Saturday, March 1, 2025

മാസം കാണൽ*

 അദ്ധ്യായം 2


* മാസം കാണൽ*


ചോദ്യം :  6

റമദാൻ നോമ്പ് നിർബന്ധമാൽ എപ്പോൾ?

ഉത്തരം:

ശഅ്ബാൻ മുപ്പത് പൂർത്തിയാവല്‍ കൊണ്ടും

റമദാൻ മാസപ്പിറവി കാണൽ കൊണ്ട് മാണ് റമസാൻ നോമ്പ് നിർബന്ധമവൽ

തിരുനബി صلي الله عليه وسلم

 പറഞ്ഞു. നിങ്ങൾ മാസം കണ്ടാൽ നോമ്പ് അനുഷ്ടിക്കുക  മാസം കണ്ടാൽ നോമ്പ് ഒഴിവാക്കുക

നിങ്ങളുടെ മേൽ മേഘം മൂടപ്പെട്ടാൽ നിങ്ങൾ മുപ്പത് പൂർത്തിയാക്കുക.


ചോദ്യം :  7

ഒരു വെക്തിയുടേ

മേലിൽ റമസൻ നോമ്പ് നിർബന്ധമാവൽ എപ്പോൾ?

ഉത്തരം:

ഒരാൾ മാസം നേരിട്ട് കാണുകയോ നേരിട്ട് കണ്ടവനെ വാസ്തവമാക്കുകയോ ചെയ്താൽ അവന്റെ മേലിൽ നോമ്പ് അനുഷ്ടിക്കൽ നിർബന്ധമാണ്. ഖാസിയുടെ അരികിൽ സ്ഥിരപ്പെട്ടിട്ടില്ലെങ്കിലും ശരി.


ചോദ്യം : 8

നാട്ടുകാർ എല്ലാവരുടെ മേലിലും എപ്പോഴാണ് നോമ്പ് നിർബന്ധമാവുക ?

ഉത്തരം:

സാക്ഷിക്ക് പറ്റുന്ന നീധിമാനായ ഒരു പുരുഷൻ  സാക്ഷി നിൽക്കൽ മുഖേന

മാസം കണ്ടു എന്ന് ഖാസിയുടെ അരികിൽ

സ്ഥിരപെടൽ കൊണ്ട്

ആ നാട്ടുകാർ

എല്ലാവരുടെ മേലിലും നോമ്പ് നിർബന്ധമാണ്.


മാസം കണ്ടു എന്ന പരസ്യമായ വാർത്ത പരക്കൽ കൊണ്ടും നാട്ടുകാർക്ക് നോമ്പ് നിർബന്ധമാകും.


ഉതിപ്പ് ഒത്ത

ഒരു നാട്ടിൽ മാസം ഉറപ്പിച്ചതായി തൊട്ടടുത്ത നാട്ടിലേ ഖാസിയുടെ അരികിൽ  രണ്ട് സാക്ഷി മുഖേന സ്ഥിരപ്പെട്ടാലും

നാട്ടുകാർ എല്ലാവരും നോമ്പ് അനുഷ്ഠിക്കേണ്ടതാണ്.


ചോദ്യം :9

സ്ത്രീ മാസം കണ്ടാൽ നോമനുഷ്ഠിക്കാമോ?

ഉത്തരം:

സ്ത്രീയും നീതിമാൻ അല്ലാത്തവനും അതായത് ഫാസിഖ് ( തൗബ ചെയ്യാതെചെറുദോഷം നിത്യമാക്കുന്നവൻ - മഹാപാപി - വൻ കുറ്റം ചെയ്യുന്നവൻ - ) അടിമ 

തുടങ്ങിയവർ ഖാസിയുടെ അരികിൽ മാസം കണ്ടതായി സാക്ഷി നിന്നാൽ സ്വീകരിക്കുകയില്ല.


എന്നാൽ സ്ത്രീയോ അടിമയോ ഫാസിഖോ മാസപ്പിറവി കണ്ടാൽ അവർ നോമ്പ് അനുഷ്ഠിക്കൽ അവർക്ക് നിർബന്ധമാണ്. അവരെ വിശ്വസിക്കുന്നവർക്കും സത്യമാക്കുന്നവർക്കും നോമ്പ് നിർബന്ധമാണ്.


*ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക്*


ചോദ്യം : 10

പിറവി കണ്ട നാട്ടിൽ നിന്നും പിറവി കാണാത്ത നാട്ടിലേക്ക് യാത്ര പോയാൽ എന്താണ്  വിധി ?

ഉത്തരം:

ശവ്വാൽ മാസപ്പിറവി കണ്ട നാട്ടിൽ നിന്നും  ഉതിപ്പ് വ്യത്യാസമുള്ള ശവ്വാൽ മാസപ്പിറവി കാണാത്ത മറ്റൊരു  നാട്ടിലേക്ക് ഒരാൾ പുറപ്പെട്ടപ്പോൾ ആ നാട്ടുകാർ റമസാൻ നോമ്പനുഷ്ഠിച്ചിട്ടുണ്ടെങ്കിൽ

അവരോടുകൂടെ ഇവനും നോമ്പ് അനുഷ്ഠിക്കേണ്ടതാണ്

ഇവൻ മുപ്പത് നോമ്പും പൂർത്തിയാക്കിയവനാണെങ്കിലും ഇപ്രകാരം തന്നെയാണ്.



എന്നാൽ റമദാനിന്റെ ആദ്യത്തിൽ മാസപ്പിറവി കണ്ടതിനു ശേഷം മറ്റൊരു രാജ്യത്തേക്ക് ഇവൻ യാത്രയാവുകയും അവിടെ മാസം കണ്ടിട്ടില്ല എന്ന് അറിയുകയും ചെയ്താൽ

അവൻ നോമ്പ് ഉപേക്ഷിക്കാൻ പാടില്ല .മറിച്ച് നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കേണ്ടതാണ്.


ചോദ്യം 11

റമദാൻ നോമ്പ് തുടങ്ങി മുപ്പത്  പൂർത്തിയായിട്ടും മാസം കാണുന്നില്ലെങ്കിൽ എന്താണ് വിധി ?

ഉത്തരം:

മുപ്പത് പൂർത്തിയാക്കൽ കൊണ്ടോ  നീതിമാനായ ഒരാൾ പിറവി  കണ്ടത് സ്ഥിരപ്പെട്ടത് കൊണ്ടോ റമദാൻ നോമ്പ് തുടങ്ങുകയും മുപ്പത് പൂർത്തിയായിട്ടും ശവ്വാൽ മാസപ്പിറവി കാണുന്നില്ലെങ്കിൽ നോമ്പ് ഉപേക്ഷിക്കേണ്ടതാണ്.


അവൻ വിശ്വസ്തനാണെന്ന് ധരിച്ച് നീതിമാൻ അല്ലാത്ത ഒരാളുടെ കാണൽ കൊണ്ടാണ് റമളാൻ നോമ്പ് തുടങ്ങിയതെങ്കിൽ മുപ്പത് പൂർത്തിയായിട്ടും ശവ്വാൽ മാസപ്പിറവി കാണുന്നില്ലെങ്കിൽ അവൻ ഒരു ദിവസം കൂടി നോമ്പനുഷ്ഠിക്കേണ്ടതാണ്.


ചോദ്യം :12

മാസം കാണുന്നതിൽ ജ്യോതി ശാസ്ത്രജ്ഞന്മാരുടെയും കണക്കന്മാരുടെയും വാക്ക് സ്വീകാര്യമാണോ?

ഉത്തരം:

മാസം സ്ഥിരപ്പെടാനുള്ള മാനദണ്ഡം പിറവി കാണലാണ് പിറവി മാനത്ത് ഉണ്ടാവലല്ല. അത് കൊണ്ട്

മാസം കാണുന്നതിൽ ജ്യോതി ശാസ്ത്രജ്ഞന്മാരുടെയും കണക്കന്മാരുടെയും വാക്ക് സ്വീകാര്യമല്ല. അവരെഅംഗീകരിക്കൽ അനുവദനീയവും അല്ല.



ചോദ്യം 13


മാസപിറവി നിരീക്ഷിക്കുന്നതിന്റെ വിധി എന്ത് ?

ഉത്തരം:

മാസപ്പിറവി നിരീക്ഷിക്കൽ ഫർള് കിഫായ ( സാമൂഹിക ബാധ്യത )


ചോദ്യം :14

മാസം കണ്ടാൽ ചൊല്ലേണ്ട ദിക്റ് എന്ത് ?

ഉത്തരം:

 പിറവി കണ്ടാൽ തിരുനബിصلي الله عليه وسلم

 താഴെയുള്ള ദിക്റ് ചൊല്ലാറുണ്ടായിരുന്നു.


اللَّهُمَّ أَهِلَّهُ علَيْنَا بِالأَمْنِ والإِيمَانِ، وَالسَّلامَةِ والإِسْلامِ، رَبِّي ورَبُّكَ اللَّه، هِلالُ رُشْدٍ وخَيْرٍ


Aslam Kamil Saquafi parappanangadi


No comments:

Post a Comment

നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*

 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ* ചോദ്യം 112 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ? 1.ഒരു കാരണവുമില്ലാത...