Thursday, March 1, 2018

ഇസ്തിഗാസ :ദുർവ്യാഖ്യാനം ചെയ്യപെട്ട ആയത്ത്

🌹ഇസ്ലാമിക്‌ ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ് 🌹

---------------------------------------
💢ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
---------------------------------------

            ⛔ശിർക്കും പുത്തൻവാദവും

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.

أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَ‌بِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَ‌بُ وَيَرْ‌جُونَ رَ‌حْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَ‌بِّكَ كَانَ مَحْذُورً‌ا

അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

സുന്നികൾ മഹാന്മാരോട് നടത്തുന്ന സഹായാര്ഥന ശിർക്കാണെന്ന് സ്ഥാപിക്കാൻ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ആയത്തുകളിൽ പെട്ടതാണ് മുകളില കൊടുത്ത ഇസ്റാഅ സൂറത്തിലെ 56-57 ആയത്തുകൾ. ഇവയിൽ പരമാര്ശിക്കുന്നത് വിഗ്രഹങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് മഹാന്മാരെ കുറിച്ചാണെന്നും തഫ്സീർ റാസി ഉദ്ദരിച്ച് അവർ ജൽപിക്കാറുണ്ട്. യതാർത്യമെന്ത്?   

           ✅മറുപടി:-

അവരുടെ ജല്പനം ശരിയല്ല. പ്രസ്തുത ആയത്തുകളും ഇമാം റാസി(റ) അവയ്ക്ക് നല്കിയ വിശദീകരണവും നമുക്ക് പരിശോദിക്കാം:
അല്ലാഹു പറയുന്നു:


قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا * أولئك الذين يدعون يبتغون إلى ربهم الوسيلة أيهم أقرب ويرجون رحمته ويخافون عذابه إن عذاب ربك كان محذورا ( الإسراء: ٥٦-٥٧ ) . 

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.  * അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

മേൽ വചനത്തിന്റെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

اعلم أن المقصود من هذه الآية الرد على المشركين وقد ذكرنا أن المشركين كانوا يقولون ليس لنا أهلية أن نشتغل بعبادة الله تعالى فنحن نعبد بعض المقربين من عباد الله وهم الملائكة ، ثم إنهم اتخذوا لذلك الملك الذي عبدوه تمثالا وصورة واشتغلوا بعبادته على هذا التأويل ، والله تعالى احتج على بطلان قولهم في هذه الآية فقال : ( قل ادعوا الذين زعمتم من دونه ) وليس المراد الأصنام لأنه تعالى قال في صفتهم : ( أولئك الذين يدعون يبتغون إلى ربهم الوسيلة ) وابتغاء الوسيلة إلى الله تعالى لا يليق بالأصنام البتة، إذا ثبت هذا فنقول : إن قوما عبدوا الملائكة فنزلت هذه الآية فيهم ، وقيل : إنها نزلت في الذين عبدوا المسيح وعزيرا ، وقيل : إن قوما عبدوا نفرا من الجن فأسلم النفر من الجن ، وبقي أولئك الناس متمسكين  بعبادتهم، فنزلت هذه الآية...

അറിയുക: നിശ്ചയം ഈ ആയത്തിനാലുള്ള ഉദ്ദേശ്യം മുശ്രിക്കുകളെ ഖണ്‍ഡിക്കലാണ്. മുശ്രിക്കുകൾ ഇപ്രകാരം പറഞ്ഞിരുന്നതായി നാം പറഞ്ഞുവല്ലോ: അല്ലാഹുവിനുള്ള ആരാധനയിൽ വ്യാപ്രതരാവാനുള്ള അർഹത നമുക്കില്ല. അതിനാൽ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ സാമീപ്യം ലഭിച്ചവരിൽ  ചിലർക്ക് നാം ആരാധിക്കുന്നു. അവർ മലക്കുകളാണ്. പിന്നീട് ആ മലക്കിന് പ്രതിമയും ബിംബവുമുണ്ടാക്കി ഈ ന്യായീകരണത്തിൽ അതിനു ആരാധിക്കുന്നതിൽ അവർ വ്യാപ്രതരായി. അവരുടെ ഈ അഭിപ്രായം ശരിയല്ലെന്നതിനുള്ള പ്രമാണം ഈ ആയത്തിലൂടെ വ്യക്തമാക്കികൊണ്ട് അല്ലാഹു പറഞ്ഞു: "അല്ലാഹുവിനു പുറമേ നിങ്ങൾ (ദൈവങ്ങളെന്നു) വിളിച്ചു പോന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ". വിഗ്രഹങ്ങളല്ല വിവക്ഷ. കാരണം അല്ലാഹു അവരെ വിശേഷിപ്പിച്ചത് "അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗ്ഗം  തേടികൊണ്ടിരിക്കുകയാണ്" എന്നാണല്ലോ. അല്ലാഹുവോട് അടുക്കുവാനുള്ള മാർഗ്ഗം ആരായുകയെന്നത് വിഗ്രഹങ്ങളോടു ഒരിക്കലും യോജിക്കുകയില്ലല്ലോ.ഇക്കാര്യം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ നാം പറയുന്നു: ഒരു വിഭാഗം ആളുകൾ മലക്കുകൾക്ക് ഇബാദത്തെടുത്തു. അവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. മസീഹിന് ആരാധിച്ഛവരുടെ കാര്യത്തിൽ അവതരിച്ചതാണ്‌ ഇതെന്നാണ് മറ്റൊരു പക്ഷം. ഒരു വിഭാഗമാളുകൾ ജിന്നുകളിലെ ഒരു വിഭാഗത്തിനു ആരാധിക്കുകയും ആ ജിന്നുകൾ ഇസ്ലാം സ്വീകരിക്കുകയും അവർ പിന്നെയും അവര്ക്ക് ആരാധിക്കുന്നതിൽ നിലകൊള്ളുകയും ചെയ്തു. അവരുടെ കാര്യത്തിൽ  അവതരിച്ചതാണ്‌ മറ്റൊരു വീക്ഷണം...ഇമാം റാസി(റ) തുടരുന്നു:


ثم إنه تعالى احتج على فساد مذهب هؤلاء أن الإله المعبود هو الذي يقدر على إزالة الضرر وإيصال المنفعة ، وهذه الأشياء التي يعبدونها وهي الملائكة والجن والمسيح وعزير لا يقدرون على كشف الضر ولا على تحصيل النفع ، فوجب القطع بأنها ليست آلهة (رازي: ٧٦/١٠)

🔰ഇക്കൂട്ടരുടെ വീക്ഷണം ശരിയല്ലെന്നതിനു പ്രമാണമായി അല്ലാഹു പറയുന്നതിതാണ്. ആരാധിക്കപ്പെടുന്ന ദൈവം ഉപദ്രവം നീക്കാനും ഉപകാരം ചെയ്യാനും കഴിയുന്നവനായിരിക്കണം. ഇക്കൂട്ടര് ആരാധിച്ചുകൊണ്ടിരിക്കുന്ന മലക്കുകൾ,ജിന്നുകൾ,മസീഹ്, ഉസൈർ തുടങ്ങിയവർ ഉപദ്രവം അകറ്റുവാനോ  ഉപകാരം ചെയ്യുവാനോ കഴിയുന്നവരല്ല. അതിനാൽ അവർ ഇലാഹുകളല്ലെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. (റാസി: 10/76)

⚠അപ്പോൾ അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ചുകൊണ്ടിരുന്ന മുശ്രിക്കുകളെ ഖണ്‍ഡിക്കാൻ അവതരിച്ചതാണ് ഈ ആയത്ത് എന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ. എന്നിരിക്കെ അല്ലാഹുവിനു മാത്രം ആരാധിക്കുന്ന സുന്നികൾക്കെതിരിൽ ഈ ആയാത് ഓതുന്നത് അക്രമം തന്നെയാണ്.
    ⚠മാത്രവുമല്ല സുന്നികൾ സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നവരാണ് മലക്കുകളും ഈസാ നബി(അ) യും ഉസൈറും(അ) എന്ന് ഈ യാത് വ്യക്തമാക്കുന്നു. കാരണം അവർ അവരെക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരാണ് എന്നാണല്ലോ ആയത്തിൽ പറയുന്നത്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പ്രസ്തുത ആയത്തിന് നൽകിയ വിശദീകരണം നോക്കൂ,


معناه يبتغون من هو أقرب منهم إلى ربهم(فتح الباري: ١٩٢/١٣)

🔰അവരെക്കാൾ അവരുടെ രക്ഷിതാവിലേക്ക് കൂടുതൽ അടുത്തവരെ അവർ (വസീലയായി) തേടുന്നു എന്നർത്ഥം.(ഫത് ഹുൽ ബാരി : 13/192)

🔰മലക്കുകൾക്കോ ഈസാ നബി(അ) ക്കോ, ഉസൈറി (അ) നോ ജിന്നുകൾക്കോ ഒരു കഴിവും ഇല്ലെന്നല്ല ഇമാം റാസി(റ) ഇവിടെ പറയുന്നത്. പ്രത്യുത ഇലാഹാകാനുള്ള യോഗ്യത അവർക്കില്ലെന്നാണ്. ഒരാള് ഇലാഹാകനമെങ്കിൽ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നവനായിരിക്കണം. മലക്കുകൾക്കോ ജിന്നുകൾക്കോ പ്രവാചകൻ മാർക്കോ ഓളിയാക്കൾക്കോ അല്ലാഹുവിന്റെ അനുവാദമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഒരു സുന്നിയും വിശ്വസിക്കുന്നില്ല.

⚠ആ വിശ്വാസത്തോടെ അവരെ ആരാധിച്ചിരുന്ന മുശ്രിക്കുകളെയാണ് മേൽ ആയത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നത്. സബത്ത്‌ സൂറത്തിലെ 22-ആം വചനം വ്യാഖ്യാനിച്ച് അല്ലാമ ഇബ്നു കസീർ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: 

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌ (سبأ: ٢٢)

🔰പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.

💢ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക". അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ. "ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)

⚠ സ്വന്തമായോ ഷെയർആയോ തങ്ങളുടെ ദൈവങ്ങൾ ആകാശ-ഭൂമികളിൽ  അല്ലാഹുവിന്റെ പണക്കാരാണെന്നും അവരുടെ സഹായം അല്ലാഹുവിനു ആവശ്യമാണെന്നും അതിനാൽ അവർ ആരാധന അര്ഹിക്കുന്നവരാണെന്നും വിശ്വസിച്ച് അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ച മുശ്രിക്കുകളെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നതെന്നു കാര്യം വ്യക്തമാണ്. പുത്തൻ വാദികൾ  ജല്പിക്കുന്നത് പോലെ ഈ വിശ്വാസം അവർക്കുണ്ടായിരുന്നെങ്കിൽ അവരെ ഖണ്ഡിക്കുമ്പോൾ അപ്രകാരം പറയേണ്ടതില്ലല്ലോ. ഒരാള്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി ഖണ്ഡിക്കുന്ന സ്വഭാവം  പുത്തൻവാദികളുടെതാണ്. അല്ലാഹുവിന്റെതല്ല. അതിനാൽ ആ ആയത്തും സുന്നികൾ നടത്തുന്ന ഇസ്തിഗാസക്ക് ബാധകമല്ല. എന്നിരിക്കെ അവരുടെ മേൽ അത് വെച്ചുകെട്ടുന്നത് അതിര്കടന്ന ക്രൂരതയാണ്

🔵🔵🔵🔵🔵🔵🔵🔵🔵

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....