Wednesday, February 1, 2023

അല്ലാഹുവിലുള്ള വിശ്വാസം* *മുജാഹിദ് നിറ മാറ്റങ്ങൾ*

 *അല്ലാഹുവിലുള്ള വിശ്വാസം*

*മുജാഹിദ് നിറ മാറ്റങ്ങൾ*


1️⃣9️⃣3️⃣2️⃣


 അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത്. ഇതാണ് ഇസ്ലാം മത സിദ്ധാന്തം.

( മുജാഹിദ് സ്ഥാപകൻ  വക്കം മൗലവി, ഇസ്ലാം മത സിദ്ധാന്തസംഗ്രഹം  പേജ് 44, 45)


1️⃣9️⃣5️⃣2️⃣


അല്ലാഹുവിന് സ്ഥലം,ഭാഗം, രൂപം തുടങ്ങിയവ ഉണ്ടെന്ന് വിശ്വസിക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന അനാചാരമാണ്, കുഫ്റാണ്.

(അൽമനാർ 1952 ജനുവരി പേജ് 34)


1️⃣9️⃣6️⃣0️⃣


 അല്ലാഹുവിനെ ഏതെങ്കിലും ഭാഗവുമായോ പ്രദേശവും ആയോ പ്രത്യേക അടുപ്പമോ ബന്ധമോ ഇല്ല.

(ഖുർആൻ വിവരണം അമാനി പേജ് 233 )


അല്ലാഹു ഇരുന്നു എന്ന് പറയരുത്.അങ്ങനെ പറയൽ തന്നെ അല്ലാഹുവിനെ സൃഷ്ടികളോട് തുല്യമാക്കലും അവന്റെ ഗുണവിശേഷത്തെ നിരാകരിക്കലും ആണ് .

(അമാനി മൗലവി 

ഖുർആൻ വിവരണം.KNM

പേജ് 1102)


1️⃣9️⃣8️⃣7️⃣


മാറ്റത്തിന് തുടക്കം കുറിച്ചത്

ഉമർ മൗലവിയാണ്. 

"യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിൽ ആണെന്നുള്ളത് ഒരു പച്ച പരമാർത്ഥം ആകുന്നു."

 (ഫാത്തിഹയുടെ തീരത്ത്

 പേജ് 127 KNM)


അല്ലാഹു സിംഹാസനത്തിൽ  ഇരുന്നു എന്ന് പറയാൻ പാടില്ല എന്ന് ചിലർ പറയാറുണ്ട്. അതവരുടെ വിവരക്കേടാണ്. എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്.

(ഫാത്തിഹയുടെ തീരത്ത്

 ഉമർ  മൗലവി പേജ് 17 )


1️⃣9️⃣8️⃣9️⃣➖1️⃣9️⃣9️⃣1️⃣


കെ പി മുഹമ്മദ് ബിൻ അഹമ്മദ് മൗലവിയുടെ വിശദമായ ലേഖനം അൽമനാർ പ്രസിദ്ധീകരിച്ചു. അല്ലാഹുവിന്റെ സിഫത്തുകൾ ഒരിക്കലും വ്യാഖ്യാനിക്കരുത് എന്ന് അദ്ദേഹം പഠിപ്പിച്ചു. അല്ലാഹുവിന് കൈ,  പാദം, വിരൽ,  കണ്ണ്, വരൽ, ഇറക്കം തുടങ്ങിയവ ഉണ്ടെന്ന് സ്ഥിരപ്പെടുത്തുന്നു.

(വിശ്വാസം (ഭാഗം ഒന്ന് )

 പേജ് 132. KNM)


1️⃣9️⃣9️⃣4️⃣,

1️⃣9️⃣9️⃣5️⃣


വാഴക്കാട് ഖണ്ഡനം.

അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് ബാഹ്യാർത്ഥം പറഞ്ഞു അതിൽ തന്നെ വിശ്വസിക്കണം എന്ന വഹാബികളുടെ പിഴച്ച ആശയങ്ങളെ

പേരോട് ഉസ്താദ് പ്രമാണങ്ങൾ ഉദ്ധരിച്ചു നേരിട്ടു. അബ്ദുറഹ്മാൻ സലഫി പരാജയപ്പെട്ടു. മുജാഹിദ് നേതാക്കളായ സിപി ഉമർ സുല്ലമിയും അബ്ദുസ്സലാം സുല്ലമിയും ഒരു കൂട്ടം വഹാബികളും  ആ പിഴച്ച ആശയം വലിച്ചെറിഞ്ഞത് വാഴക്കാട് ഖണ്ഡനങ്ങൾ ഫലം കണ്ടു എന്നതിന്റെ മികച്ച തെളിവുകളിലൊന്നാണ്.


2️⃣0️⃣0️⃣1️⃣

 

അല്ലാഹുവിന് കൈ മുഖം തുടങ്ങിയവ ഉണ്ടെന്ന പിഴച്ച ആശയങ്ങൾ മദ്രസാ തലങ്ങളിൽ പഠിപ്പിക്കാൻ മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യത്തുൽ ഉലമ നിർവാഹക സമിതി യോഗ തീരുമാനം. 2001 ജൂൺ നാലിന് പുളിക്കൽ മദീനത്തുൽ ഉലൂമിലാണ് നിർവാഹക സമിതി യോഗം നടന്നത്.


2️⃣0️⃣0️⃣2️⃣


 എം എം അക്ബർ അള്ളാഹുവിനെ തിരുത്തുന്നു. പുതിയ തീരുമാനപ്രകാരം എം എം അക്ബർ മുമ്പ് പഠിപ്പിച്ച "പ്രപഞ്ചാതീതനായ ദൈവം പ്രപഞ്ചത്തിന് പുറത്ത് ഏഴാം ആകാശത്തിനു മുകളിൽ സിംഹാസനാരൂഢനായിരിക്കുന്ന സ്വേച്ഛാധിപതിയായ ഒരു ചക്രവർത്തിയാണെന്ന ധാരണ ഇസ്ലാം വളർത്തുന്നില്ല. (ദൈവവിശ്വാസം പേജ് 22 )" എന്ന വിശ്വാസം  എം എം അക്ബർ തന്നെ താഴെ കൊടുത്തപ്രകാരം തിരുത്തിയെഴുതി.

"മേൽപ്പറഞ്ഞ എന്റെ പരാമർശം അബദ്ധം ആകുന്നു യഥാർത്ഥത്തിൽ അല്ലാഹു പ്രപഞ്ചാതീതനും ആകാശത്തിനു മുകളിൽ സിംഹാസനസ്ഥനും സ്വേച്ഛാധിപതിയായ ചക്രവർത്തിയും ആവുന്നു എന്നത് ഇസ്ലാം പഠിപ്പിക്കുന്ന ദൈവവിശ്വാസത്തിന്റെ ഭാഗമാകുന്നു."

(അൽമനാർ 2002 ജൂൺ)

(വിചിന്തനം 2002 മെയ് 16)


2️⃣0️⃣0️⃣4️⃣


അല്ലാഹുവിന് മുഖമുണ്ട്, അവന്റെ മുഖത്തിനു മുന്നിൽ ഒരു മറയുണ്ട്, രണ്ട് കരങ്ങളുണ്ട്,

അവന് രണ്ടു ഭാഗങ്ങൾ ഉണ്ട്. രണ്ടു ഭാഗവും വലതുഭാഗമാണ് എന്ന് വിശ്വസിക്കണം.

(അൽ മനാർ 2004 ഡിസംബർ പേജ് 36)


അല്ലാഹുവിന്റെ വിശേഷണങ്ങളായി വന്നവയെ അതിന്റെ ബാഹ്യ അർത്ഥത്തിൽ തന്നെ വിശ്വസിക്കണം വ്യാഖ്യാനിക്കരുത്.

(അൽമനാർ 2004 ജൂലൈ പേജ് 33)


2️⃣0️⃣0️⃣5️⃣


അല്ലാഹുവിന് വിരലുകൾ, പാദം, കണങ്കാൽ, ഇറക്കം, വരവ് തുടങ്ങിയവ ഉണ്ടെന്ന് വിശ്വസിക്കണം.

(അൽമനാർ 25 ജനുവരി പേജ് 20 )


അല്ലാഹു ആകാശത്തിൽ ആണെന്ന് വിശ്വസിക്കണം

(അൽമനാർ 25 ഏപ്രിൽ പേജ് 49)


2️⃣0️⃣0️⃣6️⃣


 അല്ലാഹുവിന് ശരീരവും അവയവങ്ങളും ഉണ്ടെന്ന് വാദിച്ചു.

(മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ പേജ് 101.മങ്കട അബ്ദുൽ അസീസ് മൗലവി)


2️⃣0️⃣0️⃣7️⃣


അല്ലാഹുവിന് ഇടതു കൈ ഇല്ല, രണ്ടും വലതു കൈ ആണെന്ന് വിശ്വസിക്കുക.

(അൽമനാർ 2007 മെയ് പേജ് 57)


2️⃣0️⃣0️⃣9️⃣


അല്ലാഹുവിന് ഇടതു കൈ ഉണ്ട്.

(അൽമനാർ 2009 ജനുവരി)

*പരിഭാഷയില്ലാതെ സിഫത്തുകളെ അംഗീകരിക്കുക*

*'യദ് ' 25 അർത്ഥങ്ങളുണ്ട്*

*ഏതാണ് നാം പറയുക*


 സിപി ഉമർ സുല്ലമി എഴുതുന്നു : "പരിഭാഷയില്ലാതെ ഖുർആനിലും സുന്നത്തിലും വന്ന സിഫത്തുകൾ അംഗീകരിക്കലാണ് ഏറ്റവും ഉത്തമം... 'യദ്' എന്ന അറബി പദത്തിന്  25 ഓളം അർഥങ്ങൾ സ്വഹീഹുൽ ബുഖാരിയുടെ  വിവരണമായ ഫത്ഹുൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട്. മലയാളം പറയുമ്പോൾ അതിൽ ഏത് അർത്ഥമാണ് നാം പറയുക... ഇതുപോലെതന്നെ വജ്ഹ്, സാഖ്, ഖദമ് എന്നിവയെല്ലാം ഭാഷാന്തരം ഇല്ലാതെ തന്നെ സത്യമായി അംഗീകരിക്കുക എന്നതാണ് സലഫു സ്വാലിഹുകളുടെ മാർഗം."

(ശബാബ് 2009 ഒക്ടോബർ 23 പേജ് 11)


*കെ എൻ എമ്മിന്*

*മുജസ്സിമത്തിന്റെ തൗഹീദ്*


KNM, ജിന്ന് ഗ്രൂപ്പ്‌ രണ്ടുപേരുടെയും വിശ്വാസം മുജസ്സിമത്തിന്‍റേതാണെന്ന് അബ്ദുസ്സലാം സുല്ലമി.

" അല്ലാഹുവിന്റെ കൈകൾ, അല്ലാഹുവിന്റെ ഇറക്കം എന്നെല്ലാം പറയുന്ന സൂക്തങ്ങളും ഹദീസുകളും സന്ദർഭോചിതം എവിടെയും വ്യാഖ്യാനിക്കാൻ പാടില്ല എന്നു പറയൽ സലഫികൾ ഉൾക്കൊണ്ട തൗഹീദ് അല്ല. പ്രസ്തുത ഇത്  മുജസിമത്തിന്റെയും കറാമിയ്യത്തിന്റെയും തൗഹീദാണ്."

(ശബാബ് 2009 ജൂൺ 5 പേജ് 29)


*ഊര ഉണ്ടെന്ന്*


 "ഹഖ് വു റഹ്മാൻ" എന്ന ഹദീസിലെ പരാമർശം സുല്ലമി വ്യാഖ്യാനിച്ചതിനാൽ സുല്ലമി നിഷേധിച്ചത് അല്ലാഹുവിന്റെ ഊരയെ യാണ്.അല്ലാഹുവിനെ ഊര ഉണ്ട് എന്ന് അപ്പടി വിശ്വസിക്കുകയാണ് വേണ്ടത് എന്ന് ജിന്ന് ഗ്രൂപ്പ്.

 (ഇസ്ലാഹ് മാസിക

 2009 ഏപ്രിൽ പേജ് 39)


*അല്ലാഹു സൃഷ്ടികളുടെ കൂടെയുണ്ട്*

 അല്ലാഹു എന്നും എപ്പോഴും നമ്മുടെ കൂടെയുണ്ട്

(വിചിന്തനം 2009

ജനുവരി 9 പേജ് 7)


 *അല്ലാഹു സൃഷ്ടികളിൽ നിന്ന് അകലെ എന്ന് വിശ്വസിക്കണം, ഇല്ലെങ്കിൽ കാഫിർ*


 ഏതൊരുവൻ അല്ലാഹു അർഷിന്മേൽ ആരോഹിതനാണെന്നും ഏഴാം ആകാശങ്ങൾക്ക് മുകളിൽ ആണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്.( അൽമനാർ 2009 ജൂൺ പേജ് 56)


2️⃣0️⃣1️⃣0️⃣


*സുല്ലമി ഗ്രൂപ്പിന്*

*ജഹ്മിയ്യ തൗഹീദ്*

അല്ലാഹുവിന്റെ സിഫത്തുകൾക്ക് വ്യാഖ്യാനം നൽകാം എന്നെഴുതിയ സലാം സുല്ലമി പിഴച്ച കക്ഷികളായ ജഹമിയ: വിഭാഗത്തിൽ പെട്ട ആളാണ്.

 (വിചിന്തനം വാരിക 

 2010 മെയ് 14 പേജ് 10)


2️⃣0️⃣1️⃣5️⃣


*ജിന്ന് ഗ്രൂപ്പ്, KNM ഗ്രൂപ്പ്*

*ശിർക്കിലും കുഫ്റിലുമാണ്*

 അല്ലാഹുവിലുള്ള വിശ്വാസത്തിൽ കെ എൻ എം ഗ്രൂപ്പും ജിന്ന് ഗ്രൂപ്പും പിഴച്ചവരാണെന്ന് സുല്ലമീ ഗ്രൂപ്പ് പ്രഖ്യാപിക്കുന്നു :

 അല്ലാഹുവിന് കയ്യും കാലും മൂക്കും കണ്ണും മുഖവും ചിരിയും പറഞ്ഞു അല്ലാഹുവിനെ കേവലം ഒരു മനുഷ്യനാക്കിയിരിക്കുകയാണ്... ഇവർ ചെന്ന് ചാടിയിരിക്കുന്നത് ഗുരുതരമായ ശിർക്കിലും കുഫ് റിലും ആണ്.

(സലഫികൾ: കൽപ്പനങ്ങളും വസ്തുതകളും, പേജ് 13.

മൊയ്തീൻ സുല്ലമി)


2️⃣0️⃣1️⃣7️⃣


 *ആകാശത്തു നിന്ന് മാറ്റി*


 പേരോട് ഉസ്താദിന്റെ 'അല്ലാഹു ആകാശത്ത് ആണെങ്കിൽ ആകാശം സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു എവിടെ ' എന്ന ചോദ്യത്തിന് മറുപടി പറയാൻ പ്രയാസപ്പെട്ടപ്പോൾ മൗലവിമാർക്ക് വാദം ഇങ്ങനെ മാറ്റി എഴുതേണ്ടി വന്നു :" അല്ലാഹു ഏതെങ്കിലും ഒരു ആകാശത്തിന്റെ പരിധിയിലാണ് എന്ന് ആരും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കാവതും അല്ല. മറിച്ച് ഏഴ് ആകാശങ്ങൾക്കും മീതെ  എല്ലാറ്റിനും ഉപരിയായി (അതിനുമീതെ മറ്റൊന്നുമില്ല) അല്ലാഹു സ്ഥിതി ചെയ്യുന്നു എന്നാണ് നാം വിശ്വസിച്ചു പോരുന്നത് "

(അൽമനാർ 2017 നവംബർ പേജ് 50)


*അല്ലാഹുവിനെപ്പോലെ*

*അർശും ഖദീമാണ്*


അവസാനം മൗലവിമാർ അതും എഴുതി. കെ എൻ എം പ്രസിദ്ധീകരിച്ച തൗഹീദും നാമവിശേഷണങ്ങളും എന്ന പുസ്തകത്തിൽ നിന്ന് :

"അല്ലാഹു എന്നുമുണ്ടായിരുന്നു അവൻ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തെ നമുക്ക് സങ്കൽപ്പിക്കാനേ പാടുള്ളതല്ല. അപ്രകാരം തന്നെ അവൻ എന്നും ഉണ്ടായിരിക്കുകയും ചെയ്യും. അവൻ ഇല്ലാതിരിക്കുന്ന ഒരു കാലഘട്ടവും ഉണ്ടാകാവതല്ല. അവൻ എന്നെന്നും ഒരേ അവസ്ഥയിൽ മരണമോ നാശമോ ഇല്ലാതെ നിലകൊള്ളുന്നവനാണ്. ഇതായിരിക്കണം നമ്മുടെ വിശ്വാസം അപ്പോൾ അവന്റെ അർശും സിംഹാസനം എന്നുമെന്നും ഉണ്ടായിരിക്കണമല്ലോ."


(തൗഹീദും നാമവിശേഷണങ്ങളും പേജ് 42)

Tuesday, January 31, 2023

റ്റി നബി صلى الله عليه وسلم തങ്ങളുടെ പ്രവചനം

 മുസ്ലിമീങ്ങൾക്ക് മേൽ ശിർക്കാരോപിക്കുന്ന വഹാബികളെ പറ്റി നബി صلى الله عليه وسلم

 തങ്ങളുടെ പ്രവചനം

🖋🖋🖋🖋🖋🖋🖋🖋🖋



നബി സല്ലല്ലാഹു അലൈഹി വസല്ലമ പറയുന്നു .

നിങ്ങളുടെ മേലിൽ ഞാൻ ഏറ്റവും ഭയക്കുന്നത് ഖുർആൻ ഓതുന്ന ഒരു മനുഷ്യനെയാണ് അതിൻറെ ശോഭ അവനിൽ കാണപ്പെടുമ്പോൾ അവൻ അതിനെ എടുത്ത് പിറകോട്ട് എറിയുകയും അവൻറെ അയൽവാസിയെ ശിർക്ക് ആരോപിച്ച് വാളുമായി അവനെ നേരെ പുറപ്പെടുകയും ചെയ്യും അബു മൂസ റ പറയുന്നു ഞാൻ ചോദിച്ചു അല്ലാഹുവിൻറെ ദൂതരെ അവരിൽ ആരാണ് ശിർക്കിന് ഏറ്റവും അവകാശി ആരോപിക്കുന്നവനാണോ ആരോപിക്കപ്പെട്ടവനാണോ തിരുനബി പറഞ്ഞു ആരോപിക്കുന്നവൻ തന്നെ

(സ്വഹീഹു ഇബ്നുഹിബ്ബാൻ


كتاب شرح صحيح ابن حبان - الراجحي

[عبد العزيز بن عبد الله الراجحي]

<<  <  ج: 

4

 ص:   >  

فهرس الكتاب  كتاب العلم [١]  ما جاء في أن النبي كان يتخوف على أمته جدال المنافق


[ما جاء في أن النبي كان يتخوف على أمته جدال المنافق]


[أخبرنا أحمد بن علي بن المثنى حدثنا محمد بن مرزوق حدثنا محمد بن بكر عن الصلت بن بهرام حدثنا الحسن عن جندب البجلي في هذا المسجد: أن حذيفة حدثه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن، حتى إذا رئيت بهجته عليه وكان ردئا للإسلام غيره إلى ما شاء الله، فانسلخ منه ونبذه وراء ظهره، وسعى على جاره بالسيف، ورماه بالشرك، قال: قلت: يا نبي الله، أيهما أولى بالشرك، المرمي أم الرامي؟ قال: بل الرامي)].

قال شعيب الأرنؤوط: أخرجه البزار عن محمد بن مرزوق والحسن بن أبي كبشة كلاهما عن محمد بن بكر البرساني بهذا الإسناد، وقال: لا نعلمه يروى إلا عن حذيفة، وإسناده حسن.


തിരു നബിയുടെ മേൽ പ്രവചനം തീർച്ചയായും സത്യമേ ആവുകയുള്ളൂ. അത് ഇന്നത്തെ വഹാബികളിൽ യാഥാർത്ഥ്യമായതായി നമുക്ക് കാണാൻ കഴിയും താഴെ ഉദ്ധരണികൾ പരിശോധിക്കുക


അൽ മനാർ 1981 ഒക്ടോബറിൽ ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി പറയുന്നു.



കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ ( തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. 

 (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍


ഒഹാബികൾ

 90 ശതമാനമുള്ള ഭൂരിപക്ഷ മുസ്ലിമീങ്ങളെ മുശ്രിക്കാക്കുന്നു.


എ.പി അബ്ദുൽഖാദിർ മൗലവി എഴുതുന്നു.

മക്കയിലെ മുശ്രിക്കുകൾ പാർട്ടൈം മുശ്രിക്കുകൾ

സുന്നികൾ 24 മണിക്കൂറും  (ഫുൾടൈം ) മുശ്രിക്കു കൾ

പുസ്തകം : ദൈവ വിശ്വാസം ഖുർആനിൽ  .എ.പി അബ്ദുൽഖാദിർ മൗലവി

പേജ് : 41


ലോക മുസ്ലിമീങ്ങളെ ശിർക്കാരോപിച്ച് വാളിനിരയാക്കിയ കഥകൾ വഹാബികൾ തന്നെ നമുക്ക് പറഞ്ഞു തരുന്നുണ്ട്


. സലഫീ ഭീകരതയുടെ നാള്‍വഴികള്‍ തുറന്നുകാട്ടുന്ന സലഫീ പ്രസിദ്ധീകരണങ്ങള്‍ തന്നെ ഇതിന് മതിയായ തെളിവാണ്. വഹാബി ഭീകര താണ്ഡവത്തിന്‍റെ പത്ത് ഉദാഹരണങ്ങള്‍ കാണുക.


1⃣👇🏼

💥ഇ.കെ മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ് മാസിക 1956 സെപ്തംബര്‍ ലക്കം പേജ് 3 എഴുതുന്നത് കാണുക : (1801 ഏപ്രില്‍ 20-ാം തിയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണ വാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്ന് കളഞ്ഞു. ഹുസൈന്‍(റ) വിന്‍റെ മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകര്‍ വഴിവാട് കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്ത്കൊണ്ടെന്നാല്‍ ഖബറിന് വഴിവാട് കൊടുക്കുന്ന അവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേര്‍ക്കുണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു.)


2⃣👇🏼

💥പിന്നീട് ഔലിയാക്കളുടെ ജാറങ്ങള്‍ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിവാടായി കിട്ടിയ ഹ ദിയ്യകളും വിലപിടിച്ച സാധനങ്ങളെയും പിടിച്ചെടുക്കുകയും മഖാമിലെ അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്തു.(അല്‍ ഇത്തിഹാദ് മാസിക-4)



3⃣👇🏼

💥1981 ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച അല്‍മനാറില്‍ പേജ്-8 എന്‍.വി ഇബ്രാഹീം മൗലവി എഴുതുന്നു: (ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിച്ചവൻ വിഢിയും വഴിപിഴച്ചവനുമാകുന്നു... അള്ളാഹുവിന്‍റെ അടുക്കലേക്ക് ആവശ്യ പൂരണത്തിന് തൻമൂലം വഴിതുറക്കുമെന്നും വിഷമങ്ങളെ അത് നീക്കുമെന്നും സുഖ സൗകര്യങ്ങള്‍ക്ക് വഴിതുറക്കുമെന്നും, ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ അവിശ്വാസിയും മുശ്രിക്കും ആയിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാണ്.) 


4⃣👇🏼

💥ഇന്ത്യന്‍ മുസ്ലിംകളും സ്വാതന്ത്ര പ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ഇ. മൊയ്തു മൗലവി എഴുതുന്നു: (പരിപാവനമായ കഅ്ബയില്‍ ഉണ്ടായിരുന്ന വിലപിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കംചെയ്ത ഭണ്ഡാരം അധീനപ്പടുത്തി. അവ പട്ടാളക്കാര്‍ക്കു വീതിച്ചു കൊടുത്തു. ഖബറുകളില്‍ തുര്‍ക്കികളും മറ്റും നിര്‍മ്മിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി...........................പിറ്റെ കൊല്ലം മദീന മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയില്‍ ചെയ്ത പോലുള്ള പ്രവര്‍ത്തികള്‍ ചെയ്തു. ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിര്‍പ്പിന് കാരണമായി.)


5⃣👇🏼

💥സൈദ്ബ്നുല്‍ ഖത്വാബ് എന്ന സ്വഹാബി വര്യന്‍റെ ഖബറിന് മുകളിലുള്ള ഖുബ്ബ പൊളിച്ചു നീക്കി. (താരീഖു മംലകത്തുല്‍ അറബിയ്യ-സ്വാലിഹ് ഉസൈമീന്‍-78)


6⃣👇🏼

💥ഏതൊരുവന്‍ അള്ളാഹു അര്‍ശിേډല്‍ ആരോഹിതനാണെന്നും ഏഴാനാകാശങ്ങള്‍ക്ക് മുകളിലാണെന്നും, സൃഷ്ടികളില്‍ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലെയോ അവന്‍ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കില്‍ അവന്‍റെ പിരടി വെട്ടപ്പെടണം. ദിമ്മികള്‍ക്കും മുസ്ലിംകള്‍ക്കും ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ അവനെ അഴുക്കിലേക്ക് എറിയപ്പെടുകയും വേണം.(അല്‍ മനാര്‍ മാസിക 2009 ജൂണ്‍)



7⃣👇🏼

💥ഖബര്‍ പൊളിച്ചും നിസ്കരിക്കാത്തവരെ തെരുവില്‍ ചെന്ന് പിടികൂടി ശിക്ഷിച്ചും വ്യഭിചാരാരോപണമുന്നയിച്ച് സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞു കൊന്നും നിയമം കയ്യിലെടുത്തുകൊണ്ടുമാണ് ഇവരുടെ പ്രബോധത്തിന്‍റെ പ്രായോഗിക രൂപം ആരംഭിച്ചത് (താരീഖു മംലകത്തില്‍ അറബിയ്യ- സ്വാലിഹ് ഉസൈമീന്‍-78)



8⃣👇🏼

💥സലഫികള്‍ ത്വാഇഫില്‍ കാണിച്ച ഭീകരതയെ കുറിച്ച് മക്കയിലെ മുഫ്തിയായ ശൈഖ് സൈനീ ദഹ്ലാന്‍ രേഖപ്പെടുത്തുന്നു: അവര്‍ ത്വാഇഫില്‍ പ്രവേശിക്കുകയും വലിയവരെന്നോ ചെറിയവരെന്നോ വിത്യാസമില്ലാതെ സര്‍വ്വരെയും കൊന്നൊടുക്കുയും ചെയ്തു. ഉമ്മാന്‍റെ നെഞ്ചകത്ത് വെച്ച് മുല കുടിക്കുന്ന കുട്ടിയെ അറുത്തു കളഞ്ഞു. വീടുകളില്‍ പ്രവേശിച്ച് അവിടെയുള്ളവരെ വകവരുത്തി. ഖുര്‍ആന്‍ പഠിച്ച് കൊണ്ടിരിക്കുന്നവരെയും പള്ളിയില്‍ നിസ്കരിക്കുന്നവരെയും കൊന്നൊടുക്കി. ശേഷം അവിടെയുള്ള സമ്പത്ത് കവര്‍ന്നെടുക്കുകയും ഗനീമത്ത് സ്വത്ത് വിതരണം ചെയ്യുന്നത് പോലെ വിതരണം നടത്തുകയും ചെയ്തു. (ഖുലാസത്തുല്‍ കലാം- സൈനീ ദഹ്ലാന്‍-274)



9⃣👇🏼

💥സലഫികള്‍ ത്വാഇഫില്‍ വെച്ച് ഒട്ടനവധി പണ്ഡിതരെ കൊന്ന് തള്ളിയതിനെ സംബന്ധിച്ച് ശൈഖ് ഇബ്രാഹീമ്ബ്നു റാവി എഴുതുന്നു: ത്വാഇഫില്‍ നിരവധി മുസ്ലിമീങ്ങളെ അവര്‍ കൊല്ലുകയും മക്കയിലെ മുഫ്തിയായ സയ്യിദ് അബ്ദുള്ളാ സാവി, മക്കയിലെ ഖാളിയായ ശൈഖ് അബ്ദുള്ളാ അബുല്‍ ഖൈറ്, ത്വാഇഫിലെ ഖാളിയായ ശൈഖ് സുലൈമാന്‍ തുടങ്ങിയ പണ്ഡിതരെയും കൊന്നു. (രിസാലത്തു ഔറാഖില്‍ ബഗ്ദാദിയ്യ- 3,4)




1⃣0⃣👇🏼  

💥വഹാബി ഭീകരതയെ കുറിച്ച് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു പറയുന്നു: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 1922 ഒക്ടോബറില്‍ വഹാബികള്‍ മക്കത്ത് പ്രവേശിക്കുകയും തങ്ങളുടെ മത പരിഷ്കരണ സിദ്ധാന്തങ്ങളനുസരിച്ച് അവിടുത്തെ ചില ശവ കുടീരങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്തു. ഈ വിദ്വംസനം മുസ്ലിം രാജ്യങ്ങളില്‍ വലിയ സംഭവമുളവാക്കി (വിശ്വ ചരിത്രാവലോകനം 2-1062).



💥    പശ്ചിമേഷ്യയില്‍ ഐ.എസ് നടത്തുന്ന നര വേട്ടയും മഖ്ബറ പൊളിക്കലിനും പിന്നില്‍ സലഫികളാണെന്നും ഐ.എസ് ക്യാമ്പില്‍ വിതരണം ചെയ്യപ്പെടുന്നത് ഇബ്നു അബ്ദുല്‍ വഹാബിന്‍റെ അത്തൗഹീദ് എന്ന ഗ്രന്ഥമാണെന്നതും ഒരു പരമാര്‍ത്ഥമാണ്. സിറിയയിലെ പ്രമുഖ സുന്നീ പണ്ഡിതനായ റമളാന്‍ ബൂത്വിയെ കൊന്നതും നബിദിനമാഘോഷിച്ചതിന്‍റെ അസഹിഷ്ണുതയില്‍ ഈജിപ്തിലെ സിനായില്‍ വെച്ച് 98 വയസ്സുള്ള ശൈഖ് സുലൈമാന്‍ സൂഫി എന്ന സുന്നീ പണ്ഡിതനെ കഴുത്തറുത്തു കൊന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും സലഫീ ഭീകരതയുടെ ഒടുവിലെ എപ്പിസോഡാണ്. സിറിയയിലും മറ്റും മഖ്ബറ തകര്‍ത്ത മാതൃകയില്‍ നാടുകാണിയിലെ സ്വാലിഹ(റ)വിന്‍റെ മഖ്ബറ തകര്‍ത്ത് വാഴ നട്ടതും, കുറ്റ്യാടിയിലെ മഖ്ബറ തകര്‍ത്തതും ഐ.എസ് ബന്ധത്തിന്‍റെ പേരില്‍ കണ്ണൂരിലെ സലഫീ മസ്ജിദ് ഇമാം പിടിക്കപ്പെട്ടതും ചേര്‍ത്തു വായിക്കുമ്പോള്‍ തീവ്രവാദത്തിന്‍റെ അടിവേര് സലഫിസത്തിലാണ് എന്നതിന് ഇനിയും തെളിവുകളാവശ്യമില്ല.


*വഹാബിസത്തെ തൊട്ട് ഇമാമുകള്‍ കാവല്‍ തേടുന്നു*

    ഇമാം സ്വാവി (റ) പറയുന്നു: ഖവാരിജുകളെ പോലെ ഇന്നും ഹിജാസില്‍ ഒരു വിഭാഗം കാണപ്പെടുന്നുണ്ട്. അവര്‍ക്ക് വഹാബികള്‍ എന്ന് പറയപ്പെടും. അവര്‍ ഉയര്‍ന്ന സ്ഥാനക്കാരാണെന്നാണ് അവരുടെ ധാരണ. പക്ഷെ അവര്‍ കള്ളന്മാരാണ്. ശൈത്വാന്‍ അവരില്‍ ആധിപത്യം സ്ഥാപിക്കുകയും ദൈവിക സ്മരണ അവരെ തൊട്ട് മറപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ പിശാചിന്‍റെ പക്ഷക്കാരാണ്. പിശാചിന്‍റെ പക്ഷക്കാരാവട്ടെ നശിച്ചവരുമാണ്. അവരുടെ അടിവേര് അറുക്കപ്പെടലിനെ അള്ളാഹുവിനോട് നാം ചോദിക്കുന്നു. (തഫ്സീറുസ്സ്വാവി 5-78)  


    

          💥  *ഒടുവില്‍ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ നാളിതുവരെ കടുത്ത അസഹിഷ്ണുത വെച്ചു പുലര്‍ത്തിയവര്‍ 'സഹിഷ്ണുത'യുടെ പ്രമേയത്തില്‍ സമ്മേളനം കഴിച്ചു. ഓര്‍ക്കുക, ഈ തീവ്രവാദ അടിവേരുകള്‍ക്ക് 'പച്ച' ക്കൊടി കാണിക്കാന്‍ ഇനിയും രാഷ്ട്രീയ   നേതൃത്വം തയ്യാറായാല്‍, ഉറപ്പ്, സലഫിസം നിങ്ങളെയും കൊണ്ടേ പോവൂ.*

🖋🖋🖋🖋🖋🖋🖋🖋🖋


📚

〰〰〰〰〰〰〰〰〰

🌳🌳🌳🌳🌳🌳🌳🌳🌳




ബറക്കത്ത് :മുത്ത് നബിﷺ യുടെ ജുബ്ബ കൊണ്ട് രോഗ ശമനം പ്രതീക്ഷിക്കുന്നു.

 മുത്ത് നബിﷺ യുടെ ജുബ്ബ കൊണ്ട് രോഗ ശമനം പ്രതീക്ഷിക്കുന്നു.


അന്യ സ്ത്രീ - പുരുഷന്മാർ ഒരുമിച്ച് യാത്രയാവാമെന്ന് വഹാബീ മതത്തിന്റെ ഗവേഷണം*


 

ബറക്കത്ത് എടുക്കൽ മഹാന്മാരെ ആസാറുകളെ കൊണ്ട്


 

മഹാന്മാരുടെ കൈ ബറക്കത്തിനു വേണ്ടി ചുംബിക്കാം


 

നോമ്പ്കാരൻ സുബ്ഹഹിക്ക് ശേഷ േ വും ഭക്ഷണം കഴിക്കാംഷ


 

അല്ലാഹു ആകാശത്തിലോവഹാബികൾ തീരുമാനമായിട്ടില്ല

 അല്ലാഹുവിലുള്ള വിശ്വാസം 

*പേരോട് ഉസ്താദിനെ*

*കൊണ്ട് മൗലവിമാർ*

*കുടുങ്ങിയ രംഗങ്ങൾ.*

▪️▪️▪️▪️▪️▪️▪️▪️▪️


*അല്ലാഹു ആകാശത്തിൽ*

*എന്ന് മൗലവിമാർ പഠിപ്പിക്കുന്നു.*

"അല്ലാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകൾ കാണാൻ സാധിക്കും. "

(അൽ മനാർ 2005 ഏപ്രിൽ പേജ്: 49)


"യഥാർത്ഥത്തിൽ അള്ളാഹു ആകാശത്തിൽ ആണെന്നുള്ളത് ഒരു പച്ച പരമാർത്ഥമാകുന്നു."

(ഫാത്തിഹയുടെ തീരത്ത്

പേജ് 126 ഉമർ മൗലവി

കെ എൻ എം) 


 *ഇതിനെതിരെ പേരോട് ഉസ്താദിന്റെ ചോദ്യം*

*അൽമനാർ ഉദ്ധരിക്കുന്നു*

"അല്ലാഹു ആകാശത്താണെങ്കിൽ ആകാശം സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു എവിടെ? "

(അൽമനാർ 2007 നവംബർ പേജ് :50)


*കുടുങ്ങിയപ്പോൾ അല്ലാഹു*

*ആകാശത്താണെന്ന*

*വിശ്വാസം മാറ്റുന്നു*


 അല്ലാഹു ഏതെങ്കിലും ഒരു ആകാശത്തിന്റെ പരിധിയിൽ ആണെന്ന് ആരും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കാവതും അല്ല. മറിച്ച് ഏഴ് ആകാശങ്ങൾക്കും മീതെ എല്ലാറ്റിനും ഉപരിയായി അല്ലാഹു സ്ഥിതി ചെയ്യുന്നു.

(അൽമനാർ 2017 നവംബർ പേജ്: 50)


*എല്ലാറ്റിനും മുകളിൽ എന്ന് പറയുമ്പോൾ അവിടം സൃഷ്ടിച്ചതാര്? അതിനുമുമ്പ് അല്ലാഹു എവിടെയായിരുന്നു.??*


ഉസ്താദിന്റെ ചോദ്യം

ഇപ്പോഴും പ്രസക്തമായി

തന്നെ നിലനിൽക്കുന്നു.

=====================

        i s r a j k u t t i y a d i    

     

*✍️aslamsaqafi payyoli*

Wednesday, January 25, 2023

മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്.

 മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്. 

ശൈഖ് ജീലാനി(റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുൻയത്തിൽ ഇത് പറയാൻ വേണ്ടി മാത്രം ഒരു അദ്ധ്യായം തന്നെ കൊണ്ടുവന്നിട്ടുണ്ട്. 

◉ فصل: في فضل صيام يوم السابع والعشرين من رجب[عبد القادر الجيلاني، الغنية لطالبي طريق الحق، ٣٣٢/١] 

റജബ് 27 ന് അനുഷ്ഠിക്കുന്ന നോമ്പിൻ്റെ മഹത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം - (അൽ ഗുൻയത് - 1/361)

ശേഷം അവിടുന്ന് ഉദ്ധരിക്കുന്നു. 

◉ من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرًا،  [عبد القادر الجيلاني ,الغنية لطالبي طريق الحق ,1/332] 

റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് അനുഷ്ഠിച്ചു ധന്യമാക്കിയാൽ അറുപത് കൊല്ലത്തെ ഇബാദത്തുകളുടെ പ്രതിഫലം അല്ലാഹു അവന് എഴുതപ്പെടുന്നതാണ്. (ഗുന്‍യത്ത്:1/332)

അബൂ ഹുറൈറ(റ) വിനെ തൊട്ട് ഈ ഹദീസ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) റജബ് 27 ലെ നോമ്പ് സുന്നതാണ് എന്ന് പറഞ്ഞു കൊണ്ട് തന്റെ ഇഹ്‌യയിൽ ഉദ്ധരിക്കുന്നുണ്ട്. "റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു." (ഇഹ്‍യാഅ് 1/361).


ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു:

 - قيل: ومن البدع: صوم رجب، وليس كذلك، بل هو سنةٌ فاضلةٌ، كما بينتُه في «الفتاوى» وبسطت الكلام فيه. ( فتح المبين بشرح الأربعين - ١/٢٢٦)

 -  റജബിലെ നോമ്പ് ബിദ്അതാണെന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അത്‌ ശരിയല്ല. മറിച് വളരെ ശ്രേഷ്ഠമായ സുന്നതാണത്. ഇത്‌ വിശാലമായി ഞാൻ ഫത്താവയിൽ പ്രതിപാദിച്ചിട്ടുണ്ട്. (ഫതഹുൽ മുബീൻ -1/226)


ഏതോ ഒരു പണ്ഡിതൻ റജബ് മാസത്തെ നോമ്പിനെ കുറിച്ചുള്ള ഹദീസുകൾ ളഈഫാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ അന്നത്തെ നോമ്പിൽ നിന്ന് വിരോധിക്കുന്നുണ്ടെന്ന് ഇബ്നു ഹജറുൽ ഹൈതമി(റ)വിനോട് പരാതിയുമായി വന്നത് തന്റെ ഫത്താവയിൽ കാണാം. മഹാൻ മറുപടി നൽകി:

وأمّا اسْتِمْرارُ هَذا الفَقِيهِ عَلى نَهْيِ النّاسِ عَنْ صَوْمِ رَجَب فَهُوَ جَهْلٌ مِنهُ وجُزافٌ عَلى هَذِهِ الشَّرِيعَةِ المُطَهَّرَةِ فَإنْ لَمْ يَرْجِع عَنْ ذَلِكَ وإلّا وجَبَ عَلى حُكّامِ الشَّرِيعَةِ المُطَهَّرَةِ زَجْرُهُ وتَعْزِيرُهُ التَّعْزِيرَ البَلِيغَ المانِعَ لَهُ

നിങ്ങൾ പറഞ്ഞ പണ്ഡിതൻ ഈ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ജനങ്ങളെ ഈ മാസത്തിലെ നോമ്പിൽ നിന്ന് തടയുകയും ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വിവര ശൂന്യത മാത്രമാണത്. ഈ ദീനിന്റെ പരിശുദ്ധമായ ശരീഅതിന്റെ പേരിലുള്ള അശ്രദ്ധയുമാണ്. ഈ വാദത്തിൽ നിന്നദ്ധേഹം പിൻവാങ്ങിയിട്ടില്ലെങ്കിൽ ശരീഅഃത് നടപ്പിൽ വരുത്തുന്ന ഹാകിമിന് അദ്ദേഹത്തിനെ അതിൽ നിന്ന് പിന്തിരിപ്പിക്കലും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കലും നിർബന്ധമാണ്.

ഇബ്നു ഹജർ(റ) വീണ്ടും പറയുന്നു.

◉والذي يَنْهى عَنْ صَوْمِهِ جاهِلٌ مَعْرُوفٌ بِالجَهْلِ ولا يَحِلُّ لِمُسْلِمٍ أنْ يُقَلِّدَهُ (فتاوي الكبرى الفقهية -٢/٥٤)

റജബിലെ നോമ്പിനെ എതിർക്കുന്നവർ വിഡ്ഡിയാണ്. അറിയപ്പെട്ട പരമ വിഡ്ഢി. അവനെ ഒരു മുസ്‌ലിമിനും പിന്തുടരാൻ പറ്റുകയില്ല.! (ഫതാവൽ കുബ്റാ- 2/54)


മിഅ്റാജ് ദിനത്തില്‍ തന്നെ നോമ്പ് സുന്നത്താണെന്ന് മറ്റു പല കര്‍മശാസ്ത്ര ഇമാമുകള്ളും വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാമ സുലൈമാനുൽ ജമൽ(റ) രേഖപ്പെടുത്തുന്നു.

മിഅ്റാജിന്റെ ദിവസത്തിലെ നോമ്പ് സുന്നതാണ്.(ഹാഷിയത്തുൽ ജമൽ:3/468)

◉ ويستحب صوم يوم المعراج [حاشيةالجمل٣/٤٦٨]


#പുറമെ എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നതാണെന്നു എല്ലാ ഫുഖഹാക്കളും പഠിപ്പിച്ചിട്ടുണ്ട്. ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം


#ഇനി ഹദീസ് ളഈഫാണെന്ന് പറഞ്ഞു നോമ്പിനെ നിഷേധിക്കുന്നവർക്കും ഇബ്നു ഹജർ(റ) മറുപടി കൊടുക്കുന്നുണ്ട്. ളഈഫായ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങൾ ചെയ്യാൻ പറ്റുമെന്നത് ദീനിൽ ഇജ്മാഉള്ള കാര്യമാണ്. ബിദ്അതുകാരുടെ നേതാവായ ഇബ്നു തൈമിയ്യ പോലും അത് സമ്മതിക്കുന്നുണ്ട്.


ബിദ്അതുകാർ ഈ ഹദീസുകൾ ളഈഫാണെന്ന് പറയാൻ ഉദ്ധരിക്കുന്ന ഇബ്നു ഹജറുൽ അസ്ഖലാനി(റ) അതേ ഗ്രന്ഥത്തിൽ തന്നെ ഈ കാര്യം തുറന്നു പറയുന്നുണ്ട്.

" اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة" (تبيين العجب بما ورد في فضل رجب (23-26 )

ളഈഫായ ഹദീസുകൾ പുണ്യ കർമങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ ഇളവ് ഉണ്ടെന്നത് അവറിവുള്ള ആളുകളിൽ നിന്ന് പ്രസിദ്ധമാണ്..


അത് കൊണ്ട് ഇത്തരം നന്മ മുടക്കികളെ നമ്മൾ കരുതിയിരുന്നേ മതിയാകൂ... 

---------------------------------------------------

കൂടുതൽ രേഖകൾക്ക് :

◉روى أبو هريرة أن رسول الله ﷺ قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرًا (٣) وهو اليوم الذي أهبط الله فيه جبرائيل عليه السلام على محمد ﷺ بالرسالة.[أبو حامد الغزالي ,إحياء علوم الدين ,1/361]

◉ وليلة النصف منه وليلة سبع وعشرين منه وهي ليلة المعراج [أبو حامد الغزالي ,إحياء علوم الدين ,1/361]

◉ قيل: ومن البدع صوم رجب، وليس كذلك بل هو سنة فاضلة، كما بينته في الفتاوي وبسطت الكلام عليه. [البكري الدمياطي ,إعانة الطالبين على حل ألفاظ فتح المعين ,1/313]

◉ إعانة الطالبين على حل ألفاظ فتح المعين ١/‏٣١٣

✍️ Mohammed Yaseen Kalluvettupara

Tuesday, January 24, 2023

വഹാബീ തൗഹീദ്: ആദർശ വ്യതിയാനങ്ങളുടെ വിചിത്രവഴികൾ

 വഹാബീ തൗഹീദ്: ആദർശ വ്യതിയാനങ്ങളുടെ വിചിത്രവഴികൾ

മുസ്‌ലിംലോക ചരിത്രത്തിൽ ഒട്ടേറെ അവാന്തര വിഭാഗങ്ങൾ പിറക്കുകയും മരിക്കുകയും വിവിധ പേരുകളിൽ പുനർ ജനിക്കുകയും ചെയ്തിട്ടുണ്ട്. ഖവാരിജുകൾ, മുഅ്തസിലുകൾ, ശീഇകൾ, മുർജിഅത്, ജബരിയ്യത്, ഖദ്‌രിയ്യത്, കർറാമിയ്യത്, റാഫിളിയ്യത് എന്നിവ ഉദാഹരണം. ഖവാരിജിസത്തിൽ നിന്നും മറ്റും ആശയങ്ങൾ സ്വീകരിച്ച് പിൽകാലത്ത് നജ്ദിൽ രൂപംകൊണ്ട പ്രസ്ഥാനമാണ് വഹാബിസം. മുഅ്തസിലതിൽ നിന്നും യൂറോപ്യൻ മാതൃകകളിൽ നിന്നും ഊർജം സ്വീകരിച്ച് ഈജിപ്തിൽ രൂപംകൊണ്ട ആശയധാരയാണ് രിളവിയ്യ/ അബ്ദവിയ്യ ചിന്തകൾ. ഇവ രണ്ടിന്റെയും മിശ്രിതമായി കേരളത്തിൽ രൂപം കൊണ്ട മുജാഹിദ് പ്രസ്ഥാനത്തിനും ഇതര അവാന്തര പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച ദുർഗതി തന്നെ ഉണ്ടായി. വ്യത്യസ്ത ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളുമായി തിരിഞ്ഞ് വിവിധ പേരുകൾ സ്വീകരിച്ച് ഖവാരിജുകളും മുഅ്തസിലുകളുമൊക്കെ ചരിത്രത്തിൽ കേട്ടുകേൾവിയായതു പോലെ, മുജാഹിദ് ആശയങ്ങളും ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നതോടെ ചരിത്രത്തിൽ നിന്ന് തിരോധാനം ചെയ്യപ്പെട്ട ഒരു സംഘടനയുടെ ആദർശ വ്യതിയാനങ്ങളുടെ നാൾവഴികൾ ചരിത്രാന്വേഷികൾക്ക് വേണ്ടി ഹ്രസ്വമായി വിവരിക്കുകയാണിവിടെ.

തൗഹീദ് 1921

മറഞ്ഞ മാർഗത്തിൽ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നും അല്ലാഹു അല്ലാതെ ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ വസ്തുവിനോ അങ്ങനെ വല്ല കഴിവുമുണ്ടെന്ന് വിശ്വസിച്ചാൽ ആ വസ്തുവിനെ/വ്യക്തിയെ ദൈവമാക്കുന്നതിന് തുല്യമാണെന്നും അതിനാൽ അത്തരം വിശ്വാസങ്ങൾ ബഹുദൈവ വിശ്വാസം(ശിർക്ക്) ആണെന്നും പറഞ്ഞുകൊണ്ടാണ് കേരളത്തിൽ വഹാബിസം പ്രവർത്തനമാരംഭിച്ചത്. ഈ ആശയം ഉമർ മൗലവി ഫാതിഹയുടെ തീരത്ത് എന്ന പുസ്തകത്തിലും എപി അബ്ദുൽ ഖാദർ മൗലവി സംവാദങ്ങളിലൂടെ എന്ന പുസ്തകത്തിലും പറഞ്ഞതുപോലെ വ്യത്യസ്ത വഹാബി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളായ ശബാബും വിചിന്തനവും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നതും അവിടത്തോട് സഹായം ചോദിക്കുന്നതും കൊടിയ പാതകങ്ങളായി ലോകത്ത് ആദ്യമായി പ്രഖ്യാപിച്ച ഇബ്‌നു തൈമിയ്യയുടെ തീമിയ്യ തൗഹീദിൽ നിന്നും പാശ്ചാത്യൻ ചിന്തകളിൽ ആകൃഷ്ടനായി ഇസ്‌ലാമിനെ ഭൗതികമായി വ്യാഖ്യാനിക്കാൻ ശ്രമിച്ച റശീദ് രിളയുടെ രിളവിയ്യ തൗഹീദിൽ നിന്നും ഊർജം സ്വീകരിച്ചുകൊണ്ടാണ് കേരള വഹാബിസം ഉരുവം കൊണ്ടതെങ്കിലും, ഇബാദത്തിന്റെ നിർവചനമായി ഇവർ സ്വീകരിച്ചത് റശീദ് രിള തഫ്‌സീറുൽമനാറിൽ പറഞ്ഞ, നാം നടേ സൂചിപ്പിച്ച ആശയമായിരുന്നു. അദ്ദേഹത്തിന് മുമ്പ് ഇങ്ങനെ ഒരു നിർവചനം ലോകത്ത് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ലെന്ന് മുജാഹിദുകളുടെ താത്ത്വികാചാര്യനായിരുന്ന സലാം സുല്ലമി തന്നെ അൽ ഇസ്‌ലാഹ് മാസികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ അല്ലാഹുവോ തിരുനബി(സ്വ)യോ സ്വഹാബികളോ പണ്ഡിത ശ്രേഷ്ഠരോ പഠിപ്പിച്ചിട്ടില്ലാത്ത സ്വന്തം തൗഹീദ് പടച്ചുണ്ടാക്കുകയും മൗലവിമാരുടെ വക്രബുദ്ധിക്കെതിരായതിനെയെല്ലാം അന്ധവിശ്വാസവും ശിർക്കും ആരോപിച്ച് സ്വയം നവോത്ഥാന കുപ്പായമണിയുകയുമായിരുന്നു വഹാബിസം. 1921 മുതൽ കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങിയ ഈ വഹാബി ആദർശധാര കുറച്ചുകാലം അങ്ങനെത്തന്നെ തുടർന്നു.

മൗദൂദി തൗഹീദ് 1940
മൗദൂദി സാഹിത്യങ്ങൾ കേരളത്തിലേക്ക് ഊർന്നിറങ്ങിയതിന്റെ ഫലമായി തൗഹീദീ സംബന്ധമായ ഉപര്യുക്ത വഹാബി വാദത്തിൽ തീവ്രത പോരെന്ന് ടികെ അബ്ദുല്ല മൗലവിയെ പോലുള്ള ചിലർക്ക് തോന്നിത്തുടങ്ങി. അങ്ങനെ തൊള്ളായിരത്തി നാൽപതുകളിൽ വഹാബിസത്തിൽ പ്രവർത്തിച്ചിരുന്ന ചിലർ പിരിഞ്ഞുപോയി മൗദൂദീ തൗഹീദ് സ്വീകരിക്കുകയും കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുകയും ചെയ്തു. അവർക്ക് ഇപ്പറഞ്ഞത് മാത്രം ശിർക്കായാൽ മതിയായിരുന്നില്ല. വോട്ട് ചെയ്യലും ഗവൺമെന്റ് ഉദ്യോഗം വഹിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കലുമെല്ലാം ശിർക്കൻ പ്രവർത്തനങ്ങളായിരുന്നു. സ്വാതന്ത്ര്യ സമരം പോലും ഇസ്‌ലാമിക വിരുദ്ധമാണെന്ന് സിദ്ധാന്തിച്ചു. ബ്രിട്ടീഷ് ഭരണത്തിന് പകരം ഇന്ത്യൻ ജനാധിപത്യം നിലവിൽ വരുന്നത് ലാത്തക്ക് പകരം മനാത്ത വരുന്നത് പോലെയാണെന്നായിരുന്നു മൗദൂദീ മതം. അവരിപ്പോൾ എല്ലാ ശിർക്കുകളും തൗഹീദാക്കി രാഷ്ട്രീയ പാർട്ടിയായി മാറിയത് ഒരു തമാശ മാത്രം. കേരള വഹാബീ തൗഹീദിലെ പ്രഥമ വിള്ളലായിരുന്നു ഇത് – തൗഹീദിന്റെ രണ്ടാം വകഭേദം.

മോഡേൺ എയ്ജ് സൊസൈറ്റി 1970
തൊള്ളായിരത്തി അറുപതുകളിൽ പുതിയ ഒരരങ്ങേറ്റമുണ്ടായി. സിഎൻ അഹ്‌മദ് മൗലവിയായിരുന്നു നേതൃത്വം. പ്രവാചകന്മാരുടെ മുഅ്ജിസത്തുകളായിരുന്നു അദ്ദേഹത്തിന്റെ പിടുത്തം. മുഅ്ജിസത്തുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഖുർആനിലില്ലായിരുന്നെങ്കിൽ കൂടുതൽ യൂറോപ്യന്മാർ ഇസ്‌ലാമിലേക്ക് കടന്നുവരുമായിരുന്നെന്ന് സങ്കടപ്പെട്ട റശീദ് രിളയുടെ ഈ വിനീതദാസൻ ഖുർആനിനെ ശിർക്കിൽ നിന്ന് രക്ഷിക്കാൻ മുഅ്ജിസത്തുകളെ ഭൗതികമായി വ്യാഖ്യാനിച്ചു. അങ്ങനെയാണ് ഇബ്‌റാഹീം നബി(അ) നാല് പക്ഷികളെ അറവ് നടത്തി മാംസവും തൂവലുമെല്ലാം കൂട്ടികലർത്തി നാലിടങ്ങളിൽ നിക്ഷേപിച്ച ശേഷം അവയെ വിളിച്ചപ്പോൾ ജീവൻവെച്ച് പക്ഷികളെ മെരുക്കിയെടുക്കലായി ദുർവ്യാഖ്യാനിക്കപ്പെട്ടത്. ഇത് നേരെ പറഞ്ഞാൽ തൗഹീദ് പൊളിഞ്ഞ് പോകുമോ എന്ന ഭയമായിരുന്നു അദ്ദേഹത്തിന്! വഹാബി തൗഹീദിന്റെ മൂന്നാം വകഭേദമായിരുന്നു ഇത്. അബ്ദവിയ്യാരിളവിയ്യാ ധാരയുടെ തുടർച്ചയെന്നോണം സിഎന്നിന്റെ വഴിയിൽ മറ്റൊരു സംഘടനാ സംവിധാനം നിലവിൽ വന്നു – മോഡേൺ എയ്ജ് സൊസൈറ്റി. എഴുപതുകളിലായിരുന്നു ഇത്. ശാസ്ത്രത്തിന് അപ്രമാദിത്വം കൽപിക്കുന്ന ഇവരും മതപരിഷ്‌കരണ ഭ്രമവുമായി കുറെ ചുറ്റിക്കറങ്ങി.

ചേകനൂരീ തൗഹീദ് 1980
വഹാബീ സ്റ്റേജുകളിലിരുന്നു മുസ്‌ലിം മുഖ്യധാരയെ മുശ്‌രിക്കാക്കാൻ സംവാദങ്ങൾ നയിച്ച ചേകന്നൂർ മൗലവിക്ക് ഖുർആനിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ കൂടെയുള്ള വഹാബികളും മുശ്‌രിക്കുകൾ തന്നെയാണെന്ന് ബോധിച്ചു. അങ്ങനെ മഖ്ബറയും മന്ത്രവും മാത്രമല്ല, ഹജറുൽ അസ്‌വദും അത്തഹിയ്യാത്തും ശിർക്കാണെന്ന് അദ്ദേഹം കണ്ടെത്തി. ഇമാമുകളെ മാത്രം തെറിവിളിച്ചാൽ പോരെന്നും സ്വഹാബികളെ, വിശിഷ്യാ കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത അബൂഹുറൈറ(റ) അടക്കമുള്ള സ്വഹാബികളെ തന്നെ ദജ്ജാലുകളായി ചിത്രീകരിക്കണമെന്നും അദ്ദേഹത്തിന് ബോധ്യമായി. തറാവീഹ് മാത്രമല്ല ഇശാഉം ചുരുക്കണമെന്ന് താൻ വാദിച്ചു. ഹദീസുകൾ മുഴുക്കെ തള്ളി. വഹാബീ തൗഹീദിന്റെ നാലാം വകഭേദം! എൺപതുകളിലായിരുന്നു ചേകന്നൂരിന്റെ വിളയാട്ടം.

തൗഹീദ് 2001(തൗഹീദുൽ അസ്മാഅ് വസ്വിഫാത്ത്)
അല്ലാഹു എങ്ങനെയാണ് എന്നതിനെക്കുറിച്ച് വഹാബികൾക്കിടയിൽ പലപ്പോഴും ഭിന്നത നിലനിന്നിരുന്നു. അല്ലാഹുവിനെ ഒരു സ്ഥലത്തും സങ്കൽപിക്കരുതെന്ന് 1930ൽ തന്നെ വക്കം മൗലവി പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന് സ്ഥലമോ ഭാഗമോ രൂപമോ ജഡമോ ഉണ്ടെന്ന് വിശ്വസിക്കുന്നവർ കാഫിറായ മുബ്തദിഅ് ആണെന്ന് 1952 ജനുവരി മാസത്തിലെ അൽമനാറിലെ ഫത്‌വയിലും വന്നതു കാണാം. എന്നാൽ ഇബ്‌നു തൈമിയ്യയുടെ തൗഹീദ് ഇതിൽ നിന്നും ഭിന്നമായിരുന്നു. അതിൽ ആകൃഷ്ടരായ ഉമർ മൗലവിയെ പോലെയുള്ള ചിലർ അല്ലാഹു ആകാശത്തിലാണെന്നും അവൻ അർശിൽ ഇരിക്കുകയാണെന്നും എഴുതിവിട്ടു. അബ്ദുറഹ്‌മാൻ സലഫിയെ പോലുള്ളവർ ഈ ആശയം സ്ഥാപിക്കാനായി പ്രഭാഷണങ്ങൾ നടത്തി. ഇതിനെതിരെ 1996ൽ പേരോട് ഉസ്താദ് വാഴക്കാട് നടത്തിയ ഖണ്ഡന പരമ്പരകൾ ശ്രദ്ധേയം. യുവത പ്രസിദ്ധീകരിച്ച ഇസ്‌ലാം എന്ന പുസ്തകത്തിൽ അല്ലാഹുവിനെ കുറിച്ച് അവൻ അരൂപിയാണെന്നും പ്രപഞ്ചാതീതനാണെന്നും അവൻ സിംഹാസനസ്ഥനാണെന്ന ധാരണ തെറ്റാണെന്നും പ്രസിദ്ധീകരിച്ചു വന്നപ്പോൾ ഇത് ആശയ വ്യതിയാനമായി ആരോപിക്കപ്പെട്ടു. അവസാനം അത് പിൻവലിക്കേണ്ടി വന്നു. അങ്ങനെ ഭാഗവും രൂപവും സ്ഥലവുമില്ലാത്ത അല്ലാഹുവിന് പകരം കൈയും കാലും കണ്ണും മുഖവുമുള്ള ദൈവമായി വഹാബികളുടെ ‘അല്ലാഹു’ അവരോധിക്കപ്പെട്ടു. തൗഹീദിലെ ഈ പരിണാമം 2001 ജൂൺ 4ന് പുളിക്കൽ മദീനത്തുൽ ഉലൂമിൽ ചേർന്ന കെജെയു നിർവാഹക സമിതി ഔദ്യോഗികമായി അംഗീകരിച്ചു. അങ്ങനെ വഹാബി തൗഹീദിൽ-തൗഹീദുൽ അസ്മാഅ്‌വസ്വിഫാത്ത് – എന്ന ഒരു പുതിയ ഇനം കൂട്ടിച്ചേർക്കപ്പെട്ടു. സ്ഥലകാല സങ്കൽപ്പങ്ങൾക്കതീതനായ വക്കം മൗലവിയുടെയും അമാനി മൗലവിയുടെയുമൊക്കെ ദൈവം അർശിൽ ഉപവിഷ്ഠനായ കൈയും കാലും മുഖവുമുള്ള ചക്രവർത്തിയായി തിരിച്ച് വന്നു. കേരളീയ വഹാബീ തൗഹീദിന്റെ അഞ്ചാമത്തെ പതിപ്പായിരുന്നു ഇത്.
തീമിയ്യ-രിളവിയ്യ തൗഹീദ് സംഘർഷം 2002
ആയിടക്കാണ് തീമിയ്യ-രിളവിയ്യ തൗഹീദ് സംഘർഷം തലപൊക്കുന്നത്. അവ രണ്ടും രണ്ട് ധാരയാണെങ്കിലും ആത്മീയതയെ എതിർക്കുന്നതിൽ ഒന്നായതിനാൽ സമ്മിശ്രമായിട്ടാണ് കേരളത്തിലെത്തിയത്. തീമിയ്യ തൗഹീദ് തീവ്രവാദവും രിളവിയ്യ തൗഹീദ് യുക്തിവാദവുമായിരുന്നു. ഈജിപ്ഷ്യൻ തൗഹീദിൽ(രിളവിയ്യ) ജിന്ന് ബാക്ടീരിയയായിരുന്നു, സിഹ്‌റ് കൺകെട്ടായിരുന്നു, ആൺപിശാച് ആൺകൊതുകുകളായിരുന്നു. തീമിയ്യ തൗഹീദിൽ ഇവയെല്ലാം ഒറിജിനുകളും. വക്കം മൗലവിയും ഉമർ മൗലവിയും കാര്യമായി വായിച്ചത് അൽമനാറായതിനാൽ രിളവിയ്യ തൗഹീദിന് തന്നെയാണ് ആധിപത്യമുണ്ടായിരുന്നത്. അങ്ങനെ ജിന്ന് ബാധയും മാരണവും മറ്റും അന്ധവിശ്വാസമായി തന്നെ തുടർന്നു. പക്ഷേ, മന്ത്രവും ബറകത്തും കണ്ണേറും ജിന്ന് ബാധയും സിഹ്‌റിന്റെ യാഥാർഥ്യവുമൊക്കെ പ്രമാണങ്ങളുദ്ധരിച്ച് സുന്നികൾ സമർഥിക്കാൻ തുടങ്ങി. പ്രമാണങ്ങൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ വഹാബികൾക്ക് വാദങ്ങൾ മാറ്റേണ്ടി വന്നു. മറഞ്ഞവഴികൾ തെളിയാൻ തുടങ്ങി. അങ്ങനെ ഗൾഫിലെ തീമിയ്യ തൗഹീദിലേക്ക് ചേക്കേറാൻ ഒരു വിഭാഗം യുവാക്കൾ തീരുമാനിച്ചു. തീമിയ്യ തൗഹീദിന്റെ ഭാഗമായി ഗൾഫിൽ നിന്ന് പണത്തോടൊപ്പം ജിന്ന്, സിഹ്‌റ്, പിശാച്, മന്ത്രങ്ങൾ കൂടി ഇറക്കുമതി ചെയ്യപ്പെട്ടപ്പോൾ രിളവിയ്യ-തീമിയ്യ തൗഹീദുകൾ തമ്മിൽ തർക്കം രൂക്ഷമാവുകയും അവസാനം സംഘടന നെടുകെ പിളരുകയും ചെയ്തു. 2002ലായിരുന്നു ഇത്. തുടർന്ന് ജിന്നും സിഹ്‌റും മന്ത്രവും ബറകത്തും സംസമും ബാധയും ചികിത്സയും ഇറക്കലും കയറ്റലുമെല്ലാം അടങ്ങുന്ന തൗഹീദിന്റെ ആറാം വേർഷൻ പുറത്തിറങ്ങി. എപി അബ്ദുൽ ഖാദിർ മൗലവി നേതൃത്വം നൽകിയതിനാൽ അവർ മൗലവി ഗ്രൂപ്പ് എന്നറിയപ്പെട്ടു. സംഘടനാപരമായി ഇവരാണ് ഔദ്യോഗിക വിഭാഗം. എന്നാൽ മറ്റൊരു വിഭാഗം ബുഖാരി അടക്കമുള്ള ഗ്രന്ഥങ്ങളിലെ സ്വഹീഹായ ഹദീസുകളെ പോലും തള്ളി, സിഹ്‌റും മന്ത്രവും ബറകത്തും സംസമും ജിന്നുബാധയും ചികിത്സയുമെല്ലാം ശിർക്കൻ വിശ്വാസമാണെന്ന് പ്രചരിപ്പിച്ച് ഈജിപ്ഷ്യൻ തൗഹീദിൽ തന്നെ ഉറച്ചുനിന്നു. ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന ഗ്രൂപ്പായതുകൊണ്ട് അവർ മടവൂർ ഗ്രൂപ്പ് എന്നറിയപ്പെട്ടു.

തൗഹീദ് 2007
പക്ഷേ, മൗലവി ഗ്രൂപ്പിൽ വീണ്ടും സംഘർഷം ഉടലെടുത്തു. ചിലർ ജിന്ന് ഗവേഷണത്തിൽ കുറെയേറെ മുന്നോട്ട് പോയി എന്നതായിരുന്നു കാരണം. സ്വതന്ത്രമായ ഗവേഷണത്തിന് പരവതാനി വിരിക്കുകയും ഖുർആനിന്റെയും സുന്നത്തിന്റെയും കവാടങ്ങൾ മലർക്കെ തുറന്നിടുകയും ചെയ്ത് മുജ്തഹിദ് മുത്‌ലഖുമാരെ കൊണ്ട് കേരളം സമ്പന്നമാക്കിയ ഒരു സംഘടനയിൽ അനിവാര്യമായും സംഭവിക്കേണ്ടത് തന്നെയായിരുന്നു അത്. അങ്ങനെ ജിന്ന് ചർച്ചകൾകൊണ്ട് കേരളം സജീവമായി. കോട്ടക്കൽ വെച്ച് ജിന്ന് ആകാശത്തേക്ക് കയറിപ്പോകുന്നത് ചില മുജാഹിദുകൾ കണ്ടതായും വഹാബീ തൗഹീദ് പ്രചാരണാർഥം കൊല്ലംതോറും അവർ നടത്തിവരാറുള്ള സാൽവേഷനിൽ ജിന്ന് താത്ത വന്നിരുന്നു കുശലം പറഞ്ഞതായും മുജാഹിദുകൾക്കിടയിൽ പരക്കെ സംസാരമായി. വിഗ്രഹങ്ങൾ പാൽ കുടിച്ചതായി ചില ഹൈന്ദവ കേന്ദ്രങ്ങൾ പ്രചരിപ്പിച്ച നുണക്കഥകളെ സത്യവത്കരിക്കാൻ ചില മുജാഹിദ് പ്രഭാഷകർ ശ്രമിച്ചു. മേശവലിപ്പിൽ ജിന്ന് കുടുങ്ങാമെന്നും ജർമനിയിൽ നിന്ന് അരമണിക്കൂറിനുള്ളിൽ പിശച് മരുന്ന് കൊണ്ടുവരുന്നുണ്ടെന്നും പ്രചരിപ്പിച്ചു. പുളിക്കലും ചെറുവാടിയിലും യുവാക്കളെയും യുവതികളെയും ജിന്നിനെ ഇറക്കാൻ വേണ്ടി മാരകമായി മർദിച്ചതായി പരാതികളുയർന്നു. ഓരോ യൂണിറ്റിലും ജിന്ന് ക്ലിനിക്കുകൾ തുടങ്ങാൻ മുജാഹിദുകൾ ആവശ്യപ്പെട്ടു. സ്വന്തം പള്ളികളിൽ ജിന്ന്, സിഹ്‌റ് ചികിത്സ തുടങ്ങി. മൗലവിമാരുടെ മാരകചികിത്സകളേറ്റ് ചില മുജാഹിദ് പ്രവർത്തകർ പരലോകം പൂകിയ വിമർശനങ്ങളുമുണ്ടായി. കൊച്ചുകുട്ടികൾക്കും സാമുഹ്യപ്രവർത്തകർക്കും പത്രമാധ്യമങ്ങൾക്കും ജിന്ന് എന്നത് മുജാഹിദ് എന്നതിന്റെ പര്യായമായി മാറും വിധം കാര്യങ്ങളെത്തി.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജിന്നുകളോട് സഹായം തേടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. സിഹ്‌റും കണ്ണേറും ജിന്ന് ബാധയുമൊക്കെ തൗഹീദിനുള്ളിൽ പെടുമെങ്കിൽ – ഭൗതികമാണെങ്കിൽ – ജിന്നിനോട് സഹായം തേടുന്നത് മാത്രം എന്തിന് അഭൗതികമാക്കണമെന്ന് ഒരു വിഭാഗം ചോദിച്ച് തുടങ്ങി. അങ്ങനെ മനുഷ്യകഴിവിനതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്ന പ്രാർഥനയുടെ പഴയ നിർവചനം പൊളിച്ചു പുതിയ നിർവചനവുമായി സകരിയ്യാ സലാഹി രംഗത്തെത്തി. സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളിൽ സഹായം തേടലാണ് പ്രാർഥനയെന്ന് ഭേദഗതി ചെയ്യപ്പെട്ടു. അപ്പോൾ സൃഷ്ടിയുടെ കഴിവിൽപെട്ട കാര്യങ്ങൾ സൃഷ്ടികളോട് ചോദിച്ചാൽ അത് പ്രാർഥനയല്ലെന്നും വന്നു. വ്യക്തമായി പറഞ്ഞാൽ ജിന്ന്, പിശാചുക്കളോട് അവരുടെ കഴിവിൽപെട്ടത് തേടുന്നത് പ്രാർഥനയല്ല. ശിർക്കല്ല. 2007 ഏപ്രിൽ മാസത്തിലെ ഇസ്‌ലാഹിൽ ജബ്ബാർ മൗലവി ഇക്കാര്യങ്ങൾ വിശദീകരിച്ച് ലേഖനമെഴുതി. വിജനമായ സ്ഥലത്ത് അകപ്പെട്ട ഒരാൾ തനിക്ക് വല്ല സഹായവും കിട്ടാൻ വേണ്ടി ജിന്നുകളെയോ മലക്കുകളേയോ ഉദ്ദേശിച്ച്, അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കണേ എന്ന് വിളിച്ചുപറഞ്ഞാൽ അത് അഭൗതികമായ സഹായതേട്ടമ
െല്ലന്നായിരുന്നു മൗലവിയുടെ കണ്ടെത്തൽ. വഹാബീ തൗഹീദിന്റെ ഏഴാമത്തെ വകഭേദമായിരുന്നു ഇത്. സകരിയ്യാ സ്വലാഹിക്കൊപ്പം നിന്ന് ‘തൗഹീദ് 2007’നെ ന്യായീകരിച്ചയാളായിരുന്നു അനസ് മൗലവിയും അബ്ദുറഹ്‌മാൻ സലഫിയുമൊക്കെ.

തൗഹീദ് 2012 (എട്ടാം വകഭേദം)
തൗഹീദിന്റെ ഈ ഏഴാം വേർഷൻ പുറത്തിറങ്ങിയപ്പോൾ ചോദ്യശരങ്ങളുമായി സുന്നികൾ വഹാബിസത്തെ നേരിട്ടു. താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നിന്നും ബസിന്റെ ബ്രേക്ക് പൊട്ടിയാൽ അല്ലാഹു അല്ലാത്ത ആരെ വിളിച്ചാലും ശിർക്കാണെന്ന് പറഞ്ഞിരുന്ന വഹാബികൾക്ക് ചുരത്തിലാണെങ്കിലും കടലിലാണെങ്കിലും ഏത് പ്രതിസന്ധിഘട്ടത്തിലും പരിസരത്തുണ്ടാവാനിടയുള്ള മലക്കുകളോടോ ജിന്നുകളോടോ വിളിച്ച് തേടിയാൽ ശിർക്കല്ലെന്ന് പറയേണ്ടിവരുന്ന ഗതിയിലെത്തി. മക്കാ മുശ്‌രിക്കുകളേക്കാൾ കടുത്ത മുശ്‌രിക്കുകൾ എന്ന് ഇവരെ മടവൂർ വിഭാഗം ആക്ഷേപിച്ചു. ബദ്‌രീങ്ങളെ വിളിച്ചാൽ ശിർക്കും പിശാചിനെ വിളിച്ചാൽ തൗഹീദുമാകുന്ന വൈരുധ്യത്തെ സുന്നികൾ ചോദ്യം ചെയ്തു. ഗത്യന്തരമില്ലാതെ അഞ്ച് വർഷത്തിന് ശേഷം- 2012-ൽ മുജാഹിദുകൾ വീണ്ടും അബ്ദുറഹ്‌മാൻ സലഫിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു, അങ്ങനെ ഭൂരിപക്ഷാഭിപ്രായപ്രകാരം അഞ്ചു വർഷക്കാലത്തെ ഈ തൗഹീദ് ശിർക്കായി തീരുമാനിച്ചു. മുവാറ്റുപുഴ സുന്നി-മുജാഹിദ് സംവാദത്തിൽ വെച്ച് 2007-ലെ തൗഹീദ് ശിർക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ജബ്ബാർ മൗലവിയെയും സകരിയ്യാ സലാഹിയെയും കാഫിറാക്കി സംഘടന പുറത്താക്കി. അറിയപ്പെടാൻ പ്രത്യേകിച്ച് പേരുകളൊന്നും ഇല്ലാത്തതിനാൽ ജിന്നൂരികൾ എന്നാണ് മാതൃ സംഘടനയും പൊതുജനവും അവരെ വിളിച്ചിരുന്നത്. അപ്പോൾ മറ്റൊരു പ്രശ്‌നം – 2012 പ്രകാരം 2007ലെ തൗഹീദിനെ ന്യായീകരിച്ച മറ്റു മൗലവിമാരും മുശ്‌രിക്കുകളാകുമല്ലോ? അപ്പോൾ എന്ത് ചെയ്യും? അതിനെന്തുണ്ട് പരിഹാരം? തൗബ തന്നെ! അങ്ങനെ 2007ലെ തൗഹീദ് അഞ്ച് വർഷം കൊണ്ടു നടന്നതിന് പരിഹാരമായി അനസ് മൗലവിയും സംഘവും പരസ്യമായി തൗബ ചെയ്തു! ശിർക്കിനും രിദ്ദത്തിനും തൗബയല്ല പരിഹാരം. ശഹാദത്ത് ചൊല്ലി മുസ്‌ലിമാവുകയാണ്. ഇത് പാലിക്കാത്തതിനാൽ അവർ ഇപ്പോഴും ശിർക്കിൽ തന്നെയാണെന്നത് മറ്റൊരു കാര്യം.
പിശാചിന്റെ കാൽപ്പാടുകൾ, ഇസ്‌ലാഹി പ്രസ്ഥാനം എന്ന പേരിലൊക്കെ പുസ്തകങ്ങളെഴുതി മുജാഹിദുകൾ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനമാണെന്ന് വരുത്താൻ ശ്രമിച്ചയാളാണ് അബ്ദുറഹ്‌മാൻ ഇരിവേറ്റി. സംഘടനാപരമായി മൗലവി ഗ്രൂപ്പിനൊപ്പം നിന്നിരുന്ന ഇയാൾ ഉമർ മൗലവിയും വക്കം മൗലവിയും സ്വീകരിച്ച ഈജിപ്ഷ്യൻ തൗഹീദ് അവരേക്കാൾ തീവ്രമായി സ്വീകരിച്ചയാളാണ്. സിഹ്‌റ് ഫലിക്കുമെന്ന് ബുഖാരിയിലില്ലേ എന്ന് ചോദിച്ചപ്പോൾ, ബുഖാരിയല്ല ബുഖാരിയുടെ ബാപ്പ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ലെന്ന് പറഞ്ഞ യുക്തിവാദികൂടിയാണദ്ദേഹം. പക്ഷേ പുതിയ ജിന്ന് കഥകൾ കേട്ട് അന്തംവിട്ടിരിക്കുകയാണയാൾ! സാൽവേഷനിലെ ജിന്ന് താത്തയുടെ കുശലം പറച്ചിൽ കഥയൊക്കെ കേട്ടപ്പോൾ ഇദ്ദേഹം ഞെട്ടി. നേതൃത്വം അനങ്ങിയില്ല. രിളവിയ്യ തൗഹീദല്ല തീമിയ്യ തൗഹീദാണ് തങ്ങളുടേതെന്ന് അദ്ദേഹം അറിഞ്ഞിരിക്കില്ല. ചിലർ ഇരുവേറ്റിക്കൊപ്പം നിന്ന് മഞ്ഞ പുസ്തകം ഇറക്കി നോക്കി. ഫലം കണ്ടില്ല. അവസാനം സകരിയ്യ ഗ്രൂപ്പിനെ പുറത്താക്കിയതു പോലെ സംഘടന അവരെയും പുറത്താക്കി. പക്ഷേ ഒരു സംഘടനയായി ഉയർന്നു നിൽക്കാൻ മാത്രം അവർക്ക് ത്രാണിയുണ്ടായിരുന്നില്ല.
സംഘടനക്കുള്ളിൽ പിടിമുറുക്കിയ ജിന്ന് വിഭാഗത്തിന്റെ തായ്‌വേരുകൾ കണ്ട സംഘടനാ നേതാക്കളായ ടിപി അബ്ദുല്ലക്കോയയും എപി അബ്ദുൽ ഖാദിർ മൗലവിയും സ്തബ്ധരായി.. അവർ സംഘടനയെ ശുദ്ധികലശം ചെയ്യാൻ തീരുമാനിച്ചു. വ്യക്തികളെ പുറത്താക്കാൻ തുടങ്ങിയാൽ പട്ടിക അനന്തമായി നീളുമെന്നു മാത്രമല്ല, പുറത്താക്കപ്പെട്ടവർക്ക് ഹീറോ പരിവേഷം കിട്ടുകയും ചെയ്യും. അങ്ങനെയാണ് അവരാ കടും കൈ ചെയ്തത്. യുവജന വിദ്യാർഥി സംഘടനകളുടെ സംസ്ഥാന, ജില്ല, മണ്ഡല, ശാഖ കമ്മിറ്റിയെ മുഴുവനും പിരിച്ചുവിടുക! എന്നിട്ട് ജിന്നൂരികളിൽ നിന്ന് പരിപൂർണമായും മുക്തമായ അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കുക… അങ്ങനെ ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഒരു സംഘടന എല്ലാ പോഷക ഘടകങ്ങളുടെയും മുഴുവൻ കമ്മിറ്റികളെയും പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റികളുണ്ടാക്കി. തുടർന്ന് യുവജനങ്ങളെ ജിന്ന് വിമുക്ത തൗഹീദ് പഠിപ്പിക്കാ
ൻ പദ്ധതികൾ തയ്യാറാക്കി. ജീവിതം മുഴുവൻ തൗഹീദ് പഠിപ്പിച്ചിട്ടും അതിനുവേണ്ടി ആഗോള മുസ്‌ലിംകളെ കാഫിറാക്കിയിട്ടും അവസാനം ശിർക്കിലകപ്പെട്ടുപോയ മക്കളെ നന്നാക്കിയെടുക്കാൻ കോഴിക്കോട് പ്രൊഫ്‌കോൺ(പ്രൊഫഷണൽ വിദ്യാർഥികളുടെ സമ്മേളനം) നടത്താൻ തീരുമാനിച്ചു. പക്ഷേ, പിരിച്ചുവിടപ്പെട്ടവരും അതേ ദിവസത്തിൽ അതേ പേരിൽ അതേ പ്രമേയത്തിൽ അതേ പരിപാടി നടത്തുന്നു. മറ്റൊരു സ്ഥലത്ത് – മലപ്പുറത്ത്! ഇതിനാണ് ഔദ്യോഗികമായി പിളരുന്നതിനു മുമ്പ് ഔദ്യോഗികമായി പിളരുക എന്നു പറയുന്നത്.
സക്കരിയ സ്വലാഹിയെ പുറത്താക്കിയതോടെ പ്രഭാഷകരെല്ലാം സ്വലാഹിയുടെ കൂടെ മറുകണ്ടം ചാടി. ഹുസൈൻ സലഫി, ബാലുശ്ശേരി അടക്കമുള്ള തീപ്പൊരി പ്രഭാഷകരെല്ലാം ഒരു ഭാഗത്ത്. മരത്തേക്കാൾ വലിയ കൊമ്പായി ഈ ഗ്രൂപ്പ് വളർന്ന് സംഘടനയെ വെല്ലുവിളിച്ച് നാടുനീളെ ദഅ്‌വാ സമ്മേളനങ്ങൾ, എക്‌സിബിഷൻ, സംവാദങ്ങൾ, മുഖാമുഖങ്ങൾ, പ്രോഫ്‌കോൺ, വെല്ലുവിളികൾ… അങ്ങനെ മൗലവി ഗ്രൂപ്പ് വീണ്ടും പിളർന്നു.
ശിർക്ക് ഹറാമും ഹലാലും സുന്നത്തുമാകുന്നു!
മൂന്ന് ഗ്രൂപ്പുകളായി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ പുതിയ ഗ്രൂപ്പിൽ പൊട്ടിത്തെറി തുടങ്ങി. ആദ്യമേ മൂന്ന് വിഭാഗം ഈ ഗ്രൂപ്പിലുണ്ട്. മുമ്പ് ശിർക്കായിരുന്ന ജിന്നിനോട് തേടുക എന്ന കാര്യം ശിർക്കല്ലെന്ന് മൂന്ന് കൂട്ടരും പറയുമ്പോഴും അത് ഹറാമാണെന്ന് ഒരു വിഭാഗവും അനുവദനീയമാണെന്ന് വേറൊരു വിഭാഗവും സുന്നത്താണെന്ന് ഒരു ന്യൂനപക്ഷവും! അതിന്റെ പിറകെയാണ് ലബ്ബ ദാരിമി നാരിയ്യത്തു സ്വലാത്തുമായി രംഗപ്രവേശം ചെയ്തത്. അദ്ദേഹം പറയുന്നത് നാരിയ്യത്തു സ്വലാത്തിൽ ശിർക്കില്ല എന്നാണ്. ആ വിഷയത്തിൽ അവർ തമ്മിൽ ഒരു സംവാദം നടന്നുകഴിഞ്ഞു. ഇപ്പോൾ അവർക്ക് വേറെ പലതും അനുവദനീയമായിത്തുടങ്ങിയിട്ടുണ്ടത്രെ! അദ്ദേഹത്തിന്റെ പിന്നിലും അനുയായികളുണ്ട്. ഇങ്ങനെ കലശലായ ആശയപ്രതിസന്ധി നേരിടുന്ന അന്തരീക്ഷത്തിലാണ് നേതാവായ സ്വലാഹി സംഘടനാ സംവിധാനങ്ങളോട് അതൃപ്തി പ്രകടിപ്പിച്ച് സ്വയം പുറത്ത് പോയത് ഇപ്പോൾ ഇവർ വിസ്ഡം ഗ്രൂപ്പ് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. തൗഹീദിന്റെ ഒമ്പതും പത്തും വകഭേദങ്ങൾ ഇതിൽ ഉൾചേർന്നിട്ടുണ്ട്.

മടവൂർ ഗ്രൂപ്പിലും പട
ഇത്രയും പറഞ്ഞത് മൗലവി ഗ്രൂപ്പിനെക്കുറിച്ചാണ്. എന്നാൽ മടവൂർ ഗ്രൂപ്പിലും പടയാണ്. അഭൗതികതയുടെ മാനദണ്ഡം അവിടെയും പല കോലത്തിലാണ്. ശബാബ് എഡിറ്റർക്ക് ജിന്നിനോട് തേടുന്നത് പ്രാർഥനയല്ല. എന്നാൽ സെക്രട്ടറിക്ക് അത് പ്രാർഥനയാണ്. സലാം സുല്ലമിക്ക് സിഹ്‌റ് ഫലിക്കുമെന്ന വിശ്വാസം കടുത്ത ശിർക്കാകുന്നു. റഊഫ് മദനിക്ക് അത് തൗഹീദും. തിരുനബി(സ്വ)യുടെ തിരുശേഷിപ്പുകൾകൊണ്ട് ബറകത്തെടുക്കൽ സലാം സുല്ലമിക്ക് ശിർക്കാണ്. എന്നാൽ സിപി ഉമർ സുല്ലമിക്ക് തൗഹീദാണ്. സംസം വെള്ളം കുടിക്കുന്നത് ചിലർക്ക് തൗഹീദും മറ്റു ചിലർക്ക് ശിർക്കുമാണ്. അവരെ വേണമെങ്കിൽ അതിയുക്തിവാദികൾ, മതയുക്തിവാദികൾ, മിതയുക്തിവാദികൾ എന്നിങ്ങനെ മൂന്നായി തിരിക്കാം. സലാം സുല്ലമി ഒന്നാം ഗ്രൂപ്പിലും സിപി രണ്ടാം ഗ്രൂപ്പിലും മദനി മൂന്നാം ഗ്രൂപ്പിലും. തൗഹീദിന്റെ 10, 11 പതിപ്പുകൾ ഉൾചേർന്നിട്ടുണ്ട്. ഏറ്റവും വലിയ തമാശ ഓരോരുത്തരുടെയും പക്ഷ പ്രകാരം ഇതര മുജാഹിദ് ഗ്രൂപ്പുകൾ മുഴുവൻ കാഫിറുകളാണെന്നതാണ്.

സംയുക്ത തൗഹീദ് 2016
എന്നാൽ ജിന്ന് വിഭാഗത്തിലും പിന്നീട് അപസ്വരമുണ്ടാകുന്നതാണ് നാം കാണുന്നത്. ഈ വിഭാഗം പൂർണ്ണമായി ഗൾഫ് സലഫികളെ അനുകരിക്കുകയാണല്ലോ ചെയ്തിരുന്നത്. നേതൃനിരയിലുള്ള ചിലർ ഗൾഫ് സലഫിസത്തിൽ കുറേ കൂടി തീവ്രമായി ചിന്തിക്കാൻ തുടങ്ങി. നിലവിലുള്ള സംഘടനാ സംവിധാനങ്ങൾ തന്നെ ആഗോള സലഫിസത്തിന് എതിരാണെന്നും ആശയങ്ങളിലും നിലപാടുകളിലും ഇന്ത്യയുടെ ബഹുസ്വരതയെ പാടെ അവഗണിച്ച് തീവ്ര സലഫിസം ഇറക്കുമതി ചെയ്യണമെന്നുമുള്ള നിലപാടുകൾ മുളപൊട്ടുന്നത് ഈ പ്രവണതയിൽ നിന്നാണെന്ന് ന്യായമായും സംശയിക്കാം. ക്രിസ്ത്യാനികളോടുള്ള സമീപനം പോലും കേരളത്തിലെ സുന്നികൾ അർഹിക്കുന്നില്ലെന്നും അവരുമായുള്ള വിവാഹബന്ധം അസാധുവാണെന്നും സ്വത്ത് അനന്തരം എടുക്കാനോ കൊടുക്കാനോ പാടില്ലെന്നും അടക്കമുള്ള ലേഖനങ്ങൾ അൽ ഇസ്‌ലാഹ് മാസികയിൽ പ്രസിദ്ധീകരിച്ചത് ഈ ചിന്താധാരയുടെ ഫലമായിരിക്കാം. ഈ മാസികയിൽ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളധികവും തീവ്ര സലഫികളുടെ ലേഖനങ്ങളുടെ പരിഭാഷയാണ്. ഈ നീക്കത്തിന്റെ അപകടം മനസ്സിലാക്കി ഒരു വിഭാഗം ജനാധിപത്യ സംവിധാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് നീങ്ങി. മദ്ഹബീ ഭദ്രത മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിന്റെ താത്ത്വികതയും സൂഫീ ജീവിതം പ്രകാശിപ്പിക്കുന്ന ഇസ്‌ലാമിന്റെ പ്രായോഗികതയും വലിച്ചെറിഞ്ഞവർ മുജ്തഹിദ് മുത്‌ലഖുമാരായി വേഷം കെട്ടിയപ്പോൾ സ്വാഭാവികമായും ചിലർ അത്തിക്കാട്ടും ദമ്മാജും മൊസൂളും സ്വപ്നം കണ്ടു.
ഇത്തരം തീവ്രവാദ പ്രവണതകളുടെ വേരുകൾ തീവ്ര സലഫിസത്തിലും അവയുടെ വേരുകൾ ഔദ്യോഗിക മുജാഹിദ് പ്രസ്ഥാനത്തിലും ചെന്നുമുട്ടുന്നതായി പല കോണുകളിൽ നിന്നും വിമർശനങ്ങളുയർന്നപ്പോഴാണ് ജിന്ന് വിഭാഗത്തെ പാടെ മാറ്റിനിർത്തി, മത യുക്തിവാദികളായ മടവൂർ വിഭാഗവുമായി ലയിക്കുന്നതിനെ കുറിച്ച് മൗലവിഗ്രൂപ്പ് സഗൗരവം ചിന്തിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും സംഘടനയുടെ രേഖകളൊന്നുമില്ലാതെ പ്രയാസപ്പെട്ട് കഴിയുന്ന മടവൂർ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ആസ്വാദ്യകരമായ ഒരു ഓഫറായിരുന്നു അത്. പത്തിലേറെ വിഷയങ്ങളിൽ ശിർക്കിൽ തുടരുന്ന വിഭാഗമാണെങ്കിലും, അത്രയും വിഷയങ്ങളിൽ തങ്ങളെ ഹദീസ് നിഷേധികളായി ചിത്രീകരിച്ചവരാണെങ്കിലും ഒരു തൽക്കാല അഡ്ജസ്റ്റ്‌മെന്റിന് അവർ തയ്യാറായി. അങ്ങനെ ഐക്യപ്പെരുന്നാളിലെ ബിരിയാണിച്ചെമ്പിന് താഴെ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇന്ധനമായി വർത്തിച്ച ശിർക്ക് കുഫ്‌റുകൾ ഒരുപിടി ചാരമായി മാറി. ഇത്ര ലളിതമാണ് ശിർക്കെങ്കിൽ ഒത്തിരിയൊത്തിരി ലയനങ്ങളും പിളർപ്പുകളും ഇനിയും പ്രതീക്ഷിക്കാം.
ഹുസൈൻ മടവൂരിനെ ഔദ്യോഗിക ഗ്രൂപ്പ് ആദരിച്ചു. അണികൾ എല്ലാ ശിർക്കുകളും മറന്ന് ഒന്നായി. പക്ഷെ 1921ലെ തൗഹീദിനെ കൃത്യമായി തന്റെ ആത്മാവിലേക്കാവാഹിച്ച സലാം സുല്ലമിയും സംഘവും സംയുക്ത തൗഹീദിൽ നിന്നും മെല്ലെ മെല്ല മാറിനിന്നു. അങ്ങനെ സിഹ്‌റ്, കണ്ണേറ്, ബറകത്ത്, ജിന്നുബാധ, മലക്കുകളുടെ സഹായം എന്നീ വിശ്വാസങ്ങളെല്ലാം ശിർക്കായി ചിത്രീകരിച്ചിരുന്ന കേരള വഹാബികളുടെ പ്രഥമ ആദർശാടിത്തറ സലാം സുല്ലമിയുടെ നിര്യാണത്തോടെ വംശനാശം നേരിട്ടു. ചുരുക്കത്തിൽ, ഒരു നൂറ്റാണ്ട് പൂർത്തിയായതോടെ കേരളീയ മുസ്‌ലിം ഉൾപ്പിരിവുകൾക്ക് ഒരു ഡസൻ തൗഹീദ് വകഭേദങ്ങൾ സമ്മാനിച്ച് അതിന്റെ മൂല തന്തു അസ്തമിച്ചു.

2018-ലെ ചാഞ്ചാട്ടം

സൃഷ്ടികൾക്ക് നൽകപ്പെടാത്ത കഴിവിൽ നിന്ന് സഹായം ചോദിക്കലാണ് പ്രാർഥനയെന്നും അതിനാൽ ജിന്നിനോട് അവർക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിൽ സഹായം ചോദിക്കൽ ശിർക്കല്ലെന്നും സിദ്ധാന്തിക്കുന്ന വിസ്ഡം ഗ്രൂപ്പാണ് പിന്നീട് മുഖാമുഖ-ഖണ്ഡനാദി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായത്. ഫൈസൽ മൗലവിയായിരുന്നു ഇവരുടെ താരം. നബി തങ്ങൾ ഖബറിൽ ജീവിച്ചിരിക്കുകയാണെന്നും നമ്മുടെ സലാമുകൾക്ക് ഉത്തരം ചെയ്യുന്നുണ്ടെന്നുമൊക്കെ തൗഹീദ് അപ്‌ഡേഷന്റെ ഭാഗമായി ഈ വിഭാഗം മനസ്സിലാക്കിയിട്ടുണ്ട്. അപ്പോൾ നബിതങ്ങളോട് അവിടത്തേക്ക് കഴിവ് നൽകപ്പെട്ട വിഷയത്തിൽ സഹായം ചോദിക്കൽ ശിർക്കാവുകയില്ലല്ലോ. ബിലാലുബ്‌നുൽ ഹാരിസ്(റ) തിരുനബിയുടെ ഖബറിന്നരികിൽ ചെന്ന് തങ്ങൾക്ക് മഴ കിട്ടാൻ വേണ്ടി അല്ലാഹുവിനോട് തേടാൻ ആവശ്യപ്പെട്ട സംഭവം ഉദ്ധരിച്ചുകൊണ്ട് 2018-ൽ ഒരു സുന്നീപ്രവർത്തകൻ ഈ മൗലവിയോട് കാഞ്ഞങ്ങാട് മുഖാമുഖത്തിൽ വെച്ച് ഒരു ചോദ്യം ഉന്നയിച്ചു. ബിലാൽ(റ) ചെയ്തത് ഇസ്തിഗാസ എന്ന പ്രാർഥനയല്ലെന്നും അതിനാൽ ശിർക്കാവുകയില്ലെന്നുമായിരുന്നു മറുപടി. മന്ത്രവും ബറകത്തും പോലും ശിർക്കായിരുന്ന വഹാബീ തൗഹീദ് 1921-ൽ നിന്നും 2021-ലെത്തുമ്പോഴേക്കും ഇസ്തിഗാസയടക്കം തൗഹീദാകുന്ന വൈചിത്ര്യത്തിലാണ് എത്തിച്ചേർന്നത്! പ്രവർത്തകരുടെ അതിശക്തമായ സമ്മർദത്തെ തുടർന്ന് അത് മാറ്റിപ്പറഞ്ഞ് തൗബ ചെയ്തു എന്നത് മറ്റൊരു തമാശ. ചാഞ്ചാട്ടവും തൗബയുമൊന്നും വഹാബിസത്തിൽ പുത്തരിയല്ലല്ലോ.
ഇതിൽ പരാമർശിക്കാത്ത വേറെയും ഇനം മുജാഹിദുകളുണ്ട്. തിരുനബി(സ്വ) ചെയ്യാത്തതൊക്കെ ബിദ്അത്താണെന്ന് വാദിക്കുന്നവർ. ഇവർ ആട് മുജാഹിദുകളെന്ന് അറിയപ്പെടുന്നു. തിരുനബി ആട് മേച്ച് ജീവിച്ചതുകൊണ്ട് അവർ അങ്ങനെ തന്നെ ജീവിതം കഴിക്കാനാണ് തീരുമാനം-സംഘടന പാടില്ലത്രെ! കാരണം തിരുനബി(സ്വ) സംഘടന ഉണ്ടാക്കിയിട്ടില്ലല്ലോ. സംഘടന പാടില്ലെന്ന് സിദ്ധാന്തിക്കുന്ന സംഘടന! സുബൈർ മങ്കടയാണ് അതിന്റെ നേതാവ്. ഒരേ ഡോക്ടറെ തന്നെ വീണ്ടും കൺസൽട്ട് ചെയ്യുന്നതും വാക്‌സിനേഷൻ ചെയ്യുന്നതും വാഹനത്തിലും മറ്റും തവക്കൽത്തു അലല്ലാഹ് എന്ന ബോർഡ് വെക്കുന്നതുമെല്ലാം ശിർക്കാണെന്ന് വാദിക്കുന്ന ചില എക്‌സ്ട്രിമിസ്റ്റുകളുമുണ്ട്. വേറൊരു കൂട്ടർ വഹാബീ തൗഹീദ് ശരിയാണെന്ന് മനസ്സിലാക്കിയ ഹതഭാഗ്യരാണ്. എന്നാൽ ഒരു ഗ്രൂപ്പിലുമില്ല.
സൂറത്തുൽ അൻആമിലെ 159-ാം സൂക്തം ഏറെ പ്രസക്തമാണ് ഇവരുടെ കാര്യത്തിൽ. തീർച്ചയായും തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും വ്യത്യസ്ത ഗ്രൂപ്പുകളായി തീരുകയും ചെയ്തവരുമായി നബിയേ അങ്ങേക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹു നോക്കും. അവരുടെ ചെയ്തികളുടെ ഫലം അവർക്ക് അവൻ അനുഭവിപ്പിക്കുകയും ചെയ്യും.

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

Monday, January 23, 2023

ചാലിലകത്ത്_സലഫിയോ_???...

 #മൗലാനാ_ചാലിലകത്ത്_സലഫിയോ_???...


പ്രൗഢമായ സമസ്ത മലപ്പുറം ആദർശ സമ്മേളനത്തിൽ ബദ്റുസ്സാദാത്തിന്റെ സനദ് വിശദീകരണ പ്രഭാഷണം സലഫികളെയാകെ വിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പലരും പഴയ നിലപാടുകൾ മറന്ന് ഹാലിളകി പല പോസ്റ്റുകളുമായി വരുന്നുണ്ട്.


അബ്ദുൽ മലിക് സലഫിയുടെ പോസ്റ്റ് വായിക്കാനിടയായി. മുജാഹിദുകളുടെ പൂർവ്വ നേതാക്കൾ തന്നെ പലപ്പോഴും തങ്ങളുടെ പക്ഷക്കാരനല്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയ മഹാഗുരു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ സലഫിയാക്കാൻ അദ്ദേഹം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അതിന് ന്യായമായി സലഫി കൊണ്ട് വന്ന കാര്യങ്ങൾ ബഹു രസകരവുമാണ്.


ചാലിലകത്തിനെ സലഫിയാക്കാൻ മൗലവി കൊണ്ട് വന്ന ന്യായങ്ങൾ കാണാം.


1. ചാലിലകത്ത് മദ്റസയിൽ ബോർഡ് ഉപയോഗിച്ചിരുന്നു.


2. മദ്റസയിൽ ചോക്ക് ഉപയോഗിച്ചിരുന്നു.


3. മദ്റസയിൽ പരീക്ഷ നടത്തിയിരുന്നു.


4. പാഠ്യപദ്ധതി പരിഷ്കരിച്ചു.


5. പെൺകുട്ടികളെ സ്കൂളുകളിലേക്ക് അയച്ചു.


6. വനിതാ കോളേജ് നിർമിച്ചു.


ഇതൊക്കെയാണത്രെ ചാലിലകത്തിനെ സലഫിയാക്കാൻ കാരണം. ഓത്തുപള്ളിയിൽ ബെഞ്ചും ഡെസ്ക്കും ഉപയോഗിച്ചിരുന്നു എന്ന് കൂടി സലഫിക്ക് പറയാമായിരുന്നു.


എന്നാൽ വഹാബികളുടെ മാത്രം സവിശേഷതകളായ ഹദീസ് നിഷേധം, പരസ്പരം കാഫിറാക്കൽ, മുശ് രികാക്കൽ, ജിന്നിനെ വിളിച്ച് സഹായം തേടൽ, ജിന്ന് സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, മത യുക്തിവാദം ഇവകളിൽ ഏതെങ്കിലും ചാലിലകത്ത് ചെയ്തിരുന്നോ ? ഇങ്ങനെ ചാലിലകത്ത് ചെയ്തിരുന്നുവെങ്കിൽ നിങ്ങൾക്ക്  ചാലിലകത്തിനെ സലഫിയാക്കാമായിരുന്നു.


കേരളത്തിൽ നിന്ന് ആദ്യമായി വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ ഉപരിപഠനത്തിന് പോയ പണ്ഡിതൻ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. അവിടെ മഹാനായ അഅ്ലാ ഹസ്റത്തിന്റെ ശിഷ്യത്വവും സ്വീകരിച്ചിരുന്നു. ബാഖിയത്തിൽ നിന്ന് ലഭിച്ച പുതിയ അനുഭവങ്ങളും രീതികളും കേരളത്തിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ ചില സ്വാഭാവിക വിമർശനങ്ങൾക്കപ്പുറം ഒരിക്കൽ പോലും മുശ്രിക്കാക്കലുകളോ കാഫിറാക്കലുകളോ ഇന്ന് ബിദ്അത്തിന്റെ കക്ഷികൾ വാദിച്ചുകൊണ്ടിരിക്കുന്ന പുത്തനാശയങ്ങളോ ഒരിക്കലും മഹാനായ മൗലാനാ ചാലിലകത്തിന്റെ ചരിത്രത്തിൽ ഒരു നവീനവാദിക്കും കാണിക്കാൻ കഴിയില്ല .


മഹാനരെ സലഫി വൽകരിക്കാൻ മൗലവി കൊണ്ട് വന്ന മറ്റൊരു ന്യായം ചാലിലകത്ത് മുജാഹിദ് നേതാവായിരുന്ന KM മൗലവിക്ക് മകളെ വിവാഹം ചെയ്തു കൊടുത്തു എന്നതാണ്. 1919 ൽ വഫാതായ ചാലിലകത്ത് 1922 ൽ രൂപം കൊണ്ട പ്രസ്ഥാനത്തിന്റെ നേതാവിന് വിവാഹം ചെയ്ത് കൊടുത്തു എന്നത് കാടടച്ച് വെടിവെക്കൽ മാത്രമാണ്. 


സലഫി പറയുന്ന മറ്റൊരു ന്യായം ചാലിലകത്തിന്റെ മക്കൾ മുജാഹിദായിരുന്നു എന്നതാണ്. മക്കൾ മുജാഹിദ് ആയാൽ പിതാവ് മുജാഹിദാണെന്ന് വരുമോ ?അങ്ങിനെയെങ്കിൽ നബിയുളളാഹി നൂഹ് (അ) മിന്റെ മക്കൾ കാഫിറുകൾ ആയിരുന്നല്ലോ, ആയതിനാൽ നൂഹ് നബിയും അങ്ങനെയാണെന്ന് സലഫി പറയുമോ ?


കേരളത്തിൽ അഹ് ലുസ്സുന്നയുടെ ആശയാദർശങ്ങൾ പ്രചരിച്ചത് ചലിലകത്തിന്റെ ശിഷ്യൻമാരായ ചെറുശ്ശേരി അഹമ്മദ് മുസ്ലിയാർ, ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്ലിയാർ എന്നിവരിലൂടെയും അവരുടെ ശിഷ്യൻമാരിലൂടെയുമായിരുന്നു എന്നത് ചാലിലകത്തിന്റെ ആദർശം കൃത്യമായി നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

 മൗലാനാ ചാലിലകത്തിന്റെ വഫാത്തിന് ശേഷം ഗുരുവിൽ നിന്ന് ലഭിച്ച പാരമ്പര്യവും ആദർശവും വിശ്വാസധാരയും കൈവെടിഞ്ഞവർക്ക് ഒരിക്കലും ആ പരമ്പരയിൽ കണ്ണിചേരാൻ കഴിയില്ലെന്നത് തലക്ക് വെളിവുള്ള ആർക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്.


ചുരുക്കത്തിൽ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ന.മ)നല്ല നൂറ് ഗ്യാരണ്ടി സുന്നിയായിരുന്നു. അത് കൊണ്ടാണല്ലോ നേരത്തേ സൂചിപ്പൂപിച്ച പോലെ പൂർവ്വ കാല സലഫി നേതാക്കൾ ചാലിലകത്ത് സലഫി പണ്ഡിതനായിരുന്നില്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയത്.


" മൗലാന ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അതു ശരിയല്ല... എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. മൗലാന ഒരിക്കലും  തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല. "

(കെ ഉമർ മൗലവി,ഓർമ്മകളുടെ തീരത്ത് 54, 57)


"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "

(ഇസ്ലാഹി പ്രസ്ഥാനം കെ എൻ എം പേജ് 58)


പി.പി. ഉവൈസ് അദനി വെട്ടുപാറ

9656424078

Sunday, January 22, 2023

അല്ലാഹുവിലുള്ള വിശ്വാസം :* *ഹുസൈൻ സലഫി കുഫ്റിലും ശിർക്കിലും എന്ന് മടവൂർ ഗ്രൂപ്പ്*

*അല്ലാഹുവിലുള്ള വിശ്വാസം :*




*ഹുസൈൻ സലഫി കുഫ്റിലും ശിർക്കിലും എന്ന് മടവൂർ ഗ്രൂപ്പ്*


 അല്ലാഹുവിന്റെ സിഫത്തുകളെ വ്യാഖ്യാനിക്കരുത് എന്ന ഹുസൈൻ സലഫി അടക്കമുള്ള ജിന്നൂരികളുടെ വാദം അല്ലാഹുവിനെ കേവലം ഒരു മനുഷ്യനാ ക്കുകയാണ് എന്നും ഇതുവഴി ഗുരുതരമായ ശിർക്കിലും കുഫ്റിലും ആണ് ജിന്നൂരികൾ അകപ്പെട്ടിരിക്കുന്നത് എന്നും മടവൂർ ഗ്രൂപ്പ് നേതാവ് മൊയ്തീൻ സുല്ലമി.


 സലഫികൾ: ജല്പനകളും

 വസ്തുതകളും എന്ന

 പുസ്തകത്തിൽ നിന്ന് :


" സിഫാത്തുകളെ സന്ദർഭമനുസരിച്ച് വ്യാഖ്യാനിച്ച സലഫുകളുടെ മാർഗ്ഗം വിട്ട് അല്ലാഹുവിന്റെ കയ്യും, കാലും, മൂക്കും, കണ്ണും, മുഖവും, ചിരിയും പറഞ്ഞ് അല്ലാഹുവിനെ കേവലം ഒരു മനുഷ്യനാക്കിയിരിക്കുകയാണ്...

അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ അല്ലാഹുവിന്റെ സിഫത്തുകളെ വ്യാഖ്യാനിച്ചത് മറച്ചുവെച്ച് മടവൂരികളും മുഅതസിലുകളുമാണ് അല്ലാഹുവിന്റെ സിഫത്തുകളെ വ്യാഖ്യാനിക്കുന്നവർ എന്ന് പരിഹസിച്ച ഈ മുറി മൊല്ല(ജിന്ന് ഗ്രൂപ്പ് നേതാവ്)ഇപ്പോൾ ചെന്ന് ചാടിയിരിക്കുന്നത് ഗുരുതരമായ ശിർക്കിലും കുഫ്റിലും ആണ്. അഥവാ കുട്ടികൾ പന്തെറിയുന്നതുപോലെ  അവന്റെ വലതു കൈകൊണ്ട് അവൻ എറിയും എന്ന വാചകം അല്ലാഹുവിനെ ഉപമ പറഞ്ഞു അവനു തുല്യനെ സൃഷ്ടിക്കലാണ്.അല്ലാഹുവിന് തുല്യനെ സൃഷ്ടിക്കലും ഉപമ പറയലും ശിർക്കും കുഫ്റും ആണ്.

(പേജ് 13)


*✍️aboohabeeb payyoli*