*മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
بسم الله الرحمن الرحيم
الحمدلله
صلى الله علي محمد صلي الله عليه وسلم
ചോദ്യം
ഖുർആനും സുന്നത്തുമുണ്ടായിരിക്കെ മദ്ഹബ് സ്വീകരിക്കുന്നതന്തിന്?
ഇജ്‌തിഹാദിന്റെ ആവശ്യകത എന്ത് ?
മറുപടി
ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത കാര്യങ്ങൾ ഗവേഷണത്തിന് അർഹതയുള്ള മുജ്തഹിദുകളായ പണ്ഡിതന്മാർ ഗവേഷണം ചെയ്ത അഭിപ്രായത്തെ ഗവേഷണത്തിന് കഴിവില്ലാത്തവർ - മുജ്തഹിദ ല്ലാത്തവർ - സ്വീകരിക്കുന്നതിനാണ് മദ്ഹബ് സ്വീകരിക്കുക എന്ന് പറയുന്നത്.
ഖുർആനും സുന്നത്തും വെളിച്ചം നൽകാത്ത ഒരു കാര്യവു മില്ല. മനുഷ്യൻ്റെ ഐഹികവും പാരത്രികവുമായ അഭ്യുദയത്തിനു ആവശ്യമുള്ള സകല വിധിവിലക്കുകളും ഖുർആനിലും സുന്നത്തി ലുമുണ്ട്. എന്നാൽ പല കാര്യങ്ങളും സ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളതെങ്കിൽ മറ്റു പല കാര്യങ്ങളും അസ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളത്. ഈ അവ്യക്ത കാര്യങ്ങൾ ബുദ്ധിയും വിവരവുമുള്ളവർക്ക് ഗ വേഷണം ചെയ്തു കണ്ടുപിടിക്കാവുന്ന രീതിയിലാണ് വെച്ചിട്ടുള്ളത്. ഇത്തരം ഗവേഷണ പരമായ കാര്യങ്ങളെ യോഗ്യത നേടിയ വ്യക്തി കൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കണ്ടുപിടിച്ചെടുക്കു ന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്. ഇമാം ഗസ്സാലിയുടെ നിർവ്വചനം കാണുക: 'മതപരമായ വിധികളെ കുറിച്ചു, അറിവുതേടു ന്നതിൽ ഒരു മുജ്‌തഹിദ് തൻ്റെ കഴിവു വിനിയോഗിക്കുന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്'. (മുസ്‌തസ്ഫാ 2:101)
ഇസ്ലാമിൻറെ കർമശാസ്ത്ര വിധികൾക്കുള്ള നാല് പ്രമാണങ്ങൾ ഖുർആനെ സുന്നത്ത് ഇജ്മാഅ് ഖിയാസ് എന്നിവയാണ് .
ഇവിടെ ഖിയാസ് അടക്കം പ്രമാണം ആവാൻ കാരണം ഖുർആനും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഖിയാസ് ( തുലനം ) ചെയ്ത് കണ്ടുപിടിക്കൽ ആവശ്യമായതുകൊണ്ടാണ്.
ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്ജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കാൻ ആവശ്യമാണ് എന്നതിന് തെളിവ് താഴെ പറയുന്നു
ഹസ്റത്ത് മുആദുബിൻ ജബലി (റ) നെ യമനിലേക്കു (ഗവർ ണറായി) റസൂൽ തിരുമേനി (സ) നിയോഗിച്ചപ്പോൾ അവിടുന്ന് ചോദിച്ചു. 'വല്ല പ്രശ്നവും മുമ്പിൽ വന്നാൽ താങ്കൾ എങ്ങനെ വിധി ക്കും?' 'ഞാൻ അല്ലാഹുവിൻ്റെ ഗ്രന്ഥം കൊണ്ടു വിധിക്കും' മുആദ് പ റഞ്ഞു. 'അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നീ കണ്ടില്ലെങ്കിൽ?' നബി (സ) ചോദിച്ചു. 'അല്ലാഹുവിൻ്റെ പ്രവാചകന്റെ സുന്നത്തുകൊണ്ട് വിധി ക്കും' അദ്ദേഹം പ്രതിവചിച്ചു. 'പ്രവാചകൻ്റെ സുന്നത്തിലും നീ കണ്ടില്ലെങ്കിലോ?' തിരുമേനി വീണ്ടും ചോദിച്ചു. 'ഞാൻ ഒട്ടും വീഴ്ച വരുത്താതെ എന്റെ്റെ ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് ചെയ്യും'. എന്ന് മുആദ് (റ) മറുപടി നൽകിയപ്പോൾ നബി (സ) അദ്ദേഹത്തിന്റെ മാറിടത്തിൽ തട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:
الْحَمْدُ لله الذي وفق رسول رسول الله لما يرضى به رسول الله.
"അല്ലാഹുവിന്റെ ദൂതൻ്റെ ദൂതനു, അല്ലാഹുവിന്റെ ദൂതൻ ഇഷ്ട പ്പെടുന്ന കാര്യത്തിനു സഹായം നൽകിയ അല്ലാഹുവിനത്രെ സകല സ്തുതിയും" (തുർമുദി, അബൂദാവൂദ്, ദാരിമി)
ഈ ഹദീസിൽ നിന്നും ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത പല വിഷയങ്ങളും ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കാം
ഇപ്രകാരം ഇജ്‌തിഹാദ് ചെയ്യൽ അനുവദനീയമാണെന്ന കാ ര്യത്തിൽ പരിഗണനീയ പണ്ഡിതന്മാർക്കിടയിൽ പക്ഷാന്തരമില്ല. ഖു ർആനിലും സുന്നത്തിലും ഖണ്ഡിത പ്രസ്‌താവനയില്ലാത്ത ഏതൊ രു സംഭവത്തിലും ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് നടത്തി വിധി കണ്ടെത്താമെന്നതിൽ സ്വഹാബത്ത് ഏകകണ്ഠമായി ഏകോപിച്ചി രിക്കുന്നുവെന്നത് ഇജ്‌തിഹാദിന് തെളിവാകുന്നു. (മുസ്‌ത്വഫാ 2:57)
അപ്പോൾ മേൽ ഹദീസ് മാത്രമല്ല തെളിവ് ലോക പണ്ഡിതന്മാരുടെ ഇജ്മാഉം തെളിവാണ്
എന്നല്ല ഇവിടെ ഗവേഷണം ചെയ്തു വിധി പറയുന്ന കാര്യങ്ങൾ അവിടെയുള്ള ജനങ്ങൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു ഇതിനാണ് തെക്കലീദ് എന്ന് പറയുന്നത്.
ويجب على العامي اتباع المفتى إذ دل الإجماع على أن فرض العوام اتباع ذلك المستصفى (۱۲۳/۲)
“സാധാരണക്കാരനു മുഫ്‌തിയെ പിൻപറ്റൽ നിർബന്ധമാണ്. കാരണം സാധാരണക്കാക്കു അയാളെ പിൻപറ്റൽ നിർബന്ധമാണെ ന്ന് പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം (ഇജ്‌മാഅ്) വ്യ ക്തമാക്കിയിരിക്കുന്നു. (മുസ്‌തസ്‌ഫാ 2:123)
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
https://t.me/ahlussnnavaljama
No comments:
Post a Comment