*തജ് വീദ് പാലിക്കാത്ത ഖുർആൻ പാരായണം ഹറാമാണ്*
التجويد
അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
.........................................
ചോദ്യം :
തജ് വീദ് അനുസരിച്ച് ഖുർആൻ പാരായണം ചെയ്യൽ നിർബന്ധമാണോ?
ഇദ്ഗാമ് ഇഖ്ഫാഉ ഇഖ്ലാബ് തുടങ്ങി നിയമങ്ങൾ പാലിക്കൽ നിർബന്ധമുണ്ടോ ?
മറുപടി :
തജ് വീദ് അനുസരിച്ച് ഖുർആൻ പാരായണം ചെയ്യാൻ നിർബന്ധമാണ്
കാരണം തജ് വീദോട് കൂടിയാണ് ഖുർആൻ അല്ലാഹു ഇറക്കിയത്
والأخذ بالتجويد حتم لازم
لأنه به الإله أنزلا
എന്ന ഇമാം ഇബ്നുൽ ജസ്രി റ യുടെ " വാക്ക് വിശദീകരിച്ചുകൊണ്ട് .
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്നു ഹജറുൽ ഹൈതമി റ
വിവരിക്കുന്നു.
ഫാതിഹയും ഖുർആനിന്റെ മറ്റു ഭാഗങ്ങളും ഓതുമ്പോൾ
ഖിറാഅത്തിന്റെ ഇമാമുകൾ നിർബന്ധമാണെന്ന് ഏകോപിച്ച കാര്യങ്ങൾ സൂക്ഷിക്കൽ ഖുർആൻ പാരായണം ചെയ്യുന്നവരുടെ മേലിൽ ശറഇയ്യായ വാജിബിൽ പെട്ടതാണ് .
ഖിറാഅത്തിന്റെ ഇമാമുമാർ
അഭിപ്രായവ്യത്യാസം ഉള്ളത് ഇതിൽ പെടുകയില്ല.
കാരണം ഏകോപിക്കപ്പെട്ട കാര്യമാകുമ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ അതല്ലാത്ത മറ്റൊരു രീതിയിൽ അത് പാരായണം ചെയ്തിട്ടില്ല എന്നത് വ്യക്തമാണ്.
തിരുനബിയെ അനുകരിക്കലാണ് ഖുർആൻ പാരായണത്തിന്റെ മാനദണ്ഡം .അതിൽ സ്വന്തം അഭിപ്രായത്തിന് യാതൊരു അവകാശവുമില്ല.
ഖിറാഅത്തിന്റെ ഇമാമുമാർ ഏകോപിച്ചതിന് വിരുദ്ധമായി വല്ലവനും പാരായണം ചെയ്താൽ അല്ലാഹുവിൻറെ വചനത്തിൽ അവൻ പുതിയത് കടത്തികൂട്ടിയവനാകും.
ഖുർആനിൽ വരാത്തത് പുതുതായി നിർമ്മിക്കൽ ശക്തമായ ഹറാമാണ്. എന്നതിൽ ചെറിയ ബുദ്ധിയുള്ളവർക്ക് പോലും സംശയം ഉണ്ടാവുകയില്ല. ഖിറാഅതിൻറെ ഇമാമുകൾക്കിടയിൽ
അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ഇപ്രകാരമല്ല.
وبه إن تأملته تعلم أنه لا بد من ذلك التفصيل، وهو أنه يجب وجوبا شرعيا على القارئ أن يراعى في قراءته الفاتحة وغيرها ما أجمع القراء على وجوبه دون ما اختلفوا فيه ، وذلك لأن ما وقع الاتفاق عليه يعلم أنه صلى الله عليه وسلم لم يقر أبغيره ومدار القراءة إنما هو على الاتباع إذ لا مجال للرأى فيها بوجه فمن قرأ بخلاف ما وقع الإجماع عليه يكون مبتدعا شيئا في كلام الله تعالى ، وابتداع مالم يرد في القرآن لا يشك من له أدنى مسكة أنه محرم شديد التحريم بخلاف ما وقع الاختلاف فيه فإنه ليس كذلك ،
പഠിക്കാൻ സാധിച്ചിരിക്കെ മഗ് റജ് അല്ലാത്തതിൽ നിന്നും അക്ഷരം കൊണ്ട് വന്നാൽ നിസ്കാരം ബാത്വിലാണന്ന് പറഞ്ഞതിൽ നിന്ന് ആ പാരായണവും ബാത്വിലാണ് എന്ന് മനസ്സിലാക്കാം.
മഗ്റജ് മാറ്റൽ ഹറാമായതുപോലെ
വീട്ടൽ ഏകോപിക്കപ്പെട്ട പാരായണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാറ്റം വരുത്തലും ഹറാമാകുന്നതാണ്.
ومما يؤيد ذلك قول شارح المهذب : من أخرج بعض الحروف من غير مخرجه إن أمكنه التعلم بطلت صلاته والافلا انتهى.
ومن لازم بطلان الصلاة حرمة القراءة فكما حرمت مع تبديل المخرج كذلك تحرم مع تبديل وجوه الأداء المجمع عليها
يؤيد ذلك أيضا اجماعهم كما قاله النووى رحمه الله خلافالمن وهم فيه على حرمة القراءة بالقراءة الشاذة وإن لم يكن فيها تغيير معنى ولا زيادة ولا نقص في الصلاة وخارجها ،
അർത്ഥം മാറ്റം വരുകയോ ചുരുക്കലോ വർദ്ധിപ്പിക്കലോ ഇല്ലെങ്കിൽ പോലും ശാദ്ധായ ഖിറാഅത്ത് കൊണ്ട് ( ഏഴ് അല്ലെങ്കിൽ പത്ത് ഇമാമുകളുടെ ഖിറാഅത്ത് അല്ലാത്തത് കൊണ്ട് ) ഖുർആൻ പാരായണം ഹറാമാണെന്ന് ഇജ്മാ ആണന്ന് ഇമാം നവവി പറഞ്ഞത്
അതിനെ ശക്തിപ്പെടുത്തുന്നുണ്ട്.
എന്നാൽ ഇതിൽ ചില ആളുകൾ തെറ്റിദ്ധാരണയിൽ അകപ്പെട്ടിട്ടുണ്ട്.
ശാദ്ധായ ഖിറാഅത്ത് പാടില്ല എന്ന് പറയാൻ കാരണം അത് അനിഷേധ്യമായി അറിയപ്പെട്ടിട്ടില്ല എന്നതുകൊണ്ട് മാത്രമാണ്.
കാരണം ഖുർആൻ പാരായണം പിൻപറ്റിപ്പെട്ട ചര്യയാണ്.ആ ചര്യക്ക് വിരുദ്ധം ചെയ്യാൻ പാടില്ല.ഏകോപിക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കുമ്പോൾ പിന്തുടരപ്പെട്ട സുന്നത്തിന് വിരുദ്ധം ചെയ്യലുണ്ട് .
ഇജ്മാആക്കപ്പെട്ട കാര്യത്തിൽ പാരായണം ചെയ്യുമ്പോൾ ഉള്ള വിവിധ രീധികൾ ഉൾപ്പെടുന്നതാണ് എന്നത് ആർക്കും അവ്യക്തമല്ലല്ലോ.
وليس ذلك إلا أنه لم يتواتر قراءة مثبتها لأن القراءة سنة متبعة فلا يجوز مخالفتها ، وهذا كله موجود بتمامه في ترك ما أجمع عليه من وجوه الأداء كما لا يخفى،
തക്ബീറത്തു തഹറുമിന്റെ സമയത്ത് ലാമിന്റെയും ഹാഇന്റെയും ഇടയിലുള്ള
അമിതമായി നീട്ടിയാൽ അത് അനുവദനീയമല്ല ഹറാമാണ് എന്ന് ശറഹുൽ മുഹദ്ധബിൽ പറഞ്ഞതും ഇതിനെ ശക്തിയാക്കുന്നുണ്ട്.കാരണം ഒരു നിസ്കാരത്തിൽ തക്ബീറത്തുൽ തഹ്‌രിമിൽ ഒരു മദ്ധിനെ അമിതമായി നീട്ടൽ ഹറാമാണെന്ന് പറയുമ്പോൾ ഖുർആനിൽ അത് ഹറാമാവൻ ഏറ്റവും ബന്ധമാണ്. കാരണം അത് ഖിറാഅത്തിന്റെ ഇമാമുമാരിൽ ആരും പറയാത്തതാണ് .
അതുകൊണ്ടാണ് ശറഹുൽ ഉബാബിലും മറ്റും അമിതമായ നീട്ടൽ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്
ഖിറാഅത്തിന്റെ ഇമാമുമാരിൽ ആരും പറയാത്തത് എന്ന് ഞാൻ വ്യാഖ്യാനം പറഞ്ഞത്.
ഇത്തറയും വിവരിച്ച് സ്ഥിരപ്പെടുത്തിയതിൽ നിന്നും ചിലർ പറഞ്ഞ വാദം ദുർബലമാണെന്ന് മനസ്സിലായി അതായത് പ്രത്യക്ഷ മഗ്റജുമായി ബന്ധപ്പെട്ടത് മാത്രമേ വാജിബുള്ളൂ
ഇഖ്ഫാഉ ,ഇഖ്ലാബ്, ഹംസ് , ഇസ്തിഅലാ' ഇസ്തിർഖാ
തുടങ്ങിയവ ഒന്നും വാജ്യമില്ല എന്ന വാദം ദുർബലമാണ് എന്ന് മനസ്സിലായി.
ഇത്തരം കാര്യങ്ങൾ സാധാരണക്കാർക്ക് പഠിക്കാൻ പ്രയാസമല്ലേ എന്ന വാദം പരിഗണനീയമല്ല.
കാരണം ഏകോപിക്കപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിൽ എന്ത് പ്രയാസം ആണുള്ളത്. അത് പ്രയാസമാണെന്ന് വെച്ചാൽ പോലും ആ പ്രയാസത്തിലേക്ക് തിരിഞ്ഞുനോക്കപ്പെടുകയില്ല.ഇജ്മാ ഉള്ള കാര്യത്തിൽ പ്രയാസമുണ്ട് എന്നത് പരിഗണിക്കേണ്ടതില്ല.
(ഫതാവൽ ഹദീസിയ്യ 245-246 )
ويؤيده أيضا أول شرح المهذب من التبصرة في تكبير التحريم لا يجوز المد إلا على التي بين اللام والهاء ولا يخرجها به عن حد الاقتصار إلى الإفراط انتهى إذ ظاهره أن إفراط المد هنا حرام فإذا حرم هنا ففي القرآن أولى فإنه لا يقول به أحد من القراء،
ومن ثم ضبطت في شرح العباب وغير و الإفراط هنا بأن يطيله إلى حد لا يراه أحد من القراء، وبهذا الذي قررته وأوضحة، وحررته تعلم ضعف . ا في الخادم كالتوسط عن بعض المتأخرين مما يقتضى أن الواجب ما تعلق بالمخارج الظاهرة دون نحو الإخفاء والإقلاب والهمس والاسترخاء والاستعلاء انتهى
. ووجه ضعفه ما قدمته من أن المدار في القرآن ووجوه أدائه إنما هو الاتباع فهو سنة متبعة ، وحيث لم يرد في السنة في نحو الإخفاء مما ذكر إهماله تعين الإتيان به ولم يجز تركه سواء كان من الأمور الظاهرة أم من الخفية ، وبهذا يتعين أيضا اعتماد ماذكراه أعنى الزركشى والأذرعى فعبر عن ذلك الإمام بأنه لو قيل إن القراءة من غير تصحيح الأداء والمخارج لا تجوز لم يكن بعيدا انتهى . وأما زعمه أن في ذلك حرجا على الناس الممنوع ، وأى حرج في تعلم المجمع عليه إذ هو الذي يجب تعلمه كما مر ، وبفرض أن فيه حرجا لا ينظر إليه لأن الأمور المجمع عليها لا يراعى فيها حرج ولا غيره.
الفتاوي الحديثية 245
--------------------------------
ഖിറാഅതിൻറെ ഇമാമുമാർ ഏകോപിച്ച (ഇജ്മാ ആയ ) കാര്യങ്ങൾ താഴെ വിവരിക്കുന്നു.
_______________________
1*المد*
1*മദ്ദ് മുത്തസ്വിൽ , മദ്ദ് ലാസിംഎന്നിവയെ അസ്വലിയായ മദ്ധിനേക്കാൾ നീട്ടുന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.*
നീട്ടേണ്ട ഖദ്ർ എത്ര എന്നതിൽ ഖുർറാഉകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
2:അസ്വലിയ്യായ മദ്ധ് ഒരു അലിഫിനേക്കാൾ നീട്ടുക ,
ഒരു അലിഫിനേക്കാൾ ചുരുക്കുക. (ഖുർറാഉകളിൽ ഒരാളെ തൊട്ടും റിപ്പോർട്ട് ചെയ്യാത്ത ഖദ്റ് )
ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന്
ഖുർറാഉകൾ
ഏകോപിച്ചിരിക്കുന്നു.
ഇത് വസ്വലിലും വഖ്ഫിലും സമമാണ്.
മദ്ദക്ഷരത്തിന്റെ ശബ്ദത്തെ കൂടുതൽ നീട്ടേണ്ട കാരണങ്ങൾ ഒന്നുമില്ലാത്തതിനാൽ അവകളുടെ ഉച്ചാരണം പൂർത്തിയാക്കാൻ വേണ്ട സമയം നീട്ടുന്നതിനാണ് അസ്വലിയ്യ് എന്ന് പറയുന്നത്.
സാധാരണയിൽ ഇതിനെ മദ്ദക്ഷരത്തിന് ശേഷം ഹംസയും ശുകൂനും ഇല്ലാതിരിക്കൽ കൊണ്ട് അറിയപ്പെടും .ഇതിൽ ഒരു അലിഫിന്റെ ഖദറിനേക്കാൾ നീട്ടലും ചുരുക്കലും നിഷിദ്ധവും കുറ്റകരവും ആണ് .
ഉദാഹരണം
والضحي.والليل إذا سجي
والشمس وضحاها
قال
പല ഒത്തുകാരും ഇന്ന് ഇതിന് അമിതമായി നീട്ടി ഈ കുറ്റം ഏറ്റുവാങ്ങുന്നവരാണ് നിൽക്കുന്നവരും അല്ലാത്തവരും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത് .
സമസ്ത അംഗീകരിച്ച ജ്‌വീദിന്റെ ഗ്രന്ഥമായ
ഈളാഹിൽ പറയുന്നത് കാണുക.
മിതമായ നിലയിൽ ഒരക്ഷരത്തെ ഉച്ചരിക്കാൻ എത്ര സമയം വേണമോ അത്ര സമയം കൂടി നീട്ടുകയാണ് ഇതിന്റെ ഖദ്റ്.
അപ്പോൾഒരക്ഷരത്തെ മദ്ദ് ചെയ്യുവാൻ രണ്ട് അക്ഷരത്തെ ഉച്ചരിക്കുന്ന സമയം വേണ്ടിവരുന്നതാണ്
ഉ :
فاخرج لهم
എന്നതിൽ എട്ട് അക്ഷരം ഉണ്ട് .
نادى موسى
എന്നതിലും എട്ട് അക്ഷരം തന്നെ പക്ഷേ ഇതിൽനാലു അക്ഷരം മദിയ്യാണ് -അപ്പോൾ ഇത് രണ്ടിന്റെയും ഉച്ചാരണ സമയത്തിൻറെ ഖദർ ഒന്ന് തന്നെ.
ഈ മദ്ദ് കലിമത്തിന്റെ നടുവിലായാലും ഒടുവിൽ ആയാലും *വഖ്ഫിലായാലും
വസ്വിലിലായാലും മേൽപ്പറഞ്ഞ ഖദറിനേക്കാൾ .ഏറ്റവും ചുരുക്കലും ഹറാമാണ്*
താടി, മൂക്ക്,ദീനം എന്നീ പദങ്ങൾ എടുത്തു നോക്കുക.ഇവയിൽ കൂടുതൽ നീട്ടുന്നത് അഭംഗിയായി തോന്നുന്നില്ലേ ?
നീട്ടാതിരിക്കുകയാണങ്കിൽ താടി എന്നത് തടി എന്നും മൂക്ക് എന്നത് മുക്ക് എന്നും ദീനം എന്നത് ദിനം എന്നുമായി മാറി പോകുന്നതാണ് -
സാധാരണ സംസാരത്തിൽ തന്നെ ഇങ്ങനെയുള്ള തകറാറുകൾ സംഭവിക്കുന്നുവെങ്കിൽ
ഖുർആനിൽ അത് ഏറ്റവും വലിയ തെറ്റാണ്.
وسلموا تسليما
എന്ന ഉദാഹരണംനോക്കുക
ഇതിൽ
سلموا
എന്നതിലെ മീമിന്നും
تسليما
എന്നതിലെ ലാമിന്നും
അവസാനത്തെ മീമിന്നും
ഒരേ ഖദറ് മാത്രമേ നീട്ടാൻ പാടുള്ളു.
അപ്പോൾ
تسليما .رحيما. ماالطارق.ثاقب.موسي. ضحاها.
തുടങ്ങിയ സ്ഥലങ്ങളിൽ വഖ്ഫ് ചെയ്യുമ്പോൾ ചില ആളുകൾ കൂടുതൽ നീട്ടാറുണ്ട് -
*ഇങ്ങനെ നീട്ടുന്നത് ഹറാമാണ്*
ഇൻശിറാഹു സ്വുദൂറിൽ പറയുന്നത് കാണുക ,
وحده مقدار الف وصلا ووقفا فالزيادة عليها والنقص عنها حرام شرعا فيعاقب علي فعله ويثاب علي تركه فما يفعله اءمة المساجد واكثر المؤمنين منا الزيادة في المد الطبعي فمن أقبح البدع واشد الكراهة لا سيما وقد يقتدي بعض الجهلة منا القراء
മദ്ധിന്റെ അളവ് വഖ്ഫിലും
വസ്വ യിലും ഒരു അലിഫിന്റെ ഖദ്റാണ്.
അതിനേക്കാൾ വർദ്ധിപ്പിക്കലും ചുരുക്കലും ശറഇൽ ഹറാമാണ് -
അത് കൊണ്ട് പ്രവർത്തിച്ചാൽ ശിക്ഷ ലഭിക്കുകയുംഉപേക്ഷിച്ചാൽ പ്രതിഫലം ലഭിക്കുകയും ചെയ്യും.
അതുകൊണ്ട് ചില പള്ളിയിലെ ഇമാമുമാരും
പല വിശ്വാസികളും ചെയ്യാറുള്ള മദ്ധു
ത്വബഇയ്യിൽ വർദ്ധിപ്പിക്കൽ - ഏറ്റവും മോഷമായ ബിദ്അത്തിലും ഏറ്റവും ശക്തമായ കറാഹത്തുമാണ് - പ്രത്തേകിച്ചു വിവരമില്ലാത്ത ഓത്തുകാർ അത് പിന്തുടരും ന്നതാണ് -
(അൽ ഈളാഹ് -
തീജാനുൽ ഖാരി)
2.المد الفرعي
അർത്ഥസംബന്ധമോ പദസംബന്ധമോ ആയ കാരണങ്ങൾ മൂലം മധ്യക്ഷരത്തിന് ശബ്ദത്തെ കൂടുതൽ നീട്ടുന്നതിനാണ് മദ്ദ് ഫർഇയ്യ് എന്ന് പറയുന്നത്.
ഹംസയും സുകൂനും പദ സംബന്ധമായ കാരണങ്ങളും നിഷേധത്തിൽ കൂടുതൽ ആക്കുക മഹത്വപ്പെടുത്തുക എന്നിവ അർത്ഥ സംബന്ധമായ കാരണങ്ങളുമാണ്.
മുത്തസ്വിൽ , മുൻഫസ്വിൽ , ലാസിം, ആരിള് , ലീൻ , മദ്ദ്ത്ത അളിം ,എന്നിവയെല്ലാം ഇതിൻറെ ഇനങ്ങളാണ് - (നിഹായത്തു കൗലുൽ മുഫീദ് 133, 134)
മദ്ദ്മുത്തസ്വിൽ , മദ്ദ്ലാസിം,എന്നിവയെ അസ്വലിയ്യായ മദ്ദിനേക്കാള്‍ നീട്ടുന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.
നീട്ടേണ്ട ഖദ്റ് എത്രയാണെന്നതിൽ ഖുർറാ ഉകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
ഫർഇയ്യായ മദ്ദ് അമിതമായി നീട്ടുക (ഖുർറാഉകളിൽ നിന്ന് ഒരാളെ തൊട്ടും
വാരി ദാവാത്ത ഖദ്ർ നീട്ടൽ)
പാടില്ലെന്ന് ഖുർറാഉകൾഏകോപിച്ചിട്ടുണ്ട്.
_____________________________
2 :*اظهار*
ഹൽഖിന്റെ അക്ഷരങ്ങൾക്ക് മുമ്പിൽ ശുക്കൂനുള്ള നൂനോ തൻവീനോ സംഭവിക്കുമ്പോൾ اظهار ആണ് ചെയ്യേണ്ടത്.
خاء .غين.
*എന്നീ അക്ഷരങ്ങൾ അല്ലാത്ത ബാക്കി നാല് അക്ഷരങ്ങൾക്കു മുമ്പിൽ വരുന്ന നൂനിനേയും തൻവീനി നേയും اظهار
ചെയ്യണമെന്നതിൽ ഖുർറാകൾ ഏകോപിച്ചിട്ടുണ്ട്.*
എന്നാൽ പത്ത് മശ്ഹൂറായ ഖുർറാഉകളിൽ പെട്ട അബൂ ജഅഫർ റ എന്നവർ
خاء غين
എന്നീ അക്ഷരങ്ങൾക്കു മുമ്പ്
اخفاء
ആണ് ചെയ്തത്.
പക്ഷേ
والمنخنقة
وان يك غنيا .
وسينغضون
എന്നീ മൂന്ന് കലിമത്തുകളിലും അവരും
أظهار
ചെയ്തുവെന്നാണ് ചിലരെ തൊട്ട് ഉദ്ധരിച്ചത്.
ഖാലൂൻ എന്നവരും
غين
ന് മുമ്പ് اخفاء
ആണ് ചെയ്യുക എന്ന് ചിലർ ഉദ്ധരിച്ചിട്ടുണ്ട് .
.................
3:*ادغام بغنة ادغام بلا غنة*
*സുക്കൂനുള്ള നൂനിന്റെയോ തൻവീനിന്റെയോ ശേഷം ادغام ന്റെ അക്ഷരങ്ങളായ
لام راء ياء نون ميم واو
ഇവയിൽ ഒന്ന് വന്നാൽ ادغام* ചെയ്യണം എന്നതിൽ *ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.*
എന്നാൽ لام راء എന്നിവയിൽ ബിലാഗുന്നയും
ബാക്കിയുള്ളതിൽ ബിഗുന്ന യുമാണ്.
ادغام
വേണ്ടെന്നതിൽ ഇജ്മ ഉള്ളതായി വ്യക്തമാക്കപ്പെട്ടിട്ടില്ല.
ഇതേപ്രകാരം ياء واو എന്നിവയിൽ ഹംസ റ എന്നിവരെ തൊട്ട് ഖലഫ് റ എന്നിവർ
*ഗുന്ന കൂടാതെയാണ് ഓതിയിട്ടുള്ളത്.*
എന്നാൽ
بس والقرءان الحكيم
ن والقلم
طسم
എന്നീ മൂന്ന് കലിമത്തുകളിൽ വന്ന സുക്കൂനുള്ള നൂനിൽ ഇമാമുമാർക്കിടയിൽ ഭിന്നതയുണ്ട്.
ഇവിടെ നൂനിനെ വാവിൽ
أظهار
(സകത )ചെയ്താണ് ഹഫ്സ് റ ഓതിയത്.
طسم
എന്ന കലിമത്തിൽ സീനിനെ മീമിനെ
أظهار
(സകത )ചെയ്താണ് അബൂ ജഅഫർ റ ഓതിയത്.
واو ياء
എന്നിവയുടെ അടുത്ത് സുക്കൂനുള്ള നൂന് ഒരു കലിമത്തിലായി വന്നാൽ اظهار ആണ് ചെയ്യേണ്ടത്.
ഉദാ
بنيان . صنوان. قنوان .دنيا
(ഇതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട് )
..................__________________
4*اقلاب*
ബാഇന്റെ മുമ്പിൽ വരുന്ന നൂനിനേയും തൻവീനിനെയും
اقلاب
ചെയ്യുക ( * മറിച്ചു മണിക്കുക*)
എന്നതിൽ *ഖുർറാഉകൾഏകോപിച്ചിട്ടുണ്ട്.*
ഉദാ :
صم بكم
من بعد
انبئهم
5*اخفاء*
*ബാക്കിയുള്ള ഹിജാഇയായ 15 അക്ഷരങ്ങളുടെ അടുത്ത് വരുന്ന നൂനിനെയും തൻവീനിനെയും മറിച്ച് മണിക്കുക ചെയ്യുന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്*
എന്നാൽ
عسق
എന്നതിലെ സീനിന്റെ അവസാനം വന്ന സുകൂനുള്ള നൂറിൽ അഭിപ്രായവ്യത്യാസം ഉണ്ട്.
അബൂ ജഅഫർ എന്നവർ ഇവിടെ സകത ചെയ്തതാണ് ഓതിയത്.
6*اخفاء*
ചെയ്യപ്പെടുന്ന 15 അക്ഷരങ്ങളുടെ ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.
الصياد.الذال.الثاء.الكاف.الجيم.الشين القاف.السين.الدال.الطاء.الزاء.الفاء.التاء
الضاد.الظاء.
.................._______________
7*غنة*
*മുശദ്ധദായ എല്ലാ നൂനിനേയും മീമിനേയും*
غنة
*ചെയ്യണമെന്നതിൽ ഖുർറാഉകൾ ഏകോപിച്ചിരിക്കുന്നു*
_________________
8التفخيم والترقيق
റാഅ് :ഇതിൽ തഫ്ഖീം, തർഖീഖ് എന്നീ രണ്ടവസ്ഥകളാണുള്ളത്.
. തഫ്ഖീം
1) കസ്റിന്റെയോ സുകനുള്ള യാഇന്റെയോ ശേഷമല്ലാതെ
*റാഅ് ഫത്ഹാക്കപ്പെട്ടതായി വരുമ്പോൾ റാഇനെ തഫ്ഖീം ചെയ്യണമെന്നതിൽ ഖുർറാഇന്റെ ഇജ്മാഅ് ഉണ്ട്*.
(കസ്റി -ന്റെയോ സുകൂനുള്ള യാഇന്റെയോ ശേഷം വരുന്ന ഫത്ഹ് ചെയ്യപ്പെട്ട റാഇനെ
തർഖീഖ് ചെയ്ത് കൊണ്ടാണ് വർശ് റ വിന്റെ ഖിറാഅത്ത്
ഉദാ :
ليغفر،بصيرا،خبيرا،حاضرا
അപ്പോൾ ഇതിൽ ഖിലാഫ് ഉണ്ട് . ആയതിനാൽ ഇതിൽ ഇജ്മാഅ് ഖുർറാഉകളെ തൊട്ട് ഉദ്ധരിക്കപ്പെടുകയില്ല.
*ഫത്ഹ് ചെയ്യപ്പെട്ട റാഅ് കസ്റിന്ന് ശേഷം വരികയും റാഇന്റെ ശേഷം استعلاء ന്റെ അക്ഷരം വരികയും ചെയ്താൽ അവിടെയും തഫ്ഖീം ചെയ്യണമെന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്*
فراق (الكهف) صراط (قيامة)
ഈ രണ്ടു കലിമത്തുകൾ മാത്രമേ ഖുർആനിൽ ഇങ്ങനെ വന്നിട്ടുള്ളൂ.
*അതുപോലെ കസ്റിന്റെ ശേഷം വന്ന ഫത്ഹ് ചെയ്യപ്പെട്ട റാഅ് ആവ-ർത്തിക്കപ്പെട്ടതായി വരുന്ന സ്ഥലത്തും റാഇനെ തഫഖീം ചെയ്യണമെന്നതിലും ഖുർറാത്ത് ഏകോപിച്ചിട്ടുണ്ട്.*
ഉദാ:قرار،فرار،ضرار،
ضم
2) കസ്റിന്റെയോ സുകൂനുള്ള യാഇന്റെയോ ശേഷമല്ലാതെ *റാഅ് ضمചെയ്യപ്പെട്ടതായി വന്നാൽ തഫ് ഖീം ചെയ്യുന്നതിലും ഖുർറാത്ത് ഏകോപിച്ചിട്ടുണ്ട്*
ഉദാ: اشهر معلوماة، رمان
എന്നാൽ സുകൂനുള്ള യാഇന്റെ ശേഷമോ കസ്റിന്റെ ശേഷമോ (കസ്റിന്റെയും യാഇന്റെയും ഇടയിൽ സുകൂനായ അക്ഷരം കൊണ്ട് പിരിച്ചാലും)
റാഅ് ضم ചെയ്യപ്പെട്ടതായി വന്നാൽ അതിൽ خلافഉണ്ട്.
(വർഷ് (റ)-വിൻ്റെ ഖിറാഅത്ത് പ്രകാരം അവിടെ തർഖീഖാണ് ചെയ്യുക).
ഉദാ:
عشرون ،ذكركم ،،يعصرون، كافرون، غيره، سيروا،
3) സുകൂനുള്ള റാഇന്റെ മുമ്പ് -ضم ഓ ഫത്ഹോ വന്നാൽ റാഇനെ തഫ്ഖീം ചെയ്യുക. ഉദാ:
مرعي، الأرض، برق ،الفرقان ،القرءان
എന്നാൽ ഫത്തഹിന്റെ ശേഷം വന്ന സുക്കൂൻ ഉള്ള റാഇനെ
والمرء،وروحه ،مريم، قرية
എന്നീ മൂന്ന് കലിമത്തുകളിലും റാഇൻ്റെ ശേഷം യാ-ഉം കസ്‌റും സംഭവിച്ചതിനാൽ തർഖീഖാണ് വേണ്ടതെന്ന് ഖുർറാഉകളിൽ ചിലരെ തൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അപ്പോൾ ആ കലിമത്തുകളിൽ خلافഉണ്ട്)
4 ) *സുകൂനുള്ള റാഇൻ്റെ മുമ്പ് വരുന്ന കസ്‌റ് ആരിള് (പുതുതായി ഉണ്ടാകുന്നത്) ആണെ-ങ്കിൽ റാഇനെ തഫ്ഖീം ചെയ്യുന്നതിലും ഖുർറാഅ് ഏകോപിച്ചിട്ടുണ്ട്.* ഉദാ: ،لمن ارتضي،رب ارجعون
ام ارتابو
5) *സുകൂനുള്ള*റാഇൻ്റെ മുമ്പ് സ്ഥിരമായ സുകൂൻ വരികയും *ശേഷം استعلاء-ൻറെ അക്ഷരം* വരികയും ചെയ്യുമ്പോൾ *റാഇനെ തഫ്ഖീം ചെയ്യുക. ഇതിലും *തഫ്ഖീം ചെയ്യുന്നതിൽ ഖുർറാഅ് ഏകോപിച്ചിട്ടുണ്ട്.*-
مرصاد، ارصاد، فرقة، قرطاس
എന്നീ നാല് കലിമത്തുകളിലാണിങ്ങനെ വന്നത്.
എന്നാൽ ഇതിൽ നിന്നും
كل فرق كطود العظيم
എന്നതിലെ فرقൽخلاف ഉണ്ട് .
*തർഖീഖ്ترقيق*
1 )സുകൂനുള്ള റാഇൻ്റെ മുമ്പ് വരുന്ന കസ്റ് സ്ഥിരമായതാണെങ്കിൽ റാഇനെ തർഖീഖ് ചെയ്യുക ഉദാ :،احيرتم ،مرية ،فرعون، وتصاعر واصبر، امرت، واستأجره
2) റാഇന് കസ്റ് വരുമ്പോൾ തർഖീഖ് ചെയ്യുക. കസ്റ് സ്ഥിരമായതോ, അവസാന-ത്തിൽ വന്നതോ ആകാവുന്നതാണ്. ഇതിനെ തർഖീഖ് ചെയ്യണമെന്നതിൽ خلافഇല്ല.
ഉദാ:
بشر الذين ،والفجر ،اصبري، الباري وبضارهم، ، فارض، رزق، واذكر اسم ،
.....................................
9) രണ്ട് സുനുകൾ സംഗമിക്കൽ (التقاء الساكنين)
............
التقاء الساكنين
............
بئس الاسم
രണ്ട് കലിമത്തുകളിലായി വ സ്വലിന്റെ അവസ്ഥയിൽ വന്ന
بئس الاسم
എന്ന
*കലിമത്തിൽ لامന് കസ്റ് നൽകിയാണ്
ഖുർറാഉകൾ ഒന്നടങ്കം ഓതിയിട്ടുള്ളത്.*
ഇങ്ങനെ ഓതണമെന്നതിൽ
ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.
കൂടാതെ
سورة ال عمران
ലെ
ألم الله
എന്നതിലും വസല് ചെയ്തു ഓതുമ്പോൾ ميم ഫതഹ് ചെയ്യണമെന്ന് കുർറാഉ ഏകോപിച്ചിട്ടുണ്ട്.
...........................
الحروف المقطعات
ഇവ 14 അക്ഷരങ്ങളാകുന്നു. ഇവയിൽ പെട്ട حي طهر
എന്ന അഞ്ചക്ഷരങ്ങളുടെ ഇസ്മ് മൊഴിയുമ്പോൾ അറബി ഭാഷാ പ്രകാരം അവയുടെ ഇസ്മുകളിലുള്ള همزةയെ കളഞ്ഞു കൊണ്ടുംസ്ഥിരപ്പെടുത്തിക്കൊണ്ടും പറയാമെങ്കിലും ഖുർആനിൽ രണ്ട് ഹറഫിന്മേൽ ആയി
را،ها،طا،يا،حا،
എന്നിങ്ങനെ ഹംസയെ കളഞ്ഞു കൊണ്ടാണ്
ഓതേണ്ടത് -
ഇങ്ങനെ ഓതണം ഖുർറാഉ എന്നതിൽ ഇജ്മാആയി .
...................
*إدغام*
إدغام
രണ്ട് വിധം
إدغام الصغير،
إدغام الكبير
إدغام الصغير،
സുകൂനുള്ള അക്ഷരത്തെ ഹർക്കത്തുള്ള അക്ഷരത്തിൽ ادغامചെയ്യുന്നതിന്
إدغام الصغير،
എന്ന് പറയുന്നു.
ഇതിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
1 -متماثلين
2 -متجانسين
3 -متقاربين
ഒന്ന് :متماثلين
മഖ്റജിലും സ്വിഫത്തിലും തുല്യമായവ.
إدغام الصغير،
ൽ വരുന്നمتماثلينയിൽ
ആദ്യത്തെ അക്ഷരം സകതയുടെ هاءഓ,
മദ്ദിയ്യായ അക്ഷരമോ ആയിട്ടില്ലെങ്കിൽادغام
ചെയ്യപ്പെടണം എന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.
ഉദാ:اينما يوجهه
സകതയുടെ هاءഓ,
മദ്ദിയ്യായ അക്ഷരമോ ആയാൽ അല്ല -
ഉദാ :
الذي يوسوس
آمنوا وعملوا
ماليه هلك
.................
ലീനിയ്യായ ഹർഫിന്നു ശേഷമാണ് (വാവ്, യാഅ്)مثلين വരുന്നതെങ്കിൽ إدغام ചെയ്യണമെന്നതിൽ ഖുർറാഅ് ഏകോപിച്ചിട്ടുണ്ട്.
ഉദാ: آوواونصروا
عصواوكانوا
........................
2.متجانسين
മഖ് റജിൽ തുല്യമായതും സ്വിഫത്തിൽ വ്യത്യസ്ഥമായതും
1) ദാലിനെ താഇൽ إدغام ചെയ്യൽ. ഉദാ:قد تبين
2 താഇനെ ദാലിൽإدغام ചെയ്യൽ
ഉദാ :اثقلت دعوى الله
3: താ ഇനെ ط -ൽادغام ചെയ്യൽ
ഉദാ:فقالت طايفة
4: പുള്ളിയുള്ള ذ - നെظ - ൽادغام ചെയ്യൽ
ഉദ : اذ ظلمتم
5: (ഇദ് ഗാം )ط -നെ -ت - ൽادغام ചെയ്യൽ
ഇവകളെ ادغام ചെയ്യുന്നതിൽ ഏകോപിച്ചിട്ടുണ്ട്
: മഖ്റജിൽ അടുത്തതും സ്വിഫത്തിൽ വ്യത്യസ്ഥമായതും (متقاربين)
ലാമിനെ റാഇൽ ادغام ചെയ്യൽ
ഉദാ :بل رفعه الله
(എന്നാൽ كلا بل ران
എന്നതിൽ ഖിലാഫുണ്ട്.)
ഇതിൽ ഹഫ്സ് റ സകത ചെയ്താണ് ഓതിയത്.
* അപ്രകാരം ق-നെ ك-ൽ ادغام} ചെയ്യൽ.
ഉദാ: نخلقكمഎന്നതിൽ മാത്രം
എന്നതിൽ മാത്രം (ഇതിൽ നാഖിസ്വ്, താമ്മ് എന്നീ രണ്ടു വജ്ഹുകൾ കൊണ്ടും ഓതാം.)
# അപ്രകാരം مذكر
എന്ന കലിമത്തും ادغام
ചെയ്യുന്നതിൽ ഖുർറാഅ് ഏകോപിച്ചിട്ടുണ്ട്. (ഇതിന്റെ
അസ്വല് مذتكرഎന്നാണ്.
...........
തഅരീഫിന്റെ ലാമിന് ശേഷം حروف القمريةഎന്നപേരിൽ അറിയപ്പെടുന്ന 14 ഹറഫുകൾ അടുത്ത് വന്നാൽ അവയെ اظهار ചെയ്യുന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.
ابغ حجم وخف عقيمك
ഈ അക്ഷരങ്ങളാണവ
തഅരീഫിന്റെ ലാമിന് ശേഷം حروف الشمسيةഎന്നപേരിൽ അറിയപ്പെടുന്ന 14 ഹറഫുകൾ അടുത്ത് വന്നാൽ അവയെ ادغام ചെയ്യുന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.
طب ثم صل رحما تفز ضف ذا نعم
دع سوء ظن زر شريفا للكرم
ഈ കലിമത്തുകളിലെ ആദ്യക്ഷരങ്ങൾ ആകുന്നു അവحروف الشمسية
.........
ഖുർറാളകൾ ഇജ്‌മാഅ് ഉള്ളതായി ആധികാരികമായി ലഭിച്ച കാര്യങ്ങളാണ് ഈ അദ്ധ്യാ-യത്തിൽ വിവരിച്ചത്. ഈ വിവരിച്ച കാര്യങ്ങൾ മാത്രമേ ഖുർറാഅ് ഉ! ആയിട്ടുള്ളൂ എന്ന് തെറ്റിദ്ധരിക്കരുത്. ഇതിൽ പറയാത്ത പലതും വിശ്വാസ യോഗ്യമായി ലഭിച്ചാൽ അവയും ഇവയോടൊപ്പം ചേർത്തു മനസ്സിലാക്കണമെന്ന് ചുരുക്കം.
...........
അവലംബം :
1:അൽ ഫത്താവ ഹദീസിയ്യ ഇബ്ന് ഹജർ رحمه الله
2:കിതാബുന്നശ്റ് ഇമാം ജസരി അൽശാഫിഇയ്യ് റ رحمه الله
3:തീജാനുൽ ഖാരി
4:അൽ ഈളാഹ്
5:അൽ ഫരീദ് ഫീ ഉസ്വൂലിൽ ഖിറാഅത്തി വത്തജ് വീദ്
മുജവവ്വിദ് അബ്ദുറസാഖ് ഉസ്താദ് അൽ ഫുർഖാനി
Aslam Kamil saquafi parappanangadi
محمد اسلم الثقافي الكاملي بربننغادي المليباري
https://t.me/ahlussnnavaljama