Skip to main content

Posts

രാവിലെയും വൈകുന്നേരവും ചൊല്ലാൻ മുത്ത്നബി പഠിപ്പിച്ച ദിക്റുകൾ*

 *രാവിലെയും വൈകുന്നേരവും ചൊല്ലാൻ മുത്ത്നബി പഠിപ്പിച്ച ദിക്റുകൾ*  അത് എല്ലാവരും പതിവാക്കേണ്ടതാണ്. മുൻകാമികളായ മഹന്മാർ അത് പതിവാക്കുന്നവരാണ്. അത് പതിവാക്കിയാൽ ലഭിക്കുന്ന നേട്ടങ്ങൾ താഴെ നൽകുന്നു. എല്ലാ അപകടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും കാവലും സംരക്ഷണങ്ങളും ലഭിക്കും സമുദ്ര നുരകൾക്ക് സമാനമാണങ്കിലും ദോഷങ്ങൾ പൊറുക്കപ്പെടും രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരേയും വൈകുന്നേരം ചൊല്ലി യാൽ രാവിലെ വരേയും എഴുപതിനായിരം മലക്കളുടെ കാവൽ ലഭിക്കും അവർ പൊറുക്കൽ നെ തേടും എല്ലാറ്റിനെ തൊട്ടും മതിയാക്കപ്പെടും ഒരു വസ്തുവും ഉപദ്രവിക്കുകയില്ല 1 *രാവിലെയും വൈകുന്നേരവും ഇഖ്ലാസ് മുഅവ്വിദതൈനി മൂന്ന് തവണ ചൊല്ലുക* ശക്തമായ മഴയും കാറ്റും ഉള്ള ഒരു ദിവസം  അബ്ദുല്ലാഹിബ്നു ഖുബൈബ്  റ എന്നവരോട് തിരുനബി صلى الله عليه وسلم പറഞ്ഞു. നീ ഇഖ്ലാസ് മുഅവ്വിദതൈനി മൂന്ന് തവണ രാവിലെയും വൈകുന്നേരവും ചെ ചൊല്ലുക എന്നാൽ നിനക്ക് എല്ലാ കാര്യങ്ങളെ തൊട്ടും പ്രയാസങ്ങളെ തൊട്ടു നിനക്ക് മതിയാക്കപ്പെടുന്നതാണ്*  (ഒരു പ്രയാസവും എത്തുകയില്ല) .............. 1- عن عبدالله بن خبيب رضي الله عنه قال: خرجْنا في ليلة مطر، وظلمة شديدة، نطلب ...

മഹദീ വാദം*- തിരുനബി ﷺ യെ *ശിയായാക്കി വഹാബികൾ

 *മഹദീ വാദം*- തിരുനബി ﷺ യെ  *ശിയായാക്കി വഹാബികൾ...❗* 👇👇👇👁️👁️👁️ ✍️ സുന്നികളും ശിയാക്കളും ഒരേ ആശയക്കാരാണെന്നതിന് മൗലവിമാരുടെ തെളിവ്, അവസാനകാലം ഇമാം മഹ്ദി വരും എന്ന വിശ്വാസം സുന്നികൾക്കും ശിയാക്കൾക്കും ഉണ്ട് എന്നതായിരുന്നു. മഹ്ദിവാദം ശീഇകളുടേത്...👇 ➖➖➖➖➖➖➖➖ വഹാബികളുടെ അൽമനാർ എഴുതുന്നു: "ഭരണത്തിൽ എത്തിച്ചേരുവാൻ ശീഇകൾ -പ്രത്യേകിച്ച് ഫാത്തിമികൾ- ശക്തിയുക്തംപ്രയോഗിച്ച ഒരു ആയുധമായിരുന്നു മഹദീ വാദം. അതായത് പിൽക്കാലത്ത് ഇസ്‌ലാമിക സമൂഹം താറുമാറാവുകയും കുഴപ്പവും നാശവും അരാചകത്വവും കൂലം കുത്തി വാഴുകയും ചെയ്യും.അന്ന് നബി(സ)യുടെ പുത്രി ഫാത്തിമയുടെ സന്തതികളിൽ പെട്ടതും നബി(സ)തിരുമേനിയുടെ പേരുള്ളതുമായ ഒരു സന്മാർഗ സിദ്ധൻ(മഹ്ദി)വരും;അദ്ദേഹം ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നായകത്വം ഏറ്റെടുത്ത് രക്ഷകനായി വാഴും' എന്നിങ്ങനെയുള്ള വാദവും പ്രചരണവും. ശീകൾ ഈ ആദർശത്തിന് ഉപോൽബലകമായി ഒട്ടധികം ഹദീസുകൾ നബിതിരുമേനിയിൽ നിന്നുള്ള യഥാർത്ഥ പ്രവചനമാണെന്ന നിലയിൽ രിവായത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട്."           [അൽമനാർ 1995           ഒക്ടോബർ.പേജ് 30] മഹ്ദി വാദം വ...

ഭക്ഷണ മര്യാദകൾ* اداب الطعام *ആദ്യം ബിസ്‌മി ചൊല്ലുക, അവസാനം ഹംദ് പറയുക *

  *ഭക്ഷണ മര്യാദകൾ* اداب الطعام  *ആദ്യം ബിസ്‌മി ചൊല്ലുക, അവസാനം ഹംദ് പറയുക * ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ بسم الله الرحمن الرحيم എന്ന് ചൊല്ലുക തുടക്കത്തിൽ മറന്നാൽ بسم الله اوله واخره എന്ന് ചൊല്ലുക ഭക്ഷണം കഴിച്ചാൽ الحمد لله الذي أطعمني هذا ورزقنيه من غير حول مني ولا قوة،  എന്ന് ചൊല്ലുക ഭക്ഷണ കഴിച്ചു  ഭക്ഷണതളിക െകാണ്ട് പോയാൽ الحمد لله كثيراً طيباً مباركاً فيه غير مَكْفِيٍّ ولا مودع ولا مستغنىً عنه ربنا എന്ന് ചൊല്ലുക 1.അംറ്ബ്ന് അബൂസലമ  رَضِيَ اللَّهُ عَنهُ  എന്നോട് അല്ലാഹുവിൻറെ റസൂൽﷺപറഞ്ഞു. (ഭക്ഷണം കഴിക്കുമ്പോൾ ) നീ ബിസ്മി ചൊല്ലുക  വലത് കൈ കൊണ്ട് തിന്നുക നിന്റെ അരികത്ത് നിന്ന് ഭക്ഷിക്കുക. (ബുഖാരി മുസ്ലിം) 2.ആയിശ വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. ( ബിസ്മി ചൊല്ലണം) തുടക്കത്തിൽ ബിസ്‌മി ചൊല്ലാൻ മറന്നാൽ بسم الله اوله واخره  (ബിസ്മ‌ില്ലാഹി അവവ്വലഹു വ ആഖിറഹു) (അർത്ഥം :ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ ) എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി) 3.ജാബിർ വിൽനിന്ന് നിവേദന...

മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?*

 *മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?*  ➖➖➖➖➖➖➖➖➖➖ മൻഖൂസ് മൗലിദ് നമ്മുടെ നാട്ടിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഒരു മൗലിദാണ്. ശിർകും കുറാഫാത്തും ആരോപിച്ച് ഈ മൗലിദിൽ നിന്ന് ജനങ്ങളെ അകറ്റാൻ പുത്തൻ വാദികൾ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിംബാരാധകൻ എന്നും മുശ്‌രികെന്നും പുത്തനാശയക്കാരാൽ ചാപ കുത്തപ്പെട്ടവരാണ് മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെട്ട ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന വ്യക്തി. ആരായിരുന്നു ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന്  ചരിത്ര ഗ്രന്ഥങ്ങൾ മുൻനിർത്തി നമുക്കൊന്ന് പരിശോധിക്കാം. ഇമാം സർഖാനി (റ) പറയുന്നു: ഫതറത്തിന്റെ കാലഘട്ടത്തിലെ (പ്രവാചക നിയോഗമില്ലാത്ത കാലഘട്ടം) ജനങ്ങൾ മൂന്നു രൂപത്തിലാണ്. ഒന്നാം വിഭാഗം ഉൾക്കാഴ്ച്ച കൊണ്ട് തൗഹീദിനെ   മനസ്സിലാക്കി അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്ന് മാറി നിന്നവരാണ്. ഖസ്സ് ബ്നു സാഅദ, സൈദ് ബ്നു അംറ് ബ്നു നുഫൈൽ എന്നിവർ ആ കൂട്ടത്തിൽ പെട്ടവരാണ്. തുബഅ്‌, വറഖത്ത് ബ്നു നൗഫൽ,  വറഖത്ത് ബ്നു നൗഫലിന്റെ എളാപ്പ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്നിവർ ഈ വിഭാഗത്തിൽ നിന്ന് യഥാർത്ഥ ദീനിൽ പ്രവേശിച്ചവരാണ്, അഥവാ  മൻസൂഖ് (ദുർബലമാക്ക...

വുളുഇന്റെ ഫർളുകൾ

 വുളുഇന്റെ ഫർളുകൾ 1 .നിയ്യത്ത് 2. മുഖം കഴുകുക 3.കൈ രണ്ടും മുട്ടോടു കൂടി കഴുകുക 4. തല തടവുക 5. കാല് ഞെരിയാണി ഉൾപ്പെടെ കഴുകുക 6. ക്രമം പാലിക്കുക CM AL RASHIDA ONE LINE DARS

പള്ളികൾ_അലങ്കരിക്കുന്നത്_ഉത്തമമാണോ

 (#سألوني 14) #പള്ളികൾ_അലങ്കരിക്കുന്നത്_ഉത്തമമാണോ? #ചോദ്യം:  പള്ളികൾ അലങ്കരിക്കുന്നതു വ്യാപകമാകുന്നുണ്ട്. ഇന്റീരിയൽ വർക്കുകൾ കൊണ്ടു സമ്പന്നമാണു നിലവിലെ പള്ളികൾ. പള്ളിച്ചുമരുകളിൽ ഖുർആൻ സൂക്തങ്ങൾ എഴുതുന്നതുംവിരളമല്ല .എന്താണ് ഫിഖ്ഹിന്റെ പക്ഷം?  #മറുപടി:മസ്ജിദുകൾ നിർമ്മിക്കുന്നതും അവ നിസ്കാരവും മറ്റു ആരാധനകൾ കൊണ്ടു പരിപാലിക്കുന്നതും പുണ്യകരമായി കാണുന്ന ഇസ്ലാം അലങ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ചുമരുകളിൽ ഖുർആൻ വചനങ്ങൾ ഉല്ലേഖനം ചെയ്യുന്ന നടപടിയെ ഇസ്ലാമിക കർമ്മശാസ്ത്രം നല്ലതല്ലാത്ത അത്യാചാരമായിട്ടാണ് കാണുന്നത്.  (അൽ ഫത്ഹുൽ മുബീൻ /477, അൽഫതാവൽ ഹദീസിയ്യ:പു.109 കാണുക) പള്ളിച്ചുമരുകളിലും മറ്റും ഖുർആൻ വരികൾ കോരിയിടിന്നത് കറാഹത്താണെന്ന് ഇമാം ഖത്വീബു ശിർബീനി (മുഗ്നിൽ മുഹ്താജ് 1/152)  രേഖപ്പെടുത്തുന്നുണ്ട്. ഖുർആൻ വചനങ്ങൾ പോലെ തന്നെ അസ്മാഉൽ ഹുസ്നയും കോറിയിടുന്നത് കറാഹത്താണെന്ന് ഇമാം നവവി (ശർഹുൽ മുഹദബ്  2/70)  വ്യക്തമാക്കിയിട്ടുണ്ട്. ഖുർആൻ ഉല്ലേഖനം ചെയ്യപ്പെട്ട ചുമരുകൾ തൂണുകൾ എന്നിവ പൊളിക്കുന്നത് കരാഹതാണ. (അസ്നൽ മാത്വലിബ്  1/62, മുഗ്നി 1/152). മസ്ജിദുകളിൽ...

മുഹമ്മദ് നബി ഉത്തമ മാതൃക *I love Muhammad* صلي الله عليه وسلم Part 2 https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW സൽസ്വഭാവിയായ പ്രവാചകൻ നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4) അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150 നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) ആയിശ  رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746) അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍ ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?”’അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?” അവര്‍ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.” അവിടുന്ന് പറഞ്ഞു: ”പരിശുദ്ധമായ മാസം.” പിന്നീട് അവിടുന്ന് പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു”. (ബുഖാരി:1742) സഹിഷ്ണുവായ പ്രവാചകന്‍ നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199) അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 7/199) Aslam Kamil parappanangadi

  മുഹമ്മദ് നബി ഉത്തമ മാതൃക *I love Muhammad* صلي الله عليه وسلم Part 2 https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW സൽസ്വഭാവിയായ പ്രവാചകൻ നബി ﷺ യുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4) അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ യുടെ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. (ബുഖാരി: 6203- മുസ്‌ലിം: 2150 നബി ﷺ പറഞ്ഞു: എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂ൪ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായിട്ടുള്ളത്. (അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) ആയിശ  رضي الله عنها യിൽ നിന്ന് നിവേദനം: സഅദ് ബ്നു ഹിഷാം അവരോട് ചോദിച്ചു : അല്ലയോ ഉമ്മുൽ മുഅമിനീൻ. നബി ﷺ യുടെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയിച്ചുതന്നാലും. അവർ പറഞ്ഞു : നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം പറഞ്ഞു : ഉണ്ട്. അവർ പറഞ്ഞു: നിശ്ചയം നബി ﷺ യുടെ സ്വഭാവം ഖുർആനാകുന്നു. (മുസ്ലിം:746) അഭിമാനത്തിന് വിലകല്‍പിച്ച പ്രവാചകന്‍ ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി ﷺ മിനായില്‍വെച്ച് ചോദിച്ചു: ”ഇത് ഏതു ...

മുഹമ്മദ് നബി ഉത്തമ മാതൃക Part 3

  മുഹമ്മദ് നബി ഉത്തമ മാതൃക Part 3 *I love Muhammad*  صلي الله عليه وسلم https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW വിനയവും വിവേകവുമുള്ള പ്രവാചകന്‍ ജൂത പണ്ഡിതനായ സെയ്ദ് ഇബ്‌നു സഅ്‌ന, മുഹമ്മദ് നബി ﷺ യില്‍ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചറിയാന്‍ വേണ്ടി പരിശ്രമിക്കുന്ന സമയം. ഒരുദിനം അദ്ദേഹം നബി ﷺ യോടൊത്ത് നില്‍ക്കവെ ഒരാള്‍ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്‌ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം അദ്ദേഹം നബി ﷺ യോട് പറഞ്ഞു. അവരെ സഹായിക്കാനുള്ള സമ്പത്ത് നബി ﷺ യുടെ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ കൂടെയുള്ള അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ‘സമ്പാദ്യമായി ഒന്നും അവശേഷിക്കുന്നില്ല.’ ആ സമയം സെയ്ദ് ഇബ്‌നു സഅ്‌ന നബി ﷺ യുടെ അടുത്തുചെന്ന് പറഞ്ഞു: ‘ഇതാ എണ്‍പത് സ്വര്‍ണനാണയങ്ങള്‍. നിര്‍ണിത തീയതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടം വീട്ടിയാല്‍ മതി.’ നബി ﷺ അത് സ്വീകരിക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പിക്കുകയും ചെയ്തു. നബി ﷺ അയാളോട് പറഞ്ഞു: ‘ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.’ സെയ്ദ് ഇബ്‌നു സഅ്‌ന പറയുന്നു: ‘വ്യവസ്ഥ ...

മുഹമ്മദ് നബി ഉത്തമ മാതൃക Part 4

  മുഹമ്മദ് നബി ഉത്തമ മാതൃക Part 4 *I love Muhammad*  صلي الله عليه وسلم I love Muhammad صلي الله عليه وسلم https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW നീതിയുടെ പ്രവാചകന്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍ :4/135) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും ...

മുഹമ്മദ് നബി ഉത്തമ മാതൃക Part 5

 മുഹമ്മദ് നബി ഉത്തമ മാതൃക Part 5 *I love Muhammad*  صلي الله عليه وسلم I love Muhammad صلي الله عليه وسلم https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW ഹൃദയവിശാലതയുള്ള പ്രവാചകൻ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് നബി ﷺ യെ പലനിലയ്ക്കും ദ്രോഹിച്ചിട്ടും  അയാളുടെ അന്ത്യസമയത്ത് അയാളോട് നബി ﷺ പെരുമാറിയത് എങ്ങനെയെന്ന് കാണുക. ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘‘(കപടവിശ്വാസിയായ)അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാഹ് അല്ലാഹുവിന്റെ റസൂലി ﷺ നെ സമീപിച്ചു. എന്നിട്ട് തന്റെ പിതാവിനെ കഫന്‍ ചെയ്യുന്നതിനായി നബി ﷺ യുടെ കുപ്പായം നല്‍കാനായി ചോദിച്ചു. അപ്പോള്‍ നബി ﷺ അത് നല്‍കി. പിന്നീട് അദ്ദേഹത്തിനായി നമസ്‌കരിക്കാന്‍ നബി ﷺ യോട് അവന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ക്കുവേണ്ടി നമസ്‌കരിക്കാന്‍ നബി ﷺ എഴുന്നേറ്റു. അപ്പോള്‍ ഉമര്‍(റ) എഴുന്നേല്‍ക്കുകയും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വസ്ത്രത്തില്‍ പിടിക്കുകയും എന്നിട്ട് (ഇപ്രകാരം) ചോദിക്കുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നമസ്‌കരിക്കുന്നത് അങ്ങയെ വിലക്കിയിട്ടില്ലയോ?’ അപ്പോള്‍ നബി ﷺ പറഞ്ഞ...

മുഹമ്മദ് നബി ഉത്തമ മാതൃക Part 1

 മുഹമ്മദ് നബി ഉത്തമ മാതൃക Part 1 I love Muhammad  صلي الله عليه وسلم https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍:33/21) മുഹമ്മദ് നബി(ﷺ)യുടെ ജീവിതത്തില്‍ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും അത്യുത്തമമായ മഹനീയ മാതൃക കാണാവുന്നതാണ്. അവയില്‍ ചില രംഗങ്ങള്‍ താഴെ ചേ൪ക്കുന്നു. അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഞാൻ നബി(ﷺ)ക്ക് പത്ത് വർഷം സേവനം ചെയ്തു. അതിനിടക്ക് ഒരിക്കൽ പോലും അദ്ധേഹം എന്നോട് ‘ഛെ!’ എന്നോ, നീ എന്തിന് ഇങ്ങനെ ചെയ്തു, നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി: 6038) ആയിശയിൽ(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(ﷺ) തന്റെ ഭൃത്യരെയോ ഭാര്യമാരെയോ ഒരിക്കലും അടിച്ചിരുന്നില്ല, തന്റെ കൈ കൊണ്ട് അവിടുന്ന് ആരെയും അടിച്ചിരുന്നില്ല. (ഇബ്നുമാജ:1984) ജാബിറില്‍(റ) നിന്ന് നിവേദനം: നബി(ﷺ)യോട്‌ എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് പ...