Wednesday, November 3, 2021

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 21

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം* 21


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar 

====================


*നബി ദിനാഘോഷത്തിൻറെ ഭാഗമായി വിതരണം ചെയ്ത 'കടലകൾക്ക്' പോലും ആത്മീയ ലോകത്ത് ലഭിച്ച തിളക്കം*


💠💠💠💠💠💠💠💠


*أخبرني سيدي الوالد (الشاه عبد الرحيم الدهلوي) قال كنت أصنع في أيام المولد طعاما صلة بالنبي صلي الله عليه وسلم  فلم يفتح لي سنة من السنين شيئا أصنع به طعاما. فلم أجد الا حمصا مقليا، فقسمته بين الناس فرأيته صلي الله عليه وسلم وبين يديه هذه الحمص متبهجا بشاشا*


 *(الدّر الثمين في مبشرات النبي الأمين ﷺ 📚للشاه ولي الله الدهلوي رحمه الله)*


 *ഇമാം ശാഹ് വലിയുല്ലാഹിൽ ദഹ്‌ലവി (റ ) മഹാനവർകളുടെ പിതാവ് ഇമാം ശാഹ് അബ്ദു റഹീം ദഹ്‌ലവി (റ)പറഞ്ഞ ഒരു സംഭവം ഉദ്ധരിക്കുന്നു.*


*ഞാൻ മൗലിദ് നോടനുബന്ധിച്ച് നബി ﷺ തങ്ങളുമായുള്ള സ്നേഹ ബന്ധം ചേർക്കുന്നതിന് വേണ്ടി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാറുണ്ടായിരുന്നു .അങ്ങനെ ഒരു വർഷം എനിക്ക് പതിവു പോലെ എല്ലാ വർഷവും കൊടുക്കുന്ന ആ ഭക്ഷണം  കൊടുക്കാൻ കഴിഞ്ഞില്ല.*


*കാരണം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പറ്റുന്ന ഒന്നും എനിക്ക് തരപ്പെടുത്താൻ കഴിഞ്ഞില്ല ആ ഒരു വർഷം ആകെ എനിക്ക് ലഭിച്ചതാകട്ടെ വറുത്ത കടലയും, ആ ലഭിച്ച കടലകൾ ജനങ്ങൾക്ക് വീതിച്ചു കൊടുത്തു. അങ്ങനെ അതിനു ശേഷം ഞാൻ ഉറക്കത്തിൽ നബി ﷺ  തങ്ങളെ സ്വപ്നം കാണുകയുണ്ടായി ജനങ്ങൾക്ക് വിതരണം ചെയ്ത 'കടലകൾ' നബി ﷺ തങ്ങളുടെ മുമ്പിൽ പ്രകാശിച്ചു നില്കുന്നതായി ഞാൻ കണ്ടു.*


*ആ കാലഘട്ടത്തിൽ (ഏകദേശം 350 വർഷങ്ങൾക്ക് മുമ്പാണെന്ന് ഓർക്കുക) വളരെ പ്രമുഖരായ പണ്ഡിതർ മൗലിദ് ആഘോഷത്തിന് സന്തോഷം പകരാനും, നബി ﷺ തങ്ങളുമായുള്ള സ്നേഹ ബന്ധം കൂട്ടിച്ചേർക്കാനും എല്ലാ വർഷവും ഭക്ഷണം ഉണ്ടാക്കി ജനങ്ങൾക്ക് കൊടുക്കുന്നു* 


*ഏതോ ഒരു വർഷം അതിന് സാധ്യമാകാതെ വന്നപ്പോൾ സാധാരണ ഗതിയിൽ വളരെ നിസാരമായി നാം കരുതുന്ന വറുത്ത കടലകൾ മഹാനവർകൾ മറ്റൊന്നും ലഭിക്കാത്ത കാരണത്താൽ മൗലിദ് ആഘോഷത്തിൻറെ ഭാഗമായി ജനങ്ങൾക്ക് വിതരണം ചെയ്തത് ആത്മീയ ലോകത്ത് ഹബീബായ നബി ﷺ തങ്ങൾക്ക് സന്തോഷം പകർന്നു എന്നതിൻറെ സൂചന സ്വപ്നത്തിൽ കാണാൻ കഴിഞ്ഞു. സ്വന്തം പിതാവ് പറഞ്ഞു കൊടുത്ത ഈ സംഭവം ശാഹ് വലിയുല്ലാഹിൽ ദഹ്‌ലവി (റ) രേഖപ്പെടുത്തുകയും ചെയ്തു.* 


*പുണ്യ നബി ﷺയുമായി ബന്ധപ്പെട്ടു കൊണ്ട് ചിലവഴിക്കുന്ന  ഏതൊരു കാര്യവും ചെറുതായാലും, വലുതായാലും അത് ഇരുലോകത്തും നമുക്ക്  ഗുണപ്രദം ആണെന്ന ഒരു വലിയ പാഠം ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം*


*തുടരും....*

_________________________

Ashraf Sa-adi bakimar

നബിദിനം:അൽ മുളഫ്ഫര്‍ അബൂ സഈദ്(റ)*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


           *ഭാഗം* 1️⃣8️⃣


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar ✍🏻

====================


*അൽ മുളഫ്ഫര്‍ അബൂ സഈദ്(റ)* 


    ( *ഹിജ്‌റ 549-630 )*


❇❇❇❇❇❇❇❇


*വിപുലമായ മൗലിദ് സദസ്സിലെ വിഭവങ്ങൾ* 


====================


 *الملك الصالح السني المظفر أبو سعيد كوكبري* (ر) ( *549هـ-  630هـ)  الملك المظفر أبو سعيد كوكبري ابن زين الدين علي بن تبكتكين أحد الاجواد والسادات الكبراء والملوك الامجاد*

*له آثار حسنة* ........................ *وكان يعمل المولد الشريف في ربيع الاول ويحتفل به احتفالا هائلا وكانمع ذلك شهما شجاعا فاتكا بطلا عاقلا عالما عادلا رحمه اﷲ وأكرم مثواه وقد صنف الشيخ أبو الخطاب ابن دحيةله مجلدا في المولد النبوي سماه التنوير في مولد البشير النذير فأجازه على ذلك بألف دينار وقد طالت مدته في الملكفي زمان الدولة الصلاحية وقد كان محاصر عكا وإلى هذه السنة محمود السيرة والسريرة قال السبط حكى بعضمن حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف راس مشوى وعشرة آلاف دجاجةومائة ألف زبدية وثلاثين ألف صحن حلوى* .) *انتهى                      {البداية والنهاية*📚 ( *13\136*) 

 

*മുഴുവൻ പുത്തൻ വാദികൾക്കും ഏറ്റവും വെറുപ്പുണ്ടാക്കുന്ന ഒരു മഹാനാണ് അല്‍ മുളഫ്ഫര്‍ അബൂ സഈദ് (റ) കാരണം മൗലിദ് സദസ്സ് ഇത്ര മാത്രം വികസിപ്പിച്ചു കൊണ്ട് അതി ഗംഭീരമായി ആഘോഷിച്ച മഹാനായിരുന്നു മഹാനവർകൾ*


*ഹാഫിള് ഇബ്‌നുകസീര്‍ "അല്‍ബിദായത്തു വന്നിഹായയില്‍" രേഖപ്പടുത്തുന്നു; "മലികുല്‍ മുളഫ്ഫർ ധര്‍മിഷ്ഠന്‍, നേതാവ്, സലപ്രവര്‍ത്തനങ്ങളുടെ ഉടമ എന്നീനിലകളില്‍ വര്‍ത്തിച്ചു.(മുജാഹിദ് ഭാഷയിൽ പറഞ്ഞാൽ ഒരു വലിയ യ യ പുത്തൻ വാദം ഉണ്ടാക്കിയ ഒരാളെ പറ്റിയാണ് ഈ പറയുന്നത് എന്ന് ഓർക്കണം)*


*അദ്ദേഹം റബീഉല്‍ അവ്വലില്‍ വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ട് പണ്ഡിതനും, ധൈര്യശാലിയും നീതിമാനുമായിരുന്നു മലികുല്‍ മുളഫ്ഫർ. "അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടേ അല്ലാഹു അദ്ദേഹത്തിന്‍റെ ഖബറിടം നന്നാക്കി കൊടുക്കട്ടെ"*

 

*അദ്ദേഹത്തിന് ഇബ്നു ദിഹ്യ(റ) "അത്തന്‍വീര്‍ ഫീമൗലിദില്‍ ബശീരിന്നദീര്‍" എന്ന മൗലിദ് ഗ്രന്ഥം രചിച്ച് കൊടുത്തു. അതിന് അദ്ദേഹം ആയിരം ദീനാര്‍ പ്രതിഫലം കൊടുത്തു. അദ്ദേഹം ദീര്‍ഗ്ഗ കാലം ഭരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിത രീതിയും സ്വകാര്യതയും സതുത്യര്‍ഹമായിരുന്നു.*


*മൗലിദ് സദസ്സിന്‍റെ സുപ്രയില്‍ 1000 ചുട്ട ആടും ,10,000 കോഴിയും 1,30,000 പാത്രങ്ങളില്‍ ഹലുവയും ഉണ്ടായിരുന്നു.*


.( *അല്‍ബിദായത്തുവന്നിഹായ 13/136*📚)


*ഹാഫിള് ദഹബി മഹാനായ മലികുല്‍ മുളഫ്ഫർ രാജാവിനെക്കുറിച്ച് പറയുന്നത് കാണുക. "വിനയാന്വിതന്‍, സല്‍ വൃത്തന്‍, സുന്നീ ആശയക്കാരന്‍, ഫഖീഹുകളെയും, ഹദീസ് പണ്ഡിതരെയും സ്നേഹിക്കുന്ന വ്യക്തി എന്നീ ഗുണങ്ങള്‍ എല്ലാം ഒത്ത് കൂടിയ വ്യക്തിയാണ് മലികുല്‍ മുളഫ്ഫര്‍"*. 


{ *സിയറു അഅ്ലാമിന്നുബലാഅ്22/336*📚}


*പുത്തൻ വാദികളുടെ നേതാവായ ഇബ്നുതൈമിയയുടെ സ്വന്തം ശിഷ്യരും അതോടൊപ്പം കേരള വഹാബി പ്രസ്ഥാനം അടക്കം അംഗീകരിക്കുന്ന ഹാഫിള് ഇബ്നു കസീറും, ഹാഫിള് ദഹബിയും ആണ് മൗലിദ് ഇത്ര ഗംഭീരമായി ആഘോഷിച്ച മഹാനായ അല്‍ മുളഫ്ഫർ അബൂ സഈദ് (റ) എന്ന രാജാവിനെ മുക്തകണ്ഠം  പ്രശംസിച്ചിരിക്കുന്നത്. വഹാബി ഭാഷയിൽ പറഞ്ഞാൽ കടുത്ത ബിദ്അത്ത് ചെയ്യുന്ന ആളുകളെ ഇങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റുമോ എന്ന് ബുദ്ധികൊണ്ട് ഒരൽപം ചിന്തിച്ചാൽ നന്നായിരിക്കും*



*ദുആ വസിയത്തോടെ*


Ashraf Sa-adi bakimar

Saturday, October 23, 2021

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 1️⃣1️⃣


📗📖📗📖📗📖📗📖


Ashraf Sa-adi bakimar 

====================


*ഇമാം ഹാഫിള് അബ്ദുര്‍റഹ്മാന്‍ ഇബ്നുല്‍ ജൗസി (റ)*


      { *ഹിജ്‌റ  510- 597*}


☪☪☪☪☪☪☪☪


*حيث قال في المولد الشريف (إنه أمان في ذلك العام، وبشرى عاجلة بنيل البغية* *والمرام*.)


*المواهب اللدنية ج 1 ص27*📚 


 *وتاريخ الخميس | ج 1 ص 223* 📚


 *روح البيان في تفسير القرءان* *ج 9 ص 2*📚


  *السيرة الحلبية لعلي بن برهان الدين الحلبي* 📚

       ( *1/83 -  84* )    

                                                                  

*ഹമ്പലീ മദ്ഹബിലെ സുപ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്നുൽ ജൗസി (റ) നബിദിനത്തിന്‍റെ മഹത്വത്തെ സംബന്ധിച്ച് പറയുന്നു. "മൗലിദ് കഴിക്കുന്നത് ആ വര്‍ഷത്തിലെ ആപത്തുകളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും, ആഗ്രഹങ്ങള്‍ സഫലമാവുന്നതിനും സന്തോഷം കരസ്ഥമാവുന്നതിനും കാരണമാണ്"*


*ഇത് രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ താഴെ ചേർക്കുന്നു*


1️⃣ *ഇമാം സ്വാലിഹുശ്ശാമിയുടെ* *സുബുലുല്‍ ഹുദാ* *വര്‍റശാദ്* *1/362*📚


2️⃣ *അല്‍ മവാഹിബുല്ലദുന്നിയ്യ* *1/27*, 📚


3️⃣ *താരീഖുല്‍ ഖമീസ് 1/223*📚, 


4️⃣ *റൂഹുല്‍ ബയാന്‍ 9/2*, 📚


5️⃣ *സീറതുല്‍ ഹലബിയ്യ* *1/83* 📚)


*മൗലിദ് കഴിക്കൽ ബിദ്അത്താണെന്നാണ് കേരള വഹാബികളുടെ വാദം എങ്കിൽ സുപ്രസിദ്ധ ഹദീസ് പണ്ഡിതനും ചരിത്രകാരനുമായ"ഹാഫിള് ദഹബി മൗലിദിന്റെ മഹത്ത്വം പഠിപ്പിച്ച" മഹാനായ ഇബ്നുൽ ജൗസിയെ (റ) പരിചയപ്പെടുത്തുന്നത്കാണുക. " ഇമാം ഇബ്നുൽ ജൗസി (റ) ശൈഖ് ഇമാം, അല്ലാമ, മുഫസ്സിര്‍, ഹാഫിള്, ശൈഖുല്‍ ഇസ്ലാം, ദീനിന്‍റെ അലങ്കാരം(ജമാലുദ്ദീന്‍) ഈ നിലയിൽ ഒക്കെ അറിയപ്പെട്ട മഹാനാണ്*

 { *സിയറുഅഅ്ലാമിന്നുബലാഅ്* 📚}


*കേരളത്തിലെ പുത്തൻ വാദികൾ പറയുന്നതു പോലെ 'മൗലിദ്' അനാചാരം ആയിരുന്നുവെങ്കിൽ ബഹുമാനപ്പെട്ട ഇബ്നുൽ ജൗസിയെ (റ) മൗലിദിൻറെ മഹത്വം പഠിപ്പിച്ചതിൻറെ പേരിൽ ഹാഫിള് ദഹബി പോലുള്ളവർ തള്ളി പറയുമായിരുന്നു. പക്ഷേ മഹാനവർകളുടെ സ്ഥാനം ഇസ്ലാമിക ചരിത്രത്തിൽ ഉയർന്നു നിൽക്കുന്നു.*


*തുടരും..*

_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

നബിജനനം (സ്വ) റബീഉൽ അവ്വൽ 12 നെന്ന് ഇബ്നു അബ്ബാസ് (റ)*

 *നബിജനനം (സ്വ) റബീഉൽ അവ്വൽ 12 നെന്ന് ഇബ്നു അബ്ബാസ് (റ)*


*നബി സ്വ ജനിച്ചത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെന്ന് നമ്മെ പഠിപ്പിച്ചത് ഇബ്നു അബ്ബാസ് (റ) ആണ് ഈ ഹദീസ് ഉദ്ധരിച്ചത് ഇമാം ബുഖാരി (റ), ഇമാം മുസ്ലിം, ഇബ്നു മാജ പോലുള്ള ഹദീസ് വെള്ളി നക്ഷത്രങ്ങളുടെ  ഉസ്താദും ഹദീസ് ലോകത്തെ സയ്യിദുൽ ഹുഫ്ഫാള് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇബ്നു അബീ ശൈബ (റ) ആണ് , ഈ അഭിപ്രായമാണ് ജും ഹൂറുകൾക്കിടയിലുള്ള മശ് ഹൂറായ അഭിപ്രായമെന്ന് ഹാഫള് ഇബ്നു കസീർ (റ:അ) വും പഠിപ്പിക്കുന്നു*


*ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് !!!  സുന്നികളെ സംബന്ധിച്ചടുത്തോളം റബീഉൽ അവ്വൽ 1 മുതൽ കഴിയുന്നത് വരെ മൗലിദ് സദസ്സുകളും, ബുർദ മജ് ലിസും, അന്നദാനവും, സൽക്കർമ്മങ്ങളുമായി മാസം മുഴുവനും ആദരിക്കുന്നു ബഹുമാനിക്കുന്നു അപ്പോൾ പിന്നെ ഇനി  റബീഉൽ അവ്വൽ 9 ആയാലും 17 ആയാലും ഏത് ഡേറ്റ് ആയാലും മാസം മുഴുവനും നബിദിന സ്മരണയും സന്തോഷവുമായതിനാൽ ഒരു പ്രശ്നമേ ഉദിക്കുന്നില്ല...* 


മുജാഹിദ് സലഫികൾ എന്ത് കണ്ടിട്ടാണാവോ വിവാദമുണ്ടാക്കുന്നത്


بَابُ مَوْلِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ]

[تَارِيخُ وَمَكَانُ وِلَادَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ]

وَرَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ عَنْ عَفَّانَ عَنْ سَعِيدِ بْنِ مِينَا عَنْ جَابِرٍ، وَابْنِ عَبَّاسٍ أَنَّهُمَا قَالَا: وُلِدَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَامَ الْفِيلِ يَوْمَ الِاثْنَيْنِ الثَّانِي عَشَرَ مِنْ شَهْرِ رَبِيعٍ الْأَوَّلِ، وَفِيهِ بُعِثُ، وَفِيهِ عُرِجَ بِهِ إِلَى السَّمَاءِ، وَفِيهِ هَاجَرَ، وَفِيهِ مَاتَ. وَهَذَا هُوَ الْمَشْهُورُ عِنْدَ الْجُمْهُورِ. وَاللَّهُ أَعْلَمُ.


*✍️ സിദ്ധീഖുൽ മിസ്ബാഹ്*

👍________________💐

Friday, October 22, 2021

തിരു നബി സ്വ യുടെ നൂറാണ് ആദ്യം സ്രഷ്ടിക്കപെട്ടത് (റൂഹുൽ മആനി 107

 




തിരു നബി സ്വ യുടെ നൂറാണ് ആദ്യം സ്രഷ്ടിക്കപെട്ടത്

(റൂഹുൽ മആനി 107 (21)



وكونه صلى الله عليه وسلم رحمة للجميع باعتبار أنه عليه الصلاة والسلام واسطة الفيض الإلٰهي على الممكنات على حسب القوابل، ولذا كان نوره صلى الله عليه وسلم أول المخلوقات، ففي الخبر "أول ما خلق الله تعالى نور نبيك يا جابر" ،وجاء "الله تعالى المعطي وأنا القاسم" وللصوفية قدست أسرارهم في هذا الفصل كلام فوق ذلك 

روح المعاني 107/21

Sunday, October 17, 2021

നബിദിനം .റഫീഖ് സലഫിയുടെ ജൽപ്പനങ്ങളിലെ നിരർത്ഥകത!!

 15 കാരണങ്ങൾ കൊണ്ട് നബിദിനം ആഘോഷിക്കില്ല!!

റഫീഖ് സലഫിയുടെ ജൽപ്പനങ്ങളിലെ നിരർത്ഥകത!!

🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️

✍️ റഈസ് ചാവട്ട്


1️⃣ ഖുർആൻ പരിജയപ്പെടുത്തിയ പവിത്ര നാല് മാസങ്ങളിൽ റബീഉൽ അവ്വൽ മാസം ഇല്ല.


🟣 ഹോ ന്റെ സലഫീ.. നിങ്ങൾ പറയാറുണ്ടല്ലോ ഇസ്ലാമിൽ രണ്ട് ആഘോഷമേ ഉള്ളൂ എന്ന് അതിൽ ഒന്നാമത്തെ ആഘോഷമായ ചെറിയ പെരുന്നാൾ ശവ്വാലിൽ അല്ലെ ആ മാസം ഖുർആൻ പരിജയപ്പെടുത്തിയ നാല് മാസത്തിൽ ഉണ്ടോ. ഒന്ന് പോയെ ചൽപീ വിഡ്ഢിത്തം പറയാതെ.


2️⃣ പ്രവാചകന്മാരുടെ ചരിത്രങ്ങളിൽ ജന്മദിനവും ചരമദിനവും പരാമർശമില്ല.


🟣 ആണോ സൽഫീ.. എന്നാ ഒന്ന് കേൾക്കണേ.. قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»

(സ്വഹീഹ് മുസ്ലിം)

വെള്ളിയാഴ്ച ദിവസത്തിന്റെ പ്രതേകത  അന്ന്  ആദം നബിയുടെ ജന്മദിനം  ആണെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്


3️⃣ സ്വഹീഹായ ഹദീസ് പരിശോധിച്ചാൽ  നബിദിനാഘോഷത്തെ കുറിച്ച് പരാമർശമില്ല.


🟣 എന്തിനാ സലഫീ ഹദീസ് ഖുർആൻ തന്നെയാകുന്നു ഞങ്ങളെ തെളിവ്.  قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും റഹ്മത്ത് കൊണ്ടും നിങ്ങൾ സന്തോഷിക്കുക. ആദ്യത്തെ വിഷയം ഈ ആയത്തിൽ പ്രസ്ഥാവിച്ച റഹ്മത്തിന്റെ വിവക്ഷയിൽ നബി ഉൾപ്പെട്ടോ ഇല്ലയോ എന്നതാണ്.  ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്നറിയപ്പെടുന്ന പ്രമുഖ സ്വഹാബി വര്യൻ ഇബ്നു അബ്ബാസ് തങ്ങൾ പറയുന്നു ഈ റഹ്മത്തിൽ നബി ഉൾപെട്ടിട്ടുണ്ട്. ഈ തഫ്സീർ മുഖാന്തരം ആയത്തിന്റ അർത്ഥം മനസ്സിലാക്കുമ്പോൾ നബിയെകൊണ്ട് നിങ്ങൾ സന്തോഷിക്കുക എന്നായല്ലോ , നബിയെകൊണ്ട് സന്തോഷിക്കുക എന്ന് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവിടുത്തെ ജനനവുമാണല്ലോ. ഈ ഖുർആനിക വചനം നബിദിനത്തിന് പ്രമാണമാണെന്നത് വളരെ സുവ്യക്തമാണ്.


4️⃣ ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളിലെ സുന്നത്തുക്കളെ പോലെ നബിദിനത്തിന് പഠിപ്പിക്കപ്പെട്ടില്ല.


🟣 വളരെ ശരിയാണ് നബിദിനം ഖൽബിൽ ഇഷ്‌ഖ് ഉള്ളവർക്കാണ് കഴിക്കാൻ സാധിക്കുക.  വഹാബികൾക്ക് സാധിച്ചെന്നു വരില്ല. പിന്നെ,മുജാഹിദിന്റെ സംസ്ഥാന സമ്മേളനത്തിലെ സുന്നത്തുകളുടെ ഉറവിടം ഒന്ന് പറയുമോ സലഫീ... സുന്നത്തുകൾ പഠിപ്പിക്കപ്പെടാത്ത ദിവസം ഒരു സുന്നത്തും ചെയ്യരുതെന്ന ജഹാലത്ത് പറയുകയാണോ?


5️⃣ നബിയുടെ 23 പ്രവാചകവർഷങ്ങളിൽ ജന്മദിനം ആഘോഷിച്ചില്ല.


🟣 എല്ലാ തിങ്കളാഴ്ചയും നബി സ്വ നോമ്പനഷ്ടിച്ച് നബിദിനം കഴിച്ചു. നോമ്പ് സുന്നത്താകാനുള്ള കാരണം സ്വഹാബത്ത് തിരക്കിയപ്പോൾ നബി സ്വ പറഞ്ഞത് അന്ന് ഞാൻ ജനിച്ചു എന്നാണ്. 

 

6️⃣ നബി ( സ ) മുമ്പുള്ള പ്രവാചകന്മാരുടെ ജന്മദിനം ആഘോഷിച്ചില്ല.


🔴 അതല്ലേ ചൽപീ നേരത്തെ പറഞ്ഞത്.


7️⃣ ഇസ്ലാമിലെ നാല് ഖലീഫമാർ ആഘോഷിച്ചില്ല


🔴 അവർ കേരള നദ് വത്തുൽ മുജാഹിദീനും wisdom വും ഒന്നും രൂപീകരിചില്ല. 


8️⃣ നബിയുടെ പത്നിമാർ ആഘോഷിച്ചിട്ടില്ല.


🟣 അവരും കേരള നദ് വത്തുൽ മുജാഹിദീനും wisdom വും ഒന്നും രൂപീകരിചില്ല


9️⃣  ഏറ്റവും നല്ല തലമുറയായ ആദ്യത്തെ മൂന്നുതലമുറക്കാർ നബിദിനം ആഘോഷിച്ചില്ല.


🔴 അവരും കേരള നദ് വത്തുൽ മുജാഹിദീനും wisdom വും ഒന്നും രൂപീകരിചില്ല


1️⃣0️⃣മദ്ഹബിന്റെ ഇമാമുമാർ ആഘോഷിച്ചില്ല.


🔴 അവരും കേരള നദ് വത്തുൽ മുജാഹിദീനും wisdom വും ഒന്നും രൂപീകരിചില്ല


1️⃣1️⃣ മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ എന്ന് പാടിയത് തഴവ ആണ്.


🟣 മദ്രസ നടത്തൽ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്‌റ ആയിരത്തി മുന്നൂറിന്ന് ശേഷം വന്നതാ.... ട്ടോ വഹാബീസ്. പിന്നെ തഴവ ഉസ്താദ് സുന്നിപണ്ഡിതൻ ആയതു കൊണ്ട് തന്നെയാണ് "മൗലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ

മാസം റബീഉൽ അവ്വലെന്താഘോഷമാ " "നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ അതിനാൽമുസ്വീബത്തൊക്കയും നീങ്ങുന്നതാ" എന്നൊക്ക പാടിയത് 


1️⃣2️⃣ സ്വർഗത്തിലെക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് വിദൂരമാക്കുന്നതും എല്ലാം നബി പഠിപ്പിച്ചു അതിൽ നബിദിനം ഇല്ല.


🔴 മുജാഹിദ് പ്രസ്ഥാനം സ്വർഗത്തിലേക്ക് നയിക്കുന്നത് ആണോ ആണെങ്കിൽ അത് നബിയുടെ കാലത്ത് ഉണ്ടോ? 


1️⃣3️⃣ മതത്തിൽ പുതുതായി ഉണ്ടാക്കുന്നതെല്ലാം തള്ളപ്പെടണം അതിനാൽ നബിദിനം തള്ളപ്പെടണം.


🔴 മുജാഹിദ് പ്രസ്ഥാനം എല്ലാവരും നാളെ പോയി തള്ളി ഇടുക.


1️⃣4️⃣ നബി (സ) വഫാത്തായത് റബീഉൽ അവ്വൽ 12 നാണ് അന്ന് ഒരു മുസ്ലിമിന് ആഘോഷിക്കാൻ പറ്റുമോ? 


🟣 നബിയുടെ വഫാത്ത് റബീഉൽ അവ്വൽ 12 നാണെന്ന് കരുതി എല്ലാ വർഷവും ദുഖചാരണം നടത്തണമെന്നോ?  ഒരു വ്യക്തി മരണപ്പെട്ടാൽ മൂന്നുദിവസത്തിൽ കൂടുതൽ ദുഖചാരണം നടത്തൽനിഷിദ്ധമാണെന്ന ശറഇന്റെ നിയമം പോലും അറിയാത്തവരാണ് വഹാബികൾ എന്നതിന് ഇനിയും തെളിവുകൾ ആവശ്യമില്ല. എന്നാൽ ജനനത്തിൽ സന്തോഷം അത് പോലെ ആണെങ്കിൽ മുത്തുനബി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചത് എന്തിനായിരുന്നു?  റബീഉൽ അവ്വലിൽ സന്തോഷിക്കുന്നത് നബിയുടെ ജനനത്തിന്റെ പേരിലാണ്. വഫാത്തിന്റെ പേരിലല്ല. കർമ്മങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് ഉദ്ദേശശുദ്ധിയോടാണ്.


1️⃣5️⃣ ജന്മദിനവും ചരമദിനവുമൊന്നും ഇസ്ലാമിന്റെ സംസ്കാരമല്ല, മറിച് ഹിർബൽ രാജാവ് മുളഫർ കൊണ്ടുവന്നതാണ്!


🟣 ഇന്ന് കാണുന്ന രൂപത്തിലുള്ളതാണ് മുളഫ്ഫർ രാജാവ് കൊണ്ടുവന്നത് അടിസ്ഥാന പരമായിട്ട് നബിയുടെ കാലത്ത് തന്നെ ഉള്ളതാണെന്ന് വിസ്മരിക്കരുത്, അറിവ് പഠിക്കൽ ആ കാലത്തും ഉണ്ട് എന്നാൽ ഇന്ന് കാണുന്ന പോലെ മദ്രസ ഇല്ലല്ലോ .പിന്നെ ഏതോ രാജാവ് കൊണ്ടുവന്നു എന്ന് പറഞ്ഞു തെറ്റിധരിപ്പിക്കണ്ട. ആരാ മുളഫർ നിങ്ങൾ അംഗീകരിക്കുന്ന ഇമാം ഇബ്നു കസീർ റഹിമഹുല്ലാഹ്. പറയുന്നു: 

قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)

  അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിതചിട്ടകളാൽ  പ്രശംസിക്കപെട്ട ആളും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് .

Saturday, October 16, 2021

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 7️⃣

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


            *ഭാഗം* 7️⃣


📗📖📗📖📗📖📗📖


Ashraf Sa-adi bakimar 


🌀🌀🌀🌀🌀🌀🌀🌀

                

   *ഇബ്നു ജുബൈര്‍(റ)* 

     

                 *ഹിജ്റ*      

             *( 540-614 )*


🌀🌀🌀🌀🌀🌀🌀🌀


*8⃣0⃣0⃣ വർഷങ്ങൾക്കു മുമ്പ് മക്കയിലെ നബിദിനാഘോഷം* 


*ابن جبير الأندلسي *


*ومن  مشاهدها الكريمة أيضا مولد النبي صلى الله عليه سلم والتربة الطاهرة التي هي أول تربة مست جسمه الطاهر    ...... ومولد خير الأنام صلى الله عليه وعلى آله وأهله واصحابه الكرام وسلّم تسليما .  يفتح هذا الموضع المبارك فيدخله الناس كافة متبركين به في شهر ربيع الأول ويوم الاثنين منه لأنه كان شهر مولد النبي صلى الله عليه وسلم  وفي اليوم المذكور ولد  صلى الله عليه وسلم  وتفتح المواضع المقدسة المذكورة كلها وهو يوم مشهود بمكة دائماً*.


*( رحلة ابن جبير 📚– ص : 91 92)*


*ലോക സഞ്ചാരിയായ ഇബ്നു ജുബൈര്‍(റ) അവരുടെ 'രിഹ് ല'യിൽ പറയുന്നു.;* 


*മക്കയിലെ പ്രശസ്തമായ  തീർഥാടന കേന്ദ്രങ്ങളിൽ പെട്ടതാണ് നബിﷺ തങ്ങളുടെ തിരുശരീരത്തെ ആദ്യമായി സ്പർശിച്ച ആ മണ്ണ് (ജനിച്ച സ്ഥലം) അത് മനുഷ്യരിൽ  ഉത്തമരായവരുടെ ജന്മസ്ഥലം ആണ്*


 *അവിടെ റബീഉല്‍ അവ്വല്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും "തിരു നബി ﷺ യുടെ വീട് തുറക്കുകയും,ജനങ്ങള്‍ അത് കൊണ്ട് ബറക്കെത്തെടുക്കുകയും ചെയ്തിരുന്നു"*


*( രിഹ്ലത്തുബിന്‍ ജുബൈര്‍ 📚)*


 *ആ കാലഘട്ടത്തില്‍ മക്കയിൽ ഉണ്ടായിരുന്ന നബി ദിനാഘോഷത്തിന്‍റെ രീതിയാണിത്. ബഹുമാനപ്പെട്ട ഇബ്നു ജുബൈർ (റ) മക്കയില്‍ പ്രവേശിച്ചത് ഹിജ്റ വർഷം 579 ശവ്വാല്‍ 16 ന് ആയിരുന്നു. എട്ട് മാസത്തിലേറെ അവിടെ താമസിക്കുകയും ചെയ്തു. ഏകദേശം എണ്ണൂറ് വർഷങ്ങൾക്ക് മുമ്പാണ് ഈയൊരു രീതി മക്കയിൽ നടന്നിരുന്നത്.* 


*ഇന്ന് മക്കയിലും, മദീനയിലും നബിദിനാഘോഷം കാണുന്നില്ല എന്ന് അലമുറയിടുന്നവർ പുണ്യ നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ വരവിൽ സന്തോഷം പ്രകടിപ്പിക്കാത്ത വഹാബി ഭരണകൂടം വന്നതിനു ശേഷമാണ് മുൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്നു വന്ന നബിദിനാഘോഷ പരിപാടികൾ അവർ ഒഴിവാക്കിയതെന്ന് വിസ്മരിക്കരുത്.*


*തുടരും....*


_________________________


*ദുആ വസിയത്തോടെ*

 


Ashraf Sa-adi bakimar

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...