Wednesday, April 17, 2024

പ്രവാചകത്വത്തിന്റെ തെളിവുകൾ* എന്തിനാണ് പ്രവാചകന്മാർ

 



*പ്രവാചകത്വത്തിന്റെ തെളിവുകൾ*



എന്തിനാണ് പ്രവാചകന്മാർ



വികാരത്തിന്റേയും ശാരീരികേഛയുടേയും ചുഴിയിൽ പെട്ടു ദീനും ദുൻയാവും പരലോകവും നഷ്‌ടപ്പെടുന്ന മനുഷ്യരെ സത്യത്തിലേക്കും സദാചാരമൂല്യങ്ങളിലേക്കും പരലോക വിജയത്തിലേക്കും വഴി കാണി ച്ചുകൊടുക്കാൻ വേണ്ടി അല്ലാഹുവിൽ നിന്നു വഹ്‌യ് ലഭിച്ച മഹത്തു ക്കളാണ് അമ്പിയാക്കൾ. (പ്രവാചകൻമാർ) ശാരീരികമായി അവർ മനുഷ്യപ്രകൃതിയിലാ ണെങ്കിലും അല്ലാഹു അവർക്കു ചില പ്രത്യേകതകൾ നൽകിയിട്ടുണ്ട്.


മനുഷ്യൻ അവൻ്റെ അൽപബുദ്ധികൊണ്ടു മെനഞ്ഞുണ്ടാക്കുന്ന വിശ്വാസങ്ങളോ നിമയങ്ങളോ അവനു വഴി കാണിച്ചുകൊടുക്കാൻ പര്യാപ്തമല്ല. ചെറുപ്പകാലത്ത് അവനു യുക്തിയായിതോന്നുന്നതു യൗവനകാലത്തു വിഡ്ഢിത്തമോ മണ്ടത്തരമോ ആയി തോന്നാം. യുവ ത്വത്തിന്റെ ലഹരിയിൽ മതിമറന്നു ജീവിച്ചിരുന്നപ്പോൾ യുക്തമെന്നു ധരിച്ച പലതും വാർദ്ധക്യവേളയിൽ തെറ്റായി തോന്നാനും ഖേദിക്കാനും ഇടവരും. ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു അഭിപ്രായം പറയാൻ ഒരു സംഘം ലോകചിന്തകന്മാരെ ഒരുമിച്ചുകൂട്ടിയെന്നു വിചാരിക്കുക. എന്നാൽ ഒരാൾ അക്കാര്യം നല്ലതായി മനസ്സിലാക്കുമ്പോൾ അതിന്റെ നേരെ മാറ്റം, അഥവാ ചീത്തയായിട്ടായിരിക്കും മറ്റൊരു വ്യക്തി ചിന്തി ക്കുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും. അവരിൽ പലരും വിവി ധങ്ങളായ അഭിപ്രായങ്ങൾ വേറെയും പറഞ്ഞേക്കാം. നൂറു കൊല്ലം മുമ്പു ലോകം ശരിയാണെന്നു ധരിച്ചിരുന്ന പല കാര്യങ്ങളും ഇന്നു പരമാബദ്ധമാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. യുക്തിയുടെ സ്ഥിതി ഇതാ ണെങ്കിൽ പിന്നെ യുക്തിക്കൊരർത്ഥവുമില്ലെന്നു ഗ്രഹിക്കാവുന്നതാണ്.


അപ്പോൾ മനുഷ്യജീവിതം വിജയിക്കണമെങ്കിൽ മനുഷ്യന്റെ എല്ലാമെ ല്ലാമറിയുന്ന അല്ലാഹുവിൽ നിന്നുതന്നെ മാർഗ്ഗനിർദ്ദേശം ലഭിക്കേണ്ട തുണ്ട്. അത് മനുഷ്യർ സ്വീകരിക്കുകയും വേണം.


ആൾതിരക്കുള്ള ജംഗ്ഷനിൽ വാഹന അപകടങ്ങളും കൂട്ടിമുട്ടലു കളും ഒഴിവാക്കാൻ ഗതാഗത നിയന്ത്രണം ആവശ്യമാണ്. ഈ നിയ ന്ത്രണ സംവിധാനം ചിലരുടെയെങ്കിലും സൈ്വരവിഹാരത്തെ കടിഞ്ഞാ ണിട്ടിരിക്കും. ആൾതിരക്കുള്ള ആ ജംഗ്ഷനിൽ വാഹനമോടിക്കുമ്പോൾ ഇത് കൂടിയേ കഴിയൂ. അവൻ്റെയും മറ്റു യാത്രക്കാരുടെയും ഗുണ ത്തിനും സുരക്ഷിതത്വത്തിന്നും വേണ്ടിയാണല്ലോ ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തുന്നതും അതു സ്വീകരിക്കാനവർ നിർബ്ബന്ധിതരാകുന്നതും. ഇതു സ്വീകരിക്കാൻ കൂട്ടാക്കാത്ത വ്യക്തി, അവൻ്റെ ജീവനുതന്നെ അഭ യമില്ലാത്തവസ്ഥയാണല്ലോ ക്ഷണിച്ചുവരുത്തുന്നത്. അക്കാരമണ ത്താൽ മനുഷ്യരേയും അവർക്കാവശ്യമായ വസ്‌തുക്കളേയും സൃഷ്ടിച്ച സ്രഷ്ടാവ് തന്നെ അവർക്കു ജന്മലോകത്തു ശാന്തിയോടും സമാധാ നത്തോടും ജീവിക്കാനാവശ്യമായ നിയമങ്ങൾ അറിയിച്ചുകൊടുത്തി ട്ടുണ്ട്. അപ്രകാരം മനുഷ്യരേയും അവർക്കാവശ്യമായ സകലമാന വസ്‌തുക്കളേയും സൃഷ്‌ടിച്ചു സംരക്ഷിച്ചു പരിപാലിക്കുന്നവനായ സ്രഷ്ടാവിനോടവർ നന്ദിപുലർത്തേണ്ടത് അനിവാര്യമത്രെ. ഈ ആരാ ധനാകർമ്മം അറിയിച്ചുകൊടുക്കേണ്ടത് അല്ലാഹു തന്നെ.


മലക്കുകൾ മുഖേനയാണ് നിയമങ്ങൾ അല്ലാഹു അറിയിച്ചുകൊടുക്കുന്നത്. എന്നാൽ എല്ലാവർക്കും മലക്കുകളുമായി ബന്ധപ്പെടുക സാദ്ധ്യമല്ലല്ലോ. അതുകൊണ്ടു സൃഷ്‌ടികർത്താവിൻ്റെ പ്രത്യേക വിഭാഗമായ അമ്പിയാക്കളാണ് ഇവരുടെ ഈ കാര്യം നിർവ്വഹിക്കുന്നത്. അവരുടെ പ്രത്യേക സ്വഭാവങ്ങളെ പരാമർശിച്ചുകൊണ്ട് ഇമാം ഗസ്സാലി (റ) തന്റെ ഇഹ‌്യാഇലും ഇബ്‌നുഹജറുൽ അസ്ഖലാനി (റ) തന്റെ 'ഫത്ഹുൽബാരി'യിലും വിശദീകരിച്ചിട്ടുണ്ട്.


ദൃഷ്‌ടാന്തങ്ങൾ



ഒരാൾ ലോക സ്ഷ്ടാവ് അയച്ച   ദൂതനുംപ്രവാചകനും ആണ് താൻ എന്നും ദൈവിക സന്ദേഷം (വഹ്യ് )എനിക്ക് ലഭിക്കുന്നുണ്ട് എന്ന്

 വാദിച്ചുവരുമ്പോൾ അദ്ദേഹത്തിൻറെ വാദം സത്യമാണോ കള്ളമാണോ

 അല്ലാഹുവിൽ നിന്നുള്ള നിയമ ങ്ങളാണോ അല്ലയോ എന്നു നമുക്കു ബോദ്ധ്യമാവേണ്ടതുണ്ട്. ഏതെ ങ്കിലുമൊരു നേതാവ് അല്ലെങ്കിലൊരു പണ്ഡ‌ിതൻ ഞാൻ പ്രവാചക നാണ്. അല്ലാഹു എന്നെ അയച്ചതാണ് എന്നു പറഞ്ഞാൽ ജനങ്ങളത് സ്വീകരിക്കാൻ തയ്യാറായെന്നു വരില്ല. പ്രവാചകനാണെന്നതിനു

വ്യക്തവും സ്വീകാര്യയോഗ്യവുമായ തെളിവു കൊണ്ടു വരേണ്ടതുണ്ട്. അതുണ്ടെങ്കിലേ ജനങ്ങൾ വിശ്വസിക്കുകയുള്ളു. അവർക്കു ബോദ്ധ്യ 

മാകും വിധം തെളിവുണ്ടാകുമ്പോൾ പ്രവാചകനിലും ആ പ്രവാചകനെ അയച്ച അല്ലാഹുവിലും വിശ്വസിക്കുന്നു. ഇക്കാരണത്താൽ എല്ലാ പ്രവാചകന്മാർക്കും അല്ലാഹു  അടയാളങ്ങൾ(അസാധാരണ സംഭവങ്ങളാകുന്ന ദൃഷ്ട്‌ടാന്തങ്ങൾ)

(മുഅ്‌ജിസത് )

 നൽകിയിട്ടുണ്ട്. ഇതിനുപുറമെ പ്രവാചകന്മാരുടെ ചരി ത്രങ്ങൾ, അവരുടെ പ്രവർത്തനങ്ങൾ, അവർ കൊണ്ടുവന്ന വേദഗ്രന്ഥ ങ്ങൾ മുതലായവയും അവരുടെ പ്രവാചകത്വത്തിൻ്റെ ദൃഷ്ടാന്തങ്ങളാണ്. നിഷ്പക്ഷ ബുദ്ധികൾക്ക് അവരെ അല്ലാഹു നിയോഗിച്ചതാണ ന്നതിന്റെ തെളിവുകൾ പ്രവാചകന്മാരുടെ കൂടെ കാണാതിരിക്കില്ല. അത് അല്ലാഹുവിന്റെ ആസ്‌തിക്യത്തിനുള്ള ദുഷ്‌ടാന്തങ്ങൾ കൂടിയാണ ന്നതു ശ്രദ്ധേയമത്രെ.


തുടരും


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


അവലംഭം

മതങ്ങളിലൂടെ ഒരു പഠന പര്യടനം

നെല്ലിക്കുത്ത് ഇസ്മാഇൽഉസ്താദ്


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....