Thursday, October 5, 2023

നബിദിനാഘോഷം :* *അവസാനത്തെ അടവ്* *ഇമാമിന്റെ സുയൂതിപേരിൽ കളവ്

 https://m.facebook.com/story.php?story_fbid=pfbid02kG1AXb6uLJYNEY9VE8cjspbQCAcprzU7L7ErUxzYvsFPDpdeAqVrWhzWZhdJkjYtl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം  31/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*അവസാനത്തെ അടവ്*

*ഇമാമിന്റെ പേരിൽ കളവ്*


നബിദിനാഘോഷം അനാചാരമാണമെന്ന് തെളിയിക്കുന്ന പ്രമാണങ്ങളൊന്നും കിട്ടാതിരുന്നപ്പോൾ ഇമാമുകളുടെ പേരിൽ ശുദ്ധമായ കളവ് വെച്ചുകെട്ടി പറയുകയാണ് മൗലവിമാർ ചെയ്യുന്നത്.


കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


" ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ സുയൂഥി പറയുന്നു:

പരിശുദ്ധ ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആളുകളുടെ നിർമ്മിതവും ഏതോ തീറ്റ കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽഹാവി ലിൽ ഫത്താവ 1/190) "

(അൽ മനാർ മാസിക 

2006 ഏപ്രിൽ പേജ് 58)


സാധാരക്കാർക്ക് പെട്ടെന്ന് മനസ്സിലാകാത്ത രൂപത്തിൽ ശുദ്ധമായ നുണയാണ് ഇമാം സുയൂത്വി(റ)യുടെ പേരിൽ മൗലവി ഉദ്ധരിച്ചത്. 


ഇത് ഇമാം സുയൂഥി(റ)യുടെ ഫത്‌വയോ ശാഫിഈ മദ്ഹബിലെ ഏതെങ്കിലും ഒരാളുടെ വാചകങ്ങളോ അല്ല തന്നെ. 


നബിദിനാഘോഷത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി നൽകുകയും നബിദിനാഘോഷം സ്ഥിരപ്പെടുത്തുകയും ചെയ്ത പണ്ഡിതനാണ് ഇമാം സുയൂത്വി(റ). 


ഫാകിഹാനി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പണ്ഡിതൻ നടത്തിയ വിമർശനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുദ്ദരിച്ച്   അതിന്റെ ഓരോ വാചകത്തിനു മെന്നോണം  ഇമാം സുയൂഥി(റ) മറുപടി എഴുതുകയുണ്ടായി. 


മറുപടിക്ക് വേണ്ടി വിമർശകരുടെ വാക്കുകൾ എടുത്തുദ്ദരിച്ചതിനെ ഇമാം സുയൂഥി(റ)യുടെ വാക്കുകളായി  കബളിപ്പിക്കുകയാണ് മൗലവിമാർ ഇവിടെ ചെയ്തിരിക്കുന്നത്. 

ഒരിക്കലും പൊറുക്കപ്പെടാത്ത കല്ല് വെച്ച നുണ.


ഈ വാചകം എടുത്തു ഉദ്ധരിച്ചതിനുശേഷം ഇമാം സുയൂത്വി(റ) എഴുതിയ മറുപടി കൂടി വായിക്കുമ്പോൾ  മൗലവിയുടെ തട്ടിപ്പ് കൂടുതൽ ബോധ്യപ്പെടും.


ഇമാം സുയൂഥി(റ) എഴുതുന്നു:

"നബിദിനാഘോഷത്തിന്റെ അടിസ്ഥാനം തനിക്കറിയില്ല എന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദ് ബിൻ ഹജർ (റ) സുന്നത്തിൽ നിന്ന് അതിന് ഒരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമത് ഒരു അടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു.... "

(അൽ ഹാവി ലിൽ ഫതാവ:) 


ഇങ്ങനെ വിശദമായി മറുപടി ഈ ഗ്രന്ഥത്തിൽ നമുക്ക് കാണാം. ഇമാമുകളുടെ ഗ്രന്ഥം ദുർവ്യാഖ്യാനിക്കാനുള്ള മൗലവിമാരുടെ മിടുക്ക് കൂടിയാണ് ഇതിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്.

നബിദിനം *ഇനി മുതൽ വഹാബികൾ എല്ലാ വെള്ളിയാഴ്ചയും ദുഃഖാചരണം നടത്തുക*


 

നബിദിനം

നബിദിനം


*ഇനി മുതൽ വഹാബികൾ എല്ലാ വെള്ളിയാഴ്ചയും ദുഃഖാചരണം നടത്തുക*


قَالَ رَسُولُ اللهِ: مِنْ أَفْضَلِ أَيَّامِكُمْ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ


‎‫ابودود


മുത്ത് നബി പറഞ്ഞു. വെള്ളിയാഴ്ച നിങ്ങൾക്ക് ഏറ്റവും മഹത്വമേറിയ ദിവസങ്ങളിൽ പെട്ടതാണ്.ة അന്നാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത്. അവിടുന്ന് വഫാത്തായതും വെള്ളിയാഴ്ച ദിവസം തന്നെ


‎‫أَنَّ رَسُولُ اللهِ ﷺ قَالَ: فِي جمعة من الجُمَعِ إِنَّ هَذَا يَوْمُ عِيدِ....‬‎ 

مصنف ابن ابي شيبة5016

ابن ماجه 1098

 നബി പറഞ്ഞു. വെള്ളിയാഴ്ച ആഘോഷ ദിനമാണ്


ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടതു കൊണ്ട് വെള്ളിയാഴ്ച ദിവസം ആഘോഷ ദിനമായിട്ടുണ്ടെങ്കിൽ ലോക നേതാവായ മുത്ത് നബിയെ ഈ ലോകത്തേക്ക് അയക്കാൻ റബ്ബ് തിരഞ്ഞെടുത്ത ദിനത്തിന് എത്രവലിയ മഹത്വമുണ്ടാകും!? വഹാബികൾക്ക് ആദം നബി(അ) വഫാത്തായ കാരണം പറഞ്ഞു കൊണ്ട് എല്ലാ വെള്ളിയാഴ്ചകളും നബി പഠിപ്പിച്ച ആഘോഷം ഒഴിവാക്കി ശിയാക്കളെ പിൻപറ്റി കരഞ്ഞു തീർക്കാം


മുസ്വീബതുകളിൽ ദുഖാചരണം നടത്തുന്നത് സുന്നത്ത് ജമാഅത്തിന്റെ ആദർശമല്ല.


മുഹർറം 10 ന് ലോക മുസ്ലിംകൾക്ക് വലിയ സന്തോഷമുണ്ടായ കാരണത്താൽ


അന്നും അതിന്റെ മുൻ ദിവസവും നോമ്പെടുക്കാൻ മുത്ത് നബി കൽപ്പിച്ച സംഭവം അതിനേക്കാൾ വലിയ സന്തോഷ ദിനമായ നബിദിനത്തിന് വർഷാവർഷം സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കാൻ തെളിവാണെന്ന് അസ്ഖലാനി ഇമാം പറയുന്നുണ്ട്. സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കേണ്ട മുഹർറം 10 ന് അന്നത്തെ ദിനത്തിലെ ദുഃഖചരിത്രം മാത്രം ഓർത്തെടുത്ത് ദുഖാചരണം നടത്തുന്ന ശിയാ ആചാരമാണ് വഹാബിസം റബീഉൽ അവ്വൽ മാസം മുഴുവൻ അനുകരിക്കുന്നത്.



https://m.facebook.com/story.php?story_fbid=pfbid0UXtDzJetDf1G25v3GZSCcUNHBEhg4NSgfsQtuxaNMXioWeeNhG3Zf3U8uUN9pkZrl&id=100016744417795&mibextid=Nif5oz


*ഇനി മുതൽ വഹാബികൾ എല്ലാ വെള്ളിയാഴ്ചയും ദുഃഖാചരണം നടത്തുക*

قَالَ رَسُولُ اللهِ: مِنْ أَفْضَلِ أَيَّامِكُمْ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ

‎‫ابودود

മുത്ത് നബി പറഞ്ഞു. വെള്ളിയാഴ്ച നിങ്ങൾക്ക് ഏറ്റവും മഹത്വമേറിയ ദിവസങ്ങളിൽ പെട്ടതാണ്.ة അന്നാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത്. അവിടുന്ന് വഫാത്തായതും വെള്ളിയാഴ്ച ദിവസം തന്നെ

‎‫أَنَّ رَسُولُ اللهِ ﷺ قَالَ: فِي جمعة من الجُمَعِ إِنَّ هَذَا يَوْمُ عِيدِ....‬‎
مصنف ابن ابي شيبة5016
ابن ماجه 1098
നബി പറഞ്ഞു. വെള്ളിയാഴ്ച ആഘോഷ ദിനമാണ്

ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടതു കൊണ്ട് വെള്ളിയാഴ്ച ദിവസം ആഘോഷ ദിനമായിട്ടുണ്ടെങ്കിൽ ലോക നേതാവായ മുത്ത് നബിയെ ഈ ലോകത്തേക്ക് അയക്കാൻ റബ്ബ് തിരഞ്ഞെടുത്ത ദിനത്തിന് എത്രവലിയ മഹത്വമുണ്ടാകും!? വഹാബികൾക്ക് ആദം നബി(അ) വഫാത്തായ കാരണം പറഞ്ഞു കൊണ്ട് എല്ലാ വെള്ളിയാഴ്ചകളും നബി പഠിപ്പിച്ച ആഘോഷം ഒഴിവാക്കി ശിയാക്കളെ പിൻപറ്റി കരഞ്ഞു തീർക്കാം

മുസ്വീബതുകളിൽ ദുഖാചരണം നടത്തുന്നത് സുന്നത്ത് ജമാഅത്തിന്റെ ആദർശമല്ല.

മുഹർറം 10 ന് ലോക മുസ്ലിംകൾക്ക് വലിയ സന്തോഷമുണ്ടായ കാരണത്താൽ

അന്നും അതിന്റെ മുൻ ദിവസവും നോമ്പെടുക്കാൻ മുത്ത് നബി കൽപ്പിച്ച സംഭവം അതിനേക്കാൾ വലിയ സന്തോഷ ദിനമായ നബിദിനത്തിന് വർഷാവർഷം സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കാൻ തെളിവാണെന്ന് അസ്ഖലാനി ഇമാം പറയുന്നുണ്ട്. സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കേണ്ട മുഹർറം 10 ന് അന്നത്തെ ദിനത്തിലെ ദുഃഖചരിത്രം മാത്രം ഓർത്തെടുത്ത് ദുഖാചരണം നടത്തുന്ന ശിയാ ആചാരമാണ് വഹാബിസം റബീഉൽ അവ്വൽ മാസം മുഴുവൻ അനുകരിക്കുന്നത്.

https://m.facebook.com/story.php?story_fbid=pfbid0UXtDzJetDf1G25v3GZSCcUNHBEhg4NSgfsQtuxaNMXioWeeNhG3Zf3U8uUN9pkZrl&id=100016744417795&mibextid=Nif5oz

Sunday, October 1, 2023

നബിദിനാഘോഷം :* *നിഷിദ്ധമെന്ന വാദം* *ഇസ്‌ലാമിക വിരുദ്ധം*30

 https://m.facebook.com/story.php?story_fbid=pfbid02xrjA1AkjNpnPSq4WcLJzTQ4HtHYgXeurbJwLCXofRwtgoVFY4XcMvDyMvUDd5fazl&id=100024345712315&mibextid=9R9pXOമുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 30/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ (15)


✍️Aslamsaquafi payyoli


*നബിദിനാഘോഷം :*

*നിഷിദ്ധമെന്ന വാദം*

*ഇസ്‌ലാമിക വിരുദ്ധം*


ഇസ്‌ലാമിൽ ഒരു കാര്യം അനിസ്‌ലാമികമെന്നോ നിഷിദ്ധമെന്നോ പറയാൻ തെളിവുകൾ വേണം. അവനവന് ഇഷ്ടമില്ലാത്തതൊക്കെ നിഷിദ്ധമാക്കാൻ ഇസ്‌ലാമിൽ ഒരു വകുപ്പുമില്ല. 

ഇത് മൗലവിമാർക്കും അറിയാവുന്നൊരു വസ്തുതയാണ്.


വഹാബി പ്രസിദ്ധീകരണമായ 

അൽ ഇസ്‌ലാഹ് മാസികയിൽ നിന്ന് :


" ആരാണ് ഒരു കാര്യം ഹലാൽ എന്നും ഹറാം എന്നും പറയാൻ ഇവർക്ക് അധികാരം നൽകിയത് ? ഖുർആനിലും സുന്നത്തിലും ഖണ്ഡിതമായി പറയാത്ത ഒരു കാര്യത്തിൽ ഹറാം എന്ന് വിധി പറയൽ അല്ലാഹുവിന്റെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തലാകുന്ന ധിക്കാരമാണെന്നത് പ്രത്യേകം ഓർക്കുക. "


(അൽ ഇസ്‌ലാഹ് മാസിക

2011 ഡിസംബർ പേ: 16,17,)


എന്നാൽ നബിദിനാഘോഷത്തെ കുറിച്ച് ആധുനിക മൗലവിമാരുടെ നിലപാടെന്താണ്.


കെ എൻ എം മുഖപത്രമായ 

അൽമനാർ മാസികയിൽ

ഒരു മൗലവി എഴുതുന്നു:


" നബി(സ)യെ സ്നേഹിക്കണം, ആദരിക്കണം, അതിനു മാതൃകയുണ്ട്. ആ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. അതിന്  നാം ഇന്ന് സ്വീകരിക്കുന്ന രീതി ശരിയല്ല. മൗലിദ് ഓതിയോ, ഓതിച്ചോ, ജന്മദിനം കൊണ്ടാടിയോ, പ്രകടനം നടത്തിയോ, അന്നദാനം നടത്തിയോ, മദ്രസ കുട്ടികളെ തെരുവിലിറക്കി മുദ്രാവാക്യം വിളിച്ചോ അല്ല - ഇവകളെല്ലാം ബിദ്അത്തും അനാചാരവും മാതൃകയില്ലാത്തതും ശിക്ഷാർഹവുമാണ്. "

(അൽമനാർ മാസിക 

2012 ഫെബ്രുവരി പേജ് :20)


മേൽ പറഞ്ഞ വിധം നബിദിനാഘോഷത്തിലൂടെ നബിസ്നേഹം പ്രകടിപ്പിക്കൽ നിഷിദ്ധമാണെന്നതിന് ഏതെങ്കിലും ഒരു പ്രമാണം തെളിവായി ഉദ്ധരിക്കാൻ വഹാബികൾക്ക് സാധിച്ചിട്ടില്ല. നബിദിനാഘോഷത്തെ വിരോധിച്ചുകൊണ്ടുള്ള ഒരു ഹദീസോ ആയത്തോ അവർ ഉദ്ധരിച്ചതായി ഇന്നുവരെ നമ്മൾ കണ്ടിട്ടുമില്ല.


പ്രമാണങ്ങളിൽ ഖണ്ഡിതമായി   ഹറാം എന്ന് പറയാത്ത നബിദിനാഘോഷത്തെ നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുക വഴി അല്ലാഹുവിൻറെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തുകയെന്ന കടുത്ത ധിക്കാരമല്ലെ മൗലവിമാർ ചെയ്തുകൊണ്ടിരിക്കുന്നത്.

നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (14=29)സമയവും എണ്ണവും**നിശ്ചയിക്കൽ ബിദ്അതോ

 https://m.facebook.com/story.php?story_fbid=pfbid0peMSotDmaVRngCXbgCgxhr6qvXG5zTV2THgcV2DFWPjUPmyWdyvbRXG1mYBJqDEpl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  29/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (14)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമയവും എണ്ണവും*

*നിശ്ചയിക്കൽ ബിദ്അതോ?*


പ്രത്യേക എണ്ണമോ സമയമോ നിശ്ചയിക്കപ്പെടാത്ത ഇബാദത്തുകൾക്ക് നമ്മൾ സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രേ.

നബിദിനാഘോഷം ബിദ്അത്ത് ആണെന്ന് പറയാൻ മൗലവിമാർക്കുള്ള ഒരു പ്രധാന രേഖയാണിത്.


"നിരുപാധികമായി പറയപ്പെട്ട മുത്വ് ലഖ് , ആമ്മ് (വ്യാപകവും പൊതുവായതുമായ)കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്. "

(ആരാണ് പുത്തൻ വാദികൾ

 ശാഫി സ്വലാഹി, പേജ് 40)


വിശ്വാസികൾ ചെയ്യുന്ന നന്മകളെ ഇല്ലാതാക്കാൻ ഇത്രത്തോളം നല്ല ഒരു തടസ്സം മറ്റൊന്നും ഉണ്ടാവില്ല. ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് ഈ ഒരു തത്വം മതിയാകുന്നതാണ്.


എന്നാൽ മുജാഹിദിന്റെ സ്ഥാപക നേതാക്കൾക്ക് ഇങ്ങനെ ഒരു ഉസൂല് പരിചയമേയില്ല.

തിരുനബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ മാസത്തിൽ തന്നെ പ്രത്യേകം സംഘടിച്ചു പ്രവർത്തിക്കണമെന്നും അതിനാവശ്യമായ ഫണ്ടുകൾ സ്വരൂപിക്കണമെന്നും മൗലവിമാരുടെ  പ്രത്യേക നിർദ്ദേശമുണ്ട്.


"മർഹബൻ ബി മൗലിദി റസൂലില്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം വ അഹ് ലൻ വസഹ് ലൻ " എന്ന തലവാചകത്തിൽ അൽ മുർഷിദിൽ വന്ന വരികൾ കാണുക:


" ഈ റബീഉൽ അവ്വലിൽ തന്നെ സീറ പ്രചാരണ സംഘം എന്ന പേരിൽ അല്ലെങ്കിൽ ഇസ്ലാം മത സംരക്ഷണ സംഘം എന്ന പേരിൽ ദേശങ്ങൾ തോറും ഓരോ സംഘം രൂപീകരിക്കുക. അത് നമ്മുടെ തൗബയിലേക്കുള്ള പ്രവേശനം ആയിരിക്കട്ടെ. ആ സംഘത്തിൽ അംഗങ്ങളായി ചേരുന്ന ഓരോ പേരും അവനവന്റെ സ്ഥിതിയും നിലയും അനുസരിച്ച് സ്വന്തം വകയായി "സബീലുല്ലാഹ് ഫണ്ട് " എന്ന പേരിൽ ഒരു ഫണ്ട് ശേഖരിക്കുവാൻ യത്നിക്കണം. ഒരു ഖാസ്സായ പെട്ടി ഇതിനായി തയ്യാറാക്കണം. എല്ലാ റബീഉൽ അവ്വൽ മാസത്തിലും മൗലിദ് യോഗങ്ങൾ മുഖേന വേണ്ട മുശാവറ ചെയ്തുകൊണ്ട് ഈ ഫണ്ട് എങ്ങനെ ചെലവ് ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്യാം. ദേശങ്ങൾ തോറുമുള്ള യോഗങ്ങളെല്ലാം ഒരു മർകസി സംഘത്തിന് ഉത്തരവാദിത്തപ്പെട്ടതായിരിക്കുകയും വേണം. "

(അൽ മുർഷിദ് മാസിക

1935 ജൂൺ  പേജ് : 197)


മാത്രമല്ല, നിരുപാധികം കൽപ്പിക്കപ്പെട്ട ഏത് കാര്യവും ഒരു സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചു കൊണ്ടാണല്ലോ നമ്മൾ ചെയ്യുക. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ്. മതപഠനം എന്നത് വ്യാപകമായി കല്പിക്കപ്പെട്ട കാര്യമാണല്ലോ.പക്ഷേ ഇതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയങ്ങളും ദിവസങ്ങളും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്ലാം വിലക്കിയ കാര്യമല്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്രസ സംവിധാനം തന്നെ ബിദ്അത്താന്നെന്ന് പറയേണ്ടിവരും. 


മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപ്പിച്ച കാര്യങ്ങൾക്ക് സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ:


" ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി. "

(ശബാബ് വാരിക. 2008

നവംബർ 14 പേജ് 33)


" മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു.

5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു."

(വിചിന്തനം  വാരിക 

2022 ജൂൺ 10 പേജ് 34)


അപ്പോൾ പിന്നെ,നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസൂല്. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചു കൊണ്ടാണ്താനും.

നബിദിനാഘോഷം:* *മൗലവിമാരുടെ* *ശിആ ആരോപണം* *പിൻവലിക്കാനുള്ളതാണ്*

 *നബിദിനാഘോഷം:*

*മൗലവിമാരുടെ*

*ശിആ ആരോപണം*

*പിൻവലിക്കാനുള്ളതാണ്*

➖➖➖➖➖➖➖➖➖➖➖

✍️ Aslamsaquafi payyoli 


നബിദിനം ശിയാക്കളുടെ ആചാരമാണെന്ന് വഹാബികൾ പറയുന്നതിൽ അത്ഭുതപ്പെടാനില്ല. അവർ അത് പറയുകയും പിന്നീട് പിൻവലിക്കുകയും ചെയ്യും. അങ്ങനെ പലതും ശിആ ആചാരമായി തള്ളുകയും പിന്നീടത് വിശ്വാസമായി സ്വീകരിക്കുകയും ചെയ്ത മഹത്തായ പാരമ്പര്യമുള്ളവരാണ് കേരള വഹാബികൾ.


ഉദാഹരണം :


1 - ഇമാം മഹ്ദിയുടെ ആഗമനം ശിയാക്കളിലെ ഫാത്വിമികളുടെ വിശ്വാസമാണെന്നും സുന്നികൾ അത് ഏറ്റുപിടിച്ചെന്നും മൗലവിമാർ പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ അത് പിൻവലിച്ചു. ഇമാം മഹ്ദിയുടെ ആഗമനം ശരിയായ വിശ്വാസമാണെന്ന് പഠിപ്പിക്കുന്നു.


2 - തങ്ങന്മാർ (നബി കുടുംബം)  ഇസ്‌ലാമിലില്ലെന്നും അത് ശിയാക്കളുടെ വിശ്വാസമാണെന്നും അത് സുന്നികൾ ഏറ്റുപിടിച്ചെന്നും വഹാബികൾ പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ  ഈ ശിആ ആരോപണം പിൻവലിച്ച് തങ്ങന്മാരുണ്ടെന്നും അവരെ ആദരിക്കണമെന്നും പഠിപ്പിക്കുന്നു.


ഈ വഹാബികൾ തന്നെയാണ് ഇപ്പോൾ നബിദിനാഘോഷം ശിആ വിശ്വാസമാണെന്ന് പ്രചരിപ്പിക്കുന്നത്. ഇതും പിൻവലിക്കാനുള്ളത് തന്നെയാണ് ; നമുക്ക് കാത്തിരിക്കാം.

ജന്മദിനാഘോഷം* *ജൂത സൃഷ്ടിയാണെന്ന്*28

 https://www.facebook.com/100024345712315/posts/pfbid0Y1haVieVHtVtAg2t2jLnLMGYGYL3WyNXZ83gjZ7vEuGCCHizigZH4oKuW78Hg9n7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  28/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (13)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനാഘോഷം*

*ജൂത സൃഷ്ടിയാണെന്ന്*


പ്രവാചക സ്നേഹത്തിൽ നിന്നും സമുദായത്തെ അകറ്റി നിർത്താൻ മൗലവിമാർ പ്രചരിപ്പിക്കുന്ന ഒന്നാണ് ജന്മദിനാഘോഷം ജൂതന്മാരുടെ സൃഷ്ടിയാണെന്നത്.


കെ എൻ എം മുഖപത്രം

അൽമനാർ മാസിക എഴുതുന്നു:

" ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ജന്മദിനത്തിന്റെ ഉപജ്ഞാതാക്കൾ. ആ ആചാരം മുസ്ലിങ്ങളിലേക്ക് പകരുകയായിരുന്നു. അതിന് കുടപിടിച്ചത് ശീഇകളാണ്. പിന്നീട് സൂഫികളും അതേറ്റു പിടിച്ചു.സൂഫികളോടും ഷീകളോടും ഏറെ മമത കാണിക്കുകയും ഇത്തരം കാര്യങ്ങളിൽ അവരെയും കവച്ചു വെക്കണമെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത സുന്നികളാണിപ്പോൾ ജന്മദിനാഘോഷത്തിന്റെപകർപ്പവകാശം ഏറ്റെടുത്തവർ."

(അൽ മനാർ 2015

 ഡിസംബർ പേ: 5)


പ്രവാചകരോടുള്ള കടുത്ത വൈരാഗ്യമാണ് ഇത്തരം പ്രയോഗങ്ങൾക്ക് മൗലവിമാരെ പ്രേരിപ്പിക്കുന്നത്. നബി (സ)യെ സാധാരണക്കാരനാക്കി അവിടുത്തെ ജന്മത്തേയും ഒരു സാധാരണക്കാരന്റെ ജന്മം പോലെയാക്കി മാറ്റുകയാണ് മൗലവിമാർ ചെയ്തത്. ഈമാനിന്റെ പ്രകാശം മനസ്സിലുള്ളവർക്ക് എങ്ങനെ പറയാൻ പറ്റും നബി(സ)യുടെ ജന്മദിനാഘോഷം ജൂത സൃഷ്ടിയാണെന്ന്.


നബി(സ) യുടെ ജന്മദിന ആഘോഷം മുസ്ലിംകൾ ആഘോഷിച്ചു വരുന്നതാണെന്നും, നബിദിനത്തിന് പ്രത്യേകതയുണ്ടെന്നും മുജാഹിദുകൾക്ക് തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. 


മുജാഹിദ് പണ്ഡിത സഭ പുറത്തിറക്കിയ അൽമുർശിദിൽ എഴുതുന്നു:

" പവിത്ര റബീഉൽ അവ്വൽ മാസമിതാ നമ്മോട് അഭിമുഖീകരിക്കുവാൻ പോകുന്നു. റബീഉൽ അവ്വൽ മാസം പിറക്കുന്നു എന്ന് കേൾക്കുമ്പോൾ മുസ്ലീങ്ങൾ ആനന്ദ തുന്തിലരായി ഭവിക്കുന്നു. 1400 വർഷങ്ങൾക്കു മുമ്പ്ഒരു റബീഉൽ അവ്വൽ മാസത്തിലാണ് ലോകൈകമഹാനായ മുഹമ്മദ്(സ) ഭൂജാതനായത് എന്നതാണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാൻ മുസ്ലിംകൾ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദർഭം വരുമ്പോഴൊക്കെ, പ്രത്യേകിച്ച് റബീഉൽ അവ്വൽ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയാവില്ല. "

(അൽമുർശിദ് മാസിക

1938 മെയ് പേ: 9 )

നബിദിനാഘോഷം :* *മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നു.27*

 https://www.facebook.com/100024345712315/posts/pfbid0dcGjKaSUj4dUWGU5xEkg2aDhLgSXSZFu48JHARTTeW8kmr8RKMHgMX2Wuw7Av8Kjl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 27/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്യങ്ങൾ (12)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*മൗലവിമാർ സമുദായത്തെ 

ഭിന്നിപ്പിക്കുന്നു.*


നബിദിനാഘോഷ വിഷയത്തിൽ വിമർശനങ്ങളുമായി / ബിദ്അത്ത് ആരോപണവുമായി രംഗത്തുവരുന്ന മൗലവിമാരെ കാണുമ്പോൾ മുജാഹിദ് സ്ഥാപകൻ കെ എം മൗലവിയുടെ ഫത്‌വയാണ് ഓർമ്മവരുന്നത്. ആ ഫത്‌വ പ്രകാരം ഇന്നത്തെ മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നവരാണ്.


ഫത്‌വയുടെ ചുരുക്കം

ഇങ്ങനെയാണ്.

🔹ഒരു വിഷയത്തിൽ ഒരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെ ആക്ഷേപിക്കാനോ അവരെ ബിദ്അത് ചെയ്യുന്നവർ എന്ന് പറയാനോ പാടുള്ളതല്ല. 

🔹അഹ് ലുസുന്ന: ഐക്യഖണ്ഡേന പറഞ്ഞ കാര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ മാത്രമാണ് ആക്ഷേപിക്കേണ്ടത്. അല്ലാത്ത പക്ഷം അത് സമുദായത്തെ ഭിന്നിപ്പിക്കലാവും. 


ഫത്‌വയുടെ പൂർണ്ണരൂപം:

"നമ്മുടെ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കൾ തമ്മിൽ അഭിപ്രായഭേദമുള്ള മസ്അലകളിൽ ഏതൊരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെയും ആക്ഷേപിക്കാനോ, അവർ മുബ്തദീങ്ങളാണെന്ന് വിധിക്കാനോ നമുക്ക് യാതൊരു അവകാശവുമില്ല... നമ്മുടെ സമുദായത്തിലെ സവാദുൽ അഅ്ളം ആയ അഹ്ലുസ്സുന്നത്തിന്റെ ഇജ്മാ ഓട് ആര് മാറാകുന്നുവോ ആര് എതിരാകുന്നുവോ അവരെ മാത്രമേ നമുക്ക് ആക്ഷേപിക്കുവാൻ അവകാശമുള്ളൂ. ഈ ഹദ്ദ് വിട്ട് ആര് പ്രവർത്തിക്കുന്നുവോ അവർ സമുദായത്തെ ഭിന്നിപ്പിക്കുന്ന വരായിരിക്കും. " 

(കെ എം മൗലവിയുടെ 

ഫത്‌വകൾ പേജ് 86)


കെ.എം മൗലവിയുടെ ഫത്‌വ ഇന്നും അവർക്കിടയിൽ അംഗീകാരമുളളത് തന്നെയാണ്.


"കെ മൗലവിയുടെ ഫത്‌വകൾ എക്കാലത്തും പ്രസക്തവും മൗലവിയുടെ പാണ്ഡിത്യത്തിന്റെ മകുടോദാഹരണങ്ങളുമാണ് "

(ശബാബ് വാരിക 2009

ഫെബ്രുവരി 6, പേ: 34

മുജാഹിദ് മുഖപത്രം )


കെ എം മൗലവിയുടെ ഈ ഫത്‌വയുടെ വെളിച്ചത്തിൽ നബിദിനാഘോഷത്തെക്കുറിച്ച് ഇമാമുകൾ എന്തു പറഞ്ഞുവെന്ന് ആലോചിക്കാം. 


ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം സുയൂഥി(റ) പറയുന്നു:


"ജന്മദിനാഘോഷത്തിന് മറ്റൊരു അടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ്(റ) വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചകത്വ ലബ്ധിക്ക് ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്തലിബ് നബി(സ)യുടെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തൻ്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി(സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം.

അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്.

(അൽഹാവി ലില്‍ ഫത്താവ)


ഇനി ആരാണ് ഇമാം സുയൂഥി(റ). മഹാനവറുകളെ  വഹാബികൾ തന്നെ പരിചയപ്പെടുത്തുന്നത് കാണുക.


കെ എൻ എം മുഖപത്രം അൽമനാർ മാസികയിൽ നിന്ന്:


"പാണ്ഡിത്യത്തിന്റെ നിറകുടമായ ഇമാം സുയൂഥി(റ) തന്നെ പറ്റി പറഞ്ഞത് താൻ രണ്ടുലക്ഷം ഹദീസുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നാണ്... ഏഴു വിജ്ഞാനീയങ്ങളിൽ അവഗാഹം നേടാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചിട്ടുണ്ട്, അൽഹംദുലില്ലാഹ്.

ഖുർആൻ വ്യാഖ്യാനം, ഹദീസ് വിജ്ഞാനീയം, ഇസ്ലാമിക് കർമ്മശാസ്ത്രം, അറബി ഭാഷ നിയമങ്ങളായ നഹ് വ്, മആനി, ബയാൻ , ബദീഅ തുടങ്ങിയവയാണവ... എട്ടാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് വൈജ്ഞാനിക മേഖലയിലേക്ക് ചുവടുവെച്ച സുയൂഥി സമകാലികരെയും മുൻഗാമികളെയും പിൻഗാമികളെയുമെല്ലാം പിന്നിലാക്കിക്കൊണ്ട് 600 ഓളം ഗ്രന്ഥങ്ങൾ രചിച്ച മഹാപ്രതിഭയാണ്. ആ ഗ്രന്ഥങ്ങളെല്ലാം തന്നെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ ഇന്നും പ്രസക്തമായി നിൽക്കുന്നു എന്നത് അദ്ദേഹത്തിൻെറ പാണ്ഡിത്യത്തിന്റെ ആധികാരികതയ്ക്കുള്ള തെളിവും കൂടിയാണ്.....ശിഷ്യൻ ശാദുലി പറയുന്നത് അതുല്യനും നബിചര്യ സ്ഥാപിച്ചയാളും ബിദ്അത്തുകൾ അകറ്റിയ ആളുമാണ് ഇമാം എന്നാണ്. "


(അൽമനാർ 2022

ജൂൺ പേജ് 34)


നബിദിനാഘോഷം സുന്നത്താണെന്ന് സ്ഥിരപ്പെടുത്തിയ ഒരു ഇമാമിനെയാണ് മുകളിൽ സൂചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര ഇമാമുകൾ നബിദിനാഘോഷം സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അത് ബിദ്അത്താണ് അനിസ്ലാമികമാണ് എന്ന് പ്രചരിപ്പിക്കുന്ന മുജാഹിദുകൾ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്ന് കെഎം മൗലവിയുടെ ഫത്‌വയുടെ വെളിച്ചത്തിലും നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...