Tuesday, April 1, 2025

ഇസ്തിഗാസ - തിരുനബിയുടെ ഖബറിന് അരികിൽ പോയി നബിയെ വിളിച്ച് മഴയെ തേടിയ സംഭവം

 

-ഇസ്തിഗാസ -
തിരുനബിയുടെ ഖബറിന് അരികിൽ പോയി നബിയെ വിളിച്ച് മഴയെ തേടിയ സംഭവം
................

ഉമർ എന്നവരുടെ കാലത്ത് 'തിരുനബിയുടെ ഖബറിന് അരികിൽ പോയി നബിയെ വിളിച്ച് മഴയെ തേടിയ സംഭവം വഹാബികളുടെ കുരുട്ട് ചോദ്യം

ഒഹാബി എഴുതുന്നു

ഇവിടെ ഉമർറളിയള്ളാഹുവിനെ *പറ്റെ വഷളാക്കിയിട്ട്  വേറെ ഒരുത്തൻ സ്വപ്നം കാണുകയാണ്* ഉമറിന്റെ ഭരണം മോശമാണ് നന്നാക്കാൻ വേണ്ടി ഉമറിനോട് പോയി പറയണം.😰😰😰
മറുപടി
ഒന്നാമത് അല്ലാഹുവിൻറെ പേര് എഴുതാനെങ്കിലും പഠിക്കുക അള്ള എന്നത് അവന്റെ പേരല്ല എന്ന് മനസ്സിലാക്കുക.
ഇവിടെ ഉമർ റ തങ്ങളെ ആരും മോശമാക്കിയിട്ടില്ല.
ഈ ചരിത്രത്തിൽ ഉമർ റ എന്നവരെ മോശമാക്കൽ ഉണ്ട് എന്ന് ഏതെങ്കിലും പണ്ഡിതന്മാർ പറഞ്ഞതായി തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.അതുണ്ടെങ്കിൽ അതാണ് പുരോഹിതന്മാരെ നിങ്ങൾ തെളിയിക്കേണ്ടത്.

ഉമർ റ ന്റെ മഹത്വം പറയുന്ന അധ്യായത്തിലാണ് മുസന്നഫിൽ ഈ ചരിത്രം നൽകിയിട്ടുള്ളത്.
വഫാത്തിന് ശേഷവും തിരുനബിയുടെ കൺട്രോൾ ഉമർ  റ ന് ഉണ്ടായിരുന്നു എന്ന മഹത്വമാണ് ഇവിടെ തെളിയുന്നത്.

ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തു ചെയ്യൂ എന്ന് തിരുനബി തൻറെ അനുയായിയോടെ നിർദ്ദേശിക്കുന്നത് അവിടത്തെ മോശമാക്കൽ ആവുകയില്ല.അത് അവിടുത്തെ മോശമാക്കാൻ ആണെന്ന് ലോകത്തെ ഏതെങ്കിലും ഒരു പണ്ഡിതൻ പറഞ്ഞതായി തെളിയിക്കാൻ വഹാബി പുരോഹിതനെ ഞാൻ വെല്ലുവിളിക്കുന്നു.

ബഹാബി എഴുതുന്നു.

ആ മഹാന്റെ കാലത്ത് വരൾച്ച നേരിടുകയാണെങ്കിൽ ആ മഹാനുമഴ ലഭിക്കും എന്ന സന്തോഷവാർത്ത അറിയിക്കേണ്ടത് *ആ മഹാനു തന്നെയാണ്*

മറുപടി

അല്ലാഹുവിൻറെ റസൂലിൻറെ
സന്തോഷ വാർത്ത ഉമർ റ എന്നവരുടെ കാലത്ത് അദ്ദേഹത്തോട് മാത്രമേ പറയാവൂ എന്നതിന് ഖുർആനിൽ വല്ല തെളിവും ഉണ്ടോ ? ഒഹാബീ പൊട്ടത്തരം പറയുന്നതിന് വേണം അതിര്

ഒഹാബീ - പറയുന്നു.

ഇവിടെ ഉമർ റ  വിനെ *പറ്റെ വഷളാക്കിയിട്ട്  വേറെ ഒരുത്തൻ സ്വപ്നം കാണുകയാണ്* ഉമറിന്റെ ഭരണം മോശമാണ് നന്നാക്കാൻ വേണ്ടി ഉമറിനോട് പോയി പറയണം.

മറുപടി

തിരുനബിയുടെ ചാരെവന്ന് പ്രാർത്ഥിക്കാൻ വേണ്ടി പറഞ്ഞ വ്യക്തിയോട് തന്നെയാണ് അവിടുന്ന് നിർദ്ദേശിക്കേണ്ടത്.
ഒരു കാര്യം വന്നു പറഞ്ഞാൽ അദ്ദേഹത്തോടല്ലേ മറുപടി പറയേണ്ടത്? ഇതു പോലും ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്ത വഹാബി .
ഇതിൽ ഉമർ  റ എന്നവരെ വഷളാക്കലോ മോശമാക്കലോ ഇല്ല. ഉണ്ട് എന്ന് ഉദ്ധരിച്ച ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടുമില്ല. അത് വഹാബിയുടെ കുരുട്ട് ബുദ്ധി മാത്രമാണ്.
ഭരണം മോശം ആണെന്നോ ഒന്നും നബിതങ്ങൾ ഇവിടെ നിർദ്ദേശിച്ചിട്ടുമില്ല അത് സോപ്പ് പെട്ടി സമ്മാനം വാങ്ങിയ വഹാബിയുടെ കളവ് മത്സരത്തിന്റെ ഫലമായുള്ള പച്ചക്കള്ളമാണ്.

ഒഹാബീ പറയുന്നു.

എന്നുമാത്രമല്ല രണ്ടാം ഖലീഫയായ ഉമറിനോട് (റ ) നീ പോയിട്ട് പറയുക മഴ ലഭിക്കും എന്ന്.
انا لله وانا اليه راجعون
മഹാനായ മുത്തുനബി ആ *കാര്യങ്ങളൊക്കെ നേരിട്ട്  ഉമറിനോട് (റ )
വിനോട് പറയുകയല്ലാതെ
*ഒരു റജ്ലിനോട് പറയുക**

ഈ രീതിയിൽ ഉമർ (റ) വഷളാക്കുക എന്ന് പറയുന്ന ഒരു സംഭവം ഉണ്ടാകില്ല.

മറുപടി

തിരുനബിയോട് പരാതി പറഞ്ഞയാളോട് തന്നെയാണ് തിരുനബി ഇക്കാര്യം പറയേണ്ടത് പരാതി പറഞ്ഞയാളോട് ഒന്നും മിണ്ടാതിരിക്കുക എന്നതാണ് മോശം .
അതൊരിക്കലും ഉമർ തങ്ങളെ മോശമാക്കൽ അല്ല . മോശമാണെന്ന് ആരാണ് പറഞ്ഞത് ഇമാം അസ്ഖലാനി പറഞ്ഞിട്ടുണ്ടോ ഇബ്നുകസീർ പറഞ്ഞിട്ടുണ്ടോ . ഇബ്നു അബീ ശൈബ പറഞ്ഞിട്ടുണ്ടോ?
വഹാബിയുടെ സ്വയം ഇതിഹാദ് വീട്ടിൽ വച്ചാൽ മതി.

ഒഹാബി തുടരുന്നു.

പിന്നെ കിതാബുകളിൽ പല കാര്യങ്ങളും എഴുതി വെക്കും

മറുപടി
മേൽ ചരിത്രം എഴുതിവച്ച പണ്ഡിതന്മാർ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് ആരും തന്നെ അതിന് വിമർശിക്കുകയോ ശിർക്ക് ആണെന്ന് പറയുകയോ ചെയ്തിട്ടില്ല. ഉമർ തങ്ങളെ മോശമാക്കിഎന്നും പറഞ്ഞിട്ടില്ല അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവരത് പറയുമായിരുന്നു. മറിച്ച് അതെല്ലാം പ്രമാണ ബദ്ധമായി അവർ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഒഹാബി എഴുതുന്നു.

ഒരുത്തൻ പള്ളിയിൽ മൂത്രമൊഴിച്ചു അവരെ തടഞ്ഞ *ആളുകളോട് നബി പറഞ്ഞു തടയേണ്ട അവൻ മൂത്രമൊഴിക്കട്ടെ..*

അതിനർത്ഥം പള്ളിയിൽ മൂത്രം ഒഴിക്കൽ സുന്നത്താണ് എന്നല്ല.

മറുപടി

മൂത്രമൊഴിച്ചത് വഹാബി നേതാവ് ദുൽഖുവൈസർത്താണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അയാൾ ഖവാരിജിന്റെയും ഒഹാബികളുടേയും നേതാവായിരുന്നു .അയാളിൽ നിന്നും പിശാചിൻറെ കൊമ്പ് പ്രത്യക്ഷപ്പെടും എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട്.
മൂത്രമൊഴിച്ചപ്പോൾ അദ്ദേഹത്തെ നിങ്ങൾ വിടൂ എന്ന് തിരു നബി പറഞ്ഞത് പള്ളിയിൽ മൂത്രമൊഴിക്കാനുള്ള സമ്മതമല്ല .മറിച്ച് പെട്ടെന്ന് മൂത്രം ഒഴിക്കുന്നയാളെ ഉപദ്രവിച്ചാൽ ചിലപ്പോൾ പള്ളിയുടെ പല ഭാഗത്തേക്കും മൂത്രം തെറിക്കുകയും  അദ്ദേഹത്തിന്  മറ്റുപല പ്രയാസങ്ങൾക്കും  കാരണമാവുകയും ചെയ്യുന്നത് കൊണ്ടാണ് എന്ന് ഫത്ഹുൽ ബാരി  അടക്കം വിവരിച്ചിട്ടുണ്ട് .പള്ളിയിൽ ഇത്തരം കാര്യങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല എന്നും ശേഷം തിരുനബി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ തിരുനബിയുടെ അരികിൽ പോയി മഴയെ തേടിയ സംഭവത്തിൽ അത് ശിർക്ക് ആണെന്ന് ഉമർ റ എന്നവരോ മറ്റു ഒരു സ്വഹാബിയും താബിഉകളും ഇത് വരെയുള്ള ഒരു പണ്ഡിതനും അത് ഉദ്ധരിച്ച  ഒരു മഹാനും പറഞ്ഞിട്ടില്ല.ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വേണ്ടി  ഇബിലീസ് അടക്കമുള്ള  സർവ്വ വഹാബി പുരോഹിതന്മാരെ ഞാൻ വെല്ലുവിളിക്കുന്നു.
മൂത്രമൊഴിച്ച കഥയെ ഇതിനോട് തുലനം ചെയ്യുന്നത് വഹാബിയുടെ ജഹാലത്ത് മാത്രമാണ്.

ഒഹാബി എഴുതുന്നു.

മുത്ത് നബിയുടെ സ്വന്തം വീട്ടിൽ ഒരുത്തൻ വന്നിട്ട് കാഷ്ടിച്ച് മൂത്രമൊഴിച്ച് വൃത്തികേടാക്കി പോയി.👌
*നബി തീരെ എതിർത്തില്ല അതിനർത്ഥം റൗളയിൽ പോയി* കാഷ്ടിച്ചു മൂത്രമൊഴിച്ചു പോകണം എന്നല്ല..

മറുപടി

മറ്റൊരാളുടെ വീട്ടിൽ മനപ്പൂർവ്വം കാഷ്ടിക്കാനും മൂത്രവൈക്കാനും പാടില്ല എന്നത് തിരുനബി പഠിപ്പിച്ചതാണ്.ലോക പണ്ഡിതന്മാരും അയാൾ ആ ചെയ്തത് തെറ്റാണെന്ന് കൃത്യമായി വിവരിച്ചിട്ടുണ്ട്.
എന്നാൽ തിരുനബിയോട് ഇസ്തിഗാസ ചെയ്തത് തെറ്റാണെന്ന് ആ ചരിത്രം ഉദ്ധരിച്ച ഒരു പണ്ഡിതൻ പോലും ഉദ്ധരിച്ചിട്ടില്ല അതുണ്ടെങ്കിൽ അതാണ് വഹാബി തെളിയിക്കേണ്ടത്.

ഒഹാബി പറയുന്നു.

എന്ന് *മാത്രമല്ല സ്വപ്നം ദീനിൽ തെളിവാണ് എന്ന് ഈ ഭൂമിയിൽ ഏതെങ്കിലും ഒരു ഇമാംപറഞ്ഞിട്ടുണ്ടോ??*

മറുപടി

ഇവിടെ തിരുനബിയുടെ അരികിൽ ബിലാല് ബ്നു ഹാരിസ് എന്നവരാണ് വന്നത് എന്ന്  ഇമാം ഇബ്നു ഹജർ  റ ഇമാം ഖസ്ത്വല്ലാനി റ ധാരാളം പണ്ഡിതന്മാർ അംഗീകരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട് .തിരുനബിയുടെ ഖബറിന്റെ അരികിൽ തങ്ങളോട് മഴയെ തേടിയത് സ്വപ്നത്തിൽ അല്ല അത് വഹാബിയുടെ പച്ച കളവാണ്.പിന്നീട് ഈ വിവരം ഉമർ എന്നവരോട് അദ്ദേഹം പോയി പറഞ്ഞതും സ്വപ്നത്തിൽ അല്ല സ്വപ്നത്തിൽ ആണെന്നത് പച്ചക്കളമാണ്.
തിരുനബിയോട് ഇസ്തിഗാസ ചെയ്തതിനുശേഷം അദ്ദേഹം അവിടുത്തെ സ്വപ്നത്തിലൂടെയുള്ള നിർദ്ദേശം പാലിക്കാൻ പാടില്ലെന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.എന്നല്ല ഇമാം അസ്ഖലാനി  അടക്കമുള്ള സർവ്വ പണ്ഡിതന്മാരും ഈ സംഭവത്തെ തെളിവായിട്ട് തന്നെയാണ് ഉദ്ധരിച്ചിട്ടുള്ളത്.
ഇത് സ്വപ്നമായതുകൊണ്ട് ഈ സംഭവം തള്ളിക്കളയണം എന്നോ ശിർക്കാണെന്നോ അവർ പറഞ്ഞിട്ടുണ്ടെങ്കിൽ അതു കൊണ്ടു വരൂ ഒഹാബീ പുരോഹിതന്മാരെ

നിങ്ങളുടെ ഞൊണ്ടി ന്യായങ്ങളിലൂടെ ഈ ചരിത്രം അംഗീകരിക്കരുതെന്നൊ ശിർക്കാണെന്നോ കഴിഞ്ഞുപോയ കാലത്ത് ലോകപണ്ഡിതന്മാർ  ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരെയാണ് മൗലവിമാർ ഉദ്ധരിക്കേണ്ടത് സ്വയം കണ്ടെത്തിയ പൊട്ടത്തരങ്ങൾ മുസ്ലിമീങ്ങൾക്ക് സ്വീകാര്യമല്ല

Aslam Kamil parappanangadi

Friday, March 28, 2025

തസ്ബീഹ് നിസ്കാരം തെളിവുകൾ

 തസ്ബീഹ് നിസ്കാരം തെളിവുകൾ


മുസ്നദുൽ ഫിർദൗസ് എന്ന ഗ്രന്ഥത്തിൽ ദൈലമി(റ) എഴുതുന്നു: 


قال الديلمي في مسند الفردوس : صلاة التسبيح أشهر الصلوات وأصحها إسنادا .(عون المعبود: ٣/٢٤٧)


തസ്ബീഹ് നിസ്കാരം പ്രസിദ്ദവും പ്രബലമായ പരമ്പരയോടുകൂടി സ്ഥിരപ്പെട്ടതുമാണ്. (ഔനുൽ മഅബൂദ് 3/247) 


وروى البيهقي وغيره عن أبي حامد الشرفي قال كنت عند مسلم بن الحجاج ومعنا هذا الحديث فسمعت مسلما يقول لا يروى فيها إسناد أحسن من هذا . (عين المعبود: ٣/٢٤٧)


          അബൂഹാമിദ്(റ) പറയുന്നു: ഞാൻ മുസ്‌ലിമുബ്നുഹജ്ജാജ്(റ) ന്റെ സന്നിധിയിലായിരുന്നപ്പോൾ ഞങ്ങൾ തസ്ബീഹ് നിസ്കാരത്തിന്റെ ഈ ഹദീസ് ചർച്ചക്കെടുത്തു. അപ്പോൾ ഇമാം മുസ്ലിം(റ) ഇപ്രകാരം പറഞ്ഞു: "ഇതിനേക്കാൾ നല്ല പരമ്പരയുള്ള മറ്റൊരു ഹദീസ് തദ്വിഷയകമായി ഉദ്ദരിക്കപ്പെടുന്നില്ല". (ഔനുൽ മഅബൂദ്: 3/247) .


ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസ് വിവിധ പരമ്പരകളിലൂടെ നിവേദിതമാണ്. സുനനു അബൂദാവൂദിന്റെ വിശദീകരണ ഗ്രന്ഥമായ ഔനുൽ മഅബൂദിൽ പറയുന്നു: 


ولحديث ابن عباس هذا طرق فتابع موسى بن عبد العزيز عن الحكم بن أبان إبراهيم بن الحكم ، ومن طريقه أخرجه ابن راهويه وابن خزيمة والحاكم وتابع عكرمة عن ابن عباس عطاء وأبو الجوزاء ومجاهد .(عون لمعبود: ٣/٢٤٧)


ഇബ്നു അബ്ബാസ്(റ) ന്റെ ഈ ഹദീസിന് വിവിധ പരമ്പരകളുണ്ട്. ഹകമുബ്നു അബാനിൽ നിന്ന് മൂസബ്നുഅബ്ദിൽ അസീസിന് പുറമേ ഇബ്റാഹീമുബ്നുൽ ഹകമും അതുദ്ദരിച്ചിട്ടുണ്ട്. ഈ പരമ്പരയിലൂടെ ഇബ്നുറാഹവൈഹി(റ) യും ഇബ്നു ഖുസൈമ(റ)യും ഹകിമും(റ) അതുദ്ദരിച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് ഇക് രിമ(റ)ക്ക് പുറമേ അത്വാഉം(റ) അബുൽജൗസാഉം(റ) മുജാഹിദും(റ) അതുദ്ദരിച്ചിട്ടുണ്ട്.(ഔനുൽ മഅബൂദ് 3/247)   


നിരവദി സ്വഹാബിമാരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദിതമാണ്. 


وورد حديث صلاة التسبيح أيضا من حديث العباس بن عبد المطلب وابنه الفضل وأبي رافع وعبد الله بن عمرو وعبد الله بن عمر وعلي بن أبي طالب وجعفر بن أبي طالب وابنه عبد الله وأم سلمة رضي الله عنهم. (عون المعبود: ٣/٢٤٧)


അബ്ബാസുബ്നുഅബ്ദുൽമുത്ത്വലിബ്(റ), ഫള് ലുബ്നുഅബ്ബാസ്(റ), അബൂറാഫിഅ(റ),അബ്ദുല്ലാഹിബ്നു അംറ്(റ), അബ്ദുല്ലാഹിബ്നു ഉമർ(റ),അലിയ്യുബ്നുഅബീത്വാലിബ്‌(റ), ജഅഫറുബ്നു അബീത്ത്വാലിബ് (റ),അബ്ദുല്ലഹിബ്നു ജഅഫർ(റ),ഉമ്മു സലാം(റ), തുടങ്ങിയവരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദനം ചെയ്യപ്പെടുന്നു. ഔനുൽ മഅബൂദ് 3/247)


ഇമാം നവവി(റ) പറയുന്നു:


وأما صلاة التسبيح المعروفة: فسميت بذلك لكثرة التسبيح فيها على خلاف العادة في غيرها، وقد جاء فيها حديث حسن في كتاب الترمذي وغيره، وذكرها المحاملي وصاحب التتمة وغيرهما من أصحابنا، وهي سنة حسنة.(تهذيب الأسماء واللغات: ٤٥٧/٣)


അറിയപ്പെട്ട തസ്ബീഹ് നിസ്കാരത്തിന് പ്രസ്തുത പേർ നല്കപ്പെട്ടത് സാധാരണ നിസ്കാരങ്ങളിൽ പതിവുള്ളതിനേക്കാൾ തസ്ബീഹുകൾ അതുൾ കൊള്ളുന്നതിനാലാണ്. അതുമായി ബന്ധപ്പെട്ട് തുർമുദിയിലും മറ്റും ഹസനായ ഹദീസ് വന്നിട്ടുണ്ട്. നമ്മുടെ അസ്വഹാബിൽപെട്ട മഹാമിലി(റ)യും തത്തിമ്മത്തിന്റെ കർത്താവും മറ്റും അതിനെകുറിച്ച് പരമാര്ശിച്ചിട്ടുണ്ട്. അത് നല്ല സുന്നത്താണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 3/457)


   ഇബ്നുസ്സ്വലാഹ് (റ) നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:      


وقال ابن الصلاح: إنها سنة، وإن حديثها حسنٌ، وله طرق يعضدُ بعضها بعضًا، فيعمل به سيما في العبادات.(تحفة الأبرار بنكت الأذكار للنووي: للسيوطي:١٧/١)


തസ്ബീഹ് നിസ്കാരം സുന്നത്താണ്. അതിനെ കുറിച്ച് പരമാർശിക്കുന്ന ഹദീസ് ഹസനാണ്. അതിനു ധാരാളം പരമ്പരകളുണ്ട്.ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നതിനാൽ അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇബാടത്തുകളിൽ വിശേഷിച്ചും. (തുഹ്ഫത്തുൽ അബ്റാർ ബിനുകതിൽ അദ്കാർ 1/17)


ഇബ്നുഹജർ ഹൈതമി(റ) എഴുതുന്നു:


وحديثها حسن لكثرة طرقه ووهم من زعم وضعه وفيها ثواب لا يتناهى ومن ثم قال بعض المحققين: لا يسمع بعظيم فضلها ويتركها إلا متهاون بالدين والطعن في ندبها بأن فيها تغييراً لنظم الصلاة إنما يأتي على ضعف حديثها فإذا ارتقى إلى درجة الحسن أثبتها وإن كان فيها ذلك.(تحفة المحتاج: ٢٣٩/٢)


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് ധാരാളം പരമ്പരകളിലൂടെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതായത്കൊണ്ട് അത് ഹസനാണ്. അത് നിർമ്മിതമാണെന്ന് വാദിക്കുന്നവർ ഊഹനയിൽ അകപ്പെട്ടിരിക്കുന്നു. അറ്റമില്ലാത്ത പ്രതിഫലം അതിനുണ്ട്. അക്കാരണത്താൽ മുഹഖ്ഖിഖീങ്ങളിൽ ചിലര് ഇപ്രകാരം പ്രസ്തപികുകയുണ്ടായി. "തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കിയ ശേഷം മതത്തെ നിസ്സാരമായി കാണുന്നവരല്ലാതെ അത് ഉപേക്ഷിക്കുന്നതല്ല". നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തൽ ഉള്ളതിനാൽ അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നു പറഞ്ഞ് അതിനെ വിമര്ശിക്കുന്നത് അതിന്റെ ഹദീസ് ദുർബ്ബലമാണെന്ന വീക്ഷണ പ്രകാരം മാത്രമേ ശരിയാകൂ. പ്രസ്തുത ഹദീസ് ഹസനിന്റെ സ്ഥാനത്തുയരുമ്പോൾ നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തലുണ്ടെങ്കിലും അത് സുന്നത്താണെന്ന് സ്ഥിരപ്പെടുന്നതാണ്.(തുഹ്ഫ 2/239)


ASLAM Kamil Saquafi parappanangadi


Sunday, March 23, 2025

ഖുർആൻ വലിച്ചെറിഞ്ഞ ചില 'ഈഗോ'കൾ*

 📚

*ഖുർആൻ വലിച്ചെറിഞ്ഞ ചില 'ഈഗോ'കൾ*


അഷ്റഫ് സഖാഫി പള്ളിപ്പുറം 

_____________________________



നമുക്ക് ഇഷ്ടപ്പെടാത്തവർ, താരതമ്യേന സമൂഹത്തിൽ നിലയും വിലയുമില്ലാത്തവരായി ഗണിക്കപ്പെടുന്നവർ - ഇവർക്ക് നേതൃത്വമോ മറ്റു സ്ഥാനമാനങ്ങളോ ലഭിച്ചെന്ന് വെക്കുക, അന്നേരം നിങ്ങളുടെ മനസ്സിൽ ഒരുതരം പുച്ഛഭാവം ഉടലെടുക്കുന്നുണ്ടോ ? എങ്കിൽ അത് മോശപ്പെട്ട സ്വഭാവമാണ്. അങ്ങനെ ഉണ്ടാകാൻ പാടില്ല.


നോക്കൂ, ഏറ്റവും ഉന്നതരായവർ ബനൂ ഇസ്റാഈൽ വംശജർ മാത്രമാണെന്ന് യഹൂദികൾ വിശ്വസിക്കുന്നു. അവരിൽ നിന്നേ നബിമാർ വരാവൂ എന്ന ധാരണയും അവർക്കുണ്ട്. ദീർഘ കാലമായി ഇസ്ഹാഖ് നബി(അ)യിലൂടെ നബിമാർ നിയോഗിക്കപ്പെട്ടത് അവരിലാണെങ്കിലും അങ്ങനെ ഉണ്ടാകാവൂ എന്നില്ലല്ലോ. പിന്നീട് ഇസ്മാഈൽ നബി(അ)യുടെ പരമ്പരയിൽ, അറബികളിൽ നിന്നും തിരുനബി(സ്വ)യെ നിയോഗിക്കപ്പെട്ടപ്പോൾ, യഹൂദികൾക്ക് അസൂയ പൂണ്ടു. ഭാവിയിൽ വരാനിരിക്കുന്നുവെന്ന് തൗറാതിൽ തിരുനബി(സ്വ) തങ്ങളെക്കുറിച്ച് സുവിശേഷമറിയിച്ചിട്ടുണ്ട്. ആ നബിയെ മുൻ നിർത്തി റബ്ബിനോട് ദുആ ചെയ്തിരുന്നു അവർ.

പക്ഷെ, നിയോഗിക്കപ്പെട്ടത് നമ്മുടെ വിഭാഗത്തിലായില്ല എന്ന കാരണം കൊണ്ട് മാത്രം വിസമ്മതിക്കുകയായിരുന്നു:


{  وَلَمّا جاءَهُم كِتابٌ مِن عِندِ اللَّهِ مُصَدِّقٌ لِما مَعَهُم وَكانوا مِن قَبلُ يَستَفتِحونَ عَلَى الَّذينَ كَفَروا فَلَمّا جاءَهُم ما عَرَفوا كَفَروا بِهِ فَلَعنَةُ اللَّهِ عَلَى الكافِرينَ }[ البقرة:  ٨٩ ]


തങ്ങൾക്കിഷ്ടപ്പെടാത്തവരെ അംഗീകരിക്കാനാവില്ല എന്ന ചീത്ത സ്വഭാവമാണത്.

സാമ്പത്തിക ശേഷി കുറഞ്ഞതിൻ്റെ പേരിൽ, നേതൃത്വം നൽകരുതെന്ന ചിന്തയും ഇവർക്കുണ്ടായിരുന്നു. അമാലിഖഃ വിഭാഗവുമായി പ്രശ്നത്തിലായപ്പോൾ, അവരെ തുരത്തിയോടിക്കാൻ യോഗ്യനായ നേതാവിനെ അവർ ആവശ്യപ്പെട്ടു. അന്നേരം, ഇൽമും ആരോഗ്യവുമുള്ള 'ത്വാലൂത്' എന്ന യുവാവിനെ അവർക്ക് നിർദ്ദേശിച്ചു നൽകി. പക്ഷേ, 'സമ്പന്നരായ ഞങ്ങൾ ദരിദ്രനായ ഒരു വ്യക്തിക്ക് കീഴിൽ അണിനിരക്കുകയോ ?'- എന്ന ആവലാതിയായിരുന്നു അവർക്ക്:


{  وَقالَ لَهُم نَبِيُّهُم إِنَّ اللَّهَ قَد بَعَثَ لَكُم طالوتَ مَلِكًا قالوا أَنّى يَكونُ لَهُ المُلكُ عَلَينا وَنَحنُ أَحَقُّ بِالمُلكِ مِنهُ وَلَم يُؤتَ سَعَةً مِنَ المالِ قالَ إِنَّ اللَّهَ اصطَفاهُ عَلَيكُم وَزادَهُ بَسطَةً فِي العِلمِ وَالجِسمِ وَاللَّهُ يُؤتي مُلكَهُ مَن يَشاءُ وَاللَّهُ واسِعٌ عَليمٌ }[ البقرة:  ٢٤٧ ]


യഅ്ഖൂബ് നബി(അ)യുടെ മക്കളിൽ നുബുവ്വതും അധികാരവും നൽകപ്പെട്ടിരുന്ന യഹൂദാ - ലാവീ എന്നിവരുടെ സന്താന പരമ്പരയിലായില്ല എന്ന കാരണവും ത്വാലൂതിനെതിരെ അവർക്കുണ്ടായിരുന്നു എന്ന് തഫ്സീറുകളിൽ കാണാം.


അപ്പോൾ, കുടുംബ മഹിമയുടെയും സമ്പത്തിൻ്റെയും അടിസ്ഥാനത്തിൽ വില കൽപിക്കാതിരിക്കുന്നതും അവരുടെ നേതൃത്വവും അറിവും വകവെക്കാതിരിക്കുന്നതും ജൂതസ്വഭാവമാണ്.

ഈ സ്വഭാവങ്ങൾ ഇല്ലാതിരിക്കാനാണല്ലോ ഫാതിഹഃയിൽ എല്ലായ്പ്പോഴും റബ്ബിനോട് തേടിക്കൊണ്ടിരിക്കുന്നതും.

അല്ലാഹു നമ്മെ നല്ല ഹൃദയത്തിനുടമകളാകട്ടെ - ആമീൻ. 

 

(തുടരും)


വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)**

 റമളാൻ 23

വഫാത്ത് ദിവസം


**വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)**


✍️

റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ

(പ്രസിഡന്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ)


പണ്ഡിതനും ഗ്രന്ഥകാരനും കവിയുമൊക്കെയായിരുന്ന വൈലത്തൂർ ബാവ ഉസ്‌താദ് സംശുദ്ധമായ ജീവിതത്തൻ്റെ 

ഉടമയായിരുന്നു. ദയൂബന്ദിൽ എൻ്റെ സതീർത്ഥ്യനും ഇഹ്‌യാഉസ്സുന്നയിൽ എൻ്റെ സഹപ്രവർത്തകനുമായിരുന്നു. ദീർഘമായ സഹവാസത്തിനിടയിൽ എന്തെങ്കിലും അനുചിതമായ കാര്യങ്ങൾ ബാവ ഉസ്താദിൽ നിന്ന് സംഭവിച്ചതായി ഞാനോർക്കുന്നില്ല. സമൂഹത്തിനും സമുദായത്തിനും പൊതുവെയും പണ്ഡിതർക്ക് വിശേഷിച്ചും ഉപകാരപ്പെടുന്ന ഒട്ടനവധി സേവനങ്ങൾ ചെയ്ത് ജീവിതം ധന്യമാക്കിയ മഹാനായിരുന്നു ബാവ ഉസ്താദ്.


ഉപരിപഠനത്തിനു വേണ്ടി ദയൂബന്ദിലേക്ക് പോകുമ്പോൾ തീവണ്ടിയിൽ വെച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. ചാലിയത്തു നിന്ന് ഞങ്ങൾ പത്ത് പേരുണ്ടായിരുന്നു. ബാവ ഉസ്താ ദിനോടൊപ്പം മറ്റു രണ്ടുപേരും. ചെലൂരിൽ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയായാരുടെ ദർസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ദയൂബന്ദിലേക്ക് പോകുന്നത്. നല്ല സാഹിത്യകാരനും കവിയും ആശി ഖുറസൂലുമായിരുന്നല്ലോ ബാപ്പു മുസ്‌ലിയാർ.. അദ്ദേഹത്തിൽ നിന്നാണ് ബാവ മുസ്‌ലിയാർക്ക് കവിത എഴുതാനുള്ള പ്രേരണയും കഴിവും സിദ്ധിച്ചത്.


ബദ്‌രീങ്ങളെ കുറിച്ചും ധാരാളം ബൈത്തുകൾ ഉണ്ടാക്കയിട്ടുണ്ട് ബാവ ഉസ്‌താദ്. അതിൽ സുപ്രധാനമാണ് മിഫ്താഹുളളഫ് രി വൽമജ്ദ് ഫീ ത്തവസ്സുലി ബി അസ്ഹാബി ബദ്‌രിൻ വഉഹുദ് എന്ന കൃതി. കൂടാതെ വലിയ വലിയ മഹാന്മാർ 

വഫാതാകുമ്പോഴൊക്കെയും അവരെക്കുറിച്ച് മർസിയ്യതുകളുണ്ടാക്കും. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, പാങ്ങിൽ അബ്‌ദുല്ല മുസ്‌ലിയാർ,കോട്ടുമല അബൂബക്കർ മുസ്‌ലിയാർ അബ്‌ദുൽ ഖാദിർ ഉസ്‌താദ് പൂല്ലൂക്കര, മലപ്പുറം ചെറുകോയ തങ്ങൾ,അബുൽ കമാൽ കാടേരി, പാനായിക്കുളം ബാപ്പു മുസ്‌ലിയാർ, കുണ്ടൂർ ഉസ്‌താദ്, ഒ.കെ ഉസ്‌താദ്‌, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ എന്നിവരുടെ മർസിയ്യത്തുകൾ ഏറെ ശ്രദ്ധേയമാണ്. ഉവൈസുൽ ഖറനീ, ശാഫിഈ ഇമാം, മുഹ്‌യിദ്ദീൻ ശൈഖ്, ഖുത്ബുസ്സമാൻ, ദാവൂദുൽ ഹകീം, ശൈഖനാ ഒ.കെ ഉസ്‌താദ്, മുഹമ്മദ് ഖാസിം തങ്ങൾ എന്നിവരെക്കുറിച്ചൊക്കെ മൗലിദുകളും ഉണ്ടാക്കിയിട്ടുണ്ട്. അൽഫിയ്യ, നഫാഇസ്, ജംഅ്, ഫറാഇദുൽ മുഹമ്മദിയ്യ, ശറഹുൽ ജസരിയ്യ തുടങ്ങിയ പല ദർസീ കിതാബുകൾക്കും സഹായക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തർക്ക വിഷയങ്ങളിലും ധാരാളം എഴുതി. അതിൻ്റെയൊക്കെ പുറമെയാണ് 

അറബിയിലും മലയാളത്തിലുമായി രചിച്ച വ്യത്യസ്‌ത വിഷയങ്ങളിലുള്ള കനപ്പെട്ട കൃതികൾ.


പഠിക്കുന്ന കാലത്തു തന്നെ വെറുതെ സമയം കളയാറില്ല. പ്രത്യേകിച്ച് പണികളൊന്നുമില്ലെങ്കിലും എപ്പോഴും ഒരു ഖലം കയ്യിലുണ്ടാകും. അധിക സമയവും എന്തെങ്കിലും എഴുതിക്കൊ ണ്ടിരിക്കുകയായിരിക്കും. വാഹനത്തിൽ കയറിയാൽ ഒന്നുകിൽ ഖുർആൻ പാരായണം, അല്ലെങ്കിൽ സുന്നത് നിസ്‌കാരം. (യാത്ര ക്കാരൻ്റെ സുന്നത് നിസ്‌കാരത്തിൽ ഖിബ്‌ല ശർതില്ലല്ലോ) 


ജീവിതം മുഴുവൻ അല്ലാഹുവിൻ്റെ ത്വാഅത്തിൽ(വഴിപ്പെടൽ) ചെലവഴിച്ച മഹാനവർകൾ അവസാന കാലഘട്ടങ്ങളിൽ ഖുർആൻ ഹിഫ്ള്(മനഃപാഠം) ആക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനായി ധാരാളം ഓതിയിട്ടുണ്ട്.


ബാവ മുസ്‌ലിയരോടൊപ്പമുള്ള ജീവിതം ഏറെ സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു. കിബ്റും(അഹങ്കാരം) ബുഖ്‌ലും( പിശുക്ക്) തീരെയില്ലാത്ത വ്യക്തിത്വം. നാട്ടിൽ നിന്നു പണം വന്നാൽ എല്ലാവർക്കും അതിൽ പങ്കുണ്ടായിരുന്നു. തൻ്റെ വസ്‌തുക്കൾ മറ്റെല്ലാവർക്കുമായി വിട്ടുകൊടുക്കും. അങ്ങനെയൊക്കെ യാണെങ്കിലും ശറഇന്(മതനിയമങ്ങൾക്ക്) എതിരായ കാര്യങ്ങൾ കണ്ടാൽ ദേഷ്യം പിടിക്കും. അത് മോശം സ്വഭാവമല്ലല്ലോ. മറിച്ച് ഏറെ നല്ല സ്വഭാവമത്രെ. സഹപാഠികളോടൊക്കെ ഏറെ സ്നേഹവും കൃപയുമായിരുന്നു. തൻ്റെ സഹപാഠിയായിരുന്ന ആദൃശ്ശേരി അഹ്‌മദ് മുസ്‌ലിയാർക്ക് വസൂരി പിടിപെട്ടപ്പോൾ ശുശ്രൂഷകനായി കൂടെ നിന്നത് ബാവ ഉസ്‌താദായിരുന്നു. ആദ്യം ശക്തമായ പനിയാണ് തുടങ്ങിയത്. പിന്നീട് അത് കലശലായ വസൂരിയായി. രാവും പകലും അദ്ദേഹത്തിന്റെ കൂടെയിരുന്ന് സഹായങ്ങൾ ചെയ്ത‌് ആ മനുഷ്യസ്നേഹി ഉറക്കമൊഴിച്ചു. 

ഏകാന്തതയെ മറികടക്കാൻ ഇമാം യാഫിഈയുടെ വിശ്രുതമായവരികൾ ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു.


 ഇദാ സ്വഹ്ഹ മിൻകൽ വുദ്ദു ഫൽ കുല്ലു ഹയ്യിനു


ഫകുല്ലുല്ലദീ ഫൗഖത്തുറാബി തുറാബു


(നിൻ്റെ സ്നേഹം യഥാർത്ഥമാണെങ്കിൽ സർവ്വവും ലളിതമെത്രെ.


മണ്ണിനു മുകളിലുള്ളത് മുഴുവൻ മണ്ണു തന്നെ.)


ദയൂബന്ദിലലെ ഉപരിപഠനത്തിനു ശേഷം തെയ്യാല, വളവന്നൂർ, തിരൂരങ്ങാടി, ഓമച്ചപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ മുദർരിസായി സേവനം ചെയ്തു. അക്കാലത്ത് ഇഹ്‌യാഉസ്സുന്നയിൽ പരീക്ഷ നടത്താൻ ഇടക്ക് കൊണ്ടുവരുമായിരുന്നു. പിന്നീട് ബിരുദം നൽകാൻ തുടങ്ങി രണ്ട് വർഷം കഴിഞ്ഞ ശേഷം ഇഹ്‌യാഉസ്സുന്നയിലെ മുദർരിസായി നിയമിതനായി. നിസ്വാർത്ഥനും കഠിനാധ്വാനിയുമായിരുന്ന മുദർരിസായിരുന്നു. വീട്ടിൽ ശുഗ് ലു‌കൾ(ജോലികൾ) ഉണ്ടെങ്കിലും ദർസ് മുടക്കാതിരിക്കാൻ ശ്രദ്ധിക്കും. മുത്വവ്വൽ, മുസ്‌ലിം, തുഹ്ഫ തുടങ്ങിയ കിതാബുകൾ കുട്ടികൾക്ക് ഓതിക്കൊടുത്തു. നല്ല പ്രതിഭാധനനായ

മുദർരിസായിരുന്നു അദ്ദേഹം.


   ചില മസ്അലകളുടെ (മതവിധികൾ) വിഷയങ്ങളിലും ചരിത്രപരമായ ചില കാര്യങ്ങളിലും അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടെങ്കിലും ഏറെ ഐക്യത്തിലും ഒരുമയിലും സ്നേഹത്തിലും സന്തോഷത്തിലുമായിരുന്നു ഞങ്ങളുടെ ജീവിതം. നന്മയുടെ ഒരു പ്രകാശശഗോപുരമായി ബാവ ഉസ്ത്താദ് നമുക്കിടയിൽ ജ്വലിച്ചു നിന്നു. വകതിരിഞ്ഞ കാലം മുതൽ ഉമ്മത്തിന് ഉപകാര പ്രദമായിരുന്നു അവരുടെ ജീവിതം. രചനകളാലും നസ്വീഹത്താലും ദർസാലും എല്ലാ ത്രാണിത്തങ്ങളും ഉണ്ടെങ്കിലും താഴ്‌മയുടെ ജീവിതം. അഹങ്കാരം അൽപ്പവും ഇല്ലാത്ത ജീവിതം. മുൻകറാത്ത് കണ്ടാൽ അപ്പോൾ എതിർക്കും. തുണിയൊക്കെ ഞെരിയാണിക്ക് താഴെ 

കണ്ടാൽ അപ്പോ എതിർക്കും.


അവരെ പറ്റിയും അവരുടെ തസ്‌നീഫാത്തുകളെപ്പറ്റിയും ശിഷ്യന്മാർ നല്ലോണം എഴുതും ഇൻഷാ അല്ലാഹ്.... അവരെയും നമ്മെയും സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടി അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.


(**വൈലത്തൂർ ബാവ ഉസ്താദ്** സ്മരണികയിൽ നിന്ന് )

=====================

 പ്രമുഖ പണ്ഡിതനും  മുദർരിസും അറബി കവിയും സമസ്ത കേന്ദ്ര മുശാവറ അംഗവും ഒതുക്കുങ്ങൽ

ഇഹ്‌യാഉസുന്ന മുദർരിസുമായിരുന്ന

വൈലത്തൂർ ബാവ മുസ്‌ലിയാർ (ന:മ)

2015 ജൂലൈ 10

ഹി: 1436 റമളാൻ: 23ന് 

വഫാത്തായി.

വൈലത്തൂർ ചിലവിൽ ജുമാമസ്ജിദിനു ചാരെ അന്ത്യവിശ്രമം കൊള്ളുന്നു.

============

പകർത്തിയത് 

എം കെ പുത്തൂപ്പാടം

Saturday, March 22, 2025

വടിയും_ദേഷ്യവും_പാടില്ലെന്നോ

 📚

#വടിയും_ദേഷ്യവും_പാടില്ലെന്നോ?!


അഷ്റഫ് സഖാഫി പള്ളിപ്പുറം 

____________________________


വിദ്യാർത്ഥികളിൽ അധ്യാപകർ നടത്തേണ്ട സ്വഭാവ രൂപീകരണവും അച്ചടക്ക നടപടികളും സംബന്ധിച്ച് ഒട്ടേറെ ചർച്ചകൾ ഈയിടെയായി നടന്നു കൊണ്ടിരിക്കുന്നു.

 താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതക കേസിൽ പ്രതിയായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനെതിരെ പ്രതിഷേധിച്ച ടീച്ചറുടെ വാക്കുകൾ ശിക്ഷണത്തിൽ വടിയുടെ പ്രധാന്യം വിളിച്ചോതുന്നതായിരുന്നു.

 ആറാം ക്ലാസുകാരനെ അധ്യാപകൻ തല്ലിയതിന്  വിഴിഞ്ഞം പോലീസ് അധ്യാപകനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതിനോട് പ്രതികരിച്ച് ഹൈക്കോടതി നടത്തിയ പ്രതികരണവും അധ്യാപർ വടിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം അറിയിക്കുന്നതായിരുന്നു.


ഈ സമയത്ത് ലോക ഗുരുവായ തിരുനബി ﷺ നമുക്ക് കാണിച്ചു തന്ന ശിക്ഷണ മുറകൾ നാം മനസ്സിലാക്കേണ്ടതുണ്ട്. എല്ലാത്തിനും മീതെ സത്യത്തെ ഉയർത്തിപ്പിടിച്ച തിരുനബി ﷺ ശാന്തമായി പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ ശാന്തമായും, ദേഷ്യപ്പെടേണ്ട സന്ദർഭങ്ങളിൽ ദേഷ്യപ്പെട്ട് കൊണ്ടും തന്നെയാണ് ശിക്ഷണ നടപടികൾ സ്വീകരിച്ചിരുന്നത്.


എന്നാൽ ഇന്ന് കാലത്തിനൊത്ത് കോലം കെട്ടുന്ന ചിലർ, ഇസ്‌ലാമിക ശിക്ഷണ - ശിക്ഷാ നടപടികളിലെ അടിയും ദേഷ്യവും ഗൗരവവും കലർന്ന ഭാഗങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവണത കണ്ടുവരുന്നു. ഇത് തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. കാരണം സ്രഷ്ടാവായ റബ്ബ് നമുക്ക് സംവിധാനിച്ച ജീവിതമാർഗരേഖയിൽ ശിക്ഷക്കും ശിക്ഷണത്തിനുമായി കൽപ്പിക്കുന്ന കാര്യങ്ങളിൽ ഗൗരവം നിറഞ്ഞ ഒട്ടനവധി സന്ദർഭങ്ങളുണ്ട്. 


ചാരിത്രശുദ്ധിയുള്ള സ്ത്രീകൾക്കെതിരെ നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണമുന്നയിക്കുന്നവർക്ക് ശിക്ഷയായി എൺപത് അടി നൽകാൻ വിശുദ്ധ ഖുർആനിൽ തന്നെ കൽപ്പനയുണ്ട്.


{ وَٱلَّذِینَ یَرۡمُونَ ٱلۡمُحۡصَنَـٰتِ ثُمَّ لَمۡ یَأۡتُوا۟ بِأَرۡبَعَةِ شُهَدَاۤءَ فَٱجۡلِدُوهُمۡ ثَمَـٰنِینَ جَلۡدَةࣰ وَلَا تَقۡبَلُوا۟ لَهُمۡ شَهَـٰدَةً أَبَدࣰاۚ وَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ } [النور-٤]


പത്ത് വയസ് പ്രായമുള്ള കുട്ടിയോട് നിസ്കാരം പോലെ നിർബന്ധ ബാധ്യതയുള്ള കർമ്മങ്ങൾ കൊണ്ട് കൽപിച്ചിട്ടും ഉപേക്ഷിക്കുന്നുവെങ്കിൽ  ശിക്ഷണാർത്ഥം അതിവേദനയില്ലാത്ത അടി നൽകണമെന്ന് തിരുനബി ﷺ നമ്മോട് നിർദ്ദേശിക്കുന്നുണ്ട്.


قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " مُرُوا صِبْيَانَكُمْ بِالصَّلَاةِ، إِذَا بَلَغُوا سَبْعًا وَاضْرِبُوهُمْ عَلَيْهَا، إِذَا بَلَغُوا عَشْرًا، وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ " (مسند أحمد - ٦٦٨٩)


(وَيُضْرَبُ) ضَرْبًا غَيْرَ مُبَرِّحٍ وُجُوبًا مِمَّنْ ذُكِرَ (عَلَيْهَا) أَيْ عَلَى تَرْكِهَا وَلَوْ قَضَاءً، أَوْ تَرْكِ شَرْطٍ مِنْ شُرُوطِهَا، أَوْ شَيْءٍ مِنْ الشَّرَائِعِ الظَّاهِرَةِ. اه‍ (تحفة المحتاج ١/٤٥٠)


അനുസരണക്കേട് കാണിക്കുന്ന ഭാര്യയെ ചിട്ട പഠിപ്പിക്കാനും അടി അനുവദനീയമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു:


{وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِی ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُوا۟ عَلَیۡهِنَّ سَبِیلًاۗ إِنَّ ٱللَّهَ كَانَ عَلِیࣰّا كَبِیرࣰا} [النساء-٣٤]


ഇങ്ങനെ ഇസ്‌ലാമിക കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ആരാധനകൾ വിശദീകരിക്കുന്ന തുടക്കഭാഗം മുതൽ, ഭരണാധികാരിയുടെ കീഴിൽ നടപ്പിലാക്കേണ്ട ശിക്ഷാ നടപടി ക്രമങ്ങൾ വിശദീകരിക്കുന്ന അവസാനഭാഗം വരെ ഇത്തരത്തിലുള്ള ധാരാളം മസ്അലകൾ ചർച്ച ചെയ്യുന്നു. അല്ലാഹു ഗൗരവപൂർവം കൈകാര്യം ചെയ്യാൻ കൽപ്പിച്ച ഇത്തരം സന്ദർഭങ്ങളെയെല്ലാം നമ്മുടെ കേവല യുക്തിയനുസരിച്ച് വക്രീകരിക്കുന്നത് മൗഢ്യമാണ് . 

സാർവകാലികവും യുക്തിഭദ്രവുമായ ഈ മതത്തിന്റെ നിയമങ്ങൾക്കകത്ത് സത്യത്തോട്  യോജിച്ച സ്നേഹവും ദേഷ്യവും എല്ലാം ഉണ്ട്. 

തിരുനബി ﷺ തന്നെ ദേഷ്യപ്പെട്ട് തിന്മകളോട് പ്രതികരിച്ച ഒട്ടനവധി സംഭവങ്ങൾ ഹദീസുകളിൽ കാണാം:


 قَالَتْ عَائِشَة رَضِيَ اللَّهُ عَنْهَا، : دَخَلَ عَلَيَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَفِي البَيْتِ قِرَامٌ فِيهِ صُوَرٌ، فَتَلَوَّنَ وَجْهُهُ ثُمَّ تَنَاوَلَ السِّتْرَ فَهَتَكَهُ، وَقَالَتْ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ مِنْ أَشَدِّ النَّاسِ عَذَابًا يَوْمَ القِيَامَةِ الَّذِينَ يُصَوِّرُونَ هَذِهِ الصُّوَرَ»

 (رواه البخاري - ٦١٠٩)


 -  عَنْ أَبِي مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ: أَتَى رَجُلٌ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: إِنِّي لَأَتَأَخَّرُ عَنْ صَلاَةِ الغَدَاةِ، مِنْ أَجْلِ فُلاَنٍ مِمَّا يُطِيلُ بِنَا، قَالَ: فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَطُّ أَشَدَّ غَضَبًا فِي مَوْعِظَةٍ مِنْهُ يَوْمَئِذٍ، قَالَ: فَقَالَ: «يَا أَيُّهَا النَّاسُ، إِنَّ مِنْكُمْ مُنَفِّرِينَ، فَأَيُّكُمْ مَا صَلَّى بِالنَّاسِ فَلْيَتَجَوَّزْ، فَإِنَّ فِيهِمُ المَرِيضَ وَالكَبِيرَ وَذَا الحَاجَةِ»

(رواه البخاري - ٦١١٠)


ആവശ്യ ഘട്ടങ്ങളിൽ ദേഷ്യപ്പെടാതിരിക്കുന്നവനെ കഴുതയെ പോലെ വിഡ്ഢിയായിട്ടാണ് ഇമാം ശാഫിഈ (റ) പരിചയപ്പെടുത്തിയത്.


"مَن استغضِب فلم يغضب فهو حمار"

-مناقب الشافعي للإمام البيهقي 


വടിയുടെ ഗൗരവത്തെയും സ്നേഹമായി തിരിച്ചറിയാനുള്ള വിവേകമാണ് നമുക്ക് ഉണ്ടാകേണ്ടത്, ഇമാം ഖുർത്വുബി (റ) പറഞ്ഞത് പോലെ വടിയുടെ ഇടങ്ങളെന്നും പവിത്രമാണ്; വിഡ്ഢിയല്ലാതെ അതിന്റെ മഹത്വം നിഷേധിക്കുകയില്ല!


{ قَالَ هِیَ عَصَایَ أَتَوَكَّؤُا۟ عَلَیۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِی وَلِیَ فِیهَا مَـَٔارِبُ أُخۡرَىٰ } [طه-١٨]


فَالْعَصَا مَأْخُوذَةٌ مِنْ أَصْلٍ كَرِيمٍ، وَمَعْدِنٍ شَرِيفٍ، وَلَا يُنْكِرُهَا إِلَّا جَاهِلٌ. اه‍

(تفسير القرطبي)

Thursday, March 20, 2025

വിത്റ് പൂർത്തീകരണം*

 


 *വിത്റ് പൂർത്തീകരണം*


 *മൂന്ന് റക്അത് വിത്റ് നിസ്കാരം നിർവ്വഹിച്ചു കഴിഞ്ഞവന്ന് ബാക്കി റക്അതുകൾ ശേഷം പൂർത്തീകരിക്കാമോ...❓* 


👉 ഇമാം ഇബ്നു ഹജറുൽ ഹൈതമീ അത് അനുവദനീയമാണെന്ന് ഫത്‌വ നൽകിയിരിക്കുന്നു. തൻ്റെ ഈആബ് എന്ന ഗ്രന്ഥത്തിലും മഹാനവർകൾ അപ്രകാരം പറഞ്ഞിരിക്കുന്നു.


👉 ഇമാം അഹ്മദുർറംലി ( വാലിദുർറംലി ) അത് പാടില്ലെന്ന് ഫത്‌വ നൽകിയിരിക്കുന്നു.


👉 ഇബ്നു ഹജർ തങ്ങൾ പറഞ്ഞതാണ് ശരിയോടടുത്തത് എന്ന് അലിശ്ശിബ്റാമല്ലസി (റ) വ്യക്തമാക്കിയിരിക്കുന്നു.


👉 പക്ഷെ ഇബ്നു ഹജർ തങ്ങളുടെ ഫത്‌വ, മഹാനവർകളുടെ തന്നെ തുഹ്ഫ, ഇമാം മുഹമ്മദുർറംലിയുടെ നിഹായ, ഇമാം ഖതീബുശ്ശർബീനിയുടെ മുഗ്‌നി എന്നീ മൂന്നു ശർഹുകൾക്കും വിരുദ്ധമാണെന്ന് അല്ലാമ ശർവാനി തൻ്റെ ഹാശിയതു തുഹ്ഫയിലും ശൈഖ് ഖറഹ്ദാഗീ തൻ്റെ " അൽമൻഹലുന്നള്ളാഹ് ഫിഖ്തിലാഫിൽ അശ്‌യാഖ് " എന്ന ഗ്രന്ഥത്തിൽ പറയുന്നു.


👉 എന്നാൽ ഇബ്നു ഹജർ തങ്ങളുടെ ഫത്‌വക്ക് വിരുദ്ധമായ ആശയം മഹാനവർകളുടെ തുഹ്ഫയിൽ നിന്ന് കിട്ടില്ലെന്നും, ശർവാനി ആ ഫത്‌വ തുഹ്ഫക്ക് എതിരാണെന്ന് പറഞ്ഞത് ശരിയല്ലെന്നും  അലവി അസ്സഖാഫ് തർശീഹിൽ രേഖപ്പെടുത്തുന്നു. മുഹമ്മദുർറംലി (റ) ഈ വിഷയത്തിൽ തൻ്റെ പിതാവിനോടൊപ്പം ഇബ്നു ഹജർ (റ) വിനെതിരിലാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.


👉 ഈ മസ്അല ഇബ്നു ഹജർ തങ്ങളും, നിഹായയുടെ മുസ്വന്നിഫായ മുഹമ്മദുർറംലിയും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ള മസ്അലയാണെന്ന്, അവരിരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങളായ അലി ബാസ്വബ്‌രീൻ എന്നവരുടെ ഇസ്മിദുൽ ഐനൈനിയിലും, ഉമർ ബാഫറജ് എന്നവരുടെ ഫത്ഹുൽ അലീ എന്ന ഗ്രന്ഥത്തിലും പറയുന്നു.


✍️𝐒𝐮𝐥𝐚𝐢𝐦𝐚𝐧 𝐬𝐡𝐚𝐦𝐢𝐥 𝐢𝐫𝐟𝐚𝐧𝐢


 *تكميل الوتر* 


 *من صلى الوتر ثلاثا فهل له أن يصلي الباقي منه بعد ذلك بنية الوتر ؟؟*


👈 أفتى ابن حجر الهيتمي رحمه الله بجوازه.وكذا قال بجوازه في إيعابه كما نقله علوي بن أحمد السقاف.


👈أفتى شهاب الدين أحمد الرملي رحمه الله بعدم جوازه 


👈قال نور الدين علي الشبراملسي إن الأقرب ما قاله ابن حجر رحمه الله. وكذا اعتمده البكري والعمودي كما قاله علوي بن أحمد السقاف.


👈 قال عبد الحميد الشرواني في حاشيته على التحفة والشيخ عمر ابن القره داغي في كتابه "المنهل النضاخ في اختلاف الأشياخ" إن ما أفتى به الإمام ابن حجر مخالف للشروح الثلاثة أي  التحفة والنهاية والمغني 


👈لكن قال علوي بن أحمد السقاف رحمه الله في ترشيح المستفيدين (حاشيته على فتح المعين) "لم أر في التحفة ما يخالف ذلك"أي ما يخالف فتوى ابن حجر.وقال أيضاً:- "فادعاء محشيها -الشرواني- أنها موافقة للنهاية والمغني في منع ذلك وهم عجيب وفهم غريب."اه‍ وبين أن ابن حجر في هذه المسألة مخالف لمحمد الرملي حيث تبع والده فيها..


👈ومِمَّن عَدَّ هذه المسألة من المسائل المختلف فيها الشيخان - ابن حجر ومحمد الرملي ـ الشيخ عمر با فرج في _كتابه فتح العلي بجمع الخلاف بين ابن حجر والرملي،_ والشيخ علي باصبرين في _كتابه إثمد العينين في بعض الاختلاف بين الشيخين_ 


✍️سليمن الشامل العرفاني




Tuesday, March 18, 2025

ബദരീങ്ങളെ* *അനുസ്മരിക്കൽ*

 ☘️☘️☘️    *ബദരീങ്ങളെ* *അനുസ്മരിക്കൽ* 

🌿🌿🌿🌿🌿

ബദരീങ്ങളെ ഓർക്കൽ ഒരു മുഅ്മിനിന് അനിവാര്യമാണ്.


والّذين جاءُو من بعدهم يقولون ربّنا اغفر لنا ولإخواننا الّذين سبقونا بالإيمان. (حشر :١٠)

(അവർക്ക് ശേഷം വരുന്ന ആളുകൾ പറയും 'ഈമാൻ കൊണ്ട് മുൻ കടന്ന ഞങ്ങളുടെ കൂട്ടുകാർക്കും ഞങ്ങൾക്കും നീ പൊറുത്തു നൽകണേ ..)....🌿

ഈ ആയത്ത് വിശദീകരിച്ച് ഇമാം റാസി എഴുതുന്നു........

ഈ ആയത്ത് മുഹാജിറുകളും അൻസാറുകളും ആയ എല്ലാ മുഅ്മിനീങ്ങളെയും ഉൾക്കൊള്ളിക്കുന്നുണ്ട്.........


واعلم ان هذه الأيات قد استوعبت جميع المؤمنين لأنهم اما المهاجرون أولأنصار أو الذين جاءوا من بعدهم 👆👆👆👆👆

അല്ലാഹു വ്യക്തമാക്കി പറയുന്നു. മുഹാജിറുകളും 'അൻസാറുകൾക്കും :     ശേഷം വരുന്നവരുടെ കാര്യത്തിൽ പെട്ടതാണ് '  ഈ മുഹാജിറുകളെയും അൻസാറുകളെയും പറയലും അവർക്ക് വേണ്ടി പ്രാർത്ഥിക്കലും 'കരുണ കാണിക്കലും.....

ഇങ്ങനെ ചെയ്യാത്തവരും അവരെ മോശമായി കാണുന്നവരും മുഅ്മിനുകളുടെ കൂട്ടത്തിൽ നിന്ന് തെറിച്ചവരാണ്. എന്ന് ഇമാം റാസി എഴുതുന്നു......👇👇

وبين ان من شأن من جاء من بعد المهاجرين والأنصار ان يذكر السابقين وهم المهاجرون والأنصار بالدعاء والرحمة فمن لم يكن كذلك بل ذكرهم بسوء كان  خارجا من جملة أقسام المؤمنين بحسب نص هذه الأية

👇👇👇👇

التفسير الكبير للامام رازي 



*2) ബദരീങ്ങളുടെ മദ്ഹ് പറയൽ*

*1*:ഉമർ  (റ)മദീനയിലെ പള്ളിയിൽ സ്വഹാബത്തിന്റെ ഇടയിൽ ഇരുന്ന് ബദർ ദിവസത്തെപറ്റിയും ബദരീങ്ങൾക്ക് അല്ലാഹു നൽകിയ ബഹുമതികളെയും സംബന്ധിച്ചും പറയുമായിരുന്നു.👇

فبينما عمر (ر) في نفر المسلمين في المسجد يتحدثون عن يوم بدر ويذكرون ما أكرمهم الله به 

👇👇👇

دلائل النبوة : لأبي نعيم 

١/٤٧٩


*2*: *സ്വഹാബിയായ* ' *حٓاطِب* . (റ) ൻ്റെ അവസ്ഥ സ്വഹാബത്തിനോട് മുത്ത് നബി (ص) പറയുമ്പോൾ '

ഉമർ (റ)പറഞ്ഞു' ഈ   മുനാഫിഖിൻ്റെ

തല ഞാൻ എടുക്കാം 'അപ്പോൾ മുത്ത് നബി(ص) പറഞ്ഞു: വേണ്ട.അദ്ദേഹം ബദറിൽ പങ്കെടുത്ത ആളാണ്.......പിന്നെ

 ബദരീങ്ങളെ പറ്റി മുത്ത് നബി (ص) പറഞ്ഞു:           ഓ ബദരീങ്ങളെ നിങ്ങൾ ചെയ്തോളൂ.......നിങ്ങൾക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു.ഇത് കേട്ടപ്പോൾ ഉമർ (റ) ൻ്റെ രണ്ട് കണ്ണുകളും കണ്ണുനീരികളെ കൊണ്ട് ഒഴുകാൻ തുടങ്ങി......👇  

فقال اعملوا ما شئتم فقد غفرت لكم.    ففاضت علينا عمر رضي الله عنه

(امام رازي: ٣٢/١٥٤


*3*:::::::::::::: *മുത്ത്* *നബി*  *ബദരീങ്ങളെ* *ആദരിക്കുന്ന* *രംഗം* .🌿🌿🌿ഒരു വെള്ളിയാഴ്ച ദിവസം മുത്ത് നബി (ص) അഹ്ലുസ്സുഫയുടെ കൂടെ പള്ളിയിൽ ഇരിക്കുകയായിരുന്നു.(ഇടുങ്ങിയ ഒരു സ്ഥലമായിരുന്നു)

മുത്ത് നബി(ص) ബദരീങ്ങളിൽ പെട്ട മുഹാജിറുകൾ. അൻസാറുകളും ആയ സ്വഹാബത്തിനെ വല്ലാതെ ആദരിക്കുമായിരുന്നു 'ആ സമയം ബദരീങ്ങൾ പെട്ട ഒന്ന് രണ്ട് സ്വഹാബത്ത് പള്ളിയിലേക്ക് കയറി വന്നു. മുത്ത് നബിക്ക് നേരെ നിന്നു സലാം ചൊല്ലി തങ്ങൾ സലാം മടക്കി '     പിന്നെ അവിടെ ഇരിക്കുന്ന സ്വഹാബത്തിനോട് അവർ     സലാം പറഞ്ഞു 

എന്നിട്ട് അവർ നിന്ന് കൊണ്ട് നോക്കുകയാണ് ഇരിക്കാനുള്ള ക്യാപ്പ് 'അവരുടെ ആ നിൽപ്പ് മുത്ത് നബിക്ക് വല്ലാതെ വിഷമം ആയി.ആ സമയം മുത്ത് നബി. തങ്ങളുടെ സമീപത്ത് ഇരിക്കുന്ന ബദരീങ്ങൾ അല്ലാത്ത ഒന്ന് രണ്ട് സ്വഹാബത്തിനെ ഒന്ന് എണീക്കാൻ പറഞ്ഞു എന്നിട്ട് അവിടെ  ഇരിക്കാൻ പറഞ്ഞു.

ഇതാണ് മുത്ത് നബി ബദരീങ്ങളെ പരിഗണിച്ചത് 👇👇👇👇👇

كان النبي صلى الله عليه وسلم في الصُّفة  وفي المكان ضيق وذلك يوم الجمعة وكان رسول الله صلى الله عليه وسلم يكرم أهل بدر من المهاجرين والأنصار؛فجاء أُناس من أهل بدر    وفيهم ثابت بن قيس ابن شماس وقد سبقوا في المجلس فقاموا حيال النبي صلى الله عليه وسلم فقالوا السلام عليكم أيُّها النبي ورحمة الله: فردّ عليهم النبي صلى الله عليه وسلم

ثم سلموا على القوم بعد ذلك: فردوا عليهم فقاموا على أرجلهم ينتظرون أن يوسع لهم فعرف النبي صلى الله عليه وسلم ما يحملهم القيام فلم يفسحوا لهم فشق ذلك على النبي صلى الله عليه وسلم فقال لمن حوله من المهاجرين والانصار والتابعين من غير أهل بدر

قم يا فلان وأنت يا فلان فأقام من المجلس بقدر النفر الذين قاموا بين يديه من أهل بدر.     👇👇👇

👇 الكشف والبيان عن تفسير القران :٩/٢٥٨

٢: المدد يا أهل بدر:::

 الأُستاذ :عبد المجيد الثقافي 

4)::::::::

 *സ്വഹാബത്ത്* 

 *ബദരീങ്ങളെ* *പരിഗണിക്കുന്ന* *രംഗം* *👇* 👇👇

അബ്ദുറഹ്മാനുബ്നു عوف  (റ ) സ്വദക്ക ചെയ്യുമ്പോൾ ബദരീങ്ങളായ സ്വഹാബത്തിനെ പ്രത്യേകം പരിഗണിച്ച് അന്നുള്ള നൂറോളം ബദരീങ്ങൾക്ക് 400 ദീനാർ വിതം നൽകി ആദരിച്ചു.

ولمن بقي من أهل بدر لكل رجل أربعماىٔة دينار وكانوا 

ماىٔة:::::

أسد الغابة :١٣/٣٧٩

الإصابة في تميز الصحابة

٤/٢٩٣

      1;    ഉമർ (റ )ബദരീങ്ങൾക്ക് പ്രത്യേകം വസ്ത്രങ്ങൾ നെയ്ത് കൊടുത്തയക്കുമായിരുന്നു.👇👇👇

وكان عمر رضي الله عنه يأمر بحلل تنسج لأهل بدر يتنوق فيها ::::

صفة الصفوة :١/٢٠٣

  5::::::::

 *സ്വഹാബത്തിന്റെ* *കർമ്മങ്ങൾ* *ബദർ* *ദിനത്തിൽ* 👇👇👇👇👇👇

1: സ്വഹാബത്ത് റമളാൻ 17 പ്രത്യേകം പരിഗണിക്കുകയും

ആ ദിവസത്തെ പറയുകയും ചെയ്യും. ഈ ദിവസമാണ് ബദർ യുദ്ധം  നടന്ന ദിവസം....👇👇👇

عن طائفة من الصحابة

انها تطلب ليلة سبع عشرة وقالوا ان صبيحتها كان يوم بدر::::::👇

لطائف المعارف

2:

സൈദ് ബ്ന് സാബിത്ത് ' (റ )റമളാനിൽ ബദർ യുദ്ധം നടന്ന രാവിനെ : .....റമളാനിലെ മറ്റുള്ള രാത്രിയെക്കാളും പ്രത്യേകം പരിഗണിച്ച് ഹയാത്ത് ആക്കും.

എന്നിട്ട് പറയും:ഈ ദിവസമാണ് അള്ളാഹു സത്യവും അസത്യവും തമ്മിൽ വേർതിരിച്ചത്.     ഈ ദിവസത്തിലാണ് കാഫിരീങ്ങളെ നിസ്സാരമാക്കി കളഞ്ഞത്.🌿🌿🌿

وكان زيد بن ثابت لا يُحي ليلة من رمضان كما يحي ليلة سبع عشرة ويقول ان الله فرّق في صبيحتها بين الحق والباطل وأذل في صبيحتها أىٔمة الكفر 👇👇👇👇👇

 لطائف المعارف 

ابن رجب الحنبلى

3:

മക്കാ നിവാസികൾ

ബദർ രാവിനെ പരിഗണിച്ച് ഉറങ്ങാതിരിക്കുകയും ഉംറകൾ ചെയ്തു കഴിഞ്ഞു കൂടും.👇👇👇👇

عن أهل مكة أنهم كانوا لا ينامون فيها ويعتمرون👇👇👇

لطائف المعارف 

4:

സൈദ് ബിനു സാബിത്ത് (റ )റമളാൻ 17നെ

പ്രത്യേകം ആദരിക്കുകയും ' ഇങ്ങനെ പറയും

ഈ ദിവസമാണ് ബദർ യുദ്ധം നടന്നത്........👇👇 وكان زيد بن ثابت 

رضي الله عنه يعظم سابعة عشر ويقول هي وقعت بدر 

👇👇👇

دلائل النبوة:  للبيعقى

٣/١٢٦

٢: سيرة ابن اسحاق 

١/١٣٠

5:

സൈദ് ബിൻ സാബിത്ത് (റ )റമളാൻ 17 ൻ്റെ 

രാവിനെ പരിഗണിച്ച്

ആരാധനയിൽ കഴിയും .പിറ്റേ ദിവസം രാവിലെ അദ്ദേഹത്തിൻറെ മുഖത്ത് രാത്രി ഉറക്കം ഒഴിവാക്കിയതിന്റെ അടയാളം കാണുമായിരുന്നു.

👇👇👇

 عن زيد بن ثابت ؛انه كان يُحي ليلة سبع عشرة من شهر رمضان  وان كان ليُصبح وعلى وجهه أثر السهر   👇👇👇👇

تاريخ الطبري  ٢/٤٢٠

      6:::::;

 *ബദർ* *യുദ്ധത്തിൽ* *ധരിച്ച* *ഡ്രസ്സിനെ* *പരിഗണിക്കുന്നു* . *സ്വഹാബത്ത്* ....👇👇👇👇👇👇🌿സഹദ് ബ്ന് അബീ വക്കാസ് (റ )

തൻറെ മരണം അടുത്ത സമയത്ത് കുടുംബത്തിനോട് ഇങ്ങനെ വസിയ്യത്ത് ചെയ്തു.    ഞാൻ മരിച്ചാൽ എന്നെ കഫം  ചെയ്യേണ്ടത്

ബദർ    യുദ്ധം നടക്കുമ്പോൾ ഞാൻ ധരിച്ച ഡ്രസ്സ് എടുത്തു വച്ചിട്ടുണ്ട് അതിൽ തന്നെ നിങ്ങൾ എന്നെ കഫം ചെയ്യണം അതിനു വേണ്ടി ഞാൻ എടുത്തു വെച്ചതാണ്.👇👇👇

 ولما حضرته الوفاة دعا بخٓلٓق جُبّة له من صوف فقال لفّنوني فيها فإني كنتُ لقيتُ المشركين فيها يوم بدر وهي عليّ وانما كنتُ أٓخبؤها لهذا 👇👇👇👇

تهذيب الأسماء ::: للنووي

٢/٢٠٨

        7:::::::

 *ബദരീങ്ങളുടെ* *പേരിൽ* *അന്നദാനവും* ' *ബലികർമ്മവും* .

👇👇👇

പരിശുദ്ധ ഇസ്ലാമിൽ എല്ലാത്തിനും തെളിവ് ഉണ്ട്.

ഖദീജ ബീവി:::::: വഫാത്തായപ്പോൾ മുത്ത് നബി(സ) ബീവിയുടെ  മദ്ഹ്

പറയുകയും ശേഷം 

ആടിനെ അറക്കുകയും ബീവിയുടെ കൂട്ടുകാരികൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു......

ഇത് നടക്കുന്നത് ബീവിയുടെ വഫാത്തിന് ശേഷമാണ് എന്ന കാര്യം മറക്കണ്ട.

وكان صلى الله عليه وسلم يكثر ذكرها بعد وفاتها ورُبّما ذبح الشاة ثم يقطعها  أعضاء ثم يبعثها في صدائق

خديجة :::: بخاري 3818

 *ബീവിയുടെ* *മദ്ഹ്* മുത്ത് നബി പറയുമ്പോൾ മടി വരാറില്ല...

ഇതു കൊണ്ടാണ് എല്ലാ വർഷവും മഹാന്മാരുടെ മദ്ഹ് നമ്മൾ    പറഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മൾക്ക് ഒരിക്കലും മടി   വരാറില്ല

وكان اذا ذكر خديجة لم يسأم من ثناء عليها👇👇

(فتح البارى )

........

 *ബദരീങ്ങളുടെ* *പേരിൽ* *നേർച്ചയാക്കി* *അറുക്കുമ്പോൾ* ......

👇👇👇

'മഹാന്മാരെ പേരിൽ നേർച്ചയാകൽ'

ഇസ്ലാമിൻറെ രീതിയിലാണെങ്കിൽ അത് പുണ്യകർമ്മമാണ്. 

ഇമാം ഇബ്നു ഹജർ

(റ )എഴുതുന്നു "ഒരു വലിയ്യ് ന് വല്ലതും നേർച്ചയാക്കുമ്പോൾ    അവൻ ലക്ഷ്യം വെക്കുന്നത്  ആ വലിയ്യ് നെ '    ന്തൊട്ട് സ്വദക്ക ചെയ്യലാണ്. :അല്ലെങ്കിൽ

ആ വലിയ്യ് ൻ്റെ കുടുംബത്തിന് സ്വദക്ക ചെയ്യുക. അല്ലെങ്കിൽ അവിടത്തെ ഖാദിമീങ്ങൾക്ക് ' അല്ലെങ്കിൽ പാവങ്ങൾക്ക് ' 'ഇങ്ങനെയാണ് നേർച്ചയാക്കുന്നവന്റെ ലക്ഷ്യമെങ്കിൽ ഒരു വിരോധവും ഇല്ല.

النذر للولي انما يقصد به غالبا التصدق عنه لخُدام قبره وأقاربه وفقراءه فان قصد الناذر شيئا من ذلك او أطلق صحّ ::::::

فتاوى الكبرى 


ഇമാം സാവി (റ )എഴുതുന്നു:

ഒരാൾ അറക്കുമ്പോൾ അറവ് അല്ലാഹുവിനും അതിന്റെ കൂലി വലിയ്യിന് ലഭിക്കണം എന്ന ലക്ഷ്യമാണെങ്കിൽ  ഒരു വിരോധവും ഇല്ല

واما ان قصد ان الذبح لله وثوابه للولي فلا بأس بذلك 

👇👇👇

صاوى :::::

        8:;;;;;;

 *ബദരീങ്ങളുടെ* *നാമങ്ങൾ* *എഴുതി* *വെക്കൽ* ......👇👇👇👇..

ഇമാം ഇബ്നു ഹജർ

എഴുതുന്നു:

സ്വാലിഹീങ്ങൾ പെട്ട ഒരു മഹാൻ ഹജ്ജിന്  പോകാൻ ഒരുങ്ങി.അദ്ദേഹം പറയുന്നു.എനിക്ക് ധാരാളം സമ്പത്ത് ഉണ്ട് കള്ളന്മാരെ ഞാൻ പേടിക്കുന്നു

അങ്ങനെ ഞാനൊരു കടലാസിൽ ബദരീങ്ങളുടെ പേര് എഴുതി എൻറെ വീടിൻറെ വാതിൽക്കൽ തൂക്കി വെച്ചു.  ദിവസങ്ങൾക്ക് ശേഷം കള്ളന്മാർ എൻറെ വീട്ടിലേക്ക് വന്നു മോഷ്ടിക്കാൻ വേണ്ടി '

അപ്പോൾ അവർക്ക് ആയുധങ്ങളുടെ ശബ്ദങ്ങൾ കേൾക്കാനിടയായി . മടങ്ങിപ്പോയി മൂന്നുദിവസം തുടരെ വന്നു. ഇതേ ശബ്ദം കേട്ടു. പേടിച്ചു   പോയി. അവർ അത്ഭുതപ്പെട്ടു.........

ഞാൻ ഹജ്ജ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അവർ എന്നോട് ചോദിച്ചു നിങ്ങൾ ആരെയാണ് ഈ വീട്ടിൽ കാവൽക്കാരായി വെച്ചത്.ഞാൻ പറഞ്ഞു.   ഒരു കടലാസിൽ അസ്മാഉൽ ബദർ എഴുതി തൂക്കി വെച്ചു   .അതാണ് എൻറെ കാവൽ

👇👇👇

وعن بعض التجار الصلحاء قال أردتُ الحج الى بيت الله الحرام وكان لي مال كثير أخشى عليه من اللصوص فكتبتُ أسماء أهل بدر في قرطاس فجعلتُها في أُسكف الباب  وسافرتُ ففي أيام غيبتي جاءت اللصوص الى داري ليأخذوا ما فيها فلما صعدوا على السطع سمعوا في البيت حديثا وقعقعة سلاح  فرجعوا ثم أتوا في ليلة ثانية مثل ذلك فتحجبوا وانكفوا حتى جئتُ من الحج فجاءني رئيس اللصوص وقال لي هل تركتٓ احدا في بيتك؟ قلتُ لا قال :هل وضعتٓ شيئا  من التحفظات ؟؟؟ قلت كتبت في كاغد قوله تعالى ولا يؤده حفظهما وهو العلي العظيم 

: وكتبتُ معها أسماء أهل بدر  

بأسرهم ووضعتُ ذلك في أُسكف الباب فقال كفاني ذلك وكتبتُ مني تلك الاسماء.   👇👇👇👇👇👇👇

فتح الاله في شرح المشكات

: ابن حجر الهيتمي

🫵🫵🫵🫵🫵🫵 *ബദർ* *മൗലിദിൽ* *എഴുതിയ*  *എല്ലാ* *സംഭവങ്ങളും* ' *ഇമാം* *ഇബ്നു* *ഹജർ* (റ )

 *മിസ്ഖാത്തിൻ്റെ* 

 *സറഹ്* ...👇👇👇

 *فتح* *الاله* *بشرح* *المشكات* 

 *എന്ന* *ഗ്രന്ഥത്തിൽ* *എല്ലാം* *വിശദീകരിക്കുന്നുണ്ട്* .      (മൗലിദിലെ കഥകൾ വ്യാജമാണ് എന്ന് പറയേണ്ട)

2::::::👇👇👇👇

ഇബ്നു അബ്ബാസ്(റ ) നെ തൊട്ട് ഇമാം നൈസാപൂരി പറയുന്നു:  ........ അസഹാബുൽ കഹ്ഫിന്റെ

പേരുകൾ 'എഴുതി വെച്ചാൽ എല്ലാ പേടിയിൽ നിന്നും കാവൽ ലഭിക്കുന്നതാണ്.

ആളി ക്കത്തുന്ന തീയിലേക്ക് ഇവരുടെ പേരുകൾ എഴുതി എറിഞ്ഞാൽ ആ തീയ്യ്  അണഞ്ഞു പോകും.

തൊട്ടിലിൽ കിടക്കുന്ന കുട്ടി കരയുമ്പോൾ ഈ പേരുകൾ എഴുതി തലയുടെ ഭാഗത്ത് വെച്ചാൽ കരച്ചിൽ നിൽക്കുന്നതാണ്.

കൃഷി സ്ഥലത് ഒരു മരത്തിൻറെ മുകളിൽ എഴുതി വെച്ചാൽ കാവൽ ലഭിക്കും.........

അങ്ങനെ പല കാര്യങ്ങൾക്കും ഈ നാമങ്ങൾ കൊണ്ട് കാവലാണ്........👇

قال النيسابوري عن ابن عباس رضي الله عنهما أن أسماء أصحاب الكهف تصلح للطلب  والهرب واطفاء الحريق تكتب في خرقة ويرمي بها في وسط النار ولبكاء الطفل تكتب وتوضع تحت رأسه في المهد وللحرث تكتب على قرطاس وترفع على خشف منصوب في وسط الزرع '''''''''''''''"""""''

""""""""""""'''''''''''''''👇👇👇

روح البيان:::

٢: غرائب القران ورغائب الفرقان ٤/٤١٢

٣: المدد يا أهل بدر"""

 الأستاد ::::::عبد المجيد الثقافي : المركز الثقافة السنية

🫵🫵🫵🫵

 *അസ്ഹാബുൽ* *കഹ്ഫിന്റെ* *നാമങ്ങൾ* *എഴുതി* വെച്ചാൽ   ഇങ്ങനെ ഫലങ്ങൾ ലഭിക്കും

എങ്കിൽ മഹാന്മാരായ ബദരീങ്ങളുടെ നാമങ്ങൾ എഴുതി വെച്ചാൽ  ഇതിലേറെ ഫലം ലഭിക്കുന്നതാണ്........     9::::::::::::::

 *മഹത്തുക്കളുടെ* *മയ്യത്ത്* *നിസ്കാരത്തിന്* *ബദരീങ്ങൾ* *പങ്കെടുക്കുന്ന* *ചരിത്രം* *പറയട്ടെ* 👇👇👇👇

عُمٓير بن حبيب السلمي رضي الله عنه 

എന്ന സഹാബി  പറയുന്നു   ഞാനും എൻറെ കൂട്ടുകാരായ എട്ട് പേരെയും(( അവർ ബദരീങ്ങൾ ആണ്))

റോമിലെ രാജാവ് ചറ പിടിച്ചു (അറസ്റ്റ് ചെയ്തു)  എൻറെ കൂട്ടുകാരായ എട്ടു പേരെ രാജാവ് കൊന്നു കളഞ്ഞു

എൻറെ കാര്യത്തിൽ

ഒരാൾ റെക്കമെന്റ് ചെയ്തു.  എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് കൊണ്ടുപോയി .അദ്ദേഹത്തിന് നല്ല ഭംഗിയുള്ള ഒരു മകൾ ഉണ്ടായിരുന്നു.അവളെ വെച്ച് എന്നെ വശീകരിക്കാൻ വേണ്ടിയാണ് പദ്ധതി

പക്ഷേ അവൾ എൻറെ മുമ്പിലേക്ക് എല്ലാ നിലയിലും വന്നു നോക്കി ഞാൻ അവൾക്ക് വഴങ്ങി കൊടുത്തില്ല.  അവസാനം അവൾ എന്നോട് ചോദിച്ചു നിങ്ങളെ   എന്നിൽ നിന്ന് മാറ്റി നിർത്തുന്ന    കാര്യം എന്താണ് '  ഞാൻ പറഞ്ഞു    എൻറെ മതമാണ്   എന്നെ വിലങ്ങുന്നത്. എന്നാൽ നിങ്ങൾക്ക് പോവാണോ???അതെ'എങ്കിൽ പോവാനുള്ള വഴികൾ ഞാൻ എളുപ്പമാക്കി തരാം രാത്രിയിൽ നിങ്ങൾ സഞ്ചരിക്കുക പകലിൽ ജനങ്ങളെ തൊട്ട് മറഞ്ഞു നിൽക്കുക.അങ്ങനെ അവൾ എന്നെ വിട്ടു.      ഞാൻ സഞ്ചാരം തുടങ്ങി.

നാലാം ദിവസമായപ്പോൾ ഒരു സംഘം വരുന്നത് ഞാൻ കണ്ടു എന്നെ പിടിക്കാൻ ആണോ എന്ന് ഞാൻ പേടിച്ചു.   അവർ എൻറെ    അടുത്ത് എത്തിയപ്പോൾ

അവർ ചോദിച്ചു ഉമൈർ അല്ലേ????

അതെ ഞാൻ ഉമൈറാണ് ' നിങ്ങൾ എൻറെ കൂട്ടുകാരല്ലേ???നിങ്ങൾ കൊലചെയ്യപ്പെട്ടവരല്ലേ???പിന്നെ എന്താ ഇവിടെ??അവര് പറഞ്ഞു ശരിയാണ് പക്ഷേ ഇന്ന് ഉമറുബിനു അബ്ദുൽ അസീസ് (റ )വഫാത്തായ ദിവസമാണ് അദ്ദേഹത്തിൻറെ ജനാസ നിസ്കാരത്തിന് ശുഹദാക്കളെ അല്ലാഹു ക്ഷണിച്ചിരിക്കുന്നു"

പിന്നെ എൻറെ കൂട്ടുകാർ എന്നോട് ചോദിച്ചു നിങ്ങൾക്ക് നാട്ടിലേക്ക് പോകണോ???അതെ!!!അവർ എന്നെ ഒരു തട്ട് തട്ടി ഞാൻ എൻറെ നാട്ടിലെത്തി ....🫵🫵🫵🫵🫵🫵ബദറിൽ പങ്കെടുത്ത മഹാന്മാരാണ് ഇവർ

👇👇👇👇

عن عمير بن حبيب السلمي:

قال؛أُسرتُ أنا وثمانية في زمن بني أُمية    فأمر ملك الروم بالضرب رقابنا.  فقتل أصحابي.  وشفع فيّ بطريق

من بطارقة الملك.    فأطلقنى له فأخذني إلى منزله واذا له ابنة مثل الشمس فعرضها علي على أن يقاسمني نعمته وأدخل معه في دينه فأبيتُ وخلت بي إبنته فعرضت نفسها علي فامتنعتُ فقالت ما يمنعك من ذلك فقلتُ يمنعني ديني فلا أترك ديني لإمرأة ولا لشيء فقالت تريد الذهاب الى بلادك قلت نعم فقالت سِر على هذا النجم بالليل واكمن بالنهار فانه يلقيك الى بلادك قال فسرتُ

كذلك قال فبينا أنا في اليوم الرابع مكمن اذا   بخيل مقبلة فخشيتُ ان تكون في طلبي فاذا أنا بأصحابي الذين قتلوا  ومعهم اخرون على دواب شعب ؛فقالوا عمير ؟؟؟ فقلت ُ:عمير'. فقلتُ لهم أوليس قد قتلتم ؟ قالوا بلى؛ ولكن الله عز وجل نشر الشهداء وأذن لهم ان يشهدوا جنازة عمر بن عبد العزيز قال ثم قال لي بعضهم: ناولني يدك يا عمير فأردفني فسرنا يسيرا ثم قذف بي قذفة وقعتُ قـُرب منزلي من  الجزيرة

من غير ان يكون لحقني شر

👇👇👇

البداية والنهاية

        10:::;;;;;

 *ഷഹീദായ* *ബദരീങ്ങളുടെ* *മദ്ഹ്* *പറയൽ* *മുത്ത്* *നബി* *അംഗീകരിക്കുന്നു* .👇👇👇

സഹാബി വനിതയായ  رُبٓيِّع ൻ്റെ

കല്യാണ ദിവസം ' പെൺകുട്ടികൾ ദഫ് മുട്ടി ക്കൊണ്ട് അവരുടെ പിതാക്കന്മാരുടെ കൂട്ടത്തിൽ നിന്ന് ബദറിൽ  ശഹീദായ സഹാബത്തിന്റെ നന്മകൾ പാടി ദഫ് മുട്ടി കൊണ്ടിരുന്നു .ആ വീട്ടിലേക്ക് മുത്ത് നബി വരുന്നു തങ്ങൾ അത് അംഗീകരിക്കുന്നു.

::::ഇതു തന്നെ നമുക്ക് തെളിവാണ് മഹത്തുക്കളുടെ മദ്ഹുകൾ പാടി ദഫ് കളിക്കൽ  👇👇👇

فجعلت جويريات لنا يضربن 

بالدُّف ويٓندُبن من قُتل من أبائي يوم بدر 'إذ قالت إحداهُن   وفينا نبيُّ  يعلم ما في غذ   فقال. دعي هذه وقولي بالذي كنت ِ تقولين:::

👇 بخاري ::(٥١٤٧)

💐💐💐

 *ശുഹദാക്കളെ* *സംബന്ധിച്ച്* .......

ولا تقولوا لمن يُقتل في سبيل الله أمواتُُ بل أحياء

ولكن لا تشعرون:::

البقرة :١٥٤

അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്ത്  ഷഹീദ് ആയവരെ സംബന്ധിച്ച് മരിച്ചു എന്ന് പറയരുത് അവരൊക്കെ ജീവിച്ചിരിക്കുന്നവരാണ്..........👇👇👇

ഇമാം റാസി എഴുതുന്നു.ഈ ആയത്തിന്റെ തഫ്സീറിൽ '.......👇

ان الناس يزورون قبور الشهداء ويعظمونها

ജനങ്ങൾ ശുഹദാക്കളുടെ കബർ സിയാറത്ത് ചെയ്യുകയും ആദരിക്കുകയും ചെയ്യുമായിരുന്നു.

(ഇമാം റാസി)👇👇👇👇👇

ഇതു കൊണ്ട് തന്നെ

മുത്ത് നബി (സ)എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ ശുഹദാക്കളെ കബർ സിയാറത്ത് ചെയ്യാറുണ്ടായിരുന്നു.  ഇതു പോലെ  സിദ്ധീഖ് തങ്ങളും 'ഉമർ (റ )ഉസ്മാൻ(റ )

ചെയ്യാറുണ്ടായിരുന്നു.........👇👇👇

وقد جاء في الحديث أن رسول الله صلى الله عليه وسلم   كان يزور قبور الشهداء في رأس كل حول

فيقول.   سلام عليكم بما صبرتم فنعم عقبى الدار.  

وكذلك أبو بكر وعمر وعثمان 

::::::::::::؛؛؛

تفسير ابن كثير 

٢ : قرطبي 

٣: الدّر المنصور 

٤: الطبري 

അവസാനിച്ചു.👇

പറ്റുമെങ്കിൽ എല്ലാവരിലേക്കും ഒന്ന് ഷെയർ ചെയ്യണേ?????🌹


മുസ്തഫ സൈനി

മൂന്നിയൂർ

9745495745

🌹🌹🌹🌹🌹🌹🌹

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...