https://www.facebook.com/100024345712315/posts/pfbid0rXwUoCnJHUQbrnWYcsiJFWVRTETuTWcUrUNjWRr558Hkg2ggZivVEWcLBKBgEB4Zl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 97/313
✍️Aslam saquafi payyoli
➖➖➖➖➖➖➖➖➖➖➖➖
*വയനാട് കാണാൻ*
*വന്നയാൾ നാട് നശിപ്പിച്ചു*
വയനാട് കാണാൻ വന്ന ഹൈദർ മൗലവി ഒരു നാടിൻെറ ആത്മീയത നശിപ്പിക്കുകയും പള്ളി പിടിച്ചെടുക്കാൻ നേതൃത്വം നൽകുകയും ചെയ്ത കഥ പറയാനുണ്ട് വയനാട്ടിലെ മുട്ടിൽ - കുട്ടമംഗലം പ്രദേശത്തുകാർക്ക്.
ആത്മീയത നശിപ്പിക്കുക ബിദ്അത്തുകാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണല്ലോ. ദിക്റുകളും സ്വലാത്തുകളും ചൊല്ലി വിശ്വാസികൾക്ക് ആത്മീയ വളർച്ച നൽകുകയെന്നത് സുന്നി പള്ളികളുടെ അടയാളമാണ്. ഇത് നഷ്ടപ്പെടുമ്പോഴാണ് ഒരു നാട് ബിദ്അത്തിന്റെ കരങ്ങളിൽ ഒതുങ്ങി കിട്ടുകയുള്ളൂ. ഉള്ളിൽ ഈ ചിന്താഗതികൾ നിറഞ്ഞിരുന്ന താനാളൂരിലെ ഹൈദർ മൗലവി വയനാട് കാണാൻ വന്നു. കഷ്ടകാലത്തിന് മുട്ടിൽ പള്ളിയിൽ മൗലവി ജോലിക്ക് നിന്നു. ദിക്റും സ്വലാത്തും ചൊല്ലുന്നവരെ പരിഹസിച്ച് പിന്തിരിപ്പിക്കുകയായിരുന്നു മൗലവി ആദ്യം ചെയ്തത്. അല്ലാഹ്, അല്ലാഹ് എന്ന ഏറ്റവും വലിയ ദിക്ർ ചെല്ലുമ്പോഴാണ് ഇയാൾ കൂടുതൽ പരിഹസിക്കുക. വിവരം കുറഞ്ഞവരുടെ അടയാളങ്ങളിൽ പ്രധാനമാണല്ലോ പരിഹാസം. ആ നാട് ആത്മീയ ശോഷണം കൈവരിക്കാൻ ഇയാളുടെ പ്രവർത്തനം കാരണമായി. ചരിത്രം ഇങ്ങനെ വായിക്കാം :
"കുത്ത് റാത്തീബിൽ അല്ലാഹു അല്ലാഹു എന്ന് അത്യുച്ചത്തിൽ പ്രത്യേകം ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പറയണം. മൗലവി അത് ഹാസ്യ രൂപത്തിൽ ഉച്ചരിക്കും. അപ്പോൾ കൂടെയുള്ളവർ ചിരിക്കും. ഇത് തുടർന്നപ്പോൾ റാത്തീബ് വിശ്വാസികൾ മൗലവിയോട് 'റാത്തീബിന്റെ അടുത്തിരുന്നാൽ മതി ഞങ്ങൾ ചൊല്ലി കൊള്ളാം ' എന്നു പറഞ്ഞു. മൗലവി അതൊരു അനുഗ്രഹമായി കണ്ടു...ഇതുപോലെ തന്നെയായിരുന്നു വ്യാഴാഴ്ച രാത്രിയിലെ സ്വലാത്തും. കൃത്യം നിർവഹിക്കേണ്ട കുട്ടികൾ അത്യുച്ചത്തിൽ ചൊല്ലേണ്ടത് കാരണവർമാർക്ക് നിർബന്ധമായിരുന്നു. മൗലവി അവിടെയും ഇടപെട്ടു...ഇതിനെല്ലാം പുറമേ ജുമുഅ ഖുതുബ അറബിയിലും മലയാളത്തിലും കൂടിയായിരുന്നു മൗലവി നിർവഹിച്ചിരുന്നത്. ഒന്നാം ഖുതുബ അറബിയിലും രണ്ടാമത്തേത് മലയാളത്തിലും. "
(ഐ എസ് എം വയനാട്
ജില്ല സമ്മേളന സുവനീർ
2007 - പേജ് : 48 )
ചിലരുടെ എതിർപ്പുകൾ മൂലം മുട്ടിൽ പള്ളി ബിദഇവൽക്കരിക്കാൻ മൗലവിക്ക് സാധിച്ചില്ല.
പക്ഷേ, ഇയാൾ പിന്നീട് എത്തിപ്പെട്ടത് കുട്ടമംഗലത്താണ്.
*കുട്ടമംഗലം പള്ളി*
കുട്ടമംഗലത്തും സുന്നി ആചാരങ്ങൾ നടക്കുന്ന പള്ളിയായിരുന്നു. ഖുത്തുബ പരിഭാഷപ്പെടുത്തിയും അധികാരങ്ങൾ ദുരുപയോഗം നടത്തിയും ആ പള്ളിയും വഹാബികൾ കയ്യടക്കിയതാണ്.
1950 കളിലാണ് ഈ പള്ളിയിൽ ഖുതുബ പരിഭാഷ ആദ്യമായി നടക്കുന്നത്. സ്ഥിരം ഖതീബിന് പകരം വന്ന പോക്കർ ഫാറൂഖി എന്നയാളാണ് ആദ്യമായി അനറബി ഖുതുബ കുട്ടമംഗലം പള്ളിയിൽ നിർവഹിച്ചത്. പിന്നീട് മുട്ടിൽ പള്ളിയിലെ ദിക്റും സ്വലാത്തും തടഞ്ഞുവെച്ച ഹൈദർ മൗലവി കുട്ടമംഗലം പള്ളിയിൽ സ്ഥിരം ഖതീബായി വരികയും മലയാളത്തിൽ ഖുത്തുബ തുടരുകയും മദ്റസയിൽ മുജാഹിദ് സിലബസ് ഏർപ്പെടുത്തുകയും ചെയ്തതോടെ മഹല്ല് പൂർണമായും അവരുടെ കൈവശത്തിലായി.
"ഹൈദർ മൗലവി മുട്ടിൽ പള്ളിയിൽ നിന്നും കുട്ടമംഗലം പള്ളിയിലെത്തി. മൗലവി ആസൂത്രിതമായി ഇസ്ലാഹി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പ്രഥമ ഘട്ടത്തിൽ തന്നെ അദ്ദേഹം മദ്റസയിൽ സിലബസ് ഏർപ്പെടുത്തി. അതുപോലെതന്നെ വിവാദങ്ങൾക്കിടനൽകാതെ ആസൂത്രിതമായി ഖുതുബക്ക് വാളെടുക്കൽ പരിപാടിയും അവസാനിപ്പിച്ചു. "
(ഐ എസ് എം വയനാട് ജില്ല
സമ്മേളനം 2007 പേജ് 58)