Saturday, March 1, 2025

നോമ്പിന്റെ ഫിദ്യയ

 *നോമ്പ് നഷ്ടപ്പെടുത്തൽ*


ചോദ്യം 100


*കാരണമില്ലാതെ റമളാനിലെ നോമ്പ് നഷ്ടപ്പെടുത്തിയാൽ വിധി എന്ത് ?*


ഉത്തരം.

റമളാനിലെ നോമ്പ്

രോഗം പോലെ യുള്ള കാരണമില്ലാതെ  നഷ്ടപ്പെടുത്തൽ  കടുത്ത ഹറാമാണ്.


അങ്ങനെ കാരണമില്ലാതെ നഷ്ടപ്പെടുത്തിയാൽ  വേകം ഖളാ വീട്ടൽ നിർബന്ധമാണ്.

അടുത്ത റമളാൻ വരെ പിന്തിക്കാൻ പാടില്ല.

ശവ്വാൽ ആദ്യത്തിൽ തന്നെ ( പെരുന്നാൾ കഴിഞ്ഞാൽ )

 ഖളാ വീട്ടൽ നിർബന്തമാണ് - ഓരോ ദിവസവും പിന്തിക്കുന്നത് ഹറാമാണ്.


ചോദ്യം : 101

*കാരണത്താൽ നോമ്പ് നഷ്ടപെടുത്തിയതെങ്കിൽ വിധി എന്ത് ?*


ഉത്തരം:

രോഗം പോലെയുള്ള കാരണത്തിന് വേണ്ടിയാണ് 

റമളാൻ നോമ്പ് നഷ്ടപെടുത്തിയതെങ്കിൽ അടുത്ത റമളാനിന് മുമ്പായി ഖളാ വീട്ടൽ നിർബന്ധമാണ്.


നോമ്പ് നോൽക്കാൻ സാധിക്കാത്ത കാരണമില്ലാതെ അടുത്ത റമളാനിനേക്കാൾ പിന്തിക്കൽ ഹറാമാണ്.

അങ്ങനെ പിന്തിച്ചാൽ ഒരു നോമ്പിന് ഒരു മുദ്ധ് (800 മില്ലി ലിറ്റർ ) അരിയോ ഗോതമ്പോ  സാധുക്കൾക്ക് നിയ്യത്ത് ചെയ്ത് നൽകണം

നോമ്പിന്റെ എണ്ണം അനുസരിച്ച് മുദ്ദ്കളുടെ എണ്ണവും വർദ്ധിക്കും

വർഷങ്ങളോളം കഴിഞ്ഞിട്ടുണ്ടെങ്കിൽ ഓരോ വർഷത്തിനും ഓരോ നോമ്പിന് ഓരോ മുദ്ദ് വീതം വർദ്ധിപ്പിക്കണം

 നോമ്പ് ഖളാ വീട്ടുകയും ചെയ്യണം.


ചോദ്യം 102

*ഖളാഅ് വീട്ടാതെ മരണപ്പെട്ടാൽ എന്താണ് ചെയ്യുക ?*


 റമസാൻ നേമ്പ് ഖളാഅ് വീട്ടാനുള്ളവൻ പിന്തിക്കാനുള്ള കാരണമാ ന്നുമില്ലാതെ പിന്തിച്ചവൻ അടുത്ത റമസാൻ വരെ പിന്തിക്കുകയും നോമ്പ് ഖളാഅ് വീട്ടാതെ മരണപ്പെടുകയും ചെയ്താൽ അവൻ കുറ്റക്കാരൻ ആകുന്നതാണ്. അവൻറെ അനന്തര സ്വത്തിൽ നിന്നും അനന്തരവകാശികൾ ഓരോ നോമ്പിനും രണ്ടു മുദ്ദ് വീതം നൽകേണ്ടിവരും.

 ഒന്ന് നോമ്പ് നഷ്ടപ്പെടുത്തിയതിന്ന് മറ്റൊന്ന് റമസാൻ വരെ പിന്തിച്ചതിനും .


ഇനി നോമ്പ് നോൽക്കാൻ കഴിയാത്ത കാരണത്തിനു വേണ്ടിയാണ് പിന്തിച്ചെതെങ്കിൽ അപ്പോൾ കുറ്റമില്ല നഷ്ടപ്പെടുത്തിയതിന് ഒരു മുദ്ദ് മാത്രമേ നിർബന്ധമാകൂ


കാരണം എന്നാൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്ത  വിധത്തിലുള്ള രോഗങ്ങൾ പോലെയാണ്


ചോദ്യം. 103


*നേർച്ച നോമ്പും കഫ്ഫാറത്തും നഷ്ടപെടുത്തിയാൽ എന്താണ് വിധി ?*


റമദാനിലെ നോമ്പ് പോലെ തന്നെയാണ് നേർച്ച നോമ്പുകളും കഫാറത്തിൻറെ നോമ്പുകളും . കാരണമില്ലാതെ

 നഷ്ടപ്പെട്ടാൽ വേഗം ഖളാ വീട്ടണം . കാരണത്തോടെ നഷ്ടപ്പെട്ടാൽ സാവകാശം കളാ വീട്ടിയാൽ മതി.

ഇവ രണ്ടിലും പിന്തിച്ചതിന് മുദ്ദ് നൽകേണ്ടതില്ല.


ചോദ്യം : 104

*നോമ്പ് കാരണത്തോടെ നഷ്ടപ്പെടുകയും  വീട്ടാൻ സാധിക്കാതിരിക്കുകയും ചെയ്താൽ എന്താണ് വിധി ?*

ഉത്തരം:

റമദാനിലേയോ അല്ലാത്തതോ ആയ നിർബന്ധ നോമ്പ് രോഗം പോലെയുള്ള കാരണത്തോട് നഷ്ടപ്പെടുകയും

രോഗമോ മറ്റോ കാരണമായി

ഖളാ വീട്ടാൻ സാധിക്കാതെ

മരണപ്പെടുകയും ചെയ്താൽ കുറ്റവും ഇല്ല മുദ്ദും വേണ്ട.


ചോദ്യം : 105

രോഗം കാരണമായോ പ്രായാധിക്യം കൊണ്ടോ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവന്റെയും  വിധി എന്ത് ?


ഉത്തരം. 

മാറും എന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമായോ

പ്രായാധിക്യം കാരണമായോ  നോമ്പനുഷ്ഠിക്കാൻ അശക്തനായവൻ നോമ്പ് അനുഷ്ടിക്കേണ്ടതില്ല.

അവൻ ഓരോ നോമ്പിനും

ഓരോ   മുദ്ദ് വീധം സാധുക്കൾക്ക് നൽകേണ്ടതാണ് .


ചോദ്യം : 106

മുദ്ദിന് പകരം ക്യാഷ് നൽകിയാൽ മതിയാവുമോ?

ഉത്തരം: മതിയാവില്ല.

അരി പോലെയുള്ള ധാന്യം തന്നെ നൽക്കണം.


ചോദ്യം : 107

ആർക്കാണ് നൽകേണ്ടത് ?

ഉത്തരം:

ഫഖീർ മിസ്കീനിന് നൽകണം


ചോദ്യം : 108


ഗർഭിണി നോമ്പ് ഉപേക്ഷിച്ചാൽ വിധി ? 


ഉത്തരം: 109

ഗർഭിണിയോ മുല കൊടുക്കുന്ന സ്ത്രീയോ കുട്ടിയുടെ മേൽ ഭയം ക്കാരണമായി നോമ്പ് ഒഴിവാക്കിയാൽ ഓരോ നോമ്പിനും ഓരോ മുദ്ദ് നൽകുകയും ഖളാ വീട്ടുകയും ചെയ്യണം


സ്വന്തം ശരീരത്തിന് മേൽ ഭയം കാരണമായിട്ടാണ് നോമ്പ് ഒഴിവാക്കിയതെങ്കിൽ  മുദ്ദ് നൽകേണ്ടതില്ല. ഖളാ വീട്ടൽ  നിർബന്ധമാണ്.


കുട്ടിയുടെ മേലിലും സ്വന്തത്തിന്റെ മേലിലും രണ്ടും കൂടിയുള്ള ഭയം കാരണമായിട്ടാണ് നോമ്പ് ഉപേക്ഷിക്കുന്നതെങ്കിലും ഖളാ വീട്ടിയാൽ മതി മുദ്ദ് നിർബന്ധമില്ല.


ചേദ്യം : 110

മുദ്ദ് കൊടുക്കേണ്ട സ്ഥലത്ത് മുദ്ദ് ന് പകരം ക്യാഷ് കൊടുത്താൽ മതിയാവുമോ?


ഉത്തരം:

മതിയാവുകയോ വീടുകയോ ഇല്ല. മുദ്ദ് തന്നെ നൽകണം


ചോദ്യം : 111


ഏഴ് വയസായ

കുട്ടികളുടെ മേലിൽ നോമ്പ് നിർബന്ധമുണ്ടോ ?

ഉത്തരം:

കുട്ടികളുടെ മേലിൽ പ്രായപൂർത്തിയാവുന്നത് വരെ നോമ്പ് നിർബന്ധമില്ല. അവർക്ക് ഖളാ വീട്ടിലും നിർബന്ധമില്ല.

എങ്കിലും ഏഴ് വയസ്സ് എത്തിയാൽ കഴിയുന്നവർ ആണെങ്കിൽ നോമ്പു കൊണ്ട്

കൽപ്പിക്കൽ മാതാപിതാക്കളുടെ മേലിലും രക്ഷിതാക്കളുടെ മേലിലും നിർബന്ധമാണ്.

പത്ത് വയസ്സ് എത്തിയാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന കുട്ടികൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ ശിക്ഷിക്കേണ്ടി വന്നാൽ ശിക്ഷിക്കേണ്ടതാണ്

നോമ്പുപോലെ തന്നെയാണ് മറ്റു ഇസ്ലാമിൻറെ വിധികളും ഏഴ് വയസായി കഴിഞ്ഞാൽ അവരെ ചെയ്യിപ്പിക്കൽ മാതാപിതാക്കളുടെ മേലിലും കൈകാര്യകർത്താക്കളുടെ മേലും കടമയാണ്.


Aslam Kamil Saquafi parappanangadi


No comments:

Post a Comment

നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*

 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ* ചോദ്യം 112 *നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ? 1.ഒരു കാരണവുമില്ലാത...