Friday, June 28, 2024

പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ

 


പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ


പ്രവാചകന്മാർ തെറ്റ് ചെയ്‌തവരാണ് എന്നതിനു മൗലവി മാർ പഠിപ്പിക്കുന്നത് കാണുക: "ആദി പിതാവായ ആദം (അ)ന് തെറ്റുപറ്റിയത് അല്ലാഹു നമുക്ക് വിശദീകരിച്ചു തന്നത് മനു ഷ്യരിലാർക്കും തെറ്റു സംഭവിക്കുമെന്നും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സൂക്ഷിക്കണമെന്നും ഉണർത്താ നാണ്." (വിചിന്തനം 2008 ജൂലൈ 4, പേജ് 9) "ആദം നബി യിൽ നിന്ന് അനുസരണക്കേട് ഉണ്ടായി" (അൽ മനാർ 2010


“നബി(സ)യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴ വുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കു കയുണ്ടായി. വന്നുപോയ വീഴ്‌ചകൾ പൊറുത്തുകൊടുക്കു കയും ചെയ്തു. ഭാര്യമാരെ തൃപ്‌തിപ്പെടുത്താൻ തേൻ കുടി ക്കില്ലെന്ന് പ്രവാചകൻ പറഞ്ഞു. ഇത് അല്ലാഹു ഹലാലാക്കി യതിനെ ഹറാമാക്കുകയാണ്." (അൽ മനാർ 2010 ജൂലൈ, പേജ് 39) ശബാബ് വാരിക എഴുതുന്നു: "പ്രവാചകൻ്റെ തീരുമാന

ങ്ങളിലും പ്രവർത്തനങ്ങളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്. .” (ശ ബാബ് വാരിക 2009 മെയ് 1, പേജ് 22)



നബി (സ) പാപസുരക്ഷിതൻ


സുന്നികൾക്കിടയിൽ പിടിച്ചുനിൽക്കാൻ വേണ്ടി ചില ഘട്ട ങ്ങളിൽ ഇങ്ങനെയും എഴുതും: "നബി(സ) പാപസുരക്ഷിത നാണ്. ഇത് ഖുർആൻ കൊണ്ട് സംശയരഹിതമായി വ്യക്ത മായ കാര്യമാണ്. (വഹാബികളും മുജാഹിദുകളും, പേജ് 42, കെ.എൻ.എം.)


ചോദ്യം: പൂർണമായും നന്മയിലൂടെ ജീവിച്ച് തിന്മ വെടി ഞ്ഞ് മാതൃക കാണിക്കാൻ കഴിയാത്ത ഒരു വിഭാഗത്തെ യാണോ അല്ലാഹു മാതൃകാ പുരുഷരായി നിയോഗിച്ചത്? അമ്പിയാക്കൾക്ക് പോലും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയാത്ത നിയമസംഹിതയാണോ ഇസ്‌ലാമിനുള്ളത്?



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...