Wednesday, November 3, 2021

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 21

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം* 21


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar 

====================


*നബി ദിനാഘോഷത്തിൻറെ ഭാഗമായി വിതരണം ചെയ്ത 'കടലകൾക്ക്' പോലും ആത്മീയ ലോകത്ത് ലഭിച്ച തിളക്കം*


💠💠💠💠💠💠💠💠


*أخبرني سيدي الوالد (الشاه عبد الرحيم الدهلوي) قال كنت أصنع في أيام المولد طعاما صلة بالنبي صلي الله عليه وسلم  فلم يفتح لي سنة من السنين شيئا أصنع به طعاما. فلم أجد الا حمصا مقليا، فقسمته بين الناس فرأيته صلي الله عليه وسلم وبين يديه هذه الحمص متبهجا بشاشا*


 *(الدّر الثمين في مبشرات النبي الأمين ﷺ 📚للشاه ولي الله الدهلوي رحمه الله)*


 *ഇമാം ശാഹ് വലിയുല്ലാഹിൽ ദഹ്‌ലവി (റ ) മഹാനവർകളുടെ പിതാവ് ഇമാം ശാഹ് അബ്ദു റഹീം ദഹ്‌ലവി (റ)പറഞ്ഞ ഒരു സംഭവം ഉദ്ധരിക്കുന്നു.*


*ഞാൻ മൗലിദ് നോടനുബന്ധിച്ച് നബി ﷺ തങ്ങളുമായുള്ള സ്നേഹ ബന്ധം ചേർക്കുന്നതിന് വേണ്ടി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാറുണ്ടായിരുന്നു .അങ്ങനെ ഒരു വർഷം എനിക്ക് പതിവു പോലെ എല്ലാ വർഷവും കൊടുക്കുന്ന ആ ഭക്ഷണം  കൊടുക്കാൻ കഴിഞ്ഞില്ല.*


*കാരണം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ പറ്റുന്ന ഒന്നും എനിക്ക് തരപ്പെടുത്താൻ കഴിഞ്ഞില്ല ആ ഒരു വർഷം ആകെ എനിക്ക് ലഭിച്ചതാകട്ടെ വറുത്ത കടലയും, ആ ലഭിച്ച കടലകൾ ജനങ്ങൾക്ക് വീതിച്ചു കൊടുത്തു. അങ്ങനെ അതിനു ശേഷം ഞാൻ ഉറക്കത്തിൽ നബി ﷺ  തങ്ങളെ സ്വപ്നം കാണുകയുണ്ടായി ജനങ്ങൾക്ക് വിതരണം ചെയ്ത 'കടലകൾ' നബി ﷺ തങ്ങളുടെ മുമ്പിൽ പ്രകാശിച്ചു നില്കുന്നതായി ഞാൻ കണ്ടു.*


*ആ കാലഘട്ടത്തിൽ (ഏകദേശം 350 വർഷങ്ങൾക്ക് മുമ്പാണെന്ന് ഓർക്കുക) വളരെ പ്രമുഖരായ പണ്ഡിതർ മൗലിദ് ആഘോഷത്തിന് സന്തോഷം പകരാനും, നബി ﷺ തങ്ങളുമായുള്ള സ്നേഹ ബന്ധം കൂട്ടിച്ചേർക്കാനും എല്ലാ വർഷവും ഭക്ഷണം ഉണ്ടാക്കി ജനങ്ങൾക്ക് കൊടുക്കുന്നു* 


*ഏതോ ഒരു വർഷം അതിന് സാധ്യമാകാതെ വന്നപ്പോൾ സാധാരണ ഗതിയിൽ വളരെ നിസാരമായി നാം കരുതുന്ന വറുത്ത കടലകൾ മഹാനവർകൾ മറ്റൊന്നും ലഭിക്കാത്ത കാരണത്താൽ മൗലിദ് ആഘോഷത്തിൻറെ ഭാഗമായി ജനങ്ങൾക്ക് വിതരണം ചെയ്തത് ആത്മീയ ലോകത്ത് ഹബീബായ നബി ﷺ തങ്ങൾക്ക് സന്തോഷം പകർന്നു എന്നതിൻറെ സൂചന സ്വപ്നത്തിൽ കാണാൻ കഴിഞ്ഞു. സ്വന്തം പിതാവ് പറഞ്ഞു കൊടുത്ത ഈ സംഭവം ശാഹ് വലിയുല്ലാഹിൽ ദഹ്‌ലവി (റ) രേഖപ്പെടുത്തുകയും ചെയ്തു.* 


*പുണ്യ നബി ﷺയുമായി ബന്ധപ്പെട്ടു കൊണ്ട് ചിലവഴിക്കുന്ന  ഏതൊരു കാര്യവും ചെറുതായാലും, വലുതായാലും അത് ഇരുലോകത്തും നമുക്ക്  ഗുണപ്രദം ആണെന്ന ഒരു വലിയ പാഠം ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം*


*തുടരും....*

_________________________

Ashraf Sa-adi bakimar

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....