മുഹമ്മദ് നബി ഉത്തമ മാതൃക
Part 4
*I love Muhammad*
صلي الله عليه وسلم
I love Muhammad
صلي الله عليه وسلم
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW
നീതിയുടെ പ്രവാചകന്‍
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍ :4/135)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍ :5/8)
എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍ :4/135)
ആഇശ(റ) പറയുന്നു: ഒരു മഖ്‌സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ക്വുറൈശികള്‍ക്ക് വിഷമപ്രശ്‌നമായി. ”അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്‌നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?” അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. ”തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്‌നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക?”- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി ﷺ യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി ﷺ ചോദിച്ചു: ”അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?” തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും!” (മുസ്‌ലിം:1688)
അനസ് ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ഒരാളുടെ അടുത്തേക്ക് ആയാളുടെ ആണ്കുട്ടി വന്നപ്പോൾ അയാളവനെ ചുംബിക്കുകയും തന്റെ മടിയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് അയാളുടെ പെണ്കുട്ടിവന്നപ്പോൾ അവളെ തന്റെ ഒരു സൈഡിലേക്ക് ഇരുത്തി.(അപ്പോൾ നബി ﷺ ) പറഞ്ഞു: നിനക്ക് അവർക്ക് രണ്ടുപേർക്കുമിടയിൽ നീതി കാണിച്ചുകൂടെ? (സിൽസിലത്തുസ്വഹീഹ)
ആയിശ(റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്യുന്ന സന്ദർഭത്തിലല്ലാതെ നബി ﷺ ഒരു സ്ത്രീയേയോ ഒരു മൃത്യനേയോ മറ്റോ തന്റെ വിശുദ്ധ കരംകൊണ്ട് പ്രഹരിച്ചിട്ടില്ല. നബി ﷺ യെ ആരെങ്കിലും ഉപദ്രവിച്ചാൽ, ഒരിക്കലും അയാൾക്ക് നേരെ പ്രതികാരം ചെയ്തിരുന്നില്ല. പ്രത്യുത, അല്ലാഹു പവിത്രത കൽപ്പിച്ചവ അനാദരിക്കപ്പെട്ടാൽ, അല്ലാഹുവിന് വേണ്ടി പ്രതികാര നടപടി സ്വീകരിച്ചിരുന്നു. (മുസ്‌ലിം: 2328)
അബൂഖത്താദയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: നമസ്‌കാരം ദീർഘിപ്പിക്കണമെന്നു കരുതി ഞാൻ നമസ്‌കരിക്കാൻ നിൽക്കും. അപ്പോൾ കുട്ടിയുടെ കരച്ചിൽ ഞാൻ കേൾക്കും. അപ്പോൾ ആ കുട്ടിയുടെ ഉമ്മയ്ക്ക് പ്രയാസമുണ്ടാകുന്നത് ഇഷ്ടപ്പെടാത്തതിനാൽ നമസ്‌കാരം ഞാൻ ലഘൂകരിക്കും. (ബുഖാരി: 707)
അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരിക്കൽ നബി(ﷺ)യോടപ്പം നടക്കുകയായിരുന്നു. നജ്‌റാനിൽ നെയ്തുണ്ടാക്കിയ പരുപരുത്ത വക്ക് കട്ടിയുള്ള ഒരു തട്ടം നബി(ﷺ)യുടെ കഴുത്തിലുണ്ട്. അപ്പോൾ ഒരു ഗ്രാമീണൻ നബി(ﷺ)യെ കണ്ടു. അങ്ങനെ അയാൾ നബിയുടെ തട്ടം പിടിച്ചു വലിച്ചു.ഞാൻ നബി(ﷺ)യുടെ കഴുത്തിലേക്ക് നോക്കുമ്പോൾ അയാളുടെ വലിയുടെ ശക്തിയിൽ ആ തട്ടത്തിന്റെ പരുപരുത്ത ഭാഗം നബി(ﷺ)യുടെ കഴുത്തിൽ അടയാളമുണ്ടാക്കിയിരിക്കുന്നു. പിന്നീട് അയാൾ പറഞ്ഞു: നിന്റെ കൈവശമുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്ക് അല്പം തരാൻ കല്പിക്കുക. അപ്പോൾ നബി (ﷺ)അയാളുടെ നേരെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിക്കുകയും ശേഷം അയാൾക്ക് വല്ലതും ദാനം നൽകാൻ കല്പിക്കുകയും ചെയ്തു. (ബുഖാരി: 6088)
അബൂഹുറൈറ(റ) പറയുന്നു:’ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല”. (ബുഖാരി:220).
Aslam Kamil parappanangadi
No comments:
Post a Comment