Sunday, March 1, 2026

സംഘടിത സകാത്` *ആത്മീയ തട്ടിപ്പ്

 `സംഘടിത സകാത്`

*ആത്മീയ തട്ടിപ്പ്* 5️⃣

➖➖➖➖➖➖➖➖➖➖➖

*ഗൾഫ് സലഫികളുടെ* 

*പിന്തുണയും ഇല്ല*

✍️aboohabeeb payyoli 


പള്ളിക്കും ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും സകാത്ത് ഉപയോഗപ്പെടുത്തുന്ന ജമാഅത്തുകാർക്കും വഹാബികൾക്കും ഗൾഫിലെ സലഫി പണ്ഡിതന്മാരുടെ പിന്തുണയുമില്ല.


ലജ്ന ദാഇമ: യുടെ ഫത്‌വ  വായിക്കുക:

"സകാത്തിൻ്റെ വിനിയോഗ ആയത്തിൽ പറഞ്ഞ ഫീ സബീലില്ലാഹി എന്നതിന്റെ ഉദ്ദേശ്യം മതത്തെ സഹായിക്കാനും അല്ലാഹുവിൻ്റെ വചനത്തെ ഉന്നതമാക്കാനും വേണ്ടി മുസ്‌ലിംകളിൽ നിന്ന് യുദ്ധം ചെയ്യുന്ന പട്ടാളക്കാർ മാത്രമാണ്. ജിഹാദുമായി ബന്ധപ്പെട്ട ആയുധങ്ങൾ, പട്ടാളക്കാരുടെ ചെലവുകൾ തുടങ്ങിയവയാണ്."(ഫത്‌വ നമ്പർ: 2361)


"പള്ളി നിർമ്മാണം ആശുപത്രികൾ വെൽഫയർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സകാത്ത് വിനിയോഗിക്കുന്നത് അനുവദനീയമല്ല. സഊദി അറേബ്യയിലുള്ള ഉന്നത പണ്ഡിത സമിതി ഈ വിഷയത്തിൽ തീരുമാനമെടുത്തിട്ടുണ്ട്." (ലജ്ന ദാഇമ: ഫത്‌വ  നമ്പർ 2909)


"ഇസ്‌ലാമിക് സെൻറർ അക്കൗണ്ടിന് വേണ്ടി സകാത്ത് നൽകുന്നത് ശരിയല്ല. കാരണം, അത് സകാത്തിൻ്റെ വിനിയോഗമാർഗത്തിൽ പെട്ടതല്ല. ഫീ സബീലില്ലാഹി എന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് മാത്രമാണ്. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അതാണ്. എല്ലാ നല്ല കാര്യങ്ങളും അല്ല അതിൻ്റെ ഉദ്ദേശ്യം. ഇത് പിൽക്കാരിൽ ചിലരുടെ അഭിപ്രായമാണ്. അങ്ങനെയായിരുന്നെങ്കിൽ തൗബയിലെ ആയത്തിൽ എട്ടു വിഭാഗത്തെ പരിമിതപ്പെടുത്തി പറഞ്ഞതിന്റെ പ്രസക്തി നഷ്ടപെട്ട് പോകും"

(ഫതാവാ റസാഇൽ 18/206)

അവലംബം: അൽ ഇസ്‌ലാഹ് മാസിക 2015 ജൂലൈ)


ഈജിപ്തിലെ സയ്യിദ് സാബിഖിന്റെ ഫിഖ്ഹു സ്സുന്ന വിവർത്തനം ചെയ്തു ജമാഅത്തെ ഇസ്‌ലാമി എഴുതുന്നു:

"സകാത്തിന്റെ ആയത്തിൽ പറഞ്ഞ പുണ്യകർമ്മങ്ങൾക്കല്ലാതെ അല്ലാഹുവോടുള്ള സാമീപ്യത്തിന്റെ മാർഗ്ഗങ്ങളായ മറ്റു പുണ്യകർമ്മങ്ങൾക്കൊന്നും സകാത്ത് വിനിയോഗിക്കാൻ പാടുള്ളതല്ല. അപ്പോൾ പള്ളി നിർമ്മാണം, പാലം ഉണ്ടാക്കൽ, റോഡ് നന്നാക്കൽ, അതിഥികൾക്ക് സൗകര്യം ചെയ്യൽ, മൃതദേഹ സംസ്കരണം മുതലായവക്കൊന്നും സകാത്ത് ഉപയോഗിക്കാവതല്ല." (ഫിഖ്ഹുസ്സുന്ന: സയ്യിദ് സാബിഖ് ഐ പി എച്ച് പേജ് 103)


ഗൾഫിലെ സലഫി പണ്ഡിതന്മാരുടെ പിന്തുണ പോലുമില്ലാതെയാണ് കേരളത്തിൽ മുജാഹിദും ജമാഅത്തും  സകാത്ത് കൊള്ള നടത്തിക്കൊണ്ടിരിക്കുന്നത്.

സംഘടിത സകാത്` *ആത്മീയ തട്ടിപ്പ്

 `സംഘടിത സകാത്` *ആത്മീയ തട്ടിപ്പ്* 5️⃣ ➖➖➖➖➖➖➖➖➖➖➖ *ഗൾഫ് സലഫികളുടെ*  *പിന്തുണയും ഇല്ല* ✍️aboohabeeb payyoli  പള്ളിക്കും ആശുപത്രികൾക്കും സ്ഥാ...