Sunday, September 24, 2023

ഔലിയാക്കൾ േ കം നിയന്ത്രിക്കുമോ അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*

 *അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*


✍️ Aslam saquafi payyoli


മുഹ് യുദ്ധീൻ മാലയിലെ ചില വരികൾ എടുത്തുദ്ധരിച്ച് *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ?* എന്നാണ് അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം. 


മൗലവിയുടെ വരികൾ ശ്രദ്ധിക്കുക:

"ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം.അത് അവൻ്റെ മാത്രം പ്രത്യേകതയാണ്. ഇത് പറഞ്ഞാണ് ലോകം നിയന്ത്രിക്കുന്ന വലിയ്യ് എന്ന പ്രയോഗം മുശാവറ തള്ളിയത്. 

എന്നാൽ അല്ലാഹുവിന് മാത്രം പറയപ്പെടുന്ന പലതും മാലകളിൽ മുഹിയുദ്ധീൻ ശൈഖിന് വകവച്ചു കൊടുത്തിട്ടുണ്ട്. "

ശേഷം മാലയിലെ

1- ഭൂമി ഒരുണ്ട ...

2- ഞാനെല്ലാ സിർറിനും

3- എന്നുടെ ഏകൽ

4- എല്ലായിലും മേലെ

ഈ നാലു വരികൾ ചേർക്കുന്നു. 

ശേഷം മൗലവി ചോദിക്കുന്നു : " *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ? ഇനിയുള്ള കാലം ഇതിനു മറുപടി പറയാതെ കഴിയില്ല.* "


സമസ്തയിലെന്തൊക്കെയൊ മാറ്റം വന്നു എന്ന് തോന്നിപ്പിക്കലാണ് മൗലവിയുടെ ശ്രമം. അല്ലെങ്കിൽ തനി ജഹാലത് പ്രകടമായത്.


ഒരു വലിയ്യിനെ കുറിച്ച് അദ്ദേഹമാണ് അമ്പിയാക്കളടക്കമുള്ള ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതും ഔലിയാക്കൾക്ക് ലോകത്ത് നിയന്ത്രണാധികാരങ്ങൾ ഉണ്ട് എന്ന് പറയുന്നതും തമ്മിലുള്ള അന്തരം മൗലവിക്ക് മനസ്സിലായില്ല.


മൗലവി മനസിലാക്കേണ്ട

ഒരു പ്രധാനം കാര്യം ഇതാണ്; 

"ലോകം ഒട്ടാകെ നിയന്ത്രണം ഒരു വലിയ്യിനാണ് " എന്ന കുരു ത്വരീഖതിലെ പിഴച്ച വാദത്തെയാണ് സമസ്ത വിമർശിച്ചത്. 

"ലോകത്ത് നിയന്ത്രണാധികരം ഔലിയാക്കൾക്ക് ഉണ്ട് "

ഇതാണ് ശൈഖുന കാന്തപുരം ഉസ്താദടക്കമുള്ള സമസ്ത പണ്ഡിതർ പറഞ്ഞിട്ടുള്ളത്.  


ഇത് രണ്ടും ഒന്നല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇത് പലയാവർത്തി വായിക്കലേ നിർവ്വാഹമുള്ളൂ.


ഇക്കാര്യം മനസ്സിലായവരുടെയടുക്കൽ നിങ്ങളുടെ ചോദ്യം നിരർത്ഥകം തന്നെയാണ്.


എന്നാൽ ഔലിയാക്കൾക്ക് മാലയിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് അവരെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തലാണോ ? ഒരിക്കലും അല്ല.  


മുജാഹിദ് സ്ഥാപക നേതാക്കളായ  വക്കം മൗലവിയും കെഎം മൗലവിയും ഇക്കാര്യം പരാമർശിക്കുന്ന പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക. ഇത് മനസ്സിരുത്തി വായിക്കുന്നതോടെ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും.


വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി യുവത പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും  കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട്  രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനും സാധിക്കുന്നതാണ്. അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151 )

ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്. 


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )


സലഫീ...,

ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും *ഒരു മലക്കിൽ നിന്നാണ്* എന്ന് പറയുന്നതും *മലക്കുകളിൽ നിന്നാണ്* എന്ന് പറയുന്നതും രണ്ടും ശരിയാണോ? താങ്കൾ ഒഴിഞ്ഞിരുന്ന് ചിന്തിക്കുക. കുവരട്ടൂരികൾ ചർദ്ദിക്കുന്നത് വാരിവിഴുങ്ങാതിരിക്കുക.


മേൽപറഞ്ഞ കാര്യങ്ങൾക്കപ്പുറം മാലയിൽ വല്ലതും പറഞ്ഞോ ?


ഇനിയുള്ള കാലം 

വക്കം മൗലവിയുടെയും കെഎം മൗലവിയുടെയും അൽമനാറിന്റെയും മേലുദ്ദരണികൾ വിശദീകരിക്കാതെ മുന്നോട്ടുപോകാൻ മൗലവിമാർക്ക് കഴിയില്ല.

➖🔹➖🔹➖🔹➖🔹➖🔹

നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*

 


-*നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*


⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

നബി(ﷺ) പിറന്നത് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയാണെന്നതാണ് പ്രബലാഭിപ്രായം. അല്ലാമ ഇബ്നുകസീർ എഴുതുന്നു



‎‫وقيل لاثنتي عشرة خَلَتْ منهُ ، نَصْ عَلَيْهِ


 ابْنُ إِسْحَقَ، وَرَوَاهُ‬‎ ‎‫ابْنُ 

 أبي شيبة في مصنفه عن عفان عنسعيد ابن ميناء عن جابر وابن

‬‎ 

‫عَبَّاسِ أَنْهُما قَالا: وَلِدَ رَسُولُ اللَّهِ عَامَ الْفِيلِ عَامَ الْفِيلِ‬‎ ‎‫يَوْمَ الْإِثِنينَ وفيه بعث، وفيه عرج‬‎ ‎‫به إلى السماء، وفيه هَاجَرَ ، وَفِيهِ مَاتَ، وَهَذَا هُوَ الْمَشْهُورُ‬‎

‎‫عند الجمهور. (السيرة النبوية لابن كثير: ١٩٨/١)‬


 നബിﷺ

 ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് ഇബ്നു ഇസ്ഹാഖ്(റ) വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അഫ്ഫാ ൻ(റ), സഈദുബ്നുമീനാഅ്(റ) ജാബിർ (റ), ഇബ്നുഅബ്ബാസ്(റ) എന്നിവരിൽ നിന്ന് ഇബ്നു അബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു: “ആനക്കലഹം നടന്ന വർഷത്തിൽ റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച നബി) ഭൂജാതരായി. തിങ്ക ളാഴ്ച ദിവസം നബിയായി നിയോഗിക്ക പ്പെട്ടു. തിങ്കളാഴ്ച ദിവസം ആകാശാരോഹണം നടന്നു. തിങ്കളാഴ്ച ദിവസം ഹിജ്റ പോയി. തിങ്കളാഴ്ച ദിവസം വഫാത്തായി.

ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയടെ അടുക്കൽ പ്രസിദ്ധമായ അഭിപ്രായം ഇതാണ്.


(അസ്സീറത്തുന്നബവിയ്യ: 1/198) 



നബി( ﷺ) ജനിച്ചത് റമളാനിലയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അല്ലാമ ഇബ്നുകസീറും മറ്റും പ്രസ്താവിച്ചിട്ടുണ്ട്.


 ‎‫وَالْقَوْلُ الثَّانِي: أَنَّهُ وُلِدَ فِي رَمَضَانَ، نَقَلَهُ‬‎ ‎‫ابْنُ عبدِ الْبَرْ عَنْ الزبير بن

كبار وهو قل غريب جدا

 وَكَانَ‬‎ ‎‫مُستنده انه عليه الصَّلَوةُ وَالسَّلامُ أُوحِيَ إِلَيْهِ فِي رَمَضَانَ  بلا خلاف وذلك علي رءس اربعين


‬‎  سنة من عمره، فيكون مولده في رمضان، وهذا‬‎

فيه نظر

നബി( ﷺ

) ജനിച്ചത് റമളാനിലാണെന്നാ ണ് രണ്ടാം അഭിപ്രായം. സുബൈറുബ്നു ബക്കാറി(റ)നെ ഉദ്ധരിച്ച് ഇബ്നുഅബ്ദിൽ ബർറ്(റ) അതുദ്ധരിച്ചിട്ടുണ്ട്. അത് വളരെ ഗരീബായ അഭിപ്രായമാണ്. അദ്ദേഹ ത്തിന്റെ അവലംബം ഇതാവാം: “നബി(ﷺ

) ക്ക് ദിവ്യസന്ദേശം ലഭിച്ചത് റമളാനിലാണ ന്നതിൽ വീക്ഷണാന്തരമില്ല. നബിﷺ

ക്ക് 40 വയസ്സ് പൂർത്തിയായപ്പോഴാണല്ലോ ദിവ്യസന്ദേശം ലഭിച്ചത്. അതിനാൽ നബി (ﷺ

)യുടെ ജനനം റമളാനിലാവണം. എന്നാൽ അപ്പറഞ്ഞതിൽ ചിന്തിക്കാനുണ്ട്. (അസ്സീറത്തുന്നബവിയ്യ: 1/199).

Aslam Kamil Saquafi parappanangadi


Thursday, September 21, 2023

അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി*

 



*അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി*


⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


https://www.facebook.com/100016744417795/posts/pfbid0VnPgLeHRYfskCWr8mgxgMuq2kiRvS1DpzieHb9AuP9D3mXNPaMoQpFKPTmoYLMDPl/?mibextid=Nif5oz


Aslam Kamil Saquafi parappanangadi


അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി



 പതിനേഴ് ചോദ്യങ്ങൾ

➖➖➖➖➖➖➖➖

1-താൻ  മുദബ്ബിറുൽ ആലം എന്ന് സ്വയം വാദിച്ച സി.എം മടവൂർ ശിർക്കിലോ അതോ തൗഹീദിലോ?


ഉത്തരം


ഖുർആനിൽ 

فالمدبرات امرا

ധാരാളം മുദബ്ബിറുകൾ ഉണ്ട് എന്ന് ഖുർആൻ പറഞ്ഞ അടിസ്ഥാനത്തിൽ അത് ശിർക്കല്ല


2-പേരോടിൻ്റ വാദ പ്രകാരം സി.എം ശിർക്കിലാണ് എന്നതിൽ സംശയമില്ല. എങ്കിൽ ചുരുങ്ങിയത് മടവൂർ വലിയ്യല്ല എന്നെങ്കിലും പറയാൻ സമസ്തക്കാർ തയ്യാറാകുമോ?


കഴിഞ്ഞതും വരാനുള്ളതുമായ സർവലോകത്തിന്റെയും മുദബ്ബിൽ ഏതങ്കിലും ഒരു വലിയ്യാണന്ന് പറയരുത് എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.

ആ അർത്ഥത്തിനല്ല മുദബ്ബിറുൽ ആലം എന്ന് പറയുന്നത് .



3 -സി.എം മുദബ്ബിറുൽ ആലം തന്നെ എന്ന് ഉറപ്പിച്ച് പറഞ്ഞ പകര മുസ്ലിയാർ (അയാൾ അത് മാറ്റിപ്പറഞ്ഞതായി അറിവില്ല) ശിർക്കിലാണോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം


4- സി.എം മടവൂർ മുദബ്ബിറുൽ ആലം ആണ് എന്ന് പറഞ്ഞ് മൗലിദ് എഴുതിയ മർകസിലെ സഖാഫി ശിർക്കിലാണോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം


5-ഈ മൗലിദ് എല്ലാ വീട്ടിലും ഓതണം എന്ന് പറഞ്ഞ് അവതാരിക എഴുതിയ കാന്തപുരം മുസ്ലിയാർ ശിർക്കിലാണോ?



ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



6-ജന:സെക്രട്ടറി കാന്തപുരം തന്നെ ശിർക്കിൽ അകപ്പെട്ടതോടെ സമസ്ത മൊത്തം ശിർക്കിലായോ?

അതോ ശിർക്കിൽ പെട്ട കാന്തപുരത്തെ നിങ്ങൾ പുറത്താക്കാമാ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



7. ശിർക്കിൽ പെട്ട ഈ നാലാളുകൾ അറുത്തത് സമസ്തക്കാർക്ക് തിന്നാൻ പറ്റുമോ?



ഇവരുടെ നികാഹ് ഫാസിദായോ?

ഇവരെ സമസ്തക്കാരുടെ മക്ബറയിൽ മറമാടുമോ?

ഇവരുടെ സ്വത്ത് അനന്തരം എടുക്കാമോ?

ഇവർ മരിച്ചാൽ നിങ്ങൾ മയ്യിത്ത് നമസ്കരിക്കുമോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



8 -ശിർക്കിൽ പെട്ടതോടെ കാന്തപുരത്തിൻ്റെ മുഫ്തി പട്ടം മൻസൂഖായോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



9. സമസ്തക്കാരിൽ തന്നെ ശിർക്ക് വന്ന സ്ഥിതിക്ക് മുസ്ലീംകളിൽ ശിർക്ക് വരില്ല എന്ന് നിങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുന്ന വാദം ഇനി എന്തു ചെയ്യും?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



10- ശർഹുൽ മകാസിദിൽ നിന്ന് പേരോട് വായിച്ചതിൻ്റെ അർഥം അതല്ല എങ്കിൽ ശരിയായ അർഥം സഖാഫി പറയുമോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം

ഇതോട് കൂടി മേൽ ചോദ്യം പൊളിഞ്ഞു.


11- മഹാന്മാർക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് ഞങ്ങൾ ചോദിക്കുന്നത് എന്ന ഇക്കാലം വരേക്കുമുള്ള സമസ്തയുടെ വാദം ഇതോടെ പൊളിഞ്ഞില്ലേ?


കാരണം ലോകത്തിൻ്റെ തദ്ബീറിനുള്ള കഴിവ് അല്ലാഹു സി.എമ്മിന് കൊടുക്കില്ല എന്നല്ലേ ഇപ്പോൾ സമസ്ത പറയുന്നത്? അപ്പോൾ ഏതൊക്കെയാണ് കൊടുക്കുന്ന കഴിവുകൾ ? അതിൻ്റെ പരിധി എത്രയാണ്?


ഉത്തരം


പൊളിഞ്ഞിട്ടില്ല. കാരണം 

കഴിഞ്ഞതും വരാനുള്ളതുമായ സർവലോകത്തിന്റെയും മുദബ്ബിൽ ഏതങ്കിലും ഒരു വലിയ്യാണന്ന് പറയരുത് എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.

ആ അർത്ഥത്തിനല്ല മുദബ്ബിറുൽ ആലം എന്ന് പറയുന്നത് .



12- അല്ലാഹു കൊടുക്കുന്ന കഴിവുകൾക്ക് പരിധിയുണ്ട് എന്ന് ഇപ്പോൾ സമസ്തയും അംഗീകരിച്ചുവല്ലോ. എങ്കിൽ മഹാന്മാരുടെ കഴിവുകൾക്ക് പരിധിയില്ല എന്ന പിഴച്ച വാദം സമസ്ത തിരുത്തുമോ?


ഉത്തരം.

കണക്കില്ലാതെ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു നൽകുമെന്ന് ഖുർആനിലുണ്ട്


13 -കൊടുത്ത കഴിവ് എന്ന അടിത്തറയിൽ കെട്ടിയുണ്ടാക്കിയ ഇസ്തിഗാസ ഇതോടെ തകർന്നില്ലേ? ഇസ്തിഗാസ ചെയ്യുന്ന വിഷയത്തിൽ വലിയ്യിന് കഴിവ് ഉണ്ടോ എന്ന് എന്താണ് ഉറപ്പുണ്ടാവുക? സമസ്തയുടെ അടിത്തറ തന്നെ ഇതോടെ പൊളിഞ്ഞില്ലേ?


ഉത്തരം:

തകർന്നിട്ടില്ല.


കണക്കില്ലാതെ അല്ലാഹു കൊടുക്കുമെന്ന് ഖുർആനിൽ ഉണ്ട് . അത് കൊണ്ട് 

പ്രതീക്ഷിക്കാം

അത് കൊണ്ട് ഒന്നും പൊളിഞ്ഞിട്ടില്ല.


14- നിങ്ങളുടെ ഇപ്പോഴത്തെ വാദ പ്രകാരം ഒരു വലിയ്യിന് എല്ലാത്തിനും കഴിവുണ്ടാവില്ല. എങ്കിൽ എല്ലാത്തിനും കഴിവില്ലാത്ത ഒരു വലിയ്യിനോട് എങ്ങനെയാണ് ഇസ്തിഗാസ നടത്തുക? 


ഉത്തരം


കൈവ് നൽകുമെന്ന് പ്രതീക്ഷയുള്ളതിൽ സഹായം തേടാം


15-ലോകത്തിൻ്റെ നിയന്ത്രണം അല്ലാഹു വിന് മാത്രം പ്രത്യേകമായതിനാൽ ആണല്ലോ നിങ്ങൾ മുദബ്ബിർ വാദം ശിർക്കാണെന്ന് പറഞ്ഞത്. എങ്കിൽ

അല്ലാഹുവാണ് ഭൂമിയെ ചുരുട്ടി പിടിക്കുന്നവൻ എന്ന് അല്ലാഹു പറയുന്നു: (സുമർ: 67)

എന്നാൽ ഇക്കാര്യം

മെഹ്യുദ്ദീൻ ശൈഖിനും ഉണ്ട് എന്ന് മാലയിൽ പറയുന്നു:

"ഭൂമി ഉരുണ്ടപോൽ

എൻകൈയ്യിലെന്നോ വർ"

ഇത് ശിർക്കോ അതോ തൗഹീദോ?


ഉത്തരം

അല്ലാഹു സ്വയമാണ്. വലിയ്യിന് അല്ലാഹു നൽകുന്നതാണ് . അപ്പോൾ വിത്യാസമായി


16- ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാവൽ അല്ലാഹു വിൻ്റെ മാത്രം പ്രത്യേകതയായി അല്ലാഹു പറയുന്നു:

( ബഖറ: 117,ആലു ഇംറാൻ: 47, നഹ് ല് :50, ഗ്വാഫിർ :68)

ഇതേ കാര്യം ശൈഖിനും ഉണ്ട് എന്ന് മാലയിൽ പറയുന്നു:

"ആകെന്ന് ഞാൻ ചൊൽകിൽ 

ആകും അതെന്നോവർ"

ഈ വരികൾ ശിർക്കാണോ? അതോ തൗഹീദോ?



ഉത്തരം 


ഉണ്ടാവുമെന്ന് പറഞ്ഞാൽ ഉണ്ടാവുമെന്ന അവസ്ത അല്ലാഹു വലിയ്യിന് നൽകുമെന്ന് ഇബ്നു തൈമിയ്യയും കെ എം മൗലവിയും  പറഞ്ഞിട്ടുണ്ട്. അത് എങ്ങനെ ശിർക്കാണോ . ഇവർ മുശ്രിക്കാണോ ?


17 -മുദബ്ബിറുൽ ആലം അല്ലാഹു മാത്രം എന്നത് അംഗീകരിച്ച നിങ്ങൾക്ക് മാലയിലെ ഈ ശിർക്കൻ വരികൾ എങ്ങനെ ന്യായീകരിക്കാനാവും?



ഉത്തരം


ഇബ്നു തൈമി യോടും കെ എം മൗലവിയോടും ചോദിക്കു



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎


നബിദിനം അബ്ദുൽ മലിക് ഒഹാബി മൗലവി യുടെ മണ്ട ഖിയാസ്*

 


* നബിദിനം അബ്ദുൽ മലിക് ഒഹാബി മൗലവി യുടെ മണ്ട

 ഖിയാസ്*

⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*

*
അബ്ദുൽ മലിക് ഒഹാബി മൗലവി എഴുതുന്നു

വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ പ്രത്തേകം സുന്നത്തില്ലന്ന് ഇമാം ഹൈതമി പറഞ്ഞതിനാൽ നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കൽ പാടില്ല.

മറുപടി

വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ പ്രത്തേകം 4 പ്രമാണത്തിൽ അസ്വൽ സ്ഥിരപ്പെടാത്തത് കൊണ്ട് പ്രത്യാകം സുന്നത്തുണ്ടന്ന് കരുതി ചൊല്ലൽ സുന്നത്തില്ല

എന്ന് ഇമാം ഹൈതമി റ പറഞ്ഞാൽ  നാലാലൊരു പ്രാമാണത്തിൽ അസ്വൽ സ്ഥിരപെട്ട നബി صلى الله عليه وسلمയുടെ ജനിച്ചതിൽ സന്തോഷിക്കുക എന്ന പുണ്യകർമം എങ്ങനെ തെറ്റാവും

മീലാദിൽ സന്തോഷിക്കുന്നതിന് അസ്ൽ ഉണ്ട് എന്ന് ഇമാം അസ്ഖലാനി , ഇമാം നവവി റ യുടെ ഉസ്താദ് ഇമാം അബൂശാമ . ഇമാം സുയത്വി തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്.

Aslam Kamil Saquafi parappanangadi

Tuesday, September 19, 2023

പ്രാർത്ഥന എന്താണ്* ശഫാഅത്തും മുശ്രരിക്കും

  



*പ്രാർത്ഥന എന്താണ്*

പ്രാർത്ഥന തിരിയാത്ത ഒഹാബി



Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*ദൈവമാണന്ന നിലക്ക് അപേക്ഷിക്കുന്നതിനാണ് സങ്കേതികമായി പ്രർത്ഥന എന്ന് പറയുന്നത്. ആ അർത്ഥത്തിലുള്ള അപേക്ഷ (പ്രാത്ഥന) അല്ലാഹുവിനോട് മാത്രം* 


ദൈവമാണന്ന നിലക്ക് അല്ലങ്കിൽ അത് ശിർക്കല്ല

ഭാഷ പരമായി അതിന്ന് പ്രാത്ഥന എന്ന് പേരിട്ടാലും ശരി

മലയാള ഭാഷയിൽ ഏത് അപേക്ഷ ക്കും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയാമെന്ന് ഭാഷ പണ്ഡിതൻമാർ പറയുന്നു (ഓളം നോക്കുക)

ആ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായതേട്ടത്തിന് പ്രാർത്ഥന എന്ന് പേരിട്ടു എന്നതിനാൽ അത് ശിർക്കാവുകയില്ല.

*മുത്ത് നബിയോടുള്ള സഹായ തേട്ടം ദൈവമാണെന്ന് നിലക്കോ ദൈവാംശമുണ്ടെന്ന് നിലക്കോ അല്ല , ദൈവദൂതൻ ആണെന്ന് നിലക്കും അവിടുത്തെ ശുപാർശ കൊണ്ട് നമുക്ക് രക്ഷപ്പെടാം എന്ന നിലക്കും ആണ്*



*ഒഹാബി മൗലവി usmankpയുടെ ചോദ്യം* 



ദൈവം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് ?

?

മക്ക മുശ്രിക്കും അവരുടെ ആരാധ്യർ ദൈവം ആണ് എന്ന് വിശ്വസിച്ചിരുന്നില്ല.

*

*✦🔅🔅●﷽●🔅🔅✦


മറുപടി


മേൽ പറഞ്ഞത് പച്ചക്കളവും ഖുർആനിന് വിരുദ്ധവുമാണ്.


ഖുർആൻ പറയുന്നു

മക്കാ മുശ് രിക്കുകൾ പറയുന്നു


اجعل الالهةالها واحدا

മുഹമ്മദ് നബി എല്ലാ ദൈവങ്ങളെയും ഒറ്റ ദൈവമാക്കുകയാണോ ?


ഇതിൽ നിന്നും അവർ ആരാധന അർപ്പിച്ചവർ ധാരാളം ദൈവങ്ങളുണ്ട് എന്ന് വിശ്വസിച്ചിരുന്നു എന്ന് വെക്തമാക്കാം


ഖുർആൻ പറയുന്നു .

അവരോട് അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് പറഞ്ഞാൽ  അവർ അഹമ്പാവം നടിക്കുന്നവരാണ്.


അവർ പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു എന്ന് മനസ്സിലാക്കാം

ഇനിയും ധാരാളം തെളിവുകൾ ഉണ്ട് പിന്നീട് പറയാം


*ഒഹാബി മൗലവി

യുടെ ചോദ്യം*


 അവർ ( മുശ് രിക്കുകൾ) ശുപാർശ ചെയ്യും എന്ന് തന്നെയായിരുന്നു .


മറുപടി


📌📌📌📌📌


അല്ലാഹുവിന് പുറമേ  മറ്റു ദൈവങ്ങളെയും അമ്പിയാക്കളെയും ആരാധിച്ചിരുന്ന മക്കാമുശിരിക്കുകൾ അല്ലാഹുവിന്റെ ഇഖ്തിയാറോ ഉദ്ദേശമോ  ഇല്ലാതെ  വലിയ ദൈവത്തിൻറെ അരികൾ സുബാർഷ ചെയ്യുമെന്നും ഉപകാര ഉപദ്രവങ്ങൾ ചെയ്യുമെന്നും അങ്ങനെ സുബാർശ ചെയ്യുമ്പോൾ വലിയ ദൈവം ഈ കുട്ടി ദൈവങ്ങളെ ഭയന്നു കൊണ്ടും കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടായിട്ടും വലിയ ദൈവം സുബാഷക്ക് ഉത്തരം ചെയ്യുന്നതാണ് എന്നൊക്കെയുള്ള ശിർക്കൻ വിശ്വാസമായിരുന്നു മുശ്രിക്കുകൾ ഉണ്ടായിരുന്നത്.


വലിയ ദൈവം കുട്ടി ദൈവങ്ങളെ പേടിക്കുക


വലുത് വലിയ ദൈവം കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടാവുക


വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ ദൈവങ്ങൾ ശുപാർശ ചെയ്യുക

ഇത്തരം

 വിശ്വാസത്തോടുകൂടി ഈ കുട്ടി ദൈവങ്ങളെ ആരാധിക്കുക



ഇതെല്ലാം ശിർക്കാണ് എന്നതിൽ ആർക്കും സംശയമില്ല.


അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ആർക്കെങ്കിലും ഒരു കൈവിരൽ ഇളക്കാനോ ഒരു ഉപകാര ഉപദ്രവങ്ങൾ ചെയ്യാനോ ശുപാർശ ചെയ്യാനോ കഴിയുമെന്ന് വിശ്വസിച്ചാൽ സ്വയം കഴിവിൽ വിശ്വസിക്കൽ തന്നെയാണ്. മറ്റൊരാൾക്ക് സ്വയം കഴിവ് ചാർത്തിക്കൊടുക്കൽ ശിർക്ക് തന്നെയാണ്


എന്നാൽ മുസ്ലിമീങ്ങൾ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ  ഉദ്ദേശമോ അനുമതിയോ ഇല്ലാതെ   ഒരാൾക്ക് ഒരു ഉപകാരമോ ഉപദ്രവമോ ശുപാർശയോ ചെയ്യാനോ ഒരു കൈവിരൽ പോലും ഇളക്കാനോ സാധ്യമല്ല എന്നതാണ്.


 ആ വിശ്വാസത്തിൽ ആരോടെങ്കിലും സഹായം തേടിയാൽ അത് ശിർക്കാണ് എന്നതിനെ യാതൊരു തെളിവും ഒരാൾക്കും കൊണ്ട് വരാൻ  സാധ്യമല്ല അങ്ങനെയുള്ള വിശ്വാസത്തിലല്ല മക്കാമുശിരിക്കുകൾ അവരുടെ ദൈവങ്ങളായി സങ്കൽപ്പിച്ചിരുന്നവരോട് സഹായം തേടിയത്.


*മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*


*അയാള്‍ പറയുന്നു.


   * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها 

      * മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ


രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുബാര്‍ശ തേടി.*

ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا


كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك


*അവർ പറയും


രാജാക്കാന്മാരിലേക്ക് അവരുടെ  പ്രത്തേകക്കാരെ (മന്ത്രിമാര്‍) കൊണ്ട്(ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി)ഇടയാളന്‍മാരാകുമ്പോള്‍*  *അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഈ മഹാൻമാരുടെ സുബാർശ ചെയ്യുമെന്ന് അവർ പറഞ്ഞിരുന്നു.*


فيشفعون عند الملوك بغير إذن الملوك



وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة


*രാജാവ് ഉദ്ധേശികാത്ത (ഇഖ്തിയാർ ഇല്ലാത്ത)വിശയത്തിൽ വരെ മന്ത്രിമാർ സുബാർശ ചെയ്യുന്നതാണ്.*


* മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 


കൊണ്ടും വലിയ രാജാവ് ശുപാര്‍ശക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 


മുശ്രിക്കുകള്‍ (അവരുടെ സുബാർശക്കാരെ പറ്റി ) കരുതിയിരുന്നത്.*


ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.*


അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.*


അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക് 


അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.


*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*



*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*


*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*


*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.*


*(മജ്മൂഅ' ഫതാവ 24/155 ,   


                                  * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك


 وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون


مجمو ع فتاوي

അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ ഒരാൾക്കും ഭൗതികമോ അദൗതികമോ ആയ ഒരു ഉപകാരമോ ഉപദ്രവമോ സുബാർശയോ ചെയ്യാൻ സാധ്യമല്ല 


ഒരു കൈ വിരൽ പോലും ഇളക്കാൻ സാധ്യമല്ല. എന്ന് വിശ്വസിക്കുന്ന മുസ്ലിമീങ്ങളെ മക്കാ മുശ്രിക്കുകളോട് തുല്യപെടുത്തുകയാണ് ഒഹാബി പുരോഹിതർ


അസ് ലം സഖാഫി പരപ്പനങ്ങാടി



<<<<<<<<<<<<<<<<< >>>>>>>>>>


❤️❤️❤️❤️❤️❤️


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB



https://www.facebook.com/aslamsaqafi40?mibextid=b06tZ0


https://telegram.me/Sunnahclub/876



https://t.me/+UzG8NRIkMbRSiiKj


📌📌📌📌📌


🟩🟦🟥🟩🟦🟥🟩


💎💎💎💎💎💎💎💎💎


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m



പ്രാർത്ഥന എന്താണ്* പ്രാർത്ഥന തിരിയാത്ത ഒഹാബി

 


*പ്രാർത്ഥന എന്താണ്*

പ്രാർത്ഥന തിരിയാത്ത ഒഹാബി



Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*ദൈവമാണന്ന നിലക്ക് അപേക്ഷിക്കുന്നതിനാണ് സങ്കേതികമായി പ്രർത്ഥന എന്ന് പറയുന്നത്. ആ അർത്ഥത്തിലുള്ള അപേക്ഷ (പ്രാത്ഥന) അല്ലാഹുവിനോട് മാത്രം* 


ദൈവമാണന്ന നിലക്ക് അല്ലങ്കിൽ അത് ശിർക്കല്ല

ഭാഷ പരമായി അതിന്ന് പ്രാത്ഥന എന്ന് പേരിട്ടാലും ശരി

മലയാള ഭാഷയിൽ ഏത് അപേക്ഷ ക്കും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയാമെന്ന് ഭാഷ പണ്ഡിതൻമാർ പറയുന്നു (ഓളം നോക്കുക)

ആ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായതേട്ടത്തിന് പ്രാർത്ഥന എന്ന് പേരിട്ടു എന്നതിനാൽ അത് ശിർക്കാവുകയില്ല.

*മുത്ത് നബിയോടുള്ള സഹായ തേട്ടം ദൈവമാണെന്ന് നിലക്കോ ദൈവാംശമുണ്ടെന്ന് നിലക്കോ അല്ല , ദൈവദൂതൻ ആണെന്ന് നിലക്കും അവിടുത്തെ ശുപാർശ കൊണ്ട് നമുക്ക് രക്ഷപ്പെടാം എന്ന നിലക്കും ആണ്*



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=



നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*

 *നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

ഇമാം അബൂശാമ റ പറയുന്നു


നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും 

നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ് '


അത് പ്രവർത്തിച്ചതിനാൽ ശറഇയായ ഒരു വിലക്കും വരാതെ ശരീഅത്തിന്റെ പൊതു തത്ത്വങ്ങളോട് വിരുദ്ധമാവാതെ യോജിച്ചു കൊണ്ട് പുതിയത് കൊണ്ട വരുന്ന വനാണ് അവ


ആദ്യ നൂറ്റാണ്ടിൽ അറിയപ്പെടാത്ത നന്മയുടെ വിവിധ ഇനങ്ങൾ പലതുമുണ്ട്

വഴിയമ്പലങ്ങൾ മദ്രസകൾ മിനാരങ്ങൾ തുടങ്ങിയവ നല്ല ബിദ്അത്തിൽ പെട്ടതാണ്.


ഇവയല്ലാം നന്മ ചെയ്യുക നന്മയെ സഹായിക്കുക എന്ന ശരീഅത്തിന്റ പൊതു തത്ത്വത്തിനോട് യോജിച്ച കാര്യങ്ങളാണ്


നമ്മുടെ ഈ കാലത്ത് പുതുതായ നല്ല ബിദ് അത്തിൽ പെട്ടതുമാണ്.


*നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും ഇർബൽ പട്ടണ ത്തിൽ ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '


നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്* ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعهد في الصدر الأول فانه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى .ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين

الباعث21


https://m.facebook.com/story.php?story_fbid=pfbid0Kscku4ZABDDYqmaJD7Rc93j4y91FN8nFdFK7ijBbDTFurmdjt7JPYMNkrc5Zr6BEl&id=100016744417795&mibextid=Nif5oz



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...