Saturday, April 27, 2024

ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20

 


ഇസ്തിഗാസ

ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ


قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20)

ഇസ്തിഗാസ ശിർക്കാക്കാൻ വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു ആയത്താണ് ഇത്

ഇതിൻറെ ആശയം ഞാൻ എൻറെ റബ്ബിനോട് മാത്രമേ ഇസ്തിഗാസ ചെയ്യുകയുള്ളൂ എന്നാണന്ന് ഒഹാബിപുരോഹിതൻ വർഗ്ഗം അർത്ഥം പറയാറുണ്ട്


എന്നാൽ ഈ ആയത്തിന്റെ യഥാർത്ഥ അർത്ഥം ഇബ്നു കസീർ എന്നവർ തഫ്സീറിൽ വിവരിക്കുന്നു.

 ( إنما أدعو ربي ) أي : إنما أعبد ربي وحده لا شريك له ، وأستجير به وأتوكل عليه ، ( ولا أشرك به أحدا )


 تفسير أبن كثير573


ഞാനെൻറെ റബ്ബിനെ മാത്രമേ ആരാധികയുള്ളൂ അവൻ ഏകനായ നിലക്ക് അവൻ ഒരു പങ്കാളിയുമില്ല ഞാൻ അവന്റെ മേലിൽ ഭരമേല്പിക്കുകയും അവനോട് കാവൽ തേടുകയും ചെയ്യുന്നു. തഫ്സീറ് ഇബ്നുകസീർ 573



അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്ന് പറയുന്ന ആയത്തുകൾ കൊണ്ടുവന്ന് അഭൗതികമായ നിലക്ക് മഹാന്മാരോട് സഹായം തേടാൻ പാടില്ല എന്നവഹാബി വാദത്തിന് പുരോഹിതന്മാർ തെളിവാക്കുകയും ജനങ്ങളെ ചതിച്ചു കൊണ്ടിരിക്കുകയും ആണ് ചെയ്യുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, April 24, 2024

പ്രവാചകത്വത്തിന്റെ തെളികൾ*ഹുദൈബിയ്യയിൽ കൈവിരലിലൂടെ വെള്ളം വരുന്നു.*

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ*

*പ്രവാചകത്വത്തിന്റെ തെളികൾ*


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


ഭാഗം : 3


*ഹുദൈബിയ്യയിൽ കൈവിരലിലൂടെ വെള്ളം വരുന്നു.*


ഇമാം ബുഖാരി

39 21 നമ്പർ ഹദീസായി ഉദ്ധരിക്കുന്നു.


'ഹുദൈബിയ്യാ' ദിനത്തിൽ നബി (സ) യുടെ കൂടെ 1500 അനുചരന്മാർ സമ്മേളിച്ചിരുന്നു. അവിടെവെച്ചു അനുചരന്മാർ പാനജലം കിട്ടാൻ പ്രയാസപ്പെട്ടു. അതസഹ്യമായപ്പോൾ അവർ നബി (സ) യുടെ സദസ്സിൽ ചെന്നു ആവലാതി പറഞ്ഞു ജലക്ഷാമത്തിനു പരിഹാരം തേടി. അപ്പോൾ നബി (സ) ഒരു പാത്രത്തിൽ അവിടുത്തെ തൃകൈ വെച്ചു അതോടെ നബി (സ) യുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവുപോലെ പൊട്ടി ഒഴുകുന്നത് അനുചരന്മാർ കണ്ടു. ജാബിർ (റ) പറയുന്നു. 'ഞങ്ങങ്ങൾ ആ വെള്ളം കുടിക്കുകയും അതുകൊണ്ട് ശുദ്ധി വരുത്തുകയും ചെയ്തു. ഈ സംഭവം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ധാരാളമാണ്. ആയിരക്കണക്കിന് ആളുകൾ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയാൽ അവർക്ക് ആവശ്യമായ വെള്ളം എങ്ങനെ കണ്ടെത്തും. വിശിഷ്യാ യാതൊരു സജ്ജീകരണവു മില്ലാത്ത എക്കാലത്തും ജലക്ഷാമമനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഇത്തരം ഘട്ടങ്ങൾ പലപ്പോഴുമുണ്ടാവുകയും കുറഞ്ഞ വെള്ളം അധി കരിപ്പിച്ചുകൊടുത്തു നബി (സ) പ്രശ്‌നം പരിഹരിച്ചു കൊടുക്കലുമുണ്ടായിരുന്നു. അനുഭവത്തിൻ്റെ വെളിച്ചത്തിൽ അത്ഭുത സിദ്ധികൾ അവർക്കു ബോദ്ധ്യപ്പെട്ടു. അഭൗതികവും അസാധാരണവുമായ മാർഗ്ഗത്തിലൂടെ കാര്യങ്ങൾ നടത്തുന്നതു നേരിൽ കണ്ട ജനങ്ങൾ തങ്ങളുടെ പ്രതിസന്ധിഘട്ടത്തിൽ പരിഹാരവും തേടി നബിയുടെ സദസ്സിലെത്തി. ഇതൊന്നും ഭൗതിക പ്രതിഭാസങ്ങളായിരുന്നില്ല.



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

Monday, April 22, 2024

ഈമാൻ കർമത്തിലോ വിശ്വാസത്തിലോ* ?*

 



*ഈമാൻ കർമത്തിലോ വിശ്വാസത്തിലോ* ?*



Aslam Kamil Saquafi parappanangadi



സുന്നി വാദം :


ഈമാൻ (വിശ്വാസം) എന്നാൽ ഹൃദയത്തിലുള്ള ഉറപ്പിച്ചു അംഗീകരിക്കലാണ്.

ഈമാനിന്റെ ഹഖീഖത്ത് അതായത്  ഈമാനിന്റെ അസ്വൽ അടിത്തറ അതിൽ കർമം പെടുകയില്ല. 

കർമത്തിൽ ഭംഗം വന്നാൽ ഈമാൻ നഷ്ടപ്പെടുകയില്ല.

എന്നാൽ ചില കർമങ്ങൾ മനസ്സിൽ ഈമാൻ ഇല്ല എന്നതിന്റെയും നിശേധത്തിന്റെയും അടയാളമായത് കൊണ്ട് അത്തരം കർമങ്ങൾ ചെയ്താൽ പ്രത്യക്ഷത്തിൽ അവന്റെ ഈമാൻ നഷ്ടപെട്ടതായി വിധിക്കുന്നതാണ്

അത് കർമം ഈമാനിന്റെ അസ്വൽ ആയത് കൊണ്ടല്ല. മനസ്സിലുള്ളത് അറിയാനുള്ള അടയാളമാണ് കർമം എന്നത് കൊണ്ടാണ്. അടയാളം ഉണ്ടായാൽ മനസ്സിൽ വിശ്വാസമില്ല എന്ന് വിധിക്കപ്പെടുന്നതാണ്. കാരണം മനസ്സിലുള്ളത് അടയാളങ്ങളെ കൊണ്ടല്ലേ അറിയുക.ഈ അടയാളമാവുന്ന പ്രവർത്തി ഈമാനിന്റെ അസ്വലിന്റെ ഭാഗമായതുകൊണ്ടല്ല.


ഈമാനിന്റെ അസ്വൽ അതായത് ഹഖീഖത്ത് വർധിക്കുകയോ കുറയുകയോ ചെയ്യുകയില്ല.

ഈമാൻ വർധിക്കുമെന്നും കുറയുമെന്നും പല പണ്ഡിതന്മാരും പറഞ്ഞതിന്റെ അർത്ഥം ഈമാനിന്റെ കമാല് പൂർണ്ണത വർദ്ധിക്കും എന്നും കുറയുമെന്നുമാണ്. ഈമാനിന്റെ അടിത്തറ അസ്വല് വർദ്ധിക്കുമെന്നും കുറയുമെന്നും അർത്ഥത്തിലല്ല .അത് വർദ്ധിക്കുകയോ കുറയുകയോ ചെയ്യുകയില്ല.


ഒഹാബീ വാദം


ഈമാൻ എന്നാൽ വിശ്വാസം മാത്രമല്ല കർമ്മവും ആണ് .

കർമ്മത്തിൽ ഭംഗം വന്നാൽ ഈമാൻ നഷ്ടപെടും


സുന്നികളുടെ തെളിവും ഒഹാബി ഘണ്ഡനവും


ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ അസ്ഖലാനി റ  പറയുന്നു.


ഈമാൻ എന്നാൽ ഭാഷയിൽ വിശ്വസിച്ച് അംഗീകരിക്കലാണ്.

ഈമാൻ എന്നാൽ ശറഇൽ 

റബ്ബിൽ നിന്നും പ്രവാചകർ കൊണ്ടുവന്നതിന് വിശ്വസിച്ചു അംഗീകരിക്കലാണ്.

ഈ അളവ് ഈമാനാണെന്നതിൽ പണ്ഡിതന്മാർ ഏക അഭിപ്രായമാണ്.

പിന്നെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസമായത് ഇങ്ങനെയാണ്.മനസ്സിൽ വിശ്വസിച്ച് അംഗീകരിക്കലോട് കൂടെ മനസ്സിനുള്ളതിനെ തൊട്ട് നാവുകൊണ്ട് പറയൽ നിബന്ധനയുണ്ടോ ?

മനസ്സിലുള്ള വിശ്വാസത്തോടുകൂടി കർമ്മവും ശരിയാക്കാൻ നിബന്ധനയുണ്ടോ എന്നതിൽ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസമായി .


ഇവിടെ രണ്ട് കാര്യമാണ് ഒന്ന് :ഉള്ളത് വാക്കും പ്രവർത്തിയും ഈമാനാണോ 

രണ്ട് : അത് വർധിക്കുകയും കുറയുകയും ചെയ്യുമോ


ഈമാനിന്റെ നിർവചനത്തിൽ ഹൃദയവും നാക്കും പ്രവർത്തനവും ഉൾപ്പെടുത്തിയ മുൻഗാമികളായ പണ്ഡിതന്മാരുടെ ഉദ്ദേശം 


*പ്രവർത്തനങ്ങൾ ഈമാനിന്റെ കമാലിൽ അതായത് പരിപൂർണ്ണതയുടെ നിബന്ധനയാണ് എന്ന് മാത്രമാണ്*

 (കർമ്മങ്ങൾ

ഈമാനിൻറെ അസ്വലിൽ  ഉൾപ്പെട്ടത് കൊണ്ടല്ല )

കർമ്മം ഈമാനിൽ പെടുമോ ഇല്ലയോ എന്ന അഭിപ്രായ വ്യത്യാസം ഇവിടെ നിന്നാണ് ഉണ്ടായത് അത് വർദ്ധിക്കുമോ കുറയുമോ എന്ന അഭിപ്രായവ്യത്യാസവും ഇവിടെ നിന്നാണ് ഉണ്ടായത്

(ഫത്ഹുൽ ബാരി 60 / 1 )


 (കർമ്മങ്ങൾ ഈമാനിൽ പെട്ടതാണ് എന്ന് പറയുന്നവർ ഉദ്ദേശിക്കുന്നത് അതിൻറെ പരിപൂർണ്ണതയിൽ ഉൾപ്പെടും എന്നതാണ്  പ്രവർത്തനങ്ങൾ ഈമാനിന്റെ അസ്വലില്‍  ഉൾപ്പെടും എന്ന അർത്ഥത്തിലല്ല .കർമ്മങ്ങൾ ഈമാനിൽ പെട്ടതല്ല എന്ന് പറയുന്നവരുടെ ഉദ്ദേശം ഈമാനിന്റെ അസ്വലില്‍ ( അടിത്തറയിൽ ) ഉൾപ്പെടുകയില്ല എന്നാണ്. പരിപൂർണ്ണതയിൽ ഉൾപ്പെടും എന്നല്ല.

അപ്പോൾ കർമ്മങ്ങൾ ഈമാനിൽ ഉൾപ്പെടും എന്ന് പറയുന്ന പണ്ഡിതന്മാർ അവർ ഉദ്ദേശിക്കുന്നത് അതിൻറെ പരിപൂർണ്ണതയുടെ ഭാഗമാണ് എന്ന് മാത്രമാണന്ന് മനസ്സിലാക്കാം )


وفي فتح الباري1/60

 والإيمان لغة التصديق ، وشرعا تصديق الرسول فيما جاء به عن ربه ، وهذا القدر متفق عليه . ثم وقع الاختلاف هل يشترط مع ذلك مزيد أمر من جهة إبداء هذا التصديق باللسان المعبر عما في القلب إذ التصديق من أفعال القلوب ؟ أو من جهة العمل بما صدق به من ذلك كفعل المأمورات وترك المنتهيات كما سيأتي ذكره إن شاء الله.......


والكلام هنا في مقامين : أحدهما كونه قولا وعملا ، والثاني كونه يزيد وينقص . فأما القول فالمراد به النطق بالشهادتين ، وأما العمل فالمراد به ما هو أعم من عمل القلب والجوارح ، ليدخل الاعتقاد والعبادات . ومراد من أدخل ذلك في تعريف الإيمان ومن نفاه إنما هو بالنظر إلى ما عند الله تعالى ، فالسلف قالوا هو اعتقاد بالقلب ، ونطق باللسان ، وعمل بالأركان وأرادوا بذلك أن الأعمال شرط في كماله . ومن هنا نشأ ثم القول بالزيادة والنقص كما سيأتي . فتح الباري 60/1



ശൈഖു ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി റ

തുടരുന്നു.


മുഅതസിലത്ത് പറയുന്നത്  ഈമാൻ എന്നാൽ പ്രവർത്തനവും മൊഴിയലും വിശ്വാസവും കൂടിയതാണ്.

  

 മുഅത്തസിലത്തിൻറെയും സലഫു സ്വാലിഹുകളുടെയും ഇടയിലുള്ള വ്യത്യാസം

 മുഅത്തസിലത്ത് പറയുന്നത്


 കർമ്മങ്ങൾ ഈമാൻ ശരിയാവാനുള്ള  നിബന്ധനയാണ് എന്നാണ്

എന്നാൽ സലഫു സ്വാലിഹകൾ പറയുന്നത്

കർമ്മങ്ങൾ ഈമാനിന്റെ കമാലിൽ അതായത് പൂർണതയിൽ  നിബന്ധനയാണ് എന്നാണ്.


 (ഈമാനിന്റെ അസ്വലിൽ അടിത്തറയിൽഅല്ല ).

ഇതല്ലാം അല്ലാഹുവിന്റെ അരികിലുള്ള

 അവസ്ഥയിലേക്ക് നോക്കുമ്പോഴാണ് 


എന്നാൽ നമ്മുടെ അരികിൽ (അതായത് ഇസ്ലാമിക കോടതിയുടെയും മറ്റും അരികിൽ )

ഈമാൻ എന്നാൽ നാക്കുകൊണ്ട് അംഗീകരിക്കലാണ് അപ്പോൾ ഒരാൾ നാക്കുകൊണ്ട് അംഗീകരിച്ചാൽ ദുനിയാവിൽ അവർക്ക്  വിശ്വാസിയുടെ വിധികൾ ചാർത്തപ്പെടും .അവൻ അവിശ്വാസിയാണെന്ന് വിധിക്കപ്പെടുകയില്ല. വിഗ്രഹത്തിന് സുജൂദ് ചെയ്യുക പോലെയുള്ള അവിശ്വാസത്തിന്റെ മേലിൽ അറിയിക്കുന്ന വല്ല പ്രവർത്തിയും അവൻ നിന്നുണ്ടായാൽ അപ്പോൾ അവൻ അവിശ്വാസിയായി വിധിക്കപ്പെടും.

ഹറാമായ പ്രവർത്തികൾ പോലെ  അവിശ്വാസത്തിന്റെ മേൽ അറിയിക്കുന്നതല്ലാത്ത പ്രവർത്തികൾ അവനിൽ നിന്ന് ഉണ്ടായാൽ

 അവൻ ഈമാൻ ഉള്ളവൻ എന്ന് അവനെ പറ്റി പറയുന്നത്  അവൻറെ  നാക്കു കൊണ്ടുള്ള  അംഗീകാരത്തിലേക്ക് നോക്കിയിട്ടാണ്.


 *അവൻക്ക് ഈമാൻ ഇല്ല എന്ന് എവിടെയെങ്കിലും കണ്ടാൽ അത് പരിപൂർണ്ണമായ ഈമാനില്ല എന്ന അർത്ഥത്തിലാണ്*


ഇത്തരം പ്രവർത്തി ചെയ്തവനെ പറ്റി അവൻ കാഫിറായി എന്ന് എവിടെയെങ്കിലും കണ്ടാൽ കാഫിറിന്റെ പ്രവർത്തി അവനിൽ നിന്നും ഉണ്ടായി എന്നേ അർത്ഥമുള്ളൂ .


കാഫിർ അല്ല എന്ന് പറഞ്ഞാൽ ഈമാനിന്റെ സത്ത അവന്ന്ഉണ്ട് എന്നാണ് അർത്ഥം. അതായത് ഈമാനിന്റെ അസ്വൽ ഉണ്ട് എന്ന് .

ഫത്ഹുൽ ബാരി1/60

والمعتزلة قالوا : هو العمل والنطق والاعتقاد والفارق بينهم وبين السلف أنهم جعلوا الأعمال شرطا في صحته والسلف جعلوها شرطا في كماله . وهذا كله كما قلنا بالنظر إلى ما عند الله تعالى


أما بالنظر إلى ما عندنا فالإيمان هو الإقرار فقط ، فمن أقر أجريت عليه الأحكام في الدنيا ولم يحكم عليه بكفر إلا إن اقترن به فعل يدل على كفره كالسجود للصنم ، فإن كان الفعل لا يدل على الكفر كالفسق فمن أطلق عليه الإيمان فبالنظر إلى إقراره ، ومن نفي عنه الإيمان فبالنظر إلى كماله ، ومن أطلق عليه الكفر فبالنظر إلى أنه فعل فعل الكافر ، ومن نفاه عنه فبالنظر إلى حقيقته . فتح الباري


സ്വഹീഹുൽ ബുഖാരിയിൽ

ഇങ്ങനെ കാണാം

ഉമറ്ബനുഅബ്ദുൽ അസീസ് എഴുതുന്നു

ഈമാനിന്ന് ചില ഫർളുകളും ശറഉകളും അതിരുകളും സുനനുകളും ഉണ്ട്

ആരെങ്കിലും അവയെ പൂർത്തിയാക്കിയാൽ അവൻ ഈമാനിനെ പൂർത്തിയാക്കി ആരെങ്കിലും അവൻ അവയെ പൂർത്തിയാക്കിയില്ലെങ്കിൽ ഈമാനിനെപൂർത്തിയാക്കിയിട്ടില്ല സ്വഹീഹുൽ ബുഖാരി

 

وفي صحيح البخاري


وكتب عمر بن عبد العزيز إلى عدي بن عدي إن للإيمان فرائض وشرائع وحدودا وسننا فمن استكملها استكمل الإيمان ومن لم يستكملها لم يستكمل الإيمان


ഇത് വിവരിച്ച് ഫത്ഹുൽ ബാരി പറയുന്നു.

ഇതിൻറെ ഉദ്ദേശം ഇവയെല്ലാം ഈമാനിന്റെ പൂർണ്ണത ഉണ്ടാക്കുന്നതിൽ പെട്ടതാണ് എന്നാണ്

കാരണം ശറഹ് ഈമാനിന്റെ പൂർണ്ണതയെ പറ്റിയും ഈമാൻ എന്നാണ് പറഞ്ഞിട്ടുള്ളത്.

(ഇവയെല്ലാം ഈമാനിന്റെ അസ്വലിൽ (അടിത്തറയിൽ )പെട്ടതാണ് എന്ന അർത്ഥത്തിലല്ല )

ഫത്ഹുൽ ബാരി1/60


وفي فتح الباري 1/60


فالمراد أنها من المكملات ; لأن الشارع أطلق على مكملات الإيمان إيمانا . فتح الباري 1/60


ഇമാം അലിയ്യുൽ ഖാരി റ മിശ്കാത്തിന്റെ ശറഹ് മിർഖാത്തിൽ പറയുന്നു.

ഈമാൻ എന്നാൽ വിശ്വസിച്ചു സത്യമാക്കലാണ് ,

ശറഇന്റെ

അർത്ഥത്തിൽ ഈമാൻ എന്നാൽ റബ്ബിൽ നിന്നും കൊണ്ടുവന്ന ഒന്നിനെ ഹൃദയംകൊണ്ട് സത്യമാക്കലാണ്


ഇതിൽ പണ്ഡിതൻമാർ  വിവിധ അഭിപ്രായം പറഞ്ഞു.

അതിൽ ഒന്നാം അഭിപ്രായം ഇമാം അശ്അരിയും

ഭൂരിപക്ഷപണ്ഡിതന്മാരും മുഹഖിഖീങ്ങളായ പണ്ഡിതരും പറയുന്ന അഭിപ്രായമാണ്

അത് ഈമാൻ എന്നാൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ കൊണ്ടുവന്നതാണെന്ന് പരസ്യമായി അറിയപ്പെട്ടതിന് സത്യമാക്കലാണ്.

 രണ്ടാമത്തെ അഭിപ്രായം

ഈമാൻ എന്നാൽ ഹൃദയത്തിന്റെയും നാക്കിന്റെയും പ്രവർത്തിയാണ്.

ഈഅഭിപ്രായക്കാരിൽ ചിലർ പറയുന്നത് നാക്കുകൊണ്ട് സമ്മതിക്കൽ ഭൗതികലോകത്ത് നിയമങ്ങൾ നടപ്പിലാക്കാൻ മാത്രമാണ്


അടിമയുടെയും റബ്ബിന്റെയും ഇടയിൽ ഈമാൻ ശരിയാവാൻ മൊഴിയൽ ശർത്വില്ല.

ഹാഫിള് ദ്ധീനുൽ നസഫി റ  പറയുന്നു.ഇമാം അബു ഹനീഫയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട അഭിപ്രായം ഇതാണ്.ഇമാം അബു മൻസൂരിൽ മാത്തൂരീദി അഭിപ്രായം ഇത് തന്നെ 

ഇമാം അശ് അരിയുടെ ഒരു റിപ്പോർട്ടിലും ഇതുതന്നെയുണ്ട്.



وفي المرقات لعلي القاري61/1


وهو التصديق الذي معه أمن ، وطمأنينة لغة ، وفي الشرع تصديق القلب مما جاء من عند الرب ،


واختلف العلماء فيه على أقوال أولها : عليه الأكثرون ، والأشعري ، والمحققون أنه مجرد تصديق النبي - عليه الصلاة والسلام - فيما علم مجيئه بالضرورة تفصيلا في الأمور التفصيلية ، وإجمالا في الإجمالية تصديقا جازما ، 


وثانيها : أنه عمل القلب ، واللسان معا فقيل : الإقرار شرط لإجراء الأحكام لا لصحة الإيمان فيما بين العبد ، وربه . قال حافظ الدين النسفي : وهذا هو المروي عن أبي حنيفة ، وإليه ذهب أبو منصور الماتريدي ، والأشعري في أصح الروايتين عنه ، .

മറ്റൊരു അഭിപ്രായം നാക്ക് കൊണ്ടുള്ള മൊഴിയിൽ അടിസ്ഥാനപരമല്ലാത്ത ഘടകമാണ്.മറിച്ച് ഏറെയായതാണ് .അതുകൊണ്ടുതന്നെ നിർബന്ധിപ്പിക്കുന്ന സമയത്ത് മൊഴിയിൽ ഒഴിവായി പോകുന്നതാണ്.

ഇതുകൊണ്ടാണ് ഒരാൾ ഹൃദയംകൊണ്ട് സത്യമാക്കുകയും ഉടനെ മരിക്കുകയും ചെയ്താൽ അവൻ വിശ്വാസിയാണ് ഇതിൽ ഏകകണ്ഠ അഭിപ്രായമുണ്ട്.

وقيل : هو ركن لكنه غير أصلي بل زائد ، ومن ثم يسقط عند الإكراه ، والعجز ، ولهذا من صدق ومات فجأة على الفور فإنه مؤمن إجماعا .


(ഇതിൽ ഹഖ് )

സത്യമായ അഭിപ്രായം  ആവശ്യപ്പെടുമ്പോൾ അത് ഘടകമാണ് ആവശ്യപ്പെടാത്ത സമയത്ത് ഭൗതികവിധികൾ നടപ്പിലാക്കാൻ നിബന്ധനയാണ്.

ഈ രണ്ട് അഭിപ്രായ വിത്യാസങ്ങളും പദപരമായതാണ്.


قال بعضهم : والأول مذهب المتكلمين ، والثاني مذهب الفقهاء ، والحق أنه ركن عند المطالبة به ، وشرط لإجراء الأحكام عند عدم المطالبة ، ويدل عليه قوله تعالى : ( إنك لا تهدي من أحببت ) الآية . حيث أجمع المفسرون على أنها نزلت في أبي طالب ، والله أعلم بالمطالب . وبهذا يلتئم القولان . والخلافان لفظيان

പണ്ഡിതന്മാർ പറയുന്നു ഹദീസ് പണ്ഡിതന്മാർക്കിടയിലും മറ്റു അഹ്ലുസ്സുന്നന്റെ പണ്ഡിതന്മാർക്കിടയിലും വൈരുദ്ധ്യമില്ല.


കാരണം (കർമങ്ങൾ)വിരോധങ്ങൾ വെടിഞ്ഞു നിൽക്കലും കൽപ്പനകൾ അനുസരിക്കലും ഈമാനിന്റെ പരിപൂർണ്ണതയാണ്.എന്നതിൽ ഏകോപനം ഉണ്ട്

കർമങ്ങൾ ഈമാനിന്റെ സത്തയിൽ പെട്ടതാണ് എന്ന തല്ല .അപ്പോൾ ഈ തർക്കം യഥാർത്ഥത്തിൽ തർക്കമല്ല ഇത് പദപരമായ തർക്കം മാത്രമാണ്.ഇപ്രകാരമാണ് ഈമാൻ വർദ്ധിക്കുമോ കുറയുമോ എന്നതിലുള്ള തർക്കവും പദപരം മാത്രമാണ് യഥാർത്ഥ തർക്കമല്ല ( മിർഖാത്ത് 61/1)

قالوا : ولا تظهر المغايرة بين قول أصحاب الحديث ، وبين سائر أهل السنة لأن امتثال الأوامر ، واجتناب الزواجر من كمال الإيمان اتفاقا لا من ماهيته فالنزاع لفظي لا على حقيقته ، وكذلك اختلافهم في نقصان الإيمان ، وزيادته ، وكذا اقتران الإيمان بالمشيئة ،مرقات61/1




ലോകപണ്ഡിതന്മാരുടെ മേൽ വിവരണത്തിൽ നിന്നും ഈമാൻ അത് മനസ്സിലെ വിശ്വാസമാണെന്നും കർമ്മങ്ങൾ ഈമാനിന്റെ പരിപൂർണതക്ക് മാത്രമാണെന്നും മനസ്സിലാക്കാം. സലഫു സ്വാലിഹീങ്ങൾ കർമ്മങ്ങൾ ഈമാനിന്റെ ഭാഗമാണെന്ന് പറഞ്ഞത് അതിൻറെ പൂർണതയുടെ ഭാഗമാണ് എന്ന അർത്ഥത്തിലാണ് എന്നും മനസ്സിലാക്കാം. ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യും എന്ന് പറയുന്നത് അതിൻറെ പരിപൂർണ്ണത വർദ്ധിക്കുകയും കുറയുകയും ചെയ്യുമെന്നാണ് ഈമാനിന്റെ അടിത്തറ

അത് മനസ്സിലെ വിശ്വാസം മാത്രമാണ്.


ചില കർമ്മങ്ങൾചെയ്താൽ ഈമാനിൽ നിന്നും പുറത്തു പോകുമെന്ന് പറഞ്ഞത് ഒരാളുടെ വിശ്വാസവും അവിശ്വാസവും ഉണ്ടോ എന്ന് അടയാളം കർമ്മങ്ങളിലൂടെ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നതുകൊണ്ടും അവിശ്വാസത്തിന്റെ അടയാളം മഴ വല്ല കർമ്മവും ചെയ്താൽ പ്രത്യക്ഷത്തിൽ അവൻ അവിശ്വാസിയായി ഭൗതിക കോടതി നിയമമാക്കപ്പെടും എന്നും വിധിക്കപ്പെടും എന്നും പരലോക കാര്യം അല്ലാഹുവിലേക്ക് വിടുമെന്നും ആണ് അതിൻറെ അർത്ഥം എന്നും മേൽവിവരണത്തിൽ നിന്നും മനസ്സിലാക്കാം.


 ഇനിയും ധാരാളം പണ്ഡിതന്മാരുടെ ഉദ്ധരണികളെ കൊണ്ട് തെളിയിക്കാൻ സാധിക്കുന്നതാണ് ഇപ്പോൾ ഇവിടെ നിർത്തുന്നു


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Thursday, April 18, 2024

പ്രവാചകത്വത്തിന്റെ തെളിവുകൾ* *കാറ്റടിച്ചു വിശുമെന്ന പ്രവചനം*

 *മുഹമ്മദ് നബി صلى الله عليه وسلم

ദൈദൂദനാണന്നതിന്റെ പ്രമാണങ്ങളും അടയാളങ്ങളും*


*പ്രവാചകത്വത്തിന്റെ തെളിവുകൾ*


*കാറ്റടിച്ചു വിശുമെന്ന പ്രവചനം*


*മരണം സംഭവിക്കുമെന്ന പ്രവചനം*


ഭാഗം 2



മുഹമ്മദ് നബി صلى الله عليه وسلم 

അല്ലാഹു നിയോഗിച്ചവരും ദിവ്യ സന്ദേശം ലഭിച്ചവരുമാണന്നതിനും സർവ്വജ്ഞാനിയും പ്രപഞ്ചസൃഷ്ടാവുമാ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി  അയച്ച ദൈവ  ദൂതനുമാണ് എന്നതിന്

ധാരാളം അടയാളങ്ങളും തെളിവുകളും ഉണ്ട് -


അതിൽ പെട്ട ചില തെളിവുകൾ താഴെ വിവരിക്കാം


ഇമാം മുസ്ലിം 

1392 ഹദീസായി ഉദ്ധരിക്കുന്നു.

 നബി (സ) യും അനുചര ന്മാരും തബൂക്കിലേക്കു യുദ്ധത്തിനായി യാത്ര ചെയ്‌തുകൊണ്ടിരിക്കെ ഒരിക്കൽ നബി (സ) പറഞ്ഞു. 'ഇന്നു രാത്രി ശക്തിയായി കാറ്റടിച്ചു വീശുന്നതാണ്. അതുകൊണ്ട് നിങ്ങളാരും തന്നെ ഇന്നു രാത്രി കിടപ്പു സ്ഥലത്തു നിന്നും തല ഉയർത്തരുത്.' പറഞ്ഞ പ്രകാരം അന്നു രാത്രി

ശക്തിയായി കാറ്റടിച്ചു വീശുകയും അവിടുത്തെ കാലാവസ്ഥ പ്രവചനം സത്യമായി പുലരുകയും ചെയ്തു‌. അന്ന് രാത്രി തല ഉയർത്തിയ ഒരാളെ ശക്തിയായ കാറ്റ് അങ്ങകലെ കൊണ്ടെറിയുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു‌. ഈ സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും മറ്റനേകം മുഹദ്ദിസുകളും ഉദ്ധരിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളോ മറ്റോ ഇല്ലാതിരുന്ന കാലത്ത് ഇത്രയും കൃത്യമായി പ്രവ ചിക്കുകയും അത് സത്യമായി പുലരുകയും ചെയ്യുമ്പോൾ അതു ജാല വിദ്യയാണെന്ന് ആരെങ്കിലും ഊഹിക്കുമോ?


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

പ്രവാചകത്വത്തിന്റെ തെളിവുകൾ മഴവർ ശിപ്പിയ്ക്കുന്നു

 *മുഹമ്മദ് നബി صلى الله عليه وسلم

ദൈവദൂതനാണന്നതിന്റെ പ്രമാണങ്ങളും അടയാളങ്ങളും*


*പ്രവാചകത്വത്തിന്റെ തെളിവുകൾ*


പ്രപഞ്ചസൃഷ്ടാവും സർവ്വജ്ഞാനീയമായ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് മാർഗ്ഗദർശനം നൽകുവാനായി പ്രവാചകന്മാരെയും ദൈവദൂതന്മാരെയും നിയോഗിക്കുന്നു.


സർവ്വജ്ഞാനിയായ

പ്രപഞ്ചസൃഷ്ടാവ്

അയച്ച ദൂതന്മാരാണ് ഞങ്ങൾ എന്ന് ഈ ദൂതന്മാർ വാദിക്കുമ്പോൾ നിങ്ങൾ ദൂതന്മാരാണ് എന്നതിന് എന്താണ് തെളിവ് എന്താണ് അടയാളം എന്ന് ജനങ്ങൾ ചോദിക്കുന്നതാണ്.

അപ്പോൾ കഴിഞ്ഞകാല ദൂതന്മാർ എല്ലാം ധാരാളം അടയാളങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്

മറ്റു ജനങ്ങൾക്ക് സാധ്യമല്ലാത്ത  അസാധാരണമായ

കാര്യങ്ങൾ അവർ പ്രകടിപ്പിക്കുന്നതാണ് ഏതെങ്കിലും മഹാജാലങ്ങളെ കൊണ്ടോ കങ്കട്ടുകളെ കൊണ്ടോ അതിനെ പരാജയപ്പെടുത്താൻ സാധ്യമാവുകയില്ല അത്തരം അസാധാരണ സംഭവങ്ങൾ


 മറ്റൊരാൾക്കും അപ്രകാരം കൊണ്ടുവരാൻ സാധിക്കാത്ത വിധം ഉള്ള അത്ഭുതങ്ങളും അവർ കാണിക്കുന്നതാണ്


മുഹമ്മദ് നബി صلى الله عليه وسلم 

അല്ലാഹു നിയോഗിച്ചവരും ദിവ്യ സന്ദേശം ലഭിച്ചവരുമാണന്നതിനും സർവ്വജ്ഞാനിയും പ്രപഞ്ചസൃഷ്ടാവുമാ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി  അയച്ച ദൈവ  ദൂതനുമാണ് എന്നതിന്

ധാരാളം അടയാളങ്ങളും തെളിവുകളും ഉണ്ട് -


അതിൽ പെട്ട ചില തെളിവുകൾ താഴെ വിവരിക്കാം


ഇമാം ബുഖാരി  റ

1014 ഹദീസായും

ഇമാം മുസ്ലിം 897 ഹദീസായും മറ്റു ധാരാളം ഗ്രന്ഥങ്ങളിലും ഉദ്ധരിക്കുന്നു.


 അവിടത്തെ ശിഷ്യരിൽ പ്രധാനിയായ അനസ് (റ) നിവേദനം ചെയ്യുന്നു. ഒരു വെള്ളിയാഴ്ച ദിവസം നബി (സ) ഖുതുബ നടത്തിക്കൊണ്ടിരിക്കുകയാണ്. കടുത്ത വരൾച്ചയും രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെട്ട സമയമായിരുന്നു അത്. ഒരാൾ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരെ, വരൾച്ച കാരണം ഞങ്ങളുടെ സമ്പത്തു നശിക്കുകയും കുടുംബം പട്ടിണിയാവുകയും ചെയ്‌തിരിക്കുന്നു. അങ്ങ് അല്ലാഹുവിനോടു പ്രാർത്ഥിച്ചാലും.' കാർമേഘത്തിൻ്റെ ഒരു കീറുപോലും ആകാശത്തിൽ കാണാനില്ലാത്ത സന്ദർഭം. അദ്ദേഹത്തിൻറെ അപേക്ഷ കേട്ടപ്പോൾ നബി (സ) കയ്യുയർത്തി അല്ലാഹുവിനോടു ദുആ ചെയ്തു. നബി (സ) കരങ്ങൾ താഴ്‌തും മുമ്പേ പർവ്വതസമാനമായ കാർമേഘം ആകാശത്തിൽ പ്രത്യക്ഷപ്പെടുകയും ശക്തമായ പേമാരി വർഷിക്കുകയും ചെയ്തു. മിമ്പറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നബി (സ) യുടെ താടി രോമങ്ങളിൽ കൂടി മഴത്തുള്ളികൾ ഇറ്റിവീഴുന്നത് കാണാമായിരുന്നു. അങ്ങനെ മഴ തുടർന്നുകൊണ്ടിരുന്നു. അടുത്ത വെള്ളിയാഴ്ച നബി (സ) ഖുതുബ ഓതുന്നതിനിടയിൽ പ്രസ്‌തുത വ്യക്തിയോ മറ്റൊരാളോ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂലേ, കെട്ടിടങ്ങൾ പൊളിഞ്ഞു വീണു! സമ്പാദ്യങ്ങൾ വെള്ളത്തിലായി. മഴ നിന്നു കിട്ടുവാൻ വേണ്ടി അവിടുന്നു പ്രാർത്ഥിക്കണം.' ഇതു കേട്ടപ്പോൾ അവിടുന്നു പറഞ്ഞു അല്ലാഹുവേ മഴ ചുറ്റുഭാഗത്തുമതി, ഞങ്ങളുടെ മുകളിൽ വേണ്ട. ഇതു പറഞ്ഞ് അവിടുന്നു മേഘങ്ങളിലേക്കു വിരൽ ചൂണ്ടി. നബി (സ) വിരൽ ചൂണ്ടിയ ഭാഗങ്ങളിൽനിന്നു മേഘങ്ങൾ മറയുകയും അങ്ങനെ മദീനയിൽ മാത്രം മഴ ഇല്ലാതാവുകയും സമീപ സ്ഥലങ്ങ ളിൽ മഴ തുടർന്നുകൊണ്ടിരിക്കുകയും ചെയ്‌തു. മദീന വലിയൊരു വട്ടക്കിണർ പോലെയായി മാറി. മലയോരങ്ങളിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്ന വെള്ളച്ചാലുകൾ ഒരു മാസത്തോളം നീണ്ടുനിന്നു. വെയിലത്താണ് ഞങ്ങൾ തിരിച്ചു പോന്നത്. ഏതു പ്രദേശത്തുനിന്നു വന്നവർക്കും ശക്തമായ പേമാരിയുടെ കാര്യമായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്.


മഴ വർഷിപ്പിക്കാനുള്ള യന്ത്രങ്ങളൊന്നും അന്നു കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ.


മഴ ലഭിക്കാതെ സാദ്ധ്യമല്ല താനും. അല്ലാഹു അയച്ച പ്രവാ ചകൻ ചോദിച്ചാൽ അല്ലാഹു സ്വീകരിക്കാതിരിക്കില്ല. ഈ വിശ്വാസം സ്വഹാബത്തിനുണ്ടായിരുന്നതു കൊണ്ടായിരുന്നു പ്രവാചകരോടവർ ഇങ്ങനെ ആവശ്യപ്പെട്ടത്..


ഇവിടെ നാമൊന്നു ചിന്തിക്കുക. ആകാശത്തിൽ കാർമേഘത്തിന്റെ കണികപോലുമില്ലാതിരുന്ന അവസരത്തിൽ കൈ ഉയർത്തി പ്രാർത്ഥിക്കേണ്ട താമസം, മഴത്തുള്ളികൾ പൊഴിഞ്ഞു. വെള്ളം കൂടുതലായിപ്പോയെന്ന സഹാബത്തിൻ്റെ പരാതി മൂലം മഴ വേണ്ടെന്ന പറഞ്ഞു. മേഘത്തിലേക്കു വിരൽ ചൂണ്ടിയപ്പോൾ മഴക്കാറ് നീങ്ങി മഴ നിൽക്കു കയും ചെയ്തു‌. മുറിയാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പേമാരി പെട്ടെന്നു നിന്നു വെയിൽ വീഴുന്നു. ഇതു ജാലവിദ്യാ പ്രയോഗത്തി ൻ്റെ ഫലമാണോ? ഈ സംഭവത്തിനു ദൃക്‌സാക്ഷികളാവുന്നവർക്ക് അവിടത്തെ പ്രവാചകത്വത്തിൽ സംശയിക്കേണ്ടി വരുമോ? ഒരിക്കലു മില്ല, ജാലവിദ്യ സംബന്ധമായി എന്തെങ്കിലും അറിയുന്ന ആരും ഇത്തരം അത്ഭുത കൃത്യങ്ങൾ വെറും മായാവേലകളാണെന്നു പറയാൻ മുതിരുമെന്നു തോന്നുന്നില്ല.



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

Wednesday, April 17, 2024

പ്രവാചകത്വത്തിന്റെ തെളിവുകൾ* എന്തിനാണ് പ്രവാചകന്മാർ

 



*പ്രവാചകത്വത്തിന്റെ തെളിവുകൾ*



എന്തിനാണ് പ്രവാചകന്മാർ



വികാരത്തിന്റേയും ശാരീരികേഛയുടേയും ചുഴിയിൽ പെട്ടു ദീനും ദുൻയാവും പരലോകവും നഷ്‌ടപ്പെടുന്ന മനുഷ്യരെ സത്യത്തിലേക്കും സദാചാരമൂല്യങ്ങളിലേക്കും പരലോക വിജയത്തിലേക്കും വഴി കാണി ച്ചുകൊടുക്കാൻ വേണ്ടി അല്ലാഹുവിൽ നിന്നു വഹ്‌യ് ലഭിച്ച മഹത്തു ക്കളാണ് അമ്പിയാക്കൾ. (പ്രവാചകൻമാർ) ശാരീരികമായി അവർ മനുഷ്യപ്രകൃതിയിലാ ണെങ്കിലും അല്ലാഹു അവർക്കു ചില പ്രത്യേകതകൾ നൽകിയിട്ടുണ്ട്.


മനുഷ്യൻ അവൻ്റെ അൽപബുദ്ധികൊണ്ടു മെനഞ്ഞുണ്ടാക്കുന്ന വിശ്വാസങ്ങളോ നിമയങ്ങളോ അവനു വഴി കാണിച്ചുകൊടുക്കാൻ പര്യാപ്തമല്ല. ചെറുപ്പകാലത്ത് അവനു യുക്തിയായിതോന്നുന്നതു യൗവനകാലത്തു വിഡ്ഢിത്തമോ മണ്ടത്തരമോ ആയി തോന്നാം. യുവ ത്വത്തിന്റെ ലഹരിയിൽ മതിമറന്നു ജീവിച്ചിരുന്നപ്പോൾ യുക്തമെന്നു ധരിച്ച പലതും വാർദ്ധക്യവേളയിൽ തെറ്റായി തോന്നാനും ഖേദിക്കാനും ഇടവരും. ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു അഭിപ്രായം പറയാൻ ഒരു സംഘം ലോകചിന്തകന്മാരെ ഒരുമിച്ചുകൂട്ടിയെന്നു വിചാരിക്കുക. എന്നാൽ ഒരാൾ അക്കാര്യം നല്ലതായി മനസ്സിലാക്കുമ്പോൾ അതിന്റെ നേരെ മാറ്റം, അഥവാ ചീത്തയായിട്ടായിരിക്കും മറ്റൊരു വ്യക്തി ചിന്തി ക്കുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും. അവരിൽ പലരും വിവി ധങ്ങളായ അഭിപ്രായങ്ങൾ വേറെയും പറഞ്ഞേക്കാം. നൂറു കൊല്ലം മുമ്പു ലോകം ശരിയാണെന്നു ധരിച്ചിരുന്ന പല കാര്യങ്ങളും ഇന്നു പരമാബദ്ധമാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. യുക്തിയുടെ സ്ഥിതി ഇതാ ണെങ്കിൽ പിന്നെ യുക്തിക്കൊരർത്ഥവുമില്ലെന്നു ഗ്രഹിക്കാവുന്നതാണ്.


അപ്പോൾ മനുഷ്യജീവിതം വിജയിക്കണമെങ്കിൽ മനുഷ്യന്റെ എല്ലാമെ ല്ലാമറിയുന്ന അല്ലാഹുവിൽ നിന്നുതന്നെ മാർഗ്ഗനിർദ്ദേശം ലഭിക്കേണ്ട തുണ്ട്. അത് മനുഷ്യർ സ്വീകരിക്കുകയും വേണം.


ആൾതിരക്കുള്ള ജംഗ്ഷനിൽ വാഹന അപകടങ്ങളും കൂട്ടിമുട്ടലു കളും ഒഴിവാക്കാൻ ഗതാഗത നിയന്ത്രണം ആവശ്യമാണ്. ഈ നിയ ന്ത്രണ സംവിധാനം ചിലരുടെയെങ്കിലും സൈ്വരവിഹാരത്തെ കടിഞ്ഞാ ണിട്ടിരിക്കും. ആൾതിരക്കുള്ള ആ ജംഗ്ഷനിൽ വാഹനമോടിക്കുമ്പോൾ ഇത് കൂടിയേ കഴിയൂ. അവൻ്റെയും മറ്റു യാത്രക്കാരുടെയും ഗുണ ത്തിനും സുരക്ഷിതത്വത്തിന്നും വേണ്ടിയാണല്ലോ ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തുന്നതും അതു സ്വീകരിക്കാനവർ നിർബ്ബന്ധിതരാകുന്നതും. ഇതു സ്വീകരിക്കാൻ കൂട്ടാക്കാത്ത വ്യക്തി, അവൻ്റെ ജീവനുതന്നെ അഭ യമില്ലാത്തവസ്ഥയാണല്ലോ ക്ഷണിച്ചുവരുത്തുന്നത്. അക്കാരമണ ത്താൽ മനുഷ്യരേയും അവർക്കാവശ്യമായ വസ്‌തുക്കളേയും സൃഷ്ടിച്ച സ്രഷ്ടാവ് തന്നെ അവർക്കു ജന്മലോകത്തു ശാന്തിയോടും സമാധാ നത്തോടും ജീവിക്കാനാവശ്യമായ നിയമങ്ങൾ അറിയിച്ചുകൊടുത്തി ട്ടുണ്ട്. അപ്രകാരം മനുഷ്യരേയും അവർക്കാവശ്യമായ സകലമാന വസ്‌തുക്കളേയും സൃഷ്‌ടിച്ചു സംരക്ഷിച്ചു പരിപാലിക്കുന്നവനായ സ്രഷ്ടാവിനോടവർ നന്ദിപുലർത്തേണ്ടത് അനിവാര്യമത്രെ. ഈ ആരാ ധനാകർമ്മം അറിയിച്ചുകൊടുക്കേണ്ടത് അല്ലാഹു തന്നെ.


മലക്കുകൾ മുഖേനയാണ് നിയമങ്ങൾ അല്ലാഹു അറിയിച്ചുകൊടുക്കുന്നത്. എന്നാൽ എല്ലാവർക്കും മലക്കുകളുമായി ബന്ധപ്പെടുക സാദ്ധ്യമല്ലല്ലോ. അതുകൊണ്ടു സൃഷ്‌ടികർത്താവിൻ്റെ പ്രത്യേക വിഭാഗമായ അമ്പിയാക്കളാണ് ഇവരുടെ ഈ കാര്യം നിർവ്വഹിക്കുന്നത്. അവരുടെ പ്രത്യേക സ്വഭാവങ്ങളെ പരാമർശിച്ചുകൊണ്ട് ഇമാം ഗസ്സാലി (റ) തന്റെ ഇഹ‌്യാഇലും ഇബ്‌നുഹജറുൽ അസ്ഖലാനി (റ) തന്റെ 'ഫത്ഹുൽബാരി'യിലും വിശദീകരിച്ചിട്ടുണ്ട്.


ദൃഷ്‌ടാന്തങ്ങൾ



ഒരാൾ ലോക സ്ഷ്ടാവ് അയച്ച   ദൂതനുംപ്രവാചകനും ആണ് താൻ എന്നും ദൈവിക സന്ദേഷം (വഹ്യ് )എനിക്ക് ലഭിക്കുന്നുണ്ട് എന്ന്

 വാദിച്ചുവരുമ്പോൾ അദ്ദേഹത്തിൻറെ വാദം സത്യമാണോ കള്ളമാണോ

 അല്ലാഹുവിൽ നിന്നുള്ള നിയമ ങ്ങളാണോ അല്ലയോ എന്നു നമുക്കു ബോദ്ധ്യമാവേണ്ടതുണ്ട്. ഏതെ ങ്കിലുമൊരു നേതാവ് അല്ലെങ്കിലൊരു പണ്ഡ‌ിതൻ ഞാൻ പ്രവാചക നാണ്. അല്ലാഹു എന്നെ അയച്ചതാണ് എന്നു പറഞ്ഞാൽ ജനങ്ങളത് സ്വീകരിക്കാൻ തയ്യാറായെന്നു വരില്ല. പ്രവാചകനാണെന്നതിനു

വ്യക്തവും സ്വീകാര്യയോഗ്യവുമായ തെളിവു കൊണ്ടു വരേണ്ടതുണ്ട്. അതുണ്ടെങ്കിലേ ജനങ്ങൾ വിശ്വസിക്കുകയുള്ളു. അവർക്കു ബോദ്ധ്യ 

മാകും വിധം തെളിവുണ്ടാകുമ്പോൾ പ്രവാചകനിലും ആ പ്രവാചകനെ അയച്ച അല്ലാഹുവിലും വിശ്വസിക്കുന്നു. ഇക്കാരണത്താൽ എല്ലാ പ്രവാചകന്മാർക്കും അല്ലാഹു  അടയാളങ്ങൾ(അസാധാരണ സംഭവങ്ങളാകുന്ന ദൃഷ്ട്‌ടാന്തങ്ങൾ)

(മുഅ്‌ജിസത് )

 നൽകിയിട്ടുണ്ട്. ഇതിനുപുറമെ പ്രവാചകന്മാരുടെ ചരി ത്രങ്ങൾ, അവരുടെ പ്രവർത്തനങ്ങൾ, അവർ കൊണ്ടുവന്ന വേദഗ്രന്ഥ ങ്ങൾ മുതലായവയും അവരുടെ പ്രവാചകത്വത്തിൻ്റെ ദൃഷ്ടാന്തങ്ങളാണ്. നിഷ്പക്ഷ ബുദ്ധികൾക്ക് അവരെ അല്ലാഹു നിയോഗിച്ചതാണ ന്നതിന്റെ തെളിവുകൾ പ്രവാചകന്മാരുടെ കൂടെ കാണാതിരിക്കില്ല. അത് അല്ലാഹുവിന്റെ ആസ്‌തിക്യത്തിനുള്ള ദുഷ്‌ടാന്തങ്ങൾ കൂടിയാണ ന്നതു ശ്രദ്ധേയമത്രെ.


തുടരും


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


അവലംഭം

മതങ്ങളിലൂടെ ഒരു പഠന പര്യടനം

നെല്ലിക്കുത്ത് ഇസ്മാഇൽഉസ്താദ്


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


നിസ്കാരത്തിനിടെ നോമ്പിൻ്റെ നിയ്യത്ത്*

 നിസ്കാരത്തിനിടെ നോമ്പിൻ്റെ നിയ്യത്ത്*



 ❓ നിസ്കാരത്തിൽ  നോമ്പിൻ്റെ നിയ്യത്ത് കരുതിയാൽ ,  അല്ലെങ്കിൽ 

ഇഅ്തികാഫിൻ്റെ നിയ്യത്ത് കരുതിയാൽ നിസ്കാരം ബാത്വിലാകുമോ? പ്രസ്തുത നിയ്യത്ത് നിസ്കാരത്തിൽ ഉച്ചരിച്ചാലോ?



 ✅  *പ്രസ്തുത നിയ്യത്തുകൾ  കരുതിയാൽ അവ ശരിയാകും. നിസ്കാരം സാധുവാകുകയും ചെയ്യും. എന്നാൽ റമളാൻ നോമ്പ് , സുന്നത്ത് നോമ്പ് , സുന്നത്തായ ഇഅ്തികാഫ് എന്നിവയുടെ നിയ്യത്തുകൾ നിസ്കാരത്തിൽ ഉച്ചരിച്ചാൽ നിസ്കാരം ബാത്വിലാകും. (തുഹ്ഫ:2/140 നോക്കുക.)*

കോപ്പി

നോമ്പുകാരൻ്റെ സ്വപ്നസ്ഖലനം

 നോമ്പുകാരൻ്റെ സ്വപ്നസ്ഖലനം*⁉️


 സ്വപ്നസ്ഖലനം ഉണ്ടായാൽ നോമ്പ് ബാത്വിലാകുമോ?


✅ ഇല്ല , കാരണം സ്വപ്നസ്ഖലനം നിയന്ത്രണത്തിൽ പെട്ടതല്ലല്ലോ.

[തുഹ്ഫ 3/409]

*ولا يفطر محتلم اجماعا لأنه مغلوب*

 

                 ----------------------------------

അമുസ് ലിമിന് നോമ്പിൽ ഭക്ഷണം നൽകൽ*

 അമുസ് ലിമിന് നോമ്പിൽ ഭക്ഷണം നൽകൽ*⁉️

🔘🔘🔘🔘🔘🔘🔘

❓ അമുസ്ലിംകൾക്കു റമളാൻ മാസത്തിൻ്റെ പകലിൽ കഴിക്കാനായി ആഹാരം കൊടുക്കുന്നതിൽ തെറ്റാണല്ലോ. അതിൽ നേർച്ചഭക്ഷണവും ഉൾപ്പെടുമോ? അതും തെറ്റാണോ?


   

✅   *അതേ, തെറ്റാണ്. വൻ കുറ്റമാണ്.   അമുസ്ലിംകൾക്ക്  റമളാനിലെ പകലിൽ കഴിക്കാൻ ഭക്ഷണം നല്കൽ ഹറാമാണ്. തെറ്റിൻ്റെ മേൽ സഹായിക്കലാണത്. അതു ഹറാമാണ്.(തുഹ്ഫ: 3/427, നിഹായ :3/471 ശർവാനി:4/317)*


 ﺣﺮﻣﺔ ﺇﻃﻌﺎﻡ اﻟﻤﺴﻠﻢ ﻟﻪ ﻓﻲ ﻧﻬﺎﺭ ﺭﻣﻀﺎﻥ؛ ﻷﻧﻪ ﺇﻋﺎﻧﺔ ﻋﻠﻰ ﻣﻌﺼﻴﺔ ( تحفة: ٤٢٧ / ٣


 ﻭﻣﺜﻞ ﺫﻟﻚ ﺇﻃﻌﺎﻡ ﻣﺴﻠﻢ ﻣﻜﻠﻒ ﻛﺎﻓﺮا ﻣﻜﻠﻔﺎ ﻓﻲ ﻧﻬﺎﺭ ﺭﻣﻀﺎﻥ ﻭﻛﺬا ﺑﻴﻌﻪ ﻃﻌﺎﻣﺎ ﻣﺎ ﻋﻠﻢ ﺃﻭ ﻇﻦ ﺃﻧﻪ ﻳﺄﻛﻠﻪ ﻧﻬﺎﺭا ﻛﻤﺎ ﺃﻓﺘﻰ ﺑﻪ ﺷﻴﺨﻨﺎ اﻟﺸﻬﺎﺏ اﻟﺮﻣﻠﻲ - ﺭﺣﻤﻪ اﻟﻠﻪ ﺗﻌﺎﻟﻰ - ﻷﻥ ﻛﻼ ﻣﻦ ﺫﻟﻚ ﺗﺴﺒﺐ ﻓﻲ اﻟﻤﻌﺼﻴﺔ ﻭﺇﻋﺎﻧﺔ ﻋﻠﻴﻬﺎ (نهاية: ٤٧١ / ٣ , شرواني : ٣١٧ / ٤)


ഖുനൂതിൽ പദം ആവർത്തിക്കൽ

 *ഖുനൂതിൽ പദം ആവർത്തിക്കൽ*


❓ചില പള്ളി ഇമാമുകൾ ഖുനൂതിൽ وقنا شرما قضيت എന്ന വാക്ക് മൂന്നു തവണ ആവർത്തിക്കുന്നത് കേൾക്കാം. അങ്ങനെ ആവർത്തിക്കൽ ഖുനൂത്ത് ലഘൂകരിക്കൽ സുന്നത്താണ് എന്നതിനു എതിരാണോ? ആവർത്തിക്കൽ സുന്നത്തുണ്ടോ?


✅ ഖുനൂത്തിൽ ഏതെങ്കിലും പദം രണ്ടോ മൂന്നോ തവണ ആവർത്തിക്കൽ ഖുനൂത്ത് ലഘൂകരിക്കണം എന്നതിനു എതിരല്ല. കാരണം അതു ചെറിയ വർദ്ധനവാണല്ലോ. എന്നാൽ ആവർത്തിക്കൽ സുന്നത്തില്ല .(ഫതാവാ റംലി: 1/156)


*(ﺳﺌل)  ﻋﻦ ﺇﻣﺎﻡ ﻳﻜﺮﺭ ﻓﻲ اﻟﻘﻨﻮﺕ ﻟﻔﻈﺔ اﻟﻠﻬﻢ اﻫﺪﻧﺎ ﻓﻴﻤﻦ ﻫﺪﻳﺖ ﺃﻭ ﻏﻴﺮﻫﺎ ﻣﻦ اﻟﺪﻋﺎء ﻓﻴﻪ ﻣﺮﺗﻴﻦ ﺃﻭ ﺛﻼﺛﺎ ﻫﻞ ﻳﺨﻞ ﺫﻟﻚ ﺑﺴﻨﺔ ﺗﺨﻔﻴﻒ اﻟﻘﻨﻮﺕ ﻓﺈﺫا ﻗﻠﺘﻢ ﻻ ﻳﺨﻞ ﻳﺴﺘﺤﺐ ﻟﻪ ﺫﻟﻚ ﺃﻭ ﻻ؟*

*(ﻓﺄﺟﺎﺏ) ﺑﺄﻥ ﺫﻟﻚ ﻳﺴﻴﺮ ﻻ ﻳﺨﻞ ﺑﺴﻨﺔ ﺗﺨﻔﻴﻒ اﻟﻘﻨﻮﺕ، ﻭﻻ ﻳﺴﺘﺤﺐ ﺗﻜﺮاﺭﻩ*                                *ഖുനൂത്ത് ഇമാം എങ്ങനെ നിർവഹിക്കണം*

  ❓  സുബ്ഹിലെ ഖുനൂത്തിൽ ചില പള്ളി ഇമാമുകൾ ثناء-ന്റെ വാചകങ്ങൾ ഉറക്കെയും മറ്റു ചില ഇമാമുകൾ പതുക്കെയും ഓതുന്നു. ഇതിലേതാണു ശരി? 


✅ ഖുനൂത്ത് മുഴുവനും  - ثناء - അടക്കം ഇമാം ഉറക്കെയാണ് കൊണ്ട് വരേണ്ടത്. (മൗഹിബ: 3/25 , ഉമൈറ: 1/158

 *يسن الجهر بالقنوت ولو الثناء والصلاة والسلام*

(موهبة ذي الفضل : ٣ / ٢٥)


*ان الإمام يجهر بالقنوت حتى بالثناء* (عميرة : ١ /  ١٥٨)


❓ഖുനൂത്തിൻ്റെ അവസാനത്തിൽ 'അസ്തഗ്ഫിറുക വഅതൂബു ഇലൈക' എന്നത്   ബഹുവചനമാക്കണോ?


✅ അതേ , ഇമാം ബഹുവചനമാക്കണം. 

'' നസ്തഗ്ഫിറുക വ നതൂബു ഇലൈക '' എന്നു പ്രാർത്ഥിക്കണം. ഏകവചനമാക്കൽ കറാഹത്താണ്.

ഇക്കാര്യം നമ്മുടെ ഫുഖഹാഅ് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

*മൗഹിബത്തുത്തർമസീ*

     അശ്ശൈഖ് മുഹമ്മദ് മഹ്ഫൂളുത്തർമസി (റ)  -  1285 - 1338 - തൻ്റെ മൗഹിബ: എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു:

    ويأتي الإمام بالقنوت بلفظ الجمع أي يسن له أن يقنت بلفظ الجمع فيقول اللهم اهدنا وكذا ما عطف عليه , ونستغفرك ونتوب إليك ويكره تركه 

  ഇമാം ഖുനൂത്തിലെ പ്രാർത്ഥന  ബഹുവചനമാക്കണം. '' നസ്തഗ് ഫിറുക വ നതൂബു ഇലൈക '' എന്നു പ്രാർത്ഥിക്കണം . ഏകവചനമാക്കൽ കറാഹത്താണ് (മൗഹിബ: 3/20)

*തഖ് രീറു ഫത്ഹിൽ മുഈൻ*

  കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ (റ), ഹാജി സൈതാലി മുസ് ലിയാർ (റ) എന്നിവർ ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിൽ ഇവ്വിഷയം വ്യക്തമാക്കിയിട്ടുണ്ട് 

തഖ്രീറു ശ്ശർഖാവീ യുടെ ഉദ്ധരണിയാണവർ നൽകിയത്.

*ومن الدعاء فيه قول نستغفرك ونتوب إليك والصلاة على النبي صلى الله عليه وسلم* 

  നസ്തഗ്ഫിറുക , വ നതൂബു ഇലൈക , തിരുനബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് എന്നിവ ഖുനൂത്തിലെ പ്രാർത്ഥനയിൽ പെട്ടതാണ് ( തഖ് രീറു ഫത്ഹിൽ മുഈൻ , ഹാശിയത്തുശ്ശർഖാ വീ :1/ 197)  

  സംഗ്രഹം

     ഇമാം نستغفرك ونتوب إليك എന്നു പറയണമെന്നും അപ്പോൾ  മഅ്മൂം അതിനു ആമീൻ പറയണമെന്നുമാണ്  ഫുഖഹാഅ് വിവരിച്ചു തന്നത്. ഇതിനെതിര് തുഹ്ഫ, നിഹായ , മുഗ്നി തുടങ്ങിയ ഗ്രന്ഥങ്ങളിലൊന്നും ഇല്ല


സകാത്ത്: തിരുത്തപ്പെടേണ്ട ധാരണകൾ*

 *സകാത്ത്: തിരുത്തപ്പെടേണ്ട ധാരണകൾ*

*****************************

*ഫിത്ർ സകാത്ത്*

*സുപ്രധാന മസ്അലകൾ*

***************************

❓ *ഫിത്ർ സകാത്ത് കൊടുക്കാൻ ഏറ്റവും നല്ല സമയമേത്?*


▪️ *പെരുന്നാളിൻ്റെ പകലിൽ പെരുന്നാൾ നിസ്കാരത്തിൻ്റെ മുമ്പ്* (ബുഷ്റൽ കരീം: 1/517)

*ويسن إخراج الفطرة نهارا في يوم العيد وقبل صلاة العيد*

(بشرى الكريم) 

❓ *ഫിത്ർ സകാത്തായി നമുക്ക് ലഭിച്ച അരി നമ്മുടെ ഫിത്ർ സകാത്തായി  നൽകാമോ?*


▪️ നൽകാമല്ലോ. നമുക്ക് തന്ന വ്യക്തിക്കു തന്നെ തിരിച്ചു നൽകിയാലും വിരോധമില്ല. രണ്ടു പേരുടെ സകാത്തും വീടും .( മുഗ്നി :2/120)

*لو دفع فطرته إلى فقير ممن تلزمه الفطرة فدفعها الفقير إليه عن فطرته جاز للدافع الأول أخذها*

مغني المحتاج

❓ *ബിരിയാണി അരി , നൈച്ചോർ അരി , മറ്റു പച്ചരി, സൗജന്യ കിറ്റായി കിട്ടിയ അരി, റേഷൻ അരി  എന്നിവ  ഫിത്ർ സകാത്തായി നൽകാമോ?*


▪️ നൽകാം. അതെല്ലാം നാട്ടിലെ മുഖ്യ ആഹാരം എന്നതിൽ പെട്ടല്ലോ.


❓ *ഭർത്യമതിക്ക് സകാത്ത് നൽകുമോ?*


▪️ ഭർത്താവിൽ നിന്നു ചെലവ് ലഭിക്കേണ്ട രീതിയിൽ കിട്ടി ജീവിക്കുന്നവൾക്ക് ഫഖീർ ,മിസ്കീൽ എന്ന നിലയിൽ സകാത്തു നൽകാവതല്ല ,കാരണം മറ്റൊരാളുടെ നിർബന്ധ ചെലവിൽ സുഖമായി ജീവിക്കുന്നവർ ഫഖീറോ മിസ്കീനോ ആവില്ല.(തുഹ്ഫ: 7/152)

*والمكفي بنفقة قريب أصل أو فرع أو زوج ليس فقيرا ولا مسكينا*

(تحفة)

     ഭർത്താവിൽ നിന്നു ചെലവ് ലഭിക്കാത്തവൾ ഫഖീർ ,മിസ്കീൻ ഇനത്തിൽ പെടുന്നത് തടസ്സമല്ല. 

❓   *ജോലിക്കു കഴിവുന്ന അല്ലെങ്കിൽ ധനികനായ വലിയ ആൺ മക്കളുടെ  സകാത്ത് നൽകേണ്ട ബാധ്യത പിതാവിനുണ്ടോ?*


▪️ ഇല്ല. കാരണം പ്രസ്തുത മകനു ചെലവ് നൽകൽ പിതാവിനു നിർബന്ധമില്ലല്ലോ. അപ്പോൾ ഫിത്ർ സകാത്ത് നൽകലും നിർബന്ധമില്ല.( ബുഷ്റൽ കരീം :1/514)

❓ *പ്രസ്തുത മകൻ്റെ ഫിത്ർ സകാത്ത് പിതാവ് നൽകിയാലോ?*

▪️ സമ്മതത്തോടെ നൽകിയാൽ മാത്രമേ സകാത്ത് വീടുകയുള്ളൂ. സമ്മതം കൂടാതെ നൽകുന്ന രീതി കൂടുതൽ നടക്കാറുണ്ട്. അക്കാര്യം പ്രത്യേകം ഉണർത്തേണ്ടതാണ്.

   സമ്പത്ത് കൊണ്ട് ധനികനായ പിതാവിൻ്റെ സകാത്ത് സമ്മതമില്ലാതെ മകൻ നൽകിയാലും സകാത്ത് വീടുകയില്ല. ഈ ഏർപ്പാടും കൂടുതലായി നടക്കാറുണ്ട്.പ്രത്യേകം ഉണർത്തേണ്ട കാര്യമാണിത്.( ബുഷ്റൽ കരീം: 1/514

هذا كثير الوقوع فليتنبه له

 

 *നോമ്പുതുറ സമയത്ത് പത്ത് ലക്ഷം നരക മോചിതർ*


❓ റമളാനിലെ എല്ലാ ദിവസവും നോമ്പ് തുറ സമയം, നരകത്തിൽ പ്രവേശിക്കാൻ ബന്ധപ്പെട്ട പത്തുലക്ഷം മുഅ്മിനുകളെ അല്ലാഹു നരകത്തിൽ നിന്നു മോചിപ്പിക്കുന്നുണ്ടോ? അങ്ങനെ ഒരു പ്രഭാഷണത്തിൽ കേട്ടു .

= സുലൈമാൻ കൊടുവള്ളി


✅ അതേ , പ്രസ്തുതസമയം പത്തുലക്ഷം പേരെ അല്ലാഹു മോചിപ്പിക്കുന്നുണ്ട്. 


*ﻭﻣﻦ ﻗﺎﻝ اﻧﻬﺎ ﻫﻰ اﻟﻠﻴﻠﺔ اﻻﺧﻴﺮﺓ ﻣﻦ ﺭﻣﻀﺎﻥ اﺳﺘﺪﻝ ﺑﻘﻮﻟﻪ ﻋﻠﻴﻪ اﻟﺴﻼﻡ اﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻓﻰ ﻛﻞ ﻟﻴﻠﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﻋﻨﺪ اﻹﻓﻄﺎﺭ ﻳﻌﺘﻖ ﺃﻟﻒ ﺃﻟﻒ ﻋﺘﻴﻖ ﻣﻦ اﻟﻨﺎﺭ ﻛﻠﻬﻢ اﺳﺘﻮﺟﺒﻮا اﻟﻌﺬاﺏ ﻓﺎﺫا ﻛﺎﻥ ﺁﺧﺮ ﻟﻴﻠﺔ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﺃﻋﺘﻖ اﻟﻠﻪ ﻓﻰ ﺗﻠﻚ اﻟﻠﻴﻠﺔ ﺑﻌﺪﺩ ﻣﻦ ﺃﻋﺘﻖ ﻣﻦ ﺃﻭﻝ اﻟﺸﻬﺮ اﻟﻰ ﺁﺧﺮﻩ* 

റമളാനിലെ എല്ലാ രാത്രിയിലും നോമ്പുതുറ സമയത്ത്, നരകത്തിൽ കടക്കേണ്ട പത്തുലക്ഷം പേരെ അല്ലാഹു സ്വർഗത്തിലേക്ക് മോചിപ്പിക്കുന്നുണ്ട്. എന്നാൽ റമളാൻ അവസാന രാത്രിയിൽ, റമളാൻ ഒന്നു മുതൽ അവസാനം വരെ അല്ലാഹു മോചിപ്പിച്ച എണ്ണം എത്രയാണോ അത്തരെ പേരെ അല്ലാഹു നരകത്തിൽ നിന്നു സ്വർഗത്തിലേക്ക്  മോചിപ്പിക്കുന്നുണ്ട്.( റൂഹുൽ ബയാൻ: 10/481) (കോപ്പി)

----------------------------------------


മുഹമ്മദ് നബി ‎(ﷺ) പ്രവചനകൾ


മുഹമ്മദ് നബി ‎(ﷺ) പ്രവചനകൾ


പ്രവചനങ്ങള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്.. മന്ത്രവാദികളുടെയും ജോത്സ്യന്മാരുടെയും എല്ലാം.. “മംഗല്യ ഭാഗ്യം ഉണ്ടാകും.. വിദേശത്ത് ജോലി ലഭിക്കും, ഫൈനലില്‍ ഇന്ത്യ ജയിക്കും..” എന്നിങ്ങനെയൊക്കെയാകും സാധാരണ കാണുന്ന പ്രവചനങ്ങള്‍... അവരുടെ തന്നെ പ്രവചനങ്ങളില്‍ പലതും തെറ്റാറുമുണ്ട്. അത് കൊണ്ട് തന്നെ നാം അതിനു വലിയ വില കല്‍പ്പിക്കാറില്ല... എന്നാല്‍, ഒരു മനുഷ്യന്റെ പ്രവചനങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍, ആ പ്രവചനങ്ങളില്‍ പലതും പ്രവചിക്കുന്ന സമയത്തെ സാഹചര്യം നോക്കുമ്പോള്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതാകുമ്പോള്‍, പക്ഷേ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുമ്പോള്‍, ആ ആളുടെ പ്രവചനങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ വരുമ്പോള്‍ നമുക്ക് ഉറപ്പിക്കാം അയാള്‍ക്ക്‌ ദിവ്യമായ എന്തോ ജ്ഞാനം ഉണ്ടെന്നു.. അത്തരം ആളുകളെ നാം ദൈവത്തിന്റെ പ്രവാചകന്മാര്‍ എന്ന് വിളിക്കുന്നു.. മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങള്‍ ഈ കാലത്ത് ജീവിക്കുന്ന മനുഷ്യര്ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയാണ്. അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ ആണവ.. അങ്ങനെയുള്ള പ്രവചനങ്ങള്‍ നൂറു കണക്കിന് ഉണ്ടാകും.. ലോകത്തെ ഞെട്ടിച്ചു കൊണ്ട് അവയെല്ലാം സത്യമാകുന്ന കാഴ്ച ജനം കണ്ടിട്ടുണ്ട്.. ആ നീണ്ട ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുത്ത പതിനഞ്ചെണ്ണം മാത്രമാണ് ഈ പോസ്റ്റില്‍ പറയുന്നത്.. പോസ്റ്റിന്റെ ദൈര്‍ഘ്യം കൂട്ടാതിരിക്കാന്‍ വേണ്ടി ഹദീസ് മുഴുവന്‍ പറയാതെ അതിലെ പ്രവചനം മാത്രമേ ഈ പോസ്റ്റില്‍ എഴുതിയിട്ടുള്ളൂ.. എങ്കിലും വ്യക്തമായ റഫറന്‍സ് നമ്പര്‍ കൂടെ കൊടുക്കുന്നുണ്ട്.. ആര്‍ക്കെങ്കിലും ആ ഹദീസ് മുഴുവന്‍ വായിക്കണമെന്നുണ്ടെങ്കില്‍ കമന്റുകളില്‍ ചോദിക്കാവുന്നതാണ്.. ഹദീസുകള്ക്ക് പുറമേ മറ്റു ചരിത്രഗ്രന്ഥങ്ങളുടെയും വിക്കിപ്പീടിയയുടെയും റഫറന്സ്‍ കൂടെ ചേര്‍ത്തിട്ടുമുണ്ട്... പ്രത്യേകിച്ചും ആ പ്രവചനങ്ങള്‍ ലോകത്ത് പൂര്‍ത്തീകരിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവിനു വേണ്ടി..



*****************************************


1. പ്രവചനം:- നബി ഒരിക്കല്‍ പറഞ്ഞു “അമ്മാര്‍ ഇബ്ന്‍ യാസിര്‍ ഒരു കൂട്ടം കലാപകാരികളുടെ കൈകളാല്‍ കൊല്ലപ്പെടും" (സഹീഹുല്‍ ബുഖാരി Volume 4 Book 52, Hadith 67).


പൂര്‍ത്തീകരണം:- ഖലീഫ അലിക്കെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുമായി ഹിജ്രാബ്ദം 25 അഥവാ AD 657ല്‍ നടന്ന സിഫ്ഫ്വീന്‍ യുദ്ധത്തില്‍ വച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിര്‍പക്ഷക്കാരായ കലാപകാരികള്‍ വധിക്കുകയുണ്ടായി. ( ഇബ്ന്‍ സഅദ് 3: pg 253,259,261, ത്വബരി 4:pg 27, Wikipedia).. നബിയുടെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു അമ്മാര്‍


2. പ്രവചനം:- നബി ഒരിക്കല്‍ പറഞ്ഞു “ഉമര്‍ ഇബ്ന്‍ ഖത്വാബും ഉസ്മാന്‍ ഇബ്ന്‍ അഫ്ഫാനും രക്തസാക്ഷികള്‍ ആകും” (സഹീഹുല്‍ ബുഖാരി Volume 5, Book 57, Number 24 )


പൂര്‍ത്തീകരണം:- AD 644, ഹിജ്രാബ്ദം 22:- പ്രഭാതനമസ്കാരം നിര്‍വ്വഹിക്കുന്നതിനിടെ അബൂ ലു’ലു’അ എന്ന പേര്‍ഷ്യക്കാരന്‍ ഉമറിനെ ഒരു കത്തി കൊണ്ട് കുത്തി.. അയാളുടെ കൈകളാല്‍ ഉമര്‍ രക്തസാക്ഷിയായി ( Umar by Muhammad Husain haykal. chapter: death of umar ; Wikipedia)


AD 656, ഹിജ്രാബ്ദം 34:- ഉസ്മാന്റെ ഖിലാഫത്തിനെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുടെ കൈകള്‍ കൊണ്ട് ഉസ്മാന്‍ കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹവും രക്തസാക്ഷിയായി. (ത്വബരി 3: pg 376-418; അല്‍ ബിദായ വന്നിഹായ 7:pg 168-197 ; Wikipedia)


(ഇരുവരും നബിയുടെ പ്രമുഖ അനുയായികളും കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക ലോകത്തിന്റെ ഭരണാധികാരികളും ആയിരുന്നു)


3. പ്രവചനം:- ഖന്തക്ക് യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-


“a) മുസ്ലിംകള്‍ സിറിയ കീഴടക്കും.

b) മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും.

c) മുസ്ലിംകള്‍ യെമന്‍ കീഴടക്കും.” (നസാഇ 2: 56)


സ്വന്തം നാട്ടില്‍ പോലും സുരക്ഷിതന്‍ അല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നോര്‍ക്കുക.. പേര്‍ഷ്യ കീഴടക്കും എന്ന് പലപ്പോഴും, അതും അനുയായികളായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമുള്ള കാലത്തും നബി പ്രവചിച്ചതായി ചരിത്രങ്ങളില്‍ കാണാം.. അന്നത്തെ ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യയും സിറിയയും എല്ലാം .. നബി ആണെങ്കില്‍ അന്നത്തെ ലോകത്തെ ഏറ്റവും താഴെക്കിടയില്‍ കിടന്നിരുന്ന അറേബ്യയിലെ ഒരു അനാഥനും ഇടയനും ആയി വളര്‍ന്നയാള്‍.. ഇന്നത്തെ സാഹചര്യം വച്ച് ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഉഗാണ്ടയിലെ ഒരു സാധരാണക്കാരന്‍ 'ഞാന്‍ അമേരിക്കയും ചൈനയും കീഴടക്കും' എന്ന് പറയുന്നത് പോലെ അവിശ്വസനീയമായ ഒരു പ്രവചനം ആയിരുന്നു അത്.


പൂര്‍ത്തീകരണം:- ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുന്നതു ലോകം കണ്ടു..


a) AD 636ല്‍ യര്മൂക് യുദ്ധത്തില്‍ വച്ച് ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ സിറിയന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയും സിറിയ കീഴടക്കുകയും ചെയ്തു. (Syria." Encyclopædia Britannica.; WIKIPEDIA)


b) AD 633 ല്‍ മുസ്ലിംകള്‍ ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍ പേര്‍ഷ്യക്കെതിരില്‍ ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടര്ന്ന് 636 AD യില്‍ വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തില്‍ വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ പേര്‍ഷ്യയുടെ കിഴക്ക് ഭാഗം മുഴുവന്‍ മുസ്ലിംകളുടെ വരുതിയില്‍ ആകുകയും AD 651ഓടെ പേര്‍ഷ്യ മുഴുവനായും മുസ്ലിംകള്‍ക്ക് കീഴടങ്ങുകയും ചെയ്തു (WIKIPEDIA ; Between Memory and Desire: The Middle East in a Troubled Age (p. 180); The Muslim Conquest of Persia By A.I. Akram. Ch: 1)


c) AD 630 ല്‍ നബിയുടെ കാലത്ത് തന്നെ മുസ്ലിംകള്‍ യെമന്‍ കീഴടക്കി. (2006, history of yemen ; WIKIPEDIA)


4. പ്രവചനം:- നബി തന്റെ മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞു:- “എന്റെ മരണത്തിനു ശേഷം എന്റെ കുടുംബത്തില്‍ നിന്നും ആദ്യം മരണപ്പെടുക എന്റെ മകള്‍ ഫാത്തിമ ആയിരിക്കും” (സ്വഹീഹുല്‍ ബുഖാരി Volume 4 Book 56, Hadith 820)


പൂര്‍ത്തീകരണം:- നബിയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഫാത്വിമ മരണപ്പെട്ടു.. (സ്വഹീഹുല്‍ ബുഖാരി 5:59:546 ; Wikipedia) ഈ ആറു മാസത്തിനിടയില്‍ നബിയുടെ മറ്റു കുടുംബാംഗങ്ങള്‍ ആരും തന്നെ മരണപ്പെട്ടിരുന്നില്ല


5. പ്രവചനം:- മുഹമ്മദ്‌ നബി പറഞ്ഞു: “ദൈവം ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്‍പറ്റുന്ന, ആ മാതൃക അതേ പടി പിന്തുടരുന്ന ഖിലാഫത്ത് നിലവില്‍ വരും. അതിനു ശേഷം രാജഭരണം ആകും ഉണ്ടാവുക.. അതിനു ശേഷം ലോകത്ത് ധിക്കാരികളുടെ ദുര്‍ഭരണം ആവും ഉണ്ടാവുക.. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്തുടര്‍ന്ന അതേ ഖിലാഫത്ത് വീണ്ടും വരും.” (മുസ്നദ് അഹമദ് 4:273)


പൂര്‍ത്തീകരണം:-

--ഹിജ്രാബ്ദം 10 അഥവാ AD 632 ല്‍ നബി മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു.

--അതിനു ശേഷം മുപ്പതു വര്ഷുത്തോളം നബിയുടെ മാതൃക പിന്പറ്റുന്ന ഖിലാഫത്ത് ലോകം കണ്ടു. ഖലീഫ അബൂബക്കര്‍, ഖലീഫ ഉമര്‍, ഖലീഫ ഉസ്മാന്‍, ഖലീഫ അലി, ഇവര്ക്ക് ശേഷം വളരെ ചുരുങ്ങിയ കാലം ഖലീഫയായി അലിയുടെ മകന്‍ ഹസ്സനും ആ പ്രവാചകമാതൃയില്‍ ഭരിച്ചു.

--അതിനു ശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസി ഭരണം എന്നിങ്ങനെ വേണ്ട ലോകം മുഴുക്കെ രാജഭരണം നിലവില്‍ വരികയുണ്ടായി.

--പില്‍ക്കാലത്ത് യുറോപ്പ്യന്‍ അധിനിവേശങ്ങള്‍ ആരംഭിച്ചു.. പിന്നെ ആ ധിക്കാരികളുടെ തേര്‍വാഴ്ച ലോകം കണ്ടു.. ഇന്നും ധിക്കാരികളും അക്രമികളുമായ അമേരിക്കയെ പോലുള്ളവരുടെ കൈകളില്‍ ലോകം നിലകൊള്ളുന്നു..

-വീണ്ടും ഒരു ഖിലാഫത്ത് വരിക എന്നത് കൂടി ഈ പ്രവചനത്തില്‍ ബാക്കിയുണ്ട്.. ലോകം കാത്തിരിക്കുന്നു..


6. പ്രവചനം:- നബി പറഞ്ഞു: “എനിക്ക് ശേഷം എന്റെ മാതൃക പിന്തുടരുന്ന ഖിലാഫത്ത് ഭരണം മുപ്പതു വര്‍ഷം നീണ്ടു നില്‍ക്കും . അതിനു ശേഷം രാജഭരണം നിലവില്‍ വരും.” (സുനനു അബൂദാവൂദ് (2/264) ; മുസ്നദ് അഹമദ് (1:169 , 5:220, 221)


പൂര്‍ത്തീകരണം:- ഖലീഫ അലി കൊല്ലപ്പെട്ടതിനു ശേഷം പ്രമുഖ സഹാബികള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസ്സനെ ഖലീഫയായി തെരഞ്ഞെടുത്തു.. പക്ഷെ മുആവിയ പക്ഷവുമായുള്ള പ്രശ്നം തീര്‍ക്കാന്‍ വേണ്ടി ഹസ്സന്‍ തന്റെ അധികാരം വേണ്ടെന്നു വയ്ക്കുകയും അങ്ങനെ മുആവിയ മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും ഭരണാധികാരി ആവുകയും ചെയ്തു. കൃത്യം മുപ്പതാം വര്ഷം (ഹിജ്രാബ്ദം 40, AD 661) ആണ് ഹസ്സന്‍ തന്റെ ഖിലാഫത്ത് വിട്ടൊഴിഞ്ഞത്.. (സഹീഹുല്‍ ബുഖാരി Volume 3, Book 49, Number 867, അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 16, The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 , WIKIPEDIA)


പിന്നീട് മുആവിയ മുതല്‍ അങ്ങോട്ട്‌ രാജഭരണം ആരംഭിച്ചു.. (അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 135)


7. പ്രവചനം:- ഒരിക്കല്‍ നബി ഉമ്മു ഹറമിനോട് പറഞ്ഞു: “എന്റെ സമുദായം ഒരുനാള്‍ കടലില്‍ വച്ച് യുദ്ധം ചെയ്യും.. നീയും ആ സൈന്യത്തില്‍ ഉണ്ടാകും” .. (തിര്‍മിദി ; ഹന്ബല്‍ 4.132.)


പൂര്‍ത്തീകരണം:- AD 651 ല്‍ ഖലീഫ ഉസ്മാന്റെ കാലത്ത് മുആവിയയുടെ നേതൃത്തത്തില്‍ മുസ്ലിംകള്‍ സൈപ്രസിനെതിരെ കടല്‍മാര്‍ഗ്ഗം യുദ്ധം ചെയ്യുക ഉണ്ടായി. മുസ്ലിം സൈന്യത്തില്‍ ഉമ്മു ഹറാമും ഉണ്ടായിരുന്നു.. (Muawiya Restorer of the Muslim Faith By Aisha Bewley , WIKIPEDIA)


8. പ്രവചനം:- പ്രവാചകന്‍ തന്റെ പൗത്രന്‍ ഹസ്സനെ കുറിച്ച് ഒരിക്കല്‍ അനുയായികളോട് പറഞ്ഞു: "എന്റെ ഈ കുഞ്ഞു നേതാവാണ്‌. ദൈവം അവന്റെ കരങ്ങളിലൂടെ മുസ്ലിംകളുടെ രണ്ടു സംഘങ്ങള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കുന്നതാണ്” (സഹീഹുല്‍ ബുഖാരി Book 56, Hadith 823) ; മുസ്നദ് അഹമദ് 5:38, 44, 49, 51.)


പൂര്‍ത്തീകരണം:- AD 661 ല്‍ ഹസ്സന്‍ തന്റെ ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്തതോടെ മുസ്ലിംകളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിനു താല്‍ക്കാലികമായ അറുതിയായി.. (സഹീഹുല്‍ ബുഖാരി Volume 3, Book 49, Number 867 ; അല്‍ ബിദായ വന്നിഹായ 8/16 ; The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 ; WIKIPEDIA)


9. പ്രവചനം:- ഒരിക്കല്‍ അലിയും സുബൈറും കൂടി സൌഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നബി അലിയോടു പറഞ്ഞു: “ഒരിക്കല്‍ സുബൈര്‍ താങ്കള്‍ക്കെതിരെ യുദ്ധതിനിറങ്ങും. അത് അദ്ദേഹത്തിന് പറ്റുന്ന ഒരു പിഴവ് ആയിരിക്കും” (Ibn Kathir, al-Bidaya wa’n-Nihaya, 6:213; al-Hakim, al-Mustadrak, 3:366, 367; Ali al-Qari, Sharhu’sh-Shifa, 1:686, 687.)


പൂര്‍ത്തീകരണം:- പതിറ്റാണ്ടുകള്‍ക്ക് ശേഷം AD 656 ല്‍ നടന്ന ജമല്‍ യുദ്ധം.. അലിയുടെ ഭരണകാലത്ത് ഉസ്മാന്റെ ഖാതകരെ ശിക്ഷിക്കുക എന്നാവശ്യപ്പെട്ടു ആയിഷയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സൈന്യത്തില്‍ സുബൈറും ഉണ്ടായിരുന്നു.. അവര്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടുകയും മേല്‍ പറഞ്ഞ നബിവചനം അലി സുബൈറിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം തിരിച്ചു പോവുകയും ഉണ്ടായി.. (ത്വബരി 3: pg 415, aഅല്‍ ബിദായ വന്നിഹായ 7: pg 240-247, WIKIPEDIA)


10. പ്രവചനം:- "മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍ കീഴടക്കും.'' (മുസ്നദ് അഹമദ് 14:331 ; അല്‍ ഹാകിം, അല്‍ മുസ്തദ്രാക് 4:421-422)


പൂര്‍ത്തീകരണം:- AD 1453 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ ആയ മെഹ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍ കീഴടക്കി. (Crowley, Roger (2006). Constantinople: The Last Great Siege, 1453, WIKIPEDIA)


11. പ്രവചനം:- നബി ഒരിക്കല്‍ അലിയോടു പറഞ്ഞു: “നീ ഈസാ(യേശു)യെ പോലെയാണ്. അദ്ദേഹത്തിന്റെ മാതാവിനെ പോലും ഭര്ത്സിക്കാന്‍ മാത്രം ജൂതന്മാര്‍ അദ്ദേഹത്തോട് ശത്രുതയിലായിരുന്നു. ക്രിസ്ത്യാനികളാകട്ടെ അമിതസ്നേഹം കൊണ്ട് അര്‍ഹമല്ലാത്ത സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിക്കുകയും ചെയ്തു” (നസാഇ 84:34)


പൂര്‍ത്തീകരണം:- അലിയുടെ ഭരണകാലത്ത് പൊട്ടി മുളച്ച സബഇകള്‍ എന്നൊരു വിഭാഗം അലിയെ സ്നേഹാധികധ്യത്താല്‍ അമാനുഷികന്‍ ആയി കാണാന്‍ തുടങ്ങി.. അദ്ദേഹം മരിച്ചിട്ടില്ലെന്നും അദ്ദേഹം ആകാശത്തേക്ക് ഉയര്ക്കപ്പെടുക ആണുണ്ടായത് എന്നുമായിരുന്നു അവരുടെ വിശ്വാസം.. (മുഹമ്മദ്‌ ഫരീദ് വജ്ദി- ദാഇറതു മആരിഫില്‍ ഖര്നില്‍ ഇശ്ശീന്‍ ; ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി) ഇന്നും ശിയാക്കളില്‍ ചില വിഭാഗം അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യന്‍ എന്നതിലുപരി ആയി കാണുന്നു..


അതെ സമയം ഖവാരിജുകള്‍ എന്ന മറ്റൊരു വിഭാഗം അലിയെ ഒരു പ്രഖ്യാപിത ശത്രു ആയി കാണുകയുണ്ടായി. (ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി)


അത് പോലെ മുആവിയ മുതല്‍ ഉള്ള ഉമവീ രാജാക്കന്മാരും അവരുടെ ഗവര്‍ണ്ണര്‍മാരും (ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ ഒഴികെ) പള്ളി മിമ്പറുകളില്‍ അലിയുടെ പേരില്‍ ശകാരവര്‍ഷം ചൊരിയുക എന്നൊരു ദുര്‍സമ്പ്രദായം ആചരിച്ചിരുന്നു.. (ത്വബരി 4: പേജ് 188 ; അല്‍ ബിദായ വന്നിഹായ 8: പേജ് 259; 9: പേജ് 80)


12. പ്രവചനം:- ഹിജ്റ പോകുന്ന സമയത്ത്, നബി തന്നെ പിടിക്കാനായി വരികയും പിന്നെ പശ്ചാതിപ്പിച്ചു മടങ്ങുകയും ചെയ്ത ഗ്രാമീണനായ സുറാക്ക ബിന്‍ മാലിക്കിന് പേര്ഷ്യന്‍ രാജാവായ കിസ്റയുടെ വളകള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി.. സുറാക്കയുടെ കൈകളില്‍ കിസ്രായുടെ വളകള്‍ അണിയിക്കും എന്നതായിരുന്നു പ്രവചനം "[ Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no. 3115,] സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു ന്നാട്ടിലേക്ക് അഭയം തേടി പോകുന്ന, സ്വന്തമായി ഒരു അടി മണ്ണ് പോലും ഇല്ലാത്ത സമയത്താണ് ഈ പ്രവചനം എന്നതോര്‍ക്ക്ക. അതും ലോകശക്തിയായ പേര്‍ഷ്യന്‍ രാജാവിന്റെ വളകള്‍.. ( ആ വളകള്‍ അവരുടെ അധികാരത്തിന്റെ ചിഹ്നം ആയിരുന്നു. അവര്‍ തോല്‍ക്കുമ്പോഴാണ് അത് ജേതാവിന് ലഭിക്കുക)


പൂര്‍ത്തീകരണം:- AD 636 ല്‍ നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ വച്ചു കിസ്രാ പരാജയപ്പെടുകയും കിസ്രായുടെ ആഭരണങ്ങള്‍ മദീനയിലേക്ക് കൊണ്ട് വരികയും ഉണ്ടായി. അന്നത്തെ മുസ്ലിംകളുടെ ഖലീഫ ആയിരുന്ന ഉമര്‍ ബിന്‍ ഖത്വാബ് സുറാക്കയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും സുറാക്കയെ കിസ്രയുടെ വസ്ത്രവും ആഭരണങ്ങളും അണിയിച്ചു. കൈകളില്‍ ആ വളയും.. (Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no. 3115; Qadi Iyad, ash-Shifa, 1:344 ; Wikipedia)


13. പ്രവചനം:- മുസ്ലിംകള്‍ നന്നേ ദുര്‍ബലരും ദരിദ്രരും മര്‍ദ്ദിതരും എതിരാളികള്‍ പ്രമാണിമാരും ധനികരും ശക്തരും ആയിരുന്ന ഇസ്ലാമിന്റെ തുടക്കകാലങ്ങളില്‍ അദിയ്യ് ബിന്‍ ഹാത്വിം എന്ന വ്യക്തിയോട് നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-


a) അങ്ങ് ഹീറ(ഇറാക്കിലെ ഒരു നഗരം)യില്‍ നിന്ന് വരെ സ്ത്രീകള്‍ ഒറ്റയ്ക്ക് നിര്‍ഭയരായി മക്കയില്‍ വന്നു കഹ്ബ പ്രദക്ഷിണം ചെയ്യുന്ന കാലം വരും. (അന്നത്തെ കാലത്തെ മോഷ്ടാക്കളുടെ ഒരു പ്രധാന താവളം ഹീറ-മക്ക ഏരിയയില്‍ ഉണ്ടായിരുന്നു എന്നത് ഇതിനോട് കൂട്ടി വായിക്കുക)


b) മുസ്ലിംകള്‍ പേര്‍ഷ്യന്‍ രാജാവ് കിസ്രയെ കീഴടക്കുകയും അയാളുടെ വമ്പിച്ച നിധി കൂമ്പാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.


c) ദാനം ചെയ്യാന്‍ ആളുകള്‍ താല്‍പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന്‍ ആളുകള്‍ ഇല്ലാതെ വരികയും ചെയ്യുന്നിടത്തോളം മുസ്ലിംകള്‍ക്കിടയില്‍ സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും" (മുസ്നദ്‌ അഹമദ്‌ , Vol. 4, 19397, 19400 ; സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)


പൂര്‍ത്തീകരണം:-

a) പില്‍ക്കാലത്ത് ഇറാക്ക് മുസ്ലിംകള്‍ക്ക് കീഴടങ്ങുകയും ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇസ്ലാമിക ലോകം മുഴുവന്‍ സുരക്ഷിതപ്രദേശം ആവുകയും സ്ത്രീകള്‍ ഹീറയില്‍ നിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാന്‍ തുടങ്ങുകയും ചെയ്തു.. (മുസ്നദ്‌ അഹമദ്‌ , Vol. 4, #19397, 19400; സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)

b) മുകളില്‍ വിശദീകരിച്ചിട്ടുണ്ട്

c) ഖലീഫ ഉമറിന്റെ കാലത്ത് ഇസ്ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാന്‍ ദരിദ്രര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്ത് പണം കൊണ്ട് ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാന്‍ ആണ് വിനിയോഗിച്ചത്.. രണ്ടാം ഉമര്‍ എന്നറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്തും സമാന സാഹചര്യം നിലവില്‍ വരികയുണ്ടായി..


14. പ്രവചനം:- നബി പറഞ്ഞു “ഹുസൈന്‍ (നബിയുടെ പൗത്രന്‍) കര്‍ബലയിലെ തഫ്ഫ് എന്നാ സ്ഥലത്ത് വച്ച് കൊല്ലപ്പെടും”( മുസ്നദ് അഹമദ് 6:294.)


പൂര്‍ത്തീകരണം:- AD 680 ല്‍ കര്‍ബലയില്‍ വച്ച് യസീദ് ഇബ്ന്‍ മുആവിയയുമായി നടന്ന യുദ്ധത്തില്‍ വച്ച് ഹുസൈന്‍ (റ) രക്തസാക്ഷിയാവുകയുണ്ടായി (അല്‍ ബിദായ വന്നിഹയാ, ഇബ്നു കഥീര് 8/188)


15. പ്രവചനം:- “ചെറിയ കണ്ണുകളോട് കൂടിയ, ചപ്പിയ മൂക്കുള്ള, പരിച പോലെ മുഖമുള്ള തുര്‍ക്കുകളോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല” (സ്വഹീഹുല്‍ ബുഖാരി Volume 4, Book 52, Number 179)


പൂര്‍ത്തീകരണം:- പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചെന്ഘിസ് ഖാന്റെ നേതൃത്വത്തില്‍ മംഗോളിയന്‍ സൈന്യം മുസ്ലിം ലോകത്തെ ആക്രമിക്കുകയുണ്ടായി. (The Islamic World to 1600: The Mongol Invasions (The Il-Khanate), Wikipedia)


ഇവരുടെ രൂപം നബി പറഞ്ഞ രൂപവുമായി കറക്റ്റ് മാച്ച് ചെയ്യുന്നു..


*******************************************


ഇനിയും ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്‌.. മുകളിലുള്ളത് അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്.. നബിയുടെ എല്ലാ പ്രവചനങ്ങളും സാക്ഷാത്കരിക്കപ്പെട്ടു.. ലോകം അതിനു സാക്ഷിയാണ്.. ഒന്ന് പോലും തെറ്റിയിട്ടില്ല.. അങ്ങനെ ഏതെങ്കിലും ഒന്ന് തെറ്റിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം തന്നെ സംശയത്തില്‍ ആകുമായിരുന്നു.. പക്ഷെ അതുണ്ടായില്ല..


ഇനി എന്റെ ചോദ്യം മുഹമ്മദ്‌ നബി ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് അംഗീകരിക്കാത്തവരോടാണ്.. നിങ്ങള്‍ പറയുക.. മുഹമ്മദ്‌ എന്ന വ്യക്തി ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ ആരായിരുന്നു? ലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്ര കൃത്യമായി മുന്‍കൂട്ടി പറയാന്‍ മാത്രം അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ ദിവ്യശക്തിയുടെ യാഥാര്‍ത്ഥ്യം എന്തായിരുന്നു?


പിന്‍കുറി:- ഇനി ഒന്ന് കൂടിയുണ്ട്ര്‍.. സ്വഗ്ഗവും നരകവും. അതും നബിയുടെ പ്രവചനങ്ങളില്‍ പെട്ടതാണ്.. മേല്‍ പറഞ്ഞ പ്രവചനങ്ങള്‍ എല്ലാം നടന്നത് പോലെ തന്നെ പരലോകവും ഒരു യാഥാര്‍ത്യമായി വരിക തന്നെ ചെയ്യും.. ബുദ്ധിയുള്ളവര്‍ക് അത് ഇപ്പോഴേ വിശ്വസിച്ചു അതിനനുസരിച്ച് ജീവിക്കാം. അതല്ല, നേരിട്ട് കണ്ടാലേ വിശ്വസിക്കൂ എന്നുള്ളവര്‍ക്ക് അത് നേരില്‍ കാണുന്ന ദിനത്തിനായി കാത്തിരിക്കുകയും ചെയ്യാം..


Tuesday, April 16, 2024

മുഹമ്മദ് നബി صلى الله عليه وسلم പ്രവാചകനാണന്നതിന്റെ അടയാളങ്ങൾ

 മുഹമ്മദ് നബി صلى الله عليه وسلم

 പ്രവാചകനാണന്നതിന്റെ അടയാളങ്ങൾ


പ്രവാചകന്മാരായി നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ തന്നെയാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന, സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. വ്യത്യസ്തങ്ങളായ മുഅ്ജിസത്തുകളാണ് ഓരോ പ്രവാചകനിലൂടെയും അല്ലാഹു പ്രകടമാക്കിയിട്ടുള്ളത്.


മൂസ നബിعليه السلام

യുടെ വടി പാമ്പായതും കൈവിരൽ പ്രകാശിച്ചതും

ഈസ നബി  عليه السلام

രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തിയതും മറ്റു ഓരോ പ്രവാചകന്മാരിൽ നിന്നുമുണ്ടായ അത്ഭുതങ്ങളും പ്രവചനങ്ങളും അവർ പ്രപഞ്ച സൃഷ്ടാവിന്റെ ദൂതന്മാർ തന്നെയാണ് ദിവ്യ സന്ദേശം ലഭിക്കുന്നവർ ആണ് എന്നതിന് അല്ലാഹു അവരിലൂടെ പ്രകടിപ്പിക്കുന്ന അടയാളങ്ങളാണ്.


 മുഹമ്മദ് നബി ﷺ യിലൂടെയും അല്ലാഹു പലവിധത്തിലുള്ള അമാനുഷിക സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവയില്‍പെട്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.



കൈവിരലുകള്‍ക്കിടയില്‍നിന്നും വെള്ളം


عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّهُ قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَحَانَتْ صَلاَةُ الْعَصْرِ، فَالْتُمِسَ الْوَضُوءُ فَلَمْ يَجِدُوهُ فَأُتِيَ رَسُولُ اللَّهِ صلى الله عليه وسلم بِوَضُوءٍ، فَوَضَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَهُ فِي ذَلِكَ الإِنَاءِ، فَأَمَرَ النَّاسَ أَنْ يَتَوَضَّئُوا مِنْهُ، فَرَأَيْتُ الْمَاءَ يَنْبُعُ مِنْ تَحْتِ أَصَابِعِهِ، فَتَوَضَّأَ النَّاسُ حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ‏.‏


അനസ്(റ) വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറയുന്നു: അസ്വര്‍ നമസ്കാര സമയമായപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ കാണുകയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ വുദൂഅ് ചെയ്യാനുള്ള വെള്ളം അന്വേഷിക്കുന്നുണ്ട്, അങ്ങനെ വുദൂഇനുള്ള പാത്രം റസൂലി ﷺ ന് കൊണ്ടുവരപ്പെട്ടു. അങ്ങനെ റസൂല്‍ ﷺ ആ പാത്രത്തില്‍ തന്‍റെ കൈ വെച്ചു. ജനങ്ങളോട് അതില്‍നിന്ന് വുദൂഅ് ചെയ്യാന്‍ അവിടുന്ന് കല്‍പിക്കുകയും ചെയ്തു.” അനസ്(റ) പറയുന്നു: “അങ്ങനെ അവരിലെ അവസാനത്തെ ആളും വുദൂഅ് ചെയ്യുന്നതുവരെ അവിടുത്തെ വിരലുകളുടെ താഴെനിന്നും വെള്ളം പൊടിയുന്നത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി:3573)


നബി ﷺ യും അനുചരന്മാരും ഒരു യാത്രയിലായിരുന്നു. മുന്നൂറോ അതിലധികമോ പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നമസ്കാരത്തിന്‍റെ സമയമായി. വുദൂഅ് ചെയ്യാന്‍ വെള്ളവുമില്ല. കൈയില്‍ സൂക്ഷിച്ചിരുന്നതെല്ലാം തീരുകയും ചെയ്തു. അവര്‍ പലയിടത്തും വെള്ളം അന്വേഷിച്ചു. വെള്ളം ലഭിച്ചില്ല. ഒരു സ്വഹാബിയുടെ കൈവശം മാത്രം അല്‍പം വെള്ളമുള്ള ഒരു പാത്രമുണ്ടായിരുന്നു. ആ പാത്രം നബി ﷺ യുടെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ ആ പാത്രത്തില്‍ തന്‍റെ പവിത്രമായ കൈ വെച്ചു. അതോടെ അത്ഭുതം സംഭവിച്ചു.അവിടുത്തെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം പൊട്ടിവരികയായി. ജനങ്ങളോട് അവിടുന്ന് വുദൂഅ് ചെയ്യുവാന്‍ കല്‍പിച്ചു. അവര്‍ എല്ലാവരും ആ പാത്രത്തില്‍നിന്ന് വുദൂഅ് ചെയ്തു.


നബി ﷺ യുടെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വന്ന ഈ അമാനുഷിക സംഭവം മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തിനെക്കാള്‍ വമ്പിച്ചതാകുന്നു. മൂസാനബിൗയോട് അല്ലാഹു വെള്ളത്തിനായി കല്ലില്‍ അടിക്കാന്‍ കല്‍പിക്കുകയുണ്ടായി. അങ്ങനെ കല്ലില്‍നിന്ന് ഉറവ പൊട്ടുകയും ചെയ്തു. അതിനെക്കാളും വലിയ ഒരു മുഅ്ജിസത്താണ് നബി ﷺ യിലൂടെ അല്ലാഹു ഇവിടെ പ്രകടമാക്കിയത് എന്ന് ഇമാം മുസ്നി(റഹി) പറയുന്നത് ഇമാം അല്‍അയ്നി(റഹി) ഉംദത്തുല്‍ ക്വാരിയില്‍ ഉദ്ധരിക്കുന്നുണ്ട്. കല്ലില്‍നിന്ന് ഉറവ വരിക എന്നത് പരിചിതമായ കാര്യമാണല്ലോ. എന്നാല്‍ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വരിക എന്നത് പരിചിതമല്ലാത്ത കാര്യവുമാണ് എന്ന് അദ്ദേഹം അതിന് ന്യായവും പറയുന്നുണ്ട്.


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


മുഹമ്മദ് നബി صلى الله عليه وسلم 

മൂന്ന് ഊത്ത് കൊണ്ട് രോഗം ശമനം നൽകുന്നു


ഭാഗം 3


عَنْ يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ رَأَيْتُ أَثَرَ ضَرْبَةٍ فِي سَاقِ سَلَمَةَ، فَقُلْتُ يَا أَبَا مُسْلِمٍ، مَا هَذِهِ الضَّرْبَةُ قَالَ هَذِهِ ضَرْبَةٌ أَصَابَتْنِي يَوْمَ خَيْبَرَ، فَقَالَ النَّاسُ أُصِيبَ سَلَمَةُ‏.‏ فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَنَفَثَ فِيهِ ثَلاَثَ نَفَثَاتٍ، فَمَا اشْتَكَيْتُهَا حَتَّى السَّاعَةِ‏.‏


യസീദുബ്നു അബീ ഉബൈദ്(റ) വില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: സലമയുടെ കാലിൽ വെട്ട് കൊണ്ട അടയാളം ഞാൻ കണ്ടു. ഞാൻ ചോദിച്ചു: അല്ലയോ അബൂമുസ്ലിം, എന്താണ് ഈ വെട്ട്? അദ്ദേഹം പറഞ്ഞു: ഖൈബർ യുദ്ധ ദിവസം എനിക്ക് ഏറ്റ വെട്ടാണത്. അപ്പോൾ ജനങ്ങൾ വിളിച്ച് പറഞ്ഞു: സലമക്ക് വെട്ടേറ്റിരിക്കുന്നു. അങ്ങനെ ഞാൻ നബി ﷺ യുടെ അടുക്കൽ ചെന്നു. നബി ﷺ അതിൽ മൂന്ന് തവണ ഊതി. ഈ നിമിഷം വരെ പിന്നെ എനിക്ക് പ്രയാസം ഉണ്ടായിട്ടില്ല. (ബുഖാരി:4206)


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



അനസ് ബ്നു മാലിക്(റ) വില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ ഉമ്മുസുലൈമിന്റെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു. അവർ അവിടെ ഇല്ലാത്ത സന്ദർഭങ്ങളിൽ നബി ﷺ അവിടെ കിടന്ന് ഉറങ്ങും. ഒരു ദിവസം അവിടെ വരികയും ഉമ്മുസുലൈമിന്റെ വിരിപ്പിൽ കിടന്ന് ഉറങ്ങുകയും ചെയ്തു. ഉമ്മുസുലൈം അവിടെ കയറി വന്നപ്പോൾ നിങ്ങളുടെ വിരിപ്പിൽ നബി ﷺ  കിടന്ന് ഉറങ്ങുന്നുണ്ടെന്ന് പറഞ്ഞു. അവർ വന്ന് നോക്കിയപ്പാേൾ നബി ﷺ യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് ഒഴുകുന്നുണ്ടായിരുന്നു. വിയർപ്പ് തോലിന്റെ വിരിപ്പിൽ ഒരുമിച്ച് കൂടിയതായി കണ്ടു. ഉമ്മുസുലൈം താൻ സുഗന്ധം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ചെറിയ പാത്രം കൊണ്ടുവരികയും അതിലേക്ക് വിയർപ്പ് പിഴിഞ്ഞെടുക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ നബി ﷺ ഞെട്ടിയുണർന്നു. എന്നിട്ട് ചോദിച്ചു: ഉമ്മുസുലൈം നിങ്ങളെന്താണ് ചെയ്യുന്നത്. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ വിയർപ്പിന്റെ ബറകത്ത് ഞങ്ങളുടെ കുട്ടികൾക്ക് ഉപയോഗിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഉമ്മുസുലൈം മറുപടി പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു:നിങ്ങൾ പറഞ്ഞത് ശരിയാണ്. (ബുഖാരി – മുസ്ലിം)


കാറ്റ്‌ കൊണ്ട് സഹായം


കാറ്റ്‌ കൊണ്ട് നബി ﷺ ക്ക്‌ സഹായം നൽകപ്പെട്ടിട്ടുണ്ട്. സ്വബാ എന്നാണ് അതിന് പറയുക.


عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ :‏ نُصِرْتُ بِالصَّبَا، وَأُهْلِكَتْ عَادٌ بِالدَّبُورِ


ഇബ്നു അബ്ബാസ്‌(റ) നിവേദനം: നബി ﷺ പറഞ്ഞു: കാറ്റ്‌ കൊണ്ട് എനിക്ക്‌ സഹായം നൽകപ്പെട്ടിട്ടുണ്ട് (സ്വബാ). ദബ്ബൂർ എന്ന കാറ്റ് കൊണ്ടാണ് ആദ് സമുദായം നശിപ്പിക്കപ്പെട്ടത്. (ബുഖാരി:1035)


ജവാമിഉൽ കലിം നൽകപ്പെട്ടു


അനേകം ആശയം ഉള്‍ക്കൊള്ളുന്ന, ചുരുങ്ങിയ വാക്കുകള്‍ മാത്രമുള്ള സംസാരത്തിനാണ് ‘ജവാമിഉല്‍ കലിം’ എന്ന് പറയുക.


عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ بُعِثْتُ بِجَوَامِعِ الْكَلِمِ،


അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എനിക്ക് ജവാമിഉൽ കലിം നൽകപ്പെട്ടിരിക്കുന്നു. (ബുഖാരി:2977)


ഈത്തപ്പനമുട്ടി തേങ്ങിക്കരഞ്ഞ സംഭവം


عَنِ ابْنِ عُمَرَ ـ رضى الله عنهما ـ كَانَ النَّبِيُّ صلى الله عليه وسلم يَخْطُبُ إِلَى جِذْعٍ فَلَمَّا اتَّخَذَ الْمِنْبَرَ تَحَوَّلَ إِلَيْهِ، فَحَنَّ الْجِذْعُ فَأَتَاهُ فَمَسَحَ يَدَهُ عَلَيْهِ‏.‏


ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ ഒരു (ഈത്തപ്പന) തടിയിലായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. (അങ്ങനെ) അവിടുന്ന് (മറ്റൊരു) മിമ്പര്‍ സ്വീകരിക്കുകയും അതിലേക്ക് (ഖുത്വുബ) തിരിക്കുകയും ചെയ്തു. അങ്ങനെ (ആ) മരത്തടി തേങ്ങിക്കരയാന്‍ തുടങ്ങി. അപ്പോള്‍ നബി ﷺ അതിന്‍റെ അടുത്ത് ചെല്ലുകയും തന്‍റെ കൈകൊണ്ട് അതില്‍ തടവുകയും ചെയ്തു. (ബുഖാരി:3583)


عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُومُ يَوْمَ الْجُمُعَةِ إِلَى شَجَرَةٍ أَوْ نَخْلَةٍ، فَقَالَتِ امْرَأَةٌ مِنَ الأَنْصَارِ ـ أَوْ رَجُلٌ ـ يَا رَسُولَ اللَّهِ أَلاَ نَجْعَلُ لَكَ مِنْبَرًا قَالَ ‏”‏ إِنْ شِئْتُمْ ‏”‏‏.‏ فَجَعَلُوا لَهُ مِنْبَرًا، فَلَمَّا كَانَ يَوْمُ الْجُمُعَةِ دُفِعَ إِلَى الْمِنْبَرِ، فَصَاحَتِ النَّخْلَةُ صِيَاحَ الصَّبِيِّ، ثُمَّ نَزَلَ النَّبِيُّ صلى الله عليه وسلم فَضَمَّهُ إِلَيْهِ تَئِنُّ أَنِينَ الصَّبِيِّ، الَّذِي يُسَكَّنُ، قَالَ ‏”‏ كَانَتْ تَبْكِي عَلَى مَا كَانَتْ تَسْمَعُ مِنَ الذِّكْرِ عِنْدَهَا ‏”‏‏.‏


ജാബിര്‍ ഇബ്‌നു അബ്ദുല്ല (റ) പറയുന്നു: ”വെള്ളിയാഴ്ച ദിവസം നബി ﷺ ഒരു ഈത്തപ്പന മരത്തിലേക്ക് അവലംബമര്‍പ്പിച്ചുകൊണ്ടാണ് ഖുത്വുബ പറഞ്ഞിരുന്നത്. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ (അല്ലെങ്കില്‍ ഒരു പുരുഷന്‍) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ; ഞങ്ങള്‍ താങ്കള്‍ക്ക് ഒരു മിമ്പര്‍ ഉണ്ടാക്കി തരട്ടെയോ?’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉണ്ടാക്കിക്കൊള്ളുക.’ അങ്ങനെ അവര്‍ നബി ﷺ ക്കുവേണ്ടി ഒരു മിമ്പര്‍ ഉണ്ടാക്കി. അടുത്ത വെള്ളിയാഴ്ച വന്നപ്പോള്‍ പുതിയ മിമ്പറിലേക്കാണ് നബി ﷺ നീങ്ങിയത്. അപ്പോള്‍ ആദ്യമുണ്ടായിരുന്ന ഈത്തപ്പനമരം ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉടനെ നബി ﷺ മിമ്പറില്‍നിന്നുമിറങ്ങി അതിനെ തന്നിലേക്ക് അണച്ചു പിടിച്ചു. ചെറിയ കുട്ടികള്‍ കരയുന്നതുപോലെ തേങ്ങിക്കരയുകയായിരുന്നു അത്. നബി ﷺ അതിനെ ശാന്തപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അതിന്റെ അടുത്ത് നിന്നുകൊണ്ട് നിര്‍വഹിക്കുന്ന ഉല്‍ബോധനം കേട്ടുകൊണ്ട് അത് കരയുകയായിരുന്നു’ (ബുഖാരി: 3584).


നബി ﷺ ആദ്യകാലത്ത് ഒരു ഈത്തപ്പനയുടെ മുട്ടിയില്‍ കയറിനിന്നായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. പിന്നീട് മൂന്ന് പടികളുള്ള ഒരു മിമ്പര്‍ നബി ﷺ ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടു. അങ്ങനെ പുതിയ മിമ്പര്‍ പള്ളിയില്‍ എത്തിയപ്പോള്‍ പഴയ മിമ്പര്‍ പള്ളിയുടെ ഒരു മൂലയിലേക്ക് മാറ്റി. എന്നിട്ട് പുതിയ മിമ്പറില്‍ ഖുത്വുബ നടത്തുകയാണ് നബി ﷺ . അപ്പോഴതാ ചെറിയകുട്ടി തേങ്ങിക്കരയുന്നതുപോലെ ആ പഴയ മിമ്പര്‍ തേങ്ങിക്കരയുന്നു! ആ ശബ്ദം സ്വഹാബിമാര്‍ കേള്‍ക്കുകയുണ്ടായി എന്ന് മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. നബി ﷺ ആ കരച്ചില്‍ കേട്ടു. അദ്ദേഹം മിമ്പറില്‍നിന്ന് താഴെയിറങ്ങി. എന്നിട്ട് പഴയ മിമ്പറിന്‍റെ അടുത്തേക്ക് ചെന്നു. അതിനെ തന്നിലേക്ക് അണച്ചുകൂട്ടി. കുട്ടികളെപോലെ കരഞ്ഞിരുന്ന ആ മരത്തടി അതോടെ കരച്ചില്‍ നിര്‍ത്തി.


ഒട്ടകം തേങ്ങിയ സംഭവം


عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ ‏:‏ أَرْدَفَنِي رَسُولُ اللَّهِ صلى الله عليه وسلم خَلْفَهُ ذَاتَ يَوْمٍ فَأَسَرَّ إِلَىَّ حَدِيثًا لاَ أُحَدِّثُ بِهِ أَحَدًا مِنَ النَّاسِ، وَكَانَ أَحَبُّ مَا اسْتَتَرَ بِهِ رَسُولُ اللَّهِ صلى الله عليه وسلم لِحَاجَتِهِ هَدَفًا أَوْ حَائِشَ نَخْلٍ ‏.‏ قَالَ ‏:‏ فَدَخَلَ حَائِطًا لِرَجُلٍ مِنَ الأَنْصَارِ فَإِذَا جَمَلٌ فَلَمَّا رَأَى النَّبِيَّ صلى الله عليه وسلم حَنَّ وَذَرَفَتْ عَيْنَاهُ، فَأَتَاهُ النَّبِيُّ صلى الله عليه وسلم فَمَسَحَ ذِفْرَاهُ فَسَكَتَ، فَقَالَ ‏:‏ ‏”‏ مَنْ رَبُّ هَذَا الْجَمَلِ، لِمَنْ هَذَا الْجَمَلُ ‏”‏ ‏.‏ فَجَاءَ فَتًى مِنَ الأَنْصَارِ فَقَالَ ‏:‏ لِي يَا رَسُولَ اللَّهِ ‏.‏ فَقَالَ ‏:‏ ‏”‏ أَفَلاَ تَتَّقِي اللَّهَ فِي هَذِهِ الْبَهِيمَةِ الَّتِي مَلَّكَكَ اللَّهُ إِيَّاهَا، فَإِنَّهُ شَكَى إِلَىَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ ‏”‏ ‏.‏


അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഒരു ദിവസം അല്ലാഹുവിന്‍റെ റസൂല്‍ ﷺ എന്‍റെ പുറകില്‍ (വാഹനപ്പുറത്ത്) ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അങ്ങനെ എനിക്ക് ഒരു സംഭവം ഏറെ കൗതുകമുള്ളതായി. അത് ഞാന്‍ ഒരാളോടും പറഞ്ഞിട്ടില്ല. നബി ﷺ ആവശ്യനിര്‍വഹണത്തിന് മറസ്വീകരിക്കുന്നതിന് ഉയര്‍ന്നസ്ഥലമോ അല്ലെങ്കില്‍ ഈത്തപ്പന തൈകളോ ഇഷ്ടപ്പെടുമായിരുന്നു.” അബ്ദുല്ലാഹ്(റ) പറയുന്നു: “അങ്ങനെ നബി ﷺ ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ കയറി. അപ്പോഴതാ ഒരു ഒട്ടകം; അത് നബി ﷺ യെ കണ്ടപ്പോള്‍ തേങ്ങിക്കരയുന്നു. അതിന്‍റെ കണ്ണുകള്‍ ഒലിക്കുന്നുമുണ്ട്. അങ്ങനെ നബി ﷺ അതിന്‍റെ അടുത്ത് ചെന്നു. എന്നിട്ട് നബി ﷺ അതിന്‍റെ ചെവിയുടെ അടുത്ത് തടവി. അപ്പോള്‍ അത് (കരച്ചില്‍) അടക്കി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ആരാണ് ഈ ഒട്ടകത്തിന്‍റെ യജമാനന്‍? ഈ ഒട്ടകം ആരുടെതാണ്?’ അപ്പോള്‍ അന്‍സ്വാരിയായ ഒരു ചെറുപ്പക്കാരന്‍ വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, എന്‍റെതാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ മൃഗത്തിന്‍റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ സൂക്ഷിച്ചുകൂടേ? കാരണം, നീ അതിനെ പട്ടിണിക്കിടുന്നുണ്ടെന്നും നീ അതിനെ ഭാരിച്ച ജോലി ചെയ്യിച്ച് പ്രയാസപ്പെടുത്തുന്നുണ്ടെന്നും അത് എന്നോട് ആവലാതി ബോധിപ്പിച്ചിരിക്കുന്നു. (അബൂദാവൂദ് : 2549)


മറ്റൊരു സംഭവം കാണുക:


عن جابر بن عبدالله: أقبَلْنا مع رسولِ اللهِ صلّى اللهُ عليه وسلَّمَ من سَفرٍ، حتى إذا دفَعْنا إلى حائطٍ من حيطانِ بَني النَّجّارِ، إذا فيه جَملٌ لا يدخُلُ الحائطَ أحَدٌ إلّا شدَّ عليه، قال: فذَكروا ذلك للنَّبيِّ صلّى اللهُ عليه وسلَّمَ، فجاءَ حتى أتى الحائطَ، فدَعا البَعيرَ، فجاءَ واضعًا مِشفَرَه إلى الأرضِ، حتى برَكَ بيْنَ يدَيْه، قال: فقال النَّبيُّ صلّى اللهُ عليه وسلَّمَ: هاتوا خِطامَه، فخطَمَه، ودفَعَه إلى صاحبِه، قال: ثُم التَفَتَ إلى النّاسِ، قال: إنَّه ليس شيءٌ بيْنَ السَّماءِ والأرضِ إلّا يعلَمُ أنِّي رسولُ اللهِ، إلّا عاصيَ الجِنِّ والإنسِ.


ജാബിറുബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഒരു യാത്രക്ക് മുന്നിട്ടു. അങ്ങനെ ഞങ്ങള്‍ ബനൂനജ്ജാറുകാരുടെ ഒരു തോട്ടത്തിന്‍റെ അടുത്തെത്തുന്നതുവരെ (യാത്ര തുടര്‍ന്നു). അപ്പോഴതാ അതില്‍ ഒരു ഒട്ടകം. ആ തോട്ടത്തില്‍ (ആ ഒട്ടകം കാരണത്താല്‍) ബുദ്ധിമുട്ടിയിട്ടല്ലാതെ ഒരാളും കയറുകയില്ല.” ജാബിര്‍(റ) പറഞ്ഞു: ‘അപ്പോള്‍ അവര്‍ നബി ﷺ യോട് അതിനെപ്പറ്റി പറഞ്ഞു. അങ്ങനെ നബി ﷺ ആ തോട്ടത്തിന്‍റെ അടുത്ത് വന്നു. എന്നിട്ട് ആ ഒട്ടകത്തെ അവിടുന്ന് വിളിച്ചു. അപ്പോള്‍ അത് അതിന്‍റെ ചുണ്ട് നിലത്ത് വെക്കുന്ന അവസ്ഥയിലായി വന്നു. അങ്ങനെ അത് നബി ﷺ യുടെ മുന്നില്‍ മുട്ടുകുത്തി.” ജാബിര്‍(റ) പറയുന്നു: “അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതിന്‍റെ കടിഞ്ഞാണ്‍ കൊണ്ടുവരൂ.’ അങ്ങനെ നബി ﷺ അതിന് കടിഞ്ഞാണിടുകയും അതിന്‍റെ ഉടമസ്ഥനിലേക്ക് അതിനെ നല്‍കുകയും ചെയ്തു.” ജാബിര്‍(റ) പറഞ്ഞു: “പിന്നീട് നബി ﷺ ജനങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: ‘നിശ്ചയം, ആകാശഭൂമികള്‍ക്കിടയില്‍ അനുസരണക്കേടുകാരായ ജിന്നുകളും മനുഷ്യരുമല്ലാതെ യാതൊന്നും തന്നെ ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്ന് അറിയാത്തതായില്ല” (അഹ്മദ്).


ആ തോട്ടത്തില്‍ ആര് പ്രവേശിക്കുമ്പോഴും അതിന്‍റെ ഉപദ്രവം സഹിക്കേണ്ടിവരുമായിരുന്നു. നബി ﷺ അതിനെ വിളിച്ചു. അപ്പോഴതാ അത് സ്നേഹത്തോടെ ചുണ്ട് നിലത്ത് തട്ടാവുന്ന വിധത്തില്‍ തലതാഴ്ത്തി നബി ﷺ യുടെ അടുത്തേക്ക് വരുന്നു! അങ്ങനെ മുമ്പില്‍ വന്ന് അത് മുട്ടുകുത്തി നിന്നു. നബി ﷺ അതിന് മൂക്കുകയര്‍ ഇടുകയും അതിന്‍റെ ഉടമസ്ഥനെ ഏല്‍പിക്കുകയും ചെയ്തു. ആകാശ ഭൂമികള്‍ക്കിടയില്‍ എല്ലാ വസ്തുക്കളും മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മനസ്സിലാക്കുന്നുണ്ടെന്നും ധിക്കാരികളും അനുസരണം കെട്ടവുമായ മനുഷ്യരും ജിന്നുകളും മാത്രമാണ് ഈ കാര്യം മനസ്സിലാക്കാത്തതെന്നും അവിടുന്ന് പറയുകയുമുണ്ടായി.


മുഹമ്മദ് നബി ﷺ ലോകത്തിന് കാരുണ്യമായിക്കൊണ്ടാണല്ലോ അയക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ജീവികളോടും കാരുണ്യം കാണിച്ച മഹാനായിരുന്നു മുഹമ്മദ് നബി ﷺ . നബി ﷺ യെ മിണ്ടാപ്രാണികള്‍ക്ക് പോലും പരിചയമായിരുന്നു. അതിന് ഈ സംഭവം തെളിവാണ്:


മരങ്ങളിലും പഴങ്ങളിലും നബി ﷺ യുടെ മുഅ്ജിസത്ത് പ്രകടമാകുന്നു


عن عبدالله بن عمر: كنّا مع النَّبيِّ صلّى اللهُ عليه وسلَّم في سَفَرٍ فأقبَل أعرابيٌّ فلمّا دنا منه قال رسولُ اللهِ صلّى اللهُ عليه وسلَّم: أين تُريدُ؟. قال: إلى أهلي قال: هل لك إلى خيرٍ؟. قال: ما هو؟ قال: تشهَدُ أنْ لا إلهَ إلّا اللهُ وحدَه لا شريكَ له وأنَّ محمَّدًا عبدُه ورسولُه. قال: هل مِن شاهدٍ على ما تقولُ؟ قال صلّى اللهُ عليه وسلَّم :هذه السَّمُرَةُ. فدعاها رسولُ اللهِ صلّى اللهُ عليه وسلَّم وهي بشاطئِ الوادي فأقبَلَتْ تخُدُّ الأرضَ خَدًّا حتّى كانت بيْنَ يدَيْهِ فاستشهَدها ثلاثًا فشهِدَتْ أنَّه كما قال ثمَّ رجَعَتْ إلى مَنْبَتِها ورجَع الأعرابيُّ إلى قومِه وقال: إنْ يتَّبِعوني أتَيْتُك بهم وإلّا رجَعْتُ إليك فكُنْتُ معك


ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരു അഅ്റാബി (ഞങ്ങളുടെ അടുത്തേക്ക്) വന്നു. അദ്ദേഹം അടുത്തെത്തിയപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ചോദിച്ചു: ‘എവിടേക്കാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കുടുംബത്തിലേക്ക്.’ നബി ﷺ ചോദിച്ചു: ‘താങ്കള്‍ക്ക് വല്ല നന്മയും വേണോ?’ അദ്ദേഹം ചോദിച്ചു: ‘അതെന്താണ്?’ നബി ﷺ പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനാകുന്നു എന്നും അവന് യാതൊരു പങ്കുകാരനുമില്ലെന്നും തീര്‍ച്ചയായും മുഹമ്മദ് അവന്‍റെ അടിമയും ദൂതനുമാണെന്നും നീ സാക്ഷ്യം വഹിക്കുക.’ അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘താങ്കള്‍ പറയുന്നതിന് ആരെല്ലാം സാക്ഷ്യം വഹിക്കും.’ നബി ﷺ പറഞ്ഞു: ‘ഈ സലമ (വൃക്ഷം).’ (താഴ്വരകളില്‍ കാണുന്ന ഒരു വൃക്ഷമാണത്). അങ്ങനെ ആ താഴ്വരയിലുണ്ടായിരുന്ന ആ വൃക്ഷത്തെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ വിളിച്ചു. അപ്പോള്‍ അത് ഭൂമിയിലേക്ക് ചാഞ്ഞുവന്നു. അങ്ങനെ അത് നബി ﷺ യുടെ മുന്നില്‍ വന്നുനിന്നു. അതിനോട് മൂന്നുതവണ സാക്ഷ്യം വഹിക്കാന്‍ നബി ﷺ ആവശ്യപ്പെട്ടു. നബി ﷺ പറഞ്ഞത് പോലെ അത് മൂന്നുതവണ സാക്ഷ്യം വഹിച്ചു. പിന്നീട് അത് വളരുന്ന സ്ഥലത്തേക്ക് തന്നെ മടങ്ങി. അഅ്റാബി തന്‍റെ സമൂഹത്തിലേക്കും മടങ്ങി. അദ്ദേഹം (ഇങ്ങനെ) പറയുകയും ചെയ്തു: ‘അവര്‍ എന്നെ പിന്തുടരുന്നുവെങ്കില്‍ അവരെ(എന്‍റെ സമൂഹത്തെ)യും കൊണ്ട് ഞാന്‍ താങ്കളുടെ അടുത്ത് വരുന്നതാണ്. അല്ലെങ്കില്‍ ഞാന്‍ മടങ്ങി വരികയും നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടായിരിക്കുന്നതുമാണ്” (ഇബ്നുഹിബ്ബാൻ)


മറ്റൊരു സംഭവം കാണുക:


عَنْ جَابِرٍ قَالَ : سِرْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم حَتَّى نَزَلْنَا وَادِيًا أَفْيَحَ فَذَهَبَ رَسُولُ اللَّهِ صلى الله عليه وسلم يَقْضِي حَاجَتَهُ فَاتَّبَعْتُهُ بِإِدَاوَةٍ مِنْ مَاءٍ فَنَظَرَ رَسُولُ اللَّهِ صلى الله عليه وسلم فَلَمْ يَرَ شَيْئًا يَسْتَتِرُ بِهِ فَإِذَا شَجَرَتَانِ بِشَاطِئِ الْوَادِي فَانْطَلَقَ رَسُولُ اللَّهِ صلى الله عليه وسلم إِلَى إِحْدَاهُمَا فَأَخَذَ بِغُصْنٍ مِنْ أَغْصَانِهَا فَقَالَ ‏”‏ انْقَادِي عَلَىَّ بِإِذْنِ اللَّهِ ‏”‏ ‏.‏ فَانْقَادَتْ مَعَهُ كَالْبَعِيرِ الْمَخْشُوشِ الَّذِي يُصَانِعُ قَائِدَهُ حَتَّى أَتَى الشَّجَرَةَ الأُخْرَى فَأَخَذَ بِغُصْنٍ مِنْ أَغْصَانِهَا فَقَالَ ‏”‏ انْقَادِي عَلَىَّ بِإِذْنِ اللَّهِ ‏”‏ ‏.‏ فَانْقَادَتْ مَعَهُ كَذَلِكَ حَتَّى إِذَا كَانَ بِالْمَنْصَفِ مِمَّا بَيْنَهُمَا لأَمَ بَيْنَهُمَا – يَعْنِي جَمَعَهُمَا – فَقَالَ ‏”‏ الْتَئِمَا عَلَىَّ بِإِذْنِ اللَّهِ ‏”‏ ‏.‏ فَالْتَأَمَتَا


ജാബിർ(റ) പറയുന്നു: വിശാലമായ ഒരു താഴ്വരയില്‍ ഇറങ്ങുന്നതുവരെ അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കൂടെ ഞങ്ങള്‍ യാത്ര ചെയ്തു. അങ്ങനെ റസൂല്‍ ﷺ തന്‍റെ ആവശ്യനിര്‍വഹണത്തിനായി പോയി. അപ്പോള്‍ ഞാന്‍ വെള്ളപ്പാത്രവുമായി അവിടുത്തെ അനുഗമിച്ചു. അങ്ങനെ റസൂല്‍ ﷺ (മറ സ്വീകരിക്കാനായി മറ) നോക്കി. എന്നാല്‍ മറ സ്വീകരിക്കാന്‍ യാതൊന്നുംതന്നെ അവിടുന്ന് കണ്ടില്ല. അപ്പോഴതാ താഴ്വരയില്‍ രണ്ട് വൃക്ഷങ്ങള്‍! റസൂല്‍ ﷺ അതില്‍ ഒന്നിന്‍റെ അടുത്തേക്ക് പോയി. എന്നിട്ട് അതില്‍നിന്നും ഒരു കൊമ്പ് പിടിച്ചു; എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം നീ എന്‍റെകൂടെ വരിക.’ അങ്ങനെ അത് മൂക്കുകയറിട്ട ഒട്ടകത്തെ പോലെ (അതിനെ തെളിച്ച് കൊണ്ടുപോകുന്നവന്‍ തെളിച്ച് കൊണ്ടുപോകുമ്പോള്‍ പോകുന്നത് പോലെ) അദ്ദേഹത്തിന്‍റെ കൂടെ അത് അനുസരണയോടെ പോകുന്നു. (അങ്ങനെ) മറ്റൊരു മരത്തിന്‍റെ അടുത്തേക്ക് നബി ﷺ ചെന്നു. അതിന്‍റെയും ഒരു കൊമ്പ് പിടിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം നീ എന്‍റെ കൂടെ വരിക.’ അങ്ങനെ അതും അതുപോലെ അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ തുടങ്ങി. (അങ്ങനെ അവ) രണ്ടിന്‍റെയും മധ്യത്തില്‍ ആയപ്പോള്‍ (അവയെ) അവയുടെ ഇടയില്‍ ചായ്ച്ചു -അതായത് അവ രണ്ടിനെയും ഒരുമിപ്പിച്ചു; എന്നിട്ട് നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം എന്‍റെമേല്‍ നിങ്ങള്‍ ഇരുവരും ഒന്നിക്കുക. അപ്പോള്‍ അവ രണ്ടും ഒന്നിക്കുകയുണ്ടായി…” (മുസ്ലിം:3006-3014)


മറ്റൊരു സംഭവം കൂടി കാണുക:


عَنِ ابْنِ عَبَّاسٍ، قَالَ جَاءَ أَعْرَابِيٌّ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ بِمَ أَعْرِفُ أَنَّكَ نَبِيٌّ قَالَ ‏”‏ إِنْ دَعَوْتُ هَذَا الْعِذْقَ مِنْ هَذِهِ النَّخْلَةِ أَتَشْهَدُ أَنِّي رَسُولُ اللَّهِ ‏”‏ ‏.‏ فَدَعَاهُ رَسُولُ اللَّهِ صلى الله عليه وسلم فَجَعَلَ يَنْزِلُ مِنَ النَّخْلَةِ حَتَّى سَقَطَ إِلَى النَّبِيِّ صلى الله عليه وسلم ثُمَّ قَالَ ‏”‏ ارْجِعْ ‏”‏ ‏.‏ فَعَادَ فَأَسْلَمَ الأَعْرَابِيُّ ‏.‏


ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ അടുത്തേക്ക് ഒരു അഅ്റാബി വരികയുണ്ടായി. എന്നിട്ട് അയാള്‍ നബി ﷺ യോട് ചോദിച്ചു: ‘താങ്കള്‍ പ്രവാചകനാണെന്ന് ഞാന്‍ എന്തുകൊണ്ടാണ് മനസ്സിലാക്കുക?’ നബി ﷺ ചോദിച്ചു: ‘ഞാന്‍ ഈ ഈത്തപ്പനയില്‍നിന്ന് ഈ ഈത്തപ്പഴക്കുലയെ വിളിച്ചാല്‍ (അത് എന്നിലേക്ക് വന്നാല്‍) ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്ന് നീ സാക്ഷ്യം വഹിക്കുമോ?’ അങ്ങനെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ അതിനെ വിളിച്ചു. അപ്പോള്‍ അത് ഈത്തപ്പനയില്‍നിന്ന് ഇറങ്ങുന്നതായി. (അങ്ങനെ അത്) നബി ﷺ യുടെ അടുത്തേക്ക് വീഴുന്നതുവരെ(യായി). പിന്നീട് നബി ﷺ പറഞ്ഞു: ‘നീ മടങ്ങിപ്പോകുക.’ അപ്പോള്‍ അത് അവിടേക്ക് തന്നെ മടങ്ങി. അങ്ങനെ ഗ്രാമീണന്‍ മുസ്ലിമാവുകയും ചെയ്തു”(തിര്‍മിദി:49/3988).


പര്‍വതം നബിയോട് അനുസരണം കാണിച്ച സംഭവം


عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم صَعِدَ أُحُدًا وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ فَرَجَفَ بِهِمْ فَقَالَ ‏ “‏ اثْبُتْ أُحُدُ فَإِنَّمَا عَلَيْكَ نَبِيٌّ وَصِدِّيقٌ وَشَهِيدَانِ ‏”‏‏.‏


അനസ് ഇബ്നു മാലികി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബി ﷺ ഉഹ്ദ് മലയിലേക്ക് കയറി. കൂടെ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ ഉണ്ടായിരുന്നു. അങ്ങനെ (അത്) അവരെയുംകൊണ്ട് ഒന്നു കുലുങ്ങി. അപ്പോള്‍ നബി ﷺ തന്‍റെ കാലുകൊണ്ട് അതിനെ ഒന്ന് ചവിട്ടി. (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉഹ്ദ്…! അടങ്ങുക. നിനക്ക് മുകളില്‍ ഒരു പ്രവാചകനും ഒരു സ്വിദ്ദീക്വും രണ്ടു ശഹീദുകളുമല്ലാതെയില്ല”(ബുഖാരി:3675)


ഈ സംഭവത്തില്‍ അല്ലാഹുവിന്‍റെ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രവചനവും അവിടുന്ന് നടത്തി. നാലുപേരില്‍ ഒന്ന് നബിയാണ്, ഒന്ന് സ്വിദ്ദീക്വും മറ്റു രണ്ടുപേര്‍ അല്ലാവിന്‍റെ മാര്‍ഗത്തിലെ രക്തസാക്ഷികളുമാണ് എന്നായിരുന്നു അവിടുന്ന് ഉഹ്ദിനോട് പറഞ്ഞിരുന്നത്. നബിയും സ്വിദ്ദീക്വും ആരാണ് എന്നത് സ്പഷ്ടമാണല്ലോ. നബി ﷺ എന്ത് പറയുന്നതും അതേപടി വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തതിനാല്‍ നബി ﷺ തന്നെ അബൂബക്റി(റ)ന് നല്‍കിയ സ്ഥാനപ്പേരായിരുന്നല്ലോ സ്വിദ്ദീക്വ് (സത്യസന്ധന്‍) എന്നത്. അപ്പോള്‍ രണ്ട് ശഹീദുകള്‍ എന്നു പറഞ്ഞത് ഉമറി(റ)നെയും ഉസ്മാനെ(റ)യും പറ്റിയാണ്. അതൊരു പ്രവചനമായിരുന്നു. അത് അപ്രകാരം തന്നെ പുലര്‍ന്നതായാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.


പാൽ വര്‍ദ്ധിച്ച സംഭവം


أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ آللَّهِ الَّذِي لاَ إِلَهَ إِلاَّ هُوَ إِنْ كُنْتُ لأَعْتَمِدُ بِكَبِدِي عَلَى الأَرْضِ مِنَ الْجُوعِ، وَإِنْ كُنْتُ لأَشُدُّ الْحَجَرَ عَلَى بَطْنِي مِنَ الْجُوعِ، وَلَقَدْ قَعَدْتُ يَوْمًا عَلَى طَرِيقِهِمُ الَّذِي يَخْرُجُونَ مِنْهُ، فَمَرَّ أَبُو بَكْرٍ، فَسَأَلْتُهُ عَنْ آيَةٍ مِنْ كِتَابِ اللَّهِ، مَا سَأَلْتُهُ إِلاَّ لِيُشْبِعَنِي، فَمَرَّ وَلَمْ يَفْعَلْ، ثُمَّ مَرَّ بِي عُمَرُ فَسَأَلْتُهُ عَنْ آيَةٍ مِنْ كِتَابِ اللَّهِ، مَا سَأَلْتُهُ إِلاَّ لِيُشْبِعَنِي، فَمَرَّ فَلَمْ يَفْعَلْ، ثُمَّ مَرَّ بِي أَبُو الْقَاسِمِ صلى الله عليه وسلم فَتَبَسَّمَ حِينَ رَآنِي وَعَرَفَ، مَا فِي نَفْسِي وَمَا فِي وَجْهِي ثُمَّ قَالَ ‏”‏ أَبَا هِرٍّ ‏”‏‏.‏ قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ الْحَقْ ‏”‏‏.‏ وَمَضَى فَتَبِعْتُهُ، فَدَخَلَ فَاسْتَأْذَنَ، فَأَذِنَ لِي، فَدَخَلَ فَوَجَدَ لَبَنًا فِي قَدَحٍ فَقَالَ ‏”‏ مِنْ أَيْنَ هَذَا اللَّبَنُ ‏”‏‏.‏ قَالُوا أَهْدَاهُ لَكَ فُلاَنٌ أَوْ فُلاَنَةُ‏.‏ قَالَ ‏”‏ أَبَا هِرٍّ ‏”‏‏.‏ قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ الْحَقْ إِلَى أَهْلِ الصُّفَّةِ فَادْعُهُمْ لِي ‏”‏‏.‏ قَالَ وَأَهْلُ الصُّفَّةِ أَضْيَافُ الإِسْلاَمِ، لاَ يَأْوُونَ إِلَى أَهْلٍ وَلاَ مَالٍ، وَلاَ عَلَى أَحَدٍ، إِذَا أَتَتْهُ صَدَقَةٌ بَعَثَ بِهَا إِلَيْهِمْ، وَلَمْ يَتَنَاوَلْ مِنْهَا شَيْئًا، وَإِذَا أَتَتْهُ هَدِيَّةٌ أَرْسَلَ إِلَيْهِمْ، وَأَصَابَ مِنْهَا وَأَشْرَكَهُمْ فِيهَا، فَسَاءَنِي ذَلِكَ فَقُلْتُ وَمَا هَذَا اللَّبَنُ فِي أَهْلِ الصُّفَّةِ كُنْتُ أَحَقُّ أَنَا أَنْ أُصِيبَ مِنْ هَذَا اللَّبَنِ شَرْبَةً أَتَقَوَّى بِهَا، فَإِذَا جَاءَ أَمَرَنِي فَكُنْتُ أَنَا أُعْطِيهِمْ، وَمَا عَسَى أَنْ يَبْلُغَنِي مِنْ هَذَا اللَّبَنِ، وَلَمْ يَكُنْ مِنْ طَاعَةِ اللَّهِ وَطَاعَةِ رَسُولِهِ صلى الله عليه وسلم بُدٌّ، فَأَتَيْتُهُمْ فَدَعَوْتُهُمْ فَأَقْبَلُوا، فَاسْتَأْذَنُوا فَأَذِنَ لَهُمْ، وَأَخَذُوا مَجَالِسَهُمْ مِنَ الْبَيْتِ قَالَ ‏”‏ يَا أَبَا هِرٍّ ‏”‏‏.‏ قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ خُذْ فَأَعْطِهِمْ ‏”‏‏.‏ قَالَ فَأَخَذْتُ الْقَدَحَ فَجَعَلْتُ أُعْطِيهِ الرَّجُلَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ، فَأُعْطِيهِ الرَّجُلَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ، حَتَّى انْتَهَيْتُ إِلَى النَّبِيِّ صلى الله عليه وسلم وَقَدْ رَوِيَ الْقَوْمُ كُلُّهُمْ، فَأَخَذَ الْقَدَحَ فَوَضَعَهُ عَلَى يَدِهِ فَنَظَرَ إِلَىَّ فَتَبَسَّمَ فَقَالَ ‏”‏ أَبَا هِرٍّ ‏”‏‏.‏ قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ بَقِيتُ أَنَا وَأَنْتَ ‏”‏‏.‏ قُلْتُ صَدَقْتَ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ اقْعُدْ فَاشْرَبْ ‏”‏‏.‏ فَقَعَدْتُ فَشَرِبْتُ‏.‏ فَقَالَ ‏”‏ اشْرَبْ ‏”‏‏.‏ فَشَرِبْتُ، فَمَا زَالَ يَقُولُ ‏”‏ اشْرَبْ ‏”‏‏.‏ حَتَّى قُلْتُ لاَ وَالَّذِي بَعَثَكَ بِالْحَقِّ، مَا أَجِدُ لَهُ مَسْلَكًا‏.‏ قَالَ ‏”‏ فَأَرِنِي ‏”‏‏.‏ فَأَعْطَيْتُهُ الْقَدَحَ فَحَمِدَ اللَّهَ وَسَمَّى، وَشَرِبَ الْفَضْلَةَ‏.‏


അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവാണെ സത്യം, ആരാധനക്ക് അർഹൻ അവനല്ലാതെ മറ്റാരുമില്ല. വിശപ്പിന്റെ കാഠിന്യത്താൽ വയറ് നിലത്തേക്ക് ചേർത്ത് ഞാൻ കിടക്കാറുണ്ടായിരുന്നു. വിശപ്പിന്റെ കാഠിന്യത്താൽ എന്റെ വയറ്റത്ത് ഞാൻ കല്ല് വെച്ച് കെട്ടാറുണ്ടായിരുന്നു. ആളുകൾ നടന്ന് പോകുന്ന വഴിയിൽ ഒരു ദിവസം  ഞാൻ ഇരുന്നു. ആ സന്ദർഭത്തിൽ അബൂബക്കർ(റ) അതിലൂടെ നടന്നുവന്നു. വിശുദ്ധ ഖുർആനിലെ ആയത്ത് അവതരിച്ചിട്ടുണ്ടോ? എന്ന് ഞാൻ ചോദിച്ചു. എനിക്ക് വിശപ്പടക്കാൻ അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും കിട്ടാൻവേണ്ടി മാത്രമായിരുന്നു ഞാൻ അത് ചോദിച്ചത്. പക്ഷേ അദ്ദേഹം മുന്നോട്ട പോയി. ശേഷം ഉമർ(റ) അതുവഴി വന്നു. അതേ ചോദ്യം ഞാൻ ഉമറിനോടും(റ) ആവർത്തിച്ചു. എന്റെ ലക്ഷ്യം വിശപ്പ് മാറ്റൽ തന്നെയായിരുന്നു. പക്ഷേ ഉമറും ഒന്നും ചെയ്യാതെ മുന്നോട്ട് പോയി. ശേഷം എന്റെ അടുക്കലൂടെ മുഹമ്മദ് നബി ﷺ കടന്നുവന്നു. എന്നെ കണ്ടപ്പോൾ അവിടുന്ന് പുഞ്ചിരിച്ചു. അല്ലയോ അബൂഹിർറ് എന്ന് നബി എന്നെ വിളിച്ചു. ഞാൻ ആ വിളിക്ക് ഉത്തരം കൊടുത്തു. നബി ﷺ പറഞ്ഞു: എന്റെ കൂടെ പോരൂ. അങ്ങനെ ഞാൻ നബി ﷺ യുടെ കൂടെ ചെന്നു. നബി ﷺ വീട്ടിലേക്ക് പ്രവേശിച്ചു. പിറകിൽ നിന്ന് ഞാനും അനുവാദം ചോദിച്ചു. എനിക്ക്  അകത്ത് കടക്കുവാനുള്ള അനുവാദം നൽകി. നബി ﷺ അവിടെ ഒരു പാലിന്റെ പാത്രം കണ്ടു. ഈ പാൽ എവിടെ നിന്നാണെന്ന് തന്റെ വീട്ടുകാരോട് ചോദിച്ചപ്പോൾ അത് ഇന്ന വ്യക്തി നമുക്ക് സമ്മാനമായി കൊണ്ടുതന്നതാണെന്ന് പറഞ്ഞു. നബി ﷺ അബൂഹുറൈറയോട് പറഞ്ഞു: അല്ലയോ അബൂഹിർറ്, നീ ചെന്ന് എല്ലാ അഹ്ലുസ്സുഫ്ഫയോടും ഇങ്ങോട്ട് വരാൻ പറയുക. ഇസ്ലാമിന്റെ അതിഥികളാണ് അഹ്ലുസ്സുഫ്ഫ. അഭയം തേടാൻ കുടുംബമോ സമ്പത്തോ അവർക്കില്ല. നബി ﷺ യുടെ അടുക്കലേക്ക് സക്കാത്തിന്റെ സമ്പത്തായി വല്ലതും വന്നാൽ അതിൽ നിന്നും ഒന്നും എടുക്കാതെ സുഫ്ഫക്കാർക്ക് അയച്ചുകൊടുക്കും. എന്നാൽ ഹദ്യയായി വല്ലതും വന്നാൽ അതിൽ നിന്ന് അൽപ്പം എടുക്കുകയും ബാക്കി അയച്ചുകൊടുക്കുകയും ചെയ്യും. (ഇപ്പോൾ അവരെ വിളിച്ചുകൊണ്ടു വരാൻ പറഞ്ഞത്) എനിക്കൽപ്പം പ്രയാസമുണ്ടാക്കി. ഈ അൽപ്പം പാൽ കൊണ്ട് എന്ത് ചെയ്യാനാണ് അവർക്കിടയിൽ എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയല്ലാതെ മറ്റ് മാർഗമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ അവരിലേക്ക് ചെല്ലുകയും അവകെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അവർ വന്നു. അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. നബി ﷺ പറഞ്ഞു: അല്ലയോ അബൂഹിർറ്, നീ പാൽ പാത്രം എടുത്ത് അവർക്ക് കൊടുക്കുക. ഞാൻ പാൽപ്പാത്രം എടുത്ത് കൊടുക്കാൻ തുടങ്ങി ഒരു വ്യക്തിക്ക് കൊടുത്താൽ ആ വ്യക്തി തന്റെ വയറ് നിറയുവോളം കുടിക്കും. അദ്ദേഹം പാൽ പാത്രം മടക്കി തന്നാൽ ഞാൻ അത് അടുത്ത് ആൾക്ക് കൊടുക്കും. അങ്ങനെ ഞാൻ പാൽപാത്രവുമായി അല്ലാഹുവിന്റെ റസൂൽ ﷺ വരെയെത്തി. എല്ലാവരും പാൽ കുടിച്ച് വയറ് നിറച്ച് കഴിഞ്ഞിരുന്നു. അപ്പോൾ നബി ﷺ പാൽപാത്രം വാങ്ങുകയും അത് തന്റെ കൈകളിൽ വെക്കുകയും ചെയ്തു. എന്നിട്ട് ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചു. നബി ﷺ എന്നെ വിളിച്ചു: അല്ലയോ അബൂഹിർറ് . ഞാൻ ആ വിളിക്ക് ഉത്തരം കൊടുത്തു (ലബ്ബൈക യാ റസൂലല്ലാഹ്) . നബി ﷺ പറഞ്ഞു: ഇരിക്കൂ, പാൽ കുടിക്കൂ, അങ്ങനെ ഞാൻ ഇരിക്കുകയും പാൽ കുടിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: കുടിച്ചോളൂ, ഞാൻ കുടിച്ച് കൊണ്ടേയിരുന്നു. നബി ﷺ എന്നോട് കുടിക്കാനും പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം ഞാൻ പറഞ്ഞു: ഇനി സ്ഥലമില്ല റസൂലേ, അപ്പോൾ നബി ﷺ പാൽപാത്രം വാങ്ങി. അല്ലാഹുവിനെ സ്തുതിച്ചു. ശേഷം ബിസ്മി ചൊല്ലുകയും നബി ﷺ പാൽകുടിക്കുകയും ചെയ്തു. (ബുഖാരി:6452)


ഭക്ഷണം വര്‍ദ്ധിച്ച സംഭവം


عَنْ جَابِرَ بْنَ عَبْدِ اللَّهِ قَالَ لَمَّا حُفِرَ الْخَنْدَقُ رَأَيْتُ بِرَسُولِ اللَّهِ صلى الله عليه وسلم خَمَصًا فَانْكَفَأْتُ إِلَى امْرَأَتِي فَقُلْتُ لَهَا هَلْ عِنْدَكِ شَىْءٌ فَإِنِّي رَأَيْتُ بِرَسُولِ اللَّهِ صلى الله عليه وسلم خَمَصًا شَدِيدًا ‏.‏ فَأَخْرَجَتْ لِي جِرَابًا فِيهِ صَاعٌ مِنْ شَعِيرٍ وَلَنَا بُهَيْمَةٌ دَاجِنٌ – قَالَ – فَذَبَحْتُهَا وَطَحَنَتْ فَفَرَغَتْ إِلَى فَرَاغِي فَقَطَّعْتُهَا فِي بُرْمَتِهَا ثُمَّ وَلَّيْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ لاَ تَفْضَحْنِي بِرَسُولِ اللَّهِ صلى الله عليه وسلم وَمَنْ مَعَهُ – قَالَ – فَجِئْتُهُ فَسَارَرْتُهُ فَقُلْتُ يَا رَسُولَ اللَّهِ إِنَّا قَدْ ذَبَحْنَا بُهَيْمَةً لَنَا وَطَحَنَتْ صَاعًا مِنْ شَعِيرٍ كَانَ عِنْدَنَا فَتَعَالَ أَنْتَ فِي نَفَرٍ مَعَكَ ‏.‏ فَصَاحَ رَسُولُ اللَّهِ صلى الله عليه وسلم وَقَالَ ‏”‏ يَا أَهْلَ الْخَنْدَقِ إِنَّ جَابِرًا قَدْ صَنَعَ لَكُمْ سُورًا فَحَيَّهَلاَ بِكُمْ ‏”‏ ‏.‏ وَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ تُنْزِلُنَّ بُرْمَتَكُمْ وَلاَ تَخْبِزُنَّ عَجِينَتَكُمْ حَتَّى أَجِيءَ ‏”‏ ‏.‏ فَجِئْتُ وَجَاءَ رَسُولُ اللَّهِ صلى الله عليه وسلم يَقْدُمُ النَّاسَ حَتَّى جِئْتُ امْرَأَتِي فَقَالَتْ بِكَ وَبِكَ ‏.‏ فَقُلْتُ قَدْ فَعَلْتُ الَّذِي قُلْتِ لِي ‏.‏ فَأَخْرَجْتُ لَهُ عَجِينَتَنَا فَبَصَقَ فِيهَا وَبَارَكَ ثُمَّ عَمَدَ إِلَى بُرْمَتِنَا فَبَصَقَ فِيهَا وَبَارَكَ ثُمَّ قَالَ ‏”‏ ادْعِي خَابِزَةً فَلْتَخْبِزْ مَعَكِ وَاقْدَحِي مِنْ بُرْمَتِكُمْ وَلاَ تُنْزِلُوهَا ‏”‏ ‏.‏ وَهُمْ أَلْفٌ فَأُقْسِمُ بِاللَّهِ لأَكَلُوا حَتَّى تَرَكُوهُ وَانْحَرَفُوا وَإِنَّ بُرْمَتَنَا لَتَغِطُّ كَمَا هِيَ وَإِنَّ عَجِينَتَنَا – أَوْ كَمَا قَالَ الضَّحَّاكُ – لَتُخْبَزُ كَمَا هُوَ ‏.‏


ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “കിടങ്ങ് (ഖന്തക്വ്) കുഴിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനെ (വിശപ്പിനാല്‍) വയറ് ഒട്ടിയനിലയില്‍ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോയി. എന്നിട്ട് ഞാന്‍ അവളോട് ചോദിച്ചു: ‘നിന്‍റെ അടുക്കല്‍ വല്ലതും ഉണ്ടോ? കാരണം ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ അങ്ങേയറ്റം വയറ് ഒട്ടിയ രൂപത്തില്‍ കാണുകയുണ്ടായി.’ അപ്പോള്‍ അവള്‍ എനിക്കുവേണ്ടി ഒരു തോല്‍പാത്രം പുറത്തെടുത്തു. അതില്‍ ഒരു സ്വാഅ് ബാര്‍ലി ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മേഘനിറമുള്ള ഒരു ചെറിയ മൃഗം (ആട്ടിന്‍ കുട്ടി) ഉണ്ടായിരുന്നു.” അദ്ദേഹം (ജാബിര്‍) പറയുന്നു: “അങ്ങനെ ഞാന്‍ അതിനെ അറുക്കുകയും അവള്‍ (ബാര്‍ലി) പൊടിക്കുകയും (അത് തയ്യാറാക്കുകയും) ചെയ്തു. എന്നിട്ട് അവള്‍ എന്നിലേക്ക് ഒഴിവായി. അങ്ങനെ ഞാന്‍ അത് ഒരു കല്‍ചട്ടിയില്‍ കൊത്തിമുറിച്ചു (പാചകം ചെയ്തു). പിന്നീട് ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ ലേക്ക് ഞാന്‍ (അതുമായി) തിരിഞ്ഞു. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരുടെയും അടുത്ത് എന്നെ നിങ്ങള്‍ വഷളാക്കരുതേ.’ (കുറച്ച് ഭക്ഷണവും കുറെ പേരുമുണ്ടല്ലോ). അദ്ദേഹം പറയുന്നു: “അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു, ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് സ്വകാര്യമാക്കി. എന്നിട്ട് ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഒരു ചെറിയമൃഗത്തെ ഞങ്ങള്‍ അറുക്കുകയും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഒരു സ്വാഅ് ബാര്‍ലി പൊടിച്ച് മാവ് കൂട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അങ്ങും കൂടെയുള്ളവരിലെ കുറച്ചുപേരും വന്നാലും.’ അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഉറക്കെ വിളിച്ചു (പറഞ്ഞു): ‘ഓ കിടങ്ങിന്‍റെ ആളുകളേ, ജാബിര്‍ നിങ്ങള്‍ക്കായി ഒരു ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു. അതിനാല്‍ വരുവിന്‍.’ അല്ലാഹുവിന്‍റെ റസൂല്‍ ﷺ (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഞാന്‍ വരുന്നതുവരെ കലം അടുപ്പത്തുനിന്ന് ഇറക്കിവെക്കുകയോ നിങ്ങളുടെ കുഴച്ചമാവ് എടുക്കുകയോ ചെയ്യരുത്.’ അങ്ങനെ ഞാന്‍ (വീട്ടില്‍) വന്നു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ ജനങ്ങളുമായി മുന്നോട്ടുവന്നു. ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്ത് ചെന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘നിങ്ങള്‍!’ (ഇങ്ങനെയെല്ലാം ചെയ്തല്ലോ). അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘നീ പറഞ്ഞതുപ്രകാരം തന്നെയാണ് ചെയ്തത്.’ അങ്ങനെ ഞാന്‍ ആ മാവ് അവിടുത്തേക്ക് വേണ്ടി എടുത്തു. അങ്ങനെ നബി ﷺ അതില്‍ അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് ഇറച്ചിയുടെ കലത്തിന്‍റെ അടുത്തേക്ക് അവിടുന്ന് വന്നു. അങ്ങനെ അതിലും അവിടുന്ന് അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് (ജാബിറി(റ)ന്‍റെ ഭാര്യയോട്) പറഞ്ഞു: ‘റൊട്ടിയുണ്ടാക്കുന്ന ഒരു പെണ്ണിനെ കൂടി വിളിക്കുക. അവളും നിങ്ങളുടെ കൂടെ റൊട്ടിയുണ്ടാക്കട്ടെ. നിങ്ങള്‍ നിങ്ങളുടെ കല്‍ചട്ടിയില്‍നിന്ന് കറി വിളമ്പുകയും ചെയ്യുക. ആ കലം (അടുപ്പത്തുനിന്ന്) ഇറക്കാതിരിക്കുകയും ചെയ്യുക.’ അവര്‍ ആയിരം പേരുണ്ടായിരുന്നു. ഞാന്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യംചെയ്ത് പറയുകയാണ്; അവര്‍ എല്ലാവരും ഭക്ഷിച്ചു. അങ്ങനെ അവര്‍ അത് ബാക്കിയാക്കി. (ശേഷം) അവര്‍ (അതില്‍ നിന്ന്) പിന്മാറുകയും ചെയ്തു. അപ്പോഴും ഞങ്ങളുടെ കലം, അത് എങ്ങനെയായിരുന്നോ അതുപോലെ തിളച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ മാവ് എങ്ങനെയായിരുന്നോ അതുപോലെ റൊട്ടിയുണ്ടാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.” (മുസ്ലിം:2039).


ഖന്തക്വ് യുദ്ധത്തിനുമുമ്പ് നബി ﷺ യും സ്വഹാബിമാരും കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുകയായിരുന് നു. ജാബിര്‍(റ) വിശപ്പിന്‍റെ കാഠിന്യത്താല്‍ ഒട്ടിപ്പിടിച്ച വയറുമായി നബി ﷺ യെ കാണുകയുണ്ടായി. ഇത് കണ്ടപ്പോള്‍ അദ്ദേഹം വിഷമിച്ചു. നേരെ വീട്ടിലേക്ക് പോയി. ഭാര്യയോട് കാര്യം പറയുന്നു. വീട്ടില്‍ വല്ലതുമു ണ്ടോ എന്ന് ചോദിക്കുന്നു. അവിടെ ഉണ്ടായിരുന്ന അല്‍പം ബാര്‍ലി അവര്‍ കാണിച്ചുകൊടുത്തു. അത് പൊടിച്ച് മാവുണ്ടാക്കാനായി ജാബിര്‍(റ) ഭാര്യയോട് കല്‍പിച്ചു. അദ്ദേഹം അവര്‍ക്കുണ്ടായിരുന്ന ഒരു ചെറിയ ആട്ടിന്‍കുട്ടിയെ അറുത്തു. അതെല്ലാം വെട്ടിമുറിച്ച് അടുപ്പത്തുവെച്ചു. അങ്ങനെ അദ്ദേഹം നബി ﷺ യെ വിളിക്കാനായി തിരിയുമ്പോള്‍ ഭാര്യ പറയുന്നു: ‘കുറച്ച് ഭക്ഷണയേമുള്ളൂ. എല്ലാവരെയും വിളിച്ചാല്‍ തികയാതെ വരും. നമ്മള്‍ വഷളാകും. അതിനാല്‍ ശ്രദ്ധിക്കണം.’ ജാബിര്‍(റ) നബി ﷺ യുടെ അടുത്ത് ചെന്നു. വളരെ സ്വകാര്യമായി ഭാര്യ പറഞ്ഞതുപ്രകാരം ചെയ്തു. നബിയോടും കുറച്ച് പേരോടും അവിടേക്ക് ചെല്ലാന്‍ പറഞ്ഞു. നബി ﷺ വിവരം അറിഞ്ഞപ്പോള്‍ സന്തോഷവാനായി. ഉറക്കെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. പിന്നെ നടന്നതെന്തെന്ന് നാം മുകളില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കി. ആയിരം പേരടങ്ങുന്ന ആ സംഘത്തിലെ എല്ലാവരും വിശപ്പുമാറുംവരെ ആഹരിച്ചു. എന്നിട്ടും ബാക്കിയായി. മാവ് എത്ര റൊട്ടിയുണ്ടാക്കിയിട്ടും അളവില്‍ കുറയാതെ കിടക്കുന്നു!


കാരക്ക വര്‍ദ്ധിച്ച സംഭവം


عَنْ جَابِرٍ، قَالَ تُوُفِّيَ عَبْدُ اللَّهِ بْنُ عَمْرِو بْنِ حَرَامٍ – قَالَ – وَتَرَكَ دَيْنًا فَاسْتَشْفَعْتُ بِرَسُولِ اللَّهِ صلى الله عليه وسلم عَلَى غُرَمَائِهِ أَنْ يَضَعُوا مِنْ دَيْنِهِ شَيْئًا فَطَلَبَ إِلَيْهِمْ فَأَبَوْا فَقَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ اذْهَبْ فَصَنِّفْ تَمْرَكَ أَصْنَافًا الْعَجْوَةَ عَلَى حِدَةٍ وَعَذْقَ ابْنِ زَيْدٍ عَلَى حِدَةٍ وَأَصْنَافَهُ ثُمَّ ابْعَثْ إِلَىَّ ‏”‏‏.‏ قَالَ فَفَعَلْتُ فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم فَجَلَسَ فِي أَعْلاَهُ أَوْ فِي أَوْسَطِهِ ثُمَّ قَالَ ‏”‏ كِلْ لِلْقَوْمِ ‏”‏‏.‏ قَالَ فَكِلْتُ لَهُمْ حَتَّى أَوْفَيْتُهُمْ ثُمَّ بَقِيَ تَمْرِي كَأَنْ لَمْ يَنْقُصْ مِنْهُ شَىْءٌ‏.‏


ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അബ്ദുല്ലാഹിബ്നു അംറുബ്നു ഹറാമ്(റ) അദ്ദേഹത്തിന് കടബാധ്യതയുണ്ടായിരിക്കെ മരണപ്പെട്ടു. അദ്ദേഹത്തെ കടത്തില്‍നിന്ന് ഒഴിവാക്കാന്‍, കടംനല്‍കിയവരോട് അതില്‍നിന്ന് ഇളവ് നല്‍കാന്‍ വേണ്ടി ഞാന്‍ നബി ﷺ നോട് സഹായം ആവശ്യപ്പെട്ടു. അങ്ങനെ നബി ﷺ അവരോട് അന്വേഷിച്ചു. അവര്‍ അത് ചെയ്തില്ല. അങ്ങനെ എന്നോട് നബി ﷺ പറഞ്ഞു: ‘നീ പോകുക. എന്നിട്ട് നിന്‍റെ ഈത്തപ്പഴമെല്ലാം തരംതിരിക്കുകയും ചെയ്യുക. അജ്വ വേറെ, അദ്ക്വ സയ്ദ് വേറെ വെക്കുക. പിന്നീട് അത് എന്‍റെ അടുത്തേക്ക് കൊണ്ടുവരണം.’ അങ്ങനെ ഞാന്‍ അപ്രകാരം ചെയ്തു. പിന്നീട് ഞാന്‍ അത് നബി ﷺ യിലേക്ക് അയച്ചു. അങ്ങനെ അവിടുന്ന് വന്നു. എന്നിട്ട് അവിടുന്ന് അതിന് മുകളില്‍ ഇരുന്നു, അല്ലെങ്കില്‍ അതിന്‍റെ മധ്യത്തില്‍. പിന്നീട് പറഞ്ഞു: ‘എല്ലാവര്‍ക്കും അളന്നുകൊടുക്കുക.’ അങ്ങനെ ഞാന്‍ അവര്‍ക്ക് അളന്നുനല്‍കി. അവര്‍ക്കുള്ളത് എല്ലാം പൂര്‍ണമായി(നല്‍കുന്നത്)വരെ (ഞാന്‍ അത് നല്‍കി). അപ്പോഴും എന്‍റെ ഈത്തപ്പഴം ബാക്കിയായിരുന്നു. അതില്‍നിന്ന് യാതൊന്നും കുറവുവരാത്തത് പോല” (നസാഇ: 3638)


നബി ﷺ ക്കെതിരില്‍ ആക്ഷേപങ്ങളും കളവുകളും കെട്ടിയുണ്ടാക്കി അദ്ദേഹത്തെ അപഹസിക്കാന്‍ ശ്രമിച്ചവന് അല്ലാഹു നല്‍കിയ നിന്ദ്യത ചരിത്രപ്രസിദ്ധമാണ്. അവന്‍ മരണപ്പെട്ടപ്പോള്‍ ഭൂമി പോലും അവനെ പുറംതള്ളുന്ന സാഹചര്യമാണ് ഉണ്ടായത് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.


عَنْ أَنَسٍ ـ رضى الله عنه ـ قَالَ كَانَ رَجُلٌ نَصْرَانِيًّا فَأَسْلَمَ وَقَرَأَ الْبَقَرَةَ وَآلَ عِمْرَانَ، فَكَانَ يَكْتُبُ لِلنَّبِيِّ صلى الله عليه وسلم، فَعَادَ نَصْرَانِيًّا فَكَانَ يَقُولُ مَا يَدْرِي مُحَمَّدٌ إِلاَّ مَا كَتَبْتُ لَهُ، فَأَمَاتَهُ اللَّهُ فَدَفَنُوهُ، فَأَصْبَحَ وَقَدْ لَفَظَتْهُ الأَرْضُ فَقَالُوا هَذَا فِعْلُ مُحَمَّدٍ وَأَصْحَابِهِ، لَمَّا هَرَبَ مِنْهُمْ نَبَشُوا عَنْ صَاحِبِنَا‏.‏ فَأَلْقُوهُ فَحَفَرُوا لَهُ فَأَعْمَقُوا، فَأَصْبَحَ وَقَدْ لَفَظَتْهُ الأَرْضُ، فَقَالُوا هَذَا فِعْلُ مُحَمَّدٍ وَأَصْحَابِهِ نَبَشُوا عَنْ صَاحِبِنَا لَمَّا هَرَبَ مِنْهُمْ‏.‏ فَأَلْقَوْهُ فَحَفَرُوا لَهُ، وَأَعْمَقُوا لَهُ فِي الأَرْضِ مَا اسْتَطَاعُوا، فَأَصْبَحَ قَدْ لَفَظَتْهُ الأَرْضُ، فَعَلِمُوا أَنَّهُ لَيْسَ مِنَ النَّاسِ فَأَلْقَوْهُ‏.‏


അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഒരു ക്രിസ്ത്യാനിയായ മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഇസ്ലാം സ്വീകരിച്ചു. അയാള്‍ അല്‍ബക്വറയും ആലുഇംറാനും (ക്വുര്‍ആനിലെ രണ്ട് അധ്യായങ്ങള്‍) പാരായണം ചെയ്തിരുന്നു. അങ്ങനെ അയാള്‍ നബി ﷺ യുടെ (വഹ്യ്) എഴുത്തുകാരനായി. എന്നാല്‍ അയാള്‍ (വീണ്ടും) ക്രിസ്ത്യാനിയായി മടങ്ങി. അങ്ങനെ അയാള്‍ പറയുകയും ചെയ്തു: ‘മുഹമ്മദിന്, ഞാന്‍ അദ്ദേഹത്തിനു വേണ്ടി എഴുതിയതല്ലാതെ അറിയുകയില്ല.’ അങ്ങനെ അല്ലാഹു അവനെ മരിപ്പിച്ചു. അവനെ അവര്‍ മറമാടുകയും ചെയ്തു. എന്നാല്‍ ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇവന്‍ അവരെ പരാജയപ്പെടുത്തിയതിനാല്‍ ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവര്‍ നമ്മുടെ കൂട്ടുകാരനെ കുഴിച്ച് മാന്തി പുറത്തെടുക്കുകയാണ് ചെയ്തത്.’ അങ്ങനെ അവര്‍ അവനുവേണ്ടി ആഴത്തിലൊരു കുഴിയുണ്ടാക്കി. (പിന്നെയും) ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോഴും അവര്‍ പറഞ്ഞു: ‘ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവരെ പരാജയപ്പെടുത്തിയതിനാല്‍ നമ്മുടെ സഹോദരനെ അവര്‍ കുഴിച്ച് പുറത്തെടുത്തിട്ടിരിക്കുന്നു.’ അങ്ങനെ അവര്‍ അവനുവേണ്ടി അവര്‍ക്ക് കഴിയുംവിധം ഭൂമിയില്‍ ആഴത്തില്‍ ഒരു കുഴിയെടുത്തു. എന്നിട്ടും ഭൂമി അവനെ പുറത്തേക്ക് തുപ്പി. അങ്ങനെ അവര്‍ മനസ്സിലാക്കി: തീര്‍ച്ചയായും (ഇത് ചെയ്തത്) മനുഷ്യരല്ല. അങ്ങനെ അവര്‍ അവനെ (അവിടെ ഉപേക്ഷിച്ചു) ഇട്ടുകളഞ്ഞു” (ബുഖാരി:3617)