*നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് *
അദ്ധ്യായം :8
ചോദ്യം : 90
ആരുടെ മേലിലാണ് കഫ്ഫാറത്ത് ?
ഉത്തരം:
നോമ്പിന്റെ കാരണത്തിന് വേണ്ടി കുറ്റ കൃത്യം ചെയ്തു സംയോഗം ചെയ്ത് കൊണ്ട് റമദാൻ നോമ്പ് ഇഷ്ടപ്രകാരവും അറിഞ്ഞു കൊണ്ടും മനപ്പൂർവവും നഷ്ടപ്പെടുത്തിയവനാണ് കഫ്ഫാറത്ത് നിർബന്ധമാവുക.
ചോദ്യം : 91
എന്താണ് കഫ്ഫാറത്ത് ?
ഉത്തരം:
കഫ്ഫാറത്ത് എന്നാൽ പ്രാശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക അശക്തനായാൽ രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ടിക്കുക
അശക്തനായാൽ അറുപത് മിസ്കീൻമാർക്ക് ഒരു മുദ്ദ് (800 മില്ലി ലിറ്റർ) വിതം ഭക്ഷണം നൽകുക
ചോദ്യം : 92
റമളാൻ അല്ലാത്ത നോമ്പ് നഷ്ടപെടുത്തിയാൽ കഫ്ഫാറത്ത് ഉണ്ടോ ?
ഉത്തരം:
ഇല്ല .റമളാൻ നോമ്പ് നഷ്ടപെടുത്തിയാൽ മാത്രമേ കഫ്ഫാറത്ത് ഉള്ളു .
ചോദ്യം : 93
നോമ്പ് ഉപേക്ഷിക്കാൻ പറ്റുന്ന രോഗിയും യാത്രക്കാരനും സംയോഗം കൊണ്ട് നോമ്പ് മുറിച്ചാൽ കഫ്ഫാറത്തുണ്ടോ ?
ഉത്തരം:
ഇല്ല കഫ്ഫാറത്തില്ല. അവൻ സംയോഗം കൊണ്ട് കുറ്റം ചെയ്യുന്നില്ല.
ചോദ്യം : 94
വെഭിചാരം കൊണ്ട് നോമ്പ് മുറിച്ചവന്ന് കഫ്ഫാറത്തുണ്ടോ ?
ഉത്തരം:
ഇല്ല കഫ്ഫാറത്തില്ല.
ചോദ്യം : 95
സംയോഗം ചെയ്തതിന് ശേഷം ബ്രാന്താവുകയോ മരണപ്പെടുകയോ ചെയ്താൽ കഫ്ഫാറത്തുണ്ടോ ?
ഉത്തരം:
ഇല്ല . കഫ്ഫാറത്തില്ല.
കാരണം കഫ്ഫാറത്ത് നിർബന്ധമാൻ പകൽ മുഴുവനും നോമ്പിന്ന് അർഹതയുള്ളവനാവണം എന്ന നിബന്ധനയുണ്ട് .
മരണം കൊണ്ടും ബ്രാന്ത് കൊണ്ടും നോമ്പിനുള്ള അർഹത നഷ്ടപ്പെട്ടു.
ചോദ്യം : 96
ഒന്നിൽ കൂടുതൽ നോമ്പുകൾ
ഇങ്ങനെ നഷ്ടപ്പെടുത്തിയാലുള്ള വിധി എന്ത്?
ഉത്തരം:
കഫ്ഫാറത്തുകളുടെ എണ്ണം വർധിക്കുന്നതാണ്.
ചോദ്യം :
അറുപത് മിസ്കീൻ മാർക്ക് എന്താണ് നൽകേണ്ടത് ?
ഉത്തരം
നാട്ടിലെ മികച്ച ധാന്യം ഒരോ മിസ്കീനിനും ഒരു മുദ്ദ് വീതം നൽകണം
ചോദ്യം : 97
ഒരാൾക്ക് അറുപത് മുദ്ദ് നൽകിയാൽ മതിയാവുമോ?
ഉത്തരം
മതിയാവില്ല.
ഒരോ മിസ്കീനിനും ഒരു മുദ്ദ് വീതം നൽകണം
ചോദ്യം : 98
സംയോഗം ചെയ്യപ്പെട്ട സ്ത്രീക്ക് കഫ്ഫാറത്തുണ്ടോ ?
ഉത്തരം:
സ്ത്രീക്ക് കഫ്ഫാറത്ത് ഇല്ല . പുരുഷന് മാത്രമേ കഫ്ഫാറത്ത് നിർബന്ധമുള്ളു.
ചോദ്യം : 99
കഫ്ഫാറത്തിന് നിയ്യത്ത് വേണ്ടതുണ്ടോ ?
ഉത്തരം:
അതെ . അടിമയെ മോചിപ്പിക്കുമ്പോഴും നോമ്പനുഷ്ടിക്കുമ്പോഴും മുദ്ദ് കൾ നൽകുമ്പോഴും നിയ്യത്ത് വെച്ച് നൽകേണ്ടേതാണ്. നിയ്യത്ത് വെച്ചില്ലങ്കിൽ കഫ്ഫാറത്ത് സ്വഹീഹാവില്ല.
ASLAM Kamil Saquafi parappanangadi
No comments:
Post a Comment