ബിദ്അത്ത് എന്ത് ?
Aslam Kamil Saquafi
നമ്മുടെ കൽപ്പന ഇല്ലാത്തത് പുതുതാക്കിയാൽ അത് ബിദ്അത്താണെന്ന് മുത്ത് നബി പഠിപ്പിച്ചാ വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഹദീസിന് മറുപടി
بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد
ﷺﷺﷺ
ചോദ്യം :
من عمل عملا ليس عليه أمرنا فهو رد
നമ്മുടെ കൽപന ഇല്ലാത്തത്
വല്ലവനും ചെയ്താൽ അത് തള്ളാണ് എന്ന് ഹദീസിൽ ഉണ്ടോ ?
ഇതിൽ നിന്ന് നബി സ്വ യുടെ കൽപ്പനയി
മറുപടി.
ഇവിടെ ഈ ഹദീസിനെ നബിയുടെ കൽപ്പന ഇല്ലാത്തത് എന്ന അർത്ഥമാണ് വഹാബികൾ നൽകാറുള്ളത് .അവിടെ നമ്മുടെ കൽപ്പന എന്ന അർത്ഥമില്ല അംറു നാ എന്നതിന് നമ്മുടെ കാര്യം അതിന്മേൽ ആയ ഒന്നല്ലാത്തതിന് ഒരാൾ ചെയ്താൽ എന്ന ആശയമാണ്.
തിരുനബി കൽപ്പിക്കാത്ത കാര്യങ്ങൾ ചെയ്താൽ അത് തള്ളാവുകയാണെങ്കിൽ ഉസ്മാൻ എന്നവർ അവരുടെ കൂടെയുള്ള സഹാബത്തിന്റെ ഇജ്മഓട് കൂടെ നടപ്പാക്കിയ രണ്ടാം വാങ്ക് തള്ളപ്പെടേണ്ടതായി വരും. സഹാബത്തിനെ ഹദീസിന്റെ ആശയം മനസ്സിലായില്ല എന്ന് പറയേണ്ടിവരും. കാരണം വെള്ളിയാഴ്ച ജുമുഅക്ക് മറ്റൊരു ബാങ്ക് കൊടുക്കണമെന്ന് നബിയുടെ കൽപ്പന ഉണ്ടായിട്ടില്ല എന്നിട്ടും സഹാബത്ത് എല്ലാവരുടെയും അംഗീകാരത്തോടു കൂടെ ഉസ്മാൻ ഖലീഫ ആയിരിക്കെ നടപ്പാക്കി അപ്പോൾ നബിയുടെ കൽപ്പനയില്ലാത്തത് പ്രവർത്തിക്കുന്നത് തെറ്റാണെന്ന് ബിദ്അത്താണെന്നും പറയുന്നത് ശരിയല്ല. അപ്രകാരം അബൂബക്കർ എന്നിവരുടെ കാലത്ത്
ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി
ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'
ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ
ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു
കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.
ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ
ബാങ്കിന്റെ നേരെ വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്
ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،
*നബി ﷺ
യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്
* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*
നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.
അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)
ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്
ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം
അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '
അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.
ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ് എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും വ്യക്തമാണ്.
അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.
ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.
ഇവർ കൽപ്പന ഇല്ലാത്തത് എന്ന് ദുർവ്യാഖ്യാനം ചെയ്ത
قال رسول الله صلى الله عليه وسلم من أحدث في أمرنا هذا ما ليس منه فهو رد
ഹദീസിലെ
നമ്മുടെ അംറ് ഇല്ലാത്തത് എന്നതിന്റെ അംറ് എന്ന പദത്തിൻറെ അർത്ഥം കാര്യം എന്നാണ് കൽപ്പന എന്നല്ല.സർവ്വ വ്യാഖ്യാതാക്കളും പണ്ഡിതന്മാരും അങ്ങനെ തന്നെയാണ് അർത്ഥം പറഞ്ഞത്.
സ്വഹീഹുൽ ബുഖാരി ഏറ്റവും വലിയ വ്യാഖ്യാതാവ് ശൈഖുൽ ഇസ്ലാം ഹാഫിളു ദ്ധുൻയാ ഇബ്ൻ ഹജറുൽ അസ്ഖലാനി റ പറയുന്നു.
ശറഇന്റെ പ്രമാണങ്ങളിൽ ഒരു പ്രമാണങ്ങളിൽ (ഖുർആൻ സുന്നത്ത് ഇജ്മാ ഖിയാസ്)തെളിവില്ലാത്ത്ത് ദീനിൽ ഒരാൾ പുതുക്കിയാൽ അത് തിരിഞ്ഞു നോക്കേണ്ടതില്ല എന്നാണ് ഹദീസിന്റെ അർത്ഥം
ശറഇന്റെ * കാര്യത്തിൽ* പെടാത്തത് (അതായത് ഖുർആന് ഹദീസ് ഇജ്മാ ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )
തള്ളപ്പെടേണ്ടതാണ് എന്നാണ് ഉദ്ദേശം,
പ്രവർത്തിയുടെ മേലിൽ
ശറഇന്റെ കാര്യം തന്നെഉള്ളതാണെങ്കിൽ (അതായത് ഖുർആന് ഹദീസ് ഇജ്മാ ഖിയാസ് എന്നീ പ്രമാണങ്ങളിൽ ഒന്നിൽ സ്ഥിരപ്പെട്ടത് )
പ്രവർത്തനം സ്വീകാര്യമാണ് എന്നാണ് ഇതിൻറെ ആശയം . (5 /325ഫത്ഹുൽ ബാരി ]
وهذا الحديث معدود من أصول الإسلام وقاعدة من قواعده ، فإن معناه : من اخترع في الدين ما لا يشهد له أصل من أصوله فلا يلتفت إليه .
هذا ليس من أمر الشرع ، وكل ما كان كذلك فهو مردود ، فهذا العمل مردود
ومفهومه أن من عمل عملا عليه أمر الشرع فهو صحيح ، فتح الباري٣٥٥/٥
അംറ് എന്നതിന് രണ്ട് അർത്ഥമുണ്ട് കാര്യം എന്നും കൽപ്പന എന്നും ഒരു പണ്ഡിതനും ഇവിടെ കൽപ്പന എന്ന അർത്ഥം വെച്ചിട്ടില്ല അത് വഹാബി ദുർവ്യാഖ്യാനം മാത്രമാണ്.
നമ്മുടെ കാര്യം അതായത് ഷറഇന്റെ കാര്യം അതായത് ഷറഇന്റെ തത്വങ്ങൾ പ്രമാണങ്ങൾ ഇല്ലാത്തത് തള്ളാണ് എന്നാണ് എല്ലാ പണ്ഡിതന്മാരും വ്യാഖ്യാനിച്ചത്.
مَن أحدث في أمرنا هذا ما ليس منه فهو ردٌّ،
നമ്മുടെ കാര്യത്തിൽ അതിൽ പെടാത്തത് വല്ലവനും പുതുക്കിയാൽ അത് തള്ളാണ് എന്ന ഹദീസിന് പണ്ഡിതന്മാർ എന്തർത്ഥം പറയുന്നു എന്ന് പരിശോധിക്കാം
ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട്അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ഷറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ഷറഇനോട് ഒരു ബന്ധവും ഇല്ലാതെവന്നാൽ അതു തള്ളപ്പെടെണ്ടാതാണ്.
(അതായത് ഖുർആന് ഹദീസ് ഇജ്മാ ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )
(ജാമിഉൽ ഉലും)
ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു
وَهَذَا الْحَدِيث مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എന്നപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ പ്രമാണങ്ങളിൽ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത് ദീനിൽ വകവേയ്ക്കാവുന്നതല്ല. (ഫത്ഹുൽ ബാരി)
(അതായത് ഖുർആന് ഹദീസ് ഇജ്മാ ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )
അതാണ് ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...
قال الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "
**********************************
വീണ്ടും ഇമാം ഷാഫി (റ) പറയുന്നു;
اخرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .
(ഫത്‌ഹുൽ ബാരി)
പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1) കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി
പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...
ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)
‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254
ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.
പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”
ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ് അതെന്ന് പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.
ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “
ഇബാദതാ കട്ടെ മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്. ഈ ബിദ്അതിനെ അഞ്ചിനങ്ങളായി പണ്ഢിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”
സാങ്കേതിക ബിദ്അത്
ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:
“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അതെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു.
3.**
നബി സ്വ പറയുന്നു. ഇസ്ലാമിൽ ആരെങ്കിലും പുണ്യമായ ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെ പ്രതിഫലവും അതനുസരിച്ച് പ്രവർത്തിച്ചവന്റെ തിന് തുല്യമായപ്രതിഫലവും ലഭിക്കുന്നതാണ്. മുസ്ലിം 8/226
ഇമാം നവവി ഈ ഹദീസിന്റെ വ്യഖ്യാനത്തിൽ എഴുതുന്നു.
ഈ ഹദീസിൽ നല്ല കാര്യങ്ങളെ ചര്യയാക്കൽ സുന്നത്താണെന്നും ചീത്ത കാര്യങ്ങളെ ചര്യയാക്കൽ നിഷിദ്ധമാണന്നും വ്യക്തമായും തെളിയിക്കുന്നു. നേരത്തേ ഉള്ളതോ അവനാൽ തുടങ്ങിയതോ ആവട്ടെ ' ശറഹുൽ മുസ്ലിം വാ 8 പേ226
ഇതിൽ നിന്നും
പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത
പുതിയ നല്ല കാര്യങ്ങൾ കൊണ്ട് വരൽ പ്രതിഫലാർഹമാണെന്ന് നബി സ്വപഠിപ്പിച്ചതിൽ പെട്ടതാണ് എന്ന് മനസ്സിലാക്കാം.
Aslam Kamil Saquafi parappanangadi
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t
No comments:
Post a Comment