التصوف والكرامات / تمييز الأصيل من الدخيل
===
يقول العلامة المفتي قاضي القضاة شيخ الشافعية الإمام كمال الدين ابن الزملكاني الشافعي رضي الله عنه المتوفى سنة:727هــ،...ولو ظهرت خوارق على يد مخالف لنبيه جعلها حجّة على مخالفته ودليلا على مباينته َلأَبْطَلْنَا كونها كرامة، وألحقناها بالتمويهات والتلبيسات أوجعلناها من الأحوال الشيطانيات؛ فلاتحصل الكرامة إلاّ لصحيح التّبعيّة لنبيه الذي صحّت نسبته إليه-الخ.(عجالة الراكب في ذكر أشرف المناقب:ص/36-37)للامام قاضي القضاة ابن الزملكاني رضي الله عنه المتوفى سنة: 727 هــ
====
തസ്വവ്വുഫും! കറാമത്തുകളും!! വ്യാജന്മാരെ തിരിച്ചറിയുക !!
===
ഹിജ്റ;727.ല്‍ വഫാത്തായ അല്‍അല്ലാമാ അല്‍മുഫ്ത്തീ ഖാളീ അല്‍ഖുളാത്ത് ശൈഖുശ്ശാഫിഇയ്യ അല്‍ഇമാം കമാലുദ്ദീന്‍ ഇബ്നു സ്സംലക്കാനീ അശ്ശാഫിഈ(റ) പഠിപ്പി ക്കുന്നു:"നബി(സ്വ)യെ പിന്‍തുടരാത്ത അഥാവാ വിശുദ്ധ ഇസ്,ലാമിന്റെ ആശയാദര്‍ശങ്ങളും ശരീഅത്ത് നിയമ ങ്ങളും അനുസരിച്ച് ജീവിതം നയിക്കാത്ത ഒരു വ്യക്തി യില്‍ നിന്നും അസാധാരണ സംഭവങ്ങള്‍ പ്രകടമാകുന്നു വെങ്കില്‍ ആ പ്രകടങ്ങളും മായാജാലങ്ങളും ആ വ്യക്തി വിശുദ്ധ ഇസ്,ലാമിനു എതിരു പ്രവര്‍ത്തിക്കുന്നവനാ ണെന്നതിന്റെ തെളിവായും രേഖയായും കണക്കാക്കു ന്നതാണ്, ആ പ്രകടനങ്ങള്‍ അല്ലാഹുവിന്റെ ഔലിയാ ക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കറാമത്തുകളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടുകയില്ല, ആ പ്രകടനങ്ങ ളൊക്കെ മായാജാലങ്ങളും തെറ്റുദ്ധരിപ്പിക്കലും പാഴ്പ്രകടനങ്ങളും അല്ലെങ്കില്‍ പിശാച് അവനെ കൊണ്ട് ചെയ്യിപ്പിക്കുന്ന കാര്യങ്ങളുമായേ കണക്കാക്കു കയുള്ളൂ. കാരണം കറാമത്തുകള്‍ വിശുദ്ധ ഇസ്,ലാമി ന്റെ നിയമ വ്യവസ്ഥിതികളും കര്‍മ്മ പ്രവര്‍ത്തന ങ്ങളും വിശ്വാസങ്ങളും ശരിയാം വണ്ണം ജീവിതത്തില്‍ കൊണ്ട് നടന്ന് മഹാനായ തിരുനബി(സ്വ)യെ ശരിയായ രീതിയില്‍ പിന്‍പറ്റി ജീവിക്കുന്ന മഹത്തുക്കള്‍ക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ" അല്‍ഇമാം ഇബ്നുസ്സംലക്കാനീ (റ) തന്റെ (ഉജാലത്തുര്‍,റാക്കിബി ഫീ ദിക്,രി അശ്റഫി ല്‍ മനാഖിബ്:പേജ്/36-37)ല്‍ വിശദമായി വിവരിച്ചതായി കാണാവുന്നതാണ്.
====
അബൂയാസീന്‍ അഹ്സനി-ചെറുശോല
ahsani313@gmail.com
Posted:19/06/2026 (വെള്ളി)
********
No comments:
Post a Comment