Friday, June 28, 2024

പ്രവാചകന്മാർ അസാധാരണക്കാർ

 https://islamicglobalvoice.blogspot.in/?m=0


പ്രവാചകന്മാർ അസാധാരണക്കാർ


മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട മാതൃകാപുരുഷരായ അമ്പിയാക്കൾ മനുഷ്യരാണ്. ജിന്നോ മലക്കോ അല്ല. പക്ഷേ, സാധാരണ മനുഷ്യൻ്റെ അറിവോ കഴിവോ അല്ല അവർക്കു ള്ളത്. മലക്കുകളെ കാണാനും കേൾക്കാനുമുള്ള പ്രകൃതിയല്ലല്ലോ മനുഷ്യന്. എന്നാൽ അവരെ കാണാനും കേൾക്കാനും സംവദിക്കാനും പ്രവാചകന്മാർക്ക് അല്ലാഹു കഴിവു നൽകിയിട്ടുണ്ട്. അവരുടെ ജനനം മുതൽ അസാധാ രണത്വം നമുക്ക് ദർശിക്കാൻ കഴിയും. അമ്പിയാക്കളുടെ ചരിത്രം പഠിക്കാത്തവരാണ് അവർ നമ്മെപ്പോലെ സാധാരണ മനുഷ്യരാണ് എന്ന് വാദിക്കുന്നത്. അമ്പിയാക്കൾ നമ്മെപ്പോ ലെ സാധാരണ മനുഷ്യർ മാത്രമാണെന്ന് പറയുമ്പോൾ അവർക്ക് മലക്കുകളുമായുള്ള ബന്ധത്തെയും അതുവഴി വഹ്‌യിനെയുമാണ് നിഷേധിക്കുന്നതെന്ന് വിമർശകർ മനസ്സിലാക്കുന്നില്ല.


പ്രവാചകൻ സാധാരണ മനുഷ്യൻ


കെ.എൻ.എം മദ്റസയിൽ പഠിപ്പിച്ചിരുന്ന ഒരു ആദർശമാ യിരുന്നു പ്രവാചകൻ സാധാരണ മനുഷ്യനായിരുന്നു എന്നത്. മൂന്നാം ക്ലാസിലെ ഇസ്‌ലാമിക വിശ്വാസകാര്യങ്ങൾ കാണുക: 


“എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യർ

തന്നെയായിരുന്നു."


നബി(സ) സാധാരണ മനുഷ്യൻ എന്നു പറയുന്നവർ കാഫിർ


“നബി(സ) കേവലം സാധാരണ മനുഷ്യൻ മാത്രമാണ് എന്ന് പറയുന്നവൻ കാഫിറാണ്. നബിയുടെ പ്രത്യേകതകൾ നിഷേധിച്ചവനും കാഫിറാണ്.” (സൽസബീൽ 1993 മാർച്ച്, 2 22)


“നബി(സ) സാധാരണ മനുഷ്യനല്ല. അസാധാരണ മനുഷ്യനാണ്. അസാധാരണത്വം വളരെ വ്യക്തമാണ്.” (സൽസ ബീൽ 1993 മാർച്ച്. പേജ് 21)



നബി(സ) സാധാരണ അറബി ബാലൻ


നബി(സ) നാൽപ്പത് വയസ്സ് വരെ ഒരു സാധാരണ അറബി ബാലനായി വളർന്നുവെന്നാണ് മുജാഹിദ് വിശ്വാസം. നബി( സ)യുടെ മഹത്വത്തെ നിഷേധിക്കലും ഇകഴ്ത്തി കാണിക്ക ലുമാണിത്. ഐ.എസ്.എം കേരള പുറത്തിറക്കിയ 'തൗഹീദി ലേക്ക് സുന്നത്തിലേക്ക്' എന്ന പുസ്‌തകത്തിൽ ഒരു മൗലവി എഴുതുന്നു. “ക്രി. 570 ആഗസ്റ്റ് 29നു ആമിനയുടെയും അബ്ദു ല്ലയുടെയും പുത്രനായി മുഹമ്മദ് ജനിച്ചു. ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളർന്നു." (പേജ് 72, 73)


നബി(സ)ക്ക് അസാധാരണ ബാല്യം


നബി(സ) ബാല്യകാലത്തും യുവത്വകാലത്തുമെല്ലാം അസാധാരണക്കാരൻ തന്നെയായിരുന്നു. അൽമനാർ തന്നെ ഒരിക്കൽ ഈ സത്യം തുറന്നെഴുതിയിട്ടുണ്ട്.


“കുട്ടിപ്രായത്തിൽ തന്നെ പ്രവാചകൻ്റെ മനസ്സിൽ പിശാ ചിനിടം നൽകാതെ മനസ്സിനെ ശുദ്ധമാക്കി. അനസ്(റ) നിവേ ദനം: നബി(സ) കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ ജിബ്രീൽ വന്ന് നബിയെ പിടിച്ചു നിലത്തുകിടത്തി നെഞ്ച് പിളർത്തി ഒരു മാംസപിണ്ഡ‌ം പുറത്തേക്കെടുത്തു എന്നിട്ടു പറഞ്ഞു ഇത് പിശാചിന് നിന്നിലുള്ള ഓഹരിയാണ്. പിന്നെ ഒരു തളികയിൽ അത് വെച്ച് സംസം വെള്ളം കൊണ്ട് കഴുകി. പിന്നെ അതിനെ ശരിപ്പെടുത്തി തൽസ്ഥാനത്ത് വെച്ചു. കുട്ടികൾ വളർത്തുമ്മയുടെ അടുത്തേക്ക് ഓടി അവർ പറഞ്ഞു: മുഹമ്മദ് കൊല്ലപ്പെട്ടു. അവർ വന്ന് നബിയെ എടുത്തപ്പോൾ പ്രവാചകൻ വിവർണമായ സ്ഥിതിയിലായിരുന്നു. അനസ്(റ) പറയുകയാണ്: നബി(സ)യുടെ മാറിടത്തിൽ തുന്നിയതിന്റെ അടയാളം കണ്ടിരുന്നു. (മുസ്‌ലിം) മിഅ്റാജിന്റെ സംഭവ ത്തിലും ഇതുപോലെ നബി(സ)യുടെ നെഞ്ച് കീറി സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.” (അൽമനാർ 2009 ഡിസംബർ, പേജ് 28)



*വൈരുദ്ധ്യമേ നിന്റേ പേരോ ഒഹാബീസം*


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....