ഇമാം മാലിക് ബിദ്അത്ത് ഹസനയെ എത്രിത്തോ ?
Aslam Kamil Saquafi parappanangadi
⛱️⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*
ﷺ
https://m.facebook.com/story.php?story_fbid=pfbid02BdHEXjxEiuS9Zv1fwEPw3CJyERBnCJGDUniCfZfZD5aubHRyKDCJcRG8HXyEmfcYl&id=100016744417795&mibextid=Nif5oz
ഒഹാബിയുടെ ചോദ്യം
ഇമാം മാലിക്ക്(റ) പറഞ്ഞു: ആരെന്കിലും ദീനിൽ പുതുതായി ഒര് ബിദ്അത്ത് ഉണ്ടാക്കി എന്നിറ്റ് അത് നല്ലതാണ് എന്ന് വാദിച്ചാൽ മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തിൽ *വഞ്ചന* കാണിച്ചു എന്നു പറയുന്നതിനു തുല്യമാണ്
ഇതിന്റെ ഉദ്ധേശ്യ മെന്ത്?
മറുപടി
ഇങ്ങനെ ഒരു വാചകം ഇമാം മാലിക് റ ന്റെ ഗ്രന്തത്തിൽ കാണിക്കാൻ സാധ്യമല്ല.
ഇമാം മാലിക് പറഞ്ഞതായി സനദ് സഹിതം തെളിയിക്കാനും സാധ്യമല്ല
ഇനി പറഞ്ഞന്ന് സങ്കൽപ്പിച്ചാൽ തന്നെ
ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായി പുതുതായി ഉണ്ടാക്കിയാൽ അത് തിന്മയാണ് എന്നാണ് ഇമാം മാലിക് റ ഉദ്ധേശിക്കുന്നത് എന്ന് മനസ്സിലാക്കാം കാരണം ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്തത് പുതുതായി ഉണ്ടാക്കുന്നത് തിന്മയല്ല എന്ന് എല്ലാ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം മാലിക്ക് റ എന്നിവരുടെ ശിഷ്യൻ
ഇമാം ഷാഫി رحمه الله പറഞ്ഞു ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...
قال الشافعي "البدعة بدعتان : محمودة ومذمومة
، فما وافق السنة فهو محمود وما خالفها فهو مذموم "
خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ،
വീണ്ടും ഇമാം ഷാഫി (റ) പറയുന്നു;
وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى . فتح الباري لابن حجر
പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; ഒന്ന് കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി
പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്... ഫത്ഹുൽ ബാരി
മാലിക് ഇമാമിന്റെ മുവത്വ യുടെ ശർഹിൽ 1/238
മാലികി മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ ഇമാം സര്‍ഖാനി രേഖപ്പെടുത്തുന്നു.
ഉമർ അലി അള്ളാഹു തറാവീഹിൽ ഒരുമിച്ചുകൂട്ടിയതിനെപ്പറ്റി ഇതു നല്ല ബിദ്അത്താണ് എന്ന് പറഞ്ഞു.
അതിൻറെ കാരണം തിരുനബി ഇങ്ങനെ ഒരുമിച്ചു കൂട്ടൽ അവിടത്തെ കാലത്ത് സുന്നത്താക്കുകയോ അബൂബക്കർ റളിയള്ളാഹുവിന്റെ കാലത്ത് ഉണ്ടാവുകയോ ചെയ്തിട്ടില്ല.
ബിദ്അത്ത് എന്നാൽ മുൻ മാതൃകയില്ലാതെ പുതുതായി ഉണ്ടാക്കപ്പെട്ടത് എന്നാണ്.
എന്നാൽ ബിദ്അത്ത് എന്ന് പറഞ്ഞാൽ സുന്നത്തിന് വിരുദ്ധമായ എന്നാണ്.അത് നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ഉണ്ടായിട്ടുമില്ല.
ബിദ്അത്ത് അഞ്ച്
ഇനമായി തിരിയുന്നതാണ്.
(ശറഹുൽ മുവത്വ 1/238 )
ഇതിൽ നിന്നും എല്ലാ വിതഹത്തും പിഴവാണ് എന്ന തിരുനബിയുടെ വാക്കിന്റെ അർത്ഥം ശറഇയ്യായ ബിദ്അത്ത് പിഴവാണ് എന്നാണ് എന്ന് മനസ്സിലാക്കാം കാരണം ഭാഷാപരമായ ബിദ്അത്ത് (അതായത് മുൻകാലത്ത് ഉള്ളതല്ലാത്തത് )വാജിബ് , മൻദൂബ് ഹറാം കറാഹത്ത് തുടങ്ങി അഞ്ച്ഇനമായി തിരിയുമെന്ന് മനസ്സിലാക്കാം .ഇത് കഴിഞ്ഞകാലത്തുള്ള സർവ്വ പണ്ഡിതന്മാരും രേഖപ്പെടുത്തിയതാണ്.
المذهب المالكي:
1- قال محمد الزرقاني المالكي في شرحه للموطأ (ج1/238) عند شرحه لقول عمر بن الخطاب رضي اللّه عنه: "نعمت البدعة هذه" فسماها بدعة لأنه صلى اللّه عليه وسلم لم يسنّ الاجتماع لها ولا كانت في زمان الصديق، وهي لغة ما أُحدث على غير مثال سبق وتطلق شرعًا على مقابل السنة وهي ما لم يكن في عهده صلى اللّه عليه وسلم، ثم تنقسم إلى الأحكام الخمسة. انتهى
മാലിക്ക് പണ്ഡിതനായ അഹ്മദ് ബിൻ യാഹിയാ കിതാബുൽ മിഅയാറിൽ 1, 357 രേഖപ്പെടുത്തുന്നു.
നമ്മുടെ മാലിക്ക് പണ്ഡിതന്മാർ മൊത്തത്തിൽ ബിദ്അത്തിനെ നിഷേധിക്കുന്ന മേലിൽ ഏകോപിച്ചിട്ടുണ്ടെങ്കിലും അവരെ അടുത്തുള്ള ശരിയായ അഭിപ്രായം അത് അഞ്ച് ഇനമായി തിരിയും എന്നതാണ്.
അപ്പോൾ ബിദ്അത്തിനെപ്പറ്റിയുള്ള (നബി തങ്ങളുടെ കാലത്തിന് ശേഷം പുതുതായി ഉണ്ടായത് ) സത്യമായ നിലപാട്.
ശറഇന്റെ തത്വങ്ങളോട് അതിനെ വെളിവാക്കപ്പെടുമ്പോൾ ഏതെങ്കിലും ഒരു തത്വത്തിനോട് അത് യോജിച്ചിട്ടുണ്ടെങ്കിൽ ആ തത്വത്തിലെക്ക് അതിനെ ചേർക്കപ്പെടേണ്ടതാണ്.
ഈ കാര്യങ്ങൾ നീ ശരിയായി മനസ്സിലാക്കുകയും ഈ അടിത്തറ കൃത്യമാക്കുകയും ചെയ്താൽ എല്ലാ വിധത്തും പിഴച്ചതാണ് എന്ന് തിരു നബിയുടെ വചനം പ്രത്യാഘാർത്ഥം കൊടുക്കേണ്ട വ്യാപക പദമാണെന്നതിൽ സംശയിക്കുകയില്ല
(അതായത് അതിലെ ശറഇ യ്യായ ബിദ്അത്ത് മാത്രമാണ് ഉദ്ദേശം.ഇത് എല്ലാ പണ്ഡിതന്മാരും ഇമാമുമാരും വ്യക്തമായി പറഞ്ഞതാണ്. (കിതാബുൽ മഅയാർ 1/357
2- قال الشيخ أحمد بن يحيى الونشريسي المالكي في كتاب المعيار المعرب (ج1/357-358) ما نصه: "وأصحابنا وإن اتفقوا على إنكار البدع في الجملة فالتحقيق الحق عندهم أنها خمسة أقسام"،) ثم ذكر الأقسام الخمسة وأمثلة على كل قسم ثم قال ): "فالحق في البدعة إذا عُرضت أن تعرض على قواعد الشرع فأي القواعد اقتضتها ألحقت بـها، وبعد وقوفك على هذا التحصيل والتأصيل لا تشك أن قوله صلى الله عليه وسلم:" كل بدعة ضلالة"، من العام المخصوص كما صرح به الأئمة رضوان الله عليهم".اهـ
Aslam Kamil Saquafi parappanangadi
ﷺ
https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB
No comments:
Post a Comment