Thursday, March 13, 2025

നിസ്കാരത്തിൽ ഏതു രീതിയിൽ ഇരിക്കണം ?

 ❓നിസ്കാരത്തിൽ  ഏതു രീതിയിൽ ഇരിക്കണം ?


 ✅ ആറു ഇരുത്തത്തിലും ഇഫ്തിറാശിൻ്റെ ഇരുത്തം ഇരിക്കണം. ആ ഇരുത്തമാണ്  സുന്നത്ത്.

`ആറു ഇരുത്തങ്ങൾ`


1) രണ്ടു സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തം


2) ആദ്യത്തെ അത്തഹിയ്യാത്തിലെ ഇരുത്തം


3) ഇസ്തിറാഹ ത്തിൻ്റെ ഇരുത്തം


4) നിൽക്കാൻ സാധിക്കാത്തൻ്റെ ഇരുത്തം 


5) ഇമാമിൻ്റെ കൂടെ മസ്ബൂഖിൻ്റെ ഇരുത്തം


6) സഹ്'വിൻ്റ സുജൂദ് ചെയ്യാൻ ഉദ്ദേശിച്ചവൻ്റെ ഇരുത്തം .

   സലാം വീട്ടൽ ഉടനെ വരുന്ന അവസാനത്തെ അത്തഹിയ്യാത്തിൽ തവർറുകിൻ്റെ ഇരുത്തമാണ് സുന്നത്ത് . ഇതാണു ഏഴാമത്തെ ഇരുത്തം. 

`പ്രത്യേക ശ്രദ്ധയ്ക്ക്`

    ഇഫ്തിറാശിൻ്റ ഇരുത്തം സുന്നത്തുള്ള ആറു ഇരുത്തത്തിലും 'സുന്നത്തായ _ഇഖ്ആഅ്_ ഇരുത്തവും സുന്നത്തുണ്ട്. എന്നാൽ _ഇഖ്ആഅ്_ ഇരുത്തത്തിനേക്കാൾ അഫ്ളല് ഇഫ്തിറാശിൻ്റെ ഇരുത്തമാണ്. (തുഹ്ഫ: 2/25,ബുശ്റൽ കരീം: 1/200,  ബിഗ്'യ: പേജ്: 32 )


❓ഇഖ്ആഅ് ഇരുത്തം കറാഹത്തല്ലേ?


✅ ഇഖ്ആഅ് [ إقعاء ] രണ്ടു വിധത്തിലുണ്ട്. ഒന്ന്, സുന്നത്ത് . രണ്ട് , കറാഹത്ത്. 

   സുന്നത്തായ ഇഖ്ആഇൻ്റ രുപം ഇങ്ങനെ : ''രണ്ടു കാൽവിരലുകളുടെ പള്ള ഭൂമിയിൽ ചേർത്തിവെച്ച് രണ്ടു മടമ്പിൻ്റെ മേൽ ചന്തി വെക്കുക''

  കറാഹത്തുള്ള ഇഖ്ആഅ് ഇങ്ങനെ: ''രണ്ടു മുട്ടുംകാൽ നാട്ടിവെച്ച് രണ്ടു ചന്തിൻ്റെ മേൽ ഇരിക്കുക'' (ബുശ്റൽ കരീം 1/200 )

      ഈ ഇരുത്തം കറാഹത്താകുന്നതിലെ യുക്തി  നായ ഇരിക്കുന്ന ഒരു രീതിയായതുകൊണ്ടാണ് ( തുഹ്ഫ: 2/25)

   നായ ഇരുത്തം' എന്നു ഇതിനു സാധാരണ പറയാറുണ്ട്.


`ﻓاﻹﻗﻌﺎء اﻟﻤﺴﻨﻮﻥ؛ ﻷﻧﻪ ﻓﻲ ﻛﻞ ﺟﻠﻮﺱ ﺗﻌﻘﺒﻪ ﺣﺮﻛﺔ، ﻭﻫﻮ ﺃﻥ ﻳﻠﺼﻖ ﺑﻄﻮﻥ ﺃﺻﺎﺑﻊ ﺭﺟﻠﻴﻪ ﺑﺎﻷﺭﺽ، ﻭﻳﻀﻊ ﺃﻟﻴﻴﻪ ﻋﻠﻰ ﻋﻘﺒﻴﻪ، ﺑﺨﻼﻑ اﻹﻗﻌﺎء اﻵﺧﺮ ﻓﻤﻜﺮﻭﻩ ﻣﻄﻠﻘﺎ، ﻭﻫﻮ ﺃﻥ ﻳﺠﻠﺲ ﻋﻠﻰ ﻭﺭﻛﻴﻪ ﻧﺎﺻﺒﺎ ﺭﻛﺒﺘﻴﻪ`

 ( بشرى الكريم : ١ / ٢٠٠ )

കോപ്പി 

√√√√√√√√√√√√√√√√√√√√√

റജബ് മാസം പ്രഥമ രാവ്*

 *റജബ് മാസം പ്രഥമ രാവ്*


❓ റജബ് മാസത്തിലെ പ്രഥമ രാവിന് കൂടുതൽ മഹത്വമുണ്ടോ?


✅ അതേ, റജബ് മാസം പ്രഥമ രാവ് അതിപ്രധാനമാണ്. 


     ഇമാം ശാഫിഈ (റ) പറയുന്നു: അഞ്ചു രാവുകളിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്നത് എനിക്കു ലഭിച്ചിട്ടുണ്ട്. റജബ് പ്രഥമ രാവ്, വെളളിയാഴ്ച രാവ് , രണ്ടു പെരുന്നാൾ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. [ ലത്വാഇഫുൽ മആരിഫ്: 137, ശർഹുൽ മുഹദ്ദബ്: 5/ 42,43 ]


     ഇമാം ഗസാലി (റ) പറയുന്നു: റജബ് പ്രഥമ രാവ് നന്മകളുടെ ഉത്സവ രാവാണ്. പ്രസ്തുത രാവിൽ ഇബാദത്തു കൊണ്ട് സജീവമാകൽ ശക്തമായ സുന്നത്താണ്. [ ഇഹ്'യാ: 1/361]

`أول ليلة من رجب موسم الخيرات`

     

     ഇമാം റംലി (റ) പറയുന്നു: റജബ് പ്രഥമ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ സുന്നത്താണ് [ നിഹായ : 2/397 ]

`يستحب إحياء ليلة أول رجب`

    ഇമാം ഗസാലി (റ) പ്രസ്താവിക്കുന്നു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ മഹത്വമുള്ള സമയങ്ങളിൽ ഇബാദത്ത് ചെയ്യാൻ അവനു അല്ലാഹു അവസരം നൽകും. അല്ലാഹു ഒരു അടിമയെ വെറുത്താൽ. മഹത്വ സമയങ്ങളിൽ മോശപ്പെട്ട കർമങ്ങളിൽ അവൻ സമയം ചെലവഴിക്കും. അതുമൂലം അവൻ്റെ ശിക്ഷ അല്ലാഹു ശക്തമാക്കും [ ഇഹ്'യാ: 1/ 188 ]

 

 `റജബ് ആദ്യ ദിനം നോമ്പ്`


   റജബ് മാസം മുഴുവനും നോമ്പ് സുന്നത്താണ്. [ അൽ മുഖദ്ദിമത്തുൽ  ഹള്റമിയ്യ: 1/ 263 , ഫതാവൽ കുബ്റ:  2/ 67 ]

    റജബ് ആദ്യ മൂന്നു ദിവസം നോമ്പ് സുന്നത്താണ് [ തുഹ്ഫ:2/ 456 ]

    ഫർളു നോമ്പ് ഖളാ വീട്ടാനുള്ളവർ അതിൻ്റെ നിയ്യത്തോടെ സുന്നത്തു നോമ്പിൻ്റെ നിയ്യത്ത് വെച്ചാൽ ഒന്നിലധികം നോമ്പ് ലഭിക്കും [ ഫത്ഹുൽ മുഈൻ ] 

   ഉദാ: 2025 ജനുവരി 2 വ്യാഴം റജബ് ഒന്നാണെങ്കിൽ 


1 )ഫർളു നോമ്പ് ഖളാ വീട്ടൽ

2) റജബിലെ നോമ്പ്

3) വ്യാഴാഴ്ച നോമ്പ്

4 ) റജബ്  പ്രഥമ ദിവസത്തെ നോമ്പ് ഇവയെല്ലാം കരുതാം.

(Copy)

••••••••••••••••••••••••••••••••••••


അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന?*

 *' അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന?*


  ❓ “അല്ലാഹുമ്മ ബാരിക് ലനാ 

ഫീ റജബിൻ

 വ ശഅ്ബാന 

വ ബല്ലിഗ്'നാ  റമളാന” എന്ന പ്രാർത്ഥന ഹദീസിൽ വന്നതാണോ?


☑️ അതേ, നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും  പ്രസ്തുത ഹദീസ് കാണാം .

   റജബ് മാസം സമാഗതമായാൽ ആ പ്രാർത്ഥന  തിരുനബി(സ്വ) നിർവ്വഹിച്ചിരുന്നു എന്ന് നിരവധി ഗ്രന്ഥങ്ങളിലുണ്ട്.


❓ ചില ഗ്രന്ഥങ്ങൾ പറയാമോ?


☑️ പറയാം.

1) ഇമാം അഹ്'മദ് (റ) വിൻ്റെ മുസ്നദ് [ 4/ 180 ] 


2) ഇമാം ഇബ്നു സുന്നിയുടെ അമലുൽ യൗമി വല്ലയ്ല: [ 603 ]


 3) ഇമാം നവവി(റ)വിൻ്റെ അൽ അദ്കാർ [ 1/ 189 ] 


4) നൂറുദ്ദീൻ  ഹയ്സമിയുടെ  മജ്മഉസ്സവാഇദ് [ 2/ 165 ]


5) ഇമാം  ത്വബറാനി (റ) വിൻ്റെ അദ്ദുആഅ് [ 1/ 284 ] 


6) ഇമാം ത്വബറാനി (റ)വിൻ്റെ അൽ മുഅ്ജമുൽ ഔസത്ത് [ 4/ 189 ]


7 )  ഇമാം അബൂ നുഎയ്മ് (റ) വിൻ്റെ ഹിൽയത്തുൽ ഔലിയാ [ 6/ 269


8 ) ഇമാം സക്'യുദ്ദീൻ (റ) വിൻ്റെ  അത്തർഗീബു വത്തർഹീബ് [ 1285 ]


9 ) ഇമാം ഇസ്മാഈൽ അജ്ലൂനി(റ)വിൻ്റെ കശ്ഫുൽ കഫാ [ 1/ 213 ]


10 ) ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ ഇത്ഹാഫ് [ പേജ്: 109 , 356 ]



❓ പ്രസ്തുത ഹദീസ് സ്വഹീഹായ സനദ് [ പരമ്പര ] കൊണ്ട് സ്ഥിരപ്പെട്ടതാണോ?


☑️  അല്ല, ദുർബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇക്കാര്യം ഇമാം നവവി(റ) അദ്കാറിൽ [ 1/ 189 ] വ്യക്തമാക്കിയിട്ടുണ്ട്. 


❓ വ്യത്യസ്ത പദങ്ങൾ കൊണ്ട് പ്രസ്തുത ഹദീസ് വന്നിട്ടുണ്ടോ ?


☑️ ഉണ്ട്. മൂന്നു രീതിയിൽ വന്നിട്ടുണ്ട്. അതു വിവരിക്കാം:

............

`ഒന്ന്`

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ ﻭﺑﻠﻐﻨﺎ ﺭﻣﻀﺎﻥ ".

[ അദ്കാർ ]


`രണ്ട്`

«اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﻠﻐﻨﺎ ﺷﻬﺮ ﺭﻣﻀﺎﻥ» 

[ അമലുൽ യൗമി വല്ലയ്ല ]


`മൂന്ന്`

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﻣﻀﺎﻥ


[ മുസ്നദ് ] കോപ്പി 

~~~~~~~~~~~~~~~~~~~~~

h

റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓

 *റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓ 


 ❓  റജബ് മാസത്തിൽ പ്രത്യേകമായി ഒരു ബലിയറക്കൽ സുന്നത്താണെന്ന് പറയപ്പെടുന്നു . വസ്തുതയെന്ത്?


✅ റജബു മാസം ആദ്യത്തെ പത്തിൽ അറക്കപ്പെടുന്ന സുന്നത്തായ ഒരറവുണ്ട്. ഇതിന് عتيرة എന്നു പേർ പറയും.  റജബിയ്യത്ത് എന്നും പറയപ്പെടും.മാംസം സ്വദഖ ചെയ്യുന്നതിനായി നടത്തപ്പെടുന്ന ഒരു ബലിയാണിത്. അതിനാൽ തന്നെ ഇതു സുന്നത്താണ്. എന്നാൽ ഇതിനു ഉള്ഹിയ്യത്തു പോലെ അറവു ശ്രേഷ്ടമായ സമയമോ മറ്റു നിയമങ്ങളോ ഇല്ല. ഇക്കാര്യം ഇമാം ഇബ്നു ഹജർ(റ)വും മറ്റു പലരും പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ : ശർവാനി: 9/ 377, ശർഹുൽ മുഹദ്ദബ്: 8/ 446, അസ്നൽ മത്വാലിബ്: 1/ 550)


 *ﺃﻥ اﻟﻌﺘﻴﺮﺓ ﺑﻔﺘﺢ اﻟﻤﻬﻤﻠﺔ ﻭﻛﺴﺮ اﻟﻔﻮﻗﻴﺔ ﻭﻫﻲ ﻣﺎ ﻳﺬﺑﺢ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ ﻣﻨﺪﻭبة؛ ﻷﻥ اﻟﻘﺼﺪ بها  ﻟﻴﺲ ﺇﻻ اﻟﺘﻘﺮﺏ ﺇﻟﻰ اﻟﻠﻪ ﺑﺎﻟﺘﺼﺪﻕ ﺑﻠﺤمها  ﻋﻠﻰ اﻟﻤﺤﺘﺎﺟﻴﻦ ﻓﻼ ﺗﺜﺒﺖ لها ﺃﺣﻜﺎﻡ اﻷﺿﺤﻴﺔ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ* (تحفة: ٩ / ٣٧٧)


 *ﻭاﻟﻌﺘﻴﺮﺓ ﺑﺎﻟﻌﻴﻦ اﻟﻤﻬﻤﻠﺔ ﺫﺑﻴﺤﺔ ﻛﺎﻧﻮا ﻳﺬﺑﺤﻮﻧﻬﺎ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ، ﻭﻳﺴﻤﻮﻧﻬﺎ اﻟﺮﺟﺒﻴﺔ ﺃﻳﻀﺎ* (مغني: ٦ / ١٤٣) കോപ്പി

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° 

തൊണ്ണൂറ്റി ആറ് നോമ്പോ?*

 *തൊണ്ണൂറ്റി ആറ് നോമ്പോ?*   

`അങ്ങനെയൊന്നുണ്ടോ?`    


❓ തൊണ്ണൂറ്റിയാറ് നോമ്പ് എന്നു പലരും പറയാറുണ്ട്. അങ്ങനെ ഒരു സുന്നത്തു നോമ്പുണ്ടോ?


✅ തൊണ്ണുറ്റി ആറ് ദിവസം സുന്നത്തു നോമ്പ് എന്ന പേരിൽ സുന്നത്തു നോമ്പില്ല.

    എന്നാൽ റജബ്, ശഅ്ബാൻ, റമളാൻ, ശവ്വാലിലെ ആറു നോമ്പ് എന്നിവ ഉദ്ദേശിച്ചു കൊണ്ട് തൊണ്ണൂറ്റി ആറ് അനുഷ്ഠിക്കുന്ന പതിവ് ചിലർക്കുണ്ട്.

  റജബ് മാസവും ശഅ്ബാൻ മാസവും പൂർണമായി നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ് [ അൽ മുഖദ്ദിമത്തുൽ ഹള്റമിയ്യ: 1/ 140 ]

    റമളാൻ മാസം നോമ്പ് നിർബന്ധമാണല്ലോ. ശവ്വാലിലെ ആറു നോമ്പ് പ്രസിദ്ധമായ സുന്നത്തു നോമ്പാണല്ലോ. അങ്ങനെയാണ് 96 നോമ്പ് എന്നു പറയുന്നത്  . 


ﻭﺳﻦ ﺻﻮﻡ اﻷﺷﻬﺮ اﻟﺤﺮﻡ ﺫﻭ اﻟﻘﻌﺪﺓ ﻭﺫﻭ اﻟﺤﺠﺔ ﻭاﻟﻤﺤﺮﻡ ﻭﺭﺟﺐ ﻭﻛﺬا ﺻﻮﻡ ﺷﻌﺒﺎﻥ 

(المقدمة الحضرمية: ١ / ١٤٠ ) കോപ്പി 

••••••••••••••••••••••••••••••••••••


വെള്ളിയാഴ്ച രാവിൽ മാത്രം സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കൽ`

 `വെള്ളിയാഴ്ച രാവിൽ മാത്രം സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കൽ`


❓ ചിലർ വെള്ളിയാഴ്ച രാവിൽ മാത്രം തസ്ബീഹ് നിസ്കാരം നിർവ്വഹിക്കാറുണ്ട്. എന്നാൽ അതു കറാഹത്താണെന്ന് കേൾക്കുന്നു. വസ്തുതയെന്ത്?

= നൗഷാദ് പരപ്പനങ്ങാടി


✅ ആ കേട്ടത് ശരിയാണ്. വെള്ളിയാഴ്ച രാവിൽ മാത്രം സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കൽ കറാഹത്താണ്. തസ്ബീഹ് നിസ്കാരം മാത്രമല്ല, മറ്റു സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കലും കറാഹത്താണ്. നമ്മുടെ ഫുഖഹാക്കൾ ഹദീസിൻ്റെ വെളിച്ചത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 2/245,246, നിഹായ :2/132, ശർഹു ബാഫള്ൽ: 1/143)

   നബി(സ്വ) പറയുന്നു: 

`لاتخصوا ليلة الجمعة بقيام من بين الليالي` 

മറ്റു രാത്രികളിൽ നിന്നു വെള്ളിയാഴ്ച രാത്രി മാത്രം നിങ്ങൾ സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കരുത് (മുസ്'ലിം)

  

 ﻭ ﻳﻜﺮﻩ ﺗﺨﺼﻴﺺ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﺑﻘﻴﺎﻡ ﺃﻱ ﺻﻼﺓ ﻟﻠﻨﻬﻲ ﻋﻨﻪ ﻓﻲ ﺧﺒﺮ ﻣﺴﻠﻢ ( تحفة : ٢ / ٢٤٥ )


    `സ്വലാത്ത് കൊണ്ട് സജീവമാകൽ`

   വെള്ളിയാഴ്ച രാത്രി സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാകലാണ് കറാഹത്തുള്ളത് . മറ്റു പുണ്യകർമങ്ങൾ കൊണ്ട് പ്രത്യേകമാകൽ കറാഹത്തില്ല. മാത്രമല്ല, തിരുനബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും കൊണ്ട് സജീവമാകൽ സുന്നത്താണ് ( നിഹായ : മുഗ്'നി, ശർവാനി: 2/ 246)

    വെള്ളിയാഴ്ച രാവിൽ സൂറത്തുൽ കഹ്ഫ് പ്രത്യേകം സുന്നത്തുണ്ട് .

*കറാഹത്താകാനുള്ള കാരണം*

  ശനിയാഴ്ച രാത്രി ജൂതരും ഞായറാഴ്ച രാത്രി ക്രിസ്ത്യാനികളും  അവരുടെ കർമം കൊണ്ട് സജീവമാകുന്നുണ്ട്. അപ്പോൾ ഏറ്റവും പ്രധാന ഇബാദത്തായ നിസ്കാരം കൊണ്ട് വെള്ളിയാഴ്ച രാവിൽ പ്രത്യേകമാക്കുമ്പോൾ ജൂത- ക്രൈസ്തവരോട് തുല്യമാകലുണ്ട് ( ശർവാനി: 2/ 246)


*വെള്ളിയാഴ്ച രാവ് പെരുന്നാൾ രാവായാൽ*

   പെരുന്നാൾ രാവ് സുന്നത്ത് നിസ്കാരം കൊണ്ട് സജീവമാക്കൽ സുന്നത്താണ്. ആ രാവ് വെളളിയാഴ്ച രാവായി ഒത്തു വന്നാലും ശരി.(നിഹായ : 2/397)

    അപ്പോൾ പെരുന്നാൾ രാവ് എന്നതിനാണ് ഇവ്വിഷയത്തിൽ പരിഗണന.

 ﻗﻮﻟﻪ: ﺃﻱ ﺻﻼﺓ) ﺃﻣﺎ ﺇﺣﻴﺎﺅﻫﺎ ﺑﻐﻴﺮ ﺻﻼﺓ ﻓﻐﻴﺮ ﻣﻜﺮﻭﻩ ﻛﻤﺎ ﺃﻓﺎﺩﻩ ﺷﻴﺨﻨﺎ اﻟﺸﻬﺎﺏ اﻟﺮﻣﻠﻲ ﻻ ﺳﻴﻤﺎ ﺑﺎﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻋﻠﻴﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -؛ ﻷﻥ ﺫﻟﻚ ﻣﻄﻠﻮﺏ ﻓﻴﻬﺎ ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ ﺳﻢ ﻭﺷﻴﺨﻨﺎ ﻋﺒﺎﺭﺓ اﻟﻜﺮﺩﻱ ﻗﺎﻝ ﻓﻲ اﻹﻳﻌﺎﺏ ﺃﻣﺎ ﺇﺣﻴﺎﺅﻫﺎ ﺑﻐﻴﺮ ﺻﻼﺓ ﻓﻼ ﻳﻜﺮﻩ ﻛﻤﺎ ﺃﻓﻬﻤﻪ ﻛﻼﻡ اﻟﻤﺠﻤﻮﻉ ﻭﻏﻴﺮﻩ ﻭﻳﻮﺟﻪ ﺑﺄﻥ ﻓﻲ ﺗﺨﺼﻴﺼﻬﺎ ﺑﺎﻷﻓﻀﻞ ﻧﻮﻉ ﺗﺸﺒﻪ ﺑﺎﻟﻴﻬﻮﺩ، ﻭاﻟﻨﺼﺎﺭﻯ ﻓﻲ ﺇﺣﻴﺎء ﻟﻴﻠﺔ اﻟﺴﺒﺖ ﻭاﻷﺣﺪ. اﻩـ. ( شرواني ٢ / ٢٤٦ )


 ﻭﻳﺴﺘﺤﺐ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪ ﺑﺎﻟﻌﺒﺎﺩﺓ ﻭﻟﻮ ﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ ﻣﻦ ﺻﻼﺓ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﻌﺒﺎﺩاﺕ ﻟﺨﺒﺮ «ﻣﻦ ﺃﺣﻴﺎ ﻟﻴﻠﺔ اﻟﻌﻴﺪ ﻟﻢ ﻳﻤﺖ ﻗﻠﺒﻪ ﻳﻮﻡ ﺗﻤﻮﺕ اﻟﻘلوب ( نهاية : ٢ / ٣٩٧ ) കോപ്പി 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


പല്ലുതേപ്പ് മുഖത്തിൻ്റെ വീതിയിലാവണം

*പല്ലുതേപ്പ് മുഖത്തിൻ്റെ വീതിയിലാവണം*


❓മിസ്'വാക്ക് ചെയ്യൽ പല്ലിൻ്റ വീതിയിലാവൽ സുന്നത്താണല്ലോ? പല്ലിൻ്റെ വീതിയേതാണ്?


✅ മുഖത്തിൻ്റെ വീതി തന്നെയാണ് പല്ലിൻ്റ വീതിയും. 

    മുഖത്തിൻ്റെ വീതി ഒരു ചെവി മുതൽ മറ്റേ ചെവി വരെയാണെന്ന് മുഖം വിവരിച്ച് ഫുഖഹാക്കൾ വിവരിച്ചിട്ടുണ്ട്. 

عرض الوجه من الإذن إلى الأذن ( مطلب لابن الرفعة )

    

     അപ്പോൾ പല്ലിൻ്റ വീതിയിൽ മിസ്'വാക്ക്  ചെയ്താൽ അതു മുഖത്തിൻ്റെ  വീതിയിലാകും.

ينبغي أن يستاك في عرض الوجه( نهاية المطلب )

മുഖത്തിൻ്റെ വീതിയിൽ മിസ്' വാക്ക് ചെയ്യൽ സുന്നത്താണ് എന്നും عرض الأسنان പല്ലുകളുടെ വീതിയിൽ

 സുന്നത്താണെന്നും ഫുഖഹാഅ് പറഞ്ഞത് ശ്രദ്ധേയമാണ് .

  എന്നാൽ പല്ലിൽ നീളത്തിൽ മിസ്'വാക്ക് ചെയ്യൽ കറാഹത്താണെങ്കിലും അടിസ്ഥാന സുന്നത്ത് ലഭിക്കും.(തുഹ്ഫ: 1/ 215)

    കറാഹത്താകാനുള്ള കാരണം പല്ലിൽ നീളത്തിൽ മിസ്'വാക്ക് ചെയ്താൽ ഊന് മുറിവാകാനും രക്തം പൊട്ടാനും കാരണമാകുമെന്നതാണ് .( അസ്നൽ മത്വാലിബ്: 1/ 37)

   `നാവിൽ നീളത്തിൽ മിസ്'വാക്ക് ചെയ്യലാണ് സുന്നത്ത്`

         ഇന്നു അറബികൾ അറാക് കൊണ്ട് പല്ല് തേക്കുന്നത് പല്ലിൻ്റെ നീളത്തിലാണ്. അതു നമ്മുടെ ഫുഖഹാഅ് പ്രബലമാക്കിയതിന് എതിരാണ്. 

    എന്നാൽ ഇമാമുൽ ഹറമയ്നി , ശിഷ്യൻ ഇമാം ഗസാലി (റ) എന്നിവരുടെ വീക്ഷണം പല്ലുകളുടെ നീളത്തിൽ മിസ്'വാക്ക് ചെയ്യണമെന്നാണ്. ഈ വീക്ഷണം തള്ളപ്പെടേണ്ടതാണ് എന്ന് ഇമാം നവവി(റ) വ്യക്തമാക്കിയിട്ടുണ്ട് ( ശർഹുൽ മുഹദ്ദബ് :1/ 281)

 

 ﻭﻳﺴﺘﺤﺐ) اﻻﺳﺘﻴﺎﻙ (ﻋﺮﺽا) ﻟﺨﺒﺮ «ﺇﺫا اﺳﺘﻜﺘﻢ ﻓﺎﺳﺘﺎﻛﻮا ﻋﺮﺽا» ﺭﻭاﻩ ﺃﺑﻮ ﺩاﻭﺩ ﻓﻲ ﻣﺮاﺳﻴﻠﻪ، ﻭاﻟﻤﺮاﺩ ﻋﺮﺽ اﻷﺳﻨﺎﻥ ﻇﺎﻫﺮﻫﺎ، ﻭﺑﺎﻃﻨﻬﺎ (ﻭﻳﺠﺰﺉ ﻃﻮﻻ) ﻟﺤﺼﻮﻝ اﻟﻤﻘﺼﻮﺩ ﺑﻪ، ﻭﺇﻥ ﻛﺎﻥ ﻣﻜﺮﻭﻫﺎ ﻷﻧﻪ ﻗﺪ ﻳﺪﻣﻲ اﻟﻠﺜﺔ، ﻭﻳﻔﺴﺪ ﻟﺤﻢ اﻷﺳﻨﺎﻥ ﺫﻛﺮﻩ ﻓﻲ اﻟﻤﺠﻤﻮﻉ، ﻭﻧﻘﻞ اﻟﻜﺮاﻫﺔ ﻓﻲ اﻟﺮﻭﺿﺔ ﺃﻳﻀﺎ ﻋﻦ ﺟﻤﺎﻋﺎﺕ ( أسنى المطالب : ١ / ٣٧ )


 اﺳﺘﺤﺒﺎﺏ اﻻﺳﺘﻴﺎﻙ ﻋﺮﺿﺎ ﻳﺴﺘﺪﻝ ﻟﻪ ﺃﻧﻪ ﻳﺨﺸﻰ ﻓﻲ اﻻﺳﺘﻴﺎﻙ ﻃﻮﻻ ﺇﺩﻣﺎء اﻟﻠﺜﺔ ﻭﺇﻓﺴﺎﺩ ﻋﻤﻮﺩ اﻷﺳﻨﺎﻥ ( شرح المهذب : ١ / ٢٨٠ )


يسن السواك ﻋﺮﺿﺎ) ﺃﻱ ﻓﻲ ﻋﺮﺽ اﻷﺳﻨﺎﻥ ﻇﺎﻫﺮﻫﺎ ﻭﺑﺎﻃﻨﻬﺎ ﻻ ﻃﻮﻻ ﺑﻞ ﻳﻜﺮﻩ ﻟﺨﺒﺮ ﻣﺮﺳﻞ ﻓﻴﻪ ﻭﺧﺸﻴﺔ ﺇﺩﻣﺎء اﻟﻠﺜﺔ ﻭﺇﻓﺴﺎﺩ ﻋﻤﻮﺭ اﻷﺳﻨﺎﻥ ﻭﻣﻊ ﺫﻟﻚ ﻳﺤﺼﻞ ﺑﻪ ﺃﺻﻞ اﻟﺴﻨﺔ ﻧﻌﻢ اﻟﻠﺴﺎﻥ ﻳﺴﺘﺎﻙ ﻓﻴﻪ ﻃﻮﻻ ﻟﺨﺒﺮ ﻓﻴﻪ ﻓﻲ ﺃﺑﻲ ﺩاﻭﺩ ( تحفة : ١ / ٢١٥ )

കോപ്പി 

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''


അല്ലാഹു ആകാശത്ത് ഇരിക്കുന്നവനോ ? ليس لله مكان

 അല്ലാഹു ആകാശത്ത് ഇരിക്കുന്നവനോ ? ليس لله مكان  * ഒഹാബി വാദം ലോക മുസ്ലിം പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല.* ഭാഗം 1 അല്ലാഹു ഏതെങ്കിലും സ്ഥലത്ത്...