Sunday, June 30, 2024

ഖബറിന്ന് സുജൂദ് ഖബർ ചുമ്പനം


ഖബറിന്ന് സുജൂദ് ഖബർ ചുമ്പനം


 *ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?

*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?

വൈലത്തൂർ തങ്ങൾ ഖബറിന്ന് സുജൂദ് ചെയ്തത് ശരിയാണോ ?

بسم الله
മറുപടി

വൈലത്തൂർ തങ്ങൾ ഖബറിന്ന് സുജൂദ് ചെയ്തിട്ടില്ല.
അദ്ദേഹം ഖബറ് ചുമ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഖബർ ചുമ്പിക്കുമ്പോൾ താഴ്ന്ന് നിൽക്കുന്ന ഖബറയത് കൊണ്ട് കുനിഞ്ഞ് ഇരുന്നു ചുമ്പിച്ചു എന്ന് മാത്രം.
അദ്ദേഹം സുജൂദ് ചെയ്തതാണ് എന്ന് വഹാബി പുരോഹിതന്മാരുടെ കള്ള പ്രചരണമാണ്.സുജൂദ്
ചെയ്യാൻ പാടില്ല എന്ന് സുന്നി പണ്ഡിതന്മാർ എപ്പോഴും പറയുന്നതാണ്.

ഇമാം നവവി റ പറയുന്നു.

വിവരമില്ലാത്ത ആളുകൾ ശൈഖന്മാരുടെ മുന്നിൽ പോയി സുജൂദ്  ചെയ്യുന്ന ഏത് അവസ്ഥയിലും ഹറാമാണ്.അത് കിബിലയിലേക്ക് തിരിഞ്ഞാലും അല്ലെങ്കിലും സുജൂദ് അല്ലാഹുവിനു വേണ്ടിയാണെന്ന് കരുതിയാലും അശ്രദ്ധമായാലും

ചിലപ്പോൾ അവിശ്വാസം വരുന്നതുമാണ് ശറഹുൽ മുഹദ്ദബ് 4 / 69


وقال النووي : " مَا يَفْعَلُهُ كَثِيرٌ مِنْ الْجَهَلَةِ مِنْ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ .. ذَلِكَ حَرَامٌ قَطْعًا ، بِكُلِّ حَالٍ ، سَوَاءٌ كَانَ إلَى الْقِبْلَةِ أَوْ غَيْرِهَا ، وَسَوَاءٌ قَصَدَ السُّجُودَ لِلَّهِ تَعَالَى ، أَوْ غَفَلَ ، وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ ، أَوْ يُقَارِبُهُ ، عَافَانَا اللَّهُ الْكَرِيمُ ".

انتهى من "المجموع شرح المهذب" (4/69)


ഒരു സൃഷ്ടിക്കും ഖബറിനും സുജൂദ് ചെയ്യാൻ പാടില്ല. ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)

وفي فتح المعين

وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه


എന്നാൽ മഹാന്മാരുടെ കബർ ചുംബിക്കുന്നത് ബറക്കത്തിനു വേണ്ടിയാണെങ്കിൽ അനുവദനീയമാണ് ചുംബിക്കാൻ വേണ്ടി കുനിയുന്നത് സുജൂദ് ആയി തെറ്റിദ്ധരിപ്പിക്കേണ്ടതില്ല.


قال الحافظ في الفتح» وفي هذه الأحاديث جواز تقبيل الميت تعظيما وتبركا اهـ 



സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..



കഅബാശരീഫിന്റെ മൂലകൾ ചുംബിക്കൽ അനുവദനീയമാണ് എന്ന് പറഞ്ഞതിൽ നിന്നും മനുഷ്യനാവട്ടെ മറ്റു വസ്തുക്കൾ ആവട്ടെ ബഹുമാനത്തിന് അർഹതയുള്ള ഏതൊന്നിനെയും ചുംബിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ ചിലർ ഗവേഷണം ചെയ്തിട്ടുണ്ട്.

മനുഷ്യനെ ചുംബിക്കലിന്റെ വിവരണം കിതാബുൽ അദബിൽ പിറകെ വരുന്നുണ്ട്.

മനുഷ്യനല്ലാത്തവരെ ചുംബിക്കൽ

ഇമാം അഹ്മദ് എന്നവരോട് തിരുനബിയുടെ മിമ്പർ ചുംബിക്കുന്നതിനെപ്പറ്റിയും ഖബർ ചുംബനത്തെ പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം അതിന് ഒരു വിരോധവും കണ്ടില്ല.


അബു സൈഫുൽയമാനി റ മക്കയിലെ ഷാഫി പണ്ഡിതന്മാരിൽ പ്രഗൽഭരാണ്. മുസ്ഹഫ് ചുംബിക്കലും ഹദീസിന്റെ ഭാഗങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കബറുകൾ ചുംബിക്കലും അനുവദനീയമാണെന്ന് അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ഉണ്ട് . ഫത്ഹുൽ ബാരി 3/485


قال الحافظ في الفتح استنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره، فأما تقبيل في الآدمي فيأتي في كتاب الأدب ، وأما غيره فتنقل عن الإمام أحمد أنه سئل عن تقبيل منير النبي - وتقبيل قبره، فلم يربه بأسا، ونقل عن ابن أبي الصيف اليماني، أحد علماء مكة من الشافعية، جواز

تقبيل المصحف، وأجزاء الحديث، وقبور الصالحين اهـ «فتح الباري: ٣/٤٧٥»


സ്വാലിഹീങ്ങളുടെ ഖബറുകൾ ചുംബിക്കൽ കറാഹത്ത് ഉണ്ടോ ഇല്ലയോ എന്ന് ഇമാം റംലി റ യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.

ബർക്കത്ത് എടുക്കാൻ വേണ്ടി ചുംബിക്കൽ കറാഹത്തില്ല.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഫതാവ റംലി 4 /1 06


 وسئل الإمام الرملي عن تقبيل أضرحة الصالحين هل يكره أولا ؟ فأجاب) بأن فعل ذلك للتبرك لا يكره، فقد صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا، وأن يقبلها، وقالوا -


: أي أجزاء البيت قبل فحسن اهـ فتاوي الرملي : ٤/١٠٦ 


ഇമാം റംലി നിഹായയിൽ പറയുന്നു.

മഹാന്മാരുടെ ഖബറുകൾ ചുംബിക്കൽ കൊണ്ട് ബർക്കത്ത് ഉദ്ദേശിച്ചാൽഅത് കറാഹത്തില്ല


 പിതാവ് അത് ഫത് വ നൽകുകയും ചെയ്തിട്ടുണ്ട്.

കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

قال الرملي في «النهاية »: نعم إن قصد بتقبيل أضرحتهم التبرك لم يكره، كما أفتي به الوالد رحمه الله فقد صرحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبلها، وقالوا أي أجزاء البيت قبل فحسن اهـ 


Aslam  parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Saturday, June 29, 2024

മുഅജിസത്ത് കറാമത്ത് മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാകുമോ ?

 بسم الله الرحمن الرحيم

الحمدلله صلى الله علي محمد وعلي اله وصحبه واتباعه أجمعين


മുഅജിസത്ത് കറാമത്ത്  മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാകുമോ ?

ഒഹാബി വാദം

അമ്പിയാക്കൾ ഔലിയാക്കൾ  ഉദ്ദേശിക്കുമ്പോൾ മുഅജിസത്ത് കറാമത്തുകൾ ഉണ്ടാവുകയില്ല


മറുപടി

ബുഖാരി ഇമാം റിപ്പോർട്ട് ചെയ്യുന്നു.ജാബിർ റ  പറയുന്നു -

ഹുദബിയയിൽ ജനങ്ങൾ ദാഹിച്ചു അവശരായി.

ജനങ്ങൾ തിരുനബിയുടെ അരികിലേക്ക് ആ വലതുമായി വന്നു പറത്തു .നബിയെ ഞങ്ങൾക്ക് ചെയ്യാനും കുടിക്കാനും വെള്ളമില്ല അങ്ങയുടെ ഈ ചെറിയ പാത്രത്തിലുള്ള അൽപ്പ വെള്ളം അല്ലാതെ .അപ്പോൾ തിരുനബി അവിടുത്തെ കൈ ആ പാത്രത്തിലേക്ക് വെച്ചപ്പോൾ നദി ഒഴുകും പ്രകാരം കൈവിരലിന്റെ ഇടയിലൂടെ വെള്ളം ധാര ധാരയായി ഒഴുകിക്കൊണ്ടിരുന്നു.

അപ്പോൾ ഞങ്ങൾ അതിൽ നിന്നും കുടിക്കുകയും ചെയ്യുകയും ചെയ്തു ഞങ്ങൾ ഒരു ലക്ഷം പേർ ഉണ്ടാക്കുകയായിരുന്നെങ്കിൽ പോലും അത് തികയുമായിരുന്നു '


عن جابر بن عبد الله رضي الله عنهما قال: ( عطش الناس يوم الحديبية والنبي صلى الله عليه وسلم بين يديه ركوة- إناء من جلد-، فتوضأ، فجهش-أسرع- الناس نحوه، فقال: ما لكم؟ قالوا: ليس عندنا ماء نتوضأ ولا نشرب إلا ما بين يديك، فوضع يده في الركوة، فجعل الماء يثور بين أصابعه كأمثال العيون، فشربنا، وتوضأنا، قلت: كم كنتم؟ قال: لو كنا مائة ألف لكفانا، كنا خمس عشرة مائة ) متفق عليه، واللفظ للبخاري


ഇവിടെ തിരുനബിയുടെ അരികിൽ അവർ അവലാതി പറഞ്ഞു വന്നപ്പോൾ അവിടത്തെ കൈ വെള്ളപാത്രത്തിൽ വെക്കുകയും മുഅജിസത്ത് മുഖേന വെള്ളം നൽകുകയും സഹായിക്കുകയും ചെയ്യുന്നു. ഇത് അവിടുന്ന് ഉദ്ദേശിച്ചപ്പോൾ തന്നെയാണ് നടക്കുന്നത് പ്രവാചകന്മാർ ഉദ്ദേശിക്കുമ്പോൾ മുഅജിസത്ത് കൊണ്ട് സഹായിക്കാൻ കഴിയും എന്നതിന് ഏറ്റവും വലിയ തെളിവാണിത്


സലമത്ത് റ ക്ക് കാലിന്ന് വെട്ടേറ്റപ്പോൾ നബിയിലേക്ക്

പരാതി പറയുകയും അവിടെ നിന്ന് മൂന്ന് ഊത്ത് ഊതലോട് കൂടെ രോഗം മാറുകയും ചെയ്തു.

عن يزيد بن أبي عبيد قال: "رأيت أثر ضربة في ساق (ابن الأكوع) فقلت: يا أبا مسلم ما هذه الضربة؟ فقال: هذه ضربة أصابتها يوم خيبر، فقال الناس: أصيب سلمة، فأتيت النبي ﷺ، فنفث فيه ثلاث نفثات، فما اشتكيت حتى الساعة" (٣)


ഇവിടെ സലമ റ യുടെകാലിന് വെട്ടേറ്റ് എപ്പോൾ തിരുനബിയോട് പരാതി പറയുകയും ഉടനെ അവിടുന്ന് മൂന്ന് ഊത്ത് ഊതുകയും കാല് സുഖപ്പെടുത്തുകയും ചെയ്യുന്നു.ഇത് അവിടത്തെ മുഅജിസത്താണ് .ആവശ്യസമയത്ത് തിരുനബി ഉദ്ദേശിച്ചപ്പോൾ തന്നെയാണ് ഈസത്തെ ഉണ്ടായത്.ഇനിയും മഹാന്മാർ ഉദ്ദേശിക്കുമ്പോൾ മുഅജ്ജിസത്ത് ഉണ്ടാവുകയില്ല എന്ന് പറയുന്ന വഹാബികൾ

മനസ്സുകൊണ്ട് ഒന്ന് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു.


ഇതുപോലെ ധാരാളം സംഭവങ്ങൾ സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും കാണാം തിരുനബി ഉദ്ദേശിക്കുമ്പോൾ തന്നെയായിരുന്നു ധാരാളം സംഭവിച്ചത്

ജുറൈജ് റ ന്റെ കറാമത്ത് വിവരിച്ചുകൊണ്ട്

ഹാഫിളുദ്ധുൻയാ ഇമാം ഇബ്നു ഹജർ അസ്ഖലാനി റ 

فيه إثبات كرامات الأولياء ووقوع الكرامات لهم باختيار هم وطلبهم فتح الباري 6/374


ബുഖാരി റ റിപ്പോർട്ട് ചെയ്തജുറൈജ് റ യുടെ ചരിത്രത്തിൽ ന്നിന്ന് മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ ) സംഭവിക്കുമെന്ന് ലഭിക്കുന്നതാണ് (ഫത്ഹ്ൽ ബാരി 6/374)

ഹാഫിളുദ്ധുൻ ഇമാം ഇബ്നു അസ്ഖലാനി റ 

സുന്നത്ത് ജമാഅത്തിന് വിരുദ്ധം പറഞ്ഞതാണോ?


ഏറ്റവും പ്രശസ്ത ഉസൂലിന്റെ ഗ്രന്തമായ ജംഉൽ ജവാമിഉ വിവരിച്ചു  ബന്നാനി റ പറയുന്നു.

وكرامات الأولياء حق  اي جائزة واقعة جمع الجوامع 

 ഔലിയാക്കളുടെ കറാമത്തുകൾ സത്യമാണ് 

باختيار هم وطلبهم قاله شيخ الإسلام 

حاشية البناني علي جمع الجوامع

2/420

മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ  ) സംഭവിക്കുന്നതാണ് ( ഹാശിയത്തുൽ ബന്നാനി അലാ ജംഉൽ ജവാമി ഇ 2 / 420


ഇനി തിരുനബിയുടെയോഏതെങ്കിലും മഹാത്മാക്കളുടെയോ  ജീവിതത്തിൽ പ്രയാസഘട്ടങ്ങളിലോ മറ്റൊ മുഅജിസത്ത് കറാമത്ത് കാണിച്ചിട്ടില്ല എന്ന് വന്നാൽ അവരുടെ ഉദ്ദേശപ്രകാരം മുഅജിസത്ത് കറാമത്ത്

 കാണിക്കാൻ കഴിയില്ല എന്ന് അതിന് അർത്ഥമില്ല. അത്തരം ഘട്ടങ്ങളിലും

മുഅജിസത്ത് കറാമത്ത്

 കാണിക്കാതിരിക്കാൻ ആയിരിക്കും അല്ലാഹുവിൻറെ കല്പനയും തീരുമാനവും ക്ഷമിക്കാനും സഹിക്കാനും ഉള്ള പരിശീലനവും പ്രതിഫലവും അല്ലാഹു നൽകാൻ ഉദ്ദേശിച്ചത് കൊണ്ടുമാണ് അല്ലാതെ അവിടുന്ന് മുഅജിസത്ത്  കറാമത്തുകളും ഉദ്ദേശപ്രകാരം ചെയ്യാൻ സധിക്കാത്തത് കൊണ്ടല്ല  അത് ചെയ്യാനുള്ള കഴിവ് അല്ലാഹുവിനെ നൽകാൻ കഴിയാത്തത് കൊണ്ടുമല്ല ഇത് വേർതിരിച്ചു മനസ്സിലാക്കണമെങ്കിൽ അല്പം ബുദ്ധി വേണം എന്ന് മാത്രം

അതാണ ഒഹാബിസിന് ഇല്ലാത്തതും


  Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


 

ഇസ്തിഗാസ ഏതാണ് ഉത്തമം

 


ഇസ്തിഗാസ

ഏതാണ് ഉത്തമം



മഹാന്മാരുടെ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടലും അവരെക്കൊണ്ട് തവസ്സുലാക്കലും ശിർക്കാണെന്ന് പറയുന്ന വഹാബി പുരോഹിതന്മാർ

ചെറുക്കാണെന്ന് തന്നെ എന്താണ് തെളിവ് എന്ന് ചോദിച്ചാൽ ഉത്തരം മുട്ടുകയാണ്.

അവസാനം ഒഹാബി ചോദിക്കുകയാണ് മഹാന്മാരോട് സഹായം തേടലാണോ ഉത്തമം അല്ലാഹുവിനോട് തേടലാണോ ഉത്തമം

ഉത്തമം തീരുമാനിക്കുന്നതിന്ന് മുമ്പ് ശിർക്കാണന്ന് തെളിയിക്കു എന്ന് പറഞ്ഞാൽ മൗലവിമാർക്ക് ഉത്തരമില്ല.

സ്വഹാബത്ത് വെള്ളമില്ലാതെ പ്രയാസപെട്ട സമയത്ത് തിരുനബിയുടെ അരികിൽ വന്നു തേടിയത് സ്വഹീഹുൽ ബുഖാരിയിൽ കാണാം അപ്പോൾ തിരുനബി അവിടെത്തെ മുഅജിസത്ത് കൊണ്ട് കൈവിരലിന്റെ ഇടയിലൂടെ വെള്ളം ഒഴുക്കിക്കൊണ്ട് ആയിരക്കണക്കിന് സ്വഹാബികൾക്ക് കുടിപ്പിക്കുകയും കുളിക്കുകയും ചെയ്തു

അല്ലാഹുവിനോട് തേടുകയാണ് ഉത്തമം നബിയോട് തേടുന്നതാണ് ഉത്തമം എന്ന് ചോദിച്ചാൽ എന്താണ് വഹാബിക്കുള്ള മറുപടി അത് തന്നെയാണ് ഞങ്ങൾക്കുമുള്ള മറുപടി



സലമത്ത് റ ക്ക് കാലിന്ന് വെട്ടേറ്റപ്പോൾ നബിയിലേക്ക്

പരാതി പറയുകയും അവിടെ നിന്ന് മൂന്ന് ഊത്ത് ഊതലോട് കൂടെ രോഗം മാറുകയും ചെയ്തു.

يزيد بن أبي عبيد قال: "رأيت أثر ضربة في ساق (ابن الأكوع) فقلت: يا أبا مسلم ما هذه الضربة؟ فقال: هذه ضربة أصابتها يوم خيبر، فقال الناس: أصيب سلمة، فأتيت النبي ﷺ، فنفث فيه ثلاث نفثات، فما اشتكيت حتى الساعة" (٣)


ഇവിടെ അല്ലാഹുവിനോട് തേടുകയാണോ ഉത്തമം നബിയോട് തേടുന്നതാണോ ഉത്തമം എന്ന് ചോദിച്ചാൽ എന്താണ് വഹാബിക്കുള്ള മറുപടി അത് തന്നെയാണ് ഞങ്ങൾക്കുള്ള മറുപടി


പക്ഷേ ഇത് ശിർക്കാണെന്ന് തെളിയിക്കാൻ ഒരു മൗലവിക്കും സാധ്യമല്ല


അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



കറാമത്ത് കൊണ്ട് അസുഖം സുഖപ്പെടുത്തുമെങ്കിൽ പല ഔലിയാക്കളും സ്വന്തം അസുഖം വന്നപ്പോൾ എന്തുകൊണ്ട് ആ കറാമത്ത് കൊണ്ട് രോഗം ശിഫ ആക്കിയില്ല ?

 



വഹാബിയുടെ ചോദ്യം

ഔലിയാക്കൾ കറാമത്ത് കൊണ്ട് അസുഖം സുഖപ്പെടുത്തുമെങ്കിൽ പല ഔലിയാക്കളും സ്വന്തം അസുഖം വന്നപ്പോൾ എന്തുകൊണ്ട് ആ കറാമത്ത് കൊണ്ട് രോഗം ശിഫ ആക്കിയില്ല ?


മറുപടി


മുത്ത് നബി തങ്ങൾ ധാരാളം അസുഖങ്ങൾ  മുഅജിസത്ത് കൊണ്ട് -ഊതിക്കൊണ്ടും തടവിക്കൊണ്ടും -സുഖപ്പെടുത്തി എന്നാൽ മുത്ത് നബിക്ക് അസുഖം വന്നപ്പോൾ എന്തുകൊണ്ട് ഊതിയും തടവിയും സുഖപ്പെടുത്തിയില്ല 


മതനിഷേധിയുടെ ചോദ്യമാണ് വഹാബികൾക്ക് ഉത്തരം ഉണ്ടോ ?

ഇതിന് എന്താണ് മറുപടി പറയുക അത് തന്നെയാണ് മേൽ ചോദ്യത്തിനും ഉത്തരം


ഇനി വഹാബിക്ക് മുങ്ങാം


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh




അദൃശ്യം അറിയൽ നാളെ മരണപ്പെടും എന്ന് വിവരം മുൻകൂട്ടി അറിയുമോ ?

 അദൃശ്യം അറിയൽ

നാളെ മരണപ്പെടും എന്ന് വിവരം മുൻകൂട്ടി അറിയുമോ ?

മരണം പ്രവചിക്കുന്ന കറാമത്ത് ശിർക്കാണോ ?

ജാബിർ എന്നിവരുടെ പിതാവ് നാളെ മരണപ്പെടും എന്ന് പ്രവചിക്കുന്നു.



عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ قَالَ : لَمَّا حَضَرَ أَحَدٌ دَعَانِي أَبِي مِنَ اللَّيْلِ فَقَالَ : مَا أَرَانِي إِلَّا مَقْتُولاً فِي أَوَّلِ مَن يَقْتَلُ مِنْ أَصْحَابِ النبي ﷺ وَإِنِّي لَا أَتْرُكُ بَعْدِي أَعَزُّ عَلَيَّ مِنْكَ غَيْرَ نَفْسِ رَسُولِ اللَّهِ ، فَإِنْ عَلَيَّ دَيْنَا فَاقْضِ، وَاسْتَوْصِ بِأَخَوَاتِكَ خَيْرًا، فَأَصْبَحْنَا، فَكَانَ أَوَّلَ


قتيل.. (صحيح البخاري: ١٢٦٤)


ജാബിറി(റ)ൽ നിന്നു നിവേദനം: ഉഹുദ് യുദ്ധം ആസന്നമായപ്പോൾ രാത്രി പിതാവ് എന്നെ വിളിച്ച് ഇപ്രകാരം പറഞ്ഞു: നബി (സ്വ)യുടെ അസ്വ്ഹാബിൽ നിന്ന് ആദ്യം കൊല്ലപ്പെടുന്നവൻ ഞാനായിരിക്കും. നബി (കഴിഞ്ഞാൽ എനിക്കേറ്റം പ്രിയപ്പെട്ട വൻ നീയാണ്. എനിക്ക് കുറച്ചു കടമുണ്ട്. അത് നീവീട്ടണം. നിൻ്റെ സഹോദരിമാരോ ട് നന്മ ഉപദേശിക്കുകയും വേണം. നേരം പുലർന്ന് യുദ്ധമാരംഭിച്ചപ്പോൾ ആദ്യം വധിക്കപ്പെട്ടത് പിതാവായിരുന്നു...(ബു 1264)


നാളെ ഞാൻ മരണപ്പെടുമെന്ന് വിവരം സി എം വലിയ്യുല്ലഹി പ്രവചിച്ചതായി കാന്തപുരം ഉസ്താദിൻറെ വിശ്വാസപൂർവ്വം എന്ന പുസ്തകത്തിൽ പറഞ്ഞതിനെ വിമർശിച്ചവർ

ജാബിർ റ ന്റെ  പിതാവിൻറെ പ്രവചനം

 സഹാബികളിൽ ഈ യുദ്ധത്തിൽ ആദ്യമായി കൊലചെയ്യപ്പെടുന്നവൻ ഞാനായിരിക്കും എന്നാണ്  ഇത് ശിർക്ക് ആണോ എന്ന് വ്യക്തമാക്കുക ഒഹാബീ

അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



അദൃശ്യം അറിയൽവയറ്റിലെ കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നു . അബൂബകർ കറാമത്ത്

 അദൃശ്യം അറിയൽ


ഔലിയാക്കൾ അദൃശ്യം അറിയുന്നു.

വയറ്റിലെ   കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നു .

ഇത് ശിർക്കാണോ   മൗലവിമാരെ വഹാബി പുരോഹിത മൗലവിമാരെ


عَنْ عَائِشَةَ زوج النبي ﷺ أَنَّهَا قَالَتْ إِنْ أَبَا بَكْرِ الصِّدِّيقَ كَانَ فـ نَحْلَهَا جَادٌ عِشْرِينَ وَسُقًا مِنْ مَالِهِ بِالْغَابَةِ، فَلَمَّا حضرته الوفاة 

قَالَ: وَاللَّهِ يَا بَنِيَّةُ مَا مِنَ النَّاسِ أَحد أحب إلي على بعدي منك، ولا -

أعز على فقرا بعدي منك، وَإِنِّي كُنتُ تحلتك جاد عشرين وسقا . فلو كنت جددتيه واحترتِيهِ كَانَ لَكَ، وَإِنَّمَا هُوَ الْيَوْمَ مَالَ وَارِثِ، وَإِنَّمَا هُمَا أَخَوَاكَ وَأَخْتَاكَ، فَاقْتَسمُوهُ عَلَى كتاب الله، قَالَتْ 

عَائِشَةُ: فَقُلْتُ يَا أَبَتِ وَاللَّهِ لَوْ كَانَ كَذَا وَكَذَا لَتَرَكْتُهُ، إِنَّمَا هِي 3 أَسْمَاءُ، فَمَنِ الْأُخْرَى فَقَالَ أَبُو بَكْرِ : ذُو بَطْنِ بنتِ خَارِجَةَ، أَرَاهَا .

جارية (موطأ ابن مالك : ١٢٤٢)


നബി(صلى الله عليه وسلم)യുടെ പ്രിയപത്നി ആഇഷ(റ)

യിൽ നിന്നു നിവേദനം: 'ഗാബത്ത്' എന്ന

സ്ഥലത്തുള്ള കാരക്കതോട്ടത്തിൽ നിന്ന്

20 വസ്ഖ് കാരക്ക സ്വിദ്ദീഖ്(റ) മഹതിക്ക്

വെറുതെ നൽകിയിരുന്നു. സ്വിദ്ദീഖി(റ)നു

 മരണം ആസന്നമായപ്പോൾ ആഇഷ(റ)യെ

വിളിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞു:

“കുഞ്ഞി മോളേ! എൻ്റെ കാലശേഷം നീ

ഐ ശ്വര്യമുള്ളവളാകുന്നത് എനിക്ക് കൂടുതൽ പ്രിയമുള്ളകാര്യവും നീ ദരിദ്രയാകുന്നത് എനിക്കേറ്റം വിഷമമുള്ള കാര്യവു

മാണ്. 20 വസ്ഖ് കാരക്ക നിനക്കു ഞാൻ

വെറുതെ തന്നിരുന്നു. അത് നീ എടുത്തിട്ടുണ്ടെങ്കിൽ അത് നിനക്കുള്ളതാണ്. നിശ്ചയം ഇന്ന് ആസ്വത്ത് അനന്തരാവകാശികൾക്കുള്ളതാണ്. നിൻ്റെ രണ്ടുസഹോ ദരന്മാരും രണ്ടുസഹോദരിമാരുമാണ് അവകാശികൾ. അതിനാൽ അല്ലാഹുവിൻ്റെ

ഗ്രന്ഥം നിർദേശിക്കും പ്രകാരം ആസ്വത്ത്

നിങ്ങൾ ഭാഗിച്ചെടുക്കുക”. ആഇഷ(റ) പറ

യുന്നു: 'അപ്പോൾ ഞാൻ ചോദിച്ചു. അല്ലയോ പിതാവേ! എൻ്റെ ഒരു സഹോദരി

അസ്‌മാആണ്. മറ്റവൾ ആരാണ്?'. അ

പ്പോൾ സ്വിദ്ദീഖ്(റ) പ്രതിവചിച്ചു: "ഖാരി

ജയുടെ പുത്രിയുടെ വയറ്റിലുള്ള കുട്ടിയാ

ണവൾ. ആകുട്ടിയെ പെണ്ണായാണ് ഞാൻ

കാണുന്നത്”. (മുവത്വഅ്: 1242)


അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



Friday, June 28, 2024

പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ

 


പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ


പ്രവാചകന്മാർ തെറ്റ് ചെയ്‌തവരാണ് എന്നതിനു മൗലവി മാർ പഠിപ്പിക്കുന്നത് കാണുക: "ആദി പിതാവായ ആദം (അ)ന് തെറ്റുപറ്റിയത് അല്ലാഹു നമുക്ക് വിശദീകരിച്ചു തന്നത് മനു ഷ്യരിലാർക്കും തെറ്റു സംഭവിക്കുമെന്നും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സൂക്ഷിക്കണമെന്നും ഉണർത്താ നാണ്." (വിചിന്തനം 2008 ജൂലൈ 4, പേജ് 9) "ആദം നബി യിൽ നിന്ന് അനുസരണക്കേട് ഉണ്ടായി" (അൽ മനാർ 2010


“നബി(സ)യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴ വുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കു കയുണ്ടായി. വന്നുപോയ വീഴ്‌ചകൾ പൊറുത്തുകൊടുക്കു കയും ചെയ്തു. ഭാര്യമാരെ തൃപ്‌തിപ്പെടുത്താൻ തേൻ കുടി ക്കില്ലെന്ന് പ്രവാചകൻ പറഞ്ഞു. ഇത് അല്ലാഹു ഹലാലാക്കി യതിനെ ഹറാമാക്കുകയാണ്." (അൽ മനാർ 2010 ജൂലൈ, പേജ് 39) ശബാബ് വാരിക എഴുതുന്നു: "പ്രവാചകൻ്റെ തീരുമാന

ങ്ങളിലും പ്രവർത്തനങ്ങളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്. .” (ശ ബാബ് വാരിക 2009 മെയ് 1, പേജ് 22)



നബി (സ) പാപസുരക്ഷിതൻ


സുന്നികൾക്കിടയിൽ പിടിച്ചുനിൽക്കാൻ വേണ്ടി ചില ഘട്ട ങ്ങളിൽ ഇങ്ങനെയും എഴുതും: "നബി(സ) പാപസുരക്ഷിത നാണ്. ഇത് ഖുർആൻ കൊണ്ട് സംശയരഹിതമായി വ്യക്ത മായ കാര്യമാണ്. (വഹാബികളും മുജാഹിദുകളും, പേജ് 42, കെ.എൻ.എം.)


ചോദ്യം: പൂർണമായും നന്മയിലൂടെ ജീവിച്ച് തിന്മ വെടി ഞ്ഞ് മാതൃക കാണിക്കാൻ കഴിയാത്ത ഒരു വിഭാഗത്തെ യാണോ അല്ലാഹു മാതൃകാ പുരുഷരായി നിയോഗിച്ചത്? അമ്പിയാക്കൾക്ക് പോലും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയാത്ത നിയമസംഹിതയാണോ ഇസ്‌ലാമിനുള്ളത്?



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...