Monday, September 25, 2023

എല്ലാ ബിദ്അത്തും ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് *?

 


*എല്ലാ ബിദ്അത്തും  ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് *?



https://m.facebook.com/story.php?story_fbid=pfbid02FDm7zvphToDYmoe4nq2yqHZebhvEQjhwMAgfS6Rww5okKZHcTVdpaj1sbCcnk8SYl&id=100016744417795&mibextid=Nif5oz


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*എല്ലാ ബിദ്അത്തും  ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് പിന്നെ എന്താണ് ചില ആളുകൾ ഹസനത്തായ (നല്ല )ബിദ്അത്തും ചീത്ത ബിദ്അത്തും എന്നിങ്ങനെ രണ്ടു വിഭാഗം ആക്കുന്നത്*


മറുപടി


സഹീഹുൽ ബുഖാരിയുടെ മേൽ ഹദീസ് വിശദീകരിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് ശൈഖുൽ ഇസ്ലാം ഇബ്നു ഹജറിൽ അസ്ഖലാനി റ പറയുന്നു.



ഇവിടെ എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം പ്രത്യേകമായതോ വ്യാപകമായതോ ആയ വഴിയിലൂടെ യാതൊരു തെളിവുമില്ലാതെ പുതുക്കിയത് പിഴച്ചതാണ്  എന്നാണ് അർത്ഥം


(അപ്പോൾ  ഖിയാസടക്കമുള്ള ശറഇന്റെ ഏതങ്കിലും  അടിസ്ഥാന തത്വങ്ങളിൽ തെളിവുകൾ ഉള്ളതാണെങ്കിൽ അത് ഉത്തമ നൂറ്റാണ്ടിൽ ഇല്ലാത്തത് ആണെങ്കിലും അത്തരം പുതുക്കിയത് മേൽപ്പറഞ്ഞ എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന വചനത്തിൽ ഉൾപ്പെടുകയില്ല എന്ന് മനസ്സിലായി. ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് സംഘടിപ്പിക്കുക പോലെയുള്ളത് അസ്വല് സ്ഥിരപ്പെട്ടതാണ് എന്ന് ഇബ്നുഹജർ റ  പറഞ്ഞതായി അവിടുത്തെ ശിഷ്യൻ ഇമാം സഖാവി റ അൽ അജ് വബയിലും 1116 ഇമാം സുയൂത്വി ഫതാവയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ]



ബഹുമാനപ്പെട്ട ഇമാം ഇബ്നു അബ്ദുസ്സലാം ബിദ്അത്ത് അഞ്ച് ഇനമാണ് എന്ന് പറഞ്ഞിട്ടുണ്ട് ഒന്ന് വാജിബ്

അതിൻറെ ഉദാഹരണം ഖുർആനും ഹദീസും മനസ്സിലാക്കാൻ ആവശ്യമായ അറബി ഗ്രാമർ പഠിക്കുക പോലെ .ഇതുപോലെയാണ് അടിസ്ഥാന ഉസ്വൂലുൽ ഫിഖ്ഹ്   രചിക്കലും സഹീഹും സ്വഹീഹല്ലാത്തതുമായ ഹദീസുകളെ വേർതിരിക്കാൻ ആവശ്യമായ അറിവുകൾ പഠിക്കലും എല്ലാം വാജിബായ  ബിദ്അത്തിൽ പെട്ടതാണ്.


ഹറാമായ ബിദ്അത്ത് എന്നാൽ സുന്നത്തിന് വിരുദ്ധമായ ഖദരിയത്തിന്റെയും മുർജി അത്തിന്റെയും മുശബ്ബിഹത്തിന്റെയും വിശ്വാസാചാരങ്ങൾ പോലെ


പ്രതിഫലാർഹമായ പുണ്യമുള്ള ബിദ്അത്ത് . തിരുനബിയുടെ കാലഘട്ടത്തിൽ ഉള്ളതല്ലാത്ത എല്ലാ നന്മകളും അതിൻറെ ഉദാഹരണങ്ങളാണ് .അതിൽ പെട്ടതാണ് തറാവീഹിന് വേണ്ടി ഒരുമിച്ചു കൂടുക മദ്രസകൾ വഴിയമ്പലങ്ങൾ നിർമ്മിക്കുക പോലെയുള്ളതും  തസവൂഫുമായി ബന്ധപ്പെട്ട സംസാരം അല്ലാഹുവിൻറെ പൊരുത്തം ആഗ്രഹിച്ചുകൊണ്ട്സംവാദ സദസ്സുകൾ സംഘടിപ്പിക്കുക തുടങ്ങിയവും അതിന്റെ ഉദാഹരണമാണ്.

ഹലാലായ ബിദ്അത്തിൽ പെട്ടതാണ് സുബഹിക്കും അസ്വറിനും ശേഷം മുസാഫഹത്ത് ചെയ്യുക ഭക്ഷണപാനീയ വസ്ത്ര പാർപ്പിടങ്ങളിലെ വിശാലത തുടങ്ങിയവ പോലെ . ഇതിൽ ചിലത് കറാഹത്തോ ഖിലാഫിൽ ഔലയോ ആകുന്നതും ഉണ്ടാകുന്നതാണ്. (ഫത്ഹുൽ ബാരി ശറഹുൽ ബുഖാരി)


والمراد بقوله كل بدعة ضلالة ما أحدث ولا دليل له من الشرع بطريق خاص ولا عام 


 وقال بن عبد السلام في أواخر القواعد البدعة خمسة أقسام فالواجبة كالاشتغال بالنحو الذي يفهم به كلام الله ورسوله لأن حفظ الشريعة واجب ولا يتأتى الا بذلك فيكون من مقدمة الواجب وكذا شرح الغريب وتدوين أصول الفقه والتوصل إلى تمييز الصحيح والسقيم والمحرمة ما رتبه من خالف السنة من القدرية والمرجئة والمشبهة والمندوبة كل إحسان لم يعهد عينه في العهد النبوي كالاجتماع عن التراويح وبناء المدارس والربط والكلام في التصوف المحمود وعقد مجالس المناظرة ان أريد بذلك وجه الله والمباحة كالمصافحة عقب صلاة الصبح والعصر والتوسع في المستلذات من أكل وشرب وملبس ومسكن وقد يكون بعض ذلك مكروها أو خلاف الأولى والله أعلم فتح الباري لابن حجرhttp://islamport.com/w/srh/Web/2747/7533.htm



നബി സ്വയുടെ കാലത്തോ അബൂബക്കർ റവിന്റെ കാലത്തോ നടപ്പാക്കുകയോ  നബി സ്വ കൽപിക്കുകയോ ചെയ്യാത്ത വെള്ളിയാഴച്ചയിലെ രണ്ടാം ഭാങ്ക് ഉസ്മാൻ റ വാണ് തുടങ്ങിയത് .



ജുമുഅക്ക് രണ്ട് ബാങ്ക്

ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാൽ ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ഡേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.


 സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള വാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

  പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് '

ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:

'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാൽ ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)



ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ റ അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.


ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ


ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്



ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،


(നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത് )

ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.


 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ്. അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)


ചുരുക്കത്തിൽ നബി സ്വ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി സ്വ കൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻകാമികളും അങ്ങീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് അതിൽ ചിലത് മുമ്പ് പറഞ്ഞിട്ടുണ്ട്.


ഇമാം അസ്ഖലാനി ഇമാം  ശാഫി ഇ رحمهمയിൽ നിന്നും ഉദ്ധരിക്കുന്നു


ഇമാം ഷാഫി رحمه الله പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ،


വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


 وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى . فتح الباري لابن حجر


പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1 കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്... ഫത്ഹുൽ ബാരി


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB


No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...