ഇബ്നു തൈമിയ്യ തന്‍റെ മിന്‍ഹാജുസുന്നയിൽ എഴുതി വെച്ചിരിക്കുന്നത് കാണുക.
فَإِنَّ عَائِشَةَ لَمْ تُقَاتِلْ، وَلَمْ تَخْرُجْ لِقِتَالٍ، وَإِنَّمَا خَرَجَتْ لِقَصْدِ الإِصْلَاحِ بَيْنَ المُسْلِمِينَ، وَظَنَّتْ أَنَّ فِي خُرُوجِهَا مَصْلَحَةً لِلمُسْلِمِينَ، ثُمَّ تَبَيَّنَ لَهَا فِيمَا بَعْدُ أَنَّ تَرْكَ الخُرُوجِ كَانَ أَولَى، فَكَانَتْ إِذَا ذَكَرَتْ خُرُوجَهَا تَبْكِي حَتَّى تَبُلَّ خِمَارُهَا، وَهَكَذَا عَامَّةُ السَّابِقِينَ نَدِمُوا عَلَى مَا دَخَلُوا فِيهِ مِنَ القِتَالِ، فَنَدِمَ طَلْحَةُ، وَالزُّبَيْرُ، وَعَلِيٌّ، رَضِيَ اللهُ عَنْهُمْ أَجْمَعِينَ، وَلَمْ يَكُنْ "يَوْمَ الجَمَلِ" لِهَؤُلَاءِ قَصْدٌ فِي الاِقْتِتَالِ، وَلَكِنْ وَقَعَ الاِقْتِتَالُ بِغَيْرِ اخْتِيَارِهِمْ..
(ആയിശ(റ) അലിയുമായി യുദ്ധം ചെയ്യുകയോ യുദ്ധത്തിനു വേണ്ടി പുറപ്പെടുകയോ ചെയ്തിട്ടില്ല. മുസ്ലിംകള്‍ക്കിടയിൽ മസ്‌ലഹത്ത് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ പുറപ്പെട്ടത്. തന്‍റെ ഈ പുറപ്പാട് അവര്‍ക്ക് ഗുണകരമായിരിക്കും എന്നവർ കരുതി. അതൊഴിവാക്കുകയിരുന്നു ഉചിതം എന്ന് പിന്നീടവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. തന്‍റെ ആ പുറപ്പാടിന്‍റെ ഓര്‍ക്കുമ്പോഴെല്ലാം ഉത്തരീയം നനഞ്ഞു കുതിരുമാറ് അവർ കരയാറുണ്ടായിരുന്നു. ഇപ്രകാരം ജമല്‍ യുദ്ധത്തിൽ പങ്കുകൊണ്ട ആദ്യകാലക്കാരായ സ്വഹാബികള്‍ എല്ലാവരും ദുഖിക്കാറുണ്ടായിരുന്നു. ത്വല്‍ഹയും സുബൈറും അലിയുമെല്ലാം അങ്ങനെ ദു:ഖിച്ചവരാണ്. ജമല്‍ യുദ്ധം ഇവരുടെയൊന്നും ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഇവര്‍ ഉദ്ദേശിക്കാത്ത വിധം യുദ്ധം സംഭവിക്കുകയായിരുന്നു.)
ഇബ്നു ഉമറിന്‍റെ അടുത്തുകൂടി കടന്നുപോകുമ്പോൾ 'അന്ന് ഞാന്‍ പുറപ്പെട്ടപ്പോൾ എന്തുകൊണ്ട് നീ എന്നെ തടഞ്ഞില്ല' എന്ന് ആയിശ(റ) ചോദിക്കാറുണ്ടായിരുന്നു എന്ന് ഇമാം ദഹബി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുപോലെ
وَلَا شَكَّ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا هِيَ المُخْطِئَةُ لِأَسْبَابٍ كَثِيرَةٍ، وَأَدِلَّةٍ وَاضِحَةٍ، وَمِنْهَا: نَدَمُهَا عَلَى خُرُوجِهَا
നിസ്സംശയം, പല കാരണങ്ങളാലും വ്യക്തമായ തെളിവുകള്‍ പ്രകാരവും ജമൽ സംഭവത്തില്‍ ആയിശ(റ) തെറ്റുകാരിയായിരുന്നു. അതില്‍ പെട്ടതാണ്, ആ പുറപ്പാടിന്‍റെ വിഷയത്തിലുള്ള അവരുടെ ഖേദപ്രകടനം) അല്‍ബാനിയും രേഖപ്പെടുത്തുന്നു.
വസ്തുത ഇതായിരിക്കെ, സ്വഹാബികളുടെ കാലത്തും ശേഷവും മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സായുധ പോരാട്ടങ്ങളായ ജമൽ-സ്വിഫ്ഫീന്‍- മആരിബുല്‍ കുബ്റാ യുദ്ധങ്ങളെപ്പോലും തങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് തെളിവാക്കുന്നവരുടെ കൂറ് ഇസ്‌ലാമിനോടോ അതോ കലാപങ്ങളോടും ഫിത്‌നകളോടുമോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം.
ആയിശ ബീവിയുടെ യുദ്ധ നേതൃത്വമിങ്ങനെ...
#ആയിശ (റ) #യുദ്ധത്തിന് #നേതൃത്വം #നൽകിയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ആ മാതൃകാമഹതിയെ കുറിച്ച് അപവാദം പറയരുത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു യുദ്ധത്തിന് ,മുഖവും മുൻകൈയും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ മറച്ച അവർ ഒട്ടകക്കൂടാരത്തിനുള്ളിലിരുന്നാണ് യുദ്ധത്തിന് ''നേതൃത്വം'' നൽകിയത്.പുറത്തിറങ്ങിയല്ല. സ്ത്രീ ശരീരം മുഴുവൻ മറച്ചാലും വസ്ത്രത്തിനുമുണ്ടല്ലോ ഒരാകർഷണീയത. അതുപോലും പ്രകടമാകാതിരിക്കാനാണ് അവർ ഒട്ടകക്കട്ടിലിൽ തന്നെ ഇരുന്നത്. യുദ്ധത്തിൽ ഒട്ടകത്തിന്റെ കാലിന് വെട്ടേറ്റപ്പോൾ ഒട്ടകക്കൂടാരം എടുത്തുകൊണ്ടുപോയി അവർക്ക് പ്രത്യേക ടെന്റുണ്ടാക്കി പൂർണ സംരക്ഷണം സ്വഹാബികൾ നൽകി. (അൽബിദായവന്നിഹായ: 7/292).
No comments:
Post a Comment