Monday, January 12, 2026

ഭംഗി പ്രകടിപ്പിച്ചു നടക്കുന്ന സ്ത്രീകളോട് വിശുദ്ധ ഖുർആൻ തലയിൽ തട്ടം ഇട്ടു തലമുടി പുറത്ത് കാണിക്കുന്ന സ്ത്രീകൾ

 

ഭംഗി പ്രകടിപ്പിച്ചു നടക്കുന്ന സ്ത്രീകളോട് വിശുദ്ധ ഖുർആൻ

തലയിൽ തട്ടം ഇട്ടു തലമുടി പുറത്ത് കാണിക്കുന്ന സ്ത്രീകൾ
...........................

ഇന്ന് മുസ്ലിം സ്ത്രീകളിൽ അധികവും ഖുർആനുംഇസ്ലാമും പഠിപ്പിച്ച വസ്ത്രധാരണ രീതിയല്ല പിന്തുടരുന്നത്.
നമ്മുടെ പ്രവാചകർ മുത്ത് നബി  മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിക്കാത്ത രീതിയാണ് പിന്തുടരുന്നത്.

ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ ഇതാണ്

1*ഭംഗി പ്രകടിപ്പിക്കരുത് എന്ന അല്ലാഹുവിൻറെ കല്പന ലംഘിച്ച്  തലമുടിയും കഴുത്തും തണ്ടം കൈയും പുറത്ത് കാണിച്ചു നടക്കുന്ന വർ *

2*ചിലർ തലയിൽ ശിരോവസ്ത്രം ധരിച്ച് അത് മാറിലേക്ക് താഴ്ത്തി ഇടണമെന്ന് അല്ലാഹുവിൻറെ കൽപ്പന ലംഘിച്ച് തട്ടം എന്ന പേരിൽ തലയിൽ ഒരു ശാല്ചുറ്റി തലമുടിയുടെ പല ഭാഗങ്ങളും കാണിച്ചു നടക്കുന്നവർ*
*ചിലർ തലയിൽ തട്ടമിട്ടിട്ടുണ്ട് പക്ഷേ മുടി മുഴുവനും മറഞ്ഞിട്ടില്ലാത്തവർ*

3*ചിലർ തട്ടം തോളിലൂടെ ഇടുന്നവർ*

4*ചിലർ വസ്ത്രം ധരിച്ചവരാണെങ്കിലും നേരിയ വസ്ത്രം ധരിച്ച് ശരീരത്തിന്റെ നിറം കാണിച്ചു നടക്കുന്ന വർ*

5 * ചിലർ ഭാഗികമായി മാത്രം വസ്ത്രം ധരിച്ച് ശരീരത്തിൻറെ മറ്റു ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നവർ*

6*ചിലർ ജീൻസ് പോലെയുള്ള ഇറുകിയ ഡ്രസ്സ് ഇട്ടു ശരീരത്തിന്റെ വടിവ് കാണിച്ചു നടക്കുന്നവർ *

അല്പം തട്ടമിട്ട്
ഇതിൽ നിന്നും തലമുടി കാണിച്ചു നടക്കുന്ന ഇന്നത്തെ ചില സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരം ആണെന്നും അവർ കടുത്ത തെറ്റാണ് ചെയ്യുന്നത് എന്നും വ്യക്തമാണ്.
മുസ്ലിമീങ്ങൾ ആണെങ്കിൽ വിശുദ്ധ ഖുർആനും തിരുസുന്നത്തും പഠിപ്പിച്ച ആശയത്തിലേക്ക് വരേണ്ടതുണ്ട്.തിരുനബി പഠിപ്പിച്ച ആദർശം പിൻപറ്റേണ്ടതുണ്ട്.നമ്മുടെ മക്കളെക്കൊണ്ടും സഹോദരിമാരെ കൊണ്ടും അത് ചെയ്യിപ്പിക്കേണ്ടതുണ്ട്.

ഇതെല്ലാം അനുവദനീയമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത് ചെയ്യുന്നതെങ്കിൽ പരലോകത്ത് ശക്തമായ ശിക്ഷയുണ്ട് എന്ന ബോധം നമുക്കുണ്ടാവേണ്ടതുണ്ട്.
തട്ടം തുറന്നിട്ടാൽ ഈമാൻ പോകുമോ എന്ന് ചോദിക്കുന്ന പെൺകുട്ടികൾ വ്യാപിച്ചിട്ടുണ്ട്.
തിന്മകൾ ചെയ്യുമ്പോൾ ഈമാനിന്റെ പൂർണ്ണത നഷ്ടപ്പെടും എന്ന് തന്നെയാണ് തിരുനബി നമ്മെ പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നത് കാരണം അല്ലാഹു പൊറുത്തു തന്നില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും

ചില മനസ്സിലാക്കിയത് ഇതെല്ലാം ചെയ്യുന്നവർക്ക് ചെയ്യാം ഇല്ലെങ്കിൽ ചെയ്യേണ്ടതില്ല എന്നാണ്.എന്നാൽ ഇസ്ലാം അതല്ല പഠിപ്പിക്കുന്നത് ഔറത്ത് മറച്ചു നടക്കൽ നിർബന്ധ കടമയായി തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത് അല്ലാത്തവർക്ക് ശക്തമായ ശിക്ഷ പരലോകത്ത് ലഭിക്കുന്നതാണ് എന്നുകൂടി പഠിപ്പിച്ചിട്ടുണ്ട് അല്ലാതെ എൻറെ ഓപ്ഷനാണെന്ന് പറഞ്ഞു നിയമത്തെ അതിലിക്കുന്നത് പരലോക ശിക്ഷക്ക് കാരണമായിത്തീരുന്നതാണ്.

ഇത്തരം രീതികൾ എല്ലാം ഇസ്ലാം നിരോധിച്ചതും ഖുർആനിന്റെ കൽപ്പനക്ക് വിരുദ്ധമായതും അല്ലാഹു ശക്തമായി വിലക്കിയതും തിരുനബി ഇഷ്ടപ്പെടാത്തതുമായ രീതികളാണ്.
ഇന്നത്തെ മുസ്ലിം സ്ത്രീകൾ പലരും അല്ലാഹുവും അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم
പഠിപ്പിച്ച രീതിയിൽ അല്ലാത്ത വസ്ത്രധാരണം സ്വീകരിക്കുകയും ശരീരത്തിൻറെ പലഭാഗങ്ങളും പുറത്തു കാണിക്കുകയും ചെയ്തുകൊണ്ടുള്ള വസ്ത്രം ധരിക്കുകയും ചെയ്യുന്നവരാണ്.

പ്രായപൂർത്തിയായ മുസ്ലിം സ്ത്രീകളും വകതിരിവെത്തിയ നമ്മുടെ പെൺകുട്ടികളെയും
വിശുദ്ധ ഖുർആനിൽ അല്ലാഹു കൽപ്പിച്ചതും പ്രവാചകർ പഠിപ്പിച്ചതും ആയ വസ്ത്ര രീതി തുടരേണ്ടതാണ്.

അത് സ്കൂളിലേക്ക് പോകുകയാണെങ്കിലും കുടുംബത്തിലേക്ക് പോവുകയാണെങ്കിലും അന്യ പുരുഷൻറെ മുമ്പിൽ നിൽക്കുമ്പോൾ എല്ലാം ഇത് പാലിക്കേണ്ടതാണ്.

മഹറമല്ലാത്ത അന്യ പുരുഷന് മുമ്പിൽ
ഒരു മുസ്ലിം സ്ത്രീ
അവളുടെ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും മറക്കേണ്ടതാണ്,
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.

സത്യവിശ്വാസികളായ സ്ത്രീകളോട് തങ്ങൾ പറയൂ

സ്ത്രീകൾ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുക, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യുക .

*അവരുടെ ഭംഗി (ശരീര സൗന്ദര്യം ) വെളിപ്പെടുത്താതിരിക്കുവാനും പറയുക.* -

അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ - (വസ്ത്രത്തിന്റെ മേൽഭാഗം )

*അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ*

*അവര്‍ തങ്ങളുടെ ഭംഗി  വെളിപ്പെടുത്തുകയും ചെയ്യരുത്;*

(താഴെ പറയുന്നവര്‍ക്കല്ലാതെ)
ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ.

*തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്.*

*ഹേ, സത്യവിശ്വാസികളേ - അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.*
നൂര്‍  - 24:31

ഇത്രയും ശക്തമായി സ്ത്രീകൾ ഭംഗി പ്രകടിപ്പിച്ചു നടക്കരുത് എന്ന് വിശുദ്ധ ഖുർആനിൽ നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു കൽപ്പിച്ചിട്ടും അതൊന്നും അനുസരിക്കാതെ ദുനിയാവിൽ ജീവിക്കുന്നവരുടെ സ്ഥിതി എന്താണ് ?

തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറയുന്നു.

“എൻറെ ഉമ്മത്തിൽ രണ്ട് വിഭാഗം നരകവാസികളിൽ പെട്ടതാണ് . ഞാൻ  അവരെ കാണുകയില്ല .
അതിൽ ഒരു വിഭാഗം പശുവിന്റെ വാൽപോലുള്ള ചങ്ങലകളുമായി ആളുകളെ അടിക്കുന്നവർ.

രണ്ടാമത്തത് —
*വസ്ത്രം ധരിച്ചിട്ടും നഗ്നരായ സ്ത്രീകൾ;*
തന്നെ വഴിതെറ്റുന്നവരും, മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരും;
(അവരിലേക്ക് ആകർഷിക്കാൻ വേണ്ടി പല ക്രീമുകളും മറ്റും തേച്ച് ഭംഗി പ്രദർശിപ്പിച്ച് നടക്കുന്നവർ )

അവരുടെ തലകൾ വളഞ്ഞ -ഒട്ടകത്തിന്റെ കൂമ്പാരം പോലെ;
(ഭംഗി പ്രകടിപ്പിക്കാൻ വേണ്ടി തലമുടി മോഡൽ ആക്കുന്നവർ )

*അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, അതിന്റെ ഗന്ധം പോലും അവർ അനുഭവിക്കുകയില്ല;
അതിന്റെ ഗന്ധം വളരെ ദൂരം വരെ അനുഭവിക്കാവുന്നതാണ്*

അല്ലാഹുവിൻറെ റസൂൽ മുത്ത് നബി صلى الله عليه وسلم
നമ്മെ പഠിപ്പിക്കുന്നു.
നീ എവിടെയാണെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുക

Aslam Kamil saquafi parappanangadi

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ഇബ്നു തൈമിയ്യയുടെ പുത്തൻ വാദങ്ങൾ -* أبن تيمية *ഒഹാബിസത്തിന്റെ ബിദ്അത്തുകൾ*


* ഇബ്നു തൈമിയ്യയുടെ
പുത്തൻ വാദങ്ങൾ -*
أبن تيمية
*ഒഹാബിസത്തിന്റെ ബിദ്അത്തുകൾ*


الحمدلله اللهم صل على سيدنا محمد وعلى اله وصحبه اجمعين أما بعد
Aslam Kamil saquafi parappanangadi

https://islamicglobalvoice.blogspot.in/?m=0

ഇബ്നു തൈമിയ്യ പുത്തൻ വാദിയും (മുബ്തദിഉം )
ഇജ്മാഇന് വിരുദ്ധം പറഞ്ഞയാളുമാണ്
 വഹാബിസത്തിന്റെ
 പുത്തൻ വാദങ്ങൾ
അവർ മുബ്തദിഉകൾ തന്നെ
..........................

ഇബ്നു തൈമിയ്യയും വഹാബി പ്രസ്ഥാനവും എന്തുകൊണ്ടാണ് മുബ്ത്തതി (പുത്തൻ വാദികൾ )ആയത് എന്നും
അവരുടെ പുത്തൻ വാദങ്ങൾ എന്തെല്ലാമെന്നും അവരുടെ ബിദ്അത്തുകൾ ഏതെല്ലാം എന്ന് സംശയിക്കുന്നവർക്കും അന്വേഷിക്കുന്നവർക്കും 

വിശ്വാസ കാര്യത്തിൽ മുസ്ലിം ലോകത്തിൻറെ ഇജ്മാഇന് വിരുദ്ധം പറഞ്ഞവൻ മുബ്തദിആണ് ( പുത്തൻ വാദി ) 
വഹാബി പ്രസ്ഥാനത്തിൻറെ അങ്ങേ തലയിലെ നേതാവ്
ഇബ്നു തൈമിയ്യയെ പറ്റി
അയാൾ കടുത്ത പുത്തൻ വാദിയും ഇസ്ലാമിൻറെ അഖീദയിൽ തന്നെ പിഴച്ചവനും ആണെന്ന് ധാരാളം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ലോക മുസ്ലിം പണ്ഡിതന്മാരുടെ ഏകോപനത്തിന് (ഇജ്മാഇന് ) വിരുദ്ധമായ ധാരാളം കാര്യങ്ങൾ അയാൾ വാദിച്ചിട്ടുണ്ട് -
അയാളെ പിന്തുടരുന്ന വഹാബിസവും അങ്ങനെ തന്നെ -
കർമ്മശാസ്ത്ര വിശാരദന്മാരിലും ഹദീസ് പണ്ഡിതന്മാരിലും പ്രമുഖനായ ശൈഖുൽ ഇസ്ലാം അഹമ്മദ് ഇബ്നു ഹജർ അൽ-ഹൈതമി അൽ-മക്കി തന്റെ 'അൽ-ഫതാവൽ ഹദീസിയ്യ' എന്ന ഗ്രന്ഥത്തിൽ ഇബ്നു തൈമിയ്യയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:


'ഇബ്നു തൈമിയ്യ അല്ലാഹു കൈവിട്ടതും, വഴിപിഴപ്പിച്ചതും, അന്ധനാക്കിയതും, ബധിരനാക്കിയതും, നിന്ദ്യനാക്കിയതുമായ ഒരു ദാസനാകുന്നു. അദ്ദേഹത്തിന്റെ നിലപാടുകളിലെ ദോഷവശങ്ങളും വാക്കുകളിലെ അസത്യങ്ങളും വ്യക്തമാക്കിയ പണ്ഡിതന്മാർ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. അത് അറിയാൻ ആഗ്രഹിക്കുന്നവർ, ഇമാമും മുജ്തഹിദും എല്ലാവരാലും അംഗീകരിക്കപ്പെട്ട മഹാനുമായ അബുൽ ഹസൻ അസ്സുബ്കി, അദ്ദേഹത്തിന്റെ മകൻ താജുദ്ദീൻ സുബ്കി, ഇമാം ഇസ്സുബ്നു ജമാഅഃ തുടങ്ങിയവരുടെയും അവരുടെ കാലഘട്ടത്തിലെ പണ്ഡിതന്മാരുടെയും വാക്കുകൾ പരിശോധിക്കട്ടെ...

ഇബ്നു തൈമിയ്യയുടെ അക്ഷേപങ്ങൾ
 ഉമർ ബിൻ ഖത്താബ് (റ), അലി ബിൻ അബി ത്വാലിബ് (റ) എന്നിവരെപ്പോലെയുള്ള മഹത്തുക്കളെപ്പോലും എതിർക്കുകയുണ്ടായി. . ചുരുക്കത്തിൽ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് യാതൊരു വിലയും നൽകേണ്ടതില്ല. മറിച്ച് അത് തള്ളിക്കളയേണ്ടതാണ്. അദ്ദേഹം ഒരു പുത്തൻവാദിയും (ബിദ്അത്തുകാരൻ), വഴിപിഴച്ചവനും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവനും, അതിരുവിട്ട വിവരമില്ലാത്തവനുമാണെന്ന് വിശ്വസിക്കേണ്ടതാണ്. അല്ലാഹു അദ്ദേഹത്തോട് നീതിപൂർവ്വം പെരുമാറട്ടെ. അദ്ദേഹത്തിന്റെ വഴികളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും പ്രവർത്തികളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ.'
(അൽ-ഫതാവൽ ഹദീസിയ്യ, പേജ് 156-157)"

خاتمة الفقهاء والمحدثين شيخ الإسلام أحمد بن حجر الهيتمى المكى قال عنه فى كتابه “الفتاوى الحديثية”

ابن تيمية عبد خذله الله وأضله وأعماه وأصمه وأذله وبذلك صرح الأئمة الذين بينوا فساد أحواله وكذب أقواله ومن أراد ذلك فعليه بمطالعة كلام الإمام المجتهد المتفق على إمامته وجلالته وبلوغه مرتبة الإجتهاد أبى الحسن السبكى وولده التاج والشيخ الإمام العز بن جماعة وأهل عصرهم… ثم قال بعد ذلك”بل اعترض على مثل عمر بن الخطاب وعلى بن أبى طالب رضى الله عنهما كما يأتى .

والحاصل أن لا يقام لكلامه وزن بل يرمى فى كل وعر وحزن ويعتقد فيه أنه مبتدع ضال ومضل جاهل غال عامله الله بعدله وأجازنا من مثل طريقته وعقيدته وفعله آمين ” انتهى من ص 156 وص 157 من كتاب “الفتاوى الحديثية”


ഇബ്നു തൈമിയ്യ
ലോക മുസ്ലിം പണ്ഡിതന്മാരുടെ ഏകോപനത്തിന്
ഇജ്മാഇന്ന്  വിരുദ്ധമായ വാദങ്ങൾ കൊണ്ടുവരുന്നവൻ പുത്തൻ വാദിയാണ് ബിദ്അത്ത്കാരനാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയതാണ്.

ലോകപ്രശസ്ത ആധികാരിക പണ്ഡിതർ
ഇബ്ന് ഹാജർ അൽ ഹൈതമി  അദ്ദേഹത്തിൻറെ പ്രശസ്ത ഗ്രന്ഥമായ അൽ ഫതാവൽ ഹദീസിയ്യയിൽ പറയുന്നു.

"നീ അറിഞ്ഞു കൊള്ളുക:

 താജുദ്ദീൻ സുബ്കി (റ) തുടങ്ങിയ പണ്ഡിതന്മാർ ചൂണ്ടിക്കാണിച്ചതുപോലെ പല വിഷയങ്ങളിലും ഇബ്നു തൈമിയ്യ ജനങ്ങളോട് (പണ്ഡിത ലോകത്തോട്) വിയോജിച്ചിട്ടുണ്ട്. 

അയാൾ ഇജ്മാഅ് ലംഘിച്ച ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:"

 1:* (മൂന്ന് )ത്വലാഖ്: '
ത്വലാഖ്' ചെയ്താൽ അത് സംഭവിക്കില്ല, പകരം സത്യം ലംഘിച്ചതിനുള്ള 'കഫാറത്ത്' ചെയ്താൽ മതി. (മുസ്ലിം ലോകത്ത് ഒരാളും ഇങ്ങനെയൊന്ന് മുൻപ് പറഞ്ഞിട്ടില്ല).

2: * ആർത്തവകാരിയുടെ ത്വലാഖ്: 
ആർത്തവ സമയത്തെ ത്വലാഖ് സംഭവിക്കില്ല.

3 :* നിസ്കാരം: 
മനപ്പൂർവ്വം ഉപേക്ഷിച്ച നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല.

 4:* ഹജ്ജ്: ആർത്തവകാരിക്ക് ത്വവാഫ് അനുവദനീയമാണ്, കഫാറത്ത് നൽകേണ്ടതില്ല.

 5* മൂന്ന് ത്വലാഖ്: 
ഒരേ സദസ്സിലെ മൂന്ന് ത്വലാഖ് ഒന്നായി മാത്രമേ പരിഗണിക്കൂ. (ഇതിന് വിരുദ്ധമായ ഇജ്മാഅ് അദ്ദേഹം തന്നെ മുൻപ് ഉദ്ധരിച്ചിരുന്നു).

6: * നികുതിയും സകാത്തും: കച്ചവടക്കാരിൽ നിന്ന് ഈടാക്കുന്ന അനധികൃത നികുതികൾ (മകൂസ്) സകാത്തായി പരിഗണിക്കും.

 7:* നജസ് (അശുദ്ധി): 

എലി തുടങ്ങിയവ വീണ് ചത്താൽ ദ്രാവകങ്ങൾ (എണ്ണ, നെയ്യ് തുടങ്ങിയവ) നജസാവില്ല.

 8:* ജുനുബുകാരന്റെ നിസ്കാരം: 
ജുനുബുകാരന് (കുളി നിർബന്ധമായവൻ) കുളിക്കുന്നതിന് മുമ്പ് രാത്രിയിൽ സുന്നത്ത് നിസ്കരിക്കാം.

 9:* വഖഫ്: 

"വഖഫ് ചെയ്തവന്റെ നിബന്ധന (ശർത്വുൽ വാഖിഫ്) പരിഗണനീയമല്ലെന്ന് അദ്ദേഹം വാദിച്ചു. അതായത്, ഒരാൾ തന്റെ സ്വത്തോ പണമോ ഷാഫി മദ്ഹബുകാർക്ക് വേണ്ടി വഖഫ് ചെയ്താൽ അത് ഹനഫി മദ്ഹബുകാർക്ക് നൽകാം, തിരിച്ചും ചെയ്യാം.

 അതുപോലെ  വിധികർത്താക്കൾക്ക് (ഖാളിമാർക്ക്) വേണ്ടി വഖഫ് ചെയ്തത് സൂഫികൾക്ക് നൽകാം (എന്നും അദ്ദേഹം പറഞ്ഞു)."

10"അതുപോലെ 'അൽ-ഹുസ്നു വൽ ഖുബ്ഹ്' (നന്മയും തിന്മയും ബുദ്ധിപരമായി കണ്ടെത്താമോ എന്നത്) പോലുള്ള ഉസൂലുൽ ഫിഖ്ഹിലെ വിഷയങ്ങളിലും അദ്ദേഹം വിചിത്രമായ നിലപാടുകൾ സ്വീകരിച്ചു. ആ വിഷയങ്ങളിൽ ഉണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളും (ലവാസിമുകൾ) അദ്ദേഹം ഏറ്റെടുത്തു."

11:"ഇജ്മാഇന് (പണ്ഡിത ഏകോപനം) വിരുദ്ധമായി പ്രവർത്തിക്കുന്നവൻ കാഫിറോ (സത്യനിഷേധി) ഫാസിഖോ (പാപി) ആവുകയില്ല (എന്നും ഇബ്നു തൈമിയ്യ വാദിച്ചു)."
 12.*അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസം: 

അല്ലാഹുവിന്റെ അസ്തിത്വത്തിൽ മാറ്റങ്ങൾ (ഹവാദിഥ്) സംഭവിക്കും,

13: അവൻ ഭാഗങ്ങൾ ചേർന്നവനാണ് (മുറക്കബ്),

14: ഖുർആൻ അല്ലാഹുവിന്റെ അസ്തിത്വത്തിൽ പുതുതായി ഉണ്ടായതാണ്.

 15:* ലോകത്തിന്റെ പഴക്കം:

"ലോകം അതിന്റെ ഇനത്തിൽ (Type) അനാദ്യമാണെന്നും (ഖദീം), അല്ലാഹുവോടൊപ്പം എപ്പോഴും സൃഷ്ടികൾ വിട്ടുപിരിയാതെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. അങ്ങനെ അല്ലാഹുവിനെ സ്വന്തം അസ്തിത്വത്താൽ തന്നെ സൃഷ്ടിക്കാൻ നിർബന്ധിതനായവനാക്കി (മൂജിബൻ ബിദ്ദാത്ത്) അദ്ദേഹം മാറ്റി; സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവനായല്ല (ഫാഇലൻ ബിൽ ഇഖ്തിയാർ). അല്ലാഹു അത്തരം വാദങ്ങളിൽ നിന്ന് എത്രയോ പരിശുദ്ധനാണ്."


 16:* രൂപവും സ്ഥലവും: അല്ലാഹുവിന് ശരീരം (ജിസ്മ്), ദിശ (ജിഹത്ത്), നീങ്ങൽ (ഇന്തിഖാൽ) എന്നിവയുണ്ട്. 

17:അവൻ അർശിന്റെ അത്രയും വലിപ്പമുള്ളവനാണ്. (എന്ന് അയാൾ വാദിച്ചു )

18 * നരകം: 

നരകം എന്നെന്നേക്കുമായി നിലനിൽക്കില്ല, അത് നശിച്ചുപോകും.

 19:* പ്രവാചകന്മാർ:
 പ്രവാചകന്മാർ പാപസുരക്ഷിതരല്ല

20: * തവസ്സുൽ: റസൂലുല്ലാഹി(സ)ക്ക് പ്രത്യേക പദവിയില്ല (جاه), അവിടുത്തെക്കൊണ്ട് തവസ്സുൽ ചെയ്യാൻ പാടില്ല,

21:സിയാറത്ത്
 സിയാറത്തിനായി യാത്ര പോകുന്നത് പാപമാണ് (അതിനാൽ നിസ്കാരം ഖസ്വർ ചെയ്യാൻ പാടില്ല).

22: * വേദപുസ്തകങ്ങൾ: തൗറാത്തും ഇഞ്ചീലും വാക്കുകളാൽ മാറ്റപ്പെട്ടിട്ടില്ല (ലഫ്ളിയ്യായ മാറ്റമില്ല), അർത്ഥത്തിൽ മാത്രമേ മാറ്റമുള്ളൂ.

واعلم أنه خالف الناس في مسائل فيه عليها التاج السبكي وغيره ، 
فما خرق فيه الإجماع 
قوله في الطلاق أنه لا يقع عليه بل عليه كفارة يمين ،
 ولم يقل بالكفارة أحد من المسلمين قبله ،
 وأن طلاق الحائض لا يقع 
وكذا الطلاق في طهر جامع فيه
 وأن الصلاة إذا تركت عمدا لا يجب قضاؤها ،
 وأن الحائض بياحلها الطواف بالبيت ولا كفارة عليها ،
 وأن الطلاق الثلاث يرد إلى واحدة وكان هو قبل ادعائه ذلك نقل إجماع المسلمين على خلافه 
وأن المكوس حلال لمن أقطعها 
وأنها إذا أخذت من التجار أجزأتهم عن الزكاة 
وإن لم تكن باسم الزكاة ولا رسمها ، 
وأن المائعات لا تنجس بموت حيوان فيها كالفأرة ،
 وإن الجنب يصلى تطوعه بالليل ولا يؤخره إلى أن يغتسل قبل الفجر
 وأن كان بالبلد ، 
وأن شرط الواقف غير معتبر ، بل لو وقف على الشافعية صرف إلى الحنفية وبالعكس وعلى القضاة صرف إلى الصوفية في أمثال ذلك من مسائل الأصول مسئلة الحسن والقبح التزم كل ما يرد عليها ، 
وإن مخالف الإجماع لا يكفر ولا يفسق ، وأن ربنا سبحانه وتعالى عما يقول الظالمون والجاحدون علوا كبيرا محل الحوادث تعالى الله عن ذلك وتقدس 
وأنه مركب تفتقر ذاته افتقار الكل للجزء تعالى الله عن ذلك وتقدس ، 
وأن القرآن يحدث في ذات الله تعالى الله عن ذلك 
وأن العالم قديم بالنوع ولم يزل مع الله مخلوقا دائما فجعله ،موجيا بالذات لا فاعلا بالاختيار تعالى الله عن ذلك 
وقوله بالجسمية والجهة والانتقال 
وأنه بقدر العرش لا أصغر ولا أكبر تعالى الله عن هذا الافتراء الشنيع القبيح والكفر البراح الصريح وخذل متبعيه وشتت شمل معتقديه ، 
وقال : إن النار تفنى ، 
وأن الأنبياء غير معصومين ، 
وأن رسول الله صلى الله عليه وسلم لا جاه له ولا يتوسل به ، 
وأن إنشاء السفر إليه بسبب الزيارة معصية لا تقصر الصلاة فيه
 وسيحرم ذلك يوم الحاجة ماسة إلى شفاعته، 
وأن التوراة والإنجيل لم تبدل الفاظهما وإنما يدلت معانيهما اهـ .

...............
ഇമാം ഹാഫിള് തഖിയുദ്ദീൻ അലി ഇബ്നു അബ്ദിൽ കാഫി അസ്സുബ്കി (റ) തന്റെ 'അദ്ദുറത്തുൽ മുളിയ' (الدُّرَّة المضية) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇബ്നു തൈമിയ്യയെക്കുറിച്ച് എഴുതിയ വിമർശനത്തിന്റെ പരിഭാഷ താഴെ നൽകുന്നു:

"എന്നാൽ ഇതിനുശേഷം (പറയുന്നത്): ഇബ്നു തൈമിയ്യ വിശ്വാസകാര്യങ്ങളുടെ (അഖീദ) അടിസ്ഥാനങ്ങളിൽ പുതിയ വാദങ്ങൾ കൊണ്ടുവരികയും, ഇസ്‌ലാമിന്റെ തൂണുകളെയും അടിസ്ഥാനങ്ങളെയും തകർക്കുകയും ചെയ്തിരിക്കുന്നു. ഖുർആനും സുന്നത്തും പിന്തുടരുന്നു എന്ന് രഹസ്യമായി നടിക്കുകയും, താൻ സത്യത്തിലേക്ക് ക്ഷണിക്കുന്നവനാണെന്നും സ്വർഗത്തിലേക്ക് നയിക്കുന്നവനാണെന്നും വെളിപ്പെടുത്തുകയും ചെയ്തതിന് ശേഷമായിരുന്നു ഇത്.
അദ്ദേഹം (സലഫുകളെ) പിന്തുടരുന്നതിൽ നിന്ന് മാറി ബിദ്അത്തിലേക്ക് (പുത്തൻവാദങ്ങളിലേക്ക്) പോയി. ഇജ്മാഇനെ (പണ്ഡിത ഏകോപനം) എതിര് ചെയ്തുകൊണ്ട് മുസ്ലിം ജമാഅത്തിൽ നിന്ന് അദ്ദേഹം ഒറ്റപ്പെട്ടു.

 അല്ലാഹുവിന്റെ പരിശുദ്ധമായ ദാത്തിന് (സത്തയ്ക്ക്) ശരീരാവയവങ്ങളും ഘടനയും ഉണ്ടെന്ന് അനിവാര്യമാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.

 അല്ലാഹു ഭാഗങ്ങളിലേക്ക് (അവയവങ്ങളിലേക്ക്) ആവശ്യമായി വരിക എന്നത് അസാധ്യമല്ലെന്നും അദ്ദേഹം വാദിച്ചു.

അല്ലാഹുവിന്റെ സത്തയിൽ മാറ്റങ്ങൾ (ഹവാദിഥ്) സംഭവിക്കുമെന്നും, 

ഖുർആൻ അല്ലാഹു ആദ്യം ഇല്ലാതിരുന്ന ശേഷം സംസാരിച്ച ഒരു പുത്തൻ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

അല്ലാഹു സംസാരിക്കുകയും മിണ്ടാതിരിക്കുകയും ചെയ്യുന്നുവെന്നും, സൃഷ്ടികൾക്ക് അനുസൃതമായി അല്ലാഹുവിന്റെ സത്തയിൽ ഉദ്ദേശ്യങ്ങൾ പുതുതായി ഉണ്ടാവുന്നുവെന്നും അദ്ദേഹം വാദിച്ചു.

അവിടെയും നിൽക്കാതെ 'ആലം' (ലോകം/സൃഷ്ടികൾ) അനാദിയാണെന്ന് (ഖദീം) വരുന്ന വാദങ്ങളിലേക്ക് അദ്ദേഹം കടന്നു.

 സൃഷ്ടികൾക്ക് ഒരു തുടക്കമില്ല എന്ന വാദം അദ്ദേഹം മുറുകെ പിടിച്ചു. അതായത്, '
തുടക്കമില്ലാത്ത മാറ്റങ്ങൾ' (ഹവാദിഥുൻ ലാ അവ്വല ലഹാ) എന്ന വാദം അദ്ദേഹം ഉന്നയിച്ചു.

 അങ്ങനെ അല്ലാഹുവിന്റെ അനാദിയായ ഗുണവിശേഷങ്ങൾ പുത്തനാണെന്നും (ഹാദിഥ്),

 പുതുതായി ഉണ്ടായ സൃഷ്ടികൾ അനാദിയാണെന്നും (ഖദീം) അദ്ദേഹം  വാദിച്ചു. 
ഈ രണ്ട് വാദങ്ങളും ഒരു മതത്തിലോ വിശ്വാസത്തിലോ ഉള്ള ആരും ഇതുവരെ ഒരുമിച്ച് പറഞ്ഞിട്ടില്ല. ഇതോടെ ഉമ്മത്തിലെ 73 വിഭാഗങ്ങളിൽ ഒന്നിലും അദ്ദേഹം ഉൾപ്പെടാതായി. 

മറ്റു മതവിഭാഗങ്ങളുടെ കൂടെപ്പോലും അദ്ദേഹത്തെ എണ്ണാൻ പറ്റാത്ത അവസ്ഥയായി. ഇതൊക്കെ ഭയാനകമായ കുഫ്ര് (അവിശ്വാസം) ആണെങ്കിലും, കർമ്മശാസ്ത്ര കാര്യങ്ങളിൽ അദ്ദേഹം ഉണ്ടാക്കിയ പുത്തൻവാദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കുറവാണ്."
( അതായത് കർമ്മ ശാസ്ത്ര വിഷയത്തിൽ ഇതിനേക്കാളും ധാരാളം കാര്യങ്ങളിൽ അയാൾ ഭിന്നത പറഞ്ഞിട്ടുണ്ട് )
قال
الإمام الحافظ تقي الدين علي ابن عبد الكافي السُّبكي

 "أما بعد، فإنه لمّا أحدث ابن تيمية ما أحدث في أصول العقائد، ونقض من دعائم الإسلام الأركان والمعاقد، بعد أن كان مستترا بتبعية الكتاب و السُّنة، مظهرا أنه داع إلى الحقّ هاد إلى الجنة، فخرج عن الاتّباع إلى الابتداع، وشذَّ عن جماعة المسلمين بمخالفة الإجماع، وقال بما يقتضي الجسميّة والتركيب في الذات المقدّس، وأن الافتقار إلى الجزء (أي افتقار الله إلى الجزء) ليس بمحال، وقال بحلول الحوادث بذات الله تعالى، وأن القرآن مُحدَث تكلم الله به بعد أن لم يكن، وأنه يتكلم ويسكت ويحدث في ذاته الإرادات بحسب المخلوقات، وتعدى في ذلك إلى استلزام قِدَم العالم، والتزامه بالقول بأنه لا أول للمخلوقات فقال بحوادثٍ لا أول لها ، فأثبت الصفة القديمة حادثة والمخلوق الحادث قديما، ولم يجمع أحد هذين القولين في ملة من الملل ولا نِحلة من النحل، فلم يدخل في فرقة من الفرق الثلاث والسبعين التي افترقت عليها الأمة، ولا وقفت به مع أمة من الأمم هِمّة، وكل ذلك وإن كان كفرا شنيعا مما تَقِلَّ جملته بالنسبة لما أحدث في الفروع ". اهـ.
مقدمة الدُرَّة المضية 
الإمام الحافظ تقي الدين علي ابن عبد الكافي السُّبكي

അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

..........
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

https://t.me/ahlussnnavaljama
صلى الله علي محمد وسلم واله 

സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നതിൻറെ വിധിയെന്ത് ? حكم السجود لمخلوق

 സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നതിൻറെ വിധിയെന്ത് ?

حكم السجود لمخلوق

" ......................


Aslam Kamil saquafi parappanangadi

______________________


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

______________________


ചോദ്യം :അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുന്നതിന്റെ വിധി എന്ത് ?


മറുപടി :


സൃഷ്ടികൾക്ക് സുജൂദ് ചെയ്യൽ കാഫിറായി വിധിക്കപ്പെടുന്ന കാര്യമായി പണ്ഡിതന്മാർ എണ്ണിയിട്ടുണ്ട്.


 അല്ലാഹു അല്ലാത്ത വർക്ക് സുജൂദ് അവരെ ആരാധിക്കൽ ലക്ഷ്യത്തോടെ ചെയ്യുന്നത് ശിർക്കും കുഫ്റുമാകുന്നു.


ചില ശൈഖന്മാരെ ആരാദിക്കൽ കരുതാതെ അവരുടെ മുന്നിൽ സുജൂദ് ചെയ്യുന്നത് കടുത്ത ഹറാമാണ്. ചില ഘട്ടത്തിൽ അത് കാഫിർ ആവുകയും ചെയ്യും.


താഴെപ്പറയുന്ന ഉദ്ധരണികളിൽ നിന്നും മേൽ കാര്യങ്ങൾ വ്യക്തമാണ്.

 

ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)

وفي فتح المعين

وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه



ഫത്തഹുൽ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥം

 ഇആനത്തുത്വാലിബീനിൽ വിവരിക്കുന്നു.


അൽ ഇഅലാം

എന്ന ഗ്രന്ഥത്തിൽ പറഞ്ഞു.

അൽ മവാഫിഖിൽ ഇങ്ങനെ കാണാം

ഒരാൾ തിരു നബിയെ സത്യമാക്കുകയും അതോടുകൂടി സൂര്യനെ സുജൂദ് ചെയ്യുകയും ചെയ്താൽ അവൻ മുഅമിൻ അല്ല .അത് ഇജ്മാഉണ്ട് .

കാരണം അവൻ സൂര്യന് സുജൂദ് ചെയ്യുന്നത്  തന്നെ അവൻ വിശ്വാസമില്ല എന്നതിൻറെ പ്രത്യക്ഷത്തിൽ

 മേലിൽ അറിയിക്കുന്നു.


നമ്മൾ പ്രത്യക്ഷം കൊണ്ടാണല്ലോ വിധിക്കുക.എന്നാൽ അവൻ ഇലാഹാണെന്ന് വിശ്വസിക്കാതെ ആരാധനയോ കരുതാതെയാണ് സുജൂദ് ചെയ്തത് എന്ന് ഉറപ്പുണ്ടെങ്കിൽ അതായത് അവൻ മനസ്സിൽ ഉറച്ചു വിശ്വാസത്തോടുകൂടി ചെയ്തതാണെങ്കിൽ അല്ലാഹുവിൻറെയും അവൻറെയും ഇടയിൽ അവിശ്വാസിയായി കണക്കാക്കപ്പെടുകയില്ലെങ്കിലും പ്രത്യക്ഷത്തിൽ അവൻ അവിശ്വാസിയാണ്. 

ഇആനത്ത് 4 / 153

وفي اعانة  الطالبين 4/153

قال في الاعلام: وفي المواقف وشرحها من صدق بما جاء به النبي - صلى الله عليه وسلم - ومع ذلك سجد للشمس كان غير مؤمن بالاجماع لان سجوده لها يدل بظاهره على أنه ليس بمصدق ونحن نحكم بالظاهر، فلذلك حكمنا بعدم إيمانه لان عدم السجود لغير الله داخل في حقيقة الايمان حتى لو علم أنه لم يسجد لها على سبيل التعظيم واعتقاد الالهية، بل سجد لها وقلبه مطمئن بالتصديق لم يحكم بكفره فيما بينه وبين الله وإن أجرى عليه حكم الكافر في الظاهر.

ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫയിൽ ഇങ്ങനെ കാണാം വിഗ്രഹത്തിനോ സൂര്യനോ സൃഷ്ടികൾക്കോ സുജൂദ് ചെയ്യൽ കുഫറാണ് തുഹ്ഫ 9/9


وفي تحفة المحتاج

 (أَوْ سُجُودٍ لِصَنَمٍ أَوْ شَمْسٍ) أَوْ مَخْلُوقٍ آخَرَ تحفة المحتاج


قَالَ ابْنُ الصَّلَاحِ مَا يَفْعَلُهُ عَوَامُ الْفُقَرَاءِ مِنَ السُّجُودِ بَيْنَ يَدَيِ الْمَشَائِحِ فَهُوَ مِنَ الْعَظَائِمِ، أَي الْكَبَائِرِ، وَلَوْ كَانَ بِطَهَارَةِ وَإِلَى الْقِبْلَةِ، وَأَخْشَى أَنْ يَكُونَ كُفْرًا، وَقَوْلُهُ تَعَالَى: ﴿وَخَرُّوا لَهُ سُجَّدًا منسوخ، أَوْ مُؤَوَلٌ، عَلَى أَنْ شَرْعَ مَنْ قَبْلَنَا لَيْسَ شَرْعًا لَنَا، وَإِنْ وَرَدَ فِي شَرْعِنَا مَا يُقَرِّرُهُ، بَلْ وَرَدَ فِيهِ مَا يَرُدُّهُ. (نهاية)

ഇബ്നുസ്സ്വലാഹ്(റ) പറയുന്നു: സാധു ക്കളായ പാമരജനങ്ങൾ മശാഇഖുമാർക്കു മുമ്പിൽ സുജൂദ് ചെയ്യുന്നത് വൻകുറ്റങ്ങളിൽ പെട്ടതാണ്. അത് അംഗശുദ്ധിയോടെയും ഖിബ്‌ലയിലേക്കു തിരിഞ്ഞുമാണ് ചെയ്യുന്നതെങ്കിലും ശരി. അത് കുഫ്റാകുന്നതിനെ ഞാൻ ഭയക്കുന്നു. യൂസുഫ് 

നബി(അ)യുടെ സഹോദരങ്ങൾ അദ്ദേഹ ത്തിന് സുജൂദ് ചെയ്‌തുവെന്ന് ഖുർആനിൽ പറയുന്നത് നിയമപ്രാബല്യം നഷ്ടപ്പെ ട്ടതോവ്യാഖ്യാനിക്കപ്പെടേണ്ടതോ ആണ്. തന്നെയുമല്ല പൂർവ്വികരുടെ ശരീഅത്ത് നമുക്ക് ശരീഅത്തല്ല. നമ്മുടെ ശരീഅത്തിൽ അതിനെ സ്ഥിരീകരിക്കുന്നത് വന്നാൽ പോലും. എന്നാൽ അതിനെ ഖണ്ഡിക്കു ന്നതാണ് നമ്മുടെ ശരീഅത്തിൽ വന്നിട്ടു ള്ളത്. (നിഹായ: 1/ 375)


മേൽ പരാമർശത്തെ വിശദീകരിച്ച് അലിയ്യുശ്ശബ്റാ മല്ലിസി(റ) എഴുതുന്നു:


قَالَ عَ شَ : وَقَوْلُهُ: وَأَخْشَى الخ: إِنَّمَا قَالَ ذَلِكَ وَلَمْ يَجْعَلْهُ كُفْرًا حقيقة، لأن مجرد السجود بين يدي المشائخ لا يقتضي تعظيم الشيخ كتعظيم الله عز وجل، بحيث يكون معبودًا، وَالْكُفْرُ إِنَّمَا يَكُونُ إِذا قصد ذلك، وقوله: أو مؤول أي متقادين، أو يخروا لأجله سُجَّدًا الله شكرا اهـ شرواني : باب أسباب الحدث :)


മശാഇഖിന്റെ മുമ്പിൽ സുജൂദ് ചെയ്യുന്നത് കുഫ്റാകുന്നതിനെ ഞാൻ ഭയക്കുന്നു എന്നാണല്ലോ ഇബ്‌നുസ്സ്വലാഹ്(റ) 

പറഞ്ഞത്. അത് കുഫ്റാണെന്ന് അദ്ദേഹം പറ ഞ്ഞില്ല. കാരണം മശാഇഖിൻ്റെ മുമ്പിൽ  സുജൂദ് ചെയ്യുന്നതിൻ്റെ പേരിൽ മാത്രം ശൈഖ് ആരാധ്യനാകും വിധം അല്ലാഹുവെ ആദരിക്കുന്നതുപോലെ ശൈഖിനെ ആദരിക്കൽ വരുന്നില്ല. 

അത് ഉദ്ദേശിക്കുമ്പോൾ മാത്രമേ കുഫ്‌ർ വരു. 


യൂസുഫ് നബി(അ)യുടെ സഹോദരങ്ങൾ അദ്ദേഹ ത്തിന് സുജൂദ് ചെയ്‌തതായി പരാമർശിക്കുന്ന ആയത്തിനെ വ്യാഖ്യാനിക്കണമെന്ന് അദ്ദേഹം പറഞ്ഞുവല്ലോ, വഴിപ്പെട്ടവ രയി എന്നോ അദ്ദേഹം കാരണമായി നന്ദി പ്രകടനം എന്ന നിലക്ക് അല്ലാഹുവിന് അവർ സുജൂദ് ചെയ്‌തുവെന്നോ ആണ്

വ്യാഖ്യാനം.(ഹാശിയത്തുന്നിഹായ: 1/378)


ഇമാം റംലി(റ) എഴുതുന്നു:


 وَمِمَّا يَحْرُمُ مَا يَفْعَلُهُ كَثِيرٌ مِنَ الْجَهَلَةِ مِنَ السُّجُودِ بَيْنَ يَدَيِ الْمَشَائِحُ، وَلَوْ إِلَى الْقِبْلَةِ، أَوْ قَصَدَهُ لِلَّهِ تَعَالَى، وَفِي بَعْضِ صُورِهِ مَا يَقْتَضِي الْكُفْرَ، عَافَانَا اللهُ تَعَالَى من ذلك ( شراني: باب سجود التلاوة)

 (നിഹായ: 5/ 284)


 വിവരമില്ലാത്ത പലരും മശാഇഖിൻ്റെ മുമ്പിൽ 

സുജൂദ് ചെയ്യുന്നത് നിഷിദ്ധമാണ്. അത് ഖിബലയിലേക്ക് തിരിഞ്ഞാണെങ്കിലും അതു കൊണ്ട് അല്ലാഹുവെ ഉദ്ദേശിച്ചാലും ശരി. അതിൻ്റെ ചിലരൂപങ്ങളിൽ കുഫ്റിനെ തേടുന്നതുമുണ്ട്. കുഫ്റിനെ തൊട്ട് അല്ലാഹു നമുക്ക് സൗഖ്യം നൽകുമാറാകട്ടെ. (മുഗ് ៣៣: 3/125)


ഇമാം നവവി(റ) റൗളയിൽ എഴുതുന്നു:


قَالَ فِي الرِّوْضَةِ: مَا يَفْعَلُهُ كَثِيرُونَ مِنَ الْجَهَلَةِ الضَّالِّينَ مِنَ السُّجُودِ بَيْنَ يَدَيِ الْمَشَائِحِ حَرَامٌ قَطْعًا بِكُلِّ حَالٍ، سَوَاءٌ كَانَ إِلَى الْقَبْلَةِ أَوْ غَيْرِهَا، وَسَوَاءٌ قَصَدَ السُّجُودَ اللَّهِ تَعَالَى أَوْ غَفَلَ عَنْهُ، وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ، قَالَ الشَّارِحُ فِي الإِعْلَامِ بعْدَ نَقْلِهِ مَا فِي الرَّوْضَةِ : هَذَا يُفْهِمْ أَنَّهُ قَدْ يَكُونُ كُفْرًا، بِأَنْ قَصَدَ به عبادَةَ مَخلوق، أو التقرب إليه، وَقَدْ يَكُونُ حَرَامًا، بِأَنْ قَصَدَ به تعظيمه، أي التدلل لَهُ، أو أطلق، وَكَذَا يُقَالُ فِي الْوَالِدِ وَالْعُلَمَاءِ


വിവരമില്ലാത്ത, പിഴച്ചുപോയ പലരും മശാഇഖുമാരുടെ മുമ്പിൽ സുജൂദ് ചെയ്യാറുണ്ട്. ഏത് നിലയിൽ ചിന്തിച്ചാലും ഇത് ഹറാമാണെന്നകാര്യം ഉറപ്പാണ്. ആ സുജൂദ് ഖിബ്‌ലയിലേക്കു തിരിഞ്ഞായാലും അല്ലെങ്കിലും, അതുകൊണ്ട് അല്ലാഹുവിന് സുജൂദ് ചെയ്യൽ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും. അതിൻ്റെ ചിലരൂപങ്ങളിൽ കുഫ്റിനെ തേടുന്നതുമുണ്ട് (റൗള 1/12 0 )


റൗളയുടെ മേൽപ്രസ്‌താവന ഉദ്ധരിച്ച് അൽഇഅ്ലാം എന്ന ഗ്രന്ഥത്തിൽ ഇബ ഹജർ(റ) പറയുന്നു: 

പ്രസ്‌തുത സുജൂദ് ചിലപ്പോൾ കുഫ്റാകുമെന്ന് ഈ പ്രസ്‌താ വം മനസ്സിലാക്കിത്തരുന്നു. ഒരു സൃഷ്‌ടി യെ ആരാധിക്കലോ അയാളിലേക്ക് അടുക്കലോ ഉദ്ദേശിച്ചുകൊണ്ട് സുജൂദ് ചെ യ്യുന്ന രൂപത്തിലാണത്. ചിലപ്പോൾ അത് ഹറാമാകും. ആ സുജൂദുകൊണ്ട് സൃഷ്ടി യെ ആദരിക്കൽ ഉദ്ദേശിക്കുമ്പോഴോ ഒന്നും ഉദ്ദേശിക്കാതിരിക്കുമ്പോഴോ ആണിത്. പിതാവിൻ്റെ കാര്യത്തിലും പണ്ഡിത ന്മാരുടെ കാര്യത്തിലും പറയാനുള്ളത് ഇതുതന്നെയാണ്. കുർദി. (ശർവാനി കിതാ ബുരിദ്ദത്ത്)


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

..........

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama




Saturday, January 10, 2026

തിരുനബിയുടെ ജന്മത്തിൽ സന്തോഷിച്ച അവിശ്വാസിയായ വ്യക്തിക്ക് പോലും നരകത്തിൽ എളവ് ലഭിക്കുന്നു.

 

നബിദിനം
തിരു ജന്മദിനം
......................
Aslam Kamil saquafi parappanangadi
______________________

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
______________________

തിരുനബിയുടെ ജന്മത്തിൽ സന്തോഷിച്ച അവിശ്വാസിയായ വ്യക്തിക്ക് പോലും നരകത്തിൽ എളവ് ലഭിക്കുന്നു.

1. ബുഖാരിയിലെ റിപ്പോർട്ട് .
ഉറ് വ റ പറയുന്നു

അബൂലഹബിന്റെ അടിമസ്ത്രീയായിരുന്നു  സുവൈബ. അവരെ അബൂലഹബ് മോചിപ്പിക്കുകയും അവർ നബി(സ)യെ മുലയൂട്ടുകയും ചെയ്തു. അബൂലഹബ് മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിൽപ്പെട്ട ഒരാൾ (അബ്ബാസ് റളിയല്ലാഹു അൻഹു ആണെന്ന് പറയപ്പെടുന്നു) അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ടു. വളരെ മോശമായ അവസ്ഥയിലായിരുന്നു അദ്ദേഹം. "നിനക്ക് എന്ത് ലഭിച്ചു?" എന്ന് ചോദിച്ചപ്പോൾ അബൂലഹബ് പറഞ്ഞു: "നിങ്ങളെ വിട്ടുപിരിഞ്ഞ ശേഷം എനിക്ക് യാതൊരു സുഖവും ലഭിച്ചിട്ടില്ല. എങ്കിലും ഥുൈബയെ മോചിപ്പിച്ചതിന്റെ പ്രതിഫലമായി ഈ വിരലുകൾക്കിടയിലൂടെ എനിക്ക് കുടിക്കാൻ വെള്ളം ലഭിക്കുന്നുണ്ട്."
قال عروة وثويبة مولاة لأبي لهب كان أبو لهب أعتقها فأرضعت النبي صلى الله عليه وسلم فلما مات أبو لهب أريه بعض أهله بشر حيبة قال له ماذا لقيت قال أبو لهب لم ألق بعدكم غير أني سقيت في هذه بعتاقتي ثويبة
صحيح البخاري
.
2. ഫത്ഹുൽ ബാരിയിലെ വിശദീകരണം (സംഗ്രഹം)
*അവിശ്വാസികൾക്ക് അവർ  ചെയ്യുന്ന നല്ല കാര്യങ്ങൾ പരലോകത്ത് അവർക്ക് ഉപകരിക്കുന്നതാണന്ന് ഈ ഹദീസിൽ തെളിവുണ്ട്.*

وفي الحديث دلالة على أن الكافر قد ينفعه العمل الصالح في الآخرة

; لكنه مخالف لظاهر القرآن ، قال الله تعالى وقدمنا إلى ما عملوا من عمل فجعلناه هباء منثورا
* പക്ഷെ "അവർ ചെയ്ത കർമ്മങ്ങളിലേക്ക് നാം നോക്കുകയും അതിനെ നാം പാറിപ്പറക്കുന്ന ധൂളികളാക്കി മാറ്റുകയും ചെയ്യും" (സൂറഃ ഫുർഖാൻ) ഖുർആനിന്റെ പ്രത്യക്ഷ്യത്തിന് ഇത് വിരുദ്ധമാവുന്നുണ്ട്. (യഥാർത്ഥത്തിൽ വിരുദ്ധമാവണമെന്നില്ല )


* അതിന്ന് വിവിധ മറുപടികൾ പറയപ്പെട്ടു.

(ഇത് ഒരു ഫത്ഹുൽബാരി  യുടെ മറുപടി അല്ല
اجيب
എന്നാൽ ഇങ്ങനെ മറുപടി പറയപ്പെട്ടു എന്നാണ് -
ചിലർ പറഞ്ഞ മറുപടി അദ്ദേഹം ഉദ്ധരിക്കുകയാണ്.
ആരാണ് മറുപടി പറഞ്ഞത് എന്നുപോലും അദ്ദേഹം അവിടെ പറയാതെ ഇങ്ങനെ ചില മറുപടികൾ പറയപ്പെട്ടിട്ടുണ്ട് എന്ന് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത് മഹാനവർകൾ അത് അംഗീകരിച്ചിട്ടില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് ഉജീബ എന്ന പദം .
ഇങ്ങനെ പറയപ്പെട്ടിട്ടുണ്ട് എന്നർത്ഥം.)

   * ഈ റിപ്പോർട്ട് 'മുർസൽ' ആണ് കൂടാതെ ഇതൊരു സ്വപ്നമാണ്, സ്വപ്നങ്ങൾ പ്രമാണമായി സ്വീകരിക്കാൻ കഴിയില്ല.
സ്വപ്നം കണ്ടയാൾ ആ സമയത്ത് മുസ്ലിമാവാതിരിക്കാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് പ്രമാണം ആക്കാൻ പറ്റില്ല
(തുടങ്ങിയവയാണ് ആ മറുപടിയുടെ ചുരുക്കം)

وأجيب أولا بأن الخبر مرسل أرسله عروة ولم يذكر من حدثه به ، وعلى تقدير أن يكون موصولا فالذي في الخبر رؤيا منام فلا حجة فيه ،
ولعل الذي رآها لم يكن إذ ذاك أسلم بعد فلا يحتج به ،
.
   * ഇത് നബി(സ)യോടുള്ള ബഹുമാനാർത്ഥം അബൂലഹബിന് മാത്രം നൽകപ്പെട്ട പ്രത്യേക ഇളവാണ് -അബൂത്വാലിബിന് നബി(സ) കാരണം ശിക്ഷയിൽ ഇളവ് ലഭിക്കുന്നത് പോലെ - .

وثانيا على تقدير القبول فيحتمل أن يكون ما يتعلق بالنبي صلى الله عليه وسلم مخصوصا من ذلك ، بدليل قصة أبي طالب كما تقدم أنه خفف عنه فنقل من الغمرات إلى الضحضاح .

   * ഇമാം ബൈഹഖിയുടെ അഭിപ്രായം:

وقال البيهقي : ما ورد من بطلان الخير للكفار فمعناه أنهم لا يكون لهم التخلص من النار ولا دخول الجنة ، ويجوز أن يخفف عنهم من العذاب الذي يستوجبونه على ما ارتكبوه من الجرائم سوى الكفر بما عملوه من الخيرات .
ഇമാം ബൈഹഖി رحمه الله പറയുന്നു. അവിശ്വാസികൾക്ക് നരകത്തിൽ നിന്ന് മോചനമോ സ്വർഗ്ഗപ്രവേശനമോ ലഭിക്കില്ല എന്നത് ഉറപ്പാണ്.
*എന്നാൽ അവർ ചെയ്ത
കുഫ്റല്ലാത്ത നല്ല കാര്യങ്ങൾ കാരണം അവരുടെ ശിക്ഷയുടെ കാഠിന്യത്തിൽ കുറവ് വരുത്താൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് അസാധ്യമല്ല*

   * ഖാളി ഇയാളിന്റെ അഭിപ്രായം:
وأما عياض فقال : انعقد الإجماع على أن الكفار لا تنفعهم أعمالهم ولا يثابون عليها بنعيم ولا تخفيف عذاب ; وإن كان بعضهم أشد عذابا من بعض
ഖാളീഇയാള് رحمه الله പറയുന്നു:

കാഫിറുകൾക്ക് അവർ ചെയ്യുന്ന കർമ്മങ്ങൾ കൊണ്ട് യാതൊരു ഗുണവും ലഭിക്കില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു (ഇജ്മാഅ്). എന്നാൽ ശിക്ഷയുടെ കാഠിന്യത്തിൽ വ്യത്യാസമുണ്ടാകാം.

قلت : وهذا لا يرد الاحتمال الذي ذكره البيهقي ، فإن جميع ما ورد من ذلك فيما يتعلق بذنب الكفر ، وأما ذنب غير الكفر فما المانع من تخفيفه ؟

ഇബ്ന്‍ ഹജർ فتح الباريയുടെ രചയിതാവ് പറയുന്നു:)

ഞാൻ പറയുന്നു .

ഖാളി ഇയാദി رحمه اللهന്റെ ഈ വാക്കുകൾ, ബൈഹഖി رحمه الله പറഞ്ഞ സാധ്യതയെ നിഷേധിക്കുന്നില്ല.
കാരണം, “നന്മകൾ പ്രയോജനപ്പെടില്ല” എന്ന് വന്നിട്ടുള്ള വചനങ്ങൾ എല്ലാം കുഫ്രിന്റെ പാപവുമായി ബന്ധപ്പെട്ടതാണ്.
കുഫ്ര് ഒഴികെയുള്ള മറ്റു പാപങ്ങളിൽ നിന്നുള്ള ശിക്ഷയിൽ നന്മകളുടെ പേരിൽ ഇളവ് നൽകാൻ എന്ത് തടസ്സമാണ്?

وقال القرطبي : هذا التخفيف خاص بهذا وبمن ورد النص فيه . وقال ابن المنير في الحاشية : هنا قضيتان إحداهما محال وهي اعتبار طاعة الكافر مع كفره ، لأن شرط الطاعة أن تقع بقصد صحيح ، وهذا مفقود من الكافر . الثانية إثابة الكافر على بعض الأعمال تفضلا من الله تعالى ، وهذا لا يحيله العقل ، فإذا تقرر ذلك لم يكن عتق أبي لهب لثويبة قربة معتبرة ، ويجوز أن يتفضل الله عليه بما شاء كما تفضل على أبي طالب ، والمتبع في ذلك التوقيف نفيا وإثباتا .

ഖുര്‍തുബി (رحمه الله) പറഞ്ഞു:

ഈ ശിക്ഷക്കുറവ് പ്രത്യേക വ്യക്തികൾക്കും  നസ്സിൽ (വഹീയിൽ) വ്യക്തമായി വന്നവർക്കും മാത്രമാണ്.

ഇബ്ന്‍ മുനീർ (ഹാശിയയിൽ) പറഞ്ഞു:
ഇവിടെ രണ്ടു കാര്യങ്ങളുണ്ട്:
ഒന്ന് :
കാഫിറിന്റെ നന്മ അല്ലാഹുവിന്റെ അടുക്കൽ ഒരു “ഇബാദത്ത്” ആയി കണക്കാക്കുക –
ഇത് അസാധ്യം. കാരണം ഇബാദത്തിന് ശരിയായ ഉദ്ദേശം (ഇമാൻ) വേണം; അത് കാഫിറിന് ഇല്ല.

രണ്ട് :അല്ലാഹു കാഫിറിനെ അവന്റെ ചില പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുക –
ഇത് അല്ലാഹുവിന്റെ കൃപയായി (തഫദ്ദുലായി) സംഭവിക്കുന്നതാണെങ്കിൽ, ബുദ്ധിക്ക് അത് അസാധ്യമല്ല.
അതിനാൽ, അബൂ ലഹബ് സുവൈബയെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചത് ഒരു

“കുർബത്ത്” (ഇബാദത്ത്) ആയി കണക്കാക്കാൻ കഴിയില്ല എന്ന് വെച്ചാൽ അല്ലാഹു അവനോട് ഇഷ്ടപ്പെട്ട വിധത്തിൽ കൃപ കാണിക്കാമല്ലോ — അബൂ താലിബിനോട് കൃപ കാണിച്ചതുപോലെ.
ഇതിൽ നിഷേധവും സ്ഥിരീകരണവും വഹീ (നസ്സ്) അനുസരിച്ചായിരിക്കണം.

(ഇബ്ന്‍ ഹജർ തുടരുന്നു: )
قلت : وتتمة هذا أن يقع التفضل المذكور إكراما لمن وقع من الكافر البر له ونحو ذلك ، والله أعلم

ഞാൻ പറയുന്നു

ഈ കൃപ എന്നത്, ഒരു കാഫിർ ഏതോരാൾക്ക് വേണ്ടിയാണോ നന്മയും അത് പോലോത്തതും ചെയ്തത് അല്ലാഹു അദ്ദേഹത്തെ
ആദരിക്കുന്നതായിരിക്കാം.
അല്ലാഹുവിന് എല്ലാം കൂടുതൽ അറിയാം.

ഫത്ഹുൽബരി പറയുന്നു.

وذكر السهيلي أن العباس قال : لما مات أبو لهب رأيته في منامي بعد حول في شر حال فقال : ما لقيت بعدكم راحة ، إلا أن العذاب يخفف عني كل يوم اثنين ، قال : وذلك أن النبي صلى الله عليه وسلم ولد يوم الاثنين ، وكانت ثويبة بشرت أبا لهب بمولده فأعتقها .
"ഇമാം സുഹൈലി (റ) രേഖപ്പെടുത്തുന്നു: അബ്ബാസ് (റ) ഇപ്രകാരം പറഞ്ഞു: അബൂലഹബ് മരണപ്പെട്ട് ഒരു വർഷത്തിന് ശേഷം ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ടു; വളരെ മോശമായ അവസ്ഥയിലായിരുന്നു അദ്ദേഹം. അബൂലഹബ് പറഞ്ഞു: 'നിങ്ങളെ വിട്ടുപിരിഞ്ഞ ശേഷം എനിക്ക് യാതൊരു ആശ്വാസവും ലഭിച്ചിട്ടില്ല. എങ്കിലും എല്ലാ തിങ്കളാഴ്ചകളിലും എന്റെ ശിക്ഷയ്ക്ക് ഇളവ് ലഭിക്കാറുണ്ട്.'
അബ്ബാസ് (റ) പറയുന്നു: അത് നബി (സല്ലല്ലാഹു അലൈഹിവസല്ലം) തിങ്കളാഴ്ച ദിവസം ജനിച്ചതുകൊണ്ടായിരുന്നു. നബി (സ) ജനിച്ച വാർത്ത സുവൈബയാണ് അബൂലഹബിനെ അറിയിച്ചത്; ആ സന്തോഷത്തിൽ അയാൾ അവരെ മോചിപ്പിക്കുകയും ചെയ്തിരുന്നു (അതിനാലാണ് അദ്ദേഹത്തിന് ആ ദിവസം ഇളവ് ലഭിക്കുന്നത്)."
(ഫത്ഹുൽ ബാരി 46/9

ഇത് ഫത്ഹുൽ ഭാര്യയിൽ ഈ അധ്യായത്തിൽ വന്ന മുഴുവൻ ഭാഗങ്ങളും ആണ്
ഇതിൽ നിന്നും ഇമാം അസ്ഖലാനി رحمه الله
ഫൈനൽ ആക്കുന്നത്.

അബൂലഹബിന് നരകത്തിൽ ഇളവ് നൽകപ്പെട്ടത് അവിശ്വാസികൾക്ക് സൽക്രമങ്ങൾ ഉപകരിക്കുകയില്ല എന്നതിന് വിരുദ്ധമല്ല തിരുനബിയെ ബഹുമാനിച്ചതിനുവേണ്ടി അവിടത്തെ പേരിൽ സന്തോഷിച്ചതുകൊണ്ട് ശിക്ഷയിലെ ഇളവ് ലഭിക്കുക എന്നത് അടിസ്ഥാനതത്വത്തിന് ഖുർആനിനോ വിരുദ്ധമാവുകയില്ല എന്ന് മനസ്സിലാക്കാം.  ഇതുതന്നെയാണ് ഇമാം ബൈഹഖി ഇമാം ഖുർതുബി ഇമാം ഖാളി ഇയാള്
ഇമാം ഇബ്നുൽ മുനീർ  ഇമാം അസ്ഖലാനി 
رحمهم الله
തുടങ്ങി എല്ലാ പണ്ഡിതന്മാരും അംഗീകരിക്കുന്നത്.
ഇമാം ബുഖാരി ഉദ്ധരിച്ച ആ സംഭവത്തെ ഇമാം അസ്ഖലാനി അടക്കം മേൽ പണ്ഡിതന്മാർ അംഗീകരിക്കുകയും അതിനെ ശരിയായ നിലക്ക് വിശദീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത് അതിനെ ഒരിക്കലും ഈ പണ്ഡിതന്മാർ തള്ളിക്കളഞ്ഞിട്ടില്ല.

ആരോ ചില വിരുദ്ധ അഭിപ്രായങ്ങളും സംശയങ്ങളും രേഖപ്പെടുത്തിയത് അദ്ദേഹം ആദ്യം ഉദ്ധരിക്കുകയും പിന്നീട് ശരിയായ അഭിപ്രായം പറയുകയുമാണ് ചെയ്തിട്ടുള്ളത് .
ഇതൊന്നും മനസ്സിലാക്കാതെ വഹാബി പുരോഹിത വർഗ്ഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഇതിലെ പ്രധാന ആശയങ്ങൾ:
* തിങ്കളാഴ്ചയുടെ പ്രത്യേകത: പ്രവാചകൻ (സ) ജനിച്ചത് തിങ്കളാഴ്ചയാണ്. ആ സന്തോഷം അറിയിച്ചതിനാണ് അബൂലഹബ് തന്റെ അടിമയെ മോചിപ്പിച്ചത്.
* ശിക്ഷയിലെ ഇളവ്: ഇസ്‌ലാമിന്റെ കടുത്ത ശത്രുവായിരുന്നിട്ടും, നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു എന്ന കാരണത്താൽ എല്ലാ തിങ്കളാഴ്ചയും അബൂലഹബിന് നരകശിക്ഷയിൽ ഇളവ് നൽകപ്പെടുന്നു എന്ന് ഈ സ്വപ്നം സൂചിപ്പിക്കുന്നു.
* പ്രവാചക സ്നേഹത്തിന്റെ മഹിമ: അവിശ്വാസിയായ അബൂലഹബിന് പോലും നബി (സ) ജനിച്ചതിൽ സന്തോഷിച്ചതിന് ഇത്ര വലിയ ആശ്വാസം ലഭിക്കുന്നുണ്ടെങ്കിൽ, മുഅ്മിനീങ്ങളായ (വിശ്വാസികളായ) ആളുകൾ നബി (സ) യെ സ്നേഹിക്കുന്നതിനും ആദരിക്കുന്നതിനും എത്ര വലിയ പ്രതിഫലം ലഭിക്കുമെന്ന് പണ്ഡിതന്മാർ ഇതിൽ നിന്ന് വിശദീകരിക്കുന്നു.

അബൂലഹബിന് ലഭിച്ച ഈ ആശ്വാസം നബി(സ)യുടെ ജനനത്തിൽ സന്തോഷിച്ച് അടിമയെ മോചിപ്പിച്ചത് കൊണ്ട് മാത്രം ലഭിച്ച ഒരു പ്രത്യേക ഇളവാണ്. ഇത് അവിശ്വാസികളുടെ കർമ്മങ്ങൾ പൊതുവെ സ്വീകരിക്കപ്പെടും എന്നതിന് തെളിവല്ല, മറിച്ച് അല്ലാഹു നബി(സ)ക്ക് നൽകിയ ആദരവായി ഇതിനെ കാണണം.
وفي فتح الباري

قال عروة وثويبة مولاة لأبي لهب كان أبو لهب أعتقها فأرضعت النبي صلى الله عليه وسلم فلما مات أبو لهب أريه بعض أهله بشر حيبة قال له ماذا لقيت قال أبو لهب لم ألق بعدكم غير أني سقيت في هذه بعتاقتي ثويبة
صحيح البخاري

وفي الحديث دلالة على أن الكافر قد ينفعه العمل الصالح في الآخرة

; لكنه مخالف لظاهر القرآن ، قال الله تعالى وقدمنا إلى ما عملوا من عمل فجعلناه هباء منثورا وأجيب أولا بأن الخبر مرسل أرسله عروة ولم يذكر من حدثه به ، وعلى تقدير أن يكون موصولا فالذي في الخبر رؤيا منام فلا حجة فيه ، ولعل الذي رآها لم يكن إذ ذاك أسلم بعد فلا يحتج به

، وثانيا على تقدير القبول فيحتمل أن يكون ما يتعلق بالنبي صلى الله عليه وسلم مخصوصا من ذلك ، بدليل قصة أبي طالب كما تقدم أنه خفف عنه فنقل من الغمرات إلى الضحضاح

. وقال البيهقي : ما ورد من بطلان الخير للكفار فمعناه أنهم لا يكون لهم التخلص من النار ولا دخول الجنة ، ويجوز أن يخفف عنهم من العذاب الذي يستوجبونه على ما ارتكبوه من الجرائم سوى الكفر بما عملوه من الخيرات .

وأما عياض فقال : انعقد الإجماع على أن الكفار لا تنفعهم أعمالهم ولا يثابون عليها بنعيم ولا تخفيف عذاب ; وإن كان بعضهم أشد عذابا من بعض .

قلت : وهذا لا يرد الاحتمال الذي ذكره البيهقي ، فإن جميع ما ورد من ذلك فيما يتعلق بذنب الكفر ، وأما ذنب غير الكفر فما المانع من تخفيفه ؟

وقال القرطبي : هذا التخفيف خاص بهذا وبمن ورد النص فيه . وقال ابن المنير في الحاشية : هنا قضيتان إحداهما محال وهي اعتبار طاعة الكافر مع كفره ، لأن شرط الطاعة أن تقع بقصد صحيح ، وهذا مفقود من الكافر . الثانية إثابة الكافر على بعض الأعمال تفضلا من الله تعالى ، وهذا لا يحيله العقل ، فإذا تقرر ذلك لم يكن عتق أبي لهب لثويبة قربة معتبرة ، ويجوز أن يتفضل الله عليه بما شاء كما تفضل على أبي طالب ، والمتبع في ذلك التوقيف نفيا وإثباتا . قلت : وتتمة هذا أن يقع التفضل المذكور إكراما لمن وقع من الكافر البر له ونحو ذلك ، والله أعلم

فتح الباري46/9

. وذكر السهيلي أن العباس قال : لما مات أبو لهب رأيته في منامي بعد حول في شر حال فقال : ما لقيت بعدكم راحة ، إلا أن العذاب يخفف عني كل يوم اثنين ، قال : وذلك أن النبي صلى الله عليه وسلم ولد يوم الاثنين ، وكانت ثويبة بشرت أبا لهب بمولده فأعتقها .
فتح الباري لابن حجر46/9

അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
..........
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

https://t.me/ahlussnnavaljama

Wednesday, January 7, 2026

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

 


*സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം*

التَّحْذِيرُ عَنِ الْمُبْتَدِعَةِ

ഭാഗം : 3


Aslam Kamil saquafi parappanangadi

______________________


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

______________________

ഒഹാബീ മൗദൂദി തുടങ്ങി സുന്നി അല്ലാത്ത പുത്തൻ വാദികളുമായി നിസ്സഹകരണ സമീപനത്തിൽ ധാരാളം പ്രമാണങ്ങൾ കാണുന്നതാണ്.



ബിദഅത്തുകാരോടുള്ള നിലപാടുകൾ.


 * ആദരിക്കൽ:*


നബി (സ) പറഞ്ഞു: "ആരെങ്കിലും ഒരു സുന്നി അല്ലാത്ത പുത്തനാശയക്കാരനെ  ആദരിച്ചാൽ അവൻ ഇസ്‌ലാമിനെ തകർക്കാൻ സഹായിച്ചു." (ബൈഹഖി).

قال صلى الله عليه وسلم : مَنْ وَقَرَ صَاحِبَ بِدْعَةٍ فَقَدْ أَعَانَ عَلَى هَدْمِ الإِسْلَامِ

بيهقي، مشكاة ۳۱/۱). 


 * സന്ദർശനം:* 


ജാബിർ ബിൻ അബ്ദില്ല (റ) നിവേദനം ചെയ്ത ഹദീസിൽ നബി (സ) പറഞ്ഞു:

 "ഈ സമുദായത്തിലെ മജൂസികൾ (അഗ്നി ആരാധകർ) അല്ലാഹുവിന്റെ വിധിയെ തള്ളിക്കളയുന്നവരാണ്. (ഖദരിയ്യ എന്ന പുത്തൻ വാദികൾ )

 അവർ രോഗികളായാൽ നിങ്ങൾ അവരെ സന്ദർശിക്കരുത്, അവർ മരിച്ചാൽ അവരുടെ ജനാസയിൽ പങ്കെടുക്കരുത്, നിങ്ങൾ അവരെ കണ്ടുമുട്ടിയാൽ സലാം പറയുകയുമരുത്." (ഇബ്നു മാജ).

 * ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ട്: "അവരുടെ മേൽ നിങ്ങൾ നിസ്കരിക്കരുത്, അവരോടൊപ്പം ചേർന്ന് നിങ്ങൾ നിസ്കരിക്കുകയുമരുത്."


عن جابر بن عبد الله قال قال رسول الله له إِنَّ مَجُوسَ هَذِهِ الْأُمَّةِ المُكَذِّبُونَ بِأَقْدَارِ اللَّهِ إِنْ مَرِضُوا فَلَا تَعُودُوهُمْ وَإِنْ مَا تُوَافَلَا تَشْهَدُوهُمْ وَإِنْ لَقِيتُمُوهُمْ فَلَا تُسَلِّمُوا عَلَيْهِمْ (ابن ماجه (۱۰) وزاد ابن حبان: وَلَا تُصَلُّوا عَلَيْهِمْ وَلَا تُصَلُّوا مَعَهُمْ وفي أبي داود عن ابن عمر إِذَا مَرِضُوا فَلَا تَعُودُ

وهُمْ وَإِنْ مَاتُوا فَلَا تَشْهَدُوهُمْ. 

 *ശാപം:*


നബി (സ) പറഞ്ഞു: "ആരെങ്കിലും മതത്തിൽ പുത്തൻ ആചാരങ്ങൾ ഉണ്ടാക്കുകയോ, അങ്ങനെയുള്ളവർക്ക് അഭയം നൽകുകയോ ചെയ്താൽ അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ശാപമുണ്ടായിരിക്കും." (സ്വവാഇഖുൽ മുഹ്‌രിഖ).


قَالَ النَّبِيُّ مَنْ أَحْدَثَ حَدَثًا أَوْ أَوَى مُحْدِثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمُلْئِكَةِ والنَّاسِ أَجْمَعِينَ (الصواعق المحرقة (٢٥٠).


കഅ്ബ് ബിൻ മാലിക് (റ) വിന്റെ സംഭവം (ബഹിഷ്കരണം)

തബൂക്ക് യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന കഅ്ബ് ബിൻ മാലിക് (റ) വിനെ പ്രവാചകൻ ബഹിഷ്കരിച്ചതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു:

> "ഞാൻ പുറത്തിറങ്ങി മുസ്‌ലിംകളോടൊപ്പം നിസ്കാരത്തിൽ പങ്കെടുക്കുമായിരുന്നു. അങ്ങാടികളിലൂടെ നടക്കുമായിരുന്നു. എന്നാൽ ആരും എന്നോട് സംസാരിക്കുമായിരുന്നില്ല. നിസ്കാരശേഷം ഞാൻ റസൂലുള്ളാഹിയുടെ അടുത്ത് ചെന്ന് സലാം പറയും. അവിടുന്ന് സലാമിന് മറുപടി നൽകാൻ ചുണ്ടുകൾ അനക്കിയോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കുമായിരുന്നു. ഞാൻ അവിടുത്തെ അടുത്തായി നിസ്കരിക്കുകയും കണ്ണിന്റെ കോണിലൂടെ ശ്രദ്ധിക്കുകയും ചെയ്യും. ഞാൻ നിസ്കാരത്തിൽ മുഴുകുമ്പോൾ അവിടുന്ന് എന്നെ നോക്കും, ഞാൻ അങ്ങോട്ട് നോക്കുമ്പോൾ അവിടുന്ന് മുഖം തിരിക്കുകയും ചെയ്യും." (ബുഖാരി, മുസ്‌ലിം).

روى البخاري في حديث كعب بن مالك قال كعب : فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ المُسْلِمِينَ وَأَطُوفُ فِي الأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسي هَلْ حَرَّكَ شَفَتَيْهِ بِرَدِ السَّلام عَلَى أَمْ لَا ثُمَّ أَصَلِّي قَرِيبًا مِنْهُ فَأَسَارِقُهُ النَّظْرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُ نَحْوَهُ أَعْرَضَ عَنِي (بخاري سندي ۸۸/۳ باب حديث كعب بن مالك ومسلم (٣٦٣/٢).


* വെടിഞ്ഞ് നിൽക്കണം സലാം പറയരുത്.*


 ഇമാം നവവിയുടെ നിരീക്ഷണം


 (ശറഹ് മുസ്‌ലിം):

ഈ ഹദീസിന്റെ പതിനൊന്നാമത്തെ ഗുണപാഠമായി ഇമാം നവവി പറയുന്നു: 


സുന്നി അല്ലാത്തപുത്തൻ ആശയക്കാരെയും (അഹ്‌ലുൽ ബിദ്അ), പരസ്യമായി പാപം ചെയ്യുന്നവരെയും വെടിഞ്ഞ് നിൽക്കലുംഅവർക്ക് സലാം പറയുന്നതും അവരുമായി ബന്ധം പുലർത്തുന്നതും ഒഴിവാക്കൽ സുന്നത്താണ്. ഇത് അവരെ നിസ്സാരപ്പെടുത്തുന്നതിനും അവർക്ക് ഒരു താക്കീത് നൽകുന്നതിനു വേണ്ടിയാണ് .


قال النووي في فوائد هذه الحديث الحادية عشرة استحباب هجران أهل البدع والمعاصي الظاهرة وترك السلام عليهم ومقاطعتهم تحقيرا لهم وزجرا شرح مسلم (٣٦٣/٢)



. *സലാം പറയുന്നതിലെ വിധി*


 (അൽ-അദ്കാർ):

ഇമാം നവവി റ വീണ്ടും പറയുന്നു: സുന്നി കളല്ലാത്തവരാടും വലിയ പാപങ്ങൾ ചെയ്യുകയും അതിൽ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവരോടും സലാം പറയുകയോ, അവർ സലാം പറഞ്ഞാൽ മറുപടി നൽകുകയോ ചെയ്യരുത്. ഇമാം ബുഖാരിയും മറ്റ് പണ്ഡിതന്മാരും ഇതേ അഭിപ്രായക്കാരാണ്. കഅ്ബ് ബിൻ മാലിക് (റ) വിന്റെ സംഭവത്തെയാണ് ഇതിന് തെളിവായി ഇമാം ബുഖാരി ഉദ്ധരിക്കുന്നത്.

 (അൽ-അദ്കാർ 22 8):

ഫത്ഹുൽ ബാരി 11/14


 وقال النووي أيضا وأما المبتدع ومن اقترف ذنبا عظيما ولم يتب منه فينبغي أن لا يسلم عليهم ولا يرد عليهم السلام كذا قاله البخاري وغيره من العلماء واحتج الإمام أبو عبد الله البخاري بما رويناه في صحيح البخاري ومسلم في قصة كعب بن مالك (الأذكار (۲۲۸) وفتح الباري نقلا عن النووي ١٤/١١) 


 ഇമാം അൽ-ത്വബരിയുടെ വിശദീകരണം


* സുന്നി അല്ലാത്തപുത്തൻ വാദികളെ വെടിയണം*


ഇമാം ത്വബരി പറയുന്നു: പാപികളെ വെടിയുന്ന കാര്യത്തിൽ കഅ്ബ് ബിൻ മാലിക്കിന്റെ സംഭവം ഒരു അടിസ്ഥാന രേഖയാണ്.


ഇവിടെ ഒരു സംശയമുണ്ടാകാം: ഒരു മുസ്ലിമായ പാപിയേക്കാൾ വലിയ കുറ്റവാളിയായ കാഫിറിനെ (അവിശ്വാസി) വെടിയൽ നിർബന്ധമില്ലാതിരിക്കെ, എന്തുകൊണ്ട് മുസ്ലിമായ പാപിയെ വെടിയണം?


ഇതിന് ഇബ്നു ബത്താൽ അല്ലാത്ത പണ്ഡിതന്മാർ നൽകുന്ന മറുപടി ഇതാണ്: വെടിയൽ രണ്ട് തരത്തിലുണ്ട്; ഹൃദയം കൊണ്ടും നാവു കൊണ്ടും. പ്രത്യേകിച്ച് ശത്രു ആയ കാഫിറിനെ ഹൃദയം കൊണ്ടാണ് വെടിയേണ്ടത്. (സ്നേഹവും സഹകരണവും ഒഴിവാക്കുക).

 എന്നാൽ അവരോട് സംസാരിക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കാത്തത്, സംസാരിക്കാതിരുന്നാൽ അവർ കുഫ്രിൽ നിന്ന് പിന്മാറാൻ സാധ്യത കുറവായതുകൊണ്ടാണ്. എന്നാൽ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സംസാരിക്കാതിരിക്കുന്നത് അവനെ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ പലപ്പോഴും സഹായിക്കും.


وقال الطبري: قصة كعب بن مالك أصل في هجران أهل المعاصي وقد استشكل كون هجران الفاسق أو المبتدع مشروعا ولا يشرع هجران الكافر وهو أشد جرما منهما لكونهما من أهل التوحيد في الجملة ... وأجاب غير ابن بطال بأن الهجران على مرتبتين: الهجران بالقلب والهجران باللسان فهجران الكافر بالقلب وبترك التودد والتعاون والتناصر لا سيما اذا كان حربيا وانما لم يشرع هجرانه بالكلام لعدم ارتداعه بذلك عن كفره بخلاف العاصي المسلم فانه ينزجر بذلك غالبا فتح الباري ٤٩٧/١٠ باب ما يجوز من الهجران لمن عصى.


 മിശ്ര സഭകളിൽ സലാം ചൊല്ലൽ: 


ഇമാം നവവിയെ ഉദ്ധരിച്ച് ഇബ്നു ഹജർ رحمهما اللهപറയുന്നു. 



മുസ്ലിംകളും കാഫിറുകളും ഒരുമിച്ച് ഇരിക്കുന്ന സദസ്സിലൂടെ നടന്നുപോകുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തി പൊതുവായ രീതിയിൽ സലാം ചൊല്ലണം, എന്നാൽ ഹൃദയം കൊണ്ട് മുസ്ലിമിനെ ഉദ്ദേശിക്കുകയും വേണം . 


സുന്നികളും  സുന്നി അല്ലാത്ത വരും ഒരുമിച്ച് ഇരിക്കുന്ന സദസ്സിലും ഇതേ രീതി പിന്തുടരണമെന്ന് ഇബ്നുൽ അറബി പറയുന്നു.

ഫത്ഹുൽ ബാരി 11/39

قال ابن حجر نقلا عن النووي السنة اذا مر بمجلس فيه مسلم وكافران يسلم بلفظ التعميم يقصد به المسلم قال ابن العربي ومثله اذا مر بمجلس جمع أهل السنة والبدعة فتح الباري (۳۹/۱۱).


ഇമാം ഇബ്നു ഹജർ അസ്ഖലാനി رحمه الله


."ഫാസിഖിനും (പരസ്യമായി പാപം ചെയ്യുന്നവൻ) മുബ്തദിഇനും (പുത്തൻ ആശയക്കാരൻ) സലാം ചൊല്ലാൻ പാടില്ല എന്നതിലേക്കാണ് ഭൂരിഭാഗം പണ്ഡിതന്മാരും (ജംഹൂർ) പോയിട്ടുള്ളത്."

(ഫത്ഹുൽ ബാരി: 11/40)

وقد ذهب الجمهور إلى أنه لا يسلم على الفاسق والمبتدع فتح الباري

 (٤٠/١١)



ഗീബത്ത് (പരദൂഷണം)


 അനുവദനീയമായ സാഹചര്യങ്ങൾ:

പരദൂഷണം അനുവദനീയമായ, അല്ലെങ്കിൽ നിർബന്ധമായ സാഹചര്യങ്ങളെക്കുറിച്ച് ഇമാം നവവി പറയുന്നു:


 * വിദ്യാർത്ഥിയായ ഒരാൾ ഒരു പാപിയുടെയോ

സുന്നി അല്ലാത്ത പുത്തൻ വാദിയുടേയോ  അടുക്കൽ പോയി വിദ്യ നുകരുന്നത് കണ്ടാൽ, അത് ആ വിദ്യാർത്ഥിക്ക് ദോഷം ചെയ്യുമെന്ന് ഭയപ്പെടുന്നുണ്ടെങ്കിൽ, അധ്യാപകന്റെ അവസ്ഥ വിവരിച്ചുകൊടുത്ത് ആ വിദ്യാർത്ഥിയെ ഉപദേശിക്കൽ നിർബന്ധമാണ്.


 * തന്റെ പാപമോ ബിദ്അത്തോ പരസ്യമായി ചെയ്യുന്ന ഒരാളെക്കുറിച്ച് പറയുന്നതും ഗീബത്തിൽ ഉൾപ്പെടില്ല (അതായത് അത് അനുവദനീയമാണ്).

അവലംബം: ശറഹ് മുസ്‌ലിം 2/322)

ഫത്ഹുൽ ബാരി 10/387


ومنها اذا رأيت متفقها يتردد إلى فاسق أو مبتدع يأخذ عنه علما وخفت عليه ضرره فعليك نصيحته ببيان حاله قاصدا نصيحته، ومنها أن يكون مجاهرا لفسقه أو بدعته (شرح مسلم ۳۲۲/۲، فتح الباري١٠/٣٨٧

باب ما يجوز من اغتياب اهل للفساد والريب

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


ഭാഗം 4 തുടരും

..........

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama



സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 2

 


*സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം*

التَّحْذِيرُ عَنِ الْمُبْتَدِعَةِ

ഭാഗം : 2


Aslam Kamil saquafi parappanangadi

______________________


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

______________________

ഒഹാബീ മൗദൂദി തുടങ്ങി സുന്നി അല്ലാത്ത പുത്തൻ വാദികളുമായി നിസ്സഹകരണ സമീപനത്തിൽ ധാരാളം പ്രമാണങ്ങൾ കാണുന്നതാണ്



പുത്തൻ വാദികളായ വഹാബി പുരോഹിതന്മാർ അഹല് സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാരെയും പ്രവർത്തകരെയും കാഫിറും ആയി മുദ്രകുത്തുന്നത് നാം ധാരാളം കേട്ടതാണ്

എന്നാൽ മുൻഗാമികളായ മഹാപണ്ഡിതന്മാർ

ഇബ്നു അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ വഹാബി പ്രസ്ഥാനം നജിദിൽ പ്രത്യക്ഷമായ ആ കാലഘട്ടത്തിൽ തന്നെ ലോക മുസ്ലിമീങ്ങളെ കാഫിറാക്കിയ ഇബ്നു അബ്ദുൽ വഹാബിനെയും അനുയായികളെയും അവർ പുത്തൻ വാദികളും വഴിപിഴച്ച വിഭാഗവുമാണെന്ന്  വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്


സത്യവിശ്വാസിയെ കാഫിർ എന്ന് വിളിക്കുന്നതിന്റെ വിധി


നബി (സ) അരുളി:

> "

തിരുനബി അരുൾ ചെയ്ത തിരുവചനം

ഒരാൾ തന്റെ സഹോദരനെ 'ഓ, കാഫിറേ' എന്ന് വിളിച്ചാൽ, അത് (ആ കുഫ്ര്) അവരിൽ ഒരാളിലേക്ക് മടങ്ങുന്നതാണ്." (ബുഖാരി 2/901).


 ഹനഫി മദ്ഹബിലെ പ്രശസ്ത ഗ്രന്ഥമായ റദ്ധുൽ മുഹ്താറിന്റെ ഹാശിയയിൽ

ഇബ്നു ആബിദീൻ (റ)തന്റെ ഗ്രന്ഥമായ 'ഹാശിയത്തു റദ്ദിൽ മുഖ്താറിൽ' (3/428),

ബഗ്‌യാത്തുകളെ' (ലഹളക്കാർ) വിവരിക്കുന്ന ഭാഗത്ത്

>

 ' ഇപ്രകാരം രേഖപ്പെടുത്തുന്നു:


> "നമ്മുടെ കാലഘട്ടത്തിൽ നജ്ദിൽ നിന്ന് പുറപ്പെടുകയും പുണ്യനഗരങ്ങളായ ഹറമൈനുകളിൽ (മക്ക, മദീന) അധികാരം സ്ഥാപിക്കുകയും ചെയ്ത ഇബ്നു അബ്ദുൽ വഹാബിന്റെ അനുയായികളുടെ കാര്യത്തിൽ സംഭവിച്ചത് ഇതിന് ഉദാഹരണമാണ്. അവർ ഹനബലി മദ്ഹബുകാരെപ്പോലെ ചമഞ്ഞിരുന്നു. എങ്കിലും, തങ്ങൾ മാത്രമാണ് മുസ്‌ലിംകളെന്നും തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായവർ മുശ്രിക്കുകളാണെന്നും അവർ വിശ്വസിച്ചു. ഇതുമൂലം അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വധവും അവരുടെ പണ്ഡിതന്മാരുടെ വധവും അവർ അനുവദനീയമാക്കി (ഹലാലാക്കി). പിന്നീട് അല്ലാഹു തആല അവരുടെ ശക്തിയെ തകർക്കുകയുണ്ടായി."

وقال إِذَا قَالَ الرَّجُلُ لِأَخِيهِ يَا كَافِرُ فَقَدْ بَاءَ بِهِ أَحَدُهُمَا (بخاري ۹۰۱/۲) قال ابن عابدين في حاشية رد المحتار على الدر المختار في بيان البغاة بعد ما قال عن الخوارج ما نصه كما وقع في زماننا في اتباع ابن عبد الوهاب الذين خرجوا من نجد وتغلبوا على الحرمين وكانوا ينتحلون مذهب الحنابلة لكنهم اعتقدوا انهم هم المسلمون وان من خالف اعتقادهم مشركون واستباحوا بذلك قتل اهل السنة وقتل علمائهم حتى كثر الله تعالى شوكتهم حاشية رد المحتار على الدر المختار (٤٢٨/٣)


ഇത്തരം സുന്നികൾ അല്ലാത്ത പുത്തൻ വാദികളെ പറ്റി പുത്തനാശയക്കാരെ പറ്റി വിശുദ്ധ ഖുർആനും പണ്ഡിതന്മാരും എന്തു പഠിപ്പിച്ചു എന്നു പരിശോധിക്കാം.


ആയത്ത് :3


. സൂറത്തുൽ അൻആമിലെ 153-ാം ആയത്ത്

അല്ലാഹു തആല പറയുന്നു:


 وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا النُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَطَيكُمْ بِهِ لَعَلَّكُمْ تَتَّقُونَ (الأنعام .(١٥٣


وفي القرطبي : هذه 

> "ഇതാകുന്നു എന്റെ നേരായ പാത. അതിനാൽ നിങ്ങൾ അത് പിന്തുടരുക. മറ്റ് പാതകളെ നിങ്ങൾ പിന്തുടരരുത്; അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) പാതയിൽ നിന്ന് നിങ്ങളെ ഭിന്നപ്പിച്ചു കളയും. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങളോട് ഉപദേശിച്ച കാര്യമാണിത്."


ഇമാം ഖുർത്വുബിയുടെ വിശദീകരണം:


السبل تعم اليهودية والنصرانية والمجوسية وسائر أهل الملل وأهل البدع والضلالات من أهل الأهواء قاله ابن عطية وهو الصحيح. وقال مجاهد في قوله "ولا تتبعوا السبل قال : البدع :

قرطبي ۱۳۸/۷ 

 * 'മറ്റു പാതകൾ' (അസ്സുബുൽ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദിയ്യത്ത്, നസ്രാനിയ്യത്ത്, മജൂസിയ്യത്ത് എന്നിവയും, അതുപോലെ ഇച്ഛാനുസൃതമായി ജീവിക്കുന്ന പുത്തൻ ആശയക്കാരും (അഹ്‌ലുൽ അഹ്‌വാഅ്), വഴിപിഴച്ചവരുമായ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. ഇതാണ് ശരിയായ അഭിപ്രായം.


 * മുജാഹിദ് (റ) പറയുന്നു: "ഈ പാതകൾ എന്നാൽ പുത്തനാശയങ്ങൾ എന്നാണ് അർത്ഥം."

തഫ്സീറുൽ ഖുർത്വുബി 138 / 7


സുന്നികളല്ലാത്തപുത്തൻ വാദികളുടെ കൂടെ  ഇരിക്കുന്നതിന്റെ ശിക്ഷ

ഇമാം ഖുർത്വുബി തുടരുന്നു:


> "സുന്നികൾ അല്ലാത്ത പുത്തനാശയക്കാരുടെയും തന്നിഷ്ടക്കാരുടെയും കൂടെ ഇരിക്കുന്നത് വിലക്കിക്കൊണ്ടും, അങ്ങനെ ഇരിക്കുന്നവരുടെ വിധി അവരുടേതിന് തുല്യമാണെന്നും സൂറത്തുന്നിസാഇലും സൂറത്തുൽ അൻആമിലും മുമ്പ് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ കൽപ്പന ലംഘിച്ച് അവരോടൊപ്പം ഇരിക്കുന്നവരുടെ ശിക്ഷയെക്കുറിച്ച് ഖുർആൻ മുന്നറിയിപ്പ് നൽകുന്നു."

ഇമാമുകളുടെ നിലപാട്:


ഇമാം അഹ്‌മദ് ബിൻ ഹൻബൽ, ഇമാം ഔസാഈ, ഇബ്നുൽ മുബാറക് തുടങ്ങിയ മഹത്തുക്കളായ പണ്ഡിതന്മാർ സുന്നികൾ അല്ലാത്തവരുമായി  സഹവസിക്കുന്നവരെക്കുറിച്ച് ഇപ്രകാരം വിധിച്ചു:

> "ഒരാൾ പുത്തൻ വാദികളുടെ കൂടെ സ്ഥിരമായി ഇരിക്കുന്നവനാണെങ്കിൽ അവനെ അത് വിലക്കണം. അവൻ അത് അവസാനിപ്പിക്കുന്നില്ലെങ്കിൽ അവനെയും ആ ബിദഅത്തുകാരുടെ കൂട്ടത്തിൽ തന്നെ (വിധിയിൽ) ഉൾപ്പെടുത്തണം." (ഖുർത്വുബി 7/142).

ومضى في "النساء" وهذه السورة النهي عن مجالسة أهل البدع والأهواء وان من جالسهم حكمه حكمهم فقال: وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا "الآية ثم بين في سورة النساء وهي مدنية عقوبة من فعل ذلك وخالف ما امر الله به فقال "وقد نزل عليكم في الكتاب " الآية فألحق من جالسهم بهم وقد ذهب الى هذا جماعة من أئمة هذه الأمة وحكم بموجب هذه الآيات في مجالس أهل البدع على المعاشرة والمخالطة منهم أحمد بن حنبل والأوزاعي وابن المبارك فإنهم قالوا في رجل شأنه مجالسة أهل البدع قالوا : ينهى عن مجالستهم فان انتهى والا الحق بهم يعنون في الحكم (قرطبي ١٤٢/٧).


ആയത്ത് 4

...............


 സൂറത്ത് ഹൂദിലെ 113-ാം ആയത്ത്

അല്ലാഹു തആല പറയുന്നു:


> "അക്രമം പ്രവർത്തിച്ചവരിലേക്ക് നിങ്ങൾ ചായരുത് (അവരോട് ബന്ധം പുലർത്തരുത്). എങ്കിൽ നരകം നിങ്ങളെ സ്പർശിക്കും. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സഹായികളായി ആരുമില്ല. പിന്നീട് നിങ്ങൾക്ക് സഹായം ലഭിക്കുകയുമില്ല."


> قال الله تعالى : وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَتَكُمُ النَّارُ وَمَالَكُمْ مِنْ دُونِ اللَّهِ أَوْلِيَاءَ ثُمَّ لَا تُنْصَرُونَ (هود (۱۱۳).


ഇമാം ഖുർത്വുബിയുടെ വിശദീകരണം:

 * 'അക്രമം ചെയ്തവർ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുശ്രിക്കുകളാണെന്നും അതല്ല എല്ലാ തെറ്റുകാരും ഉൾപ്പെടുമെന്നും അഭിപ്രായമുണ്ട്. ഇതിൽ ശരിയായ അഭിപ്രായം ഇതാണ്:

 * "സത്യനിഷേധത്തെയും സർവ്വ തെറ്റുകളെയും വെടിയണമെന്നാണ് ഈ ആയത്ത് അർത്ഥമാക്കുന്നത്.

സുന്നികൾ അല്ലാത്ത പുത്തനാശയക്കാരുമായും

  തെറ്റുകാരുമായും സുന്നി അല്ലാത്തവരോടും അടുപ്പം പുലർത്തുന്നതിനെ ഇത് വിലക്കുന്നു." 

 "സുന്നികൾ അല്ലാത്ത പുത്തൻ വാദികളോടുള്ള സഹവാസം സത്യനിഷേധമോ അല്ലാഹുവിനോടുള്ള അനുസരണക്കേടോ ആയി മാറും. കാരണം, സ്നേഹമില്ലാതെ ഒരാളുമായി സൗഹൃദം ഉണ്ടാവുകയില്ല. ഒരു കവി പറഞ്ഞതുപോലെ:

> 'ഒരാളെക്കുറിച്ച് നീ ചോദിക്കേണ്ടതില്ല, പകരം അയാളുടെ കൂട്ടുകാരൻ ആരെന്നു നോക്കുക. കാരണം, ഓരോ കൂട്ടുകാരനും തന്റെ സുഹൃത്തിനെയാണ് പിന്തുടരുക.'" (ഖുർത്വുബി 9/108).


الى الذين ظلموا قيل أهل الشرك قيل عامة فيهم وفي العصاة على نحو قوله تعالى وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ في آياتنا (الآية) وهذا هو الصحيح في معنى الآية وانها دالة على هجران الكفر والمعاصي من أهل البدع وغيرهم فإن صحبتهم كفراومعصية اذ الصحبة لا تكون الا عن مودة وقد قال حكيم

عَنِ الْمَرْءِ لَا تَسْتَلْ وَسَلْ عَنْ قَرِينِهِ فَكُلُّ قَرِينٍ بِالْمُقَارِنِ يَقْتَدِي

(تفسير قرطبي (۱۰۸/۹)



ആയത്ത് : 4


അല്ലാഹു തആല പറയുന്നു:

> "നമ്മുടെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുന്നവരിൽ (അനാവശ്യമായി ചർച്ച ചെയ്യുന്നവരിൽ) നീ ഏർപ്പെട്ടതായി കണ്ടാൽ, അവർ അത് മാറ്റി മറ്റേതെങ്കിലും സംസാരത്തിൽ ഏർപ്പെടുന്നത് വരെ നീ അവരിൽ നിന്ന് തിരിഞ്ഞു കളയുക. ഇനി പിശാച് നിന്നെ ഇത് മറപ്പിച്ചു കളഞ്ഞാൽ, ഓർമ്മ വന്നതിനുശേഷം അക്രമികളായ ആ ജനതയോടൊപ്പം നീ ഇരിക്കരുത്." (സൂറത്തുൽ അൻആം: 68).

ഇമാം ഖുർത്വുബി വിശദീകരിക്കുന്നു:

 * "പ്രാമാണികളായ ഇമാമുമാർക്കും അവരുടെ അനുയായികൾക്കും  തെമ്മാടികളുമായി  അവരുടെ തെറ്റായ അഭിപ്രായങ്ങൾ അംഗീകരിച്ചുകൊണ്ട് ഇടകലരുന്നത് 'തഖിയ്യത്തിന്റെ' (സ്വയം രക്ഷാമാർഗ്ഗം) ഭാഗമാണെന്ന് വാദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ആയത്ത്." (ഖുർത്വുബി 7/12).


സലഫുസ്സാലിഹീങ്ങളുടെ നിലപാടുകൾ


ഇമാം ഖുർത്വുബി റ തഫ്സീറിൽ പറയുന്നു.


 * ഒരു ബിദഅത്തുകാരൻ അബൂ ഇംറാൻ അൽ-നഖഈയോട് "സുന്നി അല്ലാത്ത ഒരു പുത്തൻ വാദി ഞാൻ നിന്നോട് ഒരു വാക്ക് പറയട്ടെ" എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അത് കേൾക്കാൻ തയ്യാറാകാതെ മുഖം തിരിച്ചു. "അരവാക്ക് പോലും കേൾക്കാൻ എനിക്ക് താല്പര്യമില്ല" എന്നാണ് അദ്ദേഹം മറുപടി നൽകിയത്.


 ഇമാം അയ്യൂബ് അൽ-സഖ്തിയാനിയും ഇതേപോലെ പ്രവർത്തിച്ചിട്ടുണ്ട്.


 * ഫുളൈൽ ബിൻ ഇയ്യാള് (റ) പറഞ്ഞു: "ആരെങ്കിലും  സുന്നി അല്ലാത്ത ഒരു പുത്തനാശയക്കാരനെ  സ്നേഹിച്ചാൽ അല്ലാഹു അവന്റെ കർമ്മങ്ങളെ നിഷ്ഫലമാക്കുകയും അവന്റെ ഹൃദയത്തിൽ നിന്ന് ഇസ്‌ലാമിന്റെ പ്രകാശം പുറത്തെടുക്കുകയും ചെയ്യും. തന്റെ പ്രിയപ്പെട്ട മകളെ ഒരു സുന്നി അല്ലാത്ത ഒരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നവൻ ആ മകളുമായുള്ള കുടുംബബന്ധം മുറിച്ചവനാണ്. സുന്നി അല്ലാത്ത പുത്തൻ വാദിക്കൊപ്പം ഇരിക്കുന്നവന് ജ്ഞാനം (ഹിക്മത്ത്) നൽകപ്പെടുകയില്ല."

 * നബി (സ) പറഞ്ഞു: "ആരെങ്കിലും ഒരു സുന്നി അല്ലാത്ത ഒരു പുത്തൻ വാദിയെ ആദരിച്ചാൽ അവൻ ഇസ്‌ലാമിനെ തകർക്കാൻ സഹായിച്ചവനായി." (ബൈഹഖി, ഹാകിം).

ഇവയെല്ലാം വ്യക്തമാക്കുന്നത്, ബിദഅത്തുകാരുടെ സംസാരം കേൾക്കില്ലെന്ന നിബന്ധനയിൽ അവരോടൊപ്പം ഇരിക്കാമെന്ന വാദം തെറ്റാണെന്നാണ്.


*ഹദീസുകളിലെ മുന്നറിയിപ്പ്.*


ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസ്:

> "അന്ത്യകാലത്ത് വലിയ കള്ളന്മാരായ 'ദജ്ജാലുകൾ' (വഞ്ചകർ) ഉണ്ടാകും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത വർത്തമാനങ്ങളുമായി (പുത്തൻ ആശയങ്ങളുമായി) അവർ നിങ്ങളുടെ അടുക്കൽ വരും. അതിനാൽ നിങ്ങൾ അവരെ സൂക്ഷിക്കുക. അവർ നിങ്ങളെ വഴിപിഴപ്പിക്കാനോ ഫിത്‌നയിൽ (കുഴപ്പത്തിൽ) അകപ്പെടുത്താനോ ഇടയാകരുത്." (സ്വഹീഹ് മുസ്‌ലിം 1/10).

* ഇബ്നു ഉമർ (റ) ന്റെ നിലപാട്:*


ഖദരിയ്യാക്കളെ (വിധിയിൽ വിശ്വസിക്കാത്തവർ) കുറിച്ച് പരാമർശിക്കുന്ന സുദീർഘമായ ഹദീസിൽ ഇബ്നു ഉമർ (റ) പറയുന്നു:

> "നീ അവരെ കണ്ടുമുട്ടിയാൽ അവരോട് പറയുക: ഞാൻ അവരിൽ നിന്ന് മുക്തനാണ്, അവർ എന്നിൽ നിന്നും മുക്തരാണ്.

ഇബ്നു ഉമർ (റ) സത്യം ചെയ്ത് ഇപ്രകാരം പറഞ്ഞു:

> "അവരിൽ ഒരാൾ ഉഹുദ് മലയോളം സ്വർണം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചാൽ പോലും, വിധിയിൽ (ഖദ്ർ) വിശ്വസിക്കുന്നത് വരെ അല്ലാഹു അത് അവനിൽ നിന്ന് സ്വീകരിക്കുകയില്ല." (സ്വഹീഹ് മുസ്‌ലിം 1/27).


*ബിദഅത്തുകാരെ വെറുക്കൽ*

- - - - - - - - - - - - - - -


(ഇബ്നു അബ്ബാസ് - റ)

നജ്ദത്ത് എന്ന വ്യക്തി ഇബ്നു അബ്ബാസ് (റ) വിന് അഞ്ച് കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു:

> "വിദ്യ ഒളിച്ചുവെക്കരുത് എന്ന കൽപ്പന ഇല്ലായിരുന്നെങ്കിൽ ഞാൻ അയാൾക്ക് മറുപടി എഴുതുമായിരുന്നില്ല."

> ഇതിനെക്കുറിച്ച് ഇമാം നവവി (റ) വിശദീകരിക്കുന്നു: "നജ്ദത്ത് ഒരു ഖവാരിജ് (ബിദഅത്തുകാരൻ) ആയതുകൊണ്ടാണ് അദ്ദേഹത്തോട് ഇബ്നു അബ്ബാസ് (റ) വിരക്തി കാണിച്ചത്." (ശർഹു മുസ്‌ലിം 2/116).

وقال تعالى: وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ وَإِمَّا يُنْسِيَنَكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِكْرَى مَعَ القَوْمِ الظالمين (الأنعام (٦٨) قال القرطبي في هذه الآية رد من كتاب الله عز وجل على من زعم أن الأئمة الذين هم حجج واتباعهم لهم ان يخالطوا الفاسقين ويصوّبوا آرائهم تقية (قرطبي (۱۲/۷) وفيه أيضا : وقد قال بعض أهل البدع لأبي عمران النخعي: اسمع منى كلمة فأعرض عنه وقال ولا نصف كلمة ومثله عن أيوب السختياني وقال الفضيل بن عياض من أحب صاحب بدعة أحبط الله عمله وأخرج نور الإسلام من قلبه ومن زوج كريمته من مبتدع فقد قطع رحمها ومن جلس مع صاحب بدعة لم يعط الحكمة واذا علم الله عز وجل من رجل انه مبغض لصاحب بدعة رجوت ان يغفر الله له وروي ابو عبد الله الحاكم عن عائشة رضي الله عنها قالت قال رسول الله مَنْ وَقَرَ صَاحِبَ بِدْعَةٍ فَقَدْ أَعَانَ عَلَى هَدْم الإسلام فبطل هذا كله قول من زعم ان مجالستهم جائزة اذا صانوا اسماعهم (قرطبي (۱۳/۷).


وقال النبي صلى الله عليه وسلم يكون في آخِرِ الزَّمانِ دَجَالُونَ كَذا بُونَ يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَانُكُمْ فَإِيَّاكُمْ وَإِيَّاهُمْ لَا يُضِلُّونَكُمْ وَلَا يَفْتِنُونَكُمْ (مسلم) ۱۰/۱) باب النهي عن الرواية عن الضعفاء).


روي مسلم في صحيحه عن يحي بن يعمر في حديث طويل عن القدرية قَالَ ابْنُ عُمَرَ فَإِذَا لَقِيتَ أُولَئِكَ فَأَخْبَرْهُمْ أَبِي بَرَبِي مِنْهُمْ وَأَنَّهُمْ بُرَاءُ



مني وَالَّذِي يَحْلِفُ بِهِ عَبْدُ اللَّهِ بْنُ عُمَرَ لَوْ أَنَّ لِأَحَدِهِمْ مِثْلَ أَحْدٍ ذَهَبًا فَأَنْفَقَهُ مَا قَبْلَ اللَّهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ (مسلم) ۲۷/۱ كتاب الإيمان.


وفيه أيضا: ان نجدة كتب إلى ابن عباس يسئله عن خمس خلال فقال ابن عباس لَوْلَا أَنْ أَكْتُمَ عِلْمًا مَا كَتَبْتُ إِلَيْهِ الخ (مسلم ١١٦/٢ باب النساء الغازيات يرضخ لهن. قال النووي رح: معناه ان ابن عباس يكره نجدة لبدعته وهي كونه من الخوارج (شرح مسلم للنووي ١١٦/٢). 



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


ഭാഗം 3 തുടരും

..........

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

Tuesday, January 6, 2026

അഭിപ്രായാന്തരങ്ങൾ #അതിർവരമ്പുകളാകരുത്!

 📚

#അഭിപ്രായാന്തരങ്ങൾ #അതിർവരമ്പുകളാകരുത്!


✍️

അഷ്റഫ് സഖാഫി പളളിപ്പുറം . 

_________________________


ഇമാമുകൾക്കിടയിലെ വീക്ഷണ വ്യത്യാസങ്ങളെക്കുറിച്ച് നമ്മൾ മുമ്പ് എഴുതിയിരുന്നു, വായിച്ചിരിക്കുമല്ലോ. ഫിഖ്ഹിലെ ഇത്തരം സമീപന രീതികളിലെ വ്യത്യാസങ്ങൾ പരസ്പര ബഹുമാന - ആദരവുകൾക്കൊന്നും കുറച്ചിൽ വരുത്താറില്ല. ഒരു സംഭവം നോക്കൂ:


യൂനുസ് ഇബ്നു അബ്ദിൽ അഅ്ലാ അസ്സ്വദഫീ(റ) പറയുന്നു: ഇമാം ശാഫിഈ(റ)നേക്കാൾ ബുദ്ധിമാനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരു ദിവസം മഹാനുമായി ഒരു മസ്അലഃയിൽ ഞാൻ മുനാളറഃ നടത്തി. (പണ്ഡിതർക്കിടയിൽ നടക്കാറുണ്ടായിരുന്ന ചർച്ചയാണിത്. പരസ്പര ബഹുമാനത്തോടെ നടത്തുന്ന ചർച്ച. ഞാൻ ജയിക്കണം എന്ന ചിന്തക്കു പകരം, യാഥാർത്ഥ്യം ബോധ്യമാകണം - അത് ഏത് കക്ഷിയിൽ നിന്നായാലും - എന്ന ലക്ഷ്യമേ ഉണ്ടാകൂ.) ചർച്ച കഴിഞ്ഞ് മഹാനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്റെ കൈ പിടിച്ച് പറഞ്ഞു:


يا أبا موسى، ألا يستقيم أن نكون إخوانا، وإن لم نتفق في مسألة.اهـ

(سير أعلام النبلاء: ١٠/١٦)


അബൂമൂസാ, നമുക്ക് സഹോദരങ്ങളായി നടക്കാം. മസ്അലഃയിൽ നമുക്കിടയിൽ യോജിപ്പില്ലെങ്കിലും ...! 


മറ്റൊരു ചരിത്രം:


ഇമാം ശാഫിഈ(റ)വിന് തിരുനബി(സ്വ) തങ്ങളെ സ്വപ്ന ദർശനമുണ്ടായി. ഇമാം അഹ്‌മദ് ഇബ്നു ഹമ്പൽ(റ)വിന് എന്റെ സലാം അറിയിക്കുക. അദ്ദേഹത്തിന് ഒരു പരീക്ഷണം വരാനിരിക്കുന്നു. ക്ഷമ വിടാതെ സൂക്ഷിക്കണമെന്നും ആഖിറതിൽ മുന്തിയ പ്രതിഫലം ലഭിക്കുമെന്നും അവരെ സന്തോഷ വാർത്തയായി അറിയിക്കണമെന്നുമാണ് നിർദ്ദേശം.


ഇമാം കത്തെഴുതി, ശിഷ്യനായ ഇമാം റബീഅ്(റ)വിന്റെ കയ്യിൽ കൊടുത്തയച്ചു. കത്ത് വായിച്ച ഇമാം അഹ്‌മദ്(റ) കരഞ്ഞു. പരീക്ഷണവേളയിൽ ക്ഷമിക്കാൻ കഴിയുമോ എന്ന ആവലാതിയായിരുന്നു മഹാനെ കരയിപ്പിച്ചത്. ഇഹലോകത്തെ കഷ്ടപ്പാടുകളിൽ ക്ഷമിക്കുന്നവർക്ക് പരലോകത്ത് പ്രതിഫലമുണ്ട്. ഈ പരീക്ഷണം അതിനുള്ള ഒരു അവസരമായതിനാൽ സന്തോഷവുമുണ്ട്. സന്തോഷ വാർത്ത അറിയിച്ചു തന്നവർക്ക് പാരിതോഷികം കൊടുക്കുന്നത് പുണ്യമുള്ള കാര്യമാണല്ലോ. തദടിസ്ഥാനത്തിൽ ഇമാം തങ്ങളുടെ ശരീരത്തോട് ഒട്ടി നിന്നിരുന്ന ഖമീസ്വ് ഇമാം റബീഅ്(റ)വിന് നൽകി.


തിരിച്ചെത്തിയപ്പോൾ ഇമാം ശാഫിഈ(റ) വിവരങ്ങളന്വേഷിച്ചു. പാരിതോഷികമായി ഖമീസ്വ് കിട്ടിയതറിഞ്ഞ ഇമാം പ്രതിവചിച്ചു:


إني لا أجهدك اليوم، ولا أقول أن تسمح لي بقميصه. ولكن أرجو منك أن تبله في الماء، ثم تعصره، فتعطيني عصارته.


റബീഅ് എന്നവരേ .., ആ ഖമീസ്വ് ഞാൻ ആവശ്യപ്പെട്ട് താങ്കളെ പ്രയാസപ്പെടുത്തുന്നില്ല. എങ്കിലും അത് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് കിട്ടുന്ന വെള്ളം എനിക്ക് തന്നൂടെ ...?


ചിന്തിച്ചു നോക്കൂ, ഇവർ തമ്മിലുള്ള ബന്ധം ! ഇമാം ശാഫിഈ(റ)ന്റെ ബാഗ്ദാദി കാലത്തെ ശിഷ്യനാണ് ഹമ്പലീ ഇമാം(റ). എന്നിട്ടും ശരീരത്തോട് ചേർന്ന് നിന്ന ആ ഖമീസ്വ് കിട്ടാൻ ആഗ്രഹിക്കുകയാണ്. ശേഷം അത് മുക്കിയ വെള്ളത്തിൽ നിന്ന് അൽപം ഇമാം കുടിക്കുകയും ശരീരത്തിൽ തടവുകയും ചെയ്തുവെന്നാണ് ചരിത്രം. (ഇമാം സുബ്കി(റ)ന്റെ ത്വബഖാതുശ്ശാഫിഈ നോക്കുക. പേ: 2/36 ) ശിഷ്യനായിരുന്നെങ്കിലും ഇവർക്കിടയിൽ വീക്ഷണ വ്യത്യാസങ്ങളുണ്ട്. ഇരുവരും രണ്ട് വ്യത്യസത മദ്ഹബിന്റെ വാഹകരാണ്. എന്നിട്ടും ഈ ആദരവുണ്ടായി എന്നതാണ് നമ്മുടെ കുറിപ്പിലെ വിഷയം. ഈ പരസ്പര സ്നേഹവും ബഹുമാനവുമാണ് നമ്മുടെ ഇമാമുമാരുടെ ശൈലി എന്ന് പ്രസ്തുത ചരിത്രത്തിന്റെ പാഠമായി ബഹു: അൻവർ ശാഹ് കശ്മീരി(റഹിമഹുല്ലാഹ്) പറയുന്നു (ഫൈളുൽ ബാരി: 5/155).


അഭിപ്രായാന്തരങ്ങളുടെ പേരിൽ അകന്നു നിൽക്കേണ്ടവരല്ല നാം. വിശുദ്ധ ഖുർആനിലെ ഈ പ്രാർത്ഥനാ വചനം മറക്കരുത്.


{ وَٱلَّذِینَ جَاۤءُو مِنۢ بَعۡدِهِمۡ یَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ ٰ⁠نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟ رَبَّنَاۤ إِنَّكَ رَءُوفࣱ رَّحِیمٌ }

[سورة الحشر- ١٠]


എങ്കിലും, അകന്നു നിന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദീനിന്റെ പേരിലുള്ള അകൽച്ചയാണത്. തബൂക് യുദ്ധവുമായി ബന്ധപ്പെട്ട് കഅ്ബ്(റ) വിനോട് നാൽപതു ദിവസത്തോളം പിണങ്ങി നിന്ന ചരിത്രമുണ്ട്. ഫത്‌വാ നൽകിയത് ഇജ്മാഇന് എതിരായതിന്റെ പേരിൽ, ഗുരുനാഥനായിട്ട് പോലും വെടിഞ്ഞു നിന്ന രംഗവും ഇമാമുകൾക്കിടയിൽ അരങ്ങേറിയിട്ടുണ്ട്. അത് ഇതിനോടെതിരില്ല. ദീർഘിച്ചു പോകുമെന്ന് തോന്നുന്നു. അതു വിശദീകരിച്ചു കൊണ്ട് അടുത്ത കുറിപ്പിലെഴുതാം. إن شاء الله.


അല്ലാഹ്, മറ്റുള്ളവരോട് വിദ്വേഷമില്ലാത്ത സലീമായ ഖൽബിനുടമകളാക്കണേ... നല്ലവരോടു കൂടെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കണേ. ആമീൻ.


💫

വന്നജ്മി സൂറത്ത് തിരുനബി പാരായണം ചെയ്തപ്പോൾ വിഗ്രഹങ്ങളെ പ്രകീർത്തിച്ചു വോ ?

  വന്നജ്മി സൂറത്ത് തിരുനബി പാരായണം ചെയ്തപ്പോൾ വിഗ്രഹങ്ങളെ പ്രകീർത്തിച്ചു വോ ? വിശുദ്ധ ഖുർആനിലെ വന്നജ് മി സൂറത്ത് മക്കയിൽ വച്ച് തിരുനബി പാരായ...