Saturday, March 22, 2025

വടിയും_ദേഷ്യവും_പാടില്ലെന്നോ

 📚

#വടിയും_ദേഷ്യവും_പാടില്ലെന്നോ?!


അഷ്റഫ് സഖാഫി പള്ളിപ്പുറം 

____________________________


വിദ്യാർത്ഥികളിൽ അധ്യാപകർ നടത്തേണ്ട സ്വഭാവ രൂപീകരണവും അച്ചടക്ക നടപടികളും സംബന്ധിച്ച് ഒട്ടേറെ ചർച്ചകൾ ഈയിടെയായി നടന്നു കൊണ്ടിരിക്കുന്നു.

 താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതക കേസിൽ പ്രതിയായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനെതിരെ പ്രതിഷേധിച്ച ടീച്ചറുടെ വാക്കുകൾ ശിക്ഷണത്തിൽ വടിയുടെ പ്രധാന്യം വിളിച്ചോതുന്നതായിരുന്നു.

 ആറാം ക്ലാസുകാരനെ അധ്യാപകൻ തല്ലിയതിന്  വിഴിഞ്ഞം പോലീസ് അധ്യാപകനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതിനോട് പ്രതികരിച്ച് ഹൈക്കോടതി നടത്തിയ പ്രതികരണവും അധ്യാപർ വടിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം അറിയിക്കുന്നതായിരുന്നു.


ഈ സമയത്ത് ലോക ഗുരുവായ തിരുനബി ﷺ നമുക്ക് കാണിച്ചു തന്ന ശിക്ഷണ മുറകൾ നാം മനസ്സിലാക്കേണ്ടതുണ്ട്. എല്ലാത്തിനും മീതെ സത്യത്തെ ഉയർത്തിപ്പിടിച്ച തിരുനബി ﷺ ശാന്തമായി പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ ശാന്തമായും, ദേഷ്യപ്പെടേണ്ട സന്ദർഭങ്ങളിൽ ദേഷ്യപ്പെട്ട് കൊണ്ടും തന്നെയാണ് ശിക്ഷണ നടപടികൾ സ്വീകരിച്ചിരുന്നത്.


എന്നാൽ ഇന്ന് കാലത്തിനൊത്ത് കോലം കെട്ടുന്ന ചിലർ, ഇസ്‌ലാമിക ശിക്ഷണ - ശിക്ഷാ നടപടികളിലെ അടിയും ദേഷ്യവും ഗൗരവവും കലർന്ന ഭാഗങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവണത കണ്ടുവരുന്നു. ഇത് തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. കാരണം സ്രഷ്ടാവായ റബ്ബ് നമുക്ക് സംവിധാനിച്ച ജീവിതമാർഗരേഖയിൽ ശിക്ഷക്കും ശിക്ഷണത്തിനുമായി കൽപ്പിക്കുന്ന കാര്യങ്ങളിൽ ഗൗരവം നിറഞ്ഞ ഒട്ടനവധി സന്ദർഭങ്ങളുണ്ട്. 


ചാരിത്രശുദ്ധിയുള്ള സ്ത്രീകൾക്കെതിരെ നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണമുന്നയിക്കുന്നവർക്ക് ശിക്ഷയായി എൺപത് അടി നൽകാൻ വിശുദ്ധ ഖുർആനിൽ തന്നെ കൽപ്പനയുണ്ട്.


{ وَٱلَّذِینَ یَرۡمُونَ ٱلۡمُحۡصَنَـٰتِ ثُمَّ لَمۡ یَأۡتُوا۟ بِأَرۡبَعَةِ شُهَدَاۤءَ فَٱجۡلِدُوهُمۡ ثَمَـٰنِینَ جَلۡدَةࣰ وَلَا تَقۡبَلُوا۟ لَهُمۡ شَهَـٰدَةً أَبَدࣰاۚ وَأُو۟لَـٰۤىِٕكَ هُمُ ٱلۡفَـٰسِقُونَ } [النور-٤]


പത്ത് വയസ് പ്രായമുള്ള കുട്ടിയോട് നിസ്കാരം പോലെ നിർബന്ധ ബാധ്യതയുള്ള കർമ്മങ്ങൾ കൊണ്ട് കൽപിച്ചിട്ടും ഉപേക്ഷിക്കുന്നുവെങ്കിൽ  ശിക്ഷണാർത്ഥം അതിവേദനയില്ലാത്ത അടി നൽകണമെന്ന് തിരുനബി ﷺ നമ്മോട് നിർദ്ദേശിക്കുന്നുണ്ട്.


قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " مُرُوا صِبْيَانَكُمْ بِالصَّلَاةِ، إِذَا بَلَغُوا سَبْعًا وَاضْرِبُوهُمْ عَلَيْهَا، إِذَا بَلَغُوا عَشْرًا، وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ " (مسند أحمد - ٦٦٨٩)


(وَيُضْرَبُ) ضَرْبًا غَيْرَ مُبَرِّحٍ وُجُوبًا مِمَّنْ ذُكِرَ (عَلَيْهَا) أَيْ عَلَى تَرْكِهَا وَلَوْ قَضَاءً، أَوْ تَرْكِ شَرْطٍ مِنْ شُرُوطِهَا، أَوْ شَيْءٍ مِنْ الشَّرَائِعِ الظَّاهِرَةِ. اه‍ (تحفة المحتاج ١/٤٥٠)


അനുസരണക്കേട് കാണിക്കുന്ന ഭാര്യയെ ചിട്ട പഠിപ്പിക്കാനും അടി അനുവദനീയമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു:


{وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِی ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُوا۟ عَلَیۡهِنَّ سَبِیلًاۗ إِنَّ ٱللَّهَ كَانَ عَلِیࣰّا كَبِیرࣰا} [النساء-٣٤]


ഇങ്ങനെ ഇസ്‌ലാമിക കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ആരാധനകൾ വിശദീകരിക്കുന്ന തുടക്കഭാഗം മുതൽ, ഭരണാധികാരിയുടെ കീഴിൽ നടപ്പിലാക്കേണ്ട ശിക്ഷാ നടപടി ക്രമങ്ങൾ വിശദീകരിക്കുന്ന അവസാനഭാഗം വരെ ഇത്തരത്തിലുള്ള ധാരാളം മസ്അലകൾ ചർച്ച ചെയ്യുന്നു. അല്ലാഹു ഗൗരവപൂർവം കൈകാര്യം ചെയ്യാൻ കൽപ്പിച്ച ഇത്തരം സന്ദർഭങ്ങളെയെല്ലാം നമ്മുടെ കേവല യുക്തിയനുസരിച്ച് വക്രീകരിക്കുന്നത് മൗഢ്യമാണ് . 

സാർവകാലികവും യുക്തിഭദ്രവുമായ ഈ മതത്തിന്റെ നിയമങ്ങൾക്കകത്ത് സത്യത്തോട്  യോജിച്ച സ്നേഹവും ദേഷ്യവും എല്ലാം ഉണ്ട്. 

തിരുനബി ﷺ തന്നെ ദേഷ്യപ്പെട്ട് തിന്മകളോട് പ്രതികരിച്ച ഒട്ടനവധി സംഭവങ്ങൾ ഹദീസുകളിൽ കാണാം:


 قَالَتْ عَائِشَة رَضِيَ اللَّهُ عَنْهَا، : دَخَلَ عَلَيَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَفِي البَيْتِ قِرَامٌ فِيهِ صُوَرٌ، فَتَلَوَّنَ وَجْهُهُ ثُمَّ تَنَاوَلَ السِّتْرَ فَهَتَكَهُ، وَقَالَتْ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ مِنْ أَشَدِّ النَّاسِ عَذَابًا يَوْمَ القِيَامَةِ الَّذِينَ يُصَوِّرُونَ هَذِهِ الصُّوَرَ»

 (رواه البخاري - ٦١٠٩)


 -  عَنْ أَبِي مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ: أَتَى رَجُلٌ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: إِنِّي لَأَتَأَخَّرُ عَنْ صَلاَةِ الغَدَاةِ، مِنْ أَجْلِ فُلاَنٍ مِمَّا يُطِيلُ بِنَا، قَالَ: فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَطُّ أَشَدَّ غَضَبًا فِي مَوْعِظَةٍ مِنْهُ يَوْمَئِذٍ، قَالَ: فَقَالَ: «يَا أَيُّهَا النَّاسُ، إِنَّ مِنْكُمْ مُنَفِّرِينَ، فَأَيُّكُمْ مَا صَلَّى بِالنَّاسِ فَلْيَتَجَوَّزْ، فَإِنَّ فِيهِمُ المَرِيضَ وَالكَبِيرَ وَذَا الحَاجَةِ»

(رواه البخاري - ٦١١٠)


ആവശ്യ ഘട്ടങ്ങളിൽ ദേഷ്യപ്പെടാതിരിക്കുന്നവനെ കഴുതയെ പോലെ വിഡ്ഢിയായിട്ടാണ് ഇമാം ശാഫിഈ (റ) പരിചയപ്പെടുത്തിയത്.


"مَن استغضِب فلم يغضب فهو حمار"

-مناقب الشافعي للإمام البيهقي 


വടിയുടെ ഗൗരവത്തെയും സ്നേഹമായി തിരിച്ചറിയാനുള്ള വിവേകമാണ് നമുക്ക് ഉണ്ടാകേണ്ടത്, ഇമാം ഖുർത്വുബി (റ) പറഞ്ഞത് പോലെ വടിയുടെ ഇടങ്ങളെന്നും പവിത്രമാണ്; വിഡ്ഢിയല്ലാതെ അതിന്റെ മഹത്വം നിഷേധിക്കുകയില്ല!


{ قَالَ هِیَ عَصَایَ أَتَوَكَّؤُا۟ عَلَیۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِی وَلِیَ فِیهَا مَـَٔارِبُ أُخۡرَىٰ } [طه-١٨]


فَالْعَصَا مَأْخُوذَةٌ مِنْ أَصْلٍ كَرِيمٍ، وَمَعْدِنٍ شَرِيفٍ، وَلَا يُنْكِرُهَا إِلَّا جَاهِلٌ. اه‍

(تفسير القرطبي)

No comments:

Post a Comment

ഫത്വകൾ സാമ്പത്തികം 1

  ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്ന...