*നബിജനനം (സ്വ) റബീഉൽ അവ്വൽ 12 നെന്ന് ഇബ്നു അബ്ബാസ് (റ)*
*നബി സ്വ ജനിച്ചത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെന്ന് നമ്മെ പഠിപ്പിച്ചത് ഇബ്നു അബ്ബാസ് (റ) ആണ് ഈ ഹദീസ് ഉദ്ധരിച്ചത് ഇമാം ബുഖാരി (റ), ഇമാം മുസ്ലിം, ഇബ്നു മാജ പോലുള്ള ഹദീസ് വെള്ളി നക്ഷത്രങ്ങളുടെ ഉസ്താദും ഹദീസ് ലോകത്തെ സയ്യിദുൽ ഹുഫ്ഫാള് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇബ്നു അബീ ശൈബ (റ) ആണ് , ഈ അഭിപ്രായമാണ് ജും ഹൂറുകൾക്കിടയിലുള്ള മശ് ഹൂറായ അഭിപ്രായമെന്ന് ഹാഫള് ഇബ്നു കസീർ (റ:അ) വും പഠിപ്പിക്കുന്നു*
*ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് !!! സുന്നികളെ സംബന്ധിച്ചടുത്തോളം റബീഉൽ അവ്വൽ 1 മുതൽ കഴിയുന്നത് വരെ മൗലിദ് സദസ്സുകളും, ബുർദ മജ് ലിസും, അന്നദാനവും, സൽക്കർമ്മങ്ങളുമായി മാസം മുഴുവനും ആദരിക്കുന്നു ബഹുമാനിക്കുന്നു അപ്പോൾ പിന്നെ ഇനി റബീഉൽ അവ്വൽ 9 ആയാലും 17 ആയാലും ഏത് ഡേറ്റ് ആയാലും മാസം മുഴുവനും നബിദിന സ്മരണയും സന്തോഷവുമായതിനാൽ ഒരു പ്രശ്നമേ ഉദിക്കുന്നില്ല...*
മുജാഹിദ് സലഫികൾ എന്ത് കണ്ടിട്ടാണാവോ വിവാദമുണ്ടാക്കുന്നത്
بَابُ مَوْلِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ]
[تَارِيخُ وَمَكَانُ وِلَادَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ]
وَرَوَاهُ ابْنُ أَبِي شَيْبَةَ فِي مُصَنَّفِهِ عَنْ عَفَّانَ عَنْ سَعِيدِ بْنِ مِينَا عَنْ جَابِرٍ، وَابْنِ عَبَّاسٍ أَنَّهُمَا قَالَا: وُلِدَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَامَ الْفِيلِ يَوْمَ الِاثْنَيْنِ الثَّانِي عَشَرَ مِنْ شَهْرِ رَبِيعٍ الْأَوَّلِ، وَفِيهِ بُعِثُ، وَفِيهِ عُرِجَ بِهِ إِلَى السَّمَاءِ، وَفِيهِ هَاجَرَ، وَفِيهِ مَاتَ. وَهَذَا هُوَ الْمَشْهُورُ عِنْدَ الْجُمْهُورِ. وَاللَّهُ أَعْلَمُ.
*✍️ സിദ്ധീഖുൽ മിസ്ബാഹ്*
👍________________💐
No comments:
Post a Comment