Friday, October 3, 2025

മുഹമ്മദ് നബി ഉത്തമ മാതൃക Part 1

 മുഹമ്മദ് നബി ഉത്തമ മാതൃക

Part 1

I love Muhammad 

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍:33/21)

മുഹമ്മദ് നബി(ﷺ)യുടെ ജീവിതത്തില്‍ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും അത്യുത്തമമായ മഹനീയ മാതൃക കാണാവുന്നതാണ്. അവയില്‍ ചില രംഗങ്ങള്‍ താഴെ ചേ൪ക്കുന്നു.

അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഞാൻ നബി(ﷺ)ക്ക് പത്ത് വർഷം സേവനം ചെയ്തു. അതിനിടക്ക് ഒരിക്കൽ പോലും അദ്ധേഹം എന്നോട് ‘ഛെ!’ എന്നോ, നീ എന്തിന് ഇങ്ങനെ ചെയ്തു, നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി: 6038)

ആയിശയിൽ(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(ﷺ) തന്റെ ഭൃത്യരെയോ ഭാര്യമാരെയോ ഒരിക്കലും അടിച്ചിരുന്നില്ല, തന്റെ കൈ കൊണ്ട് അവിടുന്ന് ആരെയും അടിച്ചിരുന്നില്ല. (ഇബ്നുമാജ:1984)

ജാബിറില്‍(റ) നിന്ന് നിവേദനം: നബി(ﷺ)യോട്‌ എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. (ബുഖാരി: 78)

അസ്’വദില്‍(റ) നിന്ന് നിവേദനം: ഞാൻ ആയിശയോട്(റ) ചോദിച്ചു: നബി(ﷺ) തന്റെ വീട്ടിൽ എന്തെല്ലാമാണ് പ്രവർത്തിച്ചിരുന്നത്? ആയിശ(റ) പറഞ്ഞു: നബി(ﷺ) തന്റെ പത്നിമാരുടെ ജോലികളിൽ സഹായിക്കുമായിരുന്നു. നമസ്കാരത്തിന്റെ സമയമായാൽ നമസ്കാരത്തിന് പുറപ്പെടും. (ബുഖാരി: 676)

ആയിശ (റ) പറയുന്നു: നബി ﷺ പറഞ്ഞു: നിങ്ങളെപ്പോലെ നിർത്താതെ തുരുതുരാ സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല നബി ﷺ (ബുഖാരി: 3568)

ആയിശ(റ) ൽ നിന്ന് നിവേദനം: നബി ﷺ യുടെ സംസാരം, ശ്രോതാക്കൾക്ക് മുഴുവൻ ഗ്രാഹ്യമാകുംവിധം സ്ഫുടവും വ്യക്തവുമായ വചനങ്ങളായിരുന്നു. (അബൂദാവൂദ്: 4839)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന്‌ അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി:5409)

ജാബിറുബ്നുഅബ്ദില്ല(റ) പറയുന്നു: ഞങ്ങൾക്കരികിലൂടെ ഒരു ജനാസ കൊണ്ടുപോയി. അതിനോടുള്ള ആദരസൂചകമായി നബി(ﷺ) എഴുന്നേറ്റു നിന്നു.അത് കണ്ട് ഞങ്ങളുമെഴുന്നേറ്റു. അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻറെ റസൂലേ, ഇതൊരു യഹൂദിയുടെ ജനാസയാണല്ലോ? നബി(ﷺ) പറഞ്ഞു: നിങ്ങൾ ജനാസ കണ്ടാൽ എഴുന്നേറ്റുനിൽക്കുക. (ബുഖാരി: 1311)




*ബാക്കി തുടർന്ന് വായിക്കുക*


https://www.facebook.com/share/p/1Lik4XmHxs/

.

മുഹമ്മദ് നബി ഉത്തമ മാതൃക

Part 1

I love Muhammad 

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


Aslam Kamil parappanangadi

No comments:

Post a Comment

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1217🌹* ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്...