Wednesday, November 3, 2021

നബിദിനം:അൽ മുളഫ്ഫര്‍ അബൂ സഈദ്(റ)*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


           *ഭാഗം* 1️⃣8️⃣


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar ✍🏻

====================


*അൽ മുളഫ്ഫര്‍ അബൂ സഈദ്(റ)* 


    ( *ഹിജ്‌റ 549-630 )*


❇❇❇❇❇❇❇❇


*വിപുലമായ മൗലിദ് സദസ്സിലെ വിഭവങ്ങൾ* 


====================


 *الملك الصالح السني المظفر أبو سعيد كوكبري* (ر) ( *549هـ-  630هـ)  الملك المظفر أبو سعيد كوكبري ابن زين الدين علي بن تبكتكين أحد الاجواد والسادات الكبراء والملوك الامجاد*

*له آثار حسنة* ........................ *وكان يعمل المولد الشريف في ربيع الاول ويحتفل به احتفالا هائلا وكانمع ذلك شهما شجاعا فاتكا بطلا عاقلا عالما عادلا رحمه اﷲ وأكرم مثواه وقد صنف الشيخ أبو الخطاب ابن دحيةله مجلدا في المولد النبوي سماه التنوير في مولد البشير النذير فأجازه على ذلك بألف دينار وقد طالت مدته في الملكفي زمان الدولة الصلاحية وقد كان محاصر عكا وإلى هذه السنة محمود السيرة والسريرة قال السبط حكى بعضمن حضر سماط المظفر في بعض الموالد كان يمد في ذلك السماط خمسة آلاف راس مشوى وعشرة آلاف دجاجةومائة ألف زبدية وثلاثين ألف صحن حلوى* .) *انتهى                      {البداية والنهاية*📚 ( *13\136*) 

 

*മുഴുവൻ പുത്തൻ വാദികൾക്കും ഏറ്റവും വെറുപ്പുണ്ടാക്കുന്ന ഒരു മഹാനാണ് അല്‍ മുളഫ്ഫര്‍ അബൂ സഈദ് (റ) കാരണം മൗലിദ് സദസ്സ് ഇത്ര മാത്രം വികസിപ്പിച്ചു കൊണ്ട് അതി ഗംഭീരമായി ആഘോഷിച്ച മഹാനായിരുന്നു മഹാനവർകൾ*


*ഹാഫിള് ഇബ്‌നുകസീര്‍ "അല്‍ബിദായത്തു വന്നിഹായയില്‍" രേഖപ്പടുത്തുന്നു; "മലികുല്‍ മുളഫ്ഫർ ധര്‍മിഷ്ഠന്‍, നേതാവ്, സലപ്രവര്‍ത്തനങ്ങളുടെ ഉടമ എന്നീനിലകളില്‍ വര്‍ത്തിച്ചു.(മുജാഹിദ് ഭാഷയിൽ പറഞ്ഞാൽ ഒരു വലിയ യ യ പുത്തൻ വാദം ഉണ്ടാക്കിയ ഒരാളെ പറ്റിയാണ് ഈ പറയുന്നത് എന്ന് ഓർക്കണം)*


*അദ്ദേഹം റബീഉല്‍ അവ്വലില്‍ വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ട് പണ്ഡിതനും, ധൈര്യശാലിയും നീതിമാനുമായിരുന്നു മലികുല്‍ മുളഫ്ഫർ. "അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടേ അല്ലാഹു അദ്ദേഹത്തിന്‍റെ ഖബറിടം നന്നാക്കി കൊടുക്കട്ടെ"*

 

*അദ്ദേഹത്തിന് ഇബ്നു ദിഹ്യ(റ) "അത്തന്‍വീര്‍ ഫീമൗലിദില്‍ ബശീരിന്നദീര്‍" എന്ന മൗലിദ് ഗ്രന്ഥം രചിച്ച് കൊടുത്തു. അതിന് അദ്ദേഹം ആയിരം ദീനാര്‍ പ്രതിഫലം കൊടുത്തു. അദ്ദേഹം ദീര്‍ഗ്ഗ കാലം ഭരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിത രീതിയും സ്വകാര്യതയും സതുത്യര്‍ഹമായിരുന്നു.*


*മൗലിദ് സദസ്സിന്‍റെ സുപ്രയില്‍ 1000 ചുട്ട ആടും ,10,000 കോഴിയും 1,30,000 പാത്രങ്ങളില്‍ ഹലുവയും ഉണ്ടായിരുന്നു.*


.( *അല്‍ബിദായത്തുവന്നിഹായ 13/136*📚)


*ഹാഫിള് ദഹബി മഹാനായ മലികുല്‍ മുളഫ്ഫർ രാജാവിനെക്കുറിച്ച് പറയുന്നത് കാണുക. "വിനയാന്വിതന്‍, സല്‍ വൃത്തന്‍, സുന്നീ ആശയക്കാരന്‍, ഫഖീഹുകളെയും, ഹദീസ് പണ്ഡിതരെയും സ്നേഹിക്കുന്ന വ്യക്തി എന്നീ ഗുണങ്ങള്‍ എല്ലാം ഒത്ത് കൂടിയ വ്യക്തിയാണ് മലികുല്‍ മുളഫ്ഫര്‍"*. 


{ *സിയറു അഅ്ലാമിന്നുബലാഅ്22/336*📚}


*പുത്തൻ വാദികളുടെ നേതാവായ ഇബ്നുതൈമിയയുടെ സ്വന്തം ശിഷ്യരും അതോടൊപ്പം കേരള വഹാബി പ്രസ്ഥാനം അടക്കം അംഗീകരിക്കുന്ന ഹാഫിള് ഇബ്നു കസീറും, ഹാഫിള് ദഹബിയും ആണ് മൗലിദ് ഇത്ര ഗംഭീരമായി ആഘോഷിച്ച മഹാനായ അല്‍ മുളഫ്ഫർ അബൂ സഈദ് (റ) എന്ന രാജാവിനെ മുക്തകണ്ഠം  പ്രശംസിച്ചിരിക്കുന്നത്. വഹാബി ഭാഷയിൽ പറഞ്ഞാൽ കടുത്ത ബിദ്അത്ത് ചെയ്യുന്ന ആളുകളെ ഇങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റുമോ എന്ന് ബുദ്ധികൊണ്ട് ഒരൽപം ചിന്തിച്ചാൽ നന്നായിരിക്കും*



*ദുആ വസിയത്തോടെ*


Ashraf Sa-adi bakimar

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....