Monday, January 23, 2023

ചാലിലകത്ത്_സലഫിയോ_???...

 #മൗലാനാ_ചാലിലകത്ത്_സലഫിയോ_???...


പ്രൗഢമായ സമസ്ത മലപ്പുറം ആദർശ സമ്മേളനത്തിൽ ബദ്റുസ്സാദാത്തിന്റെ സനദ് വിശദീകരണ പ്രഭാഷണം സലഫികളെയാകെ വിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പലരും പഴയ നിലപാടുകൾ മറന്ന് ഹാലിളകി പല പോസ്റ്റുകളുമായി വരുന്നുണ്ട്.


അബ്ദുൽ മലിക് സലഫിയുടെ പോസ്റ്റ് വായിക്കാനിടയായി. മുജാഹിദുകളുടെ പൂർവ്വ നേതാക്കൾ തന്നെ പലപ്പോഴും തങ്ങളുടെ പക്ഷക്കാരനല്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയ മഹാഗുരു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ സലഫിയാക്കാൻ അദ്ദേഹം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അതിന് ന്യായമായി സലഫി കൊണ്ട് വന്ന കാര്യങ്ങൾ ബഹു രസകരവുമാണ്.


ചാലിലകത്തിനെ സലഫിയാക്കാൻ മൗലവി കൊണ്ട് വന്ന ന്യായങ്ങൾ കാണാം.


1. ചാലിലകത്ത് മദ്റസയിൽ ബോർഡ് ഉപയോഗിച്ചിരുന്നു.


2. മദ്റസയിൽ ചോക്ക് ഉപയോഗിച്ചിരുന്നു.


3. മദ്റസയിൽ പരീക്ഷ നടത്തിയിരുന്നു.


4. പാഠ്യപദ്ധതി പരിഷ്കരിച്ചു.


5. പെൺകുട്ടികളെ സ്കൂളുകളിലേക്ക് അയച്ചു.


6. വനിതാ കോളേജ് നിർമിച്ചു.


ഇതൊക്കെയാണത്രെ ചാലിലകത്തിനെ സലഫിയാക്കാൻ കാരണം. ഓത്തുപള്ളിയിൽ ബെഞ്ചും ഡെസ്ക്കും ഉപയോഗിച്ചിരുന്നു എന്ന് കൂടി സലഫിക്ക് പറയാമായിരുന്നു.


എന്നാൽ വഹാബികളുടെ മാത്രം സവിശേഷതകളായ ഹദീസ് നിഷേധം, പരസ്പരം കാഫിറാക്കൽ, മുശ് രികാക്കൽ, ജിന്നിനെ വിളിച്ച് സഹായം തേടൽ, ജിന്ന് സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, മത യുക്തിവാദം ഇവകളിൽ ഏതെങ്കിലും ചാലിലകത്ത് ചെയ്തിരുന്നോ ? ഇങ്ങനെ ചാലിലകത്ത് ചെയ്തിരുന്നുവെങ്കിൽ നിങ്ങൾക്ക്  ചാലിലകത്തിനെ സലഫിയാക്കാമായിരുന്നു.


കേരളത്തിൽ നിന്ന് ആദ്യമായി വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ ഉപരിപഠനത്തിന് പോയ പണ്ഡിതൻ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. അവിടെ മഹാനായ അഅ്ലാ ഹസ്റത്തിന്റെ ശിഷ്യത്വവും സ്വീകരിച്ചിരുന്നു. ബാഖിയത്തിൽ നിന്ന് ലഭിച്ച പുതിയ അനുഭവങ്ങളും രീതികളും കേരളത്തിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ ചില സ്വാഭാവിക വിമർശനങ്ങൾക്കപ്പുറം ഒരിക്കൽ പോലും മുശ്രിക്കാക്കലുകളോ കാഫിറാക്കലുകളോ ഇന്ന് ബിദ്അത്തിന്റെ കക്ഷികൾ വാദിച്ചുകൊണ്ടിരിക്കുന്ന പുത്തനാശയങ്ങളോ ഒരിക്കലും മഹാനായ മൗലാനാ ചാലിലകത്തിന്റെ ചരിത്രത്തിൽ ഒരു നവീനവാദിക്കും കാണിക്കാൻ കഴിയില്ല .


മഹാനരെ സലഫി വൽകരിക്കാൻ മൗലവി കൊണ്ട് വന്ന മറ്റൊരു ന്യായം ചാലിലകത്ത് മുജാഹിദ് നേതാവായിരുന്ന KM മൗലവിക്ക് മകളെ വിവാഹം ചെയ്തു കൊടുത്തു എന്നതാണ്. 1919 ൽ വഫാതായ ചാലിലകത്ത് 1922 ൽ രൂപം കൊണ്ട പ്രസ്ഥാനത്തിന്റെ നേതാവിന് വിവാഹം ചെയ്ത് കൊടുത്തു എന്നത് കാടടച്ച് വെടിവെക്കൽ മാത്രമാണ്. 


സലഫി പറയുന്ന മറ്റൊരു ന്യായം ചാലിലകത്തിന്റെ മക്കൾ മുജാഹിദായിരുന്നു എന്നതാണ്. മക്കൾ മുജാഹിദ് ആയാൽ പിതാവ് മുജാഹിദാണെന്ന് വരുമോ ?അങ്ങിനെയെങ്കിൽ നബിയുളളാഹി നൂഹ് (അ) മിന്റെ മക്കൾ കാഫിറുകൾ ആയിരുന്നല്ലോ, ആയതിനാൽ നൂഹ് നബിയും അങ്ങനെയാണെന്ന് സലഫി പറയുമോ ?


കേരളത്തിൽ അഹ് ലുസ്സുന്നയുടെ ആശയാദർശങ്ങൾ പ്രചരിച്ചത് ചലിലകത്തിന്റെ ശിഷ്യൻമാരായ ചെറുശ്ശേരി അഹമ്മദ് മുസ്ലിയാർ, ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്ലിയാർ എന്നിവരിലൂടെയും അവരുടെ ശിഷ്യൻമാരിലൂടെയുമായിരുന്നു എന്നത് ചാലിലകത്തിന്റെ ആദർശം കൃത്യമായി നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

 മൗലാനാ ചാലിലകത്തിന്റെ വഫാത്തിന് ശേഷം ഗുരുവിൽ നിന്ന് ലഭിച്ച പാരമ്പര്യവും ആദർശവും വിശ്വാസധാരയും കൈവെടിഞ്ഞവർക്ക് ഒരിക്കലും ആ പരമ്പരയിൽ കണ്ണിചേരാൻ കഴിയില്ലെന്നത് തലക്ക് വെളിവുള്ള ആർക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്.


ചുരുക്കത്തിൽ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ന.മ)നല്ല നൂറ് ഗ്യാരണ്ടി സുന്നിയായിരുന്നു. അത് കൊണ്ടാണല്ലോ നേരത്തേ സൂചിപ്പൂപിച്ച പോലെ പൂർവ്വ കാല സലഫി നേതാക്കൾ ചാലിലകത്ത് സലഫി പണ്ഡിതനായിരുന്നില്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയത്.


" മൗലാന ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അതു ശരിയല്ല... എന്നാൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. മൗലാന ഒരിക്കലും  തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല. "

(കെ ഉമർ മൗലവി,ഓർമ്മകളുടെ തീരത്ത് 54, 57)


"മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യഥാർത്ഥത്തിൽ സലഫി ആയിരുന്നില്ല "

(ഇസ്ലാഹി പ്രസ്ഥാനം കെ എൻ എം പേജ് 58)


പി.പി. ഉവൈസ് അദനി വെട്ടുപാറ

9656424078

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....