Monday, December 28, 2020

ഇസ്ലാം വ്യഭിചാരത്തെ പ്രോൽസാഹിപിച്ചോ ? വിമർശകർക്ക് മറുപടി

 ഇസ്ലാം വ്യഭിചാരത്തെ പ്രോൽസാഹിപിച്ചോ  ?


വിമർശകർക്ക് മറുപടി 


നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌.  തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും   മാര്‍ഗവുമാകുന്നു. (17:32)


നിങ്ങള്‍ വ്യഭിചാരം ചെയ്യരുതെന്നല്ല മറിച്ച് സമീപിച്ച് പോകരുത് , നീചവൃത്തിയും ദുഷിച്ച മാര്‍ഗ്ഗവുമായിട്ടാണ് അല്ലാഹു വ്യഭിചാരത്തെ കുറിച്ചു ജനങ്ങളോട് പറഞ്ഞിട്ടുള്ളത്, 


എന്നാല്‍ തെറ്റുകള്‍ ചെയ്തിട്ടുള്ള മനുഷ്യര്‍ക്ക് അവര്‍ ആത്മാര്‍ത്ഥമായി ഖേദിച്ചു മടങ്ങിയാല്‍ അല്ലാഹു അവരുടെ  പശ്ചാത്താപംസ്വീകരിച്ചു  അവര് ചെയ്ത പാപത്തിന്‍റെ ഫലമായി നിത്യ നരകത്തില്‍ ഇട്ടു ശിക്ഷിക്കാതെ അവര്‍ക്ക് പാപ മോചനം നല്കും എന്നു തന്നെയാണ് കരുണാമയനായ അല്ലാഹു തന്‍റെ ദാസരോടു വാഗ്ദത്തം ചെയ്തിട്ടുള്ളത് , അങ്ങിനെ ശിര്‍ക്ക് ചെയ്യാതെ ജീവിച്ച ഒരു മനുഷ്യന്‍ അവന്‍ വേറെ എന്തൊക്കെ പാപം ചെയ്താലും അവന് നിത്യ നരകം നല്‍കപ്പെടുകയില്ല എന്ന ഹദീസ് കാണിച്ചു കൊണ്ട് വിവരമില്ലാഞ വിമർശകർ

  പറയുന്നു അത് വ്യ്ഭിചാരവും മോഷണവും പ്രോസാഹിപ്പിക്കുന്നതാണ് എന്നു, ആ ഹദീസിനെ വ്യാഖ്യാനിച്ച ഹദീസ് പണ്ഡിതര്‍ തന്നെ പറഞ്ഞിട്ടുള്ളത് ശീര്‍ക് ചെയ്യാത്ത മനുഷ്യരില്‍ നിന്നും ഭവിച്ചിട്ടുള്ള  പാപങ്ങള്‍ക്കുള്ള  ശിക്ഷ യനുഭവിച്ചതിന് ശേഷം  അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടും എന്നാണ് , 

https://rb.gy/xrmcqz


ഇനി ഒരാളുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നു എന്നതിനര്ത്ഥം അയാള്‍ ചെയ്ത പാപങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയാണ് എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നതെങ്കില്‍ ഇതാ യേശു തന്നെ തൈലം പൂശുകയും ഇടതടവില്ലാതെ ചുംബനങ്ങള്‍ കൊണ്ടു മൂടുകയും ചെയ്ത ഒരു വ്യഭിചാരിണിക്കു അവളുടെ സകല പാപങ്ങളും പൊറുത്തു കൊടുത്തതായി ലൂക്കോസ് പറഞ്ഞു തരുന്നു, 


•38 : അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. 

 

 45 : നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല.

48 : അവന്‍ അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.(ലൂക്കോസ് 7)


ഇവിടെ യേശു വ്യഭിചാരം പ്രോല്‍സാഹിപ്പിക്കുകയായിരുന്നു എന്നാണോ മനസിലാക്കേണ്ടത്?



 ഇനി തന്നോടോപ്പം കുരിശില്‍ തറക്കപ്പെട്ട ഒരു കള്ളനെ അവ്ന്‍റെ പാപനങ്ങള്‍ മോചിപ്പിച്ചു നേരിട്ടു സ്വര്‍ഗ്ഗത്തിലേക്കായച്ച കാര്യവും ലൂക്കോസ് പറയുന്നുണ്ട് , 


43 : യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും (ലൂകോസ് 23)


ഇവിടെയും യേശു ക്രിസ്തു മോഷണം പ്രോല്‍സാഹപ്പിച്ചു എന്നാണോ മനസിലാക്കേണ്ടത്,?


ഇതില്‍ നിന്നെല്ലാം യേശു ക്രിസ്തു മോഷണവും വ്യഭിചാരവും പ്രോല്‍സാഹിപ്പിക്കുന്നു എന്നു മനസിലാക്കിയത് കൊണ്ടായിരിക്കുമല്ലോ ക്രൈസ്തവര്‍ ഇസ്ലാമിന് മേല്‍ ഇത്തരം ആരോപണങ്ങളുമായി വരുന്നത് ?


വ്യഭിചാരത്തിന് രണ്ടു തരം ശിക്ഷകള്‍

____________________________

”വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ 💯നൂറ് അടി അടിക്കുക.

 നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അതു നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. 

അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ” 

📗(ഖുര്‍ആന്‍ 24:2). 📗

ഈ സൂക്തത്തില്‍ നൂറടി വിധിച്ചിരിക്കുന്നത് അവിവാഹിതരായ വ്യഭിചാരികള്‍ക്കാണ്. 

അവര്‍ വിവാഹിതരാണെങ്കില്‍ എറിഞ്ഞുകൊല്ലണമെന്നാ ണ് ഇസ്ലാമിന്റെ വിധി.

പ്രവാചകന്‍ (സ) തന്റെ ഭരണകാലത്ത് ഇത്തരം നാല് കേസുകളില്‍ എറിഞ്ഞുകൊല്ലാന്‍ വിധിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും.

അതില്‍ ഒരെണ്ണത്തിലെ പ്രതികള്‍ ജൂതന്മാരായിരുന്നു.

 ബാക്കി മൂന്നിലും മുസ്ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള കല്‍പന മിക്ക ഹദീസുഗ്രന്ഥങ്ങളും 

📚(മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി, അഹ്മദ്) 📚



📜നബി (صلّى الله عليه وسلّم) പറയുകയാണ്:-


➡: ‘മനുഷ്യരേ, നിങ്ങള്‍ വ്യഭിചാരം സൂക്ഷിക്കണേ! കാരണം; അതില്‍ ആറു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.

➡ മുന്നെണ്ണം ഇഹത്തിലും,

➡ മൂന്നെണ്ണം പരത്തിലും ഉള്ളതാകുന്നു.

🔹ഇഹത്തില്‍വെച്ചുള്ളത് ഏതെന്നുവെച്ചാല്‍: 

▪അത് മനുഷ്യന്റെ ലാവണ്യം നശിപ്പിക്കുന്നു, 

▪ദാരിദ്ര്യത്തെ അവകാശപ്പെടുത്തുന്നു, 

▪ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു.

🔹പരലോകത്തുവെച്ചുണ്ടാകുന്നവയാകട്ടെ, അത് (അല്ലാഹുവിന്റെയും സൃഷ്ടികളുടെയും) 

▪ക്രോധത്തെയും, 

▪കഠിനമായ വിചാരണയെയും,

▪ നരകത്തില്‍ സ്ഥിരവാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.’

❇നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അവരില്‍ ശിക്ഷ നടത്തുന്ന കാര്യത്തില്‍ യാതൊരു ദയയും ഉണ്ടാകുവാന്‍ പാടില്ല എന്നും, ശിക്ഷ നടത്തുന്നത് ഒരു വിഭാഗം ആളുകളുടെ മുമ്പാകെവെച്ച് പരസ്യമായിട്ടായിരിക്കണമെന്നും കല്‍പിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് എത്രമാത്രം ഭയങ്കരമായ പാപമായിട്ടാണ് ഗണിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാം.



ഇനിയും ധാരാളം ഹദീസുകൾ കാണാവുന്നതാണ്

Saturday, December 26, 2020

ജന്മ പാപം ഇസ്ളാം വിശ്വാസ പ്രകാരം !!!?!

 .#ജന്മപാപവും #ഇസ്ലാംപ്രമാണങ്ങളും 


ജന്മ പാപം ഇസ്ളാം വിശ്വാസ പ്രകാരം !!!!


ഇനി ആദം പാപം ചെയ്തു എന്ന് സങ്കൽപ്പിച്ചാൽ പോലും അതിനു വേണ്ടി ദൈവം തന്നെ സ്വയം ആത്മഹത്യ ചെയ്താൽ  പരിഹാരമാവുന്നതെങ്ങിനെ അച്ചായാ  ?



* അച്ചായൻ എഴുതുന്നു *



സൂറ 3.35.36 പ്രകാരം പാപത്തില്‍ നിന്നും സംരക്ഷണം കിട്ടിയത് ഈസയുടെ അമ്മ മറിയത്തിനും ഈസയ്കും ആണ് ! അവര്‍ മാത്രമാണ് പാപം ചെയ്യാത്തവരും !!!


മറുപടി 


ഖുർആനിൽ ഒരിടത്തും പാപ സംരക്ഷ്ണം അവർക്ക് മാത്രമാണന്ന് ഇല്ല.

മറിച്ച് എല്ലാ കുഞ്ഞുങ്ങളും നല്ല ചര്യയിൽ ജനിക്കുന്നു എന്നാണ് തിരുനബി പഠിപ്പിച്ചത് ( മുസ്ലിം)

സൂറ 3.35.36 ൽ മറിയമിന്റെ മാതാവ് മറിയമിനേയും സന്താനത്തിനും പിശാചിൽ നിന്നുള്ള സംരക്ഷണത്തിന് വേണ്ടി പ്രാർഥിച്ചു എന്നുണ്ട് . ഇവരല്ലാത്ത എല്ലാ കുഞ്ഞുങ്ങളും പാപികളാണ് എന്നിലും


* അച്ചായൻഎഴുതുന്നു *



ഇസ്ളാം പ്രമാണം ആയ ഹദീസുകള്‍ കുറേക്കൂടി വ്യക്തമായി പറയുന്നത് ജനിച്‌ വീഴുന്ന ഓരോ വ്യക്തികളും പാപികളോ പിശാച് സ്പര്‍ശിച്ചവരോ ആണെന്നാണ് !


ഹദീസുകള്‍ ഇവയാണ് 


Sahih Al Bukhari 4 book 55 no 641

Sahih Al Bukhari 4 book 54 no 506


Sahih Muslim Book 030 no 5837


Sahih Muslim Book 030 no 5838

Sahih Muslim Book 033 no 6429

 Sahih Al Bukhari 4 book 55 no 623


Sahih Al Bukhari 5 book 57 no 113


മറുപടി


ജനിച്‌ വീഴുന്ന ഓരോ വ്യക്തികളും പാപികളാണന്ന് പറഞ്ഞിട്ടില്ല.

പിശാജ് തൊട്ട് എന്നത് കൊണ്ട് പാപികളാണന്ന് വരികയും ഇല്ല.


* അച്ചായൻ എഴുതുന്നു *


സത്യത്തില്‍ ഈ വിഷയത്തില്‍ ഖുറാനിലെ കാഴ്ചപ്പാട് എന്താണ് ???


ആദത്തെ സൃഷ്ടിച്ച അളള അവന് തുണയായി ഒരു സ്‌ത്രീയെ നല്കി !

അവരെ പിശാച് പ്രലോഭനങ്ങള്‍ കൊടുത്ത് പാപം ചെയ്യിപ്പിച്ചു.!!!!


മറുപടി


പിശാച് പ്രലോഭനങ്ങള്‍ കൊടുത്ത് പാപം ചെയ്യിപ്പിച്ചു.!!!!

എന്ന് ഖുർആനിലില്ല. അത് പുരോഹിതന്റെ ദുർവ്യാഖ്യാനമാണ്.

സ്വർഗത്തിൽ സ്ഥിരമായി താമസിക്കണമെങ്കിൽ പഴം തിന്നാതിരിക്കലായിരുന്നു ഉത്തമം . തിന്നാതിരിക്കലന്ന ക്രമത്തെ ലങ്കിക്കൽ കൊണ്ട് ദൈവ കല്പനക്ക് വിരുദ്ധം ചെയ്തു.  ഏറ്റവും ഉത്തമമായത് ഉപേക്ഷിച്ചു.


 കല്പനയെ രണ്ടായി തിരിക്കാം നിർബന്തമായും സ്വീകരിക്കേണ്ടത് അത്

 സ്വീകരിച്ചില്ലങ്കിൽ പാപമാവും

മറ്റൊന്ന് സ്വീകരിക്കൽ ഉത്തമമായത് .അത് സ്വീകരിച്ചില്ലങ്കിൽ പാപമല്ല

അതോടെ ഏതൊരു കൽപനയും മറന്നു കൊണ്ട്  വിരുദ്ധം ചെയ്താൽ അത് പാപമല്ല .


ഖുർആൻ പറയുന്നത് ഇങ്ങനെയാണ്


ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും (ഉത്തമമായ ) ക്രമംതെറ്റിയവരായിത്തീരും എന്നു നാം ആജ്ഞാപിച്ചു.


-Sura Al-Baqarah, Ayah 35


എന്നാല്‍ പിശാച് അവരെ സ്വർഗത്തിൽ നിന്നും വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും ആയിരുന്നതിൽനിന്ന് അവരെ പുറപ്പെടുവിച്ചു. . നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.

-Sura Al-Baqarah, Ayah 36

അനന്തരം ആദം തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു.  ആദമിന് അല്ലാഹു മാപ്പു നല്‍കി. അവന്‍ ഏറെ മാപ്പു നൽകുന്നവനും കരുണാനിധിയുമത്രെ.

-Sura Al-Baqarah, Ayah 37.

ഈ ആയത്തുകളിൽ എവിടെയും ആദം പാപം ചെയ്തു എന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.

സ്വർഗ്ഗത്തിൽ സ്ഥിരമായി താമസിക്കുന്നതിന്നതിന്ന് തടസമാവുന്ന നിലക്ക് ഏറ്റവും ഉത്തമത്തിന് ലങ്കനം നടത്തിയപ്പോൾ മുൻകൂട്ടി പറഞ്ഞത് പ്രകാരം ഭൂമിയിലേക്ക് ഇറക്കി.

ഉത്തമത്തിനു ലംഘനം ചെയ്തതിന് അദ്ദേഹം മാപ്പ് ചോദിച്ചപ്പോൾ മാപ്പ് നൽകുകയും ചെയ്തു  എന്നാണ് പറയുന്നത്

 *ജൂതന്മാരായശത്രുക്കളുടെ 

 കരങ്ങളാൽ കൊല്ലപ്പെട്ടന്ന് അച്ചായന്മാർവിശ്വസിക്കുന്ന ദൈവം തമ്പുരാൻ ? എന്ന  

യേശുവിൻറെ കുരിശുമരണം പാപികളായി ജനിച്ചുവീഴുന്ന എല്ലാ മനുഷ്യരുടേയും പാപത്തിന് കറ തീർക്കാൻ വേണ്ടി  ദൈവം തന്നെ നേരിട്ടു വന്നു ആത്മഹത്യ ചെയ്തു ദൈവമേ ദൈവമേ എന്നെ കൈവിട്ടതെന്ത് എന്ന് നിലവിളിച്ചു കരഞ്ഞു മരിച്ചു എന്ന്  വരുത്താൻ വേണ്ടി

മനുഷ്യരെല്ലാം എല്ലാം പിറന്നുവീഴുന്ന കുഞ്ഞുങ്ങളെല്ലാം പാപികളാണ് എന്നതിന്  ഖുർആനും ഹദീസും തിരഞ്ഞു നടന്നു അവസാനംഒരു പ്രമാണവും ഇല്ലാതെ നട്ടം  തിരിയുന്നകാഴ്ചയാണ്  ആണ് ഈ ലേഖനത്തിൽ നാം കാണുന്നത്

ആദത്തിന് പുത്രൻ ഖാബില് കൊല ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ് . 

അതുകൊണ്ട് എങ്ങനെയാ അച്ചായാ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളെല്ലാം പാപികൾ ആണെന്ന് വരുന്നത് ?

മനുഷ്യരും പിന്നീട് പാപം ചെയ്യുകയില്ല എന്ന് ആരും പറഞ്ഞിട്ടില്ല  പക്ഷേ ജനിക്കുന്ന കുഞ്ഞ് പാപികളായ ജനിക്കുന്നത് എന്നതിന് തെളിവ് നോക്കി നടന്നു അവസാനം ഒരു തെളിവും കൊണ്ടുവരാൻ ഇതുവരെ സാധിച്ചിട്ടില്ല

ഇനി ആദം പാപം ചെയ്തു എന്ന് വന്നാൽ പോലും ആദമിൻറെ പുത്രന്മാർ എല്ലാവരും ജനിച്ചു വീഴുമ്പോൾ പാപികളാണ് എങ്ങനെയാ വരുന്നത് അച്ചായാ .

ഇനി ആദം പാപം ചെയ്തു എന്ന് സങ്കൽപ്പിച്ചാൽ പോലും അതിനു വേണ്ടി ദൈവം തന്നെ സ്വയം ആത്മഹത്യ ചെയ്താൽ  പരിഹാരമാവുന്നതെങ്ങിനെ അച്ചായാ  


, Aslam parapanangadi.

Thursday, December 17, 2020

ടിപ്പുവിന്റെ കാലത്ത് മലബാറിലെ മതംമാറ്റങ്ങള്‍

 

RISALA WEEKLY

1412 · ARTICLE · ARTICLES · ISSUE · ഹിസ്റ്ററി ലാബ്

മലബാറിലെ മതംമാറ്റങ്ങള്‍

December 16, 2020 by No Comments


മലബാറിലെ മതംമാറ്റങ്ങള്‍

ടിപ്പുവിന്റെ കാലത്ത് തുടങ്ങി 1921ല്‍ ബ്രിട്ടീഷുകാരുടെ കാലം വരെ നീണ്ട മലബാറിലെ മാപ്പിളമാരുടെ സമരങ്ങളെ കുറിച്ച് നിരവധി തിസീസുകള്‍ നമുക്ക് മുമ്പിലുണ്ട്. ചൂഷണങ്ങളും അവഗണനകളുമാണ് ഈ സമരങ്ങളുടെ മുഖ്യ ഹേതുവെന്നത് മനസ്സിലാക്കാനൊരു പ്രയാസവുമുണ്ടാവില്ല. മൈസൂരിയന്‍ ഭരണത്തില്‍, അവരുടെ റവന്യൂപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ചാണ് നാട്ടിലെ നികുതി പിരിക്കുന്ന മൂപ്പന്‍മാരായ അത്തന്‍ കുരിക്കളും മണത്തല മൂപ്പനുമൊക്കെ ടിപ്പുസുല്‍ത്താനെതിരെ സമരം നയിച്ചത്. നികുതി പിരിവില്‍ തങ്ങളനുഭവിച്ചിരുന്ന വിഹിതം വെട്ടിക്കുറച്ചതിന്റെ പേരിലായിരുന്നു ഈ സമരങ്ങള്‍. അതോടൊപ്പം ടിപ്പുവിനെതിരൊയ നീക്കങ്ങളും ഈ സമരത്തിനുണ്ടായിരുന്നു. മണത്തല മൂപ്പന്‍ സാമൂതിരിക്ക് വേണ്ടി കൂടിയാണ് സമരം നയിച്ചിരുന്നത്. മൈസൂരിയന്‍ ഭരണാധികാരികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിക്കുന്ന സമ്പ്രദായം തുടങ്ങുകയും ജന്‍മിമാരെ അവഗണിക്കുകയും ജാത്യാചാരങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തതോടെ ഗതികേടിലായ ജന്മിമാര്‍ തിരുവിതാംകൂറിലേക്ക് പോവുകയായിരുന്നു. ഇവര്‍ ടിപ്പുവിനെതിരെ തിരുവിതാംകൂര്‍ രാജാവിനൊപ്പം ചേരുകയുമുണ്ടായി. ഇവര്‍ വിട്ടേച്ചുപോയ ഭൂമിയില്‍ പാട്ടക്കാര്‍ സ്വന്തമായി കൃഷി ചെയ്യുകയും അവര്‍ സുല്‍ത്താന് നികുതി കൊടുത്തു പോരുകയും ചെയ്തു. പത്ത് വര്‍ഷത്തിലധികം ഈ നില തുടര്‍ന്നു. ഹിന്ദുക്കളും മാപ്പിളമാരുമായ കര്‍ഷകര്‍ ഈ ഭൂമിയില്‍ കൃഷി ചെയ്തു വരികയാണ്. മാപ്പിളമാരായ കര്‍ഷകര്‍ ഈ ഭൂമികളില്‍ പള്ളികളും ശ്മശാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അവരക്കാലത്ത് മലബാര്‍ ജില്ലയിലെല്ലാം കൂടി 17,000 പേരേ ഉള്ളൂ. കൃഷി ചെയ്യുന്ന ഭൂമിയില്‍ ജന്മികളില്ലാതിരുന്നിട്ടും ജന്‍മാവകാശമൊന്നും ഇവര്‍ സ്ഥാപിച്ചിരുന്നില്ല. അതിന് നിയമങ്ങളുമുണ്ടായിരുന്നില്ല. പാരമ്പര്യ നിയമ പ്രകാരം ജന്മിയുടെ ഭൂമി കാണക്കാര്‍ (ഇടത്തട്ടുകാര്‍) പാട്ടത്തിനെടുക്കും. അവരത് കുടിയാന്മാരെ വച്ച് കൃഷി ചെയ്യിക്കും. പാട്ടക്കാര്‍ ജന്മിക്ക് നികുതി കൊടുക്കും. ഭൂമി പാരമ്പര്യമായിത്തന്നെ ഈ പാട്ടക്കാരുടെ നിയന്ത്രണത്തിലായിരിക്കും. ജന്മിയും പാട്ടക്കാരും തമ്മില്‍ പിണങ്ങുകയോ പാട്ടം ഒടുക്കാന്‍ താമസിക്കുകയോ ചെയ്യുമ്പോള്‍ നിലവിലെ പാട്ടക്കാരനെ ഒഴിവാക്കി ഭൂമി മറ്റൊരാള്‍ക്ക് നല്‍കും. നിയമം ഇങ്ങനെയാണെങ്കിലും കഷ്ടപ്പെടുത്തി ആരെയും പുറത്താക്കുമായിരുന്നില്ല. നിയമങ്ങള്‍ ആരും തെറ്റിക്കുകയും ചെയ്തിരുന്നില്ല.


ബ്രിട്ടീഷ് കാലം

ബ്രിട്ടീഷുകാര്‍ ടിപ്പുവില്‍ നിന്ന് മലബാര്‍ കൈവശപ്പെടുത്തിയപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ജന്മികളെ സഹകരിപ്പിച്ച് ഭരണം നില നിറുത്തുകയായിരുന്നു ഇവര്‍ക്ക് ലക്ഷ്യം. ഭരണം മാറിയപ്പോള്‍ തിരുവിതാംകൂറിലേക്ക് പോയ ജന്മിമാരൊക്കെ മടങ്ങി വന്നു. മൊത്തത്തില്‍ മലബാറിലാകെ 511 ജന്‍മിമാരാണുണ്ടായിരുന്നത്. അവരില്‍ 12 പേര്‍ മാപ്പിള ജന്മിമാരണ്. ജന്മിമാരെല്ലാം പൊതുവില്‍ ബ്രിട്ടീഷുകാരുടെ സഹകാരികളായി. ഈ തക്കത്തില്‍ തങ്ങളുടെ അവകാശാധികാരങ്ങള്‍ ജന്മിമാര്‍ ശക്തിപ്പെടുത്താന്‍ തുടങ്ങി. അമിതമായ നികുതിയാണ് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയത്. ജന്മിമാര്‍ ഈ നികുതി കാണക്കാരായ ഇടത്തട്ടുകാരുടെ തലയില്‍ വച്ചു. കാണക്കാര്‍ അത് വെറുംപാട്ടക്കാരായ കുടിയാന്മാരുടെ തലയിലും. ഇത് മൂലം പ്രദേശത്താകെ അസ്വസ്ഥത പടര്‍ന്നു. പല ജന്മിമാരും മാപ്പിളമാരെ ടിപ്പുവിന്റെ ആളുകളെന്ന് മുദ്ര കുത്തി ടിപ്പുവിനോടുള്ള അരിശം മാപ്പിളമാരായ കാണക്കാരുടെ (ഇടത്തട്ടുകാര്‍) തലയില്‍ വയ്ക്കുകയും ചെയ്തു. അവരുടെ കീഴില്‍ ജോലിയെടുക്കുന്ന താണ ജാതിക്കാരായ ചെറുമക്കളുടെ കാര്യവും കൂടുതല്‍ കഷ്ടത്തിലായി. കുടിയാന്‍മാര്‍ ഏത് ജാതിയായാലും ജന്മിമാരുടെ ഭാഗത്തുനിന്ന് ഒരു ദാക്ഷിണ്യവുമുണ്ടായില്ല. കര്‍ഷകര്‍ പലരും നാടുവിട്ട് കാടുകളിലഭയംതേടി. നികുതി അടച്ചില്ല എന്ന പേരില്‍ കൃഷിഭൂമിയില്‍ നിന്നും കര്‍ഷകരെ നിരന്തരം പുറത്താക്കാന്‍ തുടങ്ങി. കര്‍ഷകരുടെ പരിദേവനങ്ങള്‍ കേള്‍ക്കാന്‍ ആരും മനസ്സുവച്ചില്ല.


കാണക്കാര്‍ക്കെതിരെ കള്ള രേഖകള്‍ ചമച്ച് ബ്രിട്ടീഷ് കോടതികളില്‍ നല്കി അങ്ങനെയും പുറത്താക്കല്‍ തുടര്‍ന്നു. കോടതികളില്‍ നിന്ന് കുടിയാന്‍മാര്‍ക്ക് ഒരു നീതിയും ലഭിച്ചില്ല. അവിടെ ജന്മിയുടെയം ബ്രിട്ടീഷുകാരുടെയും ആളുകളാണ് കേസ് നടത്തിയിരുന്നത്. കേസില്‍ കുടിയാന്‍മാരെ തോല്പിക്കുകയും അധികാരികളുടെ സഹായത്തോടെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുകയും ചെയ്തു. ശേഷം ഈ ഭൂമി തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കൊടുക്കും. ഇങ്ങനെ വരുന്ന ആളുകള്‍ക്ക് കുടിയാന്‍മാരോട് ഒട്ടും താല്പര്യമുണ്ടായില്ല. പലപ്പോഴും ഈ കുടിയൊഴിപ്പിക്കല്‍ നെല്ല് വിളഞ്ഞു നില്‍ക്കുമ്പോഴോ വാഴക്കുലകള്‍ വെട്ടാന്‍ പാകമാകുന്ന സമയത്തോ ആയിരിക്കും. അന്ന് കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാ ഫല വര്‍ഗങ്ങള്‍ക്കും നികുതി ഒടുക്കേണ്ടി വന്നു. ചക്കയും മാങ്ങയും വരെ നികുതിയില്‍ നിന്നൊഴിവായില്ല. ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കര്‍ഷകന് കൊടുക്കണമെന്ന നിയമവും ജന്മിമാര്‍ പാലിച്ചില്ല.


സാധാരണ പാട്ടത്തിന് പുറമേ ജന്മിയുടെ കല്യാണത്തിനും പിറന്നാളിനും, വിഷുവിനും ഓണത്തിനുമൊക്കെയായി വേറെയും വക കാണക്കാര്‍ നല്‍കണം. അതൊക്കെ സ്‌നേഹപൂര്‍വം തന്നെ ആദ്യ കാലത്ത് ചെയ്തിരുന്നതാണ്. പിന്നെപ്പിന്നെ ജന്മി അത് നിര്‍ബന്ധിച്ച് വാങ്ങിത്തുടങ്ങി. കൊടുത്തില്ലെങ്കില്‍ ഭൂമി തിരിച്ചെടുത്ത് മറ്റാര്‍ക്കെങ്കിലും നല്‍കും. ജന്മിയുടെ സന്തോഷത്തിലാണ് കുടിയാന്‍ സന്തോഷം കണ്ടിരുന്നത്. ജന്മിക്ക് വേണ്ടി ജീവിക്കുകയായിരുന്നു അവന്‍. തനിക്ക് സ്വാതന്ത്ര്യമുള്ളൊരു ജീവിതമുണ്ടെന്നോ താനും ജന്മിയെപ്പോലെ മനുഷ്യനാണെന്നോ ഉള്ള ഒരു തോന്നലും കുടിയാനുണ്ടായിരുന്നില്ല. പക്ഷേ, ചൂഷണം അതിരു വിട്ടപ്പോഴാണ് കുടിയാന് സ്വയം ബോധമുണ്ടാവുന്നത്. അതിന് ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം ഒരു പരിധി വരെ കാരണമാവുകയും ചെയ്തു. ടിപ്പുവിന്റെ കാലത്ത് കര്‍ഷകര്‍ അനുഭവിച്ച പ്രവര്‍ത്തന സ്വാതന്ത്ര്യവും മറ്റൊരു കാരണമായി.


മതവിശ്വാസം

മാപ്പിളമാരായ കുടിയാന്‍മാര്‍ കൂടുതല്‍ കഷ്ടപ്പെട്ടത് അവരുടെ മത വിശ്വാസത്തെ ചൊല്ലിയാണ്. ഈ മാപ്പിളമാര്‍ മതം മാറിയവരാണ്. അവര്‍ തങ്ങളുടെ പാട്ട ഭൂമിയില്‍ പള്ളികളും ശ്മശാനങ്ങളും നിര്‍മിച്ചിരുന്നു. തിരിച്ചു വന്ന പല ജന്മിമാരും ഈ പള്ളികള്‍ നില നില്ക്കാന്‍ അനുവദിച്ചില്ല. അവര്‍ ഭൂമി തങ്ങളുടേതാണെന്ന് സ്ഥാപിച്ച് പള്ളികള്‍ പൊളിക്കുകയും ശ്മശാനങ്ങള്‍ നിരപ്പാക്കുകയും ചെയ്തു. അതുപോലെ പുതിയ പള്ളികള്‍ക്കും ശ്മശാനങ്ങള്‍ക്കും ജന്മിമാര്‍ സ്ഥലം നല്കിയതുമില്ല.


മതം മാറി വന്നവര്‍ക്ക് പഴയ കാലത്ത് ആദരവ് കല്പിച്ചിരുന്നു. പല ജന്മികളും ഈ നിലപാടില്‍ നിന്ന് മാറി. മതം മാറിയാലും പഴയ ജാത്യാചാരങ്ങള്‍ ഉപേക്ഷിക്കാന്‍ അവരെ അനുവദിച്ചില്ല. മതം മാറിയവരെ ഉപദ്രവിക്കാനും മടിച്ചില്ല. തിരൂരങ്ങാടിയില്‍ ഒരു ചെറുമി മതം മാറി കുപ്പായമിട്ട് വന്നപ്പോള്‍ അവിടത്തെ നായര്‍ ജന്മി അവരെക്കൊണ്ട് കുപ്പായം അഴിപ്പിച്ചത് കലാപത്തിന് കാരണമായി. തിരൂരങ്ങാടി തന്നെ കപ്രാട്ട് പണിക്കരുടെ വധത്തില്‍ കലാശിച്ച കലാപത്തിന്റെ പിന്നിലും മതം മാറിയവരെ ജന്മിയുടെ ആളുകള്‍ അപമാനിച്ചതായിരുന്നു. മതം മാറിയാലും ആചാരങ്ങള്‍ പാലിക്കണമെന്ന ടിപ്പുവിന്റെ പുതിയ കല്‍പനകള്‍ മതം മാറിയവര്‍ പരിഗണിച്ചതുമില്ല. മതം മാറിയാല്‍ കിട്ടുന്ന സ്വാതന്ത്ര്യം ആചാരങ്ങളെ കൊണ്ട് ഇല്ലാതാക്കാന്‍ മതം മാറിയവര്‍ തയാറായില്ല.


മമ്പുറം തങ്ങള്‍

മലബാറില്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആഗമം ഇവിടെയുള്ള കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. ഇതുവരെ തങ്ങളുടെ വിഷമങ്ങള്‍ അവതരിപ്പിക്കാനും കേള്‍ക്കാനും ആളില്ലായിരുന്നു. എന്നാല്‍ മമ്പുറം തങ്ങള്‍ എല്ലാവരുടെയും സങ്കടങ്ങള്‍ കേട്ടു. അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. കൃഷി ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും ദാരിദ്ര്യം അനുഭവിക്കുന്നവരും ജന്മിയുടെ പീഡനങ്ങള്‍ക്കിരയായവരും ആയിരുന്നു ആശ്വാസം തേടി മമ്പുറത്തെത്തിയത്. എല്ലാവര്‍ക്കും തങ്ങളുടെ സാന്നിധ്യം ആശ്വാസമായി. പാവപ്പെട്ട കുടിയാന്‍മാര്‍ തങ്ങളുടെ സന്നിധിയില്‍ വന്ന് ഇസ്ലാം സ്വീകരിച്ചു വന്നു. തലേക്കെട്ടും കുപ്പായവും സ്വീകരിച്ച് കലിമ ചൊല്ലി മുസ്ലിമായി. തങ്ങളുടെ മാര്‍ഗത്തില്‍ കൂടുന്നതോടെ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന ബോധമാണ് കര്‍ഷകരുടെ കൂട്ടമായ മതംമാറ്റങ്ങള്‍ക്ക് കാരണമായത്. മുട്ടിയറയില്‍ ജന്മിയും പട്ടാളവും പള്ളിയില്‍ കയറി മാപ്പിളമാരെ അപമാനിച്ചപ്പോള്‍ അവര്‍ക്കെതിരെ സമരം നടത്താന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. കപ്രാട്ട് പണിക്കര്‍ക്കെതിരെ നടന്ന ചേറൂര്‍ സമരത്തില്‍ മമ്പുറം തങ്ങള്‍ നേരിട്ട് അരൂപിയായി പങ്കെടുത്തെന്ന് വരെ ജനം വിശ്വസിച്ചു.


സയ്യിദലവി തങ്ങളുടെ മരണശേഷം പുത്രന്‍ സയ്യിദ് ഫള് ല്‍ തങ്ങള്‍ കൂറേകൂടി സജീവമായി ജന്മി, ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. സമരങ്ങള്‍ക്ക് കൂടുതലായി ഇസ്ലാം രീതി കൈവന്നു. രക്തസാക്ഷിത്വം വരിക്കാനുള്ള ആഹ്വാനം തങ്ങളുടെ കൃതികളില്‍ മുഖ്യ പ്രമേയമായി, സൈഫുല്‍ ബത്താര്‍, തന്‍ബീഹുല്‍ ഗാഫിലീന്‍ തുടങ്ങിയ കൊച്ചു കൃതികളിലൂടെ സമരാഹ്വാനം കൂടുതല്‍ ശക്തിപ്പെടുത്തി. സമരം മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു. ഇത് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ 1853ല്‍ ഫള് ല്‍ തങ്ങളെ അറേബ്യയിലക്ക് നാടുകടത്തി. ഇതില്‍ കുപിതരായ മാപ്പിളയോദ്ധാക്കള്‍ നാടുകടത്തലിന് കാരണക്കാരനായ കലക്ടര്‍ കനോലിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് വെട്ടിക്കൊന്നു. പണ്ഡിതന്‍മാരും സയ്യിദ് വംശജരും സമരങ്ങള്‍ക്ക് ശക്തി കൂട്ടി.


ജന്മിത്വ വിരുദ്ധ സമരമായിരുന്നെങ്കിലും എല്ലാ ജന്മിമാരോടും സമരമുണ്ടായിരുന്നില്ല. പല ജന്മിമാരും കുടിയാന്മാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അവരുടെ മനകളും കളങ്ങളും നെല്ലറകളും സൂക്ഷിക്കുന്നതിനും കാവല്‍ നില്ക്കുന്നതിനും താണ ജാതിക്കാരും മാപ്പിളമാരുമായ കുടിയാന്മാരെ തന്നെയാണ് ആശ്രയിച്ചു വന്നത്. എന്നാല്‍ ചില ജന്മിമാര്‍ മാപ്പിളമാരോട് തീരെ ദയാ വായ്പില്ലാതെയാണ് പെരുമാറിയത്. കുടിയാന്മാരെ ഇവര്‍ കണക്കറ്റ് ദ്രോഹിച്ചു. നിരവധി കുടിയാന്‍മാരെ പുറത്താക്കി. പുറത്താക്കിയ ഹിന്ദു കുടിയാന്മാര്‍ മതം മാറി മാപ്പിളമാരോടൊപ്പം സമരത്തില്‍ ചേര്‍ന്നു. മതം മാറ്റങ്ങള്‍ക്ക് ഇതൊരു കാരണമായിരുന്നു. മതം മാറുകയല്ലാതെ മറ്റൊരു ഗതിയും ഈ കുടിയാന്മാര്‍ക്കില്ലായിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ മുഴുവന്‍ മതം മാറിയ കുടിയാന്മാരാണ്. മതം മാറിയത് ജന്മിത്വത്തിന്റെ നുകക്കീഴില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണുതാനും. ജന്മിമാരോട് പ്രതികാരം തീര്‍ക്കാന്‍ വേണ്ടി മതം മാറിയ സംഭവങ്ങളുമുണ്ട്. ജന്മിമാരെ നേരിടാന്‍ മതം മാറുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ മതം മാറിയവരാണ് കലാപത്തിന്റെ മുന്നിലും പിന്നിലുമുണ്ടായിരുന്നത്. ഈ മതംമാറ്റങ്ങള്‍ ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല; പ്രത്യുത ജാതീയവും ജന്മിത്വപരവുമായ ചൂഷണങ്ങളാണ് ആശ്രയം നഷ്ടപ്പെട്ട ഈ വിഭാഗങ്ങളെ കൂട്ടത്തോടെ മതം മാറാന്‍ നിര്‍ബന്ധിച്ചത്. സമരകാലത്ത് മതം മാറാന്‍ ആഗ്രഹിച്ചുകൊണ്ട് നിരവധി പേരാണ് ദിനേന മമ്പുറത്തെ അങ്കണത്തിലെത്തിയിരുന്നത്. മമ്പുറമായിരുന്നു ഇവരുടെ രക്ഷാകേന്ദ്രം. ഈ മതം മാറ്റങ്ങള്‍ സാമൂഹികമായ വിപ്ലവം തന്നെയാണ്. കാരണം മതം മാറുന്നതോടെ ഇന്നലെവരെ പാരതന്ത്ര്യത്തില്‍ കഴിഞ്ഞ വ്യക്തിക്ക് ജീവിത സ്വാതന്ത്ര്യം ലഭിക്കുന്നു. മതം മാറിയവര്‍ തലക്കെട്ട് കെട്ടിയും കുപ്പായമിട്ടും, ചെരിപ്പ് ധരിച്ചും അന്തസ്സോടെ നടക്കുന്നു.


മലബാര്‍ സമരങ്ങളില്‍ കാര്യമായ പങ്കു വഹിച്ചത് മതം മാറിവന്ന കുടിയാന്‍മാരാണെന്ന് പറഞ്ഞല്ലോ? ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മമ്പുറം തങ്ങള്‍ നേരിട്ട് ഇടപ്പെട്ടതും, കുടിയാന്‍മാര്‍ക്ക് ജാതി ഭേദമന്യേ അത്താണിയായതുമാണ് മമ്പുറത്ത് വച്ചുള്ള വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായത്. ജന്മിയെ പ്രതിരോധിക്കാന്‍ ഹിന്ദു മതത്തില്‍ വകുപ്പില്ലാത്തതും മതം മാറിയവര്‍ സമരത്തിന് കാണിച്ച ആവേശവും മതം മാറ്റത്തെ പ്രോത്സാഹിപ്പിച്ചു. മതം മാറിയാല്‍ ചെറുമന് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും കൂലിയും ജോലി സാധ്യതയും ലഭിക്കുന്നതുകൊണ്ടും മതം മാറ്റം വര്‍ധിച്ചുകൊണ്ടിരുന്നു. ഇങ്ങനെ മതം മാറിയവര്‍ പിന്നീട് വെറും പാട്ടക്കാരില്‍ നിന്ന് കാണക്കാരുടെ സ്ഥാനത്തേക്ക് ഉയരുന്നതും കണ്ടു. ചെറുമരില്‍ നിന്നാണ് കൂടുതലും മതം മാറ്റങ്ങള്‍ ഉണ്ടായത്. വ്യാപകമായ മതം മാറ്റങ്ങള്‍ മൂലം ചെറുമരുടെ എണ്ണത്തില്‍ കുറവ് വന്നത് ലോഗന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1807ല്‍ 1. 7 ലക്ഷം മാത്രമായിരുന്ന മാപ്പിളമാര്‍ 1921ല്‍ 10.04 ലക്ഷമായി ഉയര്‍ന്നു. ചൂഷണങ്ങള്‍ക്കെതിരെ ഐക്യപ്പെടാന്‍ കഴിയാതിരുന്ന കുടിയാന്മാര്‍ ഇസ്ലാമിലൂടെ ഐക്യപ്പെടുന്നതിന്റെ ഭാഗമാണ് ഈ മതം മാറ്റങ്ങള്‍. കുടിയാന്‍മാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു ജന്മിയും അന്നുണ്ടായില്ലെന്ന് മാത്രമല്ല; കുടിയാന്മാര്‍ക്കെതിരെ ജന്‍മിമാര്‍ ഒരുമിച്ചുനിന്ന് ബ്രിട്ടീഷുകാരുടെ സഹായത്തോടെ ദ്രോഹങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് നാം കാണുന്നത്.


(തുടരും)




മലബാറിലെ മതംമാറ്റങ്ങള്‍ added by രിസാല on December 16, 2020

View all posts by രിസാല →


You must be logged in to post a comment Login



Search in site...



POPULAR

1 Issue 1014 Issue 1043 Issue 1050

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു





Powered by WordPress - Designed by Gabfire Themes


Friday, December 11, 2020

മരണെ പെട്ട അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണ്

 അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണ്..============െട=========

അൽ.ഹാവീലിൽ ഫതാവ 

(ഇമാം സുയൂത്വി (റ) )..........


حياة النبي صلى الله عليه وسلم في قبرههو وسائر الأنبياء معلومة عندنا علما قطعيا لما قام عندنا من الأدلة في ذلك وتواترت الأخبار


.നബി)സ(യും മറ്റു അമ്പിയാക്കളും ഖബറിൽ ജീവിച്ചിരിക്കുന്നു എന്ന കാര്യം നിരാക്ഷേപമുള്ള ലക്ഷ്യങ്ങൾകൊണ്ട് അറിയപ്പെട്ടതും അനിഷേദ്യമായകാര്യവുമാണ്


وقد ألف البيهقي جزءا في حياة الأنبياء في قبورهم


.അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുന്നവരാണന്ന വിഷയത്തിൽ ഒരു ഗ്രന്ഥം തന്നെരചിച്ചിട്ടുണ്ട്


 فمن الأخبار الدالة على ذلك:

ഹദീസുകളിൽ 

നിന്ന്ما أخرجه مسلم عن أنس أن النبي صلى الله عليه وسلم ليلة أسرى به مر بموسى عليه السلام وهو يصلي في قبره، وأخرج أبو نعيمفي الحليةعن ابن عباس أن النبي صلى الله عليه وسلم مر بقبر موسى عليه السلام وهوقائم يصلي فيه 


.അനസ് )റ(നെ തൊട്ട് ഇമാം മുസ്ലിം ഉദ്ദരിക്കുന്നു ഇസ്രാ ഇന്റെ രാത്രിയിൽ നബി)സ( മൂസാ നബി)അ(അരികിലൂടേനടന്നു പോയി അപ്പോൾ മൂസാ നബി)അ(ഖബറിൽ നിസ്കരിക്കുകയായിരുന്നു,


ബഹു അബൂ നുഹൈം അദ്ദേഹത്തിന്റെ ഹുൽ യ: എന്ന ഗ്രന്ഥത്തിൽ ഇബ്ൻഅബ്ബാസ് )റ(നെതൊട്ട് ഉദ്ദരിക്കുന്നു:തീർച്ചയായുംനബി)സാമൂസാ നബി)അ(ഖബറിഎത്തുരികിലൂടെ നടന്നു പോകുമ്പോൾ മൂസാ നബി ഖബറിൽ നിസ്കരിക്കുകയായിരുന്നു.


أخرج ابو يعلي في مسنده والبيهقي في كتاب حياة الأنبياء عن أنس أن النبي صلى الله عليه وسلم قال: الأنبياء أحياء في قبورهم يصلون


.അബൂ യഹ് ല അവിടത്തെ മുസ്നദിലും,ഇമാംബൈഹഖി ഹയാത്തുൽ അമ്പിയാ: എന്നഗ്രന്ഥത്തിലും അനസ്(റ)നെ തൊട്ട് ഉദ്ദരിക്കുന്നു നബി(സ)പറഞ്ഞു:അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്കിരിക്കുന്നവരും നിസ്കരിക്കുന്നവരുമാണ്


وأخرج أبو نعيم في الحلية عن يوسف بن عطية قال:سمعت ثابتا البناني يقول لحميد الطويل هل بلغك أن أحدا يصلي في قبره إلا الأنبياء قال لا.


അബൂ നുഹൈം അവിടത്തെ ഹുൽ യയിൽ യൂസുഫ് ബിൻ അത്വിയ്യയെ തൊട്ട് ഉദ്ദരിക്കുന്നു ഹമീദ് ത്വവൈലിയോട് സാബിതുൽ ബന്നാനി പറയുന്നത് ഞാൻ കോട്ടൂ അമ്പിയാക്കളല്ലാത്ത ആരങ്കിലും അവരുടെ ഖബറിൽ നിസ്കരിക്കുന്നതായിട്ട് നിനക്ക് അറിയുമോ?അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക്

 അറിയില്ലوأخرج أبو داود والبيهقي عن أوس بن أوس الثقفعن النبي صلى الله عليه وسلم أنه قال:من أفضل أيامكم يوم الجمعة فأكثروا علي الصلاة فيه فإن صلاتكم تعرض علي قالوا يا رسول الله وكيف تعرض عليك صلاتنا وقدأرمت يعني بليت فقال أن الله حرم على الأرض أن تأكلأجسام الأنبياء


.ബഹു:അൗസ് ബിൻ അൗസ് അസ്സഖഫ് (റ) തൊട്ട് ഇമാം ബൈഹഖിയും,ഇമാം അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ചയാണ്

 അതു കൊണ്ട് ആദിവസത്തിൽ എന്റെ മേൽ ധാരാളംസ്വലാത്തുകൾ ചൊല്ലുക കാരണം നിങ്ങളൂടെ സ്വലാത്തുകൾ എനിക്ക് വെളിവാക്ക പെടും അപ്പോൾ സ്വഹാബത്ത് ചോദിച്ചുയാ..റസൂലള്ളാ..തങ്ങൾ നശിച്ചു പോയിട്ടുണ്ടാകില്ലേ പിന്നെ എങ്ങി നെ യാൺ ഞങ്ങളുടെ സ്വലാത്ത് തങ്ങൾക്ക് വെളിവാക്കപെടുക?അപ്പോൾ നബി(സ)പറഞ്ഞു അമ്പിയാക്കളുടെശരീരം ഭൂമി തിന്നൽ അള്ളാഹു ഹറാമാക്കിയിരിക്കുന്നു...


وأخرج البيهقي في شعب الإيمان والأصبهاني في الترغيبعن أبي هريرة قال:قال رسول الله صلى الله عليه وسلم من صلى علي عند قبري سمعته ومن صلى علي نائيا بلغته


.ബഹു:ഇമാം ബൈഹഖി അവിടത്തെ ശു അബുൽ ഈമാനിലും,ഇമാം ഇസ്ബഹാനിഅവിടത്തെ തർ ഈബിലും അബൂഹുറൈറ(റ)നെ തൊട്ട് ഉദ്ധരിക്കുന്നു:റസൂലുള്ളാഹി(സ)പറഞ്ഞു:വല്ലവനും എന്റെ ഖബറിന്റെ അരികിൽ വന്ന് എന്റെമേൽ സ്വലാത്ത് ചൊല്ലിയാൽഞാനത് കേൾക്കും,വല്ലവനും ഒരു പ്രതിനിധിയെ അയച്ചു കൊണ്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതെനിക്ക് എത്തും





وأخرج البخاري في تاريخه عن عمار سمعت النبي صلى الله عليه وسلم يقول:أن لله تعالى ملكا أعطاه أسماع الخلائق قائم على قبري فما من أحديصلي علي صلاة إلا بلغتها


.ഇമാം ബുഖാരി(റ) അവിടത്തെ താരീഖിൽ അമ്മാർ(റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു അദ്ദേഹം പറഞ്ഞു നബി(സ)പറയുന്നത്ഞാൻ കേട്ടു:അള്ളാഹുവിന്ന് സൃഷ്ടീളുടെ കേള്‍വി നൽകപ്പെട്ട ചില മലക്കുകള്‍ ഉണ്ട് അവർ എന്റെ ഖബറിന്ന് അരികിൽ നിൽകും എന്നിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലുന്ന വരുടെ സ്വാലാത്തിനെ എനിക്ക് എത്തിച്ചു തന്നിട്ടല്ലാതെ ഇല്ല.


وأخرج البيهقي في حياة الأنبياء والأصبهانيفي الترغيب عن أنس قال:قال رسول الله صلى الله عليه وسلم من صلى علي مائة في يوم الجمعة وليلة الجمعة قضى الله له مائة حاجة سبعين من حوائج الآخرة وثلاثين من حوائج الدنيا ثم وكل الله بذلك ملكا يدخله عليّ في قبري كما يدخل عليكم الهدايا أن علمي بعد موتي كعلمي في الحياة، ولفظ البيهقي يخبرني من صلى عليّ باسمه ونسبه فأثبته عندي في صحيفة بيضاء


.ഇമാം ബൈഹഖി അവിടത്തെ ഹയാത്തുൽ അമ്പ്യാ ഇലും,ഇസ്ബഹാനി അവിടത്തെ തർഗീബിലും അനസ് (റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു വെള്ളിയാഴ്ച രാത്രിയിലും പകളിലുമായി ഒരാൾ നൂറ് സ്വലാത്ത് എന്റെ മേൽ ചൊല്ലിയാൽ ഈ ലോകത്തെ മുപ്പതും പരലോകത്തെ എഴപതും ആവശ്യങ്ങൾ അള്ളാഹു വീട്ടി കൊടുക്കും. പിന്നെ ഒരു മലക്കിനെ ഏൽപിച്ചു ആ സ്വലാത്തിനെ നിങ്ങളിലേക്ക് സംഭാവന സമർപ്പിക്കും പ്രകാരം എന്റെ ഖബറിലേക്ക് സമർപ്പിക്കും.തീർച്ചയായും എന്റെ അറിവ് ജീവിത കാലത്തുള്ള എന്റെ അറിവ് പോലെ തന്നെ യാണ്


 ഇമാം ബൈഹഖി ഇങ്ങിനെയും കൂടി പറയുന്നുണ്ട് വല്ലവനും എന്റെ മേൽ അവന്റെ പേരും തറവാടും ചേർത്തി കൊണ്ട് സ്വലാത്ത് ചൊല്ലിയാൽ അതെന്റെടുത്ത് ഒരു വെളുത്ത പേപറിൽ സ്ഥിരപ്രതിഷ്ടനേടും



وأخرج البيهقي عن أنس عن النبي صلى الله عليه وسلم قال:أن الأنبياء لا يتركون في قبورهم بعد أربعين ليلة ولكنهم يصلون بين يدي [ص 329]الله حتى ينفخ في الصور


.ഇമാം ബൈഹഖിഅനസ് (റ) നെ തൊട്ട് ഉദ്ധരിക്കുന്നത്കാണാം:നബി(സ)പറഞ്ഞു അമ്പിയാക്കൾ നാൽപത് രാവുകൾക്ക് ശേഷം(മരണപ്പെട്ടതിന്ന്ശേഷം)അവരുടെ ഖബറുകളിൽ അവർ വെറുതെ ഇരിക്കില്ല മറിച്ചു സൂർ എന്നകാഹളത്തിൽ ഊതുന്നത് വരെ അവർ അള്ളാഹുവിന്റെ മുന്നിൽ നിസ്കരിച്ചു കൊണ്ടിരിക്കും.



وروى سفيان الثوري في الجامع قال:قال شيخ لنا عن سعيد بن المسيب قال ما مكث نبي في قبره أكثر من أربعين حتى يرفع. قال البيهقي فعلى هذا يصيرون كسائر الأحياء يكونون حيث ينزلهم الله.


,ബഹു:സുഫ് യാനു അസ്സൗരി(റ) അവിടത്തെ ജാമി ഇൽ റിപ്പോർട്ട് ചെയ്യുന്നു;അദ്ദേഹം പറഞ്ഞു സഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട്നമ്മുടെ ശൈഖ് പറഞ്ഞു അദ്ദേഹം പറഞ്ഞു നാൽപത് ദിവസത്തിൽ കൂടുതൽ ഒരു നബിയ്യും അവരുടെ ഖബറിൽ കിടക്കുകയില്ല അങ്ങിനെ അള്ളാഹു അവരെ ഉയർത്തും ഇവിടെഇമാം ബൈഹഖി വ്ശദീകരിക്കുന്നത് ഇങ്ങിനെ യാണ് അള്ളാഹു ഉദ്ദേശിക്കുന്ന രീതിയിൽ മറ്റു ജീവികളെ പോലെ യാകും



ثم قال البيهقي:ولحياة الأنبياء بعد موتهم شواهد. فذكر قصة الإسراء في لقيه جماعة من الأنبياء وكلمهم وكلموه، وأخرج حديث أبي هريرة في الإسراء وفيه"وقد رأيتني في جماعة من الأنبياء فإذا موسى قائم يصلى فإذا رجل ضرب جعد كأنه من رجالشنوة وإذا عيسى بن مريم قائم يصلي وإذا إبراهيم قائم يصلي أشبه الناس به صاحبكم يعنينفسه فحانت الصلاة فأممتهم"


.പിന്നിട് ഇമാം ബൈഹഖി വിശദീകരിച്ചു കൊണ്ട് പറയുന്നു അമ്പിയാക്കൾ അവരുടെ മരണശേഷം ജീവിച്ചിരിക്കുംഎന്നതിന്ന്ധാരാളം തെളിവുകൾ ഉണ്ട് ഇസ്രാ ഇന്റെ സംഭവത്തിൽ ഒരു സംഘം അമ്പിയാക്കളെ കണ്ടതും അവരോട് സം സാരിച്ചതും അവർ നബിയോടു സം സാരിച്ചതും കാണാം


,അബൂഹുറൈറ(റ) ഉദ്ദരിച്ച ഇസ് റാ ഇന്റെ ഹദീസിൽ നബി(സ)പറയുന്നു ഞാൻ ഒരു സംഘം അമ്പിയാക്കളൂടെ കൂട്ടതിലായികണ്ടു ആസമയം മൂസാ നബി നിസ്കരിക്കുന്നുശന്വ ഗോത്രത്തിലെ ഒരാളെ പോലെ യുണ്ട് അതു പോലെ ഈസാ നബിയും നിസ്കരിക്കുന്നുഇബ്രാഹീം നബിയും നിസ്കരിക്കുന്നുജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇബ്രാഹീം നബിയോട് സാദൃശ്യമായ ആൾ നിങ്ങളുടെ കൂട്ടുകാരനായ ഞാനാണ്.പിന്നെ നിസ്കാരത്തിന്റെസമയമായപ്പോൾ ഞാനവർക്ക് ഇമായി നിസ്കരിച്ചു..


.وأخرج حديث "أن الناس يصعقون فأكون أول من يفيق" وقال: هذا إنما يصح على أن الله رد على الأنبياء أرواحهم وهم احياءعند ربهم كالشهداء فإذا نفخ في الصور النفخة الأولى صعقوا فيمن صعق ثم لا يكون ذلك موتا في جميع معانيه إلا في ذهاب الاستشعار انتهى


.എല്ലവരും ബോധ രഹിതരായി കിടക്കുമ്പോൾ(ഖിയാമത്ത് നാളിൽ)ഞാനാണ് ആദ്യമായി ബോധം തെളിഞ്ഞു വരിക എന്ന ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം ബൈഹഖി പറയുന്നു: ശുഹദാക്കളെ പോലെ തന്നെ അമ്പിയാക്കളുടെ ആത്മാവിനെ അള്ളാഹു അവരിലേക്ക്മടക്കും അവർ അള്ളാഹുവിന്റെ അരികിൽ ജീവിച്ചിരിക്കുന്നവരാണ് സൂർ എന്ന കാഹളത്തിൽ ഒന്നാമത്തെ ഊത്ത് ഊതിയാൽ എല്ലാവരും ബോധം കെട്ടു വീഴുന്നത് പോലെ അവരും വീഴു മെന്നാണ് ഇതൊരിക്കലും മരണമല്ല മറിച്ചു തിരിച്ചറിവ് നഷ്ട പെടുന്നു എന്നു മാത്രം




وأخرج أبو يعلي عن أبي هريرة سمعت رسول اللهصلى الله عليه وسلم يقول:والذي نفسي بيده لينزلن عيسى بن مريم ثم لئن قام على قبري فقال يا محمد لأجيبنه


.ബഹു:അബൂഹുറൈറ(റ)നെ തൊട്ട് അബൂ യഹ് ലാ:ഉദ്ദരിക്കുന്നു അദ്ദേഹം പറയുന്നു ഈസാ നബി ഇറങ്ങി വന്നതിന്ന് ശേഷം എന്റെ ഖബറിന്റെ അരികിൽ വന്നുനിന്ന് യാ..മുഹമ്മദ് എന്നു വിളിച്ചാൽ ഞാൻ ഉത്തരം നൽകും.



.وأخرج أبو نعيم في دلائل النبوة عن سعيد بن المسيب قال: لقد رأيتني ليالي الحرة وما في مسجد رسول الله صلىالله عليه وسلم غيري وما يأتي وقت صلاة إلا سمعت الآذان من القبر.



 അബൂ ന ഈം ബഹു:സ ഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട് അവിടത്തെ ദലാ ഇലുന്നുബുവ്വയിൽഉദ്ദരിക്കുന്നു:അദ്ദേഹം പറയുന്നു ഹുറ യുടെ രാത്രി(യസീദിന്റെ ഭരണകാലം)റസൂലുള്ളാഹി(സ)യുടെ പള്ളിയിൽ ഞാനല്ലാതെ ആരുമില്ല ആസന്ദർഭം നിസ്കാരത്തിന്റെസമയമായാൽ ഹബീബായ നബിയുടെ ഖബറിൽ നിന്നും ബാങ്ക് കേട്ടിരുന്നു..


.وأخرج الزبير بن بكار في أخبار المدينة عن سعيد بن المسيب قال:لم أزل أسمع الآذان والإقامة في قبر رسول الله صلى اللهعليه وسلم أيام الحرة حتى عاد الناس


.ബഹു സുബൈർ ബിൻ ബുകാർ സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് അവിടത്തെ അഖ്ബാരുൽ മദീനയിൽ രേഖപെടുത്തുന്നു"അയ്യാമുൽ ഹുറ"കാലഘട്ടത്തിൽ ജനങ്ങൾ മദീനയിലേക്ക് മടങ്ങി വരുന്നത് വരെ ഹബീബായ റസൂലുള്ളാഹി(സ)യുടെഖബറിൽ നിന്ന് ബാങ്കും ഇഖാമത്തും ഞാൻ കേട്ടിരുന്നു


.وأخرج ابن سعد في الطبقات عن سعيد بن المسيب أنه كان يلازم المسجد أيام الحرة والناس يقتتلون قال: فكنت إذا حانت الصلاة أسمع آذانا يخرج من قبل القبر الشريف


.സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് ഇബ്ൻ സ അദ് അദ്ദേഹത്തിന്റെ ത്വബഖാതിൽ രെഖപെടുത്തുന്നു:സ ഈദ് ബിൻ മുസയ്യബ് തങ്ങൾ അയ്യാമുൽ ഹുറയുടെ കാലഘട്ടത്തിൽ മദീന പള്ളിയിൽ തന്നെ യായിരുന്നു ഒരു വശത്തു ജനങ്ങൾ കൊല്ലപ്പെടുന്നുആ ഘട്ടത്തിൽ അദ്ദേഹം പറയുന്നു:നിസ്കാരത്തിന്റെ സമയമായാൽ ബഹുമാനപെട്ട ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾകാറുണ്ടായിരുന്നു



وأخرج الدارمي في سنده قال أنبأنا مروان بن محمد عن سعيد ابن عبد العزيز قال: لما كان أيامالحرة لم يؤذن في مسجد النبي صلى الله عليهوسلم ثلاثا ولم يقم ولم يبرح سعيد بن المسيبالمسجد وكان لا يعرف وقت الصلاة إلا بهمهة يسمعها من قبر النبي صلى الله عليه وسلم


ഇമാം ദാരിമി അവിടത്തെ മുസ്നദിൽ രേഖപ്പെടുത്തുന്നു സ ഈദ് ബിൻ അബ്ദുൽ അസീസിനെ തൊട്ട്ഉദ്ധരിച്ചതായിട്ട് മർവ്വാൻ ബിൻ മുഹമ്മദ് എന്നോട് പറഞ്ഞു"അയ്യാമുൽ ഹുറ"യുടെ കാലഘട്ടത്തിൽ മൂന്ന് ദിവസം മദീന:പള്ളിയിൽ ബാങ്ക് കൊടുക്കുകയോ നിസ്കാരംനടക്കുകയോ ഉണ്ടായിരുന്നില്ലഎന്നാൽ സ ഈദ് ബിൻ മുസയ്യബ് പള്ളീയിൽ തന്നെ നിന്നു,നിസ്കാരത്തിന്റെസമയം അറിയാത്ത ഘട്ടത്തിൽ നബി(സ)യുടെ ഖബറിൽ നിന്ന് ഒരുശബ്ദം കേൾകുമായിരുന്നു(ബാങ്ക് )


معناه فهذه الأخبار دالة على حياة النبي صلى الله عليه وسلم وسائر الأنبياء وقد قال تعالى في الشهداء (ولا تحسبن الذين قتلوا في سبيل[ص 330] الله أمواتا بل أحياء عند ربهم يرزقون). والأنبياء أولى بذلك فهم أجل وأعظم وما نبي إلا وقد جمع مع النبوة وصف الشهادة فيدخلون في عموم لفظ الآية.



ഈ സംഭവം നബി(സ)യും മറ്റു അമ്പിയാക്കളും ജീവിച്ചിരിക്കുന്നവരാണ് എന്നതിന്ന് തെളിവാണ് തീർച്ചയായും അള്ളാഹു (സു) ശുഹദാക്കളെ പറ്റി പറയുന്നത് കാണാം "അള്ളാഹുവിന്റെ മാർഗത്തിൽ കൊല്ല പെട്ട ആളുകൾഅവർ മരിച്ചവരാണെന്ന്നിങ്ങൾ മനസ്സിലാക്കരുത് മറിച്ച് അവർ ജീവിച്ചിരിക്കുന്നവരും അള്ളാഹുവിന്റെ അരികിൽ ഭക്ഷണം നൽകപെടുന്നവരുമാണ് "ഈ ആയത്തിന്റെ വെളിച്ചത്തിൽ അമ്പിയാക്കൾ ശുഹദാക്കളുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതരും മഹത്വമുള്ളവരുമാണ്"ഏതൊരു നബിയ്യും നുബുവ്വത്തും രക്തസാക്ഷിത്വവും ഒരുമിച്ച് കിട്ടിയവരാണ് ....

Thursday, December 10, 2020

ഇസ്തിഗാസ ഖ്വർ ആനിൽ

 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0




*ഇസ്തിഗാസ*


  ചോദ്യം - 1


നബി ﷺയോട് വഫാത്തിന് ശേഷം ശുപാർശ തേടാമെന്ന് (ഇസ്തിഗാസ ഖ്വർ ആനിൽ


2- അത് പുണ്യമാണോ?


3 -ലോക പണ്ഡിതന്മാർ എന്ത് പറഞ്ഞു?


ഉത്തരം


ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു:


 ويجعل القنديل الذي في القبلة عند

 القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في


 مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،

😞


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب 

നബിﷺക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബിﷺയുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി ﷺ യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ  രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബിﷺ യോട് ആവശ്യപ്പെടുകയും വേണം 


السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول : 


يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه 

فيه العفاف وفيه الجود والكرم

انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )


.و لو انهم اذ ظلموا.  

 അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോചനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്.

അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  ശുപാർശ ചെയ്തു തരണമെന്ന് അങ്ങയോട്തേടി   കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.


ഈ പ്രദേശത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.

കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ ശുപാർശ പ്രതീക്ഷിക്കപെടുന്ന ശുപാർശകരാണ് അങ്ങ് എന്ന് പറയൽ

ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.

ومن احسن ما يقول    ( شرح المهذب)


    ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട്        (ശർഹുൽ മുഹദ്ദബ് 8/217).

"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. 


മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ' 

3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് .


♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അംഗീകരിച്ചിട്ടുണ്ട്.


🔰പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:

ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) 

നബി ﷺയുടെ

ഖബറിന്നരികിൽ വന്ന വ്യക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബിﷺ യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബിﷺ യെ സന്ദർശിക്കാമെന്നു ഈ ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബിﷺയെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപ മോചനത്തിനിരക്കൽ മരണശേഷവും നബിﷺ യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്.


കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റവും വലിയ മധ്യവർത്തിയും ശുപാർശകരും അവിടുന്നാണല്ലോ. മരണ ശേഷം നബിﷺയെ സമീപിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി ﷺയെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാൽ ഈ അഅറാബിക്കും നബിﷺയെ സിയാറത്ത് ചെയ്യുന്നത് ഏറ്റവും വലിയ പുണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)


മേൽപറഞ്ഞ പണ്ഡിത വചനങ്ങളിൽ നിന്നും   നബി ﷺ യോട് ശുപാർശ (ഇസ്തിഗാസ ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.


അവരിൽ ഒരാൾ പോലും ഈ ആയത്ത് നബിﷺ യുടെ ജീവിതകാലത്ത് മാത്രമെ ബാധകമാവു എന്ന് പറഞ്ഞിട്ടില്ല.


ഉണ്ടെങ്കിൽ അതാണ് മൗലവിമാർ കാണിക്കേണ്ടത്.


വഫാതാത്തായ നബിﷺ യോട് ശുപാർശ തേടലും തവസ്സുലാക്കലും  പുണ്യമാണ് എന്ന് ലോക പണ്ഡിതന്മാർ  അംഗീകരിച്ചിട്ടുണ്ട്.


ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാധ്യമല്ല .



 അത് കൊണ്ടാണ് ഇമാം സുബ്കി (റ) പറഞ്ഞത്.

 നബി ﷺ യോട് ശുപാർശ തേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ്, അനുവദനീയവുമാണ്. സലഫുസ്വാലിഹുകളുടെയും അമ്പിയാക്കൾ പണ്ഡിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണെന്നതും അനുവദനീയമാണെന്നതും ദീനുള്ള എല്ലാവർക്കും  അറിയപ്പെട്ടതുമാണ് .


ഒരു കാലത്തും അതിനെ എതിർക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എതിർത്തത്-

(ശിഫാഉസഖാം)




മുജാഹിദുകൾ മറുപടി പറയുമോ?


1- 

മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ  (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി  ഇബ്നു കസീർ തഫ്സീർ 1 / 492

 തുടങ്ങി നൂറുക്കണക്കിന് പണ്ഡിതന്മാർ നബിﷺ  യുടെ ഖബറിനരികിൽ സിയാറത്തിന് വരുമ്പോൾ ولو انهم اذ ظلموا

എന്ന ആയത്ത് ഓതികൊണ്ട് നബി ﷺയുടെ ഖബറിന്നരികിൽ വന്നു. നബി ﷺയോട് പൊറുക്കലിനെ തേടാൻ അപേക്ഷിക്കണം, അവിടത്തോട് ശുപാർശ തേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്


്ومن احسن ما يقول شرح المهذب

അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.


എന്നും പറയുന്നു.


ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്രചാരകരുമാണോ?


 2.ഈ ലോക പണ്ഡിതന്മാർ മുഴുവനും

ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ)

ശിർക്ക് പ്രചരിപ്പിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ഡിതന്മാർക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?


3 - ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബി ﷺയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?


4 - അത് ദീൻ ഇവിടെ നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?


5- എന്നിട്ട് ശിർക്ക് പ്രചരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?


 6 - അതും അവരുടെ ലോക  പ്രശസ്ത ഗ്രന്ഥങ്ങളിൽ?


 7- ഇവർക്കൊന്നും തൗഹീദ് അറിയാത്തവരാണോ?


8.നബി ﷺയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് ശുപാർശതേടുകയും പൊറുക്കലിനെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?


9 - അതിന് വേണ്ടി ഖുർആൻ ആയത്ത്

ولو انهم اذ ظلموا

 ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?


  10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?


11- ഇത് ശിർക്കാണെന്നു പറയാൻ വേണ്ടി മുജാഹിദുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?


12.അവരല്ലാം ഖുറാഫികളാണോ?


13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?



ഇത്

ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*


*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻


00919895695565🔹🔸

00971563152848🔹🔸

00966562185368🔹🔸

00918129469100🔸🔹

🌴🌴🌴🌴🌴🌴🌴

*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍  സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക

Friday, December 4, 2020

തങ്ങൻമാർ വിമർശനം മറുപടി

തങ്ങൻമാർ

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpTء


ടെലിഗ്രാം ലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA



*ആരാണ് തങ്ങൻമാർ?*


ഒരു വിവരമില്ലാത്തവൻ എഴുതുന്നത് കാണുക


 സത്യത്തിൽ മുഹമ്മദ് നബിയെ നബി തങ്ങൾ എന്ന് വിളിക്കാൻ പാടില്ലാത്തതാണ് . കാരണം അറേബ്യയിലോ, പേർഷ്യയിലോ തങ്ങൾ എന്ന് പേരിൽ അറിയപ്പെടുന്ന ഒരാളോ അല്ലെങ്കിൽ ഒരു ഗോത്രമോ പോലുമില്ല എന്നതാന്ന് വസ്തുത. അതിന് കാരണം അറബി ഭാഷയിലും, പേർഷ്യൻ ഭാഷയിലും തങ്ങൾ എന്ന ഒരു പദം തന്നെയില്ല എന്നതാണ് സത്യം. പിന്നെ  പ്രവാചകൻ മുഹമ്മദ് എങ്ങനെയാണ് നബി തങ്ങളാകുന്നത് ?


മറുപടി


അറബി ഭാഷയിലും, പേർഷ്യൻ ഭാഷയിലും തങ്ങൾ എന്ന ഒരു പദം തന്നെയില്ല എന്ന് സമ്മതിച്ചാൽ തന്നെ ആ പേര് മലയാളികൾ പറയാൻ പാടില്ലത്ര. ഇമ്മിണി വലിയ കണ്ടുപിടുത്തം തന്നെ 


തങ്ങൾ എന്നത് ഒരു മലയാള വാക്കാണ് എന്ന് വന്നാൽ മലയാളികൾ അത് ഉപയോഗിക്കുന്നത് എങ്ങനെ  തെറ്റാവും . ബഹുമാനമുള്ളയാൾ എന്ന ഉദ്ധേശത്തിൽ മലയാളി അതിനെ ഉപയോഗിച്ചാൽ അത് ഖുർആനിനോ സുന്നത്തിനോ വിരുദ്ധമാകുമോ?


സാങ്കേതികമായി ഒരു പദം ഒരു അർഥത്തിന് ഉപയോഗിച്ചാൽ ആ പദം അങ്ങനെ ഖുർആനിൽ ഉപയോഗിച്ചു കാണണമെന്ന് ആരാണ് പഠിപ്പിച്ചത് 

لكل ان يصطلح


ഏതൊരാൾക്കും ഏതൊരു സമൂഹത്തിനും സാങ്കേതിക പദങ്ങൾ ഉണ്ടാക്കാമെന്ന് പണ്ഡിത ലോകം അംഗീകരിച്ച നിയമമാണ് .ഇതൊന്നുമറിയില്ലങ്കിൽ പഠിക്കാൻ ശ്രമിക്കുക.


അയാൾ വീണ്ടും എഴുതുന്നു.


 കേരളത്തിലെ നമ്പൂതിരി കുലത്തിൽ പെട്ട  ചില വിഭാഗക്കാരെയാണ് നൂറ്റാണ്ടുകളായിട്ട് അവരുടെ പേരിനോട് ചേർത്ത് തങ്ങൾ എന്ന് വിളിക്കപ്പെടുന്നത്.


മറുപടി



നമ്പൂതിരിമാർക്ക് അവർ ബഹുമാനിച്ചു കൊണ്ടു തങ്ങൾ എന്ന് പറയുന്നുണ്ടങ്കിൽ 

ആദരിക്കപെട്ടുകൊണ്ട് മറ്റൊരാൾക്കും അത് ഉപയോഗിക്കാൻ പാടില്ല എന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ടോ ?


നബി കുടുംബത്തിൽ  പെട്ടവർക്ക് മുസ്ലിംങ്ങൾ അവരെ ബഹുമാനിച്ചുകൊണ്ട്  തങ്ങൾ എന്ന് വിളിക്കുന്നുണ്ടെങ്കിൽ  തെറ്റാണെന്ന് പറയാൻ നമ്പൂതിരിമാർക്ക് ആ പേര് പറയുന്നുണ്ട് എന്നത് ഒരിക്കലും കാരണമല്ല. കാരണം ഒരു പദം സാങ്കേതികമായി ആയി ഒരു വിഭാഗം ഒരു അർത്ഥത്തിന് ഉപയോഗിക്കുന്നത്  തെറ്റാണെന്ന് ഒരു രേഖയിലും കാണിക്കാൻ സാധ്യമല്ല. ഏതൊരു ജനതയും  ഏതൊരു പദവും  സാങ്കേതികമായി ഉപയോഗിക്കാമെന്ന് പണ്ഡിതലോകം പറഞ്ഞത് ഞാൻ നേരത്തെ ഉദ്ധരിച്ചു 


 

അയാൾ വീണ്ടും എഴുതുന്നു.



 നമ്പൂതിരിമാർ ഇസ്ലാം മതം സ്വീകരിച്ചു വന്നാലും അവരുടെ പേരിനോടൊപ്പം കുല നാമം ചേർത്ത് കൊണ്ടാണ് അവർ അറിയപ്പെടുന്നത്. അങ്ങനെയാണ് ഇസ്ലാം മതത്തിൽ തങ്ങൻ മാരുണ്ടായത്. 


മറുപടി


ഒരു വിഭാഗത്തിൽപ്പെട്ട അമുസ്സീംങ്ങൾ ഇസ്ലാമിലേക്ക് കടന്നുവരുമ്പോൾ അവർക്ക് ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് വിളിച്ചിരുന്നു സ്ഥാനപ്പേരുകൾ ഇസ്ലാമിൽ വന്നതിനുശേഷവും വിളിച്ചു എന്നതുകൊണ്ട്  ആ പദം ബഹുമാനത്തോടു കൂടെ മുസ്ലീങ്ങളിൽ നിന്നും ബഹുമാനിക്കപ്പെടുന്ന ആളുകൾക്ക് സാങ്കേതികമായി വിളിച്ചാൽ അത് വലിയ  കുറ്റകരമാണെന്ന കണ്ടുപിടുത്തം മഹാത്ഭുതം തന്നെയാണ്.


അയാൾ വീണ്ടും എഴുതുന്നു..


 മമ്പുറം തങ്ങൾ  വന്നതും കണ്ണൂർ ജില്ലയിലെ ആയിത്തറ മമ്പുറത്ത് നിന്നാണ്  അയ്യുഹന്നാസുകൾക്കറിയില്ല എന്നതാണ് സത്യം. 



മറുപടി 



മമ്പുറം തങ്ങൾ നബി കുടുംബത്തിൽ പെട്ട ആളല്ല എന്ന് വരുത്താനാണ് ഈ പുരോഹിതൻ ഇങ്ങനെ എഴുതുന്നത് .

 എന്നാൽ അദ്ദേഹം നബി കുടുംബത്തിൽ പെട്ടവരല്ല എന്നതിന് യാതൊരു തെളിവും ഇയാൾ കൊണ്ടുവന്നിട്ടില്ല. മറിച്ച് തങ്ങളുടെ ചരിത്രം അതുപോലെ ഇന്നിവിടെ ജീവിക്കുന്ന അഹ് ലു ബൈതിന്റെചരിത്രം പരിശോധിച്ചാൽ അവർ നബി കുടുംബത്തിൽ പെട്ടവരാണ് എന്ന് വ്യക്തമായി തെളിയുന്നതാണ്.

നബികുടുംബം അന്ത്യ  നാൾ വരെ ഉണ്ടാകും എന്ന് തിരുവചനങ്ങളിൽ വ്യക്തമായി പഠിപ്പിക്കപ്പെട്ടത്


അയാൾ വീണ്ടും എഴുതുന്നു..


എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ പിതൃത്വം അവകാശപ്പെട്ടുകൊണ്ടോഅല്ലെങ്കിൽ അദ്ദേഹത്തിന്റെ ജനിതക പരമ്പരയിൽ പെട്ടവനാണെന്നോ അവകാശപ്പെട്ടു കൊണ്ട് ലോകാവസാനം വരെ ഒരു പുരുഷനും രംഗത്ത് വരാൻ പാടില്ല എന്ന് അർത്ഥശങ്കക്ക് ഇടമില്ലാത്ത വിധം അല്ലാഹു സൂറ അഹ്സാബിന്റെ 40ാം വചനത്തിൽ വ്യക്തമാക്കിയിട്ടും അതൊന്നും ഗൗനിക്കാതെ മമ്പുറം തങ്ങളെ കുറിച്ച് ഈ അയ്യുഹനാസുകൾ പ്രചരിപ്പിക്കുന്നത് മമ്പുറം തങ്ങൾ നബിയുടെ മുപ്പത്തിരണ്ടാമത്തേയോ മുപ്പത്തിമൂന്നാമത്തേയോ പേരക്കിടാവാണ് എന്നാണ് .


മറുപടി:


പ്രവാചകരുടെ പേര് പറഞ്ഞിട്ട് ഒരു സ്വലാത്ത് പോലും പറയാതെയാണ് ഈ പുരോഹിതൻ ഇവിടെ കള്ളത്തരം എഴുതിവിടുന്നത്.  നബി കുടുംബത്തിൽ പെട്ടവർ ഒരിക്കലും ഉണ്ടാവുകയില്ല എന്ന് അഹ്സാബ് സൂറത്തിൽ പറഞ്ഞിട്ടില്ല.  അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത്


മുഹമ്മദ് നബി (സ) നിങ്ങളിൽ ഒരു പുരുഷനിൽ ഒരാളുടെ പിതാവായിട്ടില്ല. എന്ന ആയത്ത് വിവരിച്ചു . ഇമാം ഖുർത്വുബി പറയുന്നു.


യഥാർത്ഥത്തിൽ മുഹമ്മദ് നബി നബി സ്വല്ലല്ലാഹു അലൈഹിവസല്ലം അവിടുത്തെ  കാലഘട്ടത്തിൽ ഉള്ള ഒരു പുരുഷന്റെയുംപിതാവ് ആയിട്ടില്ല.

അവിടുത്തേക്ക് സന്താനം ഉണ്ടാവുകയില്ല എന്ന് ഈ ആയത്തിന്റെ  ഉദ്ദേശമല്ല.

ഇബ്റാഹിം ,കാസിം തയ്യിബ് മുത ഹർ എന്നീ ആൺകുട്ടികൾ അവിടുത്തേക്ക് ഉണ്ടായിട്ടുണ്ട് . പക്ഷേ പ്രായപൂർത്തിയായ പുരുഷൻ ആവുന്നതുവരെ അവർ ജീവിച്ചിട്ടില്ല.  ഹസൻ ഹുസൈൻ എന്നിവർ ചെറിയ കുട്ടിയായിരുന്നു :അവിടത്തെ ജീവിതകാലത്ത് അവർ പ്രായപൂർത്തിയായ പുരുഷന്മാരിൽ ആയിരുന്നില്ല. [ഖുർത്വുബി. ]

 

وأعلم أن محمدا لم يكن أبا أحد من الرجال المعاصرين له في الحقيقة. ولم يقصد بهذه الآية أن النبي صلى الله عليه وسلم لم يكن له ولد، فقد ولد له ذكور. إبراهيم، والقاسم، والطيب، والمطهر، ولكن لم يعش له ابن حتى يصير رجلا. وأما الحسن والحسين فكانا طفلين، ولم يكونا رجلين معاصرين له. الثانية: نفسير القرطبي

ഇമാം റാസി വിവരിക്കുന്നു


പുരുഷൻ എന്നതിൻറെ ഉപയോഗം വലിയ വരും പ്രായപൂർത്തിയായ വരുമാണ് .

തിരുനബിക്ക് വലിയ സന്താനം ഉണ്ടായിട്ടില്ല.വലിയ സന്താനം ഉണ്ടെങ്കിലേ പുരുഷൻ എന്ന പദം പറയാറുള്ളൂ ...

ഇവിടെ നിങ്ങളിൽ പുരുഷന്മാരിൽ നിന്നും ഒരാളുടെയും പിതാവ് ആയിട്ടില്ല എന്ന് പറഞ്ഞത് മേൽ സംഭാഷണം നടക്കുന്ന സമയത്ത്  (നബി  സ്വ യുടെ ജീവിത കാലത്ത് ) അവിടത്തേക്ക്   പുരുഷന്മാരായ സന്താനം   ഉണ്ടായിട്ടില്ല എന്നാണ് അർത്ഥം (തഫ്സൂറു റാസി)


فنقول الجواب عنه من وجهين أحدهما: أن الرجل في الاستعمال يدخل في مفهومه الكبر والبلوغ ولم يكن للنبي عليه السلام ابن كبير يقال إنه رجل والثاني: هو أنه تعالى قال: * (من رجالكم) * ووقت الخطاب لم يكن له ولد ذكر تفسير الرازي


സൂറത്തുൽ കൗസറിലെ അങ്ങേക്ക് നാം അൽ കൗസർ നൽകി എന്ന വചനം വിവരിച്ച് ഇമാം റാസി രേഖപ്പെടുത്തുന്നു.


അൽ കൗസർ കൊണ്ട് ഉദ്ദേശം അവിടത്തെ   സന്താനങ്ങൾ ആണ് . കാരണം അവിടുത്തെ സന്താനം ഇല്ലാത്തവനാണ് എന്ന് ആക്ഷേപിച്ചവനെതിരെ ഗണ്ഡിച്ചു കൊണ്ട് ഇറങ്ങിയ സൂറത്താണിത് .


അപ്പോൾ അർത്ഥം കാലഘട്ടം എത്ര സഞ്ചരിച്ചാലും നിലനിൽക്കുന്ന സന്താനങ്ങളെ അവിടുത്തേക്ക് അല്ലാഹു നൽകുമെന്നാണ് .ഒന്ന് ചിന്തിച്ചു നോക്കൂ അഹ് ലു ബൈതിൽ പെട്ട എത്ര പേർ കൊല്ലപ്പെട്ടു എന്നിട്ടും ലോകം അവരാൽ നിറഞ്ഞിരിക്കുന്നു.

ആക്ഷേപം പറഞ്ഞ ഉമയ്യ ഗോത്രത്തിൽ നിലവാരമുള്ള ഒരാളും ബാക്കിയില്ല .


 എന്നാൽ  അഹ് ലു ബൈതിൽ എത്ര പണ്ഡിതന്മാരും മഹത്തുക്കളുമാണ് ഉള്ളത്.

ഇമാം ബാഖിർ ഇമാം സ്വാദിഖ് അ ഇമാം കാളും  ഇമാം അറിള ഇവരെപ്പോലെയുള്ളവർധരാളം തഫ്സീർ റാസി 16. 254


 

والقول الثالث: الكوثر أولاده قالوا: لأن هذه السورة إنما نزلت ردا على من عابه عليه السلام بعدم الأولاد، فالمعنى أنه يعطيه نسلا يبقون على مر الزمان، فانظر كم قتل من أهل البيت، ثم العالم ممتلئ منهم، ولم يبق من بني أمية في الدنيا أحد يعبأ به، ثم أنظر كم كان فيهم من الأكابر من العلماء كالباقر والصادق والكاظم والرضا عليهم السلام والنفس الزكية وأمثالهم تفسير الرازي 12/354


നബികുടുംബം അന്ത്യ

നാൾ വരെ നിലനിൽക്കുമെന്നതിന്റെ പ്രമാണം

ധാരാളം  ഹദീസുകളിലും  പണ്ഡിത വചനങ്ങളിലും  ഉദ്ധരിക്കപ്പെട്ടതാണ് .

ഇപ്പോൾ  അതെല്ലാം പറയാൻ ഉദ്ദേശിക്കുന്നില്ല


പുരോഹിതൻ വീണ്ടും എഴുതുന്നു


 അതേ പോലെ മുസ്ലിം ലീഗ് നേതാക്കളായിരുന്ന അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഉമ്മർ ബാഫഖി തങ്ങൾ പാണക്കാട് തങ്ങൻമാർ തുടങ്ങിയവരെല്ലാം പറയാറ് ഞങ്ങൾ അറേബ്യയിൽ നിന്നും വന്നവരാണ് അല്ലെങ്കിൽ ഞങ്ങൾ യമനിൽ നിന്നും വന്നവരാണ് എന്നൊക്കെയാണ്. എന്നാൽ ഇത് സത്യമാണെങ്കിൽ ഇവരുടെ അനന്തിരവൻമാരിൽ പെട്ട തും, പേരിനോട് ചേർത്ത് തങ്ങൾ എന്ന് വിളിക്കപ്പെടുന്നതുമായ ആരെയെങ്കിലും  അറേബ്യയിലും, യമനിലും, പേർഷ്യയിലുമൊക്കെ ഇപ്പോഴും കാണേണ്ടതല്ലേ ? 



മറുപടി 


മലയാളത്തിലെ തങ്ങൾ എന്ന പദം യമനിലും അറേബ്യയിലും ഒക്കെ ഉണ്ടാവണം എന്ന് പറയുന്നത്  വിഡ്ഢിത്തരം മാത്രമാണ്  എന്നതിൽ സംശയം ഇല്ല .ശരിയായ ചിന്തയോ

 മതഗ്രന്ഥങ്ങളോ വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ വ്യാഖ്യാനമോ അറിയാതെഎന്തൊക്കെയോ പുലമ്പുകയാണ് പുരോഹിതൻ


ഇനിയും ചില വാചകക്കസർത്തുകൾ ഈ പുരോഹിതൻ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും മറുപടി അർഹിക്കുന്നില്ല ആവശ്യമായ മറുപടി മുകളിൽ പറഞ്ഞു കഴിഞ്ഞു


*അസ്ലം സഖാഫി പരപ്പനങ്ങാടി*

 *

Monday, November 30, 2020

ഇസ്ലാം ആരാണ് പത്രോസ്

 *പത്രൊസ്_ശ്ലീഹ*  *സ്വർഗത്തിലോ_നരകത്തിലോ?!* 


രക്ഷയുടെ മാർഗ്ഗം ക്രിസ്തുമതമോ ഇസ്‌ലാമോ എന്ന ചോദ്യം ചില മിഷനറി സംഘങ്ങൾ വലിയ വായിൽ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ബൈബിൾ രക്ഷയുടെ മാർഗ്ഗം കാണിക്കുമോ എന്നറിയാൻ ഈ ചെറിയ കുറിപ്പ് സഹായിക്കും.


ആദ്യത്തെ മാർപാപ്പ എന്നു ഒരു വിഭാഗം ക്രൈസ്തവർ പരിചയപ്പെടുത്താറുള്ള ഒരാളാണ് പത്രൊസ് അല്ലെങ്കിൽ ശീമോൻ. യേശു ക്രിസ്തുവിന്റെ ഏറ്റവും അടുത്ത പന്ത്രണ്ടു ശിഷ്യരിൽ ഒരാളാണ്. ഗലീലയിൽ നിന്നുള്ള മുക്കുവൻ. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപോസ്തല പ്രവർത്തികളിലും ഇദ്ദേഹം പരാമർശിക്കപ്പെടുന്നു. ശ്ലീഹന്മാരുടെ തലവനായി യേശു ക്രിസ്തു നിയമിച്ചത് ഇദ്ദേഹത്തെയാണ്. സുവിശേഷങ്ങളിലും ( മത്താ. 16:18, യോഹ. 21:115-16) ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും (റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. പാറ എന്നർത്ഥമുള്ള കേഫാവ് എന്ന സ്ഥാനപ്പേര് യേശുക്രിസ്തു പത്രൊസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു (മത്താ. 16:16-20). യേശുവിന്റെ ശൂന്യമായ ശവകുടീരം ആദ്യമായി കണ്ട പത്രൊസാണ് യേശുവിലേക്ക് ആരോപിക്കപ്പെടുന്ന ഉയർത്തെഴുന്നേൽപ്പ് സംഭവത്തിന് മുഖ്യ സാക്ഷി. ഇദ്ദേഹം എഴുതിയതായി വിശ്വസിക്കപ്പെടുന്ന രണ്ടു കത്തുകൾ പുതിയനിയമത്തിൽ ഇടം പിടിച്ചിട്ടുണ്ട്.


എന്നാൽ പത്രൊസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുവാൻ തക്കവണ്ണം ഗൗരവമേറിയ ചില കാര്യങ്ങൾ പുതിയ നിയമം ഉദ്ധരിച്ചിട്ടുണ്ട്. യേശു തന്റെ ശിഷ്യന്മാരോട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയുന്ന ഭാഗം പുതിയ നിയമത്തിൽ നിന്ന് വായിക്കൂ. പത്രൊസ് യേശുവിനോട് തർക്കിക്കുകയായിരുന്നോ അതോ ശാസിച്ചുവോ? മറ്റു ശിഷ്യന്മാരാരും ധൈര്യപ്പെടാത്ത വളരെ അസാധാരണവും വിചിത്രവുമായ സംസാരം!


"പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു."(മത്തായി 16: 22-23).


ശ്രദ്ധിച്ചു വായിക്കൂ, യേശുവിനെ പത്രൊസ് ശാസിക്കുന്നു; യേശു അവനെ സാത്താനേ എന്നു വിളിക്കുന്നു!! പത്രൊസിനെയല്ലാതെ മറ്റൊരു ശിഷ്യനെയും യേശു സാത്താൻ എന്ന് വിളിച്ചിട്ടില്ല.


-----------------------------


ക്രിസ്ത്യാനികൾ ധർമ്മസങ്കടത്തിലാവുന്ന മറ്റൊരു കാര്യമാണ് നിർണായക ഘട്ടത്തിൽ പത്രൊസ് യേശുവിനെ മൂന്നുതവണ തള്ളിപ്പറഞ്ഞത്? പത്രൊസ് യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുകയും അതുവഴി രക്ഷ പ്രാപിക്കും എന്ന കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?


"പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു." (മർക്കോസ് 14: 66-72)


പത്രൊസ് യേശുവിനെ ശാസിച്ചതിനോടും അദ്ദേഹം സാത്താനേ…! എന്ന് പ്രതികരിച്ചതിനോടും ചേർത്ത് ഇത് വായിക്കുമ്പോൾ  മനസ്സിൽ ചില അസ്വസ്ഥതകൾ രൂപപ്പെടുന്നില്ല എന്ന് തറപ്പിച്ചു പറയാൻ കൈസ്തവ വിശ്വാസിക്ക് സാധിക്കുന്നില്ല.


-------------------------------


പത്രൊസിനും മറ്റു ശിഷ്യന്മാർക്കും ഇടയിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായി എന്നു പറയുന്ന ഭാഗങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പത്രൊസ് ഒരു കപടവിശ്വാസിയാണെന്നു പൗലോസ് പറയുന്നത് അദ്ദേഹം പിൽക്കാലത്ത് കൊരിന്ത്യർക്കു എഴുതിയ ലേഖനത്തിൽ നാം വായിക്കുന്നു !!!


"എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തു നിന്നു. യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടു കൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു. ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതു കൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇട വന്നു." (ഗലാത്യർ 2: 11-13)


ആധുനിക ക്രൈസ്തവതയുടെ ആണിക്കല്ലായ പൗലോസ് ആണ് പറയുന്നത് പത്രൊസ് കപടവിശ്വാസിയാണ് എന്ന്!!


----------------------------


പത്രൊസ് തന്നെ തള്ളിക്കളയും എന്ന് യേശു തന്നെ മുൻകൂട്ടി പറയുന്നു. അംഗീകരിക്കാൻ മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും ക്രിസ്ത്യാനികൾക്ക് നിഷേധിക്കാനാവാത്ത ഗുരുതരമായ ഒരു വസ്തുതയാണിത്. അതെങ്ങനെ സംഭവിക്കും എന്ന് യേശുക്രിസ്തു പ്രവചിക്കുന്നു: 


"യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു." (മർക്കോസ് 14:30)


“കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.'' (മത്തായി 26:75)


--------------------------------

പത്രോസ് തള്ളിപ്പറഞ്ഞു

---------------------------------

യേശു പറയുന്നത് നോക്കൂ:

"മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും." (മത്തായി 10:33)


"മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും." (ലൂക്കോസ് 12: 9)


യേശു ശിഷ്യന്മാരുടെ നേതൃത്വം ഏൽപ്പിച്ച ആളെപ്പോലും അദ്ദേഹം രക്ഷിക്കുകയില്ലെങ്കിൽ 

മോക്ഷത്തിന്റെ മാർഗം ക്രിസ്തുമതമാണ് എന്ന് വിശ്വസിക്കുന്നത് എത്ര ലജ്ജാകരമാണ്!!!


*സജീർ ബുഖാരി*

Saturday, November 28, 2020

-അഹ്ലുസ്സുന്നബ്ളോഗ് എങ്ങിനെ ഉപയോഗിക്കും

 ബ്ളോഗ് എങ്ങിനെ ഉപയോഗിക്കും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

htps://islamicglobalvoice.blogspot.in/?m

/

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*

🔍ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്
* ഇനിയും സന്ദർശിച്ചില്ലയോ* _________🌎🔎🔍
*പല വിഷയങ്ങളിലായി പ്രത്യേക വിഷയ സൂചിക നൽകി നൂറ് കണക്കിന് പഠനാർഹമായ ലേഖനങ്ങളും , ഖണ്ഡനങ്ങളും ഉള്ള വ്യത്യസ്തമായ വിജ്ഞാന ശേഖരം , വരും ദിനങ്ങളിൽ കൂടുതൽ അപ്ഡേറ്റ്സ്*
*blog എങ്ങനെ ഉപയോഗിക്കാം*👇👇

*മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ mobilversion ലഭിക്കും. അതിന്റെ ഏറ്റവും താഴെയുള്ള view web version ക്ലിക്ക് ചെയ്താൽ മെയിൻ പേജ് കിട്ടും.ഏറ്റവും മുകളിൽ വലതു വശത്തുകാണുന്ന മൂന്നു കുത്തുകളിൽ തൊടുമ്പോൾ- ഒമ്പതാമത്തെ തായി ad to homescreen എന്ന ഒപ്ഷൻ വരും.അതിൽ ക്ളിക്ക് ചെയ്ത് ADD കൊടുത്താൽ- നിങ്ങളുടെ ഫോണിൽ മെനുവിനൊപ്പം ബ്ളോഗിലേക്കുള്ള ഷോർട്ട്കട്ട് രൂപപ്പെടും. ഇതിലൂടെ മറ്റാരുടെയും സഹായമില്ലാതെ എപ്പോഴും നിങ്ങൾക്ക് ബ്ളോഗിലെത്താം.*

*ഗൂഗിൾ ക്രോം അല്ലാത്ത സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ചാൽ , വലതു വശത്ത് മൂന്ന് കുത്തിന് പകരം ഏറ്റവും താഴ്ഭാഗത്ത് നടുക്കായി മൂന്ന് വരകളാണ് ഉണ്ടാകുക.അതിൽ പ്രസ് ചെയ്താൽ രണ്ട് വരികളിലായി 8 ഒപ്ഷൻസ് ലഭിക്കും. അതിൽ രണ്ടാം വരിയിലെ ആദ്യ ഒപ്ഷനായ Ad page to എന്നതിൽ പ്രസ് ചെയ്യുക.അപ്പോൾ വേറെ 4 ഒപ്ഷൻ വരും.അതിൽ നാലാമത്തെ ഒപ്ഷനായ Homescreen എന്നതിൽ പ്രസ് ചെയ്യുക.ഇപ്പോൾ നിങ്ങളുടെ ഫോണിൽ മെനുവിനൊപ്പം ബ്ളോഗിലേക്കുള്ള ഷോർട്ട്കട്ട് രൂപപ്പെടും. ഇതിലൂടെ മറ്റാരുടെയും സഹായമില്ലാതെ എപ്പോഴും നിങ്ങൾക്ക് ബ്ളോഗിലെത്താം*
*ശേഷം  വലത് ഭാഗത്തായി കാണുന്ന index നോക്കുക*
*index - വിഷയ സൂചിക ആൽഫബറ്റിക് ഓർഡറിലാണ് കൊടുത്തിട്ടുള്ളത് എന്നതിനാൽ വിഷയങ്ങൾ പെട്ടെന്ന് കണ്ടെത്താനാകും*_______*
*🔍🔎 ↕ How to share*👇
*ബ്ലോഗിലെ ഓരോ പോസ്റ്റുകളുടെയും  ലാസ്റ്റ് ഭാഗത്ത് കാണുന്ന share buttun ൽ fb സിമ്പലിൽ  ക്ലിക്ക് ചെയ്താൽ നിങ്ങളുടെ Facebook ലേക്ക് പോസ്റ്റ് ഷെയറാകും,*
*↕How to copy paste*👇
*വലതു വശത്തുള്ള ഹെഡിംഗുകളിൽ ആവശ്യമുള്ളതിൽ ക്ളിക്ക് ചെയ്താൽ - അതുമായി ബന്ധപ്പെട്ട പേജ് കിട്ടും.പേജിലെ - ആവശ്യമുള്ള പോസ്റ്റിൽ അമർത്തിപ്പിടിച്ച് - നീലകളറിൽ വരുന്ന ഐക്കൺ മുകളിലേക്കും താഴേക്കും വലിച്ച് ആവശ്യമുള്ള ഭാഗം- ഏറ്റവും മുകളിൽ പ്രത്യക്ഷപ്പെടുന്ന ടൂൾ ബോക്സിലെ ഇരട്ടച്ചതുരത്തിൽ ക്ലിക്ക് ചെയ്താൽ മെമ്മറി സെക്ഷനിൽ  കോപി ആകും.  വാട്സപ്പിലോ , ഫെയിസ്ബുക്കിലോ, NOTE പാഡിലോ പോയി- എഴുതേണ്ട ഭാഗത്ത് ഞെക്കിപ്പിടിച്ചാൽ paste എന്ന എഴുത്ത് പ്രത്യക്ഷപ്പെടും. Paste എന്ന എഴുത്തിൽ ക്ലിക്ക് ചെയ്താൽ -നാം ബ്ളോഗിൽ നിന്ന് സെലക്ട് ചെയ്ത ഭാഗം മുഴുവനും അവിടെ Paste ആകും. ശേഷം പോസ്റ്റ് ബട്ടനോ [FB യിൽ] അതിന്റെ ആരോയോ[വാട്ട്സപ്പിൽ] ക്ലിക്ക് ചെയ്യുക. ഫോണിലെ ബാക്ക് ബട്ടൺ ഉപയോഗിച്ച് മെയിൻ പേജിലേക്ക് തിരിച്ച് പോകുകയും ചെയ്യാം. (google chrome ലൂടെ ബ്ലോഗ് ലിങ്കിൽ കയറിയാൽ copy paste ചെയ്യുമ്പോൾ എത്ര വലുതായ പോസ്റ്റാണെങ്കിലും മുഴുവനും കോപിയായി കിട്ടുന്നതാണ്. പോസ്റ്റ് വലുതാണെങ്കിൽ കോപ്പി ചെയ്യുമ്പോൾ ഒരു പക്ഷേ longerpost എന്ന് കാണിച്ചേക്കാം. അപ്പോൾ - മേൽ പറഞ്ഞ പോലെ ഒന്നുകൂടി സെലക്ട് ചെയ്ത് copy paste ചെയ്യുക.  uc browser പോലുള്ളതിലൂടെ ബ്ലോഗിൽ കയറിയാൽ വലിയ പോസ്റ്റുകൾ copy paste ആക്കിയാൽ മുഴുവനായും കിട്ടുകയില്ല so  google chrome is better)*_________👍🏻

*ഇഷ്ടപ്പെട്ട ലേഘനത്തിൻ്റെ ലിങ്കെടുക്കണമെങ്കിൽ ,ആ പോസ്റ്റിൻ്റെ ഹെഡിംഗിൽ തൊടുക.അപ്പോൾ ആ പോസ്റ്റ് മാത്രമുള്ള പേജിലെത്തും.ശേഷം ഏറ്റവും മുകളിൽ വലതു വശത്തു കാണുന്ന മൂന്ന് കുത്തിൽ തൊട്ട് share to എന്ന ഒപ്ഷൻ വഴി  
Copy the link എന്നതിൽ തൊടുക. സെർച്ച് എഞ്ചിൻ ഗൂഗിൾ ക്രോം അല്ലെങ്കിൽ- പോസ്റ്റിൻ്റെ ഹെഡിംഗിൽ തൊട്ട് -ആ പോസ്റ്റ് മാത്രമുള്ള പേജിലെത്തിയാൽ,താഴെ നടുക്കായി കാണുന്ന മൂന്ന് വരകളിൽ   പ്രസ്സ്‌ ചെയ്യുക. രണ്ടാം വരിയിൽ രണ്ടാമതായി കാണുന്ന Share എന്നതിൽ പ്രസ്സ് ചെയ്യുക.അപ്പോൾ ,Copy the link എന്ന ആദ്യ ഒപ്ഷനിൽ പ്രസ് ചെയ്യുക.ഇപ്പോൾ നാം സെലക്ട് ചെയ്ത പോസ്റ്റിൻ്റെ ലിങ്ക് കോപ്പിയായി. ഇനി നാം ഉദ്ധേശിക്കുന്നിടത്ത് Paste ചെയ്യുക.*

🌹ഉപകാരപ്പെട്ടുവെങ്കിൽ ഈ മെസ്സേജ് കൂട്ടുകാരിലേക്കും ഷെയർ ചെയ്യാൻ മറക്കില്ലല്ലോ🌹_______🌹
*നാഥൻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ*
*ദുആ വസ്വിയ്യത്തോടെ അസ് ലം കാമിലി*____________💐👍🏻

Tuesday, November 24, 2020

ഇസ്ലാം.പരിണാമവാദികൾ അഥവാ യുക്തിരഹിത വാദികൾ

 *🤔🤔😉പരിണാമവാദികൾ അഥവാ യുക്തിരഹിത വാദികൾ😉🤔🤔*


https://chat.whatsapp.com/ChuSrNo1vxOHdg99kJm3mJ


https://t.me/joinchat/JVxhqRXqAQtuwOVjAOSiCw


മാതൃഭൂമി പത്രത്തിൽ വന്ന ചോദ്യഉത്തരം ആണ് താഴെ ഞാൻ പോസ്റ്റ് ചെയ്യുന്നത്  യുക്തിവാദികൾ എന്നാൽ എത്രത്തോളം വിവരദോഷികൾ ആണ് എന്നതിന് ഒരു തെളിവ് കൂടിയാണ്  യുക്തിവാദി നേതാവ്   ദിലീപ് മമ്പള്ളില്‍ നൽകിയ ഈ മറുപടി


  ചോദ്യം🤔 മനുഷ്യനുമാത്രം എങ്ങനെ ബുദ്ധി ഉണ്ടായി എന്നതാണ്  


മറുപടി വായിച്ചാൽ ഏതൊരു കൊച്ചുകുട്ടിയും പൊട്ടിച്ചിരിക്കും😃🤣🤣😃 

മനുഷ്യന് മറ്റുവഴികൾ ഇല്ലാത്തതുകൊണ്ട് അവൻ ബുദ്ധി ഉപയോഗിച്ചു അങ്ങനെയാണ് പോലും ബുദ്ധി ഉണ്ടായത്  ഇത് വിശ്വസിക്കുന്ന ഈ വിവരദോഷികളുടെ പേരാണ് രസം  യുക്തിവാദികൾ🤣🤣  


ഇങ്ങനെയാണെങ്കിൽ നാം നാം പറക്കാൻ ചിറകുകൾ വേണമെന്ന് ആഗ്രഹിച്ചാൽ  അല്ലെങ്കിൽ ആവശ്യമാണ് എന്ന് തോന്നിയാൽ നമുക്കോ അല്ലെങ്കിൽ അടുത്ത തലമുറക്കോ ചിറകുകൾ ഉണ്ടാകും എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്☺️☺️☺️ 



*മനുഷ്യന് മാത്രം ബുദ്ധിശക്തി എന്തുതരം പരിണാമത്തിലൂടെ ലഭിച്ചു. ലോകം ഒരുപാട് പുരോഗമിച്ചിട്ടും നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള മൃഗങ്ങളും ഇന്നത്തെ മൃഗങ്ങളും തമ്മില്‍ ഭക്ഷണം തേടുന്നതിലോ, ഇര പിടിക്കുന്നതിലോ ഒന്നും ഒരു മാറ്റവും വരാത്തത് എന്തുകൊണ്ട്. മനുഷ്യന് മാത്രം പരിണാമം നല്‍കാന്‍ മാത്രം മനുഷ്യന്‍ എന്ത് കടപ്പാടാണ് പ്രകൃതിയോട് ചെയ്തത്❓❓*



ഗോറില്ല പോലെയുള്ള കുരങ്ങുകളിലെ ചില മാറ്റങ്ങള്‍ വഴി ഉണ്ടായ വിവിധ ജീവികളില്‍ ഒരു വര്‍ഗത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ ആ ജീവികള്‍ക്ക് മരം കയറാനോ വേഗത്തില്‍ ഓടാനോ കഴിഞ്ഞിരുന്നില്ല. ഇരകളെയും ശത്രുക്കളെയും കടിച്ചുകീറാന്‍ കൂര്‍ത്ത പല്ലുകളും ഉണ്ടായിരുന്നില്ല. മാത്രമല്ല, കായികശക്തിയിലും ഇവറ്റകള്‍ വളരെ പിറകില്‍ ആയിരുന്നു. ഭക്ഷണത്തിന്റെ ലഭ്യത ഇവയ്ക്ക് കുറവായിരുന്നു. ശത്രുക്കളെ മണത്തറിയാന്‍ അത്ര നല്ല ഘ്രാണശക്തിയോ ഭയങ്കരമായ കേഴ്‌വിശക്തിയോ, രാത്രിയില്‍ കാഴ്ചശക്തിയോ ഈ പാവം ജീവികള്‍ക്ക് ഉണ്ടായിരുന്നില്ല. വെള്ളത്തില്‍ ഇറങ്ങിയാല്‍ മുങ്ങിച്ചാവും. കാരണം ജനിതകപരമായി നീന്തല്‍ വശമില്ല. തണുപ്പ് നേരിടാന്‍ ദേഹത്ത് രോമങ്ങളും കുറവ്.


അതിജീവനത്തിന്റെ കാര്യത്തില്‍ രണ്ടുംകെട്ട രീതിയില്‍ പിറന്ന ഈ പാവങ്ങള്‍ അതിജീവിക്കാന്‍ ചില കാര്യങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് കൂട്ടമായി നില്‍ക്കുക. മറ്റൊന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ബുദ്ധി ഉപയോഗിക്കുക. ഇത് രണ്ടും ചെയ്ത ജീവികള്‍ അതിജീവിച്ചു. ഓരോ തലമുറയിലും നേടിയ അറിവുകള്‍ അടുത്തവയിലേക്ക് കൈമാറി. ഏറ്റവും പ്രധാനമായി ബുദ്ധിയുള്ള ജീവികള്‍ അല്ലെങ്കില്‍ ഈ വിധത്തിലുള്ള അതിജീവനത്തിനു സഹായിച്ച മ്യൂട്ടേഷനുകള്‍ ഉണ്ടായവ മാത്രം അതിജീവിച്ചു. അങ്ങനെയാണ് ബുദ്ധിയുള്ള *ആധുനികമനുഷ്യന്റെ പിറവി.*

Sunday, November 22, 2020

ഇസ്ലലാവ്യത്യസ്ത തരം ഖുർആനുകളുണ്ടോ ?



1. സ്വഹാബിമാർക്ക് പലതരം ഖുർആനുകളോ ?


2. വ്യത്യസ്ത തരം ഖുർആനുകളുണ്ടോ ?


3. വ്യത്യസ്ത ഖിറാഅത്തുകളിലെ ആശയവ്യത്യാസങ്ങൾ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതല്ലേ?


4. ക്വുർആനിലെ പാരായണ വ്യത്യാസങ്ങള്‍ കാണിക്കുന്നത് അതില്‍ കൂട്ടിച്ചേർക്കലുകളുണ്ടായി എന്നല്ലേ?


5. വ്യത്യസ്ത ഹർഫുകളിലുള്ള ക്വുർആനുകൾ എന്നാല്‍ പലതരം ക്വുർആനുകളല്ലേ?


അല്ല. ക്വുർആൻ മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ അത് ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ക്വുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളില്‍ ക്വുര്‍ആന്‍ അവതരിക്കപ്പെട്ടതിനാല്‍ തന്നെ പലരും പാരായണം ചെയ്തിരുന്നത് പല ശൈലികളിലായിരുന്നുവെന്ന് കാണാന്‍ കഴിയും. ഏഴു ഹര്‍ഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാര്‍ തമ്മില്‍ ഇവ്വിഷ യക മായി നടന്ന തര്‍ക്കങ്ങളെക്കുറിച്ച വിവരണങ്ങളില്‍ നിന്ന് ഇവയെല്ലാം അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിര്‍ദേ ശമാണ് ഇവയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യാനെന്നും ഇവയിലേതിലെങ്കിലും ഒന്നില്‍ പാരായണം ചെയ്താല്‍ മതിയെന്നും ഒന്ന് മറ്റേതി ല്‍ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകള്‍ മനസ്സിലാവും. രണ്ട് ഹദീഥുകള്‍ കാണുക.


ഉമറുബ്‌നുല്‍ ഖത്ത്വാബില്‍ (റ) നിന്ന്: 'റസൂലിന്റെ കാലത്ത് ഹിശാമുബ്‌നു ഹകീം ഒരിക്കല്‍ 'സൂറത്തുല്‍ ഫുര്‍ഖാന്‍' ഓതുന്നത് ഞാന്‍ കേട്ടു. ഞാന്‍ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂല്‍ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്‌ കാരത്തിലായിരിക്കെത്തന്നെ, അദ്ദേഹവുമായി വഴക്കിടാന്‍ എനിക്ക് തോന്നി. നമസ്‌കാരം കഴിയുംവരെ ഞാന്‍ ക്ഷമിച്ചു. നമസ്‌കാരത്തി ല്‍നിന്ന് വിരമിച്ചയുടനെ, അദ്ദേഹത്തിന്റെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാന്‍ ചോദിച്ചു: 'നിങ്ങളിപ്പോള്‍ ഓതുന്നതായി ഞാന്‍ കേട്ട സൂറത്ത് നിങ്ങള്‍ക്കാരാണ് ഓതിത്തന്നത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലാണ് എന്നെയത് ഓതിപ്പഠിപ്പിച്ചത്.' ഞാന്‍ പറഞ്ഞു: ''കള്ളം. റസൂല്‍ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങള്‍ ഓതിയ രൂപത്തിലല്ല.' അദ്ദേഹത്തെയും പിടിച്ച് ഞാന്‍ റസൂലിന്റെ അടുത്തേക്ക് പുറപ്പെട്ടു. ഞാന്‍ റസൂലിനോട് പറഞ്ഞു: 'നിങ്ങള്‍ എനിക്ക് ഓതിത്തരാത്തവിധം സൂറത്തുല്‍ ഫുര്‍ഖാന്‍ ഇദ്ദേഹം ഓതുന്നത് ഞാന്‍ കേട്ടു.' റസൂല്‍ പറഞ്ഞു: 'അദ്ദേഹത്തെ വിട്ടേക്കൂ. ഹിശാം, നിങ്ങള്‍ ഓതൂ.' ഹിശാം ഞാന്‍ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോള്‍ റസൂല്‍ പറഞ്ഞു: 'ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.' തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: 'ഉമറേ, നിങ്ങളൊന്ന് ഓതൂ.' റസൂല്‍ എന്നെ പഠിപ്പിച്ചപോലെ ഞാന്‍ ഓതി. അപ്പോള്‍ റസൂല്‍ പറഞ്ഞു: 'ഇങ്ങനെയും ഇത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ക്വുര്‍ആന്‍ ഏഴ് വ്യത്യസ്ത ശൈലികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക.'(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ വ മാ യതഅല്ലഖു ബിഹി)


അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന്: 'നബി പാരായണം ചെയ്തതില്‍നിന്ന് വ്യത്യസ്തമായി ഒരാള്‍ ഒരു സൂക്തം പാരായണം ചെയ്തത് ഞാന്‍ കേട്ടു. ഞാന്‍ അയാളുടെ കൈക്ക് പിടിച്ച് നബിയുടെ അടുത്ത് കൊണ്ടുവന്ന് കാര്യം ബോധിപ്പിച്ചു. അപ്പോള്‍ നബി പറഞ്ഞു: നിങ്ങളി രുവരും (പാരായണം ചെയ്തത്) ശരിയാണ്. നിങ്ങള്‍ ഭിന്നിക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഭിന്നിച്ചു; അങ്ങനെ അവര്‍ നശിച്ചു.' (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുസ്വൂമാത്)


മുഹമ്മദ് നബി(സ) യുടെ ആവശ്യപ്രകാരം അല്ലാഹു അവതരിപ്പിച്ചതാണ് ക്വുര്‍ആനിന്റെ ഈ ഏഴ് ശൈലികളുമെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ഇബ്‌നു അബ്ബാസില്‍നിന്ന്: നബി പറഞ്ഞു: ജിബ്‌രീല്‍ ഭാഷയിലെ, ഒരു ശൈലിയിലാണ് ക്വുര്‍ആന്‍ എനിക്ക് ഓതിത്തന്നത്. ഒന്നിലധികം (ശൈലികളില്‍) വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ അത് ഏഴു ഹര്‍ഫുകളില്‍ എത്തിനിന്നു. (സ്വഹീഹുല്‍ ബുഖാരി, കിതാബു ബദ്ഉല്‍ ഖല്‍ഖ്)


ഉബയ്യ്ബ്‌നു കഅ്ബില്‍ (റ) നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ ജിബ്‌രീലിനോട്(റ) പറഞ്ഞു: ''ഓ, ജിബ്‌രീല്‍! പ്രായമായ സ്ത്രീകളും പുരുഷന്‍മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഒരു നിരക്ഷര സമുദായത്തിലേക്കാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഗ്രന്ഥം പാരായണം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ജിബ്‌രീല്‍(റ) പറഞ്ഞു: ഓ, മുഹമ്മദ്! ക്വുര്‍ആന്‍ ഏഴു ഹര്‍ഫുകളിലാണ് (ശൈലികള്‍) അവതരിക്കപ്പെട്ടിട്ടുള്ളത്, തീര്‍ച്ച''. (ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ക്വിറാആത്; മുസ്‌നദ് ഇമാം അഹ്മദ്, 5/132 ഹദീഥ്: 21523: ഇബ്‌നു ഹിബ്ബാന്‍ (ഹദീഥ് 736) ഉദ്ധരിച്ചിട്ടുള്ള ഈ ഹദീഥ് (Abu Khaliyl: Opt. Cit., page 269) ശൈഖ് ശുഐബ് അല്‍ അര്‍നാഊത്ത്വ് ഹസനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇമാം അല്‍ബാനി ഈ ഹദീഥ് ഹസനും സ്വഹീഹുമാണെന്നാണ്പറഞ്ഞിട്ടുള്ളത്:ജാമിഉത്തിര്‍മിദി, ഹദീഥ് 2942


ഉബയ്യുബ്‌നു കഅ്ബില്‍(റ) നിന്ന്: ബനൂ ഗിഫാറുകാരുടെ തടാകത്തിനരികിലിരിക്കുമ്പോള്‍ പ്രവാചകൻ(സ) ജിബ്‌രീല്‍ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഒരു പാരായണശൈലി (ഹര്‍ഫ്) യില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’നബി(സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല . ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ രണ്ടാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ രണ്ടു ഹര്‍ഫുകളില്‍ പഠിപ്പിക്കു വാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’നബി(സ) പറഞ്ഞു: 'ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല.' ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ മൂന്നാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ മൂന്നു ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു. നബി(സ) പറഞ്ഞു: 'ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല. ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ നാലാം തവണ വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഏഴ് ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കു ന്നു. ഇതില്‍ ഏതുതരം പാരായണശൈലിയില്‍ അവര്‍ പാരായണം ചെയ്താലും അത് ശരിയായിരിക്കും.'' (സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സ്വലാത്ത്)


എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവര്‍ക്ക് ഒരേ ശൈലിയില്‍ പാരായണം പ്രയാസ കരമാണെന്നതിനാല്‍ അല്ലാഹു തന്നെ അവതരിപ്പിച്ച ഏഴ് ഹര്‍ഫുകളിലായുള്ള ക്വുര്‍ആന്‍ പാരായണം നബി(സ)യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ക്വുര്‍ആനുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് ചില വിമര്‍ശകന്മാര്‍ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ക്വുര്‍ആന്‍ പാരായണം നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങള്‍ വ്യക്തമാക്കുന്നു. ഏഴ് ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടും ക്വുര്‍ആനില്‍ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ''അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.'' (4:82) വെന്ന ക്വുര്‍ആന്‍” വചനത്തിലെ പരാമര്‍ശം ഏഴ് ഹര്‍ഫുകള്‍ക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹര്‍ഫിലുള്ള ക്വുര്‍ആനിലെ വചനങ്ങള്‍ തമ്മിലോ വ്യത്യസ്ത ഹര്‍ഫുകള്‍ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടുപോലും ക്വുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്.


 هوസ്ത തരം ഖുർആനുകളുണ്ടോ

Wednesday, November 18, 2020

ഇസ്ലാം.പ്രവാചക വഹ്‌യും വിമർശകരുടെ ചിത്തഭ്രമവും

 


*

പ്രവാചക വഹ്‌യും വിമർശകരുടെ ചിത്തഭ്രമവും

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

മുഹമ്മദ് നബിക്ക് ഖുർആൻ ലഭിച്ചു എന്ന് മുസ്‌ലിംകൾ വാദിക്കുന്നു. അത് എങ്ങനെ തെളിയിക്കാനാണ്?

മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു അവതരിപ്പിച്ച വെളിപാട് (വഹ്‌യ്) ആണ് ഖുർആൻ. അങ്ങനെ അവതരിപ്പിച്ചു എന്ന് നബി അവകാശപ്പെട്ടതോടെയാണ് സമൂഹം അറിയുന്നത്. വ്യക്തമായ പ്രമാണങ്ങൾ വഴി തെളിയിക്കപ്പെട്ട കാര്യമാണിത്.
ആദ്യമായി വഹ്‌യ് അവതരിച്ച സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ: ‘ആഇശ(റ) പറയുന്നു: നബി(സ്വ)ക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തിൽ ദൃശ്യമാകുന്ന നല്ല സ്വപ്നങ്ങളായിരുന്നു. അവിടന്ന് കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നു കൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായി. അങ്ങനെ ഏതാനും രാത്രികൾ ഹിറാ ഗുഹയിൽ ഏകാന്തവാസം അനുഷ്ഠിച്ചു. ആ രാത്രികളിലേക്കുള്ള ആഹാരപദാർത്ഥങ്ങളുമായി ഗുഹയിലേക്ക് പോകും. കുറെ രാത്രികൾ ആരാധനയിൽ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഭാര്യ ഖദീജ(റ)യുടെ അടുക്കലേക്ക് തിരിച്ച് വരും. വീണ്ടും ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയിൽ വെച്ച് തിരുനബിക്ക് സത്യം വന്നു കിട്ടുന്നത് വരെ ഈ നില തുടർന്നുപോന്നു. അങ്ങനെ മലക്ക് തിരുമേനി(സ്വ)യുടെ മുമ്പിൽ പ്രത്യക്ഷ്യപ്പെട്ട് വായിക്കുക എന്നു പറഞ്ഞു. നബി(സ്വ) പ്രതിവചിച്ചു: ‘എനിക്ക് വായിക്കാനറിയില്ല’. അപ്പോൾ മലക്ക് എന്നെ പിടിച്ച് ശക്തമായി ആശ്ശേഷിച്ചു. എനിക്ക് വളരെ വിഷമമനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ടു. വായിക്കുക എന്ന് വീണ്ടും കൽപ്പിച്ചു. വായിക്കാനറിയില്ലെന്ന് ഞാൻ അപ്പോഴും മറുപടി നൽകി. മലക്ക് എന്നെ പിടിച്ച് പഴയ പോലെ ശക്തമായി ആശ്ലേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് വിട്ട ശേഷം വായിക്കുക എന്ന് വീണ്ടും പറഞ്ഞു. എനിക്ക് വായന അറിയില്ലെന്ന് പിന്നെയും ഞാൻ പറഞ്ഞപ്പോൾ മൂന്നാമതും എന്നെ പിടിച്ച് ശക്തിയോടെ ആശ്ലേഷിച്ചു. പിന്നെ എന്നെ വിട്ടിട്ട് പറഞ്ഞു: സ്രഷ്ടാവായ രക്ഷിതാവിന്റെ നാമത്തിൽ താങ്കൾ വായിക്കുക. മനുഷ്യനെ അവൻ ‘അലഖി’ൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, അങ്ങയുടെ രക്ഷിതാവ് അത്യുദാരനത്രെ. ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി(സ്വ) മടങ്ങി. ഖുവൈലിദിന്റെ മകൾ ഖദീജയുടെ അടുക്കൽ ചെന്ന് ‘എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കു’ എന്ന് അഭ്യർത്ഥിച്ചു. അവർ പുതച്ചു കൊടുത്തു. ഭയം നിശ്ശേഷം നീങ്ങിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ബീവിയെ ധരിപ്പിച്ചു. തന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്നതായി അവിടന്ന് മഹതിയോട് പറഞ്ഞു. അപ്പോൾ ഖദീജ(റ) പറഞ്ഞു: ‘ഇല്ല, അല്ലാഹുവാണ് സത്യം. അവൻ അങ്ങയെ ഒരിക്കലും കൈവെടിയില്ല, അങ്ങ് കുടുംബ ബന്ധം പുലർത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികൾക്ക് സ്വയം അധ്യാനിച്ച് സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. വിപൽഘട്ടങ്ങളിൽ സഹായം നൽകുന്നു.’
പിന്നീട് തിരുനബി(സ്വ)യെ കൂട്ടി ഖദീജ(റ) തന്റെ പിതൃവ്യപുത്രനായ വറഖതുബ്‌നു നൗഫലിബ്‌നി അസദിബ്‌നി അബ്ദിൽ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത് ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയാവുകയും ഹിബ്രു ഭാഷയിൽ എഴുതാൻ പഠിക്കുകയും ചെയ്തയാളാണ്. തന്നിമിത്തം അദ്ദേഹം സുവിശേഷത്തിൽ നിന്ന് ചില ഭാഗങ്ങൾ ഹീബ്രുവിൽ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം വയോവൃദ്ധനായി കാഴ്ച തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഖദീജ(റ) പറഞ്ഞു: ‘പിതൃവ്യപുത്രാ! താങ്കളുടെ സഹോദര പുത്രന്റെ വിശേഷങ്ങൾ ഒന്ന് ശ്രദ്ധിക്കുക’. വറഖത് ചോദിച്ചു: ‘എന്റെ സഹോദരപുത്രാ, നീ എന്താണ് ദർശിച്ചത്?’ കണ്ടതെല്ലാം തിരുനബി(സ്വ) വറഖതിനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ഇത് അല്ലാഹു മൂസാ(അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മയുടെ സന്ദേശവാഹകനാണ്. അങ്ങ് പ്രബോധനം ചെയ്യുന്ന സന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നെങ്കിൽ! അങ്ങയെ സ്വജനത സ്വദേശത്ത് നിന്ന് പുറത്താക്കുന്ന ഘട്ടത്തിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ! റസൂൽ(സ്വ) ചോദിച്ചു: ‘അവർ എന്നെ പുറത്താക്കുകയോ?’ വറഖത് പറഞ്ഞു. ‘താങ്കൾ കൊണ്ടുവന്നത് പോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതക്ക് വിധേയനാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്ന ദിവസം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ശക്തമായ സഹായം താങ്കൾക്ക് നൽകുമായിരുന്നു.’ പക്ഷേ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത് മരണമടഞ്ഞു. ദൈവിക സന്ദേശങ്ങളുടെ അവതരണം കുറച്ച് കാലത്തേക്ക് നിലക്കുകയും ചെയ്തു’ (സ്വഹീഹുൽ ബുഖാരി).

ഈ കഥയിൽ കുറെ സംശയങ്ങളുണ്ട്. ഒന്നാമതായി, ഒരു ഇസ്‌ലാമിക പുസ്തകത്തിൽ പറഞ്ഞു എന്നതിനപ്പുറം ഇതിന് ചരിത്രപരമായ വല്ല രേഖയുമുണ്ടോ?

ചരിത്രമാണ് പറഞ്ഞത്. ഹി. 194 (എഡി 810) ശവ്വാൽ 13 (ജൂലൈ 20) വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഉസ്ബകിസ്ഥാനിലെ ബുഖാറയിൽ ജനിച്ച വിശ്വപ്രസിദ്ധ പണ്ഡിതനാണ് അബൂഅബ്ദില്ല എന്ന് വിളിക്കപ്പെട്ട മുഹമ്മദ് ബിൻ ഇസ്മാഈൽ എന്ന ഇമാം ബുഖാരി(റ). അദ്ദേഹത്തിനോട് ഈ സംഭവം പറഞ്ഞത് യഹ്‌യയാണ്. അദ്ദേഹത്തോട് ലൈസ്. അദ്ദേഹത്തോട് ഉഖൈൽ. അദ്ദേഹത്തോട് ഇബ്‌നു ശിഹാബ്. അദ്ദേഹത്തോട് ഉർവ. അദ്ദേഹത്തോട് പ്രവാചക ഭാര്യ ആഇശ(റ).
ഈ കണ്ണികളിൽ എല്ലാവരുടെ ചരിത്രവും ലഭ്യമാണ്. എവിടെ ജനിച്ചു? കുടുംബമേത്? പഠനം? ജീവിതരീതി? എല്ലാവരുടെയും സത്യസന്ധത ഹദീസ് നിദാന ശാസ്ത്രത്തിന്റെ കർക്കശമായ ഉരക്കല്ലുകളുടെ ബലത്തിൽ സ്ഥിരീകരിക്കപ്പെട്ടതാണ്.
എഡി 810-ൽ (ഉദാഹരണം) ജീവിച്ച ഏതെങ്കിച്ചുമൊരു ചരിത്രകാരൻ തനിക്ക് 200 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം ഇത്ര കൃത്യതയോടെ റിപ്പോർട്ട് ചെയ്ത ഒരു പൊതു ചരിത്രം കണിക്കാമോ?
മുമ്പ് എഴുതിയ ഒരാളെ കോപ്പിയടിക്കുക, നിഗമനങ്ങൾ നടത്തി എഴുതുക, ഇന്റർവ്യൂ നടത്തുക എന്നിവയാണ് സാധാരണ ചെയ്യുന്ന മാർഗങ്ങൾ. ഇന്റർവ്യൂവിലെ ആളുകളുടെ ഒരു ചരിത്രവും ഉണ്ടാവില്ല; കോപ്പിയടിയിലും നിഗമനങ്ങളിലും തെറ്റാനുള്ള സാധ്യത ഏറെ കൂടുതലാണ്. ചരിത്രകാരന്റെ വീക്ഷണങ്ങൾ വേറെയും. ഇന്നലെ നടന്ന സംഭവം രണ്ട് ജേണലിസ്റ്റുകൾ തികച്ചും വ്യത്യസ്തമായ രണ്ട് രീതിയിലാണ് ഉദ്ധരിക്കുന്നത്. അവരിൽ പലരും സംഭവത്തിന് ദൃക്‌സാക്ഷിയല്ല. ആണെങ്കിൽ ആരാണ് ആ ജേണലിസ്റ്റ് എന്ന് പോലും പലപ്പോഴും നാം അറിയുന്നില്ല. അറിഞ്ഞാൽ തന്നെ അയാളുടെ താൽപര്യങ്ങളെ കുറിച്ച് നമുക്ക് ധാരണയില്ല. നുണ ഫാക്ടറികളായ ഭൗതിക നേതാക്കളും രാഷ്ട്രീയ പ്രേരിതമായ പത്രപ്രവർത്തനവും നാടുവാഴുന്ന കാലത്ത് അതൊക്കെ കൂടുതൽ വിശദീകരിക്കേണ്ടതുണ്ടോ? അത്തരം വാർത്തകളും മറ്റുമാണ് നാളെയുടെ ചരിത്രകാരന്മാരുടെ വിശുദ്ധ തെളിവുകൾ.
ഇവിടെയാണ് സ്വഹീഹായ ഹദീസുകൾ വേറിട്ട് നിൽക്കുന്നത്. അത് ഇസ്‌ലാമിക വിശ്വാസ കർമങ്ങളുടെ പ്രമാണങ്ങൾ മാത്രമല്ല, നാലഞ്ച് തലമുറകളുടെ സത്യസന്ധമായ ചരിത്രം കൂടിയാണ്. അതുകൊണ്ടാണ് 200 കൊല്ലത്തിനു ശേഷമുള്ള ഒരാൾ നമ്മോട് പറയുമ്പോഴും ആ കാലഘട്ടത്തിൽ തന്നെയുള്ള ഒരാളുടെ സത്യസന്ധമായ ചരിത്ര വിവരണമായി അത് നമുക്കനുഭവപ്പെടുന്നത്.

ശരി. ആഇശയാണല്ലോ ഈ സംഭവം ഉദ്ധരിക്കുന്നത്. അവർ ഇതിന് ദൃക്‌സാക്ഷിയാണോ? അന്ന് അവർ കൊച്ചു കുഞ്ഞായിരുന്നില്ലേ?

മുഹമ്മദ് നബി(സ്വ)യുടെ പത്‌നിയല്ലേ ആഇശ(റ). ഭർത്താവിന്റെ അനുഭവം ഭാര്യ പറയുമ്പോൾ അത് ഭർത്താവ് പറഞ്ഞുകൊടുത്തിട്ടാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണോ?

ശരി. എന്നാൽ വെളിപാടിന് സാക്ഷികളുണ്ടോ? തനിക്ക് വെളിപാടുകൾ(വഹ്‌യ്) കിട്ടി എന്ന് മുഹമ്മദ് നബി പറയുകയാണ്. അങ്ങനെ വെളിപാട് കിട്ടി എന്നതിന് സാക്ഷികൾ ആരെങ്കിലുമുണ്ടോ?

മുഹമ്മദ് നബി പറഞ്ഞു എന്നല്ലാതെ അതിനു വേറെ തെളിവുകൾ ഒന്നുമില്ല എന്നാണ് ചോദ്യത്തിന്റെ സത്ത. മലക്ക് വന്നു ഞാൻ ജിബ്‌രീലാണ് എന്ന് പറയുകയായിരുന്നോ എന്ന് പരിഹാസച്ചുവയോടെ ചോദിക്കുന്നവരുമുണ്ട്.
യഥാർത്ഥത്തിൽ വെളിപാടിന് ഒരു സാക്ഷിയെ കൊണ്ടെന്താണ് കാര്യം? സാക്ഷിക്ക് താൻ കാണുന്നത് വെളിപാട് അവതരണമാണെന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? വെളിപാട് സ്വയം ഒരു തെളിവാണെന്നല്ല വിശ്വാസികൾ പറയുന്നത്. അങ്ങനെ ആണെങ്കിൽ മാത്രമേ ആ തെളിവിന് സാക്ഷികളുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നുള്ളൂ. വഹ്‌യ് ലഭിക്കുന്നു എന്നത് ഒരു വാദമാണ്. അതിന് വേറെ തന്നെ തെളിവ് വേണം. ആ തെളിവിന് സാക്ഷിയും വേണം. തെളിവ് തെളിവായി ആളുകൾക്ക് ബോധ്യപ്പെടുകയും വേണം. അത് ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനം. അത് ഉണ്ടായിട്ടുണ്ടെങ്കിൽ തനിക്ക് വെളിപാട് ലഭിക്കുന്നു എന്ന വാദം സ്ഥിരപ്പെട്ടു. തന്റെയടുക്കൽ ദൈവദൂതൻ വന്നു ഇങ്ങനെ പറഞ്ഞു എന്ന് മുഹമ്മദ് നബി വാദിക്കുമ്പോൾ പ്രേക്ഷകർ സ്വാഭാവികമായും അതിന് തെളിവ് ചോദിക്കും. അപ്പോൾ അതിന്റെ തെളിവ് കൊടുക്കേണ്ട ബാധ്യത വാദിക്കാണ്. അത് നിർവഹിച്ചിട്ടുണ്ടോ എന്നതാണ് പ്രശ്‌നത്തിന്റെ കാതലായ വശം. വഹ്‌യ് അവതരിക്കുന്നത് എപ്പോഴും കാണാൻ സാധിച്ചുകൊള്ളണമെന്നില്ല. അതീന്ദ്രിയമായ ലോകത്തുനിന്ന് ഇന്ദ്രിയ ലോകത്തേക്കുള്ള ഒരു സന്ദേശ പ്രവാഹമാണല്ലോ അത്. അതുകൊണ്ടുതന്നെ ഭൗതിക ലോകത്തുള്ളവർക്കെല്ലാം അത് അനുഭവിക്കാൻ സാധിക്കുന്നില്ല എന്നത് അവരുടെ പോരായ്മയാണ് എന്നതാണ് ശരി.

അപ്പോൾ വഹ്‌യ് വാദത്തിന് സുശക്തമായ തെളിവുകളുണ്ട് എന്നാണ് നിങ്ങൾ വാദിക്കുന്നത്.

അതേ.

എങ്കിൽ നമുക്ക് അതിലേക്ക് വരാം. അതിന് മുമ്പ് അത്രതന്നെ പ്രധാനമല്ലെങ്കിലും ഒന്ന് ചോദിച്ചോട്ടെ. വഹ്‌യിന് ആർക്കും സാക്ഷിയാകാൻ കഴിയുകയില്ല എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?

പല സന്ദർഭങ്ങളിലും വെളിപാടുകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ ജനങ്ങൾ അതിന് സാക്ഷിയായിട്ടുണ്ട്. മാഇദ സൂറത് അവതരിച്ചത് ഒരു യാത്രയിലായിരുന്നു. അസ്മ ബിൻത് യസീദ് അതിന് സാക്ഷിയായിട്ടുണ്ട്. തിരുനബിയുടെ അള്ബാഅ ഒട്ടകത്തിന്റെ കയർ അവരായിരുന്നു പിടിച്ചിരുന്നത്. ഒട്ടകപ്പുറത്ത് ഇരിക്കുന്ന നബിക്ക് വഹ്‌യ് അവതരിച്ചപ്പോൾ പ്രവാചക ഭാരം കൊണ്ട് ഒട്ടകം പ്രയാസമനുഭവിച്ചു. അപ്പോൾ നബി(സ്വ) ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി. ഈ സംഭവം പലരും ഉദ്ധരിച്ചിട്ടുണ്ട്. ഇതിനർത്ഥം അവർ അതിന് സാക്ഷികളാണ് എന്നാണല്ലോ.

സൈദ് ബിൻ സാബിത്(റ) പറയുന്ന ഒരു അനുഭവം ഇങ്ങനെ: ധർമസമരത്തിന് പ്രേരിപ്പിക്കുന്ന സൂക്തം അവതരിച്ചപ്പോൾ അന്ധനായ അബ്ദുല്ല ബിൻ ഉമ്മു മക്തൂം(റ) തിരുനബി(സ്വ)യോട് തന്റെ സങ്കടം അറിയിച്ചു. ഉടൻ തിരുമേനിക്ക് വഹ്‌യ് അവതരിച്ചു. എന്റെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു അപ്പോൾ നബി തങ്ങൾ. അവിടത്തെ തലയുടെ ഭാരം കാരണമായി തന്റെ തുടയെല്ല് പൊട്ടിപ്പോകുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു. ശേഷം അവിടന്ന് പറഞ്ഞു: പ്രയാസമുള്ളവർക്ക് ഇളവുണ്ട്. 4: 95-ലെ ഈ ആശയം വരുന്ന ഭാഗം അങ്ങനെയാണ് അവതരിക്കുന്നത്.
ഒരിക്കൽ ഉമർ(റ) യഹ്‌യയോട് പറഞ്ഞു: നബിക്ക് വഹ്‌യ് അവതരിക്കുന്നത് കാണാൻ നിനക്ക് താൽപര്യമുണ്ടോ? അങ്ങനെ തിരുനബി(സ്വ)യുടെ മുഖത്തുണ്ടായിരുന്ന ഒരു തുണിക്കഷ്ണം നീക്കിത്തന്നു. അപ്പോൾ മുഖം ചുവന്ന് തുടുത്തിരിക്കുന്നു. ഒട്ടകത്തിന്റേത് പോലുള്ള ശബ്ദം കേൾക്കുന്നുമുണ്ട്. അപ്പോൾ പ്രവാചകർ ജിഅറാന എന്ന സ്ഥലത്തായിരുന്നു. ഇങ്ങനെ ഒട്ടനവധി സംഭവങ്ങൾ കാണാം.
വഹ്‌യ് ഇറങ്ങന്ന സന്ദർഭത്തിൽ തിരുനബിയിൽ ചില പ്രത്യേക അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ തേനീച്ചയുടെ ശബ്ദം പോലെയുള്ള മുഴക്കം കേൾക്കാം. ചിലപ്പോൾ അവിടുത്തെ ഭാരം വർധിക്കും. നെറ്റിത്തടം വിയർക്കും. കൂർക്കം വലിക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാകും. മണി മുഴങ്ങുന്നത് പോലെയുള്ള ശബ്ദം കേൾക്കും. നേരിട്ട് ജിബ്‌രീൽ(അ) വന്നു വഹ്‌യ് നൽകുന്ന സംഭവങ്ങളുമുണ്ട്. ഇതെല്ലാം ഹദീസ് ഗ്രന്ഥങ്ങളിലുള്ളതാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് എന്നർത്ഥം.

വഹ്‌യ് മാനസിക വിഭ്രാന്തിയാണോ?

വഹ്‌യിന്റെ കഥകൾ കേൾക്കുമ്പോൾ അതൊരു മാനസിക വിഭ്രാന്തിയാണെന്ന് തോന്നും. ചിലർ സ്‌കിസോഫ്രേനിയ ബാധിച്ചതാണെന്ന് പറഞ്ഞിട്ടുമുണ്ടല്ലോ.
ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്! എല്ലാ ആരോപണങ്ങൾക്കും വസ്തുനിഷ്ഠമായ മറുപടികളും വന്നിട്ടുണ്ട്. ഓറിയന്റലിസ്റ്റ്, ക്രിസ്ത്യൻ ആരോപണങ്ങളെ ഉപജീവിച്ച് കേരളത്തിൽ എടമുറകാണ് ആദ്യമായി ഈ ആരോപണം ഉന്നയിക്കുന്നത്.
ഇസ്‌ലാമിനെ തകർക്കാൻ വേണ്ടി എത്ര വ്യാജമായ ആരോപണങ്ങളും ഇറക്കുമതി ചെയ്യും എന്നതിനും നിരീശ്വവാദികൾക്ക് തെളിവുകളോട് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിനും തെളിവാണ് ഇതൊക്കെ. സ്‌കിസോഫ്രേനിയയെ കുറിച്ചും പ്രവാചകരെ കുറിച്ചും അറിയുന്ന ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുകയില്ല.
സ്‌കിസോഫ്രീനിയ ഏറ്റവും മാരകമായ മാനസികരോഗമാണ്. പലപ്പോഴും രോഗി സംസാരിക്കുന്നതെന്തെന്ന് മനസ്സിലാകില്ല. നിരർത്ഥകമായ മുറിയൻ വാചകങ്ങൾ, പരസ്പര ബന്ധമില്ലാത്ത വാക്യങ്ങൾ, സംസാരഘടനയിൽ അടുക്കും ചിട്ടയുമുണ്ടാവില്ല. ചിലർ സംസാരിക്കാൻ ശ്രമിക്കും; കഴിയില്ല. ക്രമേണ മൂകരായി മാറും. മറ്റു ചിലർ നിയന്ത്രണം വിട്ട് ഹാലിളകും. ഭക്ഷണത്തിലെ ക്രമരാഹിത്യം, ശാരീരികമായ കഠിനക്ഷീണം എന്നിവ പ്രകടമാവും. ചില സമയത്ത് ഭക്ഷണത്തോട് അമിതമായ ആർത്തി കാണിക്കും. ഈരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. സന്തോഷവേളയിൽ പൊട്ടിക്കരയും. സന്താപം വരുമ്പോൾ പൊട്ടിച്ചിരിക്കും. ഇവർ അന്തർമുഖരായിരിക്കും. സാമൂഹിക പ്രശ്‌നങ്ങളിൽ തീരെ ഇടപെടില്ല. മറ്റുള്ളവരുമായി സമരസപ്പെടാനാവില്ല, ഭയംമൂലം സ്വന്തം അസ്തിത്വം നശിച്ച് മറ്റുള്ളവരുടെ അടിമയായി ജീവിക്കാനുള്ള പ്രവണത പ്രകടമാക്കുന്നു.
മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ പ്രവാചക ജീവിതത്തിൽ എവിടെയെങ്കിലും കണ്ടതായി തിരുജീവിതം വായിച്ച ഒരാൾക്കും തെളിയിക്കാൻ കഴിയില്ല.
സ്ഫുടമായ അറബിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ശാന്തനും സൗമ്യനുമായി മാത്രമാണ് അവിടുന്ന് സംസാരിച്ചത്. തുർമുദി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് വായിക്കുക: നിങ്ങളൊക്കെ സംസാരിക്കും പ്രകാരം ധൃതിയിൽ പറഞ്ഞൊപ്പിക്കുന്ന സ്വഭാവമായിരുന്നില്ല പ്രവാചകരുടേത്. പ്രത്യുത വ്യക്തവും സ്ഫുടവുമായ വാക്കുകളുപയോഗിച്ച് സാവകാശമാണ് അവിടന്ന് സംസാരിക്കുക. കേട്ടവർക്കൊക്കെ അത് ഒപ്പിയെടുക്കാൻ കഴിയും.’
സംസാരകലയുടെ സകലമാന സൗന്ദര്യവും ആവാഹിച്ചെടുത്ത് സംബോധിതരുടെ സാഹചര്യവും ചുറ്റുപാടുകളും മനസ്സിലാക്കി സരസവും സരളവുമായ ശൈലിയിൽ അവരോട് സംവദിച്ച് ഒരു മഹാജനസഞ്ചയത്തെ തന്നിലേക്കടുപ്പിച്ച ചരിത്ര പുരുഷനെ മാനസിക രോഗിയെന്ന് വിളിക്കുന്നവനല്ലേ ശരിക്കും മാനസിക രോഗി? വിശാലമായ പ്രപഞ്ചത്തിന് പിന്നിലൊരു നിയന്താവില്ലെന്ന് വിശ്വസിക്കാൻ മാത്രം ഭ്രാന്തമായ നിഷേധാത്മകത തലയിലേറ്റുന്നവർക്ക് എന്താണു പറയാൻ പാടില്ലാത്തത്?
ഭക്ഷണത്തിന്റെ കാര്യത്തിലും നിയതമായ അടുക്കും ചിട്ടയും അവിടന്ന് കാണിച്ചിട്ടുണ്ട്. പ്രവാചകർ പ്രാകൃതരെപ്പോലെ വാരിവലിച്ച് വിഴുങ്ങിയില്ല. ആർത്തി കാണിച്ചിട്ടില്ല. ചില പ്രത്യേക ഭക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. ഇഷ്മില്ലാത്തത് മാറ്റിവെച്ചു. ഒരിക്കലും വയറ് നിറച്ചുണ്ടില്ല. ആഹാര ക്രമത്തിൽ അത്യുൽകൃഷ്ട പാഠങ്ങളാണ് തിരുദൂതർ പ്രവർത്തിച്ചതും പഠിപ്പിച്ചതുമെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിന്റെ കാര്യത്തിൽ മാനസിക രോഗിയുടെ ഏത് ലക്ഷണമാണ് ഈ യുക്തിവാദികൾ കാണുന്നത്?
സമൂഹത്തിന്റെ സകലമാന പുരോഗതികളും നെഞ്ചിലേറ്റിയ സമൂഹ നവോത്ഥാന നായകനെ അന്തർമുഖനെന്ന് വിളിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ക്രൂരതയാണ്. തമ്മിൽ തല്ലിയ ഗോത്രങ്ങളെ ഏകോദര സഹോദരങ്ങളാക്കിയ അതുല്യ നേതൃത്വം, ലഹരിയിലും ലൈംഗികതയിലും ജീവിതം തുലച്ച യുവതയെ സാംസ്‌കാരികതയുടെ ഉന്നതങ്ങളിൽ പ്രതിഷ്ഠിച്ച അനുപമ വ്യക്തിത്വം, 23 വർഷത്തെ ഹ്രസ്വമായ കാലയളവിനുള്ളിൽ പീഡനങ്ങളുടെ മുൾക്കിരീടങ്ങൾ വകഞ്ഞുമാറ്റി ഇരുപതോളം രാഷ്ട്രങ്ങളുടെ ആധിപത്യത്തിലേക്ക് നടന്നുചെന്ന രാഷ്ട്രീയ നയതന്ത്രജ്ഞൻ, കലാപഭൂമിയായിരുന്ന അറേബ്യയെ സമാധാനത്തിന്റെ പറുദീസയാക്കി മാറ്റിയ ശാന്തിദൂതൻ അമന്തർമുഖനായിരുന്നുവെന്നോ? മാനസിക രോഗിയാണെന്നോ?
ജീവിതകാലം മുഴുവൻ ഒരേ തത്ത്വത്തിലേക്ക് വിളിച്ച ആ വിപ്ലവ നായകൻ പലപ്പോഴും പല സ്വഭാവങ്ങൾ കാണിച്ചുവോ? ഹാലിളകിയെന്നോ? പടച്ചവന് മാത്രമേ തലകുനിക്കാവൂ എന്ന് പ്രസംഗിച്ചുനടന്ന ആ അജയ്യ നായകൻ അടിമത്വത്തിന് ദാഹിച്ചുവെന്നോ? അവിടത്തെ വാക്കും പ്രവൃത്തിയും സമരസപ്പെട്ടില്ലെന്നോ?
സാധാരണക്കാർക്കുണ്ടാവാത്ത ചില അനുഭവങ്ങൾ പ്രവാചകർക്കുണ്ടായിരുന്നുവെന്നത് ശരിയാണ്. ജിബ്‌രീൽ മാലാഖ ദിവ്യസന്ദേശവുമായി വന്നിരുന്നു. പലപ്പോഴും കൂടെയുണ്ടായിരുന്നവർ ജിബ്‌രീലിനെ കണ്ടിരുന്നില്ല. വേറെ ചിലപ്പോൾ അശരീരി കേട്ടിരുന്നു, സഖാക്കൾ കേട്ടിരുന്നില്ല. വഹ്‌യിന്റെ തുടക്കം ചിലപ്പോൾ മണിനാദം പോലെയായിരുന്നു. അപ്പോൾ പ്രവാചകർക്ക് പ്രയാസമനുഭവപ്പെട്ടിരുന്നു.
മറ്റുള്ളവർ കേൾക്കാത്തത് കേൾക്കുകയും കാണാത്തത് കാണുകയും അനുഭവിക്കാത്തത് അനുഭവിക്കുകയും ചെയ്യുക എന്ന അവസ്ഥ ചിത്തഭ്രമം ബാധിച്ചവർക്കുണ്ടാവാറുണ്ട് എന്നത് ശരിയാണ്. ഇത് രണ്ടും ഒരേ വിതാനത്തിൽ വായിച്ചതാണ് ഭൗതികവാദിക്ക് പറ്റിയ അമളി. രോഗിയുടേത് വമഹഹൗരശിമശേീി ആണ്. അയഥാർത്ഥങ്ങൾ അവർക്ക് മുമ്പിൽ യാഥാർത്ഥ്യങ്ങളായി തോന്നുകയാണ്. സുഹൃത്ത് തന്റെ മുമ്പിൽ വന്നു നിൽക്കുന്നത് പോലെ രോഗിക്ക് തോന്നുന്നു. അവനെ വിളിക്കുന്നു. യഥാർത്ഥത്തിൽ സുഹൃത്ത് വേറെ വീട്ടിലാണ്. അവിടെ വന്നിട്ടേയില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നെ എന്താണ് കാര്യം? രോഗിയുടെ തകരാർ മാത്രമാണ്.
എന്നാൽ വഹ്‌യിന്റെ കാര്യം അങ്ങനെയല്ല. അവിടെ ജിബ്‌രീൽ വന്നു എന്നതിനർത്ഥം വന്നു എന്ന് തന്നെയാണ്. അതുകൊണ്ടാണ് യുദ്ധത്തിൽ നാളെ അബൂജഹൽ ഇവിടെ വീഴും എന്ന് വഹ്‌യിന്റെ അടിസ്ഥാനത്തിൽ പറയുമ്പോൾ പിറ്റേന്ന് അബൂജഹൽ അവിടെത്തന്നെ മരിച്ചുവീഴുന്നത്. അതുകൊണ്ടാണ് വഹ്‌യ് ഇറങ്ങുമ്പോൾ മാത്രം ഭാരം കൂടുന്നത്. മലക്കിനെ നമുക്ക് കാണാൻ കഴിയുന്നില്ല എന്നത് നമ്മുടെ തകരാണ്. ഇനി ഒരു രോഗത്തിന്റെ ലക്ഷണമായി പറയപ്പെടുന്ന ഒരു കാര്യം ഒരാളിൽ ഉണ്ടെന്ന് തന്നെ സങ്കൽപിക്കുക. എന്നാൽ തന്നെ അയാൾക്ക് ആ രോഗമാണെന്ന് പറയാമോ?
ചുമയുള്ളവരൊക്കെ ക്ഷയ രോഗികളാണോ? വിറക്കുന്നവരൊക്കെ ടൈഫോയ്ഡ് രോഗികളാണോ? ശരീരം മെലിഞ്ഞവരൊക്കെ എയ്ഡ്‌സ് രോഗികളാണോ? മറ്റുള്ളവർ കാണാത്തത് കാണുന്നവരൊക്കെ സ്‌കിസോഫ്രീനിയ രോഗികളാണ് എന്നാണോ?
വെളിച്ചമുള്ളപ്പോഴൊക്കെ സൂര്യൻ ഉദിച്ചിരിക്കണമെന്നുണ്ടോ? തലപ്പാവു ധരിച്ചവരൊക്കെ ഇസ്‌ലാംമത പണ്ഡിതരാണോ? ഒരു ഫലത്തിന് ഒരൊറ്റ നിമിത്തമേ ഉണ്ടാകൂ എന്ന കണ്ടുപിടുത്തമാണ് ഏറ്റവും പെട്ടെന്ന് ചികിത്സക്കു വിധേയമാക്കേണ്ടത്.

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ ● കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=



https://t.me/joinchat/AAAAAEvvt9M0PSBRYKqaMg


തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ


● കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ




ഉസ്താദിന്റെ ഉപരി പഠനം ബാഖിയാത്തിലായിരുന്നല്ലോ. എന്നാണ് അവിടെ ചേരുന്നത്. അന്നത്തെ പ്രധാന ഉസ്താദുമാർ ആരായിരുന്നു?


ദർസിന് ശേഷം ഉപരി പഠനത്തിനായി 1964-ലാണ് ഞാൻ വേലൂരിലെ ബാഖിയാത്തിലേക്ക് പോകുന്നത്. ബാഖിയാത്തിലേക്കാണ് അക്കാലത്ത് കൂടുതൽ പേരും ബിരുദത്തിന് പോയിരുന്നത്. ശൈഖ് അബൂബക്കർ ഹസ്രത്തിന്റെ ബൈളാവീ ദർസ്, ശൈഖ് ഹസൻ ഹസ്രത്തിന്റെ ഹദീസ് ദർസ്, മുസ്തഫ ആലിം സാഹിബിന്റെ തസ്വവ്വുഫ് ക്ലാസ് എന്നിവ വളരെ ശ്രദ്ധേയമായിരുന്നു. ഇവരെല്ലാമാണ് അന്നത്തെ പ്രമുഖ ഉസ്താദുമാർ.


അവരുടെ ദർസ് രീതിയെ കുറിച്ച് പറയാമോ?


നാലു മദ്ഹബിലും ആഴമേറിയ ജ്ഞാനമുള്ള മഹാപണ്ഡിതരായിരുന്നു പലരും. ശൈഖ് അബൂബക്കർ ഹസ്രത്തിന്റെ ബൈളാവീ ദർസും ഹസൻ ഹസ്രത്തിന്റെ ഹദീസ് ദർസും ലഭിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുത്വവ്വലിലേക്ക് സെലക്ഷൻ കിട്ടിയിട്ടും മുഖ്തസർ ബാച്ചാണ് ഞാൻ തിരഞ്ഞെടുത്തത്. ആയത്തും ഹദീസുകളും ഇഴകീറിയുള്ള ചർച്ചകൾ തന്നെയായിരുന്നു ക്ലാസുകളിൽ.


ശൈഖ് ഹസൻ ഹസ്രത്തിനെ കുറിച്ച് പരാമർശിക്കുമ്പോൾ ഉസ്താദ് വലിയ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും. അദ്ദേഹവുമായി അത്രയേറെ അടുപ്പമായിരുന്നോ?


എനിക്കേറ്റവും പ്രിയപ്പെട്ട ഗുരുനാഥരിൽ ഒരാളാണ് ഹസൻ ഹസ്രത്ത്. അതോടൊപ്പം മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ ഖാദിമാകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഒരിക്കൽ ഒരു ഹദീസ് വിശദീകരിച്ച് ഹനഫീ മദ്ഹബിനെ തർജീഹാക്കി ഹസ്രത്ത് ക്ലാസെടുത്തു. അപ്പോൾ ഒരു വിദ്യാർത്ഥി പറഞ്ഞു: ഈ ക്ലാസെങ്ങാനും ശാഫിഈ ഇമാം കേട്ടിരുന്നെങ്കിൽ തന്റെ അഭിപ്രായം പിൻവലിക്കുമായിരുന്നു. ഇതറിഞ്ഞ് ഹസ്രത്ത് പറഞ്ഞു: ‘ഇമാം ശാഫിഈ(റ) ഭൂമിയിലുണ്ടായിരുന്നെങ്കിൽ എന്റെ നാവ് അനങ്ങുമായിരുന്നില്ല’. അത്രക്കു ബഹുമാനമായിരുന്നു ഇമാമുമാരോട് അദ്ദേഹത്തിന്. മാത്രമല്ല, വിദ്യാർത്ഥിക്ക് പ്രധാനമായി വേണ്ടത് അദബാണെന്നും നിന്റെ പരാമർശം ആദരവില്ലാത്തതായെന്നും പറഞ്ഞ് അയാളെ പുറത്താക്കി. ആ മുതഅല്ലിമിന്റെ വിഷമാവസ്ഥ മനസ്സിലാക്കി ഹസ്രത്തുമായി ഞാൻ സംസാരിക്കുകയും അവന് മാപ്പ് നൽകി തിരിച്ചെടുക്കുകയും ചെയ്തു. ഹസ്രത്തുമായി വളരെ അടുത്ത ബന്ധം മരണം വരെയും കാത്ത് സൂക്ഷിച്ചിട്ടുണ്ട്.


ഹസൻ ഹസ്രത്ത് അടക്കമുള്ള ഗുരുവര്യരുടെ ആദർശം എന്തായിരുന്നു. സുന്നി നിലപാടല്ലായിരുന്നു എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്.


അത് ശരിയല്ല. ശൈഖ് ഹസൻ ഹസ്രത്തും മുസ്തഫാ ആലിം സാഹിബും മറ്റു ഉസ്താദുമാരും സുന്നി ആദർശമുള്ളവരായിരുന്നു. സലഫീ ആദർശങ്ങളോട് കടുത്ത വെറുപ്പു പുലർത്തുന്നവരും ക്ലാസുകളിൽ അത് പഠിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സുന്നികളല്ലാത്ത ഒരാളെയും അവിടെ മുദരിസായി നിശ്ചയിച്ചിരുന്നുമില്ല. ബാംഗ്ലൂരിലുള്ള സബീലുർറശാദ് എന്ന ദേവ്ബന്ദീ സ്ഥാപനം ഉണ്ടാക്കിയത്, സലഫി ബാധയേറ്റ കാരണത്താൽ ശൈഖ് ആദം ഹസ്രത്ത് ബാഖിയാത്തിൽ നിന്നു പുറത്താക്കിയ വ്യക്തിയാണ്. ഉസ്താദുമാരുടെ ക്ലാസുകളിൽ സുന്നി ആദർശങ്ങൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ബാഖിയാത്തിന്റെ സ്ഥാപകനായ ശൈഖ് അബ്ദുൽ വഹാബ് വേലൂരി(ന.മ) കറകളഞ്ഞ സുന്നിയായിരുന്നു. മൗലിദാഘോഷം പോലെയുള്ള സുന്നീ ആചാരങ്ങളെല്ലാം നടന്നിരുന്നു. പക്ഷേ, ഇപ്പോൾ അവിടെ ദേവ്ബന്ദികളുടെ സ്വാധീനം മൂലം സുന്നത്ത് ജമാഅത്തിന്റെ പല ആചാരങ്ങളും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.


ദേവ്ബന്ദികളുടെ ആദർശത്തെ പറ്റി വിശദമാക്കിയാലും. എവിടെയാണ് അവർക്ക് പിഴവു പറ്റിയത്?


അഹ്‌ലുസ്സുന്നയുടെ ശരിയായ വഴിയിൽ നിന്നും വളരെ അകന്നവരാണ് ദേവ്ബന്ദികൾ. അശ്അരിയ്യത്തും മാതുരീദിയ്യത്തും സ്ഥാപിച്ച നേരായ വഴിയിൽ നിന്നും മാറി ദീനിൽ ഇല്ലാത്ത പിഴച്ച പല വിശ്വാസങ്ങളും അവർ പ്രചരിപ്പിച്ചു. ഇന്ത്യയിൽ സലഫി പ്രസ്ഥാനത്തിന്റെ തെറ്റായ വിശ്വാസങ്ങൾ ആദ്യമായി പ്രചരിപ്പിച്ചത് ഇസ്മാഈൽ ദഹ്‌ലവിയാണ്. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം വളരെ അപകടം നിറഞ്ഞതാണെന്നും പിഴച്ച വിശ്വാസമാണ് അതിലുള്ളതെന്നും അക്കാലത്തെ പണ്ഡിതർ ഒറ്റക്കെട്ടായി തീർപ്പ് പറഞ്ഞിട്ടുണ്ട്. അബുസ്സആദാത്ത് അഹ്‌മദ് കോയശ്ശാലിയാത്തി(ന.മ) തന്റെ കുതുബ്ഖാനയിലുള്ള തഖ്‌വിയത്തുൽ ഈമാനിന്റെ പുറംചട്ടയിൽ തന്നെ ഇക്കാര്യം രേഖപ്പെടുത്തിയതായി കാണാം.


ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവിയുടെ പേരക്കുട്ടിയാണ് ഇദ്ദേഹമെന്നും പിതാമഹന്റെ ആദർശം തന്നെയാണ് ഇദ്ദേഹത്തിനുള്ളതെന്നും ചിലർ പ്രചരിപ്പിക്കാറുണ്ട്. എന്താണ് ഉസ്താദിന്റെ അഭിപ്രായം?


പേരക്കുട്ടിയാണെന്നത് ശരിയാണെങ്കിലും മഹാനവർകളുടെ അതേ ആദർശമാണെന്നത് തെറ്റായ പ്രചാരണമാണ്. തഖ്‌വിയത്തുൽ ഈമാൻ എന്നല്ല, തക്വിയത്തുൽ ഈമാൻ (ഈമാനിനെ കരിച്ചുകളയൽ) എന്നാണ് അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(റ)യുടെ കിതാബുകളിൽ തിരിമറി നടത്തിയ വ്യക്തി കൂടിയാണ് ഈ ഇസ്മാഈൽ ദഹ്‌ലവി. ദഫ്ഉ ശർറിൽ അസീർ എന്ന ഗ്രന്ഥത്തിൽ അല്ലാമ ശാലിയാത്തി(റ) ഇക്കാര്യം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.


ഹിജ്‌റ 1240-കളിലാണല്ലോ തഖ്‌വിയത്തുൽ ഈമാൻ വിവാദമാകുന്നത്. ആ കാലഘട്ടത്തിൽ ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹം ഇതിനെ വിമർശിക്കാത്തത് ഇത് ശരിയാണെന്നത് കൊണ്ടാണെന്നാണ് അവരുടെ അവകാശവാദം?


അത് തീർത്തും കളവാണ്. ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) രോഗബാധിതനായിരുന്നു. എന്നിട്ടും തഖ്‌വിയത്തുൽ ഈമാൻ സമൂഹത്തിലുണ്ടാക്കിയ കോലാഹലങ്ങളെ കുറിച്ച് അറിഞ്ഞ സമയത്ത് മഹാൻ പറഞ്ഞു: ബോംബെയിൽ നിന്നു വന്ന ഇസ്മാഈൽ സാഹിബിന്റെ ഗ്രന്ഥം (തഖ്‌വിയത്തുൽ ഈമാൻ) ഞാൻ വായിച്ചിട്ടുണ്ട്. അതിലുള്ള അഖീദ ശരിയല്ല. അനാദരവുകൾ കൊണ്ട് നിറക്കപ്പെട്ടതാണത്. ഞാനിപ്പോൾ രോഗിയാണ്. സുഖം പ്രാപിക്കുകയാണെങ്കിൽ അതിന് മറുപടി എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ ഇക്കാര്യം അൻവാറേ ആഫ്താബേ സ്വദാഖത് 1/603-ൽ നമുക്ക് കാണാനാകും. മാത്രമല്ല, തന്റെ ശിഷ്യന്മാരെ അദ്ദേഹം ഇസ്മാഈൽ ദഹ്‌ലവിക്കെതിരെ സംവാദത്തിനയക്കുകയും ചെയ്തു.


പ്രസ്തുത സംവാദത്തെ കുറിച്ച് അൽപം വിവരിച്ചാലും.


തഖ്‌വിയത്തുൽ ഈമാൻ ഉയർത്തിവിട്ട ഫിത്‌ന വളരെ വലുതായിരുന്നു. അതിനെ എല്ലാ രീതിയിലും പ്രതിരോധിക്കാൻ ദഹ്‌ലവി കുടുംബത്തിലെ പണ്ഡിതരും ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവിയുടെ ശിഷ്യന്മാരും രംഗത്തെത്തി. ആദ്യമായി സംവാദത്തിനാണ് അവർ കളമൊരുക്കിയത്. ശൈഖ് മഖ്‌സൂസുല്ല, സഹോദരൻ ശൈഖ് മുഹമ്മദ് മൂസാ, റശീദുദ്ദീൻ ദഹ്‌ലവി, ഫള്‌ലെ ഹഖ് ഖൈറാബാദി(റ) തുടങ്ങിയവർ ഹി. 1240 റബീഉൽ ആഖിർ 19-ന് രാവിലെ ഡൽഹി പള്ളിയിലെത്തുകയും ഇസ്മാഈൽ ദഹ്‌ലവിയോടും അദ്ദേഹത്തിന്റെ സഹായിയായ അബ്ദുൽ ഹയ്യിൽ ബഠാനവിയോടും സംവാദം നടത്തി അവരെ പരാജയപ്പെടുത്തുകയുമുണ്ടായി. സത്യം തിരിച്ചറിഞ്ഞപ്പോൾ അതിൽ അകപ്പെട്ട പലരും പശ്ചാത്തപിച്ച് മടങ്ങി. ഫള്‌ലേ റസൂൽ ബദായൂനീ സൈഫുൽ ജബ്ബാർ എന്ന ഗ്രന്ഥത്തിൽ അന്നത്തെ സംഭവമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.


അശ്അരിയ്യത്തിനും മാതുരീദിയ്യത്തിനും എതിരായ ഒന്നും അതിലില്ലെന്ന് ഇപ്പോൾ ഓൺലൈനിലൂടെ അവർ പ്രചരിപ്പിക്കുന്നുണ്ട്.


എന്തായാലും ഒരു കാര്യം ഉറപ്പാണ്. ആ കാലഘട്ടത്തിലുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതർ തന്നെ അതിനെതിരെ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. അശ്അരിയ്യത്തിനോടും മാതുരീദിയ്യത്തിനോടും എതിരായ ഒന്നും അതിലില്ലെന്ന് പറയുന്നവർ ഈ രണ്ട് വിശ്വാസ സരണികളെ കുറിച്ച് കൃത്യമായ വിവരമില്ലാത്തവരാണ്. അഖീദയുടെ ഇമാമുകൾ പഠിപ്പിക്കാത്ത തൗഹീദും ശിർക്കുമാണ് തഖ്‌വിയത്തുൽ ഈമാനിൽ അവതരിപ്പിക്കുന്നത്. മുസ്‌ലിം ലോകം നിരാക്ഷേപം ചെയ്തുപോരുന്ന ഇസ്തിഗാസയുൾപ്പടെയുള്ള പുണ്യകർമങ്ങൾ അതിൽ ശിർക്കായി എണ്ണിയിരിക്കുന്നു. അവ ചെയ്യുന്നവർ അബൂജഹലിന് തുല്യരാണെന്നും പ്രഖ്യാപിക്കുന്നു. അങ്ങനെ ഖവാരിജുകൾ മുതൽ നടപ്പുള്ള മുസ്‌ലിംകളെ കാഫിറാക്കൽ വിനോദം ഇസ്മാഈൽ ദഹ്‌ലവിയുടെ ഗ്രന്ഥങ്ങളിൽ ധാരാളം കാണാനാവും.


സത്യത്തിൽ ഇസ്മാഈൽ ദഹ്‌ലവി ആരായിരുന്നു?


ലോകം മുഴുവൻ നാശം വിതച്ച സലഫിസത്തെ ഇന്ത്യയിൽ നട്ടുവളർത്തിയത് ഇസ്മാഈൽ ദഹ്‌ലവിയാണ്. പഴയ മുൻജിദിലും സലഫി പ്രസ്ഥാനത്തിന്റെ മുഴുവൻ ചരിത്ര ഗ്രന്ഥങ്ങളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.


ഇസ്മാഈൽ ദഹ്‌ലവിക്ക് ശേഷമല്ലേ ദേവ്ബന്ദ് അകാബിറുകൾ എന്ന് അവർ വിശേഷിപ്പിക്കാറുള്ള ഖാസിം നാനൂതവി, റശീദ് അഹ്‌മദ് ഗംഗോഹി, ഖലീൽ അഹ്‌മദ് സഹാറൻപൂരി, അശ്‌റഫ് അലി ഥാനവി തുടങ്ങിയവരൊക്കെ വരുന്നത്. ഇസ്മാഈൽ ദഹ്‌ലവിയുടെ പിഴച്ച വാദങ്ങൾ ഇവർക്കുമുണ്ടായിരുന്നോ?


അതേ, ഇവരെല്ലാം ഇസ്മാഈൽ ദഹ്‌ലവിയുടെ ആദർശങ്ങൾ മുറുകെ പിടിച്ച് ജീവിക്കുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, ഖുതുബുൽ ഇർശാദ് എന്ന് അവർ വിശേഷിപ്പിക്കാറുള്ള റശീദ് അഹ്‌മദ് ഗംഗോഹി ഫതാവാ റശീദിയ്യയിൽ രേഖപ്പെടുത്തയത് ഇപ്രകാരമാണ്: ഇസ്മാഈൽ ദഹ്‌ലവി ആലിമും മുത്തഖിയും ബിദ്അത്തുകളെ പിഴുതെറിഞ്ഞവരും സുന്നത്തിനെ നടപ്പിലാക്കിയവരും ഖുർആനും സുന്നത്തുമനുസരിച്ച് ജീവിച്ചവരും അല്ലാഹുവിന്റെ സൃഷ്ടികൾക്ക് ഹിദായത്ത് നൽകിയവരുമായിരുന്നു. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം അങ്ങേയറ്റം അവലംബമാണ്. ശിർക്ക്-ബിദ്അത്തുകൾക്കെതിരെ മറുപടിയില്ലാത്ത വിധം ഖണ്ഡനമാണ്. അതിനെ സൂക്ഷിക്കലും പഠിക്കലും അതനുസരിച്ച് ജീവിക്കലുമാണ് ഇസ്‌ലാം. അതിന് പ്രതിഫലം നിർബന്ധമാണ്. ഇതിനെ കുറിച്ച് മോശം പറയുന്നവൻ തെമ്മാടിയും പുത്തൻവാദിയുമാണ്. വലിയ വലിയ പണ്ഡിതർ ഇതിനെ ഇഷ്ടപ്പെടുകയും ഇതിനെ കുറ്റം പറയുന്നവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് പറഞ്ഞിട്ടുമുണ്ട് (ഫതാവാ റശീദിയ്യ പേ. 219,220). ദേവ്ബന്ദികളുടെ നേതാവിന്റെ വരികളാണിത്. ഇന്നുവരെ ദേവ്ബന്ദികളാരെങ്കിലും തഖ്‌വിയത്തുൽ ഈമാൻ തെറ്റാണെന്ന് പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടോ?


ദേവ്ബന്ദികളുടെ വികല വാദങ്ങളിൽ അതീവ ഗൗരവമുള്ളതായി ഉസ്താദ് നിരീക്ഷിക്കുന്നത് ഏതെല്ലാം കാര്യങ്ങളാണ്?


മുഅ്മിനുകളെ വളരെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും അവർ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അവമതിക്കുന്ന പ്രയോഗങ്ങൾ അവർ നടത്തി. അതിനെതിരെ പണ്ഡിത ശബ്ദങ്ങളുയർന്നപ്പോൾ അവ പിൻവലിക്കുന്നതിന് പകരം ദുർവ്യാഖ്യാനിക്കുകയാണ് അവർ ചെയ്തത്.


അൽപം വിശദീകരിച്ചാൽ…


അല്ലാഹുവുമായി ബന്ധപ്പെട്ട് അവർ നടത്തിയ തരംതാണ ചർച്ച ഫതാവാ റശീദിയ്യയിൽ നമുക്ക് കാണാം. അല്ലാഹുവിന് കളവ് പറയൽ സാധ്യമാണോ എന്ന ചോദ്യത്തിന് സാധ്യമാണെന്നായിരുന്നു ഗംഗോഹിയുടെ മറുപടി. വിമർശനമുയർന്നപ്പോൾ അതിന് ദുർവ്യാഖ്യാനത്തിലൂടെ ‘തെളിവ്’ നിരത്തുകയും ചെയ്യുന്നു. ലോകത്ത് പ്രാമാണികരായ ഒരു ഇമാമും പറയാത്തതാണിത്. ഈ ചർച്ചയിലൂടെ പൊതുസമൂഹത്തിന് എന്ത് ഉപകാരമാണ് ലഭിക്കുന്നത്? ഇന്ന് ചില മതവിരോധികൾ ഇതെടുത്തുകാട്ടി അല്ലാഹുവിനെ പരിഹസിക്കുന്നത് കാണുമ്പോൾ വലിയ വേദന തോന്നുന്നു.


തിരുനബി(സ്വ)യുടെ മഹത്ത്വത്തിനെതിരായ പല സംഭവങ്ങളും ദേവ്ബന്ദ് നേതാക്കളുടെ ഗ്രന്ഥങ്ങളിലുള്ളതായി കേട്ടിട്ടുണ്ട്. എന്നാൽ തങ്ങളൊക്കെ വലിയ ആശിഖുകളാണെന്നാണ് അവരുടെ വാദം?


അല്ലാഹുവിനെ ആക്ഷേപിച്ചവർക്ക് തിരുനബി(സ്വ)യെ അവഹേളിക്കുന്നതിൽ പ്രത്യേകിച്ച് സങ്കോചമൊന്നും വേണ്ടതില്ലല്ലോ. മാത്രമല്ല, ഒരു സൂചിപ്പഴുത് കിട്ടിയാൽ അത് പോലും റസൂൽ(സ്വ)യെ നിസ്സാരവത്കരിക്കാൻ ഉപയോഗപ്പെടുത്തിയിട്ടേയുള്ളൂ ദയൂബന്ദികൾ. കിട്ടുന്ന സമയത്തൊക്കെ നബി(സ്വ)യുടെ ജലാലിയ്യത്തിനും മഹത്ത്വത്തിനുമെതിരെ സംസാരിക്കുന്നവർക്കാണോ ആശിഖുകൾ എന്ന് പറയുക.

ഖലീൽ അഹ്‌മദ് അമ്പേട്ടവി (സഹാറൻപൂരി)യുടെ ബറാഹീനേ ഖാതിഅ എന്ന ഗ്രന്ഥത്തിൽ തിരുനബി(സ്വ)ക്ക് വിശാലമായ ജ്ഞാനമുണ്ടോ എന്ന ചർച്ചയിൽ പറയുന്നത് നോക്കൂ: ‘പിശാചിനും മലക്കുൽ മൗത്തിനും വിശാലമായ ജ്ഞാനമുണ്ടെന്നത് ഖണ്ഡിതമായ രേഖകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാൽ നബി(സ)ക്ക് വിശാലമായ ജ്ഞാനം ഉണ്ടെന്നതിന് അപ്രകാരം രേഖയില്ല. അതിനാൽ അങ്ങനെ വിശ്വസിക്കൽ ശിർക്കായിത്തീരും.’ എന്ത് മാത്രം വിവരക്കേടാണ് ഈ പറയുന്നത്? പിശാചിന് വിശാലമായ ജ്ഞാനമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കല്ല. നബി(സ്വ)ക്ക് അതുണ്ടെന്ന് വിശ്വസിക്കൽ ശിർക്കും! ഇങ്ങനെ പ്രവാചകരുടെ ജലാലിയ്യത്തിനും ജമാലിയ്യത്തിനുമെതിരായി സംസാരിക്കൽ ഇവരുടെ വിനോദമാണ്.


റശീദ് അഹ്‌മദ് ഗംഗോഹിയും തിരുനബി(സ്വ)യെ നിന്ദിക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ?


അതേ. അല്ലാഹു നബി(സ്വ)ക്ക് നൽകിയിട്ടുള്ള പ്രത്യേകതയാണ് റഹ്‌മത്തുൻ ലിൽ ആലമീൻ എന്നത്. അത് പ്രവാചകർ(സ്വ)ക്ക് മാത്രമല്ല എന്ന വാദവുമായാണ് ഗംഗോഹി ഒരിക്കൽ രംഗത്തു വന്നത്. ഞങ്ങൾക്ക് വേറെയും റഹ്‌മത്തുൻ ലിൽ ആലമീൻ ഉണ്ടെന്നാണ് ദേവ്ബന്ദി നേതാവിന്റെ നിലപാട്. തീർത്തും പ്രമാണവിരുദ്ധവും ഖുർആനിന്റെ പ്രഖ്യാപനത്തിന് എതിരുമാണിത്.


അവർ മറ്റാരെയെങ്കിലും റഹ്‌മത്തുൻ ലിൽ ആലമീൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടോ?


ഉണ്ട്. തങ്ങളുടെ ശൈഖായി അവർ പരിചയപ്പെടുത്താറുള്ള ഇംദാദുല്ലാഹ് മുഹാജിർ മക്കീ(റ)ക്ക് അത്തരം പേര് ചാർത്തിയിട്ടുണ്ട്. ശൈഖ് സുന്നി അഖീദയിലായി ജീവിച്ചയാളാണ്. എന്നാൽ ഗംഗോഹി അടക്കമുള്ള ഒരു വിഭാഗം പുത്തൻവാദികളായി മാറി. അതിന് ശേഷമാണ് ഇത്തരം നീച പരാമർശങ്ങൾ വരുന്നത്. ശൈഖ് അതിന് ഉത്തരവാദിയല്ല. ധാരാളം സ്ഥലങ്ങളിൽ ഇതു പോലെ നബി(സ്വ)യെ അവഹേളിച്ചത് നമുക്ക് കാണാനാവും.

അശ്‌റഫലി ഥാനവിക്ക് ഹിഫ്‌ളുൽ ഈമാൻ എന്നൊരു കൃതിയുണ്ട്. തിരുനബി(സ്വ)യുടെ അദൃശ്യ ജ്ഞാനത്തെ ചോദ്യം ചെയ്ത് അദ്ദേഹം എഴുതുന്നു: ‘നബി(സ്വ)ക്ക് എല്ലാ ജ്ഞാനവും നൽകപ്പെട്ടു എന്നാണെങ്കിൽ അത് അല്ലാഹുവിനോട് തുല്യമാക്കലാണ്. അതല്ല, കുറച്ചു നൽകപ്പെട്ടു എന്നാണെങ്കിൽ അത് സൈദിനും അംറിനും ഭ്രാന്തനും കുട്ടിക്കും മൃഗങ്ങൾക്കും എല്ലാം ഇല്ലേ. അതിൽ നബി(സ്വ)ക്ക് മാത്രമായിട്ടെന്താണ് പ്രത്യേകത.’ എത്ര ഗുരുതരമാണ് ഈ വരികൾ. ഇതിനെ കുറിച്ച് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചപ്പോൾ ബസ്തുൽ ബനാൻ എന്നൊരു കൃതി തയ്യാറാക്കുകയാണ് ചെയ്തത്. താൻ പറഞ്ഞത് അബദ്ധമാണെന്ന് സമ്മതിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കാനായിരുന്നു ശ്രമം. ഇന്നും ദേവ്ബന്ദികൾക്ക് തലവേദനയാണ് പ്രസ്തുത വരികൾ. അതുകൊണ്ട് തന്നെ വിശദീകരണവുമായി പിൽകാലക്കാരും രംഗത്തു വന്നു. പരസ്പരം കാഫിറാക്കലിലാണ് അത് കലാശിച്ചത്.


അതെങ്ങനെ?


ഥാനവിയുടെ പ്രയോഗത്തിൽ ഐസാ എന്നൊരു പദമുണ്ട്. അതിന് സാദ്യശ്യപ്പെടുത്തിക്കൊണ്ടുള്ള അർത്ഥ കൽപ്പന നൽകരുത്. അപ്പോൾ കുട്ടികളോടും ഭ്രാന്തന്മാരോടുമൊക്കെ തുലനപ്പെടുത്തുന്നതിനാൽ കാഫിറായിത്തീരും. അതുകൊണ്ട് ഇത്ര എന്ന അർത്ഥമേ നൽകാവൂ എന്നാണ് മൻസൂർ നുഅ്മാനിയുടെ വിശദീകരണം. ഹുസൈൻ അഹ്‌മദ് മദനീ പറയുന്നത് ഇത്ര എന്ന അർത്ഥം നൽകിയാലാണ് കാഫിറാവുക. അതുകൊണ്ട് ഇവിടെ സാദൃശ്യപ്പെടുത്താനുള്ള ‘പോലെ’ എന്ന അർത്ഥം മാത്രമേ വെക്കാവൂ. അല്ലെങ്കിൽ കാഫിറായിപ്പോകും. ചുരുക്കത്തിൽ ഏത് അർത്ഥം വെച്ചാലും കാഫിറാകുമെന്ന് അവർതന്നെ സമ്മതിക്കുന്നേടത്തേക്ക് കാര്യങ്ങളെത്തി.


റസൂൽ(സ്വ)ക്ക് വിശാലമായ ജ്ഞാനം ഉണ്ടെന്നതാണോ അഹ്‌ലുസ്സുന്നയുടെ വിശ്വാസം? അല്ലാഹുവിന് വിശാലമായ ജ്ഞാനം ഉണ്ടല്ലോ. അപ്പോൾ അങ്ങനെ വിശ്വസിക്കുന്നത് ശിർക്കാകില്ലേ?


ഈ രണ്ട് വിശ്വാസങ്ങളും ഒരേ അനുപാതത്തിലല്ല. വലിയ വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ അറിവ് സ്വന്തമാണ്. നബി(സ്വ)യുടേത് നൽകപ്പെട്ടതാണ്. അല്ലാഹുവിന്റെ ഇൽമ് ഗൈറു മുതനാഹിൻ ബിൽ ഫിഅ്ൽ, അസലിയ്യ്, ഖദീം തുടങ്ങി ധാരാളം വിശേഷണങ്ങളുള്ളതാണ്. ഇതൊന്നും സൃഷ്ടികളുടെ അറിവുകൾക്കില്ല. അതിനാൽ ശിർക്ക് വരുന്നില്ല. അല്ലെങ്കിലും കാര്യങ്ങളുടെ മർമം മനസ്സിലാക്കാതെ എടുത്തു ചാടുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങളെ ശരിയെന്ന് ധരിച്ച് മറ്റുള്ളവരുടെ മേൽ ശിർക്കാരോപണം നടത്തുന്നത്. ദേവ്ബന്ദികളുടെ അടിസ്ഥാന പ്രശ്‌നം അവർ അല്ലാഹുവിനെയും തിരുനബി(സ്വ)യെയും നിസ്സാരവത്കരിക്കുന്നു എന്നതാണ്. ഇത് പൗരാണികരിൽ മാത്രമല്ല, ആധുനികരിലുമുണ്ട്. എനിക്ക് നേരിട്ട് തന്നെ അതനുഭവപ്പെട്ടിട്ടുണ്ട്.


അതെന്തായിരുന്നു?

ഒരിക്കൽ അന്താരാഷ്ട്ര മീലാദ് കോൺ ഫ്രൻസിന് ഇന്ത്യൻ പ്രതിനിധിയായി ഈജിപ്തിലേക്ക് ക്ഷണിക്കപ്പെടുകയും അതിൽ സംബന്ധിക്കുകയും ചെയ്തു. മൗലിദ് വിരോധികളായ ദേവ്ബന്ദികൾ വലിയ പണ്ഡിതനായി പരിചയപ്പെടുത്താറുള്ള അൻളർ കശ്മീരിയും അതിൽ സംബന്ധിച്ചിരുന്നു. വഹ്‌യ് നിലച്ച സമയത്ത് മനോവേദനയാൽ നബി(സ്വ) ആത്മഹത്യക്ക് ശ്രമിച്ചു എന്ന് തോന്നിപ്പിക്കുന്ന ഹദീസിനെ കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തിന്റെ മറുപടി ഏറെ വേദനിപ്പിക്കുന്നതായിരുന്നു. അതിനൊരു നല്ല വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അങ്ങനെ സംഭവിച്ചത് നബി(സ്വ)ക്ക് വിവരമില്ലാത്തത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്തുമാത്രം വിവരക്കേടാണിത്?


ഈ ഹദീസിനെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?


ഇത് ആലങ്കാരിക പ്രയോഗമാണ്. ബാഹ്യാർത്ഥത്തിലല്ല ഇതിനെ മനസ്സിലാക്കേണ്ടത്. വഹ്‌യ് ഇടക്ക് നിന്നുപോയപ്പോൾ അത് ലഭിക്കാൻ വേണ്ടി അവിടന്ന് എത്രമാത്രം കൊതിച്ചു എന്നത് അടയാളപ്പെടുത്തുന്ന ആലങ്കാരിക പ്രയോഗമാണ് ഈ ഹദീസിലുള്ളത്. ഇക്കാര്യം ഇമാമീങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും അതിനെയെല്ലാം മറികടന്ന് നബി(സ്വ)യെ അവമതിക്കുന്ന ദുർവ്യാഖ്യാനമാണ് അൻളർ ശാഹ് കാശ്മീരി നടത്തിയത്. ഇത് തന്നെയാകുമല്ലോ അവർ അനുയായികളെ പഠിപ്പിക്കുന്നതും.


ദേവ്ബന്ദികളെ കുറിച്ച് നമ്മുടെ നിലപാട് ഒറ്റവാക്കിൽ പറഞ്ഞാൽ…


അവർ പുത്തൻവാദികളാണ്. അതിലാർക്കും സംശയമില്ല.


പക്ഷേ, അവർ കാഫിറാണെന്നാണ് അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ) അടക്കമുള്ള പല പണ്ഡിതരും ഫത്‌വ നൽകിയിട്ടുള്ളത്?


അല്ലാമ അഹ്‌മദ് രിളാഖാൻ ബറേലവി(റ) ഇന്ത്യയിൽ തുല്യതയില്ലാത്ത മഹാപണ്ഡിതനാണ്. ആയിരക്കണക്കിന് രചനകളുള്ളവരാണ്. ഇന്ത്യയിൽ അഹ്‌ലുസ്സുന്നക്ക് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന് മുമ്പോ ശേഷമോ അദ്ദേഹത്തെ പോലെ ഒരാളെ ഇന്ത്യൻ ചരിത്രത്തിൽ കാണാനാകില്ല. ഖാദിയാനിസം, ശീഇസം, സലഫിസം ഉൾപ്പടെ മുഴുവൻ ബിദ്അത്തുകാർക്കെതിരെയും അദ്ദേഹം ഖണ്ഡനം നടത്തിയിട്ടുണ്ട്. അതിൽ ദേവ്ബന്ദീ അകാബിറുകൾ എന്ന് അവർ വിശേഷണം ചാർത്തിയവർ കുഫ്‌രിയ്യത്താകുന്ന പല പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അഹ്‌ലുസ്സുന്നയുടെ ചില പണ്ഡിതർ അത്തരക്കാരെ പറ്റി കുഫ്‌റ് കൊണ്ട് ഫത്‌വ നൽകിയത്. ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസിൽ റസൂൽ(സ്വ)ക്ക് ശേഷം മറ്റൊരു നബി വരാനുള്ള സാധ്യത സമ്മതിച്ചാൽ പോലും തിരുനബി(സ്വ)യുടെ ഖാതമിയ്യത്തിന് ഒരു പോറലു മേൽക്കില്ലെന്ന് എഴുതിയിട്ടുണ്ട്. ഖാദിയാനികൾ ഈ ഗ്രന്ഥം അവർക്ക് അനുകൂല തെളിവായി ഉദ്ധരിക്കുന്നുമുണ്ട്. എത്ര അപകടം പിടിച്ച വാക്കുകളാണിത്!


ഖാദിയാനികൾ കാഫിറാണെന്ന് സമർത്ഥിച്ചുകൊണ്ട് ഉസ്താദ് അൽബറാഹീനുൽ ഖത്ഇയ്യ ഫിർറദ്ദി അലൽ ഖാദിയാനിയ്യ എന്ന കിതാബ് രചിച്ചിട്ടുണ്ടല്ലോ. അതേ വാദമുള്ള ദേവ്ബന്ദികളെ എന്തുകൊണ്ടാണ് കുഫ്‌റ് കൊണ്ട് വിധിക്കാത്തത്?


ഇമാം ഇബ്‌നു ഹജരിൽ ഹൈതമി(റ) തുഹ്ഫയിൽ പറഞ്ഞതായി കാണാം: നബി(സ്വ)യുടെ നുബുവ്വത്തിന് ശേഷം ഒരു നബിയുണ്ടാകാമെന്ന് ആരെങ്കിലും സമ്മതിച്ച് കൊടുത്താൽ അവൻ മുർതദ്ദായി പോകും. ഇതനുസരിച്ച്, ദേവ്ബന്ദികൾ അപ്രകാരമാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അവരെ പറ്റി രിദ്ദത്ത് കൊണ്ടും കുഫ്‌റ് കൊണ്ടും വിധിക്കേണ്ടതാണ്. അപ്രകാരം ഉദ്ദേശ്യമില്ലെന്നും മറ്റൊരു പ്രവാചകന്റെ സാധ്യത പോലും ഇല്ലെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുന്നപക്ഷം കുഫ്‌റ് കൊണ്ട് വിധിക്കാവുന്നതുമല്ല. തഹ്ദീറുന്നാസിലെ വരികൾ വളരെ അപകടം പിടിച്ചതാണ്. അത് തള്ളിക്കളയേണ്ടതാണ്. ദുർവ്യാഖ്യാനിച്ച് ഒപ്പിക്കേണ്ടതല്ല. അതേസമയം മറ്റൊരു പ്രവാചകന്റെ സാധ്യതയെപോലും അംഗീകരിക്കുന്നില്ലെങ്കിൽ ഇക്കാരണത്താൽ അവർക്കെതിരെ കുഫ്‌റിന്റെ ഫത്‌വ പുറപ്പെടുവിക്കേണ്ടതുമില്ല. എന്നാൽ ഖാദിയാനികൾ മറ്റൊരു നബി വരുമെന്ന കാര്യം സമ്മതിക്കുന്നുവെന്ന് മാത്രമല്ല, അങ്ങനെയൊരു നബി വന്നിട്ടുണ്ടെന്ന് വാദിക്കുന്നവരുമാണ്. അതിനാൽ അവർ കുഫ്‌റ് കൊണ്ട് വിധിക്കപ്പെടേണ്ടവർ തന്നെയാണ്.


ദേവ്ബന്ദികളെ വെള്ളപൂശാനുള്ള സംഘമായി പ്രവർത്തിക്കുന്നത് തബ്‌ലീഗ് ജമാഅത്തുകാരാണ്. തബ്‌ലീഗുകാർ എന്ന പേരിലാണല്ലോ ഇവിടെ അവരറിയപ്പെടുന്നത്. കേരളത്തിൽ തബ്‌ലീഗ് തലപൊക്കിയപ്പോൾ സമസ്തയുടെ നിലപാട് എന്തായിരുന്നു?


തബ്‌ലീഗ് ജമാഅത്ത് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് 1960-കളിലാണ്. തുടക്കത്തിൽ തന്നെ അതിൽ ചില ദുരൂഹതകളുണ്ടായിരുന്നു. കേരളത്തിലെ അവരുടെ പ്രഥമ അമീറായിരുന്ന കാഞ്ഞാർ മൂസ മൗലവിയോട് ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ(ന.മ) പറഞ്ഞ കാര്യങ്ങൾ സമസ്തയുടെ അറുപതാം വാർഷിക സുവനീറിൽ വ്യക്തമായി കാണാം: അഹമ്മദ് ഹാജിയും കോയട്ടി ഹാജിയും ഖുതുബിയുടെ പരിചയക്കാരാണ്. മറ്റൊരാൾ ആരാണെന്ന് അവിടുന്ന് ചോദിച്ചതിന് തബ്‌ലീഗ് നേതാവ് കാഞ്ഞാർ മൂസ മൗലവിയാണെന്ന് കോയട്ടി ഹാജി പരിചയപ്പെടുത്തി. ഉടനെ ഗൗരവമാർന്ന മുഖഭാവത്തോടെ മൂസ മൗലവിയോടായി, തബ്‌ലീഗോ? നീ എന്തെല്ലാം കിതാബുകൾ ഓതിയിട്ടുണ്ട് എന്ന് മൗലാന ചോദിച്ചു. ഞാൻ കിതാബുകളൊന്നും ഓതിയിട്ടില്ല എന്ന പതിഞ്ഞ സ്വരത്തിൽ മൂസ മൗലവിയുടെ മറുപടി ഖുതുബിയെ രോഷാകുലനാക്കി. കിതാബുകളൊന്നും ഓതാത്ത നീയാണോ ദീനിന്റെ തബ്‌ലീഗ് നടത്തുന്നത്? അതിനെന്താ നിനക്കധികാരം? തബ്‌ലീഗ് അമ്പിയാക്കളുടെ സ്വിഫത്താണ്. ജാഹിലായ നീയാണോ തബ്‌ലീഗുമായി നടക്കുന്നത്? ഇത് ദീനിന്റെ തബ്‌ലീഗല്ല, ശൈത്വാന്റെ തബ്‌ലീഗാണ്. ഇവനോടൊപ്പമാണോ നിങ്ങൾ രണ്ടുപേരും നടക്കുന്നത് എന്ന് ഹാജിമാരോടായി മൂപ്പർ ചോദിച്ചു. ഉടനെ ഞാൻ ഇവരോടൊപ്പം പോകാറില്ല, കോയട്ടി ഹാജി ചിലപ്പോൾ പോകാറുണ്ട്. എന്നെ ഇന്ന് ക്ഷണിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് കൂട്ടി വന്നതാണ് എന്ന് അഹമ്മദ് ഹാജി ഒരുവിധം പറഞ്ഞൊപ്പിച്ചു. അതിനെ സൂക്ഷിക്കണം. എന്തെങ്കിലും പേരുപറഞ്ഞ് പല ശൈത്വാന്മാരും വരും. വിവരമുള്ള ആലിമീങ്ങളോട് ചോദിക്കാതെ അതിലൊന്നും ചെന്ന് പെടരുത് എന്ന അർത്ഥ ഗർഭമായ ഒരു ഉപദേശത്തോടെ അവരെ തിരിച്ചയച്ചു. അതോടെ കോയട്ടി ഹാജി തബ്‌ലീഗ് കൈവെടിയുകയും ചെയ്തു (സമസ്ത: 60-ാം വാർഷിക സ്മരണിക പേ. 102,103).

തബ്‌ലീഗ് ജമാഅത്തിനെ അകക്കണ്ണ് കൊണ്ട് കാണുകയായിരുന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാർ. പിന്നീട് ഖുത്ബി അവർകൾ സമസ്തയിലേക്ക് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സമസ്ത ഇവരുടെ ആശയങ്ങൾ പഠിക്കാൻ ഒരു ഉപസമിതിയെ തിരഞ്ഞെടുത്തതും അവർ സമർപ്പിച്ച വിശദമായ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി തബ്‌ലീഗുകാർ ബിദ്അത്തുകാരാണെന്ന വിധി പുറപ്പെടുവിച്ചതും.


തബ്‌ലീഗുകാരുടെ പുസ്തകങ്ങൾ ഉർദുവിലാണെന്നും എന്നാൽ ഉർദു അറിയാത്തവരാണ് ആ സമിതിയിലുണ്ടായിരുന്നവരെന്നുമാണ് ഇപ്പോൾ അവർ കാര്യമായി പ്രചരിപ്പിക്കുന്നത്. ഭാഷയറിയാതെ, തങ്ങളുടെ ഗ്രന്ഥങ്ങൾ പഠിക്കാതെ തെറ്റായ റിപ്പോർട്ടാണ് സമസ്തക്ക് അവർ കൊടുത്തതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫത്‌വ പുറപ്പെടുവിച്ചതെന്നുമാണ് വാദം. അത് ശരിയാണോ?


സമസ്ത നിയോഗിച്ച സമിതിയിലെ ഒരാൾക്കും ഉർദു അറിയില്ലായിരുന്നുവെന്നാണ് ഇത് കേട്ടാൽ തോന്നിപ്പോവുക. അതൊരിക്കലും ശരിയല്ല. അവരുടെ പുസ്തകങ്ങളിലെ പിഴച്ച ആശയങ്ങൾ കണ്ടെത്തിത്തന്നെയാണ് ആ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. തെറ്റായ വിശ്വാസങ്ങൾ തള്ളിക്കളയുന്നതിന് പകരം ദുർവ്യാഖ്യാനിച്ച് നന്നാക്കാനാണ് തബ്‌ലീഗുകാർ ശ്രമിച്ചത്. അതൊരിക്കലും ശരിയല്ല. മറ്റൊരു കാര്യം കൂടി ഇതിനോട് ചേർത്തു പറയാം. ഇന്ന് ഉർദു അറിയുന്നവർ ധാരാളമില്ലേ. സമസ്ത അന്ന് പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അവരുടെ ഗ്രന്ഥങ്ങളിൽ ഇല്ലെന്ന് ആർക്കെങ്കിലും തെളിയിക്കാനായോ? ഇല്ല. പ്രസ്തുത സമിതി പറഞ്ഞതെല്ലാം അവരിലുണ്ട്. അതിനപ്പുറവും ഉണ്ട്.


സമസ്ത തബ്‌ലീഗിനെതിരെ തീരുമാനമെടുത്തപ്പോൾ ഉസ്താദിന്റെ പ്രിയ ഗുരു നാഥൻ ശൈഖ് ഹസൻ ഹസ്രത്ത് അതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സമസ്തക്ക് പകരം മറ്റൊരു സംഘടനയുണ്ടാക്കിയെന്നും അതിന്റെ പ്രവർത്തകനായി താങ്കളും ഉണ്ടായിരുന്നുവെന്നും ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. എന്താണ് വസ്തവം?


ശൈഖ് ഹസൻ ഹസ്രത്ത് ദീർഘകാലം പഠനം നടത്തിയത് ദേവ്ബന്ദിലായിരുന്നു. ഹുസൈൻ അഹ്‌മദ് മദീനി അടക്കമുള്ളവർ അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്. പക്ഷേ, ഉസ്താദുമാരിൽ നിന്നും ഉണ്ടാകുന്ന തെറ്റിദ്ധാരണാപരമായ വാക്കുകളെ ന്യായീകരിക്കുന്ന രീതിയാണ് അവർ സ്വീകരിച്ചത്. അതിനാൽ സമസ്തയുടെ മേൽ പറഞ്ഞ സുപ്രധാന തീരുമാനത്തിൽ ബഹുമാനപ്പെട്ടവർക്ക് അതൃപ്തി ഉണ്ടായിട്ടുണ്ട്. ‘അഖില’യുടെ രൂപീകരണത്തിന് എന്നെയും ക്ഷണിച്ചിരുന്നു. രൂപീകരണ മീറ്റിംഗിൽ പങ്കെടുത്തതിലപ്പുറം അതിന്റെ പ്രവർത്തകനായോ മറ്റോ ഞാനുണ്ടായിരുന്നില്ല. മാത്രമല്ല, സമസ്തയുണ്ടായിരിക്കേ ഇത്തരമൊരു സംഘനയുടെ ആവശ്യമില്ലെന്നും അത് വിജയിക്കുകയില്ലെന്നുമുള്ള എന്റെ അഭിപ്രായം ഹസ്രത്തിനോട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു പ്രചാരണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. അതിനെല്ലാം അക്കാലത്തേ മറുപടി നൽകിയതുമാണ്.


ശൈഖ് ഹസൻ ഹസ്രത്തിനെ അങ്ങേയറ്റം ഇപ്പോഴും ശൈഖുന ഇഷ്ടം വെക്കുന്നുണ്ടല്ലോ. അദ്ദേഹത്തോട് ദേവ്ബന്ദികളെ കുറിച്ച് എന്തെങ്കിലും സംസാരിച്ചിരുന്നോ?


തീർച്ചയായും. അവർ ഉന്നയിച്ചിട്ടുള്ള പല കാര്യങ്ങളും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. തബ്‌ലീഗിനോട് ഒരിക്കലും അദ്ദേഹത്തിന് യോജിപ്പില്ല. തന്റെ ഉസ്താദുമാരുടെ കാര്യത്തിൽ മാത്രമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. സലഫിസത്തോട് അതിശക്തമായ വിയോജിപ്പുള്ള ഹസ്രത്ത് അവർകളെ തന്റെ ഉസ്താദുമാരിൽ പലരെയും സലഫിസം സ്വാധീനിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഞാനും മർഹൂം എംഎ ഉസ്താദും മറ്റും ശ്രമിച്ചിരുന്നു. കുറഞ്ഞ കാലം കൂടി ഹസ്രത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ആ നിലപാടുകളിൽ നിന്ന് പരസ്യമായി തന്നെ പിന്മാറുന്നത് നമുക്ക് കാണാനും കഴിയുമായിരുന്നു.


ശൈഖ് ഹസൻ ഹസ്രത്തിന്റെ അതേ നിലപാട് സ്വീകരിച്ച് ദേവ്ബന്ദി നേതാക്കളുടെ വാക്കുകൾ നമുക്കും വ്യാഖ്യാനിച്ചു കൂടേ?


പറ്റില്ല. ഒരു ന്യായീകരത്തിനും പഴുതില്ലാത്ത വിധം അവരിലെ ബിദ്അത്ത് വെളിവായിട്ടുണ്ട്. അത് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ് പണ്ഡിത ദൗത്യം. അതു ചെയ്യാതിരുന്നാൽ അതിന്റെ മറവിലൂടെ പുത്തൻവാദം സമൂഹത്തിൽ കയറിപ്പറ്റുന്നത് നിയന്ത്രിക്കാൻ കഴിയാതെവരും.


ശൈഖ് ഹസൻ ഹസ്രത്തടക്കം കേരളത്തിലുള്ള പല പണ്ഡിതരുടെയും ഹദീസ് നിവേദക പരമ്പര നേരത്തെ നാം പറഞ്ഞ ദേവ്ബന്ദികളിലൂടെ കടന്നുപോകുന്നതാണല്ലോ? ഇത്തരം ബിദ്അത്തുകാരിൽ നിന്ന് ഹദീസ് സ്വീകരിക്കാമോ?


മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കെല്ലാം നമ്മുടെ ഗുരുപരമ്പര രേഖപ്പെടുത്തിയ ഫൈളാനുൽ മുസൽസല എന്ന കിതാബ് നൽകാറുണ്ട്. അതിൽ ഇത്തരക്കാരായ ഒരു മുബ്തദിഇനെയും ഞാൻ ഉദ്ധരിച്ചിട്ടില്ല. ഉദ്ധരിക്കേണ്ടതുമില്ല. കാരണം അവർ പുത്തനാശയത്തെ ശക്തിപ്പെടുത്തുന്നവരാണ്. ബിദ്അത്തുകാരിൽ നിന്നും ഹദീസ് സ്വീകരിക്കുന്ന വിഷയത്തിൽ പണ്ഡിതർ ധാരാളം ചർച്ച നടത്തിയിട്ടുണ്ട്. ബിദ്അത്ത് കടത്തിക്കൂട്ടുന്നവരിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്നാണ് പണ്ഡിത നിലപാട്. അതിൽ നാം ഉറച്ച് നിൽക്കുന്നു.


പക്ഷേ, കഴിഞ്ഞുപോയ ചില കേരളീയ പണ്ഡിതർ അവരുടെ ഗുരുപരമ്പര വിശദീകരിക്കുമ്പോൾ അതിൽ ദേവ്ബന്ദികളെ പരാമർശിക്കുന്നുണ്ടല്ലോ?


ശരിയാണ്. കേരളത്തിലെ സമുന്നതരായ ചില പണ്ഡിതന്മാർ അവരുടെ ഗുരുപരമ്പരകൾ പറയുമ്പോൾ അതിൽ ദേവ്ബന്ദികളെയും പരാമർശിക്കാറുണ്ട്. അതോടൊപ്പം ഈ പണ്ഡിതന്മാരെല്ലാം തബ്‌ലീഗിനെതിരെയുള്ള സമസ്തയുടെ തീരുമാനം നൂറു ശതമാനവും അംഗീകരിക്കുന്നവരുമായിരുന്നു. അപ്പോൾ അവരിൽ നിന്നും ഇത് സംഭവിച്ചതിന് രണ്ട് സാധ്യതകളുണ്ട്. ഒന്ന്, അവർ ഉദ്ധരിച്ചിട്ടുള്ള ഗുരുനാഥർക്ക് ബിദ്അത്തിന്റെ ആശയമുണ്ടെന്ന് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. രണ്ട്, ഒരു ചരിത്രം എന്ന നിലക്ക് മാത്രം പരമ്പര രേഖപ്പെടുത്തി. ഉദാഹരണത്തിന് സകരിയ്യാ കന്ഥലവിയെ എടുക്കാം. അദ്ദേഹത്തിന് സലഫിസം ബാധിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. എന്നാൽ പലരും അതിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതല്ലേ വാസ്തവം. അതുകൊണ്ട് അക്കാര്യം ശ്രദ്ധയിൽപെടാത്തവർ ഉസ്താദെന്ന നിലയിൽ പരമ്പരയിൽ അത്തരക്കാരെ ഉൾപ്പെടുത്തി പറഞ്ഞിട്ടുണ്ടാകും. ഇത്തരം കാര്യങ്ങളൊന്നും ചൂണ്ടിക്കാണിച്ച് ദേവ്ബന്ദികൾ നല്ല വിശ്വാസക്കാരായിരുന്നു എന്ന് തെളിയിക്കാനാവില്ല. ഏതായാലും ഇത്തരം മുബ്തദിഉകളെ ആരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടെങ്കിൽ അതൊരു പുണ്യകർമമായോ പ്രോത്സാഹിപ്പിക്കേണ്ടതായോ മനസ്സിലാക്കേണ്ടതില്ല.


ശൈഖുന ഞങ്ങൾക്ക് കൈമാറിയ ഫൈളാനുൽ മുസൽസലയിൽ അബുൽഫൈള് മുഹമ്മദ് യാസീൻ അൽഫാദാനീ മക്ക വഴിയുള്ള ഹദീസിന്റെയും മറ്റും സനദുകളാണല്ലോ കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്? എന്താണ് അതിന് കാരണം?


1974-ൽ സയ്യിദ് അവേലത്ത് തങ്ങളോടൊപ്പം കപ്പലിൽ ഹജ്ജിന് പോകാൻ എനിക്ക് അവസരമുണ്ടായി. ആ യാത്രയിൽ ഒരു മാസത്തിലധികം മക്കയിൽ തന്നെയായിരുന്നു താമസം. മസ്ജിദുൽ ഹറാമിൽ ബാബുൽ ഉംറയുടെ സമീപത്ത് വെച്ച് അന്ന് ഇമാം നവവി(റ)യുടെ ഈളാഹ് എന്ന കിതാബ് ഞാൻ ദർസ് നടത്തിയിരുന്നു. പ്രസ്തുത കാലയളവിലാണ് പ്രമുഖ പണ്ഡിതനും മുസ്‌നിദുദ്ദുൻയാ എന്ന് ബഹുമാനപൂർവം ലോകപണ്ഡിതർ വിളിച്ചാദരിക്കുന്നയാളുമായ ശൈഖ് അബുൽ ഫൈള് മുഹമ്മദ് യാസീൻ അൽഫാദാനി മക്കയുടെ ശിഷ്യത്വം സ്വീകരിച്ചത്. അദ്ദേഹത്തിൽ നിന്നും അഹ്‌ലുസ്സുന്നയുടെ തനതായ ആദർശങ്ങൾ ഉൾകൊണ്ടു കൊണ്ട് ജീവിച്ച മഹാപണ്ഡിതർ മാത്രമുള്ള ഗുരുപരമ്പര ലഭിച്ചു. അൽഹംദുലില്ലാഹ്! ആ സനദാണ് നിങ്ങൾക്ക് മർകസിൽ നിന്നു ഞാൻ നൽകുന്നത്.


അല്ലാമ ഖുത്ബി മൗലിദ് വിരോധിയായിരുന്നെന്നും കേരളത്തിൽ മൗലിദ്, ഉറൂസ്, ഖബർ കെട്ടിപ്പൊക്കൽ തുടങ്ങിയ ശിയാഇസമാണ് സമസ്തക്കാർ പഠിപ്പിക്കുന്നതെന്നും യഥാർത്ഥ മഖ്ദൂമീ സരണിയിൽ ഞങ്ങളാണുള്ളതെന്നും ദേവ്ബന്ദികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് പ്രതികരണം?


ആർക്കും എന്തും എഴുതാം, പറയാം. പക്ഷേ, തെളിവുകൾ വേണം. അല്ലാമ ഖുത്ബി(റ) മൗലിദ് നടത്തിയതിന് അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഇന്നും ജീവിച്ചിരിക്കുന്ന സാക്ഷികളാണ്. കേരളത്തിൽ അഹ്‌ലുസ്സുന്നയുടെ തനതായ രൂപമാണ് സമസ്ത പ്രചരിപ്പിക്കുന്നത്. അത് നമുക്ക് പകർന്നുതന്നതിൽ മഖ്ദൂമുമാരുടെ പങ്ക് വളരെ വലുതാണ്. മഖ്ദൂമുമാരിൽ നിന്ന് നമുക്ക് കിട്ടിയ അമൂല്യ നിധികളാണ് മൻഖൂസ് മൗലിദും ഫത്ഹുൽ മുഈനുമെല്ലാം. മഹാൻമാരുടെ പേരിൽ നേർച്ചയാക്കാനും അവരുടെ ഖബർ കെട്ടിപ്പൊക്കാനും മറ്റും പഠിപ്പിച്ചതും അവയെല്ലാം പുണ്യകർമമാണെന്ന് നമുക്ക് മനസ്സിലാക്കിത്തന്നതും ഫത്ഹുൽ മുഈനാണ്. മൗലിദും ഇത്തരം കാര്യങ്ങളുമാണ് ശിയാഇസമെങ്കിൽ അത് മഖ്ദൂമുമാർ പഠിപ്പിച്ചതാണ്. ശിയാഇസം എന്നത് മറ്റൊന്നാണ്. അതിനെ സുന്നികൾ ചെയ്യുന്ന പുണ്യകരമായ ആചാരങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഉള്ളിലൊളിപ്പിച്ച ബിദ്അത്തിനെ മഖ്ദൂമുമാരുടെ പേര് പറഞ്ഞ് മിനുക്കിയെടുക്കാനുള്ള ശ്രമം ഇവിടെ നടക്കാൻ പോകുന്നില്ല.


സമസ്ത 1964-ൽ തബ്‌ലീഗിനെതിരെ തീരുമാനമെടുത്ത ശേഷവും പ്രമുഖരായ പലരും ഉപരി പഠനത്തിനായി ദേവ്ബന്ദിലേക്ക് പോയിട്ടുണ്ടല്ലോ. ആ പണ്ഡിതർ സമസ്തയുടെ തീരുമാനം അംഗീകരിച്ചില്ലെന്നല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്?


അല്ല. നമ്മൾ ഇന്നീ കാര്യം ചർച്ച ചെയ്യുമ്പോൾ ആ കാലഘട്ടത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ഇന്നത്തെപ്പോലെ സെക്കന്റുകൾ കൊണ്ട് വിവരങ്ങൾ പ്രചരിക്കുന്ന കാലമായിരുന്നില്ല അത്. അതിനാൽ ഇന്നത്തെ പോലെയുള്ള സംവിധാനങ്ങളില്ലാത്തതിനാലോ എംഎ ബിരുദം വലിയൊരു സംഗതിയാണെന്ന തെറ്റായ സന്ദേശം പ്രചരിച്ചതിനാലോ അവരെ കുറിച്ച് കൃത്യമായി പഠിക്കണമെന്ന താൽപര്യത്താലോ ഒക്കെയായിരുന്നു അവിടെ ഉപരി പഠനത്തിനായി പലരും പോയിരുന്നത്. അവിടെ എത്തിയ ശേഷം ദേവ്ബന്ദിലെ ബിദഇസം അവർക്കെല്ലാം നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. മർഹൂം ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരും മർഹൂം ചിത്താരി ഹംസ മുസ്‌ലിയാരും മറ്റും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും അവരുടെ ശിഷ്യന്മാർക്ക് പകർന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടുതന്നെ അവരാരും അവരുടെ ശിഷ്യന്മാരെ പിന്നീട് അങ്ങോട്ടേക്ക് അയച്ചതുമില്ല.


ദേവ്ബന്ദികൾ ഉന്നയിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു കാര്യം മർകസിന് ശില പാകിയ സയ്യിദ് മുഹമ്മദ് അലവി മാലികി ദേവ്ബന്ദീ അകാബിറുകളുടെ ശിഷ്യത്വം സീകരിച്ചിരുന്നെന്നും മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ അവരെ വാനോളം പുകഴ്ത്തിയിട്ടുണ്ടെന്നുമാണ്. ഇതിനെ കുറിച്ച്?


സയ്യിദ് മുഹമ്മദ് മാലികി അവർകൾ അവിടെയുള്ളവർ വലിയ മുഹദ്ദിസുകളാണെന്ന് തെറ്റിദ്ധരിച്ച് ദേവ്ബന്ദിലെത്തുകയും തന്റെ ഗ്രന്ഥങ്ങളിൽ അവരെ പ്രശംസിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥങ്ങൾ മുഴുവനും അഹ്‌ലുസ്സുന്നക്ക് ശക്തി പകരുന്നതും ദേവ്ബന്ദികളുടെ വിശ്വാസങ്ങൾക്ക് കടക വിരുദ്ധവുമാണ്. അദ്ദേഹത്തിന്റെ ലോകപ്രസിദ്ധ ഗ്രന്ഥമായ മഫാഹീം യജിബു അൻ തുസഹ്ഹ എന്നതിന് ദേവ്ബന്ദികൾക്ക് ഖണ്ഡനം എഴുതേണ്ടി വന്നതും വസ്തുതയാണ്. അതിനാൽ തന്നെ അഖീദപരമായി ദേവ്ബന്ദിസം ഒരിക്കലും ബഹുമാനപ്പെട്ടവരെ സ്വാധീനിച്ചിട്ടില്ല എന്ന് വ്യക്തം. ദേവ്ബന്ദികൾ മറച്ചുവെക്കുന്ന ഒരു ഭാഗം കൂടിയുണ്ട്. ബഹുമാനപ്പെട്ടവർ അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ)യുടെ മകനും മഹാ പണ്ഡിതനുമായിരുന്ന………..യിൽ നിന്നും ഹദീസ് സ്വീകരിക്കുകയും തന്റെ ഗുരുപരമ്പരകളിൽ അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഹാനുമായി ബന്ധം സ്ഥാപിച്ച ശേഷം ഇക്കാര്യങ്ങളെല്ലാം ഞാൻ ഉണർത്തിയിരുന്നു. ദേവ്ബന്ദികളുടെ സലഫീ ബാധയെ കുറിച്ചും തെര്യപ്പെടുത്തി. തിരുനബി(സ്വ)യിൽ നിന്നു സ്വപ്ന ദർശനത്തിലൂടെ സമ്മതം ലഭിച്ച് എസ്‌വൈഎസിന്റെ ഗോൾഡൻ ജൂബിലിയിൽ പങ്കെടുക്കാനാണല്ലോ മാലികി അവസാനമായി കേരളത്തിൽ വരുന്നത്. അന്ന് മടങ്ങുമ്പോൾ ബറേൽവി ശരീഫിലേക്ക് പോവുകയും അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ)യുടെ മഖാമിന് പുറത്ത് വളരെ ബഹുമാനദരവുകളോടെ ഏറെ നേരം സിയാറത്ത് നടത്തുകയും ചെയ്തു. ഞാൻ ഇവിടെയുള്ള കാര്യം ദേവ്ബന്ദികളെ അറിയിക്കരുതെന്ന് ഖാദിമുകൾക്ക് നിർദേശവും നൽകി. മുംബൈയിലുള്ള റസാ അക്കാദമി സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിലും സംബന്ധിച്ച ശേഷമാണ് മഹാൻ മടങ്ങിയത്. ശൈഖവർകളുടെ അവസാന കാലമായപ്പോഴേക്കും ദേവ്ബന്ദികളുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കിയിരുന്നു. അദ്ദേഹത്തെ മറയാക്കി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായിരിക്കും തബ്‌ലീഗുകാർ ഇതെല്ലാം മറച്ചു പിടിക്കുന്നത്.


ദേവ്ബന്ദികൾ മുബ്തദിഉകളാണെന്ന് നാം ശക്തമായി പറയുമ്പോഴും അൻവർ ശാഹ് കശ്മീരിയുടെ ഫൈളുൽബാരിയും അൽഅർഫുശ്ശദീയും ഖലീൽ അഹ്‌മദ് അമ്പേട്ടവി (സഹാറൻപൂരി)യുടെ ബദ്‌ലുൽ മജ്ഹൂദും സകരിയ്യാ കാന്ദലവിയുടെ ഔജസുൽ മസാലികും അഹ്‌ലേ ഹദീസുകാരുടെ തുഹ്ഫതുൽ അഹ്‌വദീ, ഔനുൽ മഅ്ബൂദ്, മിർആതുൽ മഫാതീഹ്, അർറഹീഖുൽ മഖ്തൂം തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം പല വിദ്യാർത്ഥികളും ഉപയോഗപ്പെടുത്തുന്നതായി കാണുന്നുണ്ടല്ലോ.


അങ്ങനെയുണ്ടെങ്കിൽ ഉസ്താദുമാരാണ് അവരെ ഉണർത്തേണ്ടത്. നിരൂപണ പഠനങ്ങൾക്ക് വേണ്ടി അവ ഉപയോഗപ്പെടുത്താമെന്നല്ലാതെ ആശയ പഠനത്തിന് വേണ്ടി അവയെ ആശ്രയിക്കാവതല്ല. അഹ്‌ലുസ്സുന്നയുടെ നിലപാടുകൾക്ക് വിരുദ്ധമായ പലതും അവയിൽ കുത്തിക്കുറിച്ചിട്ടുണ്ട്. സകരിയ്യാ കാന്ദലവിയടക്കം ഈ പറഞ്ഞവരെല്ലാം സലഫിസത്തിന്റെ പ്രചാരകരായിരുന്നു. അതിനാൽ തന്നെ പരസ്യമായോ വരികൾക്കിടയിലൂടെയോ സലഫിസം കടത്തിക്കൂട്ടിയവരാണിവർ. ഇത്തരം സംഗതികളെ കുറിച്ചൊന്നും ധാരണയില്ലാതെ അവ സ്വീകരിക്കുന്നത് വലിയ അപകടത്തിൽ കൊണ്ടെത്തിക്കും. സുസമ്മതരായ അഹ്‌ലുസ്സുന്നയുടെ പണ്ഡിതരുടെ രചനകൾ ഇന്ന് സുലഭമാണ്. അധിക വായനക്കും പഠനത്തിനും അവ മാത്രമായിരിക്കണം വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തേണ്ടത്.


അവസാനമായി ശൈഖുനക്ക് എന്താണ് പറയാനുള്ളത്?

ദീർഘ നേരം നമ്മൾ സംസാരിച്ചതിന്റെ ആകെത്തുക ഇതാണ്; അഹ്‌ലുസ്സുന്നയുടെ വഴി സുതാര്യമാണ്. അതാണ് നമ്മുടെ ഗുരുനാഥന്മാർ കാണിച്ചു തന്നിട്ടുള്ളത്. അതാണ് വിജയത്തിന്റെ വഴി എന്ന് ഉറച്ച് വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണം. ഊഹങ്ങളും തെറ്റിദ്ധാരണകളും പരത്തി നമ്മിലേക്ക് ദേവ്ബന്ദിസം കുത്തിവെക്കാനുള്ള കുതന്ത്രങ്ങൾ ഓൺലൈനിലൂടെയും മറ്റും ആസൂത്രിതമായി നടക്കുന്നുണ്ട്. അതിനാൽ കരുതലോടെ മാത്രമായിരിക്കണം നാം മുന്നോട്ടു പോകേണ്ടത്. മറ്റു ബിദഈ കക്ഷികൾക്കും വ്യാജ ത്വരീഖത്തുകാർക്കുമെതിരെയും ഇതേ ജാഗ്രത അനിവാര്യമാണ്. പൂർവികർക്ക് മനസ്സിലാകാത്ത പലതും നമുക്ക് മനസ്സിലാകുന്നുണ്ടെന്ന് തോന്നിത്തുടങ്ങുന്നത് തന്നെ നമ്മുടെ വഴിപിഴക്കലിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കണം. ബിദ്അത്തുകൾക്കെതിരെ ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ ഈമാൻ തന്നെ നഷ്ടപ്പെടും. അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ.


കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ/

അബ്ദുറശീദ് സഖാഫി മേലാറ്റൂർ,

ഇസ്മാഈൽ അംജദി മഹാരാഷ്ട്ര


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....