Tuesday, September 26, 2023

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി പഠിപ്പിച്ചത്*

 *എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി  പഠിപ്പിച്ചത്*


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

https://m.facebook.com/story.php?story_fbid=pfbid0FPhcjq3TDWwtrD9TKJfUZePfgJnj7qosWT2ex3VZp1gfNAV6yypk9Mmt8qpfWmQFl&id=100016744417795&mibextid=Nif5oz


എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി  പഠിപ്പിച്ചത് പിന്നെന്താണ് ചില വിധത്തിൽ നല്ലതും ചിലത് ചീത്തതും ഉണ്ടെന്ന് പറഞ്ഞു നടക്കുന്നത്.



മറുപടി 


മേൽ ഹദീസ് വിവരിച്ചുകൊണ്ട് ലോകപ്രശസ്ത പണ്ഡിതർ സ്വഹീഹ് മുസ്ലിമിൻറെ വ്യാഖ്യാതാവ് ഇമാം നവവി റ പറയുന്നു.



 قال النووى فى شرحه على صحيح مسلم"(6/154-155)



എല്ലാവിധ പിഴച്ചതാണ് എന്ന വാചകം വ്യാപഹാർദ്ദം ഉണ്ടെങ്കിലും പ്രത്യേകത നൽകേണ്ടതാണ്. അതുകൊണ്ട് ഉദ്ദേശം അധിക ബിദ്അത്തും എന്നാണ്.ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ മാതൃകയില്ലാത്ത പ്രവർത്തിക്കപ്പെടുന്ന എല്ലാകാര്യത്തിനും ബിദ്അത്ത് എന്ന് പറയും.

പണ്ഡിതന്മാർ ബിദ്അത്തിന് അഞ്ച് ഇനം ആക്കിയിട്ടുണ്ട് വാജിബ് , മൻദൂബ് ,ഹറാം, കറാഹത്ത് ,ഹലാൽ ,

വിശ്വാസപണ്ഡിതന്മാരെ ദൈവനിഷേധികൾക്ക് എതിരെയും പുത്തൻ വാദികൾക്കെതിരെയും കണ്ണനം നടത്താൻ വേണ്ടി തെളിവുകളെ ക്രമപ്പെടുത്തിയതും അതുപോലെയുള്ളതും വാജിബായ ബിദ്അത്തിൽ പെട്ടതാണ് .


വിജ്ഞാനത്തിന്റെ ഗ്രന്ഥരചനയും മദ്രസകൾ വൈയമ്പലങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും മറ്റും പുണ്യമായ ബിദ് അത്തിൽ പെട്ടതാണ്


ഭക്ഷണത്തിലും മറ്റുമുള്ള വിശാലത യും മറ്റുംഅനുവദനീയമായ ബിദ്അത്തിൽ പെട്ടതാണ്.

ഹറാമും കറാഹത്തുമായ ബിദ്അത്ത് എല്ലാവർക്കും അറിയുന്നതാണ്



: قوله صَلَّى اللهُ عَلَيهِ وَسَلَّمَ: (وَكُلُّ بِدْعَةٍ ضَلاَلَةٌ) هذا عامٌّ مخصوص، والمراد: غالب البدع. قال أهل اللُّغة: هي كلّ شيء عمل عَلَى غير مثال سابق. قال العلماء: البدعة خمسة أقسام: واجبة، ومندوبة، ومحرَّمة، ومكروهة، ومباحة. فمن الواجبة: نظم أدلَّة المتكلّمين للرَّدّ عَلَى الملاحدة والمبتدعين وشبه ذلك. ومن المندوبة: تصنيف كتب العلم وبناء المدارس والرّبط وغير ذلك. ومن المباح: التّبسط في ألوان الأطعمة وغير ذلك. والحرام والمكروه ظاهران،



ഈ മസാലകൾ തെളിവുകൾ പ്രകാരം തെഹ്ദീപ് എന്ന ഗ്രന്ഥത്തിൽ ഞാൻ വിവരിച്ചു പറഞ്ഞിട്ടുണ്ട്.


മേൽപ്പറഞ്ഞ കാര്യങ്ങൾ നീ അറിഞ്ഞാൽ നിനക്ക് ഉറപ്പിച്ചു മനസ്സിലാക്കാൻ കഴിയും എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന ഹദീസ് പ്രത്യേകർത്ഥം കൊടുക്കേണ്ട വ്യാപക പദമാണ്.

ഇപ്രകാരം തന്നെയാണ് ഇതുപോലെയുള്ള എല്ലാ ഹദീസുകളും .തറാവീഹ് നിസ്കാരത്തെ പറ്റി ഇത് നല്ല ബിദ്അത്താണ് എന്ന് ഉമർ യുടെ വാക്ക് ഞാൻ പറഞ്ഞതിനെ ശക്തിയാക്കുന്നുണ്ട്എല്ലാ വിധത്തും പിഴച്ചതാണ് എന്ന വാക്കിൽ എല്ലാം എന്ന പദം കൊണ്ട് ശക്തിയാക്കി പറഞ്ഞിട്ടുണ്ടല്ലോ എന്ന കാര്യം ഇതിന് പ്രത്യേകർത്ഥം ആണ് എന്ന് പറഞ്ഞതിന് വിരുദ്ധമല്ല.

എല്ലാം എന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും ഇങ്ങനെ പ്രത്യേകാർത്ഥം നൽകിയതായി കാണാവുന്നതാണ്.ഉദാഹരണമായി വിശുദ്ധ ഖുർആനിൽ എല്ലാ വസ്തുക്കളെയും തമർത്തുകളയുന്ന എന്ന് പറഞ്ഞത് പോലെ (അവിടെ പല വസ്തുക്കളും തകർക്കാതെ വിട്ടിട്ടുണ്ട് ) ശറഹു മുസലിം


 وقد أوضحت المسألة بأدلَّتها المبسوطة في تـهذيب الأسماء واللُّغات فإذا عرف ما ذكرته علم أنَّ الحديث من العامّ المخصوص، وكذا ما أشبهه من الأحاديث الواردة، ويؤيّد ما قلناه قول عمر بن الخطَّاب رَضِيَ اللهُ عَنْهُ في التّـَراويح: نعمت البدعة، ولا يمنع من كون الحديث عامًّا مخصوصًا قوله: (كُلُّ بِدْعَةٍ) مؤكّدًا بـــــــ كلّ، بل يدخله التَّخصيص مع ذلك كقوله تعالى: {تُدَمّرُ كُلَّ شَىءٍ} [الأحقاف،ءاية 25]. اهـ


http://islamport.com/w/srh/Web/2742/1331.htm


ഈ വിശദീകരണത്തിൽ നിന്നും എല്ലാ വിധത്തും പിഴച്ചതാണ് എന്ന വാചകത്തിൽ ബിദ്അത്ത് നല്ലതും ചീത്തതും ഉണ്ട് എന്നതിന് വിരുദ്ധമല്ല എന്നും അധിക ബിദ്അത്തും എന്ന അർത്ഥത്തിനാണ് അവിടെ പറഞ്ഞത് എന്ന വിവരണമാണ് ഇമാം നവവി അടക്കമുള്ള  പണ്ഡിതന്മാരും നൽകുന്നത്.


എന്ന് മാത്രമല്ല ബിദ്അത്തിനെ ഇമാം നവവി ഇമാം ഷാഫിഇ ഇമാം അസ്ഖലാനി ഇമാം ഇബ്നു അബ്ദുസ്സലാം رحمهم اللهഅടക്കം അടക്കമുള്ള ധാരാളം പണ്ഡിതന്മാർവല്ലതും ചീത്തതും ആയ രണ്ട് ഇനം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അതിനെ അഞ്ച് ഇനമാക്കി  തിരിച്ചിട്ടുമുണ്ട് 


ഇതോടെ വഹാബിസത്തിന്റെ തെറ്റിദ്ധരിപ്പിക്കൽ വെള്ളത്തിലായിപ്പോയി.

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....