Sunday, August 9, 2020

ഇസ്ലാം :ബൈബിൾ ദൈവിക മോ

 Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



ബൈബിൾ' പഴയ ഗ്രന്തവും പുതിയതും ഞാൻ വായിച്ചു


എനിക്ക് മനസ്സിലായത്


അത് ദൈവിക വചനങ്ങൾ മാത്രമുള്ള ഗ്രന്തമല്ല.


മൂസാ നബിക്ക് ദൈവം  നൽകിയ ദൈവിക വചനങ്ങളാവുന്ന തൗറാത്തോ 


ഈസ നബിക്ക് നൽകിയ

ദൈവിക വചനങ്ങളാവുന്ന

ഇഞ്ചീലോ അല്ല


മറിച്ച്

കുറെ മനുഷ്യർ എഴുതിയ മുൻ പ്രവാചകൻമാരെ പറ്റിയുള്ള അവർ മനസ്സിലാക്കിയ ചരിത്ര ഗ്രന്തങ്ങളാണത്


കാരണം അതിൽ മൂസ ,ഈസ നബിമാരുടെ ജനന മരണങ്ങളും


അവർക്ക് ശേഷമുള്ള ശിഷ്യന്മാരുടെ ജീവിതവും 


പൗലോസിന്റെ സ്വയം ലേഘനങ്ങളുമുണ്ട്


അത് കൊണ്ട് 

ബൈബിൾ എന്ന് പറയുന്ന പുസ്തകങ്ങൾ

മൂസാ നബിക്ക് ദൈവം  നൽകിയ ദൈവിക വചനങ്ങളാ തൗറാത്തോ 

ഈസ നബിക്ക് നൽകിയ

ദൈവിക വചനങ്ങളാവുന്ന

ഇഞ്ചീലോ ആണന്ന് തെളിയിക്കാൻ ഏതങ്കിലും ക്രസ്ത്യാനികൾക്ക് സാധിക്കുമോ?



അസ് ലം പരപ്പനങ്ങാടി



ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w

Saturday, August 8, 2020

ഇസ് ലാം.:ഖുർആനിൽ അവൻ സ്രഷടിച്ചു. അവൻ ഇറക്കി എന്നല്ലാം പറയുമ്പോൾ ഇവിടെ അവൻ എന്നാൽ വേറെ അല്ലാഹു ആണോ

 ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി 


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



ഇസ് ലാം വിമർശകരുടെ


ചോദ്യം


ഖുർആനിൽ അവൻ 

സ്രഷടിച്ചു. അവൻ ഇറക്കി

എന്നല്ലാം പറയുമ്പോൾ

ഇവിടെ അവൻ എന്നാൽ വേറെ അല്ലാഹു ആണോ?


മറുപടി


അറബി ഗ്രാമർ നിയമങ്ങൾ അറിയാത്തതിന്റെ പേരിലുള്ള സംശയമാണത്


വിമർശകർ കൊണ്ട് വരുന്ന വാക്യം ഇതാണ്



 ആലു ഇംറാന്‍  - 3:2


ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ


അല്ലാഹു- അവനല്ലാതെ ആരാധ്യനേയില്ല.(അവന്‍)

ജീവിച്ചിരിക്കുന്നവന്‍ സര്‍വ്വനിയന്താവായുള്ളവന്‍ 

 ആലു ഇംറാന്‍  - 3:3


نَزَّلَ عَلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ الْفُرْقَانَ


(നബിയേ, ഈ) വേദഗ്രന്ഥത്തെ - അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കി (ശരിവെച്ചു) കൊണ്ട് -യഥാര്‍ത്ഥ പ്രകാരം അവന്‍ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു. തൗറാത്തും, ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരിക്കുന്നു; (ഇതിന്) മുമ്പായി - മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ട്, (സത്യാ സത്യ) വിവേചനവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു.

3. / 2 '3


ഇവിടെ അവൻ എന്ന സർവ നാമം പറയാൻ കാരണം ഖുർആൻ ഇറക്കിയത് വേറെ ഒരുവൻ ആയത് കൊണ്ടല്ല.


മറിച്ച് അദ്യം മേൽ വചനം തുടങ്ങുന്നത് 


അല്ലാഹു- അവനല്ലാതെ ആരാധ്യനേയില്ല.(അവന്‍) ജീവിച്ചിരിക്കുന്നവന്‍: സര്‍വ്വനിയന്താവായുള്ളവന്‍ 


എന്ന് പറഞ്ഞ് കൊണ്ടാണ് 


ലോക സ്രഷ്ടാവ് സ്വന്തത്തിനെ പറ്റി അവന്റെ പേര് പറഞ്ഞ് കൊണ്ട് തുടങ്ങി അവനെ  പരിജയപെടുത്തുകയാണ്


പിന്നീട് പറയുന്ന സർവ്വനാമങ്ങൾ എല്ലാം ആദ്യം പറഞ്ഞ പേരിലേക്ക് മടങ്ങുന്നത് 'അങ്ങനെ മടങ്ങുമ്പോൾ ആദ്യം നാമം പറയപ്പെട്ടവൻ എന്ന അർഥത്തിൽ അവൻ എന്നാണ് അറബി ഗ്രാമർ പ്രകാരം പറയേണ്ടത്  


ആദ്യം പേര് പറഞ്ഞ് തുടങ്ങിയ സംസാരം ഞാൻ എന്ന് പറഞ്ഞ് തുടർന്നാൽ തുടക്കവും തുടർച്ചയും യോജിക്കാതെ വരുന്നതാണ്



ഉദാഹരണത്തിന് 


ഒരു രാജാവ്  തന്റെ പ്രജയോട് 


രാജാവ് നിന്നോട് കൽപിക്കുന്നു

അവൻ നിന്നോട് പറയുന്നു  

അവൻ നിന്നെ വളർത്തിയ വനാണ് 



എന്നല്ലാം പറയുകയാണങ്കിൽ


തുടക്കത്തിൽ രാജാവിന്റെ പേര് പറഞ്ഞ് തുടങ്ങിയതിന്നിടയിൽ


ഞാൻ  നിനക്ക് ഭക്ഷണം നൽകി എന്ന് പറയുന്നത് 


തുടക്കവും തുടർച്ചയും യോജിക്കാതെ വരുന്നതാണ്



ഇത്തരം വജനങ്ങളിൽ അവൻ എന്നത് മറ്റൊരാളാണോ എന്ന് അറബി ഗ്രാമർ അറിയുന്ന ഒരാളും ചോദിക്കുകയില്ല.


ഇങ്ങനെയുള്ള ചോദ്യം 

ഗ്രാമർ അറിയുന്ന അറബിക്രസ്തേനികൾ ആരും ചോദിച്ചിട്ടുമില്ല.


ഇത് പോലെ വേറെയും ആയത്തുകൾ അറബി അറിയാത്ത വിമർഷകർ ഉന്നയിക്കാറുണ്ട് അത് അവരുടെ വങ്കത്തരത്തെ മാത്രമെ അറിയിക്കുകയുള്ളു.


അസ് ലം പരപ്പനങ്ങാടി














ഇസ് ലാം:വേദങ്ങളിൽ പരാമർശിക്കുന്ന കൽക്കി തന്നെയോ മുഹമ്മദ് നബി ...!?

 

*പ്രഗശാസ്ത്രജ്ഞനായ ബൈകൻ പറഞ്ഞതും അതാണ് . ' സയൻസിനെക്കുറിച്ചുള്ള അൽപ ജ്ഞാ ാനം മനുഷ്യനെ നിരീശ്വരവാദിയാക്കും . സയൻസിന്റെ അഗാധത യിലേക്കിറങ്ങി ചെല്ലുമ്പോൾ മനുഷ്യൻ മതവിശ്വാസിയായി മടങ്ങും*  " ( Samvel P41 ) -
*ഈ ഗ്രൂപ്പ്  ഡിബേറ്റ് ഗ്രൂപ്പല്ല ഒരു പഠന ഗ്രൂപ്പാണ്*
https://fineislam.blogspot.com/?m=1

ISLAM REAL PATH
https://t.me/islamdeensathyamatham
my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7

വേദങ്ങളിൽ പരാമർശിക്കുന്ന കൽക്കി തന്നെയോ മുഹമ്മദ് നബി  ...!?
------=-----=-----=-----=------=-----=------=

ചരിത്രം എവിടെ നിന്ന് തുടങ്ങുന്നു ? അത് ഏതു മത ഗ്രന്ഥം ? എത്ര വര്ഷം മുൻപ് ഏതു മതങ്ങൾ ? മത ചരിത്ര ഉത്ഭവം ? ഇത് സ്വയം ഗ്രഹിക്കുക , എല്ലാ മത ഗ്രന്ഥങ്ങളും പഠിക്കുക ഗ്രഹിക്കുക , വൈരാഗ്യ ബുദ്ധി ഉപയോഗിക്കരുത് എന്ന് അപേക്ഷിക്കുന്നു. ഭഗവത പുരാണം, കല്‍ക്കി പുരാണം, ഭവിഷ്യ പുരാണം , അഥര്‍വ്വ വേദം, യജുര്‍വേദം, ഋഗ്വേദം എന്നിവയില്‍ കല്‍ക്കിയെ കുറിച്ച് പറയുന്നുണ്ട്.
നരശങ്ങ്സ - എന്നാണ് കല്‍കിയുടെ മറ്റൊരു പേരായി പറയുന്നത്. ഇത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ ചെയ്താലും, മുഹമ്മദ്‌ എന്നത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ ചെയ്താലും കിട്ടുന്നത് ഒരേ അര്‍ഥം !
അതായത് മുഹമ്മദിന്റെ സംസ്കൃതം ഭാഷയില്‍ ഉള്ള വിവര്‍ത്തനം ആണ് നരശങ്ങ്സ.
അദ്ദേഹം പലായനം ചെയ്ത വ്യക്തി ആകും എന്നും പറയുന്നു. നബി മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു. അദ്ദേഹം ഒട്ടകപ്പുറത്ത് ആണ് സഞ്ചരിക്കുക എന്ന് പറയുന്നു.നബി സഞ്ചരിച്ചിരുന്നത് ഒട്ടകപ്പുറത്ത് ആയിരുന്നു.
സാമവേദം പറയുന്നു അദ്ദേഹം സ്വന്തം ഉമ്മയുടെ മുലപ്പാല്‍ ആകില്ല കുടിക്കുക എന്ന്. നബിക്ക് മുലയൂട്ടിയിരുന്നത് അദ്ദേഹത്തിന്റെ ഉമ്മയായിരുന്നില്ല. ഹലീമാബീവി ആയിരുന്നു.
കല്‍ക്കി സംബാല എന്ന ഗ്രാമത്തില്‍ ആയിരിക്കും കല്‍ക്കി ജനിക്കുക എന്നും പറയുന്നു. സംബാല എന്ന പദത്തിന്റെ അര്‍ഥം സമാധാനവും, സുരക്ഷിതത്വവും ഉള്ള സ്ഥലം എന്നാണ്. മക്കയുടെ മറ്റൊരു പേര് ദാറുല്‍ അമന്‍ എന്നാണ്. അതിന്റെ അര്‍ത്ഥവും ഇതുതന്നെ.
അദ്ദേഹം അന്തിമ ഋഷി ആവും എന്നും വേദങ്ങള്‍ പറയുന്നു. മുഹമ്മദ്‌ നബി അന്ത്യ പ്രവാചകന്‍ ആണ് എന്ന് ഖുര്‍ആനും പഠിപ്പിക്കുന്നു.
അദ്ദേഹത്തിനു നാല് സുഹൃത്തുകള്‍ ഉണ്ടാവും എന്നും പറയുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവര്‍ നബിയുടെ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു.
അദ്ദേഹത്തിനു മാലാഖാമാര്‍ യുദ്ധത്തില്‍ സഹായിക്കും എന്നും പറയുന്നു.ബദര്‍ യുദ്ധത്തില്‍ മാലാഖമാര്‍ സഹായിച്ചു എന്ന് ഖുറാനില്‍ കാണാം.
മാധവ് മാസം പന്ത്രണ്ടാം തിയ്യതി ആകും ജനിക്കുക എന്നും പറയുന്നു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് അദ്ദേഹം ജനിച്ചത്.
ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് ഉപാധ്യായയുടെ 'കല്‍ക്കി അവതാരം' എന്ന പുസ്തകം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. കലിയുഗത്തില്‍ സംഭവിക്കുമെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി തന്നെയാണെന്നും ഒരു അവതാരത്തിനായി ഹൈന്ദവ വിശ്വാസികള്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയത്.
കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠന ഗവേഷണങ്ങള്‍ക്കൊടുവിലാണ് സംസ്‌കൃത പണ്ഡിതനായ അലഹബാദ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ വേദപ്രകാശ് ഉപാധ്യായ ഈ നിരീക്ഷണത്തിലെത്തിയത്. പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. കല്‍ക്കിപുരാണം, വിഷ്ണുപുരാണം, ഭാഗവതപുരാണം, ബ്രഹ്മാണ്ഡ പുരാണം തുടങ്ങിയ ഹൈന്ദവപുരാണങ്ങളാണ് ദൈവത്തിന്റെ അന്തിമ അവതാരമായ കല്‍ക്കിയെക്കുറിച്ച് പ്രവചിക്കുന്നത്.
കല്‍ക്കി എന്ന വാക്കിന് അര്‍ഥം അന്ധകാരത്തെ അകറ്റുന്നവന്‍ എന്നാണ്. കലിയുഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ജനങ്ങളില്‍ നിന്ന് ധര്‍മബോധം അപ്രത്യക്ഷമാവുകയും അവര്‍ ഈശ്വരനെ പൂര്‍ണമായി മറക്കുകയും ചെയ്യും. അപ്പോള്‍ ലോകത്തുനിന്ന് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും ഈശ്വരന്‍ കല്‍ക്കി അവതാരം കൈക്കൊള്ളുമെന്ന് പുരാണങ്ങള്‍ പറയുന്നു. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായാണ് കല്‍ക്കിയെ ഹിന്ദുക്കള്‍ കരുതുന്നത്. കല്‍ക്കി ഇതേവരെ ജന്മമെടുത്തിട്ടില്ല എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും വേദപ്രകാശ് നിരൂപിക്കുന്നു. കല്‍ക്കിയുടെ ജന്മദേശമായ സംബാല്‍ ദ്വീപ് മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട അറേബ്യ തന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായാണ് പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്.
കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്ത്, മാതാവ് സുമാനി. വിഷ്ണുഭഗത്ത് എന്നാല്‍ സംസ്‌കൃതത്തില്‍ ദൈവത്തിന്റെ അടിമ എന്നാണ് അര്‍ഥം. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല. അബ്ദുല്ല എന്നാല്‍ അറബിയില്‍ ദൈവത്തിന്റെ അടിമ. കല്‍ക്കിയുടെ മാതാവിന്റെ നാമം സമാധാനം എന്നര്‍ഥം വരുന്ന സുമാനി. മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന. അറബിയില്‍ ആമിന എന്ന പദവും സമാധാനത്തെ സൂചിപ്പിക്കുന്നു. കല്‍ക്കി അവതാരം ജന്മമെടുക്കുന്നത് മുഴുവന്‍ ലോകത്തിനു വേണ്ടിയുള്ള അവസാന അവതാരമായിട്ടായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ദൈവത്തിന്റെ 24 പ്രധാന അവതാരങ്ങളില്‍ ഒടുവിലത്തേത് കല്‍ക്കി അവതാരമായിരിക്കുമെന്ന് ഭാഗവതപുരാണം പ്രവചിക്കുന്നു (ഭാഗവതപുരാണം പ്രഥമ ഖണ്ഡം 3:25). മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണെന്നും ഇനി ഒരു പ്രവാചകന്‍ ഉണ്ടാവില്ലെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.
കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നല്ലോ. നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു.
കല്‍ക്കിയുടെ ജനനം ആ മാസത്തിലെ 12-ാം തീയതിയായിരിക്കുമെന്ന് കല്‍ക്കി പുരാണം പറയുന്നു (കല്‍ക്കിപുരാണം 2:15). ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12-ാം തീയതിയായിരുന്നല്ലോ മുഹമ്മദ് നബിയുടെ ജനനം. ഈത്തപ്പഴവും ഒലീവുമായിരിക്കും കല്‍ക്കിയുടെ പ്രധാന ഭക്ഷണമെന്ന് പുരാണങ്ങള്‍ പറയുന്നു.
കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ച് ദൈവികസന്ദേശം നല്‍കപ്പെടുമെന്ന് പുരാണങ്ങള്‍ പറയുന്നു. ഹിറാ എന്ന പര്‍വത ഗുഹയില്‍ വെച്ച് ജിബ്‌രീല്‍ നബിക്ക് ദിവ്യബോധനം നല്‍കിയത് പ്രസിദ്ധമാണല്ലോ. സ്വന്തം നഗരമായ സംബാലില്‍ ധര്‍മപ്രചാരണം ആരംഭിക്കുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പിനെയും പീഡനങ്ങളെയും തുടര്‍ന്ന് വടക്കു ഭാഗത്തുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. നിശ്ചിത കാലത്തിനു ശേഷം യുദ്ധസജ്ജനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജന്മനഗരം കീഴടക്കും. അതിനു ശേഷം രാജ്യം മുഴുവന്‍ കല്‍ക്കിയുടെ അധീനതയിലാകുമെന്നും പുരാണങ്ങള്‍ പറയുന്നു. പ്രവാചകത്വം പ്രാപ്തമായ ശേഷം ജന്മനഗരമായ മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മുഹമ്മദ് നബി ശത്രുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മദീനയിലേക്ക് പോയതും പിന്നീട് അനുയായികളോടൊപ്പം ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന് വിധേയമായതും തെളിവാര്‍ന്ന ചിത്രം.
'കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ആദ്യകാല ഖലീഫമാര്‍ നബിയുടെ ഉറ്റ അനുചരന്മാരായിരുന്നല്ലോ. ദുഷ്ടശക്തികളുമായുള്ള യുദ്ധത്തില്‍ കല്‍ക്കിക്ക് ദൈവികസഹായം ലഭ്യമാകും (കല്‍ക്കി പുരാണം 2:7). ബദ്ര്‍, ഉഹുദു യുദ്ധങ്ങളില്‍ മുഹമ്മദ് നബിയെ അല്ലാഹുവിന്റെ മലക്കുകള്‍ സഹായിച്ചിരുന്ന കാര്യം വേദപ്രകാശ് ചൂണ്ടിക്കാണിക്കുന്നു.
ദൈവത്തില്‍നിന്ന് അതിവേഗതയുള്ള കുതിരയെ അദ്ദേഹത്തിന് ലഭിക്കും. ആ കുതിരപ്പുറത്ത് മിന്നല്‍വേഗതയില്‍ വാളുമായി സഞ്ചരിച്ച് അദ്ദേഹം ലോകം കീഴടക്കും. ആ കുതിരപ്പുറത്ത് അദ്ദേഹം ഏഴ് ആകാശങ്ങള്‍ താണ്ടും (ഭാഗവതപുരാണം ഖണ്ഡം 12, 2:19,20). ബുറാഖ് എന്ന അതിവേഗതയുള്ള കുതിരപ്പുറത്ത് ഏഴ് ആകാശങ്ങളിലൂടെ നബി സഞ്ചരിച്ചതായി മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. സൗന്ദര്യത്തിലും ആകാരഭംഗിയിലും കല്‍ക്കിയെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഭാഗവതപുരാണം പറയുന്നു (ഖണ്ഡം 12, 2:20). ആകര്‍ഷകമായ വ്യക്തിത്വവും ആകാരസൗഷ്ഠവവും മുഹമ്മദ് നബിയുടെ പ്രത്യേകതയായി അദ്ദേഹത്തിന്റെ സഹചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കല്‍ക്കിയുടെ ശരീരത്തില്‍ നിന്ന് സദാ സുഗന്ധം പ്രസരിക്കുന്നുണ്ടാവും. ചുറ്റുപാടും ആ പരിമളത്തില്‍ ആനന്ദം കൊള്ളുന്നതാണ് (ഭാഗവതപുരാണം ഖണ്ഡം 12, 2:21). മുഹമ്മദ് നബി നടക്കുമ്പോള്‍ ചുറ്റുപാടും സുഗന്ധപൂരിതമാകുമായിരുന്നുവെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നു.
ഭാഗവതപുരാണം കല്‍ക്കിയെ 'ജഗത്പതി' (ലോകനേതാവ്) എന്നാണ് വിശേഷിപ്പിക്കുന്നത് (ഭാഗവതപുരാണം ഖണ്ഡം 12, 12:19). പ്രവാചകപുംഗവരില്‍ ഈ വിശേഷണം മുഹമ്മദ് നബിക്ക് മറ്റാരേക്കാളും യോജിക്കുന്നു.
കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവയാണ് ഈ എട്ട് ഗുണങ്ങള്‍. ഈ എട്ട് ഗുണങ്ങളും മുഹമ്മദ് നബിയില്‍ സമഞ്ജസമായി സമ്മേളിക്കുന്നുവെന്നത് ആ മഹത് ചരിത്രം വായിക്കുന്ന ആര്‍ക്കും ബോധ്യമാവും. കല്‍ക്കിയെക്കുറിച്ചുള്ള ഹൈന്ദവപുരാണങ്ങളിലെ പ്രവചനങ്ങള്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് മാത്രമാണ് അനുയോജ്യമാകുന്നതെന്ന് വേദപ്രകാശ്.
#അബസ്വരം :
എല്ലാ ഗ്രന്ഥങ്ങളും വായിക്കുക, പഠിക്കുക, ഉള്‍ക്കൊള്ളുക. 
— feeling വായിച്ചും മറ്റും മനസ്സിലാക്കിയവ പങ്കുവെച്ചു എന്ന് മാത്രം.

കടപ്പാട് പ്രമോദ് N P മായ

Tuesday, August 4, 2020

ഇസ് ലാം പഠനം: യേശു ദൈവമോ*

ക്രൈസ്തവ മതം
പഠനം '

ഇസ് ലാം 
വിമർശനത്തിന് മറുപടി

Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5

ടെലിഗ്രാം

https://t.me/joinchat/AAAAAFD_nOlhUIum3DwH8w


*യേശു ദൈവമോ*

യേശുക്രിസ്തു സവിശേഷമായി അനുസ്മരിക്കപ്പെടുകയും പരിചയപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു സന്ദര്‍ഭമാണിത്. ആരാണ് അദ്ദേഹം എന്ന ഒരന്വേഷണം ബൈബിളിന്റെ വെളിച്ചത്തില്‍ നടത്തുന്നത് ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണല്ലോ. യേശു ക്രിസ്തു ദൈവമോ ദൈവപുത്രനോ ആണെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ആദിമ ശിഷ്യന്‍മാരും പ്രഥമ നൂറ്റാണ്ടുകളിലെ പുരോഹിതരും മതമേധാവികളും (ഉദാഹരണം: ആരിയോസ്- ഏകദൈവത്വത്തിലധിഷ്ഠിതമായ ആരിയോസിയന്‍ ദര്‍ശനം ക്രിസ്ത്വബ്ദം 7-ാം നൂറ്റാണ്ടുവരെ നിലനിന്നിരുന്നു.) യേശു മനുഷ്യനാണെന്നും ദൈവമല്ലെന്നുമാണ് വിശ്വസിച്ചിരുന്നത്. ബൈബ്ള്‍ പഴയ നിയമവും പുതിയ നിയമമായ മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങളും ഈ വിശ്വാസമാണ് പ്രാമാണികവും ശരിയുമെന്ന് സ്ഥിരീകരിക്കുന്നു. അതു കൊണ്ട് തന്നെയാണ് ആദിമ നൂറ്റാണ്ടുകാര്‍ ഈ വിശ്വാസം മുറുകെ പിടിക്കുന്നവരായത്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി എ.സി 325ല്‍ വിളിച്ചു ചേര്‍ത്ത മതമേലധ്യക്ഷന്‍മാരുടെ നിക്യാ സമ്മേളനത്തിലും ഏകദൈവവിശ്വാസികള്‍ക്കായിരുന്നു ഭൂരിപക്ഷം. രണ്ടായിരത്തിയെട്ട് ബിഷപ്പുമാര്‍ പങ്കെടുത്ത ആ സുന്നഹദോസില്‍ മുന്നൂറ്റിമുപ്പത്തിയെട്ട് പേര്‍ മാത്രമാണ് യേശുവില്‍ ദിവ്യത്വമുണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. ദുരൂഹമായ കാരണങ്ങളാല്‍ ചക്രവര്‍ത്തി ന്യൂനപക്ഷത്തിന്റെ അഭിപ്രായ ഗതിയോട് പിന്തുണ പ്രഖ്യാപിക്കുകയും അതംഗീകരിക്കപ്പെടുകയുമായിരുന്നു. ഒന്നാമതായി യേശുവിന്റെ ജന്മമെടുക്കാം. നമ്മെയൊക്കെപ്പോലെത്തന്നെ യേശുവിന്റെ പരമ്പര സുജ്ഞാതമാണ്. അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുവിന്റെ വംശാവലി മത്തായിയുടെ സുവിശേഷാരംഭത്തില്‍ തന്നെയുണ്ട്. അതവസാനിക്കുന്നതിപ്രകാരമാണ്: ഇങ്ങനെ അബ്രഹാം മുതല്‍ ദാവീദ് വരെ പതിനാലും ദാവീദ് മുതല്‍ ബാബിലോണ്‍ പ്രവാസം വരെ പതിനാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തു വരെ പതിനാലും തലമുറകളാണ് ആകെയുള്ളത്.(മത്തായി 1:1-17) തന്റെ സൃഷ്ടികളായ കുറേ മനുഷ്യരുടെ നിശ്ചിത പരമ്പരകളിലൂടെ ദൈവം ജനിക്കുക എന്നത് മൗഢ്യമല്ലേ? മാനുഷിക കാര്യങ്ങളില്‍ മറ്റുള്ളവരെപ്പോലെത്തന്നെയായിരുന്നു യേശു. അന്നപാനാദികള്‍ കഴിക്കുകയും വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തിരുന്നു: 'മനുഷ്യ പുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജന പ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍. (മത്തായി11:19) തന്റെ ഉടയാടകള്‍ അവര്‍ എന്തു ചെയ്തുവെന്ന് യേശു പറയുന്നുണ്ട്: എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു, എന്റെ അങ്കിക്കു വേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് പടയാളികള്‍ ഇപ്രകാരം ചെയ്തത്. അബ്രഹാമിന്റെ ചര്യയിലെ നിര്‍ബന്ധ കല്‍പനയാണ് ചേലാകര്‍മം. മോശെയുടെയും യേശുവിന്റെയും (മുഹമ്മദ് നബിയുടെയും) മതങ്ങളില്‍ നിര്‍ബന്ധമാണത്. യേശു പിന്നെ അത് ചെയ്യാതിരിക്കില്ലല്ലോ. ജനനത്തിന്റെ എട്ടാം ദിവസം പേരിടല്‍ കര്‍മവും പരിച്ഛേദനവും നടന്നതായി ലൂക്കോസ് 2:21ല്‍ കാണാം. ദൈവത്തെ പിടിച്ച് സൃഷ്ടികള്‍ ചേലാകര്‍മം ചെയ്യുമോ? നമ്മില്‍ പലരെയും പോലെ യേശുവിനു മാതാപിതാക്കളും സഹോദരീ സഹോദരങ്ങളുമുണ്ടായിരുന്നുവെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. അദ്ദേഹം അധ്യാപന കര്‍മം നിര്‍വഹിച്ചിരുന്നു; ചില വ്യക്തികളെപ്പോലെ, സ്വന്തം ദേശത്ത് അവഗണനീയനുമായിരുന്നുവത്രേ. സുവിശേഷം തന്നെ പറയട്ടെ:... യേശു അവിടെ നിന്നു പുറപ്പെട്ട് സ്വദേശത്ത് വന്ന് അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന്ന് ഈ വിജ്ഞാനവും ശക്തിയും എവിടെ നിന്ന്? ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരങ്ങള്‍?... യേശു അവരോട് പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. (ബൈബിള്‍- മത്തായി: 13: 53-59) മറ്റൊരിടത്ത് ഇങ്ങനെ കാണാം: എല്ലാ ദിവസവും അവന്‍ ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു; രാത്രിയില്‍ പട്ടണത്തിന് പുറത്ത്‌പോയി ഒലീവ് മലയില്‍ വിശ്രമിച്ചു. അവന്റെ വാക്കുകേള്‍ക്കാന്‍ വേണ്ടി ജനം മുഴുവന്‍ അതിരാവിലെ ദേവാലയത്തില്‍ അവന്റെ അടുത്ത് വന്നിരുന്നു. (ലൂക്കോസ്- 21: 37, 38) അധ്യാപനം നടത്തുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ഇവിടെയും യേശു. സ്വന്തം മാതാവൊന്നിച്ചും ജനങ്ങള്‍ക്കിടയിലും മാനുഷിക രീതികളും പതിവ് നടപടികളും സാധാരണ ലക്ഷണങ്ങളുമൊക്കെയായിട്ടാണ് യേശു ജീവിച്ചിരുന്നത്. ക്രമപ്രവൃദ്ധമായ വളര്‍ച്ചയും പുരോഗതിയും ജ്ഞാനവര്‍ധനയുമായിരുന്നു തനിക്കും. അന്ന് സാര്‍വ്വത്രികമായിരുന്ന പോലെ കഴുതപ്പുറത്ത് താനും യാത്ര ചെയ്തു. 'അവര്‍ കഴുതയേയും കഴുതക്കുട്ടിയേയും കൊണ്ടു വന്ന് അവയുടെ മേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു... യേശുവിന് മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തുവിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! അവന്‍ ജറുസലമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്ന് ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്.' (മത്തായി- 21:1-11) ആളുകളാരും യേശുവിനെ ദൈവമാക്കിയിരുന്നില്ല, പ്രവാചകനും മനുഷ്യനുമായാണ് മനസ്സിലാക്കിയത് എന്നര്‍ത്ഥം. അദ്ദേഹം ശൈശവത്തില്‍ മാതാവിന്റെ മുല കുടിച്ചിരുന്നു. (ലുക്കോസ് 11: 29) മറ്റുള്ളവരെപ്പോലെ കരയുമായിരുന്നു (യോഹന്നാന്‍- 11: 35) മനഃസംഘര്‍ഷത്തിനും ദുഃഖത്തിനും വിധേയനായിരുന്നു (മത്തായി- 26: 37,38) ഗാഢമായ ഉറക്കവും ക്ഷീണവും ഭയവുമൊക്കെ തന്നെയും പിടികൂടി (മത്തായി- 8: 23-25; യോഹന്നാന്‍- 4: 6; 11: 53,54) വിശപ്പും ദാഹവുമൊക്കെ തന്നെയും ബാധിച്ചു (യോഹ 19: 28) ദൈവമെന്ന മഹച്ഛക്തി കാര്യങ്ങള്‍ സ്വന്തമായി ആവിഷ്‌കരിക്കുന്നു, ആസൂത്രണം ചെയ്യുന്നു, നടപ്പാക്കുന്നു. എന്നാല്‍ യേശു ഇങ്ങനെയായിരുന്നില്ല. ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തി മാത്രം. താന്‍ അരുളി: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല... എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യ ജീവനുണ്ട് (യോഹ .5: 1924) ബൈബിളിന്റെ അധ്യാപനാനുസൃതം യഹോവ ഒരുവന്‍ മാത്രമാണ് ദൈവം. അവന്റെ ദൂതനാണ് യേശു. അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്‍മാര്‍ ആരും അവനോടൊത്തുണ്ടായിരുന്നില്ല (ആവര്‍ത്തനം 32:12). ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ, കൊള്ളാം (യാക്കോബ് 2 :19) യിസ്രായേലേ, കേള്‍ക്കുക, യഹോവ നമ്മുടെ ദൈവമാകുന്നു ; യഹോവ ഏകന്‍ തന്നെ. (ആവര്‍ത്തനം 6:4) നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമിമുഴുവന്റെയും സ്രഷ്ടാവുമാണ്. അവിടന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല ..(യെശയ്യാവ് 40:28,29). തന്നെ ദൈവമാക്കുന്നവര്‍ക്ക് സ്വന്തം വാക്കുകളില്‍ തന്നെ യേശു തിരിച്ചടി നല്‍കുന്നുണ്ട് : ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവന്‍ ആകുന്നു. (യോഹ 17:3) ക്രിസ്തു പറഞ്ഞു : ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല. (മാര്‍ക്കോസ് 101:9) യഹോവ അരുളി : ഞാന്‍ ഞാന്‍ മാത്രമേയുള്ളൂ, ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്‍വിന്‍. ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുന്നു;  ഞാന്‍ സൗഖ്യമാക്കുന്നു; എന്റെ കൈയില്‍ നിന്നു എടുക്കുന്നവന്‍ ഇല്ല. (ആവര്‍ത്തനപുസ്തകം 32 : 39,40) യേശു അവനോട്: നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച്, അവനെ മാത്രമേ ആരാധിക്കാവൂ. (ലൂക്കോസ് 4:8) യശശ്ശരീരനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുമൊത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നീലഗിരിയിലെ ദേവാലയില്‍ നിന്ന് മടങ്ങവേ നാടുകാണിയില്‍ നിന്ന് ചുങ്കത്തറയിലേക്കുള്ള ഒരു പാതിരി പാതിരാത്രിയോടടുത്ത് ഞങ്ങളുടെ വണ്ടിക്ക് കൈ കാണിച്ചു. കൂരിരുട്ടും കനത്ത മഴയുമുണ്ടായിരുന്നു. ഞങ്ങളയാള്‍ക്ക് സീറ്റ് കൊടുത്തു. അന്ന് ഫാദറോടുന്നയിച്ച ചില സംശയങ്ങള്‍ക്ക് മറുപടി കിട്ടിയില്ല. ഇന്നുമവ ഉത്തരമില്ലാതെ തുടരുന്നു: യേശു ക്രിസ്തു വന്നിട്ട് രണ്ടായിരം വര്‍ഷമാണായത്. അതിനും മുമ്പുള്ള ഒട്ടേറെ നൂറ്റാണ്ടുകളില്‍ ജനിച്ചു മരിച്ചവരുടെ ജന്മ പാപങ്ങള്‍ ആരു വഹിച്ചു? ഇങ്ങനെയൊരു പ്രായശ്ചിത്ത ബലിക്ക് യഹോവയായ ദൈവത്തിനു പരിപാടിയുണ്ടായിരുന്നുവെങ്കില്‍ പിതൃപാപത്തിനുടനെ തന്നെയല്ലേ അതു പ്രയോഗവല്‍ക്കരിക്കേണ്ടിയിരുന്നത്? ഒരു മാധ്യമവുമില്ലാതെ ഏതു വന്‍പാപവും കുറ്റകൃത്യവും മാപ്പാക്കാന്‍ കഴിയുന്ന യഹോവ തന്റെ പ്രിയ പുത്രനെ അതീവ നിഷ്ഠുരവും പൈശാചികവുമാം വിധം ശത്രുക്കളുടെ കൈയില്‍ പന്താടാന്‍ വിട്ടത് എന്തിനു വേണ്ടിയായിരുന്നു? മനുഷ്യ പുത്രന്മാരുടെ ജന്മ പാപം കുരിശിലേറി വഹിക്കാനാണല്ലോ  യേശു ജനിച്ചതു തന്നെ. എങ്കില്‍ പിന്നെ കുരിശില്‍ കിടന്ന് യേശുക്രിസ്തു അത്യുച്ചത്തില്‍ കരയുകയും ഏലീ ഏലീ ലമാ സബക്താനീ ( എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്) എന്ന് ആര്‍ത്തട്ടഹസിക്കുകയും (മത്തായി 27:46)ചെയ്തത് എന്തിന്? ദൈവ പുത്രനെ കുരിശില്‍ തറച്ചു കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് ജൂതന്മാരായിരുന്നു. ദൈവ പുത്രനാകട്ടെ,  അവരുടെ ദുര്‍മോഹം മറികടക്കാന്‍ പരമാവധി ആഗ്രഹിച്ചു. 'പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. കഴിയും എങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റേണമേ' എന്നാണ് ദൈവപുത്രന്‍ കേണപേക്ഷിച്ചത്. (മാര്‍ക്കോസ് 14:36) അപ്പോള്‍, ഇതില്‍ വിജയിച്ചത് യഹോവയോ ജൂതന്‍മാരോ? ഈ വിനീതന്‍ മാത്രമല്ല, ലക്ഷക്കണക്കിനാളുകള്‍ ഇത്യാദി സംശയങ്ങള്‍ക്ക് ഉത്തരമാഗ്രഹിക്കുന്നവരാണ്. സദുദ്ദേശ്യപൂര്‍വം അവ ദൂരീകരിച്ചു തരാന്‍ സന്നദ്ധതയുള്ളവരും ബൈബിളിലും ക്രൈസ്തവ ദര്‍ശനത്തിലും പിടിപാടുള്ളവരുമായ ഏതു സഹൃദയര്‍ക്കും സ്വാഗതം!

ഇസ് ലാം:ക്രിസ്‌മസും ക്രിസ്തുവിന്റെ സന്ദേശവും



മതതാരതമ്യ പഠനം


ക്രിസ്‌മസും ക്രിസ്തുവിന്റെ സന്ദേശവും


 


ലോകമെങ്ങുമുള്ള ക്രൈസ്തവ സഹോദരന്മാരുടെ സുപ്രധാനമായ ഒരാഘോഷദിനമാണ് ക്രിസ്‌മസ്. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടാണ് ക്രൈസ്തവർ ഇതാചരിക്കുന്നത്. ലോകത്ത് വളരെയധികം സാമ്യതകളുള്ള രണ്ടു മതങ്ങളാണ് ക്രിസ്തുമതവും ഇസ്‌ലാം മതവും. മതദർശനങ്ങൾ പരസ്പരം അറിയാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. യേശുവിനെയും അദ്ദേഹത്തിന്റെ മാതാവിനെയും കുറിച്ച് ഖുർആൻ എന്ത് പറയുന്നുവെന്നും ക്രിസ്തുമസിന്റെ ഉത്ഭവമെങ്ങനെയായിരുന്നുവെന്നുമുള്ള കാര്യങ്ങളെക്കുറിച്ച അന്വേഷണത്തിനും അതീവപ്രാധാന്യമുണ്ട്. ആദ്യമായി യേശുവിന്റെ മാതാവിനെക്കുറിച്ചുള്ള ഖുർആനിക സമീപനം നമുക്ക് പരിശോധിക്കാം.


മർയം: ലോകവനിതകളിൽ ശ്രേഷ്ഠ


യേശുവിന്റെ മാതാവായ മര്‍യമിനെക്കുറിച്ച് ഖുര്‍ആനിലെ ഒരു പരാമർശം കാണുക: “മാലാഖമാർ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തിരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വച്ച് ഉല്‍കൃഷ്ടയായി നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു”(ഖുർആൻ 3:42). ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മര്‍യമിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓര്‍ക്കുക. ലോക വനിതകളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് യേശുവിന്റെ മാതാവ് മര്‍യമിനെയാണ്. വിശുദ്ധ ഖുർആൻ പേരെടുത്ത് പരാമർശിച്ച ഏക വനിതയും മർയം തന്നെ. ഖുർആനിലെ പത്തൊൻപതാം അധ്യായത്തിന്റെ പേര് തന്നെ മർയം എന്നാണ്. മർയമിന്റെ പിതാവിന്റെ പേര് ഇംറാന്‍ എന്നാണെന്ന് ഖുർആൻ പറയുന്നു. ഖുർആനിലെ മൂന്നാം അധ്യായത്തിന് നല്കപ്പെട്ടിരിക്കുന്ന പേര് ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്നാണ്. സത്യവിശ്വാസികൾക്ക് ഉത്തമ മാതൃകയായി വിശുദ്ധ ഖുർആൻ എടുത്ത് പറയുന്ന രണ്ടു സ്ത്രീകളിലൊന്ന് മർയം ആണ്. “തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.”(ഖുർആൻ 66:12)


മർയമിന്റെ ജനനത്തെയും വളർച്ചയെയും കുറിച്ച് ഖുർആനിന്റെ വിവരണം ഇങ്ങനെയാണ്: “തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു. ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായി ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. അഭിശപ്തനായ പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു.” (ഖുർആൻ 3:33-37)


എത്ര സുന്ദരമാണ് മർയമിനെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിലെ പരാമർശങ്ങൾ! വിക്കിപീഡിയ പറയുന്നത് കാണുക: “ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മർയം (Mary). വളരെ ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏകവനിതയാണ് മർയം. ബൈബിൾ പുതിയനിയമത്തേക്കാൾ കൂടുതൽ തവണ ഖുർആനിൽ ഇവരുടെ നാമം പരാമർശിക്കപ്പെടുന്നുണ്ട്.”(https://qrgo.page.link/12SnE).


യേശുവിന്റെ ജനനത്തെക്കുറിച്ച് ഖുർആൻ


അല്ലാഹുവിനാൽ അയക്കപ്പെട്ട മഹോന്നതനായ ഒരു പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. യേശുവിനെയോ അദ്ദേഹത്തിന്റെ മാതാവ് മർയമിനെയോ അവിശ്വസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവൻ ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്താണ്. ഇസ്‌ലാമിക വീക്ഷണത്തിൽ യേശുവിന്റെ പിൻഗാമിയാണ് മുഹമ്മദ് നബിﷺ. യേശുവിനു തൊട്ടുശേഷമുള്ള പ്രവാചകൻ. യേശുവിന്റെയോ മർയമിന്റെയോ നാമം കേൾക്കുമ്പോൾ അലൈഹിസ്സലാം (അവരിൽ സമാധാനം ഭവിക്കട്ടെ) എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം.


യേശുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ: “വേദഗ്രന്ഥത്തില്‍ മര്‍യമിന്റെ വൃത്താന്തം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീൽ മാലാഖയെ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ അഭയം തേടുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട്‌ മാറിപ്പോകൂ). അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌” (ഖുർആൻ 19:16-25). പുരുഷസ്പർശമേൽക്കാതെയുള്ള മർയമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ഒരു ദൃഷ്ടാന്തമായി ഖുർആൻ എടുത്തു പറയുന്നു. പിതാവില്ലാതെയാണ് യേശുവിന്റെ ജനനമെന്നർത്ഥം.


“മാലാഖമാർ അവളോട് പറഞ്ഞതോര്‍ക്കുക: ‘അല്ലയോ മര്‍യമേ, നിന്നെ അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനത്തിന്റെ സുവിശേഷമറിയിക്കുന്നു; അവന്റെ നാമം മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ(യേശു ക്രിസ്തു) എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും ഏറെ പ്രമുഖനായിരിക്കും. അല്ലാഹുവിന്റെ ഉറ്റ ദാസന്മാരില്‍ എണ്ണപ്പെട്ടവനുമായിരിക്കും. തൊട്ടിലില്‍വച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും.” ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: “എന്റെ രക്ഷിതാവേ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.” മറുപടി ലഭിച്ചു: “അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു. അല്ലാഹു അവന് (യേശുവിന്) വേദവും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും.” (ഖുർആൻ 3:45-48)


യേശു തന്റെ മാതാവിനെതിരെ ഉയർന്നുവന്ന സംശയങ്ങളെല്ലാം ദുരീകരിച്ചുകൊണ്ട് തൊട്ടിലിൽവച്ചുതന്നെ സംസാരിച്ച സംഭവം വിശുദ്ധ ഖുർആൻ വിവരിക്കുന്നു. “പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: ‘ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.’ അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണ്ടി. ജനം ചോദിച്ചു: ‘തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?’ ശിശു (ഉണ്ണിയേശു) പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്‌കാരവും സകാത്തുമനുഷ്ഠിക്കാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനനനാളിലും മരണനാളിലും, ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം” (ഖുർആൻ 19:27-33). മര്‍യമിന്‍റെ കുടുംബത്തില്‍പ്പെട്ട സദ്‌വൃത്തനായ ഒരാളായിരുന്ന ഹാറൂനെ ഉദ്ദേശിച്ചുകൊണ്ടാണ്‌ ‘ഹാറൂന്‍റെ സഹോദരി’ എന്നു മര്‍യമിനെ അഭിസംബോധന ചെയ്യുന്നത്. പൂര്‍വ്വ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും പേരുകളുമായി ബന്ധപ്പെടുത്തി പറയുക അന്നു പതിവുണ്ടായിരുന്നുവെന്ന് മുഹമ്മദ് നബിﷺ വ്യക്തമാക്കിയിട്ടുണ്ട്. (https://malayalamqurantafsir.com/thafseer.php) ‘ഹാറൂനിന്റെ സഹോദരി’ എന്നത് മർയമിന്റെ കാലത്തെ ഇസ്രായീല്യരുടെ അഭിസംബോധന ഖുർആൻ ഉദ്ധരിച്ചതാണ്. ഇസ്രായീല്യരിലുള്ള വിശുദ്ധരായ സ്ത്രീകളെ അഹറോനുമായി ബന്ധപ്പെടുത്തി വിളിക്കാറുണ്ടായിരുന്നുവെന്ന് ബൈബിളും വ്യക്തമാക്കിയിട്ടുണ്ട്.(ലൂക്കോസ് 1:5)


ക്രിസ്‌മസ്: നാം അറിയേണ്ടത്


ലോകവ്യാപകമായി ക്രൈസ്തവർ അത്യുത്സാഹപൂർവം കൊണ്ടാടുന്ന ആഘോഷമാണ് ക്രിസ്‌മസ്. യേശുവിന്റെ ജന്മദിനമെന്ന പേരിൽ ഡിസംബർ 25-ന് ആഘോഷിക്കപ്പെടുന്ന ക്രിസ്‌മസിന് യേശുവുമായി ബന്ധമുണ്ടോ? ഇല്ലെന്നതാണ് യാഥാർത്ഥ്യം. “ജനനത്തിയതിയുടെ കാര്യത്തിലുമില്ല വിശ്വസനീയമായ തെളിവുകളൊന്നും. എ.ഡി. നാലാം നൂറ്റാണ്ടുമുതലാണ് ഈ ആഘോഷത്തിന്റെ ആരംഭം എന്ന് കരുതപ്പെടുന്നു. ആദ്യകാല ക്രിസ്ത്യാനികളാരും ആചരിച്ചിട്ടില്ലാത്ത വിശേഷദിനമായതിനാൽ ക്രിസ്‌മസ് എന്ന പേരുപോലും ബൈബിളിൽ കാണാൻ കഴിയില്ല. ക്രിസ്തുമതം പ്രബലപ്പെടുന്നതിനു മുമ്പും ചില പാശ്ചാത്യ നാടുകളിൽ അന്യദേവന്മാരുടെ പേരിലുള്ള ആഘോഷമായി ക്രിസ്‌മസ് ആചരിക്കപ്പെട്ടിരുന്നു. ആ രാജ്യങ്ങളിലെ പ്രധാന മതമായി പിന്നീട് ക്രിസ്തുമതം പ്രചരിച്ച ശേഷവും ജനങ്ങൾ ആചരിച്ചുവന്ന പഴയ ആഘോഷങ്ങൾ നിലനിന്നു. അക്കൂട്ടത്തിൽ സൂര്യദേവന്റെ പ്രീതിക്കുവേണ്ടി ആഘോഷിക്കപ്പെട്ടിരുന്ന ഉത്സവം ക്രൈസ്തവർ ‘ദൈവപുത്രനായ ക്രിസ്തുദേവ’ന്റെ ആഘോഷമായി പേരുമാറ്റി സ്വീകരിച്ചതാണ് ഇന്നത്തെ ക്രിസ്‌മസ്. മതപരമായി അതിന് യേശുവുമായി യാതൊരടുപ്പവുമില്ല. പ്രാചീനകാലത്ത് സൂര്യദേവന്റെ പേരിലുണ്ടായിരുന്ന ആഘോഷം പാശ്ചാത്യലോകം ‘ക്രിസ്‌മസ്’ എന്ന് പുനർനാമകരണം ചെയ്ത് നിലനിർത്തുകയായിരുന്നു. പിന്നീട് ക്രൈസ്തവലോകം മുഴുവൻ അതംഗീകരിക്കുകയും ചെയ്തു.” (കടപ്പാട്: ഇ.സി. സൈമൺ മാസ്റ്റർ [‘ബൈബിളും ഖുർആനും’ പേജ്: 109])


ക്രിസ്‌മസിന്റെ ഉത്ഭവത്തെക്കുറിച്ച് വിക്കിപീടിയ പറയുന്നത് ഇങ്ങനെയാണ്: “ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്‌മസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്‌മസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം. റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്നു സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം. പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌.”(https://qrgo.page.link/SV99Y)


യേശുവുമായോ അപ്പോസ്തലന്മാരുമായോ യാതൊരു ബന്ധവുമില്ലാത്ത ആഘോഷദിനമാണ് ക്രിസ്‌മസ് എന്നർത്ഥം. തന്റെ ജന്മദിനം യേശു സ്വയം ആഘോഷിക്കുകയോ മറ്റുള്ളവരോട് ആഘോഷിക്കാൻ ആവശ്യപ്പെടുകയോ ചെയ്തതായി വ്യക്തമാക്കുന്ന യാതൊരു രേഖയുമില്ല. മാത്രവുമല്ല, ആഘോഷദിനങ്ങൾ ചന്ദ്രനെ നോക്കി നിർണയിക്കണമെന്നാണ് ബൈബിൾ പഴയ നിയമം പറയുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ചന്ദ്രപ്പിറവി ദർശിക്കുന്നത് വിശ്വസ്തരായ സാക്ഷികൾ വഴി സ്ഥിരീകരിക്കപ്പെടുന്നതിനനുസരിച്ച് ചന്ദ്രമാസങ്ങൾ ആരംഭിക്കുന്ന രീതിയായിരുന്നു അന്ന് നടപ്പിലാക്കിയിരുന്നത്.(https://www.gotquestions.org/new-moon-Bible.html) “ഉത്‌സവദിനങ്ങള്‍ ചന്ദ്രനെ നോക്കി നിര്‍ണയിക്കുന്നു. പൂര്‍ണതയില്‍ എത്തിയിട്ടുക്ഷയിക്കുന്ന വെളിച്ചമാണത്”(പ്രഭാഷകൻ 43:7). യേശുവും ഈ രീതി തന്നെയാവും സ്വീകരിച്ചിട്ടുണ്ടാവുക. ഇസ്‌ലാം മതവിശ്വാസികൾ ചന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയാണ് ആഘോഷദിനങ്ങൾ നിർണയിക്കുന്നത്. ചന്ദ്രപ്പിറവി ദൃശ്യമാകുന്നതോടെ മാസങ്ങൾ തുടങ്ങുന്നു. എന്നാൾ ഇന്ന് ക്രൈസ്തവരുടെ മതപരമായ ആഘോഷദിനങ്ങൾ സൗരവർഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.


ക്രിസ്തുമാർഗമല്ല ഇന്നത്തെ ക്രൈസ്തവർ പിന്തുടരുന്നത് എന്നതിന് ഇനിയും നിരവധിയുദാഹരണങ്ങളുണ്ട്. യേശുവിന്റെ കാലശേഷം മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞാണ് സൂര്യാരാധനാദിനമായ ഞായറാഴ്ച (Sun-day) പ്രാർത്ഥനാദിനമായി തീരുമാനിക്കപ്പെട്ടത്.(എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ) യേശു എട്ടാം നാൾ പരിച്‌ഛേദന ചെയ്യപ്പെട്ടതായി ബൈബിൾ പറയുന്നു.(ലൂക്കോസ് 2:21) മുസ്‌ലിംകളും പരിച്‌ഛേദന ചെയ്യാറുണ്ട്. ക്രൈസ്തവർ ആ കർമവും ഒഴിവാക്കി. യേശു ജനങ്ങളിലേക്ക് കടന്നു വരുമ്പോൾ ശാലോം അലൈക്കും (നിങ്ങൾക്ക് സമാധാനം) എന്ന് ആശംസിച്ചു. (യോഹന്നാൻ 20:19, https://www.bible.com/bible/314/JHN.20.21.TLV) മുസ്‌ലിംകളുടെ അഭിവാദനവും അസ്സലാമു അലൈക്കും (നിങ്ങൾക്ക് സമാധാനം) എന്നാണ്. എന്നാൽ ഇന്ന് ക്രൈസ്തവർ അഭിവാദനം ചെയ്യുന്നത് ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ്. ക്രൈസ്തവർ യേശുവിനെ ത്രിയേകത്വത്തിലെ ആളത്തമായി പരിഗണിച്ച് ആരാധിക്കുമ്പോൾ മുസ്‌ലിംകൾ യേശുവിനെ പ്രവാചകനായി അംഗീകരിച്ച് അദ്ദേഹത്തെ അനുധാവനം ചെയ്യുന്നു. വിജാതീയസ്വാധീനത്താൽ ക്രൈസ്തവർ നിരാകരിച്ച സുപ്രധാനമായ വിശ്വാസമാണ് ഏകദൈവവിശ്വാസം. യേശുവിന്റെ കാലശേഷം മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞ് കോൺസ്റ്റന്റൈൻ ചക്രവർത്തി വിളിച്ചുകൂട്ടിയ ബിഷപ്പുമാരുടെ കൗൺസിലാണ്‌ ത്രിത്വസിദ്ധാന്തം ചമച്ചത്.


സ്രഷ്ടാവിനെ മാത്രം ആരാധിക്കുക


കണിശമായ ഏകദൈവാരാധനയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. യേശു ദൈവപുത്രനാണെന്ന വാദത്തെയും ത്രിത്വ സങ്കല്പത്തെയുമെല്ലാം ഖുർആൻ ശക്തമായി എതിർക്കുന്നു (9:30, 5:73). അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ് യേശു പഠിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനം കാണുക. “മര്‍യമിന്‍റെ മകന്‍ മസീഹ്‌(മിശിഹാ) തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞതിതാണ്-‘ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ ആരെങ്കിലും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല.” (ഖുർആൻ 5:72)


യേശു ദൈവാംശമാണെന്ന ക്രൈസ്തവവാദത്തെ ഖുർആൻ ഖണ്ഡിക്കുന്നത് ‘അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നാണ് യേശു പഠിപ്പിച്ചത്’ എന്ന പ്രഖ്യാപനത്തിലൂടെയാണ്. മുഖ്യകല്പനയെക്കുറിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് മാത്രമേ ആരാധനകളർപ്പിക്കാവൂ എന്നാണ് യേശുവുൾപ്പെടെയുള്ള പ്രവാചകന്മാരെല്ലാം പഠിപ്പിച്ചതെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. കല്ല് മുതൽ വിഗ്രഹം വരെയും ആൽമരം മുതൽ തുളസിച്ചെടി വരെയും ശവകുടീരങ്ങൾ മുതൽ മഹാത്മാക്കൾ വരെയും നാഗം മുതൽ പശു വരെയും മാലാഖമാർ മുതൽ പിശാചുക്കൾ വരെയും പുണ്യവാളന്മാർ മുതൽ പ്രവാചകന്മാർ വരെയുമുള്ള ആരും തന്നെ ആരാധനകളർഹിക്കുന്നില്ല. സർവശക്തനായ അല്ലാഹു അല്ലാതെ. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം-“ലാ ഇലാഹ ഇല്ലല്ലാഹ്.”


‘അല്ലാഹു’ എന്ന് പറയുമ്പോൾ അത് മുസ്‌ലിംകളുടെ ഒരു കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ ദേശക്കാരുടെയും വർഗക്കാരുടെയും സാക്ഷാൽ ദൈവത്തെ അറബിയിൽപറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. അറബികളായ അമുസ്‌ലിംകളും ദൈവത്തെ വിളിക്കുന്നത് ‘അല്ലാഹു’ എന്നാണ്(https://en.wikipedia.org/wiki/Allah). ദൈവത്തെ കുറിക്കാൻ അറബിക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദവും ‘അല്ലാഹു’ എന്നാണ് (https://www.thegospelcoalition.org/article/is-allah-god/). ഏകദൈവമല്ലാതെ ആരും ആരാധിക്കപ്പെടരുതെന്ന ഇസ്‌ലാമിന്റെ അധ്യാപനത്തിനു മുമ്പിൽ തകർന്നു വീണത് വിഗ്രഹങ്ങളും ശവകുടീരങ്ങളും മാത്രമായിരുന്നില്ല; ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയിൽ ദല്ലാളന്മാരായി ചമഞ്ഞ പൗരോഹിത്യം കൂടിയായിരുന്നു. അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ മധ്യവർത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ദൈവങ്ങളുടെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ ചൂഷണത്തിൽനിന്ന് മാനവസമൂഹത്തെ രക്ഷിക്കുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്തിരിക്കുന്നത്.


ഏകദൈവം മാത്രമാണ് ആരാധനകൾ അർഹിക്കുന്നത്. സ്രഷ്ടാവും(ഖുർആൻ 2:29), സർവ്വ ശക്തനും(ഖുർആൻ 5:120), അദ്വിതീയനും(ഖുർആൻ 112:1), തുടക്കമുള്ളവനോ ജനിക്കുന്നവനോ അല്ലാത്തവനും(ഖുർആൻ 112:3), ഒടുക്കമോ മരണമോ ഇല്ലാത്തവനും(ഖുർആൻ 2:255), യാതൊന്നുമായും സാദൃശ്യപ്പെടുത്താൻ സാധ്യമല്ലാത്ത ഉണ്മയുള്ളവനും(ഖുർആൻ 42:11) ആയ ഏകനായ നാഥനെ മാത്രമാണ് ആരാധിക്കേണ്ടതെന്ന് നമ്മുടെ സാമാന്യ ബുദ്ധി തന്നെ സമ്മതിക്കുന്നു. എന്നാൽ നിരവധി മനുഷ്യർ ആരാധിക്കുന്നത് സൃഷ്ടികളെയാണ്. വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ആൾദൈവങ്ങളെയുമാണ്. സൃഷ്ടിപൂജയിൽ നിന്ന് മോചിതരായി സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ഖുർആൻ മനുഷ്യരെ ക്ഷണിക്കുന്നു.

“മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരാൻ.” (ഖുർആൻ 2:21). “അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.” (ഖുർആൻ 41:37)


അതോടൊപ്പം തന്നെ മതകാര്യത്തിൽ യാതൊരുവിധ ബലപ്രയോഗവുമില്ലെന്നും വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. “മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (ഖുർആൻ 2:256)


‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന ഏകമാനവികതയുടെ സന്ദേശവും വിശുദ്ധ ഖുർആൻ മുന്നോട്ടുവയ്ക്കുന്നു. “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (ഖുർആൻ 49:13) മുഹമ്മദ് നബിﷺയുടെ വാക്കുകൾ കാണുക: “ജനങ്ങളേ, അറിഞ്ഞുകൊള്ളുക: നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന്ന് കറുത്തവനേക്കാളോ കറുത്തവന്ന് വെളുത്തവനേക്കാളോ ഒരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രേ.” (ബൈഹഖി)


ദൈവവിശ്വാസപരമായ കാര്യങ്ങളിൽ യേശുവും മുൻപ്രവാചകന്മാരും കാണിച്ചതും പാലിച്ചതുമായ മാതൃകകൾക്കു നിരക്കാത്ത ക്രൈസ്തവരുടെ ഇന്നത്തെ നിലപാടുകൾ ചൂണ്ടിക്കാണിച്ച് അവരുടെ മാർഗഭ്രംശം അവരെ ബോധ്യപ്പെടുത്തി പ്രവാചകന്മാർ കാണിച്ചു തന്ന സത്യപാതയിലേക്ക് അവരെ ക്ഷണിക്കുകയാണ് ഇസ്‌ലാമിക പ്രബോധകർ ചെയ്യുന്നത്. ഏകദൈവവിശ്വാസത്തിന്റെ പരിരക്ഷയിൽ അതീവ നിഷ്കർഷയുണ്ട് ഇസ്‌ലാമിന്. സൃഷ്ടിപൂജയിലേക്ക് നയിക്കുന്നതോ സൃഷ്ടിപൂജയുടെ നേരിയ ഗന്ധമെങ്കിലുമുള്ളതോ ആയ സർവ്വതിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. സർവചരാചരങ്ങളെയും സൃഷ്ടിച്ച ആ ഏകാസ്തിത്വം മാത്രമേ ആരാധനകളർഹിക്കുന്നുള്ളു. കൃഷ്ണനും ക്രിസ്തുവും മുഹമ്മദ് നബിﷺയുമെല്ലാം സൃഷ്ടികളാണ്; സ്രഷ്ടാവല്ല. സ്രഷ്ടാവ് മാത്രമാണ് ആരാധിക്കപ്പെടേണ്ടത്. യേശു പറഞ്ഞതായി വിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നു: “തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.” (ഖുർആൻ 3:51)




ഇസ്ലാം :ബൈബിളിലെ വൈരുദ്ധ്യങ്ങള്‍


ബൈബിളിലെ വൈരുദ്ധ്യങ്ങള്‍



“നീ മോഷ്ടിക്കരുതു്” എന്നു് കല്ലില്‍ കൊത്തിയ അക്ഷരങ്ങളുടെ രൂപത്തില്‍ മനുഷ്യരോടു് കല്‍പിക്കുന്ന ഒരു ദൈവം വേറൊരവസരത്തില്‍ അതേ മനുഷ്യരോടു് മോഷ്ടിക്കാന്‍ ആഹ്വാനം ചെയ്താല്‍ അതില്‍ ഒരു പരസ്പരവൈരുദ്ധ്യമുണ്ടു്. വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയപ്പെടുമ്പോള്‍ അതംഗീകരിക്കുന്നതു് ചിന്തിക്കുന്ന മനുഷ്യരുടെ ഇടയിലെ സാമാന്യമര്യാദയാണു്. എന്തിലെങ്കിലും വെറുതെ വിശ്വസിക്കാന്‍ ബുദ്ധി വേണമെന്നില്ല. പൊതുബോധത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയെ അവിശ്വസിക്കാന്‍ അല്‍പം ബുദ്ധിയും വ്യക്തിത്വവും കൂടാതെ കഴിയുകയുമില്ല. വിശ്വാസി-അവിശ്വാസി ചേരികള്‍ തമ്മില്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ഒരു ചര്‍ച്ച നിലവില്‍ വരാനാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. അങ്ങനെയൊരു ചര്‍ച്ച വഴി രണ്ടുപക്ഷവും എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അതു് സമയനഷ്ടം മാത്രമായിരിക്കും. “ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍ യുക്തിപരവും ഭാഷാപരവുമായ രണ്ടു് വ്യത്യസ്ത തലങ്ങളിലുള്ളവയാണെങ്കില്‍ അവയെ ബന്ധിപ്പിക്കാന്‍ മൂന്നാമതൊരു തലം കൂടാതെ കഴിയുകയില്ല” എന്നു് ബെര്‍ട്രാന്‍ഡ് റസ്സല്‍ വ്യക്തമാക്കിയിട്ടുണ്ടു്. അതുകൊണ്ടു് വെറുതേ ആ പണിക്കു് പോകാതിരിക്കുന്നതാണു് ഉത്തമം. ദൈനംദിനജീവിതത്തിലെ പല വസ്തുതകളും ആശയപരമായി പ്രകടിപ്പിക്കുവാന്‍ ഫോര്‍മല്‍ ലോജിക്കോ ഭാഷയോ പര്യാപ്തമല്ലാത്ത അത്തരം പാരഡോക്സുകള്‍ B. C. ആറാം നൂറ്റാണ്ടില്‍ തന്നെ തത്വചിന്തകരുടെ തല പുകയിപ്പിച്ചിട്ടുണ്ടു്.

രസകരമായ പല ഉദാഹരണങ്ങള്‍ ഇതിനു് ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. ഒരുദാഹരണം: അറിയപ്പെടുന്ന ഒരു നുണയന്‍ “ഈ വാചകം നുണയാണു്” എന്നു് പറഞ്ഞാല്‍, അതു് നേരോ നുണയോ എന്നു് എങ്ങനെ നിശ്ചയിക്കും? ബെര്‍ട്രാന്‍ഡ്‌ റസ്സല്‍ അതു് ഇങ്ങനെ പ്രകടിപ്പിക്കുന്നു: The statement “I am lying” is true, only if it is false and false if it is true. യുക്തിയുടേയും ഭാഷയുടേയും പണിയായുധങ്ങള്‍ ഉപയോഗിച്ചു് ദൈവം ഉണ്ടെന്നു് തെളിയിക്കാന്‍ വിശ്വാസികള്‍ക്കോ, ദൈവം ഇല്ലെന്നു് തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്കോ സാധിക്കുകയില്ല. അതിനാല്‍, കൊക്കില്‍ ഒതുങ്ങാത്തതു് കൊത്താന്‍ നില്‍ക്കാതെ, സമ്പത്തു് കാലത്തു് തൈപത്തുവച്ചാല്‍ (തൈകള്‍ ഒന്നോ രണ്ടോ കൂടിയാലും കുഴപ്പമില്ല) ആപത്തു് കാലത്തു് പൂവും കായുമൊക്കെ പത്തോ ഇരുപതോ വീതം പറിച്ചു് തിന്നാം. യഹോവ കല്പിച്ചതായി പുരോഹിതര്‍ നുണ പറഞ്ഞു്‌ പണ്ടു്‌ മനുഷ്യരെ പറ്റിച്ചതും, ഇന്നും പറ്റിച്ചുകൊണ്ടിരിക്കുന്നതുംപോലെ, വിളകളുടെയെല്ലാം ദശാംശങ്ങള്‍ വിളവെടുപ്പു്‌ കാലത്തു്‌ പള്ളിയില്‍ എത്തിച്ചാലേ അച്ചന്മാര്‍ക്കും കപ്യാരുകള്‍ക്കുമെല്ലാം തൈപത്തു്‌ വയ്ക്കാതെ തന്നെ കാപത്തു്‌ തിന്നാനും, ആകാശത്തേക്കു്‌ നോക്കി അലമുറയിട്ടു്‌, ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ പിടിച്ചുവാങ്ങി കാപത്തു്‌ കാഴ്ച വച്ച കപ്പക്കിഴങ്ങുകള്‍ക്കു്‌ വിതരണം ചെയ്യാനും കഴിയൂ. കാപത്തു്‌ കൊടുത്തതിന്റെ രസീതു് വാങ്ങാന്‍ ഒരിക്കലും മറക്കരുതു്. സ്വര്‍ഗ്ഗവാതില്‍ക്കല്‍ ചെല്ലുമ്പോള്‍ കാണിക്കേണ്ടി വരും. മാര്‍ട്ടിന്‍ ലൂഥറിന്റെ കാലത്തും അതിനു്‌ മുന്‍പും, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കാലത്തും, ഇന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ല.

പറഞ്ഞുവന്നതു് വിശുദ്ധവചനങ്ങളിലെ വൈരുദ്ധ്യങ്ങളെപ്പറ്റിയാണല്ലോ. എവിടെ തുടങ്ങണമെന്നതു് ഒരു പ്രശ്നമല്ല. എവിടെ വേണമെങ്കിലും തുടങ്ങാം. വൈരുദ്ധ്യങ്ങള്‍ ബൈബിള്‍ നിറയെ നീണ്ടു്‌ പരന്നങ്ങനെ കിടക്കുകയല്ലേ. അതുകൊണ്ടു് യഹൂദര്‍ മിസ്രയിമില്‍ നിന്നും കനാന്‍ ദേശത്തേക്കു് പുറപ്പെടുന്നതിനുമുന്‍പു് അവരെക്കൊണ്ടു് മിസ്രയിമ്യരെ കൊള്ള ചെയ്യിക്കാന്‍ യഹോവ മോശെക്കു് കൊടുക്കുന്ന നിര്‍ദ്ദേശത്തില്‍ തുടങ്ങുന്നു: “ഓരോ സ്ത്രീ തന്താന്റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരേയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.” – (പുറപ്പാടു് 3: 22) അതേ ദൈവത്തെപ്പറ്റി തന്നെയാണു് കനാനിലേക്കുള്ള വഴിമദ്ധ്യേ രണ്ടു് കല്‍പലകകളില്‍ സ്വന്ത കൈകൊണ്ടു് പത്തു് കല്‍പനകള്‍ എഴുതി മോശെയെ ഏല്‍പിച്ചു എന്നും, അതിലൊന്നു് “നീ മോഷ്ടിക്കരുതു്” എന്നായിരുന്നു എന്നും നമ്മള്‍ വായിക്കുന്നതു്. മോഷ്ടിക്കണമെന്നും മോഷ്ടിക്കരുതെന്നും ഒരേ ദൈവം – അതും ഒരേ ജനത്തോടു്‌ – പറയുന്നുവെങ്കില്‍ അതില്‍ ഗുരുതരമായ ഒരു പൊരുത്തക്കേടുണ്ടു്, സാമാന്യബോധത്തിനു് നിരക്കാത്ത ഒരു അപാകതയുണ്ടു്. ഈ വൈരുദ്ധ്യം വൈരുദ്ധ്യമാണെന്നു് അംഗീകരിക്കേണ്ടതു് മനുഷ്യന്റെ തലച്ചോറിലെ യുക്തിബോധത്തിന്റെ മൗലികമായ ഒരു ബാദ്ധ്യതയാണു്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ അതിനു് തയ്യാറാവാതിരിക്കുക എന്നാല്‍, അതു് അവന്റെ തലച്ചോറിന്റെ സ്വാഭാവികമായ വളര്‍ച്ചയില്‍ എവിടെയോ എന്തോ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടു് എന്നതിന്റെ തെളിവായി മാത്രമേ മനസ്സിലാക്കാനാവൂ.

ഇനി, എല്ലാമറിയുന്ന ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു് താനും എല്ലാമറിയുന്നവനാണു് എന്ന ധാരണ പുലര്‍ത്തുന്ന ഉഗ്രയുക്തിക്കാരനായ ഏതെങ്കിലും ഒരു സത്യക്രിസ്ത്യാനി ചോദിക്കുന്നു എന്നു് കരുതൂ: ” മോഷ്ടിക്കാന്‍ ദൈവം പറഞ്ഞതു് പത്തു് കല്‍പനകള്‍ നല്‍കുന്നതിനു് മുന്‍പല്ലേ? അതിലെന്തു് തെറ്റു്?” ഇങ്ങനെയൊരു ചോദ്യം ഞാന്‍ സങ്കല്‍പിച്ചെടുത്ത ഒരു സാദ്ധ്യതയാണെന്നു് കരുതണ്ട. ഇതിനേക്കാള്‍ അത്ഭുതകരമായ വാദമുഖങ്ങള്‍ ഞാന്‍ തന്നെ പലവട്ടം കേട്ടിട്ടുണ്ടു്. ചോദ്യം പൊട്ടത്തരമെങ്കിലും വാദത്തിനു് വേണ്ടി അതുപോലും അംഗീകരിച്ചുകൊണ്ടു് നമ്മള്‍ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു എന്നും കരുതൂ! “നീ കൊല ചെയ്യരുതു്” എന്നു് ദൈവം പത്തു് കല്‍പനകള്‍ വഴി ആജ്ഞാപിച്ചതിനു് ശേഷം മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ അതേ ദൈവം തന്നെ കല്‍പിക്കുന്ന ഒരു ഭാഗം വൈരുദ്ധ്യതയുടെ മറ്റൊരു ഉദാഹരണമായി നമ്മള്‍ ചൂണ്ടിക്കാണിക്കുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളില്‍ ശ്വാസമുള്ള ഒന്നിനേയും ജീവനോടെ വക്കാതെ ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്‍പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.”- (ആവര്‍ത്തനം 20: 16, 17) “നീ കൊല ചെയ്യരുതു്” എന്നു് കല്‍പിച്ച അതേ ദൈവം ആ കല്‍പന നല്‍കിയ ശേഷം അന്യജാതിക്കാരായ വിവിധ ജനവിഭാഗങ്ങളെ നിഷ്കരുണം കൊന്നൊടുക്കാന്‍ യഹൂദരോടു് ആഹ്വാനം ചെയ്യുകയും, അതുവഴി അവരുടെ വര്‍ഗ്ഗനശീകരണത്തിനെത്തന്നെ നീതീകരിക്കുകയും ചെയ്യുന്നു! ഇവിടെയും കാണും സത്യവിശ്വാസിക്കു് മുട്ടായുക്തിയായി എന്തെങ്കിലും ഒരു ഉരുണ്ടുകളി. സകല മനുഷ്യരെയും ദൈവമാണു് സൃഷ്ടിച്ചതെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ട സ്വന്തം ജനമായ യഹൂദര്‍ എന്ന, മറ്റേതൊരു മനുഷ്യനേയും പോലെ വിയര്‍പ്പുഗന്ധവും വായ്നാറ്റവുമുള്ള ഒരു മനുഷ്യവിഭാഗത്തിനു് ആ പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചിരുന്നവരുടെ പട്ടണങ്ങള്‍ പതിച്ചുകൊടുക്കുന്നതിനുവേണ്ടി അവിടെയുള്ള “ജാതികളെ” ജെനൊസൈഡ് ചെയ്യുന്ന ഒരു യഹോവയെ ലോകവാസികള്‍ ഇന്നു് ദൈവമായി അംഗീകരിക്കണമെന്നു് ഘോഷിക്കാന്‍ ലജ്ജ തോന്നാത്തതിലല്ലേ മനുഷ്യര്‍ അത്ഭുതപ്പെടേണ്ടതു്?

പരസ്പരവൈരുദ്ധ്യങ്ങള്‍ക്കു് ഇതുപോലെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ബൈബിളില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയും. കഴിയാത്തതു്, ബൈബിള്‍ മുഴുവന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അപ്പാടെ ദൈവവചനങ്ങളും സത്യങ്ങളുമാണെന്നു് കണ്ണുമടച്ചു് വിശ്വസിക്കുന്നവരെ ഈ വൈരുദ്ധ്യം മനസ്സിലാക്കിക്കൊടുക്കലാണു്. ഒരു മൊട്ടുസൂചിക്കു് ഒന്നു് കുത്തിയാല്‍ ശൂന്യമാവുന്ന വെറുമൊരു സോപ്പുകുമിളയാണു് തങ്ങളുടെ ശാശ്വതസത്യം എന്നു് തിരിച്ചറിയേണ്ടി വരുന്നതിലെ ഭയം മൂലം അതിനു് ശ്രമിക്കുന്നവരുടെ പുറകെ കൊലവിളിയുമായി എത്താനാണു് ദൈവസ്നേഹം മാതൃകയാക്കുന്ന സത്യവിശ്വാസികള്‍ക്കു് കൂടുതല്‍ താല്‍പര്യം. ബോധോദയത്തിന്റെ സുവര്‍ണ്ണരശ്മികളേക്കാള്‍ ഭക്തിയുടെ മെഴുകുതിരിവെളിച്ചത്തെ അവര്‍ സ്നേഹിക്കുന്നു. സ്വയം അന്വേഷിച്ചു് അറിയുന്നതിനേക്കാള്‍ ആരുടേയോ അറിവുകളെ ആത്യന്തികസത്യമായി അവര്‍ അംഗീകരിക്കുന്നു. വിശ്വാസസത്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന മുന്‍വിധി മൂലം അവയുടെ സംരക്ഷണത്തിനുവേണ്ടി തന്റേയും അന്യരുടേയും ജീവന്‍ ബലികഴിക്കാന്‍വരെ അവര്‍ തയ്യാറാവുന്നു. തല മുണ്ഡനം ചെയ്തു്, കാവി ധരിച്ചു്, ഭിക്ഷ തേടി ജീവിച്ചതുകൊണ്ടുമാത്രം ആരും “ബുദ്ധന്‍” ആവുകയില്ല. യേശുവിന്റെ അമലോത്ഭവത്തിലും കുരിശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും വിശ്വസിച്ചതുകൊണ്ടു് മാത്രം ആരും ക്രിസ്ത്യാനിയും ആവുകയില്ല. ആത്മീയത, ദൈവവിശ്വാസം, മതവിശ്വാസം ഇവയെല്ലാം വ്യക്തിഗതമായ കാര്യങ്ങള്‍ മാത്രമായിരിക്കണം. അവയില്‍ സാമൂഹിക പ്രതിബദ്ധത അടിച്ചേല്‍പ്പിക്കുന്ന അതേ നിമിഷം അതു് കച്ചവടമായി മാറുകയാണു് ചെയ്യുന്നതു്. മനുഷ്യന്‍ ഒരു ആശയത്തിലോ വിശ്വാസപ്രമാണത്തിലോ വിശ്വസിക്കുന്നതു്‌ അവന്റെ അവകാശമാണു്‌. ഒരു നിലപാടു്‌ വച്ചുപുലര്‍ത്താന്‍ തീര്‍ച്ചയായും മനുഷ്യനു്‌ അവകാശവുമുണ്ടു്‌. പക്ഷേ, നിലപാടുകള്‍ ആര്‍ഗ്യുമെന്റുകളല്ല. ഈ വസ്തുതയാണു്‌ ഭക്തര്‍ക്കു്‌ മനസ്സിലാകാത്തതും.

മുകളില്‍ സൂചിപ്പിച്ചപോലെ, മോഷ്ടിക്കാനും കൊല്ലാനും വരെ യഹൂദരെ കര്‍ശനമായി ഉപദേശിച്ച യഹോവ എന്ന ഈ ദൈവത്തെപ്പറ്റിത്തന്നെ യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുന്നു: “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ‘ലോകത്തെ സ്നേഹിച്ചു'”! എന്തൊരു മറിമായം, എന്തു് മായാജാലം! കഴിഞ്ഞവയെപ്പറ്റി യാതൊരു ബോധവുമില്ലാതെ, താന്‍ തന്നെ പറഞ്ഞ കാര്യങ്ങളുടെ ക്രൂരതയെപ്പറ്റി യാതൊരു പശ്ചാത്താപമോ, മനശ്ചാഞ്ചല്യമോ ഇല്ലാതെ, വംശനാശത്തില്‍ നിന്നും വിശ്വസ്നേഹത്തിലേക്കുള്ള ദൈവികമായ ഒരു കുതിച്ചുചാട്ടം! ദൈവം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുണ്ടെങ്കില്‍, എന്തെങ്കിലും ദൈവീകത നല്‍കാന്‍ കഴിയുമെങ്കില്‍, ഒരു ദൈവം ഇതുപോലൊരു മെറ്റമോര്‍ഫസിസിനു് തന്നെത്തന്നെ വിധേയനാക്കുമെന്നു് തോന്നുന്നില്ല. വിശ്വാസാധിക്യം മൂലം കണ്ണും കാതുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നവര്‍ക്കു് മാത്രമേ ഇതില്‍ വൈരുദ്ധ്യത കാണാതിരിക്കാന്‍ കഴിയുകയുള്ളു.

വേണമെങ്കില്‍ തത്കാലത്തെ “the last cry” എന്നു് വിളിക്കാവുന്ന ഒരു വിളംബരമാണു്, പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന കുറ്റസമ്മതം ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത. മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം. എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ് തോമ്പില്‍ എന്നൊരു ഓണ്‍ലൈന്‍ ഐഡി ഇട്ട ഒരു കമന്റില്‍ സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു. “മലങ്കര മത്തായിമാര്‍ക്കു് ഇത്രയൊക്കെ മതി” എന്ന അനുഭവാധിഷ്ഠിത അറിവിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ ചില ക്രിസ്തീയ പുരോഹിതര്‍ ഇങ്ങനെ ഒരു വെടി പൊട്ടിച്ചിട്ടുണ്ടാവാം. സംശയാലുക്കളുടെ കണ്ണില്‍ പൊടിയിട്ടു് നിശബ്ദരാക്കാന്‍ അവര്‍ അതും അതിലപ്പുറവും ചെയ്യും, എന്നും ചെയ്തിട്ടുമുണ്ടു്. ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് കത്തോലിക്കാസഭാനേതൃത്വം ഒരു ഇടയലേഖനം വഴി ആധികാരികമായി അംഗീകരിക്കുമെന്നോ, സഭ അതിനു് എന്നെങ്കിലും തയ്യാറാവുമെന്നോ സാമാന്യബോധമുള്ള ആരും ചിന്തിക്കുമെന്നു് തോന്നുന്നില്ല. ഏതെങ്കിലും ഒരു അച്ചനോ ബിഷപ്പോ അതിനു് ധൈര്യപ്പെട്ടാല്‍, അവര്‍ സഭയില്‍ നിന്നും കയ്യോടെ ബഹിഷ്കരിക്കപ്പെടുമെന്ന കാര്യത്തിലും ആര്‍ക്കും ഒരു സംശയവും വേണ്ട. സംശയാലുക്കളെ പുറത്താക്കുന്നതു് അയല്‍പക്കസ്നേഹവുമായി തികച്ചും പൊരുത്തപ്പെടുന്ന ഒരു “ബിസ്നസ് ആസ് യൂഷ്വല്‍” മാത്രമാണു് കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം. അതെന്നും അങ്ങനെ തന്നെ ആയിരുന്നുതാനും. ബൈബിളും, മോശെയും, ക്രിസ്തുവും ഒന്നുമല്ല, സഭയുടെ നിലനില്‍പാണു് പ്രശ്നം. പണമാണു്‌ പ്രശ്നം. സമ്പത്തു് പെരുകാന്‍ സത്യങ്ങള്‍ മറച്ചു് പിടിക്കേണ്ടിവരും. അതു് പാപമല്ല. ഇനി പാപമാണെങ്കില്‍തന്നെ, ധൂപക്കുറ്റി വീശി, അല്‍പം ആനാംവെള്ളം അങ്ങു് തളിച്ചേക്കും! ആനാംവെള്ളം വഴി ശുദ്ധീകരിക്കപ്പെടാത്ത പാപമെവിടെ? കുന്തിരിക്കത്തിന്റെ പുകയില്‍ പുറത്തുചാടാത്ത സാത്താനെവിടെ?

ഉല്പത്തിയും പുറപ്പാടും മിത്താണെന്നു്‌ സമ്മതിക്കുന്നതു്‌ യഹോവ ഒരു മിത്താണെന്നു്‌ സമ്മതിക്കുന്നതിനു്‌ തുല്യമാണു്‌. അപ്പോള്‍ ഒരു മുതുമിത്തായ ആ യഹോവ ഭൂമിയിലേക്കു്‌ ഇറങ്ങിവന്നു്‌ ജനിപ്പിച്ച യേശു ആരാവും? ആ യേശുവിലാണല്ലോ ക്രിസ്തുമതം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതുതന്നെ! ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് അംഗീകരിക്കുന്നതു്‌ യഹൂദവിശ്വാസത്തിന്റെയും ക്രിസ്തുമതത്തിന്റെയും മാത്രമല്ല, ഇസ്ലാമിന്റെ പോലും അടിത്തറ ഇളക്കിമാറ്റുന്നതിനു്‌ തുല്യമാണു്‌. കാരണം ഈ മൂന്നു് മതങ്ങളും വിശ്വസിക്കുന്ന ദൈവം, അടിസ്ഥാനപരമായി, യഹോവ എന്ന ദൈവമാണു്. യഹൂദരുടെ മിസ്രയിമില്‍ നിന്നുള്ള വിമോചനത്തിനും, അവിടെ നിന്നും കനാന്‍ ദേശത്തേക്കുള്ള (യഹൂദരെ ഈജിപ്റ്റില്‍ നിന്നും കനാനിലെത്തിക്കാന്‍ യഹോവക്കു്‌ വേണ്ടിവന്നതു്‌ നാല്‍പതു് വര്‍ഷങ്ങളാണു്‌!) പുറപ്പാടിനും മോശയെ ചുമതലപ്പെടുത്താന്‍ ഹോരേബ്‌ പര്‍വ്വതത്തില്‍ വച്ചു് ആളിക്കത്തുന്ന തീയുടെ നടുവില്‍ എരിയാതെ നില്‍ക്കുന്ന ഒരു മുള്‍മരത്തിന്റെ രൂപത്തില്‍ മോശെക്കു് പ്രത്യക്ഷപെട്ട ദൈവം. അബ്രാഹാമിനെ പൂര്‍വ്വപിതാവായും, യേശുവിനെ പ്രവാചകനായും അംഗീകരിക്കുന്ന മുസ്ലീമുകള്‍ അല്ലാഹു എന്ന പേരു് നല്‍കി വിളിക്കുന്ന ദൈവം. യഹൂദര്‍ അവരുടെ പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവം എന്നു് വിളിക്കുന്ന യഹോവ. ക്രിസ്ത്യാനികള്‍ യേശുവിന്റെ പിതാവു് എന്നു് വിശ്വസിക്കുന്ന യഹോവ എന്ന അതേ ദൈവം. ഉത്പത്തിയിലും പുറപ്പാടിലും വര്‍ണ്ണിക്കപ്പെടുന്ന സംഭവപരമ്പരകള്‍ വെറും മിത്താണു് എന്നു് സമ്മതിക്കുക എന്നാല്‍, യഹോവ എന്ന ആ ഏകദൈവത്തിന്റെ സാധുത്വത്തെത്തന്നെ ചോദ്യം ചെയ്യുക എന്നേ വരൂ. അതുവഴി പ്രതിക്കൂട്ടില്‍ കയറേണ്ടി വരുന്നതു് ക്രിസ്തുസഭ വിശുദ്ധം എന്നു് പ്രഖ്യാപിച്ചിരിക്കുന്ന പല വിശ്വാസസത്യങ്ങളുമായിരിക്കും. യഹോവ കന്യകമറിയത്തില്‍നിന്നും ജനിപ്പിച്ചു എന്നു് പഠിപ്പിക്കപ്പെടുന്ന യേശുവിന്റെ പിതൃത്വവും അമലോത്ഭവവും അടക്കമുള്ള സഭയുടെ അടിസ്ഥാനവിശ്വാസസത്യങ്ങള്‍, ആ കുറ്റസമ്മതത്തിലൂടെ ഒഴുകി ഒലിച്ചുപോവുന്ന മൂലക്കല്ലുകളില്‍ ചിലതു് മാത്രമായിരിക്കും. ചുരുക്കത്തില്‍, ഉത്പത്തിയും പുറപ്പാടും മിത്താണെന്നു് സഭ അംഗീകരിച്ചു എന്ന പ്രഖ്യാപനം, സഭയിലെ ഒരുപാടു് പഴയ മിത്തുകളുടെയിടയിലെ ഒരു “പുത്തന്‍ മിത്തു്” എന്നേ കരുതേണ്ടതുള്ളു. “ഒത്താല്‍ ഒരു കൊച്ചുവള്ളം, പോയാല്‍ ഒരു മാമ്പലക”. ആരാണു് ഇങ്ങനെയൊരു നിലപാടു് പ്രഖ്യാപിച്ചതു്, ആരാണു് ഇതു് പ്രസിദ്ധീകരിച്ചതിനു് പിന്നില്‍ എന്നൊക്കെ അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ എങ്ങും എത്തില്ല, ആരെയും കണ്ടെത്തിയെന്നും വരില്ല.

ഒരിടയ്ക്കു് എനിക്കു് ചില എഴുത്തുകള്‍ ലഭിക്കുമായിരുന്നു. ഏതെങ്കിലും വിശുദ്ധയെയോ വിശുദ്ധനെയോ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതും, അയാള്‍ വഴി ആര്‍ക്കൊക്കെയോ ലഭിച്ച അനുഗ്രഹങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ടുള്ളതും ആയിരുന്നു അവ. ആ എഴുത്തിന്റെ കുറെ കോപ്പികള്‍ എടുത്തു് (കൃത്യമായ എണ്ണം പറഞ്ഞിരിക്കും) പരിചയക്കാര്‍ക്കു് അയച്ചുകൊടുക്കണം. അങ്ങനെ ചെയ്താല്‍ കിട്ടുന്ന നേട്ടങ്ങളുടെ വര്‍ണ്ണനയാണു് പിന്നെ. അതിനുശേഷം, അങ്ങനെ ചെയ്യാന്‍ മടിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സംഭവിച്ച, മരണമടക്കമുള്ള, കഷ്ടനഷ്ടങ്ങളിലേക്കു്‌ വിരല്‍ ചൂണ്ടുന്ന ഭീഷണികളും. “ഉണ്ണിയെ കണ്ടാലറിയാം ഊറ്റിലെ പഞ്ഞം” എന്നപോലെ, ആദ്യവാചകം വായിക്കുമ്പോള്‍ തന്നെ കാര്യം പിടി കിട്ടിയിരുന്നതിനാല്‍, അവ ഞാന്‍ ഒട്ടും താമസിക്കാതെ ചവറ്റുകൊട്ടയില്‍ എറിഞ്ഞിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യത്തിനു് ശേഷം, ലെവനെ ഒഴിവാക്കിയേക്കാന്‍ വിശുദ്ധന്‍ കല്പിച്ചതുകൊണ്ടാണോ എന്തോ, പിന്നെ ജിബ്രീല്‍ മാലാഖ സദ്‌വര്‍ത്തമാനവുമായി എഴുത്തിന്റെ രൂപത്തില്‍ എന്നെ തേടി വന്നിട്ടില്ല. ജിബ്രീല്‍ മാലാഖ ഇതു്‌ വായിക്കുന്നുണ്ടെങ്കില്‍ ഇനിയും വന്നുകൂടെന്നുമില്ല. മാലാഖമാര്‍ മന്ദബുദ്ധികളാണെന്നു്‌ ഇതിനര്‍ത്ഥമില്ല. അവര്‍ക്കു്‌ കുഞ്ഞുപിള്ളേരുടെ മനസ്സാണെന്നേയുള്ളു. മല്ലുക്കളെപ്പോലെതന്നെ.

ഏതെല്ലാം മാനസികരോഗികളാണു് ഇവിടെ ദൈവത്തെ സഹായിക്കാന്‍ പണിപ്പുരയില്‍ സജീവമായിരിക്കുന്നതെന്നു് ചിന്തിച്ചാല്‍ മതി. ഇത്തരത്തില്‍ പെട്ടവരാണു് യുക്തി ഉപയോഗിച്ചു് ദൈവാസ്തിത്വം തെളിയിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിത്തിരിച്ചിരിക്കുന്നതു്. ഈ ദൈവസേനാനികള്‍ ദൈവത്തെ രക്ഷിക്കാന്‍ നോക്കാതെ സ്വയം രക്ഷിക്കാനുള്ള വഴി തേടുകയാണു് ആദ്യം ചെയ്യേണ്ടതു്. അതിനു് കൂടുതല്‍ അനുയോജ്യം മനോരോഗാശുപത്രിയോ, ദുര്‍ഗ്ഗുണപരിഹാരപാഠശാലയോ ആയിരിക്കും. ഏതാനും മാസങ്ങള്‍ക്കു് മുന്‍പു് മൂന്നു് സ്വന്തം കുഞ്ഞുങ്ങളെ കൊന്ന ഒരു സ്ത്രീയുടെ രോഗവും റിലീജ്യസ് മാനിയ ആയിരുന്നു. ഇപ്പോള്‍ ആളുപദ്രവം ഉണ്ടാവാതിരിക്കാന്‍ പൂട്ടിയിടേണ്ട രോഗികള്‍ക്കായുള്ള സൈക്കിയാട്രി ക്ലിനിക്കില്‍ കിടന്നു് ആ സ്ത്രീ ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കേസ്‌ യൂറോപ്പിലല്ല, കേരളത്തിലായിരുന്നുവെങ്കില്‍, കുഞ്ഞാടിന്റെ രോഗം മറ്റെന്തോ ആണെന്നു് വരുത്താന്‍‍ ഇടയന്മാര്‍ മത്സരിച്ചു്‌ ലേഖനപരമ്പര തന്നെ ഇറക്കിയേനെ. പറ്റുമെങ്കില്‍ അക്കൂട്ടത്തില്‍ ജാഥ, സമരം, ഹര്‍ത്താല്‍ തുടങ്ങിയ പതിവു്‌ കാട്ടിക്കൂട്ടല്‍ മാമാങ്കങ്ങളും അരങ്ങേറിയേനെ! സാമ്പത്തിക പരാധീനത മൂലം കോളേജിലെ ക്രിസ്തീയമേധാവികളില്‍ നിന്നു് പീഡനം‍ അനുഭവിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനി സഹികെട്ടു് അവസാനം ആത്മഹത്യ ചെയ്തപ്പോള്‍ അവള്‍ എഴുതിയ ചരമകുറിപ്പു് മറ്റാരോ എഴുതിയതാണെന്നു് പറയാന്‍ വരെ മടിക്കാത്തവരല്ലേ യേശുവിന്റെ നിര്‍മ്മലസ്നേഹത്തിന്റെ പ്രതിനിധികള്‍ എന്നു് അഭിമാനത്തോടെ വീമ്പിളക്കുന്ന പൌരോഹിത്യവര്‍ഗ്ഗം‍!? എല്ലാവരും അങ്ങനെ അല്ലല്ലോ എന്നാവാം ദൈവത്തിന്റെ പോരാളികളുടെ എതിര്‍യുക്തി. ഇത്തരം സമൂഹദ്രോഹികളെ ഐലസാ വിളിച്ചു്‌ ചുമന്നുകൊണ്ടു്‌ നടക്കാന്‍ മടിയില്ലാത്ത ഭക്തവര്‍ഗ്ഗം അനുയായികളായി ഉള്ളിടത്തോളം അവരെ ചൂഷണം ചെയ്യാതിരിക്കുന്നതാവും നേതാ-പിതാ-ദൈവങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നു്‌ നോക്കുമ്പോള്‍ വിഡ്ഢിത്തം. കേരളീയര്‍ ഒന്നടങ്കം തങ്ങളെപ്പറ്റിത്തന്നെ ലജ്ജിക്കുകയാണു് വേണ്ടതു്.

ബൈബിളില്‍ അവിടെയും ഇവിടെയും ഉള്ള നുറുങ്ങുകള്‍ക്കു് പള്ളി നല്‍കുന്ന വിശദീകരണങ്ങള്‍ ചില ഞായറാഴ്ചകളില്‍ കേട്ടതിന്റെ പേരില്‍ മതപണ്ഡിതര്‍ ചമയുന്നവരുമായി ശാസ്ത്രത്തിന്റേയും യുക്തിയുടേയും അടിസ്ഥാനത്തില്‍, ഏതെങ്കിലുമൊരു വിഷയത്തില്‍ യഥാതഥമായ അന്വേഷണങ്ങളും അപഗ്രഥനങ്ങളും സാദ്ധ്യമാവുകയില്ല. കുര്‍ബ്ബാനക്രമത്തിന്റേയും കുന്തിരിക്കത്തിന്റേയും, വേദപുസ്തകത്തിന്റേയും കൊന്തയുടെയും കുരിശുവരയുടെയും ലോകമല്ല അറിവിന്റെ ലോകം. അതു്‌ നല്ലൊരളവു്‌ വിശാലമാണു്‌.

“Sorrow is knowledge: they who know the most
Must mourn the deepest o’er the fatal truth,
The tree of knowledge is not that of life.” – Lord Byron

“നന്മയിലേക്കുള്ള ജീവിതപരിവര്‍ത്തനമല്ലാതെ, ദൈവപ്രീതിക്കായി മനുഷ്യര്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരെന്നു് കരുതുന്ന മുഴുവന്‍ ചടങ്ങുകളും മതഭ്രാന്താണു്. ടിബറ്റിലെ പ്രാര്‍ത്ഥനാചക്രങ്ങളോടു് മാത്രമേ അതിനെ താരതമ്യം ചെയ്യാനാവൂ” എന്നു്‌ പറഞ്ഞതു്‌ ഇമ്മാന്വേല്‍ കാന്റാണു്‌. പ്രാര്‍ത്ഥനാചക്രങ്ങള്‍ താന്‍ എത്രവട്ടം തിരിക്കുന്നുവോ അത്രവട്ടം (അവയില്‍ മറ്റാരോ എഴുതിവച്ചിരിക്കുന്ന) പ്രാര്‍ത്ഥനാശീലുകള്‍ ദൈവസന്നിധിയില്‍ എത്തുമെന്നും, അവ മുഴുവന്‍ താന്‍ സ്വയം ഏറ്റുചൊല്ലുന്നതായി ദൈവം വരവു്‌ വയ്ക്കുമെന്നും, ക്ഷേത്രപരിസരം നിറയെ കെട്ടിത്തൂക്കിയിരിക്കുന്ന കൊടിതോരണങ്ങള്‍ കാറ്റിലാടുമ്പോള്‍ അവയില്‍ കുറിച്ചുവച്ചിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്കു്‌ പറന്നു്‌ പോകുകയാണു്‌ ചെയ്യുന്നതെന്നും മറ്റുമുള്ള പുരോഹിതപഠിപ്പിക്കലുകള്‍ അക്ഷരംപ്രതി വിശ്വസിക്കുന്ന ടിബറ്റുകാരെ ബോധവത്കരിക്കാനാണു് കാന്റ് അതു്‌ പറഞ്ഞതു്‌ എന്നു്‌ കരുതാന്‍ വയ്യ. പക്ഷേ, ഇന്നത്തെ കേരളത്തിന്റെ ഒരവസ്ഥ വച്ചു്‌ പറഞ്ഞാല്‍, അന്നു്‌ ടിബറ്റന്‍ പുരോഹിതര്‍ അതു്‌ കേട്ടിരുന്നെങ്കില്‍ ഒരു പരസ്യസംവാദത്തിനു്‌ കാന്റിനെ അവര്‍ വെല്ലുവിളിക്കുമായിരുന്നു എന്നു്‌ കരുതാതിരിക്കാനും വയ്യ. തങ്ങള്‍ മനസ്സിലാക്കുന്ന നന്മയോ, ജീവിതപരിവര്‍ത്തനമോ അല്ല കാന്റ് മനസ്സിലാക്കുന്ന നന്മയും ജീവിതപരിവര്‍ത്തനവും എന്ന വസ്തുത “ചക്രന്മാര്‍ക്കും ചക്രികള്‍ക്കും” അറിയില്ല എന്നതു്‌ അത്ര എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല.

 

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....