Saturday, March 1, 2025

നോമ്പിന്റെ ശർത്വുകൾ *

 *നോമ്പിന്റെ ശർത്വുകൾ *


അദ്ധ്യായം 3


ചോദ്യം :15

നോമ്പിന്റെ ശർത്വുകൾ  എത്ര ? ഏതല്ലാം ?


ഉത്തരം:

നോമ്പിന്റെ ശർത്വുകൾ നാലാകുന്നു.

1 ഇസ്ലാം

2 ശുദ്ധി

3  പകൽ മുഴുവനും ബുദ്ധി ഉണ്ടാവുക

4 സ്വീകരിക്കുന്ന സമയം ആവുക


ചോദ്യം :16

മേൽ നിബന്ധനപ്രകാരം ശർത്വ് ഒക്കാത്തവർ ആരെല്ലാം അവരുടെ വിധി എന്ത് ?


ഉത്തരം:

പകലിന്റെ അല്പസമയം ഒരാൾ മുർത്തദ് ആവുകയോ ഭ്രാന്താവുകയോ ചെയ്താൽ  അവൻറെ നോമ്പ് സ്വീകാര്യമല്ല.

അപ്രകാരമാണ് ആർത്തവകാരിയോ നിഫാസ്കാരിയോ ആയാലും  നോമ്പ് സ്വീകാര്യമല്ല.

ആദ്യത്തെ മൂന്ന് നിബന്ധനകളിൽ നിന്നും ഇത് മനസ്സിലാക്കാവുന്നതാണ്.


ചോദ്യം :17

ബോധക്ഷയം ഉണ്ടായാൽ നോമ്പ് ബാത്തിലാകുമോ ?


 ഉത്തരം:

 മദ്യപിച്ച് കൊണ്ടോ മറ്റോ കാരണം ബോധക്ഷയം ഉണ്ടായാൽ നോമ്പ് ബാത്വിലാകും.


അതിക്രമം കാരണം

ബോധംകെട്ടത് അല്ലെങ്കിലും

സുബ്ഹി മുതൽ മഗ്‌രിബ് വരെ ബോധം കെട്ട വനായാൽ നോമ്പ് ബാത്വിലാവും.

അതിക്രമം കൂടാതെ പകലിന്റെ അല്പസമയം ബോധം കേട്ടാൽ നോമ്പു ബാത്വിലാവുകയില്ല.


ചോദ്യം :18

പകൽ മുഴുവനും ഉറങ്ങിയാൽ നോമ്പ് ബാത്വിൽ ആകുമോ ?


ഉത്തരം:

സ്വുബ്ഹി മുതൽ മഗരിബ് വരെ പൂർണ്ണമായി ഉറങ്ങിയാൽ 

നോമ്പു ബാത്വിലാവുകയില്ല.


ചോദ്യം :19

നോമ്പ് സ്വീകാര്യമല്ലാത്ത സമയങ്ങൾ ഏത് ?


ഉത്തരം:

രണ്ട് പെരുന്നാൾ ദിവസവും അയ്യാമുത്തശ് രീഖിന്റെ ദിവസവും (ദുൽഹിജ്ജ 11 12 13 ) നോമ്പ് സ്വീകാര്യമല്ല.

ഈദിവസങ്ങളിൽ നോമ്പ് അനുഷ്ടിച്ചാൽ അത് ബാത്വിലാകും.ഹറാമാണ്


ചോദ്യം :20

ശഅബാൻ പകുതിക്ക് ശേഷം നോമ്പനുഷ്ടിക്കുന്നതിൻറെ വിധി എന്ത് ?

ഉത്തരം:

 കളാആയ നോമ്പ് തിങ്കൾ വ്യാഴം തുടങ്ങി വിർദ്കൾ (പതിവായ നോമ്പ് കൾ )നേർച്ച കഫാറത്ത് നോമ്പുകൾ എന്നിവ ശഅബാൻ പകുതിക്ക് ശേഷവും ശക്കിന്റെ ദിവസവും നോൽക്കാവുന്നതാണ്.

സുന്നത്ത് നോമ്പ് ഖളാഅ് വീട്ടുകയാണെങ്കിലും അനുവദനീയമാണ്.

മേൽ പറയപ്പെട്ടവയല്ലാത്ത നോമ്പുകൾ ശഅ്ബാൻ പകുതിക്ക് ശേഷം അനുവദനീയമല്ല.ശഅബാൻ ആദ്യപകുതിയോട് ചേർത്തി കൊണ്ടാണ് നോക്കുന്നതെങ്കിൽ അനുവദനീയമാണ്.


Aslam Kamil Saquafi parappanangadi


No comments:

Post a Comment

നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*

 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ* ചോദ്യം 112 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ? 1.ഒരു കാരണവുമില്ലാത...