*നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ*
ചോദ്യം 112
*നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കൽ നിർബന്ധമുള്ളവർ ആരല്ലാം ?
1.ഒരു കാരണവുമില്ലാതെ നോമ്പ് ഉപേക്ഷിച്ചവൻ . അവൻ എനിക്ക് നോമ്പില്ലല്ലോ എന്ന് കരുതി നോമ്പ് മുറിയുന്ന കാര്യങ്ങൾ ചെയ്യലും ഭക്ഷണം കഴിക്കലും എല്ലാം ഹറാമാകുന്നതാണ്. നോമ്പുകാരനെ പോലെ പിടിച്ചു നിൽക്കൽ നിർബന്ധമാണ്. ആ നോമ്പ് ഖളാ വീട്ടുകയും ചെയ്യണം.
2: പിഴച്ചുകൊണ്ട് നോമ്പ് ഒഴിവാക്കിയവനും ഇപ്രകാരമാണ്.
A. അതായത് നോമ്പിന്റെ നിയ്യത്ത് മറന്നു നേരം പുലർന്നവൻ
B.രാത്രിയാണെന്ന് കരുതി പകലിൽ ഭക്ഷണം കഴിച്ചവൻ
c.മഗ്രിബിന് സമയമായി എന്ന് കരുതി പകലിൽ ഭക്ഷണം കഴിച്ചവൻ
C.സംശയദിവസം അതായത് റംസാൻ 29ന് നോമ്പ് ഉപേക്ഷിച്ചു പിന്നീട് റംസാൻ ആയിരുന്നു എന്ന് ബോധ്യപ്പെട്ടവൻ
ഇങ്ങനെയുള്ള ഘട്ടങ്ങളിലെല്ലാം നോമ്പുകാരനെ പോലെ പിടിച്ചു നിൽക്കൽ നിർബന്ധമാണ് നോമ്പുകാരൻ ഉപേക്ഷിക്കുന്നതെല്ലാം അവനും ഉപേക്ഷിക്കേണ്ടതാണ് .ഭക്ഷണം കഴിക്കാനോ ഒരു കഫം പോലും ഇറക്കാനോ പാടില്ല അതെല്ലാം ഹറാമാകുന്നതാണ്.
ചോദ്യം 113
നോമ്പില്ലങ്കിലും നോമ്പുകാരനെ പോലെ പിടിച്ചുനിൽക്കാൻ സുന്നത്തുള്ളവർ ആരല്ലാം ?
1. റമദാൻ മാസം പകലിൽ ഇസ്ലാമിലേക്ക് വന്നവൻ
2. ബോധക്ഷയം ആയവൻ റമദാനിലെ പകലിൽ ബോധം തെളിഞ്ഞാൽ
3. രോഗം കാരണമോ യാത്ര കാരണമോ ആർത്തവം കാരണമോ നോമ്പ് ഉപേക്ഷിക്കുകയും റമദാനിലെ പകലിൽ യാത്ര അവസാനിക്കുകയോ രോഗം സുഖപ്പെടുയോ ആർത്തവം നിൽക്കുകയോ ചെയ്തവൻ
ഉത്തരം ഘട്ടങ്ങളിലെല്ലാം നോമ്പുകാരനെ പോലെ റമദാനിൽ നോമ്പ് അനുഷ്ഠിച്ചവനെ പോലെ നോമ്പു മുറിയുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് പിടിച്ചു നിൽക്കൽ സുന്നത്താണ് .
ചോദ്യം 1 14
*രോഗമുള്ളവർ നോമ്പനുഷ്ഠിച്ചു പിന്നീട് പകലിൽ രോഗം മാറിയാൽ നോമ്പ് ഉപേക്ഷിക്കാമോ?*
ഉത്തരം:
ഒരാൾ കാരണമുണ്ടെങ്കിലും റമളാൻ നോമ്പ് അനുഷ്ഠിക്കുകയും നോമ്പ് കാരനായിരിക്കെ ആ കാരണം നീങ്ങുകയും ചെയ്താൽ നോമ്പ് പൂർത്തിയക്കൽ നിർബന്ധമാണ്.
ഉദാഹരണത്തിന് രോഗമുണ്ടങ്കിലും നോമ്പ് അനുഷ്ടിച്ചു ഉച്ചയായപ്പോൾ രോഗം മാറി എന്നാൽ നോമ്പ് പൂർത്തിയാക്കൽ നിർബന്ധമാണ്
Aslam Kamil Saquafi parappanangadi
No comments:
Post a Comment