Sunday, March 4, 2018

തസ്ബീഹ് മാല

*📿 തസ്ബീഹ് മാല 📿*

     *വിരൽ തുമ്പുകൾ കൊണ്ട് നബി (സ്വ) എണ്ണം വയ്ക്കുകയും എണ്ണം വയ്ക്കാൻ കൽപിക്കുകയും ചെയ്തതു കൊണ്ട് വിരലുപയോഗിച്ചു ദിക്റ് ചൊല്ലുന്നതാണ് ഏറ്റവും ഉത്തമം ...*
*(മിർഖാത്ത്5/119 നോക്കുക)*

    *പക്ഷെ, എണ്ണം കൂടുമ്പോൾ കൈ വിരലുകൾ മതിയാവില്ല, എണ്ണത്തിൽ ശ്രദ്ധിക്കുമ്പോൾ ദിക്റിൽ ശ്രദ്ധ നഷ്ടപ്പെടും. എണ്ണം പിഴക്കാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ മറ്റു ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണുത്തമം...*
*(അൽ ഹാവീലിൽ ഫതാവ)*

   *സ്വഹാബിമാരിൽ പലരും ദിക്റിനു ഈന്തപ്പനക്കുരുകളോ, ചരൽക്കല്ലുകളോ ഉപയോഗിക്കാറുണ്ടായിരുന്നു...*

   *പ്രവാചക പത്നിയായ സ്വഫിയ്യ ബീവി (റ), നാലായിരം ഈന്തപ്പനക്കുരുകൾ ഉപയോഗിച്ചു ദിക്റിനു എണ്ണം പിടിച്ചത് ഹദീസിൽ കാണാം...*

*عن صفية قالت: دخل علي رسول الله (ص) وبين يدي أربعة آلاف نواة أسبح بهن ، فقال: ما هذا يابنت حيي؟*

   *قلت أسبح بهن. قال: قد سبحت منذ قمت على رأسك أكثر من هذا.*

    *قلت: علمني يا رسول الله. قال: قولي:" سبحان الله عدد ما خلق من شيئ.( أخرجه الترمذي، والحاكم، والطبراني: الحاوي للفتاوى لتاج الدين السيوطي)*

  *സ്വഫിയ്യ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരു ദൂതർ (സ്വ) എന്റെ വീട്ടിൽ വന്നു. എന്റെ മുമ്പിൽ നാലായിരം ഈത്തപ്പഴക്കുരുക്കളുണ്ടായിരിക്കെയായിരുന്നു തിരുമേനിയുടെ (സ്വ) വരവ്.*

   *അതുപയോഗിച്ച് ഞാൻ തസ്ബീഹ് ചെയ്യുകയായിരുന്നു. അപ്പോൾ തിരുനബി(സ്വ) ചോദിച്ചു: "ഹുയയ്യിന്റെ മകളേ, ഇതെന്താണ് ...?"*

   *'അവയുപയോഗിച്ച്, ഞാൻ എണ്ണം പിടിച്ച്, തസ്ബീഹ് ചൊല്ലുകയാണ്' എന്ന് ഞാൻ മറുപടി നൽകി.*

  *തിരുമേനി (സ്വ), തദവസരം, പറഞ്ഞു:" ഞാൻ നിന്റെ തലക്കരികെ നിന്ന സമയം കൊണ്ട് ഇതിനേക്കാൾ കൂടുതൽ തസ്ബീഹ് ചെയ്തു കഴിഞ്ഞു".*

   *"അല്ലാഹുവിന്റെ തിരുദൂതരേ, അതൊന്ന് എനിക്ക് പഠിപ്പിച്ചു തരൂ" എന്നു ഞാൻ പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു:*

*നീ ഇപ്രകാരം പറഞ്ഞു കൊള്ളുക : سبحان الله عدد ما خلق من شيئ*

*സുബ്ഹാനല്ലാഹി അദദ മാ ഹൽക്കി മിൻ ശെയ്യ്*

  *"അല്ലാഹു സൃഷ്ടിച്ച ഏതൊക്കെ വസ്തുക്കളുണ്ടോ അവയുടെയെണ്ണം, ഞാൻ അല്ലാഹുവെ പ്രകീർത്തനം ചെയ്യുന്നു."*
*(തുർമുദി,ഹാകിം,ത്വബ്റാനി: അൽ ഹാവി ഇമാം സുയൂഥി 2/2)*

  *കണ്ടില്ലേ; സ്വഫിയ്യ ബീവി (റ)യോട് നബി(സ്വ) ഈ പ്രവർത്തനം നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല, പ്രത്യുത എണ്ണം വർദ്ധിപ്പിക്കുന്നതിനേക്കാൾ ഉത്തമം ആശയ ഗാംഭീര്യവും അർത്ഥവൈപുല്യവുമുള്ള പദങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ശ്രേഷ്ടമെന്ന് സൂചിപ്പിക്കുകയാണുണ്ടായത്...*

        *''☝️അള്ളാഹു അഅ്ലം☝️''*

             
*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸

Saturday, March 3, 2018

നിസ്കാരം ഉപേക്ഷിക്കുന്നവർക്കുള്ള സിക്ഷ

*🌹🌹നിസ്കാരം⭕*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*പാഠം1⃣2⃣*

*ജമാഅത്ത് നിസ്‌കാരം*

സംഘടിത നിസ്‌കാരം ഒറ്റക്കു നിസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി മഹത്വമുണ്ട്. അതായത് ഒറ്റക്കു നിസ്‌കരിക്കുന്നതിലേറെ ഇരുപത്തേഴ് നേട്ടങ്ങള്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ ഉണ്ടെന്ന് ഹദീസ വിവക്ഷ. മാത്രമല്ല ജമാഅത്ത് ഉപേക്ഷിക്കല്‍ പുരുഷന്‍മാര്‍ക്ക് കറാഹത്താണ്. ഒരു നാട്ടില്‍ ഓരോ ഫര്‍ള് നിസ്‌കാരങ്ങള്‍ക്കും ജമാഅത്ത് നിസ്‌കാരം നടക്കുകയെന്നത നാട്ടുകാരുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്.
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM



*ബാങ്ക്, ഇഖാമത്ത്*

ബാങ്കും ഇഖാമത്തും പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. അവന്‍കുട്ടിയോ ഒറ്റക്ക് നിസ്‌കരിക്കുന്നവനോ മറ്റൊരാളുടെ ബാങ്ക് കേട്ടവനോ ആണെങ്കിലും എന്നാല്‍ ജമാഅത്തിന്റെ ബാങ്ക് കേള്‍ക്കുകയും അവരുടെ കൂടെ നിസ്‌കരിക്കാന്‍ ഉദ്ധേശിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ബാങ്ക് സുന്നത്തില്ല.
നഷ്ടമാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയോ. ജംആക്കി നിസ്‌കരിക്കുകയോ ആസന്നമായതും നഷ്ടമായതും കൂടി നിര്‍വഹിക്കുകയോ ഒന്നിലേറെ നിസ്‌കാരങ്ങള്‍ തുടര്‍ച്ചയായി നിര്‍വഹിക്കുമ്പോള്‍ ആദ്യത്തേതില്‍ ബാങ്കും ഇഖാമത്തും ശേഷിക്കുന്നവയില്‍ ഇഖാമത്ത് മാത്രവും നിര്‍വഹിക്കല്‍ സുന്നത്താണ്.
സ്ത്രീകള്‍ക്ക് പതുക്കെ ഇഖാമത്ത് നിര്‍വഹിക്കല്‍ മാത്രമാണ് സുന്നത്ത്. പെരുന്നാള്‍ നിസ്‌കാരം, തറാവീഹ് നിസ്‌കാരം, റമളാനില്‍ തറാവീഹിന്റെ കൂടെയില്ലാതെ നിസ്‌കരിക്കുന്ന വിത്‌റ്, ഗ്രഹണ നിസ്‌കാരം എന്നിവയുടെ ജമാഅത്തിനുവേണ്ടി *** എന്നുവിളിക്കല്‍ സുന്നത്താണ്.
ജമാഅത്തിന് വേണ്ടി ബാങ്ക് വിളിക്കുന്നവര്‍ അതിന്റെ മുഴുവന്‍ വാചകങ്ങളും ഒരാളെങ്കിലും കേള്‍ക്കുന്നവിധത്തില്‍ ശബ്ദത്തില്‍ അത് നിര്‍വഹിക്കണം. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കുന്നതിന് വേണ്ടി വാങ്കും ഇഖാമത്തും സ്വശരീരത്തെ കേള്‍പ്പിച്ചാല്‍ മതി.
എല്ലാ ബാങ്കിലും തര്‍ജീഅ് ആയാതയത് രണ്ട് സഹാദത്തിന്റെ വചനങ്ങള്‍ ഉറക്കെ പറയലും അടുത്തുള്ളവര്‍ കേള്‍ക്കും വിധം പറയല്‍ സുന്നത്താണ്. നിന്ന്‌കൊണ്ട് ബാങ്ക് നിര്‍വഹിക്കുമ്പോള്‍ * എന്ന് രണ്ട് തവണ പറയുമ്പോഴും ആദ്യം വലതുഭാഗത്തേക്കു തിരിഞ്ഞ് പിന്നീട് മുഖം ഖിബ്‌ലയുടെ നേരെയാക്കി പിന്നീട് പിന്നീട് * പറയുമ്പോള്‍ മുഖം ഇടതു ഭാഗത്തേക്കും തിരിക്കല്‍ സുന്നത്താണ്. ഖുത്വുബയുടെ ബാങ്കിലും സ്വന്തമായി നിസ്‌കരിക്കുമ്പോഴുള്ള ബാങ്കിലും ഇത് സുന്നത്ത്‌തന്നെ.

*നിസ്‌കാരം: നജസ് പുരണ്ടാല്‍*

കുഞ്ഞുങ്ങളെ പോറ്റുന്ന ഉമ്മമാര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് ധാരാളം പ്രതിഫലം ലഭിക്കും.  എന്നാല്‍ കുഞ്ഞുങ്ങളുടെ മലവും മൂത്രവും കൊണ്ട് വസ്ത്രവും സ്ഥലവും അശുദ്ധമാകുന്നു എന്ന കാരണം പറഞ്ഞ് നിസ്‌കാരം ഉപേക്ഷിക്കുന്ന ചില്ല ഉമ്മമാരുണ്ട്.  അത് തെറ്റാണ്.

കുഞ്ഞുങ്ങളില്‍ നിന്ന് പുറപ്പെടുന്ന നജസ് ശരീരത്തിന്റെ ഒരു ഭാഗത്ത് ആയാല്‍ കുളിച്ചെങ്കിലേ നിസ്‌കാരം ശരിയാവുകയുള്ളൂവെന്നും വസ്ത്രത്തിന്റെ ഒരു ഭാഗത്തായാല്‍ വസ്ത്രം മുഴുവനും കഴുകണമെന്നും വീട്ടിന്റെ ഒരു ഭാഗത്തായാല്‍ വീടു മുഴുവന്‍ കഴുകണമെന്നും മനസ്സിലാക്കിയവരുണ്ട്.  ഇത് ശരിയല്ല.  ശരീരത്തിന്റെയോ വസ്ത്രത്തിന്റെയോ ഒരു ഭാഗത്ത് നജസ് പുരണ്ടാല്‍ ആ സ്ഥലം മാത്രം കഴുകിയാല്‍ മതിയാവും.  നജസായ സ്ഥലത്ത് വെള്ളം ഒഴിച്ചുകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്.  അല്ലാതെ നസജ് പുരണ്ട കയ്യോ തുണിയോ പാത്രത്തിലുള്ള വെള്ളത്തിലിട്ട് വൃത്തിയാക്കിയാല്‍ അവ നജസില്‍ നിന്ന് ശുദ്ധിയാവുകയില്ല.

നജസായ തുണി വാഷിങ്ങ് മെഷീനില്‍ ഇടുന്നതിനു മുമ്പ് നജസിനെ പൂര്‍ണ്ണമായും കഴുകിക്കളയണം.  പിന്നെ തുണിയിട്ട ശേഷം വെള്ളം ഒഴിക്കുക. മെഷീനില്‍ വെള്ളം നിറച്ച ശേഷം അതില്‍ നജസായ തുണിയിട്ടു കഴുകിയതുകൊണ്ട് മാത്രം ശുദ്ധിയാവുകയില്ല.

വീട്ടിനുള്ളില്‍ കുട്ടികള്‍ കാഷ്ഠിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ആദ്യം തുണികൊണ്ടോ മറ്റോ നജസിന്റെ തടി മണവും നിറവുമൊന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റണം.  ശേഷം അവിടെ വെള്ളം ഒഴിക്കുന്നതോടെ ആ സ്ഥലം ശുദ്ധിയുള്ളതാകും.  വേണമെങ്കില്‍ ശുദ്ധമായ ഒരു തുണികൊണ്ടോ മറ്റോ അവിടെ ഒഴിച്ച വെള്ളം ഒപ്പിയെടുക്കാവുന്നതാണ്.

നജസായ തുണി വെള്ളമുള്ള പാത്രത്തില്‍ ഇട്ടുകഴുകിയാല്‍ ആ വെള്ളവും കൂടി നജസാവും.  ഇനി ആ തുണികൊണ്ട് വേറെ എവിടെയെങ്കിലും തുടച്ചാല്‍ തുടച്ച സ്ഥലവും നജസാവും.

*നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെഗൗരവം*u

ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചയാള്‍ കാഫിറാണെന്ന് പറയപ്പെട്ടിട്ടുണ്ട്.. മറ്റൊരു ഇബാദത്ത് ഉപേക്ഷിച്ചവരെക്കുറിച്ച് ഇത്രയും ഗൗരവമായി പറയപ്പെട്ടിട്ടില്ല.  നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം വിളിച്ചോതുന്ന ധാരാളം ഹദീസുകള്‍ ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിക്കുന്നു.  നിസ്‌ക്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാകുമെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വിത്യാസമുണ്ടെന്ന്  വ്യക്തമാക്കിയ ശേഷം മഹാനവര്‍കള്‍ പറയുന്നു.

ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചവന്‍ കാഫിറാണ്,  അവന്‍ ശിര്‍ക്ക് ചെയ്തവനാണ്, അവന്‍ മതത്തില്‍ നിന്നു പുറത്തു പോയവനാണ്,  അല്ലാഹുവിന്റെയും റസൂലിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് അവന്‍ ഒഴിവായവനാണ്, അവന്റെ അമലുകള്‍ പൊളിഞ്ഞുപോകും.  അവന് ദീനും ഈമാനും ഇല്ല തുടങ്ങി.  (നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ) ഗൗരവത്തെ വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ മുമ്പു പറഞ്ഞുപോയിട്ടുണ്ട്.  പ്രസ്തുത ഹദീസുകളുടെ ബാഹ്യം പിടിച്ചുകൊണ്ട് സ്വഹാബത്ത്, താബിഉകളില്‍ നിന്നും അവര്‍ക്ക് ശേഷമുള്ളവരില്‍ നിന്നും ധാരാളം മഹാന്‍മാര്‍ പറഞ്ഞു.  ആരെങ്കിലും മനഃപ്പൂര്‍വ്വം നിസ്‌കാര സമയം മുഴുവന്‍ കഴിഞ്ഞു കടക്കുന്നതുവരെയും നിസ്‌കരിച്ചില്ലെങ്കില്‍ അവന്‍ കാഫിറാണ്.’ (സവാജിര്‍ 1 : 197)

എന്നാല്‍ ഇമാം ശാഫിഈ(റ)യെപ്പോലുള്ള പണ്ഡിതന്‍മാര്‍ നിസ്‌കാരം ഉപേക്ഷിച്ചതുകൊണ്ടുമാത്രം കാഫിറാവുകയില്ല എന്ന വീക്ഷണം ഉള്ളവരാണ് എങ്കിലും നിസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമാണ് അല്ലെങ്കില്‍ നിസ്‌കാരം നിര്‍ബന്ധമില്ല അല്ലെങ്കില്‍ നിസ്‌കാരം ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല തുടങ്ങിയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തിക്കൊണ്ടാണ് ഒരാള്‍ ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിക്കുന്നതെങ്കില്‍ ശാഫിഈമദ്ഹബനുസരിച്ചും അവന്‍ കാഫിറാണ്.  ഇത്തരത്തിലുള്ള ഒരാള്‍ മരിച്ചാല്‍ അയാളുടെ മയ്യിത്ത് കുളിപ്പിക്കാനോ അയാള്‍ക്കു വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനോ പാടില്ല.  മാത്രവുമല്ല മുസ്‌ലീംകളുടെ ഖബ്ര്‍സ്ഥാനില്‍ അയാളെ ഖബറടക്കാനും പാടില്ല.  കാരണം അയാള്‍ കാഫിറാണ്.

*നിസ്‌കരിച്ചാല്‍ ലഭിക്കുന്ന ഗുണം*

*ഒരാള്‍ ശ്രദ്ധിച്ച് ശരിയായ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അഞ്ചു ഗുണങ്ങള്‍ കൊണ്ട് അല്ലാഹു അവനെ ആദരിക്കും.*

1 – ജീവിത പ്രയാസം അല്ലാഹു അവനില്‍ നിന്നുയര്‍ത്തും

2 – ഖബ്ര്‍ ശിക്ഷയെ അവനില്‍ നിന്നുയര്‍ത്തും

3 – അവന്റെ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം അവന്റെ വലം കൈയ്യില്‍ നല്‍കും.

4 – അവന്‍ മിന്നല്‍ വേഗത്തില്‍ സ്വിറാത്വ് കടക്കും

5 – ഹിസാബ് കൂടാതെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.

ഇമാം ഇബ്‌നുഹജറില്‍ ഹൈത്തമി(റ) സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ ഇതെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. (1 : 195)

ചുരുക്കത്തില്‍ നിസ്‌ക്കാരം ശരിയായ നിലയില്‍ ശ്രദ്ധിച്ച് നിര്‍വ്വഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒന്നാമത്തെ ഗുണം ജീവിത പ്രയാസം നീങ്ങലാണ്.  മറ്റു ഗുണങ്ങള്‍ മരണാനന്തരമാണ് ലഭിക്കുന്നത്.

*നിസ്‌കാരത്തെഅവഗണിക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍*

നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും.  അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.

*ദുനിയാവില്‍ വെച്ചുണ്ടാകുന്ന അഞ്ച്ശിക്ഷകള്‍ :*

1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല

2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.

3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.

4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.

5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.

*മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :*

1 – നിന്ദ്യനായി അവന്‍ മരണപ്പെടും

2 – അവന്‍ വിശന്നു മരിക്കും

3 – അവന്‍ ദാഹിച്ചു മരിക്കും.  ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.

*ഖബ്‌റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :*

1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.

2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും.  രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.

3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും.  അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്.  അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്.  ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്.  ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു.  ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും.  ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.

*ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴുള്ളശിക്ഷകള്‍ :*

1 – ശക്തമായ വിചാരണ നേരിടേണ്ടി വരും

2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും

3 – നരകത്തില്‍ കടക്കേണ്ടി വരും

ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്.  പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)

നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.

ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ

രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ

മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)

നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും.  അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും.  മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.



*✍തുടരും*

നോമ്പ്ഖ്വള്വാഅ് വീട്ടൽ

*⭕ഖ്വള്വാഅ് വീട്ടല്‍⭕*



*ഖ്വളാഇന്റെ വിധികള്‍*

പ്രതിബന്ധങ്ങള്‍ കാരണമായി നോമ്പ് ഉപേക്ഷിച്ചവര്‍ പ്രതിബന്ധം നീങ്ങിയതിനു ശേഷം നോമ്പ് ഖ്വള്വാഅ് വീട്ടേണ്ടതാണ്. രോഗമോ യാത്രയോ കാരണം നഷ്ടപ്പെട്ട നോമ്പ് മറ്റൊരു ദിവസം നോറ്റുവീട്ടണമെന്നു ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. രണ്ടുവിധത്തില്‍
https://chat.whatsapp.com/ErueWH2j

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

 ഖളാആകാം. (1) പ്രത്യേകമായ കാരണങ്ങളാല്‍ ഉദാഹരണം ആര്‍ത്തവം, നിയ്യത്ത് മറന്നുപോവുക, രോഗം, യാത്ര തുടങ്ങിയവ. (2) യാതൊരു കാരണവുമില്ലാതെ. രണ്ടുവിധത്തിലും നഷ്ടമായ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതിന് പെരുന്നാള്‍ ദിനങ്ങള്‍, ദുല്‍ഹജ്ജ് 11, 12, 13 എന്നിവയല്ലാത്ത ഏതു ദിവസവും തിരഞ്ഞെടുക്കാം (ശറഹുല്‍മുഹദ്ദബ് 6/367). ഒന്നിലധികം നോമ്പുണ്ടെങ്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അനുഷ്ഠിക്കല്‍ സുന്നത്താണ്. ഇതിനു തെളിവായി ഒരു ഹദീസ്: ‘റമള്വാന്‍ വ്രതം നഷ്ടമായവര്‍ അത് തുടര്‍ച്ചയായ ദിവസങ്ങളില്‍ വീണ്ടെടുക്കട്ടെ. അത് ഇടവിട്ട ദിവസങ്ങളില്‍ അനുഷ്ഠിക്കാതിരിക്കട്ട’ (ത്വബ്റാനി, ബൈഹഖി). ഖള്വാഅ് സംബന്ധമായി ഖുര്‍ആനില്‍ പറഞ്ഞത് മറ്റു മാസങ്ങളില്‍ നിന്ന് ഏതെങ്കിലും ദിവസങ്ങളില്‍ വീണ്ടെടുക്കുക എന്നാണല്ലോ. ഈ റമള്വാനില്‍ നഷ്ടമായ നോമ്പുകള്‍ തൊട്ടടുത്ത റമള്വാന് മുമ്പ് വീണ്ടെടുത്താല്‍ മതിയെങ്കിലും താമസിയാതെ നോറ്റുവീട്ടല്‍ സുന്നത്താണ്. അടുത്ത റമള്വാന് മുമ്പ് വീണ്ടെടുക്കാതിരിക്കല്‍ കുറ്റകരവുമാണ്. എന്നാല്‍ കാരണമില്ലാതെ നോമ്പ് മുറിച്ചവര്‍ പെട്ടെന്നുതന്നെ ഖള്വാഅ് വീട്ടല്‍ അനിവാര്യമാണ്. അതുപോലെ സംശയ ദിവസം നോമ്പു മുറിച്ചവരും എത്രയും വേഗം ആ നോമ്പ് വീണ്ടെടുക്കല്‍ ബാധ്യതയാണ്. ആര്‍ത്തവം, പ്രസവം എന്നിവ കാരണം നോമ്പ് നഷ്ടമായ സ്ത്രീകള്‍ അത് വീണ്ടെടുക്കല്‍ നിര്‍ബന്ധമാണ്. ആഇശാബീവി(റ) പറയുന്നു: “ആര്‍ത്തവ കാലത്ത് നഷ്ടപ്പെടുന്ന നോമ്പുകള്‍ ഖള്വാഅ് വീട്ടണമെന്നു ഞങ്ങള്‍ക്കാജ്ഞ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അക്കാലത്തെ നിസ്കാരം വീണ്ടെടുക്കാന്‍ കല്‍പ്പനയി.” (മുസ്ലിം). ആര്‍ത്തവ പ്രസവ കാലത്ത് സ്ത്രീക്ക് മതപരമായ ചടങ്ങുകള്‍ പാലിക്കാന്‍ ശുദ്ധിയില്ലാത്തതാണ് നോമ്പിനു വിലക്കു വരാന്‍ കാരണം. നോമ്പുപേക്ഷിച്ചതിനുന്യായമായ കാരണമുള്ളവര്‍ നഷ്ടപ്പെട്ട നോമ്പ് സാവകാശം വീട്ടിയാല്‍ മതിയാകുന്നതാണ്.
ഭ്രാന്ത് കാരണം നഷ്ടമായ നോമ്പുകള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമില്ല. കാരണം ആ കാലത്ത് അവര്‍ക്ക് ദീനീ കല്‍പ്പന ബാധകമല്ലല്ലോ. എന്നാല്‍ ബോധക്ഷയം കാരണം നോമ്പ് നഷ്ടപ്പെട്ടവര്‍ അത് വീണ്ടെടുക്കണം. കാരണം ബോധക്ഷയം ഒരു രോഗമാണ്. ഭ്രാന്താകട്ടെ രോഗമെന്നതിനപ്പുറം ഒരു ന്യൂനതയുമാണ്. എന്നാല്‍ അതിരുവിട്ട പ്രവര്‍ത്തനം കാരണമായി ഭ്രാന്ത് ഉണ്ടാക്കിത്തീര്‍ത്തതാണെങ്കില്‍ അക്കാലത്തെ നോമ്പ് ഖള്വാഅ് വീട്ടണമെന്ന് തന്നെയാണ് വിധി. മതവിധികളില്‍ നടത്തുന്ന അതിര്‍ലംഘനങ്ങള്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ്. മതപരിത്യാഗിക്ക് പരിത്യാഗ കാലത്തെ വ്രതം നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. അമുസ്ലിം ഇസ്ലാമില്‍ ചേര്‍ന്നാല്‍ പൂര്‍വ്വകാലത്തെ വ്രതങ്ങള്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമില്ല. അമുസ്ലിമായ കാലത്ത് നോമ്പ് അനുഷ്ഠിച്ചാല്‍ അത് പരിഗണിക്കപ്പെടുന്നതുമല്ല. പുതുതായി ഇസ്ലാമില്‍ ചേരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കാലത്തെ കര്‍മ്മങ്ങള്‍ വീണ്ടെടുക്കണമെന്ന് പറയുന്നത് യുക്തിയല്ല. അതേ സമയം മതപരിത്യാഗി വീണ്ടും ഇസ്ലാമിലേക്ക് വന്നാല്‍ രിദ്ദതിന്റെ കാലത്ത് നഷ്ടമായവ വീണ്ടെടുക്കല്‍ അനിവാര്യം തന്നെയാണ്.
ലഹരിബാധിതര്‍ നഷ്ടമായ നോമ്പ് ഖള്വാഅ് വീട്ടണം. രോഗം മൂലമോ വല്ല മരുന്നും കഴിച്ചതിനാലോ ആണ് അതുണ്ടായതെങ്കിലും ഖള്വാഅ് അനിവാര്യം തന്നെയാണ്. പക്ഷേ, ഈ ഘട്ടത്തില്‍ നോമ്പു നഷ്ടപ്പെട്ടതില്‍ അവര്‍ കുറ്റക്കാരാകുന്നതല്ല. എന്നാല്‍ മദ്യം, മയക്കുമരുന്ന് തുടങ്ങി നിഷിദ്ധമായവ ഉപയോഗിച്ചു ലഹരി ബാധിച്ചവര്‍ നഷ്ടപ്പെട്ട നോമ്പുകള്‍ വീണ്ടെടുക്കുന്നതിനു പുറമെ പരലോകത്ത് ശിക്ഷയും അര്‍ഹിക്കുന്നു. രാത്രി നിയ്യത്ത് ചെയ്യാന്‍ മറന്നവന് പിറ്റേദിവസത്തെ വ്രതം ലഭിക്കുന്നതല്ല. അന്നേ ദിവസം നോമ്പുകാരനെപ്പോലെ കഴിയണം. ആ നോമ്പ് പിന്നീട് നോറ്റുവീട്ടല്‍ നിര്‍ബന്ധവുമാണ്. രോഗം സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗിക്കും നോമ്പനുഷ്ഠാനത്തിനു രോഗാവസ്ഥയില്‍ ഇളവുണ്ടെന്നു ‘ഇളവുകള്‍’ എന്ന ലേഖനത്തില്‍ പറഞ്ഞു. ഇത്തരം രോഗികള്‍ക്കു രോഗകാലത്ത് നഷ്ടമായ നോമ്പ് വീണ്ടെടുക്കല്‍ നിര്‍ബന്ധമാകുന്നു.
_*പരിഹാര ദാനം (ഫിദ്യ)*_

നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ പകരം ചെയ്യേണ്ട അന്നദാനമാണ് ഫിദ്യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, നീങ്ങുമെന്ന് പ്രത്യാശയില്ലാത്ത വാര്‍ദ്ധക്യം തുടങ്ങിയ പ്രതിബന്ധങ്ങള്‍ക്ക് വേ ണ്ടി നോമ്പ് ഉപേക്ഷിച്ചവന്‍ ഓരോ ദിവസത്തിന് ഒരു മുദ്ദ്(800 മി.ലി.) വീതം ദാനം ചെയ്യേണ്ടതാണ്. തല്‍സമയത്ത് അതിന് കഴിയുമെങ്കിലാണ് ഇപ്പറഞ്ഞത്. ഖ്വള്വാഅ് വീട്ടല്‍ ഇവന് ബാധ്യതയില്ല. പിന്നീട്  ഖ്വള്വാഅ് വീട്ടാന്‍ സാധിച്ചാലും ശരി. കാരണം പ്രസ്തുത സാഹചര്യത്തില്‍ ആദ്യമേ അവന്റെ ബാധ്യത നോമ്പല്ല. മറിച്ച് ഫിദ്യ (പ്രായശ്ചിത്തം)യായി ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ ദാനം ചെയ്യലാണ്. രോഗം മൂലം നോമ്പനുഷ്ഠിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന അവസ്ഥയിലാണീ ആനുകൂല്യം. ഇങ്ങ നെ ഫിദ്യ നല്‍കി സ്വഹാബികളില്‍ പലരും പരിഹാരം നിര്‍വഹിച്ചതായി കാണാവുന്നതാണ്. സ്വഹാബികളില്‍ പ്രമുഖനായ അനസ്(റ) രോഗബാധിതനായി കിടന്ന സമയത്തെ നോമ്പ് ഫിദ്യ നല്‍കി പരിഹരിച്ചിരുന്നു. സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗി ഫിദ്യ നല്‍കേണ്ടതില്ല. അതുപോലെ തന്നെ യാത്രക്കാരനും ശൈത്യമുള്ള ദിവസമല്ലാതെ നോമ്പെടുക്കാന്‍ കഴിയാത്തവര്‍ ഉപേക്ഷിക്കുന്ന നോ മ്പിനും ഫിദ്യ വേണമെന്നില്ല. ഇവര്‍ക്കെല്ലാം മറ്റൊരിക്കല്‍ നോട്ടുവീട്ടാന്‍ അവസരം പ്രതീക്ഷിക്കാവുന്നതാണല്ലോ.
_*ഗര്‍ഭിണിയും മുല കൊടുക്കുന്ന സ്ത്രീയും*_

ഗര്‍ഭിണി, മുല കൊടുക്കുന്ന സ്ത്രീ എന്നിവര്‍ കുട്ടിക്ക് വിഷമം സംഭവിക്കുമെന്ന ഭയമുള്ളത് കൊണ്ട് നോമ്പ് ഉപേക്ഷിച്ചാല്‍ ഒരു മുദ്ദ് ദാനം ചെയ്യുന്നതോടൊപ്പം ഖ്വള്വാഅ് വീട്ടല്‍കൂടി നിര്‍ബന്ധമാകും. സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമല്ല, കൂലിക്കോ അല്ലാതെയോ മറ്റു കുഞ്ഞുങ്ങളെ മുലയൂട്ടുന്നവള്‍ക്കും ഈ വിധി ബാധകമാണ്. ഇനി അവര്‍ സ്വന്തം ശരീരത്തിനോ ശരീരത്തിനും കുട്ടിക്കും കൂടി യോ വിഷമം സംഭവിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖ്വള്വാഅ് വീട്ടല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. മുദ്ദ് കൊടുക്കേണ്ടതില്ല.
മുങ്ങിനശിക്കാന്‍ പോകുന്നവരെ രക്ഷപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി നോമ്പ് മുറിക്കേണ്ടിവന്നവര്‍ക്കും ഫിദ്യ നല്‍കണം. നോമ്പ് നഷ്ടപ്പെടുത്താതെ രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്തിടത്ത് നോമ്പ്മുറിച്ചു രക്ഷപ്പെടുത്തുക തന്നെ വേണം.
മതപരമായി മാന്യത(ഹുര്‍മത്)കല്‍പ്പിക്കാവുന്ന മനുഷ്യനെ രക്ഷപ്പെടുത്തുന്നത് പോലെയാണ് ഹുര്‍മത് വിധിക്കാവുന്ന ജീവികളെ രക്ഷപ്പെടുത്തുന്നതിനായി നോമ്പ് മുറിക്കേണ്ടിവരുന്നതും. ഇതനുസരിച്ച് ജീവിയെ രക്ഷപ്പെടുത്താന്‍ നോമ്പ് മുറിച്ചവന്‍ നോറ്റുവീട്ടുന്നതിനു പുറമെ ഫിദ്യ കൂടി നല്‍കല്‍ അനിവാര്യമാകുന്നു. സമ്പത്തു സംരക്ഷണാര്‍ഥം നോമ്പ് മുറിച്ചവന് പ്രസ്തുത ധനം തന്റേതല്ലെങ്കില്‍ ഫിദ്യ നല്‍കല്‍ നിര്‍ബന്ധമാകുന്നു. സ്വത്ത് തന്റേതാണെങ്കില്‍ ഫിദ്യ വേണ്ട. ഭാര്യാഭര്‍തൃ സംസര്‍ഗം കാരണമല്ലാതെ മറ്റേതെങ്കിലും വിധം നോമ്പ് മുറിച്ചവന് നഷ്ടമായ നോമ്പ് നോറ്റുവീട്ടിയാല്‍ മതി. ഫിദ്യ നിര്‍ ബന്ധമില്ല. അതുപോലെതന്നെ മതപരിത്യാഗിക്കും ഫിദ്യ ബാധകമല്ല. ഇതില്‍ നിന്നു ഫിദ്യ ശിക്ഷാനടപടിയല്ലെന്നു മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിനറിയുന്ന യുക്തിയും രഹസ്യവും ഉള്‍ക്കൊള്ളുന്ന ഒരു അനുഷ്ഠാനമാണിത്.
_*സവിശേഷ ശ്രദ്ധക്ക്*_

നഷ്ടമായ വ്രതങ്ങള്‍ക്ക് ഓരോ ദിവസത്തിനും ഓരോ മുദ്ദ്(800 മി.ലി.) എന്ന തോതില്‍ ഭക്ഷണ പദാര്‍ ഥം വിതരണം ചെയ്യലാകുന്നു ഫിദ്യയുടെ വിവക്ഷ. ഇബ്നു ‘അബ്ബാസ്(റ)വില്‍ നിന്നു നിവേദനം: ‘റമളാന്‍ വ്രതത്തിനു സാധ്യമാകാത്തവന്‍ ഓരോ ദിവസത്തിനും ഓരോ മുദ്ദ് ഭക്ഷണപദാര്‍ഥം നല്‍കാന്‍ ബാധ്യസ്ഥനാകുന്നു’ (ബുഖാരി). ഇബ്നു’ഉമര്‍(റ) പറയുന്നു: ‘നോമ്പാചരണത്തിനു സാധ്യമാകാത്ത ദുര്‍ബലന്‍ ഓരോ ദിവസത്തിനും ഒരു മുദ്ദ് എന്ന തോതിലാണ് ഭക്ഷണപദാര്‍ഥം ദാനം ചെയ്യേണ്ടത്’ (ബൈഹഖി).
_*അവകാശികള്‍*_


https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഫിദ്യ നല്‍കേണ്ടത്. സകാതിന്റെ അവകാശികളായി പരിഗണിക്കപ്പെടുന്ന മറ്റു വിഭാഗങ്ങള്‍ക്ക് ഫിദ്യ നല്‍കാവുന്നതല്ല. കാരണം, ഫിദ്യയുടെ വിധിവ്യക്തമാക്കുന്ന ഖുര്‍ആന്‍ വാക്യത്തില്‍ മിസ്കീന്‍ എന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട് (അല്‍ബഖറ 184) മിസ്കീന്റെ പരിധിയില്‍ ഫഖീറിനെ കൂടി ഉള്‍പ്പെടുത്താന്‍ ന്യായമുണ്ടെന്നു പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഫഖീര്‍ മിസ്കീനെക്കാള്‍ പാവപ്പെട്ടവനാണല്ലോ.
ഒന്നിലധികം മുദ്ദുകള്‍ നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ എല്ലാം ഒരാള്‍ക്കു തന്നെ നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു മുദ്ദ് ഭക്ഷണം ഭാഗിച്ച് ഒന്നിലധികം ദരിദ്രര്‍ക്കു നല്‍കാന്‍ പറ്റില്ല. ഒന്നരമുദ്ദ് ഒരാള്‍ക്ക് എന്ന തോതില്‍ ഭാഗിച്ചുനല്‍കാന്‍ പറ്റില്ല. കാരണം ഖുര്‍ആന്‍ പറഞ്ഞത് ഒരു ഫിദ്യ എന്ന അര്‍ഥത്തിലാണ്. ഒരു ഫിദ്യയെ ഭാഗിക്കാന്‍ പാടില്ലെന്നര്‍ഥം. എന്നാല്‍ രണ്ട് ഫിദ്യ ഒരാള്‍ക്കു നല്‍കുന്നത് രണ്ട് സകാത് ഒരാള്‍ക്ക് നല്‍കുന്നത് പോലെയായത് കൊണ്ട് അനുവദനീയമാണ്. ഫിദ്യ മറ്റൊരു രാജ്യത്തേക്ക് വിതരണത്തിന് നീക്കം ചെയ്യുന്നതില്‍ തെറ്റില്ല. സകാതിന്റെ കാര്യത്തിലെ വിലക്ക് ഇവിടെ ബാധകമല്ല.
കുറേ ദിവസത്തെ ഫിദ്യയുണ്ടെങ്കില്‍ എല്ലാം ഒരാള്‍ക്ക് കൊടുക്കുന്നതിലും ഭേദം പലര്‍ക്കായി കൊടുക്കുന്നതാണ്. ഇബ്നു ‘അബ്ദിസ്സലാം(റ) പറയുന്നു. ഇതുരണ്ടും ഒരുപോലെയാണെന്നു പറയാനാവില്ല. പത്തുപേരെ ഭക്ഷിപ്പിക്കുന്നതില്‍ പലനേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ഒരുപക്ഷേ, ഈ പത്തുപേരില്‍ ഒരു വലിയ്യുണ്ടാകാം. അതുപോലെ പത്തുപേരെ ഭക്ഷിപ്പിച്ചാല്‍ പത്തുപേരുടെയും പ്രാര്‍ഥന പ്രതീക്ഷിക്കാം.
ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമായ വ്യക്തി തന്നെ ഒരു പ്രതിബന്ധവും കൂടാതെ ഖ്വള്വാഇനെ പിന്തിക്കുകയും അങ്ങനെ അടുത്ത റമള്വാന്‍ പ്രവേശിക്കുകയും ചെയ്താല്‍ ഒരു നോമ്പ് ഒരു വര്‍ഷം പിന്തിച്ചതിന് ഒരു മുദ്ദ് വീതം പ്രായശ്ചിത്തായി ദാനം ചെയ്യേണ്ടതാണ്. അപ്പോള്‍ വര്‍ഷം കൂടും തോറും മുദ്ദിന്റെ എണ്ണവും വര്‍ധിക്കുന്നതാണ്. ഖ്വള്വാഅ് വീട്ടാന്‍ സൌകര്യമാകും വിധം പ്രതിബന്ധങ്ങള്‍ ഒഴിവായ ദിവസങ്ങള്‍ ലഭിക്കാത്ത വ്യക്തി ഖ്വള്വാഇനെ പിന്തിച്ചതിനാല്‍ പ്രായശ്ചിത്തം നിര്‍ബന്ധമാകുന്നില്ല.
_*പരേതന്റെ നോമ്പും ഫിദ്യയും*_

ഇനി ഖ്വള്വാഅ് വീട്ടാന്‍ സൌകര്യപ്പെട്ട വ്യക്തി തന്നെ ഖ്വള്വാഇനെ പിന്തിക്കുകയും അങ്ങനെ അടുത്ത റമള്വാന്‍ ആഗതമാവുകയും ചെയ്തു. ശേഷം നോമ്പ് ഖ്വള്വാഅ് വീട്ടാത്ത സ്ഥിതിയില്‍ അവന്‍ മരിക്കുകയും ചെയ്താല്‍ അനന്തര സ്വത്തില്‍ നിന്ന് ഓരോ ദിവസത്തിന് ഈരണ്ട് മുദ്ദ് വീതം നല്‍കേണ്ടതാണ്. ഒന്ന് നഷ്ടപ്പെട്ട നോമ്പിന് വേണ്ടിയും രണ്ടാമത്തേത് ഖള്വാഇനെ പിന്തിച്ചതിന് വേണ്ടിയുമാകുന്നു. എന്നാല്‍ ഇപ്പറഞ്ഞത് തന്നെ മയ്യിതിന്റെ അടുത്ത കുടുംബക്കാരനോ അയാളുടെ സമ്മത പ്രകാരം മറ്റൊ രു വ്യക്തിയോ അയാള്‍ക്ക് വേണ്ടി നോമ്പനുഷ്ഠിച്ചിട്ടില്ലെങ്കിലാണ്. പ്രത്യുത അനുഷ്ഠിച്ച് വീട്ടിയിട്ടുണ്ടെങ്കില്‍ ഖ്വള്വാഇനെ പിന്തിച്ചതിന് വേണ്ടിയുള്ള ഒരു മുദ്ദ് മാത്രമേ നിര്‍ബന്ധമാകുന്നുള്ളൂ.
വ്രതം നഷ്ടപ്പെട്ടത് നോക്കിയാണ് പിന്തിച്ചതിനുള്ള ഫിദ്യ പരിഗണിക്കപ്പെടുന്നത്. റമളാനില്‍ പത്തു നോമ്പ് നഷ്ടപ്പെട്ട ഒരാള്‍ അടുത്ത ശഅബാന്‍ മാസത്തില്‍ നിന്ന് കേവലം അഞ്ചുദിവസം ബാക്കിനില്‍ക്കെ മരണപ്പെട്ടാല്‍ മൊത്തം പതിനഞ്ചു മുദ്ദാണിയാള്‍ക്കുവേണ്ടി ഫിദ്യ നല്‍കേണ്ടത്. അതില്‍ പത്തു മുദ്ദ് നഷ്ടപ്പെട്ട നോമ്പുകള്‍ക്കും അഞ്ചെണ്ണം പിന്തിച്ച വകയിലുമാണ്. ഇദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ അഞ്ചു ദിവസത്തെ വ്രതം വീണ്ടെടുക്കാനേ കഴിയുമായിരുന്നുള്ളൂ എന്ന അടിസ്ഥാനത്തിലാണിത്.
_*പരേതന്റെ പേരില്‍ നോമ്പ്*_

മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ബന്ധുക്കള്‍ക്കു നോമ്പ് നോറ്റുവീട്ടാമോ?. ശാഫിഈ മദ്ഹബില്‍ ജദീദായ വീക്ഷണമനുസരിച്ചു മയ്യിത്തിന്റെ പേരില്‍ നോമ്പ് നോറ്റുവീട്ടുന്നതിന് ന്യായമില്ല. മറിച്ച് മുദ്ദ് നല്‍ കുകയാണ് വേണ്ടത്. എന്നാല്‍ ഇമാം നവവി(റ)യും ഒരു സംഘം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നതും അംഗീകരിക്കുന്നതും മുദ്ദ് നല്‍കണമെന്നില്ല ബന്ധപ്പെട്ടവര്‍ നോമ്പനുഷ്ഠിച്ചാല്‍ മതിയാകുമെന്ന ശാഫിഈ(റ)യുടെ പൂര്‍വവീക്ഷണത്തെയാകുന്നു.
ഇമാം നവവി(റ) പറയുന്നത് കാണുക: “മരണപ്പെട്ടവരുടെ വലിയ്യിനു മയ്യിത്തിന്റെ പേരില്‍ നോമ്പനുഷ്ഠിക്കാമെന്ന അഭിപ്രായം സ്വീകാര്യം തന്നെയാണ്. ഇങ്ങനെ അനുഷ്ഠിക്കുന്ന വ്രതം കാരണം മയ്യിത്തിന്റെ ഉത്തരവാദിത്വം തീരുന്നതാണ്. ശാഫിഈ അനുയായികളില്‍ ഒരു സംഘം പണ്ഢിതന്മാര്‍ ഇത് ശരിവെച്ചതായിക്കാണുന്നുണ്ട്. മിന്‍ഹാജില്‍ പറയുന്നു: “മരണപ്പെട്ടവരുടെ പേരിലുള്ള നോമ്പാചരണം മരിച്ചവരുടെ ബാധ്യത നിറവേറ്റുന്നതാണെന്ന ഖദീമായ അഭിപ്രായമാണ് കൂടുതല്‍ ശരിയെന്ന് പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നു’. റൌള്വയില്‍ പറഞ്ഞതായി തുഹ്ഫ ഉദ്ധരിക്കുന്നു: ‘മേല്‍പറഞ്ഞ പൂര്‍വ വീക്ഷണം സ്വഹീഹാണെന്ന് ഒരുപറ്റം പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അത് ശരിയാകുന്നു’. മയ്യത്തിന്റെ പേരിലുള്ള വ്രതാനുഷ്ഠാനം ശരിവെക്കുന്ന പല ഹദീസുകളും കാണാവുന്നതാണ്. ആഇശാബീവി(റ)യില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ‘മരണപ്പെട്ടവര്‍ക്ക് നോമ്പ് നോറ്റുവീട്ടാനുണ്ടെങ്കില്‍ അവരുടെ വലിയ്യ് അത് നോറ്റുവീട്ടട്ടെ’. ബുഖാരിയിലും മുസ്ലിമിലും കാണുന്ന മറ്റൊരു ഹദീസ്: ഒരാള്‍ നബി സന്നിധിയില്‍ വന്നുപറഞ്ഞു: ‘നബിയേ, എന്റെ പ്രിയപ്പെട്ട മാതാവ് മരിച്ചുപോയി. ഒരു മാസത്തെ നോമ്പ് അവര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. അവരുടെ പേരില്‍ ഞാനത് നോറ്റുവീട്ടിയാല്‍ സ്വീകാര്യമാകു മോ?’ നബി(സ്വ) അയാളോട് ചോദിച്ചു. ‘നിന്റെ മാതാവിനു വല്ല കടബാധ്യതയുമുണ്ടെങ്കില്‍ അത് നീ വീട്ടുമോ?’ ആ മനുഷ്യന്‍ പറഞ്ഞു: ‘തീര്‍ച്ചയായും’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘എങ്കില്‍ അല്ലാഹുവിനുള്ള കടബാധ്യതയും വീട്ടാന്‍ നീ ഏറ്റവും ബന്ധപ്പെട്ടവനാണെന്നറിയുക’.
മറ്റൊരു സംഭവം: ‘ഒരു സ്ത്രീ തിരുസന്നിധിയില്‍ വന്നുപറഞ്ഞു. ‘നബിയേ, എന്റെ മാതാവ് മരണപ്പെട്ടിരിക്കുന്നു. അവര്‍ക്ക് നേര്‍ച്ചയാക്കിയ ചില വ്രതങ്ങള്‍ നിര്‍വഹിക്കാന്‍ ബാക്കിയുണ്ടായിരന്നു. അതു ഞാ ന്‍ നോറ്റുവീട്ടിയാല്‍ മതിയാകില്ലേ?’ നബി(സ്വ) അവരോട് ചോദിച്ചു. ‘നിന്റെ മാതാവിന് വല്ല കടബാധ്യതയുമുണ്ടായിരുന്നെങ്കില്‍ അത് തീര്‍ക്കാന്‍ നീ തിടുക്കം കാണിക്കില്ലേ?’ ആ സഹോദരി പ്രതികരിച്ചു. ‘അതെ. ഞാനാ ബാധ്യത ഉടന്‍ തീര്‍ക്കുന്നതാണ്’. അപ്പോള്‍ നബിതങ്ങള്‍ പറഞ്ഞു: ‘എങ്കില്‍ അതുപോലെ തന്നെ നിന്റെ മാതാവിന്റെ പേരിലുള്ള നോമ്പുകളും നീ നോറ്റുവീട്ടുക’ (മുസ്ലിം).
എന്നാല്‍ മരണപ്പെട്ടവരുടെപേരില്‍ മുദ്ദ് വിതരണം നടത്തിയാലും മതി എന്നതിന് ഇബ്നു’ഉമര്‍(റ)ല്‍ നിന്നുള്ള ഒരു ഹദീസ് തെളിവാണ്. ‘വല്ലവനും നോമ്പ് ബാക്കിനില്‍ക്കെ മരണപ്പെട്ടാല്‍ ഓരോ ദിവസത്തിനും ദരിദ്രന് ഭക്ഷണം നല്‍കട്ടെ’ (തിര്‍മുദി).
🌹🌹🌹🌹

*ഖുർആൻ,ഹദീസ്&അഹ്ലുസ്സുന്ന*

മുജാഹിദുകളുടെ താടിയും നിസ്കാരവും കണ്ട് നിങ്ങൾ തെറ്റിദ്ധരിക്കരുത്

മുജാഹിദുകളുടെ താടിയും നിസ്കാരവും കണ്ട് നിങ്ങൾ തെറ്റിദ്ധരിക്കരുത്....

അവരെ കുറിച്ച് നബി(സ) പറഞ്ഞത് കാണൂ...

عن أبي سعيدٍ الخُدْري رضي الله عنه أنه قال: بينما نحن عند رسول الله صلى الله عليه وسلم وهو يقسم قسماً -أي يقسم مالاً-، إذ أتاه ذو الخويصرة، وهو رجل من بني تميم، فقال: يا رسول الله اعدل! فقال: ويلك! ومن يعدل إذا لم أعدل، قد خبتُ وخسرتُ إن لم أكن أعدل. فقال عمر: يا رسول الله ائذن لي فيه فأضرب عنقه؟ فقال: دَعهُ، فإن له أصحابا يحقر أحدكم صلاته مع صلاتهم وصيامه مع صيامهم -أي من شدة عبادتهم-، يقرؤون القرآن لا يجاوز تراقيهم -والترقوة هي العظمة الناتئة أعلى الصدر أي يقرأون القرآن ولا يفقهونه-، يمرقون من الدين كما يمرق السهم من الرمية.. قال أبو سعيد: فأشهدُ أني سمعت هذا الحديث من رسول الله صلى الله عليه وسلم، وأشهدُ أن عليا بن أبي طالب قاتلهم وأنا معه. (رواه البخاري رحمه الله رقم 3532

“അബൂ സ‌ഈദുൽ ഖുദ്‌രി رضي الله عنه ൽ നിന്ന് നിവേദനം . മഹാനവർകൾ പറയുന്നു. ഞങ്ങളൊരിക്കൽ നബി صلى الله عليه وسلم യുടെ അരികിൽ നിൽക്കുമ്പോൾ അവിടുന്നു യുദ്ധമുതൽ വീതിച്ചുകൊണ്ടിരിക്കയാണ്- ദുൽ ഖുവൈസിറത്ത് എന്നപേരുള്ള ഒരാൾ കടന്നുവന്നു. അദ്ദേഹം ബനൂ തമീം ഗോത്രത്തിൽ പെട്ടയാളാണ്- (വിക്കിപീഡിയയിൽ വളരെ ഉഷാറായി കൊടുത്തത് കാണാം ഇ ബനൂ തമീമിലാണ് ഇമാം മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബ് ജന്മം കൊണ്ടതെന്ന്) ആഗതൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഈ വീതം വെക്കലിൽ അങ്ങ് നീതി പാലിക്കുക. മറുപടിയായി തിരു നബി صلى الله عليه وسلم പറഞ്ഞു : നിന്റെ നാശം , ഞാൻ നീതി പുലർത്തിയില്ലെങ്കിൽ പിന്നെയാരാണ് നീതി പുലർത്തുക ? ഞാൻ നീതിമാനല്ലെങ്കിൽ ഞാൻ പരാജിതരും നാശം പിടിച്ചവരുമാകും. ഇത് കേട്ട് ഉമർ رضي الله عنه ചോദിച്ചു അവന്റെ തലവെട്ടാൻ എന്നെ അനുവദിക്കൂ നബിയേ ? അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു, അയാളെ വിട്ടേക്കൂ, കാരണം അദ്ദേഹത്തിന് ചില പിൻ‌ഗാമികൾ വരാനുണ്ട് , നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരം കൊള്ളെ ചേർത്തിനോക്കുമ്പോൾ നിസ്സാരമായിത്തോന്നും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി തട്ടിച്ചു നോക്കുമ്പോൾ നിങ്ങളുടെ നോമ്പ് നിസ്സാരമായിരിക്കും.- അവരുടെ ഇബാദത്തിലെ തീവ്രത കാരണം – അവർ ഖുർ‌ആൻ പാരായണം ചെയ്യും, അത് ഹൃദയത്തിലേക്കെത്തിയിട്ടുണ്ടാവില്ല. വേട്ടമൃഗത്തിൽ തുളഞ്ഞ് കയറിയ അമ്പിന്റെ വില്ല് എങ്ങിനെ പുറത്തു പോകുന്നുവോ അപ്രകാരം ദീനിൽ നിന്ന് അവർ പുറത്ത് പോയിക്കൊണ്ടിർക്കും”. ശേഷം അബൂ സ‌ഈദുൽ رضي الله عنه പറയുന്നു, ഈ ഹദീസ് തിരു നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ വിഭാഗത്തിനോട് മഹാനായ അലി رضي الله عنه യുദ്ധം ചെയ്തതായും ഞാൻ സാക്ഷ്യം വഹിക്കുന്നു. ആ യുദ്ധത്തിൽ ഞാനും മഹാനായ അലി رضي الله عنه വിന്റെ കൂടെയുണ്ടായിരുന്നു.

ഈ ഹദീസുകളെ വിശദീകരിച്ച് കൊണ്ട് ശൈഖ് മുഹമ്മദ്‌ബ്‌നു അബ്‌ദുൽ വഹാബിന്റെ കാലക്കാരനും മക്കയിലെ പ്രസിദ്ധ ഷാഫി‌ഈ മുഫ്തിയുമായിരുന്ന മഹാനായ സൈനി ദഹ്‌ലാൻ رحمه الله തന്റെ الدرر السنية في الرد على الوهابية എന്ന പുസ്തകത്തിന്റെ 54 ആമത്തെ പേജിൽ പറയുന്നു :

وكانوا يأمرون من اتبعهم أن يحلق رأسه، ولا يتركونه يفارق مجلسهم إذا تبعهم، حتى يحلقوا رأسه، ولم يقع مثل ذلك قط من أحد من الفرق الضالة التي مضت قبلهم، فالحديث صريح فيهم، وكان السيد عبد الرحمن الأهدل مفتي زبيد يقول: لا يحتاج أن يؤلف أحد تأليفا للرد على ابن عبد الوهاب، بل يكفي من الرد عليه قوله صلى الله عليه وسلم: سيماهم التحليق) فإنه لم يفعله أحد من المبتدعة غيرهم. (الدرر السنية في الرد على الوهابية، ص 54)

“വഹാബികൾ അവരുടെ അണികളോട് തലമുണ്ഡനം ചെയ്യാൻ കൽ‌പ്പിക്കാറുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലേക്ക് വന്നവരെ തലമുണ്ഡനം ചെയ്യാതെ മജ്‌ലിസ് വിട്ട് പോകാൻ അനുവദിക്കാറുമില്ലായിരുന്നു. ഈ ചര്യ ഇവർക്ക് മുമ്പ് വന്ന പിഴച്ച വിഭാഗങ്ങളിലൊന്നും കാണാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഈ ഹദീസ് ഇവരെക്കുറിച്ചാണെന്നത് സുവ്യക്തമാണ്. യമനിലെ സുബൈദിലെ മുഫ്തിയായിരുന്ന മഹാനായ അബ്ദു‌റഹ്‌മാൻ അൽ അഹ്‌ദൽ പറയാറുണ്ടായിരുന്നു. ഇബ്‌നു അബ്ദുൽ വഹാബിനെ ഘണ്ഡിച്ചുകൊണ്ട് പുസ്തകമെഴുതേണ്ടുന്ന ആവശ്യമേയില്ല. പകരം അവരെ മനസ്സിലാക്കാൻ തിരു നബി صلى الله عليه وسلم പറഞ്ഞു തന്ന അടയാളമായ سيماهم التحليق “അവരുടെ അടയാളം തലമുണ്ഡനം ചെയ്യലാണെന്ന” ഹദീസ് മാത്രം മതി.

ഈ ഹദീസുകളുടെ ചില റിപ്പോർട്ടുകളിൽ വേറെയും ചില അടയാളങ്ങൾ കാണാം .

يَدْعُونَ إِلَى كِتَابِ الله وَلَيْسُوا مِنْهُ في شَيْءِ، مَنْ قاتَلَهُمْ كَانَ أَوْلَى بالله تَعالَى مِنْهُمْ. (رواه أبوداود رحمه الله رقم 4756

അവർ ഖുർ‌ആനിലേക്ക് ക്ഷണിക്കുന്നവരായിരിക്കും അവർക്കതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല…”

അതുതന്നെയല്ലേ അവർ പലരൂപത്തിലും ചെയ്യുന്നത് .
https://www.youtube.com/channel/UC8OnxGxN_nv5JPd

അല്ലാഹുവിലുള്ള വിശ്വാസം വഹാബിസത്തിൽ

🔲

മുജാഹിദിന്റെ
ദൈവ വിശ്വാസം No2⃣

♦ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കൽ അവനെ
സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്.

KNM പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു:

"അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യത്തിന്റെ ബാഹ്യർത്ഥം മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ.അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്."

       ഖുർആൻ പരിഭാഷ
       അമാനി മൗലവി
            പേജ്:1102.

♦♦
അല്ലാഹു ഇരുന്നു
എന്ന് തന്നെ
എന്ന് വിശ്വസിക്കണം.

കെ.ഉമർ മൗലവി എഴുതുന്നു:
"സിംഹാസനത്തിൽ അല്ലാഹു ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്.അതവരുടെ വിവരക്കേടാണ് എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്."
     
       ഫാതിഹയുടെ
       തീരത്ത്.പേജ്:17.
       KNM


നോക്കൂ ...
'അല്ലാഹു ഇരുന്നു' എന്ന് ഖുർആനിന്റെ ബാഹ്യാർത്ഥം അനുസരിച്ചു പറയൽ അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലാണ് എന്ന് പഠിപ്പിക്കുമ്പോൾ തന്നെ,
ഈ വിശ്വാസം ശരിയല്ല എന്നും പഠിപ്പിക്കുന്നു.

ഈ രണ്ട് പ്രസിദ്ധീകരണവും പുറത്തിറക്കിയത് KNM പ്രസിദ്ധീകരണ വിഭാഗമാണ് /ഇപ്പോഴും ഈ രണ്ട് പുസ്തകങ്ങളും ഒരേ ബുക്സ്റ്റാളിൽ ലഭ്യമാണ്..
പാവം,ഈ മുജാഹിദുകൾ മൗലവിമാർക്ക് മുമ്പിൽ എന്നോ ബുദ്ധി പണയം വെച്ചുപോയിട്ടുണ്ട്.
അല്ലാഹു നന്നാകട്ടെ....
ആമീൻ.

✍🏻Aboohabeeb payyoli
🌐🌐🌐🌐🌐🌐🌐🌐

മദീനിലേക്ക് മടങ്ങൽ വഹാബികളുടെ ദുർവ്യാക്യാനങ്ങള്‍ക്ക്

_*⭕ഈമാൻ മദീനിലേക്ക് മടങ്ങൽ വഹാബികളുടെ ദുർവ്യാക്യാനങ്ങള്‍ക്ക് മറുപടി⭕*_ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

_ഈമാൻ മദീനിലേക്ക് മടങ്ങൽ വഹാബികളുടെ_
_ദുർവ്യാക്യാനങ്ങള്‍ക്ക് മറുപടി_
_അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി_

  🔰🔰🔰🔰🔰🔰🔰

_*ഈമാൻ മദീനയിലേക്ക്‌ എന്നഹദീസിന്റെ അർത്ഥമെന്ത്❓*_
*الحافظالامام النووي
الامام ابن حجر العسقلاني شيخ الاسلام*
പറയുന്നു 👇🏼

*നബി (സ) യുടെ കാലത്ത് ഇൽമ് പഠിക്കാനും സ്വഹാബത്തിന്റെയും താബിഹുകളുടെയും കാലത്ത് അവരെ* *തുടരനും നബി (സ) യുടെ  കാലശേഷം ഖബർ സിയാറത്തിനും  നബിയുടെയും* *സ്വഹാബത്തിന്റെയും മഖ്ബറയും ആസാറുകളും ബർക്കത്ത് എടുക്കുവാനും*
*ഇത്  ഏതൊരു മുഅ്മിനും മദീനയെ ആശിക്കും*

*മദീനക്കാരുടെ പ്രവൃതി ദീനിൽ തെളിവാകുക *
*നബി (സ) ടെയും ഖുലാഫാഉ റാഷിദീങ്ങളുടെയും കാലത്താണ്*

 * الامام ابن حجر فتح الباري👇🏼*

*شرح مسلم. للامام النووي👇🏼*

 *വഹാബികൾ* *ഈഹദീസിനെ* *ദുർവ്യാക്യാനം  ചെയ്ത് പോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്*

   🔹🔸🔹🔸🔹🔸

*ഹദീസ്‌ ദുർവ്യാക്യാന വീരന്മാരാണ് * *വഹാബികൾ എന്നു മനസ്സിലായില്ലെ*


   🔹🔸🔹🔸🔹🔸🔸🔹

ഈ ഹദീസ് സുന്നികള്‍ക്ക് അനുകൂലമാണ്  നബി (സ) തങ്ങളെ കൊണ്ടും മഹാന്മാരെ കൊണ്ടും കൊണ്ടും ബർക്കത്ത് എടുക്കാൻ വേണ്ടി മദീനയിലേക്ക് വരുന്നത് സുന്നികള്‍ക്ക് അനുകൂലമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം

    🔰🔰🔰🔰🔰🔰🔰

ﻗﻮﻟﻪ : ‏( ﻛﻤﺎ ﺗﺄﺭﺯ ﺍﻟﺤﻴﺔ ﺇﻟﻰ ﺟﺤﺮﻫﺎ ‏) ﺃﻱ : ﺇﻧﻬﺎ ﻛﻤﺎ ﺗﻨﺘﺸﺮ ﻣﻦ ﺟﺤﺮﻫﺎ ﻓﻲ
ﻃﻠﺐ ﻣﺎ ﺗﻌﻴﺶ ﺑﻪ ﻓﺈﺫﺍ ﺭﺍﻋﻬﺎ ﺷﻲﺀ ﺭﺟﻌﺖ ﺇﻟﻰ ﺟﺤﺮﻫﺎ ، ﻛﺬﻟﻚ ﺍﻹﻳﻤﺎﻥ ﺍﻧﺘﺸﺮ ﻓﻲ ﺍﻟﻤﺪﻳﻨﺔ ، ﻭﻛﻞ ﻣﺆﻣﻦ ﻟﻪ ﻣﻦ ﻧﻔﺴﻪ ﺳﺎﺋﻖ ﺇﻟﻰ ﺍﻟﻤﺪﻳﻨﺔ ﻟﻤﺤﺒﺘﻪ ﻓﻲ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ، ﻓﻴﺸﻤﻞ ﺫﻟﻚ ﺟﻤﻴﻊ ﺍﻷﺯﻣﻨﺔ ؛ ﻷﻧﻪ ﻓﻲ ﺯﻣﻦ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻞﻳﻪ ﻭﺳﻠﻢ - ﻟﻠﺘﻌﻠﻢ ﻣﻨﻪ ، ﻭﻓﻲ ﺯﻣﻦ ﺍﻟﺼﺤﺎﺑﺔ ﻭﺍﻟﺘﺎﺑﻌﻴﻦ ﻭﺗﺎﺑﻌﻴﻬﻢ ﻟﻼﻗﺘﺪﺍﺀ ﺑﻬﺪﻳﻬﻢ ، ﻭﻣﻦ ﺑﻌﺪ ﺫﻟﻚ ﻟﺰﻳﺎﺭﺓ ﻗﺒﺮﻩ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺼﻼﺓ ﻓﻲ ﻣﺴﺠﺪﻩ ﻛﺎﻥ ﺍﻟﻮﺟﻪ ﺗﻘﺪﻳﻢ ﺍﻟﺼﻼﺓ ﻓﻲ ﺍﻟﻤﺴﺠﺪ ﻟﻴﻮﺍﻓﻖ ﻛﻼﻣﻪ ﺍﻟﻨﺼﻮﺹ .
ﻭﺍﻟﺘﺒﺮﻙ ﺑﻤﺸﺎﻫﺪﺓ ﺁﺛﺎﺭﻩ ﻭﺁﺛﺎﺭ ﺃﺻﺤﺎﺑﻪ . ﻭﻗﺎﻝ ﺍﻟﺪﺍﻭﺩﻱ : ﻛﺎﻥ ﻫﺬﺍ ﻓﻲ ﺣﻴﺎﺓ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﻘﺮﻥ ﺍﻟﺬﻱ ﻛﺎﻥ ﻣﻨﻬﻢ ﻭﺍﻟﺬﻳﻦ ﻳﻠﻮﻧﻬﻢ ﻭﺍﻟﺬﻳﻦ ﻳﻠﻮﻧﻬﻢ ﺧﺎﺹﺓ . ﻭﻗﺎﻝ
ﺍﻟﻘﺮﻃﺒﻲ : ﻓﻴﻪ ﺗﻨﺒﻴﻪ ﻋﻠﻰ ﺻﺤﺔ ﻣﺬﻫﺐ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ
ﻭﺳﻼﻣﺘﻬﻢ ﻣﻦ ﺍﻟﺒﺪﻉ ﻭﺃﻥ ﻋﻤﻠﻬﻢ ﺣﺠﺔ ﻛﻤﺎ ﺭﻭﺍﻩ ﻣﺎﻟﻚ . ﺍ ﻫـ . ﻭﻫﺬﺍ ﺇﻥ ﺳﻠﻢ ﺍﺧﺘﺺ ﺑﻌﺼﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺨﻠﻔﺎﺀ ﺍﻟﺮﺍﺷﺪﻳﻦ ، ﻭﺃﻣﺎ ﺑﻌﺪ ﻇﻬﻮﺭ ﺍﻟﻔﺘﻦ ﻭﺍﻥﺗﺸﺎﺭ ﺍﻟﺼﺤﺎﺑﺔ ﻓﻲ ﺍﻟﺒﻼﺩ ، ﻭﻻ ﺳﻴﻤﺎ ﻓﻲ ﺃﻭﺍﺧﺮ ﺍﻟﻤﺎﺋﺔ ﺍﻟﺜﺎﻧﻴﺔ ﻭﻫﻠﻢ ﺟﺮﺍ ، ﻓﻬﻮ ﺑﺎﻟﻤﺸﺎﻫﺪﺓ ﺑﺨﻼﻑ ﺫﻟﻚ .


فتح الباري

ﻟﻜﺘﺐ ‏» ﺻﺤﻴﺢ ﻣﺴﻠﻢ ‏» ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ‏» ﺑﺎﺏ ﺑﻴﺎﻥ ﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﻏﺮﻳﺒﺎ ﻭﺳﻴﻌﻮﺩ ﻏﺮﻳﺒﺎ ﻭﺃﻧﻪ ﻳﺄﺭﺯ ﺑﻴﻦ ﺍﻟﻤﺴﺠﺪﻳﻦ
ﻣﺴﺄﻟﺔ : ﺍﻟﺘﺤﻠﻴﻞ ﺍﻟﻤﻮﺿﻮﻋﻲ
147 ﺣﺪﺛﻨﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﺃﺑﻲ ﺷﻴﺒﺔ ﺣﺪﺛﻨﺎ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻧﻤﻴﺮ ﻭﺃﺑﻮ ﺃﺳﺎﻣﺔ ﻋﻦ ﻋﺒﻴﺪ ﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﺡ ﻭﺣﺪﺛﻨﺎ ﺍﺑﻦ ﻧﻤﻴﺮ ﺣﺪﺛﻨﺎ ﺃﺑﻲ
ﺣﺪﺛﻨﺎ ﻋﺒﻴﺪ ﺍﻟﻠﻪ ﻋﻦ ﺧﺒﻴﺐ ﺑﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻋﻦ ﺣﻔﺺ ﺑﻦ ﻋﺎﺻﻢ ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺇﻥ ﺍﻹﻳﻤﺎﻥ ﻟﻴﺄﺭﺯ ﺇﻟﻰ ﺍﻟﻤﺪﻳﻨﺔ ﻛﻤﺎ ﺗﺄﺭﺯ ﺍﻟﺤﻴﺔ ﺇﻟﻰ ﺟﺤﺮﻫﺎ
ﺍﻟﺤﺎﺷﻴﺔ ﺭﻗﻢ : 1
ﻓﻴﻪ ﺧﺒﻴﺐ ﺑﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻭﻫﻮ ﺑﻀﻢ ﺍﻟﺨﺎﺀ ﺍﻟﻤﻌﺠﻤﺔ ﻭﺗﻘﺪﻡ ﺑﻴﺎﻧﻪ ﻭﺍﻟﻠﻪ ﺃﻋﻠﻢ .
ﻭﺃﻣﺎ ﻣﻌﻨﻰ ﺍﻟﺤﺪﻳﺚ ﻓﻘﺎﻝ ﺍﻟﻘﺎﺿﻲ ﻋﻴﺎﺽ - ﺭﺣﻤﻪ ﺍﻟﻠﻪ - ﻓﻲ ﻗﻮﻟﻪ ﻏﺮﻳﺒﺎ ﺭﻭﻯ ﺍﺑﻦ ﺃﺑﻲ ﺃﻭﻳﺲ ﻋﻦ ﻣﺎﻟﻚ - ﺭﺣﻤﻪ ﺍﻟﻠﻪ - ﺃﻥ ﻣﻌﻨﺎﻩ ﻓﻲ ﺍﻟﻤﺪﻳﻨﺔ ﻭﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﺑﻬﺎ ﻏﺮﻳﺒﺎ ﻭﺳﻴﻌﻮﺩ ﺇﻟﻴﻬﺎ ﻗﺎﻝ ﺍﻟﻘﺎﺿﻲ ﻭﻇﺎﻫﺮ ﺍﻟﺤﺪﻳﺚ ﺍﻟﻌﻤﻮﻡ ﻭﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﻓﻲ ﺁﺣﺎﺩ ﻣﻦ ﺍﻝﻧﺎﺱ ﻭﻗﻠﺔ ﺛﻢ ﺍﻧﺘﺸﺮ ﻭﻇﻬﺮ ﺛﻢ ﺳﻴﻠﺤﻘﻪ ﺍﻟﻨﻘﺺ ﻭﺍﻹﺧﻼﻝ ﺣﺘﻰ ﻻ ﻳﺒﻘﻰ ﺇﻻ ﻓﻲ ﺁﺣﺎﺩ ﻭﻗﻠﺔ ﺃﻳﻀﺎ ﻛﻤﺎ ﺑﺪﺃ ﻭﺟﺎﺀ ﻓﻲ ﺍﻟﺤﺪﻳﺚ ﺗﻔﺴﻴﺮ ﺍﻟﻐﺮﺑﺎﺀ ﻭﻫﻢ ﺍﻟﻨﺰﺍﻉ ﻣﻦ ﺍﻟﻘﺒﺎﺋﻞ ﻗﺎﻝ ﺍﻟﻬﺮﻭﻱ
ﺃﺭﺍﺩ ﺑﺬﻟﻚ ﺍﻟﻤﻬﺎﺟﺮﻳﻦ ﺍﻟﺬﻳﻦ ﻫﺠﺮﻭﺍ ﺃﻭﻃﺎﻧﻬﻢ ﺇﻟﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ
ﻗﺎﻝ ﺍﻟﻘﺎﺿﻲ ﻭﻗﻮﻟﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ ﻳﺄﺭﺯ ﺇﻟﻰ
ﺍﻟﻤﺪﻳﻨﺔ ﻣﻌﻨﺎﻩ ﺃﻥ ﺍﻹﻳﻤﺎﻥ ﺃﻭﻻ ﻭﺁﺧﺮﺍ ﺑﻬﺬﻩ ﺍﻟﺼﻔﺔ ﻷﻧﻪ ﻓﻲ ﺃﻭﻝ ﺍﻹﺳﻼﻡ ﻛﺎﻥ ﻛﻞ ﻣﻦ ﺧﻠﺺ ﺇﻳﻤﺎﻧﻪ ﻭﺻﺢ ﺇﺳﻼﻣﻪ ﺃﺕﻯ
ﺍﻟﻤﺪﻳﻨﺔ ﺇﻣﺎ ﻣﻬﺎﺟﺮﺍ ﻣﺴﺘﻮﻃﻨﺎ ﻭﺇﻣﺎ ﻣﺘﺸﻮﻗﺎ ﺇﻟﻰ ﺭﺅﻳﺔ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻣﺘﻌﻠﻤﺎ ﻣﻨﻪ ﻭﻣﺘﻘﺮﺑﺎ ﺛﻢ ﺑﻌﺪﻩ ﻫﻜﺬﺍ ﻓﻲ ﺯﻣﻦ ﺍﻟﺨﻠﻔﺎﺀ ﻛﺬﻟﻚ ﻭﻷﺧﺬ ﺳﻴﺮﺓ ﺍﻟﻌﺪﻝ ﻣﻨﻬﻢ ﻭﺍﻻﻗﺘﺪﺍﺀ ﺑﺠﻤﻬﻮﺭ ﺍﻟﺼﺤﺎﺑﺔ ﺭﺿﻮﺍﻥ ﺍﻟﻠﻪ ﻋﻠﻲﻫﻢ ﻓﻴﻬﺎ ﺛﻢ ﻣﻦ ﺑﻌﺪﻫﻢ ﻣﻦ ﺍﻟﻌﻠﻤﺎﺀ ﺍﻟﺬﻳﻦ ﻛﺎﻧﻮﺍ ﺳﺮﺝ ﺍﻟﻮﻗﺖ ﻭﺃﺋﻤﺔ ﺍﻟﻬﺪﻯ ﻷﺧﺬ ﺍﻟﺴﻨﻦ ﺍﻟﻤﻨﺘﺸﺮﺓ ﺑﻬﺎ ﻋﻨﻬﻢ ﻓﻜﺎﻥ ﻛﻞ ﺛﺎﺑﺖ ﺍﻹﻳﻤﺎﻥ ﻣﻨﺸﺮﺡ ﺍﻟﺼﺪﺭ ﺑﻪ ﻳﺮﺣﻞ ﺇﻟﻴﻬﺎ ﺛﻢ ﺑﻌﺪ ﺫﻟﻚ ﻓﻲ ﻛﻞ ﻭﻗﺖ ﺇﻟﻰ ﺯﻣﺎﻧﻨﺎ ﻟﺰﻳﺎﺭﺓ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺘﺒﺮﻙ ﺑﻤﺸﺎﻫﺪﻩ ﻭﺁﺛﺎﺭﻩ ﻭﺁﺛﺎﺭ ﺃﺻﺤﺎﺑﻪ ﺍﻟﻜﺮﺍﻡ ﻓﻼ ﻳﺄﺗﻴﻬﺎ ﺇﻻ ﻣﺆﻣﻦ ﻫﺬﺍ ﻛﻼﻡ ﺍﻟﻘﺎﺿﻲ
شرح مسلم

✅ നബി(സ) യുടെ ജന്മദിനതിൽ മദീനയിൽ  റബീഉൽ അവ്വൽ
12നു ധാരാളം ആളുകൾ സിയാറത്തിനു വരുന്നു നബിദിനം ആഘോഷിക്കുന്നു

✅ വഹാബികളുടെ ഭരണം വരുന്നതിനു മുൻമ്പും ഇപ്പോഴും അവിടെ മവിടെ മൗലിദ് നടക്കാറുണ്ട്‌

✅ അവിടെ നബി സ്വയുടെ ഖബറിനു മുകളിൽ സ്വഹാബതിന്റെ കാലം മുതൽ  കെട്ടിനുള്ളിലാണ്  അതിനു മുകളിൽ ഖുബ്ബയും ഉണ്ട്
   
✅ സ്വഹബതിന്റെയും മഹാന്മാരുടീയും ഖബറിനു മുകളിൽ ഖുബ്ബയുണ്ടായിരിന്നു അത്‌ വഹാബികൾ  ഈ അടുത്ത കാലത്താണ് പൊളിച്ച് കളഞ്ഞതാണ്

✅ ആണ്ടിലൊരിക്കല്‍ ശുഹദാക്കളുടെ ഖബറുകൾ നബി(സ) സിയാറത്ത്‌ ചെയ്തിരുന്നു

✅ മദീനയില്‍ മുസ്ലിമീങ്ങൾ ഇസ്തിഗാസയും സുബാർഷ തേടലും തവസ്സുലും തബറുഖും എചെയ്യണമെന്ന് ഇമാം നവവി അടക്കമുള്ളാ എല്ലാ ഇമാമീങ്ങളും പഠിപ്പിച്ചതാണ് സ്വഹാബത്തിന്റെ കാലം മുതൽ ഇന്നും നടക്കുന്നു

✅മദീനയിൽ എല്ലാകാലത്തും ഇസ്ലാമിക ശരീഅത്താവുമെന്ന് വുമെന്ന് നബി (സ) പറഞ്ഞത് എവിടെയും കണ്ടിട്ടില്ല
മദീനയിലും പണ്ഡിതന്മാർ സ്ത്രീകള്‍ക്ക് നിസ്കാരത്തിന് വീടാണ് ഉത്തമം  എന്നു പറയുന്നവരാണ്

✅മദീനയില്‍ സ്ത്രീകൾ മഹാന്മാരുടെ മഖ്ബറ സിയാറത്ത്‌ ചെയ്യുന്നു ആരും തടയുന്നില്ലാ

✅അവിടെ യുള്ള സംഭാവന പെട്ടികൾ വാഹബികൾ കൊള്ളയടിച്ചതാണ്

✅ അവിടെ നബി(സ) യുടെ തിരുകേശം മുക്കിയ വെള്ളം ഉമ്മുസൽമാ ബീവിയും,  ജുബ്ബ മുക്കിയ വെള്ളം അസ്മാ ബീവിയും, വിയർപ്പു ഉമ്മുസുലെെം ബീവിയും മറ്റു സ്വഹാബികളും  തുപ്പുനീരു കൊണ്ടടക്കം ബർകത്ത്‌ എടുത്തത് ‌ ബുഖാരി മുസ്ലിമിൽ ഉണ്ട്‌
തങ്ങൾ വുളൂചെയ്ത വെളളത്തിനു   വേണ്ടി തിരക്കു കൂട്ടിയിരുന്നു.

✅ മദീനയില്‍ ഖുത്തുബ നിർവഹിക്കുന്നത്‌  സ്രോതാക്കള്‍ക്ക് മനസ്സിലായിട്ടില്ലെങ്കിലും അറബിയിൽ തന്നെ  ഇപ്പൊൾ അവിടെയുള്ള ഭൂരിപക്ഷം  സ്രോതാക്കളും അനറബികളായത് കൊണ്ട് അവർക്ക് ഖുതുബ ഖുതുബ മനസ്സിലാവാത്ത ഭാഷയാണ്
സ്രോതാക്കളുടെ ഭാഷ പരികണിക്കുന്നില്ലാ

✅ മദീനയിൽ നബി(സ) യുടെ കാലംമുതല്‍ സുബ്ഹിക്ക് ഖുനൂത്ത് ഉണ്ടായിരിന്നു എന്നു ഹദീസുകളിൽ ഉണ്ട്‌

✅ ഉസ്മാൻ (റ)  ന്റെ  കാലം മുതൽ മദീനയിലും മക്കയിലും ജുമുഅക്ക്‌ രണ്ട് ബാങ്ക് ഉണ്ട്

✅ അവിടെ നിസ്കാരത്തിനുനു ശേഷം നബി (സ)യുടെ കാലം മുതൽ കൂട്ടപ്രാർത്തന യുണ്ടയിരുന്നു

✅ മരിച്ചവർക്കു വേണ്ടി യാസീന്‍ ഒാതാന്‍ നബി (സ) കൽപ്പിച്ചിരിന്നു  ഇബ്നു ഉമർ അടക്കമുള്ള സ്വഹാബികൾ ഒതിയത്‌ ഹസനാണെന്ന് നവവി ഇമാം പറഞ്ഞിരിക്കുന്നു  الاذكارല്‍

✅ മുസ്ലിമീങ്ങൾ ഇപ്പോഴും മദീനയിലെ മഖബറയിൽ ഖുർആൻ ഒാതുന്നുണ്ട്‌

✅ മദീനയില്‍ സുന്നികളായ മുസ്ലിമീങ്ങള്‍മൗലിദും മദ് ഹുകളും നടത്താറുണ്ട്‌
ഒാതുന്നവർക്ക്  നബി(സ) തന്നെ പള്ളിയില്‍ സ്റ്റേജ് കെട്ടിയിരുന്നു
റബീഉൽഅവ്വൽ 12 നു  അവിടെ മുസ്ലിമീങ്ങൽ സിയാറത്ത്‌ ചെയ്തും സ്വലാത്തുകളും മദ്ഹുകളു ചൊല്ലി തവസ്സുലും ഇസ്തിഗാസയും നടത്തി ദുആ ചെയ്യുന

✅ അവിടെ ഖബറുഷരീഫിന്റെ തൂണിൽ പോലും ഇസ്തിഗാസ എഴുതിയിട്ടുണ്ട്‌

✅ അവിടെ മാല മൗലിദുകളും ഉണ്ട്‌

 ✅ ഖുര്‍ആനിനും , തിരുചര്യക്കും വിരുദ്ധമായ സകല വികല ആശയങ്ങളും തള്ളിക്കളയുന്നു..

✔ഇതാണ് നമ്മുടെ പുണ്യ മദീന..ഇത് വഹാബിസമല്ല..ഇതാണ് ഇസ്ലാം..കറകളഞ്ഞ ഇസ്ലാം
വഹാബി ജാഹിലുകളുടെവേഷക്കാരുടെ കെണിയില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ സത്യം മനസ്സിലാക്കുക സഹോദരാ/സഹോഹദരീ..നാളെ കബറില്‍ ഞാനും നിങ്ങളും ഒറ്റയക്കേ ഉണ്ടാവൂ..

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (9:34 Al Thowba)
🌹🌹🌹🌹

സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം

*_⭕സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം🌹🌹_*
➖➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന്‍ അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി,* *സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്‍കുന്ന ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാതെ* *സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യഃ പോലും ഫതാവയില്‍ സമ്മതിച്ചതാണ്.*
*മഹത്തുക്കളോടു കൂടി സ്ത്രീകള്‍ ജമാഅതായി നിസ്കരിക്കുമ്പോള്‍ സ്വഫ്ഫ്* *പിന്നിലായിരിക്കണമെന്ന ഫിഖ്ഹിന്റെ നിയമം അന്യപുരുഷന്മാരോട് കൂടി സ്ത്രീകള്‍ക്ക് ജുമുഅഃ ജമാഅതില്‍* *പങ്കെടുക്കാന്‍ തെളിവായി ഉദ്ധരിക്കുന്നതും വിവരക്കേടാണ്.‘കഅ്ബഃ’ ത്വവാഫ് ചെയ്യാനായി മസ്ജിദുല്‍* *ഹറാമിലും ‘റൌളാ ശരീഫ്’ സിയാറതിനായി മസ്ജിദുന്നബവിയിലും സ്ത്രീകള്‍ പോകുന്നത് ജുമുഅഃ* *ജമാഅതുകള്‍ക്ക് പങ്കെടുക്കുന്നതിന് തെളിവല്ല. മതപരമായി യാതൊന്നും അറിയാത്ത ചില സ്ത്രീകളുടെ പ്രവൃത്തികളോ* *പ്രസ്താവനകളോ ഇസ്ലാമില്‍ പ്രമാണമല്ല. അടുക്കളക്കാര്യവും ഭൌതികരാഷ്ട്രീയവും പോലെ വ്യക്തിപരമായ അഭിപ്രായം ദീനീരംഗത്ത് പ്രകടിപ്പിക്കാവതല്ല.* *നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരെയും അതിന് പ്രചോദനം നല്‍കുന്നവരെയും ആശയപരമായും നിയമപരമായും നിലക്ക് നിര്‍ത്താനാണ് തന്റേടമുള്ളവര്‍ ശ്രമിക്കേണ്ടത്.*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM


പരസ്ത്രീദര്‍ശനവും സ്പര്‍ശനവും കണിശമായും വ്യാപകമായും നിരോധിക്കപ്പെടുന്നതിന് മുമ്പും വിരോധം അറിയാതെയും ഒറ്റപ്പെട്ട സ്ത്രീകള്‍ പള്ളിയില്‍ വന്നപ്പോള്‍ സ്വഹാബികള്‍ അവരെ തടയുകയാണുണ്ടായത്. ‘ബുഖാരി’യുടെ വ്യാഖ്യാനത്തില്‍ ഇമാം അബൂജംറഃ(റ) ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ ഇത് വിവരിക്കുകയും ആഇശഃ(റ) അടക്കമുള്ള മാതൃകാവനിതകള്‍ ഈ അഭിപ്രായം രേഖപ്പെടുത്തുകയും ഇമാം ബുഖാരി തന്നെ അതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുതെന്ന ഹദീസ് കാണാത്തവരല്ല സ്വഹാബികളും പൂര്‍വകാല പണ്ഢിതരും.
നബി(സ്വ)യുടെ ഭാര്യമാരോ പെണ്‍കുട്ടികളോ പരപുരുഷന്മാരോടുകൂടി പള്ളിയില്‍ ജുമുഅഃ ജമാഅതില്‍ പങ്കെടുത്തിട്ടില്ല. മുന്‍ഗാമികള്‍ അതനുവദിച്ചിട്ടുമില്ല. ഇക്കാര്യം ആഗോളപ്രശസ്തനായ ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ വാചകങ്ങള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഏത് പള്ളിയാണെന്നും അതിന്റെ സാഹചര്യങ്ങള്‍ എന്താണെന്നും നന്നായി അറിയുന്നവര്‍ സ്വഹാബികളും ഇമാമുകളുമാണെന്ന് മുസ്ലിം ലോകത്തിനറിയാം. വീടുകളില്‍ നിന്നും അന്യപുരുഷന്മാരില്ലാതെ സ്വതന്ത്രമായി ആരാധന നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും സ്ത്രീകളില്ലാത്ത പള്ളികളില്‍ ഭക്തിപൂര്‍വ്വം ആരാധന നടത്താനുള്ള പുരുഷന്മാരുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും അനുവദിക്കാവതല്ല. നബിയും സ്വഹാബികളും വിരോധിച്ച ഒരു കാര്യവും ആരാധനയല്ലെന്നും മറിച്ച് പാപമാണെന്നും ചിന്തിക്കാത്തവരാണ് സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിന് മുറവിളി കൂട്ടുന്നത്.
സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ പണ്ഢിതര്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. ഇതില്‍ നിന്നും പണ്ഢിതരുടെ ശ്രദ്ധ ജുമുഅഃ ജമാഅതിലേക്ക് മാത്രം തിരിക്കാനും മറ്റ് പൊതുവേദികളില്‍ അനുവദനീയമാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ഭൌതികരാഷ്ട്രീയക്കാരുടെ പതിവ് കുതന്ത്രങ്ങളില്‍ മുസ്ലിംകള്‍ പെട്ടുപോകരുത്. സ്ത്രീ ജുമുഅഃ ജമാഅത് മാത്രമല്ല പരപുരുഷന്മാരോടുകൂടി പൊതു സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടുന്നതും ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല.*

മുസ്ഹഫ് കീറി പറിഞ്ഞാൽ

🍓🍓🍓🍓🍓🍓🍓🍓🍓
*കീറിപ്പറിഞ്ഞ്ഉപയോഗയോഗ്യമല്ലാത്തമുസ്വ്ഹഫുകൾകത്തിച്ചുകളയാമോ?*
ഖുർആനും ഖുർആൻ എഴുതിയ മറ്റുകടലാസുകളുംവെറുതെകത്തിക്കൽ കറാഹത്താണ്.എന്നാൽ ഖുർആനിന്റെ പവിത്രതകാത്തുസൂക്ഷിക്കുന്നതിൽഭംഗംവന്നേക്കാമെന്ന്ആശങ്കയുണ്ടാകുംവിദത്തിലുളള ഖുർആൻ ശകലങ്ങൾകത്തിച്ചുകളയുന്നതിൽതെറ്റില്ല.മാത്രമല്ല ഖുർആനിന്റെപവിത്രതകാത്തുസൂക്ഷിക്കാൻകത്തിക്കലല്ലാതെമാർഗ്ഗമില്ലങ്കിൽഅങ്ങിനെചെയ്യൽനിർബന്ധമാണ്(ഫത്ഹുൽമുഈൻ:  26, ശർവാനി:  1/156)
കത്തിച്ചകരിയുംവെണ്ണീരുംനിന്ദ്യമായസ്ഥലങ്ങളിൽഉപേക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ് .ശുദ്ധമായവെളളത്തിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. 🌸🖊🖊🖊🖊🖊🖊🖊🖊🖊വില്ല്യാപ്പള്ളി റസാഖ് മുസ്ലിയാർ
28,2,2018.ബുധനാഴ്ച 🍇🍇🍇🍇🍇🍇🍇🍇🍇

Friday, March 2, 2018

നേര്‍ച്ചയുടെ കര്‍മശാസ്ത്ര വിധികൾ



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*🔰നേര്‍ച്ചയുടെ കര്‍മശാസ്ത്ര വിധികൾ🔰*


*നേര്‍ച്ച എന്ന പദത്തിന്റെ അറബി ശബ്ദം നദ്‌റ് എന്നാണ്. വാഗ്ദാനം ചെയ്യുക എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം.* *നിര്‍ബന്ധമല്ലാത്ത ഒരു പുണ്യം കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു പ്രമാണങ്ങള്‍കൊണ്ടും നേര്‍ച്ച സുന്നത്താണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്...*

എന്നാല്‍, പദമുച്ചരിച്ചതുകൊണ്ടു മാത്രമേ ഇത് ബാധ്യതയാവുകയുള്ളൂ; കരുതിയതുകൊണ്ട് മാത്രമാവുകയില്ല. എന്നാലും, പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കരുതിയാല്‍തന്നെ ആ കരുത്ത് നടപ്പാക്കല്‍ ബലപ്പെട്ട സുന്നത്താണ്. നല്ല കാര്യങ്ങള്‍ കരുതി അത് പ്രവര്‍ത്തിക്കാത്തവരെക്കുറിച്ച് ശറഇല്‍ കടുത്ത ആക്ഷേപം വന്നിട്ടുണ്ട്. കരുതലോടുകൂടെയുള്ള എഴുത്തുകൊണ്ടും സംസാര ശേഷിയില്ലാത്തവന്റെ ആംഗ്യംകൊണ്ടും നേര്‍ച്ച സംഭവിക്കും...

പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള മുസ്‌ലിംകളില്‍ നിന്നേ നേര്‍ച്ച സാധുവാകൂ. കുട്ടികള്‍, ഭ്രാന്തന്‍, അമുസ്‌ലിം, വിഡ്ഢി എന്നിവരുടെ നേര്‍ച്ച അസാധുവാണ്. സുന്നത്തോ ഫര്‍ള് കിഫായ (സാമൂഹിക ബാധ്യത) യോ ആയ ഏതു കാര്യവും നേര്‍ച്ചയാക്കാം. നേര്‍ച്ചയാക്കലോടുകൂടി അക്കാര്യം നിര്‍ബന്ധബാധ്യതയായി. പ്രവര്‍ത്തിച്ചാല്‍ ഫര്‍ളിന്റെ പ്രതിഫലവും ഉപേക്ഷിച്ചാല്‍ കുറ്റവും ലഭിക്കും. നിഷിദ്ധമോ കറാഹത്തോ അനുവദനീയമോ ആയ കാര്യങ്ങള്‍ നേര്‍ച്ചയാക്കല്‍ സാധുവല്ല. ഫര്‍ള് ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) ആയ കാര്യം നേര്‍ച്ചയാക്കലും സ്വഹീഹല്ല. കാരണം, അത് ആദ്യമേ ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. പിന്നെ, നേര്‍ച്ചകൊണ്ട് നിര്‍ബന്ധമാവുകയെന്നതിന് അര്‍ത്ഥമില്ല (ഇആനത്ത്: 2/351).

*⚜നേര്‍ച്ച രണ്ടുവിധമാണ്.*
*🔅ഒന്ന് :*
✍️സംഭവിക്കാന്‍ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നേര്‍ച്ച. ഇത് കറാഹത്താണ്. തര്‍ക്ക സമയത്താണ് സാധാരണ ഈ നേര്‍ച്ച സംഭവിക്കുന്നത് എന്നതുകൊണ്ട് ലജാജിന്റെ നേര്‍ച്ച എന്നാണ് ഇത് അറിയപ്പെടുന്നത്. ഉദാഹരണം: ഒരാള്‍, ഞാന്‍ റഫീഖിനോട് സംസാരിച്ചാല്‍ അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നു പറയല്‍.  റഫീഖിനോട് സംസാരിക്കുകയെന്നത് സംഭവിക്കരുതെന്നാണ് പറയുന്ന ആളുടെ ആഗ്രഹം.
ഇത്തരം കറാഹത്തിന്റെ ഇനത്തില്‍പെട്ട നേര്‍ച്ചയില്‍ ബന്ധിപ്പിക്കപ്പെട്ട കാര്യമുണ്ടായാല്‍ (റഫീഖിനോട് സംസാരിച്ചാല്‍) നേര്‍ച്ചയില്‍ പറഞ്ഞ നോമ്പനുഷ്ഠിക്കലോ സത്യത്തിന്റെ പ്രയശ്ചിത്തമോ നിര്‍ബന്ധമാകും (തുഹ്ഫ: 10/69).

മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ, പ്രായശ്ചിത്തം നല്‍കുന്നവന്റെ നാട്ടിലെ മുഖ്യാഹാരത്തില്‍നിന്ന് പത്തു സാധുക്കള്‍ക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നല്‍കുകയോ പത്തു മിസ്‌കീന്‍മാര്‍ക്ക് വസ്ത്രം നല്‍കുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്നുകാര്യങ്ങളും ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മൂന്നു നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ് ...
 (തുഹ്ഫ: 10/18).

*🔅രണ്ട് :*
✍️തബര്‍റുകിന്റെ നേര്‍ച്ച. ഇതു സുന്നത്താണ്. നിരുപാധിക വാക്കുകള്‍കൊണ്ടും, ഉപാധിസഹിതമുള്ള വാക്കുകള്‍കൊണ്ടും ഈ നേര്‍ച്ച പരിഗണിക്കപ്പെടും. സംഭവിച്ചുകിട്ടല്‍ വളരെ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധിപ്പിക്കലാണ് ഇവിടത്തെ ഉപാധി...
 (ശര്‍വാനി: 10/71).

മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ ഒരു പുണ്യകര്‍മം നിര്‍ബന്ധമാക്കിത്തീര്‍ക്കലാണ് നിരുപാധിക നേര്‍ച്ച. വിത്ര്‍ നിസ്‌കരിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി, നോമ്പ് അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി പോലെയുള്ള പദങ്ങള്‍ നിരുപാധിക നേര്‍ച്ചയുടെ ഉദാഹരണങ്ങളാണ്. റക്അത്തിന്റെ എണ്ണം നിര്‍ണയിക്കാതെ നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ രണ്ടു റക്അത്താണ് നിര്‍ബന്ധമാവുക. ഇന്ന വ്യാഴം എന്ന് നിജപ്പെടുത്താതെ വ്യാഴാഴ്ച നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ഏതെങ്കിലും ഒരു വ്യായാഴ്ച നോമ്പ് പിടിച്ചാല്‍ മതി.
നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ആ ദിവസത്തിനു മുമ്പു അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. അഥവാ, അനുഷ്ഠിച്ചാല്‍ അവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും. കാരണം കൂടാതെ നോമ്പ് പിന്തിക്കലും അനുവദനീയമല്ല. പിന്തിച്ചാല്‍ ഖളാആയി സാധുവാകും. വാചകം മൊഴിയുന്നതോടെത്തന്നെ നിരുപാധിക  നേര്‍ച്ചയുടെ (ഒരു കാര്യത്തോടും ബന്ധപ്പെടുത്താത്തത്) സമയം പ്രവേശിക്കുന്നതാണ് (നിഹായ: 8/222, ശര്‍വാനി: 10/75).

ഒരു സ്ത്രീ തുടര്‍ച്ചയായി 15 ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ആര്‍ത്തവമുണ്ടായി. എങ്കില്‍ ശുദ്ധിയായതിനു ശേഷം ബാക്കിയുള്ള ദിവസങ്ങള്‍ക്കൂടി നോറ്റ് എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. ആര്‍ത്തവം കൊണ്ട് തുടര്‍ച്ച മുറിയുന്നതല്ല. അതേസമയം, രോഗം, യാത്ര എന്നിവകൊണ്ട് തുടര്‍ച്ച പാലിക്കാന്‍ പറ്റാതെ വന്നാല്‍ തുടര്‍ച്ച മുറിയുന്നതും ശേഷം തുടര്‍ച്ചയായിത്തന്നെ  പതിനഞ്ചുദിവസം രണ്ടാമതു തുടങ്ങി പൂര്‍ത്തിയാക്കേണ്ടതുമാണ് (തുഹ്ഫ: 10/83, ശര്‍വാനി സഹിതം).

ഒരു സ്ത്രീ ഒരു  നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. (ഉദാ: മുഹര്‍റം: 10) പക്ഷെ, പ്രസ്തുത ദിവസം അവള്‍ ആര്‍ത്തവ കാരിയായി. എന്നാല്‍, ആ നോമ്പ് ഒഴിവായി. അഥവാ, ഇനി അത് ഖളാ വീട്ടേണ്ടതില്ല. എന്നാല്‍, ആ ദിവസം രോഗ ബാധിതയായതുമൂലമാണ് നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നതെങ്കില്‍ മറ്റൊരു ദിവസം ഖളാ വീട്ടണം. ഇക്കാര്യം ഇബ്‌നു ഹജര്‍ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗ ദിവസം നോമ്പ് സാധുവാണെന്നതും ആര്‍ത്തവ ദിവസം നോമ്പ് സാധുവല്ലെന്നതുമാണ് ഇത് രണ്ടും തമ്മിലുള്ള വിത്യാസം ...
(തുഹ്ഫ: 10/82).

ശുഹദാഅ്, ഔലിയാഅ് തുടങ്ങിയ മഹത്തുക്കളുടെ മഖ്ബറകളിലേക്കു നേര്‍ച്ചയാക്കപ്പെട്ടതു അവിടെ പതിവായി നടന്നുവരുന്ന കീഴ്‌വഴക്കമനുസരിച്ചു പ്രവര്‍ത്തിക്കണം. ഒരു പതിവും ഇല്ലെങ്കില്‍ മുസ്‌ലിംകളുടെ നന്മയുടെ കാര്യത്തില്‍ ചെലവഴിക്കണം. നേര്‍ച്ച സമര്‍പ്പിച്ചയാളുടെ ഉദ്ദേശ്യം വ്യക്തമായി അറിയപ്പെട്ടിട്ടില്ലായെങ്കിലാണീ പറഞ്ഞത് ...
 (ഫതാവല്‍ കുബ്‌റ: 4/268).

ഈ ആടിനെ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറഞ്ഞ്,  നേര്‍ച്ച ഒരു പ്രത്യേക ആടിനോട് ബന്ധിപ്പിച്ചാല്‍  അതിനെത്തന്നെ നേര്‍ച്ച വസ്തുവായി കൊടുക്കേണ്ടി വരും. പകരം മറ്റൊന്നും നല്‍കാവുന്നതല്ല. എന്നാല്‍, തന്റെ വീഴ്ച കൂടാതെ ആട് നശിച്ചാല്‍ അയാള്‍ ഉത്തരവാദിയല്ല. മറ്റൊന്നും പകരം നല്‍കേണ്ടതുമില്ല. എന്നാല്‍, ബദ്‌രീങ്ങളുടെ ആണ്ടിലേക്കോ മറ്റോ ഒരു ആടിനെ അല്ലെങ്കില്‍ ഒരു കോഴിയെ നേര്‍ച്ചയാക്കുകയും പിന്നീട് ഒരു മൃഗത്തെ നിജപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അത് നശിച്ചാല്‍ ഉത്തരവാദിത്തം ഒഴിവാകില്ല. മറ്റൊന്ന് പകരം വെക്കണം. മരണപ്പെട്ടവരുടെ പേരിലോ അവരുടെ മഖ്ബറകളിലേക്കോ സ്വദഖ ചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ പതിവ് സമ്പ്രദായമാണ് പരിഗണിക്കേണ്ടത്. രിഫാഈ ശൈഖ്, സുലൈമാന്‍ നബി തുടങ്ങിയവരുടെ പേരില്‍ കോഴിയോ മറ്റോ നേര്‍ച്ചയാക്കുകയും നേര്‍ച്ച നേര്‍ന്നവന്‍ വല്ലവരെയും വിളിച്ച് ദുആ ചെയ്യിപ്പിക്കുകയും അനന്തരം അവരോടൊപ്പം നേര്‍ച്ച നേര്‍ന്നയാളും വീട്ടുകാരും ഭക്ഷിക്കുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ പതിവ്. ഈ വഴക്കമാണ് സ്വീകരിക്കേണ്ടത് ...
 (തുഹ്ഫ: 10/100 നോക്കുക).

ഉപാധി വെച്ചുള്ള നേര്‍ച്ചയില്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമ്പോള്‍ മാത്രം നേര്‍ച്ച വീട്ടിയാല്‍ മതി (തുഹ്ഫ: 10/74). രോഗം സുഖപ്പെട്ടാല്‍ പിന്നെ പിന്തിപ്പിക്കാവുന്നതല്ല. വേഗത്തില്‍ നേര്‍ച്ച വീട്ടല്‍ നിര്‍ബന്ധമാണ്. ഒരു നിശ്ചിത വ്യക്തിക്ക് നേര്‍ച്ചയാക്കുകയും അവന്‍ ആവശ്യപ്പെടുകയും ചെയ്താലാണിത്. അല്ലെങ്കില്‍ വേഗത്തിലാവല്‍ നിര്‍ബന്ധമില്ല...
 (നിഹായ: 8/221, ശര്‍വാനി: 10/74).
നിരുപോധികം, സോപാധികം എന്നീ രണ്ടു തരം നേര്‍ച്ചയിലും നേര്‍ച്ചയാക്കപ്പെട്ട വ്യക്തി അത് സ്വീകരിക്കലും കൈപറ്റലും നിര്‍ബന്ധമില്ല. എങ്കിലും അദ്ദേഹം അത് നിരസിക്കാതിരിക്കല്‍ നിര്‍ബന്ധമാണ് ...
 (ഫത്ഹുല്‍ മുഈന്‍: 225).

ഒരാള്‍ തനിക്കുണ്ടായ കുഞ്ഞിന് സുന്നത്തായ (മുഹമ്മദ്, അബ്ദുല്ല, അഹ്മദ് പോലെ) പേരിടണമെന്ന് നേര്‍ച്ചയാക്കിയാല്‍ ആ നേര്‍ച്ച സാധുവാകുന്നതും ആ പേര്തന്നെ കുഞ്ഞിന് നല്‍കേണ്ടതുമാണ് (ഹാശിയത്തുന്നിഹായ: 8/221, ശര്‍വാനി: 10/71).

പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്ന ജാറം മൂടല്‍ പുണ്യകര്‍മമാണ്. ജാറം മൂടലിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് പ്രസ്തുത വസ്ത്രം സ്വദഖ ചെയ്യലാണ്. ഇതു സുന്നത്താണ്. ജാറം മൂടാന്‍ നേര്‍ച്ചയാക്കാവുന്നതും  നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യല്‍ നിര്‍ബന്ധവുമാണ് ...
 (റൂഹുല്‍ ബയാന്‍: 3/400, ഫതാവാ സുയൂഥി: 2/31 കാണുക).

_✍എം.എ. ജലീല്‍ സഖാഫി പുല്ലാര‍‍_

       

               


*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹


🛅 *العلم حياة الاسلام*

 ആർക്കും പോസ്റ്റ് ചെയ്യാം🖊🖊🖊 ഈ നിബന്ധനകളോട് കൂടെ......

📚.ഇസ്ലാമികമായ,പ്രത്യേകിച്ച് കർമശാസ്ത്ര പരമായ പോസ്റ്റുകൾ

📚.ഇസ്ലാമിക് ചോദ്യോത്തരങ്ങൾ

📚.ഇസ്ലാമികമായ ചർച്ചകൾ

📝.എല്ലാം
കൃത്യമായ അവലംബത്തോടുകൂടെ മാത്രം

📞 _*9567472627*_
_*ശർവാനി*_

💯💯💯💯💯💯💯💯💯

Thursday, March 1, 2018

ഇസ്തിഗാസ :ദുർവ്യാഖ്യാനം ചെയ്യപെട്ട ആയത്ത്

🌹ഇസ്ലാമിക്‌ ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ് 🌹

---------------------------------------
💢ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
---------------------------------------

            ⛔ശിർക്കും പുത്തൻവാദവും

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.

أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَ‌بِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَ‌بُ وَيَرْ‌جُونَ رَ‌حْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَ‌بِّكَ كَانَ مَحْذُورً‌ا

അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

സുന്നികൾ മഹാന്മാരോട് നടത്തുന്ന സഹായാര്ഥന ശിർക്കാണെന്ന് സ്ഥാപിക്കാൻ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ആയത്തുകളിൽ പെട്ടതാണ് മുകളില കൊടുത്ത ഇസ്റാഅ സൂറത്തിലെ 56-57 ആയത്തുകൾ. ഇവയിൽ പരമാര്ശിക്കുന്നത് വിഗ്രഹങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് മഹാന്മാരെ കുറിച്ചാണെന്നും തഫ്സീർ റാസി ഉദ്ദരിച്ച് അവർ ജൽപിക്കാറുണ്ട്. യതാർത്യമെന്ത്?   

           ✅മറുപടി:-

അവരുടെ ജല്പനം ശരിയല്ല. പ്രസ്തുത ആയത്തുകളും ഇമാം റാസി(റ) അവയ്ക്ക് നല്കിയ വിശദീകരണവും നമുക്ക് പരിശോദിക്കാം:
അല്ലാഹു പറയുന്നു:


قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا * أولئك الذين يدعون يبتغون إلى ربهم الوسيلة أيهم أقرب ويرجون رحمته ويخافون عذابه إن عذاب ربك كان محذورا ( الإسراء: ٥٦-٥٧ ) . 

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.  * അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

മേൽ വചനത്തിന്റെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

اعلم أن المقصود من هذه الآية الرد على المشركين وقد ذكرنا أن المشركين كانوا يقولون ليس لنا أهلية أن نشتغل بعبادة الله تعالى فنحن نعبد بعض المقربين من عباد الله وهم الملائكة ، ثم إنهم اتخذوا لذلك الملك الذي عبدوه تمثالا وصورة واشتغلوا بعبادته على هذا التأويل ، والله تعالى احتج على بطلان قولهم في هذه الآية فقال : ( قل ادعوا الذين زعمتم من دونه ) وليس المراد الأصنام لأنه تعالى قال في صفتهم : ( أولئك الذين يدعون يبتغون إلى ربهم الوسيلة ) وابتغاء الوسيلة إلى الله تعالى لا يليق بالأصنام البتة، إذا ثبت هذا فنقول : إن قوما عبدوا الملائكة فنزلت هذه الآية فيهم ، وقيل : إنها نزلت في الذين عبدوا المسيح وعزيرا ، وقيل : إن قوما عبدوا نفرا من الجن فأسلم النفر من الجن ، وبقي أولئك الناس متمسكين  بعبادتهم، فنزلت هذه الآية...

അറിയുക: നിശ്ചയം ഈ ആയത്തിനാലുള്ള ഉദ്ദേശ്യം മുശ്രിക്കുകളെ ഖണ്‍ഡിക്കലാണ്. മുശ്രിക്കുകൾ ഇപ്രകാരം പറഞ്ഞിരുന്നതായി നാം പറഞ്ഞുവല്ലോ: അല്ലാഹുവിനുള്ള ആരാധനയിൽ വ്യാപ്രതരാവാനുള്ള അർഹത നമുക്കില്ല. അതിനാൽ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ സാമീപ്യം ലഭിച്ചവരിൽ  ചിലർക്ക് നാം ആരാധിക്കുന്നു. അവർ മലക്കുകളാണ്. പിന്നീട് ആ മലക്കിന് പ്രതിമയും ബിംബവുമുണ്ടാക്കി ഈ ന്യായീകരണത്തിൽ അതിനു ആരാധിക്കുന്നതിൽ അവർ വ്യാപ്രതരായി. അവരുടെ ഈ അഭിപ്രായം ശരിയല്ലെന്നതിനുള്ള പ്രമാണം ഈ ആയത്തിലൂടെ വ്യക്തമാക്കികൊണ്ട് അല്ലാഹു പറഞ്ഞു: "അല്ലാഹുവിനു പുറമേ നിങ്ങൾ (ദൈവങ്ങളെന്നു) വിളിച്ചു പോന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ". വിഗ്രഹങ്ങളല്ല വിവക്ഷ. കാരണം അല്ലാഹു അവരെ വിശേഷിപ്പിച്ചത് "അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗ്ഗം  തേടികൊണ്ടിരിക്കുകയാണ്" എന്നാണല്ലോ. അല്ലാഹുവോട് അടുക്കുവാനുള്ള മാർഗ്ഗം ആരായുകയെന്നത് വിഗ്രഹങ്ങളോടു ഒരിക്കലും യോജിക്കുകയില്ലല്ലോ.ഇക്കാര്യം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ നാം പറയുന്നു: ഒരു വിഭാഗം ആളുകൾ മലക്കുകൾക്ക് ഇബാദത്തെടുത്തു. അവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. മസീഹിന് ആരാധിച്ഛവരുടെ കാര്യത്തിൽ അവതരിച്ചതാണ്‌ ഇതെന്നാണ് മറ്റൊരു പക്ഷം. ഒരു വിഭാഗമാളുകൾ ജിന്നുകളിലെ ഒരു വിഭാഗത്തിനു ആരാധിക്കുകയും ആ ജിന്നുകൾ ഇസ്ലാം സ്വീകരിക്കുകയും അവർ പിന്നെയും അവര്ക്ക് ആരാധിക്കുന്നതിൽ നിലകൊള്ളുകയും ചെയ്തു. അവരുടെ കാര്യത്തിൽ  അവതരിച്ചതാണ്‌ മറ്റൊരു വീക്ഷണം...ഇമാം റാസി(റ) തുടരുന്നു:


ثم إنه تعالى احتج على فساد مذهب هؤلاء أن الإله المعبود هو الذي يقدر على إزالة الضرر وإيصال المنفعة ، وهذه الأشياء التي يعبدونها وهي الملائكة والجن والمسيح وعزير لا يقدرون على كشف الضر ولا على تحصيل النفع ، فوجب القطع بأنها ليست آلهة (رازي: ٧٦/١٠)

🔰ഇക്കൂട്ടരുടെ വീക്ഷണം ശരിയല്ലെന്നതിനു പ്രമാണമായി അല്ലാഹു പറയുന്നതിതാണ്. ആരാധിക്കപ്പെടുന്ന ദൈവം ഉപദ്രവം നീക്കാനും ഉപകാരം ചെയ്യാനും കഴിയുന്നവനായിരിക്കണം. ഇക്കൂട്ടര് ആരാധിച്ചുകൊണ്ടിരിക്കുന്ന മലക്കുകൾ,ജിന്നുകൾ,മസീഹ്, ഉസൈർ തുടങ്ങിയവർ ഉപദ്രവം അകറ്റുവാനോ  ഉപകാരം ചെയ്യുവാനോ കഴിയുന്നവരല്ല. അതിനാൽ അവർ ഇലാഹുകളല്ലെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. (റാസി: 10/76)

⚠അപ്പോൾ അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ചുകൊണ്ടിരുന്ന മുശ്രിക്കുകളെ ഖണ്‍ഡിക്കാൻ അവതരിച്ചതാണ് ഈ ആയത്ത് എന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ. എന്നിരിക്കെ അല്ലാഹുവിനു മാത്രം ആരാധിക്കുന്ന സുന്നികൾക്കെതിരിൽ ഈ ആയാത് ഓതുന്നത് അക്രമം തന്നെയാണ്.
    ⚠മാത്രവുമല്ല സുന്നികൾ സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നവരാണ് മലക്കുകളും ഈസാ നബി(അ) യും ഉസൈറും(അ) എന്ന് ഈ യാത് വ്യക്തമാക്കുന്നു. കാരണം അവർ അവരെക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരാണ് എന്നാണല്ലോ ആയത്തിൽ പറയുന്നത്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പ്രസ്തുത ആയത്തിന് നൽകിയ വിശദീകരണം നോക്കൂ,


معناه يبتغون من هو أقرب منهم إلى ربهم(فتح الباري: ١٩٢/١٣)

🔰അവരെക്കാൾ അവരുടെ രക്ഷിതാവിലേക്ക് കൂടുതൽ അടുത്തവരെ അവർ (വസീലയായി) തേടുന്നു എന്നർത്ഥം.(ഫത് ഹുൽ ബാരി : 13/192)

🔰മലക്കുകൾക്കോ ഈസാ നബി(അ) ക്കോ, ഉസൈറി (അ) നോ ജിന്നുകൾക്കോ ഒരു കഴിവും ഇല്ലെന്നല്ല ഇമാം റാസി(റ) ഇവിടെ പറയുന്നത്. പ്രത്യുത ഇലാഹാകാനുള്ള യോഗ്യത അവർക്കില്ലെന്നാണ്. ഒരാള് ഇലാഹാകനമെങ്കിൽ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നവനായിരിക്കണം. മലക്കുകൾക്കോ ജിന്നുകൾക്കോ പ്രവാചകൻ മാർക്കോ ഓളിയാക്കൾക്കോ അല്ലാഹുവിന്റെ അനുവാദമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഒരു സുന്നിയും വിശ്വസിക്കുന്നില്ല.

⚠ആ വിശ്വാസത്തോടെ അവരെ ആരാധിച്ചിരുന്ന മുശ്രിക്കുകളെയാണ് മേൽ ആയത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നത്. സബത്ത്‌ സൂറത്തിലെ 22-ആം വചനം വ്യാഖ്യാനിച്ച് അല്ലാമ ഇബ്നു കസീർ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: 

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌ (سبأ: ٢٢)

🔰പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.

💢ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക". അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ. "ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)

⚠ സ്വന്തമായോ ഷെയർആയോ തങ്ങളുടെ ദൈവങ്ങൾ ആകാശ-ഭൂമികളിൽ  അല്ലാഹുവിന്റെ പണക്കാരാണെന്നും അവരുടെ സഹായം അല്ലാഹുവിനു ആവശ്യമാണെന്നും അതിനാൽ അവർ ആരാധന അര്ഹിക്കുന്നവരാണെന്നും വിശ്വസിച്ച് അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ച മുശ്രിക്കുകളെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നതെന്നു കാര്യം വ്യക്തമാണ്. പുത്തൻ വാദികൾ  ജല്പിക്കുന്നത് പോലെ ഈ വിശ്വാസം അവർക്കുണ്ടായിരുന്നെങ്കിൽ അവരെ ഖണ്ഡിക്കുമ്പോൾ അപ്രകാരം പറയേണ്ടതില്ലല്ലോ. ഒരാള്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി ഖണ്ഡിക്കുന്ന സ്വഭാവം  പുത്തൻവാദികളുടെതാണ്. അല്ലാഹുവിന്റെതല്ല. അതിനാൽ ആ ആയത്തും സുന്നികൾ നടത്തുന്ന ഇസ്തിഗാസക്ക് ബാധകമല്ല. എന്നിരിക്കെ അവരുടെ മേൽ അത് വെച്ചുകെട്ടുന്നത് അതിര്കടന്ന ക്രൂരതയാണ്

🔵🔵🔵🔵🔵🔵🔵🔵🔵

ഇസ്തിഗാസ :ഉമർ റ ഭരക്കാലത്ത് നബി സ്വയോട്

ഇസ്തിഗാസ :ഉമർ റ ഭരക്കാലത്ത്  നബി സ്വയോട്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
: حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.

"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).

ഈ ഹദീസില്‍ പല ചിന്തനീയ വസ്തുതകളുണ്ട് .

ഒന്ന്‍:നബി(സ)യുടെ വഫാത്തി(മരണം)ന്‍ ശേഷമായിരുന്നു സംഭവം

.രണ്ട്:വഫാത്തായ നബി(സ)യോട് തന്‍റെ സങ്കടം ബോധിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്.

മൂന്ന്:ഇസ്ലാമിക വിഷയങ്ങളില്‍ കാര്കശ്യം പുലര്ത്തുന്ന ഉമര്‍(റ)നെ സമീപിച്ച് താന്‍ ചെയ്ത വിവരങ്ങളെല്ലാം പറഞ്ഞു.ഇതുശ്രദ്ധിച്ചു കേട്ട ഉമര്‍(റ)നീ ചെയ്തത് ശിര്‍ക്കാണന്ന്‍ പറയുകയോ അല്ലെങ്കില്‍ അത് മോശമാണെന്നോ പറഞ്ഞ് എന്തെങ്കിലും ശകാരിക്കുകയോ ചെയ്തില്ല.നാല്‍:വഫാത്തായ നബി(സ)യുടെ ഖബറിന്നരികില്‍ ചെന്നുകൊണ്ടുള്ള ഈ ഇസ്തിഗാസ ശുദ്ധമായ തൌഹീദാണന്ന്‍ മനസ്സിലാക്കി ഇതിനെ അംഗീകരിക്കുകയാണ് ഉമര്‍(റ)ചെയ്തത്.

വഫാത്തായ,മണ്മറഞ്ഞ നബി(സ)യോട് സഹായം ചോദിക്കാന്‍ സ്വഹാബാക്കള്‍ മുതിര്ന്നതും എല്ലാവരും അത് അനുവദിച്ചതും ഇത് തെളീയിക്കുന്നുണ്ട്.ഇത് തന്നെയാണ് തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസ.

: ഈ സംഭവം പല പണ്ഡിതന്മാരും ഉദ്ടരിച്ചിട്ടുണ്ട്.ചിലരെ മാത്രം പരിചയപ്പെടാം .

التاريخ الكبير 7/304 للشيخ الامام البخاري ,كنز العمل 8/431 للشيخ علاء الدين الهندي ,البداية والنهاية 7/93 للشيخ الحفظ ابن كثير, فتح الباري 2/269 للشيخ ابن حجر العسقلاني ,المصنف 12/31 للشيخ ابن أبي شيبة.
ഇബ്നു തൈമിയ്യ പറയുന്നത് കാണുക.

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)

റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്.

ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;

باب سؤال الناس الإمام الاستسقاء إذا قحطوا

ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.

عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).

ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.


وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم . فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .
ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ്  ഒരു റിപ്പോർട്ട്‌.

അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത്  ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).

അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.



ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ എഴുതുന്നു :


وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)



പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).

ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്.


മാറ്റ്‌ പല ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്‍റെ ആധികരികതക്ക് ഇതിലതിക്കം തെളിവ് വേണ്ടതില്ല.എന്നിട്ടും സ്വഹാബ്ത്തിന്‍റെ കാലത്ത് ഇസ്തിഗാസ നടന്നത് നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച്ഇരുട്ടാക്കുകയാണ്.

: പുത്തൻപ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിജയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:

عندي أنه لا وجه لتخصيص جواز التوسل بالنبي  كما زعمه الشيخ عز الدين بن عبد السلام لأمرين :
الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم .
والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي r حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ،  فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي r عن إنكار ما فعلوه بعد حكايته عنهم ،


ഷൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചത് പോലെ നബി(സ) യെ കൊണ്ട്  മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട് കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത് (റ) അന്ഗീകരിച്ചതായി നാം വിവരിച്ച ഇജ്മാഹാണ് ഒന്ന്.രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുന്നിർത്തി അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നത് യഥാർതത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട് മാത്രമാണല്ലോ. അപ്പോൾ 'ഇന്നാലിന്ന പണ്ഡിതനെ മുന്നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നല്കുന്ന വിജ്ഞാനം പരിഗണിച്ചാണ്.മൂന്ന് പേർ അവരവരുടെ വലിയ സൽകർമ്മങ്ങൾ മുന്നിർത്തി അല്ലാഹുവോട് പ്രാർത്തിച്ചപ്പോൾ അവരുടെ ഗുഹാ മുഖത്ത് നിന്ന് പാറകല്ല്‌ നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ) യും മുസ്ലിം (റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിര്ക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല.( തുഹ്ഫത്തുൽ  അഹ് വദി 8/476)

സൂറത്തുഥ്ഥൂർ

*⭕സൂറത്തുഥ്ഥൂർ*



*31 മുതൽ 35വരെ ഉള്ള  ആയത്ത്*

*بسم الله الرحمن الرحيم*


*റഹ് മാനും റഹീമുമായഅള്ളാഹുവിന്റെ എല്ലാനാമങ്ങളും പറഞ്ഞ് അനുഗ്രഹംതേടി ഞാൻ ആരംഭിക്കുന്നു*






*31. قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ*


*(31) തങ്ങൾ പറയുക.നിങ്ങൾകാത്തിരുന്നു കൊള്ളുക. എന്നാൽനിശ്ചയമായും ഞാനും നിങ്ങളോടൊപ്പംകാത്തിരിക്കുന്നവരിൽ പെട്ടവരാകുന്നു*


അവർ അതിനായി കാത്തിരിക്കട്ടെ ഞാനും കാത്തിരിക്കാം ആർക്കാണ് അന്തിമ വിജയമെന്നും രണ്ട് ലോകത്തും ദൈവിക സഹായം ആരോടൊപ്പമായിരിക്കുമെന്നും!
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. “ഖുറൈശികൾ അവരുടെ ദാറുന്നദ്വ‘ എന്ന ഓഫീസിൽ ഇരിക്കുന്നു. നബി (സ) യെക്കുറിച്ച് ചർച്ചയാണ് ഒത്തു കൂടിയതിന്റെ ഉദ്ദേശ്യം. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു. മുഹമ്മദ് നബി (സ) യെ തടങ്കലിൽ വെക്കൂ. എന്നിട്ട് എന്തൊക്കെ വിപത്തുകളാണ്  നബിക്ക് വരുന്നതെന്ന് കാത്തിരിക്കൂ. മുൻ കവികളായ സുഹൈറിനും നാബിഗ:ക്കുമൊക്കെ സംഭവിച്ചത്  പോലുള്ള വിപത്തുകൾ മുഹമ്മ്ദ് നബി (സ) ക്കും വന്നെത്തുക തന്നെ ചെയ്യും കാരണം അത്തരം കവികളിൽ ഒരാൾ തന്നെയാണല്ലോ മുഹമ്മദ് നബിയും എന്ന്“ അപ്പോഴാണ് അള്ളാഹു ഈ സൂക്തം അവതരിപ്പിച്ചത് (ഇബ്നു കസീർ 4/354)  . നബി (സ) കവിയാണെന്ന ആരോപണത്തെ അള്ളാഹു തള്ളിക്കളയുന്നു


32. أَمْ تَأْمُرُهُمْ أَحْلَامُهُم بِهَذَا أَمْ هُمْ قَوْمٌ طَاغُونَ


*(32) അതല്ല അവരുടെ ബുദ്ധികൾ  ഇത്കൊണ്ട്  (ഇങ്ങനെ പറയുവാൻ ) അവരോട് കല്പിക്കുകയാണോ? അതല്ലഅവർ ധിക്കാരികളായ ഒരു ജനതതന്നെയാണോ?*


നബി (സ) യെ സംബന്ധിച്ച് തങ്ങൾപറയുന്നത് കള്ളമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇങ്ങനെ കള്ളംപറയാനാണോ അവരുടെ ബുദ്ധി അവരോട്ആവശ്യപ്പെടുന്നത്? അത് കൊണ്ടല്ല അവർഅതിക്രമികളുംവഴിപിഴച്ചവരുമായതിനാലാണ് ബോധപൂർവം ഈ കളവു പറയാൻ അവർതയാറാവുന്നത്


*33. أَمْ يَقُولُونَ تَقَوَّلَهُ بَل لَّا يُؤْمِنُونَ*


*(33) അതല്ല നബി (സ) ഈ ഖുർ ആൻസ്വയം കെട്ടിയുണ്ടാക്കിയതാണെന്ന്അവർ പറയുന്നുവോ? പക്ഷെ അവർ(അഹങ്കാരം മൂലം ) വിശ്വസിക്കുന്നില്ല (അതാണിതിനെല്ലാം കാരണം)*


നബി(സ) സ്വയം കെട്ടിയുണ്ടാക്കിയതാണ്ഖുർആൻ എന്ന് അവർക്ക് വാദമുണ്ടോ?നിഷേധമാണ് അവരെക്കൊണ്ടിങ്ങനെപറയിപ്പിക്കുന്നത്.



* 34. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ إِن كَانُوا صَادِقِينَ*


*(34) എങ്കിൽ ഇതു പോലുള്ളൊരുസന്ദേശം അവർ കൊണ്ടു വരട്ടെ-അവർസത്യ വാദികളാണെങ്കിൽ *

ഖുർആൻ നബി(സ) കെട്ടിയുണ്ടാക്കിയതുംമനുഷ്യ നിർമ്മിതവുമാണെന്ന് അവർവാദിക്കുന്നു.ഒരിക്കലും ഖുർആൻ ഒരുമനുഷ്യനെ കൊണ്ട് നിർമ്മിക്കാൻസാധിക്കാത്തതും തികച്ചുംഅമാനുഷികവുമാണ് എന്ന്സ്ഥാപിക്കുകയാണിവിടെ. വിശുദ്ധ ഖുർആൻമനുഷ്യ നിർമ്മിതമല്ലെന്നതിന്ന് അതിന്റെരചനാ വിശേഷം,സരളമായ വചകഘടന,അത്യത്ഭുതകരമായ പ്രതിപാദനരീതി,ഓരോ വാചകത്തിനുമുള്ള അർത്ഥസമ്പുഷ്ടി,ഔചിത്യദീക്ഷ,ഓരോവിഷയത്തിലുമുള്ള വിവരണവൈഭവം,തുടങ്ങിയ സാഹിത്യ പരമായകാര്യങ്ങൾ മാത്രമല്ല തെളിവ്. കാലദേശ,വർഗ്ഗ,വർണ്ണ ഭേദമില്ലാത്ത സർവ്വകാലപ്രസക്തമായ ഒരു കർമ്മ പദ്ധതിയുംധാർമ്മിക നിയമങ്ങളും സാമുദായികതത്വങ്ങളുമാണ് അത് പ്രബോധനംചെയ്തിട്ടുള്ളത് എന്നതും മനുഷ്യനിർമ്മിതമല്ലെന്നതിന്റെ തെളിവാകുന്നു. അതിൽ കാണുന്ന ദീർഘ ദർശനങ്ങൾ,അതിഗഹനങ്ങളായ ആദ്ധ്യാത്മികനിയമങ്ങളെക്കുറിച്ചുള്ള ലളിതമായപ്രതിപാദനങ്ങൾ എന്നിവയും അതിന്റെഅമാനുഷികതക്കുള്ള തെളിവാകുന്നു. ഇതെല്ലാം കണ്ടിട്ടും ഖുർആൻ മനുഷ്യനിർമ്മിതമല്ലെന്നും അത് അള്ളാഹുവിന്റെവചനങ്ങളാണെന്നും അത് പ്രബോധനംചെയ്ത മുഹമ്മദ് നബി (സ) അള്ളാഹുവിന്റെ പ്രവാചകരാണെന്നുമുള്ളതിൽആർക്കെങ്കിലും വല്ല സംശയവുംബാക്കിയുണ്ടെങ്കിൽ ഇതിന്റെപരിഹാരത്തിനേറ്റവും സുഗമവും നീതിനിഷ്ഠവുമായ മാർഗം തത്തുല്യമായ ഒരുഗ്രന്ഥം അവരും കൊണ്ട് വരിക എന്നത്തന്നെയല്ലെ!
അത് കൊണ്ടാണ് ഖുർ ആൻ മനുഷ്യനിർമ്മാണം കൊണ്ട് ഇത്തരത്തിലൊരു രചനസാധ്യമാണെങ്കിൽ നബി(സ) ക്ക് മാത്രമല്ലസാഹിത്യത്തിന്റെ നെറുകയിൽവിരാചിച്ചിരുന്ന ഏതൊരു അറബിക്കും അത്പോലൊന്ന് നിർമിക്കാൻ നിഷ് പ്രയാസംകഴിയുമല്ലോ അത് അവർ ചെയ്തുകാണിക്കട്ടെ എന്ന ഈ വെല്ലുവിളി നടത്തിയത് എന്ന്  ചുരുക്കം. എന്നാൽലോകം മുഴുവനും ഒരുമിച്ചു ശ്രമിച്ചാലും അത്സാദ്ധ്യമല്ല. ഇത് ഖുർആൻ അസന്നിഗ്ദമായിവെല്ലു വിളിക്കുമ്പോൾ നിഷേധികൾക്ക്മിഴിച്ചു നിൽക്കാനല്ലാതെ സാധിക്കുന്നില്ലഎന്നതാണ് വസ്തുത!


ഖുർ ആൻ മനുഷ്യ നിർമ്മിതമാണെന്ന്വാദിക്കുകയും ദൈവികമല്ലെന്ന്സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെപല വിധത്തിൽ ഖുർആൻ വെല്ലുവിളിച്ചുഅതെല്ലാം ഇന്നും അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. ഖുർആനിനോട്കിടപിടിക്കാവുന്ന ഒരു ഗ്രന്ഥം കൊണ്ടു വരിക എന്നാദ്യം അള്ളാഹു വെല്ലുവിളിച്ചു.അതേറ്റെടുക്കാൻ ശത്രുക്കൾക്ക്സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെടുത്തിയ ശേഷംഗൌരവം കുറച്ച് പത്ത് അദ്ധ്യായം കൊണ്ട്വരാൻ അള്ളാഹു വെല്ലു വിളിച്ചു.അതിനുംസാദ്ധ്യമല്ലെന്ന് പ്രവർത്തനം മുഖേനശത്രുക്കളെ കൊണ്ട് സമ്മതിപ്പിച്ച ശേഷം ഒരുഅദ്ധ്യായമെങ്കിലും കൊണ്ടു വരൂ എന്നാക്കിവെല്ലുവിളി ലഘൂകരിച്ചു.പക്ഷെ അതിനുമുന്നിലും ശത്രു ശരിക്കും അടിപതറി! എന്നിട്ടും ഖുർആൻ മുഹമ്മദ് നബി (സ)കെട്ടിയുണ്ടാക്കിയെന്നു പറയാൻ അസാമാന്യതൊലിക്കട്ടി തന്നെ വേണം!. ഖുർആനിന്റെവെല്ലുവിളിയുടെ നാൾവഴികൾ ഖുർആനിൽതന്നെ നമുക്ക് കാണാം



*(1) (നബിയേ!) പറയുക ഈ ഖുർആനിനോട് തുല്യമായ ഒരു ഗ്രന്ഥംകൊണ്ടുവരാൻ മനുഷ്യരും ജിന്നുകളുംഒന്നായിച്ചേർന്ന് പരസ്പരംസഹായിച്ചാലും അവർക്ക് അതിനുകഴിയുന്നതല്ല (അൽ ഇസ്റാഅ് 88)*



*(2) അഥവാ ഖുർ ആൻ മുഹമ്മദ് നബി(സ) സ്വയം നിർമ്മിച്ചതാണെന്ന് അവർപറയുന്നുവോ? താങ്കൾ പറയുകഎന്നാൽ ഖുർ ആനിലെ അദ്ധ്യായങ്ങളെപോലെയുള്ള പത്ത് അദ്ധ്യായങ്ങൾനിങ്ങൾ കൊണ്ട് വരൂ! അള്ളഹുവെ വിട്ട്നിങ്ങളുടെ കഴിവിൽ പെട്ടവരെയെല്ലാംനിങ്ങൾ (സഹായത്തിനു) വിളിക്കുകയുംചെയ്യുവീൻ നിങ്ങൾ സത്യവാദികളാണെങ്കിൽ (ഹൂദ് 13)*


*(3) ഈ ഖുർ ആൻ നബി(സ) സ്വയമുണ്ടാക്കിയതാണെന്ന് അവർപറയുന്നുവോ? എന്നാൽ ഇതിലുള്ളത്പോലുള്ള ഒരു അദ്ധ്യായം നിങ്ങൾകൊണ്ട് വരിക അള്ളാഹുവിനു പുറമെനിങ്ങൾക്ക് കഴിയുന്നസഹായികളെയെല്ലാം വിളിക്കുകയുംചെയ്യുക നിങ്ങൾ സത്യവാദികളാണെങ്കിൽ (യൂനുസ് 38)*


ഇന്നും ഏറ്റെടുക്കാനാളില്ലാതെ ഈവെല്ലുവിളി നില നിൽക്കുന്നു എന്നതിനർത്ഥംത്രികാല ജ്ഞാനിയായ നാഥൻ തന്നെയാണ്ഖുർആൻ അവതരിപ്പിച്ചത് മനുഷ്യനിർമ്മിതമെന്ന് പറയാൻ സാധ്യമേ അല്ലഎന്നാണ്!


*35. أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ*



*(35) അതുമല്ല ഒരു വസ്തുവിൽനിന്നുമല്ലാതെ അവർസൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതോ അവർ തന്നെയാണോസൃഷ്ടാക്കൾ?*


അള്ളാഹുവിന്റെ സഹായമില്ലാതെ ഇവിടെഒന്നും ഇല്ല എന്ന് സ്ഥാപിക്കുകയാണിവിടെ. പടക്കുന്ന ഒരു ശക്തിയില്ലാതെ അവർതനിയേ ഉണ്ടാ‍യതാണോ? അതോ  അവർതന്നെയാണോ അവരെ സൃഷ്ടിച്ചത്? അവർ സ്വയംഭൂവല്ല അവർ തന്നെ അവരെപടച്ചതുമല്ല. മറിച്ച് ശൂന്യതയിൽ നിന്ന്അവർക്ക് അസ്ഥിത്വം നൽകിയത് അള്ളാഹുതന്നെ എന്നാണിതിന്റെ സാരം.ഇത് ശരിക്കുംചിന്താ ശേഷിയുള്ളവനെ പിടിച്ചുലക്കുന്നചോദ്യമാണ്.ഈ ഭൂമിയിൽ സഞ്ചരിക്കുന്നവൻഅവന്റെ സൃഷ്ടിപ്പിനെക്കുറിച്ച്ആലോചിച്ചാൽ അള്ളാഹുവെധിക്കരിക്കുകയോ പ്രവാചകത്വത്തെനിഷേധിക്കുകയോ ചെയ്യില്ല. നോക്കൂ ഈസൂക്തം കേട്ടപ്പോൾ ചിലരിലുണ്ടായപരിവർത്തനത്തിന്റെ ഒരു ഉദാഹരണം. ഇമാംബുഖാരി (റ) ജുബൈറുബ്നു മുഥ്ഇമിൽനിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു.(ഞാൻ ബദ്റിൽ ബന്ധികളാക്കപ്പെട്ടമക്കക്കാരുടെ വിഷയത്തിൽ മുഹമ്മദ് നബി(സ) യോട് സംസാരിക്കാനായി മദീനയിൽഎത്തി. ഞാൻ വരുമ്പോൾ അവിടെ മഗ്‌രിബ്നിസ്ക്കാരം നടക്കുകയാണ് നബി(സ) ‘ഥൂർ‘എന്ന ഈ അദ്ധ്യായം പാരായണം ചെയ്തുകൊണ്ട് നിസ്ക്കരിക്കുന്നു. അങ്ങനെപാരായണം ഈ “അതുമല്ല ഒരുവസ്തുവിൽ നിന്നുമല്ലാതെ അവർസൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതോ അവർ തന്നെയാണോസൃഷ്ടാക്കൾ?“  ഭാഗമെത്തിയപ്പോൾ എന്റെമനസ്സ് കൈവിട്ടു പോയി. മനുഷ്യൻ സ്വയംനിർമ്മിതമാണോ അതോ താൻതന്നെയാണോ തന്നെ സൃഷ്ടിച്ചത് എന്നഖുർആനിന്റെ അർത്ഥ ഗർഭമായ ചോദ്യംഅവിശ്വാസിയായ തന്റെ മനസ്സിനെപിടിച്ചുലക്കുകയും താൻ ഇസ്‌ലംആശ്ലേഷിക്കാൻ ഇത് കാരണമാവുകയുംചെയ്തു (ഇബ്നു കസീർ 4/355)

*✍തുടരും*

ഖബർ തട്ടി നിരപ്പാക്കൽ

📕📗📘📙📔📒📕📗📘

*സംശയ നിവാരണ ക്ലാസ് റൂം*
➖➖➖🔹🔸➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*വഹാബികളുടെ തട്ടിപ്പ്*

*⭕ചോദ്യം* 3⃣2⃣


*നബി (സ)അലി (റ) വിനെ പറഞ്ഞയച്ചു ഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞു കൊണ്ട്,ഇതിൽ നിന്നും*
*ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയല്ലേ?*



*✅ഉത്തരം👇🏻*





   *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ മഹാന്മാരുടെ ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* .

*ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,*

മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*



🔰*രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
തുടങ്ങീ ധാരാളം ആയത്തുകൾ അതിന്നു  തെളിവാണ്.(മജ്മൂഉ ഫതാവാ ഇബ്നു തയ്മിയ്യ). 

يظنونأن للخلق عند الله من القدر أن يشفعوا عنده بغير إذنه كما يشفع الناس بعضهم عند بعض فيقبل المشفوع إليه شفاعة شافع لحاجته إليه رغبة ورهبة وكما يعامل المخلوق المخلوق بالمعاوضة . فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون { وقال تعالى : } ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون { وقال تعالى : } ولقد جئتمونا فرادى كما خلقناكم أول مرة وتركتم ما خولناكم وراء ظهوركم وما نرى معكم شفعاءكم الذين زعمتم أنهم فيكم شركاء لقد تقطع بينكم وضل عنكم ما كنتمتزعمون { وقال تعالى : } أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ } قل لله الشفاعة جميعا له ملك السماوات والأرض ثم إليه ترجعون { } وإذا ذكر الله وحده اشمأزت قلوب الذين لا يؤمنون بالآخرة وإذا ذكر الذين من دونه إذا هم يستبشرون { وقال تعالى : } وخشعت الأصوات للرحمن فلا تسمع إلا همسا { }يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا { وقال صاحب يس : } وما لي لا أعبد الذي فطرني وإليه ترجعون { } أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهمشيئا ولا ينقذون { } إني إذا لفي ضلال مبين { } إني آمنت بربكم
ഇബ്നു തയ്മിയ്യ തുടരുന്നു..മലക്കുകൾ അമ്പിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ ആരാധിക്കാൻ അവരുടെ രൂപമുണ്ടാകുക വരെ ചെയ്തു മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയ ശുപാർശ മേൽ പറഞ്ഞതാണ്..
ഇപ്രകാരം അവരുടെ കബറിങ്കൽ അവരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും മരണശേഷം അവർ ശുപാർശ ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശുപാർശ ചോദിക്കുന്നത് എന്ന്‌ അവർ പറഞ്ഞു.*

*വുദ്ദ്,സുവാഹ്,യഉക്,യഗൂസ് നസ്ർ തുടങ്ങീ ഖുർആനിൽ പറഞ്ഞവരെ പറ്റി ഇബ്നു അബ്ബാസ്(റ)പറയുന്നു ; ഇവർ നൂഹ് നബിയുടെ.കാലത്തുള്ള നല്ല ജനതയായിരുന്നു.അവർ മരിച്ചപ്പോൾ അവരുടെ ഖബറിന്മേൽ ഭജനമിരിക്കുകയും അവരുടെ രൂപമുണ്ടാക്കി അവരെ ആരാധിക്കുകയും ചെയ്തു . മേൽ പറഞ്ഞതിനെയാണ് നബി(സ)ഇല്ലാതാക്കിയത്.*


*ഇത് ബുഖാരി പോലുള്ള ഹദീസ് ഗ്രന്തങ്ങളിലും തഫ്സീറുകളിലും പ്രശസ്തമാണ്.അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്നു മുകളിൽ അതിൽ നിസ്കരിച്ചു (സുജൂദ് ചെയ്യുന്ന സ്ഥലം) ചർച്ചുകൾ ഉണ്ടാക്കിയവരെ ശപിക്കുകയും അതിന്റെ വാതിലടക്കുകയും ചെയ്തു.സുപാർശ തേടിയില്ലങ്കിലും ഖബറിലേക് നിസ്കരിക്കുന്നതിനെ പ്രവാചകൻ വിരോധിച്ചു.*




*ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും വിഗ്രഹങ്ങളെ തച്ചുടക്കണമെന്നും അത് മായ്ച്ചു കളയണമെന്നും പറഞ്ഞു നബി(സ) അലിയാരെ പറഞ്ഞയച്ചു,രൂപമുണ്ടാകുന്നവരെ ശപിച്ചു.*

*അലി(റ) നോട് വിഗ്രഹങ്ങൾ തച്ചുടക്കണമെന്നും ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും  പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി എന്നെ നബി (സ)നിയോഗിച്ചിരുന്നു എന്ന് അബുൽ ഹയ്യാജിനോട് പറഞ്ഞതുo ഇത്പോലെയാണ്. *(മജ്‌മുഅ ഫതവാ ഇബ്നു തയ്മിയ്യ24/150)*
. فهذه الشفاعة التي أثبتها المشركون للملائكة والأنبياء والصالحين حتى صوروا تماثيلهم وقالوا : استشفاعنا بتماثيلهم استشفاع بهم وكذلك قصدوا قبورهم وقالوا : نحن نستشفع بهم بعد مماتهم ليشفعوا لنا إلى الله وصوروا تماثيلهم فعبدوهم كذلك وهذه الشفاعة أبطلها الله ورسوله وذم المشركين عليها وكفرهم بها . قال الله تعالى عن قوم نوح : } وقالوا لا تذرن آلهتكم ولا تذرن ودا ولا سواعا ولا يغوث ويعوق ونسرا { } وقد أضلوا كثيرا { . قال ابن عباس وغيره : هؤلاء قوم صالحون كانوا في قوم نوح فلما ماتوا عكفوا على قبورهم ثم صوروا تماثيلهم فعبدوهم وهذا مشهور في كتب التفسير والحديث وغيرها كالبخاري وغيره وهذه أبطلها النبي صلى الله عليه وسلم وحسم مادتها وسد ذريعتها حتى لعن من اتخذ قبور الأنبياء والصالحين مساجد يصلى فيها وإن كان المصلي فيها لا يستشفع بهم ونهى عن الصلاة إلى القبور وأرسل علي بن أبي طالب فأمره أن لا يدع قبرا مشرفا إلا سواه ولا تمثالا إلا طمسه ومحاه ولعن المصورين . وعن }أبي الهياج الأسدي : قال لي علي بن أبي طالب : لأبعثك على ما بعثني رسول الله صلى الله عليه وسلم ألا تدع تمثالا إلا طمسته ولا قبرا مشرفا إلا سويته وفي لفظ : ولا صورة إلا طمستها { . أخرجه مسلم .
  *ഇബ്നു തയ്മിയ്യയുടെ മേൽ വിവരണത്തിൽ നിന്നും അല്ലാഹു ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ സൃഷ്ട്ടാവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നും ശുപാര്ശകരായ ഇവരെ ഭയന്നതിനു വേണ്ടിയും ഇവരിലേക് സൃഷ്ടാവിന് ആവശ്യമുള്ളത് കൊണ്ട് ശുപാർശ സ്വീകരിക്കൽ സൃഷ്ടാവിന് അത്യാവശ്യമാണ് എന്ന വിശ്വാസത്തിൽ ചില നബിമാരുടെയും വ്യക്തികളുടെയും ഖബറുകൾക് സുജൂദ് ചെയ്യുകയും  വിഗ്രഹങ്ങൾ സ്ഥാപിച്ചു ചർച്ചുകൾ നിർമിച്ചു അവരെ ആരാധിച്ചിരുന്നവർ ,മേൽ ഖബറുകൾക് മുകളിൽ സ്ഥാപിച്ചവ  തട്ടിനിരപ്പാക്കാനും വിഗ്രഹങ്ങൾ തച്ചുടക്കാനുമാണ് നബി (സ) തങ്ങൾ അലിയാരോട് കല്പിച്ചതു എന്ന് മനസ്സിലാക്കാം...*



*അത് തന്നെയാണ് മറ്റൊരു ഹദീസിൽ ജൂത ക്രിസ്ത്യാനികൾ  അവരുടെ മഹത്തുക്കളുടെ ഖബറുകൾ സുജൂദിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളാക്കി, അവരെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസും മേൽ പറഞ്ഞ പ്രകാരമാണ് അതിന്റെ വിവരണം.ഇക്കാര്യം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്..*


لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥)


         ജൂത-നസ്വറാക്കൾ അവരുടെ അൻബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൾക്ക് സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും ചെയ്തു. അതിനാൽ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.
 📘 (ഫത് ഹുൽബാരി: 2/275)



*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹

SHARE MAX