*നോമ്പിന്റെ ഫർളുകൾ* - .
അദ്ധ്യായം 4
ചോദ്യം : 21
നോമ്പിന്റെ ഫർളുകൾ എത്ര ? ഏവ ?
ഉത്തരം:
നോമ്പിന്റെ ഫർളുകൾ രണ്ടാണ് -
1 എല്ലാ ദിവസവും നിയ്യത്ത് ചെയ്യുക
2 നോമ്പ് മുറിയുന്ന കാര്യങ്ങൾ ഉപേക്ഷിക്കുക
ചോദ്യം :22
ഫർള് നോമ്പാണെങ്കിൽ നിയ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ത് ?
ഉത്തരം:
ഫർള് നോമ്പാണെങ്കിൽ
രണ്ട് ശർത്വുകൾ ഉണ്ട്
1 നിയ്യത്ത് രാത്രി ആക്കുക
2 ഇന്ന നോമ്പാണെന്ന് നിചപ്പെടുത്തുക
ഒന്നാമത്തെ ശർത്വ് പ്രകാരം ഫർള് നോമ്പിന് സുബഹിക്ക് ശേഷം നിയ്യത്ത് ചെയ്താൽ സ്വഹീഹാവുകയില്ല.
ഒരാൾ നിയ്യത്ത് ചെയ്യുമ്പോൾ ഇപ്പോൾ സുബ്ഹി ആയോ ഇല്ലയോ എന്ന് സംശയിച്ചാൽ സ്വീകാര്യമല്ല.
എന്നാൽ നിയ്യത്ത് ചെയ്തതിനുശേഷം
സുബ്ഹി വെളിവായോ ഇല്ലേ എന്ന് സംശയിച്ചാൽ സുബഹിക്ക് ശേഷമാണ് നിയ്യത്ത് വെച്ചത് എന്ന് ഉറപ്പില്ലാത്ത കാലത്തോളം സ്വീകാര്യമാണ്.
ചോദ്യം : 23
ഇന്ന നോമ്പാണെന്ന് നിജപ്പെടുത്തൽ എന്ന ൾർത്വ് ഒന്ന് വിവരിക്കുമോ ?
ഉത്തരം:
ഫർള് നോമ്പ് അനുഷ്ഠിക്കുമ്പോൾ അത് റമദാനിനെ നോമ്പാണോ കഫാറത്ത് ആണോ നേർച്ച നോമ്പ് ആണോ എന്ന് കൃത്യമാക്കൽ നിയ്യത്തിൽ നിർബന്ധമാണ്.
ചോദ്യം : 24
വിവിധ വർഷത്തെ റമളാനും വിവിധ കഫാറത്തുകളും വിവിധ നേർച്ചകളും ഉണ്ടെങ്കിൽ
ഇന്ന വർഷത്തെ നോമ്പ് ഇന്ന കഫാറത്ത് ഇന്ന നേർച്ച എന്ന് നിജപ്പെടുത്തൽ നിർബന്ധമുണ്ടോ ?
ഉത്തരം:
നിർബന്ധമില്ല എങ്കിലും റമദാനിലെ നോമ്പാണ് , നേർച്ചയാണ് ,കഫാറത്താണ് , എന്ന് നിജപ്പെടുത്തൽ നിർബന്ധമാണ്.
ചോദ്യം : 25
സുന്നത്ത് നോമ്പ് പകലിൽ നിയ്യത്ത് വച്ചാൽ മതിയാകുമോ ?
ഉത്തരം:
സുന്നത്ത് നോമ്പ് ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്യൽ മതിയാവുന്നതാണ്.
അത് സമയം നിർണിതമായ സുന്നത്ത് നോമ്പാണെങ്കിലും അത് മതി.
പക്ഷേ സുബ്ഹി മുതൽ നോമ്പു മുറിക്കുന്ന കാര്യങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതാണ്.
എങ്കിലും സുന്നത്ത് നോമ്പിലും രാത്രിയാക്കലും ഇന്ന നോമ്പാണെന്ന് നിജപ്പെടുത്തലും നല്ലതാണ്.
ചോദ്യം : 26
റമദാൻ നോമ്പിന്റെ
നിയ്യത്തിലെ ചുരുങ്ങിയ രൂപം എങ്ങനെ ?
ഉത്തരം:
نويت صوم رمضان
,റമദാൻ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി ,
എന്നതാണ് ചുരുങ്ങിയ രൂപം
ഇതിൽ ഇന്ന നോമ്പാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.
ചോദ്യം :27
ഫർള് നോമ്പാണെങ്കിൽ ഫർള് നോമ്പ് എന്ന് പ്രത്യേകം കരുതൽ നിർബന്ധമുണ്ടോ ?
ഉത്തരം:
ഫർള് നോമ്പ് എന്ന് പ്രത്യേകം കരുതൽ നിർബന്ധമില്ല.എങ്കിലും സുന്നത്താണ് .
ചോദ്യം : 28
റമദാനിലെ നോമ്പിന്റെ നിയ്യത്തിന്റെ പൂർണ്ണരൂപം എങ്ങനെ ?
ഉത്തരം:
نويت صوم غد عن أداء فرض رمضان هذه السنة لله تعالي
ഈ വർഷത്തെ റമദാനിലെ ഫർളായ അദാആയ നാളത്തെ നോമ്പിനെ അല്ലാഹുതആല വേണ്ടി നോൽക്കുവാൻ ഞാൻ കരുതി.
Aslam Kamil Saquafi parappanangadi
No comments:
Post a Comment