Skip to main content

ആത്മാർത്ഥതالاخلاص والنية

 ദർസ് 452


ഹദീസ് പഠനം 

ആത്മീയത

رياض الصالحبن

റിയാളു സ്സ്വാലിഹീൻ ഇമാം നവവി


-ആത്മാർത്ഥത -


* നിയ്യത്ത് നന്നാക്കിയാൽ

വലിയ പ്രതിഫലം*


വിശ്വാസികളുടെ മാതാവായ ആയിശ (റളിയല്ലാഹു അൻഹാ) പറയുന്നു:

മുഹമ്മദ് (ﷺ) അരുളിച്ചെയ്തു:

"ഒരു സൈന്യം കഅ്ബയെ ആക്രമിക്കാൻ പുറപ്പെടും. അവർ മരുഭൂമിയിലെ 'ബൈദാ' എന്ന സ്ഥലത്തെത്തുമ്പോൾ, അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും."

ഞാൻ ചോദിച്ചു:

"അല്ലാഹുവിന്റെ ദൂതരേ! അവരുടെ കൂട്ടത്തിൽ അവരുടെ കച്ചവടക്കാരും (യുദ്ധത്തിനല്ലാതെ വന്നവരും), അവരിൽ പെട്ടവരല്ലാത്തവരും ഉണ്ടാകുമല്ലോ. അപ്പോൾ എല്ലാവരെയും എങ്ങനെ ഭൂമി വിഴുങ്ങും?"

അപ്പോൾ നബി (ﷺ) പറഞ്ഞു:

"അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും. പിന്നീട് (പരലോകത്തിൽ) ഓരോരുത്തരെയും അവരുടെ നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക."

(Sahih al-Bukhari, Sahih Muslim)


ഈ ഹദീസിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ



1.നിയ്യത്ത് നന്നാക്കി സൽക്രമങ്ങൾ അനുഷ്ഠിച്ചാൽ അവനെ വലിയ പ്രതിഫലം ലഭിക്കും



2.ഖിയാമത്ത് നാളിന് മുമ്പ് കഅബ അക്രമിക്കാൻ സൈന്യങ്ങൾ വരും.


3.ആക്രമികളെയും ആ നാട്ടിലുള്ളവരെയും ഭൂമി വിഴുങ്ങും


4.ഒരു ശിക്ഷ വരുമ്പോൾ തെറ്റ് ചെയ്തവരും അല്ലാത്തവരും അതിൽ ഉൾപ്പെടും.


5:എങ്കിലും പരലോകത്ത് തെറ്റ് ചെയ്യാത്തവരെ  നല്ലവരുടെ കൂട്ടത്തിൽ അല്ലാഹു പുനർജീവിപ്പിക്കും


باب الإِخلاصِ وإحضار النيَّة في جميع الأعمال والأقوال والأحوال البارزة والخفيَّة


وَعَنْ أُمِّ الْمُؤْمِنِينَ أُمِّ عَبْدِ اللَّهِ عَائشَةَ رَضيَ الله عنها قالت: قالَ رسول الله صَلّى اللهُ عَلَيْهِ وسَلَّم: "يَغْزُو

جَيْشٌ الْكَعْبَةَ فَإِذَا كَانُوا ببيْداءَ مِنَ الأَرْضِ يُخْسَفُ بأَوَّلِهِم وَآخِرِهِمْ". قَالَتْ: قُلْتُ يَا رَسُولَ اللَّهِ، كَيْفَ يُخْسَفُ بَأَوَّلِهِم وَآخِرِهِمْ وَفِيهِمْ أَسْوَاقُهُمْ وَمَنْ لَيْسَ مِنهُمْ،؟ قَالَ: " يُخْسَفُ بِأَوَّلِهِم وَآخِرِهِمْ، ثُمَّ يُبْعَثُون عَلَى نِيَّاتِهِمْ" مُتَّفَقٌ عَلَيْهِ: هذَا لَفْظُ الْبُخَارِيِّ

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي



ഹദീസ് പഠനം 

ആത്മീയത

رياض الصالحبن

റിയാളു സ്സ്വാലിഹീൻ ഇമാം നവവി


-ആത്മാർത്ഥത -



നിയ്യത്ത് നന്നാക്കിയാൽ

സൽക്രമം ചെയ്തിട്ടില്ലെങ്കിലും പ്രതിഫലം ലഭിക്കുന്നു



ജാബിർ ഇബ്നു അബ്ദുല്ലാഹ് അൽ-അൻസാരി (റളിയല്ലാഹു അൻഹുമാ) പറയുന്നു:


ഞങ്ങൾ ഒരു യുദ്ധയാത്രയിൽ നബി (ﷺ)യുടെ കൂടെയായിരുന്നു. അപ്പോൾ നബി (ﷺ) പറഞ്ഞു:


"മദീനയിൽ ചില ആളുകളുണ്ട്. നിങ്ങൾ ഏതൊരു ദൂരവും സഞ്ചരിച്ചാലും, ഏതൊരു താഴ് വരയും മുറിച്ചുകടന്നാലും അവർ നിങ്ങളോടൊപ്പമുണ്ട്. രോഗമാണ് അവരെ തടഞ്ഞത്."


Sahih Muslimയിലെ മറ്റൊരു റിവായത്തിൽ:


"പ്രതിഫലത്തിൽ അവർ നിങ്ങളോടൊപ്പം പങ്കുചേർന്നവരാണ്."


ഇതിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ


1ഏതൊരു സൽക്രമവും ചെയ്യണമെന്ന് നിയ്യത്ത് ചെയ്യുകയും രോഗം പോലെയുള്ള കാരണങ്ങളാൽ അത് ചെയ്യാൻ അസാധ്യമാവുകയും ചെയ്താൽ ചെയ്ത പ്രതിഫലം അവൻ ലഭിക്കുന്നതാണ്


2.സൽക്രമങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകുന്നത് പുണ്യമാണ്.


3.സൽക്രമങ്ങൾ ചെയ്യണമെന്ന ആഗ്രഹമുണ്ടായിട്ടും ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ ചെയ്യുന്നവന്റെ പ്രതിഫലം ലഭിക്കുന്നതാണ്


- وعَنْ أبي عَبْدِ اللَّهِ جابِرِ بْنِ عَبْدِ اللَّهِ الأَنْصَارِيِّ رضِيَ اللهُ عنْهُمَا قَالَ: كُنَّا مَع النَّبِيِّ صَلّى اللهُ عَلَيْهِ وسَلَّم في غَزَاة فَقَالَ: "إِنَّ بِالْمَدِينَةِ لَرِجَالاً مَا سِرْتُمْ مَسِيراً، وَلاَ قَطَعْتُمْ وَادِياً إِلاَّ كانُوا مَعكُم حَبَسَهُمُ الْمَرَضُ" وَفِي روايَةِ: "إِلاَّ شَركُوكُمْ في الأَجْر" رَواهُ مُسْلِمٌ.


ورواهُ البُخَارِيُّ عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ: رَجَعْنَا مِنْ غَزْوَةِ تَبُوكَ مَعَ النَّبِيِّ صَلّى اللهُ عَلَيْهِ وسَلَّم فَقَالَ: "إِنَّ أَقْوَامَاً خلْفَنَا بالمدِينةِ مَا سَلَكْنَا شِعْباً وَلاَ وَادِياً إِلاَّ وَهُمْ مَعَنَا، حَبَسَهُمْ الْعُذْرُ"


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي 

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...