Saturday, March 1, 2025

റമസാൻ നോമ്പ് നിർബന്ധമുള്ളവർ*

 

വിശുദ്ധ റമദാൻ സംശയങ്ങളും മറുപടിയും

Aslam Kamil Saquafi parappanangadi

അദ്ധ്യായം 1

*റമസാൻ നോമ്പ് നിർബന്ധമുള്ളവർ*

ചോദ്യം : 1
റമദാൻ നോമ്പ് നിഷേധിക്കുന്നവന്റെ വിധി എന്ത് ?

ഉത്തരം:
റമദാൻ നോമ്പ് നിഷേധിക്കുന്നവൻ കാഫിർ ആവുന്നതാണ്.
കാരണം അത് ദീനിൽ പരസ്യമായി അറിയപ്പെട്ട കാര്യമാണ് ദീനിൽ പരസ്യമായി അറിയപ്പെട്ട കാര്യം ഏതിനെയും നിഷേധിച്ചവൻ കാഫിറാണ്.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു ഈ പരിശുദ്ധമായ മാസത്തിൽ സാക്ഷിയായവൻ ആ മാസത്തിൽ നോമ്പ് അനുഷ്ഠിച്ചു കൊള്ളട്ടെ.

ചോദ്യം :2
ആരുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം ?
ഉത്തരം:
പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും കഴിവുമുള്ള  മുസ്ലിമീങ്ങളുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം .

ആദ്യമേ അവിശ്വാസിയായ ആളുടെ മേലിൽ നോമ്പ് നിർബന്ധമില്ല .
അവൻ ഇസ്ലാമിലേക്ക് വന്നാൽ ഖളാ വീട്ടിലും നിർബന്ധമില്ല.

എന്നാൽ മുസ്ലിം ആയ ഒരാൾ മുർത്തദ്ധായാൽ അവൻ പിന്നീട് ഇസ്ലാമിലേക്ക് തിരിച്ചുവന്നാൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടിൽ നിർബന്ധമാണ്.

ചോദ്യം :3
ഏഴ് വയസായ
കുട്ടികളുടെ മേലിൽ നോമ്പ് നിർബന്ധമുണ്ടോ ?
ഉത്തരം:
കുട്ടികളുടെ മേലിൽ പ്രായപൂർത്തിയാവുന്നത് വരെ നോമ്പ് നിർബന്ധമില്ല. അവർക്ക് ഖളാ വീട്ടലും നിർബന്ധമില്ല.
എങ്കിലും ഏഴ് വയസ്സ് എത്തിയാൽ കഴിയുന്നവർ ആണെങ്കിൽ നോമ്പു കൊണ്ട്
കൽപ്പിക്കൽ മാതാപിതാക്കളുടെ മേലിലും രക്ഷിതാക്കളുടെ മേലിലും നിർബന്ധമാണ്.
പത്ത് വയസ്സ് എത്തിയാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന കുട്ടികൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ ശിക്ഷിക്കേണ്ടി വന്നാൽ ശിക്ഷിക്കേണ്ടതാണ്
നോമ്പുപോലെ തന്നെയാണ് മറ്റു ഇസ്ലാമിൻറെ വിധികളും ഏഴ് വയസായി കഴിഞ്ഞാൽ അവരെ ചെയ്യിപ്പിക്കൽ മാതാപിതാക്കളുടെ മേലിലും കൈകാര്യകർത്താക്കളുടെ മേലും കടമയാണ്.

ചോദ്യം :4
രോഗം കാരണമായോ പ്രായാധിക്യം കൊണ്ടോ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവന്റെയും  വിധി എന്ത് ?

ഉത്തരം.
മാറും എന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമായോ
പ്രായാധിക്യം കാരണമായോ  നോമ്പനുഷ്ഠിക്കാൻ അശക്തനായവൻ നോമ്പ് അനുഷ്ടിക്കേണ്ടതില്ല.
അവൻ ഓരോ നോമ്പിനും
ഓരോ   മുദ്ദ് വീധം സാധുക്കൾക്ക് നൽകേണ്ടതാണ് .

ചോദ്യം :
മുദ്ദിന് പകരം ക്യാഷ് നൽകിയാൽ മതിയാവുമോ?
ഉത്തരം: മതിയാവില്ല.
അരി പോലെയുള്ള ധാന്യം തന്നെ നൽക്കണം.

ചോദ്യം :
ആർക്കാണ് നൽകേണ്ടത് ?
ഉത്തരം:
ഫഖീർ മിസ്കീനിന് നൽകണം

ചോദ്യം : 5
ആർത്തവ
നിഫാസ്കാരികൾ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി എന്ത് ?
ഉത്തരം:
ആർത്തവ
നിഫാസ്കാരികൾ നോമ്പ് അനുഷ്ടിക്കൽ നിർബന്ധമില്ല ഹറാമാവുന്നതാണ് .
അവർ അടുത്ത റമദാൻ വരുന്നതിനുമുമ്പ് ഖളാ വിട്ടൽ നിർബന്ധമാണ്.

കളാ വീട്ടാൻ സാധിച്ചിട്ടും റമദാൻ വരെ പിന്തിച്ചാൽ
ഓരോ നോമ്പിനും ഒരു മുദ്ദ് വീതം സാധുക്കൾക്ക് നൽകുകയും ഖളാ വീട്ടുകയും ചെയ്യേണ്ടതാണ്.

Aslam Kamil Saquafi parappanangadi

No comments:

Post a Comment

നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*

 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ* ചോദ്യം 112 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ? 1.ഒരു കാരണവുമില്ലാത...