Sunday, October 1, 2023

നബിദിനാഘോഷം :* *നിഷിദ്ധമെന്ന വാദം* *ഇസ്‌ലാമിക വിരുദ്ധം*30

 https://m.facebook.com/story.php?story_fbid=pfbid02xrjA1AkjNpnPSq4WcLJzTQ4HtHYgXeurbJwLCXofRwtgoVFY4XcMvDyMvUDd5fazl&id=100024345712315&mibextid=9R9pXOമുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 30/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ (15)


✍️Aslamsaquafi payyoli


*നബിദിനാഘോഷം :*

*നിഷിദ്ധമെന്ന വാദം*

*ഇസ്‌ലാമിക വിരുദ്ധം*


ഇസ്‌ലാമിൽ ഒരു കാര്യം അനിസ്‌ലാമികമെന്നോ നിഷിദ്ധമെന്നോ പറയാൻ തെളിവുകൾ വേണം. അവനവന് ഇഷ്ടമില്ലാത്തതൊക്കെ നിഷിദ്ധമാക്കാൻ ഇസ്‌ലാമിൽ ഒരു വകുപ്പുമില്ല. 

ഇത് മൗലവിമാർക്കും അറിയാവുന്നൊരു വസ്തുതയാണ്.


വഹാബി പ്രസിദ്ധീകരണമായ 

അൽ ഇസ്‌ലാഹ് മാസികയിൽ നിന്ന് :


" ആരാണ് ഒരു കാര്യം ഹലാൽ എന്നും ഹറാം എന്നും പറയാൻ ഇവർക്ക് അധികാരം നൽകിയത് ? ഖുർആനിലും സുന്നത്തിലും ഖണ്ഡിതമായി പറയാത്ത ഒരു കാര്യത്തിൽ ഹറാം എന്ന് വിധി പറയൽ അല്ലാഹുവിന്റെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തലാകുന്ന ധിക്കാരമാണെന്നത് പ്രത്യേകം ഓർക്കുക. "


(അൽ ഇസ്‌ലാഹ് മാസിക

2011 ഡിസംബർ പേ: 16,17,)


എന്നാൽ നബിദിനാഘോഷത്തെ കുറിച്ച് ആധുനിക മൗലവിമാരുടെ നിലപാടെന്താണ്.


കെ എൻ എം മുഖപത്രമായ 

അൽമനാർ മാസികയിൽ

ഒരു മൗലവി എഴുതുന്നു:


" നബി(സ)യെ സ്നേഹിക്കണം, ആദരിക്കണം, അതിനു മാതൃകയുണ്ട്. ആ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. അതിന്  നാം ഇന്ന് സ്വീകരിക്കുന്ന രീതി ശരിയല്ല. മൗലിദ് ഓതിയോ, ഓതിച്ചോ, ജന്മദിനം കൊണ്ടാടിയോ, പ്രകടനം നടത്തിയോ, അന്നദാനം നടത്തിയോ, മദ്രസ കുട്ടികളെ തെരുവിലിറക്കി മുദ്രാവാക്യം വിളിച്ചോ അല്ല - ഇവകളെല്ലാം ബിദ്അത്തും അനാചാരവും മാതൃകയില്ലാത്തതും ശിക്ഷാർഹവുമാണ്. "

(അൽമനാർ മാസിക 

2012 ഫെബ്രുവരി പേജ് :20)


മേൽ പറഞ്ഞ വിധം നബിദിനാഘോഷത്തിലൂടെ നബിസ്നേഹം പ്രകടിപ്പിക്കൽ നിഷിദ്ധമാണെന്നതിന് ഏതെങ്കിലും ഒരു പ്രമാണം തെളിവായി ഉദ്ധരിക്കാൻ വഹാബികൾക്ക് സാധിച്ചിട്ടില്ല. നബിദിനാഘോഷത്തെ വിരോധിച്ചുകൊണ്ടുള്ള ഒരു ഹദീസോ ആയത്തോ അവർ ഉദ്ധരിച്ചതായി ഇന്നുവരെ നമ്മൾ കണ്ടിട്ടുമില്ല.


പ്രമാണങ്ങളിൽ ഖണ്ഡിതമായി   ഹറാം എന്ന് പറയാത്ത നബിദിനാഘോഷത്തെ നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുക വഴി അല്ലാഹുവിൻറെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തുകയെന്ന കടുത്ത ധിക്കാരമല്ലെ മൗലവിമാർ ചെയ്തുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....