Friday, August 22, 2025

ഞാന്‍ ദൈവമാണ് എന്നെ ആരാധിക്കണം എന്ന് അല്ലാഹു ആരോടെങ്കിലും നേരിട്ട് പറഞ്ഞ ഒരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടോ?

അഗ്രചർമ്മുകളുടെ ചോദ്യം – ഞാന്‍ ദൈവമാണ് എന്നെ ആരാധിക്കണം എന്ന് അല്ലാഹു ആരോടെങ്കിലും നേരിട്ട് പറഞ്ഞ ഒരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടോ? 


ഓരോരുത്തരുടെയും വീട്ടില്‍ വന്ന് “എന്നെ ആരാധിക്കണം” എന്ന് അല്ലാഹു പറയണമെന്നാണോ ഇവർ ഉദ്ദേശിച്ചത് എന്നറിയില്ല.  ഖുര്‍ആനില്‍ 6236 ആയത്തുകള്‍ ഉണ്ട്. ഇത് എല്ലാം തന്നെ മുഹമ്മദു നബിയിലൂടെ (സ) മനുഷ്യരെ മൊത്തത്തില്‍ അഭിസംബോധന ചെയ്താണ് അല്ലാഹു സംസാരിക്കുന്നത്. ഖുർആനിലെ എല്ലാ ആയത്തിൻ്റെയും സാരം അല്ലാഹുവിനോട് മാത്രമുള്ള ആരാധനയാണ്. ആദ്യത്തെ അദ്ധ്യായത്തിൽതന്നെ അല്ലാഹു തന്നെ മാത്രം ആരാധിക്കണമെന്ന മനുഷ്യരെ പഠിപ്പിക്കുന്ന പ്രാർത്ഥനയാണ്. 


بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ﴿١﴾ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ﴿٢﴾ٱلرَّحْمَٰنِ ٱلرَّحِيمِ﴿٣﴾مَٰلِكِ يَوْمِ ٱلدِّينِ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿٥﴾ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿٦﴾صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ﴿٧﴾


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വലോകത്തിന്റെയും റബ്ബായ അല്ലാഹുവിനു മാത്രമാകുന്നു സ്‌തോത്രം. അളവറ്റ ദയാപരനും കരുണാവാരിധിയുമാണവന്‍. പ്രതിഫലദിവസത്തിന്നധിപനായവന്‍.  നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു. നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു. നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ! നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; കോപത്തിനിരയായവരുടെയും വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല  (ഖുർആൻ അദ്ധ്യായം 1)


 മനുഷ്യനെ സ്രിഷിടിച്ചതുതന്നെ അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയാണെന്ന് ഖുര്‍ആന്‍ പറയുന്നു. 

 

وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ

 

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ഖുര്‍ആന്‍ 51:56)


ഖുര്‍ആനിന്‍റെ ഓരോ നിര്‍ദ്ദേശവും മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി അവതരിച്ചതാണ്‌. 


شَھۡرُ رَمَضَانَ الَّذِیۡۤ اُنۡزِلَ فِیۡہِ الۡقُرۡاٰنُ ھُدًی لِّلنَّاسِ وَبَیِّنٰتٍ مِّنَ الۡھُدٰی وَالۡفُرۡقَانِ

“മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.” (ഖുര്‍ആന്‍ 2:185)


തന്നെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന ഉപദേശം മുഹമ്മദു നബിക്ക് (സ) മുന്‍പുള്ള ജനങ്ങള്‍ക്കും അല്ലാഹു കൊടുത്തിട്ടൂള്ളതായി ഖുര്‍ആന്‍ പറയുന്നു.


وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدُونِ 


“ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല”. (ഖുര്‍ആന്‍ 21:25)


ഖുറാനില്‍ പല സ്ഥലങ്ങളിയായി തന്നെ മാത്രം ആരാധിക്കണമെന്നു അല്ലാഹു ഉപദേശം നല്‍കുന്നു. 


إِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ 

“തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാകുന്നു. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.” (ഖുര്‍ആന്‍ 21:92)


ذَٰلِكُمُ ٱللَّهُ رَبُّكُمْۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ 


“അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.” (ഖുര്‍ആന്‍ 6:102)


إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ 


“തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.” (ഖുര്‍ആന്‍ 20:14)


لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ 

“നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങള്‍ക്കില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്‌) ഞാന്‍ ഭയപ്പെടുന്നു.” (ഖുര്‍ആന്‍ 7:59)


إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُۗ هَٰذَا صِرَٰطٌ مُّسْتَقِيمٌ 


“തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം.” (ഖുര്‍ആന്‍ 3:51)


🖋️ 🖊️

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...