Saturday, March 1, 2025

നോമ്പിന്റെ സുന്നത്തുകൾ- അദ്ധ്യായം 5

 

*നോമ്പിന്റെ സുന്നത്തുകൾ-
അദ്ധ്യായം 5

ചോദ്യം :29
നോമ്പിന്റെ സുന്നത്തുകൾ
ഏതല്ലാം ?

ഉത്തരം:
1 രാത്രിയുടെ അവസാന പകുതിയിൽ അത്തായം കഴിക്കുക.
അത് ഒരു മുറുക്ക് വെള്ളം കൊണ്ടായാലും ഒരു കാരക്ക കൊണ്ടയാലും മതി

തിരുനബി പറഞ്ഞു .നിങ്ങൾ അത്താഴം കഴിക്കുക. നിക്ഷയം അത്താഴത്തിൽ ബറക്കത്തുണ്ട്.

ചോദ്യം : 29
രാത്രിയുടെ ആദ്യ പകുതിയിൽ അത്താഴം കഴിച്ചാൽ മതിയോ ?

ഉത്തരം:
രാത്രിയുടെ ആദ്യ
പകുതിയിൽ അത്തായം കഴിച്ചാൽ അത്താഴത്തിന്റെ സുന്നത്ത് ലഭിക്കുകയില്ല.

2  സുബഹിക്ക് മുമ്പ് അമ്പത് ആയത്ത് ഓതുന്ന സമയം വരെ അത്താഴം പിന്തിക്കൽ സുന്നത്താണ് .

3 സുബഹിക്ക് മുമ്പ് തന്നെ വലിയ അശുദ്ധിയുടെ കുളി നിർവഹിക്കുക

ചോദ്യം 30
സുബഹിക്ക് ശേഷം വലിയ അശുദ്ധിയുടെ കുളി കുളിച്ചാൽ നോമ്പ് സഹീഹ് ആകുമോ ?

ഉത്തരം:
നോമ്പ് സഹീഹ് ആകും എങ്കിലും സുബഹിക്ക് മുമ്പേ കുളിക്കൽ സുന്നത്താണ് .

ചോദ്യം :31
ജനാബത്തുകാരൻ അല്ലാത്തവനും റമദാനിൽ സുബ്ഹിക്ക് മുമ്പ്  കുളിക്കൽ സുന്നത്തുണ്ടോ ?

ഉത്തരം:
അതേ സുന്നത്തുണ്ട് റമദാനിലെ എല്ലാ രാത്രിയിലും സുബഹിക്ക് മുമ്പ് കുളിക്കൽ സുന്നത്താണ് .

4 നോമ്പ്അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവൻ അത്താസമയത്ത് സുഗന്ധം പൂശൽ സുന്നത്താണ് .

5 നോമ്പ് കാരൻ പകൽ സമയത്ത് സുഗന്ധം ഉപയോഗിക്കലും സുറുമ ഇടലും ഉപേക്ഷിക്കൽ സുന്നത്താണ് .

6  എല്ലാ ദോഷങ്ങളെ തൊട്ടും  ശരീരത്തെ മാറ്റി നിർത്തുക. തെറ്റിനെ തൊട്ട് മാറി നിൽക്കൽ പൊതുവേ ഹറാം ആണെങ്കിലും നോമ്പുകാരൻ എന്ന നിലക്ക് പ്രത്യേകം അത് സൂക്ഷിക്കേണ്ടതാണ്.

നോമ്പുകാരനെ ഒരാൾ ചീത്ത പറഞ്ഞാൽ മനസ്സിൽ ഞാൻ നോമ്പ് കാരനാണ് എന്ന് പറയൽ സുന്നത്താണ് .
ലോകമാന്യത്തെ തൊട്ട് നിർഭയമാണെങ്കിൽ നാക്കുകൊണ്ട് പറയലും സുന്നത്താണ് .

7 - ശുബ്ഹാത്തുകൾ ഹറാമാണോ ഹലാലാണോ എന്ന് തിരിച്ചറിയാത്തവ ഉപേക്ഷിക്കുക.

8 .ദേഹേച്ഛകൾ വെടിയുക.
ശരീരം ആനന്ദമായി കാണുന്ന ഇച്ഛിക്കുന്ന ആഗ്രഹിക്കുന്ന കാര്യങ്ങൾ
അത് ഹലാലായതാണങ്കിലും ഉപേക്ഷിക്കുക.

നേരമ്പോക്കിന് വേണ്ടി കളികൾ ഹലാലായ പാട്ടുകൾ മറ്റു കാഴ്ച വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുക .
 
8 ഖുർആൻ പാരായണം  സ്വദഖകൾ
ഇഅത്തികാഫുകൾ
മറ്റു എല്ലാ നന്മകളും വർദ്ധിപ്പിക്കുക
നോമ്പ് കാരനെ നോമ്പ് തുറപ്പിക്കുക

ഈ കാര്യങ്ങളെല്ലാം റമദാനിൽ പ്രത്യേകം സുന്നത്താണ് അവസാനത്തെ പത്തിൽ ഏറ്റവും ഉത്തമമാണ്.

9.അസ്തമയം ഉറപ്പായാൽ വേഗത്തിൽ നോമ്പ് തുറക്കുക.

ജമാഅത്തിന്റെ ശ്രേഷ്ഠതയോ ഇമാമിനോട് കൂടെയുള്ള
തക്ബീറത്തുൽ ഇഹ്റാമിന്റെ ശ്രേഷ്ഠതയോ നഷ്ടപ്പെടുമെന്ന ഭയമില്ലെങ്കിൽ നിസ്കാരത്തേക്കാളും നോമ്പുതുറ മുന്തിക്കുക.

10 :നോമ്പ് തുറ ഈത്തപ്പഴം കൊണ്ട് പിന്നെ കാരക്കകൊണ്ട് പിന്നെ വെള്ളം കൊണ്ട് ആയിരിക്കുക.
മൂന്ന് ഈത്തപ്പഴം അല്ലങ്കിൽ മൂന്ന് കാരക്ക അല്ലങ്കിൽ മൂന്നു മുറുക്ക് വെള്ളം ഇതാണ് പരിപൂർണ്ണമായ രൂപം.

11 നോമ്പ് തുറന്ന ഉടനെ ശേഷമുള്ള ദുആ ചൊല്ലുക
اللهم لك صمت وعلى رزقك أفطرت".
ذهبَ الظَّمأُ وابتلَت العروقُ وثبُتَ الأجرُ إن شاءَ اللهُ".
അർത്ഥം =

അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ഠിച്ചു. നിൻറെ ഭക്ഷണത്തിന്റെ മേൽ ഞാൻ നോമ്പ് തുറക്കുന്നു.
ദാഹം പോയി .ഞരമ്പുകൾ നനഞ്ഞു . അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറച്ചു .

Aslam Kamil Saquafi parappanangadi

No comments:

Post a Comment

നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*

 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ* ചോദ്യം 112 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ? 1.ഒരു കാരണവുമില്ലാത...