Saturday, March 1, 2025

നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് *

 


*നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് *

അദ്ധ്യായം :8


ചോദ്യം : 90

ആരുടെ മേലിലാണ് കഫ്ഫാറത്ത് ?

ഉത്തരം:

നോമ്പിന്റെ കാരണത്തിന് വേണ്ടി കുറ്റ കൃത്യം ചെയ്തു സംയോഗം ചെയ്ത് കൊണ്ട് റമദാൻ നോമ്പ് ഇഷ്ടപ്രകാരവും അറിഞ്ഞു കൊണ്ടും മനപ്പൂർവവും നഷ്ടപ്പെടുത്തിയവനാണ് കഫ്ഫാറത്ത് നിർബന്ധമാവുക.


ചോദ്യം : 91

എന്താണ് കഫ്ഫാറത്ത് ?

ഉത്തരം:

കഫ്ഫാറത്ത് എന്നാൽ പ്രാശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക അശക്തനായാൽ രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ടിക്കുക

അശക്തനായാൽ അറുപത് മിസ്കീൻമാർക്ക് ഒരു മുദ്ദ് (800 മില്ലി ലിറ്റർ) വിതം ഭക്ഷണം നൽകുക


ചോദ്യം : 92

റമളാൻ  അല്ലാത്ത നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് ഉണ്ടോ ?

ഉത്തരം:

ഇല്ല .റമളാൻ   നോമ്പ് നഷ്ടപെടുത്തിയാൽ മാത്രമേ കഫ്ഫാറത്ത്  ഉള്ളു .


ചോദ്യം : 93

നോമ്പ് ഉപേക്ഷിക്കാൻ പറ്റുന്ന രോഗിയും യാത്രക്കാരനും സംയോഗം കൊണ്ട് നോമ്പ് മുറിച്ചാൽ കഫ്ഫാറത്തുണ്ടോ ?

ഉത്തരം:  

ഇല്ല കഫ്ഫാറത്തില്ല. അവൻ സംയോഗം കൊണ്ട് കുറ്റം ചെയ്യുന്നില്ല.


ചോദ്യം : 94

വെഭിചാരം കൊണ്ട് നോമ്പ് മുറിച്ചവന്ന് കഫ്ഫാറത്തുണ്ടോ ?

ഉത്തരം:

ഇല്ല കഫ്ഫാറത്തില്ല.


ചോദ്യം : 95

സംയോഗം ചെയ്തതിന് ശേഷം ബ്രാന്താവുകയോ മരണപ്പെടുകയോ ചെയ്താൽ കഫ്ഫാറത്തുണ്ടോ ?


ഉത്തരം:

ഇല്ല . കഫ്ഫാറത്തില്ല. 

കാരണം  കഫ്ഫാറത്ത് നിർബന്ധമാൻ പകൽ മുഴുവനും നോമ്പിന്ന് അർഹതയുള്ളവനാവണം എന്ന നിബന്ധനയുണ്ട് .

മരണം കൊണ്ടും ബ്രാന്ത് കൊണ്ടും നോമ്പിനുള്ള അർഹത നഷ്ടപ്പെട്ടു.


ചോദ്യം : 96

ഒന്നിൽ കൂടുതൽ നോമ്പുകൾ

ഇങ്ങനെ നഷ്ടപ്പെടുത്തിയാലുള്ള വിധി എന്ത്?


ഉത്തരം:

കഫ്ഫാറത്തുകളുടെ എണ്ണം വർധിക്കുന്നതാണ്.

ചോദ്യം :

അറുപത് മിസ്കീൻ മാർക്ക് എന്താണ് നൽകേണ്ടത് ?

ഉത്തരം

നാട്ടിലെ മികച്ച ധാന്യം ഒരോ മിസ്കീനിനും ഒരു മുദ്ദ് വീതം നൽകണം


ചോദ്യം : 97

ഒരാൾക്ക് അറുപത് മുദ്ദ് നൽകിയാൽ മതിയാവുമോ?

ഉത്തരം

മതിയാവില്ല.

ഒരോ മിസ്കീനിനും ഒരു മുദ്ദ് വീതം നൽകണം

ചോദ്യം : 98

സംയോഗം ചെയ്യപ്പെട്ട സ്ത്രീക്ക് കഫ്ഫാറത്തുണ്ടോ ?


ഉത്തരം:

സ്ത്രീക്ക് കഫ്ഫാറത്ത് ഇല്ല . പുരുഷന് മാത്രമേ കഫ്ഫാറത്ത് നിർബന്ധമുള്ളു.


ചോദ്യം : 99

കഫ്ഫാറത്തിന് നിയ്യത്ത് വേണ്ടതുണ്ടോ ?

ഉത്തരം:

അതെ . അടിമയെ മോചിപ്പിക്കുമ്പോഴും നോമ്പനുഷ്ടിക്കുമ്പോഴും മുദ്ദ് കൾ നൽകുമ്പോഴും നിയ്യത്ത് വെച്ച് നൽകേണ്ടേതാണ്. നിയ്യത്ത് വെച്ചില്ലങ്കിൽ കഫ്ഫാറത്ത് സ്വഹീഹാവില്ല.


ASLAM Kamil Saquafi parappanangadi

നോമ്പ് ഒഴിവാക്കൽ നിർബന്ധമുള്ള സ്ഥലങ്ങൾ ഏതല്ലാം ?

 *നോമ്പ് ഒഴിവാക്കൽ നിർബന്ധമുള്ള സ്ഥലങ്ങൾ*

അദ്ധ്യായം :7

 

ചോദ്യം :82

നോമ്പ് ഒഴിവാക്കൽ നിർബന്ധമുള്ള സ്ഥലങ്ങൾ ഏതല്ലാം ?


ഉത്തരം:

1നോമ്പനുഷ്ടിച്ചാൽ

രോഗം കാരണമോ വിശപ്പ് കാരണമോ ദാഹം കാരണമോ സ്വന്തം ശരീരം മരണം സംഭവിക്കുമോ എന്ന് ഭയക്കുക .


2 സ്വന്തം അവയവം നശിക്കുമോ എന്ന് ഭയക്കുക .


3 അവയവത്തിന്റെ ഉപകാരം നശിക്കുമോ എന്ന് ഭയക്കുക .


4 ഭഹുമാനമുള്ള ജീവിയെ രക്ഷപ്പെടുത്തുക.


5 ഗർഭിണിയും മുലയൂട്ടുന്നവളും കുട്ടിയുടെ മേൽ ഭയക്കുക .


ചോദ്യം : 83

മുസ്ലിമായനിസ്കരിക്കാത്ത വന്ന് അപകടം വരുമെന്ന് ഭയന്നാൽ നോമ്പ് ഉപേക്ഷിക്കാമോ?


ഉത്തരം:

ഇല്ല .അവൻ  ബഹുമാനിക്കപെടേണ്ടവനല്ല.


ചോദ്യം : 84

നായക്ക് അപകടം വരുമെന്ന് ഭയന്നാൽ നോമ്പ് ഉപേക്ഷിക്കാമോ?

ഉത്തരം:

ഉപദ്രവിക്കാത്ത നായക്ക്

അപകടം വരുമെന്ന് ഭയന്നാൽ രക്ഷപെടുത്താൻ വേണ്ടി നോമ്പ് ഉപേക്ഷിക്കേണ്ടി വന്നാൽ  

നോമ്പ് ഉപേക്ഷിക്കേണ്ടതാണ്.


ചോദ്യം : 85

നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമായ സ്ഥലങ്ങൾ ഏതല്ലാം ?


ഉത്തരം:

മരണം ഭയപ്പെടാത്ത അപകടമുണ്ടാക്കുന്ന രോഗം.


ഹലാലായ ദീർഘമായ യാത്ര .

സമ്പത്തിനെരക്ഷപെടുത്താൻ വേണ്ടി .


ചോദ്യം : 86

യാത്രക്കാർക്ക് നോമ്പ് അനുഷ്ടിക്കലാണോ ഉപേക്ഷിക്കലാണോ നല്ലത്?

ഉത്തരം:

യാത്രക്കാർക്ക് നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമാണങ്കിലും

ബുദ്ധിമുട്ടില്ലങ്കിൽ യാത്രക്കാർക്ക് നോമ്പ് അനുഷ്ടിക്കലാണ് ഉത്തമം


എന്നാൽ ബുദ്ധിമുട്ടിനെ ഭയന്നാൽ നോമ്പ് ഉപേക്ഷിക്കലാണ് നല്ലത്.


ചോദ്യം : 87

രോഗി രാത്രി നിയ്യത്ത് വെക്കേണ്ടതുണ്ടോ ?

ഉത്തരം:

മുഴുസമയവും ഉൾകൊള്ളിക്കുന്ന രോഗമാണങ്കിൽ  രാത്രി നിയ്യത്ത് വെക്കേണ്ടതില്ല :


ചോദ്യം : 88

സ്വുബ്ഹിക്ക് മുമ്പ് രോഗമില്ല

ശേഷം രോഗം വരുന്നു എങ്കിൽ രാത്രി നിയ്യത്ത്   ഉപേക്ഷിക്കാമോ?

ഉത്തരം:

ഇല്ല . രാത്രി നിയ്യത്ത് വെച്ച് നോമ്പനുഷ്ടിച്ച് രോഗം വരുമ്പോൾ നോമ്പ് ഉപേക്ഷിക്കാവുന്നതാണ്.


ചോദ്യം : 89

ജോലിക്ക് പോവുന്നവർ നോമ്പ് ഉപേക്ഷിക്കാമോ?

ഉത്തരം:

ജോലിക്ക് പോവുന്നവർ രാത്രി നിയ്യത്ത് വെച്ച് നോമ്പനുഷ്ടിക്കേണ്ടതാണ്

ജോലി ചെയ്തു നോമ്പ് പൂർത്തിയാക്കാൻ കഴിയാത്ത പ്രയാസം വന്നാൽ നോമ്പ് മുറിക്കാവുന്നതാണ്

പിന്നീട് അടുത്ത റമളാനിന് മുമ്പ് ഖളാഅ് വീട്ടുകയും ചെയ്യൽ നിർബന്ധമാണ്.


ഇങ്ങനെ തൊഴിലാളിക്ക് നോമ്പ് മുറിക്കൽ അനുവദനീയമാവുന്നത് 

പകലിൽ ജോലിക്ക് പോയിട്ടില്ലങ്കിൽ അവന്റെ സമ്പത്ത് നശിക്കുമെന്നോ കുറയുമെന്നോ ഭയക്കുകയോ അവനും അവന്റെ ആശ്രിതർക്കും ചിലവിന്ന് അത്യാവശ്യമാവുകയും ചെയ്താലാണ്.


Aslam Kamil Saquafi parappanangadi


നോമ്പ് മുറിക്കുന്ന കാര്യങ്ങൾ

 നോമ്പ് മുറിക്കുന്ന കാര്യങ്ങൾ 

അദ്ധ്യായം 7


ചോദ്യം : 37


നോമ്പ് മുറിക്കുന്ന കാര്യങ്ങൾ വിവരിക്കുമോ ?

ഉത്തരം:

നോമ്പ് മുറിക്കുന്ന കാര്യങ്ങൾ

നാലാണ്

1 സംയോഗം ചെയ്യുക

2 സ്കലിപ്പിക്കുക

3 ഉണ്ടാക്കി ചർദിക്കുക

4 തുറക്കപെട്ട ദ്വാരത്തിലൂടെ വല്ല വസ്തുവും പ്രവേശിക്കുക


ചോദ്യം : 38

ഈ കാര്യങ്ങൾ മറന്ന് കൊണ്ട് ചെയ്തൽ നോമ്പ് മുറ്റയുമാ ?

ഉത്തരം:

അറിഞ്ഞ് കൊണ്ടും മനപ്പൂർവവും ഇഷ്ടപ്രകാരവും മേൽ കാര്യങ്ങൾ ഉണ്ടായാൽ മാത്രമേ നോമ്പ് മുറിയുകയുള്ളു.


നോമ്പ് കാരനാണന്ന് മറന്ന് കൊണ്ട് ഈ കാര്യങ്ങൾ ഉണ്ടായാൽ നോമ്പ് മുറിയില്ല.


ചോദ്യം : 39

ഇവ നോമ്പ് മുറിക്കുമെന്ന് അറിവില്ലാത്തവൻ ചെയ്താൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അറിയാത്തവനെ രണ്ട് വിഭാഗമാക്കാം

ഒന്ന്:അടുത്ത് മുസ്ലിമായത് കൊണ്ടും അല്ലങ്കിൽ മുസ്ലിമീങ്ങളെ തൊട്ട് അകലെ താമസിക്കൽ കൊണ്ടും അറിയാതെയായി വിടുതി ഉള്ളവൻ


രണ്ട്:ഇങ്ങനെ വിടുതി ഇല്ലാത്തവൻ അതായത് മുസ്ലിമീങ്ങൾക്കിടയിൽ താമസിച്ചിട്ടും പഠിക്കാൻ സൗകര്യം ലഭിച്ചിട്ടും പഠിക്കത്തവൻ


ആദ്യ വിഭാഗത്തിൽ പെട്ടവനിൽ നിന്നും മേൽ കാര്യങ്ങൾ ഉണ്ടായാൽ 

അവന്റെ നോമ്പ് മുറിയുകയില്ല.


രണ്ടാം വിഭാഗത്തിൽ പെട്ടവനിൽ നിന്നും മേൽ കാര്യങ്ങൾ ഉണ്ടായാൽ 

അവന്റെ നോമ്പ് മുറിയുന്നതാണ് ,


ചോദ്യം 40

ഒരാളെ നിർബന്ധിപ്പിച്ചു വല്ലതും  ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിയില്ല.


ചോദ്യം :41

തുറക്കപെട്ട ദ്വാരത്തിന് ഉദാഹരണം പറയാമോ ?

ഉത്തരം:

ചെവി കുഴിയുടെ ഉൾഭാഗം

മുല കണ്ണിയുടെ ഉള്ള് 

പുരുഷന്റെ മൂത്രദ്വാരം

തരിമൂക്കിന്റെ അപ്പുറം

ഇവയിലൂടെ വല്ലതും ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം :42

മൂക്കിൽ മരുന്ന് ഉറ്റിച്ചാൽ നേമ്പ് മുറിയുമോ ?

ഉത്തരം:

തരിമൂക്കിന്റെ അങ്ങേ തല വിട്ട് കടന്നാൽ നോമ്പ് മുറിയുന്നതാണ്


ചോദ്യം :43

കണ്ണിൽ മരുന്ന് ഉറ്റിച്ചൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിയില്ല.


ചോദ്യം :44

സ്ത്രീയുടെ മുൻ ദ്വാരത്തിലൂടെ വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം: പാതത്തിന്മേൽ ഇരിക്കുന്ന സമയത്ത് വെളിവാക്കുന്നതിന്റെ അപ്പുറത്തേക്ക് വല്ലതും ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം :45

ഒരു വസ്തു തൊണ്ടയുടെ എവിടെ എത്തിയാലാണ് നോമ്പ് മുറിയൽ ?

ഉത്തരം:

തൊണ്ടയുടെ മധ്യഭാഗം അതായത് അറബിയിലെ ح എന്ന അക്ഷരം മൊഴിയുന്ന സ്ഥലം വിട്ട് കടന്നാൽ നോമ്പ് മുറിയുന്നതാണ് .


ചോദ്യം :46

നിർബന്ധിക്കപെട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിക്കുന്ന കാര്യത്തിന്റെ മേൽ

നിർബന്ധിക്കപെട്ടാൽ നോമ്പ് മുറിയില്ല.


ചോദ്യം :47

മനോഹരം ചെയ്യുമ്പോഴും മറ്റും വിരൽ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

വിരൽ ഉള്ളിലേക്ക് ചേരൽ കൊണ്ട് നോമ്പ് മുറിയുന്നതാണ്.


ചോദ്യം :48

നോമ്പുകാരൻ രാത്രി വിസർജനം ചെയ്യലാണ് നല്ലതെന്ന് കേൾക്കുന്നു ശരിയാണോ ?

ഉത്തരം:

അതാണ് സൂക്ഷ്മത എന്ന് ഖാളി ഹുസൈൻ എന്നവർ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത് ഉത്തമമാണ്.

പ്രയാസമുള്ളവൻ രാത്രി വരെ പിന്തിക്കണം എന്നില്ല .


ചോദ്യം :49

കഫം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മനപ്പൂർവം കഫം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.

കഫം ഇറങ്ങി വരുകയും ഉള്ളിലേക്ക് മുൻകടക്കുകയും ചെയ്താൽ നോമ്പ് മുറിയില്ല.


 ചോദ്യം : 50

ഊന് പൊട്ടിയ രക്തം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

ഊന് പൊട്ടിയ രക്തം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


രക്തം വന്നതിന് ശേഷം രക്തം മുഴുവനും തുപ്പിക്കളയുകയും വായ കഴുകുന്നതിന് മുമ്പ് തെളിഞ്ഞ തുപ്പ് നീര് ഇറക്കിയാലും നോമ്പ് മുറിയുന്നതാണ്.

വായ കഴുകിയതിന് ശേഷമേ തുപ്പ് നീര് ഇറക്കാവു.

 

ചോദ്യം 51

പുകവലിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം

പുകവലിച്ചാൽ നോമ്പ് മുറിയുന്നതാണ് കാരണം പുക തടിയുള്ളതാണ്.


ചോദ്യം : 52

വെറ്റില തിന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം.

അതേ വെറ്റിലയുടെ അംശങ്ങൾ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 53

സ്കലിപ്പിച്ചാൽ എപ്പോഴല്ലാമാണ് നോമ്പ് മുറിയുക ?

ഉത്തരം:

നോമ്പ്കാരൻ സ്വന്തം കൈക കൊണ്ടോ ഭാര്യയുടെ കൈ കൊണ്ടോ തൊട്ടൽ വുളു മുറിയുന്നവരെ മറകൂടാതെ തൊട്ടത് കാരണം സ്കലനമുണ്ടായാലും നോമ്പ് മുറിയുന്നതാണ് (ഫത്ഹുൽ മുഈൻ. 190)


ചോദ്യം : 54

മറയോട് കൂടെ സ്ത്രീയെ ചുമ്പിക്കുകയോ ചേർക്കുകയോ ചെയ്തപ്പോൾ സ്കലനമുണ്ടായാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മുറിയില്ല. 

പക്ഷെ മനിയ്യ് പുറപ്പെടണമെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് മേൽ പ്രവർത്തി ചെയ്തപ്പോൾ മനിയ്യ് പുറപ്പെട്ടാൽ നോമ്പ് മുറിയുന്നതാണ് . (ശറഹു ഫത്ഹുൽ മുഈൻ 191 ബാജൂരി)


ചോദ്യം : 55

സ്വപ്നസ്കലനമുണ്ടായാൽ

നോമ്പ് മുറിയുമോ ?

ഉത്തരം:

സ്വപ്നസ്കലനമുണ്ടായാൽ നോമ്പ് മുറിയില്ല.

എന്നാൽ മനപ്പൂർവം സ്കലിപ്പിച്ചാൽ നോമ്പ് മുറിയും.


ചോദ്യം : 56

ചിന്തിക്കുകയോ നോക്കുകയോ ചെയ്തപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

സ്കലിപ്പിക്കണമെന്ന് ഉദ്ധേശമില്ലാതെ നോക്കുകയോ ചിന്തിക്കുകയോ ചെയ്തപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയില്ല.


എന്നാൽ

നേക്കുകയോ ചിന്തിക്കുകയോ ചെയ്യുമ്പോൾ

 സ്കലിപ്പിക്കണമെന്ന് ഉദ്ധേശത്തേടെ ചെയ്തതാണങ്കിൽ നോമ്പ് മുറിയുന്നതാണ്. (ഫത്ഹുൽ മുഈൻ വശ്ശറഹു 191 )


ചോദ്യം : 57

മഹ്റമിനേയോ സ്ത്രീയുടെ മുടിയോ തൊട്ടപ്പോൾ സ്കലനമുണ്ടായാൽ നോമ്പ് മുറിയുമോ . ?

ഉത്തരം:

സ്കലനം ഉണ്ടാകണമെന്ന് ഉദ്ദേശിക്കാതെയാണ് തൊട്ടപ്പോൾ സ്കലനമെങ്കിൽ നോമ്പ് മുറിയില്ല .ഉദ്ദേശിച്ചു തൊട്ടപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയും


ചോദ്യം : 58

നോമ്പുകാരൻ ഭാര്യയെ വികാരത്തോടു കൂടെ ഇണങ്ങിച്ചേരുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

ഫർള് നോമ്പുകാരൻ ഭാര്യയെ വികാരത്തോടു കൂടെ ആ വർത്തിച്ചു ഇണങ്ങിച്ചേരൽ ഹറാമാണ്

വികാരത്തെ ഇളക്കുന്ന ചിന്തയും നോട്ടവും അതും ഹറാമാണ്.


ചോദ്യം : 59

മദജലം പുറപ്പെട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മദജലം പുറപ്പെട്ടാൽ നോമ്പ് മുറിയില്ല. വികാരത്തിന്റെ തുടക്കത്തിൽ പുറപ്പെടുന്ന ദ്രാവകമാണ മദ് യ്


ചോദ്യം : 60

ചർദിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അവന്റെ പ്രവർത്തി കൂടാതെ ചർദ്ദിച്ചാൽ നോമ്പ് മുറിയില്ല.

ഉണ്ടാക്കി ചർദ്ദിച്ചാൽ നോമ്പ് മുറിയും.

എന്നാൽ ചർദ്ദി മികച്ചു വരികയുംചർദ്ദിച്ചതിൽ നിന്നോ അത് തട്ടിനജസായ തുപ്പ്നീരിൽ നിന്നോ അവൻറെ ഇഷ്ടപ്രകാരം ഉള്ളിലേക്ക് വല്ലതും ചേർന്നാൽ നോമ്പ് മുറിയും.


ചോദ്യം : 61

കഫം പറിച്ചെടുത്തിൽ നോമ്പ്

മുറിയുമോ ?

ഉത്തരം:

കഫംപറിച്ചെടുത്ത് തുപ്പിക്കളഞ്ഞാൽനോമ്പ് മുറിയില്ല.

എന്നാൽ  ഹൽക്കിന്റെ മദ്യം അതായത്  ح എന്ന അറബി അക്ഷരം മൊഴിയുന്ന എത്തിയ കഫം  തുപ്പാൻ സാധിച്ചിട്ടും വിഴുങ്ങി കളഞ്ഞാൽ നോമ്പ് മുറിയും .


ചോദ്യം : 62

ഉള്ളിലേക്ക് കടന്ന ഈച്ചയെ പുറത്തെടുത്താൽ നോമ്പ് മുറിയുമോ ?

ഉത്തരം: അറിയാതെ ഉള്ളിലേക്ക് കടന്ന് ഈച്ചയെ പുറത്തെടുത്താൽ നോമ്പ് മുറിയുന്നതാണ്.

നോമ്പ് മുറിഞ്ഞാലും പ്രയാസമാണെങ്കിൽ പുറത്തെടുക്കൽ അനുവദനീയമാണ്.നോമ്പ് ഖളാഅ് വീട്ടണം എന്ന് മാത്രം (ഫത്ഹുൽ മുഈൻ 191)


ചോദ്യം : 63

മൂലക്കുരു ഉള്ളിലേക്ക് തള്ളിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

പുറത്ത് വന്ന മൂലക്കുരു ഉള്ളിലേക്ക് തള്ളിയാൽ നോമ്പ് മുറിയില്ല.

ആവശ്യമെങ്കിൽ വിരൽ ഉപയോഗിച്ചു കൊണ്ടായാലും നോമ്പ് മുറിയില്ല.


ചോദ്യം : 64

തൊണ്ടയിലേക്ക് രുജി ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

രുജി ചേർന്നാൽ നോമ്പ് മുറിയില്ല.


ചോദ്യം : 65

മൂക്കിലേക്ക് വല്ലതും ഇട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

തരിമൂക്കിന്റെ അങ്ങേ തല വിട്ട് കടന്നാൽ മാത്രമേ നോമ്പ് മുറിയുകയുള്ളൂ

ഇല്ലങ്കിൽ നോമ്പ് മുറിയില്ല.


ചോദ്യം : 66

തുപ്പ് നീര് ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

തുപ്പ് നീര് ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയില്ല.

 പക്ഷെ കഫത്തോടോ ഊന് പൊട്ടിയ രക്തത്തോടോ അന്യവസ്തുക്കളോടോ വെറ്റിലയുടെ നീരിനോടൊ ഭക്ഷണവിശിഷ്ടത്തോടോ കലർന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 67

നാവിലൂടെ അല്ലാതെ പുറത്ത്  വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ

ഉത്തരം:

നാവിലൂടെ പുറത്തേക്ക് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയില്ല.

നാവിലൂടെ അല്ലാതെ പുറത്ത് വന്ന തുപ്പ് നീര്  ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം 68

ചുണ്ടിന്റെ പുറത്തേക്ക് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ?

ഉത്തരം: നോമ്പ് മുറിയുന്നതാണ് :


ചോദ്യം: 69

തയ്യിൽ കാരന്റെയും മറ്റും നൂലിലൂടെ പുറത്ത് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ ?


ഉത്തരം:

നൂൽ വായയിൽ ഇട്ട് തെറിക്കുന്ന തുപ്പ് നീരോടെ പുറത്തെടുത്ത് വീണ്ടും വായയിൽ ഇട്ടാൽ നോമ്പ് മുറിയുന്നതാണ്.

വിട്ട് പിരിയുന്നതുപ്പ് നീര് ഇല്ലങ്കിൽ നോമ്പ് മുറിയില്ല.


അപ്രകാരം നൂലിലെ ചായം ഇറക്കിയാലും നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 70

പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മനപ്പൂർവം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ് .


എന്നാൽ വേർതിരിച്ച് തുപ്പാൻ അശക്തമായ നിലക്ക് അവശിഷ്ടത്തേടെ തുപ്പ് നീര് ഇറങ്ങി പോയാൽ നോമ്പ് മുറിയില്ല.


ചോദ്യം : 71

വായിൽ വെള്ളം കൊപ്ളിച്ചതിന് ശേഷമുള്ള  അവശിഷ്ടം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അത് തുപ്പിക്കളയാൻ സാധിക്കുമെങ്കിലും

നോമ്പ് മുറിയില്ല.


ചോദ്യം : 72

കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം മുൻ കടന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

സുന്നത്തോ ഫർളോ കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം മുൻ കടന്നാൽ

നോമ്പ് മുറിയില്ല.

 ജുമുഅയുടെയും പെരുന്നാളിന്റെയും കുളികൾ സുന്നത്ത് കുളിക്ക് ഉദാഹരണമാണ് . 


എന്നാൽ സുന്നത്തും ഫർളും അല്ലാത്ത കുളിയിൽ ഉദാഹരണത്തിന് തണുപ്പിനു വേണ്ടിയോ  വൃത്തിക്ക് വേണ്ടി യോ ഉള്ള കുളിയിൽ ഉള്ളിലേക്ക് വെള്ളം ചേർന്നാൽ നോമ്പ് ബാത്തിലാകുന്നതാണ്.


ചോദ്യം : 73

മുങ്ങി കുളിച്ചാൽ നോമ്പ് നഷ്ടപ്പെടുമോ?

ഉത്തരം:

 മുങ്ങി കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം ചേർന്നാലും നോമ്പ് നഷ്ടപ്പെടും.


ചോദ്യം : 74

വായിൽ വെള്ളം കുപ്പിളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറ്റുമ്പോഴും ഉള്ളിലേക്ക് വെള്ളം മുൻകടന്നു പോയാൽ നോമ്പു മുറിയുമോ ?


ഉത്തരം:

വുളു എടുക്കുമ്പോൾ 

വായിൽ വെള്ളം കുപ്പിളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറ്റുമ്പോഴും ഉള്ളിലേക്ക് വെള്ളം മുൻകടന്നു പോയാൽ

നോമ്പ് മുറിയുകയില്ല.

എന്നാൽ നോമ്പ് കാരൻ വായിൽ വെള്ളം കുപ്പിളിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റുമ്പോഴും അമിതമാക്കൽ സുന്നത്തില്ല കറാഹത്താണ് . അമിതമാക്കിയത് കാരണമായിട്ട് ഉള്ളിലേക്ക് വെള്ളം കടന്നുപോയാൽ  നോമ്പ് മുറിയുന്നതാണ്.

 മൂന്ന് തവണയേക്കാൾ കൂടുതൽ -അതായത് നാലാം തവണ - കുപ്പിളിച്ചപ്പോൾ വെള്ളം ചേർന്നാൽ നോമ്പ് മുറിയും.


ചോദ്യം : 75

 ഈച്ച പൊടി പുക

എന്നിവ ഉള്ളിൽ ചേർന്നാൽ നോമ്പ് മുറിയുമോ ?


ഉത്തരം:

ഉദ്ദേശപ്രകാരം അല്ലാതെ ഈച്ചയോ പൊടിയോ പുകയോ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയില്ല.

എന്നാൽ ചേരണമെന്ന് ഉദ്ദേശത്തോടുകൂടിയാണെങ്കിൽ നോമ്പു മുറിയുന്നതാണ്.


ചോദ്യം : 76

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുബ്ഹി വെളിവായാൽ എന്ത് ചെയ്യണം

ഉത്തരം:

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുബ്ഹി വെളിവായാൽ വായിൽ ഉള്ള ഭക്ഷണം വേഗത്തിൽ തുപ്പിക്കളയേണ്ടതാണ് എങ്കിൽ നോമ്പ് സഹീഹ് ആകും 


അപ്രകാരമാണ് ഭാര്യയുമായി സംയോഗത്തിൽ ഏർപ്പെട്ട സമയത്ത് സുബ്ഹി വെളിവായാൽ വേഗം ഊരി കളയണം എങ്കിൽ ആ നോമ്പ് സഹീഹ് ആകുന്നതാണ്.


ചോദ്യം : 77

സ്വുബ്ഹി ആയോ അസ്തമിച്ചോ എന്നതിൽ എന്താണ് അവലംഭിക്കേണ്ടത്


ഉത്തരം:

ഈ വിശയത്തിൽ അവലംഭിക്കേണ്ടത് അവന്റെ ഉറപ്പിന്റെയോ ഭാവനയുടെ മേലിലുമാണ്.

സ്വുബ്ഹി ആയിട്ടില്ല എന്ന ഭാവനയുണ്ടങ്കിൽ ഭക്ഷണം കഴിക്കാവുന്നതാണ്.

അസ്തമിച്ചു എന്ന ഭാവനയുണ്ടങ്കിൽ നോമ്പ് തുറക്കാവുന്നതാണ്.


ചോദ്യം : 78

ഒരാൾ പ്രഭാതത്തിൽ രാത്രിയാണന്ന ഭാവനയിയോ വൈകുന്നേരം അസ്തമിച്ചു എന്ന ഭാവനയിൽ ഭക്ഷിക്കുകയും പിന്നീട് ഭക്ഷിച്ചത് പകലായിരുന്നു എന്ന് ഭോധ്യപ്പെടുകയും ചെയ്താൽ അവന്റെ നോമ്പ് സ്വീകാര്യമാണോ?


ഉത്തരം:

 നോമ്പ് നഷ്ടപ്പെടുന്നതാണ് .

അവൻ അത് ഖളാ വീട്ടൽ നിർബന്ധമാണ് -


ചോദ്യം : 79

പകലാണോ രാത്രിയാണോ എന്ന സംശയത്തോടെ ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

പകലിന്റെ അവസാനം 

പകലാണോ രാത്രിയാണോ എന്ന സംശയത്തോടെ ഭക്ഷിക്കുന്നത് ഹറാമാണ്.

പകലിന്റെ ആദ്യമാണങ്കിൽ കറാഹത്താണ് .


ചേദ്യം : 80

ഇഞ്ചിക്ഷൻ അടിച്ചാൽ നേമ്പ് മുറിയുമോ ?


ഉത്തരം:

രക്തം എടുക്കാൻ വേണ്ടി യോ മരുേന്നാ രക്തമോ കയറ്റാൻ വേണ്ടിയോ

ഞരമ്പിലേക്ക് ഇഞ്ചിക്ഷൻ അടിച്ചാൽ നേമ്പ് മുറിയുന്നതാണ്.

മാംസത്തിലേക്ക് ഇഞ്ചിക്ഷൻ അടിച്ചാൽ നോമ്പ് മുറിയില്ല.


ചോദ്യം : 81

വയറ്റിലേക്ക് കമ്പിയോ കത്തിയോ കയറ്റിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

ഉള്ളിലേക്ക് ഇറങ്ങിയാൽ നോമ്പ് മുറിയുന്നതാണ്.


Aslam Kamil Saquafi parappanangadi


നോമ്പിന്റെ കറാഹത്തുകൾ

 *നോമ്പിന്റെ കറാഹത്തുകൾ*

അദ്ധ്യായം 6


 ചോദ്യം : 32

നോമ്പിന്റെ കറാഹത്തുകൾ

 വിവരിക്കുക

ഉത്തരം:

1.കാരണമില്ലാതെ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യുക.

ഉറങ്ങിയത് കൊണ്ടോ മറ്റോ വായ പകർച്ചയായത് കാരണത്താൽ മിസ് വാക്ക് ചെയ്യൽ കറാഹത്തില്ല.

അല്ലാതെ മിസ് വാക്ക് ചെയ്യൽ ഉച്ചക്ക് മുമ്പായിരിക്കണം. ഉച്ചയ്ക്ക് ശേഷം അത് കറാഹത്താണ് .


2 വായയിൽ വെച്ച് വല്ലതും ചവക്കുക .അത് കറാഹത്താണ് .


3 ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കൽകറാഹത്ത് ആവുന്നതാണ്.

4 സുഗന്ധം ഉപയോഗിക്കൽ .

5 വെള്ളത്തിൽ മുങ്ങൽ.

6 വായിൽ വെള്ളം കൊപ്ളിക്കുമ്പോഴും  മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോഴും അമിതമാക്കൽ.


ചോദ്യം :33

നോമ്പനുഷ്ടിച്ചവൻ ഭാര്യയെ ചുമ്പിക്കുന്നതിന്റയും ഇണങ്ങിചേരുന്നതിന്റേയും വിധി എന്ത് ?


ഉത്തരം:

ഫർള് നോമ്പ് അനുഷ്ഠിച്ചവൻ

വികാരം ഇളക്കുന്ന നിലക്ക് ഭാര്യയുമായി ഇണങ്ങിചേരൽ

ഹറാമാവുന്നതാണ്.


സുന്നത്ത് നോമ്പ് അനുഷ്ഠിച്ചവൻ 

മേൽപ്രവർത്തി ചെയ്യൽ

കറാഹത്ത് ആവുന്നു.  


ചോദ്യം :34

നോമ്പുകാരൻ സുറുമ ഇടുന്നതിന്റെ വിധിയെന്ത് ?


ഉത്തരം:

നോമ്പ്കാരൻ സുറുമ ഇടലും

ഹിജാമ ചെയ്യലും കൊമ്പ് വെക്കലും നല്ലതല്ലാത്തതാണ് .


ASLAM KAMIL SAQUAFI 

PARAPPANANGADI

നോമ്പിന്റെ കറാഹത്തുകൾ വിവരിക്കുക

  *നോമ്പിന്റെ കറാഹത്തുകൾ*

അദ്ധ്യായം 6


 ചോദ്യം : 32

നോമ്പിന്റെ കറാഹത്തുകൾ

 വിവരിക്കുക

ഉത്തരം:

1.കാരണമില്ലാതെ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യുക.

ഉറങ്ങിയത് കൊണ്ടോ മറ്റോ വായ പകർച്ചയായത് കാരണത്താൽ മിസ് വാക്ക് ചെയ്യൽ കറാഹത്തില്ല.

അല്ലാതെ മിസ് വാക്ക് ചെയ്യൽ ഉച്ചക്ക് മുമ്പായിരിക്കണം. ഉച്ചയ്ക്ക് ശേഷം അത് കറാഹത്താണ് .


2 വായയിൽ വെച്ച് വല്ലതും ചവക്കുക .അത് കറാഹത്താണ് .


3 ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കൽകറാഹത്ത് ആവുന്നതാണ്.

4 സുഗന്ധം ഉപയോഗിക്കൽ .

5 വെള്ളത്തിൽ മുങ്ങൽ.

6 വായിൽ വെള്ളം കൊപ്ളിക്കുമ്പോഴും  മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോഴും അമിതമാക്കൽ.


ചോദ്യം :33

നോമ്പനുഷ്ടിച്ചവൻ ഭാര്യയെ ചുമ്പിക്കുന്നതിന്റയും ഇണങ്ങിചേരുന്നതിന്റേയും വിധി എന്ത് ?


ഉത്തരം:

ഫർള് നോമ്പ് അനുഷ്ഠിച്ചവൻ

വികാരം ഇളക്കുന്ന നിലക്ക് ഭാര്യയുമായി ഇണങ്ങിചേരൽ

ഹറാമാവുന്നതാണ്.


സുന്നത്ത് നോമ്പ് അനുഷ്ഠിച്ചവൻ 

മേൽപ്രവർത്തി ചെയ്യൽ

കറാഹത്ത് ആവുന്നു.  


ചോദ്യം :34

നോമ്പുകാരൻ സുറുമ ഇടുന്നതിന്റെ വിധിയെന്ത് ?


ഉത്തരം:

നോമ്പ്കാരൻ സുറുമ ഇടലും

ഹിജാമ ചെയ്യലും കൊമ്പ് വെക്കലും നല്ലതല്ലാത്തതാണ് .


ASLAM KAMIL SAQUAFI 

PARAPPANANGADI

നോമ്പിന്റെ സുന്നത്തുകൾ- അദ്ധ്യായം 5

 

*നോമ്പിന്റെ സുന്നത്തുകൾ-
അദ്ധ്യായം 5

ചോദ്യം :29
നോമ്പിന്റെ സുന്നത്തുകൾ
ഏതല്ലാം ?

ഉത്തരം:
1 രാത്രിയുടെ അവസാന പകുതിയിൽ അത്തായം കഴിക്കുക.
അത് ഒരു മുറുക്ക് വെള്ളം കൊണ്ടായാലും ഒരു കാരക്ക കൊണ്ടയാലും മതി

തിരുനബി പറഞ്ഞു .നിങ്ങൾ അത്താഴം കഴിക്കുക. നിക്ഷയം അത്താഴത്തിൽ ബറക്കത്തുണ്ട്.

ചോദ്യം : 29
രാത്രിയുടെ ആദ്യ പകുതിയിൽ അത്താഴം കഴിച്ചാൽ മതിയോ ?

ഉത്തരം:
രാത്രിയുടെ ആദ്യ
പകുതിയിൽ അത്തായം കഴിച്ചാൽ അത്താഴത്തിന്റെ സുന്നത്ത് ലഭിക്കുകയില്ല.

2  സുബഹിക്ക് മുമ്പ് അമ്പത് ആയത്ത് ഓതുന്ന സമയം വരെ അത്താഴം പിന്തിക്കൽ സുന്നത്താണ് .

3 സുബഹിക്ക് മുമ്പ് തന്നെ വലിയ അശുദ്ധിയുടെ കുളി നിർവഹിക്കുക

ചോദ്യം 30
സുബഹിക്ക് ശേഷം വലിയ അശുദ്ധിയുടെ കുളി കുളിച്ചാൽ നോമ്പ് സഹീഹ് ആകുമോ ?

ഉത്തരം:
നോമ്പ് സഹീഹ് ആകും എങ്കിലും സുബഹിക്ക് മുമ്പേ കുളിക്കൽ സുന്നത്താണ് .

ചോദ്യം :31
ജനാബത്തുകാരൻ അല്ലാത്തവനും റമദാനിൽ സുബ്ഹിക്ക് മുമ്പ്  കുളിക്കൽ സുന്നത്തുണ്ടോ ?

ഉത്തരം:
അതേ സുന്നത്തുണ്ട് റമദാനിലെ എല്ലാ രാത്രിയിലും സുബഹിക്ക് മുമ്പ് കുളിക്കൽ സുന്നത്താണ് .

4 നോമ്പ്അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവൻ അത്താസമയത്ത് സുഗന്ധം പൂശൽ സുന്നത്താണ് .

5 നോമ്പ് കാരൻ പകൽ സമയത്ത് സുഗന്ധം ഉപയോഗിക്കലും സുറുമ ഇടലും ഉപേക്ഷിക്കൽ സുന്നത്താണ് .

6  എല്ലാ ദോഷങ്ങളെ തൊട്ടും  ശരീരത്തെ മാറ്റി നിർത്തുക. തെറ്റിനെ തൊട്ട് മാറി നിൽക്കൽ പൊതുവേ ഹറാം ആണെങ്കിലും നോമ്പുകാരൻ എന്ന നിലക്ക് പ്രത്യേകം അത് സൂക്ഷിക്കേണ്ടതാണ്.

നോമ്പുകാരനെ ഒരാൾ ചീത്ത പറഞ്ഞാൽ മനസ്സിൽ ഞാൻ നോമ്പ് കാരനാണ് എന്ന് പറയൽ സുന്നത്താണ് .
ലോകമാന്യത്തെ തൊട്ട് നിർഭയമാണെങ്കിൽ നാക്കുകൊണ്ട് പറയലും സുന്നത്താണ് .

7 - ശുബ്ഹാത്തുകൾ ഹറാമാണോ ഹലാലാണോ എന്ന് തിരിച്ചറിയാത്തവ ഉപേക്ഷിക്കുക.

8 .ദേഹേച്ഛകൾ വെടിയുക.
ശരീരം ആനന്ദമായി കാണുന്ന ഇച്ഛിക്കുന്ന ആഗ്രഹിക്കുന്ന കാര്യങ്ങൾ
അത് ഹലാലായതാണങ്കിലും ഉപേക്ഷിക്കുക.

നേരമ്പോക്കിന് വേണ്ടി കളികൾ ഹലാലായ പാട്ടുകൾ മറ്റു കാഴ്ച വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുക .
 
8 ഖുർആൻ പാരായണം  സ്വദഖകൾ
ഇഅത്തികാഫുകൾ
മറ്റു എല്ലാ നന്മകളും വർദ്ധിപ്പിക്കുക
നോമ്പ് കാരനെ നോമ്പ് തുറപ്പിക്കുക

ഈ കാര്യങ്ങളെല്ലാം റമദാനിൽ പ്രത്യേകം സുന്നത്താണ് അവസാനത്തെ പത്തിൽ ഏറ്റവും ഉത്തമമാണ്.

9.അസ്തമയം ഉറപ്പായാൽ വേഗത്തിൽ നോമ്പ് തുറക്കുക.

ജമാഅത്തിന്റെ ശ്രേഷ്ഠതയോ ഇമാമിനോട് കൂടെയുള്ള
തക്ബീറത്തുൽ ഇഹ്റാമിന്റെ ശ്രേഷ്ഠതയോ നഷ്ടപ്പെടുമെന്ന ഭയമില്ലെങ്കിൽ നിസ്കാരത്തേക്കാളും നോമ്പുതുറ മുന്തിക്കുക.

10 :നോമ്പ് തുറ ഈത്തപ്പഴം കൊണ്ട് പിന്നെ കാരക്കകൊണ്ട് പിന്നെ വെള്ളം കൊണ്ട് ആയിരിക്കുക.
മൂന്ന് ഈത്തപ്പഴം അല്ലങ്കിൽ മൂന്ന് കാരക്ക അല്ലങ്കിൽ മൂന്നു മുറുക്ക് വെള്ളം ഇതാണ് പരിപൂർണ്ണമായ രൂപം.

11 നോമ്പ് തുറന്ന ഉടനെ ശേഷമുള്ള ദുആ ചൊല്ലുക
اللهم لك صمت وعلى رزقك أفطرت".
ذهبَ الظَّمأُ وابتلَت العروقُ وثبُتَ الأجرُ إن شاءَ اللهُ".
അർത്ഥം =

അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ഠിച്ചു. നിൻറെ ഭക്ഷണത്തിന്റെ മേൽ ഞാൻ നോമ്പ് തുറക്കുന്നു.
ദാഹം പോയി .ഞരമ്പുകൾ നനഞ്ഞു . അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറച്ചു .

Aslam Kamil Saquafi parappanangadi

നോമ്പിന്റെ ഫർളുകൾ*

 *നോമ്പിന്റെ ഫർളുകൾ* - .


അദ്ധ്യായം 4


ചോദ്യം : 21

നോമ്പിന്റെ ഫർളുകൾ എത്ര ? ഏവ ?


ഉത്തരം:

നോമ്പിന്റെ ഫർളുകൾ  രണ്ടാണ് -

1 എല്ലാ ദിവസവും നിയ്യത്ത് ചെയ്യുക

2 നോമ്പ് മുറിയുന്ന കാര്യങ്ങൾ ഉപേക്ഷിക്കുക


ചോദ്യം :22

ഫർള് നോമ്പാണെങ്കിൽ നിയ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ത് ?


ഉത്തരം:

ഫർള് നോമ്പാണെങ്കിൽ

രണ്ട് ശർത്വുകൾ ഉണ്ട്


1 നിയ്യത്ത് രാത്രി ആക്കുക

 2 ഇന്ന നോമ്പാണെന്ന് നിചപ്പെടുത്തുക 


ഒന്നാമത്തെ ശർത്വ് പ്രകാരം ഫർള് നോമ്പിന്  സുബഹിക്ക് ശേഷം നിയ്യത്ത് ചെയ്താൽ സ്വഹീഹാവുകയില്ല.

ഒരാൾ നിയ്യത്ത് ചെയ്യുമ്പോൾ ഇപ്പോൾ സുബ്ഹി ആയോ ഇല്ലയോ എന്ന് സംശയിച്ചാൽ സ്വീകാര്യമല്ല.

എന്നാൽ നിയ്യത്ത് ചെയ്തതിനുശേഷം

സുബ്ഹി വെളിവായോ ഇല്ലേ എന്ന് സംശയിച്ചാൽ സുബഹിക്ക് ശേഷമാണ് നിയ്യത്ത് വെച്ചത് എന്ന് ഉറപ്പില്ലാത്ത കാലത്തോളം സ്വീകാര്യമാണ്.


ചോദ്യം : 23

ഇന്ന നോമ്പാണെന്ന് നിജപ്പെടുത്തൽ എന്ന ൾർത്വ് ഒന്ന് വിവരിക്കുമോ ?


ഉത്തരം:

ഫർള് നോമ്പ് അനുഷ്ഠിക്കുമ്പോൾ അത് റമദാനിനെ നോമ്പാണോ കഫാറത്ത് ആണോ നേർച്ച നോമ്പ് ആണോ എന്ന് കൃത്യമാക്കൽ നിയ്യത്തിൽ നിർബന്ധമാണ്.


ചോദ്യം : 24

വിവിധ വർഷത്തെ റമളാനും വിവിധ കഫാറത്തുകളും വിവിധ നേർച്ചകളും ഉണ്ടെങ്കിൽ

ഇന്ന വർഷത്തെ നോമ്പ് ഇന്ന കഫാറത്ത് ഇന്ന നേർച്ച എന്ന് നിജപ്പെടുത്തൽ നിർബന്ധമുണ്ടോ ?

  

ഉത്തരം:

നിർബന്ധമില്ല എങ്കിലും റമദാനിലെ നോമ്പാണ് , നേർച്ചയാണ് ,കഫാറത്താണ് , എന്ന് നിജപ്പെടുത്തൽ നിർബന്ധമാണ്.


ചോദ്യം : 25

സുന്നത്ത് നോമ്പ് പകലിൽ നിയ്യത്ത് വച്ചാൽ മതിയാകുമോ ?


ഉത്തരം:

സുന്നത്ത് നോമ്പ് ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്യൽ മതിയാവുന്നതാണ്.

അത് സമയം നിർണിതമായ സുന്നത്ത് നോമ്പാണെങ്കിലും അത് മതി.

പക്ഷേ സുബ്ഹി മുതൽ നോമ്പു മുറിക്കുന്ന കാര്യങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതാണ്.

എങ്കിലും സുന്നത്ത് നോമ്പിലും രാത്രിയാക്കലും ഇന്ന നോമ്പാണെന്ന് നിജപ്പെടുത്തലും നല്ലതാണ്.


ചോദ്യം : 26

റമദാൻ നോമ്പിന്റെ

നിയ്യത്തിലെ ചുരുങ്ങിയ രൂപം എങ്ങനെ ?

ഉത്തരം:

نويت صوم رمضان

,റമദാൻ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി ,

എന്നതാണ് ചുരുങ്ങിയ രൂപം

ഇതിൽ ഇന്ന നോമ്പാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.


ചോദ്യം :27

ഫർള് നോമ്പാണെങ്കിൽ ഫർള് നോമ്പ് എന്ന് പ്രത്യേകം കരുതൽ നിർബന്ധമുണ്ടോ ?


ഉത്തരം:

ഫർള് നോമ്പ് എന്ന് പ്രത്യേകം കരുതൽ നിർബന്ധമില്ല.എങ്കിലും സുന്നത്താണ് .


ചോദ്യം : 28

റമദാനിലെ നോമ്പിന്റെ നിയ്യത്തിന്റെ പൂർണ്ണരൂപം എങ്ങനെ ?

ഉത്തരം:

نويت صوم غد عن أداء فرض رمضان هذه السنة لله تعالي 


ഈ വർഷത്തെ റമദാനിലെ ഫർളായ അദാആയ നാളത്തെ നോമ്പിനെ അല്ലാഹുതആല വേണ്ടി നോൽക്കുവാൻ ഞാൻ കരുതി.


Aslam Kamil Saquafi parappanangadi

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...