*ബിദ്അത് ക്വിസ് മത്സരം*
✍🏻 Aboohabeeb Payyoli
9048 171 939
A- വഹാബികൾക്ക് മാത്രം അവസരം
B- എല്ലാറ്റിനും 'ഒന്നുമില്ല' എന്ന ഉത്തരമല്ലാത്തത് ഉണ്ടെങ്കിൽ അയച്ചു തരിക. വിജയികൾക്ക്
മുജാഹിദിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ എന്ന പുസ്തകം സമ്മാനം.
🔹 ഖുത്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുകയും നിർബന്ധ പൂർവ്വം സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു.(അൽമനാർ 2022 ജൂൺ പേജ് 32)
എന്നാൽ ഇത് നബി(സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു.(ശബാബ് 2009 ജൂലൈ 10 പേജ്:21 )
*ചോദ്യം - 1️⃣*
നബി(സ) 23 വർഷത്തെ കാലയളവിൽ ഏതെങ്കിലും ഒരു വെള്ളിയാഴ്ച ഖുതുബയിൽ സ്വലാത്ത് ചൊല്ലിയോ? ചൊല്ലാൻ കൽപ്പിച്ചോ? ഉണ്ടെങ്കിൽ ഹദീസ് ഗ്രന്ഥം ഏത്? നമ്പർ എത്ര?
ഇല്ലെങ്കിൽ മൗലവിമാർ എല്ലാ വെളളിയാഴ്ച ഖുതുബയിലും സ്വലാത്ത് നിർബന്ധമാക്കിയത് എങ്ങിനെ ?
➖➖➖➖➖➖➖➖➖➖
🔹 നികാഹിന്റെ മുമ്പ് മൗലവിമാർ വിശാലമായി പ്രസംഗിക്കുന്നു. ഇത് നബി (സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ് വാരിക 2009 ഒക്ടോബർ 16 പേജ് :21)
*ചോദ്യം - 2️⃣*
ഇന്ന് മൗലവിമാർ നടത്തുന്നതു പോലെ നികാഹ് ന് മുമ്പൊരു ദീർഘ പ്രഭാഷണം നബി(സ) നടത്തിയൊ? ഹദീസ് ഉദ്ദരിക്കാമോ?
➖➖➖➖➖➖➖➖➖➖
🔹ഇബ്റഹിമിയ്യ സ്വലാത്ത് അല്ലാത്ത ഒരു സ്വലാത്തും പാടില്ല,ബിദ്അതാണ് എന്ന് വാദിക്കുന്നു (വിചിന്തനം വാരിക 2009 മാർച്ച് 6 പേജ് : 4) അതോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്ന് മൗലവിമാർ ചൊല്ലുന്നു. ഇങ്ങനെ നബി(സ)യോ നബി(സ)പേര് കേൾക്കുമ്പോൾ സ്വാഹബാതോ ചൊല്ലിയിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ് 2017 ഫെബ്രുവരി 3പേജ് : 31)
*ചോദ്യം - 3️⃣*
നബി(സ)യുടെ പേര് പറയുമ്പോൾ /കേൾക്കുമ്പോൾ "സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം" എന്ന് നബി(സ) ചൊല്ലിയതോ ചൊല്ലാൻ കൽപിച്ചതോ ആയ ഒരു ഹദീസ് ഉദ്ദരിക്കാമോ?
➖➖➖➖➖➖➖➖➖➖
🔹'യതീംഖാന' നബി(സ)യുടെ കാലത്തില്ലെന്നും എന്നാൽ നബി(സ)മാതൃക കാണിക്കാത്ത യതീംഖാന സുന്നത്തിന്റെ പരിധിയിൽ വരുമെന്നും പഠിപ്പിക്കുന്നു.
(വിചിന്തനം 2010
ഫെബ്രുവരി 12 പേ :12)
*ചോദ്യം - 4️⃣*
നബി(സ) സ്ഥാപിച്ച യതീം ഖാനയുടെ പേര് ? എവിടെയാണ് സ്ഥാപിച്ചത്?
➖➖➖➖➖➖➖➖➖➖
🔹 നബി(സ)യോ സ്വഹാബികളോ ദഅവത്തിന് വേണ്ടി സംഘടന ഉണ്ടാക്കിയിട്ടില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 ജനു 30) എന്നാൽ ദഅവത്തിന് വേണ്ടി സ്ത്രീകൾക്കു വരെ(MGM, KNM, ISM,...)അവർ തന്നെ സംഘടന ഉണ്ടാക്കുന്നു. അതോടൊപ്പം നിസ്കാര ശേഷമോ മയ്യിത്ത് എടുക്കും മുമ്പോ സംഘടിച്ച് ദുആ പാടില്ലെന്നും ബിദ്അതാണെന്നും വാദിക്കുന്നു.കാരണം അത് നബി(സ)ചെയ്തിട്ടില്ലത്രേ.
*ചോദ്യം - 5️⃣*
നബി (സ) രൂപീകരിച്ച സംഘടന ഏത്?
അവിടുത്തെ പത്നിമാരും മക്കളും ഏത് സംഘടനയിൽ മെമ്പർഷിപ്പെടുത്തു. ?
➖➖➖➖➖➖➖➖➖➖
🔹 ദിക്ർ, ദുആ നബി(സ)ചൊല്ലിയ രൂപത്തിൽ ആവണമെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (അൽമനാർ 2019 ഏപ്രിൽ പേജ് :8) എന്നാൽ തസ്ബീത് എന്ന പേരിൽ നബി(സ) പഠിപ്പിക്കാത്ത ദിക്ർ, ദുആ മൗലവിമാർ തന്നെ പഠിപ്പിക്കുന്നു. (മനഃശാന്തി പ്രാർത്ഥനയിലൂടെ.പേജ് 77,ഹുസൈൻ സലഫി.)
*ചോദ്യം - 6️⃣*
ഖബറിനടുത്ത് "അല്ലാഹുമ്മ സബ്ബിത്ഹു ... " എന്ന് തുടങ്ങുന്ന ദുആ നബി(സ) യോ സ്വഹാബികളോ നടത്തിയത് ഏത് ഹദീസിലാണുള്ളത്?
➖➖➖➖➖➖➖➖➖➖
🔹 റമദാനിൽ നബി(സ)പ്രത്യേകകാലയളവ് നിശ്ചയിച്ചുകൊണ്ടോ അല്ലാതെയോ ഖുർആൻ കാമ്പയിൻ നടത്തിയിരുന്നില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു. (ശബാബ് 2013 ആഗസ്റ്റ് 9പേജ് : 38)
എന്നാൽ സമയം നിശ്ചയിച്ചുകൊണ്ട് അവർ തന്നെ റമളാനിൽ ഖുർആൻ ക്യാമ്പയിൻ നടത്തുന്നു.
*ചോദ്യം - 7️⃣*
നബി(സ) നടത്തിയ റമളാൻ ക്യാമ്പ് എവിടെ ? എത്ര ദിവസം ? ആരൊക്കെ ക്ലാസ് ന് നേതൃത്വം നൽകി ?
അന്ന് നോമ്പ് തുറ വിപുലമായി നടന്നോ?
➖➖➖➖➖➖➖➖➖➖
🔹 നബി(സ) പെരുന്നാൾ ദിവസം നാം ഇന്ന് ചൊല്ലിവരാറുള്ള തക്ബീർ അതേ രൂപത്തിൽ ചൊല്ലിയതിന് ഹദീസിൽ തെളിവില്ലെന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 നവംബർ 27പേജ് : 31) എന്നാൽ അവർ തന്നെ പെരുന്നാൾ ദിവസം ഈ മാതൃകയില്ലാത്ത രൂപം തക്ബീർ ചൊല്ലാൻ സ്വീകരിക്കുന്നു.
*ചോദ്യം - 8️⃣*
ബലിപെരുന്നാൾ ദിവസം നബി(സ) എത്ര തക്ബീർ ചൊല്ലി ?
🔹നബി(സ)പഠിപ്പിക്കാത്ത ദിക്ർ, ദുആ പാടില്ലെന്ന് വാദിക്കുന്ന(അൽമനാർ 2019 ഏപ്രിൽ പേജ് :8)
മൗലവിമാർ അവരുടെ മരണമടഞ്ഞ നേതാക്കളുടെ പേരിന് പിറകിൽ '(റ)' എന്ന് ചേർക്കുന്നു. ഇങ്ങനെ നബി(സ) ചെയ്തതിന് തെളിവില്ല.
*ചോദ്യം -9️⃣*
നബി(സ) ജീവിച്ചിരിക്കുന്നവരോ വഫാത്തായവരോ ആയ ഏതെങ്കിലും സ്വഹാബികളുടെ പേര് എഴുതുമ്പോൾ '(റ)' എഴുതുകയോ പറയുകയോ ചെയ്തിരുന്നോ? ഏതെങ്കിലും സ്വഹാബി അങ്ങനെ ചെയ്തോ?
➖➖➖➖➖➖➖➖➖➖
🔹 ഹദ്ദാദ് റാത്തീബ് ബിദ്അത് ആവാനുള്ള കാരണം സമയം, എണ്ണം നിശ്ചയിച്ചത് കൊണ്ടാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (ഫാത്തിഹയുടെ തീരത്ത്,പേജ് :115 കെ.ഉമർ മൗലവി) എന്നാൽ ഇൽമ് പഠിപ്പിക്കാൻ മൗലവിമാർ സമയം നിശ്ചയിക്കുന്നു. (ശബാബ് 2008 നവംബർ 14 പേജ്: 33) ദഅവത്തിന് എണ്ണവും ദിവസവും സമയവും നിശ്ചയിക്കുന്നു. (ഉദാഹരണം 5 വർഷം കൂടുമ്പോൾ സമ്മേളനം, ക്യാമ്പുകൾ)
*ചോദ്യം 1️⃣0️⃣*,
നബി(സ) 23 വർഷത്തിൽ എത്ര വാർഷിക സമ്മേളനം നടത്തി. 5 വർഷം കൂടുമ്പോൾ ഏത് സംഘടനയുടെ സമ്മേളനമാണ് നബി(സ) നടത്തിയത് ?
🔵⚪🔵⚪🔵⚪🔵⚪🔵