Saturday, September 12, 2020

ഇസ്ലാം . മുഹമ്മദ് നബി ബൈബിളിന്റെ പ്രവചനം

  ക്രൈസതവ ദർശനം


പെരിക്‌ലീറ്റോസ് എന്ന പ്രവചിത പ്രവാചകൻ



അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ച് മുൻകാല പ്രവാചകന്മാർ പ്രവചിക്കുകയും അവർക്ക് ദൈവികമായി നൽകപ്പെട്ട വേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുകയും ചെയ്തതായി വിശുദ്ധ ഖുർആൻ ഉദ്‌ഘോഷിക്കുന്നുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ വരവിനെക്കുറിച്ച് ഇസ്രാഈൽ സമുദായത്തിലേക്ക് നിയുക്തനായ ഈസാ നബി(അ) നടത്തിയ പ്രവചനത്തെ ഖുർആൻ രേഖപ്പെടുത്തുന്നതിങ്ങനെയാണ്: ‘മർയമിന്‍റെ പുത്രൻ ഈസാ പറഞ്ഞ സന്ദർഭം (ഓർക്കുക); ഇസ്രാഈൽ സന്തികളേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ  ദൂതനാകുന്നു. എന്‍റെ മുമ്പിലുള്ള തൗറാത്തിനെ ശരിവച്ച് കൊണ്ടും എന്‍റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ച് കൊണ്ടും (ഞാൻ നിയുക്തനായിരിക്കുന്നു) (സൂറത്തുസ്വഫ്ഫ് :6).


യഥാർത്ഥ വേദഗ്രന്ഥമായ വിശുദ്ധ ഇഞ്ചീലിലെ ചില ദൈവിക വചനങ്ങൾ, പിൽക്കാലത്ത് പുരോഹിതന്മാർ നിർമിച്ച ആധുനിക ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിൾ പുതിയ നിയമ സുവിശേഷങ്ങളിൽ അപൂർവം ഇടങ്ങളിൽ ഉൾക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ചുള്ള സൂചനകൾ ദർശിക്കാനാവും.


തന്‍റെ  ശേഷം വരുന്ന പ്രവാചകനെക്കുറിച്ച് യേശു പ്രവചിക്കുന്നതായി സുവിശേഷകനായ യോഹന്നാൻ രേഖപ്പെടുത്തിയതായി കാണാം. അതിപ്രകാരമാണ്: ‘എന്നാൽ ഞാൻ നിങ്ങളോട് സത്യം പറയുന്നു: ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനംതന്നെ; ഞാൻ പോകാതിരുന്നാൽ ആശ്വാസ പ്രദൻ നിങ്ങളുടെ അടുക്കൽ വരുകയില്ല; ഞാൻ പോയാൽ ഞാൻ അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും’ (യോഹന്നാൻ 16:7-8).


‘ഇനിയും വളരെ കാര്യങ്ങൾ നിങ്ങളോടു പറയുവാനുണ്ട്. എന്നാൽ നിങ്ങൾക്ക് അവ ഇപ്പോൾ വഹിക്കുവാൻ കഴിവില്ല. സത്യത്തിന്‍റെ  ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും; അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യും.


അവൻ എനിക്കുള്ളതിൽ നിന്ന് എടുത്ത് നിങ്ങൾക്കു വെളിപ്പെടുത്തിത്തരുന്നതുകൊണ്ട് അവൻ എന്നെ മഹത്വപ്പെടുത്തും’ (യോഹന്നാൻ 16:12-14).


‘എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയയ്ക്കുവാനിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന ആശ്വാസ പ്രദൻ നിങ്ങൾക്കു സകലതും ഉപദേശിച്ചു തരുകയും ഞാൻ നിങ്ങളോട് പറഞ്ഞതൊക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’ (യോഹന്നാൻ 14: 26).


യോഹന്നാൻ രേഖപ്പെടുത്തിയ യേശുവിന്‍റെ പ്രവചനത്തിൽ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷണങ്ങൾ ഇപ്രകാരമാണ്:


യേശുവിന്‍റെ കാലശേഷമാണ് വരിക.


പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.


സകല സത്യത്തിലും വഴിനടത്തും.


സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.


യേശുവിനെ മഹത്ത്വപ്പെടുത്തും.


എന്നും ജനങ്ങളോടൊപ്പമായിരിക്കും.


വരാനിരിക്കുന്ന കാര്യങ്ങൾ പറയും.


യേശു പറഞ്ഞ കാര്യങ്ങൾ ജനങ്ങളെ ഓർമപ്പെടുത്തും.


വസ്തുനിഷ്ഠമായി പരിശോധിച്ച് നോക്കിയാൽ ഉദ്ധൃത വിശേഷണങ്ങളെല്ലാം മുഹമ്മദ് നബി(സ്വ)യിൽ പൂർത്തീകരിച്ചതായി ഏതൊരാൾക്കും ബോധ്യപ്പെടും. പക്ഷേ ക്രൈസ്തവ മിഷണറിമാർ ഈ പ്രവചനങ്ങളെ പരിശുദ്ധാത്മാവിലേക്ക് തിരിച്ചുവിടാനുള്ള കുത്സിത ശ്രമങ്ങൾ നടത്തുകയാണ് ചെയ്യാറുള്ളത്. നമുക്ക് പരിശോധിച്ചു നോക്കാം:


യേശുവിന്‍റെ കാലശേഷമാണ് വരിക.


യേശുവിന്‍റെ കാലശേഷം എഡി 571 ഏപ്രിൽ 23 റബീഉൽ അവ്വൽ പന്ത്രണ്ടിന് തിങ്കളാഴ്ച മക്കയിലെ ബൈതു അബീതാലിബിലായിരുന്നു മുഹമ്മദ് നബി(സ്വ) ജനിച്ചത്.


ജി. തേറയില്‍ എന്ന ക്രൈസ്തവ മിഷണറി ഈ പ്രവചനം പരിശുദ്ധാത്മാവിനെക്കുറിച്ചാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിങ്ങനെ വായിക്കാം:


‘യേശു ഉയർത്തെഴുന്നേറ്റ് പോയ ശേഷമാണ് പരിശുദ്ധാത്മാവ് അഥവാ കാര്യസ്ഥൻ വരിക എന്നാണ് പറഞ്ഞിരിക്കുന്നത്. യേശു ഉയർത്തെഴുന്നേറ്റ് പോയ ശേഷം 50-ാം ദിവസം തന്നെ പരിശുദ്ധാത്മാവാകുന്ന കാര്യസ്ഥൻ വരികയും ചെയ്തു. അത് ഒരു പ്രവചന വൃത്തികൂടി ആയിരുന്നെന്നും അപ്പോ പ്രവൃത്തികളുടെ പുസ്തകത്തിലെ രണ്ടാം അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ അത് മുഹമ്മദ് ആവുകയില്ലല്ലോ. മുഹമ്മദ് വന്നത് 7-ാം നൂറ്റാണ്ടിലാണല്ലോ (ബൈബിളിനെയും ക്രിസ്തീയ വിശ്വാസങ്ങളെയും സംബന്ധിച്ച ഇസ്‌ലാമിക ദർശനം ക്രിസ്തീയ വീക്ഷണത്തിൽ. ജി. തേറയിൽ പേജ്. 112,113).


ബൈബിൾ പുതിയ നിയമം ഒരാവർത്തി വായിച്ച ഒരാളും ഇത്തരമൊരു വിഡ്ഢിത്തം പറയുകയില്ല. കാരണം യേശുവിന്‍റെ പ്രവചനത്തിൽ പറഞ്ഞത് ‘ഞാൻ പോകാതിരുന്നാൽ ആശ്വാസ പ്രദൻ നിങ്ങളുടെ അടുക്കൽ വരുകയില്ല’ എന്നാണ്. ഇത് പ്രവചിക്കപ്പെട്ട വ്യക്തി യേശുവിന്‍റെ കാലത്തോ അതിനു മുമ്പോ വരില്ല എന്ന് വ്യക്തമാക്കുന്നു. എന്നാൽ പരിശുദ്ധാത്മാവാകട്ടെ യേശുവിന്‍റെ കാലത്തും അതിനു മുമ്പും ഉണ്ടായിരുന്നതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


യഹോവയുടെ ദൂതൻ സെഖര്യാവിന് ജനിക്കാനിരിക്കുന്ന യോഹന്നാൻ എന്ന മകന്‍റെ മഹത്ത്വത്തെക്കുറിച്ച് പറയുന്നതിങ്ങനെ വായിക്കാം:


‘അവൻ ദൈവത്തിന്‍റെ സന്നിധിയിൽ വലിയവനായിരിക്കും. വീഞ്ഞും മദ്യവും കുടിക്കുകയില്ല. അമ്മയുടെ ഗർഭാശയത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും (ലൂക്കോസ് 1:15).


എലീശബെത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു (ലൂക്കോസ് 1: 41).


‘അവന്‍റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്’ (ലൂക്കോസ് 1:67).


യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു. അവന്‍റെ അമ്മയായ മറിയ, യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അവർ സഹവസിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കാണപ്പെട്ടു (മത്തായി 1:18).


യേശുവിന്‍റെ മുമ്പ് പരിശുദ്ധാത്മാവ് വന്നതാണ് ഇവയെങ്കിൽ യേശുവിന്‍റെ കാലത്തും അത് പ്രത്യക്ഷപ്പെട്ടിരുന്നു.


‘ജനമെല്ലാം സ്‌നാനമേൽക്കുമ്പോൾ യേശുവും സ്‌നാനമേറ്റു. അവൻ പ്രാർത്ഥിക്കുമ്പോൾ സ്വർഗം തുറന്നു. പരിശുദ്ധാത്മാവ് പ്രാവ് എന്നപോലെ അവന്‍റെ മേൽ ഇറങ്ങിവന്നു (ലൂക്കോസ് 3:21, 22).


യെരൂശലേമിൽ ശിമ്യോൻ എന്ന പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്‍റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്‍റെ ക്രിസ്തുവിനെ കാണുന്നതിനു മുമ്പ് മരണം കാണുകയില്ല എന്ന് പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ലഭിച്ചിരുന്നു (ലൂക്കോസ് 2:25).


പ്രവചനം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല എന്ന് വ്യക്തം. മുഹമ്മദ് നബി(സ്വ) ക്രിസ്തുവിന് ശേഷം 7-ാം നൂറ്റാണ്ടിലാണെന്ന് ജി. തേറയിൽ തന്നെ സമ്മതിച്ചതുമാണ്.


പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിന് ബോധ്യം വരുത്തും.


ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആൻ ഉയർത്തിപ്പിടിച്ചു കൊണ്ട് പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് മുഹമ്മദ് നബി(സ്വ) ലോകത്തിന് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.


മദ്യം, ചൂതാട്ടം, കൊല, വ്യഭിചാരം, പലിശ എന്നിവയിലെല്ലാം ആനന്ദം കണ്ടെത്തിയ ജനങ്ങളോട് അവയെല്ലാം പാപമാണെന്ന് നബി(സ്വ) ഉറക്കെ പ്രഖ്യാപിച്ചു.


‘മദ്യപാനത്തെയും ചൂതാട്ടത്തെയും പറ്റി അവർ താങ്കളോട് ചോദിക്കുന്നു. നബിയേ പറയുക. അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്’ (സൂറത്തുൽ ബഖറ :219).


സ്പർശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവൻ എഴുന്നേറ്റ് നിൽക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവർ എഴുന്നേറ്റു നിൽക്കുകയില്ല (സൂറത്തുൽ ബഖറ: 275).


വ്യഭിചാരത്തെ നിങ്ങൾ സമീപിക്കരുത്. തീർച്ചയായും അത് ഹീനമായ കൃത്യം തന്നെയാണ്. വളരെ ചീത്തയായ വഴിയുമാണത് (സൂറത്തുൽ ഇസ്‌റാഅ്:32).


അല്ലാഹു വിലക്കിയ വ്യക്തിയെ അവകാശം കൂടാതെ നിങ്ങൾ വധിക്കരുത് (സൂറത്തുൽ ഇസ്‌റാഅ്: 33).


വിശ്വാസികൾ നീതിപാലിക്കണമെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു: സത്യവിശ്വാസികളേ, നിങ്ങൾ നീതിനിഷ്ഠ പാലിക്കുകയും അല്ലാഹുവിന് സാക്ഷി പറയുന്നവരാവുകയും ചെയ്യുക (സൂറത്തുന്നിസാഅ്:135).


ന്യായവിധിയെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നതിപ്രകാരം വായിക്കാം: ഓരോ വ്യക്തിയും താൻ ചെയ്ത നന്മയും തിന്മയും തന്‍റെ മുമ്പിൽ ഹാജരാക്കപ്പെട്ടതായി കാണുന്ന ദിവസത്തെക്കുറിച്ച് (ഓർക്കുക). തന്‍റെയും അതിന്‍റെ(തിന്മ)യും ഇടയിൽ വലിയ ദൂരമുണ്ടായിരുന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചുപോകും. തന്‍റെ ശിക്ഷയെപ്പറ്റി അല്ലാഹു നിങ്ങളെ താക്കീതു ചെയ്യുകയാണ്. അല്ലാഹു അടികളോട് വളരെ കൃപയുള്ളവനാണ് (സൂറത്തു ആലു ഇംറാൻ:30).


സകല സത്യത്തിലും വഴിനടത്തും.


മനുഷ്യ ജീവിതത്തിൽ അവൻ പാലിക്കേണ്ട വിധിവിലക്കുകളെല്ലാം തന്‍റെ ജീവിതത്തിലൂടെ വരച്ചുകാട്ടിയ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). പ്രഭാതത്തിൽ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെ ചെയ്യേണ്ട നന്മകളെല്ലാം ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുത്തു. പ്രഭാതകർമങ്ങൾ എങ്ങനെ ചെയ്യണമെന്നും ശൗചം എപ്രകാരം ചെയ്യണമെന്നും തുടങ്ങി ചെറുതും വലുതും സൂക്ഷ്മവുമായ കാര്യങ്ങൾ മുഴുവൻ തന്‍റെ അനുചരന്മാർക്ക് വിവരിച്ചുകൊടുത്തു. വീട്ടിൽ മദ്യത്തിന്‍റെ വീപ്പകൾ സംഭരിച്ച ജനങ്ങളെ സകല സത്യത്തിലും വഴിനടത്തി നന്മയുടെ വക്താക്കളാക്കി മാറ്റി.


സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.


മുഹമ്മദ് നബി(സ്വ) ദൈവിക സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്.


‘അവിടുന്ന് തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് ലഭ്യമായ ദിവ്യസന്ദേശം മാത്രമാകുന്നു (സൂറത്തുന്നജ്മ് :3,4).


യേശുവിനെ മഹത്വപ്പെടുത്തും.


സുവിശേഷകന്മാർ യേശു ശപിക്കപ്പെട്ടവനായി യഹൂദ കരങ്ങളാൽ കുരിശിൽ തറച്ച് മരണപ്പെട്ടുവെന്ന് രേഖപ്പെടുത്തുന്നു (മത്തായി 27: 32-50, മാർക്കോസ് 15: 21-37, ലൂക്കോസ് 23: 26-46, യോഹന്നാൻ 19:17-30). കാരണം പഴയ നിയമം ആവർത്തന പുസ്തകത്തിൽ ഇപ്രകാരം വായിക്കാം: ‘എന്തെന്നാൽ തൂക്കിക്കൊല്ലപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാകുന്നു (ആവർത്തനം 21: 23).


എന്നാൽ മുഹമ്മദ് നബി(സ്വ) ഈസാ (യേശു) നബി(അ)നെ യഹൂദർ കൊലപ്പെടുത്തുകയോ ക്രൂശിക്കുകയോ ചെയ്തില്ലെന്ന് പറഞ്ഞ് ദൈവശാപത്തിൽ നിന്നും രക്ഷപ്പെടുത്തി മഹത്ത്വവൽക്കരിക്കുകയാണുണ്ടായത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘അല്ലാഹുവിന്‍റെ ദൂതനായ മർയമിന്റെ പുത്രൻ ഈസാ മസീഹി(അ)നെ തീർച്ചയായും ഞങ്ങൾ കൊന്നു എന്ന് അവർ വാദിച്ചതുകൊണ്ടും (നാം അവരെ ശപിച്ചു). വാസ്തവത്തിൽ അവർ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവർക്കു യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയാതെ പോയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കാര്യത്തിൽ ഭിന്നാഭിപ്രായക്കാരായവർ തീർച്ചയായും അതിനെക്കുറിച്ചു സംശയത്തിൽ തന്നെയാണുള്ളത്. ഊഹത്തെ പിന്തുടരുകയല്ലാതെ അവർക്കതിനെക്കുറിച്ചു യാതൊരറിവുമില്ല. ഉറപ്പായും അവർ അദ്ദേഹത്തെ കൊന്നിട്ടില്ല (സൂറത്തുന്നിസാഅ് :157).


എന്നും ജനങ്ങളോടൊപ്പമായിരിക്കും.


മുൻകാല പ്രവാചകന്മാരെല്ലാം പ്രത്യേക സമുദായത്തിലേക്കോ അല്ലെങ്കിൽ പ്രത്യേക കാലഘട്ടത്തിലേക്കോ അയക്കപ്പെട്ടവർ മാത്രമായിരുന്നു. എന്നാൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ) ലോകാവസാനം വരെയുള്ള എല്ലാ ജനങ്ങളിലേക്കും നിയുക്തരായ പ്രവാചകരാണ്. പ്രത്യേക കാലമോ, സമുദായമോ നിർണയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല നബി(സ്വ)യുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ വാക്കുകളും പ്രവൃത്തികളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എക്കാലത്തെയും ജനഹൃദയങ്ങളിൽ നബി(സ്വ) നിലകൊള്ളുന്നു.


വരാനിരിക്കുന്ന കാര്യങ്ങൾ പറയും.


നബി(സ്വ) വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങൾ പലതും നബി തങ്ങളുടെ ജീവിത കാലത്ത് തന്നെ സംഭവിച്ചു. റോമക്കാരുടെ വിജയത്തെക്കുറിച്ചുള്ള പ്രവചനം (സൂറത്തുറൂം:2) ഒരു ഉദാഹരണം മാത്രം. ഇനി വരാനിരിക്കുന്ന അന്ത്യദിനത്തെക്കുറിച്ചും പ്രപഞ്ചത്തിന്‍റെ നാശത്തെക്കുറിച്ചുമെല്ലാം നബി(സ്വ) പറഞ്ഞിട്ടുണ്ട്.


യേശു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ ഓർമപ്പെടുത്തും.


ഏക സത്യദൈവത്തിലും അവൻ അയച്ച പ്രവാചകനിലും വിശ്വസിക്കുന്നവർക്കേ സ്വർഗത്തിലെ നിത്യജീവൻ കരസ്ഥമാവുകയുള്ളൂ എന്നായിരുന്നു യേശു ജനങ്ങളെ പഠിപ്പിച്ചിരുന്നത്.


ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു (യോഹന്നാൻ 17: 23).


ഉദ്ധൃത വചനത്തിൽ താൻ ദൈവമല്ലായെന്നും ഏക സത്യദൈവം അയച്ച പ്രവാചകനാണെന്നും യേശു പറയുന്നു. ഏക സത്യദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് തന്നെയാണ് യേശുജനങ്ങളെ പഠിപ്പിച്ചത്.


‘യേശു അവനോട്: സാത്താനേ, എന്നെ വിട്ട് പോകൂ. നിന്‍റെ ദൈവമായ യഹോവയെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ’ എന്ന് പറഞ്ഞു (മത്തായി 4:10).


‘എല്ലാറ്റിലും മുഖ്യകൽപന ഏത്?’ എന്ന് അവനോടു ചോദിച്ചു. അതിന് യേശു: ‘എല്ലാറ്റിലും മുഖ്യ കൽപന: യിസ്രായേലേ കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് ആകുന്നു (മാർക്കോസ് 12: 28,29) എന്ന് ഉത്തരം പറഞ്ഞു.


യേശു പഠിപ്പിച്ച ഇതേ ദർശനം തന്നെയായിരുന്നു. മുഹമ്മദ് നബി(സ്വ) ജനങ്ങളെ ഉണർത്തിയത്. ‘അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതനാകുന്നു’ എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു അവിടുന്ന് ജനങ്ങളിലേക്കിറങ്ങിയത്. വിശുദ്ധ ഖുർആൻ ഇത് ഉറക്കെ പ്രഖ്യാപിക്കുന്നതായി കാണാം:


നബിയേ പറയുക, അവൻ അല്ലാഹു ഏകനാകുന്നു (സൂറത്തുൽ ഇഖ്‌ലാസ്വ്:1).


മുഹമ്മദ്(സ്വ) അല്ലാഹുവിന്‍റെ ദൂതരാണ് (സൂറത്തുൽ ഫത്ഹ്:29).


ഈസാ നബി(അ)ന്‍റെ കാലശേഷം അദ്ദേഹത്തെ ക്രിസ്ത്യാനികൾ ദൈവിക പദവിയിലേക്ക് ഉയർത്തിയപ്പോൾ ഈസാനബി(അ) അല്ലാഹുവിന്‍റെ ദൂതനാണെന്ന യേശുവിന്‍റെ അധ്യാപനം മുഹമ്മദ് നബി(സ്വ) ജനങ്ങളെ ഓർമപ്പെടുത്തുന്നതായും കാണാം: ‘വേദക്കാരേ, നിങ്ങൾ സ്വന്തം മതത്തിൽ അതിരുവിട്ടു പോകുകയോ അല്ലാഹുവിനെപ്പറ്റി സത്യമല്ലാത്തതെന്തെങ്കിലും പറയുകയോ ചെയ്യരുത്. മർയമിന്‍റെ പുത്രൻ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത തന്റെ വചനവും അവന്‍റെ പക്കൽനിന്നുള്ള ആത്മാവും ആകുന്നു. അതുകൊണ്ട് അല്ലാഹുവിലും അവന്‍റെ ദൂതരിലും നിങ്ങൾ വിശ്വസിക്കുക. ഇലാഹ് മൂന്നെണ്ണമാണെന്ന് നിങ്ങൾ പറയരുത്. (അത്തരം മൂഢ വിശ്വാസങ്ങളിൽ നിന്നും) നിങ്ങളുടെ നന്മക്കായി പിന്തിരിയുക. അല്ലാഹു ഏകനായ ഇലാഹ് ആകുന്നു. സന്താനങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് അവൻ എത്ര പരിശുദ്ധൻ! ആകാശ-ഭൂമികളിലുള്ളതെല്ലാം അവനുള്ളതാണ്. സർവരെയും സംരക്ഷിക്കുന്നവനായി അല്ലാഹുതന്നെ മതി (സൂറത്തുന്നിസാഅ്:171).


വരാനിരിക്കുന്ന പ്രവാചകന് യേശു പറഞ്ഞ മുഴുവൻ വിശേഷണങ്ങളും മുഹമ്മദ് നബി(സ്വ)യിൽ പൂർത്തിയാകുന്നവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.


യോഹന്നാന്‍റെ പ്രവചനത്തിൽ ആശ്വാസ പ്രദൻ, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് പെരിക്‌ലീറ്റോസ് (Periglytos) എന്ന ഗ്രീക്ക് പദമാണ്. ഇതിന് ഏറ്റവും പുകഴ്ത്തപ്പെട്ടവൻ, ഏറ്റവും സ്തുത്യർഹൻ, ഏറ്റവും പുകൾപെറ്റവൻ എന്നൊക്കെയാണർത്ഥം. ഈ പദത്തിന് തതുല്യമായ അറബി പദം ‘അഹ്മദ്’ എന്നതാണ്. അതാവട്ടെ മുഹമ്മദ് നബി(സ്വ)യുടെ മറ്റൊരു പേരാണ്. വിശുദ്ധ ഖുർആനിലെ സൂറത്തുസ്സ്വഫ്ഫിൽ ഈസാ നബി(അ) പ്രവചിച്ചതായി പറയുന്ന പേരും ‘അഹ്മദ്’ എന്നതാണ്. പ്രവചനം അക്ഷരാർത്ഥത്തിൽ മുഹമ്മദ് നബി(സ്വ)യിൽ പുലരുകയാണ്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, ഇന്ന് കാണുന്ന ഗ്രീക്ക് ബൈബിളിലെല്ലാം തന്നെ പെരിക് ലീറ്റോസ് (Periglytos) എന്ന പദത്തിനു പകരം പാരക് ലീറ്റോസ് (Parakletos) എന്നാണ് കാണുന്നത്. പ്രവചനം മുഹമ്മദ് നബി(സ്വ)യിൽ നിന്നും തിരിച്ച് വിടാനുള്ള തിരിമറിയുടെ ഭാഗമാണിത്.


ജുനൈദ് ഖലീൽ നൂറാനി


January 10, 2019Leave a Reply


കാത്തിരുന്ന പ്രവാചകര്‍



ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും വായിച്ചാല്‍ വരാനിരിക്കുന്ന ഒരു പ്രവാചകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ വ്യക്തമായി കാണാം.


ശീലോഹ്


ബൈബിള്‍ പുസ്തകങ്ങളില്‍ പഴയ നിയമത്തിലെ പ്രഥമ പുസ്തകമായ ഉല്‍പത്തിയില്‍ തന്നെ അത്തരമൊരു പ്രവചനമുണ്ട്. രോഗശയ്യയില്‍ കിടക്കുന്ന യാക്കോബ് തന്‍റെ 12 സന്തതികളോടും കുടുംക്കാരോടും നടത്തുന്ന പ്രവചനങ്ങള്‍ ഉല്‍പത്തി 49-ാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതില്‍ പെട്ട സുപ്രധാനമായ ഒരു പ്രവചനം ഇങ്ങനെയാണ്: ‘ശീലോഹ് വരുവോളം ചെങ്കോല്‍ യഹൂദായില്‍ നിന്ന് ഒഴിഞ്ഞു പോവുകയില്ല. രാജാധികാരം അയാളുടെ പാദങ്ങള്‍ക്കിടയില്‍ നിന്ന് മാറുകയില്ല. ജനങ്ങളുടെ വിധേയത്വം അയാളോടായിരിക്കും.


മലയാളം ബൈബിളുകളില്‍ ‘ശീലോഹ്’ എന്ന ഹിബ്രു പദത്തെ ‘അവകാശി’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.’ചെങ്കോല്‍ യൂദായെ വിട്ടുപോകയില്ല. അതിന്‍റെ അവകാശി വന്നു ചേരും വരെ അധികാര ദണ്ഡ് അവന്‍റെ സന്തതികളില്‍ നിന്ന് നീങ്ങിപ്പോകയില്ല.ജനങ്ങള്‍ അവനെ അനുസരിക്കും'(ഉല്‍പത്തി 49:10).പഴയ നിയമത്തിന്‍റെ എല്ലാ പരിഭാഷകളിലും ‘ശിലോഹ്’ എന്ന പദം പരിഭാഷപ്പെടുത്താതെയാണ് കൊടുത്തിട്ടുള്ളത്. എന്നാല്‍ പെഷീത്ത പതിപ്പില്‍ ‘അതിന്‍റെ അവകാശി’ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.മുഹമ്മദ് നബി(സ്വ)യെക്കുറിച്ചാണ് ഈ പ്രവചനം എന്നു വ്യക്തമാണ്.കാരണം ഉദ്ധൃത വചനമനുസരിച്ച് ശീലോഹിന്‍റെ വരവോടെയാണ് യഹൂദവംശത്തില്‍ നിന്ന് ചെങ്കോലും(പ്രവാചകത്വം) അധികാരദണ്ഡ് (രാജ്യഭരണം) നീക്കം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ‘ശിലോഹ്’ ഒരിക്കലും യഹൂദ വംശജനായ പ്രവാചകനല്ല എന്ന് നിസ്സംശയം പറയാം.യേശു പോലും യഹൂദവംശജനായ പ്രവാചകനായിരുന്നു. യിശ്മയേലിന്‍റെ (ഇസ്മാഈല്‍) സന്താന പരമ്പരയില്‍ വന്ന മുഹമ്മദ് നി(സ്വ)യാണ് പിന്നീട് യഹൂദ വംശത്തിന് പുറത്ത് നിന്ന് വന്ന ഏക പ്രവാചകന്‍.ഏക സത്യ ദൈവത്തിലേക്ക് ക്ഷണിച്ച് കൊണ്ടായിരുന്നു മുഹമ്മദ് നി(സ്വ) കടന്നുവന്നത്.ശാന്തിയുടെയും സമാധാനത്തിന്‍റെയും സുവിശേഷങ്ങളായിരുന്നു അവിടുന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ട്തന്നെ ശത്രുക്കള്‍ പോലും ‘വിശ്വസ്തന്‍’ എന്ന് വിളിക്കുകുയും ചെയ്തു.


മോശയെപ്പോലെയുള്ള പ്രവാചകന്‍


യഹോവ മോശെ പ്രവാചകനോട് നടത്തുന്ന പ്രവചനം പഴയ നിയമം ആവര്‍ത്തന പുസ്തകത്തില്‍ കാണാം:’നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോടും പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ ഞാന്‍ അവനോടു ചോദിക്കും. എന്നാല്‍ പ്രവാചകന്‍ ഞാന്‍ അവനോടു കല്‍പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യ ദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണ ശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളി ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കുകയും ഒത്തു വരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല;പ്രവാചകന്‍ അതു സ്വയം കൃത്യമായി സംസാരിച്ചതത്രേ. അവനെ പേടിക്കരുത്’ (ആവര്‍ത്തനപുസ്തകം18:18-22).


ഈ വചനത്തില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷങ്ങള്‍ പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം:

1. മോശയെപ്പോലെ ആയിരിക്കും.

2. ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്നാണ് വരിക.

3. നാവില്‍ ദൈവ വചനമുണ്ടായിരിക്കും

4. ദൈവ കല്‍പനകള്‍ ജനങ്ങളോട് പറയും.

5. ദൈവ നാമത്തില്‍ സംസാരിക്കും.

6. പ്രവചനം നിവര്‍ത്തിയാവും.


7. അംഗീകരിക്കാത്തവരെ ചോദ്യം ചെയ്യും.


‘മോശയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല'(ആവര്‍ത്തനം 34:10) എന്ന വചനത്തില്‍ നിന്ന് യേശുവടക്കമുള്ള ഇസ്രായേല്‍ പ്രവാചകനമാരെക്കുറിച്ചല്ല ഈ പ്രവചനം എന്ന് ഗ്രഹിക്കാം.


ക്രൈസ്തവ മിഷണറിമാര്‍ ഈ കാത്തിരുന്ന പ്രവാചകർ യേശുവിലേക്ക് തിരിച്ച് വിടാന്‍ ശ്രമിക്കാറുണ്ട്. നിഷ്പക്ഷമായി നമുക്ക് മൂന്ന് പ്രവാചകനമാരെയും താരതമ്യംചെയ്തു നോക്കാം.(പട്ടിക നോക്കുക)



ഇനി ക്രൈസ്തവ വിശ്വാസ പ്രകാരം തന്നെ യേശുവും മോശയും ഒരു നിലക്കും സാദൃശ്യമാവില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. കാരണം യേശു ദൈവമാണ്, ദൈവപുത്രനാണ്, യേശു അല്ലാത്തവരൊക്കെ പാപം ചെയ്തവരാണ്, ത്രിത്വത്തിലെ അംഗമാണ്, ലോകത്തിന്‍റെ പാപം ഏറ്റെടുത്തവരാണ്. ഇങ്ങനെയുള്ള പ്രത്യേകതയൊന്നും ‘മോശ’ പ്രവാചകനില്ലല്ലോ? ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്ന്:


അബ്രഹാമിന്‍റെ ഇളയ പുത്രന്‍ ഇസ്ഹാഖിന്‍റെ പുത്രനായ യാക്കോബിന്‍റെ പുത്രന്‍ യഹൂദയുടെ പുത്രന്മാരാണ് ഇസ്രായേല്യര്‍ എന്നറിയപ്പെടുന്നത്.യേശുവും മോശയുമൊക്കെ ഈ ഗണത്തില്‍ പെട്ടവരാണ്. മോശയോട് ദൈവം പറഞ്ഞ പ്രവാചകര്‍ ‘അവരുടെ സഹോദരന്മാരില്‍ നിന്ന്’ എന്ന് പറയുമ്പോള്‍ ഇസ്രായേല്യരുടെ സഹോദരന്മാരില്‍ നിന്നാണെന്ന് വ്യക്തമാവുന്നതാണ്.


അബ്രഹാമിന്‍റെ ആദ്യ ജാതനായ ‘യിശ്മയേലി’ന്‍റെ സന്താന പരമ്പരയാണ് അറബികള്‍. അവരാണ് ഇസ്രായേല്യരുടെ സഹോദരന്മാര്‍. ഈ സന്താന പരമ്പരയിലാണ് മുഹമ്മദ് നബി(സ്വ) പിറന്നത്. ഇവിടെ മോശയോട് ദൈവം നടത്തിയ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതായി കാണാം.

നാവില്‍ ദൈവവചനം

അല്ലാഹുവിന്‍റെ വചനങ്ങളായ ഖുര്‍ആന്‍ ഗബ്രിയേല്‍ (ജിബ്രീല്‍) മാലാഖ മുഖേന മുഹമ്മദ് നബി(സ്വ)ക്ക് എത്തിച്ച് കൊടുക്കുകയും പിന്നീട് നബി(സ്വ) തന്‍റെ നാവു കൊണ്ട് ജനങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. പക്ഷേ, ഇത്തരമൊരു ശൈലി യേശുവിനുണ്ടായിരുന്നതായി ബൈബിളില്‍ കാണാന്‍ സാധ്യമല്ല.


ദൈവ കല്‍പനകള്‍ ജനങ്ങളോട് പറയും


മുഹമ്മദ് നബി(സ്വ) തനിക്ക് ലഭിച്ച ദൈവിക കല്‍പനകളെല്ലാം ജനങ്ങളോട് പറയുകയും സംസാരം ദൈവിക കല്‍പനക്കനുസൃതവുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇതിനെ ശരിവെക്കുന്നു.’അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നവനല്ല. അത് അദ്ദേഹത്തിന് നല്‍കിയ ദിവ്യ സന്ദേശം മാത്രമാകുന്നു'(സൂറത്തുന്നജ്മ് 53:3,4).


ദൈവ നാമത്തില്‍ സംസാരിക്കും


മുഹമ്മദ് നി(സ്വ) എല്ലാ കാര്യങ്ങളും ‘ബിസ്മി’ ഉച്ചരിച്ചു കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്.എല്ലാ കാര്യങ്ങളും നാഥന്‍റെ നാമം ഉച്ചരിച്ച് തുടങ്ങണമെന്ന് അനുചരന്മാരെ പഠിപ്പിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തു .


പ്രവചന പൂര്‍ത്തീകരണം


മുഹമ്മദ് നി(സ്വ) നടത്തിയ പ്രവചനങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നതായി കാണാം.റോമക്കാരുടെ വിജയത്തെക്കുറിച്ചുള്ള പ്രവചനം(സൂറത്തു റൂം 30:2)ഒരു ഉദാഹരണം മാത്രം.


ചോദ്യം ചെയ്യും

മുഹമ്മദ് നബി(സ)യെ അംഗീകരിക്കാത്തവര്‍ക്ക് പരലോകത്ത് വെച്ച് കഠിന


ശിക്ഷ ലഭിക്കുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതായി കാണാം.


റവ. ജെയിംസ്റോയുടെ ‘dictionary of the bible’403 -ാം പേജില്‍ മോശെ പ്രവാചകനുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു പ്രവാചകന്‍മുഹമ്മദ് നബി (സ)യാണെന്നു പറയുകയും ചെയ്തിട്ടുണ്ട്.


പ്രവചനം പുതിയനിയമത്തില്‍

തന്‍റെ ശേഷം വരുന്ന പ്രവാചകനെക്കുറിച്ച് യേശു പ്രവചിക്കുന്നതായി യോഹന്നാന്‍ സുവിശേഷത്തില്‍ കാണാം. അതിപ്രകാരമാണ്:


“എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം തന്നെ, ഞാന്‍ പോകാതിരുന്നാല്‍ ആശ്വാസ പ്രദന്‍ നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ ഞാന്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും ലോകത്തിനു ബോദ്ധ്യം വരുത്തും(യോഹന്നാന്‍ 16:7-8).


‘ഇനിയും വളരെ കാര്യങ്ങള്‍നിങ്ങളോടു പറയുവാനുണ്ട്;എന്നാല്‍ നിങ്ങള്‍ക്ക് അവ ഇപ്പോള്‍ വഹിക്കുവാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വന്തമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുകയും ചെയ്യും. അവന്‍ എനിക്കുള്ളതില്‍ നിന്ന് എടുത്ത് നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുന്നത് കൊണ്ട് അവന്‍ എന്നെ മഹത്വപ്പെടുത്തും'(യോഹ 16:12-14).


‘എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും. നിങ്ങളോടു കൂടെ എന്നേക്കും ഉണ്ടായിരിക്കേണ്ടതിന് അവന്‍ മറ്റൊരു ആശ്വാസപ്രദനെ നിങ്ങള്‍ക്കു തരും; സത്യത്തിന്‍റെ ആത്മാവിനെത്തന്നെ. ലോകംഅവനെ കാണുകയോ അറിയുകയോ ചെയ്യാത്തതിനാല്‍ അതിന്അവനെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. അവന്‍ നിങ്ങളില്‍ വസിക്കുകയും നിങ്ങളോട് കൂടെ ഉണ്ടായിരിക്കുകയും ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ അവനെ അറിയുന്നു'(യോഹന്നാന്‍ 14:16, 17).


‘എങ്കിലും പിതാവ് എന്‍റെ നാമത്തില്‍ എന്ന ആശ്വാസപ്രദന്‍ നിങ്ങള്‍ക്ക് സകലതും ഉപദേശിച്ചു തരുകയും ഞാന്‍ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും'(യോഹ 14:26).


ഈ വചനങ്ങളില്‍ ആശ്വാസപ്രദന്‍, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പ്രയോഗിച്ചത് മുഹമ്മദ് നി(സ്വ)യെക്കുറിച്ചാണെന്ന് നമുക്ക് നിസ്സംശയം പറയാം. കാരണം ഇവിടെ ആശ്വാസപ്രദന്‍, സത്യത്തിന്‍റെ ആത്മാവ് എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് (periglytos)പെരിക്ലിറ്റോസ് എന്ന ഗ്രീക്ക് പദമാണ്. ഇതിന് ‘ഏറ്റവുംപുകഴ്ത്തപ്പെട്ടവന്‍, ഏറ്റവും സ്തുത്യര്‍ഹന്‍, ഏറ്റവും പുകള്‍പെറ്റവന്‍ എന്നൊക്കെയാണര്‍ത്ഥം.ഈ പദത്തിന് തതുല്യമായ അറബി പദം ‘അഹ്മദ്’ എന്നതാണ്. അതാവട്ടെ മുഹമ്മദ് നബി(സ)യുടെ മറ്റൊരു പേരാണ്. മാത്രമല്ല നിനക്ക് ശേഷം ‘അഹ്മദ്’ എന്ന പ്രവാചകന്‍വരുമെന്ന് ഈസാ നബി(അ) പ്രവചിക്കുന്നതായി പരിശുദ്ധഖുര്‍ആന്‍ പറയുന്നുമുണ്ട്:’മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രേ): ഇസ്രായേല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തിയും ശേഷം വരുന്ന ‘അഹ്മദ്’ എന്ന ദൂതരെ പറ്റി സന്തോഷ വാര്‍ത്ത അറിയിച്ചും നിങ്ങളിലേക്ക് വന്ന ദൈവ ദൂതനാകുന്നു ഞാന്‍’ (സൂറത്തു സ്വഫ് 61:6).

യോഹന്നാന്‍ രേഖപ്പെടുത്തിയ യേശുവിന്‍റെ പ്രവചനത്തില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ വിശേഷങ്ങള്‍ ഇപ്രകാരമാണ്:

1. യേശുവിന്‍റെ കാലശേഷമാണ് വരിക

2. പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.

3. സകല സത്യത്തിലും വഴി നടത്തും

4. സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.

5. യേശുവിനെ മഹത്വപ്പെടുത്തും

6. എന്നും ജനങ്ങളോടൊപ്പമായിരിക്കും.

7. വരാനിരിക്കുന്ന കാര്യങ്ങള്‍ പറയും

8. യേശു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ ഓര്‍മപ്പെടുത്തും

മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്നത് അവിതര്‍ക്കിതമാണ്. യേശുവിന്‍റെ വചനം എല്ലാ അര്‍ത്ഥത്തിലും മുഹമ്മദ് നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്നത് നബി ചരിത്രം വായിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.


ജുനൈദ് ഖലീൽ നൂറാനി


March 18, 20181 Reply


കല്യാണവിരുന്നും വീഞ്ഞുസല്‍ക്കാരവും



യേശു ചെയ്ത ഒന്നാമത്തെ അത്ഭുത സംഭവമായി ബൈബിള്‍ പഠിപ്പിക്കുന്നത് കാനാവിലെ കല്യാണ വിരുന്നില്‍ വെച്ച് ആറു കല്‍ഭരണികളിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ സംഭവമാണ്. യോഹന്നാന്‍ വിശദീകരിക്കുന്നതിങ്ങനെ: യേശു അവരോടു ഈ കല്‍പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ വക്കോളവും നിറച്ചു.ഇപ്പോള്‍ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ കൊടുത്തു. വീഞ്ഞായി തീര്‍ന്ന വെള്ളം വിരുന്നു വാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു; എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ചശേഷം എളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്ന് അവനോട് പറഞ്ഞു. (2:7-10)


ജൂതരുടെ പതിവു രീതിയനുസരിച്ച് വിതരണം ചെയ്യുന്ന വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍, അമ്മ മറിയത്തിന്റെ നിര്‍ദേശപ്രകാരമാണ് യേശു ഇത് ചെയ്തത്. ബൈബിളില്‍ തന്നെ പലയിടങ്ങളില്‍ ലഹരിയുപയോഗത്തെ തിന്മയായി പരിചയപ്പെടുത്തുമ്പോള്‍ യേശുതന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അനുചിതമാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ യേശുവില്‍ ഒരു അത്ഭുതം കെട്ടിയേല്‍പിക്കുന്നതിനുവേണ്ടി ഈ സംഭവം യോഹന്നാന്‍ നിര്‍മിച്ചെടുത്തതോ അല്ലെങ്കില്‍ അബദ്ധവശാല്‍ ബൈബിളില്‍ കയറിപ്പറ്റിയതോ ആവാനേ സാധ്യതയുള്ളൂ. ഈ കഥ ബൈബിളിന്‍റെ അപ്രമാദിത്വത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്നതിനാല്‍ ഇതു സംബന്ധമായി ക്രൈസ്തവ പ്രചാരകര്‍ നടത്തുന്ന ന്യായവാദങ്ങള്‍ പരിശോധിക്കാം.വീഞ്ഞ് രണ്ടു തരമുണ്ട്. മദ്യമായതും അല്ലാത്തതും. യേശു നിര്‍മിച്ചത് ലഹരിയുണ്ടാക്കാത്ത തനി ശീതള പാനീയമായിരുന്നുവെന്നാണ് പ്രധാന ന്യായീകരണം. യേശു ലഹരിയുള്ള വീഞ്ഞാണ് ഉണ്ടാക്കിയത് എന്ന അഭിപ്രായം നിരാകരിക്കേണ്ടതാണെന്നതിനുള്ള കാരണങ്ങള്‍ സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്:


(1) ഈ അടയാളത്തിന്‍റെ പ്രാഥമിക ലക്ഷ്യം ‘അവന്‍റെ മഹത്വം വെളിപ്പെടുത്തുക (യോഹ 2:11) എന്നതായിരുന്നു. ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുവാന്‍ (2:11 മത്താ. 1:21) ഭൂമിയില്‍ വന്ന യേശു, ദൈവത്തിന്‍റെ നീതിമാനും പരിശുദ്ധനുമായ പുത്രന്‍ ആകുന്നു എന്നു അവര്‍ വിശ്വസിക്കണം. പിതാവായ ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ എന്നു തെളിയിക്കുവാന്‍ ക്രിസ്തു (യോഹ. 1:4) ഒരു മദ്യപ സംഘത്തിനു ലഹരിവീഞ്ഞു അത്ഭുതകരമായി ഉണ്ടാക്കിക്കൊടുത്തു എന്നു പറയുന്നത് തന്നെ അവനോടുള്ള ബഹുമാനമില്ലായ്മ നിമിത്തമാണ്. ദൈവം വര്‍ഷംപ്രതി തന്റെ പ്രകൃതി ക്രമത്തില്‍ ഉളവാക്കുന്ന സ്വാഭാവിക മുന്തിരിച്ചാറു തന്നെയാണ്; പ്രകൃത്യതീതമായി അവന്‍ ഉണ്ടാക്കിയത് എന്നു അംഗീകരിക്കുന്നതാണ് ദൈവത്തിന്‍റെ മഹത്വത്തിനും ക്രിസ്തുവിന്‍റെ മഹത്വത്തിനും അനുയോജ്യമായിട്ടുള്ളത്. ഈ അടയാളം പ്രകൃതിലോകത്തിന്മേല്‍ ക്രിസ്തുവിനുള്ള പരമാധികാരത്തെ ചൂണ്ടിക്കാണിക്കുന്നു. പാപികളായ മനുഷ്യരെ ആത്മീയമായി ദൈവമക്കളാക്കിത്തീര്‍ക്കുവാനുള്ള ക്രിസ്തുവിന്‍റെ ശക്തിയുടെ ചിഹ്നമായും ഇതിനെ വീക്ഷിക്കാം. (യോഹ. 2:3, 3:1-15) (സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദപുസ്തകം പേജ്. 1575)


ഇത് ക്രൈസ്തവരുടെ വിശ്വാസപ്രകാരം ഏറെക്കുറെ ശരിയാവാം. പക്ഷേ, ഈ ബോധം ബൈബിളെഴുതിയ യോഹന്നാനുണ്ടായില്ലെന്നതാണ് പ്രശ്‌നം. വീഞ്ഞു രണ്ടു തരമുണ്ടെന്നും സന്ദര്‍ഭാനുസരണമാണ് അതിന്‍റെ ഗുണവും സ്വഭാവവും നിര്‍ണയിക്കേണ്ടതെന്നും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം തന്നെ പറയുന്നുണ്ട്. ‘വീഞ്ഞിന്‍റെ ഗുണം അഥവാ സ്വഭാവം, സന്ദര്‍ഭാനുസരണമായും സാദ്ധ്യതാനുസരണമായും തീരുമാനിക്കേണ്ടതാണ്. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം. പേജ്. 1573)നമുക്ക് സന്ദര്‍ഭവും സാധ്യതയും പരിശോധിക്കാം. യോഹന്നാന്‍ 2:10-ല്‍ ഇപ്രകാരം വായിക്കാം: ‘എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരിപിടിച്ച ശേഷം ഇളപ്പവായതും കൊടുക്കാറുണ്ട്’. യോഹന്നാന്‍ രേഖപ്പെടുത്തിയ ലഹരിപിടിച്ച ശേഷം എന്ന വചനത്തിന്‍റെ സന്ദര്‍ഭവും സാധ്യതയും പരിഗണിച്ചാല്‍ യേശു ലഹരിയുള്ള വീഞ്ഞ് അഥവാ മദ്യമാണ് കാനായിലെ കല്യാണ വിരുന്നില്‍ നിര്‍മിച്ചതെന്ന് പകല്‍പോലെ വ്യക്തം.


‘ലഹരി പിടിച്ച ശേഷം’ എന്ന വചനം ക്രൈസ്തവരെ ഉറക്കം കെടുത്തുന്നതാണ്. ഇതു പരിഹരിക്കാന്‍ വേണ്ടി അവര്‍ ആ പദപ്രയോഗത്തെയും ന്യായീകരിക്കുന്നത് നോക്കൂ: ലഹരി പിടിച്ച ശേഷം, മെഥുസ്‌കൊ എന്ന് ഇവിടെ ഉപയോഗിച്ചിട്ടുള്ള ഗ്രീക്കു പദത്തിനു (1) ലഹരി പിടിക്കുക (2) നിറയുക, തൃപ്തരാവുക എന്നിങ്ങനെ രണ്ടു അര്‍ത്ഥമുണ്ട്. 2:10ലെ ലഹരിപിടിച്ച ശേഷം എന്നത് രണ്ടാമത്തെ അര്‍ത്ഥത്തിലാണു നാം സ്വീകരിക്കേണ്ടത്. (1) ഈ കല്യാണത്തില്‍ ലഹരിയുള്ള വീഞ്ഞ് കുടിച്ചു എന്ന അര്‍ത്ഥത്തില്‍ ഇത് വ്യാഖ്യാനിക്കുവാന്‍ പാടില്ല.


വിരുന്നു വാഴി അവരുടെ നാട്ടുനടപ്പാണ് പ്രസ്താവിച്ചത്. എന്തു പാനീയം കൊടുക്കുന്നു എന്നു കാണിക്കാതെ ഒരു പൊതുതത്വം വിരുന്നുവാഴി പ്രസ്താവിച്ചു എന്നേയുള്ളൂ. (2) യേശു ഒരു മദ്യവിരുന്നില്‍ പങ്കെടുത്തു എന്നോ അതിനുവേണ്ടി വീഞ്ഞു നില്‍കി എന്നോ യാതൊരു ധാരണയും ഉണ്ടാകാന്‍ പാടില്ല. (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ്. 1573, 1576) ന്യായീകരണം കേട്ടാല്‍ ആരും മൂക്കത്ത് കൈ തന്നെ വെച്ചുപോകും. കാരണം ഗ്രീക്ക് പദമായ മെഥുസ്‌കൊ എന്നതിന് രണ്ടര്‍ത്ഥമുണ്ടെന്നാണ് പറഞ്ഞത്.


1) ലഹരി പിടിക്കുക.


2) നിറയുക, തൃപ്തരാകുക.


സത്യവേദ പുസ്തകത്തില്‍ ഈ പദത്തെ ലഹരി പിടിച്ച ശേഷം എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതിന് നിറയുക തൃപ്തരാകുക എന്ന് അര്‍ത്ഥം വെച്ച് യേശുവിനെ, അതുവഴി ബൈബിളിനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണിവിടെ. മറ്റൊരു സുവിശേഷകന്‍ ഈ പദത്തെ ന്യാ


യീകരിക്കാന്‍ ശ്രമിക്കുന്നത് നോക്കൂ: ലഹരിയെന്നത് മലയാള പരിഭാഷയുടെ തെറ്റാണ്. ഓശാന ബൈബിള്‍ പരിഭാഷ ഇപ്രകാരമാണ്. ‘എല്ലാവരും നല്ല വീഞ്ഞ് ആദ്യം വിളമ്പുന്നു. ആളുകള്‍ യഥേഷ്ടം കുടിച്ചതിനു ശേഷം വീര്യം കുറഞ്ഞത് വീണ്ടും.’ ലഹരി പിടിച്ചുയെന്നല്ല, Well Drunk നന്നായി യഥേഷ്ടം കുടിച്ചുയെന്നര്‍ത്ഥം. നമ്മുടെ കല്യാണ വീടുകളില്‍ പുളിശ്ശേരിയും മറ്റും ആദ്യം നല്ലത് വിളമ്പുന്നു. തികയാതെ വന്നാല്‍ വെള്ളം ചേര്‍ത്ത് വിളമ്പുന്നതുപോലെ. (ഞങ്ങളോടു ചോദിച്ച ചോദ്യങ്ങളും ഞങ്ങളുടെ ചോദ്യങ്ങളും – വര്‍ഗീസ് എം. സാമുവേല്‍ – പേജ്. 28) കല്യാണ വിരുന്നിലെ ദുശ്ശകുനം നന്നാക്കിയെടുക്കാനുള്ള വെപ്രാളത്തില്‍ സാമുവേല്‍ ആദര്‍ശം തന്നെ മറന്ന് പോയിരിക്കുകയാണ്. കാരണം താന്‍ ഉള്‍കൊള്ളുന്ന പ്രൊട്ടസ്റ്റന്റ് സഭ അംഗീകരിക്കുന്ന സത്യവേദ പുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നു തുറന്നു സമ്മതിക്കുകയാണിവിടെ. അതോടൊപ്പം പ്രൊട്ടസ്റ്റന്റ് കാര്‍ ദൈവികമല്ല എന്ന് വിശ്വസിക്കുന്ന അപ്പോക്രിഫ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ച, കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന ഒശാന ബൈബിള്‍ പരിഭാഷയാണ് സത്യമെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ്.


‘ലഹരി പിടിക്കുക’ എന്നുതന്നെ ഈ പദത്തിന് അര്‍ത്ഥം പറഞ്ഞ ഏതാനും ബൈബിള്‍ മലയാള പതിപ്പുകള്‍ നമുക്ക് പരിശോധിക്കാം.


‘എല്ലാവരും ആദ്യം അല്പ വീഞ്ഞും ലഹരി പിടിച്ച ശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്. (സത്യവേദപുസ്തകം)ഇപ്രകാരം തന്നെയാണ് മാത്യുവര്‍ഗീസിന്റെ വിശുദ്ധ സത്യവേദ പുസ്തകത്തിലും സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകത്തിലും ബിലീവേഴ്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുതിയ നിയമത്തിലും യഹോവ സാക്ഷികള്‍ പ്രസിദ്ധീകരിക്കുന്ന പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും കത്തോലിക്ക സഭ പ്രസിദ്ധീകരിക്കുന്ന കെ.സി.ബി.സി. ബൈബിളിലും രേഖപ്പെടുത്തിയിരിക്കുന്നത്.


സമ്പൂര്‍ണ്ണ ജീവന്‍ പഠന സത്യവേദ പുസ്തകം യേശു ലഹരിയുള്ള മദ്യംതന്നെയാണ് ഉണ്ടാക്കിയതെന്ന് സമ്മതിക്കേണ്ടിവരുമെന്ന് പറയുന്ന ഭാഗം കൂടി വിലയിരുത്താം.


‘2:3 അവര്‍ക്കു വീഞ്ഞു ഇല്ല. ഇവിടെ നാം എടുത്തിരിക്കുന്ന നിലപാടില്‍ നിന്നു വ്യത്യസ്തമായി, ആ ഭവനത്തില്‍ കല്യാണത്തിനു കരുതിയിരുന്ന വീഞ്ഞും യേശു നല്‍കിയ വീഞ്ഞും ലഹരിയുള്ളതായും അത് ധാരാളം കുടിക്കുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാദഗതി സ്വീകരിച്ചാല്‍, (1) അതിഥികള്‍ ലഹരിപിടിച്ചിരുന്നു (2) ലഹരിയുള്ള വീഞ്ഞു തീര്‍ന്നുപോയതില്‍ ദുഃഖിച്ചുകൊണ്ട്, ലഹരിയുള്ള വീഞ്ഞു കൂടുതല്‍ നല്‍കുവാന്‍ മറിയ യേശുവിനോടു ആവശ്യപ്പെട്ടു. (3) അമ്മയുടെ ആഗ്രഹപ്രകാരം യേശു അങ്ങനെ ചെയ്തു. എല്ലാ അതിഥികളെയും ലഹരി പിടിപ്പിക്കുന്നതിനു കൂടുതല്‍ വീഞ്ഞു നല്‍കപ്പെട്ടു. (4) യേശു തന്‍റെ മഹത്വം വെളിപ്പെടുത്തിയ ആദ്യ അടയാളമായി ലഹരിയുള്ള വീഞ്ഞു നല്‍കി, ദൈവത്തിന്റെ നീതിമാനും വിശുദ്ധനുമായ പുത്രനായി തന്നെ വിശ്വസിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു. മേല്‍പ്പറഞ്ഞ വസ്തുതകള്‍ നാം കണക്കിലെടുക്കേണ്ടിവരും’ (സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം പേജ് 1573).


യേശു വെള്ളത്തെ ലഹരിയുള്ള വീഞ്ഞാക്കി. എന്നാല്‍ മദ്യം വിളമ്പല്‍ വേദ പുസ്തകാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് ഈ അത്ഭുതം മറ്റു പ്രവാചകന്മാരാരും ചെയ്തില്ലെങ്കിലും തതുല്യമായ അത്ഭുതങ്ങള്‍ പഴയ നിയമ പ്രവാചകരും ചെയ്തിട്ടുണ്ട്.


– മോശ കയ്പുള്ള വെള്ളം മധുരമാക്കുന്നു. (പുറപ്പാട് 15:23-25)


– ഏലിശാ വെള്ളം ശുദ്ധമാക്കുന്നു. (2 രാജാ 2;19-22)


– ഏലീശാ വിഷം കലര്‍ന്ന പായസം ശുദ്ധമാക്കുന്നു. (2 രാജാക്കന്മാര്‍ – 4:38-41)


– ഏലീയാ വിധവയുടെ വീട്ടിലെ എണ്ണ വര്‍ധിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:2-6)


സത്യത്തില്‍, യേശു മദ്യം നിര്‍മിച്ചിട്ടില്ല. അങ്ങനെ ജനങ്ങളെ ഉന്മത്തരാക്കിയിട്ടുമില്ല. മുമ്പു സൂചിപ്പിച്ചതുപോലെ വേദഗ്രന്ഥങ്ങള്‍ക്കും ധര്‍മ ദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ ഈ സംഭവം ബൈബിളെഴുത്തുകാരുടെ വകയാണ്. കള്ളക്കണക്കെഴുത്തുകാരുടെ എഴുത്തു കോലുകള്‍ അതിനെ മലിനമാക്കിയിരുന്നുവെന്ന യിരമ്യയുടെ വാക്കുകള്‍ ഓര്‍മിക്കുക.


ജുനൈദ് ഖലീൽ നൂറാനി


March 8, 2018Leave a Reply


യേശുവിന്‍റെ അധികാരം



പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തുന്ന അത്ഭുതങ്ങള്‍ യേശുവില്‍നിന്നുണ്ടായിട്ടുണ്ട്. അത്തരം അത്ഭുതങ്ങള്‍ മറ്റുപലരും പ്രവര്‍ത്തിച്ചതുമാണ്. എന്നാല്‍ മറ്റുള്ളവരുടെ അത്ഭുതങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ യേശുവിന്‍റേത് പര്‍വതീകരിക്കുന്നതാണ് പൊതുവെ ക്രൈസ്തവ പ്രബോധകരുടെ രീതി. അങ്ങനെ യേശുവെന്ന മനുഷ്യപ്രവാചകനെ ദൈവവും ദൈവാംശവുമായി ചിത്രീകരിക്കാന്‍ അവര്‍ മാര്‍ഗം തേടുന്നു. യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയത് മത്തായി (8:23-27) വിശദീകരിക്കുന്നുണ്ട്.


യേശു മാത്രമായിരുന്നോ പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തിയ ഇത്തരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്?


ബൈബിള്‍ പറയുന്നത് അല്ലെന്നുതന്നെയാണ്. എന്തുകൊണ്ടെന്നാല്‍, യോശുവ സൂര്യനെ നിശ്ചലമാക്കുന്നു. (യോശുവ 10: 12-14)


ഏലിയാവ് മഞ്ഞും മഴയും നിര്‍ത്തലാക്കുന്നു. (1 രാജാക്കന്മാര്‍ 17:1)


ഏലിയാവ് ആകാശത്തുനിന്ന് തീ ഇറക്കുന്നു. (1 രാജാക്കന്മാര്‍ 18: 36-39)


ഏലിയാവ് മഴ പെയ്യിക്കുന്നു. (1 രാജാക്കന്മാര്‍ 18:41-45)


യേശു കൊടുങ്കാറ്റിനെയേ നിയന്ത്രിക്കുന്നുള്ളൂ. എന്നാല്‍ പഴയനിയമ പ്രവാചകര്‍ സൂര്യനെയും ആകാശത്തെയും മഴയെയുമൊക്കെ നിയന്ത്രിക്കുന്ന കാഴ്ചയാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.


ഇപ്രകാരം തന്നെയാണ് യേശു വെള്ളത്തിന്മേല്‍ നടന്ന അത്ഭുതവും. (മത്തായി 14:25)


ഇതിനേക്കാള്‍ അത്ഭുതമാണ് മോശെ പ്രവാചകന്‍ കടലിനെ പിളര്‍ത്തുന്ന സംഭവം. (പുറപ്പാട് 14:21-24)


യേശു കടലിനുമീതെ നടക്കുകയാണ് ചെയ്തതെങ്കില്‍ മോശെ പ്രവാചകന്‍ കടലിനെ രണ്ടായി പിളര്‍ത്തി മദ്ധ്യേ വഴിയൊരുക്കി യിസ്രായേല്‍ മക്കളോടുകൂടി കടന്നുപോകുന്ന അത്യത്ഭുതമാണ് ചെയ്തിരിക്കുന്നത്. ഇതോ സമാനമായതോ യേശു പ്രവര്‍ത്തിച്ചിട്ടില്ലതാനും.


യേശുകടലിനെ നിയന്ത്രിച്ചതിനെയും മോശെ കടലിനെ നിയന്ത്രിച്ചതിനെയും വ്യത്യാസപ്പെടുത്താന്‍ ക്രൈസ്തവ മിഷണറിമാര്‍ ശ്രമിക്കാറുണ്ട്. യേശു കടലിലെ കൊടുങ്കാറ്റിനെ ശാന്തമാക്കിയസംഭവം വിവരിച്ചുകൊണ്ട് ജോര്‍ജ്ജ് ഫോര്‍ഡ് പറയുന്നത് നോക്കൂ: ഈ അത്ഭുതം ദൈവത്തിന്‍റെ നിര്‍ദ്ദേശാനുസരണം മോശെ തന്‍റെ വടി കടലിനുമീതെ കാണിച്ചപ്പോഴുണ്ടായ അത്ഭുതത്തില്‍നിന്നും വ്യത്യസ്തമായിരിക്കുന്നു. ആര്‍ത്തിരമ്പുന്ന തിരമാലകളെ അടിച്ചമര്‍ത്താന്‍ യേശുവിന്‍റെ വാക്കുമാത്രം മതിയായിരുന്നു. (യേശുക്രിസ്തുവിന്‍റെ ജീവചരിത്രം പേജ് 4/51)


രണ്ടു സംഭവങ്ങളും താരതമ്യം ചെയ്താല്‍ സംഗതിയുടെ കിടപ്പ് മറിച്ചാണെന്ന് ബോധ്യപ്പെടും. യേശുവിന് കടലിലെ കൊടുങ്കാറ്റിനെ ശാന്തമാക്കാന്‍ കാറ്റിനെ ശാസിക്കുകയും കടലിനോട് അനങ്ങാതിരിക്ക, അടങ്ങുക എന്നൊക്കെ പറയേണ്ടിയും വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെയൊന്നും ആവശ്യമുണ്ടായില്ല മോശക്ക്. അദ്ദേഹം കൈ ഉയര്‍ത്തിയപ്പോള്‍ തന്നെ കടല്‍ രണ്ടായി പിളര്‍ന്നു. വാക്കുകള്‍കൊണ്ട് നിയന്ത്രിക്കുന്നതും ആംഗ്യംകൊണ്ടുനിയന്ത്രിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ആംഗ്യഭാഷയില്‍ നിയന്ത്രിക്കുന്ന ആള്‍ക്കാണ് അധികാരവും ശക്തിയും കൂടുതലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.


നാല് സുവിശേഷകരും രേഖപ്പെടുത്തിയ യേശുവിന്‍റെ ഏക അത്ഭുതമാണ് കുറച്ചു ഭക്ഷണം കൊണ്ട് ധാരാളം അനുയായികളെ ഭക്ഷിപ്പിച്ചത്. (മത്തായി 14:15-21). ഇക്കാര്യത്തിലും അദ്ദേഹത്തിന് യാതൊരു പ്രത്യേകതയുമില്ലെന്നതാണ് സത്യം. ഏലീശാ പ്രവാചകന്‍ 20 അപ്പംകൊണ്ട് 100 പേരെ പോഷിപ്പിക്കുന്നു. (2 രാജാക്കന്മാര്‍ 4:42-44) വേറെയും പലവിധ അത്ഭുതങ്ങള്‍ മറ്റു പ്രവാചകന്മാര്‍ കാണിച്ചിട്ടുണ്ട്.


മോശെ പാറയില്‍നിന്ന് വെള്ളം പുറപ്പെടുവിച്ചു. (പുറപ്പാട് 17:5,6)


ഏലീശാ വെള്ളത്തില്‍നിന്ന് കോടാലി പൊക്കിയെടുത്തു. (2 രാജാക്കന്മാര്‍ 6: 4-7)


കാക്കകള്‍ ഏലിയാവിന് ഭക്ഷണം നല്‍കി. (2 രാജാക്കന്മാര്‍ 17: 4-6)


യോശുവ ജോര്‍ദ്ദാന്‍ നദി മുറിച്ചുകടന്നു. (യോശുവ (3:14-16)


ഏലിയാവ് ജോര്‍ദ്ദാന്‍ നദി പിളര്‍ത്തുന്നു (2 രാജാക്കന്മാര്‍ 2:7,8) പോലുള്ളവ ഉദാഹരണങ്ങള്‍. പ്രകൃതിയുടെ പതിവുതാളത്തിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കാണ് മുഅ്ജിസത്തുകള്‍ എന്നുപറയുന്നത്. ഇത് പ്രവാചകത്വത്തിനു തെളിവായാണ് പ്രത്യക്ഷപ്പെടുന്നത്. യേശുവില്‍ മാത്രം ഇതൊക്കെയും ദൈവവല്‍ക്കരണത്തിനുള്ള തെളിവുകളാക്കാനാണ് ത്രിത്വവാദികള്‍ ശ്രമിക്കുന്നത്. ഈ ആവശ്യാര്‍ത്ഥം മറ്റുള്ളവരുടെ അത്ഭുതങ്ങള്‍ ന്യായീകരിച്ച് ദുര്‍ബലപ്പെടുത്താനും ബൈബിള്‍ പ്രകാരം യേശുവിനു സംഭവിക്കുന്ന ന്യൂനതകള്‍ വലിച്ചുനീട്ടി ഒപ്പിച്ചെടുക്കാനും അവര്‍ ശ്രമിക്കുന്നു. തികഞ്ഞ ദൃഷ്ടാന്തമാണ് അത്തിമരത്തിന്‍റെ കഥ.


അത്തിയും യേശുവിന്‍റെ അഭൗതിക ജ്ഞാനവും


ദൈവം സര്‍വ്വജ്ഞാനിയാണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. യെശയ്യാവ് (46:10), കൊലൊസ്യര്‍ (2:3), റോമര്‍ (11:33) പോലുള്ള ബൈബിള്‍ വചനങ്ങള്‍ ഇത് വെളിപ്പെടുത്തുന്നു. എന്നാല്‍ അത്തിമരത്തില്‍ പഴമുണ്ടാകുന്നകാലംപോലുമറിയാത്തയേശുവാണ് ബൈബിലുള്ളത്! മത്തായി എഴുതുന്നു: പിറ്റന്നാള്‍ അവര്‍ ബോഥാനുവിട്ടുപോരുമ്പോള്‍ അവന്നു വിശന്നു; അവന്‍ ഇലയുള്ളൊരു അത്തിമരം ദൂരത്തുനിന്നുകണ്ടു. അതില്‍ വല്ലതും കിട്ടുമോ എന്നുവെച്ചുചെന്നു. അതിന്നരികെ എത്തിയപ്പോള്‍ ഇലയല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു: ഇനി നിങ്കല്‍നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നുപറഞ്ഞു. അത് ശിഷ്യന്മാര്‍കേട്ടു. ( മത്തായി 21:18-22).


അങ്ങനെ ആ അത്തിമരം കരിഞ്ഞുണങ്ങിയെന്ന് പിന്നീട് പറയുന്നു. എന്തായാലും ഇവിടെ വിശന്നുവലഞ്ഞ യേശു ദൂരത്തുനിന്ന് ഇലകളുള്ള അത്തിവൃക്ഷം കണ്ടപ്പോള്‍ അതില്‍ ധാരാളം അത്തിപ്പഴമുണ്ടാകുമെന്ന് കരുതി. പക്ഷേ മരത്തിനടുത്തെത്തിയപ്പോള്‍ അതില്‍ പഴങ്ങളൊന്നും കണ്ടില്ല. കാരണം അത്തിപ്പഴം കായ്ക്കുന്ന സമയമല്ലായിരുന്നു. യേശു സര്‍വജ്ഞാനിയാണെങ്കില്‍ അത്തിപ്പഴം കായ്ക്കുന്ന സമയത്തെക്കുറിച്ചെങ്കിലും മുന്‍കൂട്ടി അറിവുണ്ടാകുമായിരുന്നു. വിശന്ന യേശു ദൂരെനിന്ന് അത്തിവൃക്ഷത്തിനടുത്തേക്ക് വരികയുമില്ലായിരുന്നു. യേശു ദൈവവും ദൈവം സര്‍ജ്ഞനുമാണെന്നിരിക്കെ ഇങ്ങനെ ഒരു അജ്ഞത സംഭവിക്കാന്‍ പാടുണ്ടോ?


ജുനൈദ് ഖലീൽ നൂറാനി


March 7, 2018Leave a Reply


അത്ഭുത പ്രവര്‍ത്തികൊണ്ട് യേശു ദൈവമാകുമോ?



ഏക സത്യദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ സ്രഷ്ടാവായ അല്ലാഹു ധാരാളം പ്രവാചകന്മാരെ നിയോഗിച്ചു. സത്യദൈവത്തിന്‍റെ ദൂതന്മാരാണെന്ന് തെളിയിക്കാന്‍ വേണ്ടി അവര്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രാഈല്‍ വംശത്തിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി(അ)യും ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പരിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.


ഈസാ നബിയോട് അല്ലാഹു പറയുന്ന സന്ദര്‍ഭം; മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്കനായിരിക്കെയും താങ്കള്‍ ജനങ്ങളോടു സംസാരിച്ചിരിക്കവെ പരിശുദ്ധാത്മാവ് മുഖേന ഞാന്‍ നിങ്ങള്‍ക്കു പിന്‍ബലം നല്‍കിയ സന്ദര്‍ഭം, ഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാതും ഇന്‍ജീലും താങ്കള്‍ക്കു നാം പഠിപ്പിച്ചുതന്ന സന്ദര്‍ഭം, എന്‍റെ അനുമതിയോടെ കളിമണ്ണു കൊണ്ടു താങ്കള്‍ പക്ഷിയുടെ രൂപങ്ങളുണ്ടാക്കുകയും അതില്‍ താങ്കള്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അതു പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം ജന്മനാ അന്ധനായവനെയും പാണ്ഡുരോഗിയെയും താങ്കള്‍ സുഖപ്പെടുത്തിയ സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം മരണപ്പെട്ടവരെ താങ്കള്‍ പുനര്‍ജീവിപ്പിക്കുന്ന സന്ദര്‍ഭം, വ്യക്തമായ ദൃഷ്ടാന്തവുമായി ഇസ്രാഈല്‍ സന്തതികളുടെ അടുത്തു താങ്കള്‍ ചെന്നപ്പോള്‍ അവരിലെ അവിശ്വാസികള്‍ ഇതു വ്യക്തമായ മാരണം മാത്രമാണ് എന്നു പറഞ്ഞ് താങ്കളെ അപായപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ താങ്കളെത്തൊട്ട് അവരെ നാം തടഞ്ഞ സന്ദര്‍ഭത്തിലും താങ്കള്‍ക്കും മാതാവിനും ഞാന്‍ ചെയ്തുതന്ന അനുഗ്രഹം താങ്കള്‍ ഓര്‍ക്കുക (സൂറത്തുല്‍ മാഇദ/110).


പക്ഷേ, ഖേദകരമെന്നു പറയട്ടെ, ഈസാ നബി(അ) അല്ലാഹുവിന്‍റെ അനുമതി പ്രകാരം പ്രവാചകത്വ സമര്‍ത്ഥനത്തിനായി പ്രകടിപ്പിച്ച ഇത്തരം അത്ഭുത പ്രവര്‍ത്തനങ്ങളെ ക്രൈസ്തവ സഹോദരന്മാര്‍ ഈസാ(അ)നെ ദൈവികനിരയിലേക്ക് ഉയര്‍ത്താനുള്ള തെളിവുകളായി വ്യാഖ്യാനിക്കുകയാണുണ്ടായത്. യേശുക്രിസ്തു ദൈവാനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിള്‍ പുതിയ നിയമത്തില്‍ കാണാം. ഇതെല്ലാം അദ്ദേഹത്തിന്‍റെ ദൈവികതയുടെ അടയാളമാണെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയുകയില്ലെന്നുമൊക്കെയാണ് ക്രൈസ്തവ മിഷണറിമാരുടെ വാദം.


ഫാ. അബ്ദുല്‍ മസീഹ് പറയുന്നതു നോക്കൂ: ‘വര്‍ണാതീതമായ കഴിവുകള്‍ ക്രിസ്തുവിനുണ്ടായിരുന്നു എന്ന് അവന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരുവന് ബോധ്യമാകുന്നതാണ്. കാരണം, സ്വര്‍ഗീയമായ എല്ലാ അധികാരവും ശക്തിയും അതിന്‍റെ പൂര്‍ണതയില്‍ ക്രിസ്തുവിന് ഉണ്ടായിരുന്നു. ദൈവിക വേലകളെ അവന്‍ പരസ്യമായി തന്നെ ചെയ്തു. അവന്‍ ചെയ്ത പ്രവൃത്തികളെ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. തന്‍റെ നാവില്‍ നിന്നുമുള്ള ഒരു വാക്കിനാല്‍ അവന്‍ കുഷ്ഠരോഗികളെ സൗഖ്യമാക്കി. തന്‍റെ ദയയാല്‍ കുരുടന്‍റെ കണ്ണുതുറന്നു. അത്യുഗ്രമായ കൊടുങ്കാറ്റിനെ തന്‍റെ വാക്കുകളാല്‍ അവന്‍ ശാന്തമാക്കി. അശുദ്ധാത്മാക്കളെ അവന്‍ ശാസിച്ചു പുറത്താക്കി. വിശക്കുന്ന അയ്യായിരം ജനത്തെ അവന്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് സംതൃപ്തരാക്കി. അതിനു മുമ്പ് ഒരിക്കലും ആരും ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടില്ല. ചില പ്രവാചകന്മാര്‍ വളരെ പരിമിതമായ ചില അത്ഭുതങ്ങള്‍ തങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ സ്വന്തനാമത്തിലും നിസ്തുല്യമായ അധികാരത്തിലുമാണ് ചെയ്തിട്ടുള്ളത്’ (ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?/12).


യേശു ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയില്ലെന്നാണ് അബ്ദുല്‍ മസീഹ് പറയുന്നത്. ബൈബിള്‍ ഒരാവര്‍ത്തി വായിച്ച ഏതൊരാളും മൂക്കത്ത് വിരല്‍ വെച്ചുപോകും ഈ അവകാശവാദം കേട്ടാല്‍. യേശു ചെയ്തതിനു തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ പ്രവര്‍ത്തനങ്ങള്‍ പഴയ നിയമ പ്രവാചകരായ മോശയും ഏലിയാവും ഏലീശയും ചെയ്തതായി പ്രസ്തുത ഗ്രന്ഥം സവിസ്തരം രേഖപ്പെടുത്തിയിരിക്കെയാണ് അതെല്ലാം വിസ്മരിച്ച് ക്രൈസ്തവ പ്രബോധകര്‍ അസത്യം പ്രചരിപ്പിക്കുന്നത്.


അബ്ദുല്‍ മസീഹിന്‍റെ വാദത്തിന് നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയ ക്രൈസ്തവ മിഷണറിമാരും വേദപണ്ഡിതന്മാരും മറ്റുള്ളവര്‍ ചെയ്ത അത്ഭുത പ്രവൃത്തികളും യേശു ചെയ്ത അത്ഭുത പ്രവൃത്തികളും വ്യത്യാസമുണ്ടെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. ആര്‍. കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍ പറയുന്നതു നോക്കൂ: ‘വളരെയേറെ അത്ഭുതങ്ങള്‍ ചെയ്യുന്നതായി അവകാശപ്പെടുന്ന പല ആളുകളും നമ്മുടെ മണ്ഡലത്തിലുണ്ട്. പലരെക്കുറിച്ചുള്ള ഐതിഹ്യങ്ങളുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, യെഹൂദര്‍ പ്രതീക്ഷിക്കുന്ന മിശിഹയാണ് താന്‍ എന്നു തെളിയിക്കുന്നതിനായി യേശുക്രിസ്തു ചില അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്(ഇവന്‍ ആര്?/20).


റവ. എസി ക്ളെയ്റ്റന്‍ പറയുന്നതു കാണാം: ‘പഴയ നിയമ കാലത്തു നടന്ന അത്ഭുതങ്ങള്‍ ക്രിസ്തു ചെയ്ത അത്ഭുതങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടവയായിരുന്നു’ (ബൈബിള്‍ നിഘണ്ടു/9).


യേശുക്രിസ്തു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളും പഴയ നിയമ പ്രവാചകന്മാരും അപ്പോസ്തലന്മാരും ചെയ്ത പ്രവര്‍ത്തനങ്ങളും വസ്തുനിഷ്ഠമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഇത്തരം ന്യായീകരണങ്ങളുടെ യഥാസ്ഥിതി ആര്‍ക്കും ബോധ്യപ്പെടുന്നതാണ്.


യേശുക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ പട്ടിക ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസിന്‍റെ വിശുദ്ധ സത്യവേദ പുസ്തകം 1435-ാം പേജിലും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം 1626,1627 പേജുകളിലും കൊടുത്തതായി കാണാം.


യേശു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളെ രോഗസൗഖ്യം ഉള്‍ക്കൊള്ളുന്ന അത്ഭുതങ്ങള്‍, പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തിയ അത്ഭുതങ്ങള്‍, മരിച്ചവരെ ഉയര്‍പ്പിച്ച അത്ഭുതങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി ക്രൈസ്തവര്‍ പഠിപ്പിക്കാറുണ്ട്. ഇതില്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങളാണ് യേശുവിന്‍റെ ദൈവികതയുടെ അടയാളമായി മിഷണറിമാര്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിക്കാറുള്ളത്. ലാസര്‍, നയീനിലെ വിധവയുടെ മകന്‍, യായീറോസിന്‍റെ മകള്‍ എന്നീ മൂന്ന് പേരെ യേശു സ്വന്തം ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതായാണ് ക്രൈസ്തവരിലെ വലിയ വിഭാഗത്തിന്‍റെ വിശ്വാസം. നിജസ്ഥിതിയറിയാന്‍ ഓരോന്നായി പരിശോധിക്കേണ്ടതുണ്ട്.


യേശു ലാസറിനെ ഉയിര്‍പ്പിക്കുന്നു


‘യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു. കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു. മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വെച്ചു തുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു. യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്ത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവര്‍ കല്ലുനീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവന്‍: ലാസറേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തു വന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍ കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ടു അഴിപ്പിന്‍; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു’ (യോഹന്നാന്‍ 11/38-44).


ഉദ്ധൃത ബൈബിള്‍ ഭാഗം ക്രൈസ്തവരുടെ അവകാശവാദത്തെ പിഴുതെറിയുന്നത് വ്യക്തം. കാരണം യേശു പിതാവിനോട് പ്രാര്‍ത്ഥിച്ച് പിതാവിന്‍റെ സമ്മതപ്രകാരം പിതാവ് തന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കാന്‍ വേണ്ടിയാണ് ലാസറിനെ ഉയിര്‍പ്പിച്ചത്. അഥവാ ദൈവമാണ് യേശുവിന്‍റെ പ്രാര്‍ത്ഥന കാരണമായി ലാസറിനെ ഉയര്‍ത്തുന്നത്. ക്രൈസ്തവ സഹോദരന്മാര്‍ പറയുന്നത് പോലെ യേശു സ്വയം ചെയ്തതോ താന്‍ ദൈവമാണെന്ന് അറിയിക്കാന്‍ വേണ്ടിയോ അല്ല യേശു അപ്രകാരം ചെയ്തത്.


വിധവയുടെ മകന്‍


‘പിറ്റെന്നാള്‍ അവന്‍ നിയന്‍ എന്ന പട്ടണത്തിലേക്കു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. അവന്‍ പട്ടണത്തിന്‍റെ വാതിലോടു അടുത്തപ്പോള്‍ മരിച്ചു പോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന്‍ അമ്മെക്കു ഏകജാതനായ മകന്‍; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കര്‍ത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു. അവന്‍ അടുത്തുചെന്നു മഞ്ചം തൊട്ടു. ചുമക്കുന്നവര്‍ നിന്നു. ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു അവന്‍ പറഞ്ഞു. മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്‍പിച്ചുകൊടുത്തു. എല്ലാവര്‍ക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു’ (ലൂക്കോസ് 7/11-16).


ഉദ്ധൃത സംഭവവും ക്രൈസ്തവ വാദത്തെ തകര്‍ത്തെറിയുന്നതാണ്. കാരണം, ഈ അത്ഭുതത്തിന് ദൃക്സാക്ഷികളായ നയിന്‍ പട്ടണ നിവാസികള്‍ പറഞ്ഞത്, ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു എന്നാണ്. അല്ലാതെ ദൈവം ജഡമായി നമ്മുടെ ഇടയില്‍ വന്നിരിക്കുന്നു എന്നല്ല.


യായിറോസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്നു


‘പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി. കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടു കൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:


ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്‍പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.


ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു’ (മാര്‍ക്കോസ് 5/38-42).


ഈ സംഭവത്തില്‍ യായിറോസിന്‍റെ മകള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ലായിരുന്നു, അത്യാസന്ന നിലയിലായിരുന്നു. അതുകൊണ്ടായിരുന്നു മകള്‍ മരിച്ചുപോയി എന്ന പള്ളി പ്രമാണിമാരുടെ വാക്കുകളെ കാര്യമാക്കാതിരുന്നതും ബഹളം വെക്കുന്നവരോട് പെണ്‍കുട്ടി മരിച്ചിട്ടില്ല ഉറങ്ങുകയായിരുന്നു എന്നു യേശു പറഞ്ഞതും. ഇത് മനസ്സിലാക്കിയത് കൊണ്ടാവാം അബ്ദുല്‍ ഫാദി എന്ന മിഷണറി പ്രവര്‍ത്തകന്‍ മശിഹായുടെ വ്യക്തിത്വം ഇഞ്ചീലിലും ഖുറാനിലും എന്ന തന്‍റെ പുസ്തകത്തില്‍ യേശുവിന് ‘മരിച്ചവരെ എഴുന്നേല്‍പ്പിക്കാനുള്ള കഴിവ്’ വിശദീകരണ ഭാഗത്ത് നയിനിലെ വിധവയുടെ മകളെ ഉയിര്‍പ്പിച്ചതും ലാസറിനെ ഉയിര്‍പ്പിച്ചതും മാത്രം ഉദ്ധരിക്കുകയും യായിറോസിന്‍റെ മകളെ ഉയിര്‍പ്പിച്ചതിനെ കുറിച്ച് പറയാതിരുന്നതും (പേ. 65).


ക്രൈസ്തവര്‍ പറയുന്നത് പോലെ യേശു മാത്രമായിരുന്നോ മരിച്ചവരെ ജീവിപ്പിച്ചത്? അല്ല. പഴയനിയമ പ്രവാചകരും യേശുവിന്‍റെ ശിഷ്യന്മാരുമൊക്കെ മരിച്ചവരെ ജീവിപ്പിച്ചതായി ബൈബിള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്.


ജീവിപ്പിച്ചതാരൊക്കെ?


ഒരു വിധവയുടെ മരണപ്പെട്ട കുട്ടിയെ പ്രവാചകനായ ഏലിയാവ് ഉയര്‍ത്തെഴുന്നേല്‍പ്പിച്ച കഥ കാണാം:


‘അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു. അവള്‍ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ പാപം ഓര്‍മിപ്പിക്കേണ്ടതിന്നും എന്‍റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്‍റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു. അവന്‍ അവളോടു: നിന്‍റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍ നിന്നെടുത്തു താന്‍


പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്‍റെ കട്ടിലിന്മേല്‍ കിടത്തി. അവന്‍ യഹോവയോടു: എന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നുപാര്‍ക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചു പറഞ്ഞു. പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ ഏലീയാവിന്‍റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു, അവന്‍ ജീവിച്ചു. ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍ നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്‍റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു. സ്ത്രീ ഏലീയോവോടു: നീ ദൈവപുരുഷന്‍ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു’ (1 രാജാക്കന്മാര്‍ 17/17-24).


ഇവിടെ കുട്ടിയുടെ അമ്മ ഏലിയാവിനെ പ്രവാചകന്‍ എന്നല്ല വിളിച്ചത്. മറിച്ച് ‘ദൈവപുരുഷന്‍’ എന്നാണ്. അതുകൊണ്ട് തന്നെ അത്ഭുതപ്രവൃത്തികൊണ്ട് ദൈവമാകുമെങ്കില്‍ ഏലിയാവാണ് ദൈവമാകാന്‍ ഏറ്റവും അര്‍ഹന്‍.


ഏലീശാ എന്ന പ്രവാചകന്‍ ശുനേം കാരിയുടെ മകനെ ഉയിര്‍പ്പിക്കുന്നത് ബൈബിള്‍ വിശദീകരിച്ചിട്ടുണ്ട്: ‘എലീശാ വീട്ടില്‍ വന്നപ്പോള്‍ തന്‍റെ കട്ടിലിന്മേല്‍ ബാലന്‍ മരിച്ചുകിടക്കുന്നതു കണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു.


പിന്നെ അവന്‍ കയറി ബാലന്‍റെമേല്‍ കിടന്നു; തന്‍റെ വായ് ബാലന്‍റെ വായ്മേലും തന്‍റെ കണ്ണു അവന്‍റെ കണ്ണിന്മേലും തന്‍റെ ഉള്ളം കൈകള്‍ അവന്‍റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്‍റെ മേല്‍ കവിണ്ണുകിടന്നപ്പോള്‍ ബാലന്‍റെ ദേഹത്തിനു ചൂടുപിടിച്ചു. അവന്‍ ഇറങ്ങി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്‍റെ മേല്‍ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു’ (2 രാജാക്കന്മാര്‍ 4/32-35).


ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ സംഭവങ്ങളുമുണ്ട്. ഇത് ശ്രദ്ധിക്കുക: ‘എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോബാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു. ചിലര്‍ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്‍റെ കല്ലറയില്‍ ഇട്ടു; അവന്‍ അതില്‍ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു’ (2 രാജാക്കന്മാര്‍ 13/20,21).


മരിച്ച ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ പോലും മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റു നടക്കുകയാണ്. യേശു ചെയ്തതിനേക്കാള്‍ വലിയ അത്ഭുതമാണ് ഏലീശാ പ്രവാചകന്‍ ചെയ്തിരിക്കുന്നത്.


അപ്പോള്‍ ഇതൊക്കെ ദൈവമാകാന്‍ കാരണമാകുമെങ്കില്‍ എന്തുകൊണ്ടും ദൈവമാകാന്‍ യേശുവിനെക്കാള്‍ അര്‍ഹന്‍ ഏലീശാ പ്രവാചകനാണ്.


പ്രവാചകന്മാര്‍ മാത്രമല്ല; പത്രോസിനെ പോലുള്ളവര്‍ പോലും മരിച്ചവരെ എഴുന്നേല്‍പ്പിച്ചിരുന്നുവത്രെ. രണ്ടു ഉദാഹരണങ്ങള്‍ ചേര്‍ക്കാം.


‘യോപ്പയില്‍ പേടമാന്‍ എന്നരര്‍ത്ഥമുള്ള തബീഥാ എന്നുപേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു. അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്തു അവള്‍ ദീനം


പിടിച്ചു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു. ഒരു മാളികമുറിയില്‍ കിടത്തി. ലുദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്‍റെ അടുക്കല്‍ അയച്ചു. പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചു കൊണ്ടും അവന്‍റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്‍റെ നേരെ തിരിഞ്ഞു: തബീഥയേ, എഴുന്നേല്‍ക്ക എന്നു പറഞ്ഞു; അവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്‍പ്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി’ (അ.പ്ര 9/36-41).


‘പൗലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു യൂത്തിക്കൊസ് താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു. പൗലൊസ് ഇറങ്ങിച്ചെന്നു അവന്‍റെ മേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്‍റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു’ (അ.പ്ര 20/9-12).


മരിച്ചവരെ ജീവിപ്പിച്ചത് കൊണ്ട് യേശു ദൈവമാകുമെങ്കില്‍ മരിച്ചവരെ ജീവിപ്പിച്ച ഏലീയാവും ഏലീശായും പത്രോസും പൗലോസുമൊക്കെ ദൈവമാകേണ്ടിവരും.


ജുനൈദ് ഖലീൽ നൂറാനി


Tuesday, September 8, 2020

ഇസ്ലാം "ബൈബിളിലെ ഏകദൈവ വിശ്വാസം

 


ബൈബിളിലെ ഏകദൈവ വിശ്വാസം

                                                                             

ദൈവം- രക്ഷകന്‍,സര്‍വ്വശക്തന്‍     

       ഞാന്‍,അതെ ഞാന്‍ തന്നെയാണ് ദൈവം.ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.അന്യ ദൈവങ്ങളില്ല.ഞാന്‍ തന്നെയാണ് പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷികുകയും ചെയ്തത്  ....ഞാന്‍ തന്നെയാണ് ദൈവം. എന്റെ പിടിയില്‍നിന്നു വിടിവിക്കുവാന്‍  ആര്‍ക്കും സാധ്യമല്ല.എന്റെ പ്രവര്‍ത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?(എശയ്യ  43 :11 ,12 )

       നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍  മുതല്‍ നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ് .എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല .ഞാനല്ലാതെ നിനക്ക് മറ്റൊരു രക്ഷകനില്ല.(ഹോസിയ 13 :4 )

ആദ്യനും അന്ത്യനും 

      ആരംഭം  മുതല്‍ തലമുറകള്‍ക്ക് ഉണ്മ നല്‍കി ഇവയല്ലാം പ്രവര്‍ത്തിച്ചത് ആരാണ് ?ആദിയിലുള്ളവനും അവസാനത്തോട് കൂടെയുള്ളവനുമായ ദൈവമായ ഞാനാണ്. ഞാന്‍ തന്നെ അവന്‍(എശയ്യ 41 :4 )

ഏകന്‍ 

      അന്ന് ദൈവം ഭൂമി മുഴുവത്തിന്റെയും രാജാവായി വാഴും അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.അവന്നു ഒരു നാമം മാത്രവും(സഖറിയ 14 :9 )

     യിസ്രായെല്ല്യരെ , കേള്‍ക്കുക ; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ . നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.(ആവര്‍ത്തന പുസ്തകം  6:4,5) 

     ദാവീദ് പ്രാര്‍ത്ഥിച്ചു  "കര്‍ത്താവേ  അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെ പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല.അങ്ങല്ലാതെ  വേറൊരു ദൈവവുമില്ല (ദിന വൃത്താന്തം 17 : 20 )(2  സാമുവല്‍ 7 :22 )

     എന്തെന്നാല്‍      അങ്ങ് വലിയവനാണ്‌.വിസ്മയകരമായ കാര്യങ്ങള്‍ അങ്ങ് നിര്‍വ്വഹിക്കുന്നു.അങ്ങ് മാത്രമാണ് ദൈവം(സങ്കീര്‍ത്തനം 86 :10 ) 

     യേശു      പ്രതിവചിച്ചു ;ഇതാണ് ഒന്നാമത്തെ കല്പന ഇസ്രായെല്ല്യരെ കേള്‍ക്കുക നമ്മുടെ  ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹ്രടയത്തോടെയും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക (മാര്‍ക്കോസ് 12 :29 ,30 )

     ഏക ദൈവമല്ലാതെ മറ്റൊരു ദൈവമില്ല (1 കൊരിയാന്തന്‍സ്  8 :4 ) 

അത്ത്യുന്നതനും സ്രഷ്ടാവുമായ ദൈവം 

      "അവന്‍(പുരോഹിതന്‍)  എബ്രഹാമിനെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു :ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ ക്രപാ കടാക്ഷം നിന്‍റെ മേലുണ്ടാവട്ടെ." (ഉല്പത്തി 14 : 19 )  

      എബ്രഹാം സോദോം രാജാവിനോട് പറഞ്ഞു :ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍  ,ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്ത്യുന്നത ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുന്നു. (ഉല്പത്തി 14 :22 ) 

     യഹോവ എന്ന നാമം വഹിക്കുന്ന അങ്ങ് മാത്രമാണ് ഭൂമി മുഴുവനും ഭരിക്കുന്ന അത്യുന്നതന്‍(സങ്കീര്‍ത്തനം 83 :18 )

പങ്കുകരനില്ലാത്ത  ഏക സ്രഷ്ടാവ് 

      നിന്നെ സ്രഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന ദൈവം......

ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു;ഞാന്‍ ആദിയും അന്തവുമാണ്.ഞാനല്ലാതെ മറ്റൊരു ദൈവമില്ല.എനിക്ക് സമാനമായി ആരുണ്ട്‌?.... വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര് ?ഇനി എന്ത് സംഭവിക്കുമെന്ന്  അവര്‍ പറയട്ടെ ?..ഞാനെല്ലാതെ വേറെ ദൈവമുണ്ടോ ?...വിഗ്രഹം നിര്‍മ്മിക്കുന്നവര്‍ ഒന്നുമല്ല...അവരുടെ സാക്ഷികള്‍ (വിഗ്രഹങ്ങള്‍ )കാണുന്നില്ല,അറിയുന്നുമില്ല....വിഗ്രഹ നിര്‍മ്മാതാക്കള്‍ മനുഷ്യര്‍ മാത്രം .. 'എന്നെ രക്ഷിക്കണേ അവിടുന്നാനെല്ലോ എന്റെ ദൈവം' എന്ന് അവന്‍ അവയോടു പ്രാര്‍ഥിക്കുന്നു. ...എല്ലാം സ്രഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍ത്താവാണ് ഞാന്‍.ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടോന്നിച്ചു?   (എശയ്യ 44 :  2 -24 )  

അദ്രശ്യന്‍  

     ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;(യോഹന്നാന്‍ 1 : 18)

    നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല (പുറപ്പാട് 33:20)

ദൈവത്തിനു തുല്യമായി ഒന്നുമില്ല 

     മോശ പറഞ്ഞു :ഞങ്ങളുടെ കര്‍ത്താവായ ദൈവത്തിനു തുല്യരായി മറ്റാരുമില്ലെന്നും നീ(ഫറോവ)  ഗ്രഹിക്കും (പുറപ്പാട് 8 :10 )  

     ദൈവത്തെ     നിങ്ങള്‍ ആരോട് തുലനം ചെയ്യും?അവനോടു തുല്യമായി ഉപമിക്കാന്‍ വല്ലതുമോണ്ടോ?(എശയ്യ 40 :18 )

    ഇതെല്ലാം നിങ്ങളുടെ മുന്നില്‍ കാണിച്ച യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നെ .  അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു. (ആവര്‍ത്തനം 4 :35 ,36 )    

വലിയവന്‍, എന്നെന്നും ജീവിക്കുന്നവന്‍,പ്രക്രതി പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നവന്‍                    

       അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ് അവയ്ക്ക് സംസാരശേഷിയില്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല ....അവയ്ക്ക് നന്മയോ തിന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല.കര്‍ത്താവേ അങ്ങയെപ്പോലെ മറ്റാരുമില്ല.അങ്ങ് വലിയവനാണ്‌.അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാണ്.....എന്നാല്‍ കര്‍ത്താവാണ് സത്യ ദൈവം. ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്ന് മാത്രം.... 

തന്റെ ശക്തിയാല്‍ ഭൂമിയെ സ്രഷ്ടിച്ചതും  ജ്ഞാനത്താല്‍ ലോകത്തെ സ്ഥാപിച്ചതും അറിവിനാല്‍  ആകാശത്തെ വിരിച്ചതും അവിടുന്നാണ്.അവിടുന്ന് ശബ്ദിക്കുമ്പോള്‍ ആകാശത്തില്‍ നിന്ന് ജലം ഗര്‍ജ്ജിക്കുന്നു .ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുന്ന് മൂടല്‍ മഞ്ഞു ഉയര്‍ത്തുന്നു.മഴപ്പെയ്യിക്കാന്‍  മിന്നല്‍ പ്പിണരുകള്‍ നിര്‍മ്മിക്കുന്നു.അറപ്പുര തുറന്നു കാറ്റ്കളെ   അയക്കുന്നു. (ജെരാമയ 10 :5 - 13 )          

പ്രാര്‍ത്ഥനക്കര്‍ഹന്‍   

       സോളമന്‍ കര്‍ത്താവിന്റെ ബലി പീടത്തിന്നു മുന്നില്‍ ഇസ്രയേല്‍ ജനതയുടെ സന്നിധിയില്‍ ഉന്നതങ്ങളില്‍ കരങ്ങലുയര്‍ത്തി പ്രാര്‍ഥിച്ചു;ഇസ്രായേലിന്റെ നാഥനായ  ദൈവമേ,പൂര്‍ണ്ണ ഹ്ര്ടയത്ത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്ത സ്നേഹം അവരുടെ മേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെ പ്പോലെ ആകാശത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ല(1 രാജാക്കന്മാര്‍ 8 :22 ,23 )

      യേശു പറഞ്ഞു: 

      കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല  , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)

ആരധനക്കര്‍ഹാന്‍ 

    യേശു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു”(മത്തായി 4:10)

നല്‍കുന്നവന്‍ 

    സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!(മത്തായി 7:11)

മുന്‍ ജനതകളുടെ ദൈവം 

    ദൈവം  യാക്കോബിനോടു പറഞ്ഞു:   

    ഞാന്‍ നിന്‍റെ പിതാവായ എബ്രഹാമിന്റെയും ഇസഹാഖിന്റെയും ദൈവമായ കര്‍ത്താവാകുന്നു(ഉല്‍പ്പത്തി 28 :13 ) 

    യേശു പറഞ്ഞു: നിങ്ങള്‍ ദൈവം കല്പിച്ചതു മോശയുടെ പുസ്തകത്തില്‍  വായിച്ചിട്ടില്ലേ? 'ഞാന്‍ എബ്രഹാമിന്റെ ദൈവവും ഇസഹാഖിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു'(മാര്‍ക്കോസ് 12 :26 )

ദൈവനാമം അനാവശ്യമായി ഉപയോഗിക്കരുത് 

    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത് ; തന്റെ നാമം വൃഥാ എടുക്കുന്നവനെ ദൈവം  ശിക്ഷിക്കാതെ വിടുകയില്ല.

(പുറപ്പാട് 20 : 7 ) 

     എന്റെ നാമത്തെക്കൊണ്ടു നിങ്ങള്‍ കള്ളസ്സത്യം ചെയ്യരുത്.  നിങ്ങളുടെ  ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കുകയുമരുത്  ; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 19 :12 ) 

ദൈവത്തെ ഭയപ്പെടുക 

      നീ നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ യഹോവ ആകുന്നു. ( ലേവ്യ പുസ്തകം 19 :32 )

      നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ .നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജനതകളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; (ആവര്‍ത്തനം 6 : 13 ,14 )  

     നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നെ. (ആവര്‍ത്തനം 10 :20 ,21 )

ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുക 

     എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരയുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കുകയും ചെയ്താൽ അവനെ നീ കണ്ടെത്തും.(ആവര്‍ത്തനം 4 : 29 )

 പ്രതിമകള്‍ നിര്‍മ്മിക്കരുത്, അവയെ ആരാധിക്കരുത്‌ 

      മോസ്സസ്സിന്റെ പത്ത് കല്പനകളിലെ ആദ്യ ഭാഗത്ത് പറയുന്നു,   

      അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്ത് കൊണ്ട് 

വന്ന  ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് അവയ്ക്ക് മുമ്പില്‍ പ്രണമിക്കുകയോ  അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാനാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20 :2  - 5 )  

     നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മ്മിക്കരുത്.സ്വര്‍ണ്ണം കൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.  (പുറപ്പാട് 20 : 23 ) 

     നിങ്ങള്‍ അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; (പുറപ്പാട്  34 : 14 )

     നിങ്ങള്‍ക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുതു.(പുറപ്പാട് 34 : 17 ) 

     വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.  ( ലേവ്യ പുസ്തകം 19 : 4 )

അന്യ ദൈവങ്ങളെ വിളിക്കരുത് 

     ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മത പാലിക്കണം; അന്യ ദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കാന്‍  ഇടയാവരുത് .(പുറപ്പാട്  23 : 12 )

     അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത് ; അവരുടെ ആരാധനാ സ്തംഭങ്ങള്‍ നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തു കളയണം .നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ നിങ്ങള്‍  സേവിക്കുവിന്‍ ; എന്നാൽ ഞാന്‍  നിങ്ങളുടെ  ഭക്ഷണത്തെയും  വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ നിങ്ങളുടെ ഇടയില്‍ നിന്നും രോഗങ്ങളെ നിര്‍മ്മജനം ചെയ്യും. (പുറപ്പാട്  23 :24 , 25 )   

സ്വര്‍ണ്ണത്തിന്റെ കാളക്കുട്ടിയെ കണ്ടപ്പോള്‍  മോസ്സസ്സിന്റെ ദേഷ്യം 

     മോശ പാളയത്തിന്നു അടുത്തെത്തിയപ്പോള്‍  കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതുംകണ്ടു. അപ്പോൾ മോശെയുടെ കോപം ആളിക്കത്തി.  അവൻ കല്‍ പലകകള്‍ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു.അത് ഇടിച്ചു പൊടിച്ചു.  പൊടി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കൊണ്ട് കുടിപ്പിച്ചു. (പുറപ്പാട്  32 :19 , 20 ) 

വിഗ്രഹാരാധന പൊറുക്കപെടാത്ത  മഹാ പാതകം 

     അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ; അയ്യോ, ഈ ജനം മഹാപാതകം ചെയ്തു. സ്വര്‍ണ്ണം കൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ ഞാന്‍ അവരെ  സന്ദർശിക്കുന്ന  ദിവസം(പരലോകത്ത്) അവരുടെ പാപങ്ങളെപ്രതി ഞാന്‍  അവരെ ശിക്ഷിക്കും.  (പുറപ്പാട്  32 :31 -34)     

 വിഗ്രഹങ്ങളുടെ ബലി വസ്തു നിഷിദ്ധം 

     അവരുടെ(വിഗ്രഹങ്ങളുടെ)  ബലി വസ്തുക്കള്‍ ഭക്ഷണമായി നീ കഴിക്കരുത് (പുറപ്പാട് 34 :15 )   

ദൈവത്തിന്റെ നിയമങ്ങളും കല്പനകളും പാലിക്കുക         

    ദൈവം  പിന്നെയും മോശെയോടു അരുളിച്ചെയ്തതു:നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;നിങ്ങൾ വസിച്ചിരുന്ന  ഈജിപ്ത് ദേശത്തെ ജനങ്ങളെ പോലെ നിങ്ങൾ പ്രവര്‍ത്തിക്കരുത്‌; ഞാൻ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന   കനാൻ ദേശത്തിലെ ആളുകളെ പ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്‌; അവരുടെ ചട്ടങ്ങളും മര്യാദകളും ആചരിക്കരുത് .നിങ്ങള്‍ എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.ആകയാൽ നിങ്ങള്‍ എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക; അവ അനുസരിക്കുന്ന  മനുഷ്യൻ അതിനാല്‍  ജീവിക്കും; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 18 :1 -  5 )  

     നിങ്ങള്‍ക്ക് വസിക്കാനായി ഞാന്‍ നിങ്ങളെ എങ്ങോട്ട് നയിക്കുന്നുവോ ആ ദേശം നിങ്ങളെ തിരസ്ക്കരിക്കാതിരിക്കാന്‍  നിങ്ങൾ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ നീക്കി ക്കളയുന്ന ജനതയുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പിന്തുടരുത്.എന്തെന്നാല്‍ ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാന്‍ അവരെ വെറുക്കുന്നു. (ലേവ്യ പുസ്തകം 20 :22 ,23 )

     നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പാലിക്കണം .നിങ്ങള്‍ക്ക്  നന്മയുണ്ടാകും.  (ആവര്‍ത്തനം 6 :17 ,18 )

     നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം അനുസരിച്ച്  നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ഇവകളാകുന്നു   നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജനതകള്‍  ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻ മേലും എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല. (ആവര്‍ത്തനം 12 :1 -  4 )

അനുഗ്രഹവും ശാപവും 

      ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവുംനിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും. (ആവര്‍ത്തനം 11 :26 -  28 )

ഒരു സ്രഷ്ടിയെയും വണങ്ങുകയോ പൂജിക്കുകയോ ചെയ്യരുത് 

     അതിനാല്‍ നിങ്ങൾ നന്നായി ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുള്‍ ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ?.അതു കൊണ്ടു നിങ്ങൾ ആണിന്റെയൊ  പെണ്ണിന്റെയൊ  സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,  ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെ തന്നെ ആശുദ്ധരാകാതിരിക്കുക.നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശ ഗോളങ്ങളെയും-കണ്ടു  അവയെ  ആരാധിക്കുകയും  സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളുവിന്‍; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെയുള്ള  എല്ലാ ജനതകള്‍ക്കും വേണ്ടി നല്കിയിരിക്കുന്നവയാണ്.  (ആവര്‍ത്തനം 4 : 15 -19 )

പ്രതിമകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല 

     അവിടെ(ഇസ്രയേല്‍ ജനത പോകുന്ന സ്ഥലം),  കാണുകയോ   കേൾക്കുകയോ  ഭക്ഷിക്കുകയോ  മണക്കുകയോ ചെയ്യാത്ത  മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദൈവങ്ങളെ  നിങ്ങൾ സേവിക്കും.(ആവര്‍ത്തനം 4 :28 )  

ദേവ പൂജയിലെ അനാചാരം 

        അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കെണിയിൽ അകപ്പെടുകയും ഈ ജനതകള്‍  തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കുകയും  ചെയ്യാതിരിക്കാന്‍  സൂക്ഷിക്കണം .നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ളേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു തീയില്‍ ദാഹിപ്പിച്ചല്ലോ ?  (ആവര്‍ത്തനം 12 :30 ,31 )

ആരു പറഞ്ഞാലും  ദൈവത്തില്‍ പങ്കു ചേര്‍ക്കരുത് 

      ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും അനുസരിച്ച്  നടക്കുവിന്‍; അതിനോടു കൂട്ടരുതു; അതിൽനിന്നു ഒന്നും കുറെക്കയും അരുതു.

നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ അറിയിക്കുകയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുക്കയും ചെയ്താൽ, ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു .നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.ആ പ്രവാചകനോ സ്വപ്നക്കാരനോ ഈജിപ്ഷ്യന്‍ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരുദ്ധമായി  ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ട നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിക്കാന്‍  നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം. ( ആവര്‍ത്തനം 13 :1 - 6 )

   

       നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജനതകളുടെ ദേവന്മാരിൽവെച്ചു നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ ,മകളോ ,നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിക്കാന്‍  നോക്കിയാൽ അവനോടു യോജിക്കുകയൊ  അവന്റെ വാക്കു കേൾക്കുകയോ  ചെയ്യരുതു; അവനോടു കനിവു തോന്നുകയോ, അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. (ആവര്‍ത്തനം 13 :  7 - 9 )

അന്യജാതിക്കാരുടെ ആചാരം സ്വീകരിക്കരുത് 

        നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളുടെ ശ്രീരാം  മുറിവേല്പിക്കുകയോ  നിങ്ങൾ ശിരസ്സിന്റെ മുന്‍ ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.(ആവര്‍ത്തനം 14 : 1 )

ആഭിചാരവും ,പ്രശ്നം വെക്കുന്നതും ,ശകുനം നോക്കുന്നതും നിഷിദ്ധം   

      നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജനതകളുടെ  ദുരാചാരങ്ങള്‍  നീ അനുകരിക്കരുത് .തന്റെ മകനെയോ മകളെയോ മോഹിക്കുന്നവന്‍ , പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.നീ നീക്കിക്കള യാ നിരിക്കുന്ന ജനത കൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നിനക്ക്  അങ്ങനെ ചെയ്യുവാന്‍  നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

(ആവര്‍ത്തനം 18 :9 -14 )  

ദൈവ മന്ദിരത്തിനരികെ ഒരു ചിഹ്നവും പാടില്ല 

       നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ  അശേര ദേവതയുടെ ഒരു വ്രക്ഷവും നട്ടുപിടിപ്പിക്കരുത്. നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭവും നീ  നാട്ടുകയും അരുതു.

(ആവര്‍ത്തനം 16 :21 ,22 )

വിഗ്രഹം ഉണ്ടാക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ 

      ശില്പിയുടെ കൈപ്പണിയായി യഹോവെക്കു വെറുപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം. (ആവര്‍ത്തനം 27  :15 )  

അന്യ ദൈവങ്ങളെ സേവിച്ചലുള്ള ശിക്ഷ 

 ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ, സൂര്യചന്ദ്രന്മാരെയോ മറ്റേതെങ്കിലും  ആകാശ ശക്തിയെയോ  ചെന്നു സേവിച്ചു നമസ്കരിക്കയും,തിന്മ പ്രവര്‍ത്തിച്ചു ഉടമ്പടി ലംഘിക്കുകയും  ചെയ്ത, പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ,നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും

അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം അന്വേഷിക്കുക.  അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും ആണെന്ന് കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. (ആവര്‍ത്തനം 17 :3 -5 )

,

ഇസ്ലാം അടിമ യാക്കുന്ന സമ്പ്രദായം മുഹമ്മദ് നബി ഇല്ലാതാക്കിയത് എങ്ങനെ

 *മനുഷ്യനെ അടിമ യാക്കുന്ന സമ്പ്രദായം മുഹമ്മദ് നബി ഇല്ലാതാക്കിയത് എങ്ങനെ.* 


ഭാഗം 1: 


ഇസ്ലാമിനെ പോലെ, അടിമ വിമോചനം ആരാധനയാക്കി മാറ്റിയ നാഗരി കതയോ വിശ്വാസ സം ഹിതയോ ലോകത്ത് വേറെ ഉണ്ടോ? 

https://www.islamonweb.net/ml/Know-Islam-view/17-August-2020-2573         

 

ഭാഗം 2: 


"നിങ്ങള് ഉടുക്കുന്നത് അടിമയും ഉടുക്കണം, നിങ്ങള് തിന്നുന്നത് അടിമക്കും കൊടുക്കണം, അവർ നിങ്ങളുടെ സഹോദരന്മാർ തന്നെയാണ്"  എന്ന പ്രഖ്യാപന ത്ത്തിലൂടെ 

അടിമ എന്ന വാക്കിന്റെ അർത്ഥം മാറ്റിപ്പണിയുകയും അടിമകളെ ലോകോത്തര ഭരണാധികാരികളും  വിശ്വ പൗരന്മാരും ആക്കി ഇസ്ലാം മാറ്റിയത് എങ്ങനെ? 

https://www.islamonweb.net/ml/Know-Islam-view/22-August-2020-2578  


ഭാഗം 3:


അടിമസ്ത്രീകളുമായുള്ള ലൈംഗികത സാമൂഹികമായ ഒരു ആചാരമായി മനസ്സിലാക്കുകയും അതിലൂടെ അടിമ വ്യവസ്ഥയെ ഉള്ളിൽ നിന്നും തകർത്തു കളഞ്ഞതും എങ്ങനെ? 

https://www.islamonweb.net/ml/Know-Islam-view/03-September-2020-2591


*റഷീദ് ഹുദവി ഏലംകുളം*

Friday, September 4, 2020

ഞാൻ എന്ത് കൊണ്ട് മുസ്‌ലിമായി? ● മോറിസ് ബുക്കായ്

 



https://fineislam.blogspot.com/?m=1

 

ISLAM REAL PATH

https://t.me

/islamdeensathyamatham

 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7




ഞാൻ എന്ത് കൊണ്ട് മുസ്‌ലിമായി?


● മോറിസ് ബുക്കായ്


0 COMMENTS



വിശ്രുത ഖുർആൻ-ശാസ്ത്ര പണ്ഡിതനും ഭിഷഗ്വരനും ഗ്രന്ഥകാരനും പ്രഫസറുമാണ് മോറിസ് ബുക്കായ്. മൗറിസ്-മാരി ബുക്കായി ദമ്പതികളുടെ മകനായി ഫ്രാൻസിലെ പോണ്ട്‌ലെ എവുക്വയിൽ 1920-ൽ ജനിച്ചു. 1973-ൽ ഫൈസൽ രാജാവിന്റെ കുടുംബ ഡോക്ടറായി. ആ സമയത്തുതന്നെ ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തിന്റെ കുടുംബാംഗങ്ങളെയും ചികിത്സിച്ചിരുന്നു. ഖുർആനിന്റെ യഥാർത്ഥ്യം മനസ്സിലാക്കുന്നതിനുവേണ്ടി 50-ാം വയസ്സിൽ അറബി ഭാഷ പഠിച്ചു. അതേ തുടർന്ന് 1976-ൽ ‘ഖുർആൻ, ബൈബിൾ, ശാസ്ത്രം’ എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചു. അക്കാദമിക തലത്തിൽ പൊതുവേയും ക്രിസ്ത്യൻ ലോകത്ത് വിശേഷിച്ചും വലിയ സ്വാധീനമുണ്ടാക്കിയ ഈ ഗ്രന്ഥം നിരവധി വഴിത്തിരിവുകൾക്ക് കാരണമായി. ‘ബുക്കായിസം’ എന്ന സംജ്ഞതന്നെ രൂപപ്പെട്ടു. തുടർന്ന് രചിച്ച ംവലൃല റീല ൊമി രീാല ളൃീാ?, ങൗാാാശല െീള ജവമൃമീവ: ാീറലൃി ാലറശരമഹ ശി്‌ലേെശഴമശേീി, ൃലളഹലരശേീി െീി ഝൗൃമി, ങീലെ െമിറ ജവമൃമീവ: വേല ഒലയൃലം െശി ഋഴ്യു േതുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം വേദഗ്രന്ഥങ്ങളിലെ വസ്തുതകളെ ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ഗവേഷണങ്ങളാണ്. 1998 ഫെബ്രു: 17-ന് പാരീസിൽ മരണപ്പെട്ടു.

ഇസ്‌ലാമാശ്ലേഷത്തിനു ശേഷം മോറിസ് ബുക്കായിയുമായി ംംം.ഇലിൗേൃ്യ മീൈരശമശേീി.ീൃഴ നടത്തിയ ഇന്റർവ്യൂവിന്റെ വിവർത്തനമാണ് താഴെ. നവനാസ്തികരുടെ ഖുർആൻ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഭാഷണത്തിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ട്.


? ഖുർആനും മറ്റു വേദഗ്രന്ഥങ്ങളുമൊക്കെ പഠിക്കാൻ താങ്കളെ ശക്തമായി പ്രേരിപ്പിച്ചതെന്താണ്?


ഉ: ധിഷണാശാലിയായ മുഹമ്മദ് എന്ന പ്രതിഭയുടെ നിർമിതിയാണ് ഇസ്‌ലാം എന്നായിരുന്നു മറ്റുള്ളവരെപ്പോലെ ഞാനും വിശ്വസിച്ചിരുന്നത്. 50 വർഷങ്ങൾക്ക് മുമ്പ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ ഒരു പ്രൊഫഷണൽ സർജനായി. എന്നോടൊപ്പമുണ്ടാകാറുള്ള സഹപ്രവർത്തകരോടും രോഗികളോടും ഇസ്‌ലാമിനെയും ക്രിസ്ത്യൻ മാർഗത്തെയും കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ശ്രമിച്ചു. ഇസ്‌ലാമിനെയും അതിന്റെ ചട്ടക്കൂടിനെയും പറ്റി ധരിച്ചുവെച്ചിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന് അവരിൽ ചിലർ എന്നോട് പറഞ്ഞു. തുടക്കത്തിൽ എനിക്ക് സംശയം തോന്നിയെങ്കിലും ചിലർ ഖുർആനിക രേഖകൾ സഹിതം സംവദിക്കാൻ തുടങ്ങിയപ്പോൾ എന്റെ റഫറൻസുകൾക്ക് ഇളക്കം തട്ടി. എന്റെ നിഗമനങ്ങളിൽ മാറ്റംവരുത്താൻ ഞാൻ നിർബന്ധതിനായി. അവർ പറയുന്നത് ശരിയാണെന്നും ഞാൻ ധരിച്ചുവെച്ചതിൽ പിശകുണ്ടെന്നും മനസ്സിലായി.

എന്റെ അധ്യാപകർ ഈ വിഷയത്തിൽ തെറ്റായ സമീപനങ്ങളും വിവരങ്ങളുമാണ് എനിക്ക് നൽകിയിട്ടുള്ളതെന്ന് ഞാൻ ഉറപ്പിച്ചു. അതുവരെ എന്റെ ഇസ്‌ലാമിക വിജ്ഞാനം റേഡിയോ, ടിവി തുടങ്ങിയവയിൽ പ്രസിദ്ധീകരിക്കുന്ന പക്ഷപാതപരമായ സൃഷ്ടികൾ മാത്രമായിരുന്നു. യഥാർത്ഥത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്, എങ്ങനെ തെറ്റ് തിരുത്തണം? ഇക്കാര്യത്തിൽ ഞാൻ ചിന്താകുഴപ്പത്തിലായി.


?ഈ സാഹചര്യത്തെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്?


ഉ: ആ സമയത്ത് എന്റെ മുന്നിൽ ഒരു വഴി പ്രത്യക്ഷപ്പെട്ടു. അത് അറബി ഭാഷ പഠിക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുർആൻ പഠിക്കാനും അതിന്റെ അർത്ഥം നേരിട്ട് നേടിയെടുക്കാനും ഞാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വിശ്വസനീയമായ എന്നല്ല, അക്കാദമികമായ ആഴത്തിലുള്ള ഖുർആനിക പഠനത്തിന് വേണ്ടി അറബി വ്യാകരണത്തിലും സാഹിത്യത്തിലും വ്യുൽപത്തി നേടാൻ ഞാൻ രണ്ടു വർഷം കഠിനാധ്വാനം ചെയ്തു.


? ഇതിന്റെ അനന്തരഫലമെന്തായിരുന്നു?


ഉ: അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതാണ് ഖുർആനെന്നും മാനുഷിക കൈകടത്തലുകൾ അതിലില്ലെന്നും മനസ്സിലാക്കുകയും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ സത്യപ്രവാചകനാണെന്നു ബോധ്യപ്പെടുകയും ചെയ്തു.


? പരിണാമ സിദ്ധാന്തത്തിന്റെ ഒന്നാം നൂറ്റാണ്ട് ആഘോഷിക്കുകയാണ് ലോകം ഇപ്പോൾ. ഡാർവിൻ സിദ്ധാന്തത്തെ നിങ്ങൾ അംഗീകരിക്കുന്നുവോ? വിയോജിക്കുന്നുവോ?


ഉ: ഇല്ല, ഞാൻ അതിനെ ശക്തമായി എതിർക്കുന്നു. ഡാർവിൻ സിദ്ധാന്തം തികച്ചും ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ഉരുവം കൊണ്ടതാണ്. അതിന് ശാസ്ത്രീയാടിസ്ഥാനമില്ല. എന്റെ പുതിയ പുസ്തകത്തിൽ (മനുഷ്യന്റെ ഉത്ഭവം) ഡാർവിന്റെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും വിമർശനാത്മകമായി വിലയിരുത്തുന്നുണ്ട്.


? ഡാർവിൻ തന്റെ പിഴവിനെ കുറിച്ച് ബോധവാനായിരുന്നെന്ന് നിങ്ങൾ കരുതുന്നുണ്ടോ?


ഉ: തീർച്ചയായും താൻ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ഭൗതികവാദികളോട് ഇഷ്ടമുള്ള പണ്ഡിതന്മാർ അസംഖ്യം സിദ്ധാന്തങ്ങൾ മിക്കപ്പോഴും തെറ്റായാണ് പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ അതിലടങ്ങിയിട്ടുള്ള ഒരു തമാശ തങ്ങൾ വഴിതെറ്റിക്കുന്നവരാണെന്നതിൽ അവർ ബോധവാന്മാരാണെന്നതാണ്. എന്നിരുന്നാലും ഭൗതികവാദി എന്ന നിലയിൽ അവർ തെറ്റായ മനോഭാവത്തിൽ തന്നെ ഉറച്ച് നിൽക്കുന്നു. എന്റെ പുസ്തകത്തിൽ ഈ പണ്ഡിതന്മാരിൽ ചിലരെ ഞാൻ വിമർശിക്കുന്നുണ്ട്. അവരിൽ പലരും നോബൽ ജേതാക്കളാണ്.


? ഫ്രാൻസിന് പുറത്തുള്ള ജനങ്ങളിൽ താങ്കളുടെ എഴുത്തുകളുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?


ഉ: അതേ. അടുത്ത കാലത്ത് ആഫ്രിക്കൻ, വടക്ക്, തെക്കൻ രാജ്യങ്ങൾ ഞാൻ സന്ദർശിച്ചു. എന്റെ ആദ്യ പുസ്തകം ‘ഖുർആൻ, ബൈബിൾ, ശാസ്ത്രം’ എന്നതിനെ കുറിച്ചും ‘മനുഷ്യന്റെ ഉത്ഭവം’ എന്നതിനെ കുറിച്ചും പുരോഹിതന്മാർ ഉൾക്കൊള്ളുന്ന വിദ്യാസമ്പന്നരുടെ സദസ്സിൽ അഭിസംബോധന ചെയ്യാൻ എന്നെ ക്ഷണിച്ചു. എന്റെ കാഴ്ചപ്പാടുകളെ ഖണ്ഡിക്കാൻ നിപുണന്മാരായ പലരും ശ്രമിച്ചുനോക്കി. പക്ഷേ, നിരവധി വിദ്യാർത്ഥികളും പുരോഹിതന്മാരും എന്നെ അഭിനന്ദിക്കുകയും എന്നോട് സമ്പർക്കം പുലർത്തുകയും ചെയ്തു. മനുഷ്യന്റെ ഉത്ഭവത്തെ കുറിച്ച് ഖുർആനിക പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അവരെ ബോധവാന്മാരാക്കാൻ അവരെന്നെ തിരഞ്ഞെടുത്തു. എന്റെ എഴുത്തുകളും പ്രബന്ധങ്ങളും അവരുടെ വിശ്വാസത്തെ ദൃഢപ്പെടുത്തി. വിശ്വാസത്തിന്റെ മർമം പ്രധാനമായൊരു ഘടകമാണെന്ന കാര്യം അവർ പ്രഖ്യാപിച്ചു. പാശ്ചാത്യൻ പണ്ഡിതന്മാർ എന്ന് വിളിക്കപ്പെടുന്ന ചിലരുടെ തെറ്റായ സിദ്ധാന്തങ്ങളെ വെളിപാടുകളെപ്പോലെ സത്യമായി കണ്ടതാണ് തങ്ങളുടെ അമളിയെന്ന് അവർ തിരിച്ചറിഞ്ഞു.


? ഈ നിഷ്പ്രയോജനമായ സിദ്ധാന്തം പ്രതിപാദിച്ചതിന് ആരാണ് ഉത്തരവാദി?


ഉ: യാഥാർത്ഥ്യമെന്തെന്നാൽ ഡാർവിന്റെ സിദ്ധാന്തങ്ങൾ മുറുകെ പിടിക്കുന്ന ചിലർ വസ്തുതാപരമല്ലാത്ത പ്രസ്താവനകൾ ഡാർവിനിലേക്ക് ചേർത്തി പറഞ്ഞുവെന്നതാണ്. അവയെ നിരാകരിക്കാൻ അദ്ദേഹമൊട്ട് ശ്രമിച്ചതുമില്ല. സ്വഭാവികമായും, മനുഷ്യൻ കുരുങ്ങനിൽ നിന്ന് പരിണമിച്ചു എന്ന ധാരണയിൽ ഡാർവിൻ എത്തിച്ചേരുകയായിരുന്നു.


? ശാസ്ത്രീയ സംവാദങ്ങളും ചർച്ചകളും മറ്റു വേദഗ്രന്ഥങ്ങളിലെ പ്രസ്താവനകളിലെ തെറ്റുകൾ വെളിപ്പെടുത്തുന്നുവെന്ന് താങ്കൾ പറയുന്നു. എന്നാൽ ഖുർആനിക വിഷയങ്ങൾ ശാസ്ത്രീയ കണ്ടെത്തലുകളുമായി താരതമ്യം ചെയ്യുമ്പോൾ എന്തു തോന്നുന്നു?


ഇതര വേദഗ്രന്ഥകൾ വ്യത്യസ്ത വ്യക്തികളിലൂടെ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറി വന്നതാണ്. ഇതിന്റെ എറ്റവും പഴയ രേഖയാണ് ജഹോവ. എഡി 9-ാം നുറ്റാണ്ടിലാണ് ഇത് രചിച്ചത്. ഈ പുസ്തകത്തിന് കൂടുതൽ വാള്യങ്ങളൊന്നുമില്ലെങ്കിലും ഇത് ഏറ്റവും കൂടുതൽ വ്യാപകമായിട്ടുണ്ട്. ബിസി 600-ൽ കടന്നു വന്ന രണ്ടാമത്തെ പുസ്തകം (മെരൃീറീമേഹ). ഇത് ബൈബിളിന്റെ ഒരാമുഖമാണ്. പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചും പ്രത്യക്ഷതയെ കുറിച്ചും ഇത് കൈകാര്യം ചെയ്യുന്നു. പിന്നീട് ബൈബിൾ വന്നെങ്കിലും പുതിയ നിയമ പുസ്തകങ്ങൾ മനുഷ്യപ്രശ്‌നങ്ങളിലേക്ക് വെളിച്ചം പരത്തിയില്ല. പഴയ നിയമങ്ങളിലെ പ്രസ്താവനകൾ അവ ആവർത്തിക്കുകയായിരുന്നു. അതിനു ശേഷം ഖുർആൻ 600 വർഷങ്ങൾക്ക് ശേഷമാണ് അവതരിച്ചത്. എന്നാൽ ഇത് മറ്റു വേദ ഗ്രന്ഥങ്ങളെപ്പോലെയോ പുതിയ നിയമങ്ങളെ പോലെയോ ആയിരുന്നില്ല. മനുഷ്യനെ കുറിച്ചും അവന്റെ സൃഷ്ടിപ്പിനെ കുറിച്ചും മൂല്യവത്തായ കാര്യങ്ങൾ അത് പ്രതിപാദിച്ചു. ബൈബിളിലെ പുതിയതും പഴയതുമായ നിയമത്തെക്കാൾ ഖുർആനിനെ വേറിട്ട് നിർത്തുന്ന മുഖ്യഘടകം ഖുർആൻ തെറ്റുകളിൽ നിന്നും കൂടിച്ചേർക്കലിൽ നിന്നും മുക്തമാണെന്നതാണ്.


? താങ്കളുടെ അഭിപ്രായത്തിൽ മറ്റു വേദ ഗ്രന്ഥങ്ങളിൽ കണ്ടുവരുന്ന തെറ്റുകളുടെ പ്രധാന കാരണങ്ങളെന്താണ്?


ഉ: വിശുദ്ധ ഗ്രന്ഥ സമാഹാരങ്ങൾ ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടതാണെന്ന് അവർ കരുതി. എന്നാൽ അവരുടെ എല്ലാ രചനകളും കാലഘട്ടത്തിലെ പ്രതിധ്വനികൾ മാത്രമായിരുന്നു. ദൈവം സ്വയം പ്രസ്താവിച്ചത് പോലെ മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് അവർ അവതരിപ്പിച്ചു. അവയിലെല്ലാം ആ കാലഘട്ടത്തിലെ വിശ്വാസ-ആചാരങ്ങൾ നന്നായി പ്രതിഫലിച്ചു.


? സഭ ഈ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നുണ്ടോ?


ഉ: അതേ, സഭ സത്യത്തെ അംഗീകരിച്ചു. ബൈബിളിലെ ചില ഭാഗങ്ങളിൽ വികലവും പരസ്പര വിരുദ്ധവുമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവർ സമ്മതിച്ചു.


? ഇതുമായി ബന്ധപ്പെട്ട് ഖുർആനിനെ സംബന്ധിച്ച താങ്കളുടെ കാഴ്ചപ്പാട് പറയാമോ?


ഉ: ഇത് തീർത്തും വ്യത്യസ്തമായ കാര്യമാണ്. ജിബ്‌രീൽ(അ) മുഖേന (വഹ്‌യിന് ഏൽപ്പിക്കപ്പെട്ട മാലാഖ) അവസാന പ്രവാചകർ മുഹമ്മദ് നബി(സ്വ)ക്ക് നൽക്കിയ ദൈവിക വചനമാണ് ഖുർആനെന്ന കാര്യത്തിൽ തർക്കമില്ല. ഖുർആൻ വളരെ ശ്രദ്ധാപൂർവം ഞാൻ പഠിച്ചു. ഇതിൽ എവിടെയെങ്കിലും ശാസ്ത്രീയമായ ഒരബദ്ധവും എനിക്ക് കണ്ടെത്താൻ സാധിച്ചില്ല. മാത്രമല്ല, ഖുർആനിൽ അടങ്ങിയ അത്യുന്നതമായ സത്യങ്ങൾ 1400 വർഷമായി ഒരു മനുഷ്യനും സ്വയമേവ ആർജിക്കാൻ പറ്റാത്തതാണെന്നുള്ള കാര്യം ഖുർആൻ ദൈവിക വചനമാണെന്നതിന്റെ പ്രത്യക്ഷ തെളിവായി എനിക്ക് ബോധ്യപ്പെട്ടു. ജീവൻ വ്യത്യസ്ത വർഗങ്ങളിലായി രൂപപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ പ്രവർത്തനങ്ങളിൽ യാതൊരു പുരോഗതിയും പരിണാമവും ഉണ്ടായിട്ടില്ല എന്ന ബൈബിൾ നിലപാട് ശാസ്ത്രീയ സത്യങ്ങളുമായി കലഹിക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ നിരവധി മാറ്റങ്ങളിലൂടെ കടന്നുവരുന്നതായാണ് ഖുർആനിൽ നിന്ന് മനസ്സിലാകുന്നത്.


? താങ്കൾ ഇസ്‌ലാം സ്വീകരിച്ചുവോ?


ഉ: ബിസ്മില്ല എന്നതിലെ ഒന്നാമത്തെ അക്ഷരം പഠിക്കുന്നതിന് മുമ്പുതന്നെ ദൈവം അതുല്യനും സർവശക്തനുമാണെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ ഖുർആൻ പഠിക്കാൻ എനിക്ക് വഴി തുറന്നപ്പോൾ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)ക്ക് ദൈവം അവതരിപ്പിച്ചുകൊടുത്ത വെളിപാട് തന്നെയാണ് ഖുർആനെന്ന് എന്റെ ആത്മാവ് വിളിച്ചാർത്തു.

‘ഖുർആൻ, ബൈബിൾ, സയൻസ്’ എന്ന എന്റെ പുസ്തകത്തിൽ ഇതിന്റെ സത്യങ്ങൾ ഞാൻ പ്രസ്താവിച്ചിട്ടുണ്ട്. ഈ പുസ്തകം ക്രൈസ്തവ ലോകത്ത് വളരെയെധികം പ്രസിദ്ധിയാർജിച്ചിട്ടുണ്ട്. ഒരു വിശ്വാസി എന്നതിലുപരി പരിപൂർണമായും ഒരു അക്കാദമിക് പരിപ്രേക്ഷ്യത്തിലൂടെ വിഷയങ്ങളെ വിശകലനം ചെയ്യാനാണ് ഈ പുസ്തകത്തിലുടനീളം ഞാൻ ശ്രമിച്ചിട്ടുള്ളത്.


? ഇസ്‌ലാമിക ദൗത്യത്തെ കുറിച്ചും പാശ്ചാത്യൻ രാജ്യത്ത് അതിന്റെ ഭാവിയെ കുറിച്ചുമുള്ള താങ്കളുടെ കാഴ്ച്ചപ്പാട് വിശദമാക്കാമോ?


ഉ: ആ ജനതയുടെ ഭാഷയിലൂടെ സമീപിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാർഗം. ‘ഖുർആൻ, ബൈബിൾ, സയൻസ്’ എന്ന എന്റെ പുസ്തകത്തിൽ ഖുർആനിക സത്യങ്ങളെ പരിചയപ്പെടുത്താനും ഖുർആനിന്റെ ആന്തരിക മൂല്യത്തെ കുറിച്ച് മനസ്സിലാക്കാനും ഞാൻ പുതിയ ശൈലിയാണ് സ്വീകരിച്ചത്. എന്റെ ഈ പുസ്തകത്തിന്റെ വ്യത്യസ്തവും നിഷ്പക്ഷവുമായ നിലപാട് അതിന്റെ വിശാലമായ പ്രചാരണത്തിന് കാരണമായി.

ഈ പുസ്തകം പ്രസിദ്ധീകരിച്ചതിന് ശേഷം സാധാരണക്കാരിൽ നിന്നും വിദ്യാഭ്യാസ വിചക്ഷണരിൽ നിന്നും ശാസ്ത്ര ഗവേഷകരിൽ നിന്നും വിലമതിക്കാനാവാത്ത നിരവധി കത്തുകളെനിക്കു ലഭിച്ചു. ഖുർആനിനെ കുറിച്ച് പഠിക്കാൻ അവർ വളരെയെധികം ഉത്സാഹം കാണിക്കുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തു. ബൈബിളിനെ പറ്റിയുള്ള എന്റെ വീക്ഷണത്തിൽ സംതൃപ്തരായിരുന്നു അവർ. ഞാൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ അവരംഗീകരിച്ചു. ഒരിക്കൽ എന്റെ വീട്ടിലേക്ക് കുറച്ച് ക്രിസ്ത്യാനികളെ ക്ഷണിക്കുകയുണ്ടായി. ഇസ്‌ലാമിനെ കുറിച്ച് ഞാൻ തയ്യാറാക്കിയ സാഹിത്യ സൃഷ്ടിയിൽ അവർ അതിശയിച്ചു. തുടർ പഠനങ്ങൾക്കായി ചില വ്യാഖ്യാന ഗ്രന്ഥങ്ങളുടെ പേരുകൾ അന്വേഷിക്കുകയുമുണ്ടായി.


മോറിസ് ബുക്കായ് / സി.വി സൽമാനുൽ ഫാരിസ്




ഉസ്താദ് ആലിമായാൽ പോരാ, ആമിലുമാകണം

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m

 


ഉസ്താദ് ആലിമായാൽ പോരാ, ആമിലുമാകണം


● റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ


0 COMMENTS



ഉസ്താദിന്റെ ചെറുപ്പകാലത്ത് മദ്‌റസാ സംവിധാനം ഉണ്ടായിരുന്നില്ലല്ലോ, അന്നത്തെ മതപഠന രീതി പറയാമോ?

അക്കാലത്ത് ബാപ്പ എഴുതിത്തരും, ഉമ്മ ചൊല്ലിത്തരും. അങ്ങനെയായിരുന്നു പഠിപ്പ്. വീട്ടിൽതന്നെ ഓത്തുപള്ളിയുണ്ടായിരുന്നു. സഹോദരൻമാരൊക്കെ അതിലാണ് പഠിച്ചത്. വേറെയും കുറെ ആൾക്കാര് അതിൽ വന്ന് പഠിച്ചിരുന്നു. എന്നാൽ എന്റെ കാലമായപ്പോഴേക്ക് ബാപ്പ ആ ഓത്തുപള്ളി ഒഴിവാക്കി. എനിക്ക് ബാപ്പ പലകയിൽ എഴുതിത്തരും. ഉമ്മ ചൊല്ലിത്തരും. ഉമ്മാക്ക് എഴുത്തറീല. എഴുതൂലാന്ന് മാത്രേള്ളൂ, എന്നാലും ഉമ്മാക്ക് എല്ലാം അറിയാം. എഴുതാതെ മുസ്വ്ഹഫ് നോക്കിപ്പഠിച്ചതാ. ഓത്തുപള്ളീലെ മൊല്ലാക്ക ആൺകുട്ട്യോൾക്കും പെൺകുട്ട്യോൾക്കും എഴുത്ത് പഠിപ്പിച്ചു കൊടുക്കുമായിരുന്നു. അത് മൊല്ലാക്ക എഴുതിത്തരലാ. ഞമ്മൾ എഴുതണ്ട. അങ്ങനെ ഞാനെന്റെ വീട്ട്ന്ന് തന്നെ ഓത്ത് പഠിച്ചു.


എന്തായിരുന്നു അന്നത്തെ ഓത്തുപള്ളിയുടെ സ്ഥിതി?

ഞങ്ങളുടെ അടുത്ത് ഒരു മൊല്ലാക്ക ഓത്തുപള്ളി ഉണ്ടാക്കീട്ടുണ്ടായിരുന്നു. അയാളെപ്പോഴും പെരീല് വരും. എന്നെക്കാണുമ്പോൾ പറയും: അങ്ങട്ട് പോര്. അവിടെ പഠിക്കാലോ. ഉമ്മാനോട് പറയും: ഓനെ അങ്ങട്ട് പറഞ്ഞയച്ചോളീ, അവ്ട്ന്ന് പഠിച്ചോളും.’ അങ്ങനെ ചെലപ്പോ ഓത്തുപള്ളീക്കും പോവും.

ഓത്തുപള്ളീക്ക് പോയാലുള്ള സ്ഥിതി ഒന്നു വേറെയാണ്. മൊല്ലാക്ക ഒന്നങ്ങട്ട് ചൊല്ലിത്തരും. പിന്നെ ആലിന്റെ ചോട്ടിൽ പോയി ആൾക്കാരോടങ്ങനെ വർത്താനം പറയും. ആ തക്കത്തിന് ഞങ്ങളും വർത്താനം പറയും. വർത്താനം കൂടുമ്പോ മൊല്ലാക്ക വടിയും കൊണ്ട് വരും. എന്നിട്ട് ഇങ്ങേ തലക്കന്ന് അങ്ങേത്തല വരെ അടിക്കും. അതുകൊണ്ട് പിന്നെ മൊല്ലാക്ക വര്ണത് കണ്ടാ കുട്ട്യാൾ ഓത്ത് തുടങ്ങും, നല്ലോണം തലയാട്ടിത്തന്നെ ഓതും.


എന്തൊക്കെയാണ് പഠിപ്പിച്ചിരുന്നത്?

അന്ന് ഖുർആൻ മാത്രേള്ളൂ. പിന്നെ നിസ്‌കാരക്കണക്ക്ന്ന് പറഞ്ഞിട്ട് ഒരു പുസ്തകണ്ടായിരുന്നു. അതിൽ നിസ്‌കാരത്തിന്റെ ശർത്വും ഫർളും പറയും, അതല്ലാത്ത വേറൊന്നൂല്ല്യ. ഖുർആൻ പഠിച്ചാൽ പിന്നെ ദർസിൽ പോക്ണ വരെ ഓത്താ.


ഉസ്താദിന്റെ ദർസിലെ ഓത്ത്?

ഞാൻ പത്താം വയസ്സിലാണ് ഓതാൻ പോയത്. ന്റെ കാക്കാന്റെ മോന്ണ്ട് ഓതാൻ പോണ്. മൊടക്കീലെ പള്ളിക്കല്. അത് ഞങ്ങളെ പഴേ മഹല്ലാ, അവട്ന്ന് പിരിഞ്ഞതാ ഞങ്ങളൊക്കെ. ഓൻ നേരം വെളുക്ക്‌മ്പോ ചായയും കുടിച്ച് പോവും, ഒരുദിവസം ഞാനും പോരുന്നൂന്ന് പറഞ്ഞു. അങ്ങനെ പോയാ പറ്റൂല. കിതാബും കൊണ്ട് പോവണംന്ന് അവനും. എവിടെ കിതാബ്? ഞാൻ അകത്ത് കേറി കുറേ തെരഞ്ഞോക്കി, ഒരു കിതാബ് കിട്ടി. പത്ത് കിതാബ്. ഈ കിതാബാണ് ഓതല്. ഓൻ എന്റെ മൂന്ന് വയസ്സിന് മൂത്തതാ.

നേരം വെള്ക്കുമ്പോ ചായ കുടിച്ചു പോയാല് പതിനൊന്ന് മണിക്ക് വരും. പിറ്റേന്ന് പിന്നേം പോവും, അങ്ങനെ നാട്ടുകാരനായിട്ട് ഓതി. പത്ത് കിതാബിലെ മുതഫരിദാണ് അന്നോതിയത്. അതാണല്ലോ ആദ്യം ഓതല്. ആ ഉസ്താദ് ശൈഖുനാ(ഒ.കെ ഉസ്താദ്)ന്റെ ശിഷ്യൻ ശംസുദ്ദീൻ മുസ്‌ലിയാരാണ്. ന്റെ രണ്ടാമത്തെ പുത്യാപ്ല അബൂബക്കറിന്റെ ബാപ്പ. ശൈഖുനാന്റട്ത്ത് കുഴിപ്പുറത്ത് ഓതിയിട്ട് വെല്ലൂര് പോയിവന്ന ആളാ.

അങ്ങനെ നിക്കുമ്പളാണ് ഒരിക്കെ അള്യാൻക്ക വന്ന് പറഞ്ഞത്: മോനേ, ഇത് എടങ്ങാറാ. നേരം വെളുക്കുമ്പോ പോയിട്ട് ഉച്ചവരെ പട്ടിണി ഇരിക്ക്യേ. ഇത് വല്യ എടങ്ങാറാ. നീ അങ്ങ് പോരെ എന്ന് പറഞ്ഞ് അള്യാൻക്ക മൂപ്പരെ നാട്ട്ക്ക് ഓതാൻ കൊണ്ടോയി; പുകയൂർക്ക്. ചെലവ് പെങ്ങളോടെയാക്കി. അവ്‌ടെ ഉസ്താദ് കുഞ്ഞീൻ കുട്ട്യോല്യേര് ആയിരുന്നു. രാത്രി ചോറു തിന്ന് പെങ്ങളെ വീട്ടിൽ കെടക്കും. സുബ്ഹി നിസ്‌കരിച്ച് പിന്നേം ദർസിൽ പോവും.

പത്ത് കിതാബിന്റെ ബാക്കിയുള്ളത് ഓതിത്തുടങ്ങി, ബാബു മഅ്‌രിഫത്. അതു കഴിഞ്ഞ് മുരിഖാതുൽ ഖുലൂബ്. പിന്നെ നുബ്ദയും അർബഊന ഹദീസുമൊക്കെ ഓതി. നൂറുൽ അബ്‌സ്വാർ അഞ്ച് ഫസ്വ്‌ല് ഓതിക്കഴിഞ്ഞപ്പോ ഉസ്താദ് പറഞ്ഞു: ഇനി മീസാൻ ഓതാം. അങ്ങനെ അജ്‌നാസും അജ്‌നാസുൽ കുബ്‌റയുമൊക്കെ ഓതിക്കഴിഞ്ഞ് സൻജാൻ തൊടങ്ങി. അസ്വ്‌ലിന്റെ അവ്‌ടെ എത്തീട്ടില്ല. ചില കാരണങ്ങളാൽ അവ്ട്ന്ന് പോന്നു.


എന്നിട്ടോ?

ഉണ്ണീൻ കുട്ട്യോല്യേര്പ്പാപ്പാന്റടുത്ത് കൊണ്ടാക്കിത്തരാന്ന് ബാപ്പ പറഞ്ഞു. അപ്പോഴേക്ക് മൊടക്കീലെ പള്ളിക്കന്ന് ശംസുദ്ദീൻ മുസ്‌ലിയാര് പൊയ്ക്ക്ണ്. മൂപ്പര് ഒരു കൊല്ലേ അവിടെ നിന്നുള്ളൂ. അവ്‌ടെ ഇപ്പോ ഉണ്ണീൻ കുട്ട്യോല്യാര് പാപ്പയാണ്. അവിടെ പോയി. ചെന്നപ്പോ മോല്യാര് പാപ്പ അന്നവ്ടല്യ. നാഇബായിട്ട് ഒരു മുസ്‌ലിയാരെ ആക്കീക്ക്ണ്. ഒരു മുതഅല്ലിമിനെ. അയാളെര്ത്ത് രണ്ട് പ്രാവശ്യം ഓത്യപ്പോഴേക്ക് മോല്യേര്പാപ്പ വന്നു. എല്ലാരും പോരീന്നും പറഞ്ഞ് ഞങ്ങളെ അരീക്കാട്ടെ പള്ളിക്കക്ക് കൊണ്ടോയി. അവിടെന്ന് സൻജാൻ ഓത്ത് തുടങ്ങി. ഭയങ്കര സൻജാൻ. ഓത്ണ എല്ലാ കുട്ട്യാളും സൻജാനിൽ കൂടി. അതിൽ അൽഫിയ്യ ഓത്‌ണോരും ഖത്‌റുന്നദ ഓത്‌ണോരും ഒക്കെണ്ട്. സൻജാൻ തീര്ണവരെ എല്ലാരും സൻജാൻ തന്നെ. അസ്വ്‌റിന്റെ ശേഷം സർഫാക്കൽ. ഓത്തൊക്കെ വേഗം നീളം പോവും. നല്ല ഉസ്താദാ. നല്ലോണം മനസ്സിലാക്കിത്തരും.

മോല്യേര്പ്പാപ്പ ഒരു സ്ഥലത്ത് ദർസ് നടത്തി തമ്പടിച്ചു നിക്കൂല. അവിടെ ദർസ് ഒറപ്പിച്ച് വേറെ സ്ഥലത്തേക്ക് പോവും. കുറച്ച് കുട്ട്യാള് മൂപ്പരെ ഒപ്പം പോവും. കൊറച്ച് അവിടെ നിക്കും (എല്ലാ നാട്ടിലും ദർസ് സ്ഥാപിക്കുകയായിരുന്നു ഇത് കൊണ്ട് ലക്ഷ്യമെന്ന് മുമ്പൊരിക്കൽ ഉസ്താദ് പറഞ്ഞതോർക്കുന്നു-ലേഖ). ഞാനൊക്കെ പോവുന്ന കൂട്ടത്തിലാ. മോല്യേരൊപ്പം കൂടീട്ട് പിരിഞ്ഞിട്ട്‌ല്യ. അരീക്കാട്ട്ന്ന് വലിയ പറപ്പൂർക്കും അവിടുന്ന് വാവൂർക്കും പിന്നെ പുകയൂർക്കും ഓത്ത് മാറി. വാവൂര് നിക്കുമ്പൊ എന്റെ അള്യാൻക്ക മോല്യേര്പ്പാപ്പാന്റെയടുത്ത് ചെന്ന് പറഞ്ഞു: നമ്മളെ നാട് കൊറേ കാലം ദർസ് നടന്നിരുന്ന സ്ഥലാണ്. ഇപ്പൊ അവിടെ ദർസ് നടക്ക്ണില്ല്യ. മോല്യേര് പാപ്പ അവിടെ വന്ന് ദർസ് തൊടങ്ങണം.’ അങ്ങനെ മോല്യേര് പാപ്പ വാവൂര്ന്ന് പോന്ന്. വാവൂരാണ് മൂപ്പരെ നാട്. പോരുമ്പോ മൂപ്പരെ മൂത്ത ആളായ ബീരാൻ കുട്ട്യേല്യാരോട് പോയി പറഞ്ഞു: ഒഴിവുണ്ടാവുമ്പോ പള്ളിക്കലൊന്ന് പോയി കുത്തിര്ക്കണം. പത്ത് കുട്ട്യാളെ ഞാനിവിടെ നിർത്താണ്. പത്താളെ ഞാൻ കൊണ്ടോവാണ്.

അതിൽപെട്ടതാ ഞാനൊക്കെ. അങ്ങനെ അരക്കൊല്ലം പുകയൂര് നിന്നു, റബീഉൽ അവ്വൽ 7 വരെ. പിന്നെ മോല്യേര് പാപ്പ, ഞാൻ മുതഅല്ലിമായി മരിക്കാൻ പോവാണ്ന്നും പറഞ്ഞ് ഓമച്ചപ്പുഴയിൽ കരിങ്കപ്പാറ മോല്യാരെ അടുത്ത് ഓതാൻ പോയി. അവര് ശരീക്കന്മാരും വല്യ സ്‌നേഹമുള്ളവരുമായിരുന്നു. അവിടെ പോയി ഓതുകയും അതിനിടെ മരിക്കുകയും ചെയ്തു. (ഓമച്ചപ്പുഴ താഴെപള്ളി ഖബർസ്ഥാനിലാണ് ഉണ്ണീൻ കുട്ടി മോല്യേർപാപ്പ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ സിയാറത് ചെയ്യാൻ ഉസ്താദ് മുമ്പൊരിക്കൽ പറഞ്ഞതോർക്കുന്നു-ലേഖ). മൂന്നര കൊല്ലേ ആകെ ഞാൻ മോല്യാര് പാപ്പാന്റടുത്ത് നിന്ന്ട്ടുള്ളൂ. അപ്പോഴേക്ക് അൽഫിയ്യ കഴിയുകയും ഫത്ഹുൽ മുഈൻ പകുതിയാവുകയും ചെയ്തിരുന്നു. പിന്നെ കൈപ്പറ്റ ഉസ്താദിന്റടുത്തേക്ക് മാറി.


മുതഅല്ലിമുകൾ എങ്ങനെയായിരിക്കണമെന്നാണ് ഉസ്താദിന്റെ നിർദേശം?

ഉസ്താദിന്റെ സമ്മതമില്ലാതെ എവ്ട്ക്കും പോവരുത്. ഞങ്ങളൊക്കെ ഓതീന്ന കാലത്ത് ഉസ്താദ് എന്തൊരു കർശനാ. എവ്ട്ക്കും പോവാൻ വിടൂല. പൊട്ടി (ചിക്കൻപോക്‌സ്) പിടിച്ചിട്ട് കൂടി നാട്ടിൽ പോവാൻ അയച്ചിട്ടില്ല്യ, വഅള് കേക്കാനോ പരിപാടിക്കോ ഒന്നിനും പോവാനയക്കൂല.

ഉണ്ണീൻ കുട്ട്യേല്യേര് പാപ്പാന്റെ ദർസിന്റെ പ്രത്യേകത, ഒക്കെ അവ്ട്ന്ന് മനസ്സിലാക്കിത്തരും. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തഖ്‌വീമുല്ലിസാൻ ഓത്ണ കാലത്ത് കുട്ട്യാൾ മുതിർന്ന ഒരാളോട് ചെന്ന്ങ്ങനെ സംശയങ്ങൾ ചോദിക്കും. അയാള് കിതാബോതായിരിക്കും. മൂപ്പരുടെ ഓത്ത് ഒരു വഖ്ഫ് എത്തുന്നതു വരെ ഞമ്മള് കാത്തിരിക്കണം. ഒരു ദിവസം ഒരു കാര്യം തീരുമാനിച്ചു. ഇയാളോട് ചോദിക്കണ്ട, ഉസ്താദിനോട് തന്നെ ചോദിച്ച് പഠിക്കാം.

ഞാൻ ക്ലാസിൽ നല്ലോണം ശ്രദ്ധിക്കും. ഉസ്താദ് പറഞ്ഞാ നല്ലോണം മനസ്സിലാവും ചെയ്യും. ഓത്ത് കഴിഞ്ഞാൽ തിരിയാത്തത് ഉസ്താദിനോടെന്നെ ചോദിക്കും. മൂപ്പര് പറഞ്ഞ് മനസ്സിലാക്കിത്തരും. അപ്പത്തന്നെ ഉസ്താദ് പറഞ്ഞ മാതിരി ഒരുവട്ടം ഓതും. ന്നാ പിന്നെ മറക്കൂല. പിന്നെ ആരെട്ത്തും പോവൂല, അങ്ങനെ ആ രീതി ശീലിച്ചു. ഉണ്ണീൻ കുട്ട്യേല്യേര് പാപ്പാന്റെ അടുത്ത് നിന്ന് ഓത്തിന്റെ പ്രയാസം മാറി. മോല്യാര് ഉപ്പാപ്പക്ക് ആരു പഠിച്ചു, ഇല്ല എന്നതൊക്കെ മനസ്സിലാവുമായിരുന്നു.

അൽഫിയ്യ ഓതുമ്പോ എനിക്ക് സൻജാൻ സബ്ഖ് ഏൽപിച്ച് തന്നിരുന്നു.


ഉസ്താദുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

എന്തു നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നുവോ ആ കാര്യങ്ങൾ ഉസ്താദുമാർ ചെയ്തിരിക്കണം. ഒരു കുട്ടിയോട് ഞെരിയാണിക്കു മേലെ തുണി കേറ്റിയുടുക്കാൻ പറഞ്ഞാൽ ഉസ്താദിന്റെ തുണിയും അങ്ങനെയായിരിക്കണം. വാങ്ക് കേട്ടാൽ പള്ളിയിൽ പോവണമെന്ന് പറഞ്ഞാൽ ഉസ്താദും പോയിരിക്കണം.

വലി ആലിമിൻ ഉഖ്‌റ അലാമതുൻ തുറാ (ഉഖ്‌റവിയ്യായ പണ്ഡിതന് കാണപ്പെടാവുന്ന ചില അടയാളങ്ങളുണ്ട്) എന്ന് തുടങ്ങി അദ്കിയാഇൽ പറഞ്ഞില്ലേ. അൻലാ യുഖാലിഫ ഖൗലുഹൂ മാ യഫ്അലാ (തന്റെ വാക്കുകൾ തന്റെ പ്രവർത്തനങ്ങളോട് എതിരാവാതിരിക്കുക). കുട്ടിയുടെ ബുദ്ധിക്കനുസരിച്ച്, സ്വഭാവത്തിനനുസരിച്ച് അവരോട് പെരുമാറുക. പഠനം പൂർത്തിയാക്കാനുള്ള രീതികൾ പ്രാവർത്തികമാക്കുക.


കുട്ടികളെ തല്ലാമോ?

മുറൂ ഔലാദകും…(നിങ്ങളുടെ കുട്ടികളോട് ഏഴ് വയസ്സായാൽ നിസ്‌കാരം കൽപിക്കുക. പത്ത് വയസ്സായാൽ ഉപേക്ഷിച്ചാൽ അടിക്കുക).


പത്തു വയസ്സാകുമ്പോൾ അടിക്കണമെന്ന് പറഞ്ഞത് നിസ്‌കാരത്തെ കുറിച്ചല്ലേ?

നിസ്‌കാരത്തെ പോലെ എല്ലാ ചിട്ടകളും പഠിപ്പിക്കണമല്ലോ. ആദ്യം പറഞ്ഞ് പഠിപ്പിക്കുക. ഇത് ഫലം ചെയ്തില്ലെങ്കിൽ പേടിപ്പിക്കുക. ചുറ്റുപാടുകളൊക്കെ മാറിയ കാലാവുമ്പോ അടിച്ചാൽ ആ കുട്ടി പേടിച്ച് പിന്നെ പോവൂല. ഇങ്ങനത്തെ നെലപാടൊക്കെ ആവുമ്പോ അത്തരക്കാർക്ക് ‘വള്‌രിബൂ അലൈഹി’ എന്നത് ബാധകമായിക്കൊള്ളണമെന്നില്ല. ഉസ്താദ് തല്ലും, ഞാനങ്ങട്ട് പോവൂലാന്ന് പറയും കുട്ടികൾ. അങ്ങനെണ്ടാവരുത്. അതൊക്കെ സൂക്ഷിക്കണം. ഉസ്താദ് തല്ലും എന്നു പേടിച്ച് കുട്ടികൾ പഠിക്കുന്ന നെലപാടിലേക്ക് ഉസ്താദിന് എത്തിക്കാൻ കഴിയണം. തല്ലരുത്, തച്ചാൽ അതിന്റെ സ്വാധീനം പോയി.

എനിക്ക് ഉസ്താദിന്റട്ത്ത് പഠിക്ക്ണ വിഷയത്തിൽ തല്ല് കിട്ടീട്ടില്ല. ന്നാലും ഉസ്താദ് ശിക്ഷിക്കോ എന്ന് ഭയങ്കര പേട്യായിരുന്നു. കാരണം, നല്ലോണം പഠിക്കണം എന്ന് ഉസ്താദിന്റെ പെരുമാറ്റത്തിൽ നിന്ന് ഉറപ്പായിപ്പോയി. ആ ഒരു നെലപാടിൽ കൂടി കുട്ട്യാളെ പോറ്റണം.


മറ്റു ഉസ്താദുമാർ ആരൊക്കെ?

കൈപ്പറ്റ ഉസ്താദ്. മൂപ്പര് സ്‌കൂളില് നാല് വരെയേ പോയിട്ടുള്ളൂ. ബാപ്പാന്റെ സമ്മതമില്ലാതെ കിതാബോതാൻ ചാടിപ്പോയതാ. ബാപ്പ അധികാരിയായിരുന്നു. അങ്ങനെ ഒരുദിവസം കുട്ടിനെ കാണാതായി. കൊറേ ദിവസം കഴിഞ്ഞപ്പോ പറപ്പൂര് ഓത്ണ്ണ്ട് ന്നറിഞ്ഞു. അപ്പോ ബാപ്പ പോയിട്ട് ഒരു പുരയിൽ അരിയൊക്കെ വാങ്ങിക്കൊടുത്ത് ഭക്ഷണണ്ടാക്കാൻ ഏൽപിച്ചു. കുട്ടിക്ക് ചെലവ് ഞാൻ തന്നെ കൊടുത്തോളാം, എന്നെക്കൊണ്ട് കഴിയും. മൂപ്പരെ ഓത്ത് അധികാരിയായ ബാപ്പ പാസ്സാക്കി. ഓതിക്കോട്ടെ, നല്ല കാര്യല്ലേ. ഞങ്ങളെക്കൊണ്ട് ഏതായാലും പറ്റീല. വാഴക്കാട്ട് ഓത്ണ കാലത്ത് ഔഖാഫിന്റെ ചെലവായിരുന്നു. മോല്യേര് മിന്നത്ത് (മറ്റുള്ളവരുടെ ഔദാര്യം) സ്വീകരിക്കാത്ത ആളായിരുന്നു. ആരോടും വെറുപ്പൊന്നും ഉണ്ടായിരുന്നില്ല.

ഉസ്താദ് നേരെ ഒരോത്തോതും, പ്രയാസമുള്ള സ്ഥലമാണെങ്കിൽ അത് മട്ടത്തിൽ പറയും. അതുമായി ബന്ധപ്പെട്ട കിതാബുകളൊക്കെ ചർച്ചക്കെടുത്ത് ‘ബഹ്‌സ്’ ജോറാക്കും. തഹ്ഖീഖാക്കിത്തരും. ദർസ് എന്നു പറഞ്ഞാൽ വിഷയം തഹ്ഖീഖാക്കലാണല്ലോ. ആ കിതാബിലുള്ളത് മാത്രം ഓതലല്ല. ഉസ്താദിന്റെ തർബിയത് ഹാലിയ്യായിരുന്നു (ശിക്ഷിച്ചും ഉപദേശിച്ചുമല്ല കൈപറ്റ ഉസ്താദ് മുതഅല്ലിമുകളെ നന്നാക്കിയത് എന്നർത്ഥം. മറിച്ച്, ഉസ്താദ് ദീനി ചിട്ടകളിലെല്ലാം അണുഅളവ് തെറ്റാതെ നടക്കുമ്പോൾ അദ്ദേഹത്തിന്റെ ആ അവസ്ഥ തന്നെ ഒരു തർബിയതാകുമായിരുന്നു. ഒരു കുട്ടിയോടും ജമാഅത്ത് പാഴാക്കരുത് എന്ന് ഉസ്താദ് ഉപദേശിക്കില്ല. എന്നാലും ആരും ഒറ്റ ജമാഅത്തും മുടക്കില്ല. ഉസ്താദ് ഒരിക്കൽ പറഞ്ഞതോർക്കുന്നു: ഖിബ്‌ലക്ക് തിരിഞ്ഞാണ് പലപ്പോഴും അദ്ദേഹം ക്ലാസെടുക്കുക. കുട്ടികൾ പിറകിലായിരിക്കും. എന്നാലും ഒരൊറ്റ കുട്ടിയും കളിക്കൂല… ഉറങ്ങൂല… ശ്രദ്ധിച്ചിരിക്കും. ഇതാണ് ‘ഹാലിയ്യാ’യ തർബിയത്-ലേഖ).

ശൈഖുനാ ഒകെ ഉസ്താദിന്റെയടുത്ത് ഓതാൻ പോവുമ്പോ കൈപ്പറ്റ ഉസ്താദ് പറഞ്ഞു: വല്യ ആലിമും നല്ല നസബയുമുള്ള, സ്വാലിഹുകളിൽ പെട്ട, ചിട്ടയുള്ള ആളാണ്. എല്ലാറ്റിനും പറ്റിയ ആളാണ്. നീ അവടെ തന്നെ പൊയ്‌ക്കോ.


വീട്ടുകാരുടെ താൽപര്യമാണല്ലോ മക്കളുടെ പഠനത്തിൽ പ്രധാന ഘടകം. രക്ഷിതാക്കളോട് ഉസ്താദിന് എന്താണ് പറയാനുള്ളത്?

തന്റെ കുട്ടി പഠിക്കണമെന്നതിൽ അത്യാഗ്രഹം കാണിക്കുക. അവരെ മറ്റുള്ള ജോലിയിലേക്ക് തിരിക്കാതിരിക്കുക. പഠിക്കാൻ പോവാനുള്ള എല്ലാ സഹായങ്ങളും പ്രോത്സാഹനങ്ങളും പൂർത്തിയാക്കി ചെയ്യുക.


ഉസ്താദിന്റെ ബാപ്പയോ?

എന്റെ ബാപ്പ നല്ല ബാപ്പയായിരുന്നു. ഒരനാവശ്യത്തിനും വീട്ടിൽ നിന്നും സമ്മതമില്ലാതെ പൊറത്തിറങ്ങിപ്പോവാൻ പറ്റാത്ത കോലത്തില് എന്നെ വളർത്തി. ഞാൻ മുദരിസായിട്ട് വരെ പുരയിൽ ചെന്നാൽ എവിടേക്കെങ്കിലും പോവണങ്കിൽ ചോദിച്ചിട്ടേ പോവൂ. അതാണ് ചിട്ട. ഞാൻ രണ്ട് കൊല്ലം മുദരിസായാരെയാണ് എന്റെ ബാപ്പ മരിച്ചത്.

ഇശാഅ് നിസ്‌കരിച്ചാൽ പള്ളിക്കന്ന് വരാൻ വൈകാൻ പറ്റൂല. എത്രീം വേഗം വീട്ടിലെത്തിക്കൊള്ളണം. ബാപ്പാന്റെ തർബിയത് പൂർണമായും എനിക്കുണ്ടായിരുന്നു. ഏഴ് വയസ്സ് മുതലേ ബാപ്പ കൈപ്പിടിച്ച് പള്ളീക്ക് കൊണ്ടോവും. ബാപ്പാന്റൊപ്പം നിസ്‌കരിപ്പിക്കും. ബാപ്പ ചെയ്യുമ്പോലെ ചെയ്യും, ബാപ്പ വലത്തോട്ട് സലാം വീട്ട്യാൽ അസ്അലുകൽ ഫൗസ ബിൽ ജന്ന എന്നും ഇടത്തോട്ട് വീട്ട്യാൽ അസ്അലുകന്നജാത്ത മിനന്നാർ എന്നും ചൊല്ലും. ഞാനും ചൊല്ലും. പക്ഷേ, ഇങ്ങനെയാരും ചെയ്യ്ണത് ഞാൻ കണ്ടിര്ന്നീല. പിന്നെയൊരിക്കൽ പത്ത് കിതാബിലെ അർകാനുസ്സ്വലാത് നോക്കിയപ്പോൾ അതിൽ ഞാനിത് കണ്ടു.

ബാപ്പ വിത്‌റ് നിസ്‌കരിക്കുമ്പോ ഇഖ്‌ലാസ്വും മുഅവ്വിദതൈനിയും ഓതും. ഞാനും അങ്ങനെ ഓതും. ഞാനൊരിക്കെ കൊണ്ടോട്ടി പോയപ്പോ അവിടൊരു മുസ്‌ലിയാര് വിത്‌റ് നിസ്‌കാരത്തിന് ഖുൽഹുവല്ലാഹു മാത്രം ഓതി. അപ്പോ ഞാൻ വിചാരിച്ച്, ‘പടച്ച റബ്ബേ, ന്റെ ബാപ്പ മൊല്ലാക്കയായിട്ടായിരിക്കും അങ്ങനെ, ഇയാള് ചെയ്തതാകും ശരി.’ നോക്കുമ്പോ അങ്ങനെയല്ല, ന്റെ ബാപ്പ ചെയ്തതാണ് സുന്നത്ത്. അപ്പോ ബാപ്പാന്റൊപ്പം കൂടി ചെയ്തതൊന്നും പൊളിഞ്ഞിട്ടില്ല.


ലൗകിക പഠനത്തെക്കുറിച്ച്?

ഭൗതിക വിദ്യാഭ്യാസം മതപഠന കാര്യങ്ങൾ സ്ഥിരപ്പെടുത്താനുള്ള ഒരു ഉപാധിയാണ്. മതത്തോട് എതിരുള്ളത് തള്ളിക്കളയണം. ബുദ്ധിയെ മതത്തോട് ഒപ്പിക്കരുത്. മതമെന്നുള്ളത് സത്യമാണല്ലോ. ഒരുകാര്യം സത്യമാണെന്നതിന് തെളിവ് അക്കാര്യം ബുദ്ധിപരമായി തെളിയുക എന്നത് മാത്രമല്ല, സത്യം മാത്രം പറയുന്ന ഒരാളിലൂടെ ലഭിച്ചാലും അതൊരു തെളിവാണ്. രണ്ട് തെളിവുണ്ട് എന്നർത്ഥം. ഞമ്മക്ക് അതിന്റെ വശം മനസ്സിലായില്ലാന്ന് വെക്കാ, എന്നാലും അത് സത്യം തന്നെ. ഉദാഹരണത്തിന് കാഫ് ഹായാ… ഇതിന്റെ ആശയം നമുക്ക് മനസ്സിലായിട്ടില്ലെങ്കിലും സത്യം മാത്രം പറയുന്ന ആള് പറഞ്ഞതുകൊണ്ട് നാം വിശ്വസിക്കണം. കാരണം ഇത് നമ്മോട് പറഞ്ഞത് തിരുനബി(സ്വ)യാണ്. നബി(സ്വ)യോട് പറഞ്ഞത് ജിബ്‌രീലാ(അ)ണ്. ജിബ്‌രീലിന് കിട്ടിയത് അല്ലാഹുവിൽ നിന്നും. നബിക്ക് തെറ്റൂല. ജിബ്‌രീലിനും തെറ്റൂല. അല്ലാഹുവിനും തെറ്റൂല. അപ്പോൾ ഈ വാക്ക് സത്യാണ്. അതിന്റെ ബന്ധങ്ങൾ നമുക്ക് മനസ്സിലായിട്ടില്ലെങ്കിലും അതിൽ പൊള്ള് ഇല്ല. അപ്പോ ദീൻ ഒക്കെ സത്യമാണ്. നബി തങ്ങൾ കൊണ്ടുവന്നതാണെന്ന് ളറൂറത്ത് കൊണ്ട് അറിയപ്പെട്ടതെല്ലാം വിശ്വസിക്കലാണ് ഈമാൻ. അപ്പോ ദീനിനോട് ബുദ്ധിയെ ഒപ്പിക്കാൻ വേണ്ടീട്ടാവണം ലൗകിക പഠനം.


ഉസ്താദിന്റെ ലൗകിക പഠനം?

എല്ലാം ലൗകിക വിദ്യാഭ്യാസം തന്നെയാണല്ലോ. സ്‌കൂളിൽ പോയോ പോയില്ലേ എന്നതല്ല, അന്ന് ഉമ്മ പഠിപ്പിച്ചതും ലൗകികമാണ്. ബാപ്പ പഠിപ്പിച്ചതും അതുതന്നെ. ലോകത്തോട് എങ്ങനെ ഇടപ്പെട്ടു ജീവിക്കണം? അതാണ് ലൗകികം. ചെറിയവർ വലിയവരോട് എങ്ങനെ പെരുമാറണം, ഭക്ഷണം എങ്ങനെ കഴിക്കണം, എങ്ങനെ കൈ കഴുകണം, എങ്ങനെയാണ് കുളിക്കേണ്ടത്, മത്സ്യം എവിടുന്ന് വാങ്ങണം, സ്റ്റാമ്പ് വാങ്ങാൻ എവിടെ പോണം ഈ കാര്യങ്ങളൊക്കെയല്ലേ അന്ന് പഠിപ്പിച്ചിരുന്നത്. ഇപ്പറഞ്ഞതൊക്കെ തന്നെ ലൗകികം.

അന്ന് കോയക്കുട്ട്യോല്യേര് ഒരു ഓത്തുപള്ളി തൊടങ്ങീന്ന്. അതില് സ്‌കൂളും പഠിപ്പിച്ചീന്നു. പിന്നെ സ്‌കൂളൊക്കെ പാസായപ്പോ അയാള്‌ടെ സ്‌കൂളിന് അംഗീകാരം കൊടുത്തു. അങ്ങനെ ഓത്തുപള്ളീല് മലയാളവും പഠിപ്പിച്ചു. അറ, തറ… ഓത്തുപള്ളീല് നേരം വെളുത്ത് പോയാൽ നാല് മണിവരെ ഇതാണ്. കുറേ ആളെ ഓത്ത് പഠിപ്പിച്ചും കുറേ മലയാളം പഠിപ്പിച്ചും കഴിഞ്ഞ അവിടെ സ്‌കൂൾ പാസായപ്പോ ‘കോയക്കുട്ട്യേല്യേരെ സ്‌കൂൾ’ എന്നായി അതിന്റെ പേര്.

അതിന്റെ ശേഷം ആൾക്കാര് സ്വന്തം കെട്ടിടങ്ങളുണ്ടാക്കി സ്‌കൂൾ പഠിപ്പിക്കാൻ തുടങ്ങി. പിന്നെ കുറേ കഴിഞ്ഞപ്പോ സ്‌കൂളിൽ സ്‌കൂൾ വിഷയങ്ങളേ പഠിപ്പിക്കാൻ പാടുള്ളൂ, മറ്റേത് പഠിപ്പിക്കാൻ പാടില്ല എന്നു പാസായി. ഇങ്ങനെ പാസായി വന്നപ്പോ, ഇത് വല്യൊരു ഗതികേടിലേക്കാണ് എന്ന് മനസ്സിലാക്ക്യേപ്പോ മതം പഠിപ്പിക്കാൻ ഒരു വഴി കണ്ടെത്താഞ്ഞാൽ ആകെ താറുമാറായിപ്പോകുമോ എന്നു കരുതി പറവണ്ണ മൊയ്തീൻകുട്ടി മോല്യാരും കൊറച്ച് മുസ്‌ലിയാർമാരും യോഗം കൂടി. സ്‌കൂൾ പത്തു മണിക്കല്ലേ തൊടങ്ങൂ. അപ്പോ എട്ടു മണി മുതൽ പത്ത് മണി വരെ മതം പഠിപ്പിക്കാൻ ഒരു സിലബസുണ്ടാക്കി. വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചു. മൂപ്പര് തന്നെ പുസ്തകവും എഴുതിണ്ടാക്കി. എന്നെക്കാളും പ്രായണ്ടാവില്ല വിദ്യാഭ്യാസ ബോർഡിന്. എനിക്കിപ്പോ എഴുപത്തിനാല് വയസ്സായി. വിദ്യാഭ്യാസ ബോർഡ് ഉണ്ടാക്കീട്ട് ഏകദേശം അറുപത് കൊല്ലേ ആയിട്ടുണ്ടാവുള്ളൂ…

(സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഉസ്താദിന് ഉറക്ക് വന്നപ്പോൾ സംഭാഷണം നിറുത്തി തിരിച്ചുപോന്നു).

പിന്നീടൊരിക്കൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഉസ്താദിനെ കാണാൻ ചെന്നു. പാലും മുട്ടയും കഴിക്കാനിരിക്കുകയായിരുന്നു അപ്പോൾ. പാലു കുടിക്കുന്നതിനിടെ ഉസ്താദ് പറഞ്ഞു: എനിക്ക് എല്ലാറ്റിനും ഇജാസതുണ്ട്, പാലു കുടിക്കാനും ഇജാസതുണ്ട്. അതിനു ചില രീതിയൊക്കെയുണ്ട്. ഒരു ഗ്ലാസ് പാലിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കുക. അതിൽ ഇരട്ടി മധുരവും കൽക്കണ്ടവും ചേർത്ത് കുടിക്കണം.

എണ്ണ തേക്കാൻ കൈപ്പറ്റ ഉസ്താദിന്റെയും എന്റെ ഉമ്മാന്റെയും ഇജാസതുണ്ട്. അസ്‌നാദി തൈലമാണ് തേക്കുക. ആഴ്ചയിൽ രണ്ട് ദിവസം. പരമാവധി കടമാക്കാതെ നോക്കണമെന്നാണ് ഉസ്താദ് എന്നെ പഠിപ്പിച്ചത്. ചായ കുടിക്കാൻ പണമില്ലെങ്കിൽ ഒരു ഗ്ലാസിൽ ചായയുടെ അത്ര വെള്ളം എടുത്ത് അങ്ങ് കുടിക്കുക.

ദലാഇലുൽ ഖൈറാതിനും അസ്മാഉൽ ഹുസ്‌നാ റാതീബിനുമൊക്കെ ഇജാസതുണ്ട്. ചിശ്തി, ബാ അലവി, രിഫാഈ, ഖാദിരിയ്യ എന്നീ ത്വരീഖതുകളൊക്കെ വാങ്ങിയിട്ടുണ്ട്.

അവാർഡിനെ കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു: എത്താണ്ണീ ഈ അവാർഡ്? പൈസേ? പൈസേണെങ്കിൽ എനിക്ക് വേണ്ടാ. എന്റാവശ്യത്തിന് പൈസ ഇന്റട്ത്ത്ണ്ട്… ഇനിക്ക് അവാർഡ് വേണ്ടാന്ന് പറഞ്ഞപ്പോ ഖലീൽ തങ്ങൾ നിർബന്ധിച്ചു. തങ്ങള് അങ്ങനെ പറയുമ്പോ ഞമ്മളെന്താ ചെയ്യാ?…

അന്നും കുറേ നേരം സംസാരിച്ചു. ഉസ്താദിനോട് എപ്പോൾ സംസാരിച്ചാലും ഒരുപാട് ഇൽമുകൾ കിട്ടും. വെറും വർത്തമാനം പറയാറില്ല. പറയുന്നതെല്ലാം മുത്തുകളാണ്. ചെയ്യുന്നതെല്ലാം സത്തും. മൗനങ്ങളും ഭാവങ്ങളും പോലും ആശയങ്ങൾ കൈമാറും. അന്ന് പേനയും കടലാസും കൈയിലില്ലാത്തതിൽ ഒരുപാട് സങ്കടപ്പെട്ടു. ഒന്നും കുറിച്ചുവെച്ചില്ല. ഊഹിച്ചെഴുതാൻ പേടിയാകുന്നു. അതിനാൽ അവസാനിപ്പിക്കാം.


റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ/ 


ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

ഇസ്ലം:സൂറത് കോവിദ്: നാസ്തിക പരാജയത്തിന്റെ സാഹിത്യദുരന്തം

 


https://fineislam.blogspot.com/?m=1

 

ISLAM REAL PATH

https://t.me

/islamdeensathyamatham

 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7



സൂറത് കോവിദ്: നാസ്തിക പരാജയത്തിന്റെ സാഹിത്യദുരന്തം


● അസീസ് സഖാഫി വാളക്കുളം


0 COMMENTS



‘നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്ത ഖുർആനെ പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങൾക്കുള്ള ഏത് സഹായികളെയും വിളിച്ചു കൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ! നിങ്ങൾക്കതിന് സാധിച്ചില്ലെങ്കിൽ- ഒരിക്കലും നിങ്ങൾക്കത് സാധ്യമല്ല- മനുഷ്യരും കല്ലുകളും കത്തിക്കപ്പെടുന്ന അതിഭീകര നരകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്ക് വേണ്ടി ഒരുക്കിവെച്ചതാണ് അത്’ (വിഖു: 2/ 23,24).

എതിരാളികളോട് ഖുർആൻ നടത്തിയ ആരുറപ്പുള്ള വെല്ലുവിളിയാണിത്. ഖുർആനിന്റെ ദൈവികത നിഷേധിച്ചവർക്കു മുമ്പിൽ അതിനോട് തതുല്യമായ ഒന്ന് കൊണ്ടുവരാമോ എന്നായിരുന്നു ആദ്യവെല്ലുവിളി (52: 33,34). ഏറ്റെടുക്കാൻ എതിരാളികൾക്ക് കഴിയാതെ വന്നപ്പോൾ ‘പോകട്ടെ പത്ത് സൂറതുകൾ കൊണ്ടുവരാമോ’ എന്നായി (11: 13,14). ‘അതും നടക്കാതെ വന്നപ്പോൾ ഒരു സൂറതെങ്കിലും കൊണ്ടുവരാമോ’ എന്നായി. പ്രതിയോഗികളെ ഖുർആൻ ആവർത്തിച്ച് വെല്ലുവി ളിച്ചു. പക്ഷേ നാളിതുവരെ അത് ഏറ്റെടുക്കാൻ ഒരാൾക്കും സാധിച്ചില്ല. ഇനി ഒരാൾക്കും സാധിക്കുകയുമില്ല.



പ്രവാചകന്മാർക്ക് അവരുടെ പ്രബോധന ദൗത്യ പൂർത്തീകരണത്തിനു സഹായകമായി അല്ലാഹു നൽകുന്ന അമാനുഷിക സിദ്ധികളാണല്ലോ മുഅ്ജിസതുകൾ. തിരുനബി(സ്വ)ക്ക് നൽകിയ ഏറ്റവും വലിയ അമാനുഷികതയായ ഖുർആനോ തി അവിടുന്ന് പ്രബോധനം തുടങ്ങിയപ്പോൾ ചിലർ അതിന്റെ ദൈവികത ചോദ്യംചെയ്തു. മുഹമ്മദ് നബി(സ്വ)യുടെ തൂലികയിൽ നിന്ന് വിരചിതമായതാണ് ഖുർആനെന്ന് അവർ വാദിച്ചു. അങ്ങനെയെങ്കിൽ, അക്ഷരജ്ഞാനം നേടിയിട്ടില്ലാ ത്ത മുഹമ്മദ് നബി(സ്വ) ഓതിക്കേൾപ്പിക്കുന്ന ഖുർആനിന് തുല്യമായ ഒരു ചെറിയ സൂറതെങ്കിലും കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കുമോ എന്നാണ് ഖുർആൻ ചോദിക്കുന്നത്. അറബി സാഹിത്യ സാമ്രാട്ടുകളായിരുന്ന ആറാം നൂറ്റാണ്ടിലെ ജനത ഖുർആനിന്റെ മൂർച്ചയേറിയ ചോദ്യശരങ്ങൾക്കു മുന്നിൽ പതറിവിറച്ചു. സാഹിത്യ ലോകത്തെ അതികായരായിരുന്ന അവർ ഈ വെല്ലുവിളി നേരിടാൻ പലവുരു കിണഞ്ഞു ശ്രമിച്ചെങ്കിലും അതിദയനീയമായി പരാജയപ്പെടാനായിരുന്നു അവ രുടെ വിധി. മാത്രമല്ല, ഖുർആനെ നേരിടാൻ മെനഞ്ഞുണ്ടാക്കിയ അക്ഷരക്കൂട്ടങ്ങൾ സമൂഹമധ്യേ അവതരിപ്പിക്കാൻ പോലും അവർ ധൈര്യപ്പെട്ടില്ല.


വലീദുബ്‌നു മുഗീറയുടെ സാക്ഷ്യം


ഇന്നും അറബി സാഹിത്യത്തിൽ നാം ഉപമിക്കാറുള്ളത് ആറാം നൂറ്റാണ്ടിലെ കവി കളെയാണ്. സാഹിത്യ വിദ്യാർത്ഥികൾക്ക് അവരെ സുപരിചിതവുമാണ്. അറബി സാഹിത്യലോകം അത്രമേൽ അടക്കിവാണവരായിരുന്നു അവർ. ഖുറൈശികളിലെ പ്രമുഖനും അറബി സാഹിത്യത്തിൽ അഗ്രേസരനുമായിരുന്ന വലീദുബ്‌നുൽ മുഗീറ ഒരിക്കൽ തിരുനബി(സ്വ)യിൽ നിന്ന് ഖുർആൻ കേൾക്കാനിടയായി. സാഹിത്യ പ്രപഞ്ചത്തിലെ ചക്രവർത്തിയായ അദ്ദേഹം മറ്റെല്ലാം മറന്ന് അതിൽ ലയിച്ചുപോയി.

ഈ വിവരമറിഞ്ഞ ഖുർആൻ വിരോധികളുടെ നേതാവ് അബൂജഹ്ൽ ഞെട്ടിവിറച്ചു. ഉടനെ വലീദിനെ സമീപിച്ച് പറഞ്ഞു: നാട്ടുകാർ പിരിവെടു ത്ത് അങ്ങേക്ക് സാമ്പത്തിക സഹായം ചെയ്തുതരാൻ ഉദ്ദേശിക്കുന്നുണ്ട്. ധനാഢ്യനും പ്രതാപിയുമായ വലീദ് ക്ഷുഭിതനായി. ‘എന്തിന്, ഖുറൈശികളിലെ ഏറ്റവും വലിയ സമ്പന്നനാണ് ഞാനെന്ന് അറിയില്ലേ?’

അബൂജഹ്ൽ: താങ്കൾ എന്തിനാണ് മുഹമ്മദിന്റെ ഖുർആൻ പാരായണം ശ്രവിച്ച് അതിൽ ആകൃഷ്ടനായത്? അതിനെതിരെ ഒരു പരസ്യ പ്രസ്താവന നടത്താൻ തയ്യാറുണ്ടോ?

വികാരഭരിതനായ വലീദിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ഞാനെന്തു പറയാനാണ്? ദൈവമാണ് സത്യം. കവിതകളും അവയുടെ ഇശലുകളും ജിന്നുകളുടെ കവിതകളും നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നന്നായി അറിയുന്നത് ഞാനാണ്. ദൈവംതന്നെ സത്യം, മുഹമ്മദ് പറയുന്ന തിന് ഇവയിൽ ഒന്നിനോടും സാമ്യതയില്ല. ദൈവം സാക്ഷി, അദ്ദേഹത്തിന്റെ വചനങ്ങൾ അതീവ മധുരിതവും സൗന്ദര്യദായകവുമാണ്. അതിന്റെ മേൽഭാഗം ഫലങ്ങൾ നിറഞ്ഞതും അടിഭാഗം മണ്ണിൽ ഉറച്ചതുമാണ്. നിശ്ചയം സർവവചനങ്ങളേ ക്കാൾ മികച്ചതാണത്. ഒരു വചനത്തിനും അതിനെ അതിജയിക്കാൻ സാധ്യമല്ലതന്നെ. അതിന്റെ കീഴിൽ അകപ്പെടുന്നതിനെയല്ലാം അത് തകർത്തുകളയുക തന്നെ ചെയ്യും’ (സീറ: ഇബ്‌നു കസീർ).

ഖുർആനിന്റെ ഏറ്റവും വലിയ പ്രതിയോഗികളിലൊരാളുടേതാണീ തുറന്നുപറച്ചിൽ. ഖുർആനിന്റെ അമാനുഷികത സാഹിത്യ ചക്രവർത്തികളായ അവർക്ക് മനസ്സിലാകും. സാഹിത്യ സമ്പന്നത, ആശയ സമ്പുഷ്ടത തുടങ്ങിയവ സമ്പൂർണമായി മികവിന്റെ പരമാവധി പ്രാപിച്ച വിശുദ്ധ ഖുർആൻ ലോകത്തിനു മുമ്പിൽ ഓതുന്നത് അക്ഷരാഭ്യാസം നേടിയിട്ടില്ലാത്ത തിരുനബി(സ്വ)യാണ്. അതുതന്നെ മതി ഖുർആൻ നബി(സ്വ)യുടെ സൃഷ്ടിയല്ല, അവിടുത്തേക്ക് ലഭ്യമായ ദൈവിക വചനമാണെന്ന് ഗ്രഹിക്കാൻ.

നൂറ്റാണ്ടുകൾക്കു മുമ്പേ ഖുർആൻ നടത്തിയ വെല്ലുവിളികൾ എന്നും എതിരാളികളെ വിറപ്പിച്ചുകൊണ്ടിരിക്കുന്നു. ഖുർആൻ അതിന്റെ പ്രൗഢിയും പ്രതാപവും ഇടക്കിടെ അവരെ ഓർമിപ്പിച്ചു. ‘അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ പിഴവ് വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത് (41:42).

‘അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യങ്ങൾ കണ്ടെത്തുമായിരുന്നു (4:82). ഖുർആനിന്റെ ദൈവികത നിഷേധിക്കുന്നവരെയാണ് അത് കൈകാര്യം ചെയ്യുന്നത്. മൂർച്ചയേറിയ ഈ പ്രഖ്യാപനങ്ങൾക്കു മുമ്പിൽ അവരെല്ലാം പതറിപ്പോയി. ഖുർആൻ ദൈവികമല്ലെന്ന് തെളിയിക്കാൻ ഒരു വൈരുധ്യം, ഒരു പിഴവ് അതിലുണ്ടെന്ന് സമർത്ഥിച്ചാൽ മാത്രം മതി. പക്ഷേ സാഹിത്യപ്രപഞ്ചം അടക്കിവാണ അറബികൾ മുതൽ ഇന്നുവരെ ഒരാൾക്കും അതി ന് സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. കാരണം അത് ലോകസ്രഷ്ടാവിന്റെ കലാമാണ്.


ദുരന്തമായി സൂറത് കോവിദ്


ഖുർആനിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന നിലക്ക് യുക്തിവാദികൾ കൊണ്ടുവന്ന ഒരു വാറോലയാണ് സൂറത് കോവിദ്. അൾജീരിയക്കാരനായ ജീലു എന്ന നാസ്തികനാണ് അതെഴുതിയത്. കേരളത്തിലെ ഭൗതികവാദികളും മഹാസംഭവമായി അത് ഏറ്റുപിടിച്ചു രംഗത്തുവന്നിരിക്കുകയാണ്. യുക്തിഭദ്രമായ വിശുദ്ധ ഖുർആനെ നേരിടാൻ എതിരാളികൾ ആഘോഷമായെഴുന്നള്ളിച്ച ഈ ചവറ് കാണുമ്പോൾ ഖുർആന്റെ വെല്ലുവിളി ശത്രുപക്ഷത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും.

അറബി സാഹിത്യ മൂല്യങ്ങളുടെ ചേരുവകൾ ഒന്നുപോലും മേളിക്കാത്ത, ഭാഷാപരമായി കേവലം ഒരു വേസ്റ്റ് മാത്രമായ യുക്തരുടെ സൂറതിന്റെ ആശയതലം മാത്രം വിലയിരുത്തിയാൽ തന്നെ വിശുദ്ധവേദത്തിനു മുമ്പിൽ വിമർശകർ എത്രമേൽ ദുർബലരാണെന്ന് മനസ്സിലാക്കാനാവും.

 اعوذ بجيل من البلاءالرجيم

(ശപിക്കപ്പെട്ട ഈ ദുരന്തത്തിൽ നിന്ന് ജീലുവിനോട് അഭയം തേടുന്നു.)

മഹാമണ്ടത്തരം. ആരാണ് ജീലു? എന്താണ് അയാളുടെ കഴിവ്? ലോകമാകെ വ്യാപിച്ച ഈ മഹാമാരിക്കു മുമ്പിൽ മരുന്ന് വികസിപ്പിക്കാൻ കഴിയാതെ ശാസ്ത്രലോകം ഒന്നടങ്കം വിറങ്ങലിച്ചു നിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ ഏതോ ഒരു ജീലുവിനോട് അഭയം തേടിയിട്ട് എന്തു കാര്യം?

بسم بجيل الرحمن الرحيم

(പരമകാരുണ്യവാനായ ജീലുവിന്റെ നാമം കൊണ്ട്…)

മഹാകളവ്. ഖുർആനിക വാക്യങ്ങളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് പരമകാരുണ്യവാൻ എന്ന് വിശ്വാസികൾ പറയുന്നത് സർവചരാചരങ്ങൾക്കും കരുണ ചെയ്യുന്നവൻ എന്ന അർത്ഥത്തിലാണ്. എന്നാൽ ജീലു ആർക്കാണ് കരുണ ചെയ്തത്? അദ്ദേഹത്തി ന്റെ കുടുംബത്തിന് പോലും പൂർണമായ കാരുണ്യം ചെയ്യാൻ അയാൾക്ക് സാധിക്കില്ല. തന്റെ കുട്ടിക്ക് പെട്ടെന്ന് ശ്വസിക്കാൻ കഴിയാതെ വന്നാൽ ഇയാൾക്ക് എന്ത് ചെയ്യാൻ കഴിയും? ഇയാൾ തന്നെ കാര്യണ്യവാനായ അല്ലാഹുവിന്റെ ഔദാര്യം കൊണ്ടാണ് ജീവിക്കുന്നത്. തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടാൽ ബലഹീനനായ ഇയാൾക്ക് അത് വീണ്ടെടുക്കാൻ കഴിയുമോ?

كوفيد (കോവിദ്)

Corona Viruse Diseases 2019 എന്നതിന്റെ ചുരുക്കപ്പേരാണ് Covid 19. കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന്റെ പേരാണിത്. ആ പേര് പൂർണമായും പറയാതെ മുറിക്കുകയാണ് ഇവിടെ ചെയ്തത്. അത് തെറ്റാണ്. അറബി ഭാഷയിൽ തർഖീം എന്ന ശൈലി(പേരു വിളിക്കുമ്പോൾ ആദ്യ ഭാഗം മാത്രം ഉപയോഗിക്കുക. മിർശാദേ എന്നത് മിർശോ എന്നു വിളിക്കുംപോലെ) ഉപയോഗിക്കൽ നിദാ(വിളി)യുടെ സമയത്ത് മാത്രമാണ്.

والفيروس المبيد

(മാരകമായ വൈറസ് തന്നെ സത്യം)

വൈറസിനെ പിടിച്ച് സത്യം ചെയ്യുകയാണ്. അങ്ങനെ ചെയ്തിട്ട് എന്ത് കാര്യം? ഇത് അർത്ഥശൂന്യമാണ്. മാത്രമല്ല, സത്യം ചെയ്തിട്ട് എന്താണ് പറയുന്നത്? സത്യം(ഖസമ്)ചെയ്തു പറയുന്ന ഒരു പ്രധാന സംഗതി(ജവാബ്) വചനം പൂർത്തിയാവാൻ ആവശ്യമാണല്ലോ. ഇവിടെ വ്യക്തമായി അതില്ല. വ്യംഗ്യമായി ശേഷമുള്ളതിൽ നിന്ന് അത് മനസ്സിലാകുന്നുമില്ല. ഖുർആനിലെ സൂറത് ഖാഫ് കോപ്പിയടിക്കാൻ ശ്രമിച്ചപ്പോൾ വൻ അബദ്ധങ്ങളിൽ വീണു. അവിടെ ഖുർആൻ സത്യം ചെയ്യുന്നു: ‘മഹത്ത്വമേറിയ ഖുർആൻ തന്നെയാണ് സത്യം, ഈ ഖുർആൻ കൊണ്ട് കാഫിറുകൾ വിശ്വസിച്ചിട്ടില്ല. മറിച്ച് അവർ കൗതുകപ്പെടുകയാണ്’.

സത്യം ചെയ്ത് ഖുർആൻ പറയുന്ന കാര്യം വ്യക്തമാണ്. ‘കോവിദ്’ സത്യത്തിൽ അങ്ങനെ ഒന്നില്ല! അറബി ഭാഷ പ്രകാരം അത് മഹാ അബദ്ധമാണ്. എന്നാൽ അബദ്ധജടിലമായ ഈ ചവറ് കേരളത്തിൽ അവതരിപ്പിച്ച യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഈ വാചകത്തിന് നൽകിയ അർത്ഥം മഹാതമാശയാണ്- ‘മാരക വൈറസാകുന്നു’ എന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഈ അറബി പദത്തിന് ഇങ്ങനെയൊരർത്ഥം ഒരിക്കലും ലഭിക്കില്ല. അറബി ഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാത്ത ഇത്തരം മണ്ടശിരോമണികളാണ് വിശുദ്ധ ഖുർആനെ ചോദ്യം ചെയ്യുന്നത്! സത്യത്തിന്റെ ജവാബ് നിർവചിക്കാതെ അബദ്ധം സംഭവിച്ചത് സത്യം ചെയ്യുന്ന ശൈലി മാറ്റി അർത്ഥം പറഞ്ഞ് നേരെ നിർത്താനുള്ള ശ്രമമാവാം ഇത്.

മാത്രമല്ല, കൊറോണയാണ് വൈറസ്. വൈറസ് മുഖേനയുണ്ടാകുന്ന രോഗമാണ് കോവിഡ് എന്ന് എല്ലാവർക്കും അറിയാവുന്നതുമാണല്ലോ.

بل عجبوا أن جاءهم من الصين البعيد

(ദൂരെ ചൈനയിൽ നിന്ന് അവരിലേക്ക് അത് വന്നതിൽ അവർ കൗതുകപ്പെട്ടു).

ദൂരെയുള്ള ചൈന! ആർക്ക് ദൂരെയുള്ള? ചൈനയിൽ തന്നെയുള്ളവർക്ക് അതെങ്ങനെ ദൂരെയാകും? ചൈനയുടെ അയൽ രാജ്യങ്ങളിലുള്ളവർക്കോ? ചൈനയിൽ നിന്ന് വൈറസ് വന്നതിന് എന്തിന് കൗതുകപ്പെടണം? ഇത് കൊണ്ട് പ്രത്യേകിച്ച് വല്ല ഗുണവുമുണ്ടോ? പോഴത്തം ആവർത്തിക്കുകയാണ് ജീലു.

‘ بل ‘ എന്നത് എന്തിനാണ് ഇവിടെ പ്രയോഗിച്ചത്? ജബ്ബാർ നൽകിയ അർത്ഥം ഇപ്രകാരമാണ്: ‘അല്ല, അവർ ഉറ്റുനോക്കുന്നില്ലേ; എപ്രകാരമാണ് ദൂരെ ചൈന ദേശത്ത് നിന്ന് അവർക്ക് നേരെ വന്നതെന്ന്’.

ഉറ്റുനോക്കുന്നില്ലേ, എപ്രകാരമാണ്… തുടങ്ങിയവ ഇതിൽ ഏതിന്റെ അർത്ഥമാണാവോ!

فقال الكافرون انه مرض عنيد

(അവിശ്വാസികൾ പറഞ്ഞു, അതൊരു കീഴൊതുങ്ങാത്ത രോഗമാണ്). അവിശ്വാസികൾ പറഞ്ഞു പോലും!

ഇത് മറ്റൊരു തമാശയാണ്. കൊറോണ വ്യാപനത്തിന്റെ വിഷയത്തിൽ എന്ത് വിശ്വാസി, അവിശ്വാസി? എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണല്ലോ ഇത്. ആരാണീ അവിശ്വാസികൾ? അവർ എന്തിലാണ് അവിശ്വസിച്ചത്? ഇപ്പോൾ നിയന്ത്രിക്കാനായിട്ടില്ലെങ്കിൽ ഇനി അതൊട്ടും സാധ്യമാവില്ല എന്നുണ്ടോ? അടുത്ത വചനം ഈ പ്രസ്താവന തിരുത്തുകയും ചെയ്യുന്നുണ്ട്.

كلا بل هو الموت الاكيد

(അല്ല, അത് സുനിശ്ചിതമായ മരണം തന്നെയാണ്).

ഈ രോഗബാധയുണ്ടായാൽ നിസ്സംശയം മരണപ്പെടുമെന്നും രോഗമുക്തി അസംഭ വ്യമാണെന്നുമാണ് ജീലു പറയുന്നത്. നട്ടാൽ മുളക്കാത്ത പച്ച നുണയാണിത്. വ്യാപനമുണ്ടെന്നതൊഴിച്ചാൽ മറ്റു പല രോഗങ്ങളേക്കാൾ അപകടം കുറഞ്ഞ രോഗമാണ് കോവിഡ് 19. ഈ കുറിപ്പ് തയ്യാറാക്കുന്ന സമയത്തെ കോവിഡിന്റെ ആഗോള സ്റ്റാറ്റസ് നോക്കാം:

ആകെ രോഗികൾ: 11615433

ആക്ടീവ് കേസുകൾ: 4778208

സുഖമായവർ: 6299253

മരണം: 537971

അതായത് മരണസംഖ്യയുടെ പന്ത്രണ്ട് ഇരട്ടിയോളമാളുകൾ രോഗമുക്തി നേടി എന്നർത്ഥം. അതിനെ കുറിച്ചാണ് സുനിശ്ചിതമായ മരണം എന്ന് പറയുന്നത്. എത്രമാത്രം പരിഹാസ്യമാണ് ഇതെന്ന് ചിന്തിക്കുക.

ജബ്ബാർ ഈ വചനത്തിനു നൽകുന്ന അർത്ഥവും ഏറെ വിചിത്രമാണ്. ‘അല്ല, അത് ഏറെക്കുറെ മരണം തന്നെയാണ്.’

‘അകീദ്’ എന്ന അറബി പദത്തിന്റെ മലയാള അർത്ഥം ‘സുനിശ്ചിതം’ എന്നാണ്. അതിന്റെ വിപരീതാർത്ഥമായ ‘ഏറെക്കുറെ’ എന്ന അർത്ഥമാണ് ജബ്ബാർ നൽകിയത്. ജീലുവിന്റെ വിവരക്കേടിനെ കുളിപ്പിച്ചെടുക്കാനുള്ള ശ്രമമോ, അറബി ഭാഷയിലുള്ള അജ്ഞതയുടെ ആഴമോ ആണിത്.

لا فرق اليوم بين الملوك والعبيد

(ഇന്ന് രാജാവിനും പ്രജകൾക്കുമിടയിൽ ഒരു വ്യത്യാസവുമില്ല).

ഇതൊരിക്കലും ശരിയല്ല. രോഗപ്രതിരോധ സംവിധാനങ്ങളുടെ ലഭ്യതയിലും ചികിത്സ, പരിചരണം പോലുള്ളവയിലും രാജാവിനും പ്രജകൾക്കുമിടയിൽ വലിയ അന്തരമുണ്ടെന്നത് സുവ്യക്തമാണ്. സമ്പന്നർക്കും ദരിദ്രർക്കുമെല്ലാം ലോകാടിസ്ഥാനത്തിൽ ഒരേ ചികിത്സയല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ചികിത്സയും കിട്ടാതെ നരകിക്കുന്നവർ പോലുമുണ്ട്!

فاعتصموا بالعلم واتركو التقاليد

(ആയതിനാൽ നിങ്ങൾ ശാസ്ത്രത്തെ മുറുകെ പിടിക്കുകയും പൂർവികരുടെ അന്ധവിശ്വാസങ്ങളെ തള്ളിക്കളയുകയും ചെയ്യുക).

ലോകമാകെ അതിവേഗം പടർന്നുകൊണ്ടി രിക്കുന്ന ഈ രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ പകച്ച് നിൽക്കുകയാണ് ഇന്ന് ശാസ്ത്രലോകം. ഇപ്പോഴും പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇനി കുറേ കഴിഞ്ഞ് മരുന്ന് കണ്ടുപിടിച്ചാൽ പോലും പുതിയ മറ്റൊരു രോഗം വന്നാൽ ശസ്ത്രത്തിന് പതറേണ്ടിവരും. പതറിക്കൊണ്ടിരിക്കുന്ന, നിസ്സഹായത വരുന്ന ശാസ്ത്രത്തെ മുറുകെ പിടിച്ചിട്ട് എന്തു കാര്യം? രോഗമടക്കം എല്ലാറ്റിനെയും സൃഷ്ടിച്ച സ്രഷ്ടാവിനെ മുറുകെ പിടിക്കണമെന്ന് പറയുന്നതല്ലേ ബുദ്ധിപരം. പുറമെ, ഈ ശാസ്ത്രം യുക്തരുടെ തറവാട് സ്വത്താണോ? മതം $ ശാസ്ത്രം എന്നൊരു സമവാക്യം ആരാണുണ്ടാക്കിയത്? ഇതുവരെയുള്ള ശാസ്ത്രജ്ഞരുടെ കണക്കെടുത്താൽ മഹാഭൂരിപക്ഷവും മത-ദൈവ വിശ്വാസികളാണ്. എന്നിട്ടും മതവിരുദ്ധർക്ക് ശാസ്ത്രത്തെ പതിച്ചുനൽകുന്നത് ‘എട്ടുകാലി മമ്മൂഞ്ഞി’ ശൈലിയാണ്.

ولا تخرجو لتشتروا السميد

(നിങ്ങൾ മൈദ വാങ്ങാൻ വേണ്ടി പുറത്തിറങ്ങരുത്).

ജീലുവിന്റെ വിവരക്കേട് ഓർത്ത് നമുക്ക് സഹതപിക്കാം. മൈദ വാങ്ങാൻ പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ മറ്റുള്ള ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം പുറത്ത് പോവാം, കൊറോണ പിടിക്കില്ല എന്നാണല്ലോ വരുക. പുറത്തിറങ്ങുന്നവരെ കൊറോണ നിരീക്ഷിക്കും. മൈദ വാങ്ങാൻ വന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കും; അല്ലാത്തവരെ വെറുതെ വിടും. എന്ത് വിഡ്ഢിത്തമാണ്?!

ഗവൺമെന്റും ആരോഗ്യ സംവിധാനവും നമുക്ക് നൽകുന്ന നിർദേശം ഭക്ഷ്യവസ്തുക്കൾ വാങ്ങുക പോലുള്ള അത്യാവശ്യങ്ങൾക്കു വേണ്ടി പുറത്ത് പോകാം. അനിവാര്യാവശ്യങ്ങൾക്കല്ലാതെ പോവരുത് എന്നാണ്. അത് മനസ്സിലാക്കാം. അതിനു നേരെ എതിരാണ് യുക്തിവാദി പറയുന്നത്!

പിന്നെ ചിന്തിക്കേണ്ടത് മൈദയുടെ പ്രസക്തി എന്താണെന്നാണ്. കൊറോണയെ ആകർഷിക്കാൻ മാത്രം അതിനു വല്ല വശീകരണ ശേഷിയുമുണ്ടോ? ഒന്നുമില്ല. മൈദയുടെ അറബി വാചകത്തിൽ അവസാന അക്ഷരം ‘ദാൽ’ (????) ആകയാൽ പദാന്ത്യ പ്രാസമൊപ്പിക്കാൻ കാണിച്ച വ്യഗ്രതയാണ് ഈ അബദ്ധത്തെ വിളിച്ചുവരുത്തിയത്! ഖുർആനിലെ സൂറത് ഖാഫിന്റെ പാരഡി ഒപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീലുവിന് ഈ സാഹസം വേണ്ടിവന്നതാണ്.

وامكثو في بيوتكم انه بلاء شديد

(നിങ്ങൾ വീട്ടിലിരിക്കണം, നിശ്ചയം അതൊരു കഠിന പരീക്ഷണമാണ്).

ഇതൊരു അനാവശ്യ ആവർത്തനമാണ്. അരോചകവുമാണ്. ആശയരഹിത പദക്കസർത്തു മാത്രമായേ ഇതിനെ കാണാനൊക്കൂ.

ഖുർആനിൽ ഒന്നിലധികം തവണ ഒരേ വിഷയം അവതരിപ്പിക്കുമ്പോൾ സാഹിത്യമൂല്യവും വശ്യതയും ചോർന്നുപോകുന്നില്ല. ഖുർആൻ അവ ഓരോ തവണ ആവർത്തിക്കുമ്പോഴും കേൾവിക്കാരന് ആവർത്തന വിരസതയോ മടിയോ വരുന്നില്ലെന്ന് മാത്രമല്ല, അത് പുതുമയുള്ളതായി അനുഭവപ്പെടുകയും മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നു.

والغسلوا ايديكم بالصابون الحديد

(നിങ്ങളെല്ലാം പുതിയ സോപ്പ് കൊണ്ട് കൈ കഴുകണം).

ഇതും വലിയ തമാശയാണ്. പുതിയ സോപ്പ് കൊണ്ട് കഴുകണമത്രെ! പഴയത് കൊണ്ട് കഴുകിയാൽ കൊറോണയെ നശിപ്പിക്കാൻ കഴിയില്ലേ? അങ്ങനെ വല്ല പഠനവുമുണ്ടോ? ഇടക്കിടെ കഴുകണമെന്നാണല്ലോ, അപ്പോഴെല്ലാം പുതിയ സോപ്പ് തന്നെ വേണോ? എങ്കിൽ അത് പ്രായോഗികമാണോ? വേണ്ടെങ്കിൽ എന്തുകൊണ്ട്? ഇനിയും ചോദിക്കട്ടെ, പുതിയത് എന്നതിന്റെ പരിധി എത്ര? നിർമിച്ച് എത്ര കഴിയുമ്പോഴാണ് സോപ്പ് പഴയതാവുന്നത്? അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെ.

صدق جيل العظيم

(ജീലു സത്യം പറഞ്ഞിരിക്കുന്നു).

മേൽ പറഞ്ഞ ഒന്നുപോലും സത്യവും ശരിയുമില്ല എന്നിരിക്കെ, അവയെല്ലാം ശരിയാണെന്ന മഹാകളവ് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. പതിമൂന്ന് വചനങ്ങളിൽ ഒന്നു പോലും വസ്തുതാപരമായി ശരിയെന്ന് പറയാവതല്ല, ശൈലി കോപ്പിയടിച്ചതാകയാലും മറ്റും സാഹിത്യപരമായി പൂജ്യവുമാണ്. എന്നിരിക്കെ ഇത് ഉന്നതിയുടെ പരമാവധിക്കപ്പുറം നിൽക്കുന്ന ഖുർആനിനോട് തുല്യമാണെന്ന് പറയുന്നത് എത്രമാത്രം അപഹാസ്യമാണ്?


എതിരാളികളെ വിറപ്പിക്കുന്ന

ഖുർആനിന്റെ ഘടന


നിരീശ്വരനായ ജീലു ഈ വാറോല ഉണ്ടാക്കിയത് ഖുർആനിലെ ‘ഖാഫ്’ സൂറത് കോപ്പിയടിച്ചുകൊണ്ടാണ്. എല്ലാ യുക്തിവാദികൾക്കും അപ്രതിരോധ്യമായ പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ആ സൂറത് തുടങ്ങുന്നത് തന്നെ. ഖാഫ് എന്ന അക്ഷരമാണതിന്റെ തുടക്കത്തിൽ. നിരവധി സൂറതുകൾ ഇത്തരം കേവലാക്ഷരങ്ങളെ കൊണ്ട് തുടങ്ങിട്ടുണ്ട്.

يس, الم, الر حم, حم عسق, طس, طسم, المص, ن, ص

അക്ഷരജ്ഞാനമില്ലാത്ത ഒരാൾ  Mango  എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം. കേട്ടുകേൾവി അടിസ്ഥാനത്തിലും പറയാമല്ലോ. എന്നാൽ M,a,n, g,o  ഓരോ അക്ഷരവും തെറ്റാതെ പറഞ്ഞാലോ? ഉറപ്പിക്കാം, അദ്ദേഹം ജ്ഞാനം നേടിയിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)ക്ക് ജ്ഞാനം പകർന്ന ഗുരുനാഥനാര്? അങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അപ്പോൾ ഖുർആൻ വന്നത് ഭൗതികേതര സ്രോതസ്സിൽ നിന്നാണെന്ന് വ്യക്തമാണ്.

വിശുദ്ധ ഖുർആൻ ഒരു അക്ഷരം പോലും മാറ്റം വരുത്താൻ സാധിക്കാത്തവിധം ഗണിത സംഖ്യകളെ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സംരക്ഷണ കോഡ് കണ്ട് ഖുർആനെ തൊട്ടുകളിക്കാൻ വരുന്നവർ വിറച്ചുപോകും. സൂറത് മുദ്ദസിറിലെ ‘ عليها تسعة عشر‘ (അതിന്മേൽ പത്തൊമ്പതുണ്ട്) എന്ന വചനം ഈ വസ്തുതയിലേക്ക് സൂചന നൽകുന്നുണ്ട്.

സൂറത് ഖാഫ് ഖുർആനിലെ അമ്പതാമത്തെ അധ്യായമാണ്. 57 തവണയാണ് അതിൽ ق എന്ന അക്ഷരം വന്നത്. പത്തൊമ്പതിന്റെ ഗുണിതമാണ് 57 ( 3 ഃ 19 = 57). 42-ാമത്തെ സൂറതിലും  57 തവണയാണ് ق . ഈ രണ്ട് അധ്യായങ്ങളിൽ ആകെ ق ന്റെ എണ്ണം 57 + 57 = 114 (19ഃ 6). ഓരോ അക്ഷരത്തിന്റെയും ബാലൻസ് നിലനിർത്താൻ ശ്രമിച്ചത് സൂക്ഷ്മ നിരീക്ഷണത്തിൽ നമുക്ക് ബോധ്യമാവും. ലൂത്വ് നബി(അ)യുടെ സമൂഹത്തെ കുറിച്ച് ‘ قوم لوط ‘ എന്ന് തുടർച്ചയായി 5 പ്രാവശ്യം ഉപയോഗിച്ച ശേഷം സൂറത് ഖാഫിൽ ഉപയോഗിച്ചത് ‘اخوان لوط ‘ എന്നാണ്. 57 എന്ന ق ന്റെ ബാലൻസ് നിലനിർത്താൻ വേണ്ടി കൂടിയാവാം ഈ പദമാറ്റം.

ഖുർആനിൽ ആദ്യം അവതരിച്ച സൂറതി(96) യിലെ 1 മുതൽ 5 വരെയുള്ള വാക്യങ്ങളിൽ 19-ന്റെ സാന്നിധ്യം കാണൂ.

അലിഫ് 15

ലാം 14

മീം 9

ആകെ 38 (19ഃ2)

ഈ അഞ്ചു വാക്യങ്ങളിൽതന്നെ ജന്യ ശൃംഖല അലിഫ്, ലാം, റാ, ഐൻ നോക്കാം:

അലിഫ് 15

ലാം 14

റാ 5

ഐൻ 4

ആകെ 38 (19ഃ2)

ഈ അഞ്ച് വാക്യങ്ങളിൽ മൊത്തം അക്ഷരങ്ങൾ 76 ആണ് (19ത4 = 76 ).

ഈ വാക്യങ്ങൾ ഉൾപ്പെടുന്ന 96-ാമത്തെ സൂറതിൽ ആകെ 19 ആയത്തുകളാണ്.

അതിൽ ആകെ അക്ഷരങ്ങൾ 304 (19ത 16 = 304).

ഈ സൂറത് അവസാനം മുതൽ എണ്ണിയാൽ 19-ാം അധ്യായമാണ്.

അവസാന മൂന്ന് സൂറതുകളിലെ (112, 113, 114) ഖുർആനിക അക്ഷരങ്ങളുടെ ഒരടിസ്ഥാന ശൃംഖല അലിഫ്, ലാം, മീം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം:

സൂറത്: 112 113 114 ആകെ

അലിഫ് 6 11 18 35

ലാം 12 6 11 29

മീം 4 5 3 12

76

‘ (4ഃ19= 76)

ഈ മൂന്ന് സൂറതുകളിലെ അടിസ്ഥാന ശൃംഖല യ, സീൻ നോക്കുക:

സൂ: 112 113 114 ആകെ

യ 3 1 2 6

സീൻ 0 3 10 13

ആകെ: 19

സൂറ: 107 ,യ, സീൻ അടിസ്ഥാന ശൃംഖല

യ 17

സീൻ 2

ആകെ: 19

സൂറ: 108, ജന്യ ശൃംഖല. അലിഫ്, ലാം, മീം, കാഫ്, യ

അലിഫ് 9

ലാം 4

മീം ഛ

കാഫ് 4

യ 2

ആകെ: 19

സൂറ: 97. ജന്യശൃംഖല: അലിഫ്, ലാം, മീം, കാഫ്, യ


അലിഫ് 16

ലാം 19

മീം 9

കാഫ് 3

യ 10

ആകെ: 57 (19ഃ 3)

സൂറ:55


അലിഫ് 411

ലാം 142

മീം 112

ആകെ: 665 (19 ഃ 35)

സൂറ: 88, ജന്യ ശൃംഖല


അലിഫ് 107

ലാം 70

മീം 35

കാഫ് 24

യ 49

ആകെ: 285 (19ഃ 15)

68-ാമത്തെ അധ്യായത്തിൽ ن ആകെ 133 തവണ (19ത7). അധ്യായം 42-ൽ ആകെ

ح ,م ,ع

എന്നീ അക്ഷരങ്ങൾ 570 (19ഃ30).

7, 19, 88 എന്നീ അധ്യായങ്ങളിൽ ص  ന്റെ എണ്ണം 152 (19ഃ 6)

അധ്യായം 7-ൽ  ل, م ,ص  എന്നീ അക്ഷരങ്ങൾ 5358 (19ത 282)

അധ്യായം 19-ൽ  ص, ه , ك ,ي ,ع   എന്നീ അക്ഷരങ്ങൾ 798 (19ഃ 42)

ലൗഹുൽ മഹ്ഫൂളിൽ ഖുർആൻ നേരത്തെ നിലനിന്നിരുന്നു. അതിൽ നിന്ന് അൽപ്പാൽപ്പമായി ഖുർആൻ അവതരിക്കുകയായിരുന്നു. അതിന് ഒരു ശാസ്ത്രീയ അടിത്തറ ലഭിക്കുകയാണ് ഈ പഠനത്തിലൂടെ. നേരത്തെ ഒരു മുഴുവൻ ഖുർആനിന്റെ രൂപം നിലനിൽക്കാതെ സംഖ്യാബന്ധിതമായ അക്ഷരങ്ങളോടെ കാലത്തിന്റെ പല ഘട്ടങ്ങളിലായി ഒറ്റപ്പെട്ട വാക്യങ്ങളും ചെറിയ വാക്യസമുച്ചയങ്ങളും അവതരിക്കുകയില്ലല്ലോ.

കൃത്യമായ ഒരു കണക്കിന്റെ അടിസ്ഥാന ത്തിലാണ് ഖുർആനിലെ ഓരോ വാക്യവും അവതരിച്ചത്. ഏതാനും ചില അധ്യായങ്ങൾ മാത്രമാണ് ഇവിടെ പരാമർശവിധേയമാക്കിയത്. മറ്റു അധ്യായങ്ങളെക്കുറിച്ചു പഠിച്ചാലും അവയിലെല്ലാം ഈ അദ്ഭുതം കാണാം. ഇങ്ങനെയും ചില പഠനങ്ങളുണ്ടെന്ന് സൂചിപ്പിക്കാനാണ് ഈ ഗണിത ശാസ്ത്ര കൗതുകം സൂചിപ്പിച്ചത്. അല്ലാതെ അതുകൊണ്ടാണ് ഖുർആൻ അമാനുഷികമാകുന്നതെന്നു പറയാനല്ല. നിരക്ഷരനായ ഒരാൾ, പദങ്ങളും അക്ഷരങ്ങളും സൂക്തങ്ങളും അധ്യായങ്ങളും വരെ കൃത്യമായ ഗണിതശാസ്ത്രബന്ധം വഴി ഉറപ്പിച്ചുനിർത്തിയ ഒരു ബ്രഹത്തായ ഗ്രന്ഥം സമൂഹത്തിനു സമർപ്പിക്കുക എന്നത് മനുഷ്യ സാധ്യമല്ലതന്നെ. ഇതുപോലെ അന്യൂനവും സമ്പൂർണവും സമഗ്രവുമായ ഒന്ന് കൊണ്ടുവരാമോ എന്നാണ് ചോദ്യം. അതേറ്റെടുക്കാനാണ് ഖുർആൻ വിരോധികൾ മുന്നോട്ട് വരേണ്ടത്.


അസീസ് സഖാഫി വാളക്കുളം



ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...