Saturday, March 1, 2025

നോമ്പ് മുറിക്കുന്ന കാര്യങ്ങൾ

 നോമ്പ് മുറിക്കുന്ന കാര്യങ്ങൾ 

അദ്ധ്യായം 7


ചോദ്യം : 37


നോമ്പ് മുറിക്കുന്ന കാര്യങ്ങൾ വിവരിക്കുമോ ?

ഉത്തരം:

നോമ്പ് മുറിക്കുന്ന കാര്യങ്ങൾ

നാലാണ്

1 സംയോഗം ചെയ്യുക

2 സ്കലിപ്പിക്കുക

3 ഉണ്ടാക്കി ചർദിക്കുക

4 തുറക്കപെട്ട ദ്വാരത്തിലൂടെ വല്ല വസ്തുവും പ്രവേശിക്കുക


ചോദ്യം : 38

ഈ കാര്യങ്ങൾ മറന്ന് കൊണ്ട് ചെയ്തൽ നോമ്പ് മുറ്റയുമാ ?

ഉത്തരം:

അറിഞ്ഞ് കൊണ്ടും മനപ്പൂർവവും ഇഷ്ടപ്രകാരവും മേൽ കാര്യങ്ങൾ ഉണ്ടായാൽ മാത്രമേ നോമ്പ് മുറിയുകയുള്ളു.


നോമ്പ് കാരനാണന്ന് മറന്ന് കൊണ്ട് ഈ കാര്യങ്ങൾ ഉണ്ടായാൽ നോമ്പ് മുറിയില്ല.


ചോദ്യം : 39

ഇവ നോമ്പ് മുറിക്കുമെന്ന് അറിവില്ലാത്തവൻ ചെയ്താൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അറിയാത്തവനെ രണ്ട് വിഭാഗമാക്കാം

ഒന്ന്:അടുത്ത് മുസ്ലിമായത് കൊണ്ടും അല്ലങ്കിൽ മുസ്ലിമീങ്ങളെ തൊട്ട് അകലെ താമസിക്കൽ കൊണ്ടും അറിയാതെയായി വിടുതി ഉള്ളവൻ


രണ്ട്:ഇങ്ങനെ വിടുതി ഇല്ലാത്തവൻ അതായത് മുസ്ലിമീങ്ങൾക്കിടയിൽ താമസിച്ചിട്ടും പഠിക്കാൻ സൗകര്യം ലഭിച്ചിട്ടും പഠിക്കത്തവൻ


ആദ്യ വിഭാഗത്തിൽ പെട്ടവനിൽ നിന്നും മേൽ കാര്യങ്ങൾ ഉണ്ടായാൽ 

അവന്റെ നോമ്പ് മുറിയുകയില്ല.


രണ്ടാം വിഭാഗത്തിൽ പെട്ടവനിൽ നിന്നും മേൽ കാര്യങ്ങൾ ഉണ്ടായാൽ 

അവന്റെ നോമ്പ് മുറിയുന്നതാണ് ,


ചോദ്യം 40

ഒരാളെ നിർബന്ധിപ്പിച്ചു വല്ലതും  ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിയില്ല.


ചോദ്യം :41

തുറക്കപെട്ട ദ്വാരത്തിന് ഉദാഹരണം പറയാമോ ?

ഉത്തരം:

ചെവി കുഴിയുടെ ഉൾഭാഗം

മുല കണ്ണിയുടെ ഉള്ള് 

പുരുഷന്റെ മൂത്രദ്വാരം

തരിമൂക്കിന്റെ അപ്പുറം

ഇവയിലൂടെ വല്ലതും ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം :42

മൂക്കിൽ മരുന്ന് ഉറ്റിച്ചാൽ നേമ്പ് മുറിയുമോ ?

ഉത്തരം:

തരിമൂക്കിന്റെ അങ്ങേ തല വിട്ട് കടന്നാൽ നോമ്പ് മുറിയുന്നതാണ്


ചോദ്യം :43

കണ്ണിൽ മരുന്ന് ഉറ്റിച്ചൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിയില്ല.


ചോദ്യം :44

സ്ത്രീയുടെ മുൻ ദ്വാരത്തിലൂടെ വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം: പാതത്തിന്മേൽ ഇരിക്കുന്ന സമയത്ത് വെളിവാക്കുന്നതിന്റെ അപ്പുറത്തേക്ക് വല്ലതും ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം :45

ഒരു വസ്തു തൊണ്ടയുടെ എവിടെ എത്തിയാലാണ് നോമ്പ് മുറിയൽ ?

ഉത്തരം:

തൊണ്ടയുടെ മധ്യഭാഗം അതായത് അറബിയിലെ ح എന്ന അക്ഷരം മൊഴിയുന്ന സ്ഥലം വിട്ട് കടന്നാൽ നോമ്പ് മുറിയുന്നതാണ് .


ചോദ്യം :46

നിർബന്ധിക്കപെട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

നോമ്പ് മുറിക്കുന്ന കാര്യത്തിന്റെ മേൽ

നിർബന്ധിക്കപെട്ടാൽ നോമ്പ് മുറിയില്ല.


ചോദ്യം :47

മനോഹരം ചെയ്യുമ്പോഴും മറ്റും വിരൽ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

വിരൽ ഉള്ളിലേക്ക് ചേരൽ കൊണ്ട് നോമ്പ് മുറിയുന്നതാണ്.


ചോദ്യം :48

നോമ്പുകാരൻ രാത്രി വിസർജനം ചെയ്യലാണ് നല്ലതെന്ന് കേൾക്കുന്നു ശരിയാണോ ?

ഉത്തരം:

അതാണ് സൂക്ഷ്മത എന്ന് ഖാളി ഹുസൈൻ എന്നവർ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത് ഉത്തമമാണ്.

പ്രയാസമുള്ളവൻ രാത്രി വരെ പിന്തിക്കണം എന്നില്ല .


ചോദ്യം :49

കഫം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മനപ്പൂർവം കഫം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.

കഫം ഇറങ്ങി വരുകയും ഉള്ളിലേക്ക് മുൻകടക്കുകയും ചെയ്താൽ നോമ്പ് മുറിയില്ല.


 ചോദ്യം : 50

ഊന് പൊട്ടിയ രക്തം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

ഊന് പൊട്ടിയ രക്തം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


രക്തം വന്നതിന് ശേഷം രക്തം മുഴുവനും തുപ്പിക്കളയുകയും വായ കഴുകുന്നതിന് മുമ്പ് തെളിഞ്ഞ തുപ്പ് നീര് ഇറക്കിയാലും നോമ്പ് മുറിയുന്നതാണ്.

വായ കഴുകിയതിന് ശേഷമേ തുപ്പ് നീര് ഇറക്കാവു.

 

ചോദ്യം 51

പുകവലിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം

പുകവലിച്ചാൽ നോമ്പ് മുറിയുന്നതാണ് കാരണം പുക തടിയുള്ളതാണ്.


ചോദ്യം : 52

വെറ്റില തിന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം.

അതേ വെറ്റിലയുടെ അംശങ്ങൾ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 53

സ്കലിപ്പിച്ചാൽ എപ്പോഴല്ലാമാണ് നോമ്പ് മുറിയുക ?

ഉത്തരം:

നോമ്പ്കാരൻ സ്വന്തം കൈക കൊണ്ടോ ഭാര്യയുടെ കൈ കൊണ്ടോ തൊട്ടൽ വുളു മുറിയുന്നവരെ മറകൂടാതെ തൊട്ടത് കാരണം സ്കലനമുണ്ടായാലും നോമ്പ് മുറിയുന്നതാണ് (ഫത്ഹുൽ മുഈൻ. 190)


ചോദ്യം : 54

മറയോട് കൂടെ സ്ത്രീയെ ചുമ്പിക്കുകയോ ചേർക്കുകയോ ചെയ്തപ്പോൾ സ്കലനമുണ്ടായാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മുറിയില്ല. 

പക്ഷെ മനിയ്യ് പുറപ്പെടണമെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് മേൽ പ്രവർത്തി ചെയ്തപ്പോൾ മനിയ്യ് പുറപ്പെട്ടാൽ നോമ്പ് മുറിയുന്നതാണ് . (ശറഹു ഫത്ഹുൽ മുഈൻ 191 ബാജൂരി)


ചോദ്യം : 55

സ്വപ്നസ്കലനമുണ്ടായാൽ

നോമ്പ് മുറിയുമോ ?

ഉത്തരം:

സ്വപ്നസ്കലനമുണ്ടായാൽ നോമ്പ് മുറിയില്ല.

എന്നാൽ മനപ്പൂർവം സ്കലിപ്പിച്ചാൽ നോമ്പ് മുറിയും.


ചോദ്യം : 56

ചിന്തിക്കുകയോ നോക്കുകയോ ചെയ്തപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

സ്കലിപ്പിക്കണമെന്ന് ഉദ്ധേശമില്ലാതെ നോക്കുകയോ ചിന്തിക്കുകയോ ചെയ്തപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയില്ല.


എന്നാൽ

നേക്കുകയോ ചിന്തിക്കുകയോ ചെയ്യുമ്പോൾ

 സ്കലിപ്പിക്കണമെന്ന് ഉദ്ധേശത്തേടെ ചെയ്തതാണങ്കിൽ നോമ്പ് മുറിയുന്നതാണ്. (ഫത്ഹുൽ മുഈൻ വശ്ശറഹു 191 )


ചോദ്യം : 57

മഹ്റമിനേയോ സ്ത്രീയുടെ മുടിയോ തൊട്ടപ്പോൾ സ്കലനമുണ്ടായാൽ നോമ്പ് മുറിയുമോ . ?

ഉത്തരം:

സ്കലനം ഉണ്ടാകണമെന്ന് ഉദ്ദേശിക്കാതെയാണ് തൊട്ടപ്പോൾ സ്കലനമെങ്കിൽ നോമ്പ് മുറിയില്ല .ഉദ്ദേശിച്ചു തൊട്ടപ്പോൾ സ്കലിച്ചാൽ നോമ്പ് മുറിയും


ചോദ്യം : 58

നോമ്പുകാരൻ ഭാര്യയെ വികാരത്തോടു കൂടെ ഇണങ്ങിച്ചേരുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

ഫർള് നോമ്പുകാരൻ ഭാര്യയെ വികാരത്തോടു കൂടെ ആ വർത്തിച്ചു ഇണങ്ങിച്ചേരൽ ഹറാമാണ്

വികാരത്തെ ഇളക്കുന്ന ചിന്തയും നോട്ടവും അതും ഹറാമാണ്.


ചോദ്യം : 59

മദജലം പുറപ്പെട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മദജലം പുറപ്പെട്ടാൽ നോമ്പ് മുറിയില്ല. വികാരത്തിന്റെ തുടക്കത്തിൽ പുറപ്പെടുന്ന ദ്രാവകമാണ മദ് യ്


ചോദ്യം : 60

ചർദിച്ചാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അവന്റെ പ്രവർത്തി കൂടാതെ ചർദ്ദിച്ചാൽ നോമ്പ് മുറിയില്ല.

ഉണ്ടാക്കി ചർദ്ദിച്ചാൽ നോമ്പ് മുറിയും.

എന്നാൽ ചർദ്ദി മികച്ചു വരികയുംചർദ്ദിച്ചതിൽ നിന്നോ അത് തട്ടിനജസായ തുപ്പ്നീരിൽ നിന്നോ അവൻറെ ഇഷ്ടപ്രകാരം ഉള്ളിലേക്ക് വല്ലതും ചേർന്നാൽ നോമ്പ് മുറിയും.


ചോദ്യം : 61

കഫം പറിച്ചെടുത്തിൽ നോമ്പ്

മുറിയുമോ ?

ഉത്തരം:

കഫംപറിച്ചെടുത്ത് തുപ്പിക്കളഞ്ഞാൽനോമ്പ് മുറിയില്ല.

എന്നാൽ  ഹൽക്കിന്റെ മദ്യം അതായത്  ح എന്ന അറബി അക്ഷരം മൊഴിയുന്ന എത്തിയ കഫം  തുപ്പാൻ സാധിച്ചിട്ടും വിഴുങ്ങി കളഞ്ഞാൽ നോമ്പ് മുറിയും .


ചോദ്യം : 62

ഉള്ളിലേക്ക് കടന്ന ഈച്ചയെ പുറത്തെടുത്താൽ നോമ്പ് മുറിയുമോ ?

ഉത്തരം: അറിയാതെ ഉള്ളിലേക്ക് കടന്ന് ഈച്ചയെ പുറത്തെടുത്താൽ നോമ്പ് മുറിയുന്നതാണ്.

നോമ്പ് മുറിഞ്ഞാലും പ്രയാസമാണെങ്കിൽ പുറത്തെടുക്കൽ അനുവദനീയമാണ്.നോമ്പ് ഖളാഅ് വീട്ടണം എന്ന് മാത്രം (ഫത്ഹുൽ മുഈൻ 191)


ചോദ്യം : 63

മൂലക്കുരു ഉള്ളിലേക്ക് തള്ളിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

പുറത്ത് വന്ന മൂലക്കുരു ഉള്ളിലേക്ക് തള്ളിയാൽ നോമ്പ് മുറിയില്ല.

ആവശ്യമെങ്കിൽ വിരൽ ഉപയോഗിച്ചു കൊണ്ടായാലും നോമ്പ് മുറിയില്ല.


ചോദ്യം : 64

തൊണ്ടയിലേക്ക് രുജി ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

രുജി ചേർന്നാൽ നോമ്പ് മുറിയില്ല.


ചോദ്യം : 65

മൂക്കിലേക്ക് വല്ലതും ഇട്ടാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

തരിമൂക്കിന്റെ അങ്ങേ തല വിട്ട് കടന്നാൽ മാത്രമേ നോമ്പ് മുറിയുകയുള്ളൂ

ഇല്ലങ്കിൽ നോമ്പ് മുറിയില്ല.


ചോദ്യം : 66

തുപ്പ് നീര് ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

തുപ്പ് നീര് ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയില്ല.

 പക്ഷെ കഫത്തോടോ ഊന് പൊട്ടിയ രക്തത്തോടോ അന്യവസ്തുക്കളോടോ വെറ്റിലയുടെ നീരിനോടൊ ഭക്ഷണവിശിഷ്ടത്തോടോ കലർന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 67

നാവിലൂടെ അല്ലാതെ പുറത്ത്  വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ

ഉത്തരം:

നാവിലൂടെ പുറത്തേക്ക് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയില്ല.

നാവിലൂടെ അല്ലാതെ പുറത്ത് വന്ന തുപ്പ് നീര്  ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.


ചോദ്യം 68

ചുണ്ടിന്റെ പുറത്തേക്ക് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ?

ഉത്തരം: നോമ്പ് മുറിയുന്നതാണ് :


ചോദ്യം: 69

തയ്യിൽ കാരന്റെയും മറ്റും നൂലിലൂടെ പുറത്ത് വന്ന തുപ്പ് നീര് ഇറക്കിയാൽ നോമ്പ് മുറിയുമോ ?


ഉത്തരം:

നൂൽ വായയിൽ ഇട്ട് തെറിക്കുന്ന തുപ്പ് നീരോടെ പുറത്തെടുത്ത് വീണ്ടും വായയിൽ ഇട്ടാൽ നോമ്പ് മുറിയുന്നതാണ്.

വിട്ട് പിരിയുന്നതുപ്പ് നീര് ഇല്ലങ്കിൽ നോമ്പ് മുറിയില്ല.


അപ്രകാരം നൂലിലെ ചായം ഇറക്കിയാലും നോമ്പ് മുറിയുന്നതാണ്.


ചോദ്യം : 70

പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

മനപ്പൂർവം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ് .


എന്നാൽ വേർതിരിച്ച് തുപ്പാൻ അശക്തമായ നിലക്ക് അവശിഷ്ടത്തേടെ തുപ്പ് നീര് ഇറങ്ങി പോയാൽ നോമ്പ് മുറിയില്ല.


ചോദ്യം : 71

വായിൽ വെള്ളം കൊപ്ളിച്ചതിന് ശേഷമുള്ള  അവശിഷ്ടം ഇറക്കിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

അത് തുപ്പിക്കളയാൻ സാധിക്കുമെങ്കിലും

നോമ്പ് മുറിയില്ല.


ചോദ്യം : 72

കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം മുൻ കടന്നാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

സുന്നത്തോ ഫർളോ കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം മുൻ കടന്നാൽ

നോമ്പ് മുറിയില്ല.

 ജുമുഅയുടെയും പെരുന്നാളിന്റെയും കുളികൾ സുന്നത്ത് കുളിക്ക് ഉദാഹരണമാണ് . 


എന്നാൽ സുന്നത്തും ഫർളും അല്ലാത്ത കുളിയിൽ ഉദാഹരണത്തിന് തണുപ്പിനു വേണ്ടിയോ  വൃത്തിക്ക് വേണ്ടി യോ ഉള്ള കുളിയിൽ ഉള്ളിലേക്ക് വെള്ളം ചേർന്നാൽ നോമ്പ് ബാത്തിലാകുന്നതാണ്.


ചോദ്യം : 73

മുങ്ങി കുളിച്ചാൽ നോമ്പ് നഷ്ടപ്പെടുമോ?

ഉത്തരം:

 മുങ്ങി കുളിക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം ചേർന്നാലും നോമ്പ് നഷ്ടപ്പെടും.


ചോദ്യം : 74

വായിൽ വെള്ളം കുപ്പിളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറ്റുമ്പോഴും ഉള്ളിലേക്ക് വെള്ളം മുൻകടന്നു പോയാൽ നോമ്പു മുറിയുമോ ?


ഉത്തരം:

വുളു എടുക്കുമ്പോൾ 

വായിൽ വെള്ളം കുപ്പിളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറ്റുമ്പോഴും ഉള്ളിലേക്ക് വെള്ളം മുൻകടന്നു പോയാൽ

നോമ്പ് മുറിയുകയില്ല.

എന്നാൽ നോമ്പ് കാരൻ വായിൽ വെള്ളം കുപ്പിളിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റുമ്പോഴും അമിതമാക്കൽ സുന്നത്തില്ല കറാഹത്താണ് . അമിതമാക്കിയത് കാരണമായിട്ട് ഉള്ളിലേക്ക് വെള്ളം കടന്നുപോയാൽ  നോമ്പ് മുറിയുന്നതാണ്.

 മൂന്ന് തവണയേക്കാൾ കൂടുതൽ -അതായത് നാലാം തവണ - കുപ്പിളിച്ചപ്പോൾ വെള്ളം ചേർന്നാൽ നോമ്പ് മുറിയും.


ചോദ്യം : 75

 ഈച്ച പൊടി പുക

എന്നിവ ഉള്ളിൽ ചേർന്നാൽ നോമ്പ് മുറിയുമോ ?


ഉത്തരം:

ഉദ്ദേശപ്രകാരം അല്ലാതെ ഈച്ചയോ പൊടിയോ പുകയോ ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയില്ല.

എന്നാൽ ചേരണമെന്ന് ഉദ്ദേശത്തോടുകൂടിയാണെങ്കിൽ നോമ്പു മുറിയുന്നതാണ്.


ചോദ്യം : 76

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുബ്ഹി വെളിവായാൽ എന്ത് ചെയ്യണം

ഉത്തരം:

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുബ്ഹി വെളിവായാൽ വായിൽ ഉള്ള ഭക്ഷണം വേഗത്തിൽ തുപ്പിക്കളയേണ്ടതാണ് എങ്കിൽ നോമ്പ് സഹീഹ് ആകും 


അപ്രകാരമാണ് ഭാര്യയുമായി സംയോഗത്തിൽ ഏർപ്പെട്ട സമയത്ത് സുബ്ഹി വെളിവായാൽ വേഗം ഊരി കളയണം എങ്കിൽ ആ നോമ്പ് സഹീഹ് ആകുന്നതാണ്.


ചോദ്യം : 77

സ്വുബ്ഹി ആയോ അസ്തമിച്ചോ എന്നതിൽ എന്താണ് അവലംഭിക്കേണ്ടത്


ഉത്തരം:

ഈ വിശയത്തിൽ അവലംഭിക്കേണ്ടത് അവന്റെ ഉറപ്പിന്റെയോ ഭാവനയുടെ മേലിലുമാണ്.

സ്വുബ്ഹി ആയിട്ടില്ല എന്ന ഭാവനയുണ്ടങ്കിൽ ഭക്ഷണം കഴിക്കാവുന്നതാണ്.

അസ്തമിച്ചു എന്ന ഭാവനയുണ്ടങ്കിൽ നോമ്പ് തുറക്കാവുന്നതാണ്.


ചോദ്യം : 78

ഒരാൾ പ്രഭാതത്തിൽ രാത്രിയാണന്ന ഭാവനയിയോ വൈകുന്നേരം അസ്തമിച്ചു എന്ന ഭാവനയിൽ ഭക്ഷിക്കുകയും പിന്നീട് ഭക്ഷിച്ചത് പകലായിരുന്നു എന്ന് ഭോധ്യപ്പെടുകയും ചെയ്താൽ അവന്റെ നോമ്പ് സ്വീകാര്യമാണോ?


ഉത്തരം:

 നോമ്പ് നഷ്ടപ്പെടുന്നതാണ് .

അവൻ അത് ഖളാ വീട്ടൽ നിർബന്ധമാണ് -


ചോദ്യം : 79

പകലാണോ രാത്രിയാണോ എന്ന സംശയത്തോടെ ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

പകലിന്റെ അവസാനം 

പകലാണോ രാത്രിയാണോ എന്ന സംശയത്തോടെ ഭക്ഷിക്കുന്നത് ഹറാമാണ്.

പകലിന്റെ ആദ്യമാണങ്കിൽ കറാഹത്താണ് .


ചേദ്യം : 80

ഇഞ്ചിക്ഷൻ അടിച്ചാൽ നേമ്പ് മുറിയുമോ ?


ഉത്തരം:

രക്തം എടുക്കാൻ വേണ്ടി യോ മരുേന്നാ രക്തമോ കയറ്റാൻ വേണ്ടിയോ

ഞരമ്പിലേക്ക് ഇഞ്ചിക്ഷൻ അടിച്ചാൽ നേമ്പ് മുറിയുന്നതാണ്.

മാംസത്തിലേക്ക് ഇഞ്ചിക്ഷൻ അടിച്ചാൽ നോമ്പ് മുറിയില്ല.


ചോദ്യം : 81

വയറ്റിലേക്ക് കമ്പിയോ കത്തിയോ കയറ്റിയാൽ നോമ്പ് മുറിയുമോ ?

ഉത്തരം:

ഉള്ളിലേക്ക് ഇറങ്ങിയാൽ നോമ്പ് മുറിയുന്നതാണ്.


Aslam Kamil Saquafi parappanangadi


No comments:

Post a Comment

നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*

 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ* ചോദ്യം 112 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ? 1.ഒരു കാരണവുമില്ലാത...