Wednesday, April 17, 2024

ഖുനൂതിൽ പദം ആവർത്തിക്കൽ

 *ഖുനൂതിൽ പദം ആവർത്തിക്കൽ*


❓ചില പള്ളി ഇമാമുകൾ ഖുനൂതിൽ وقنا شرما قضيت എന്ന വാക്ക് മൂന്നു തവണ ആവർത്തിക്കുന്നത് കേൾക്കാം. അങ്ങനെ ആവർത്തിക്കൽ ഖുനൂത്ത് ലഘൂകരിക്കൽ സുന്നത്താണ് എന്നതിനു എതിരാണോ? ആവർത്തിക്കൽ സുന്നത്തുണ്ടോ?


✅ ഖുനൂത്തിൽ ഏതെങ്കിലും പദം രണ്ടോ മൂന്നോ തവണ ആവർത്തിക്കൽ ഖുനൂത്ത് ലഘൂകരിക്കണം എന്നതിനു എതിരല്ല. കാരണം അതു ചെറിയ വർദ്ധനവാണല്ലോ. എന്നാൽ ആവർത്തിക്കൽ സുന്നത്തില്ല .(ഫതാവാ റംലി: 1/156)


*(ﺳﺌل)  ﻋﻦ ﺇﻣﺎﻡ ﻳﻜﺮﺭ ﻓﻲ اﻟﻘﻨﻮﺕ ﻟﻔﻈﺔ اﻟﻠﻬﻢ اﻫﺪﻧﺎ ﻓﻴﻤﻦ ﻫﺪﻳﺖ ﺃﻭ ﻏﻴﺮﻫﺎ ﻣﻦ اﻟﺪﻋﺎء ﻓﻴﻪ ﻣﺮﺗﻴﻦ ﺃﻭ ﺛﻼﺛﺎ ﻫﻞ ﻳﺨﻞ ﺫﻟﻚ ﺑﺴﻨﺔ ﺗﺨﻔﻴﻒ اﻟﻘﻨﻮﺕ ﻓﺈﺫا ﻗﻠﺘﻢ ﻻ ﻳﺨﻞ ﻳﺴﺘﺤﺐ ﻟﻪ ﺫﻟﻚ ﺃﻭ ﻻ؟*

*(ﻓﺄﺟﺎﺏ) ﺑﺄﻥ ﺫﻟﻚ ﻳﺴﻴﺮ ﻻ ﻳﺨﻞ ﺑﺴﻨﺔ ﺗﺨﻔﻴﻒ اﻟﻘﻨﻮﺕ، ﻭﻻ ﻳﺴﺘﺤﺐ ﺗﻜﺮاﺭﻩ*                                *ഖുനൂത്ത് ഇമാം എങ്ങനെ നിർവഹിക്കണം*

  ❓  സുബ്ഹിലെ ഖുനൂത്തിൽ ചില പള്ളി ഇമാമുകൾ ثناء-ന്റെ വാചകങ്ങൾ ഉറക്കെയും മറ്റു ചില ഇമാമുകൾ പതുക്കെയും ഓതുന്നു. ഇതിലേതാണു ശരി? 


✅ ഖുനൂത്ത് മുഴുവനും  - ثناء - അടക്കം ഇമാം ഉറക്കെയാണ് കൊണ്ട് വരേണ്ടത്. (മൗഹിബ: 3/25 , ഉമൈറ: 1/158

 *يسن الجهر بالقنوت ولو الثناء والصلاة والسلام*

(موهبة ذي الفضل : ٣ / ٢٥)


*ان الإمام يجهر بالقنوت حتى بالثناء* (عميرة : ١ /  ١٥٨)


❓ഖുനൂത്തിൻ്റെ അവസാനത്തിൽ 'അസ്തഗ്ഫിറുക വഅതൂബു ഇലൈക' എന്നത്   ബഹുവചനമാക്കണോ?


✅ അതേ , ഇമാം ബഹുവചനമാക്കണം. 

'' നസ്തഗ്ഫിറുക വ നതൂബു ഇലൈക '' എന്നു പ്രാർത്ഥിക്കണം. ഏകവചനമാക്കൽ കറാഹത്താണ്.

ഇക്കാര്യം നമ്മുടെ ഫുഖഹാഅ് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

*മൗഹിബത്തുത്തർമസീ*

     അശ്ശൈഖ് മുഹമ്മദ് മഹ്ഫൂളുത്തർമസി (റ)  -  1285 - 1338 - തൻ്റെ മൗഹിബ: എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു:

    ويأتي الإمام بالقنوت بلفظ الجمع أي يسن له أن يقنت بلفظ الجمع فيقول اللهم اهدنا وكذا ما عطف عليه , ونستغفرك ونتوب إليك ويكره تركه 

  ഇമാം ഖുനൂത്തിലെ പ്രാർത്ഥന  ബഹുവചനമാക്കണം. '' നസ്തഗ് ഫിറുക വ നതൂബു ഇലൈക '' എന്നു പ്രാർത്ഥിക്കണം . ഏകവചനമാക്കൽ കറാഹത്താണ് (മൗഹിബ: 3/20)

*തഖ് രീറു ഫത്ഹിൽ മുഈൻ*

  കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ (റ), ഹാജി സൈതാലി മുസ് ലിയാർ (റ) എന്നിവർ ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിൽ ഇവ്വിഷയം വ്യക്തമാക്കിയിട്ടുണ്ട് 

തഖ്രീറു ശ്ശർഖാവീ യുടെ ഉദ്ധരണിയാണവർ നൽകിയത്.

*ومن الدعاء فيه قول نستغفرك ونتوب إليك والصلاة على النبي صلى الله عليه وسلم* 

  നസ്തഗ്ഫിറുക , വ നതൂബു ഇലൈക , തിരുനബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത് എന്നിവ ഖുനൂത്തിലെ പ്രാർത്ഥനയിൽ പെട്ടതാണ് ( തഖ് രീറു ഫത്ഹിൽ മുഈൻ , ഹാശിയത്തുശ്ശർഖാ വീ :1/ 197)  

  സംഗ്രഹം

     ഇമാം نستغفرك ونتوب إليك എന്നു പറയണമെന്നും അപ്പോൾ  മഅ്മൂം അതിനു ആമീൻ പറയണമെന്നുമാണ്  ഫുഖഹാഅ് വിവരിച്ചു തന്നത്. ഇതിനെതിര് തുഹ്ഫ, നിഹായ , മുഗ്നി തുടങ്ങിയ ഗ്രന്ഥങ്ങളിലൊന്നും ഇല്ല


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....